ജാമിഅഃ ജൂനിയര്‍ ഫെസ്റ്റ്: രൂപരേഖയായി.

ജാമിഅഃ നൂരിയ്യക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഫ്‌ലിയേറ്റഡ് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടക്കുന്ന കലാമത്സരമായ ജൂനിയര്‍ ഫെസ്റ്റിനുള്ള രൂപരേഖയായി. ഓഗസ്റ്റ് മാസം മുതല്‍ സ്ഥാപന തല മത്സരങ്ങള്‍ നടക്കും. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മേഖലാ തല മത്സരങ്ങളും ജനുവരിയില്‍ ഫൈനല്‍ മത്സരവും നടക്കും. കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 63 സ്ഥാപനങ്ങളിലെ ആറായിരത്തോളം വിദ്യാര്‍ത്ഥിള്‍ കലാ മത്സരങ്ങളില്‍ മാറ്റുരക്കും. നൂറിലേറെ ഇനങ്ങളിലായി മത്സരങ്ങള്‍ നടക്കും. യോഗത്തിന്‍ പുത്തനഴി മൊയ്തീന്‍ ഫൈസി അദ്ധ്യക്ഷനായി, ജി.എം സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, ഉസ്മാന്‍ ഫൈസി എറിയാട്, ശുക്കൂര്‍ ഫൈസി, അന്‍വര്‍ ഫൈസി, റാഷിദ് ഫൈസി സംബന്ധിച്ചു.
- JAMIA NOORIYA PATTIKKAD