Showing posts with label IBAD. Show all posts
Showing posts with label IBAD. Show all posts

S.K.S.S.F. ഇബാദ് തസ്കിയത്ത് കോണ്‍ഫറന്‍സ് ആഗസ്ത് 5,6 തിയതികളിൽ ആലപ്പുഴയില്‍

എസ്. കെ. എസ്. എസ് എഫ്‌ മുപ്പത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ദഅവ വിഭാഗമായ ഇബാദ് സത്യം സ്വത്വം സമർപ്പണം എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന കേരള തസ്കിയത്ത് കോണ്‍ഫറന്‍സ് ഈ വരുന്ന ആഗസ്ത് 5,6 തിയതികളിൽ ആലപ്പുഴ വലിയ കുളത്ത്‌ വെച്ച് നടക്കും. കേരളത്തിന് അകത്തും പുറത്തുമുള്ള ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന വിപുലമായ പരിപാടിയാണ് തസ്കിയത്ത് കോണ്‍ഫറന്‍സ്. "ആത്മ സംസ്കരണം സംബന്ധിച്ച വ്യത്യസ്ത വിഷയങ്ങളില്‍ പ്രഗത്ഭരുടെ നേതൃത്വത്തിലുള്ള ക്ലാസുകൾ, ഇശഖ് തൗബ മജ്ലിസുകൾ, മറ്റ് വിവിധ സെഷനുകൾ എന്നിവയടങ്ങുന്നതായിരിക്കും തസ്കിയത്ത് കോണ്‍ഫറന്‍സ്. സമസ്ത പ്രസിഡന്റ് ജിഫ് രി മുത്തുകോയ തങ്ങൾ, പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍, കേന്ദ്ര മുശാവറ അംഗം അബ്ദുൽ സലാം ബാഖവി, അബ്ദുൽ ഹമീദ്‌ ഫൈസി ഓണമ്പിള്ളി, മുഹമ്മദ് ഫൈസി റഷീദ്‌ ഫൈസി വെള്ളായിക്കോട്‌, സയ്യിദ്‌ ഫഖ്‌റുദ്ദീൻ തങ്ങൾ, സയ്യിദ്‌ ഹാഷിർ അലി ഷിഹാബ്‌ തങ്ങൾ, സാലിം ഫൈസി കൊളത്തൂർ, നഷാദ്‌ ബാഖവി, മഅ്മൂൻ ഹുദവി തുടങ്ങിയ പ്രഗത്ഭരായ ആളുകൾ വിഷയാവതരണങ്ങൾക്ക് നേതൃത്വം നല്‍കും. ആധുനിക സമൂഹത്തിൽ ഉയർന്ന് വന്നുകൊണ്ടിരിക്കുന്ന ലക്ഷ്യബോധമില്ലായ്‌മക്കും ജീർണതയ്ക്കും മറ്റു സാമൂഹിക പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ് തസ്കിയത്ത് കോണ്‍ഫറന്‍സിന്റെ ലക്ഷ്യം.
- SKSSF STATE COMMITTEE

SKSSF ഇബാദിന് പുതിയ നേതൃത്വം; പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ചെയര്‍മാന്‍

കോഴിക്കോട്: എസ്. കെ എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റിയുടെ ദഅ്‌വ വിഭാഗമായ ഇബാദിന് 2022-24 വര്‍ ഷത്തേക്കുള്ള പുതിയ സംസ്ഥാന സമിതി നിലവില്‍ വന്നു. പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങളാണ് ചെയര്‍മാന്‍. റഫീഖ് ചൈന്നൈ ഇരുമ്പുചോല മലപ്പുറം വെസ്റ്റ് ആണ് ജനറല്‍ കണ്‍വീനര്‍. വൈസ് ചെയര്‍മാനായി ബഷീര്‍ ഫൈസി മാണിയൂര്‍ (കണ്ണൂര്‍) തെരഞ്ഞെടുക്കപ്പെട്ടു. സമിതി മെമ്പര്‍മാരായി ജാബിര്‍ മന്നാനി (തിരുവനന്തപുരം), ഷാനവാസ് ബാഖവി (കൊല്ലം), ഹാഫിസ് ഉനൈസ് ഖാസിമി (കോട്ടയം), ഷാനവാസ് വാഫി (ഇടുക്കി), നൗഫല്‍ വാഫി ആറാട്ടുപുഴ (ആലപ്പുഴ), സിയാദ് ഫൈസി (എറണാകുളം), സിദ്ധീഖ് ഫൈസി (തൃശ്ശൂര്‍), നിസാബുദ്ധീന്‍ ഫൈസി (പാലക്കാട്), ശിഹാബ് ഫൈസി (മലപ്പുറം വെസ്റ്റ്), സാജിഹു ശമീര്‍ അസ്ഹരി (മലപ്പുറം ഈസ്റ്റ് ), യഹ്‌യ വെള്ളയില്‍ (കോഴിക്കോട്), അബ്ദുല്‍ കരീം ഫൈസി (കണ്ണൂര്‍), ഷാജഹാന്‍ വാഫി (വയനാട്), അബ്ദുല്ല റഹ്മാനി (കാസര്‍ഗോഡ്), സിദ്ധീഖ് ഫൈസി ദക്ഷിണ (കന്നട ഈസ്റ്റ്), ഹബീബ് മുസ്ലിയാര്‍ (ദക്ഷിണ കന്നട വെസ്റ്റ്), സലീം ഫൈസി (നീലഗിരി), അബ്ദു റഊഫ് ഫൈസി (ലക്ഷദ്വീപ്), ഹനീഫ ഫൈസി (കൊടക്) എന്നിവരേയും തെരഞ്ഞെടുത്തു.

