മന്ത്രി ജലീലിന്റെ പരാമർശം മതവിശ്വാസിക്ക് ചേർന്നതല്ല: SKSSF

കോഴിക്കോട്: മുസ്ലിംകൾ മാത്രമേ സ്വർഗ്ഗ പ്രവേശനം നേടൂവെന്ന ഇസ്ലാമിക വിശ്വാസം അപരിഷ്കൃതവും അബദ്ധ ജഢിലവുമാണെന്ന മന്ത്രി കെ. ടി ജലീലിന്റെ ആവർത്തിച്ചുള്ള പ്രസ്താവന ഒരു മത വിശ്വാസിക്ക് ചേർന്നതല്ലെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി

തവാസുല്‍; ജാമിഅഃ പ്രചരണ കാമ്പയിന്‍ ഊര്‍ജ്ജിതമാക്കും

ജാമിഅഃ നൂരിയ്യയുടെ വാര്‍ഷികത്തിന്റെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഓസ്‌ഫോജ്‌ന ആവിശ്കരിച്ച തവാസുല്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മലപ്പുറം ഈസ്റ്റ് ജില്ലാ യോഗം തീരുമാനിച്ചു. ജാമിഅഃ യുടെ ദൗത്യവും സന്ദേശവും കൈമാറുന്ന ഗൃഹസന്ദര്‍ശന പരിപാടികള്‍ യോഗം വിലയിരുത്തി. വിവിധ മണ്ഡലങ്ങളുടെ

പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർക്ക് ഇസ്‌ലാമിക് കൗൺസിൽ സ്വീകരണം നൽകി

അബ്ബാസിയ്യ: കുവൈത്ത് കേരളാ ഇസ്‌ലാമിക് കൗൺസിൽ കേന്ദ്ര കമ്മറ്റിയുടെ കീഴിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും ജാമിഅ നൂരിയ്യ പ്രിൻസിപ്പാളുമായ ശൈഖുൽ ജാമിഅ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർക്ക് സ്വീകരണവും ജാമിഅ നൂരിയ്യ പ്രചരണ സമ്മേളനവും സംഘടിപ്പിച്ചു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ

സൂഖ് ഉക്കാള് അറബി കവിതാ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു

ഹിദായ നഗര്‍: അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയിലെ അറബി ഭാഷാ പഠന വിഭാഗം സംഘടിപ്പിച്ച സംസ്ഥാന അറബി കവിതാ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. വാഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉല്‍ഘാടനം ചെയ്തു.

മുത്തലാഖ്; നിയമപോരാട്ടം തുടരും: സമസ്ത

കോഴിക്കോട്: മുത്തലാഖ് ക്രിമിനല്‍ വല്‍ക്കരിക്കാനുള്ള നിയമത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നിയമപോരാട്ടം തുടരുമെന്ന് പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും പ്രസ്താവനയില്‍ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 14, 15, 21, 25 പ്രകാരം ഇന്ത്യന്‍ ഭരണ ഘടന രാജ്യത്തെ

SKSSF പ്രീ ക്യാമ്പസ് കോളുകള്‍ക്ക് തുടക്കമായി

കോഴിക്കോട്: കണ്ണൂരില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് നാഷണല്‍ ക്യാമ്പസ് കോളിനു മുന്നോടിയായി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, മെഡിക്കല്‍ ക്യാമ്പസ് കോളുകള്‍ കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ വച്ച് നടന്നു. രാജ്യത്തെ വിവിധ കേന്ദ്ര സര്‍വകലാശാലകളിലെയും സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകളിലെയും വിദ്യാര്‍ഥികള്‍ പങ്കെടുത്ത

ജൂനിയര്‍ ഫെസ്റ്റ് സെക്കണ്ടറി ബി സോണ്‍ മാമ്പുഴ ജേതാക്കള്‍

ജാമിഅഃ ജൂനിയര്‍ കോളേജസ് വിദ്യാര്‍ത്ഥികളുടെ കലാസാഹിത്യ മത്സരം ജാമിഅഃ ജൂനിയര്‍ ഫെസ്റ്റ് സെക്കണ്ടറി ബി സോണ്‍ മത്സരത്തില്‍ അല്‍ഹസനാത്ത് മാമ്പുഴ ജേതാക്കള്‍. മൂന്ന് വിഭാഗങ്ങളായി പതിനാല് സ്ഥാപനങ്ങങില്‍ നിന്നും അഞ്ഞൂറോളം പ്രതിഭകളാണ് മാറ്റുരച്ചത്. സബ്ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ഓവറോളും ജൂനിയര്‍ വിഭാഗത്തില്‍

ദാറുല്‍ഹുദാ സിബാഖ് ദേശീയ കലോത്സവത്തിന് വിപുലമായ ഒരുക്കങ്ങള്‍

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശലയുടെ ഓഫ് കാമ്പസുകളിലെയും യുജി സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കുന്ന സിബാഖ് ദേശീയ കലോത്സവത്തിന് വിപുലമായ ഒരുക്കങ്ങള്‍. ജനുവരി 12, 13 തിയ്യതികളില്‍ ബിദായ, ഊലാ, സാനിയ, സാനവ്വിയ്യ വിഭാഗങ്ങളുടെ പ്രാഥമിക മത്സരങ്ങളും 15, 16 തിയ്യതികളില്‍

ബുക്പ്ലസ് എന്റെ നബി ക്വിസ് ഗ്രാന്റ് ഫിനാലെ നാളെ

കൊരട്ടിക്കര: ചെമ്മാട് ബുക്പ്ലസും കൊരട്ടിക്കര ഖദീജ ബിൻത് ബുഖാരി ട്രസ്റ്റും ചേർന്ന് സംഘടിപ്പിക്കുന്ന എന്റെ നബി ക്വിസ് ടാലന്റ് ഷോയുടെ ഗ്രാന്റ് ഫിനാലെ കൊരട്ടിക്കര മജ്‌ലിസുൽ ഫുർഖാനിൽ നാളെ രാവിലെ 9 മണി മുതൽ ആരംഭിക്കും. ട്രസ്റ്റ് ചെയർമാൻ മുഹമ്മദ് നൂർ ഫൈസി ആനക്കര ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ വിവിധ

അത്തിപ്പറ്റ ഉസ്താദും ബാപ്പുമുസ്ലിയാരും ആദര്‍ശം മുറുകെ പിടിച്ചിരുന്ന മാതൃതാ നേതാക്കള്‍: എം. ടി അബ്ദുള്ള മുസ്ലിയാര്‍

ദുബൈ: അത്തിപ്പറ്റ ഉസ്താദും കോട്ടുമല ബാപ്പു മുസ്ലിയാരും ആദര്‍ശം മുറുകെ പിടിച്ച മാതൃകാ നേതാക്കളായിരുന്നുവെന്ന് സമസ്ത സെക്രട്ടറിയും കടമേരി റഹ്മാനിയ്യ പ്രിന്സിപ്പളുമായ എം ടി അബ്ദുള്ള മുസ്ലിയാര്‍ ദുബൈയില്‍ വ്യക്തമാക്കി. കടമേരി റഹ്മാനിയ്യ യു. എ. ഇ കമ്മിറ്റിയും ഗള്‍ഫ് സത്യധാരയും ദുബൈയില്‍ സംഘടിപ്പിച്ച കോട്ടുമല ബാപ്പു മുസ്ലിയാര്‍ അനുസ്മരണ

ഓസ്‌ഫോജ്‌ന കേന്ദ്രകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന തല ഖുര്‍ആന്‍ ഹിഫ്‌ള് മത്സരം

പട്ടിക്കാട്: ഓസ്‌ഫോജ്‌ന കേന്ദ്രകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഹാജി. കെ മമ്മദ് ഫൈസി ഗോള്‍ഡ് മെഡലിനു വേണ്ടിയുള്ള സംസ്ഥാന തല ഹിഫ്‌ള് മത്സരം സംഘടിപ്പിക്കുന്നു. ജാമിഅഃ നൂരിയ്യ അറബിയ്യയുടെ വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മത്സരത്തില്‍ കേരളത്തിലെ ദര്‍സ്, ഹിഫ്‌ള് കോളേജ്

മതത്തിന്റെ അകസാരമറിയുന്ന പണ്ഡിതര്‍ വളര്‍ന്നുവരണം: സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍

ചെമ്മാട്: വിശുദ്ധദീനിന്റെ ആശയങ്ങള്‍ കൂടുതലറിയാന്‍ ലോകത്താകമാനം പ്രബുദ്ധ സമൂഹം മുന്നോട്ടു വരുന്ന പുതിയ കാലത്ത് അവരെ വഴിനടത്തുന്നതിന് മതത്തിന്റെ അകസാരമറിഞ്ഞ പണ്ഡിതര്‍ വളര്‍ന്നുവരണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍. വിഷയങ്ങള്‍ യഥാവിധി മനസ്സിലാക്കി കൈകാര്യം

വിദ്യാഭ്യാസം രാജ്യപുരോഗതിക്കും സമൂഹ നന്മക്കും ഉപയോഗപ്പെടുത്തണം: സിദ്ധീഖ് IAS

കോഴിക്കോട്: കാമ്പസുകള്‍ ക്രിയാത്മക ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും വേദിയാകണമെന്നും വിദ്യാഭ്യാസം രാജ്യപുരോഗതിക്കും സമൂഹ നന്മക്കും ഉപയോഗപ്പെടുത്തണമെന്നും ജാര്‍ക്കണ്ട് മൈന്‍ കമ്മീഷണര്‍ അബൂബക്കര്‍ സിദ്ധീഖ് ഐ. എ. എസ് അഭിപ്രായപ്പെട്ടു. ഫെബ്രുവരിയില്‍ കണ്ണൂര്‍ പയ്യന്നൂരില്‍ നടക്കുന്ന നാഷണല്‍ കാമ്പസ്

ഹര്‍ത്താല്‍ വിരുദ്ധ ജനകീയ കൂട്ടായ്മക്ക് പിന്തുണ നല്‍കും: SKSSF

കോഴിക്കോട്: സമരമുറകളുടെ പേരില്‍ നടത്തിവരുന്ന ഹര്‍ത്താലുകള്‍ പൊതുജന താത്പര്യങ്ങള്‍ക്ക് വിരുദ്ധവും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതുമാണെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ വ്യാവസായിക വാണിജ്യ സ്ഥാപനങ്ങളെ ബന്ധിയാക്കിയും സഞ്ചാര സ്വാതന്ത്ര്യം

റോഹിംഗ്യന്‍ കാരുണ്യ പദ്ധതി; SKSSF നു ഐക്യരാഷ്ട്രസഭയുടെ അനുമോദനം

ഹൈദരാബാദ്: റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ എസ് കെ എസ് എസ് എഫ് നടത്തിവരുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭ ഉപസമിതിയായ യു എന്‍ എച്ച് സി ആറിന്റെ അനുമോദനം. കഴിഞ്ഞ വര്‍ഷം ബഹ്‌റൈനില്‍ നടന്ന എസ് കെ എസ് എസ് എഫ് ഗ്ലോബല്‍ മീറ്റില്‍ വെച്ചാണ് റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള

അറബി ഭാഷാ പഠനത്തിന് ഉന്നത തല സംവിധാനം വേണം: ത്വലബാ വിംഗ്

കോഴിക്കോട്: കേരളത്തിന്റെ വാര്‍ഷിക വരുമാനങ്ങളില്‍ ഭൂരിഭാഗവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിദേശനാണ്യങ്ങളാണ്. വിദേശ രാഷ്ട്രങ്ങളില്‍ തൊഴിലിനും വിദ്യാഭ്യാസത്തിനും ഉപയുക്തമാകുന്നതിന് അറബി ഭാഷ പ്രാവീണ്യം വര്‍ധിപ്പിക്കുവാന്‍ കേരളത്തില്‍ അറബി ഭാഷാ പഠനത്തിന് ഉന്നത തല സംവിധാനം ആവശ്യമാണെന്ന്

സഹചാരി റിലീഫ് സെല്ലില്‍ നിന്ന് നവംബര്‍ 30 വരെ ധനസഹായം അനുവദിക്കപ്പെട്ടവരുടെ പട്ടിക

PDF can download from this link

സമസ്ത ഇസ്‌ലാമിക് സെന്റർ ലോഗോ പ്രകാശിതമായി

റിയാദ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സഊദിയിലെ ഔദ്യോഗിക സംഘടനയായ സമസ്ത ഇസ്‌ലാമിക് സെന്റർ ലോഗോ പ്രകാശിതമായി. കേന്ദ്ര കമ്മിറ്റി ആഹ്വാനപ്രകാരം വിവിധ തലത്തിൽ നിന്നും ലഭിച്ച നിരവധി ലോഗോയിൽ നിന്നും നാഷണൽ കമ്മിറ്റിക്ക് കീഴിലെ പ്രത്യേക ജൂറി അംഗങ്ങളായ സിയാദ് ഹുദവി മുണ്ടേരി സുഹൈൽ ഹുദവി

അന്താരാഷ്ട്ര മലബാർ ഹിസ്റ്ററി കോൺഗ്രസ് മലപ്പുറത്ത്

കോഴിക്കോട്‌: ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിർണായക പങ്ക് വഹിച്ച മലബാറിലെ മാപ്പിള സമരത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, എസ്. കെ. എസ്. എസ്. എഫ് അന്താ രാഷ്ട്ര മലബാർ ഹിസ്റ്ററി കോൺഗ്രസ് മലപ്പുറത്ത് സംഘടിപ്പിക്കുന്നു.

നഗര സൗന്ദര്യത്തിന് വര്‍ണ്ണം നല്‍കി 'വിഖായ'യുടെ കനോലി കനാല്‍ ശുചീകരണം

കോഴിക്കോട്: നഗര സൗന്ദര്യത്തിന് മാറ്റ് കൂട്ടി നൂറുകണക്കിന് എസ് കെ എസ് എസ് എഫ് വിഖായ വളണ്ടിയര്‍മാര്‍ കനോലി കനാല്‍ ശുചീകരിച്ചു. കാലത്ത് എട്ട് മണിയോടെ ആയിരത്തോളം വരുന്ന വിഖായ വളണ്ടിയര്‍ നെല്ലിക്കാപുളി പാലം മുതല്‍ പുതിയ പാലം വരേയുള്ള കനോലി കനാല്‍ സര്‍വ്വ സന്നാഹങ്ങളോടെ ശുചീകരണം ആരംഭിച്ചു.

ദാറുല്‍ഹുദാ സിബാഖ് ദേശീയ കലോത്സവത്തിന് സ്വഗതസംഘമായി

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ യു. ജി കോളേജുകളിലെയും വിവിധ സംസ്ഥാനങ്ങളിലുള്ള കാമ്പസുകളിലെയും വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കുന്ന സിബാഖ് ദേശീയ കലോത്സവത്തിന് സ്വാഗതസംഘമായി.

SKIMVB ലക്ഷദ്വീപ് ഡെലിഗേറ്റ്‌സ് മീറ്റ് ഡിസംബര്‍ 26, 27ന് മടവൂരില്‍

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ ലക്ഷദ്വീപുകളില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകളിലെ മാനേജ്‌മെന്റ് പ്രതിനിധികള്‍, ഖാസി- ഖത്തീബുമാര്‍, മുഅല്ലിം പ്രതിനിധികള്‍, സമസ്തയുടെയും പോഷക സംഘടനകളുടെയും പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന ഡെലിഗേറ്റ്‌സ് മീറ്റ് ഡിസംബര്‍ 26, 27 തിയ്യതികളില്‍

സ്ഥാപന രജിസ്‌ട്രേഷന്‍; ഹെല്‍പ് ഡസ്‌ക്കുകള്‍ സ്ഥാപിക്കും

ചേളാരി : കേരളത്തിലെ മത സ്ഥാപനങ്ങളുടെ വിവധ രജിസ്‌ത്രേഷനുകള്‍ സംബന്ധിച്ചു സ്ഥാപന ഭാരവാഹികളെ സഹായിക്കുന്നതിന് മേഖലകള്‍ തിരിച്ച് പ്രത്യേക ഹെല്‍പ്പ് ഡസ്‌ക്കുകള്‍ സ്ഥാപിക്കാന്‍ ചേളാരിയില്‍ ചേര്‍ന്ന ഓര്‍ഗനൈസര്‍മാരുടെ യോഗം തീരുമാനിച്ചു. ഇതിനായി ജില്ലാ തലങ്ങളില്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ ചുമതലപ്പെടുത്തി.

നാല് മദ്‌റസക്കു കൂടി അംഗീകാരം; സമസ്ത മദ്‌റസകളുടെ എണ്ണം 9879 ആയി

ചേളാരി : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി നാല് മദ്‌റസകള്‍ക്കു കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്തയുടെ അംഗീക്യത മദ്‌റസകളുടെ എണ്ണം 9879 ആയി.

സയ്യിദ് മുഹ്‌സിന്‍ ഹുദവി കുറുമ്പത്തൂരിന് ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ ഡോക്ടറേറ്റ്

ക്വലാലംപൂര്‍: സയ്യിദ് മുഹ്‌സിന്‍ ഹുദവി കുറുമ്പത്തൂരിന് മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി (ഐ. ഐ. യു. എം)യില്‍ നിന്ന് ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. രോഗിയുടെ സ്വകാര്യതാസംരക്ഷണത്തിലെ നൈതികതയും ഇസ്‌ലാമിക നിയമ തത്വങ്ങളും: ഒരു വിമര്‍ശന പഠനം എന്ന വിഷയത്തിലായിരുന്നു ഗവേഷണം.

ബാക്കപ്പ് കോഴ്‌സ് ആരംഭിച്ചു

കോഴ്‌സിന്റെ സംസ്ഥാന തല ലോഞ്ചിംഗിന് പട്ടാമ്പി ഓങ്ങല്ലൂരിലെ അല്‍ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വേദിയായി. പ്രായവും പഠന മേഖലയും അടിസ്ഥാനമാക്കി കരിയര്‍ മോട്ടിവേഷന്‍, വ്യക്തിത്വ വികാസം, പഠന രീതികള്‍, പരീക്ഷാ മുന്നൊരുക്കം എന്നീ വിഷയങ്ങള്‍ ഉള്‍കൊള്ളിച്ചാണ് ആബ്ള്‍ കോഴ്‌സ് രൂപകല്‍പന ചെയ്തത്. രണ്ടു മണിക്കൂര്‍ വീതമുള്ള

ദാറുസ്സുഫ: ലോഗോ പ്രകാശിപ്പിച്ചു

ചെമ്മാട് : കിതാബുകൾക്കു പ്രത്യേകമായി ബുക്പ്ലസ് ആരംഭിച്ച പുതിയ ഇംപ്രിൻറ് ദാറുസ്സുഫയുടെ ലോഗോ പ്രകാശനം ദാറുൽ ഹുദാ വി. സി ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വിക്ക് നൽകി സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. ദർസ് - അറബിക്കോളേജ് സിലബസിലെ ഗ്രന്ഥങ്ങൾ

കോട്ടുമല ബാപ്പു മുസ്ലിയാര്‍ അനുസ്മരണവും സഹിഷ്ണുതാ സംഗമവും വെള്ളിയാഴ്ച ദുബൈയില്‍

>>സമസ്ത നേതാക്കള്‍ ദുബൈയില്‍      
ദുബൈ: പ്രമുഖ പണ്ഡിതനും സമസ്ത നേതാവും കടമേരി റഹ് മാനിയ്യ കോളേജ് പ്രിന്‍സിപ്പളുമായിരുന്ന ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ അനുസ്മരണ സമ്മേളനവും യു.എ.ഇ ഭരണകൂടം പ്രഖ്യാപിച്ച സഹിഷ്ണുതാവര്‍ഷത്തിന്റെ സന്ദേശപ്രചാരണ സംഗമവും ഡിസംബര്‍ 21 വെള്ളിയാഴ്ച വൈകുന്നേരം 7 മണിയ്ക്ക് ദുബൈയില്‍ നടക്കുമെന്ന്  കടമേരി റഹ്മാനിയ്യ കമ്മറ്റി പ്രസിഡന്റ്‌ ഇബ്രാഹിം മുറിച്ചാണ്ടി, സെക്രട്ടറി പി. കെ അബ്ദുൽ കരീം എന്നിവർ ദുബൈയില്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

SKSBV സില്‍വര്‍ ജൂബിലി; വിദേശ പ്രചരണത്തിന് തുടക്കം

ദുബൈ: സമസ്ത കേരള സുന്നീ ബാലവേദി ഡിസംബര്‍ 24, 25, 26 തിയ്യതികളില്‍ മലപ്പുറം ബൈത്തുല്‍ ഹിക്മയില്‍ വെച്ച് സംഘടിപ്പിക്കുന്ന സില്‍വര്‍ ജൂബിലി സമ്മേളനത്തിന് മുന്നോടിയായുള്ള വിദേശ പ്രചരണ പരിപാടികള്‍ക്ക് തുടക്കമായി. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ്തങ്ങള്‍, ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി

സ്വീകരണം നല്‍കി

ചേളാരി: കേരള സര്‍ക്കാര്‍ മദ്‌റസാധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ പ്രഥമ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട എം. പി. അബ്ദുല്‍ഗഫൂര്‍, മെമ്പര്‍ ഹാജി പി. കെ. മുഹമ്മദ് എന്നിവര്‍ക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ സംഗമത്തില്‍വെച്ച് സ്വീകരണം നല്‍കി. ചേളാരി സമസ്താലയത്തില്‍ നടന്ന ചടങ്ങില്‍ സമസ്ത കേരള

ബുക്പ്ലസ് ഒന്നാം വാർഷികം ആഘോഷിക്കുന്നു

ചെമ്മാട്: പുസ്തക പ്രസാധനരംഗത്ത് പുതിയ ചരിത്രം രചിച്ച ബുക്പ്ലസ് വിജയകരമായ ഒരു വർഷം പൂർത്തിയാക്കുന്നു. വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി ചേർന്ന ചടങ്ങിൽ www.bookplus.co.in എന്ന വെബ്സൈറ്റ് ലോഞ്ചിംഗും ബുക് ഹണ്ട്; റീഡിംഗ് ചലഞ്ച് പ്രഖ്യാപനവും ദാറുല്‍ ഹുദാ ഇസ് ലാമിക് യൂനിവേഴ്സിറ്റി വി.സി ഡോ. ബഹാഉദ്ദീന്‍

ഡിസംബര്‍ 6; SKSSF ഭരണഘടനാ സംരക്ഷണ ദിനം

കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ ഓര്‍മദിനമായ ഡിസംബര്‍ 6 ന് ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കാന്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ഫാഷിസ്റ്റുകള്‍ അധികാരത്തിലെത്തുന്നതിന് വേണ്ടി വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് രാജ്യത്തെ ലോകത്തിന് മുമ്പില്‍

