SKSBV സത്യ സമ്മേളനം നാളെ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും

ചേളാരി: സമസ്ത കേരള സുന്നി ബാല വേദി സംസ്ഥാന കമ്മിറ്റി ''നന്മ കൊണ്ട് നാടൊരുക്കാം വിദ്യ കൊണ്ട് കൂടു തീര്‍ക്കാം'' എന്ന പ്രമേയവുമായി നടക്കുന്ന സില്‍വര്‍ ജുബിലിയുടെ ഭാഗമായി സംഘടിപ്പികുന്ന റൈഞ്ച് തല സത്യ സമ്മേളനം ഏപ്രില്‍ ഒന്നിന് സംസ്ഥാനത്തിനകത്തും പുറത്തുമായി 429 റൈഞ്ച് കേന്ദ്രങ്ങളില്‍ നടക്കും. വിഢി ദിനമായി കണകാക്കപെടുന്ന ഏപ്രില്‍ ഒന്നിന്റെ മുഖ്യ ധാരണയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കലാണ് സത്യ സമ്മേളനത്തിന്റെ ലക്ഷ്യം. റൈഞ്ച് കേന്ദ്രങ്ങളില്‍ നടക്കുന്ന സത്യ സമ്മേളനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മാര്‍ച്ച് 31 ന് വൈകിട്ട് 7 മണിക്ക് മലപ്പുറം ചെട്ടിപ്പടിയില്‍ നടക്കും. കോഴിക്കോട് ഖാളിയും സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങ ള്‍ ജമലുല്ലൈലി ഉദ്ഘാടനം നിര്‍വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി അദ്ധ്യക്ഷനാകും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കൊട് മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. പി.കെ അബ്ദുറബ്ബ് എം.എല്‍.എ മുഖ്യാധിഥി ആകും. പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, സയ്യിദ് ഫക്രുദീന്‍ തങ്ങള്‍ കണ്ണന്തളി, എം.എ ചേളാരി, കൊടക് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, കെ.ടി ഹുസൈന്‍ കുട്ടി മുസ്ലിയാര്‍, പുറങ്ങ് മൊയ്ദീന്‍ മുസ്ലിയാര്‍, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, ശാജിഹു ഷമീര്‍ അല്‍ അസ്ഹരി, നൗഷാദ് മുസ്ലിയാര്‍ ചെട്ടിപ്പടി, സലാം ദാരിമി ചെമ്മാട്, അലി ഫൈസി മാവണ്ടിയൂര്‍, ലുക്മാനുല്‍ ഹകീം ഫൈസി വഴിപ്പാറ, സയ്യിദ് സ്വദഖത്തുള്ള തങ്ങള്‍ ജമലുല്ലൈലി, അഫ്‌സല്‍ രാമന്തളി, ഫുആദ് വെള്ളിമാട്കുന്ന്, റബീഉദ്ധീന്‍ വെന്നിയൂര്‍, തുടങ്ങിയവര്‍ സംബന്ധിക്കും. റൈഞ്ച് കേന്ദ്രങ്ങളില്‍ നടക്കുന്ന സത്യ സമ്മേളനം ''പറയാം സത്യം മാത്രം അതത്ര കൈപ്പേറിയതാണങ്കിലും'' എന്ന പ്രമേയം ചര്‍ച്ച ചെയ്യും. 
- Samastha Kerala Jam-iyyathul Muallimeen

സമസ്ത: സ്‌കൂള്‍വര്‍ഷ പൊതുപരീക്ഷ നാളെ തുടങ്ങും

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന 230 മദ്‌റസകളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലെ പൊതുപരീക്ഷയില്‍ 13,109 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. അഞ്ചാം തരത്തില്‍ 230 സെന്ററുകളിലായി 6,962 വിദ്യാര്‍ത്ഥികളും, ഏഴാം തരത്തില്‍ 195 സെന്ററുകളിലായി 4,892 വിദ്യാര്‍ത്ഥികളും, പത്താം തരത്തില്‍ 67 സെന്ററുകളിലായി 1,224 വിദ്യാര്‍ത്ഥികളും, പ്ലസ്ടു ക്ലാസില്‍ എട്ട് സെന്ററുകളിലായി 31 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷക്ക് രജിസ്തര്‍ ചെയ്തത്. പരീക്ഷാ നടത്തിപ്പിന് 27 സൂപ്രണ്ടുമാരെയും 446 സൂപ്രവൈസര്‍മാരെയും നിയമിച്ചിട്ടുണ്ട്. 
- Samasthalayam Chelari

ആദര്‍ശ കാമ്പയിന്‍ ഉദ്ഘാടന സംഗമം 18 ന് പട്ടിക്കാട് ജാമിഅയില്‍

ചേളാരി: ആദര്‍ശ വിശുദ്ധിയോടെ നൂറാം വര്‍ഷത്തിലേക്ക് എന്ന പ്രമേയവുമായി സമസ്ത കോഡിനേഷന്‍ 2018 ജനുവരി-മെയ് കാലയളവില്‍ നടത്തുന്ന ആദര്‍ശ കാമ്പയിന്റെ ഭാഗമായി നടത്തപ്പെടുന്ന മേഖലാ സംഗമങ്ങളുടെ തുടക്കം ഏപ്രില്‍ 18 ല്‍ വ്യാഴാഴ്ച കാലത്ത് 9 മണിക്ക് പട്ടിക്ക് ജാമിഅ നൂരിയ അറബിക് കോളേജ് കാമ്പസില്‍ നടക്കും. മധ്യമേഖലാ സംഗമത്തില്‍ മലപ്പുറം ജില്ലയില്‍ നിന്നും രണ്ടായിരം പ്രിതിനിധികള്‍ പങ്കെടുക്കും. പാലക്കാട്, ത്യശൂര്‍ ജില്ലകളില്‍ നിന്നും ആയിരം പേര്‍ വീതം പങ്കെടുക്കും. നീലഗിരി ജില്ലയില്‍ നിന്നും മുന്നൂര്‍ പ്രതിനിധികള്‍ പങ്കെടുക്കും. 

പുത്തനഴി മൊയ്തീന്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ ചെര്‍ന്ന മദ്ധ്യ മേഖലാ സംഗമം സ്വാഗത സംഘം യോഗം പി കുഞ്ഞാണി മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്തു. കെ. കെ. എസ്. തങ്ങള്‍ വെട്ടിച്ചിറ, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കാടാമ്പുഴ മൂസഹാജി, ഹംസ റംലി, കാളാവ് സൈദലവി മുസ്‌ലിയാര്‍, സി. എച്ച്. ത്വയ്യിബ് ഫൈസി, ബി. എസ്. കെ. തങ്ങള്‍, അലവി ഫൈസി കുളപ്പറമ്പ്. എം. പി. കടുങ്ങല്ലൂര്‍, അനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി അബ്ദുല്‍ഖാദര്‍ ഫൈസി കുന്നുംപുറം, സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ സമീര്‍ ഫൈസി ഓടമല, ഹുസൈന്‍ കുട്ടി പുളിയാട്ടൂകുളം, നിയാസലി ശിഹാബ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അബ്ദുസമദ് പൂക്കോട്ടുര്‍ സ്വഗതവും സലീം എടക്കര നന്ദിയും പറഞ്ഞു. 
- Samasthalayam Chelari

ഫ്രൈഡേ മെസേജ്‌

- alimaster vanimel

മദ്‌റസാ പരീക്ഷ മാറ്റി

ചേളാരി: സമസ്തയുടെ സ്‌കൂള്‍വര്‍ഷ സിലബസ് പ്രകാരമുള്ള മദ്‌റസകളില്‍ അടുത്ത ഏപ്രില്‍ രണ്ടിന് നടക്കേണ്ടിയിരുന്ന പരീക്ഷ അന്നേ ദിവസം പൊതുപണിമുടക്ക് പ്രഖ്യാപിക്കപ്പെട്ട സഹചര്യത്തില്‍ അതേ ടൈംടേബിള്‍ പ്രകാരം അഞ്ചാം തിയ്യതിയിലേക്ക് മാറ്റിയതായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അറിയിച്ചു. 
- Samastha Kerala Jam-iyyathul Muallimeen

സമസ്ത: സ്‌കൂള്‍വര്‍ഷ പൊതുപരീക്ഷ മാര്‍ച്ച് 31, ഏപ്രില്‍ 1ന്; 13, 109 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന 230 മദ്‌റസകളില്‍ 2018 മാര്‍ച്ച് 31, ഏപ്രില്‍ 1 തിയ്യതികളില്‍ നടത്തുന്ന അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലെ പൊതുപരീക്ഷയില്‍ അഞ്ചാം തരത്തില്‍ 230 സെന്ററുകളിലായി 6, 962 വിദ്യാര്‍ത്ഥികളും, ഏഴാം തരത്തില്‍ 195 സെന്ററുകളിലായി 4, 892 വിദ്യാര്‍ത്ഥികളും, പത്താം തരത്തില്‍ 67 സെന്ററുകളിലായി 1, 224 വിദ്യാര്‍ത്ഥികളും, പ്ലസ്ടു ക്ലാസില്‍ എട്ട് സെന്ററുകളിലായി 31 വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ആകെ 13, 109 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. 2017-ലെ പൊതുപരീക്ഷയില്‍ രജിസ്തര്‍ ചെയ്തതിനേക്കാള്‍ 18 സെന്ററുകളും 139 വിദ്യാര്‍ത്ഥികളും ഈ വര്‍ഷം വര്‍ദ്ദിച്ചിട്ടുണ്ട്. പരീക്ഷാ നടത്തിപ്പിന് 27 സൂപ്രണ്ടുമാരെയും 446 സൂപ്രവൈസര്‍മാരെയും നിയമിച്ചിട്ടുണ്ട്. കേന്ദ്രീകൃത മൂല്യനിര്‍ണ്ണയത്തിന് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയ പരിശോധകരെയും തെരഞ്ഞെടുത്തിട്ടുണ്ട്. പരീക്ഷാ സര്‍ക്കുലറുകളും സമയവിവരപട്ടികയും സൂപ്രവൈസര്‍ നിയമന അറിയിപ്പുകളും അതാത് സെന്ററുകളിലേക്ക് തപാല്‍ മുഖേനെ അയച്ചുകൊടുത്തിട്ടുണ്ടെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു. 

