സമസ്ത പുനരധിവാസ പദ്ധതി ഫണ്ട്; റിയാദ് എസ്. വൈ. എസ് ആദ്യഗഡു കൈമാറി

ചേളാരി: പ്രളയക്കെടുതിക്ക് ഇരയായവരുടെ പുനരധിവാസത്തിനും മറ്റും സമസ്ത രൂപീകരിച്ച പുനരധിവാസ പദ്ധതി ഫണ്ടിലേക്ക് സുന്നി യുവജന സംഘം റിയാദ് കമ്മിറ്റി നല്‍കുന്ന തുകയുടെ ആദ്യഗഡു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ക്ക് കൈമാറി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍

പ്രളയക്കെടുതി: സമസ്ത പുനരധിവാസ പദ്ധതി; വിവരശേഖരം നടത്തും

ചേളാരി: പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനും കേടുപാടുകള്‍ പറ്റിയ പള്ളികളും മദ്‌റസകളും പുനര്‍നിര്‍മ്മിക്കുന്നതിലേക്കും സമസ്ത രൂപീകരിച്ച പ്രളയക്കെടുതി പുനരധിവാസ പദ്ധതി ഫണ്ട് വിനിയോഗത്തിന് വിവരശേഖരം നടത്താന്‍ ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത പുനരധിവാസ പദ്ധതി സബ്

SKSBV സില്‍വര്‍ ജൂബിലി ഡെലിഗേറ്റ്‌സ് മീറ്റ് 15 വരെ

ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സില്‍വര്‍ ജുബിലിയുടെ ഭാഗമായി റെയിഞ്ച് തലങ്ങളില്‍ സംഘടിപ്പിക്കുന്ന ഡെലിഗേറ്റ്‌സ് മീറ്റ് പ്രത്യേക സാഹചര്യം പരിഗണിച്ച് സെപ്തംബര്‍ 15 വരെ മാറ്റി നിശ്ചയിച്ചതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു. 15 വരെയുള്ള കാലയളവില്‍ മുഴുവന്‍ റെയിഞ്ച് കമ്മിറ്റികളും ഡെലിഗേറ്റ്‌സ് മീറ്റ് പൂര്‍ത്തിയാക്കണമെന്ന്

അക്ഷരെ മുറ്റത്തെ സ്‌നേഹഗുരുവിന് കുരുന്നുകളുടെ ആദരം; SKSBV ഗുരുമുഖത്ത് ഒക്ടോബര്‍ 2 ന്

ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ആചരിച്ചു വരുന്ന സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപിക്കുന്ന അക്ഷരെ മുറ്റത്തെ സ്‌നേഹ ഗുരുവിന് കുരുന്നുകളുടെ ആദരം ''ഗുരുമുഖത്ത്'' ഒക്ടോബര്‍ 2 ന് മദ്‌റസ അധ്യാപക ദിനത്തില്‍ യൂണിറ്റ് റെയിഞ്ച് തലങ്ങളില്‍ നടക്കും. മദ്‌റസ പരിധിയില്‍ ദീര്‍ഘകാലം അധ്യാപക

എസ് കെ എസ് എസ് എഫ് ത്വലബ വിങ് സംസ്ഥാന സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു

കോഴിക്കോട്: എസ് കെ എസ് എസ് എഫ് ന്റെ ഉപ സമിതിയായ ത്വലബ വിങിന് പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. സമസ്താലയം ചേളാരിയില്‍ സയ്യിദ് ഫഖ്‌റുദ്ധീന്‍ ഹസനി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘടനം നിര്‍വഹിച്ചു.

മികച്ച കരിയര്‍ പടുത്തുയര്‍ത്താന്‍ ബിരുദവിദ്യാര്‍ത്ഥികള്‍ക്ക് 'സ്‌പെയ്‌സ്'പദ്ധതി

കോഴിക്കോട്: സംസ്ഥാനത്തെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ പഠിക്കുന്ന ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച കരിയര്‍ രൂപപ്പെടുത്തുന്നതിന് വേണ്ടി എസ് കെ എസ് എസ് എഫ് ട്രെന്റ് പദ്ധതി ആവിഷ്‌കരിച്ചു. ബിരുദ പഠന കാലത്ത്തന്നെ ശാസ്ത്രീയവും സമഗ്രവുമായ പരിശീലന പരിപാടികളിലൂടെ വിദ്യാര്‍ത്ഥികളില്‍ ലക്ഷ്യബോധവും അത്

SKSSF സംസ്ഥാന ദുരിതാശ്വാസ നിധി; കുവൈത്ത് കമ്മറ്റി ആദ്യഘഡുവായി അഞ്ചു ലക്ഷം രൂപ നല്‍കി

കുവൈത്ത് സിറ്റി: കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രളയക്കെടുതിയുടെ പശ്ചാതലത്തില്‍ SKSSF സംസ്ഥാന കമ്മറ്റി രൂപീകരിച്ച ദുരിതാശ്വാസ നിധിയിലേക്ക് കുവൈത്ത് ഇസ്‌ലാമിക് കൗൺസിൽ നല്‍കുന്ന സംഭാവനയുടെ ആദ്യ ഗഡുവായി അഞ്ചു ലക്ഷം രൂപ നാട്ടില്‍ വെച്ച് ഭാരവാഹികള്‍ കൈമാറി. പാണക്കാട് നടന്ന പരിപാടിയിൽ SKSSF