സ്വയം സംസ്‌കരിക്കുകയും മറ്റുള്ളവരെ സംസ്‌കരിക്കാനാവശ്യമായ പ്രവര്‍ത്തനവുമാണ് ഇബാദിന്റെ ലക്ഷ്യം. വര്‍ഷത്തിലൊരിക്കല്‍ സംസ്ഥാന തലത്തില്‍ നടത്തിവരുന്ന കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സും വിവിധ പ്രായക്കാര്‍ക്കനുയോജ്യമായ രീതിയില്‍ ക്രമീകരിച്ച പ്രായാധിഷ്ഠിത ദഅവാ രീതിയും, ദൈവിക ചിന്തയിലേക്ക് ജനങ്ങളെ അടുപ്പിക്കുന്നതിന് പ്രത്യേകം പരിശീലനം സിദ്ധിച്ച ദാഇമാരും, മഹല്ലുകള്‍ കേന്ദ്രീകരിച്ച് ഖാഫിലയായി നിര്‍വഹിക്കുന്ന സംസ്‌കരണ പ്രവര്‍ത്തനവും ഇബാദിന്റെ പദ്ധതികളാണ്.

ലഹരി ബാധിച്ചവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ വേണ്ടി കുറ്റിപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെല്‍നെസ്സ് ഇന്‍സ്റ്റിറ്റ്യൂട്ടും വളണ്ടിയര്‍മാരും, യുക്തി വാദത്തിലേക്കും മതനിരാസത്തിലേക്കും നയിക്കുന്ന ചിന്തകളില്‍ നിന്ന് യുവതലമുറയെ യഥാര്‍ത്ഥ വിശ്വാസത്തിന്റെ പന്ഥാവിലേക്ക് കൊണ്ടുവരാനും ദീനിന്റെ ശരിയായ വശം കൃത്യമായി പറയാനും പ്രവര്‍ത്തിക്കുന്ന റൈറ്റ് സ്വല്യൂഷനും ഇബാദിന്റെ പദ്ധതികളില്‍ പെടുന്നു.
- SKSSF STATE COMMITTEE

കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സ് എറണാംകുളത്ത്

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ പ്രബോധക വിഭാഗമായ ഇബാദ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സ് എറണാംകുളത്ത് നടക്കും. ഈ മാസം 29, 30 തിയ്യതികളില്‍ പുക്കാട്ടുപടിയില്‍ നടക്കുന്ന പരിപാടിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആയിരം പ്രതിനിധികള്‍ സംബന്ധിക്കും.

തൃശൂർ ജില്ലാ ഇബാദ് തസ്കിയത്ത് കോൺഫറൻസ് ശനിയാഴ്ച

കൊരട്ടിക്കര: സാമൂഹിക തിന്മകൾ പെരുകുകുകയും കൗമാരപ്രായക്കാർ മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിയുടെ കെണിവലയിലകപ്പെടുകയും മൊബൈൽ, ഇന്റർനെറ്റ് എന്നിവയോടുള്ള അമിതമായ ആസക്തി വർദ്ധിച്ചു വരുന്നതിന്റെ ഫലമായി കുട്ടികൾ വിദ്യാഭ്യാസത്തിൽ പിന്നോക്കമായി കൊണ്ടിരിക്കുകയും ചെയ്യുന്ന പുതിയ

ഇബാദ് തുപ്പക്കല്‍ കുംബഡാജ പഞ്ചായത്ത് ബലി പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു


കുമ്പഡാജെ: ജീവകാരുണ്യ പ്രവർത്തന മേഖലയില്‍ വീണ്ടും കൈത്താങ്ങായി ഇബാദ്തുപ്പക്കല്‍. ബലിപെരുന്നാളിനോടനുബന്ധിച്ച് ഇബാദ് തുപ്പക്കല്‍ കുംബഡാജ പഞ്ചായത്തിലെ എല്ലാ ശാഖകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അശരണരായ കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണംചെയ്യുന്നു. പ്രസ്തുത സംരഭത്തിന്റെ ഉല്‍ഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ലാജനറൽസെക്രട്ടറിയുമായ ശൈഖുന യു. എം അബ്ദു റഹ്മാന്‍ മൗലവി എസ്. വൈ. എസ് പഞ്ചായത്ത് ജനറൽ സെക്രട്ടറി റഷീദ് ബെളിഞ്ചത്തിന് കൈമാറി നിര്‍വ്വഹിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാവങ്ങളായ കുടുംബങ്ങള്‍ക്ക് ഏറേ ഗുണം ചെയ്യുമെന്നും ഇബാദ് തുപ്പക്കല്ല് എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അസൂയാവഹമായ ഒരുപാട് പ്രവര്‍ത്തനങ്ങളാണ് ചെയ്ത് തീര്‍ത്തത് എന്നും യു. എം. ഉസ്താദ് ക്വിറ്റ് കൈമാറി പറഞ്ഞു. വിവാഹധന സഹായം, പുതു വിശ്വാസിയായ അന്‍വര്‍ച്ചാക്കുള്ള വീട് നിർമ്മാണം, സംഘടന യുടെ അംഗങ്ങൾ അവരുടെ ജന്മദിനത്തില്‍ ഒരു ജോഡി വസ്ത്രം പാവപ്പെട്ടവർക്ക് വിതരണം ചെയ്യൽ, ബ്ലഡ് ബാങ്ക്, ഓണ്‍ലൈന്‍ ലൈവ് ന്യൂസ്, പെരുന്നാള്‍ കിറ്റ് വിതരണം, മാസാന്ത മജ്‌ലിസുന്നൂര്‍, ഖുര്‍ആന്‍ പഠന ക്ലാസ്സ്, ഓരോ വർഷവും സമസതയില്‍ നിന്ന് മണ്‍മറഞ് പോയവരുടെ അനുസമരണ സമ്മേളനം തുടങ്ങിയവ ഈ സംഘടനയുടെ പ്രധാന പദ്ധതികളിൽ ചിലതാണ്. പരിപാടിയിൽ പ്രസിഡണ്ട് അൻവർ തുപ്പക്കൽ അധ്യക്ഷത വഹിച്ചു. അബ്ദുൽ ഖാദർ കെ. പി. എം, റഫീഖ് റൗണഖ്, ശിഹാബ് ആനപ്പാറ, ഷെരീഫ് ആനപ്പാറ, സിദ്ദീഖ് തോട്ടം തുടങ്ങിയവർ സംബന്ധിച്ചു. 
ഫോട്ടൊ അടിക്കുറിപ്പ് : ഇബാദ് തുപ്പക്കല്‍ കുംബഡാജ പഞ്ചായത്തിലെ എല്ലാ ശാഖകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് നൽകുന്ന ബലിപെരുന്നാള്‍ കിറ്റ് വിതരണത്തിന്റെഉല്‍ഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ലാജനറൽസെക്രട്ടറിയുമായ ശൈഖുന യു. എം അബ്ദു റഹ്മാന്‍ മൗലവി എസ്. വൈ. എസ്പഞ്ചായത്ത് ജനറൽ സെക്രട്ടറി റഷീദ് ബെളിഞ്ചത്തിന് കൈമാറിനിര്‍വ്വഹിക്കുന്നു. 
- Rasheed belinjam

കാസറക്കോട് ഇബാദ് തുപ്പക്കൽ യൂണിറ്റ് സൗജന്യ ഗ്രൂപ്പ്നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു


ബദിയടുക്ക: ആരോഗ്യരംഗം അനുദിനം പകർച്ച വ്യാധികളുടെയും പുതിയതും പാരമ്പര്യവുമായ ഒട്ടേറെ രോഗങ്ങളുടെ ഭീഷണിയിൽ കഴിയുന്ന ഈ കാലഘട്ടത്തിൽ ജനങ്ങൾക്ക് ഏറെ പ്രയോജനകരവും അത്യന്താപേക്ഷിതവുമാണ് ഇത്തരം ക്യാമ്പുകളെന്ന് ബദിയടുക്ക എസ്. ഐ. എ. ആർ. അമ്പാടി പറഞ്ഞു. ഇബാദ് തുപ്പക്കൽ യൂണിറ്റ് കാസറക്കോട് അൽ-റാസി കോളേജിന്റെ സഹകരണത്തോടെ മാർപിനടുക്കയിൽ നടന്ന രക്ത നിർണയ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖലീൽ ദാരിമി ബെളിഞ്ചം സ്വാഗതം പറഞ്ഞു. അലി ടി. എസ്. തുപ്പകൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. ശുഐബ് തങ്ങൾ മുഖ്യാതിഥിയായി. മാഹിൻ കേളോട്, സുബൈർ ദാരിമി, എസ്. മുഹമ്മദ്, പ്രൊഫസർ. ശ്രീനാഥ്, അൽ റാസി കോളേജ് ഡയറക്ടർ റഫീഖ്‌ വിദ്യാനഗർ, അനീസ് ബെദിര, ആദം ദാരിമി, ലത്തിഫ് മാർപ്പിനടുക്ക, ചന്ദ്രൻ, സുമേഷ്, അൻവർ തുപ്പക്കൽ, ഖാദർ കെ. എം എന്നിവർ പ്രസംഗിച്ചു. നശാന പർവിൻ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.
ഫോട്ടൊ അടിക്കുറിപ്പ്: ഇബാദ് തുപ്പകൽ കാസർകോട് അൽ റാസി മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ് ബദിയഡുക്ക എസ്. ഐ. എ. ആർ. അമ്പാടി ഉൽഘാടനം ചെയ്യുന്നു. 
- Rasheed belinjam