SKMMA സംസ്ഥാന കൗണ്‍സില്‍ ക്യാമ്പ് 25 ന് എടപ്പാളില്‍

ചേളാരി : സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കൗണ്‍സില്‍ ക്യാമ്പ് ഡിസംബര്‍ 25 ന് എടപ്പാള്‍ ദാറുല്‍ ഹിദായ കാമ്പസില്‍ നടത്താന്‍ പ്രസിഡണ്ട് കെ. ടി. ഹംസ മുസ്‌ലിയാരുടെ അധ്യക്ഷയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സമസ്തക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന 9875 മദ്‌റസകളില്‍ നടപ്പാക്കേണ്ട

മുസ്ലിംകൾ മാതൃകാ ജീവിതം നയിക്കണം: ഹമീദലി ശിഹാബ് തങ്ങൾ

കുവൈത്ത് സിറ്റി: ഉത്തമ സമുദായമെന്നു അല്ലാഹു വിശേഷിപ്പിച്ച മുഹമ്മദ് നബി (സ)യുടെ സമുദായമായ നാം മാതൃകാപരമായ ജീവിതം നയിക്കാൻ ശ്രമിക്കണമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. മുഹമ്മദ് നബി(സ)യും അവിടുത്തെ അനുയായികളും അതിനു ശേഷം വന്ന മഹാന്മാരും ഔലിയാക്കളും

SKSSF ബദിയടുക്ക മേഖല വിഷൻ-18 ആയിരങ്ങളുടെ സംഗമത്തോടെ സമാപിച്ചു

ബദിയഡുക്ക: എസ്. കെ. എസ്. എസ്. എഫ്. ബദിയടുക്ക മേഖല വിഷൻ 18 " കാലം കൊതിക്കുന്നു ; നാഥൻ വിളിക്കുന്നു എന്ന പ്രമേയത്തിൽ നടന്നുവരുന്ന നൂറ് ഇന കർമ്മ പദ്ധതിയുടെ സമാപന മഹാ സമ്മേളനം ബദിയടുക്ക ബോൾക്കട്ട ഗ്രൗണ്ടിൽ ഹുദൈബിയ്യയിൽ ആയിരങ്ങളുടെ സംഗമത്തോടെ സമാപിച്ചു. സമാപന സമ്മേളനം സമസ്ത ദക്ഷിണ കന്നഡ

സമസ്ത ഇസ്‌ലാമിക് സെന്റര്‍ (എസ്. ഐ. സി) സൗദി പ്രഥമ നാഷണല്‍ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു

മദീന: സമസ്ത തൊണ്ണൂറാം വാര്‍ഷിക സമ്മേളനോപഹാരമായ സമസ്തക്ക് പ്രവാസ ലോകത്ത് ഒരു പേരില്‍ സംഘടന എന്ന സംവിധാനത്തിന് പരിശുദ്ധ മദീനയില്‍ വെച്ച് തുടക്കമായി. സൗദിയുടെ വിവിധ മേഘലകളില്‍ വ്യത്യസ്ഥ ലേബലുകളില്‍ നടത്തിയ കര്‍മ്മ പദ്ധതികള്‍ ഏകോപിച്ച് കൊണ്ട് സമസ്ത ഇസ്‌ലാമിക് സെന്റര്‍ എന്ന പേരില്‍

SMF സ്വദേശി ദര്‍സ് അര്‍ദ്ധ വാര്‍ഷിക പരീക്ഷ 2019 ജനുവരി 19, 20 തിയ്യതികളില്‍

ചേളാരി : സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ദര്‍സുകളിലെ അര്‍ദ്ധ വാര്‍ഷിക പരീക്ഷ 2019 ജനുവരി 19, 20 (ശനി, ഞായര്‍) തിയ്യതികളില്‍ നടക്കും. 2019 ജനുവരി 17-ന് ചോദ്യപേപ്പറുകള്‍ താഴെ പറയുന്ന കേന്ദ്രങ്ങളില്‍ വൈകുന്നേരം 3 മണിക്ക് വിതരണം നടക്കുന്നതാണ്. മുദരിസുമാര്‍ പ്രസ്തുത കേന്ദ്രങ്ങളില്‍നിന്നും

മത സൗഹാര്‍ദം തകര്‍ക്കരുത്: SMF

മലപ്പുറം: ശാന്തിയുടെയും സമാധാനത്തിന്റെയും സങ്കേതങ്ങളായ ആരാധനാലയങ്ങളെ സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി സംഘര്‍ഷ ഭൂമിയാക്കി മാറ്റുവാന്‍ നടത്തുന്ന ഫാസിസ്റ്റ് വര്‍ഗ്ഗീയ ശക്തികളുടെയും ഹൈന്ദവ വിശ്വാസികളുടെ വിശ്വാസാചാരങ്ങളെ മാനിക്കാതെ അധികാരവും പൊലീസിനെയും ഉപയോഗിച്ച്

ഭാരതീയം; കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി ചെയര്‍മാന്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി കണ്‍വീനര്‍

തൃശ്ശൂര്‍: 'മൂല്യങ്ങളുടെ വീണ്ടെടുപ്പിന്' എന്ന പ്രമേയത്തില്‍ പാണക്കാട് സെയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ എസ് കെ എസ് എസ് എഫ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഡിസംമ്പര്‍ 10 ന് സംഘടിപ്പിക്കുന്ന ഭാരതീയം പരിപാടിയുടെ സംഘാടക സമിതി ചെയര്‍മാനായി കാണിപ്പയ്യൂര്‍ കൃഷൃണന്‍ നമ്പൂതിരിയേയും കണ്‍വീനറായി

ദാറുല്‍ഹുദായുടെ ആറാമത് കാമ്പസിനു തലസ്ഥാനത്ത് തറക്കല്ലിട്ടു

വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ മുസ്്‌ലിം ശാക്തീകരണം സാധ്യമാക്കണം: സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍
തിരുവനന്തപുരം: ദാറുല്‍ഹുദാ ഇസ്്‌ലാമിക് സര്‍വകലാശാലയുടെ ആറാമത് കാമ്പസിനു തലസ്ഥാന നഗരിയില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ തറക്കല്ലിട്ടു. തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ പനവൂര്‍

നബിദിന പരിപാടികളിൽ ഗ്രീൻ പ്രോട്ടോകോൾ പാലിക്കുക: SKSSF തൃശ്ശൂർ

തൃശ്ശൂർ: "മുഹമ്മദ് നബി അനുപമ വ്യക്തിത്വം" എന്ന പ്രമേയത്തിൽ ഒരു മാസക്കാലം എസ് കെ എസ് എസ് എഫ് ആചരിക്കുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി വിവിധ യൂണിറ്റ്, ക്ലസ്റ്റർ, മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന മീലാദ് പരിപാടികളിലും റാലികളിലും പ്രവാചക അധ്യാപനത്തിന് വിരുദ്ധമായതൊന്നും നടക്കാതിരിക്കാൻ കമ്മിറ്റികൾ

അസ്മി; പ്രിസം ഫ്രൈഡേ ഫ്രഷ്നസ്സ് ഉൽഘാടനം ചെയ്തു

അസ്മിയുടെ ധാർമ്മിക - സാംസ്കാരിക സംഘമായ പ്രിസം പദ്ധതിക്ക് കീഴിലുള്ള ഫ്രൈഡേ ഫ്രഷ് നസ്സ് പ്രോഗ്രാമിന്റെ സംസ്ഥാന ഉൽഘാടനം പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. വിദ്യാർത്ഥികൾ നേരിടുന്ന സാമൂഹ്യ വിപത്തിനെ ചെറുക്കാനും, മാനസിക സംഘർഷങ്ങളെ ലഘൂകരിക്കുന്നതിലും വിദ്യാർത്ഥികൾക്കിടയിലെ ഒരു

ദാറുല്‍ ഹുദാക്ക് തിരുവനന്തപുരത്ത് കാമ്പസ്. ശിലാസ്ഥാപനം 18 ന്

ഹിദായ നഗര്‍: ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ ആറാമത് കാമ്പസ് തലസ്ഥാന നഗരിയില്‍ വരുന്നു. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ പനവൂര്‍ പുല്ലാമലയിലാണ് വാഴ്‌സിറ്റി നേരിട്ട് നടത്തുന്ന ആറാമത് കാമ്പസ് സ്ഥാപിക്കുന്നത്. പുതിയ കാമ്പസിന്റെ ശിലാസ്ഥാപനം 18 ന് ഞായറാഴ്ച രാവിലെ പത്തിന്

സൈനുല്‍ ഉലമായുടെ ഫത് വാ രീതികളെ കുറിച്ച് നെതര്‍ലാന്‍ഡ്‌സില്‍ പ്രബന്ധാവതരണം

ആംസ്റ്റര്‍ഡാം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജനറല്‍ സെക്രട്ടറിയും നിരവധി മഹല്ലുകളുടെ ഖാദിയും ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ പ്രോ. ചാന്‍സലറുമായിരുന്ന മര്‍ഹും സൈനുല്‍ ഉലമായുടെ ഫത്‌വാ രീതികളെ സംബന്ധിച്ച് നെതര്‍ലാന്‍ഡ്‌സിലെ ലെയ്ഡന്‍ സര്‍വകലാശാലയില്‍ പ്രബന്ധാവതരണം. യൂറോപ്യന്‍ റിസേര്‍ച്ച്

അസ്മി മേനേജ്മെൻറ് സോഫ്റ്റ് വെയർ ഉദ്ഘാടനം ചെയ്തു

അസ്മിയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളുടെ വിശദവിവരങ്ങൾ ലഭ്യമാവാനും പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി തയ്യാറാക്കിയിട്ടുള്ള സോഫ്റ്റ് വെയർ പാണക്കാട് സയ്യിദ്‌ സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇതോടെ അസ്മിയുടെ പ്രധാന പ്രവർത്തനങ്ങളായ വിവിധ പരിശീലനങ്ങൾ, സ്റ്റാർ ഹണ്ട്, പ്രിസം,

ഭാരതീയം; സ്വാഗത സംഘ രൂപീകരണ കൺവെൻഷനും ജില്ലാ സെക്രട്ടറിയേറ്റും നാളെ

കൊരട്ടിക്കര: ഡിസംബർ 10ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ നായകത്വത്തിൽ നടക്കുന്ന ഭാരതീയം പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് വേണ്ടിയുള്ള സ്വാഗത സംഘ രൂപീകരണ കൺവെൻഷൻ നാളെ വൈകിട്ട് 4: 30ന് കൊരട്ടിക്കര മജ്ലിസുൽ ഫുർഖാനിൽ നടക്കും. ഓണമ്പിള്ളി മുഹമ്മദ് ഫൈസി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.

SKSSF ഭാരതീയം ഡിസംബര്‍ 10 ന്

തൃശൂര്‍: എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ഭാരതീയം ലോകമനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 ന് നടക്കും. എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മറ്റിയാണ് ഭാരതീയം സംഘടിപ്പിക്കുന്നത്.

ലോകത്ത് പരിവര്‍ത്തനം സാധ്യമായത് തിരുനബിയിലൂടെ: ഹൈദരലി ശിഹാബ് തങ്ങള്‍

പട്ടിക്കാട്: ലോകത്ത് പരിവര്‍ത്തനം സാധ്യമായത് തിരുനബിയിലൂടെയാണെന്നും ആധുനിക ലോകം നേരിടുന്ന സമകാലിക പ്രശ്‌നങ്ങള്‍ക്ക് തിരുനബിയുടെ അധ്യാപനങ്ങളില്‍ പരിഹാരമുണ്ടെന്നും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഓസ്‌ഫോജ്‌ന സംഘടിപ്പിച്ച മീലാദ് കോണ്‍ഫ്രന്‍സ്

ആറ് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം, സമസ്ത മദ്‌റസകളുടെ എണ്ണം 9875 ആയി

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി ആറ് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9875 ആയി.

പ്രളയ ദുരിതാശ്വാസ ഭവനപദ്ധതി; കുറ്റിയടിക്കൽ കർമ്മം നടന്നു

തൃശൂര്‍: പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമിച്ച് നൽകുന്നതിന് എസ് കെ എസ് എസ് എഫ് തൃശൂർ ജില്ലാ കമ്മിറ്റി ആവിഷ്കരിച്ച എസ്.എം.കെ തങ്ങൾ സ്മാരക പ്രളയ ദുരിതാശ്വാസ ഭവന പദ്ധതി (ബൈത്തു നജാത്ത്) യിലെ ആദ്യ വീടിന്റെ കുറ്റിയടിക്കൽ കർമ്മം പാലപ്പള്ളിയിൽ നിർവഹിച്ചശേഷം സമസ്ത തൃശ്ശൂർ ജില്ല പ്രസിഡണ്ട് ചെറുവാളൂർ

ജാമിഅഃ മീലാദ് കോണ്‍ഫ്രന്‍സ് ഇന്ന് (തിങ്കള്‍)

പട്ടിക്കാട് : ജാമിഅഃ നൂരിയ്യഃ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഓസ്‌ഫോജ്‌ന നടത്തുന്ന മീലാദ് കോണ്‍ഫ്രന്‍സ് ഇന്ന് വൈകിട്ട് നാല് മണിക്ക് പ്രമുഖ പണ്ഡിതന്‍മാരുടേയും സാദാത്തുകളുടേയും നേതൃത്വത്തില്‍ ജാമിഅഃ നൂരിയ്യയില്‍ നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മൗലിദ് കോണ്‍ഫ്രന്‍സ് ഉദ്ഘാടം ചെയ്യും. സമസ്ത കേരള

പാഠപുസ്തക ശില്പശാല നടത്തി

കുവൈത്ത് : സമസ്ത കേരളാ ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ നവീകരിച്ച സിലബസ് പ്രകാരമുള്ള മദ്രസ പാഠപുസ്തക പരിശീലന ശില്പശാല നടന്നു. അബാസിയ റിഥം ഓഡിറ്റോറിയം, മംഗഫ് മലബാർ ഓഡിറ്റോറിയം, ഫർവാനിയ മെട്രോ ഹാൾ എന്നിവിടങ്ങളിലായി മൂന്നു ദിവസങ്ങളിലായി നടന്ന പരിപാടിക്കു സമസ്ത വിദ്യാഭ്യാസ ബോർഡ്

ജാമിഅഃ സമ്മേളനം; സ്വാഗതസംഘ രൂപീകരണം നാളെ (12-11-2018, തിങ്കള്‍)

പട്ടിക്കാട് : 2019 ജനുവരി 9 മുതല്‍ 13 കൂടിയ തിയ്യതികളില്‍ നടക്കുന്ന പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 56-ാം വാര്‍ഷിക 54-ാം സനദ്ദാന സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം നാളെ (തിങ്കള്‍) ഉച്ചക്ക് 2 മണിക്ക് ജാമിഅഃ ഓഡിറ്റോറിയത്തില്‍ ചേരും. സമസ്തകേരള ജംഇയ്യത്തുല്‍ ഉലമാ, സുന്നി യുവജന സംഘം, സുന്നി മഹല്ല്

സമസ്ത തീരുമാനം സ്വാഗതാര്‍ഹം: SKIC സൗദി നാഷണല്‍ കമ്മിററി

റിയാദ്: സമസത പോഷക സംഘടനകളുടെ കീഴില്‍ സൗദി അറേബ്യയില്‍ വ്യത്യസ്ത പേരുകളില്‍ പ്രവര്‍ത്തിച്ചു വരുന്ന സംഘടനകളെ ഏകോപിപ്പിച്ച് സമസ്തയുടെ കീഴില്‍ സമസ്ത ഇസ്‌ലാമിക് സെന്റര്‍ എന്ന പേരില്‍ ഒററസംഘടനയായി പ്രവര്‍ത്തിക്കുകയെന്ന സമസ്ത മുശാവറ തീരുമാനം എസ് കെ ഐ സി സൗദി നാഷണല്‍ കമ്മിററി സ്വാഗതം ചെയ്തു.

നബിദിനം നവംബര്‍ 20 ന്

കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് റബീഉല്‍ അവ്വല്‍ ഒന്നായും നബിദിനം നവംബര്‍ 20നും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി

ട്രെന്റ് റിസോഴ്‌സ് ബാങ്ക് ദ്വിദിന റസിഡന്‍ഷ്യല്‍ കേമ്പ് നാളെ തുടങ്ങും

കോഴിക്കോട്: എസ്.കെ.എസ് എസ് എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രെന്റിന്റെ സംസ്ഥാന റിസോഴ്‌സ് അംഗങ്ങള്‍ക്കുള്ള ദ്വിദിന പരിശീലനം ശനി, ഞായര്‍ ദിവസങ്ങളിലായി ചെമ്മാട് ദാറുല്‍ ഹുദയില്‍ നടക്കും. സുന്നി യുവജന സംഘം സംസ്ഥാന ജന:സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. ഡോ: ബഹാഉദ്ദീന്‍ നദ് വി,

ദാറുല്‍ഹുദായും അങ്കാറ യൂനിവേഴ്‌സിറ്റിയും അക്കാദമിക സഹകരണത്തിനു ധാരണ

അങ്കാറ: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയും തുര്‍ക്കിയിലെ തലസ്ഥാന നഗരിയിലുള്ള അങ്കാറ യൂനിവേഴ്‌സിറ്റിയും തമ്മില്‍ അക്കാദമിക സഹകരണത്തിനു ധാരണയായി. അങ്കാറ യൂനിവേഴ്‌സിറ്റി കാമ്പസില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ റെക്ടര്‍ ഡോ. എര്‍കാന്‍ ഇബിഷും ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വിയും ഇതുസംബന്ധിച്ച

റബീഉല്‍ അവ്വല്‍ മാസപ്പിറവി അറിയിക്കുക

കോഴിക്കോട്: ഇന്ന് (സഫര്‍ 29 വ്യാഴം) റബീഉല്‍ അവ്വല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 2836700), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (9446629450),

ജാമിഅഃ മീലാദ് കോണ്‍ഫ്രന്‍സ് അന്തിമ രൂപമായി

പട്ടിക്കാട് : ജാമിഅഃ നൂരിയ്യഃ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഓസ്‌ഫോജ്‌നയുടെ കേന്ദ്ര കമ്മറ്റി ജാമിഅഃ നൂരിയ്യയില്‍ നടത്തുന്ന മീലാദ് കോണ്‍ഫ്രന്‍സിന് അന്തിമ രൂപമായി. നവംബര്‍ 12 തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് പ്രമുഖ പണ്ഡിതന്‍മാരുടേയും സാദാത്തുകളുടേയും നേതൃത്വത്തില്‍ മൗലിദ് സദസ്സും ഹുബ്ബുന്നബി പ്രഭാഷങ്ങളും നടക്കും.

സുന്നി ബാലവേദി സില്‍വര്‍ ജൂബിലി; ഉമ്മക്കൊരു സ്‌നേഹ സമ്മാനം

ചേളാരി: 'നന്മകൊണ്ട് നാടൊരുക്കാം വിദ്യകൊണ്ട് കൂടുതീര്‍ക്കാം' എന്ന പ്രമേയവുമായി ഡിസംബര്‍ 24,25,26 തിയ്യതികളില്‍ മലപ്പുറം ബൈത്തുല്‍ ഹിക്മയില്‍ വെച്ച് സംഘടിപ്പിക്കുന്ന സില്‍വര്‍ ജൂബിലി സമ്മേളനത്തിന് മുന്നോടിയായി യൂണിറ്റ് തലങ്ങളില്‍ സംഘടിപ്പിക്കുന്ന 'ഉമ്മക്കൊരു സ്‌നേഹ സമ്മാനം' മാതൃസ്‌നേഹ ദിനാചരണം

പി. കെ ശാഫി ഹുദവിക്ക് അറബി സാഹിത്യത്തില്‍ ഡോക്ടറേറ്റ്

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയിലെ ഡിഗ്രി വിഭാഗം ലക്ചറര്‍ പി. കെ ശാഫി ഹുദവിക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നു അറബിക് സാഹിത്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. അറബി സാഹിത്യത്തിലെ പഠന ശിക്ഷണ രീതികള്‍ എന്ന വിഷയത്തിലായിരുന്നു ഗവേഷണം. കാലിക്കറ്റ് സര്‍വകലാശാലയിലെ അറബിക് വിഭാഗം

സത്യധാര ദ്വൈവാരിക പ്രചാരണം ആരംഭിച്ചു

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ മുഖപത്രമായ സത്യധാര ദ്വൈവാരികയുടെ പ്രചാരണം ആരംഭിച്ചു. പാണക്കാട് നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ , ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍പ്രസിഡണ്ട് എം വി കുഞ്ഞാമു ഹാജി യില്‍ നിന്ന് വരിസംഖ്യ

തൃശൂർ ജില്ലാ റബീഅ് കോൺഫറൻസിന് നാളെ (Nov 8) തുടക്കം

തൃശൂർ: ഈ വർഷത്തെ മീലാദ് ക്യാമ്പയിന് തുടക്കം കുറിച്ച് എസ്കെഎസ്എസ്എഫ് തൃശ്ശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റബീഅ് കോൺഫറൻസ് നാളെ ചൊവ്വല്ലൂർപടി യിൽ ആരംഭിക്കും. നാളെ വൈകിട്ട് 7 മണിക്ക് 'കാരവാനേ മദീന' ടീം അവതരിപ്പിക്കുന്ന ബുർദ ആസ്വാദന മജ്‌ലിസ് നടക്കും. തൈക്കാട് മഹല്ല് ഖത്തീബ് ഇസ്മായിൽ

ദാറുല്‍ഹുദാ സിബാഖ് ദേശീയ കലോത്സവം; പ്രാഥമിക മത്സരങ്ങള്‍ക്ക് അന്തിമ രൂപമായി

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശലയുടെ ഓഫ് കാമ്പസുകളിലെയും യുജി സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കുന്ന സിബാഖ് ദേശീയ കലോത്സവത്തിന്റെ പ്രാഥമിക മത്സരങള്‍ക്ക് അന്തിമരൂപമായി. 2019 ജനുവരി 12,13 തിയ്യതികളില്‍ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ അഞ്ച് യു.ജി കോളേജുകളിലായി സിബാഖ്

തൃശ്ശൂർ ജില്ലാ SKSSF ഫ്രണ്ട് ലൈൻ മീറ്റ് ഇന്ന്

തൃശ്ശൂർ: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ജില്ലാ തലങ്ങളിൽ നടത്തുന്ന ഫ്രണ്ട്ലൈൻ മീറ്റ് ഇന്ന് (ചൊവ്വ) വൈകിട്ട് 3 മണി മുതൽ 6 മണി വരെ തൃശ്ശൂർ എം ഐ സിയിൽ നടക്കും. സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ, സംസ്ഥാന കൗൺസിലർമാർ, ജില്ലാ സബ് വിംഗ് ചെയർമാൻ, കൺവീനർ, മേഖല