ഗൃഹാതുര ഓര്‍മകളുമായി ഹാദിയ ഇന്‍സിജാം'18

ഹിദായ നഗര്‍: പഠനകാലത്തെ ഗൃഹാതുര ഓര്‍മകളുമായി ആയിരത്തിലധികം പൂര്‍വ വിദ്യാര്‍ത്ഥികളും കുടുംബിനികളും വീണ്ടും കാമ്പസില്‍ ഒന്നിച്ചിരുന്നു. ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ 'ഹാദിയ'യാണ് സംഘടനയുടെ ഇരുപതാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി ഇന്‍സിജാം'

ബലിപെരുന്നാള്‍; സമസ്ത ഓഫീസുകള്‍ക്ക് അവധി

ചേളാരി: ബലിപെരുന്നാള്‍ പ്രമാണിച്ച് ഇന്ന് (21-08-2018) മുതല്‍ 26-08-2018 വരെ ചേളാരി സമസ്താലയം, കോഴിക്കോട് സമസ്ത ബുക്ക് ഡിപ്പോ, പുതിയങ്ങാടി അല്‍ബിര്‍റ് എന്നീ ഓഫീസുകള്‍ക്ക് അവധി ആയിരിക്കുമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.
- Samasthalayam Chelari

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; സമസ്ത: ആദ്യഗഡുവായി 50 ലക്ഷം രൂപ നല്‍കും

ചേളാരി: പ്രളക്കെടുതിമൂലം ദുരന്തത്തിനിരയായവര്‍ക്ക് വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ആദ്യഗഡുവായി അമ്പത് ലക്ഷം രൂപ നല്‍കും. ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കുന്നതിനും നഷ്ടപ്പെട്ട മസ്ജിദുകളും മദ്‌റസകളും വീടുകളും പുനര്‍നിര്‍മ്മിക്കുന്നതിനും വേണ്ടി സമസ്ത പുനരിധിവാസ പദ്ധതിക്ക് രൂപം നല്‍കാനും ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്തയുടെയും പോഷക സംഘടനകളുടെയും ഗള്‍ഫ് സംഘടന ഭാരവാഹികളുടെയും അടിയന്തിര യോഗം തീരുമാനിച്ചു. പുനരധിവാസ പദ്ധതി ഫണ്ടിലേക്ക് ഉദാരമായി സംഭാവനകള്‍ നല്‍കാനും യോഗം അഭ്യര്‍ത്ഥിച്ചു. അതിരൂക്ഷമായ വെള്ളപ്പൊക്കം, ഉരുള്‍പ്പൊട്ടല്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വന മേകുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ മുഴുവന്‍ സംഘടന പ്രവര്‍ത്തകരെയും മറ്റു സന്നദ്ധ സേവകരെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാരെയും യോഗം അഭിനന്ദിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഉമര്‍ ഫൈസി മുക്കം, സമസ്ത മുശാവറ അംഗങ്ങളായ എ.വി.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ നന്തി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മെമ്പര്‍ ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, അല്‍ഐന്‍ സുന്നി സെന്റര്‍ പ്രസിഡണ്ട് വി.പി.പൂക്കോയ തങ്ങള്‍, യു.എ.ഇ. സുന്നി കൗണ്‍സില്‍ സെക്രട്ടറി ഡോ.അബ്ദുറഹിമാന്‍ ഒളവട്ടൂര്‍, അബുദാബി എസ്.എസ്.സി. മുന്‍ പ്രസിഡണ്ട് കാളാവ് സൈതലവി മുസ്‌ലിയാര്‍, റാസല്‍ഖൈമ ജംഇയ്യത്തുല്‍ ഇമാമില്‍ ബുഖാരി സെക്രട്ടറി ഹംസ ഹാജി മൂന്നിയൂര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.
- Samasthalayam Chelari