രോഗികൾക്ക് കൈത്താങ്ങാവാൻ ഇബാദ് ഓൺലൈൻ ബ്ലഡ് ബാങ്കിന് സാധിക്കട്ടെ: ഖാസി ആലികുട്ടി മുസ്‌ലിയാർ

കാസറഗോഡ്: വർധിച്ചുവരുന്ന രക്ത ക്ഷാമത്തെ ഇല്ലാതാക്കാൻ ഇബാദ് തുപ്പക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓൺലൈൻ ബ്ലഡ് ബാങ്ക് ആരംഭിച്ചു. രോഗികൾക്ക് കൈത്താങ്ങാവാൻ ഇബാദ് ഓൺലൈൻ ബ്ലഡ് ബാങ്കിന് സാധിക്കട്ടെ എന്ന് ഔദ്യോഗിക ലോഞ്ചിങ് കർമ്മം നിർവഹിച്ചുകൊണ്ട് കാസർകോട് സംയുക്ത ജമാഅത്ത് കാസിയും സമസ്ത ജനറൽ സെക്രെട്ടയുമായ പ്രൊഫസർ കെ ആലികുട്ടി മുസ്‌ലിയാർ അഭിപ്രായപ്പെട്ടു. പലർക്കും രക്തം നൽകാൻ താൽപര്യമുണ്ടെങ്കിലും രക്തദാനത്തെക്കുറിച്ച് മതിയായ അറിവില്ലാത്തതാണ് രക്തദാനത്തിൽനിന്ന് പലരെയും പിന്തിരിപ്പിക്കുന്നത്. ഈ അവസരത്തിൽ രക്തം നൽകാൻ താല്പര്യമുള്ളവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യിപ്പിച്ച് ആർക്കെങ്കിലും രക്തം ആവശ്യം വന്നാൽ ദാതാവിനെ ഹോസ്പിറ്റലിൽ എത്തിക്കുക എന്നതാണ് ഇതിലൂടെ ഇബാദ് ലക്ഷ്യമിടുന്നത്. 
- Rasheed belinjam

SKSSF ഖാഫില ട്രൈനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

കോഴിക്കോട്: പ്രബോധന പ്രവർത്തകർ മുൻഗാമികളുടെ മാർഗം പിന്തുടരണമെന്ന് ഇബാദ് ഖാഫില ക്യാമ്പ് ആവശ്യപെട്ടു. SKSSF കോസ്റ്റൽ കെയർ പദ്ധതിയുടെ ഭാഗമായി 10 തീരപ്രദേശങ്ങളിൽ സംസ്കരണ പ്രവർത്തനങ്ങൾക് ഇബാദ് നേത്യത്വം നൽകും. ക്യാമ്പ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ഉദ്ഘാടനം ചെയ്തു. ഉമർ ഫൈസി മുക്കം, മുസ്തഫ മാസ്റ്റർ, മോയിൻകുട്ടി മാസ്റ്റർ, സാലിം ഫൈസി കൊളത്തൂർ, സുലൈമാൻ ദാരിമി, ശാജു ശമീർ അസംഹരി, CT അബുൽ ഖാദർ, റശീദ് ബാഖവി, മൻസൂർ ഹുദവി വിവിധ സെഷനുകൾക്ക് നേത്യത്വം നൽകി. ആസിഫ് ദാരിമി പുളിക്കൽ സ്വാഗതവും ഇസ്മായിൽ ഫൈസി നന്ദിയും പറഞ്ഞു. 
- https://www.facebook.com/SKSSFStateCommittee/posts/1912104462381211