കുട്ടികള്‍ നന്മ കണ്ട് വളരട്ടെ: സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: പരോപകാര ചിന്തയും ധാര്‍മ്മികബോധവും ഉത്തരവാദിത്വ നിര്‍വ്വഹണ താത്പര്യവുമുള്ള ഉത്തമ പൗരന്മാരായി വളര്‍ന്നു വരേണ്ടവരാണ് കുട്ടികള്‍. പുരോഗമനപരമായ സാമൂഹിക ഇടപെടലുകള്‍ കുട്ടികളില്‍ നിന്നുണ്ടാവാന്‍ അവര്‍ നന്മ കണ്ട് വളരട്ടെ. അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റ്റ്റിയൂഷന്‍സ് (അസ്മി)

SKSSF മദീനാപാഷന്‍ ഡിസംബര്‍ രണ്ടിന്

കോഴിക്കോട്: മുഹമ്മദ് നബി (സ) അനുപമ വ്യക്തിത്വം എന്ന സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ഡിസംബര്‍ രണ്ടിന് കൊളപ്പുറം ഇരുമ്പു ചോലയില്‍ മദീനാപാഷന്‍ സംഘടിപ്പിക്കും. ഉച്ചക്ക് ശേഷം മുന്ന് മണി മുതല്‍ രാത്രി 10 വരെ നടക്കുന്ന പരിപാടിയില്‍ പ്രമുഖ പണ്ഡിതരുടെ മദ്ഹുറസൂല്‍

പ്രിസം കേഡറ്റ് സയ്യിദ് ജിഫ്രി തങ്ങൾ തിങ്കളാഴ്ച നാടിന് സമര്‍പ്പിക്കും

ചേളാരി: വിദ്യാർത്ഥി കാലം തൊട്ടേ കുട്ടികളിൽ ഉത്തരവാദിത്ത ബോധവും നേതൃപാടവവും പരിശീലിപ്പിക്കാൻ സമസ്ത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള സ്കൂളുകളിൽ തുടക്കം കുറിച്ച 'പ്യൂപ്പിൾസ് റെസ്പോൺസീവ് ഇനീസിയെഷൻ ഫോർ സ്‌കിൽസ് ആൻഡ് മൊറെയ്ൽസ് (പ്രിസം) കേഡറ്റ്' യുണിറ്റുകള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന

SKSBV സില്‍വര്‍ ജൂബിലി പോസ്റ്റര്‍ പ്രകാശനം ചെയ്തു

ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സില്‍വര്‍ ജൂബിലി സമ്മേളന പ്രചാരണാര്‍ത്ഥം പുറത്തിറക്കിയ ജൂബിലി പ്രചാരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ പ്രകാശന കര്‍മം നിര്‍വഹിച്ചു. എസ്. കെ. എസ്. ബി. വി കോഴിക്കോട് ജില്ലാ സെക്രട്ടറി ഫര്‍ഹാ ന്‍ മില്ലത്ത് ആദ്യ കോപ്പി

SKSBV സില്‍വര്‍ ജൂബിലി സ്വാഗത സംഘം യോഗം നാളെ (തിങ്കള്‍)

ചേളാരി: സമസ്ത കേരള സുന്നി ബാലവേദി ഡിസംബര്‍ 24, 25, 26 തിയ്യതികളില്‍ മലപ്പുറം ബൈത്തുല്‍ ഹിക്മയില്‍ വെച്ച് കൊണ്ട് സംഘടിപ്പിക്കുന്ന സില്‍വര്‍ ജൂബിലിക്ക് മുന്നോടിയായുള്ള സ്വാഗത സംഘം ഭാരവാഹികളുടെയും സംഘടന നേതാക്കളുടെയും സുപ്രധാന യോഗം നാളെ വൈകിട്ട് 3 മണിക്ക് വലിയാട്ടുപടി മേല്‍മുറി നിബ്രാസുല്‍ ഇസ്‌ലാം

ആഗോള മുസ്‌ലിം പണ്ഡിത സഭയുടെ അഞ്ചാമത് ജനറല്‍ അസംബ്ലിക്ക് ഇന്ന് തുടക്കം. (03 നവംബര്‍)

ഇന്ത്യയില്‍ നിന്ന് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സംബന്ധിക്കും
ഇസ്തംബൂള്‍: ആഗോള മുസ്‌ലിം പണ്ഡിത സഭയുടെ അഞ്ചാമത് ജനറല്‍ അസംബ്ലിക്ക് ഇന്ന് തുര്‍ക്കിയിലെ ചരിത്ര സാംസ്‌കാരിക നഗരിയായ ഇസ്തംബൂളില്‍ തുടക്കമാവും. ഇന്ന് വൈകീട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങുകളോടെയാണ്

SKSSF തൃശൂർ ജില്ലാ റബീഅ് കോൺഫറൻസ് 8, 9 തിയതികളിൽ ചൊവ്വല്ലൂർപടിയിൽ

തൃശൂർ: ഈ വർഷത്തെ മീലാദ് ക്യാമ്പയിന് തുടക്കം കുറിച്ച് SKSSF തൃശ്ശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റബീഅ് കോൺഫറൻസ് നവംബർ 8, 9 തീയതികളിൽ ചൊവ്വല്ലൂർപടി യിൽ വെച്ച് നടക്കും. 8 ന് വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് കാരവാനേ മദീന ടീം അവതരിപ്പിക്കുന്ന ബുർദ ആസ്വാദന മജ്‌ലിസ് നടക്കും. തൈക്കാട് മഹല്ല് ഖത്തീബ് ഇസ്മായിൽ

ദാറുല്‍ഹുദാക്ക് സമഗ്ര അക്കാദമിക് പോര്‍ട്ടല്‍

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കായി ഇനി മുതല്‍ പോര്‍ട്ടല്‍ സംവിധാനം. സമഗ്ര അക്കാദമിക് പോര്‍ട്ടലിന്‍റെ ലോഞ്ചിംഗ് കര്‍മം വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി നിര്‍വഹിച്ചു. വാഴ്‌സിറ്റിയുടെ എല്ലാ യു.ജി സ്ഥാപനങ്ങളിലെയും ഓഫ് കാമ്പസുകളിലെയും

തൃശൂർ ജില്ലാ ഇബാദ് തസ്കിയത്ത് കോൺഫറൻസ് ശനിയാഴ്ച

കൊരട്ടിക്കര: സാമൂഹിക തിന്മകൾ പെരുകുകുകയും കൗമാരപ്രായക്കാർ മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിയുടെ കെണിവലയിലകപ്പെടുകയും മൊബൈൽ, ഇന്റർനെറ്റ് എന്നിവയോടുള്ള അമിതമായ ആസക്തി വർദ്ധിച്ചു വരുന്നതിന്റെ ഫലമായി കുട്ടികൾ വിദ്യാഭ്യാസത്തിൽ പിന്നോക്കമായി കൊണ്ടിരിക്കുകയും ചെയ്യുന്ന പുതിയ

SKSSF തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് നാളെ (വ്യാഴം)

ചൊവ്വല്ലൂർപടി: ഈവർഷത്തെ മീലാദ് ക്യാമ്പയിന് തുടക്കം കുറിച്ച് SKSSF തൃശ്ശൂർ ജില്ലാ കമ്മിറ്റി ചൊവ്വല്ലൂർപടി യിൽ വെച്ച് നവംബർ 8, 9 തീയതികളിൽ സംഘടിപ്പിക്കുന്ന റബീഅ് കോൺഫറൻസിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് നാളെ ചൊവ്വല്ലൂർപടി സെൻറർ ജുമാ മസ്ജിദിൽ വെച്ച് കാലത്ത് 11 മണിക്ക് ജില്ലാ സെക്രട്ടറിയേറ്റ് ചേരുന്നു. മുഴുവൻ

പ്രഭാഷകര്‍ നിലപാടുകളുടെ വക്താക്കളാവണം: SKSSF

കോഴിക്കോട് : പൊതു വിഷയങ്ങളില്‍ പ്രതികരിക്കുന്ന പ്രഭാഷകര്‍ ആദര്‍ശപരമായ നിലപാടുകളെ തിരിച്ചറിഞ്ഞു വേണം ഇടപെടാനെന്നും ബഹുസ്വരതയെ തകര്‍ക്കുന്ന പരാമര്‍ശങ്ങളോ കുറ്റപ്പെടുത്തലുകളോ ഉണ്ടാവരുതെന്നും എസ്. കെ. എസ്. എസ്. എഫ് സ്പീക്കേഴ്‌സ് ഫോറം സംസ്ഥാന സമിതി കോഴിക്കോട് സംഘടിപ്പിച്ച അല്‍ ബയാന്‍ പ്രഭാഷക

പാഠ പുസ്തക പരിഷ്‌കരണം, ചരിത്രത്തെ മായ്ച്ചു കളയാനുള്ള ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണം: SKSBV

ചേളാരി: സ്‌കൂളിലെ പാഠ പുസ്തകങ്ങള്‍ പരിഷ്‌കരിക്കുക വഴി സുപ്രധാന സ്വതന്ത്ര സമരത്തേയും മുസ്ലിം പോരാളികളുടെ പങ്കിനേയും മായ്ച്ചു കളയാനുള്ള ശ്രമത്തില്‍ നിന്ന് വിദ്യഭ്യാസ വകുപ്പും സര്‍ക്കാരും പിന്‍ വാങ്ങണമെന്ന് സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപെട്ടു. പരിഷ്‌കരണത്തിന്റെ പേരില്‍ ചരിത്രത്തിലെ സുപ്രധാന

മഅദനിയോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം: SKSSF

കോഴിക്കോട്: വിചാരണ തടവിൽ നിന്ന് കടുത്ത വ്യവസ്ഥകളോടെ ജാമ്യം ലഭിച്ച് ബംഗളുരുവിൽ കഴിയുന്ന അബ്ദുന്നാസർ മഅദനിയോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. രോഗിയായ മാതാവിനെ കാണാൻ കോടതിയോട് അനുമതി തേടുമ്പോൾ അതിനെ

അസ്‌ലം ഹുദവി കുന്നത്തിലിന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ്

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല പൂര്‍വ വിദ്യാര്‍ത്ഥിയും ഹൈദരാബാദിലെ മൗലാനാ ആസാദ് നാഷണല്‍ ഉര്‍ദു യൂനിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസറുമായ മുഹമ്മദ് അസ്‌ലം ഹുദവി കുന്നത്തിലിന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. വ്യദ്ധ കഥാഖ്യാനങ്ങളിലെ പരസ്പരാശ്രിതത്വം എന്ന സങ്കല്‍പനം: ഇംഗ്ലീഷ്

പൊന്നാനി SKSSF വിഖായ അംഗങ്ങളെ ആദരിച്ചു

പൊന്നാനി: പൊന്നാനി മേഖലയിലെ എസ്. കെ. എസ്. എസ്. എഫ് സന്നദ്ധ പ്രവർത്തക വിഭാഗമായ വിഖായക്കു കീഴിൽ പ്രളയ ദുരന്തത്തിൽ സന്നദ്ധ പ്രവർത്തനത്തിന് നേതൃത്വം നൽകിയവരെ പൊന്നാനി മേഖല എസ്. കെ. എസ്. എസ്. എഫ് സർടിഫിക്കറ്റും മൊമന്റോയും നൽകി അനുമോദിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ശഹീർ അൻവരി പുറങ്ങ്

മതവിഷയങ്ങളില്‍ കോടതി ശ്രദ്ധാപൂര്‍വ്വം ഇടപെടണം: SKIC സൗദി നാഷണല്‍ സംഗമം

റിയാദ്: മതവിഷയങ്ങളില്‍ കോടതി ഇടപെടലുകള്‍ ശ്രദ്ധാപൂര്‍വ്വമാകണമെന്നും, ഭരണഘടന അവകാശങ്ങള്‍ സംരക്ഷിക്കാനെന്ന രൂപത്തില്‍ വരുന്ന കോടതി വിധികള്‍, തെരുവുകള്‍ പ്രതിഷേധ ഭൂമിയാകുന്നത് കാണാതെ പോകരുതെന്നും എസ്. കെ. ഐ. സി സൗദി നാഷണല്‍ സംഗമം ആവശ്യപ്പെട്ടു. കോടതി വിധികളെ അനുകൂലിക്കാന്‍

വിഖായ വൈബ്രന്റ് 2 ആരംഭിച്ചു

മലപ്പുറം : എസ് കെ എസ് എസ് എഫ് സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ ആക്ടീവ് വിംഗ് രണ്ടാം വൈബ്രന്റ് കോണ്‍ഫ്രന്‍സ് കരുവാരക്കുണ്ട് ദാറുന്നജാത്ത് കെ. ടി. ഉസ്താദ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു. വിവിധ ജില്ലകളിലെ രണ്ടു ഘട്ടം പരിശീലനം പുര്‍ത്തിയാക്കിയ വളണ്ടിയര്‍മാരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. സമസ്ത കേന്ദ്ര മുശാവറ

ഡോ. എന്‍. എ. എം. അബ്ദുല്‍ ഖാദറിന് SKSBV യുടെ ആദരം

ചേളാരി: രാഷ്ട്രപതിയുടെ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹനായ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയും കാലിക്കറ്റ് സര്‍വ്വകലാശാല ലക്ഷദ്വീപ് ഡീനുമായ ഡോ. എന്‍. എ. എം. അബ്ദുല്‍ ഖാദറിന് എസ്. കെ. എസ്. ബി. വി. സംസ്ഥാന കമ്മിറ്റിയുടെ ആദരം. ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എസ്. കെ.

സംസ്ഥാന പ്രഭാഷക സംഗമം നാളെ

കോഴിക്കോട്: സമസ്ത സംഘടനാ ഭാരവാഹികളും പ്രവർത്തകരുമായ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട പ്രാഭാഷകരുടെ സംഗമം നാളെ (ശനി) ഉച്ചക്ക് ഒരു മണിക്ക് കോഴിക്കോട് കല്ലായി റോഡിലെ കിംഗ് ഫോർട്ട് ഹോട്ടലിൽ നടക്കും. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പാണക്കാട്

ത്വലബ സ്ഥാപന പര്യടനം സമാപിച്ചു

പൊന്നാനി: എസ്. കെ. എസ്. എസ്. എഫ് മേഖലാ ത്വലബാ സമ്മേളന പ്രചരണാർത്ഥം ത്വലബ സമിതിക്കു കീഴിൽ സ്ഥാപന പര്യടനം സംഘടിപ്പിച്ചു. ദർസ്, അറബിക് കോളേജ് വിദ്യാർത്ഥികൾക്കായി എസ്. കെ. എസ്. എസ്. എഫ് ജില്ലാ ത്വലബ കമ്മിറ്റി ജില്ലയുടെ പതിനേഴ് കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന മനാറ മേഖല കോൺഫറൻസ്

കോണ്‍വെക്കേഷന്‍ പ്രോഗ്രാം നടത്തി

വേങ്ങര : എസ് കെ എസ് എസ് എഫ് ട്രെന്‍ഡ് സംസ്ഥാന സമിതിയുടെ കീഴില്‍ നടത്തിവരുന്ന ട്രെന്‍ഡ് പ്രീസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന ചടങ്ങു നടത്തി. വേങ്ങര പാലമടത്തില്‍ ചിന ഇഖ്‌റഅ് പ്രിസ്‌കൂളില്‍ നടന്ന ചടങ്ങില്‍ സയ്യിദ് സ്വാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി. കെ മൂസ ഹാജി, ഹസ്സന്‍ മാസ്റ്റര്‍, മാട്ര കമ്മുണ്ണി ഹാജി,

ജാമിഅഃ നൂരിയ്യ ജൂനിയര്‍ കോളേജസ് വിദ്യാര്‍ഥി കൂട്ടായ്മ സജ്ദഃക്ക് പുതിയ ഭാരവാഹികള്‍

പട്ടിക്കാട് : ജാമിഅഃ നൂരിയ്യ ജൂനിയര്‍ കോളേജസ് വിദ്യാര്‍ഥി കൂട്ടായ്മ സജ്ദഃക്ക് തഖ് യുദ്ദീന്‍ തുവ്വൂര്‍ പ്രസിഡന്റും മുഹമ്മദ് സിയാദ് മലപ്പുറം സെക്രട്ടറിയും മുബശ്ശിര്‍ മാണിയൂര്‍ ട്രശററും അബൂബക്കര്‍ ചെര്‍പ്ലശേരി വര്‍ക്കിംഗ് സെക്രട്ടറിയുമായി പുതിയ കേന്ദ്ര കമ്മറ്റി നിലവില്‍ വന്നു. ഇബ്രാഹീം തങ്ങള്‍ ചേറൂര്‍, മുഹമ്മദ് സ്വിദ്ദീഖ് തൃപ്പനച്ചി, സല്‍മാന്‍ കുണ്ടൂര്‍, റാഷിദ്

സിബാഖ് ദേശീയ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ വിവിധ ഓഫ് കാംപസുകളിലെയും യു. ജി സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കുന്ന സിബാഖ് ദേശീയ കലോത്സവത്തിന്റ ലോഗോ പ്രകാശനം ശശി തരൂര്‍ എം. പി നിര്‍വഹിച്ചു. ദാറുല്‍ഹുദാ നാഷണല്‍ പ്രൊജകട് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,

കൊണ്ടോട്ടി മണ്ഡലം എസ്. വൈ. എസ് ഇൻതിസാബ് 1440 സംഘടിപ്പിച്ചു

എടവണ്ണപ്പാറ: കൊണ്ടോട്ടി മണ്ഡലം എസ്. വൈ. എസ് ഇൻതിസാബ് 1440 എടവണ്ണപ്പാറ ടൗൺ മസ്ജിദിൽ വെച്ച് നടന്നു. എസ്. വൈ. എസ് ജില്ലാ സെക്രട്ടറി ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. എസ് ഇബ്റാഹീം മുസ്‌ലിയാര്‍ അധ്യക്ഷ്യനായി. നൂറ്റി ആറ് ശാഖകളുടെ അംഗീകാര പത്ര വിതരണവും ആറു മാസ

കണ്ണിയത്ത് ഉസ്താദ് മഖാം ഉറൂസ്; സ്വാഗതസംഘം രൂപീകരിച്ചു

എടവണ്ണപ്പാറ: ഡിസംബര്‍ 7 മുതല്‍ 12 വരെ വാഴക്കാട് കണ്ണിയത്ത് ഉസ്താദ് മഖാമില്‍ നടക്കുന്ന ഇരുപത്തിയാറാം മഖാം ഉറൂസിന്‍റെ വിജയത്തിനായി 313 അംഗ സ്വാഗതസംഘം രൂപീകരിച്ചു. വാഴക്കാട് കണ്ണിയത്ത് ഉസ്താദ് സ്മാരക ഇസ്‌ലാമിക് സെന്ററില്‍ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം കോഴിക്കോട് ഖാസി നാസർ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങൾ

വിദ്യഭ്യാസ മുന്നേറ്റത്തിൽ ട്രന്റ് ഇടപെടൽ ശ്രദ്ധേയം: ഇ. ടി മുഹമ്മദ് ബഷീർ

തിരൂരങ്ങാടി: കേരളത്തിലെ വിദ്യഭ്യാസ മുന്നേറ്റത്തിന് എസ്. കെ. എസ്. എസ്. എഫ് വിദ്യഭ്യാസ വിഭാഗമായ ട്രന്റ് നടത്തുന്ന ഇടപെടൽ ശ്രദ്ധേയമാകുന്നുവെന്ന് ഇ. ടി മുഹമ്മദ് ബഷീർ എം. പി. ട്രൻറ് സംസ്ഥാന സമിതി നടത്തുന്ന ബിരുദ വിദ്യാർഥികൾക്കായുള്ള പുതിയ പദ്ധതിയായ സ്പേയ്സ് ലോഞ്ചിംഗ് ചെമ്മാട് ദാറുൽ ഹുദയിൽ വെച്ച് നടത്തി

മൗലാനാ ആസാദ് ഉര്‍ദു യൂനിവേഴ്‌സിറ്റി പ്രതിനിധികളുമായി ഡോ. ബഹാഉദ്ദീന്‍ നദ് വി കൂടിക്കാഴ്ച നടത്തി

ഹൈദരാബാദ്: മൗലാനാ ആസാദ് നാഷണല്‍ ഉര്‍ദു യൂനിവേഴ്‌സിറ്റി പ്രതിനിധികളുമായി ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലാ വി. സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂടിക്കാഴ്ച നടത്തി. മൗലാനാ ആസാദ് ഉര്‍ദു യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മുഹമ്മദ് അസ്‌ലം പര്‍വേസിന്റെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച.