ഡോ.എന്‍.എ.എം.അബ്ദുല്‍ഖാദിറിന് രാഷ്ട്രപതിയുടെ ബഹുമതി അവാര്‍ഡ്

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ലക്ഷദ്വീപ് ഉന്നത വിദ്യാഭ്യാസ ഡീനും, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയുമായ പ്രൊഫസര്‍ എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, ഭാഷാ-സാഹിത്യ മേഖലയിലെ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സവിശേഷ ബഹുമതി പുരസ്‌കാരത്തിന്ന് അര്‍ഹനായി. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവും ഉപഹാരവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. രാഷ്ട്രപതി ഭവനില്‍ പ്രത്യേകം സംഘടിപ്പിക്കുന്ന ചടങ്ങില്‍ വെച്ച് രാഷ്ട്രപതി അവാര്‍ഡ് സമ്മാനിക്കും.
കോഴിക്കോട് ഫാറൂഖ് കോളേജില്‍ 16 വര്‍ഷം ബിരുദ-ബിരുദാനന്തര തലത്തില്‍ അദ്ധ്യാപകനായി സേവനമനുഷ്ടിച്ചിരുന്ന പ്രൊഫസര്‍ അബ്ദുല്‍ഖാദിര്‍ 1998ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല അറബി പഠന വിഭാഗത്തില്‍ റീഡറായി നിയമിതനായി. പ്രൊഫസറും വകുപ്പ് മേധാവിയുമായി 2015ല്‍ വിരമിച്ചെങ്കിലും, യു.ജി.സിയുടെ എമരിറ്റസ് പ്രൊഫസറായി തുടര്‍ന്നു വരുന്നു. 'കേരള-ഗള്‍ഫ് ബന്ധങ്ങളുടെ സ്വാധീനം ഭാഷയിലും സാഹിത്യത്തിലും സാംസ്‌കാരിക ജീവിതത്തിലും' എന്ന വിഷയം ആസ്പദമാക്കി ഗവേഷണ പഠനം നടത്തിവരുന്നതിനിടയിലാണ് ലക്ഷദ്വീപ് ഡീന്‍ ആയി നിയമിതനായത്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും അറബി ഭാഷാ-സാഹിത്യത്തില്‍ ബി.എ, എം.എ, എം.എഫില്‍ ബിരുദങ്ങള്‍ ഒന്നാം റാങ്കോടെ നേടിയ ശേഷം 'ഫലസ്തീനിലെ ചെറുത്ത് നില്‍പിന്റെ കവിത'യെക്കുറിച്ച് സവിശേഷ പഠനം നടത്തി ഡോക്ടറേറ്റും കരസ്ഥമാക്കി. കൂടാതെ എല്‍.എല്‍.ബി ബിരുദവും നേടിയിട്ടുണ്ട്.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ പരീക്ഷാ കണ്‍ട്രോളര്‍, അക്കാദമിക് സ്റ്റാഫ് കോളേജ് ഡെപ്യൂട്ടി ഡയറക്ടര്‍, ഇസ്‌ലാമിക് ചെയര്‍ വിസിറ്റിംങ് പ്രൊഫസര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിരുന്ന ഇദ്ധേഹം നിലവില്‍ ഇസ്‌ലാമിക് സ്റ്റഡീസ് പഠന ബോര്‍ഡ് ചെയര്‍മാനും മാനവിക വിഷയങ്ങള്‍ക്കുള്ള ഫാക്കല്‍റ്റി ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ച് വരുന്നു. കൂടാതെ ജെ.എന്‍.യു ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ യൂണിവേഴ്‌സിറ്റികളുടെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയും വിദഗ്ദ സമിതികളില്‍ ചെയര്‍മാനായും അംഗമായും തുടര്‍ന്നുവരുന്നു.
നേരത്തെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സെനറ്റ്, അക്കാദമിക് കൗണ്‍സില്‍ ഭാഷാ വിഷയങ്ങള്‍ക്കുള്ള ഫാക്കള്‍ട്ടി ബോര്‍ഡ് തുടങ്ങിയ സമിതികളില്‍ അംഗവും ദീര്‍ഘകാലം അറബിക് പി.ജി.പഠന ബോര്‍ഡ് ചെയര്‍മാനും ആയിരുന്നു. പതിനഞ്ചോളം പുസ്തകങ്ങളും നാല്‍പതില്‍ പരം ഗവേഷണ പഠനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി ദേശീയ-അന്തര്‍ദേശീയ കോണ്‍ഫറന്‍സുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ അറബി പൈതൃകത്തെയും പുരാരേഖകളെയും കൈയെഴുത്ത് പ്രതികളെയും കുറിച്ച് പ്രൊഫസർ നടത്തിയ ശ്രദ്ധേയമായ പഠനങ്ങൾ ന്യൂഡൽഹിയിലെ നാഷണൽ മിഷൻ ഫോർ മനുസ്ക്രിപ്റ്റ്സിന്റെ സവിശേഷ പ്രശംസക്ക് അർഹമായിട്ടുണ്ട്
2006ല്‍ സ്ഥാപിതമായത് മുതല്‍ 'അന്നഹ്ദ' അറബി ദൈ്വമാസിക ചീഫ് എഡിറ്ററും, 'അന്നൂര്‍' റിസര്‍ച്ച് ജേര്‍ണല്‍ കണ്‍സള്‍ട്ടന്റ് എഡിറ്ററുമാണ്. കുറേ വര്‍ഷങ്ങള്‍ 'കാലിക്കൂത്' അറബി റിസർച്ച് ജേര്‍ണല്‍ പത്രാധിപര്‍ ആയിരുന്നു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയും മരണം വരെ അര നൂറ്റാണ്ട് കാലത്തോളം ക്രിയാത്മക കാര്യദര്‍ശിത്വം വഹിച്ച സമുന്നത നേതാവുമായിരുന്ന കെ.പി.ഉസ്മാന്‍ സാഹിബിന്റെ പുത്രനായ പ്രൊഫസര്‍ അബ്ദുല്‍ഖാദിര്‍ നേരത്തെ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എസ്.വൈ.എസ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം തുടങ്ങിയ തസ്തികകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍, ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സെനറ്റ് അംഗം, കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജസ് (വാഫി) അക്കാദമിക് ജോയിന്റ് ഡയറക്ടര്‍, എസ്.കെ.എം.ഇ.എ.സംസ്ഥാന പ്രസിഡണ്ട്, അല്‍ബിറ്ര്‍ ഇസ്‌ലാമിക് പ്രീസ്‌കൂള്‍ ഡയറക്ടര്‍ തുടങ്ങിയ ചുമതലകള്‍ വഹിക്കുന്നു.
- Samasthalayam Chelari