ജീവിത വിജയത്തിന് ഹൃദയവിശുദ്ധി അനിവാര്യം: ജിഫ്രി മുത്തുക്കോയതങ്ങള്‍

ആത്മീയ വെളിച്ചം നല്‍കി തസ്‌കിയത്ത് കോണ്‍ഫ്രന്‍സിന് സമാപനം


കൊണ്ടോട്ടി :ഹൃദയശുദ്ധിയാണ് മനുഷ്യ വിജയത്തിന്റെ അടിസ്ഥാനമെന്നും അതിനുള്ള തയ്യാറെടുപ്പാണ് നാം ചെയ്യേണ്ടതെന്നും സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. വിശുദ്ധ ദീനിന്റെ വളര്‍ച്ചയില്‍ യുവാക്കളുടെ നന്മ വളരെ പ്രധാനമാണെന്നും ജീവിതം നന്മ നിറഞ്ഞ യുവ സമൂഹത്തിന് ഉത്തമമായ പ്രതിഫലമാണ് നാഥന്‍ ഒരുക്കിവെച്ചതെന്നും, മാതൃകയാവാന്‍ പറ്റിയ ജീവിതമാണ് വിശ്വാസിക്ക് വേണ്ടെതെന്നും തങ്ങള്‍ പറഞ്ഞു. ആത്മീയ വെളിച്ചം നല്‍കിയ മഹാരഥന്മാര്‍ നയിച്ചതാണ് സമസ്തയുടെ വളര്‍ച്ചയുടെ കാരണമെന്നും അതിനാല്‍ സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ തീവ്രത കാണിക്കണമെന്നും തങ്ങള്‍ പറഞ്ഞു. ആത്മ വിശുദ്ധിക്ക് ഒന്നിച്ചിരിക്കാം എന്ന പ്രമേയവുമായി എസ് കെ എസ് എസ് എഫ് ഇബാദ് സംസ്ഥാന സമിതി കൊണ്ടോട്ടിയില്‍ വെച്ച് സംഘടിപ്പിച്ച കേരള തസ്‌കിയത്ത് കോണ്‍ഫ്രന്‍സിന് സമാപന സന്ദേശം നല്‍കി പ്രസംഗിക്കുകയായിരുന്നു തങ്ങള്‍.

സൈനുല്‍ ഉലമ ചെറുശ്ശേരി ഉസ്താദിന്റെ പേരിലൊരുക്കിയ ഖത്മുല്‍ ഖുര്‍ആന്‍ സദസ്സോടെ കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം നാലിന് തുടങ്ങി 48 മണിക്കൂര്‍ നീണ്ടുനിന്ന തസ്‌കിയത്ത്‌കോണ്‍ഫ്രന്‍സിന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും, ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി ആയിരത്തിലധികം പ്രതിനിധികള്‍ എത്തിയിരുന്നു. ആത്മീയ മജ് ലിസുകള്‍, മഹാന്മാരുടെ ഉപദേശങ്ങള്‍, കര്‍മങ്ങലിലെ ആസ്വാദനം തുടങ്ങി നിത്യജീവിതത്തിലെ ജീവിതരീതികള്‍ക്കാവശ്യമായ പഠനാര്‍ഹമായ ക്ലാസ്സുകള്‍ക്കും, പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കും സാക്ഷിയായ കോണ്‍ഫ്രന്‍സില്‍ നിന്നും ആത്മീയ വെളിച്ചം നേടിയാണ് പ്രതിനിധികള്‍ പിരിഞ്ഞ് പോയത്.

ശനിയാഴ്ച രാത്രി നടന്ന മജ്‌ലിസുന്നൂര്‍ സദസ്സിന് ഏലംകുളം ബാപ്പു മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. വിവിധ സെഷനുകളിലായി സമസ്ത കേന്ദ്ര മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, മലപ്പുറം ജില്ല പ്രസിഡണ്ട് സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, ഹമീദ് ഫൈസി അമ്പലക്കടവ്, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ഡോ നാട്ടിക മുഹമ്മദലി, ജലീല്‍ റഹ്മാനി വാണിയന്നൂര്‍, വഹാബ് ഹൈത്തമി ചീക്കോട്, ഷാജഹാന്‍ റഹ്മാനി കംബ്ലാക്കാട്, ശറഫുദ്ധീന്‍ ഹുദവി ആനമങ്ങാട്, ഡോ സാലിം ഫൈസി ഒളവട്ടൂര്‍, ആസിഫ് ദാരിമി പുളിക്കല്‍ എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ :കേരള തസ്‌കിയത്ത് കോണ്‍ഫ്രന്‍സിന് സമാപന സന്ദേശം നല്‍കി ജിഫ്രി മുത്തുക്കോയതങ്ങള്‍ പ്രസംഗിക്കുന്നു.
- Yoonus MP

കേരള തസ്‌കിയത് കോണ്‍ഫ്രന്‍സിന് അന്തിമ രൂപമായി. കോണ്‍ഫ്രന്‍സ് ഏപ്രില്‍ 8, 9, 10 തിയ്യതികളില്‍ കൊണ്ടോട്ടിയില്‍

കൊണ്ടോടി: എസ് കെ എസ് എസ് എഫ് ദഅവാ വിഭാഗമായ ഇബാദ് സംസ്ഥാന സമിതിയുടെ കീഴില്‍ ആത്മ വിശുദ്ധിക്ക് ഒന്നിച്ചിരിക്കാം എന്ന പ്രമേയത്തില്‍ ഏപ്രില്‍ 8, 9, 10 തിയ്യതികളില്‍ കൊണ്ടോട്ടിയില്‍ നടക്കുന്ന കേരള തസ്‌കിയത് കോണ്‍ഫ്രന്‍സിന് അന്തിമ രൂപമായി. ഏപ്രില്‍ എട്ട് വെള്ളിയാഴ്ച വൈകുന്നേരം നാലിന് തുടങ്ങുന്ന പരിപാടിയില്‍ പ്രമുഖ സയ്യിദന്മാരും പണ്ഡിതന്മാരും എത്തിച്ചേരും. ഞായറാഴ്ച വൈകുന്നേരത്തോടെ കോണ്‍ഫ്രന്‍സിന്‌സമാപനമാകും.