സമസ്ത: സ്‌കൂള്‍വര്‍ഷ പൊതുപരീക്ഷ; ചോദ്യപേപ്പര്‍ വിതരണം മാര്‍ച്ച് 30ന് 


സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് മാര്‍ച്ച് 31, ഏപ്രില്‍ 1 തിയ്യതികളില്‍ നടത്തുന്ന സ്‌കൂള്‍ വര്‍ഷ പൊതുപരീക്ഷക്കുള്ള ചേദ്യപേപ്പര്‍ വിതരണവും സൂപ്രവൈസര്‍മാര്‍ക്കുള്ള പഠന ക്ലാസും മാര്‍ച്ച് 30ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് 27 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ നടക്കും. കൃത്യ സമയത്ത് എത്തി സൂപ്രവൈസര്‍മാര്‍ പൊതുപരീക്ഷാ സാമഗ്രികള്‍ ഏറ്റുവാങ്ങണമെന്നും പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു. 
- Samasthalayam Chelari

സമസ്ത: മദ്‌റസ മധ്യവേനല്‍ അവധി

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകള്‍ക്ക് കര്‍ണാടക സംസ്ഥാനം ഒഴികെയുള്ള എല്ലാ മദ്‌റസകളിലെയും മധ്യവേനല്‍ അവധി ഏപ്രില്‍ രണ്ട് മുതല്‍ എട്ട് കൂടിയ ദിവസങ്ങളിലും, കര്‍ണാടകയില്‍ ഏപ്രില്‍ 14 മുതല്‍ 20 കൂടിയ ദിവസങ്ങളിലുമായിരിക്കുമെന്ന് ഓഫീസില്‍ നിന്നും അറിയിച്ചു. 
- Samasthalayam Chelari

കപട മതേതര നാട്യക്കാര്‍ക്കെതിരെ താക്കീതായി ധര്‍മ രക്ഷാ വലയം

കോഴിക്കോട്: ഫാറൂഖ് കോളേജ് ട്രൈനീംഗ് കോളേജ് അധ്യാപകന്റെ പ്രഭാഷണത്തിന്റെ പേരില്‍ ചില തല്‍പരകക്ഷികള്‍ നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ക്കെതിരെ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ കോളേജ് കവാടത്തിന് മുന്നില്‍ ധര്‍മ രക്ഷാ വലയം തീര്‍ത്തു. പ്രകടനമായി വന്ന പ്രവര്‍ത്തകര്‍ കോളേജ് കവാടത്തില്‍ കപട മതേതര നാട്യക്കാര്‍ക്കെതിരെ ശക്തമായ മുദ്രാവാക്യം മുഴക്കി. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. ഒരു ഉന്നത വിദ്യഭ്യാസ സ്ഥാപനത്തെ ദുഷ്പ്രചാരണത്തിലൂടെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നത് അഭ്യസ്ഥ വിദ്യരെന്ന് അവകാശപ്പെടുന്നവര്‍ക്ക് യോജിച്ചതല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മതേതരത്വം തെളിയിക്കാന്‍ സമുദായത്തില്‍ തന്നെയുള്ള ചിലര്‍ നടത്തുന്ന വിക്രിയകള്‍ പാഴ്‌വേലകള്‍ മാത്രമാണന്ന് അദ്ദേഹം പറഞ്ഞു. ബഷീര്‍ ഫൈസി ദേശമംഗലം അധ്യക്ഷത വഹിച്ചു. അനൂപ് വി ആര്‍, സ്വാദിഖ് ഫൈസി താനൂര്‍, പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും ടി പി സുബൈര്‍ നന്ദിയും പറഞ്ഞു. ഷൗക്കത്തലി മൗലവി വെള്ളമുണ്ട, കുഞ്ഞാലന്‍ കുട്ടി ഫൈസി നടമ്മല്‍ പോയില്‍, വി കെ ഹാറൂണ്‍ റശീദ് മാസ്റ്റര്‍ തിരുന്നാവാഴ, ഡോ. ജബിര്‍ ഹുദവി, ആശിഖ് കുഴിപ്പുറം, ഹബീബ് ഫൈസി കോട്ടോപാടം, ഫൈസല്‍ ഫൈസി മടവൂര്‍, അഹമ്മദ് ഫൈസി കക്കാട്, ആസിഫ് ദാരിമി പുളിക്കല്‍, ശഹീര്‍ അന്‍വരി പുറങ്ങ്, ശഹീര്‍ ദേശമംഗലം, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, ഒ പി എം അഷ്‌റഫ്, ജലീല്‍ ഫൈസി അരിമ്പ്ര, സയ്യിദ് മുബഷിര്‍ തങ്ങള്‍, അബ്ദുല്‍ സലാം ഫറൂഖ്, ആഷിഖ് മാടാക്കര എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. 
ഫോട്ടോ അടിക്കറിപ്പ്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫാറൂഖ് കോളേജ് കവാടത്തിന് മുന്നില്‍ നടന്ന ധര്‍മ രക്ഷാ വലയം ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്യുന്നു. 
- https://www.facebook.com/SKSSFStateCommittee/posts/2044687069122949

SKSSF ബദിയടുക്ക മേഖല കുരുന്നുകൂട്ടം സമാപിച്ചു

ബദിയടുക്ക: എസ്. കെ. എസ്. എസ്. എഫ് ബദിയടുക്ക മേഖല "കാലം കൊതിക്കുന്നു; നാഥൻ വിളിക്കുന്നു" എന്ന പ്രമേയത്തിൽ നടപ്പിലാക്കുന്ന വിഷൻ 18 നൂറ് ഇന കർമ്മ പദ്ധതിയുടെ ഭാഗമായി തലമ കുരുന്നു കൂട്ടം പരിപാടി പള്ളത്തടുക്കയിൽ സമാപിച്ചു. ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ട്രഷറർ ലത്തിഫ് മൗലവി ചെർക്കള ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ആദം ദാരിമി നാരമ്പാടി അദ്ധ്യക്ഷനായി. ജനറൽ സിക്രട്ടറി ഖലീൽ ദാരിമി ബെളിഞ്ചം സ്വാഗതം പറഞ്ഞു. കൂട്ടുകൂടാം കരുത്ത് കൂട്ടം എന്ന വിഷയം ഹാശിം അരിയിൽ, ന്യൂജനറേഷൻ കാലത്തെ നമ്മൾ എ. ബി കുട്ടിയാനം എന്നിവർ അവതരിപ്പിച്ചു. വിഷൻ'18 കോഡിനേറ്റർ റഷീദ് ബെളിഞ്ചം, റസാഖ് ദാരിമി മീലാദ് നഗർ, ജില്ലാ വൈസ് പ്രസിഡന്റ് സിദ്ദീഖ് ബെളിഞ്ചം, യൂസുഫ് ഫൈസി, ഹസൈനാർ സഖാഫി, ഹമീദ് ബാറക്ക, മൂസ മൗലവി ഉമ്പ്രങ്കള, റസാഖ് അർഷദി കുമ്പഡാജ, ജാഫർ മീലാദ് നഗർ, അസിസ് പാടലടുക്ക, ബഷീർ പൈക്ക, ഇബ്റാഹീം ഹനീഫി മാവിനകട്ട, ഖലീൽ ആലങ്കോൽ, ശഫീഖ് മൗലവി ചർളടുക, ലത്തിഫ് പുണ്ടൂർ, നിസാം പള്ളത്തടുക്ക, ത്വയ്യിബ് പള്ളത്തടുക്ക, സിറാജ് പള്ളത്തടുക്ക തുടങ്ങിയവർ സംബന്ധിച്ചു. 
ഫോട്ടൊ: എസ്. കെ. എസ്. എസ്. എഫ് ബദിയഡുക്ക മേഖല കമ്മിറ്റിയുടെ വിഷൻ - 18 ന്റെ ഭാഗമായുള്ള തലമ കുരുന്നും കൂട്ടം പരിപാടി ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ട്രഷറർ ലത്തീഫ് മൗലവി ചെർക്കള ഉൽഘാടനം ചെയ്യുന്നു. 
- Rasheed belinjam

SKSBV ജ്ഞാനതീരം റെയ്ഞ്ച്തല മത്സരം 29ന്

ചേളാരി: സമസ്ത കേരള സുന്നി ബേലവേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജ്ഞാനതീരം ടാലന്റ് സെര്‍ച്ച് സീസണ്‍-6 റെയ്ഞ്ച്തല മത്സരങ്ങള്‍ 29ന് ഉച്ചക്ക് 2 മണി മുതല്‍ 3. 30 വരെ റെയ്ഞ്ച് കേന്ദ്രങ്ങളില്‍ നടക്കും. യൂണിറ്റ്തല മത്സരങ്ങളില്‍ പങ്കെടുത്ത് ഉന്നത വിജയം വരിച്ച് നിശ്ചിത മാര്‍ക്ക് കരസ്ഥമാക്കിയ മത്സരാര്‍ത്ഥികളാണ് റെയ്ഞ്ച്തല മത്സരത്തില്‍ പങ്കെടുക്കുന്നത്. നാല് ലക്ഷത്തോളം വരുന്ന മദ്‌റസാ വിദ്യാര്‍ത്ഥികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് സംസ്ഥാനത്തിനകത്തെ പരക്ഷാ കേന്ദ്രങ്ങളില്‍ മത്സരത്തില്‍ പങ്കെടുക്കുക. സംസ്ഥാനത്തിന് പുറത്ത് കൊടക് ജില്ലയിലും പരീക്ഷ നടക്കും. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി അധ്യക്ഷനായി. എസ്. കെ. ജെ. എം. സി. സി. മാനേജര്‍ എം. എ. ചേളാരി ഉദ്ഘാടനം ചെയ്തു. കെ. ടി. ഹുസൈന്‍കുട്ടി മുസ്‌ലിയാര്‍, ശഫീഖ് മണ്ണഞ്ചേരി, മുഹമ്മദ് മുബശ്ശിര്‍, നാസിഫ് തൃശൂര്‍, സ്വദഖത്തുല്ല തങ്ങള്‍ ജമലുല്ലൈലി അരിമ്പ്ര, അസ്‌ലഹ് മുതുവല്ലൂര്‍, ഫര്‍ഹാന്‍ കൊടക് സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി സ്വാഗതവും ട്രഷറര്‍ ഹാമിസുല്‍ ഫുആദ് വെള്ളിമാട്കുന്ന് നന്ദിയും പറഞ്ഞു. 
- Samastha Kerala Jam-iyyathul Muallimeen

ആദര്‍ശ കാമ്പയിന്‍; മധ്യ മേഖലാ സംഗമം നീലഗിരിയില്‍ നിന്നും 300 പേര്‍

ചേളാരി : സമസ്ത ആദര്‍ശ വിശിദ്ധീയോടെ നൂറാം വാര്‍ഷികത്തിലേക് എന്ന പ്രമേയവുമായി 2018 ജനുവരി - മെയ് മാസങ്ങളില്‍ നടത്തുന്ന പഞ്ചമാസ കാമ്പയിന്റെ ഭാഗമായി പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ഏപ്രില്‍ 12 വാഴാഴ്ച നടക്കും. മധ്യമേഖലാ സംഗമത്തില്‍ നീലഗിരി ജില്ലയില്‍ നിന്നും 300 പേരെ പങ്കെടുപ്പിക്കാന്‍ ഗൂഡല്ലൂര്‍ യതീംഖാനയില്‍ ചേര്‍ന്ന ജില്ലാ സമസ്ത കോ ഓഡിനേഷന്‍ തീരുമാനിച്ചു. എം. സി. സൈതലവി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. പിണങ്ങോട് അബൂബക്കര്‍ സാഹിബ് കര്‍മ രേഖ സമര്‍പ്പിച്ചു. സയ്യിദ് ബി. എസ്. കെ തങ്ങള്‍ ആത്മിയ സന്ദേശം നല്‍കി. എം. പി. കടുങ്ങല്ലൂര്‍ വിഷയാവതരണം നടത്തി. കാളാവ് സൈതാലി മുസ്‌ലിയാര്‍, കെ പി മുഹമ്മദാജി, പി. കെ. മുഹമ്മദ് ബാഖവി, സൈതലവി റഹ്മാനി, എന്‍ ഉമര്‍ ഫൈസി, അസീസ് മുസ്‌ലിയാര്‍, യൂസുഫ് ഹാജി ജദീര്‍ശാന്‍ പ്രസംഗിച്ചു. എ. എം ബശീര്‍ ദാരിമി സ്വഗതവും കെ. പി. അലി മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു. 
- Samasthalayam Chelari