അസ്മി പ്രിസം കേഡറ്റ് സജ്ജമാവുന്നു

വിദ്യാർത്ഥികളിൽ ഉത്തരവാദിത്വവും നേതൃപാടവും പരിശീലിപ്പിക്കുക
ചേളാരി: വിദ്യാർത്ഥി കാലം തൊട്ടേ കുട്ടികളിൽ ഉത്തരവാദിത്ത ബോധവും നേതൃപാടവവും പരിശീലിപ്പിക്കാൻ സമസ്ത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള സ്കൂളുകളിൽ *പ്യൂപ്പിൾസ് റെസ്പോൺസീവ് ഇനീസിയെഷൻ ഫോർ സ്‌കിൽസ് ആൻഡ് മൊറെയ്ൽസ് (പ്രിസം) കേഡറ്റ്* എന്ന പേരിൽ യുണിറ്റുകള്‍ രൂപവത്കരിക്കുന്നു. വെള്ള, വയലറ്റ്, ഇൻഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ചു, ചുകപ്പ്, കറുപ്പ് എന്നിങ്ങനെ ഒമ്പതു നിറങ്ങൾ യഥാക്രമം ധാർമ്മിക മൂല്യം, സാമൂഹികം, ദേശീയം, മാനസികാരോഗ്യം, പാരിസ്ഥിതികം, ക്ഷേമ കാര്യം, നേതൃപാടവം, ശാരീരികാരോഗ്യം, സർഗാത്മകം എന്നീ ഒമ്പതു പ്രവർത്തന മേഖലകളാക്കി തിരിച്ചുള്ള പരിശീലന - സന്നദ്ധ സേവന പ്രവർത്തനങ്ങളാണ് പ്രിസം കേഡറ്റിന് കീഴിൽ സംഘടിപ്പിക്കുക. ഓരോ വിദ്യാലയത്തിലും കെ.ജി, എൽ. പി, യു. പി, ഹൈ സ്‌കൂൾ എന്നീ നാല് തലങ്ങളിലായി വ്യത്യസ്ത യൂണിറ്റുകളിൽ ആൺകുട്ടികളും പെണ്കുട്ടികളുമടക്കം മുപ്പത്തിമൂന്നു വിദ്യാർത്ഥികളാണ് പ്രിസം കേഡറ്റുകളായി ഉണ്ടാകുക. സവിശേഷമായ യൂണിഫോമും ബാഡ്ജും ഗീതവും പതാകയും പ്രിസം കേഡറ്റുകൾക്കുണ്ടാകും.
ഇവരെ പരിശീലിപ്പിക്കുന്നതിനും പ്രവർത്തനങ്ങളെ കോർഡിനേറ്റു ചെയ്യുന്നതിനും പ്രത്യേകം ട്രെയിനിങ് ലഭിച്ച പ്രിസം മെൻറ്റർമാരും ഓരോ വിദ്യാലയത്തിലും ഉണ്ടാകും. വർഷത്തിൽ മൂന്നു മുതൽ അഞ്ചു ദിവസം വരെ നീണ്ടു നില്ക്കുന്ന യൂണിറ്റ് തല സഹവാസ ക്യാമ്പുകൾക്കു പുറമെ മേഖല, സംസ്ഥാന തല ക്യാമ്പുകളും ഉണ്ടാകും. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന മികച്ച യൂണിറ്റ്, കേഡറ്റ്‌, മെന്റര്‍, പാരന്റ് എന്നിവർക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും.
പ്രിസം കേഡറ്റ്‌ യൂണിറ്റ് രൂപീകരണ പ്രഖ്യാപനവും പ്രിസം കേഡറ്റിനായി രൂപ കൽപ്പന ചെയ്യപ്പെട്ട ലോഗോയുടെ പ്രകാശനവും അസ്മി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിര്വഹിച്ചു. പി.വി മുഹമ്മദ് മൗലവി എടപ്പാൾ അധ്യക്ഷത വഹിച്ചു. ഹാജി. പി. കെ മുഹമ്മദ്, കെ. കെ. എസ് തങ്ങള്‍ വെട്ടിചിറ, ഒ. കെ. എം. കുട്ടി ഉമരി, റഹീം ചുഴലി, അഡ്വ. പി പി ആരിഫ്, അഡ്വ. നാസര്‍ കാളംപാറ, റഷീദ് കമ്പളകാട്, നവാസ് ഓമശ്ശേരി, സയ്യിദ് അനീസ് ജിഫ്രി തങ്ങൾ,പ്രൊഫ. കമറുദ്ദീന്‍ പരപ്പില്‍, ഷിയാസ് അഹമ്മദ് ഹുദവി, മജീദ് പറവണ്ണ, മുഹമ്മദ് അലി.എ എന്നിവര്‍ സംബന്ധിച്ചു.
- ASMI KERALA

സ്വദേശി ദര്‍സ് കാര്യക്ഷമമാക്കാന്‍ പുതിയ പദ്ധതികള്‍

ചേളാരി: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്റെ കീഴില്‍ സംസ്ഥാനത്തിനകത്തും പുറത്തും പ്രവര്‍ത്തിച്ചുവരുന്ന സ്വദേശി ദര്‍സുകള്‍ വ്യാപിപ്പിക്കാനും കൂടുതല്‍ കാര്യക്ഷമമാക്കാനും ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സ്വദേശി ദര്‍സ് മുദരിസുമാരുടെ ശില്‍പശാല തീരുമാനിച്ചു. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, മൂല്യനിര്‍ണയം എന്നിവ ഏകോപിക്കാനും വിദ്യാര്‍ത്ഥി ഫെസ്റ്റ് ഉള്‍പ്പെടെ വിവിധ പരിപാടികള്‍ ആവിഷ്‌കരിക്കാനും നിര്‍ദേശിച്ച ശില്‍പശാല തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കെ. ഉമര്‍ ഫൈസി ചെയര്‍മാനും ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് കണ്‍വീനറുമായ അക്കാദമിക് സമിതിക്ക് രൂപം നല്‍കി.
ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് ഉല്‍ഘാടനം ചെയ്തു. സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജറല്‍ സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം അദ്ധ്യക്ഷത വഹിച്ചു. ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് വിഷയാവതരണം നടത്തി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍, എ.കെ. ആലിപ്പറമ്പ്, ഓ.എം. ഷരീഫ് ദാരിമി, ഇസ്മായീല്‍ ഹുദവി, ടി.എച്ച്. അബ്ദുല്‍ അസീസ് ബാഖവി എന്നിവര്‍ പ്രസംഗിച്ചു.
- Samasthalayam Chelari