കോണ്‍ഫ്രന്‍സിന് മുന്നോടിയായി കൊണ്ടോട്ടിയില്‍ വെച്ച് നടന്ന വെല്‍ വിശേഴ്‌സ് മീറ്റ് സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട് അധ്യക്ഷനായി. എസ് കെ പി എം തങ്ങള്‍, സയ്യിദ് ബി എസ് കെ തങ്ങള്‍, മോയുട്ടി മൗലവി, എം വി കരീം മുസ്‌ലിയാര്‍, സത്താര്‍ പന്തല്ലൂര്‍, നാസറുദ്ധീന്‍ ദാരിമി ചീക്കോട്, ഓമാനൂര്‍ അബ്ദുറഹിമാന്‍ മൗലവി, ഡോ സാലിം ഫൈസി കൊളത്തൂര്‍, മുഹമ്മദ് കുട്ടി ദാരിമി കോടങ്ങാട്, എം പി കടുങ്ങല്ലൂര്‍, ആസിഫ് ദാരിമി പുളിക്കല്‍, സാജിഹ് ഷമീര്‍ അല്‍അസ്ഹരി, ശിഹാബ് കുഴിഞ്ഞോളം തുടങ്ങിയവര്‍ സംസാരിച്ചു.

കോണ്‍ഫ്രന്‍സ് വിജയത്തിനായി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട് ചെയര്‍മാനായും നാസറുദ്ധീന്‍ ദാരിമി ചീക്കോട് ജനറല്‍ കണ്‍വീനറായും സി പി കുഞ്ഞാന്‍ ട്രഷററായും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്. കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എസ് എം എസ് മുഖേന റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പേര്, അഡ്രസ്സ്, കോണ്ടാക്റ്റ് നമ്പര്‍ എന്നിവ എഴുതി യാണ് എസ് എം എസ് ചെയ്യേണ്ടത്. എസ് എം എസ് അയക്കേണ്ട നമ്പര്‍: 9447676921, 9895257753, 9947357993

ഫോട്ടോ: കേരള തസ്‌കിയത് കോണ്‍ഫ്രന്‍സിന് മുന്നോടിയായി കൊണ്ടോട്ടിയില്‍ നടന്ന വെല്‍ വിശേഴ്‌സ് മീറ്റ് സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യുന്നു.
- Yoonus MP

അതിരുവിട്ട എക്‌സിബിനിസം ആഭാസമാണ്

മതം വിശുദ്ധിയും ലാളിത്യവുമാണ് പ്രബോധനം ചെയ്യുന്നത്. മനുഷ്യ നന്‍മയാണതിന്റെ ലക്ഷ്യം. ആഢംബരവും പൊങ്ങച്ചപ്രകടനങ്ങളും അതിന്റെ പരിധിക്കു പുറത്താണ്. അമിതവ്യയം ചെയ്യുന്നവര്‍ പിശാചിന്റെ സഹോദരങ്ങളാണെന്നും പൊങ്ങച്ചത്തിന്റെ വക്താക്കള്‍ നശിച്ചിരിക്കുന്നുവെന്നുമാണ് വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനം. മതപരമായ പരിപാടികള്‍ ഏറെ നടക്കുന്ന നാടാണ് നമ്മുടേത്. പ്രഭാഷണവേദികളും വിവിധ സമ്മേളനങ്ങളുമൊക്കെ നാട്ടിലെ ധാര്‍മികബോധനരംഗം സജീവമാണെന്നതിന്റെ സാക്ഷ്യങ്ങളാണ്. കര്‍മനിരതമായ മതമേഖല കേരള മുസ്‌ലിമിന്റെ സുകൃതമാണ്. ഇത്രത്തോളമിത് പുഷ്‌കലമായതിനു കാരണം പൂര്‍വസൂരികളുടെ ത്യാഗവും അത്മാര്‍ത്ഥതയും വിശ്രമമില്ലാത്ത സേവനവുമാണെന്നതില്‍ തര്‍ക്കമില്ല. അവര്‍ നാടിന്റെ മുക്കുമൂലകളില്‍ നടന്നു ചെന്ന് ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. പരിപാടികള്‍ക്കു ശേഷം അവിടെത്തന്നെ അന്തിയുറങ്ങി. കൂരിരുട്ടില്‍ തെരുവു നായ്ക്കളുടെ ശല്യവും കല്ലും മുള്ളും അതിജീവിച്ച് അവര്‍ ലക്ഷ്യത്തിലേക്ക് സഞ്ചാരം തുടര്‍ന്നു. പ്രഭാഷണങ്ങള്‍ ബഹളമയമില്ലാതെ പാഠശാലകളുടെ ദൗത്യം നിര്‍വഹിച്ചു. സമര്‍പണത്തിന്റെ ഉല്‍പന്നങ്ങളായി മസ്ജിദുകളും മതകലാലയങ്ങളും ഉയര്‍ന്നു വന്നു.