ബിസ്മില്ലാ ക്യാമ്പയിന്‍; ദേശീയ തല ഉദ്ഘാടനം നടന്നു

ഹൈദരബാദ്: 'നേരിന്റെ കലാലയം, നന്മയുടെ സൌഹൃദം' എന്ന പ്രമേയത്തില്‍ ഒക്ടോബര്‍ 1 മുതല്‍ 30 വരെ ഇന്ത്യയിലെ വിവിധ ക്യാമ്പസുകളില്‍ എസ് കെ എസ് എസ് എഫ് ക്യാമ്പസ് വിംഗ് നടത്തുന്ന ബിസ്മില്ലാ ക്യാമ്പയിന്റെ ദേശീയ തല ഉദ്ഘാടനം ഹൈദരാബാദ് ഇഫ്‌ലു ക്യാമ്പസില്‍ വെച്ച് നടന്നു. സമസ്ത കേന്ദ്ര മുശാവറ അംഗവും ദാറുല്‍ ഹുദാ

സില്‍വര്‍ ജൂബിലിക്കൊരുങ്ങി SKSBV. ചരിത്രവിജയമാക്കാന്‍ കര്‍മരംഗത്തിറങ്ങുക: അസീല്‍ അലി ശിഹാബ് തങ്ങള്‍

ചേളാരി: 'നന്മ കൊണ്ട് നാടൊരുക്കാം, വിദ്യകൊണ്ട് കൂടു തീര്‍ക്കാം' എന്ന പ്രമേയവുമയി ഡിസംബര്‍ 24, 25, 26 തിയ്യതികളില്‍ മലപ്പുറം ബൈത്തുല്‍ ഹികമില്‍ വെച്ച് നടക്കുന്ന എസ്. കെ. എസ്. ബി. വി സില്‍വര്‍ ജൂബിലി സമാപനത്തിന് ഒരുക്കങ്ങളായി. കേരളത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന പതിനായിരത്തോളം മദ്‌റസകളില്‍

ലിബറലിസം, യുക്തിവാദം, അരാജകത്വം: മനീഷ സെമിനാര്‍ നാളെ (ഞായര്‍) മലപ്പുറത്ത്

കോഴിക്കോട്: അപകടകരമാം വിധം സമൂഹത്തില്‍ വളര്‍ന്നു വരുന്ന അരാജകത്വ നിലപാടുകളെയും സ്വതന്ത്ര വാദങ്ങളെയും തുറന്നുകാട്ടി എസ്. കെ. എസ്. എസ്. എഫ് സാംസ്‌കാരിക വിഭാഗം മനീഷ സംഘടിപ്പിക്കുന്ന ഏകദിന സെമിനാര്‍ നാളെ (21-10-2018 ഞായര്‍) മലപ്പുറത്ത് നടക്കും. വര്‍ത്തമാന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍

മത-മതേതര ഭീകരരില്‍ നിന്നും വിശ്വാസികള്‍ക്ക് സംരക്ഷണം വേണം: SKSSF

കോഴിക്കോട്: ശബരിമല വിവാദത്തിന്റെ മറവില്‍ വര്‍ഗ്ഗീയത ഇളക്കി വിടാന്‍ ശ്രമിക്കുന്നവരെ കേരള ജനത തിരിച്ചറിയണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മത ധ്രുവീകരണവും വോട്ട് ബാങ്കും സൃഷ്ടിക്കാനാണ് പലരും ശബരിമല

SKSSF തൃശൂർ ജില്ലാ വർക്കിംഗ് കമ്മിറ്റി നാളെ (21-10-2018)

തൃശൂർ: എസ് കെ എസ് എസ് എഫ് തൃശൂർ ജില്ല വർക്കിംഗ് കമ്മിറ്റി നാളെ (21/10 /18 ഞായറാഴ്ച) ഉച്ചക്ക് മൂന്ന് മണി മുതൽ ആറ് മണിവരെ പെരുമ്പിലാവ് ജില്ലാകമ്മിറ്റി ഓഫീസിൽ വെച്ച് നടക്കും. ജില്ലാ ഭാരവാഹികൾ, ഉപ സമിതി ചെയർമാൻ കൺവീനർമാർ, മറ്റു സെക്രട്ടറിയേറ്റ് അംഗങ്ങൾ, മേഖല പ്രസിഡണ്ട് സെക്രട്ടറിമാർ യോഗത്തിൽ

SKSBV സില്‍വര്‍ ജൂബിലി; റെയ്ഞ്ച് നേതൃസംഗമം ഇന്ന് (20-10-2018)

ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന റെയ്ഞ്ച് എസ്. കെ. എസ്. ബിവി. ചെയര്‍മാന്‍, കണ്‍വീനര്‍മാരുടെ സംസ്ഥാനതല നേതൃസംഗമം ഇന്ന് ചേളാരി സമസ്താലയത്തില്‍ നടക്കും. പ്രസ്തുത പരിപാടിയില്‍ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ്

മുസ്തഫ ബാഖവി പെരുമുഖത്തിന് എസ് കെ ഐ സിയുടെ യാത്ര മംഗളം

റിയാദ്: ഒരുപതിററാണ്ട് റിയാദിന്റെ മതസാംസ്‌കാരിക രംഗത്ത് നിറഞ്ഞ് നിന്ന മുസ്തഫ ബാഖവി പെരുമുഖത്തിന് റിയാദ് എസ് കെ ഐ സിയുടെ നേതൃത്വത്തില്‍ യാത്ര മംഗളം നല്‍കി. ആത്മാര്‍ത്ഥതയും സൗമ്യതയും നിറഞ്ഞ മുസ്തഫ ബാഖവിയുടെ പ്രവര്‍ത്തങ്ങളെ കുറിച്ച് പ്രാസംഗീകര്‍ വാചാലരായി. കാണാമറയത്തും ഹൃദയങ്ങളില്‍ നിലകൊളളുന്ന

ജാമിഅഃ ജലാലിയ്യ സനദ്ദാന സമ്മേളനം 2019 മാര്‍ച്ച് 3ന്. സമ്മേളനത്തിന് സ്വാഗതസംഘമായി

മുണ്ടക്കുളം: ശംസുല്‍ ഉലമ മെമ്മോറിയല്‍ ഇസ്ലാമിക്ക് കോംപ്ലക്‌സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅഃ ജലാലിയ്യയുടെ ഒന്നാം സനദ്ദാന സമ്മേളനം 2019 ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 3 വരെ നടക്കും. ഇരുപത്തി ഒന്ന്ജലാലി ബിരുദ ധാരികളും പതിനഞ്ച് ഹാഫിളീങ്ങള്‍ക്കുമാണ് സനദ് നല്‍കുന്നത്. സമ്മേളനത്തിന്റെ വിജയത്തിനായി 313 അംഗ

18 പുസ്തകങ്ങൾ പ്രകാശനം ചെയ്തു

പാണക്കാട്: ബുക്പ്ലസ് പ്രസിദ്ധീകരിച്ച 18 പുസ്തകങ്ങൾ പ്രകാശനം ചെയ്തു. 14.10.18 ഞായർ വൈകുന്നേരം നാല് മണിക്ക് പാണക്കാട് ഹാദിയ സെൻറർ ഫോർ സോഷ്യൽ എക്സലൻസിൽ നടന്ന ചടങ്ങ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. യു. ശാഫി ഹാജി അധ്യക്ഷത വഹിച്ചു.

നാല് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത മദ്‌റസകളുടെ എണ്ണം 9869 ആയി

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി നാല് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കിയതോടെ സമസ്തയുടെ മദ്‌റസകളുടെ എണ്ണം 9869 ആയി. ദാറുല്‍ ഉലൂം ഇസ്‌ലാമിക് സ്‌കൂള്‍ മദ്‌റസ സെവന്‍ത്ത് ബ്ലോക്ക്-കൃഷ്ണപുര, അല്‍ മദ്‌റസത്തുല്‍ മുളരിയ്യ ത്രാമ്മര്‍ (ദക്ഷിണ കന്നട), ഇശാഅത്തുല്‍ ഇസ്‌ലാം

ചെമ്പരിക്ക സി.എം. അബ്ദുല്ല മൗലവിയുടെ ഘാതകരെ കണ്ടെത്തും വരെ സമസ്ത നിയമ പോരാട്ടം തുടരും

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാദ്ധ്യക്ഷനും ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ ഘാതകരെ കണ്ടെത്തും വരെ നിയമനപടികളുമായി മുമ്പോട്ട് പോവാനുള്ള സമസ്ത കേന്ദ്ര മുശാവറയുടെ തീരുമാനം നടപ്പിലാക്കുന്നതിന് ആവശ്യമായതെല്ലാം ചെയ്യാന്‍ കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍

SKIC - SYS റിയാദ് ശരീഅത്ത് ഐക്യദാര്‍ഡ്യ സംഗമം ശ്രദ്ധേയമായി

റിയാദ്: സദാചാര തകര്‍ച്ചക്ക് കാരണമാകുന്ന നിലപാടുകള്‍ നിയമപീഠവും ഭരണകൂടവും സ്വീകരിക്കരുതെന്ന് എസ്. കെ. ഐ. സി, എസ്. വൈ. എസ് ശരീഅത്ത് ഐക്യദാര്‍ഢ്യസംഗമം ആവശ്യപ്പെട്ടു. അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവരുടെ അത്താണിയാകേണ്ടവരില്‍ അവിശ്വാസം പരക്കുന്നത് അരക്ഷിതാവസ്ഥ വളര്‍ത്തുമെന്നും

KIC ശരീഅത്ത് സംരക്ഷണ ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു

അബ്ബാസിയ്യ: ഇസ്‌ലാമിക ശരീഅത്ത് അല്ലാഹുവിന്റെ നിയമങ്ങളാണെന്നും അതിനെ തിരുത്താൻ മനുഷ്യന് സാധിക്കില്ലെന്നും കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണ ഐക്യദാർഢ്യ സമ്മേളനം അഭിപ്രായപ്പെട്ടു. ശരീഅത്ത് വിരുദ്ധത ഇന്ത്യയിലെ കപട രാഷ്ട്രീയത്തിന്റെ സൃഷ്ടിയാണ്, ശരീഅത്ത് വിരുദ്ധതയിലൂടെ

SKSBV സില്‍വര്‍ ജൂബിലി; സംസ്ഥാന നേതൃസംഗമം 20ന്

ചേളാരി: സമസ്ത കേരള സുന്നി ബാലവേദി ഡിസംബര്‍ 24, 25, 26 തിയ്യതികളില്‍ മലപ്പുറം ബൈത്തുല്‍ ഹിക്മയില്‍ വെച്ച് സംഘടിപ്പിക്കുന്ന സില്‍വര്‍ ജൂബിലി സമ്മേളനത്തിന് മുന്നോടിയായുള്ള റെയ്ഞ്ച് എസ്. കെ. എസ്. ബിവി. ചെയര്‍മാന്‍, കണ്‍വീനര്‍മാരുടെ സംസ്ഥാനതല നേതൃസംഗമം ഇരുപതിന് രാവിലെ 10 മണിക്ക് ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍

ശരീഅത്ത് സംരക്ഷണ ഐക്യദാർഢ്യ സമ്മേളനം 12ന് കുവൈത്തില്‍

അബ്ബാസിയ്യ: ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളുടെ സംരക്ഷണത്തിനായി സമസ്ത ആഹ്വാനം ചെയ്ത ശരീഅത്ത് സംരക്ഷണ സമ്മേളനത്തിന്റെയും രാഷ്ട്രപതിക്ക് സമർപിക്കുന്ന ഭീമഹരജിയുടെയും ഭാഗമായി കുവൈത്തിൽ ശരീഅത്ത് സംരക്ഷണ ഐക്യദാർഢ്യ സമ്മേളനവും ഒപ്പു ശേഖരണവും സംഘടിപ്പിക്കുമെന്ന് കുവൈത്ത് കേരള

സമസ്ത ശരീഅത്ത് സമ്മേളനം വിജയിപ്പിക്കുക: SKSBV

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 13 ന് കോഴിക്കോട് വെച്ച് സംഘടിപ്പിക്കുന്ന ശരീഅത്ത് സംരക്ഷണ സമ്മേളനം വിജയിപ്പിക്കണമെന്ന് സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. മത നിയമങ്ങളെ സംരക്ഷിക്കാനും വിശ്വാസികളുടെ മത സ്വതന്ത്രം നില നിറുത്തുന്നതിന്നും വേണ്ടി സംഘടിപ്പിക്കുന്ന പരിപാടി

ശരീഅത്ത് സമ്മേളനം വിജയിപ്പിക്കാന്‍ രംഗത്തിറങ്ങുക: SKSSF

കോഴിക്കോട്: ഭരണഘടന അനുവദിക്കുന്ന മത സ്വാതന്ത്ര്യവും പൗരാവകാശങ്ങളും നിരന്തരം നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി 13ന് കോഴിക്കോട് സംഘടിപ്പിക്കുന്ന ശരീഅത്ത് സമ്മേളനം വിജയിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന

മദ്‌റസാധ്യാപകര്‍ക്ക് ഇരുപത് ലക്ഷം രൂപ ധനസഹായം

തേഞ്ഞിപ്പലം: സമസ്തയുടെ അംഗീകൃത മദ്‌റസകളില്‍ സേവനമനുഷ്ഠിക്കുന്ന അദ്ധ്യാപകര്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മുഅല്ലിം ക്ഷേമനിധിയില്‍ നിന്ന് സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ഇരുപത് ലക്ഷത്തി പതിനേഴായിരം രൂപ സഹായധനം അനുവദിച്ചു. വിവാഹാവശ്യാര്‍ത്ഥം 43 പേര്‍ക്ക്

മതവിഷയങ്ങളില്‍ കൈകടത്തുന്ന നിലപാട് ആശങ്കാജനകം: SYS

കോഴിക്കോട്: പള്ളികളില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന കോടിയേരി ബാലകൃഷ്ണന്റെയും മന്ത്രി കെ.ടി ജലീലിന്റെയും പ്രസ്താവന അതിരുകടന്ന അജ്ഞതയാണെന്ന് സുന്നി യുവജനസംഘം സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയും വര്‍ക്കിങ് സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവും

പറങ്കിപേട്ട് സമസ്ത എഡ്യുക്കേഷന്‍ കോപ്ലക്‌സ് ; ഭൂമിയുടെ പ്രമാണം കൈമാറി

പറങ്കിപേട്ട്: തമിഴ്‌നാട്ടില്‍ കടലൂര്‍ ജില്ലയിലെ പറങ്കിപേട്ട് സമസ്ത സ്ഥാപിക്കുന്ന എഡ്യുക്കേഷന്‍ കോംപ്ലക്‌സിന്റെ ഭൂമിയുടെ പ്രമാണ കൈമാറ്റം നടന്നു. പറങ്കിപേട്ട് ശൈഖ് അബ്ദുല്‍ഖാദര്‍ സാഹിബ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് ദാനമായി നല്‍കിയ രണ്ട് ഏക്കര്‍ സ്ഥലത്തിന്റെ പ്രമാണമാണ് കൈമാറിയത്. പറങ്കിപേട്ട്

പ്രളയക്കെടുതി: സമസ്ത പുനരധിവാസ പദ്ധതി; വീടുകളുടെ നിര്‍മ്മാണത്തിന് നാളെ (10-10-2018) തുടക്കമാവും

ചേളാരി: പ്രളയക്കെടുതി സമസ്ത പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി താമരശ്ശേരി കരിഞ്ചോല മലയിലും വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലും സമസ്ത നിര്‍മ്മിക്കുന്ന വീടുകളുടെ നിര്‍മ്മാണത്തിന് നാളെ (10-10-2018) തുടക്കമാവും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിയോഗിച്ച മുഫത്തിശുമാര്‍ പ്രളയബാധിത പ്രദേശങ്ങള്‍

SKIC റിയാദ് നിശാ ക്യാമ്പ് സംഘടിപ്പിച്ചു

റിയാദ്: പ്രവാസത്തിലെ പ്രതിസന്ധ്യകളില്‍ അസ്വതരാകരുതെന്നും സംഭവിക്കുന്നതെല്ലാം സൃഷ്ടാവിന്റെ ഹിതങ്ങള്‍ മാത്രമാണന്നും ഏതിലും നന്മപ്രതീക്ഷിക്കണമെന്നും എസ് കെ ഐ സി റിയാദ് നിശാ ക്യാമ്പ് ഉണര്‍ത്തി. മാറികൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ മനസ്സലാക്കി ആവശ്യമായ മുന്‍കരുതലുകളെടുത്ത് ആത്മവിശ്വാസത്തോടെ

സൗദി ശരീഅത്ത് ഐക്യദാര്‍ഢ്യ സംഗമം ഒക്‌ടോബര്‍ 12ന്‌ - SKIC സൗദി നാഷണല്‍ കമ്മിററി

റിയാദ്: ഭരണഘടന നല്‍കുന്ന പൗരാവകാശങ്ങളെ ഹനിക്കുന്ന കോടതി വിധികള്‍ക്കും ഓര്‍ഡിനന്‍ സുകള്‍ക്കുമെതിരെ ഒക്‌ടോബര്‍ പതിമൂന്നിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ കോഴിക്കോട് നടക്കുന്ന ശരീഅത്ത് സംരക്ഷണ റാലിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് എസ് കെ ഐ സി ഒക്‌ടോബര്‍ പത്രണ്ടിന് സൗദിയിലെ

SKSSF സ്റ്റേറ്റ് ഫ്രണ്ട് ലൈന്‍ മീറ്റ് 13 ന്

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 13 ന് കോഴിക്കോട് സ്റ്റേറ്റ് ഫ്രണ്ട്ലൈന്‍ മീറ്റ് നടത്തും. ഉച്ചക്ക് ഒരു മണിക്ക് റെയില്‍വേ ലിങ്ക് റോഡിലെ സരസ്വതി കലാകഞ്ച് ഓഡിറ്റോറിയത്തില്‍ ആരംഭിക്കുന്ന പരിപാടിയില്‍ സംസ്ഥാന സെക്രട്ടറിയേറ്റ്, ജില്ലാ പ്രസിഡന്റ് ജന.സെക്രട്ടറിമാര്‍,

പ്രളയക്കെടുതി; സമസ്ത പുനരധിവാസ പദ്ധതിക്ക് ഒക്ടോബര്‍ 10ന് തുടക്കമാവും

ചേളാരി: പ്രളയത്തിലും ഉരുള്‍പൊട്ടലിലുംപെട്ട് കിടപ്പാടം നഷ്ടപ്പെട്ടവര്‍, തകര്‍ന്നതും കേടുപാടുകള്‍ പറ്റിയതുമായ പള്ളികള്‍, മദ്‌റസകള്‍ എന്നിവ പുനഃസ്ഥാപിക്കല്‍, ദുരന്തത്തിനിരയായവരെ സഹായിക്കല്‍ എന്നിവ ലക്ഷ്യമാക്കി സമസ്ത രൂപീകരിച്ച പ്രളയക്കെടുതി പുനരധിവാസ പദ്ധതിക്ക് ഒക്ടോബര്‍ 10 ന് തുടക്കമാവും. വയനാട് ജില്ലയിലും കോഴിക്കോട്

തലമുറകള്‍ക്ക് സന്മാര്‍ഗം കാണിക്കലും അശരണരെ സഹായിക്കലും നമ്മുടെ ബാദ്ധ്യത : സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

ചേളാരി: തലമുറകള്‍ക്ക് സന്മാര്‍ഗം കാണിച്ച് കൊടുക്കലും അശരണരെ സഹായിക്കലും നമ്മുടെ ബാദ്ധ്യതയാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ പറഞ്ഞു. ചേളാരി സമസ്താലയത്തില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സംഘടിപ്പിച്ച റെയ്ഞ്ച് സെക്രട്ടറിമാരുടെ സംഗമം

ജാമിഅഃ മീലാദ് കോണ്‍ഫ്രന്‍സ് നവംബര്‍ 12ന്

പട്ടിക്കാട്: ജാമിഅഃ നൂരിയ്യഃ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന ഓസ്‌ഫോജ്‌ന നടത്തുന്ന മീലാദ് കോണ്‍ഫ്രന്‍സ് 2018 നവംബര്‍ 12ന് തിങ്കളാഴ്ച നടത്താന്‍ പാണക്കാട് ചേര്‍ന്ന ഓസ്‌ഫോജ്‌ന കേന്ദ്ര കമ്മറ്റി തീരുമാനിച്ചു. ജാമിഅഃ നൂരിയ്യയില്‍ നടക്കുന്ന മീലാദ് കോണ്‍ഫ്രന്‍സില്‍ ദേശീയ അന്തര്‍ദേശീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

SKSSF ത്വലബ 'തജ്‌ലിയ' സംസ്ഥാന ലീഡേഴ്‌സ് മീറ്റ് ഇന്ന്

കോഴിക്കോട്: എസ് കെ എസ് എസ് എഫ് ത്വലബ വിംഗ് 'തജ്‌ലിയ' സംസ്ഥാന ലീഡേഴ്‌സ് മീറ്റ് ഇന്ന് (വ്യാഴം) മുക്കം ദാറുസ്സലാഹ് ഇസ്ലാമിക് അക്കാദമിയില്‍ ആരംഭിക്കും. സംസ്ഥാന ജില്ലാ ഭാരവാഹികള്‍ പങ്കെടുക്കുന്ന ലീഡേഴ്‌സ് മീറ്റ് ഇന്നും നാളെയും വിവിധ സെഷനുകളിലായി നടക്കും. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ്

പ്രളയക്കെടുതി ഫണ്ട് വിനിയോഗം സമസ്ത വിവരശേഖരണം നടത്തി

ചേളാരി: പ്രളയക്കെടുതിക്കിരയായവരെ സഹായിക്കുന്നതിനും തകര്‍ന്നതും കേടുപാടുകള്‍ പറ്റിയതുമായ പള്ളികളും മദ്‌റസകളും മറ്റും പുനഃസ്ഥാപിക്കുന്നതിലേക്കുമായി സമസ്ത രൂപീകരിച്ച പുനരധിവാസ പദ്ധതി ഫണ്ട് വിനിയോഗത്തിന് വിവരശേഖരണം നടത്തി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിയോഗിച്ച മുഫത്തിശുമാര്‍ മുഖേനയാണ്

പ്രളയക്കെടുതി സമസ്ത പുനരധിവാസ പദ്ധതിക്ക് ഫണ്ട് കൈമാറി

ചേളാരി: പ്രളയക്കെടുതിയിലും ഉരുള്‍പൊട്ടലിലും പെട്ട് ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനും തകര്‍ന്നതും കേടുപാടുകള്‍ പറ്റിയതുമായ പള്ളികളും മദ്‌റസകളും മറ്റും പുനഃസ്ഥാപിക്കുന്നതിലേക്കുമായി സമസ്ത രൂപീകരിച്ച പ്രളയക്കെടുതി പുനരധിവാസ പദ്ധതിക്ക് തമിഴ്‌നാട് വൃദ്ധാജലം നവാബ് ജാമിഅഃ മസ്ജിദ് കമ്മിറ്റി സ്വരൂപിച്ച മൂന്ന്

SKSSF തൃശൂർ ജില്ലാ പ്രളയ ദുരിതാശ്വാസ ഭവന നിർമ്മാണ പദ്ധതിക്ക് തുടക്കമായി

തൃശൂർ: സമസ്ത ജില്ലാ പ്രസിഡന്റായിരുന്ന എസ്. എം. കെ തങ്ങളുടെ സ്മരണാർത്ഥം എസ്. കെ. എസ്. എസ്. എഫ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ കീഴിൽ ജില്ലയിൽ പ്രളയത്തിൽ തകർന്ന ദരിദ്രകുടുംബങ്ങളുടെ വീടുകൾ പുനർനിർമ്മിച്ചു നൽകുന്ന പദ്ധതി (ബൈത്തുന്നജാത്ത്) യുടെ പ്രഖ്യാപനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

SKSSF സഹവാസ കേമ്പ് 29, 30 തിയ്യതികളിൽ

കോഴിക്കോട്: എസ്. കെ. എസ്. എസ്. എഫ് ലീഡർ 2020 പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മാബൈനൽ മഗ് രി ബൈൻ - സഹവാസ ക്യാമ്പ് സെപ്തംബർ 29, 30 തിയ്യതികളിൽഅത്തിപ്പറ്റ, ഫത്ഹുൽ ഫത്താഹിൽ നടക്കും. ഉദ്ഘാടന സെഷൻ, സർഗ്ഗ നിലാവ്, തസ്ഫിയ, റോൾ കാൾ, ബ്രിഡിജിംഗ്, ഗെയിം ഫോൾ നെയിം ആന്റ് ഗെയ്ൻ, ഇസ്തിഖാമ, പാനൽ

വിഖായ ദിനം ഒക്ടോബര്‍ രണ്ടിന്

ജില്ലാ കേന്ദ്രങ്ങളില്‍ ദുരന്ത നിവാരണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു
കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളില്‍ ദുരന്ത നിവാരണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി ഒക്ടോബര്‍ രണ്ടിനു വിഖായ ദിനമായി ആചരിച്ചു വരികയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വിഖായ