40 ആണ്ടിന്റെ സപര്യക്ക് വിട; ഹുസൈൻ മുസ്ലിയാർ നാടണയുന്നു

അൽഐൻ: നാല് പതിറ്റാണ്ടോളമായി ഒരേ പള്ളിയിൽ ഇമാമായി സേവന മനുഷ്ഠിച്ച സുകൃതവുമായി ഹുസൈൻ മുസ്ലിയാർ പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുകയാണ്. സൗമ്യവും സൂക്ഷ്മവുമായ ജീവിത ശൈലിയും ജോലിയിലുള്ള കണിശതയും ആത്മാർഥതയുമാണ് ഈ സപര്യക്ക് കാരണമെന്ന് അദ്ദേഹത്തെ അടുത്തറിയുന്ന ഏവർക്കും ബോധ്യപ്പെടും.
1977ലാണ് ജോലി ആവശ്യാർഥം അദ്ദേഹം യു.എ.ഇ ൽ എത്തുന്നത്. കുറച്ച് കാലം ബേക്കറിയിൽ ജോലി ചെയ്തു. അപ്പോഴും ഏതെങ്കിലും ഒരു പള്ളിയിൽ ജോലി ചെയ്യണം എന്ന ആഗ്രഹത്തിൽ അന്യേഷണം തുടർന്നു. അങ്ങിനെ യു.എ.ഇയുടെ ഹരിത നഗരമായ അൽ ഐനിലെ ഹീലിയിൽ ജോലി ചെയ്തിരുന്ന അത്തിപ്പറ്റ ഉസ്താദിന്റെ അടുത്ത് എത്തിച്ചേർന്നു. ഉസ്താദിന്റെ നിർദ്ദേശപ്രകാരം ജീമിയിൽ ഇമാമായി ജോലി ചെയ്തിരുന്ന അബ്ദുൽ ഖാദർ മുസ്ലിയാരുടെ കൂടെ മുഅദ്ദിനായി താത്കാലിക ജോലി ലഭിച്ചു. എന്നാൽ പത്ത് വർഷത്തോളം അതേ ജോലിയിൽ അദ്ദേഹത്തോടൊപ്പം തുടർന്നു. പിന്നീട് അബദുൽ ഖാദർ മുസ്ലിയാർക്ക് സ്ഥലംമാറ്റം ലഭിച്ച് സാഗറിലേക്ക് മാറി. പിന്നീട് കുറഞ്ഞ കാലം രണ്ട് അറബി വംശജർ ഇമാമായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് ഹുസൈൻ മുസ്ലിയാർ തന്നെ ഇവിടുത്തെ ഇമാമായി നിയോഗിക്കപ്പെട്ടു. തന്റെ ദീർഘമായ സേവന കാലഘട്ടത്തിനിടക്ക് രണ്ട് തവണ പള്ളി പുനർനിർമ്മിക്കുന്നതിന് അദ്ദേഹം സാക്ഷിയായി. 82-ൽ വിമാന മാർഗം ആദ്യമായി ഹജ്ജ് നിർവഹിക്കാൻ സാധിച്ചു.
ഇവിടെ എത്തിയത് മുതൽ അത്തിപ്പറ്റ ഉസ്താദുമായുള്ള ആത്മബന്ധം ഇപ്പോഴും തുടരുന്നു. തിരക്കുകൾക്കിടയിലും അൽ ഐൻ സുന്നി യൂത്ത് സെൻറർ, മറ്റു സാമൂഹിക സാംസ്കാരിക രംഗങ്ങളുമായുള്ള ബന്ധം തുടർന്ന് പോരുന്നു. പ്രവാസ ജീവിതത്തിനിടയിൽ ബദ്ധപ്പെട്ട എല്ലാവരുമായും നല്ലത് മാത്രം ഓർമ്മിക്കുന്ന ഹുസൈൻ മുസലിയാർ പ്രാർഥിക്കണം എന്നാണ് എല്ലാവരോടും അഭ്യർഥിക്കുന്നത്. ഇപ്പോഴും ആരോഗ്യവാനും ഊർജസ്വലനുമായ മുസ്ലിയാർ അബൂദാബി ഔഖാഫിന്റെ ഔദ്യോഗിക വിരമിക്കൽ പ്രായമായതു മൂലം സർവിസിൽ നിന്നും വിരമിക്കുകയാണ്.
മലപ്പുറം കാടാമ്പുഴ മദ്രസ്സ പടി സ്വദേശിയായ ഹുസൈൻ മുസ്ലിയാർ 4 ആണും 2പെണ്ണുമായി 6 മക്കളുടെ പിതാവാണ്. പെൺമക്കളുടെ വിവാഹം കഴിഞ്ഞു. ആൺമക്കൾ ജോലി, വിദ്യഭ്യാസം തുടങ്ങി വിവിധ മേഘലകളിൽ പ്രവർത്തിക്കുന്നു. ആമിനയാണ് ഭാര്യ, കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞിപ്പ, ഖാലിദ്, മുഹമ്മദ് സലീം, മുഹമ്മദ് റഷീദ്‌ എന്നിവർ ആൺ മക്കളും, ഫാത്തിമ, സീനത്ത് എന്നിവർ പെൺ മക്കളുമാണ്. അബ്ദുൽ റസാഖ് ഹാജി കുറുമ്പത്തൂർ, സൈനുദ്ധീൻ ക്ലാരി മൂച്ചിക്കൽ എന്നിവർ ജാമാതാക്കളാണ്.
- sainualain