ഫാറൂഖ് കോളേജ്; അധ്യാപകന് ഐക്യദാർഡ്യവുമായി SKSSF

കേരളത്തിൽ മതേതരത്വത്തിന്റെ പേരിൽ പശ്ചാത്യ സംസ്കാരം വളർത്താൻ ശ്രമിക്കുന്നു: SKSSF


അണങ്കൂർ: കേരളത്തിൽ മതേതരത്വത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും പേരിൽ പാശ്ചാത്യ സംസ്ക്കാരവും നീരീശ്വര വാദവും അടിച്ചേൽപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് എസ് കെ എസ് എസ് എഫ് കാസർകോട് മേഖല കമ്മിറ്റി അണങ്കൂരിൽ സംഘടിപ്പിച്ച ധാർമ്മിക സദസ്സ് അഭിപ്രായപ്പെട്ടു. ഫാറുഖ് കോളേജ് അധ്യാപകന് ഐക്യധാർഡ്യ പ്രഖ്യാപിച്ച് അണങ്കൂരിൽ നടത്തിയ സംഗമം എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്തു. കാമ്പസുകളിലെ വസ്ത്ര സ്വാതന്ത്ര്യ അരാജത്വത്തിലേക്ക് വഴിമാറുന്നെന്നും, കേരളത്തിലെ ധാർമ്മിക പാരമ്പര്യത്തെ ഇല്ലാതാക്കുമെന്നും സംഗമം അഭിപ്രായപ്പെട്ടു. മേഖല പ്രസിഡന്റ് ഇർഷാദ് ഹുദവി ബെദിര അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി മുഖ്യ പ്രഭാഷണം നടത്തി. എസ് പി സലാഹുദ്ധീൻ മൊഗ്രാൽപുത്തൂർ, എം. എ ഖലീൽ, സത്താർ ഹാജി അണങ്കൂർ, ബഷീർ ഹാജി ഉളിയത്തടുക്ക, ഹമീദ് പറപ്പാടി, ഹനീഫ് കമ്പാർ, മുനീർ അണങ്കൂർ, സലാം മൗലവി ചുടു വളപ്പിൽ, മുഹമ്മദ് ചീഫ്, ശാഫി തുരുത്തി, സുഹൈൽ ഫൈസി കമ്പാർ, മുനീർ ബഹ്റൈൻ, അഷ്റഫ് ഹിദായത്ത് നഗർ, ജംഷീർ കടവത്ത്, ശിഹാബ് അണങ്കൂർ, അജാസ് കുന്നിൽ, അർശാദ് മൊഗ്രാൽപുത്തൂർ, റാശീദ് ഫൈസി, ശബീർ കണ്ടത്തിൽ, അബൂബക്കർ ബാഖവി, റഫീഖ് ഹാജി കോട്ടക്കുന്ന്, സമദ് മൗലവി, സലാഹുദ്ധീൻ ബെദിര, സലാം പള്ളങ്കോട്, ഫൈസൽ പച്ചക്കാട്, റശഖ് ഹുദവി തളങ്കര, ജലീൽ ഹിദായത്ത് നഗർ, അബ്ദുൽ ഖാദർ കടവത്ത്, കുഞ്ഞാലി കൊല്ലമ്പാടി, 'മുഹമ്മദ് കുഞ്ഞി ചീഫ്, ഖാദർ മൗലവി അറന്തോട്, ഡി. പി. എം. ഹനീഫ്, എ. കെ. മുഹമ്മദ് കുഞ്ഞി, ഹക്കിം അറന്തോട്, എം. കെ. അബദുൽ റഹിമാൻ, ശറഫുദ്ധീൻ കൊല്ലമ്പാടി, സമദ് മൗലവി പച്ചക്കാട്, എം. എസ് മുഹമ്മദ് പട്ല, ബി. എസ് സുലൈമാൻ, അർശാദ് കെ. എം, കബീർ കൊല്ലമ്പാടി, മുസ്തഫ പള്ളം, അനസ് കെ. പി, അബ്ദുൽ റഹ്മാൻ പി. എ, മൻസൂർ, ഖലീൽ എ, തുടങ്ങിയവർ സംബന്ധിച്ചു. 
ഫോട്ടൊ: ഫാറൂഖ് കോളേജ് അധ്യാപകൻ ഐക്യ ധാർഡ്യം പ്രക്യാപിച്ച് എസ് കെ എസ് എസ് എഫ് കാസർകോട് മേഖല കമ്മിറ്റി അണങ്കൂരിൽ സംഘടിപ്പിച്ച ധർമ്മരക്ഷാ സംഗമം എസ് കെ എസ് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്യുന്നു. 
- irshad irshadba

കപട മതേതര നാട്യങ്ങള്‍ക്കെതിരെ’ ധര്‍മ രക്ഷാവലയം ഇന്ന്‌

കോഴിക്കോട്: ഫാറൂഖ് കോളേജ് കേന്ദ്രീകരിച്ച് അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തി ധാര്‍മികതയേയും സദാചാര്യ മൂല്യങ്ങളേയും അപഹസിക്കുന്ന കപട മതേതര വാദികള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ഇന്ന് (ശനി) വൈകീട്ട് 3 മണിക്ക് ഫാറൂഖ് കോളേജ് കവാടത്തിന് മുന്നില്‍ ധര്‍മ്മ രക്ഷാ വലയം തീര്‍ക്കും. കപട പുരോഗമന-മതേതര വാദികളും ബാഹ്യ ശക്തികളും ചേര്‍ന്ന് സ്ഥാപനത്തെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയാണ്. എഴുത്തുകളിലും പ്രഭാഷണങ്ങളിലും യോജിക്കാനും വിയോജിക്കാനും എല്ലാവര്‍ക്കും അവകാശം ഉണ്ട്. എന്നാല്‍ അതല്ലാം ഒരു സമുദായത്തിനെതിരെയുള്ള ഒളിയജണ്ടകളായി രൂപപ്പെടുത്താനുള്ള തത്പര കക്ഷികളുടെ നീക്കങ്ങള്‍ ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്. ഇത്തരം മുഖമൂടികള്‍ തുറന്ന് കാണിക്കുക കൂടിയാണ് ധര്‍മ രക്ഷാവലയം ലക്ഷ്യമാക്കുന്നത്. പരിപാടിയില്‍ സംഘടന നേതാക്കളും വിദ്യഭ്യാസ സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും. 
- http://www.skssf.in/2018/03/23/കപട-മതേതര-നാട്യങ്ങള്‍ക്/

ദാറുല്‍ഹുദാ അവധിക്കാല ക്യാമ്പ് അപേക്ഷ ക്ഷണിക്കുന്നു

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ ഹാദിയക്ക് കീഴില്‍ സംഘടിപ്പിക്കുന്ന കരിയര്‍ ജാലകം-2018 അവധിക്കാല ക്യാമ്പിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. SSLC, +1, +2 വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളുടെ ത്രിദിന സഹവാസ ക്യാമ്പ് ഏപ്രില്‍ 5, 6, 7 തിയ്യതികളില്‍ നടക്കും. രജിസ്റ്റര്‍ ചെയ്യാന്‍ www.hadia.in എന്ന സൈറ്റു സന്ദര്‍ശിക്കുക. ഫോണ്‍: 9947600046. 
- Darul Huda Islamic University

'സമസ്ത' ആദര്‍ശ കാമ്പയിന്‍; നാല് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തക സംഗമങ്ങള്‍

ചേളാരി : സമസ്ത നൂറാം വാര്‍ഷികത്തിലേക്ക് എന്ന പ്രമേയവുമായി ജനുവരി - മെയ് മാസങ്ങളില്‍ നടക്കുന്ന പഞ്ചാമാസ ആദര്‍ശ കാമ്പയിന്റെ ഭാഗമായി നാല് മേഖലാ സംഗമങ്ങള്‍ നടക്കും. ആദര്‍ശ പ്രചാരണത്തിന്റെ രൂപ രേഖ ആനുകാലിക സംഭവങ്ങളിലെ ഇടപെടല്‍ നുറാം വാര്‍ഷികത്തിന്റെ പ്രചാരണ പദ്ധതികള്‍ എന്നിവ ചര്‍ച്ച ചെയ്യും. ജനുവരി പതിനൊന്നിന്ന് കൂരിയാട് ഉല്‍ഘാടനം ചെയ്ത കാമ്പയിന്‍ കാലയളവില്‍ പ്രഭാഷകര്‍ക്കുള്ള ശില്‍പ്പശാല, സമസ്ത സ്ഥാപനത്തിലെ വിദ്യാര്‍ത്ഥി പൂര്‍വ്വ വിദ്യാര്‍ത്ഥി മീറ്റ് തുടങ്ങിയവ നടന്നു കഴിഞ്ഞു. മേഘലാ സംഗമ ഉല്‍ഘാടനം ഏപ്രില്‍ പന്ത്രണ്ടിന് വ്യാഴാഴ്ച പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നടക്കും. മലപ്പുറം, പാലക്കാട്, തൃശൂര്‍, നീലഗിരി ജില്ലകളിലെ പ്രവര്‍ത്തകര്‍ പങ്കെടുക്കും. ഏപ്രില്‍ 17 ചൊവ്വാഴ്ച ഇന്റര്‍ സോണ്‍ സംഗമം കാസര്‍കോട് നടക്കും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കൊടക് ജില്ലകളുടെ ഉത്തരമേഖലാ സംഗമം ഏപ്രില്‍ 18 ബുധന്‍ തലശേരിയില്‍ നടക്കും. മെയ് 12 ശനിയാഴ്ച ആലപ്പുഴയില്‍ നടക്കുന്ന തെക്കന്‍ മേഖലാ സംഗമത്തോടെ സമാപിക്കും. സംഗമത്തിന്റെ വിജയത്തിനായി ജില്ലാ തല ലിഡേഴ്‌സ് മീറ്റുകള്‍ നടന്നു വരുന്നു. 
- Samasthalayam Chelari