റെയ്ഞ്ച് സെക്രട്ടറിമാരുടെ സംസ്ഥാന തല സംഗമം ഒക്ടോബര്‍ 3ന് ചേളാരിയില്‍

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ റെയ്ഞ്ച് സെക്രട്ടറിമാരുടെ സംസ്ഥാന തല സംഗമം ഒക്ടോബര്‍ 3 ന് ബുധനാഴ്ച രാവിലെ 11 മണിക്ക് ചേളാരി സമസ്താലയത്തില്‍ നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത കേരള

എസ് എം കെ തങ്ങള്‍ അനുസ്മരണം ഇന്ന് (25/09/2018)

തൃശൂര്‍: സൗമ്യമായ പെരുമാറ്റം, എളിമയാര്‍ന്ന ജീവിതം, ബന്ധങ്ങളിലെ സൂക്ഷമത, ചുരുങ്ങിയ വാക്കുകളിലെ പ്രഭാഷണം, മികവാര്‍ന്ന നേതൃപാടവം തുടങ്ങി ഒരുപാട് വിശേഷണങ്ങള്‍ക്ക് ഉടമയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റുമായിരുന്ന മര്‍ഹൂം എസ് എം കെ തങ്ങളുടെ അനുസ്മരണ പരിപാടി ഇന്ന് ഉച്ചക്ക് 2 മണിക്ക് തൃശൂര്‍ ടൗണ്‍

സ്‌പെയ്‌സ്: പ്രവേശന പരീക്ഷ ഒക്ടോബര്‍ 14ന്

കോഴിക്കോട്: എസ് കെ എസ് എസ് എഫ് ട്രെന്‍ഡ് സംസ്ഥാന സമിതി ബിരുദ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന സ്‌പെയ്‌സ് പദ്ധതിയുടെ ഏകീകൃത പ്രവേശന പരീക്ഷ ഒക്ടോബര്‍ 14ന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെ പഠനത്തോടൊപ്പം വിവിധ ജീവിത നൈപുണികള്‍ ആര്‍ജ്ജിച്ചെടുത്ത്

SKSSF സൈബര്‍ വിംഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാംപ് നടത്തി

തൃശൂര്‍: എസ്. കെ. എസ്. എസ്. എഫ് സൈബര്‍ വിംഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാംപ് സംഘടിപ്പിച്ചു. പെരിമ്പിലാവ് മജ്‌ലിസുല്‍ ഫുര്‍ഖാനില്‍ നടന്ന ക്യാംപ് എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന ജനറല്‍സെക്രട്ടറി സത്താര്‍ പന്തലൂര്‍ ഉദ്ഘാടനം ചെയ്തു. വിവിധ കര്‍മ്മപദ്ധതികള്‍ക്ക് ക്യാംപില്‍ രൂപം നല്‍കി. സൈബര്‍ വിംഗ് വൈസ് ചെയര്‍മാന്‍മാരായി

കുവൈത്ത്‌ ഇസ്‌ലാമിക് കൗൺസിൽ മുഹബ്ബത്തെ റസൂൽ 2018

കുവൈത്ത്‌: പ്രവാചകർ മുഹമ്മദ് നബി (സ)യുടെ ജന്മ ദിനത്തോടനുബന്ധിച്ച് കുവൈത്ത് കേരളാ ഇസ്‌ലാമിക് കൗൺസിൽ കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മുഹബ്ബത്തെ റസൂൽ മെഗാ സമ്മേളനം നവംബർ 22, 23 (വ്യാഴം, വെള്ളി) തിയ്യതികളിൽ അബ്ബാസിയയിൽ വെച്ച് നടക്കും. മുഖ്യാതിഥികളായി എസ്. കെ. എസ്. എസ്. എഫ്

സിവില്‍ സര്‍വ്വീസ് പരിശീലനം; അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: സലാല എസ്. കെ. എസ്. എസ് എസ് എഫുമായി സഹകരിച്ച് ട്രെന്റ് സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ ദര്‍സ്, അറബിക് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന 'മഫാസ്' സിവില്‍ സര്‍വ്വീസ് പരിശീലന പദ്ധതിയുടെ രണ്ടാമത്തെബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്കും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും

തീര്‍ത്ഥാടകരുടെ ദാഹമകറ്റാന്‍ ഇത്തവണയും ഓമച്ചപ്പുഴ SKSSF

മമ്പുറം: ചുട്ടുപൊള്ളുന്ന വെയിലില്‍ തീര്‍ത്ഥാടകര്‍ക്ക് ആശ്വാസത്തിന്റെ ദാഹജലം പകര്‍ന്ന് എസ്. കെ. എസ്. എസ്. എഫ് പ്രവര്‍ത്തകര്‍. ഓമച്ചപ്പുഴ ചുരങ്ങര ടൗണ്‍ യൂണിറ്റ് എസ്. കെ. എസ്. എസ്. എഫ് പ്രവര്‍ത്തകരാണ് മമ്പുറത്ത് സൗജന്യമായി ശീതളപാനീയം വിതരണം ചെയതത്. കഴിഞ്ഞ പതിനെട്ട് വര്‍ഷമായി നടത്തിവരുന്ന ദാഹജല വിതരണം

സേവനനിരതരായി പോലീസും ട്രോമോ കെയര്‍ വളണ്ടിയേഴ്‌സും

മമ്പുറംനേര്‍ച്ചയുടെ സുഖമമായ നടത്തിപ്പിന് സര്‍വ്വ സന്നാഹങ്ങളുമൊരുക്കി നിയമപാലകരും മലപ്പുറം യൂണിറ്റ് ട്രോമോ കെയര്‍ വളണ്ടിയേഴ്‌സും തിരൂരങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ ദേവദാസ് സി. എമിന്‍റെയും കൊണ്ടോട്ടി പോലീസ് ഇന്‍സ്പെകടര്‍ മുഹമ്മദ് ഹനീഫയുടെയും നേതൃത്വത്തിലുള്ള വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള നൂറിലധികം പോലീസ്

സംതൃപ്തിയോടെ മമ്പുറം നിവാസികള്‍

ഒരാഴ്ച്ചക്കാലം നീണ്ടു നിന്ന മമ്പുറം ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങുമ്പോള്‍ മമ്പുറം നിവാസികള്‍ പൂര്‍ണ്ണ സംതൃപ്തിയിലാണ്. ഒരാഴ്ചക്കാലം നീണ്ടു നിന്ന നേര്‍ച്ചയുടെ വിവിധ പരിപാടികളില്‍ സംഗമിക്കാനെത്തിയ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് സര്‍വ്വ സൗകര്യങ്ങളും ഒരുക്കാനായതിന്റെ ആത്മ സംതൃപ്തിയിലാണ് മമ്പുറത്തുകാര്‍. നേര്‍ച്ചക്ക്

കര്‍മ സജ്ജരായി ദാറുല്‍ഹുദാ വിദ്യാര്‍ത്ഥികള്‍

മമ്പുറം:180-ാമത് മമ്പുറം ആണ്ടുനേര്‍ച്ചക്ക് വിജയകരമായി കൊടിയിറങ്ങിയതിന്റെ ആത്മനിര്‍വൃതിയിലും സന്തോഷത്തിലുമാണ് ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലാ അധികൃതരും അധ്യാപകരും വിദ്യാര്‍ത്ഥികളും. ഒരാഴ്ചക്കാലം നീണ്ടുനിന്ന ആണ്ടുനേര്‍ച്ചയുടെ ഓരോ ദിന പരിപാടിയിലും പങ്കെടുക്കാനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക്

മനം നിറഞ്ഞ് മഖാം ഭാരവാഹികള്‍

പാവപ്പെട്ടരോടും അരികു വത്കരിക്കപ്പെട്ടവരോടും ആത്മ സ്‌നേഹം ചൊരിഞ്ഞ ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ വേര്‍പാടിന്റെ നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും അദ്ദേഹം ചെയ്ത സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പിന്തുടര്‍ച്ചക്ക് കോട്ടം പറ്റാതെ തുടര്‍ത്താന്‍ ശ്രമിക്കുകയാണ് മഖാം ഭാരവാഹികള്‍. മഖാമിന്റെ സാരഥ്യം വഹിക്കുന്ന ദാറുല്‍ഹുദാ മാനേജിംഗ്

ഭക്തിസാന്ദ്രമായി മമ്പുറം; ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങി

തിരൂരങ്ങാടി (മമ്പുറം): പതിനായിരക്കണക്കിനു വിശ്വാസികള്‍ക്ക് ആത്മ നിര്‍വൃതി പകര്‍ന്ന്, ഭക്തി നിര്‍ഭരമായ പ്രാര്‍ത്ഥനയോടെ 180-ാം മമ്പുറം ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങി. ജാതിമത ഭേദമന്യേ മലബാറിലെങ്ങും ആദരിക്കപ്പെടുന്ന സ്വതന്ത്രസമര സേനാനിയും ആത്മീയനായകനുമായ ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ വേര്‍പാടിന്റെ

വിദ്യാര്‍ത്ഥികളില്‍ പുത്തനുണര്‍വ്വ് പകര്‍ന്ന് SKSBV കുമ്പള റൈഞ്ച് ക്യാമ്പ് സമാപിച്ചു

കുമ്പള: ''നന്മകൊണ്ട് നാടൊരുക്കാം വിദ്യകൊണ്ട് കൂടൊരുക്കാം'' എന്ന പ്രമേയത്തില്‍ എസ് കെ എസ് ബി വി കുമ്പള റൈഞ്ച് സംഘടിപ്പിച്ച ''ഒരുമ-18'' പ്രതിനിധി ക്യാമ്പ് സമാപിച്ചു. കക്കളംകുന്ന് ഇസ്സത്തുല്‍ ഇസ്ലാം മദ്രസയില്‍ നടന്ന ക്യാമ്പ് കുമ്പള ഗ്രാമ പഞ്ഞായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ എ. കെ ആരിഫ് ഉല്‍ഘാടനം ചെയ്തു. ബാസ്സിം ഖസ്സാലി

പുതുപൊന്നാനി റെയ്ഞ്ച് ഇൻതിബാഹ് പ്രചരണ സമ്മേളനം സംഘടിപ്പിച്ചു

പൊന്നാനി : സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ 60-ാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി റെയ്ഞ്ച്തല പ്രചരണ സമ്മേളനം ഇൻതിബാഹ് സംഘടിപ്പിച്ചു. പുതുപൊന്നാനി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പൊന്നാനി സൗത്ത് അലിയാർ മദ്റസ പരിസത്ത് സംഘടിപ്പിച്ച പ്രചരണ സമ്മേളനം പുതുപൊന്നാനി റെയ്ഞ്ച് പ്രസിഡണ്ട്

ലോകത്തെ ഇരുള്‍ മാറ്റലാന്ന് പണ്ഡിത ധര്‍മം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

പട്ടിക്കാട്‌ : ലോകത്ത് നിന്ന് അജ്ഞതയുടെ ഇരുള്‍ മാറ്റി ജ്ഞാനത്തിന്റെ പ്രകാശം പരത്തലാണ് പണ്ഡിത സമൂഹത്തിന്റെ ധര്‍മമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. പട്ടിക്കാട് ജാമിഅ: നൂരിയ്യക്ക് കീഴില്‍ നടക്കുന്ന ശിഹാബ് തങ്ങള്‍ നാഷണല്‍ മിഷന്റെ സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്ത്

ഒരു ലക്ഷത്തിലധികം പേര്‍ക്ക് അന്നദാനം

തിരൂരങ്ങാടി: മമ്പുറം ആണ്ടുനേര്‍ച്ചയുടെ അവസാന ദിവസമായ നാളെ ഒരു ലക്ഷം പേര്‍ക്ക് അന്നദാനം നല്‍കും. അന്നദാനത്തിനായുള്ള ഒരുക്കങ്ങള്‍ ദാറുല്‍ ഹുദാ കാമ്പസിലും മമ്പുറം മഖാം പരിസരത്തും തുടങ്ങിക്കഴിഞ്ഞു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പുണ്യം തേടിയെത്തുന്ന തീര്‍ത്ഥാടകര്‍കകായി ഒരു ലക്ഷത്തിലധികം

മുസ്ലിം സംഘടനകള്‍ ഒന്നിച്ച് നില്‍ക്കണം: റശീദലി ശിഹാബ്‌ തങ്ങള്‍

തിരൂരങ്ങാടി: രാജ്യത്ത് മുസ്ലിംകള്‍ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനും സമുദായം നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്നതിനും മുസ്ലിം സംഘടനകള്‍ ഒന്നിച്ച് നില്‍ക്കുണമെന്ന് കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍. മമ്പുറം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് നടക്കുന്ന മതപ്രഭാഷണ പരമ്പരയുടെ അവസാനദിന

മമ്പുറം തങ്ങളുടെ മായാത്ത ഓര്‍മകളില്‍ മാളിയേക്കല്‍ ഭവനം

തിരൂരങ്ങാടി: ചരിത്രത്തില്‍ മായാതെ കിടക്കുന്ന ചരിത്രശേഷിപ്പുകള്‍ എന്നും അമൂല്യമാണ്. ജന മനസ്സുകൾക്കതെന്നും അത്ഭുതം പകരാറുമുണ്ട്. മമ്പുറത്തെ പ്രസിദ്ധമായ ഒറ്റത്തൂണ്‍ പള്ളിയുടെ മുറ്റത്ത് തലയുയർത്തി നിൽക്കുന്ന മാളിയേക്കല്‍ ഭവനമെന്ന മമ്പുറം തങ്ങളുടെ വീടും ആ ഗണത്തില്‍ പെടുന്നു. നേര്‍ച്ചക്കാലത്ത് മമ്പുറത്തേക്കൊഴുകുന്ന അഗണ്യമായ

മമ്പുറം ആണ്ടുനേര്‍ച്ചക്ക് നാളെ (18 ചൊവ്വ) കൊടിയിറക്കം

തിരൂരങ്ങാടി: മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 180-ാം ആണ്ടുനേര്‍ച്ചക്ക് നാളെ കൊടിയിറക്കം. ഒരാഴ്ച്ചക്കാലം നീണ്ടു നിന്ന നേര്‍ച്ചക്ക് നാളെ ഉച്ചക്ക് 1:30 ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങലുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലിദ്- ഖത്മ് ദുആയോടെ സമാപ്തിയാകും. നാളെ രാവിലെ എട്ട് മണി

രാഷ്ട്ര നന്മക്കായി ന്യൂനപക്ഷങ്ങള്‍ ഒന്നിക്കണം: സ്വാദിഖലി തങ്ങള്‍

തിരൂരങ്ങാടി: രാജ്യത്ത് നടക്കുന്ന കലാപങ്ങളും ആള്‍കൂട്ട മര്‍ദ്ദനങ്ങളും അവസാനിപ്പിക്കുന്നതിനും ഫാസിസത്തെ ചെറുക്കുന്നതിനും നമ്മുടെ രാഷ്ട്ര നന്മക്കും വേണ്ടി ന്യൂനപക്ഷങ്ങള്‍ ഒന്നിക്കണമെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. മമ്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി നടക്കുന്ന പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിനം ഉദ്ഘാടനം

34 പേര്‍ക്ക് നാളെ ഹിഫ്‌ള് പട്ടം നല്‍കും

മമ്പുറം സയ്യിദ് അലവി തങ്ങളുടെ ആത്മീയ തണലില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ മുപ്പത്തിനാല് വിദ്യാര്‍ത്ഥികള്‍ നാളെ ഹാഫിള് പട്ടം ഏറ്റുവാങ്ങും. മമ്പുറം ആണ്ട്ുനേര്‍ച്ചയുടെ ഭാഗമായി നാളെ രാത്രി നടക്കുന്ന പ്രാര്‍ത്ഥനാ സദസ്സില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി. കെ ആലിക്കുട്ടി മുസ്ലിയാര്‍ സനദ് കൈമാറും. ഫിഫള് പഠനത്തിന് ശേഷം

കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ ഹിജ്‌റ അനുസ്മരണം സംഘടിപ്പിച്ചു

കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുതു വര്‍ഷാരംഭത്തോടനുബന്ധിച്ച് മുഹമ്മദ് നബി (സ)യുടെ യസ്‌രിബ് (മദീനാ) പാലായനത്തിന്റെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. അബ്ബാസിയ്യ റിഥം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇസ്‌ലാമിക് കൗൺസിൽ വൈസ് ചെയര്മാന് ഉസ്മാൻ ദാരിമി

മുണ്ടക്കുളം ശംസുല്‍ ഉലമാ കോംപ്ലക്‌സില്‍ ആശൂറാഅ് സംഗമം 20 ന്

കൊണ്ടോട്ടി: മുണ്ടക്കുളം ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ വര്‍ഷം തോറും നടന്ന് വരുന്ന അഹ്‌ലുല്‍ അബാഅ് അനുസ്മരണവും ആണ്ട്‌നേര്‍ച്ചയും മുഹറം പത്തിന് വ്യാഴാഴ്ച നടക്കും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പതിനൊന്ന് മണിക്ക് നടക്കുന്ന മമ്പുറം മൗലിദിന് സഅദ്

സ്വവർഗരതി രാജ്യത്തെ സാമൂഹ്യ വ്യവസ്ഥയെ തകർക്കും: ഹമീദലി തങ്ങൾ

തിരൂരങ്ങാടി: 180 -ാം മമ്പുറം ആണ്ടുനേർച്ചയോടനുബന്ധിച്ച് നടക്കുന്ന മൂന്ന് ദിവസത്തെ മതപ്രഭാഷണ പരമ്പരക്ക് ഇന്നലെ തുടക്കമായി. ഇന്നലെ രാത്രി നടന്ന പ്രഭാഷ സദസ്സ് എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സ്വവർഗരതി രാജ്യത്തെ സാമൂഹ്യ വ്യവസ്ഥയെ

മമ്പുറത്തെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമേകി ജീരകക്കഞ്ഞി സല്‍ക്കാരം

തിരൂരങ്ങാടി: മമ്പുറം ആണ്ടുനേര്‍ച്ചക്കാലത്ത് വിവിധയിടങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരക്കായി പോഷകസമ്പുഷ്ടമായ ജീരകക്കഞ്ഞി നല്‍കിയാണ് മഖാം ഭാരവാഹികള്‍ സ്വീകരിക്കുന്നത്. രാവിലെ ആറ് മണിക്ക് ജീരകക്കഞ്ഞിയുടെ പാചക തയ്യാറെടുപ്പുകള്‍ ആരംഭിക്കും. ഒമ്പത് മുതല്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് വെച്ചാണ്

ഇസ്‌ലാമിക സമൂഹത്തിന് ആത്മവിശ്വാസം നല്‍കിയത് ഹിജ്‌റ: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

പട്ടിക്കാട്: ഇസ്‌ലാമിക സമൂഹത്തിന് പ്രബോധന വഴിയിലും മറ്റും കൂടുതല്‍ മുന്നേറാന്‍ ഏറ്റവും വലിയ ആത്മവിശ്വാസം 'ഹിജ്‌റ'യായിരുന്നുവെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ജാമിഅഃ നൂരിയ്യയില്‍ നടന്ന ഹിജ്‌റ കോണ്‍ഫ്രന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. പ്രശ്‌ന കലുശിതമായ മക്കാ വിജയത്തിന് ശേഷം

ആത്മീയ സായൂജ്യം പകര്‍ന്ന് മമ്പുറം സ്വലാത്ത്; പ്രഭാഷണ പരമ്പരക്ക് ഇന്ന് തുടക്കമാകും

തിരൂരങ്ങാടി: ആത്മീയ നിര്‍വൃതി തേടിയെത്തിയ അനേകായിരം വിശ്വാസികള്‍ക്ക് ആത്മസായൂജ്യം പകര്‍ന്ന് മഖാമിലെ സ്വലാത്ത് സദസ്സ്. നേര്‍ച്ചയോടനുബന്ധിച്ചുള്ള സ്വലാത്ത് മജ്‌ലിസായതിനാല്‍ വൈകുന്നേരത്തോടെ മഖാമും പരിസരവും വിശ്വാസികളാല്‍ നിബിഢമായി. മലബാറിന്റെ വിവിധ ദിക്കുകളില്‍ നിന്നെത്തിയ വിശ്വാസി സഞ്ചയത്തെ

പണ്ഡിതര്‍ നിസ്വാര്‍ത്ഥ സേവകരാവണം: കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

പട്ടിക്കാട്: പ്രവാചകന്‍മാരുടെ അനന്തരാവകാശികളായ മത പണ്ഡിതന്‍മാര്‍ നിസ്വാര്‍ത്ഥ സേവകരാകണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവിച്ചു. തങ്ങളുടെ പ്രബോധിത സമൂഹത്തിന്റെ അവസ്ഥകളും സാഹചര്യങ്ങളും ഉള്‍കൊണ്ടു കൊണ്ട് പ്രബോധന-സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക്

മലബാറിലെ പള്ളികള്‍ക്കുമുണ്ട് മമ്പുറം തങ്ങളുടെ കഥകള്‍

മമ്പുറം: പള്ളികള്‍ എക്കാലത്തും സമൂഹത്തെ വിളക്കിയിണക്കിച്ചേര്‍ക്കുന്ന കണ്ണികളായി വര്‍ത്തിച്ചിട്ടുള്ള കേന്ദ്ര മന്ദിരങ്ങളാണ്. സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും ബ്രിട്ടീഷ് ശക്തികള്‍ക്കും ജന്മി വ്യവസ്ഥക്കുമെതിരില്‍ ശബ്ദമുയര്‍ത്താനും പള്ളികള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളായിരുന്നു നടന്നിരുന്നത്. മമ്പുറം സയ്യിദ് അലവി തങ്ങളും

പ്രളയക്കെടുതി; സമസ്ത മദ്‌റസ പാഠപുസ്തകങ്ങള്‍ നല്‍കി

ചേളാരി: മഹാ പ്രളയത്തിലും ഉരുള്‍പൊട്ടലിലും പെട്ട് മദ്‌റസ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ വക പാഠപുസ്തകങ്ങള്‍ പ്രളയ ബാധിതരായ എറണാകുളം, തൃശൂര്‍ ജില്ലയിലെ വിവിധ മദ്‌റസകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 3,57,165 രൂപയുടെ മദ്‌റസ പാഠപുസ്തകങ്ങളാണ്

മമ്പുറം സ്വലാത്തിന് രണ്ട് നൂറ്റാണ്ടിന്റെ പഴക്കം

മമ്പുറം മഖാമില്‍ വ്യാഴാഴ്ച്ചകള്‍ തോറും നടന്നുവരുന്ന സ്വലാത്ത് മജ്‌ലിസിനു രണ്ട് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. മലബാറിലെ വിശ്വാസികളുടെ പ്രധാന ആത്മീയ സംഗമങ്ങളില്‍ ഒന്നു കൂടിയാണ് ഈ സ്വലാത്ത് സദസ്സ്. മമ്പുറം തങ്ങളുടെ മാതുലന്‍ സയ്യിദ് ഹസന്‍ ജിഫ്രി തങ്ങളുടെ മരണാനന്തരം മമ്പുറം തങ്ങള്‍ തന്നെ തുടങ്ങി വെച്ച സ്വലാത്ത്

മമ്പുറം ആണ്ടുനേര്‍ച്ചയുടെ രണ്ടാം ദിനം

ആത്മനിര്‍വൃതി പകര്‍ന്ന് ആത്മീയ സംഗമം
പ്രകൃതിസംരക്ഷണം ജീവിതത്തിന്റെ അടിസ്ഥാനമാകണം: മുനവ്വറലി ശിഹാബ് തങ്ങള്‍
തിരൂരങ്ങാടി: ബദ്ര്‍ രക്തസാക്ഷികളുടെ ത്യാഗസ്മരണയില്‍ ആത്മീയനിര്‍വൃതി പകര്‍ന്ന് മമ്പുറം മഖാമില്‍ നടന്ന ആത്മീയ സംഗമം. ആണ്ടുനേര്‍ച്ചയുടെ രണ്ടാം ദിനമായിരുന്ന ഇന്നലെ രാത്രി നടന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമത്തില്‍ ആയിരങ്ങളാണ് സംഗമിച്ചത്.