നാം ഒന്ന് നമുക്കൊരു നാട് SKSBV സ്വതന്ത്രപുലരി 15 ന്

ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി യൂണിറ്റ് തലങ്ങളില്‍ സംഘടിപ്പിക്കുന്ന സ്വതന്ത്രപുലരി ആഗസ്റ്റ് 15 ന് രാവിലെ 7 മണിക്ക് മദ്‌റസ തലങ്ങളില്‍ നടക്കും. നാം ഒന്ന് നമുക്കൊരു നാട് എന്ന പ്രമേയവുമായി സംഘടിപ്പിക്കുന്ന സ്വതന്ത്ര പുലരി രാജ്യത്തെ കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എതിരായ ഫാസിസ്റ്റ് അക്രമങ്ങള്‍ക്കും സാമുഹികമായ അതിക്രമങ്ങള്‍ക്കും എതിരായി പ്രതിഷേധം ഉയര്‍ത്തും. പരിപാടിയില്‍ മത സാമൂഹിക രാഷ്ട്രിയ സാംസ്‌കാരിക രംഗത്തെയും മഹല്ല് മാനേജ്‌മെന്റ് രംഗത്തെയും പ്രമുഖര്‍ സംബന്ധിക്കും. സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വതന്ത്ര പുലരി മുഴുവന്‍ യൂണിറ്റുകളിലും സംഘടിപ്പിക്കണമെന്നും വിജയിപ്പിക്കണമെന്നും സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി ട്രഷറര്‍ ഫുആദ് വെള്ളിമാട്കുന്ന് തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു.
- Samastha Kerala Jam-iyyathul Muallimeen

ഇന്‍സിജാം '18 ഹാദിയ ഗ്ലോബല്‍ മീറ്റ് 26 ന്

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഹാദിയയുടെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഇന്‍സിജാം '18 ഗ്ലോബല്‍ മീറ്റ് ഈ മാസം 26 ന് വാഴ്‌സിറ്റി കാമ്പസില്‍ വെച്ച് നടക്കും. ദാറുല്‍ഹുദാ ചാന്‍സര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിക്കും. ഗ്ലോബല്‍ മീറ്റിന്റെ ഭാഗമായി കുടുംബിനികള്‍ക്കും സഹ്‌റാവിയ്യകള്‍ക്കും പ്രത്യേക പരിപാടികള്‍, മുതിര്‍ന്ന കുട്ടികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ്, കൊച്ചുകുട്ടികള്‍ക്കായി കിഡ്‌സ് ഫണ്‍ എന്നിവയും നടക്കും.
- Darul Huda Islamic University

മമ്പുറം ആണ്ടുനേര്‍ച്ച സെപ്തംബര്‍ 11 മുതല്‍

തിരൂരങ്ങാടി: ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 180-ാം ആണ്ടുനേര്‍ച്ച സെപ്തംബര്‍ 11 (ചൊവ്വ) മുതല്‍ 18 (ചൊവ്വ) കൂടിയ ദിവസങ്ങളില്‍ വിപുലമായ രീതില്‍ നടത്താന്‍ ദാറുല്‍ഹുദായില്‍ ചേര്‍ന്ന മാനേജിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന നേര്‍ച്ചയുടെ ഭാഗമായി കൂട്ടസിയാറത്ത്, കൊടികയറ്റം, മജ്ലിസുന്നൂര്‍, മൗലിദ്, ഖത്മ് ദുആ മജ്ലിസ്, മത പ്രഭാഷണങ്ങള്‍, ദിക്റ് ദുആ സമ്മേളനം, അന്നദാനം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.
യോഗം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിച്ചു. കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു. ശാഫി ഹാജി ചെമ്മാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
- Darul Huda Islamic University

ഇമാം ഡിപ്ലോമ അപേക്ഷ ക്ഷണിക്കുന്നു

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൊതു വിദ്യാഭ്യാസ സംരംഭം സിപെറ്റിനു കീഴില്‍ മഹല്ലുകളില്‍ ഇമാമോ ഖത്വീബോ ആയി സേവനം ചെയ്യുന്നവര്‍ക്ക് വേണ്ടി നടത്തപ്പെടുന്ന ഇമാം ഡിപ്ലോമാ കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ദാറുല്‍ഹുദാ വെബ്‌സൈറ്റ് www.dhiu.in വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തിയ്യതി 2018 സെപ്തംബര്‍ 5.
- Darul Huda Islamic University

പൊതു വിദ്യാലയങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണം: ജംഇയ്യത്തുല്‍ മുഫത്തിശീന്‍

ചേളാരി : പൊതുവിദ്യാലയങ്ങള്‍ സ്വന്തം താല്‍പര്യത്തിന് വേണ്ടി ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ സംസ്ഥാന സംഗമം ആവശ്യപ്പെട്ടു. ത്യശൂര്‍ ജില്ലയിലെ ചേര്‍പ്പ് സി.എന്‍.എന്‍ ഗേള്‍സ് ഹൈസ്‌കൂളിലെ ഗുരുപൂര്‍ണിമ ആഘോഷത്തിന്റെ ഭാഗമായി മുസ്‌ലിം വിദ്യാര്‍ത്ഥിനികളോട് ഗുരുപൂജ നടത്തിച്ചത് വിദ്യാഭ്യാസ വകുപ്പ് അത്യന്തം ഗൗരവമായി കണ്ട് യഥാസമയം നടപടി സ്വീകരിക്കേണ്ടതായിരുന്നു. ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കമുണ്ടാക്കുന്ന ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതര്‍ ജാഗ്രത പാലിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
പ്രസിഡന്റ് എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മദ്‌റസ അധ്യാപക ക്ഷേമ നിധി ഓഫീസര്‍ പി. എം. ഹമീദ്, എം.എ. ചേളാരി, കെ. പി. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ.സി. അഹ്മദ് കുട്ടി മൗലവി, വി.കെ. ഉണ്ണീന്‍കുട്ടി മുസ്‌ലിയാര്‍, വി.കെ.എസ്. തങ്ങള്‍, പുത്തലം അബ്ദുറസാഖ് മുസ്‌ലിയാര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി കെ.എച്ച്. കോട്ടപുഴ സ്വാഗതവും കെ.ഇ. മുഹമ്മദ് മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
- Samasthalayam Chelari