SKSBV സില്‍വര്‍ ജൂബിലി സമാപനം മലപ്പുറത്ത്

ചേളാരി: ''നന്മ കൊണ്ട് നാടൊരുക്കാം വിദ്യ കൊണ്ട് കൂട് തീര്‍ക്കാം'' എന്ന പ്രമേയവുമായി സമസ്ത് കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കര്‍മപദ്ധതി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആരംഭിച്ച സില്‍വര്‍ ജൂബിലി സമാപന സമ്മേളനം ഡിസംബര്‍ 24, 25, 26 തിയ്യതികളില്‍ മലപ്പുറം ബൈത്തുല്‍ ഹികമില്‍ വെച്ച് നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴ്ഘടകങ്ങളില്‍ മദ്‌റസ വിദ്യാര്‍ത്ഥികളുടെ ധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സുന്നി ബാലവേദി വിദ്യാര്‍ത്ഥികളെ സ്പര്‍ശിക്കുന്ന വിവിധ കര്‍മപദ്ധതികള്‍ നടപ്പിലാക്കി കൊണ്ടാണ് സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നത്. ചേളാരിയില്‍ നടന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മാനേജറും സംഘടന ശില്പ്പിയുമായ എം. എ ചേളാരി പ്രഖ്യാപനം നിര്‍വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സി. കെ. എം സ്വാദിഖ് മുസ്ലിയാര്‍, ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി, എം. ടി അബ്ദുള്ള മുസ്ലിയാര്‍, കെ. കെ. പി. അബ്ദുള്ള മുസ്ലിയാര്‍, സയ്യിദ് കെ. പി. പി തങ്ങള്‍ അല്‍ ബുഖാരി, കെ. കെ. എസ് തങ്ങള്‍ വെട്ടിച്ചിറ, വില്ല്യാപള്ളി ഇബ്രാഹിം മുസ്ലിയാര്‍, കൊടക് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, ഹുസൈന്‍ കുട്ടി മുസ്ലിയാര്‍, സത്താര്‍ പന്തല്ലൂര്‍, നാസര്‍ ഫൈസി കൂടത്തായി, അബ്ദുസ്സമദ് മുട്ടം, പുറങ്ങ് മൊയ്ദീന്‍ മുസ്ലിയാര്‍, ഉമര്‍ ഫൈസി മുക്കം, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ശഫീഖ് മണ്ണഞ്ചേരി, അഫ്‌സല്‍ രാമന്തളി, അസ്‌ലഹ് മുതുവല്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 
- Samastha Kerala Jam-iyyathul Muallimeen

ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷികം കേരള മുസ്‌ലിം ചരിത്രത്തില്‍ ഒരു വഴിത്തിരിവാകുമെന്ന് എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ അറുപതാം വാര്‍ഷികാഘോഷ പരിപാടികള്‍ കേരള മുസ്‌ലിം ചരിത്രത്തില്‍ ഒരു വഴിത്തിരിവാകുമെന്ന് സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍ പ്രസ്താവിച്ചു. പൊതുസമൂഹത്തില്‍ ചലനങ്ങളുണ്ടാക്കുന്ന ബൃഹത്തായ പദ്ധതികള്‍ ഈ സമ്മേളനത്തിലൂടെ സൃഷ്ടിക്കപ്പെടുമെന്നും മദ്‌റസാ അധ്യാപകര്‍ക്ക് സമൂഹത്തില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നതിന് ഈ സമ്മേളനം സാക്ഷിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60-ാം വാര്‍ഷിക സ്വാഗതസംഘം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്‍വെന്‍ഷനില്‍ സി. കെ. എം. സ്വാദിഖ് മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഡോ. എന്‍. എ. എം. അബ്ദുല്‍ ഖാദിര്‍, കെ. ഉമര്‍ ഫൈസി മുക്കം, കൊടക് അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, എം എ ചേളാരി, പിണങ്ങോട് അബൂബക്കര്‍, ഓണിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, കെ. ടി. ഹുസൈന്‍കുട്ടി പുളിയാട്ടുകുളം എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അറുപതാം വാര്‍ഷികാഘോഷ സ്വാഗതസംഘം കണ്‍വെന്‍ഷന്‍ എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു. സി. കെ. എം. സ്വാദിഖ് മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഡോ. എന്‍. എ. എം. അബ്ദുല്‍ ഖാദിര്‍, കെ. ഉമര്‍ ഫൈസി മുക്കം, പിണങ്ങോട് അബൂബക്കര്‍ സമീപം. 
- Samastha Kerala Jam-iyyathul Muallimeen

ആദര്‍ശ കാമ്പയിന്‍ ലീഡേഴ്‌സ് മീറ്റ്‌ നാളെ

ചേളാരി : സമസ്ത 100-ാം വാര്‍ഷികത്തിലേക്ക് എന്ന പ്രമേയവുമായി ജനുവരി മുതല്‍ മെയ് കൂടിയ പഞ്ചമാസ കാമ്പയിനിന്റെ ഭാഗമായി സമസതയുടെ സ്ഥാപനങ്ങളില്‍ പഠിച്ച് കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ യൂണിയന്‍ ഭാരവാഹികളുടെയും പഠനം പൂര്‍ത്തിയാക്കിയ പൂര്‍വ്വവിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികളുടെയും ലീഡേഴ്‌സ് മീറ്റ് നാളെ ബുധനാഴ്ച കാലത്ത് 10 മണിക്ക് ചേളാരി സമസ്താലയത്തില്‍ നടക്കുന്നതാണ്. പൂര്‍വ്വ വിദ്യാര്‍ത്ഥി യൂണിയന്‍ കൂട്ടായ്മ രൂപപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതാണ്. സമസ്ത പ്രസിഡന്റ് സയ്യിദുല്‍ ഉലമ സയ്യിദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യുന്ന സംഗമത്തില്‍ സമസ്ത സെക്രട്ടറി ശൈഖുല്‍ ജാമിഅ പ്രോഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വിഹിക്കും. വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ശൈഖുനാ എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സത്താര്‍ പന്തല്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 
- Samasthalayam Chelari

ആസാമിൽ കലാ വസന്തം തീർത്ത് തലാശ്'18 ന് പരിസമാപ്തി

ഗുവാഹതി: ഹാദിയ നാഷണൻ എജ്യുക്കേഷൻ കൗൺസിലിനു കീഴിൽ ആസാമിൽ നടന്നുകൊണ്ടിരിക്കുന്ന മോറൽ സ്കൂളുകൾ തമ്മിൽ നടന്ന തലാശ് ഇന്റർ മകാതിബ് ആർട്ട് ഫെസ്റ്റ് സമാപിച്ചു. ആസാമിലെ പ്രാഥമിക മത വിദ്യാഭ്യാസ മേഖലയിൽ വേറിട്ട ചരിത്രം സൃഷ്ടിച്ച് ദാറുൽ ഹുദാ ആസാം കാമ്പസിൽ വെച്ച് നടന്ന തലാശ് ഗ്രാന്റ് ഫിനാലേയിൽ നാലു മേഖലകളിൽ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട 120 പ്രതിഭകൾ മാറ്റുരച്ചു. ഖിറാഅത്ത്, മാസ്റ്റർ ബ്രൈൻ, പ്രസംഗം, ചിത്രരചന തുടങ്ങി 10 ഓളം ഇനങ്ങളിലായിരുന്നു മത്സരങ്ങൾ. ആസാമിൽ ഹാദിയ നാഷണൻ എജ്യുക്കേഷൻ കൗൺസിലിനു കീഴിൽ പ്രവർത്തിക്കുന്ന 78 മോറൽ സ്കൂളുകളെ നാലു സോണലുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. ഗ്രാന്റ് ഫിനാലേയിൽ ബുരിനഗർ സോൺ ജേതാക്കളായി. നേരത്തെ നടന്ന തലാശ് സോണൽ മത്സരങ്ങൾ ബാർപേട്ട ജില്ലയിലെ ബുഗ്ഡിയ, ദുബ്രി ജില്ലയിലെ ഗുണപറ, നെൽബരി ജില്ലയിലെ ബൊൻമജ, ശൂറാദി എന്നീ സ്ഥലങ്ങളിലായിരുന്നു നടത്തപ്പെട്ടത്. വിദ്യാർഥികൾക്കു൦ വിദ്യാർഥിനികൾക്കു൦ വ്യത്യസ്തമായ നടന്ന സോണൽ മത്സരത്തിൽ 1500ലധിക൦ വിദ്യാർഥികളായിരുന്നു മാറ്റുരച്ചത്. വൈകുന്നേരം നടന്ന തലാശ് ഗ്രാന്റ് ഫിനാലേ സമാപന ചടങ്ങിൽ സയ്യിദ് മുഈനുദ്ദീൻ ഹുദവി, മൻസൂ൪ ഹുദവി, സുഹൈൽ ഹുദവി, ശാക്കിർ ഹുദവി, ശിഹാബ് ഹുദവി, ഫിറോസ് ഹുദവി, മശ്ഹൂദ് ഹുദവി തുടങ്ങിയവർ സംബന്ധിച്ചു. 
- Darul Huda Islamic University

ഇന്ന് റജബ് ഒന്ന്

കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് റജബ് ഒന്നാണെന്നും ഏപ്രില്‍ 14ന് (ശനി) റജബ് 27 ആണെന്നും ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വേണ്ടി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു. 
- QUAZI OF CALICUT

മഹല്ല് ശാക്തീകരണം ഉലമ-ഉമറ ഐക്യത്തിലൂടെ: എം. എ ഖാസിം മുസ്ലിയാർ

ബദിയഡുക്ക: ആധുനിക യുഗത്തിൽ മുസ്ലിം മഹല്ലുകളിൽ ജീർണ്ണതകൾ വർദ്ധിച്ചു കൊണ്ടിരികയാണെന്നും അതിന് അടിയന്തര പരിഹാരം കാണണമെന്നും അത് ഉലമ - ഉമറ ഐക്യത്തിലൂടെ മാത്രമെ മഹല്ലുകളിൽ നടപ്പിലാക്കാൻ സാധിക്കുകയുള്ളു എന്നും സമസ്ത വിദ്യാഭ്യസ ബോർഡ് കേന്ദ്ര കമ്മിറ്റി സെക്രട്ടറി ശൈഖുന എം. എ. ഖാസിം മുസ്ലിയാർ അഭിപ്രായപ്പെട്ടു. ബദിയഡുക്ക റൈഞ്ച് മദ്രസ മാനേജ്മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച മഅല്ലിം - മാനേജ് മെന്റ് സംഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. പ്രസിഡണ്ട് അൻവർ ഓസോൺ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഷീദ് ബെളിഞ്ച ആമുഖ ഭാഷണം നടത്തി. സമസ്ത മുദരിബ് അബ്ദു ലത്തീഫ് നിസാമി വിഷയാവതരണവും ഇർഷാദ് ഹുദവി ബന്തിയോട് ലൈറ്റ് ഓഫ് മദീന വിശദീകരണവും നടത്തി. അഹ്മദ് മുസ്ലിയാർ ചെർക്കള, സുബൈർ ദാരിമി പൈക്ക, അബു ഫിദ മൗലവി അൽ അൻസാരി, ഫസലുറഹ്മാൻ ദാരിമി, റസാഖ് അർശദി കുമ്പഡാജ, ബേർക്ക അബ്ദുല്ല കുഞ്ഞി ഹാജി, ഹുസൈൻ കുഞ്ഞി ഹാജി ബേർക്ക, അബ്ദുറഹിമാൻ അന്നടുക്ക, അശ്റഫ് പള്ളിക്കണ്ടം, മഹ്മൂദ് ചെങ്കള, മുഹമ്മദ് ഹാജി എരിയപ്പാടി, ഹനീഫ് കരിങ്ങപ്പള്ളം, ശാഫി പള്ളത്തടുക്ക, ഹസൈനാർ ഫൈസി പുണ്ടൂർ, അബ്ദുൽ ഖാദർ ബാറഡുക്ക, ലത്തീഫ് ഹാജി മാർപ്പിനടുക്ക തുടങ്ങിയവർ സംബന്ധിച്ചു. ഫോട്ടൊ: ബദിയഡുക്ക റൈഞ്ച് സമസ്ത മദ്രസ മാനേജ്മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച മുഅല്ലിം - മനേജ്മെൻറ് സംഗമം സമസ്ത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ശൈഖുന എം. എ. ഖാസിം മുസ്ലിയാർ ഉൽഘാടനം ചെയ്യുന്നു. 
- Rasheed belinjam

ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60-ാം വാര്‍ഷികം; സ്വാഗതസംഘം കണ്‍വെന്‍ഷന്‍ 20ന് ചേളാരിയില്‍

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 2018 ഏപ്രില്‍ മുതല്‍ 2019 ഏപ്രില്‍ വരേ നടത്തുന്ന ഡയമണ്ട് ജൂബിലിയുടെ ഭാഗമായി ബഹുമുഖ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നു. പദ്ധതികളുടെ പ്രഖ്യാപനവും സംസ്ഥാനതല സ്വാഗതസംഘം രൂപീകരണവും 20 നു ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. സമസ്ത മുശാവറ അംഗങ്ങള്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ്, സുന്നി യുവജനസംഘം, മഹല്ല് ഫെഡറേഷന്‍, മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ കൗണ്‍സില്‍, എസ്. കെ. എസ്. എസ്. എഫ്, എസ്. ബി. വി. ജംഇയ്യത്തുല്‍ മുദര്‍രിസീന്‍, ജംഇയ്യത്തുല്‍ മുഫത്തിശീന്‍, ജംഇയ്യത്തുല്‍ ഖുത്വബാഅ്, സുന്നി എംപ്ലോയീസ് അസോസിയേഷന്‍, അസ്മി തുടങ്ങിയ സംഘടനകളുടെ സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കും. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ പാണക്കാട്, പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സി. കെ. എം. സ്വാദിഖ് മുസ്‌ലിയാര്‍, പി. കെ. പി. അബ്ദുസ്സലാം മുസ്‌ലിയാര്‍, എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍, ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സംസാരിക്കും. 
- Samastha Kerala Jam-iyyathul Muallimeen

SKSBV ജലദിനകാമ്പയിന്‍ സംസ്ഥാന തല ഉദ്ഘാടനം എടത്തലയില്‍

ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ''കരുതി വെക്കാം ജീവന്റെ തുള്ളികള്‍ നാളെക്കായ്'' എന്ന പ്രമേയവുമായി സംഘടിപ്പിക്കുന്ന ജലദിനകാമ്പയിന്‍ സംസ്ഥാന തല ഉദ്ഘാടനം എറണാകുളം എടത്തലയില്‍ നടക്കും. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. അബൂബക്കര്‍ ഹുദവി മുണ്ടപറമ്പ് മുഖ്യ പ്രഭാഷണം നിര്‍വഹിക്കും അഫ്‌സല്‍ രാമന്തളി, സ്വദഖത്തുള്ള തങ്ങള്‍, റബീഉദ്ധീന്‍ വെന്നിയൂര്‍, ശഫീഖ് മണ്ണഞ്ചേരി, റിസാല്‍ ദര്‍ അലി ആലുവ, ഫുആദ് വെള്ളിമാട്കുന്ന്, തുടങ്ങിയവര്‍ സംബന്ധിക്കും. കാമ്പയിന്റെ കാലയളവില്‍ യൂണിറ്റ് തലങ്ങളില്‍ തണ്ണീര്‍ പന്തല്‍, ജലസംരക്ഷണ ബോധവല്‍ക്കരണം, പ്രതിജ്ഞ, പോസ്റ്റര്‍ പ്രദര്‍ശനം, എന്നിവ സംഘടിപ്പിക്കും. സംസ്ഥാനത്തിന് പുറമേ കൊടക്, ദക്ഷിണ കന്നഡ, നീലഗിരി തുടങ്ങിയ സ്ഥലങ്ങളിലും കാമ്പയിന്‍ പ്രവര്‍ത്തനം നടക്കും. ജലദിനകാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് മുഴുവന്‍ യൂണിറ്റ് ഭാരവാഹികളോടും സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി, ട്രഷറര്‍ ഫുആദ് വെള്ളിമാട്കുന്ന് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. 
- Samastha Kerala Jam-iyyathul Muallimeen

സമസ്ത ആദര്‍ശ പ്രചാരണ കാമ്പയിന്‍; അറബിക് കോളേജ് വിദ്യാര്‍ത്ഥി-പൂര്‍വ വിദ്യാര്‍ത്ഥി ലീഡേഴ്‌സ് മിറ്റ് 21 ന്

ചേളാരി : ജനുവരി മുതല്‍ മെയ് വരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഏകോപന സമിതി ആചരിച്ചുവരുന്ന ആദര്‍ശ പ്രചാരണ കാമ്പയിന്റെ ഭാഗമായി മാര്‍ച്ച് 21 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചേളാരി സമസ്താലയത്തില്‍ അറബിക് കോളേജിലെ വിദ്യാര്‍ത്ഥി-പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഭാരവാഹികളുടെ മീറ്റ് നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി പ്രെഫ. കെ. ആലികുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. സമസ്ത ഏകോപന സമിതി കണ്‍വീനര്‍ എം ടി അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍ സംബന്ധിക്കും. ആദര്‍ശ പ്രചാരണ രംഗത്ത് വര്‍ത്തമാനസാഹചര്യം ഉപയോഗപ്പെടുത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യും. 
- Samasthalayam Chelari

എട്ട് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത മദ്‌റസകളുടെ എണ്ണം 9796 ആയി

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി എട്ട് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9796 ആയി. നൂറുല്‍ഹുദാ മദ്‌റസ വൈറ്റ് ഫീല്‍ഡ് (ബംഗളൂരു), രിഫാഇയ്യ ബ്രാഞ്ച് മദ്‌റസ ഹദിയ ഖുര്‍ആന്‍ സെന്റര്‍ മാട്ടൂല്‍ സൗത്ത്, ദാറുല്‍ ഇസ്‌ലാം മദ്‌റസ വിളക്കോട്ടൂര്‍ (കണ്ണൂര്‍), ഡബ്ലിയു. എം. ഒ. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മദ്‌റസ മേപ്പാടി (വയനാട്), നൂറുല്‍ ഇസ്‌ലാം മദ്‌റസ ആവിലോറ കരണിക്കല്ല്, സിറാജ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മദ്‌റസ കൊടുവള്ളി, ഇര്‍ശാദുല്‍ ഔലാദ് മദ്‌റസ കോശാലിക്കുന്ന് വെള്ളിപ്പറമ്പ് (കോഴിക്കോട്), ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ മാനീരിപറമ്പ് പള്ളിപ്പടി പാണ്ടിക്കാട് (മലപ്പുറം) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്. 

കര്‍ണാടക സംസ്ഥാനം ഒഴികെയുള്ള എല്ലാ മദ്‌റസകളിലെയും മധ്യവേനല്‍ അവധി ഏപ്രില്‍ രണ്ട് മുതല്‍ എട്ട് കൂടിയ ദിവസങ്ങളിലും, കര്‍ണാടകയില്‍ ഏപ്രില്‍ 14 മുതല്‍ 20 കൂടിയ ദിവസങ്ങളിലും അനുവദിക്കാന്‍ തീരുമാനിച്ചു. 

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങള്‍ അംഗീകരിച്ചു പ്രവര്‍ത്തിച്ചുവരുന്ന ഫിഖ്ഹ് കോളേജുകളെ ഏകോപിപ്പിച്ച് വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ അഫിലിയേഷന്‍ നല്‍കാനും ഇതിനുവേണ്ടി കര്‍മപദ്ധതി തയ്യാറാക്കാന്‍ സമിതിയെ നിശ്ചയിക്കുകയും ചെയ്തു. 

ഏപ്രില്‍ 20, 21, 22 തിയ്യതികളില്‍ കാസര്‍കോഡ് നടക്കുന്ന സുന്നി മഹല്ല് ഫെഡറേഷന്‍ ലൈറ്റ് ഓഫ് മദീനയും, സമസ്ത ആദര്‍ശ പ്രചാരണ കാമ്പയിന്റെ ഭാഗമായി ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ നടക്കുന്ന ആദര്‍ശ സംഗമവും, ഏപ്രില്‍ 20ന് നടക്കുന്ന സമസ്ത വയനാട് ജില്ലാ സമ്മേളനവും, എസ്. കെ. എസ്. എസ്. എഫിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മേഖല സമ്മേളനങ്ങളും വിജയിപ്പിക്കാന്‍ യോഗം അഭ്യര്‍ത്ഥിച്ചു. 

സാമൂഹിക പ്രതിബദ്ധതയോടെ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ നടപടി സ്വീകരിക്കുന്നതിന് പകരം അവ അടച്ചുപൂട്ടാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ അസ്മിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 14ന് നടത്തുന്ന സെക്രട്ടറിയേറ്റ് ധര്‍ണ്ണ വിജയിപ്പിക്കാനും യോഗം അഭ്യര്‍ത്ഥിച്ചു. 