ഇന്ന് മതത്തിന്റെ പേരില്‍ പലതും നടക്കുന്ന കാലം. പ്രചാരണത്തിന്റെ പരില്‍ അതിരുവിട്ട പ്രകടനങ്ങള്‍ പലയിടത്തും നടക്കുന്നു. വര്‍ണാഭമായ ഫോട്ടോകളുമായി ബോര്‍ഡുകളിലും കവാടങ്ങളിലും പോസ്റ്ററുകളിലും നിറയുന്ന നേതാക്കളും പ്രഭാഷകരും തെരഞ്ഞെടുപ്പു കാലത്തെ രാഷ്ട്രീയ പ്രചാരണങ്ങളെയാണ് ഓര്‍മിപ്പിക്കുന്നത്. പറയുന്ന മതവും കാണുന്ന മതവും തമ്മില്‍ യാതൊരു ബന്ധവുമില്ല. സമൂഹം ഏറെ ആദരിക്കുന്നവരുടെ ഫോട്ടോകള്‍ വഹിച്ച ബോര്‍ഡുകള്‍ ചെളി പുരണ്ട് നശിച്ച് അനാദരവിന്റെ ചിത്രങ്ങളായി പരിണമിക്കുന്നു. വ്യക്തികള്‍ മാത്രമല്ല മതചിഹ്നങ്ങളും വചനങ്ങളുമൊക്കെ ഇത്തരത്തില്‍ നിസാരപ്പെടുത്തപ്പെടുന്നുണ്ട്. മതവേദികള്‍ സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യബോധത്തിലേക്കാണ് സംഘാടകര്‍ കണ്ണു തുറക്കേണ്ടത്. സംഘാടനത്തിന്റെ മര്യാദകള്‍ തിരിച്ചു കൊണ്ടു വരാന്‍ അവര്‍ തയ്യാറായേ തീരൂ. സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കി അതിനുവേണ്ടി ഏതു മാര്‍ഗവും സ്വീകരിച്ച് മതരംഗം തരംതാണ ചര്‍ച്ചകള്‍ക്ക് വേദിയാകുന്നത് ശരിയല്ല. ആധുനികയുഗത്തിലെ സൗകര്യങ്ങളും സാങ്കേതികവിദ്യയുമൊക്കെ ഉപയോഗപ്പെടുത്തുക തന്നെ വേണം. എന്നാലത് അതിരു വിടുമ്പോള്‍ രൂപം കൊള്ളുന്നത് ധാര്‍മികമായ അരക്ഷിതാവസ്ഥയാണ്. മതവേദികള്‍ അമിതമായ എക്‌സിബിനിസത്തിന്റെ കൂത്തരങ്ങായി മാറുന്നത് വളര്‍ച്ചയെയല്ല ആത്മീയരോഗാവസ്ഥയെയാണ് അടയാളപ്പെടുത്തുന്നത്. 

മതം ഹൃദയത്തില്‍ പ്രകാശം പരത്തട്ടെ. പ്രബോധകരിലൂടെ അത് കൂടുതല്‍ വിശുദ്ധിയും ലാളിത്യവും പ്രകടിപ്പിക്കട്ടെ. തന്റെ തൊട്ടടുത്തിരുന്ന് ഭക്ഷണം കഴിച്ചയാളുടെ ഭക്ഷണാവശിഷ്ടം എടുത്തു കഴിച്ച പണ്ഡിതനോട് സ്വന്തം മകന്‍ വിഷമം പ്രകടിപ്പിച്ചപ്പോള്‍ നിന്നെപ്പോലുള്ളവര്‍ മതം നടത്തുന്ന കാലമെത്തും മുമ്പ് മരണപ്പെട്ടു പോകുന്നതാണ് നല്ലതെന്നു പറഞ്ഞ വിശുദ്ധാത്മാക്കള്‍ നടന്നു പോയ മണ്ണാണിത്. ഇവിടെ, ഇന്നത്തെ കാലത്ത് തന്റെ വിവിധ പോസുകളിലുള്ള ഫോട്ടോകളിലേക്കു ചൂണ്ടി, ഇതൊന്നും വേണ്ട, നിങ്ങളുടെ മനസ്സുകളില്‍ സ്‌നേഹത്തിന്റെയും പ്രാര്‍ത്ഥനയുടെയും ഇടം മാത്രമേ എനിക്കാവശ്യമുള്ളൂ എന്ന് പറയാന്‍ നേതാവും പ്രഭാഷകനും തയ്യാറാകുന്ന ദിവസത്തിനായി സമൂഹം പ്രതീക്ഷയോടെ കാത്തിരിക്കുന്നു. മെയ് 8, 9, 10 തീയ്യതികളില്‍ തിരൂരില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് ഇബാദ് കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സ് അംഗീകരിച്ച പ്രമേയത്തിന്റെ പ്രചോദനവും അതു തന്നെയാണ്.
- അബ്ദുറസാഖ് പൊന്നാനി, വൈസ് ചെയര്‍മാന്‍, ഇബാദ് സംസ്ഥാന സമിതി 9567122298
- ibadkerala