വര്‍ഗീയ ചിന്തകള്‍ വിദ്യാലയങ്ങളില്‍ അപകടം വരുത്തും: SKSBV

ചേളാരി: സമൂഹത്തിന്റെ നന്മയുടെ ഉറവിടങ്ങളായ വിദ്യാലയങ്ങളില്‍ വര്‍ഗീയ ചിന്തകള്‍ക്ക് ഇടം നല്‍കുന്നത് അപകടം വരുത്തുമെന്നും നിര്‍ബന്ധിത മത ആചാരം മറ്റു മതസ്ഥരെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് അപകടകരമാണന്ന് സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപെട്ടു. തൃശൂര്‍ ജില്ലയിലെ ചേര്‍പ്പില്‍ നടന്ന പാത പൂജ വിദ്യാര്‍ത്ഥികളിലേക്ക് അടിചേല്‍പ്പിച്ചതും മത വിശ്വാസത്തെ വൃണപെടുത്താന്‍ ശ്രമിച്ചതും പ്രതിഷേധാര്‍ഹമാണന്നും ഇത്തരം പ്രവണതകള്‍ക്ക് വിദ്യാലയങ്ങളെയും വിദ്യാര്‍ത്ഥികളെയും ഉപയോഗപെടുത്തുന്നത് ദുഃഖകരമാണന്നും യോഗം അഭിപ്രായപെട്ടു. വിദ്യാഭ്യാസ വകുപ്പിന്റെയും ബന്ധപെട്ട ഉദ്യോഗസ്തരുടെയും അനുവാദത്തോടെയാണോ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാലയങ്ങള്‍ വേദിയാകുന്നതെന്ന് വ്യക്തമാക്കണമെന്നും യോഗം ആവശ്യപെട്ടു. സംസ്ഥാന വൈസ്. പ്രസിഡണ്ട് സയ്യിദ് സ്വദഖത്തുള്ള തങ്ങള്‍ അരിമ്പ്ര അദ്ധ്യക്ഷനായി. എസ്.കെ.ജെ.എം.സി.സി മാനേജര്‍ എം.എ ഉസ്താദ് ചേളാരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി, റബീഉദ്ദീന്‍ വെന്നിയൂര്‍, റിസാല്‍ദര്‍ അലി ആലുവ, അജ്മല്‍ പാലക്കാട്, മുനാഫര്‍ ഒറ്റപ്പാലം, അസ്‌ലഹ് മുതുവല്ലൂര്‍, നാസിഫ് തൃശൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Samastha Kerala Jam-iyyathul Muallimeen

ജാമിഅഃ ജൂനിയര്‍ കോളേജ് അധ്യാപക ശില്‍പശാല 19ന്

ജാമിഅഃ ജൂനിയര്‍ കോളേജുകളിലെ അധ്യാപക ശില്‍പശാല തഅ്‌ലീം 2018 ഓഗസ്റ്റ് പത്തൊമ്പത് ഞായറാഴ്ച നടക്കും. വിവിധ വിഷയങ്ങളില്‍ നടക്കുന്ന ശില്‍പ്പശാലക്ക് അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി. ഹംസ ഫൈസി അല്‍ ഹൈത്തമി, സിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ഡോ.സാലിം ഫൈസി കുളത്തൂര്‍, ഡോ.കെ.ടി മുഹമ്മദ് ബശീര്‍ പനങ്ങാങ്ങര നേതൃത്വം നല്‍കും. കാലത്ത് ഒമ്പതുമണിക്ക് ആരംഭിക്കുന്ന ശില്‍പശാല സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പി. അബദുല്‍ ഹമീദ് എം.എല്‍.എ, പുത്തനഴി മൊയ്തീന്‍ ഫൈസി, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, ഉസ്മാന്‍ ഫൈസി എറിയാട്, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ടി.എച്ച് ദാരിമി പ്രസംഗിക്കും.
- JAMIA NOORIYA PATTIKKAD