പ്രസിഡന്റ് പി. കെ. പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സി. കെ. എം. സ്വാദിഖ് മുസ്‌ലിയാര്‍, പി. പി. ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, കെ. ടി. ഹംസ മുസ്‌ലിയാര്‍, എ. വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഡേ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, ടി. കെ. പരീക്കുട്ടി ഹാജി, വി. മോയിമോന്‍ ഹാജി, എം. സി. മായിന്‍ ഹാജി, എം. പി. എം. ഹസ്സന്‍ ശരീഫ് കുരിക്കള്‍, ഡോ. എന്‍. എ. എം. അബ്ദുല്‍ഖാദിര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പി. എ. ജബ്ബാര്‍ ഹാജി, പിണങ്ങോട് അബൂബക്കര്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു. 
- Samasthalayam Chelari

SKSSF ഉപസമിതികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ളവിവിധഉപസമിതികളെ സംസ്ഥാന പ്രസിഡന്റ്പാണക്കാട് സയ്യിദ്ഹമീദലി ശിഹാബ് തങ്ങളുംതെരഞ്ഞെടുപ്പ്സമിതി കണ്‍വീനര്‍ ഷാഹുല്‍ ഹമീദ് മേല്‍മുറിയും പ്രഖ്യാപിച്ചു. വിവിധ സമിതികളുടെ ചെയര്‍മാന്‍, കണ്‍വീനര്‍മാര്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ഷാജിഹു സമീര്‍ അസ്ഹരി ചേളാരി (ഇബാദ്), ഡോ. അബ്ദുല്‍ മജീദ് കൊടക്കാട് (ഡയറക്ടര്‍), അബ്ദുറഹീം ചുഴലി, റശീദ് കോടിയോറ (ട്രെന്റ്), ഓണമ്പിള്ളി മുഹമ്മദ് ഫൈസി, അഡ്വ. ശഹ്‌സാദ് ഹുദവി (മനീഷ), ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, അയ്യൂബ് മുട്ടില്‍ (ഓര്‍ഗാനെറ്റ്), സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സത്താര്‍ പന്തലൂര്‍ (സഹചാരി റിലീഫ് സെല്‍), അബ്ദുല്‍ ഗഫൂര്‍ അന്‍വരി മുതൂര്‍, എം. ടി അബൂബക്കര്‍ ദാരിമി (ഇസ്തിഖാമ), അബ്ദുല്‍ സലാം ഫറൂഖ് സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട് (വിഖായ), അലി യമാനി പന്തിപ്പോയില്‍, യു കെ എം ബശീര്‍ മൗലവി (സര്‍ഗലയ), ആര്‍ വി അബൂബക്കര്‍ യമാനി, മുഹമ്മദ് റഹ്മാനി തരുവണ (സ്പീകേഴ്‌സ് ഫോറം), സലാം റഹ്മാനി കൂട്ടാലുങ്ങല്‍, അലി വാണിമേല്‍ (റൈറ്റേഴ്‌സ് ഫോറം), സിറാജ് അഹമ്മദ്, അനീസ് സി. കെ (കാമ്പസ് വിംഗ്), അമീന്‍ കൊരട്ടിക്കര, മുബാറക് എടവണ്ണപ്പാറ (സൈബര്‍ വിംഗ്), ഡോ. എം എ അമീറലി, അലവിക്കുട്ടി ഫൈസി പുല്ലാര (സഹചാരി സെന്റര്‍). 
- https://www.facebook.com/SKSSFStateCommittee/posts/2037263929865263

SKSSF പൊന്നാനി മേഖല തലമുറ സംഗമം സംഘടിപ്പിച്ചു

പൊന്നാനി: : എസ്. കെ. എസ്. എസ്. എഫ് പൊന്നാനി മേഖല സംഘടിപ്പിച്ച തലമുറ സംഗമത്തിൽ സമസ്തയുടെ നാൾവഴികളിൽ പൊന്നാനിയിൽ കരുത്തേകിയ തലമുറ നേതാക്കൾ സംഗമിച്ചു. പുറങ്ങ് അബ്ദുല്ല മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. പുറങ്ങ്, വെളിയംങ്കോട്, തവനൂർ, കാലടി, പൊന്നാനി, ചമ്രവട്ടം ക്ലസ്റ്ററുകളിലെ നേതാക്കൾ സംഗമിച്ചു. സിറിയൻ ജനതക്ക് ഐക്യദാർഡ്യം പ്രകടിപ്പിക്കുകയും മേഖലയിൽ മരണപ്പെട്ടു പോയ പ്രവർത്തകർക്ക് വേണ്ടി പ്രാർത്ഥന നടത്തകയും ചെയ്തു. മേഖലയിൽ നിന്ന് സംസ്ഥാന, ജില്ലാ സെക്രട്ടറിയേറ്റ്, കൗൺസിൽ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ശഹീർ അൻവരി പുറങ്ങ്, റഫീഖ് പുതുപൊന്നാനി, മുജീബ് അൻവരി അയങ്കലം, സംസ്ഥാന സർഗലയത്തിൽ പങ്കെടുത്ത നൗഷാദ് ചമ്രവട്ടം എന്നിവർക്ക് ഉപഹാരം നൽകി. ഇ കെ ഇസ്മായിൽ, കെ പി മൊയ്തുണ്ണി ഹാജി, റാഫി ഐങ്കലം, ടി വി ഹസ്സൻ, ഷാജഹാൻ പുറങ്ങ്, ഫാറൂഖ് വെളിയങ്കോട്, ഹക്കീം ഫൈസി, വി കെ ഹുസൈൻ, സാലിഹ് അൻവരി തവനൂർ പ്രസംഗിച്ചു. പി വി മുഹമ്മദ് ഫൈസി പ്രാർത്ഥന നടത്തി. 
- CK Rafeeq

മദ്‌റസാ അധ്യാപകര്‍ക്ക് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഗ്രാറ്റിവിറ്റി നല്‍കും

ചേളാരി: ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ബഹുമുഖ പദ്ധതികളോടെ 2019-ല്‍ ആഘോഷിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഡയമണ്ട് ജൂബിലിയുടെ ഭാഗമായി സമസ്തയുടെ 9795 മദ്‌റസകളില്‍ സേവനം ചെയ്യുന്ന ഒരു ലക്ഷം വരുന്ന അധ്യാപകര്‍ക്ക് സമ്മേളന സ്മാരകമായി സര്‍വീസില്‍ നിന്ന് പിരിയുമ്പോള്‍ ലഭിക്കുന്ന സഹായധനമായി ഗ്രാറ്റിവിറ്റി പദ്ധതി നടപ്പാക്കാന്‍ ചേളാരിയില്‍ വെച്ച് ചേര്‍ന്ന നിര്‍വ്വാഹക സമിതി തീരുമാനിച്ചു. അറുപതാം വാര്‍ഷിക സ്വാഗതസംഘ രൂപീകരണ യോഗം അടുത്ത 20 നു ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. സമസ്ത മുശാവറ അംഗങ്ങള്‍, കീഴ്ഘടകങ്ങളായ വിദ്യാഭ്യാസ ബോര്‍ഡ്, സുന്നി യുവജനസംഘം, മഹല്ല് ഫെഡറേഷന്‍, മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ കൗണ്‍സില്‍, എസ്.കെ.എസ്.എസ്.എഫ്, എസ്.ബി.വി. ജംഇയ്യത്തുല്‍ മുദര്‍രിസീന്‍, ജംഇയ്യത്തുല്‍ മുഫത്തിശീന്‍, ജംഇയ്യത്തുല്‍ ഖുത്വബാഅ്, സുന്നി എംപ്ലോയീസ് അസോസിയേഷന്‍, അസ്മി തുടങ്ങിയ സംഘടനകളുടെ ഭാരവാഹികള്‍ പങ്കെടുക്കും. 
യോഗത്തില്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, ഉമര്‍ ഫാറൂഖ് മൗലവി ചിക്മഗളുരു, അബൂബക്ര്‍ സാലൂദ് നിസാമി കാസര്‍കോഡ്, കെ.കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍ കോഴിക്കോട്, എം.എ. ചേളാരി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, അബ്ദുസ്സ്വമദ് മൗലവി മുട്ടം കണ്ണൂര്‍, പി. ഹസന്‍ മുസ്‌ലിയാര്‍ വണ്ടൂര്‍, കെ.ടി.ഹുസൈന്‍കുട്ടി പുളിയാട്ടുകുളം, അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി വെന്നിയൂര്‍, എ.എം.ശരീഫ് ദാരിമി നീലഗിരി, മുഹമ്മദലി ഫൈസി പാലക്കാട്, വി.എം. ഇല്യാസ് ഫൈസി തൃശൂര്‍, ടി.എഛ്. ജഅ്ഫര്‍ മൗലവി ആലപ്പുഴ, ശാജഹാന്‍ മുസ്‌ലിയാര്‍ കൊല്ലം, എം. അശ്‌റഫ് ബാഖവി തിരുവനന്തപുരം എന്നിവര്‍ സംസാരിച്ചു. 
- Samastha Kerala Jam-iyyathul Muallimeen

SKSSF ഫ്രൈഡേ മെസേജ്‌

- https://www.facebook.com/SKSSFStateCommittee/photos/a.1723333694591623.1073741839.1664451827146477/2036109223314067/?type=3&theater

പൊന്നാനി SKSSF മേഖലാ തലമുറ സംഗമം ഇന്ന് വെള്ളിയാഴ്ച

പൊന്നാനി എസ്കെഎസ്എസ്എഫ് മേഖല തലമുറ സംഗമം ഇന്ന് വെള്ളിയാഴ്ച വൈകീട്ട് 4.30ന് പുതുപൊന്നാനി അറബിക് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും പുറങ്ങ് അബ്ദുല്ല മുസ്‌ലിയാർ ഉദ്ഘാടനംചെയ്യും. 
- CK Rafeeq

"SKSSF ഇന്‍സൈറ്റ് 2018" തൃശൂര്‍ ജില്ലാ ദ്വിദിന നേതൃ ശില്‍പശാല ഇന്നാരംഭിക്കും

തൃശൂര്‍: അകലാട് എം. ഐ. സി. എസ്. കെ. എസ്. എസ്. എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി ജില്ലാ ഭാരവാഹികള്‍ക്കായി സംഘടിപ്പിക്കുന്ന നേതൃ ശില്‍പ ശാല ഇന്നും നാളെയുമായി അകലാട് ഇംഗ്ലീഷ് സ്‌കൂളില്‍ നടക്കും. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങള്‍, വിവിധ ഉപസമിതി ചെയര്‍മാന്‍ കണ്‍വീനര്‍മാര്‍, 13 മേഖലയില്‍ നിന്നുള്ള പ്രസിഡന്റ്, സെക്രട്ടറി. ട്രഷറര്‍, വര്‍ക്കിംഗ് സെക്രട്ടറി തുടങ്ങിയവരാണ് ശില്‍പശാലയില്‍ പങ്കെടുക്കുന്നത്. ഇന്ന് വൈകിട്ട് 4 മണിക്ക് ത്രീസ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി പതാക ഉയര്‍ത്തും. വൈകിട്ട് 5 മണിക്കാരംഭിക്കുന്ന ശില്‍പശാല സമസ്ത ജില്ലാ ട്രഷറര്‍ പിടി കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്യും. ഏഴ് മണിക്ക് നടക്കുന്ന കനല്‍പഥങ്ങള്‍ താണ്ടി സെഷനില്‍ സി. എച്ച് ത്വയ്യിബ് ഫൈസി പ്രഭാഷണം നിര്‍വ്വഹിക്കും. തുടര്‍ന്ന് കളിയല്ലിത് കാര്യം സെഷന്‍ നടക്കും. നാളെ കാലത്ത് ആറ് മണിക്ക് നടക്കുന്ന വചനാമൃതം സെഷന് ഹാഫിള് മുഹമ്മദ് ഫിറോസ് നദ് വി അല്‍ ഇര്‍ഫാനി നേതൃത്വം നല്‍കും. 9 മണിക്ക് നടക്കുന്ന നേതൃ കളരി സെഷനില്‍ നിസാം പാവറട്ടി ക്ലാസെടുക്കും. തുടര്‍ന്ന് നടക്കുന്ന പൊളിച്ചെഴുത്ത് സെഷനില്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ബഷീര്‍ ഫൈസി ദേശമംഗലം തുടങ്ങിയവര്‍ ചര്‍ച്ച നയിക്കും. അടുത്ത മൂന്നു മാസം ജില്ലയില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ രൂപീകരണവും പ്രഖ്യാപനവും തുടര്‍ന്ന് നടക്കും. വൈകിട്ട് 3 മണിക്ക് നടക്കുന്ന ചുവടുറച്ച് സെഷനില്‍ സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് വിഷയാവതരണം നടത്തും. ജില്ലാ പ്രസിഡന്റ് മഹ്‌റൂഫ് വാഫി, ജനറല്‍ സെക്രട്ടറി അഡ്വ. ഹാഫിള് അബൂബക്കര്‍ സിദ്ദീഖ്, ട്രഷറര്‍ അമീന്‍ കൊരട്ടിക്കര, വര്‍ക്കിംഗ് സെക്രട്ടറി സത്താര്‍ ദാരിമി, സിദ്ദീഖ് ബദ് രി, ഷെഹീര്‍ ദേശമംഗലം, ഷാഹിദ് കോയ തങ്ങള്‍, ഷെഫീഖ് ഫൈസി കെഎം, നജീബ് അസ്ഹരി, സിദ്ദീഖ് ഫൈസി മങ്കര, ഷാഹുല്‍ പഴുന്നാന, അംജദ് ഖാന്‍ പാലപ്പിള്ളി, നൗഫല്‍ ചേലക്കര, സലാം എം. എം, ഖൈസ് വെന്മേനാട്, മുനവ്വര്‍ ഹുദവി തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. 
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