വിഖായ വളണ്ടിയര്‍മാര്‍ക്കുള്ള അനുമോദന സമ്മേളനം 15 ന് തിരുരില്‍

കോഴിക്കോട്: കേരളത്തിന്റെയും കര്‍ണാടകയുടേയും വിവിധ ഭാഗങ്ങളിലുണ്ടായ ഉരുള്‍ പൊട്ടലിലും പ്രളയത്തിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയ വിഖായ വളണ്ടിയര്‍മാരെ അനുമോദിക്കുന്നു. എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സെപ്തംബര്‍ 15ന് ശനിയാഴ്ച ഉച്ചക്ക് 2.30 ന് തിരൂര്‍ വാഗണ്‍ ട്രാജഡി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വിഖായ

ട്രെന്റ്; ജില്ലാ കമ്മിറ്റികളുടെ മികവുകള്‍ക്ക് എക്‌സലന്‍സി അവാര്‍ഡ്

കോഴിക്കോട്: എസ് കെ എസ് എസ് എഫ് ട്രെന്റ് സംസ്ഥാന സമിതിയുടെ അവധിക്കാല പ്രവര്‍ത്തന പദ്ധതികള്‍ വിജയകരമായി പൂര്‍ത്തീകരിച്ച് റാങ്കിംഗില്‍ മുന്നിലെത്തിയ ജില്ലാ കമ്മിറ്റികളെ എക്‌സലന്‍സി അവാര്‍ഡ് നല്‍കി ആദരിച്ചു. രണ്ടാമത് ട്രെന്റ് സംസ്ഥാന റിസോഴ്‌സ് ബാങ്ക് ട്രൈനിംഗ് വേദിയിലായിരുന്നു ചടങ്ങ്‌. വേനലവധിക്കാലത്ത്

കാഴ്ചയില്ലാത്തവര്‍ക്കായി സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യ മദ്‌റസക്ക് സമസ്തയുടെ അംഗീകാരം

ചേളാരി: കാഴ്ചയില്ലാത്തവര്‍ക്കായി സംസ്ഥാനത്ത് ആദ്യമായി സ്ഥാപിച്ച മദ്‌റസക്ക് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരം. മലപ്പുറം ജില്ലയിലെ പുലാമന്തോള്‍ കട്ടുപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഗൈഡന്‍സ് ഇസ്‌ലാമിക് സെന്റര്‍ സെക്കന്ററി മദ്‌റസ ഫോര്‍ ദി ബ്ലൈന്റ് മദ്‌റസയാണ് സമസ്ത 9863-ാം നമ്പറായി അംഗീകരിച്ചത്.

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മദ്‌റസകള്‍ കേന്ദ്രീകരിച്ച് പെണ്‍കുട്ടികള്‍ക്ക് ഉപരിപഠന സംവിധാനമേര്‍പ്പെടുത്തും

കോഴിക്കോട്: മദ്‌റസകള്‍ കേന്ദ്രീകരിച്ച് പെണ്‍കുട്ടികള്‍ക്ക് ഉപരിപഠന സംവിധാനം ഏര്‍പ്പെടുത്താന്‍ കോഴിക്കോട് സമസ്ത കാര്യാലയത്തില്‍ ചേര്‍ന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു. പാഠ്യപദ്ധതി തയ്യാറാക്കാന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി

പോസ്‌കോ നിയമം ദുരുപയോഗം ചെയ്യുന്നത് തടയണം: SKSBV

ചേളാരി: കുട്ടികള്‍ക്ക് മേലുള്ള അതിക്രമങ്ങള്‍ കടയുന്നതിനായി സ്ഥാപിച്ച പോസ്‌കോ നിയമം കാര്യക്ഷമമാക്കുന്നതോടൊപ്പം തന്നെ നിരപരാധികളെ ഇല്ലായ്മ ചെയ്യാനുള്ള ഉപാധിയായി വകുപ്പിനെ മാറ്റരുതെന്ന് സമസ്ത കേരള സുന്നീ ബാലവേദി സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. കുട്ടികള്‍ക്ക് നേരെയുള്ള അക്രമം

ട്രെന്റ് അവധിക്കാല കാമ്പയിന്‍; പ്രവര്‍ത്തന മികവിന് എക്‌സലന്‍സി അവാര്‍ഡ്

കോഴിക്കോട്: എസ് കെ എസ് എസ് എഫ് ട്രെന്റ് സംസ്ഥാന സമിതിയുടെ അവധിക്കാല പ്രവര്‍ത്തന പദ്ധതികള്‍ വിജയകരമായി പൂര്‍ത്തീകരിച്ച് റാങ്കിംഗില്‍ മുന്നിലെത്തിയ ജില്ലാ കമ്മിറ്റികള്‍ക്ക് ഇന്ന് (08-09-2018) നടക്കുന്ന രണ്ടാമത് ട്രെന്റ് സംസ്ഥാന റിസോഴ്‌സ് ബാങ്ക് ട്രൈനിംഗ് വേദിയില്‍ വെച്ച് അവാര്‍ഡ് നല്‍കും. വേനലവധിക്കാലത്ത് ജില്ല

TREND റിസോഴ്‌സ് ബാങ്ക് ട്രൈനിംഗ് സെപ്തംബര്‍ 8 ന് ശനി

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ വിദ്യഭ്യാസ വിഭാഗമായ ട്രന്റിന്റെ കീഴിലുള്ള സംസ്ഥാന തല ആര്‍ പി മാര്‍ക്കുള്ള രണ്ടാം ഘട്ട പരിശീലനം സെപ്തംബര്‍ 8 ന് (ശനി) നടക്കും. കോഴിക്കോട് ഹോട്ടല്‍ കിംഗ് ഫോര്‍ട്ടിൽ രാവിലെ 9.30 മുതല്‍ വൈകു. 4 മണിവരെയാണ് ട്രൈനിംഗ് നടക്കുന്നത്. കോട്ടയം എം. ജി

മമ്പുറം ആണ്ടുനേര്‍ച്ച 11 മുതൽ

തിരൂരങ്ങാടി: മമ്പുറം മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 180-ാമത് ആണ്ടുനേര്‍ച്ചക്ക് ഈ മാസം11 ന് തുടക്കമാവും.
11 ന് ചൊവ്വാഴ്ച അസര്‍ നമസ്‌കാരാനന്തരം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മഖാമില്‍

പ്രളയക്കെടുതി; സമസ്ത പുനരധിവാസ പദ്ധതിക്ക് റിയാദ് SKIC തുക കൈമാറി

കോഴിക്കോട് : പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് സമസ്ത രൂപീകരിച്ച പുനരധി വാസ പദ്ധതി ഫണ്ടിലേക്ക് റിയാദ് എസ്.

മദ്‌റസാ പാദവാര്‍ഷിക പരീക്ഷ ഈ മാസം 24 ന് ആരംഭിക്കും

തേഞ്ഞിപ്പലം: പ്രളയക്കെടുതി കാരണം മാറ്റിവെച്ച മദ്‌റസാ പാദ വാര്‍ഷിക പരീക്ഷയുടെ തിയ്യിതി പുതുക്കി നിശ്ചയിച്ചു. ജനറല്‍ വിഭാഗം മദ്‌റസകളുടേത് 2018 സെപ്തമ്പര്‍ 24 മുതല്‍ ഒക്ടോബര്‍ ഒന്ന് കൂടിയ തിയ്യതികളിലും സ്‌കൂള്‍ വര്‍ഷ സിലബസ് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന മദ്‌റസകളുടേത് ഒക്ടോബര്‍ 8.9.10.11 എന്നീ തിയ്യതികളിലും നടക്കുമെന്ന്

24 മദ്‌റസാ അധ്യാപകര്‍ക്ക് കൂടി പെന്‍ഷന്‍ അനുവദിച്ചു

തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മദ്‌റസാ മുഅല്ലിംകള്‍ക്ക് നല്‍കിവരുന്ന മുഅല്ലിം പെന്‍ഷന്‍ 24 പേര്‍ക്ക് കൂടി അനുവദിച്ചു. സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് കെ. കെ. ഇബ്‌റാഹീം മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എസ്. കെ. ജെ. എം. സി. സി. നിര്‍വ്വാഹക സമിതി യോഗമാണ് പെന്‍ഷന്‍ അനുവദിച്ചത്.

SKSBV സംസ്ഥാന പ്രവര്‍ത്തക സമിതി 8 ന്

ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും ജില്ലാ പ്രസിഡണ്ട് സെക്രട്ടറിമാരുടെയും സുപ്രധാന യോഗം നാളെ (08-09-2018) രാവിലെ 10 മണിക്ക് ചേളാരി സമസ്താലയത്തില്‍ വെച്ച് ചേരുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി അറിയിച്ചു.

വിഖായ വളണ്ടിയർമാർക്കുള്ള അനുമോദന സമ്മേളനം 15 ന് തിരൂർ

കോഴിക്കോട്: കേരളത്തിന്റെയും കർണാടകയുടേയും വിവിധ ഭാഗങ്ങളിലുണ്ടായ ഉരുൾ പൊട്ടലിലും പ്രളയത്തിലും രക്ഷാപ്രവർത്തനങ്ങൾ നടത്തിയ വിഖായ വളണ്ടിയർമാരെ അനുമോദിക്കുന്നു. എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സെപ്തംബർ 15ന് ശനിയാഴ്ച ഉച്ചക്ക് 2.30 ന് തിരൂർ വാഗൺ ട്രാജഡി ഹാളിൽ നടക്കുന്ന പരിപാടിയിൽ വിഖായ

സമസ്ത പുനരധിവാസ പദ്ധതി ഫണ്ട്; റിയാദ് എസ്. വൈ. എസ് ആദ്യഗഡു കൈമാറി

ചേളാരി: പ്രളയക്കെടുതിക്ക് ഇരയായവരുടെ പുനരധിവാസത്തിനും മറ്റും സമസ്ത രൂപീകരിച്ച പുനരധിവാസ പദ്ധതി ഫണ്ടിലേക്ക് സുന്നി യുവജന സംഘം റിയാദ് കമ്മിറ്റി നല്‍കുന്ന തുകയുടെ ആദ്യഗഡു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ക്ക് കൈമാറി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍

പ്രളയക്കെടുതി: സമസ്ത പുനരധിവാസ പദ്ധതി; വിവരശേഖരം നടത്തും

ചേളാരി: പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനും കേടുപാടുകള്‍ പറ്റിയ പള്ളികളും മദ്‌റസകളും പുനര്‍നിര്‍മ്മിക്കുന്നതിലേക്കും സമസ്ത രൂപീകരിച്ച പ്രളയക്കെടുതി പുനരധിവാസ പദ്ധതി ഫണ്ട് വിനിയോഗത്തിന് വിവരശേഖരം നടത്താന്‍ ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത പുനരധിവാസ പദ്ധതി സബ്

SKSBV സില്‍വര്‍ ജൂബിലി ഡെലിഗേറ്റ്‌സ് മീറ്റ് 15 വരെ

ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സില്‍വര്‍ ജുബിലിയുടെ ഭാഗമായി റെയിഞ്ച് തലങ്ങളില്‍ സംഘടിപ്പിക്കുന്ന ഡെലിഗേറ്റ്‌സ് മീറ്റ് പ്രത്യേക സാഹചര്യം പരിഗണിച്ച് സെപ്തംബര്‍ 15 വരെ മാറ്റി നിശ്ചയിച്ചതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു. 15 വരെയുള്ള കാലയളവില്‍ മുഴുവന്‍ റെയിഞ്ച് കമ്മിറ്റികളും ഡെലിഗേറ്റ്‌സ് മീറ്റ് പൂര്‍ത്തിയാക്കണമെന്ന്

അക്ഷരെ മുറ്റത്തെ സ്‌നേഹഗുരുവിന് കുരുന്നുകളുടെ ആദരം; SKSBV ഗുരുമുഖത്ത് ഒക്ടോബര്‍ 2 ന്

ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ആചരിച്ചു വരുന്ന സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപിക്കുന്ന അക്ഷരെ മുറ്റത്തെ സ്‌നേഹ ഗുരുവിന് കുരുന്നുകളുടെ ആദരം ''ഗുരുമുഖത്ത്'' ഒക്ടോബര്‍ 2 ന് മദ്‌റസ അധ്യാപക ദിനത്തില്‍ യൂണിറ്റ് റെയിഞ്ച് തലങ്ങളില്‍ നടക്കും. മദ്‌റസ പരിധിയില്‍ ദീര്‍ഘകാലം അധ്യാപക

എസ് കെ എസ് എസ് എഫ് ത്വലബ വിങ് സംസ്ഥാന സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു

കോഴിക്കോട്: എസ് കെ എസ് എസ് എഫ് ന്റെ ഉപ സമിതിയായ ത്വലബ വിങിന് പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. സമസ്താലയം ചേളാരിയില്‍ സയ്യിദ് ഫഖ്‌റുദ്ധീന്‍ ഹസനി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘടനം നിര്‍വഹിച്ചു.

മികച്ച കരിയര്‍ പടുത്തുയര്‍ത്താന്‍ ബിരുദവിദ്യാര്‍ത്ഥികള്‍ക്ക് 'സ്‌പെയ്‌സ്'പദ്ധതി

കോഴിക്കോട്: സംസ്ഥാനത്തെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ പഠിക്കുന്ന ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച കരിയര്‍ രൂപപ്പെടുത്തുന്നതിന് വേണ്ടി എസ് കെ എസ് എസ് എഫ് ട്രെന്റ് പദ്ധതി ആവിഷ്‌കരിച്ചു. ബിരുദ പഠന കാലത്ത്തന്നെ ശാസ്ത്രീയവും സമഗ്രവുമായ പരിശീലന പരിപാടികളിലൂടെ വിദ്യാര്‍ത്ഥികളില്‍ ലക്ഷ്യബോധവും അത്

SKSSF സംസ്ഥാന ദുരിതാശ്വാസ നിധി; കുവൈത്ത് കമ്മറ്റി ആദ്യഘഡുവായി അഞ്ചു ലക്ഷം രൂപ നല്‍കി

കുവൈത്ത് സിറ്റി: കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രളയക്കെടുതിയുടെ പശ്ചാതലത്തില്‍ SKSSF സംസ്ഥാന കമ്മറ്റി രൂപീകരിച്ച ദുരിതാശ്വാസ നിധിയിലേക്ക് കുവൈത്ത് ഇസ്‌ലാമിക് കൗൺസിൽ നല്‍കുന്ന സംഭാവനയുടെ ആദ്യ ഗഡുവായി അഞ്ചു ലക്ഷം രൂപ നാട്ടില്‍ വെച്ച് ഭാരവാഹികള്‍ കൈമാറി. പാണക്കാട് നടന്ന പരിപാടിയിൽ SKSSF

ഗൃഹാതുര ഓര്‍മകളുമായി ഹാദിയ ഇന്‍സിജാം'18

ഹിദായ നഗര്‍: പഠനകാലത്തെ ഗൃഹാതുര ഓര്‍മകളുമായി ആയിരത്തിലധികം പൂര്‍വ വിദ്യാര്‍ത്ഥികളും കുടുംബിനികളും വീണ്ടും കാമ്പസില്‍ ഒന്നിച്ചിരുന്നു. ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ 'ഹാദിയ'യാണ് സംഘടനയുടെ ഇരുപതാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി ഇന്‍സിജാം'

ബലിപെരുന്നാള്‍; സമസ്ത ഓഫീസുകള്‍ക്ക് അവധി

ചേളാരി: ബലിപെരുന്നാള്‍ പ്രമാണിച്ച് ഇന്ന് (21-08-2018) മുതല്‍ 26-08-2018 വരെ ചേളാരി സമസ്താലയം, കോഴിക്കോട് സമസ്ത ബുക്ക് ഡിപ്പോ, പുതിയങ്ങാടി അല്‍ബിര്‍റ് എന്നീ ഓഫീസുകള്‍ക്ക് അവധി ആയിരിക്കുമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.
- Samasthalayam Chelari

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; സമസ്ത: ആദ്യഗഡുവായി 50 ലക്ഷം രൂപ നല്‍കും

ചേളാരി: പ്രളക്കെടുതിമൂലം ദുരന്തത്തിനിരയായവര്‍ക്ക് വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ആദ്യഗഡുവായി അമ്പത് ലക്ഷം രൂപ നല്‍കും. ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കുന്നതിനും നഷ്ടപ്പെട്ട മസ്ജിദുകളും മദ്‌റസകളും വീടുകളും പുനര്‍നിര്‍മ്മിക്കുന്നതിനും വേണ്ടി സമസ്ത പുനരിധിവാസ പദ്ധതിക്ക് രൂപം നല്‍കാനും ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്തയുടെയും പോഷക സംഘടനകളുടെയും ഗള്‍ഫ് സംഘടന ഭാരവാഹികളുടെയും അടിയന്തിര യോഗം തീരുമാനിച്ചു. പുനരധിവാസ പദ്ധതി ഫണ്ടിലേക്ക് ഉദാരമായി സംഭാവനകള്‍ നല്‍കാനും യോഗം അഭ്യര്‍ത്ഥിച്ചു. അതിരൂക്ഷമായ വെള്ളപ്പൊക്കം, ഉരുള്‍പ്പൊട്ടല്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വന മേകുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ മുഴുവന്‍ സംഘടന പ്രവര്‍ത്തകരെയും മറ്റു സന്നദ്ധ സേവകരെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാരെയും യോഗം അഭിനന്ദിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഉമര്‍ ഫൈസി മുക്കം, സമസ്ത മുശാവറ അംഗങ്ങളായ എ.വി.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ നന്തി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മെമ്പര്‍ ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, അല്‍ഐന്‍ സുന്നി സെന്റര്‍ പ്രസിഡണ്ട് വി.പി.പൂക്കോയ തങ്ങള്‍, യു.എ.ഇ. സുന്നി കൗണ്‍സില്‍ സെക്രട്ടറി ഡോ.അബ്ദുറഹിമാന്‍ ഒളവട്ടൂര്‍, അബുദാബി എസ്.എസ്.സി. മുന്‍ പ്രസിഡണ്ട് കാളാവ് സൈതലവി മുസ്‌ലിയാര്‍, റാസല്‍ഖൈമ ജംഇയ്യത്തുല്‍ ഇമാമില്‍ ബുഖാരി സെക്രട്ടറി ഹംസ ഹാജി മൂന്നിയൂര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.
- Samasthalayam Chelari