ബശീർ ഫൈസി ദേശമംഗലം സമസ്ത തൃശൂർ ജില്ലാ വർക്കിംഗ് സെക്രട്ടറി

ചെന്ദ്രപിന്നി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ തൃശൂർ ജില്ലാ വർക്കിംഗ് സെക്രട്ടറിയായി ബശീർ ഫൈസി ദേശമംഗലത്തെ തിരഞ്ഞെടുത്തു. SKSSF മുൻ ജില്ലാ പ്രസിഡന്റും നിലവിൽ SKSSF സംസ്ഥാന സീനിയർ വൈസ് പ്രെസിഡന്റുമാണ് അദ്ദേഹം. അംബേദ്ക്കർ നാഷണൽ അവാർഡ്, മുസന്ന കെഎംസിസി അവാർഡ്, ജംഇയ്യത്തുൽ മുഅല്ലിമീൻ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ചെന്ദ്രാപ്പിന്നി സമസ്ത ഓഫീസിൽ നടന്ന യോഗത്തിൽ തലപ്പിള്ളി താലൂക് കമ്മറ്റി വിഭജനം, പ്രവർത്തന പദ്ധതി ചർച്ച എന്നിവ നടന്നു. ചാവക്കാട് ഹിജ്‌റ കോണ്ഫറൻസ് നടത്താൻ ഉപ സമിതിയെ നിയോഗിച്ചു. ജില്ലയിൽ സൂപ്രഭാതം ക്യാമ്പയിൻ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തു. ഹജ്ജിന് പോകുന്ന ചെറുവാളൂർ ഉസ്താദിനു യാത്രയയപ്പ് നൽകി. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ ബാ അലവി തങ്ങൾ ആദ്യക്ഷത വഹിച്ചു. ചെറുവാളൂർ ഹൈദ്രോസ് മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്തു. പിടി കുഞ്ഞഹമ്മദ് മുസ്‌ലിയാർ, അബ്ദുൽ കരീം ഫൈസി, ഹുസ്സൈൻ ദാരിമി, നാസർ ഫൈസി തിരുവത്ര, ഇല്യാസ് ഫൈസി, മുഹമ്മദ് കുട്ടി ബാഖവി, സിദ്ധീഖ് മുസ്‌ലിയാർ, മുജീബ് റഹ്‌മാൻ ദാരിമി, മുഹമ്മദ് ഫൈസി, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഉമർ ഫൈസി സ്വാഗതവും, ബശീർ ഫൈസി ദേശമംഗലം നന്ദി യും പറഞ്ഞു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

ഹിന്ദുത്വം അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ഗവണ്‍മെന്റ് നടപടി എടുക്കണം: SKSSF

തൃശൂര്‍: ചേര്‍പ്പ് സി എന്‍ എന്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ കഴിഞ്ഞ ദിവസം ഗുരുപൂര്‍ണ്ണിമ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടി നമ്മുടെ ജനാധിപത്യ മതേതര രാജ്യത്തിന്റെ ബഹുസ്വരതയെ അപകടപ്പെടുത്തുന്നതുമാണെന്ന് എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. വ്യത്യസ്ത മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ എയ്ഡഡ് സ്‌കൂളില്‍ ആര്‍ എസ് എസ് പ്രചരണം ലക്ഷ്യമിട്ട് അവര്‍ തന്നെ സ്‌പോണ്‍സര്‍ ചെയ്ത പരിപാടിയാണിത്. ഗവണ്‍മെന്റ് ശമ്പളം കൊടുക്കുന്ന സ്‌കൂളില്‍ ഹൈന്ദവ ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ജനാധിപത്യ വിശ്വാസികള്‍ ഗൗരവത്തോടെ കാണേണ്ടതാണ്. മുസ്‌ലിം മത വിശ്വാസ പ്രകാരം മനുഷ്യന്റെ പാദപൂജ അടക്കമുള്ള പൂജകള്‍ മതവിരുദ്ധവും മതസ്വാതന്ത്രത്തെ ഹനിക്കുന്ന പരിപാടിയുമാണ്. അധ്യാപക വിദ്യാര്‍ത്ഥി ബന്ധത്തെ ചൂഷണം ചെയ്ത് നടത്തിയ ഈ പരിപാടിക്ക് എതിരെ ഗവണ്‍മെന്റ് ഇടപെട്ട് നടപടികള്‍ സ്വീകരിക്കണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു. സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കൗണ്‍സില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തൃശൂര്‍ എം ഐ സിയില്‍ നടന്ന ജില്ലാ കൗണ്‍സില്‍ മീറ്റ് എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ബഷീര്‍ ഫൈസി ദേശമംഗലം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മഹ്‌റൂഫ് വാഫി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാഫിള് അബൂബക്കര്‍ വിഷയാവതരണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഷെഹീര്‍ ദേശമംഗലം സംസ്ഥാന കമ്മറ്റിയുടെ പദ്ധതി അവതരിപ്പിച്ചു. എസ് കെ എസ് എസ് എഫ് യു എ ഇ നാഷണല്‍ കമ്മറ്റി സെക്രട്ടറി ഹുസൈന്‍ ദാരിമി അകലാട്, മുന്‍ ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി പഴുന്നാന തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ നിന്നുള്ള കൗണ്‍സിലര്‍മാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ ട്രഷറര്‍ അമീന്‍ കൊരട്ടിക്കര സ്വാഗതവും ജോയന്റ് സെക്രട്ടറി അംജദ് ഖാന്‍ പാലപ്പിള്ളി നന്ദിയും പറഞ്ഞു.
ഫോട്ടോ: തൃശൂര്‍ എം ഐ സിയില്‍ നടന്ന ജില്ലാ കൗണ്‍സില്‍ ബഷീര്‍ ഫൈസി ദേശമംഗലം ഉദ്ഘാടനം ചെയ്യുന്നു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

SKSBV സംസ്ഥാന കമ്മിറ്റിയുടെ വെബ്‌സൈറ്റ് പുനക്രമീകരിച്ചു

ചേളാരി: വിവര സാങ്കേതിക രംഗത്തെ കരുത്തുറ്റ ചുവടുകള്‍ ചേക്കുന്നതിന് വേണ്ടി എസ്.കെ.എസ്.ബി.വി സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച വെബ് സൈറ്റ് പുനക്രമീകരിച്ചതായി സംസ്ഥാന കമ്മിറ്റി ഓഫീസ് അറിയിച്ചു. www.sksbvstate.com എന്ന വെബ് അഡ്രസില്‍ വെബ് സൈറ്റ് ലഭ്യമാണ്‌
- Samastha Kerala Jam-iyyathul Muallimeen