മദ്‌റസാധ്യാപകര്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കി

തേഞ്ഞിപ്പലം: സമസ്തയുടെ അംഗീകൃത മദ്‌റസകളില്‍ സേവനമനുഷ്ഠിക്കുന്ന അദ്ധ്യാപകര്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മുഅല്ലിം ക്ഷേമനിധിയില്‍ നിന്ന് മാര്‍ച്ച് മാസത്തില്‍ പത്ത് ലക്ഷത്തി പത്തൊമ്പതിനായിരം രൂപ സഹായധനം അനുവദിച്ചു. വിവാഹാവശ്യാര്‍ത്ഥം 18 പേര്‍ക്ക് 2, 93, 500 രൂപയും ഭവനനിര്‍മാണാര്‍ത്ഥം 34 പേര്‍ക്ക് 4, 00, 500 രൂപയും ചികിത്സാ സഹായമായി 3 പേര്‍ക്ക് 25, 000 രൂപയും അടിയന്തിര സഹായമായി 3 പേര്‍ക്ക് 35, 000 രൂപയും, പ്രസവ സഹായമായി 2, 30, 000 രൂപയും, വിധവാ സഹായമായി 15, 000 രൂപയും കിണര്‍, കക്കൂസ് നിര്‍മാണ സഹായമായി 20, 000 രൂപയും കൂടി മൊത്തം 10, 19, 000 രൂപയാണ് സഹായമായി നല്‍കിയത്. മുഅല്ലിം ക്ഷേമനിധി ചെയര്‍മാന്‍ സി. കെ. എം. സ്വാദിഖ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം. എം. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, കെ. കെ. ഇബ്രാഹീം മുസ്‌ലിയാര്‍ കോഴിക്കോട്, ഡോ. എന്‍. എ. എം. അബ്ദുല്‍ ഖാദിര്‍, എം. എ. ചേളാരി എന്നിവര്‍ സംസാരിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സ്വാഗതവും കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു. 
- Samastha Kerala Jam-iyyathul Muallimeen

ജലക് 2018 ഇന്റർ മകാതിബ് ആർട്ട് ഫെസ്റ്റ് സമാപിച്ചു

ആന്ധ്ര പ്രദേശ്: ദാറുല് ഹുദ ആന്ധ്ര ഓഫ് ക്യാമ്പസ് കേന്ദ്രീകരിച്ച് ഹാദിയ നാഷണൽ എജുക്കേഷൻ കൗൺസിൽ നടത്തുന്ന ആന്ധ്ര കർണാടക സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ അണിനിരന്ന നാലാമത് ജലക് 18 ഇന്റർ മകാതിബ് ആർട് ഫെസ്റ്റ് സമാപിച്ചു. ജൂനിയർ സീനിയർ വിഭാഗങ്ങളിലായി നാൽപ്പതോളം മദ്രസയിൽ നിന്ന് നൂറോളം വിദ്യാർത്ഥികൾ പരിപാടി യിൽ മാറ്റുരച്ചു. സീനിയർ വിഭാഗത്തിൽ വെളിഗല്ലു മക്തബും ജൂനിയർ വിഭാഗത്തിൽ ബഢി ഉഗ്നിയും വി. പി. എം അബ്ദുൽ അസീസ് മാസ്റ്റർ മെമ്മോറിയൽ ട്രോഫിക്ക് അർഹരായി. ജൂനിയർ കലാപ്രതിഭയായി മുഹമ്മദ് അമാൻ ബഢി ഉഗ്നിയേയും സീനിയർ കലാപ്രതിഭയായി സുഹൈൽ ജമ്മലമഡുഗുവിനെയും തിരഞ്ഞെടുത്തു. പരിപാടിയിൽ വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ചടങ്ങുകൾക്ക് മൻഹജ് പ്രിൻസിപ്പൽ ഷറഫുദ്ദീൻ ഹുദവി ആനമങ്ങാട് ഹംസ ഫൈസി, ഷാ വലി സാഹിബ് പുഗ്നൂർ, അബ്ദുൽ ലത്തീഫ് ഹുദവി, മൻസൂർ ഹുദവി അറഫ, അസ്‌ലം ഫൈസി ആരിഫ് മദനപ്പള്ളി, ജാബിർ ഹുദവി, ശുഐബ് ഹുദവി, മുഷ്താഖ് ഹുദവി, ജമീൽ ഹുദവി മൈസൂർ നേതൃത്വം നൽകി. 
- Darul Huda Islamic University

SKSSF സംസ്ഥാന എക്‌സിക്യുട്ടീവ് ക്യാമ്പ് വാകേരിയില്‍

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന എക്‌സിക്യുട്ടീവ് ക്യാമ്പ് മാര്‍ച്ച് 17,18 തിയ്യതികളില്‍ വയനാട് ജില്ലയിലെ വാകേരി ശിഹാബ് തങ്ങള്‍ ഇസ്‌ലാമിക് അക്കാദമിയില്‍ നടക്കും. സംഘടനയുടെ അടുത്ത രണ്ട് വര്‍ഷത്തെ കര്‍മപദ്ധതികള്‍ തയ്യാറാക്കുകയാണ് ക്യാമ്പ് ലക്ഷ്യമാക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന ഉപസമിതി ചെയര്‍മാന്‍ കണ്‍വീനര്‍മാര്‍, ജില്ലാ പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരാണ് ക്യാമ്പില്‍ സംബന്ധിക്കുക. 17 (ശനി) വൈകിട്ട് 4 മണി മുതല്‍ 18 (ഞായര്‍) ഉച്ചക്ക് 2 മണി വരെയാണ് ക്യാമ്പ് നടക്കുക. 
- https://www.facebook.com/SKSSFStateCommittee/posts/2035102560081400

ദാറുല്‍ഹുദാ അവധിക്കാല ക്യാമ്പുകള്‍; അപേക്ഷ ക്ഷണിക്കുന്നു

തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പൊതു വിദ്യാഭ്യാസ സംരംഭം സിപെറ്റും, പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ ഹാദിയയും സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 7, 8, 9 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളുടെ ജൂനിയര്‍ സ്മാര്‍ട്ട് 2018 ഏപ്രില്‍ 2, 3, 4 തിയ്യതികളിലും, SSLC, +1, +2 വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളുടെ കരിയര്‍ ജാലകം 2018 ഏപ്രില്‍ 5, 6, 7 തിയ്യതികളിലും, 15-20 വയസ്സ് പ്രായമുള്ള വിദ്യാര്‍ഥിനികളുടെ തസ്വ്ഫിയ 2018 ഏപ്രില്‍ 8-12, ഏപ്രില്‍ 14-28 തിയ്യതികളിലും നടക്കും. രജിസ്റ്റര്‍ ചെയ്യാന്‍ www.dhiu.in, www.hadia.in എന്നീ സൈറ്റുകള്‍ സന്ദര്‍ശിക്കുക. 
- Darul Huda Islamic University

ഇസ്‌ലാമിക് ഫൈനാന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു

ചെമ്മാട്: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഫിഖ്ഹ് ഡിപ്പാര്‍ട്ട്‌മെന്റ് ഏകദിന ഇസ്‌ലാമിക് ഫൈനാന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു. ഇസ്‌ലാമിക് ഫൈനാന്‍സ്: തത്വവും സാധ്യതകളും ഇന്ത്യയില്‍ എന്ന പ്രമേയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഇന്നലെ രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച സെമിനാര്‍ വാഴ്‌സിറ്റി ഓഡിറ്റോറിയത്തിലാണ് അരങ്ങേറിയത്. സാമ്പത്തിക ശാസ്ത്രം: ഇസ്‌ലാം, ഇസ്‌ലാമേതര വീക്ഷണങ്ങളില്‍, ഇസ്‌ലാമിക് ഫൈനാന്‍സ്: ആവശ്യകതയും കര്‍മശാസ്ത്രവും, ഇസ്‌ലാമിക് ഫൈനാന്‍സ്: സ്വാധീനം, വെല്ലുവിളി, പ്രായോഗികത എന്നിങ്ങനെ മൂന്ന് സെഷനുകളിലായി സംഘടിപ്പിക്കപ്പെട്ട സെമിനാറില്‍ സാമ്പത്തിക ശാസ്ത്ര രംഗത്തെ പ്രമുഖര്‍ വിഷയാവതരണം നടത്തി. ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി സെമിനാറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഫിഖ്ഹ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. ജഅ്ഫര്‍ ഹുദവി കൊളത്തൂര്‍, രജിസ്ട്രാര്‍ എം. കെ ജാബിറലി ഹുദവി, ളിയാഉദ്ധീന്‍ ഫൈസി മേല്‍മുറി, മന്‍സൂര്‍ ചെറുവണ്ണൂര്‍, ഇസ്ഹാഖ് ബാഖവി ചെമ്മാട്., ഇബ്രാഹീം ഫൈസി കരുവാരക്കുണ്ട്, സി. എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ്, റഈസ് ഹുദവി വാഴക്കാട് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വൈകീട്ട് അഞ്ചിന് നടന്ന സമാപന സെഷനില്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. ജഅ്ഫര്‍ ഹുദവി കൊളത്തൂര്‍ മോഡറേഷന്‍ നടത്തി. ഡോ. കെ. ടി ജാബിര്‍ ഹുദവി ആശംസ പ്രസംഗം നിര്‍വ്വഹിച്ചു. കഴിഞ്ഞ ഫെബ്രുവരി 20ന് നടന്ന അഖിലേന്ത്യാ ഹനഫീ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കപ്പെട്ട അല്‍ഫഖീഹ് ഗ്രാന്റ് ഫിനാലെ ജേതാക്കള്‍ക്കുള്ള സമ്മാനദാനം പ്രസ്തുത സെഷനില്‍ നിര്‍വഹിക്കപ്പെട്ടു. മത ഭൗതിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. 
- Darul Huda Islamic University

