TREND റിസോഴ്‌സ് ബാങ്ക് ട്രൈനിംഗ് സെപ്തംബര്‍ 8 ന് ശനി

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ വിദ്യഭ്യാസ വിഭാഗമായ ട്രന്റിന്റെ കീഴിലുള്ള സംസ്ഥാന തല ആര്‍ പി മാര്‍ക്കുള്ള രണ്ടാം ഘട്ട പരിശീലനം സെപ്തംബര്‍ 8 ന് (ശനി) നടക്കും. കോഴിക്കോട് ഹോട്ടല്‍ കിംഗ് ഫോര്‍ട്ടിൽ രാവിലെ 9.30 മുതല്‍ വൈകു. 4 മണിവരെയാണ് ട്രൈനിംഗ് നടക്കുന്നത്. കോട്ടയം എം. ജി യൂണിവേഴ്‌സിറ്റിയിലെ ഡോ: എ ബി ഡാനിയല്‍, അലി കെ വയനാട്, സത്താര്‍ പന്തലൂര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകൾക്ക് നേതൃത്വം നല്‍കും. ഒന്നാം ഘട്ട പരിശീലനം പൂർത്തിയാക്കിയവരും സംസ്ഥാന തല റിസോഴ്സ് അംഗങ്ങളും പങ്കെടുക്കണമെന്ന് കൺവീനർ അറിയിച്ചു. ഫോൺ: 9061808111
- SKSSF STATE COMMITTEE