ഡോ.എന്‍.എ.എം.അബ്ദുല്‍ഖാദിറിന് രാഷ്ട്രപതിയുടെ ബഹുമതി അവാര്‍ഡ്

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ലക്ഷദ്വീപ് ഉന്നത വിദ്യാഭ്യാസ ഡീനും, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയുമായ പ്രൊഫസര്‍ എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, ഭാഷാ-സാഹിത്യ മേഖലയിലെ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സവിശേഷ ബഹുമതി പുരസ്‌കാരത്തിന്ന് അര്‍ഹനായി. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവും ഉപഹാരവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. രാഷ്ട്രപതി ഭവനില്‍ പ്രത്യേകം സംഘടിപ്പിക്കുന്ന ചടങ്ങില്‍ വെച്ച് രാഷ്ട്രപതി അവാര്‍ഡ് സമ്മാനിക്കും.
കോഴിക്കോട് ഫാറൂഖ് കോളേജില്‍ 16 വര്‍ഷം ബിരുദ-ബിരുദാനന്തര തലത്തില്‍ അദ്ധ്യാപകനായി സേവനമനുഷ്ടിച്ചിരുന്ന പ്രൊഫസര്‍ അബ്ദുല്‍ഖാദിര്‍ 1998ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല അറബി പഠന വിഭാഗത്തില്‍ റീഡറായി നിയമിതനായി. പ്രൊഫസറും വകുപ്പ് മേധാവിയുമായി 2015ല്‍ വിരമിച്ചെങ്കിലും, യു.ജി.സിയുടെ എമരിറ്റസ് പ്രൊഫസറായി തുടര്‍ന്നു വരുന്നു. 'കേരള-ഗള്‍ഫ് ബന്ധങ്ങളുടെ സ്വാധീനം ഭാഷയിലും സാഹിത്യത്തിലും സാംസ്‌കാരിക ജീവിതത്തിലും' എന്ന വിഷയം ആസ്പദമാക്കി ഗവേഷണ പഠനം നടത്തിവരുന്നതിനിടയിലാണ് ലക്ഷദ്വീപ് ഡീന്‍ ആയി നിയമിതനായത്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും അറബി ഭാഷാ-സാഹിത്യത്തില്‍ ബി.എ, എം.എ, എം.എഫില്‍ ബിരുദങ്ങള്‍ ഒന്നാം റാങ്കോടെ നേടിയ ശേഷം 'ഫലസ്തീനിലെ ചെറുത്ത് നില്‍പിന്റെ കവിത'യെക്കുറിച്ച് സവിശേഷ പഠനം നടത്തി ഡോക്ടറേറ്റും കരസ്ഥമാക്കി. കൂടാതെ എല്‍.എല്‍.ബി ബിരുദവും നേടിയിട്ടുണ്ട്.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ പരീക്ഷാ കണ്‍ട്രോളര്‍, അക്കാദമിക് സ്റ്റാഫ് കോളേജ് ഡെപ്യൂട്ടി ഡയറക്ടര്‍, ഇസ്‌ലാമിക് ചെയര്‍ വിസിറ്റിംങ് പ്രൊഫസര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിരുന്ന ഇദ്ധേഹം നിലവില്‍ ഇസ്‌ലാമിക് സ്റ്റഡീസ് പഠന ബോര്‍ഡ് ചെയര്‍മാനും മാനവിക വിഷയങ്ങള്‍ക്കുള്ള ഫാക്കല്‍റ്റി ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ച് വരുന്നു. കൂടാതെ ജെ.എന്‍.യു ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ യൂണിവേഴ്‌സിറ്റികളുടെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയും വിദഗ്ദ സമിതികളില്‍ ചെയര്‍മാനായും അംഗമായും തുടര്‍ന്നുവരുന്നു.
നേരത്തെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സെനറ്റ്, അക്കാദമിക് കൗണ്‍സില്‍ ഭാഷാ വിഷയങ്ങള്‍ക്കുള്ള ഫാക്കള്‍ട്ടി ബോര്‍ഡ് തുടങ്ങിയ സമിതികളില്‍ അംഗവും ദീര്‍ഘകാലം അറബിക് പി.ജി.പഠന ബോര്‍ഡ് ചെയര്‍മാനും ആയിരുന്നു. പതിനഞ്ചോളം പുസ്തകങ്ങളും നാല്‍പതില്‍ പരം ഗവേഷണ പഠനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി ദേശീയ-അന്തര്‍ദേശീയ കോണ്‍ഫറന്‍സുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ അറബി പൈതൃകത്തെയും പുരാരേഖകളെയും കൈയെഴുത്ത് പ്രതികളെയും കുറിച്ച് പ്രൊഫസർ നടത്തിയ ശ്രദ്ധേയമായ പഠനങ്ങൾ ന്യൂഡൽഹിയിലെ നാഷണൽ മിഷൻ ഫോർ മനുസ്ക്രിപ്റ്റ്സിന്റെ സവിശേഷ പ്രശംസക്ക് അർഹമായിട്ടുണ്ട്
2006ല്‍ സ്ഥാപിതമായത് മുതല്‍ 'അന്നഹ്ദ' അറബി ദൈ്വമാസിക ചീഫ് എഡിറ്ററും, 'അന്നൂര്‍' റിസര്‍ച്ച് ജേര്‍ണല്‍ കണ്‍സള്‍ട്ടന്റ് എഡിറ്ററുമാണ്. കുറേ വര്‍ഷങ്ങള്‍ 'കാലിക്കൂത്' അറബി റിസർച്ച് ജേര്‍ണല്‍ പത്രാധിപര്‍ ആയിരുന്നു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയും മരണം വരെ അര നൂറ്റാണ്ട് കാലത്തോളം ക്രിയാത്മക കാര്യദര്‍ശിത്വം വഹിച്ച സമുന്നത നേതാവുമായിരുന്ന കെ.പി.ഉസ്മാന്‍ സാഹിബിന്റെ പുത്രനായ പ്രൊഫസര്‍ അബ്ദുല്‍ഖാദിര്‍ നേരത്തെ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എസ്.വൈ.എസ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം തുടങ്ങിയ തസ്തികകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍, ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സെനറ്റ് അംഗം, കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജസ് (വാഫി) അക്കാദമിക് ജോയിന്റ് ഡയറക്ടര്‍, എസ്.കെ.എം.ഇ.എ.സംസ്ഥാന പ്രസിഡണ്ട്, അല്‍ബിറ്ര്‍ ഇസ്‌ലാമിക് പ്രീസ്‌കൂള്‍ ഡയറക്ടര്‍ തുടങ്ങിയ ചുമതലകള്‍ വഹിക്കുന്നു.
- Samasthalayam Chelari

അസ്മി പ്രിസം കേഡറ്റ് സജ്ജമാവുന്നു

വിദ്യാർത്ഥികളിൽ ഉത്തരവാദിത്വവും നേതൃപാടവും പരിശീലിപ്പിക്കുക
ചേളാരി: വിദ്യാർത്ഥി കാലം തൊട്ടേ കുട്ടികളിൽ ഉത്തരവാദിത്ത ബോധവും നേതൃപാടവവും പരിശീലിപ്പിക്കാൻ സമസ്ത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള സ്കൂളുകളിൽ *പ്യൂപ്പിൾസ് റെസ്പോൺസീവ് ഇനീസിയെഷൻ ഫോർ സ്‌കിൽസ് ആൻഡ് മൊറെയ്ൽസ് (പ്രിസം) കേഡറ്റ്* എന്ന പേരിൽ യുണിറ്റുകള്‍ രൂപവത്കരിക്കുന്നു. വെള്ള, വയലറ്റ്, ഇൻഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ചു, ചുകപ്പ്, കറുപ്പ് എന്നിങ്ങനെ ഒമ്പതു നിറങ്ങൾ യഥാക്രമം ധാർമ്മിക മൂല്യം, സാമൂഹികം, ദേശീയം, മാനസികാരോഗ്യം, പാരിസ്ഥിതികം, ക്ഷേമ കാര്യം, നേതൃപാടവം, ശാരീരികാരോഗ്യം, സർഗാത്മകം എന്നീ ഒമ്പതു പ്രവർത്തന മേഖലകളാക്കി തിരിച്ചുള്ള പരിശീലന - സന്നദ്ധ സേവന പ്രവർത്തനങ്ങളാണ് പ്രിസം കേഡറ്റിന് കീഴിൽ സംഘടിപ്പിക്കുക. ഓരോ വിദ്യാലയത്തിലും കെ.ജി, എൽ. പി, യു. പി, ഹൈ സ്‌കൂൾ എന്നീ നാല് തലങ്ങളിലായി വ്യത്യസ്ത യൂണിറ്റുകളിൽ ആൺകുട്ടികളും പെണ്കുട്ടികളുമടക്കം മുപ്പത്തിമൂന്നു വിദ്യാർത്ഥികളാണ് പ്രിസം കേഡറ്റുകളായി ഉണ്ടാകുക. സവിശേഷമായ യൂണിഫോമും ബാഡ്ജും ഗീതവും പതാകയും പ്രിസം കേഡറ്റുകൾക്കുണ്ടാകും.
ഇവരെ പരിശീലിപ്പിക്കുന്നതിനും പ്രവർത്തനങ്ങളെ കോർഡിനേറ്റു ചെയ്യുന്നതിനും പ്രത്യേകം ട്രെയിനിങ് ലഭിച്ച പ്രിസം മെൻറ്റർമാരും ഓരോ വിദ്യാലയത്തിലും ഉണ്ടാകും. വർഷത്തിൽ മൂന്നു മുതൽ അഞ്ചു ദിവസം വരെ നീണ്ടു നില്ക്കുന്ന യൂണിറ്റ് തല സഹവാസ ക്യാമ്പുകൾക്കു പുറമെ മേഖല, സംസ്ഥാന തല ക്യാമ്പുകളും ഉണ്ടാകും. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന മികച്ച യൂണിറ്റ്, കേഡറ്റ്‌, മെന്റര്‍, പാരന്റ് എന്നിവർക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും.
പ്രിസം കേഡറ്റ്‌ യൂണിറ്റ് രൂപീകരണ പ്രഖ്യാപനവും പ്രിസം കേഡറ്റിനായി രൂപ കൽപ്പന ചെയ്യപ്പെട്ട ലോഗോയുടെ പ്രകാശനവും അസ്മി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിര്വഹിച്ചു. പി.വി മുഹമ്മദ് മൗലവി എടപ്പാൾ അധ്യക്ഷത വഹിച്ചു. ഹാജി. പി. കെ മുഹമ്മദ്, കെ. കെ. എസ് തങ്ങള്‍ വെട്ടിചിറ, ഒ. കെ. എം. കുട്ടി ഉമരി, റഹീം ചുഴലി, അഡ്വ. പി പി ആരിഫ്, അഡ്വ. നാസര്‍ കാളംപാറ, റഷീദ് കമ്പളകാട്, നവാസ് ഓമശ്ശേരി, സയ്യിദ് അനീസ് ജിഫ്രി തങ്ങൾ,പ്രൊഫ. കമറുദ്ദീന്‍ പരപ്പില്‍, ഷിയാസ് അഹമ്മദ് ഹുദവി, മജീദ് പറവണ്ണ, മുഹമ്മദ് അലി.എ എന്നിവര്‍ സംബന്ധിച്ചു.
- ASMI KERALA

സ്വദേശി ദര്‍സ് കാര്യക്ഷമമാക്കാന്‍ പുതിയ പദ്ധതികള്‍

ചേളാരി: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്റെ കീഴില്‍ സംസ്ഥാനത്തിനകത്തും പുറത്തും പ്രവര്‍ത്തിച്ചുവരുന്ന സ്വദേശി ദര്‍സുകള്‍ വ്യാപിപ്പിക്കാനും കൂടുതല്‍ കാര്യക്ഷമമാക്കാനും ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സ്വദേശി ദര്‍സ് മുദരിസുമാരുടെ ശില്‍പശാല തീരുമാനിച്ചു. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, മൂല്യനിര്‍ണയം എന്നിവ ഏകോപിക്കാനും വിദ്യാര്‍ത്ഥി ഫെസ്റ്റ് ഉള്‍പ്പെടെ വിവിധ പരിപാടികള്‍ ആവിഷ്‌കരിക്കാനും നിര്‍ദേശിച്ച ശില്‍പശാല തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കെ. ഉമര്‍ ഫൈസി ചെയര്‍മാനും ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് കണ്‍വീനറുമായ അക്കാദമിക് സമിതിക്ക് രൂപം നല്‍കി.
ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് ഉല്‍ഘാടനം ചെയ്തു. സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജറല്‍ സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം അദ്ധ്യക്ഷത വഹിച്ചു. ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് വിഷയാവതരണം നടത്തി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍, എ.കെ. ആലിപ്പറമ്പ്, ഓ.എം. ഷരീഫ് ദാരിമി, ഇസ്മായീല്‍ ഹുദവി, ടി.എച്ച്. അബ്ദുല്‍ അസീസ് ബാഖവി എന്നിവര്‍ പ്രസംഗിച്ചു.
- Samasthalayam Chelari

40 ആണ്ടിന്റെ സപര്യക്ക് വിട; ഹുസൈൻ മുസ്ലിയാർ നാടണയുന്നു

അൽഐൻ: നാല് പതിറ്റാണ്ടോളമായി ഒരേ പള്ളിയിൽ ഇമാമായി സേവന മനുഷ്ഠിച്ച സുകൃതവുമായി ഹുസൈൻ മുസ്ലിയാർ പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുകയാണ്. സൗമ്യവും സൂക്ഷ്മവുമായ ജീവിത ശൈലിയും ജോലിയിലുള്ള കണിശതയും ആത്മാർഥതയുമാണ് ഈ സപര്യക്ക് കാരണമെന്ന് അദ്ദേഹത്തെ അടുത്തറിയുന്ന ഏവർക്കും ബോധ്യപ്പെടും.
1977ലാണ് ജോലി ആവശ്യാർഥം അദ്ദേഹം യു.എ.ഇ ൽ എത്തുന്നത്. കുറച്ച് കാലം ബേക്കറിയിൽ ജോലി ചെയ്തു. അപ്പോഴും ഏതെങ്കിലും ഒരു പള്ളിയിൽ ജോലി ചെയ്യണം എന്ന ആഗ്രഹത്തിൽ അന്യേഷണം തുടർന്നു. അങ്ങിനെ യു.എ.ഇയുടെ ഹരിത നഗരമായ അൽ ഐനിലെ ഹീലിയിൽ ജോലി ചെയ്തിരുന്ന അത്തിപ്പറ്റ ഉസ്താദിന്റെ അടുത്ത് എത്തിച്ചേർന്നു. ഉസ്താദിന്റെ നിർദ്ദേശപ്രകാരം ജീമിയിൽ ഇമാമായി ജോലി ചെയ്തിരുന്ന അബ്ദുൽ ഖാദർ മുസ്ലിയാരുടെ കൂടെ മുഅദ്ദിനായി താത്കാലിക ജോലി ലഭിച്ചു. എന്നാൽ പത്ത് വർഷത്തോളം അതേ ജോലിയിൽ അദ്ദേഹത്തോടൊപ്പം തുടർന്നു. പിന്നീട് അബദുൽ ഖാദർ മുസ്ലിയാർക്ക് സ്ഥലംമാറ്റം ലഭിച്ച് സാഗറിലേക്ക് മാറി. പിന്നീട് കുറഞ്ഞ കാലം രണ്ട് അറബി വംശജർ ഇമാമായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് ഹുസൈൻ മുസ്ലിയാർ തന്നെ ഇവിടുത്തെ ഇമാമായി നിയോഗിക്കപ്പെട്ടു. തന്റെ ദീർഘമായ സേവന കാലഘട്ടത്തിനിടക്ക് രണ്ട് തവണ പള്ളി പുനർനിർമ്മിക്കുന്നതിന് അദ്ദേഹം സാക്ഷിയായി. 82-ൽ വിമാന മാർഗം ആദ്യമായി ഹജ്ജ് നിർവഹിക്കാൻ സാധിച്ചു.
ഇവിടെ എത്തിയത് മുതൽ അത്തിപ്പറ്റ ഉസ്താദുമായുള്ള ആത്മബന്ധം ഇപ്പോഴും തുടരുന്നു. തിരക്കുകൾക്കിടയിലും അൽ ഐൻ സുന്നി യൂത്ത് സെൻറർ, മറ്റു സാമൂഹിക സാംസ്കാരിക രംഗങ്ങളുമായുള്ള ബന്ധം തുടർന്ന് പോരുന്നു. പ്രവാസ ജീവിതത്തിനിടയിൽ ബദ്ധപ്പെട്ട എല്ലാവരുമായും നല്ലത് മാത്രം ഓർമ്മിക്കുന്ന ഹുസൈൻ മുസലിയാർ പ്രാർഥിക്കണം എന്നാണ് എല്ലാവരോടും അഭ്യർഥിക്കുന്നത്. ഇപ്പോഴും ആരോഗ്യവാനും ഊർജസ്വലനുമായ മുസ്ലിയാർ അബൂദാബി ഔഖാഫിന്റെ ഔദ്യോഗിക വിരമിക്കൽ പ്രായമായതു മൂലം സർവിസിൽ നിന്നും വിരമിക്കുകയാണ്.
മലപ്പുറം കാടാമ്പുഴ മദ്രസ്സ പടി സ്വദേശിയായ ഹുസൈൻ മുസ്ലിയാർ 4 ആണും 2പെണ്ണുമായി 6 മക്കളുടെ പിതാവാണ്. പെൺമക്കളുടെ വിവാഹം കഴിഞ്ഞു. ആൺമക്കൾ ജോലി, വിദ്യഭ്യാസം തുടങ്ങി വിവിധ മേഘലകളിൽ പ്രവർത്തിക്കുന്നു. ആമിനയാണ് ഭാര്യ, കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞിപ്പ, ഖാലിദ്, മുഹമ്മദ് സലീം, മുഹമ്മദ് റഷീദ്‌ എന്നിവർ ആൺ മക്കളും, ഫാത്തിമ, സീനത്ത് എന്നിവർ പെൺ മക്കളുമാണ്. അബ്ദുൽ റസാഖ് ഹാജി കുറുമ്പത്തൂർ, സൈനുദ്ധീൻ ക്ലാരി മൂച്ചിക്കൽ എന്നിവർ ജാമാതാക്കളാണ്.
- sainualain

നാം ഒന്ന് നമുക്കൊരു നാട് SKSBV സ്വതന്ത്രപുലരി 15 ന്

ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി യൂണിറ്റ് തലങ്ങളില്‍ സംഘടിപ്പിക്കുന്ന സ്വതന്ത്രപുലരി ആഗസ്റ്റ് 15 ന് രാവിലെ 7 മണിക്ക് മദ്‌റസ തലങ്ങളില്‍ നടക്കും. നാം ഒന്ന് നമുക്കൊരു നാട് എന്ന പ്രമേയവുമായി സംഘടിപ്പിക്കുന്ന സ്വതന്ത്ര പുലരി രാജ്യത്തെ കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എതിരായ ഫാസിസ്റ്റ് അക്രമങ്ങള്‍ക്കും സാമുഹികമായ അതിക്രമങ്ങള്‍ക്കും എതിരായി പ്രതിഷേധം ഉയര്‍ത്തും. പരിപാടിയില്‍ മത സാമൂഹിക രാഷ്ട്രിയ സാംസ്‌കാരിക രംഗത്തെയും മഹല്ല് മാനേജ്‌മെന്റ് രംഗത്തെയും പ്രമുഖര്‍ സംബന്ധിക്കും. സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വതന്ത്ര പുലരി മുഴുവന്‍ യൂണിറ്റുകളിലും സംഘടിപ്പിക്കണമെന്നും വിജയിപ്പിക്കണമെന്നും സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി ട്രഷറര്‍ ഫുആദ് വെള്ളിമാട്കുന്ന് തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു.
- Samastha Kerala Jam-iyyathul Muallimeen

ഇന്‍സിജാം '18 ഹാദിയ ഗ്ലോബല്‍ മീറ്റ് 26 ന്

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഹാദിയയുടെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഇന്‍സിജാം '18 ഗ്ലോബല്‍ മീറ്റ് ഈ മാസം 26 ന് വാഴ്‌സിറ്റി കാമ്പസില്‍ വെച്ച് നടക്കും. ദാറുല്‍ഹുദാ ചാന്‍സര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിക്കും. ഗ്ലോബല്‍ മീറ്റിന്റെ ഭാഗമായി കുടുംബിനികള്‍ക്കും സഹ്‌റാവിയ്യകള്‍ക്കും പ്രത്യേക പരിപാടികള്‍, മുതിര്‍ന്ന കുട്ടികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ്, കൊച്ചുകുട്ടികള്‍ക്കായി കിഡ്‌സ് ഫണ്‍ എന്നിവയും നടക്കും.
- Darul Huda Islamic University

മമ്പുറം ആണ്ടുനേര്‍ച്ച സെപ്തംബര്‍ 11 മുതല്‍

തിരൂരങ്ങാടി: ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 180-ാം ആണ്ടുനേര്‍ച്ച സെപ്തംബര്‍ 11 (ചൊവ്വ) മുതല്‍ 18 (ചൊവ്വ) കൂടിയ ദിവസങ്ങളില്‍ വിപുലമായ രീതില്‍ നടത്താന്‍ ദാറുല്‍ഹുദായില്‍ ചേര്‍ന്ന മാനേജിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന നേര്‍ച്ചയുടെ ഭാഗമായി കൂട്ടസിയാറത്ത്, കൊടികയറ്റം, മജ്ലിസുന്നൂര്‍, മൗലിദ്, ഖത്മ് ദുആ മജ്ലിസ്, മത പ്രഭാഷണങ്ങള്‍, ദിക്റ് ദുആ സമ്മേളനം, അന്നദാനം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.
യോഗം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിച്ചു. കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു. ശാഫി ഹാജി ചെമ്മാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
- Darul Huda Islamic University

ഇമാം ഡിപ്ലോമ അപേക്ഷ ക്ഷണിക്കുന്നു

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൊതു വിദ്യാഭ്യാസ സംരംഭം സിപെറ്റിനു കീഴില്‍ മഹല്ലുകളില്‍ ഇമാമോ ഖത്വീബോ ആയി സേവനം ചെയ്യുന്നവര്‍ക്ക് വേണ്ടി നടത്തപ്പെടുന്ന ഇമാം ഡിപ്ലോമാ കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ദാറുല്‍ഹുദാ വെബ്‌സൈറ്റ് www.dhiu.in വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തിയ്യതി 2018 സെപ്തംബര്‍ 5.
- Darul Huda Islamic University

പൊതു വിദ്യാലയങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണം: ജംഇയ്യത്തുല്‍ മുഫത്തിശീന്‍

ചേളാരി : പൊതുവിദ്യാലയങ്ങള്‍ സ്വന്തം താല്‍പര്യത്തിന് വേണ്ടി ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ സംസ്ഥാന സംഗമം ആവശ്യപ്പെട്ടു. ത്യശൂര്‍ ജില്ലയിലെ ചേര്‍പ്പ് സി.എന്‍.എന്‍ ഗേള്‍സ് ഹൈസ്‌കൂളിലെ ഗുരുപൂര്‍ണിമ ആഘോഷത്തിന്റെ ഭാഗമായി മുസ്‌ലിം വിദ്യാര്‍ത്ഥിനികളോട് ഗുരുപൂജ നടത്തിച്ചത് വിദ്യാഭ്യാസ വകുപ്പ് അത്യന്തം ഗൗരവമായി കണ്ട് യഥാസമയം നടപടി സ്വീകരിക്കേണ്ടതായിരുന്നു. ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കമുണ്ടാക്കുന്ന ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതര്‍ ജാഗ്രത പാലിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
പ്രസിഡന്റ് എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മദ്‌റസ അധ്യാപക ക്ഷേമ നിധി ഓഫീസര്‍ പി. എം. ഹമീദ്, എം.എ. ചേളാരി, കെ. പി. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ.സി. അഹ്മദ് കുട്ടി മൗലവി, വി.കെ. ഉണ്ണീന്‍കുട്ടി മുസ്‌ലിയാര്‍, വി.കെ.എസ്. തങ്ങള്‍, പുത്തലം അബ്ദുറസാഖ് മുസ്‌ലിയാര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി കെ.എച്ച്. കോട്ടപുഴ സ്വാഗതവും കെ.ഇ. മുഹമ്മദ് മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
- Samasthalayam Chelari

വര്‍ഗീയ ചിന്തകള്‍ വിദ്യാലയങ്ങളില്‍ അപകടം വരുത്തും: SKSBV

ചേളാരി: സമൂഹത്തിന്റെ നന്മയുടെ ഉറവിടങ്ങളായ വിദ്യാലയങ്ങളില്‍ വര്‍ഗീയ ചിന്തകള്‍ക്ക് ഇടം നല്‍കുന്നത് അപകടം വരുത്തുമെന്നും നിര്‍ബന്ധിത മത ആചാരം മറ്റു മതസ്ഥരെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് അപകടകരമാണന്ന് സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപെട്ടു. തൃശൂര്‍ ജില്ലയിലെ ചേര്‍പ്പില്‍ നടന്ന പാത പൂജ വിദ്യാര്‍ത്ഥികളിലേക്ക് അടിചേല്‍പ്പിച്ചതും മത വിശ്വാസത്തെ വൃണപെടുത്താന്‍ ശ്രമിച്ചതും പ്രതിഷേധാര്‍ഹമാണന്നും ഇത്തരം പ്രവണതകള്‍ക്ക് വിദ്യാലയങ്ങളെയും വിദ്യാര്‍ത്ഥികളെയും ഉപയോഗപെടുത്തുന്നത് ദുഃഖകരമാണന്നും യോഗം അഭിപ്രായപെട്ടു. വിദ്യാഭ്യാസ വകുപ്പിന്റെയും ബന്ധപെട്ട ഉദ്യോഗസ്തരുടെയും അനുവാദത്തോടെയാണോ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാലയങ്ങള്‍ വേദിയാകുന്നതെന്ന് വ്യക്തമാക്കണമെന്നും യോഗം ആവശ്യപെട്ടു. സംസ്ഥാന വൈസ്. പ്രസിഡണ്ട് സയ്യിദ് സ്വദഖത്തുള്ള തങ്ങള്‍ അരിമ്പ്ര അദ്ധ്യക്ഷനായി. എസ്.കെ.ജെ.എം.സി.സി മാനേജര്‍ എം.എ ഉസ്താദ് ചേളാരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി, റബീഉദ്ദീന്‍ വെന്നിയൂര്‍, റിസാല്‍ദര്‍ അലി ആലുവ, അജ്മല്‍ പാലക്കാട്, മുനാഫര്‍ ഒറ്റപ്പാലം, അസ്‌ലഹ് മുതുവല്ലൂര്‍, നാസിഫ് തൃശൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Samastha Kerala Jam-iyyathul Muallimeen