ഇസ്‌ലാമിക് ഫൈനാന്‍സ്; സെമിനാര്‍ ഇന്ന്

ചെമ്മാട്: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഫിഖ്ഹ് ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിക്കുന്ന ഏകദിന ഇസ്‌ലാമിക് ഫൈനാന്‍സ് സെമിനാര്‍ ഇന്ന് വാഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടക്കും. ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ ഇന്ത്യന്‍ പ്രായോഗിക തലങ്ങളാണ് സെമിനാറിന്റെ പ്രമേയം. മഹല്ല് തലത്തില്‍ ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ പ്രയോഗവത്ക്കരിക്കാന്‍ ആഗ്രഹിക്കുന്നവരെയും കര്‍മശാസ്ത്രപരമായി ബാങ്കിങ് സംവിധാനം അറിയാന്‍ താല്‍പര്യമുള്ളവരെയും സാമ്പത്തിക ശാസ്ത്ര മേഖലയില്‍ പഠനം നടത്തുന്നവരെയുമാണ് സെമിനാര്‍ ലക്ഷീകരിക്കുന്നത്. സെമിനാര്‍ വി. സി ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിലായി പതിനഞ്ചോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സെഷന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവും ഏര്‍പെടുത്തിയിട്ടുണ്ട്. 
- Darul Huda Islamic University

ഇമാം ശാഫി ഇസ്ലാമിക്ക് അക്കാദമി പത്താം വാർഷിക സ്വാഗത സംഘം ഓഫീസ് ഉൽഘാടനം ചെയ്തു

കുമ്പള: ഇമാം ശാഫി ഇസ്ലാമിക്ക് അക്കാദമിയുടെ പത്താം വാർഷിക ഒന്നാം സനദ് ദാന മഹാസമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉൽഘാടനം കുമ്പോൽ സയ്യിദ് ജാഫർ സ്വാദിഖ് തങ്ങൾ നിർവ്വഹിച്ചു. സമസ്ത ജന:സെക്രട്ടറി ശൈഖുൽ ജാമിഅ: ഖാസി ആലിക്കുട്ടി മുസ്ലിയാർ പ്രാർത്ഥന നടത്തി. സമസ്ത ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖ അഹ്മദ് മൗലവി പരിപാടി ഉൽഘാടനം ചെയ്തു. ശൈഖുനാ എംഎ ഖാസിം മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ഖാസി വി കെ അബൂബക്കർ മുസ്ലിയാർ, സയ്യിദ് ശമീം തങ്ങൾ കുമ്പോൽ, സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, കെഎൽ അബ്ദുൽ ഖാദർ അൽ ഖാസിമി, ഉമർ ഹുദവി, ബശീർ ദാരിമി തളങ്കര, അറബി ഹാജി കുമ്പള, ഒമാൻ മുഹമ്മദ് ഹാജി, വി പി എ ഖാദർ ഹാജി, ഐ കെ അബ്ദുല്ലക്കുഞ്ഞി, പി വി സുബൈർ നിസാമി, ഉമർ അൽ ഖാസിമി, സാലൂദ് നിസാമി തുടങ്ങിയവർ പ്രസംഗിച്ചു. 
- Imam Shafi Academy

മജ്‌ലിസുന്നൂറും അനുസ്മരണ സമ്മേളനവും സ്വീകരണവും ഇന്ന് (ശനി) കുമ്പള ആരിക്കാടി കുന്നില്‍

കുമ്പള; ആരിക്കാടി കുന്നില്‍ എസ്. വൈ. എസ്, എസ്കെഎസ്എസ്എഫ് സംഘടിപ്പിക്കുന്ന മജ്ലിസുന്നൂറും, അനുസ്മരണ മഹാ സമ്മേളനവും, സംസ്ഥാന ജില്ല നേതാക്കള്‍ക്കുള്ള സ്വീകരണവും ഇന്ന് നാല് മണിക്ക് അബ്ദുറഹ്മാന്‍ ഹാജി പതാക ഉയര്‍ത്തലോടു കൂടി ആരംഭിക്കും. മഗ്രിബ് നിസ്ക്കാരാനന്തരം മജ്ലിസുന്നൂറും അനുസ്മരണ സമ്മേളനവും നടക്കും പരിപാടിയില്‍ സയ്യിദ് ഹാദി തങ്ങള്‍ അല്‍ മശ്ഹൂര്‍ മൊഗ്രാല്‍, പ്രമുഗ പ്രഭാഷകന്‍ സിദ്ധീഖ് വാഫി ആലിന്തറ, എസ്. വൈ. എസ് ജില്ല ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, എസ്കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ജില്ല പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍സെക്രട്ടറി മുഹമ്മദ് ഫൈസി കജെ, ട്രഷറര്‍ ഷറഫുദ്ധീന്‍ കുണിയ, വൈസ് പ്രസിഡന്റ് സുബൈര്‍ നിസാമി, ഓര്‍ഗനൈസിങ് സെക്രട്ടറി പി. എച്ച് അസ്ഹരി ആദൂര്‍, മേഖല ജനറല്‍സെക്രട്ടറി കബീര്‍ ഫൈസി പെരിങ്കടി, ജുനൈദ് ഫൈസി, സിനാന്‍ അസ്ഹരി, നാസര്‍ ഫൈസി, അബ്ദുള്ള റബ്ബാനി, ഇസ്മായീല്‍ മുസ്ലിയാര്‍, എ. കെ മുഹമ്മദ്, ബി. എ റഹ്മാന്‍, അഹമ്മദ് കുട്ടി, മുഹമ്മദ് ഫൈസി, എ. കെ ഉമ്മര്‍, സിദ്ദീഖ് മൗലവി, എ. കെ ആരിഫ്, ഹുസൈന്‍ ഉളുവാര്‍, ബി. ട്ടി മൊയ്തു, ബി. എ അസീസ്, ഉനൈസ് ആരിക്കാടി, നിസാം വടകര സംബന്ധിക്കും. 
- achu adhur

സിറിയ; കുട്ടികള്‍ വേട്ടയാടപ്പെടുന്നത് ദുഃഖകരം: SKSBV

ചേളാരി: സിറിയന്‍ ജനതക്കുമേല്‍ നടത്തിക്കൊണ്ടിരിക്കുന്ന അക്രമണവും അക്രമങ്ങളില്‍ വേട്ടയാടപ്പെടുന്ന കൊച്ചുകുട്ടികളും ലോകത്തിന് ദുഃഖത്തിന്റെ ചിത്രങ്ങളാണെന്നും കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ഇത്തരം ക്രൂരകൃത്യം കാണാതെ പോകരുതെന്നും സമസ്ത കേരള സുന്നി ബേലവേദി സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഇത്തരം അക്രമണങ്ങളില്‍ വേട്ടയാടപ്പെടുന്നത് ഭൂരിഭാഗവും വിദ്യാര്‍ത്ഥികളും കുട്ടികളുമാണെന്നും അത് ദുഃഖകരമാണെന്നും യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന വര്‍കിങ് പ്രസിഡണ്ട് ശഫീഖ് മണ്ണഞ്ചേരി അധ്യക്ഷനായി. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുബശ്ശിര്‍ മേപ്പാടി, മുനാഫര്‍ ഒറ്റപ്പാലം, റബീഉദ്ദീന്‍ വെന്നിയൂര്‍, സ്വദഖത്തുല്ല തങ്ങള്‍ ജമലുല്ലൈലി അരിമ്പ്ര, സജീര്‍ കാടാച്ചിറ, മുബശ്ശിര്‍ ചുങ്കത്ത്, അസ്‌ലഹ് മുതുവല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി സ്വാഗതവും ഫുആദ് വെള്ളിമാട്കുന്ന് നന്ദിയും പറഞ്ഞു. 
- Samastha Kerala Jam-iyyathul Muallimeen

SKSBV സില്‍വര്‍ ജൂബിലി; ഹമീദലി ശിഹാബ് തങ്ങള്‍ക്ക് ആദരം


ചേളാരി: സമസ്ത കേരള സുന്നി ബാലവേദി പ്രഥമ സംസ്ഥാന അദ്ധ്യക്ഷനും ഒന്നര പതിറ്റാണ്ടിലേറെ പ്രസിഡണ്ടുമായ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ക്ക് എസ്. കെ. എസ്. ബി. വി സംസ്ഥാന കമ്മിറ്റിയുടെ ആദരം. സുന്നി ബാലവേദിയുടെ ഒരു വര്‍ഷകാലം നീണ്ടു നില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന അദ്ധ്യക്ഷനും കൂടിയായ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളെ ആദരിച്ചത്. ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സി. കെ. എം സ്വാദിഖ് മുസ്ലിയാര്‍ ഉപഹാര സമര്‍പ്പണം നിര്‍വഹിക്കുകയും ആദരിക്കുകയും ചെയ്തു സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‌സില്‍ ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദിന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‌സില്‍ മാനേജര്‍ എം. എ. ഉസ്താദ് ചേളാരി അദ്ധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ മറുപടി പ്രസംഗം നടത്തി. എം. എം മുഹ്‌യുദ്ധീന്‍ മുസ്ലിയാര്‍ ആലുവ, സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ പാലക്കാട, ് കൊടക് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, ഹുസൈന്‍ കുട്ടി മുസ്ലിയാര്‍ പുളിയാട്ടുകുളം, അബ്ദുല്‍ ഖാദര്‍ ഖാസിമി, പുറങ്ങ് മോയ്ദീന്‍ മുസ്ലിയാര്‍, കൊട്ടപ്പുറം അബ്ദുള്ള മാസ്റ്റര്‍, സത്താര്‍ പന്തല്ലൂര്‍, മിദലാജ് കിടങ്ങഴി, ഷഫീഖ് മണ്ണഞ്ചേരി, മജീദ് മാസ്റ്റര്‍ കൊടക്കാട്, റഹീം ചുഴലി, കെ. കെ. എസ് തങ്ങള്‍ വെട്ടിച്ചിറ, തുടങ്ങിയവര്‍ സംസാരിച്ചു. മുന്‍ സംസ്ഥാന ഭാരവാഹികള്ക്കുള്ള ഉപഹാരം സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാന്‍ ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി സ്വാഗതവും ട്രഷറര്‍ ഫുആദ് വെള്ളിമാട്കുന്ന് നന്ദിയും പറഞ്ഞു. 
ഫോട്ടോ: എസ്. കെ. എസ്. ബി. വി പ്രഥമ സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളെ സമസ്ത ട്രഷറര്‍ സി. കെ. എം സ്വാദിഖ് മുസ്ലിയാര്‍ ആദരിക്കുന്നു. 
- Samastha Kerala Jam-iyyathul Muallimeen