ജാമിഅഃ ജൂനിയര്‍ കോളേജ് അധ്യാപക ശില്‍പശാല 19ന്

ജാമിഅഃ ജൂനിയര്‍ കോളേജുകളിലെ അധ്യാപക ശില്‍പശാല തഅ്‌ലീം 2018 ഓഗസ്റ്റ് പത്തൊമ്പത് ഞായറാഴ്ച നടക്കും. വിവിധ വിഷയങ്ങളില്‍ നടക്കുന്ന ശില്‍പ്പശാലക്ക് അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി. ഹംസ ഫൈസി അല്‍ ഹൈത്തമി, സിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ഡോ.സാലിം ഫൈസി കുളത്തൂര്‍, ഡോ.കെ.ടി മുഹമ്മദ് ബശീര്‍ പനങ്ങാങ്ങര നേതൃത്വം നല്‍കും. കാലത്ത് ഒമ്പതുമണിക്ക് ആരംഭിക്കുന്ന ശില്‍പശാല സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പി. അബദുല്‍ ഹമീദ് എം.എല്‍.എ, പുത്തനഴി മൊയ്തീന്‍ ഫൈസി, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, ഉസ്മാന്‍ ഫൈസി എറിയാട്, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ടി.എച്ച് ദാരിമി പ്രസംഗിക്കും.
- JAMIA NOORIYA PATTIKKAD

ബശീർ ഫൈസി ദേശമംഗലം സമസ്ത തൃശൂർ ജില്ലാ വർക്കിംഗ് സെക്രട്ടറി

ചെന്ദ്രപിന്നി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ തൃശൂർ ജില്ലാ വർക്കിംഗ് സെക്രട്ടറിയായി ബശീർ ഫൈസി ദേശമംഗലത്തെ തിരഞ്ഞെടുത്തു. SKSSF മുൻ ജില്ലാ പ്രസിഡന്റും നിലവിൽ SKSSF സംസ്ഥാന സീനിയർ വൈസ് പ്രെസിഡന്റുമാണ് അദ്ദേഹം. അംബേദ്ക്കർ നാഷണൽ അവാർഡ്, മുസന്ന കെഎംസിസി അവാർഡ്, ജംഇയ്യത്തുൽ മുഅല്ലിമീൻ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ചെന്ദ്രാപ്പിന്നി സമസ്ത ഓഫീസിൽ നടന്ന യോഗത്തിൽ തലപ്പിള്ളി താലൂക് കമ്മറ്റി വിഭജനം, പ്രവർത്തന പദ്ധതി ചർച്ച എന്നിവ നടന്നു. ചാവക്കാട് ഹിജ്‌റ കോണ്ഫറൻസ് നടത്താൻ ഉപ സമിതിയെ നിയോഗിച്ചു. ജില്ലയിൽ സൂപ്രഭാതം ക്യാമ്പയിൻ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തു. ഹജ്ജിന് പോകുന്ന ചെറുവാളൂർ ഉസ്താദിനു യാത്രയയപ്പ് നൽകി. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ ബാ അലവി തങ്ങൾ ആദ്യക്ഷത വഹിച്ചു. ചെറുവാളൂർ ഹൈദ്രോസ് മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്തു. പിടി കുഞ്ഞഹമ്മദ് മുസ്‌ലിയാർ, അബ്ദുൽ കരീം ഫൈസി, ഹുസ്സൈൻ ദാരിമി, നാസർ ഫൈസി തിരുവത്ര, ഇല്യാസ് ഫൈസി, മുഹമ്മദ് കുട്ടി ബാഖവി, സിദ്ധീഖ് മുസ്‌ലിയാർ, മുജീബ് റഹ്‌മാൻ ദാരിമി, മുഹമ്മദ് ഫൈസി, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഉമർ ഫൈസി സ്വാഗതവും, ബശീർ ഫൈസി ദേശമംഗലം നന്ദി യും പറഞ്ഞു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

ഹിന്ദുത്വം അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ഗവണ്‍മെന്റ് നടപടി എടുക്കണം: SKSSF

തൃശൂര്‍: ചേര്‍പ്പ് സി എന്‍ എന്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ കഴിഞ്ഞ ദിവസം ഗുരുപൂര്‍ണ്ണിമ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടി നമ്മുടെ ജനാധിപത്യ മതേതര രാജ്യത്തിന്റെ ബഹുസ്വരതയെ അപകടപ്പെടുത്തുന്നതുമാണെന്ന് എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. വ്യത്യസ്ത മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ എയ്ഡഡ് സ്‌കൂളില്‍ ആര്‍ എസ് എസ് പ്രചരണം ലക്ഷ്യമിട്ട് അവര്‍ തന്നെ സ്‌പോണ്‍സര്‍ ചെയ്ത പരിപാടിയാണിത്. ഗവണ്‍മെന്റ് ശമ്പളം കൊടുക്കുന്ന സ്‌കൂളില്‍ ഹൈന്ദവ ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ജനാധിപത്യ വിശ്വാസികള്‍ ഗൗരവത്തോടെ കാണേണ്ടതാണ്. മുസ്‌ലിം മത വിശ്വാസ പ്രകാരം മനുഷ്യന്റെ പാദപൂജ അടക്കമുള്ള പൂജകള്‍ മതവിരുദ്ധവും മതസ്വാതന്ത്രത്തെ ഹനിക്കുന്ന പരിപാടിയുമാണ്. അധ്യാപക വിദ്യാര്‍ത്ഥി ബന്ധത്തെ ചൂഷണം ചെയ്ത് നടത്തിയ ഈ പരിപാടിക്ക് എതിരെ ഗവണ്‍മെന്റ് ഇടപെട്ട് നടപടികള്‍ സ്വീകരിക്കണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു. സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കൗണ്‍സില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തൃശൂര്‍ എം ഐ സിയില്‍ നടന്ന ജില്ലാ കൗണ്‍സില്‍ മീറ്റ് എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ബഷീര്‍ ഫൈസി ദേശമംഗലം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മഹ്‌റൂഫ് വാഫി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാഫിള് അബൂബക്കര്‍ വിഷയാവതരണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഷെഹീര്‍ ദേശമംഗലം സംസ്ഥാന കമ്മറ്റിയുടെ പദ്ധതി അവതരിപ്പിച്ചു. എസ് കെ എസ് എസ് എഫ് യു എ ഇ നാഷണല്‍ കമ്മറ്റി സെക്രട്ടറി ഹുസൈന്‍ ദാരിമി അകലാട്, മുന്‍ ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി പഴുന്നാന തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ നിന്നുള്ള കൗണ്‍സിലര്‍മാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ ട്രഷറര്‍ അമീന്‍ കൊരട്ടിക്കര സ്വാഗതവും ജോയന്റ് സെക്രട്ടറി അംജദ് ഖാന്‍ പാലപ്പിള്ളി നന്ദിയും പറഞ്ഞു.
ഫോട്ടോ: തൃശൂര്‍ എം ഐ സിയില്‍ നടന്ന ജില്ലാ കൗണ്‍സില്‍ ബഷീര്‍ ഫൈസി ദേശമംഗലം ഉദ്ഘാടനം ചെയ്യുന്നു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

SKSBV സംസ്ഥാന കമ്മിറ്റിയുടെ വെബ്‌സൈറ്റ് പുനക്രമീകരിച്ചു

ചേളാരി: വിവര സാങ്കേതിക രംഗത്തെ കരുത്തുറ്റ ചുവടുകള്‍ ചേക്കുന്നതിന് വേണ്ടി എസ്.കെ.എസ്.ബി.വി സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച വെബ് സൈറ്റ് പുനക്രമീകരിച്ചതായി സംസ്ഥാന കമ്മിറ്റി ഓഫീസ് അറിയിച്ചു. www.sksbvstate.com എന്ന വെബ് അഡ്രസില്‍ വെബ് സൈറ്റ് ലഭ്യമാണ്‌
- Samastha Kerala Jam-iyyathul Muallimeen

SKSSF Friday Message 27-07-2018


For printing, download from this link

പ്രബോധകര്‍ ബഹുസ്വരതയെ ഉള്‍ക്കൊള്ളണം:കോഴിക്കോട് ഖാസി

ചേളാരി: ബഹുസ്വര സമൂഹത്തെ ഉള്‍ക്കൊണ്ടും മാനിച്ചുമാണ് ലോകത്തുടനീളം മതപ്രബോധനം നടന്നിട്ടുള്ളതെന്ന് കോഴിക്കോട് ഖാസിയും സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. സമസ്താലയത്തില്‍ നടന്ന എസ് കെ എസ് എസ് എഫ് ത്വലബാ വിംഗ് സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഹുസ്വരതയെ തിരസ്‌കരിക്കുന്ന പ്രബോധന ശൈലി മതത്തെ തെറ്റുദ്ധരിപ്പിക്കുന്നതാണ്. പാരമ്പര്യ ഇസ് ലാമിന്റ പ്രബോധന രീതിക്ക് ഇന്ന് സ്വീകാര്യത വര്‍ദ്ധിച്ചിരിക്കുകയാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ത്വലബാ വിംഗ് സംസ്ഥാന എക്‌സിക്യുട്ടീവ് ക്യാമ്പ് ആഗസ്റ്റ് 10 ന് കോഴിക്കോട് നടക്കും. സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ അധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍, ഇബാദ് സംസ്ഥാന കണ്‍വീനര്‍ ശാജി ശമീര്‍ അസ്ഹരി, അറബിക് കോളേജസ് അലുംനി കോ - ഓര്‍ഡിനേഷന്‍ ചെയര്‍മാന്‍ ഡോ.അബ്ദുറഹിമാന്‍ ഫൈസി മുല്ലപ്പള്ളി പ്രസംഗിച്ചു. സി.പി.ബാസിത് ഹുദവി സ്വാഗതവും ജുറൈജ് കണിയാപുരം നന്ദിയും പറഞ്ഞു.
ഫോട്ടോ: എസ് കെ എസ് എസ് എഫ് ത്വലബാ വിംഗ് സംസ്ഥാന കണ്‍വെന്‍ഷന്‍ ചേളാരി സമസ്താലയത്തില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യുന്നു.
- https://www.facebook.com/SKSSFStateCommittee/

ദാറുല്‍ഹുദാ സിബാഖ് ദേശീയ കലോത്സവം 2019 ജനുവരിയില്‍

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശയുടെ മുഴുവന്‍ ഓഫ് കാമ്പസുകളിലെയും യു.ജി സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കുന്ന സിബാഖ് ദേശീയ കലോത്സവം 2019 ജനുവരിയില്‍ നടത്താന്‍ തീരുമാനിച്ചു. ജനുവരി 12,13 (ശനി, ഞായര്‍) തിയ്യതികളില്‍ നാലു സഹസ്ഥാപനങ്ങളിലായി വിവിധ വിഭാഗങ്ങളുടെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നടക്കും. ജനുവരി 25,26,27 (വെള്ളി, ശനി, ഞായര്‍) തിയ്യതികളില്‍ അവസാനഘട്ട മത്സരങ്ങള്‍ വാഴ്‌സിറ്റി കാമ്പസില്‍ വെച്ചു നടത്താനും തീരുമാനിച്ചു.
- Darul Huda Islamic University

സാമുഹ്യ മാധ്യമങ്ങളിലെ ഇടപെടല്‍ സമൂഹം ജാഗ്രത പാലിക്കണം: പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍

പാണക്കാട്: ആധുനിക കാലത്തിന്റെ സ്പന്ദനങ്ങള്‍ അറിയാന്‍ സമൂഹം വ്യഗ്രതയോടെ ഉപയോഗിക്കുന്ന സാമുഹ്യ മാധ്യമരംഗത്ത് വിദ്യാര്‍ത്ഥികളും സമൂഹവും ജാഗ്രത പാലിക്കണമെന്നും അധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപെട്ടു. വിവര സാങ്കേതിക രംഗത്തെ ഇടപെടലിന്റെ ഭാഗമായി സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി പുനര്‍ക്രമീകരിച്ച ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഉദ്ഘാടനം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാണക്കാട് ചേര്‍ന്ന ചടങ്ങില്‍ സംസ്ഥാന ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി അദ്ധ്യക്ഷനായി. എസ്.കെ.ജെ.എം.സി.സി സെക്രട്ടറി ഹുസൈന്‍ കുട്ടി മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. എസ്.കെ.ജെ.എം.സി.സി കേന്ദ്ര കമ്മിറ്റി അംഗം അസൈനാര്‍ ഫൈസി ഫറോഖ്, ഷമീര്‍ ഫൈസി ഓടമല, സയ്യിദ് സ്വദഖത്തുള്ള തങ്ങള്‍ അരിമ്പ്ര, റിസാല്‍ ദര്‍ അലി ആലുവ, നാസിഫ് തൃശൂര്‍, അസ്‌ലഹ് മുതുവല്ലൂര്‍, മുസ്തഫ അന്‍വരി വെട്ടത്തുര്‍, സഫറുദ്ദീന്‍ പൂക്കോട്ടുര്‍, ജുനൈദ് മേലാറ്റര്‍, ഇസ്മായില്‍ അരിമ്പ്ര, തുടങ്ങിയവര്‍ സംബന്ധിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി സ്വാഗതവും മീഡിയ കോഡിനേറ്റര്‍ റബീഉദ്ദീന്‍ വെന്നിയൂര്‍ നന്ദിയും പറഞ്ഞു.
ഫോട്ടോ: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി പുനര്‍ക്രമീകരിച്ച ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു
- Samastha Kerala Jam-iyyathul Muallimeen

ദാറുല്‍ ഹുദാ കെയര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ചെമ്മാട്: ദാറുല്‍ ഹുദാ ഇസ് ലാമിക് യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ദഅ്‌വ ആന്റ് കംപാരറ്റീവ് റിലീജിയന്‍സിന് കീഴില്‍ നടക്കുന്ന കെയര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 15-20 വയസ്സിനിടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്ക് വിവിധ സെന്ററുകളില്‍ വെച്ച് വ്യത്യസ്ഥ വിഷയങ്ങളില്‍ രണ്ട് മണിക്കൂറുള്ള ആറു ക്ലാസും ശേഷം ദാറുല്‍ ഹുദാ കാമ്പസില്‍ വെച്ച് ദ്വിദിന ക്യാമ്പുമാണ് കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ 15-08-2018 മുമ്പായി 9745266763, 9895836699 നമ്പറുകളില്‍ ബന്ധപ്പെടുക.
- Darul Huda Islamic University

ജാമിഅഃ ജൂനിയര്‍ ഫെസ്റ്റ്: രൂപരേഖയായി.

ജാമിഅഃ നൂരിയ്യക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഫ്‌ലിയേറ്റഡ് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടക്കുന്ന കലാമത്സരമായ ജൂനിയര്‍ ഫെസ്റ്റിനുള്ള രൂപരേഖയായി. ഓഗസ്റ്റ് മാസം മുതല്‍ സ്ഥാപന തല മത്സരങ്ങള്‍ നടക്കും. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മേഖലാ തല മത്സരങ്ങളും ജനുവരിയില്‍ ഫൈനല്‍ മത്സരവും നടക്കും. കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 63 സ്ഥാപനങ്ങളിലെ ആറായിരത്തോളം വിദ്യാര്‍ത്ഥിള്‍ കലാ മത്സരങ്ങളില്‍ മാറ്റുരക്കും. നൂറിലേറെ ഇനങ്ങളിലായി മത്സരങ്ങള്‍ നടക്കും. യോഗത്തിന്‍ പുത്തനഴി മൊയ്തീന്‍ ഫൈസി അദ്ധ്യക്ഷനായി, ജി.എം സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, ഉസ്മാന്‍ ഫൈസി എറിയാട്, ശുക്കൂര്‍ ഫൈസി, അന്‍വര്‍ ഫൈസി, റാഷിദ് ഫൈസി സംബന്ധിച്ചു.
- JAMIA NOORIYA PATTIKKAD

ജാമിഅഃ നൂരിയ്യഃ വാര്‍ഷിക സമ്മേളനം 2019 ജനുവരി 9 മുതല്‍

പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 56-ാം വാര്‍ഷിക 54-ാം സനദ്ദാന സമ്മേളനം 2019 ജനുവരി 9 മുതല്‍ 13 കൂടിയ ദിവസങ്ങളില്‍ നടത്താന്‍ പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് വെച്ച് ചേര്‍ന്ന ജാമിഅഃ നൂരിയ്യഃ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, ടി.കെ പരീക്കുട്ടി ഹാജി, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, വി.മോയിമോന്‍ ഹാജി, നാലകത്ത് സൂപ്പി, എം.സി മായിന്‍ ഹാജി, കെ. ഹൈദര്‍ ഫൈസി, മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, എഞ്ചിനീയര്‍ മാമുക്കോയ ഹാജി, വി.പി മുഹമ്മദലി ഹാജി തൃക്കടീരി, അവറാന്‍ കുട്ടി ഹാജി ഫറോഖ്, എ. ബാപ്പുട്ടി ഫൈസി വേങ്ങൂര്‍, പറമ്പൂര്‍ ബാപ്പുട്ടി ഹാജി, എ. ഉമറുല്‍ ഫാറൂഖ് ഹാജി, കെ. ആലി ഹാജി തരൂര്‍ക്കാട്, കല്ലടി ബക്കര്‍ സംസാരിച്ചു.
- JAMIA NOORIYA PATTIKKAD

ജെ.ജെ. ആക്ട്: കോടതി വിധി; സമസ്ത സ്ഥാപന ഭാരവാഹികളുടെ കണ്‍വെന്‍ഷന്‍ ആഗസ്ത് 1ന്

ചേളാരി: ജുവനൈല്‍ ജസ്റ്റിസ് ആക്ട് രജിസ്‌ത്രേഷനെതിരെ സമസ്ത സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ ബഹു. സുപ്രീം കോടതിയില്‍ നിന്നുണ്ടായ അനുകൂല വിധിയുടെ പശ്ചാത്തലത്തില്‍ ഭാവി പരിപാടികള്‍ ആലോചിക്കുന്നതിനും മറ്റും അഗതി-അനാഥ സ്ഥാപന ഭാരവാഹികളുടെ കണ്‍വെന്‍ഷന്‍ ആഗസ്ത് 1ന് 3 മണിക്ക് മലപ്പുറം സുന്നി മഹല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. സമസ്ത ഓര്‍ഫനേജസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ബന്ധപ്പെട്ട സ്ഥാപന ഭാരവാഹികള്‍ കൃത്യസമയത്ത് സംബന്ധിക്കണമെന്ന് കണ്‍വീനര്‍ കെ.ടി. കുഞ്ഞിമാന്‍ ഹാജി അറിയിച്ചു.
- Samasthalayam Chelari

കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ ഹവല്ലി മേഖല ആദർശ സമ്മേളനം സംഘടിപ്പിച്ചു

സാൽമിയ: "സമസ്ത- ആദർശ വിശുദ്ധിയുടെ നൂറു വര്ഷം" എന്ന പ്രമേയത്തിൽ കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ ആചരിക്കുന്ന ആദർശ കാമ്പയിനോടനുബന്ധിച്ച് ഇസ്‌ലാമിക് കൗൺസിൽ ഹവല്ലി മേഖല ആദർശ സമ്മേളനം സംഘടിപ്പിച്ചു. സാൽമിയ ഫ്രണ്ട്‌സ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്കു തുടക്കം കുറിച്ച് കൊണ്ട് നടന്ന മജ്ലിസുന്നൂർ മജ്‌ലിസിനു പ്രമുഖ പണ്ഡിതർ നേതൃത്വം നൽകി.
ശേഷം നടന്ന പൊതു സമ്മേളനത്തിൽ ഇസ്‌ലാമിക് കൗൺസിൽ കേന്ദ്ര പ്രസിഡന്റ് ശംസുദ്ധീൻ ഫൈസി ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അബ്ദുൽ കരീം ബാഖവി ഇരിങ്ങാട്ടിരി വിഷയാവതരണം നടത്തി. കേരളത്തിൽ മുസ്ലിം സമുദായം കൈവരിച്ച ഉന്നമനത്തിൽ സമസ്തയുടെ സാന്നിധ്യം നിര്ണായകമായിരുന്നെന്ന് അദ്ദേഹം പ്രസ്താവിച്ചു. തീവ്ര- വികല വാദങ്ങളിലേക്ക് ക്ഷണിക്കുന്ന സംഘങ്ങളിൽ നിന്നും യുവാക്കളെ അരുതെന്നു പറഞ്ഞു തടഞ്ഞു നിറുത്താൻ സമസ്തയുടെ പ്രവർത്തനം സ്വാധീനം ചെലുത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
അബ്ദുറഹീം ഹസനി അധ്യക്ഷത വഹിച്ച പരിപാടിയിൽ മുഹമ്മദലി ഫൈസി, അബ്ദുൽ ഗഫൂർ ഫൈസി, ഇക്ബാൽ ഫൈസി, കുഞ്ഞഹമ്മദ് കുട്ടി ഫൈസി, അബ്ദുൽ ഹക്കീം മൗലവി, നാസർ കോഡൂർ, ഇ.എസ്. അബ്ദുറഹിമാൻ ഹാജി, ശംസുദ്ധീൻ മൗലവി തുടങ്ങിയവർ നേതൃത്വം നൽകി. മേഖലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് ഫൈസി സ്വാഗതവും മേഖലാ ജോയിന്റ് സെക്രട്ടറി അഹമ്മദ് സുബൈർ നന്ദിയും പറഞ്ഞു.
Photo: ഇസ്‌ലാമിക് കൗൺസിൽ ഹവല്ലി മേഖല ആദർശ സമ്മേളനത്തിൽ അബ്ദുൽ കരീം ബാഖവി ഇരിങ്ങാട്ടിരി വിഷയാവതരണം നടത്തി സംസാരിക്കുന്നു.
- Media Wing - KIC Kuwait