ആഭാസത്തിന്റെ ഫോട്ടോ സംസ്‌കാരം ഉപേക്ഷിക്കുക: SKSSF

കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സിന് ഭക്തി നിര്‍ഭരമായ സമാപനം


തിരൂര്‍: മതപ്രഭാഷണ വേദികളുടേയും സംഘടനാ പരിപാടികളുടേയും പേരില്‍ മഹത്തുക്കളെ നിസ്സാരപ്പെടുത്തുന്ന ആഭാസകരമായ ഫോട്ടോ ഫ്‌ളക്‌സ് സംസ്‌കാരം ഉപേക്ഷിച്ച് മാതൃക കാണിക്കാന്‍ മഹല്ല് നേതൃത്വങ്ങളും സംഘാടകരും മുന്നോട്ടു വരണമെന്ന് എസ് കെ എസ് എസ് എഫ് ഇബാദ് തിരൂരില്‍ സംഘടിപ്പിച്ച കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സ് ആഹ്വാനം ചെയ്തു. മതവേദികള്‍ മതവിരുദ്ധതയുടേയും അനാദരവിന്റെയും കൂത്തരങ്ങായി മാറുന്നതിനെതിരെ സമൂഹം ജാഗ്രത പാലിക്കണം. 
സമാപന ദിവസത്തെ ക്യാമ്പ് കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ്. ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. എം.പി.മുസ്തഫല്‍ ഫൈസി, സി.എച്ച്. ത്വയ്യിബ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, ഉമറുല്‍ ഫാറൂഖ് ഹുദവി പാലത്തിങ്ങല്‍ പ്രഭാഷണം നിര്‍വഹിച്ചു. ഇബാദ് ഡയറക്ടര്‍ ഡോ. സാലിം ഫൈസി കൊളത്തൂര്‍, ചെയര്‍മാന്‍ ആസിഫ് ദാരിമി പുളിക്കല്‍, പി.എം. റഫീഖ് അഹ്മദ്, ആശിഖ് കുഴിപ്പുറം, ഡോ. ജാബിര്‍ ഹുദവി, കെ.കെ.എസ്. തങ്ങള്‍, അബ്ദുന്നാസര്‍ സഅ്ദി, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, ഡോ. ബിശ്‌റുല്‍ ഹാഫി, ഡോ.ശിഹാബുദ്ദീന്‍ അരീക്കോട്, വഹാബ് ഹൈത്തമി, ശിഹാബ് മന്നാനി, കെ.എം. ശരീഫ് പൊന്നാനി നേതൃത്വം നല്‍കി. മൂന്ന് ദിവസത്തെ ക്യാമ്പില്‍ സമയനിഷ്ഠയും ഒന്നിച്ചുള്ള ഭക്ഷണരീതിയും ശ്രദ്ധേയമായി.
- ibadkerala

ആത്മസംസ്‌കരണത്തിന്റെ സന്ദേശമോതി കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സ് ഇന്ന് (ഞായര്‍) സമാപിക്കും

തിരൂര്‍: വ്യക്തിവിശുദ്ധിയാണ് സമൂഹപുരോഗതിയുടെ അടിസ്ഥാനമെന്നും അതിനായി ആത്മസംസ്‌കരണത്തിലൂന്നിയ കര്‍മപദ്ധതികള്‍ നടപ്പാക്കാന്‍ സംഘടനകള്‍ മുന്നോട്ടുവരണമെന്നും പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. എസ് കെ എസ് എസ് എഫ് ഇബാദ് സംഘടിപ്പിക്കുന്ന കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സ് തിരൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. കേവലവിദ്യ കൊണ്ട് സാംസ്‌കാരിക അപചയത്തെ തടയാനാവില്ല. ആത്മജ്ഞാനമാണ് മനുഷ്യനെ നന്‍മയിലേക്ക് നയിക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷത വഹിച്ചു. ഇബാദ് ചെയര്‍മാന്‍ ആസിഫ് ദാരിമി പുളിക്കല്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. 
രണ്ടാം ദിവസത്തെ ക്യാമ്പ് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. വചനപ്പൊരുള്‍, സ്രഷ്ടാവിലേക്ക്, സ്‌നേഹപ്രപഞ്ചം, മജ്‌ലിസുന്നൂര്‍, ആത്മികം, മെഡിറ്റേഷന്‍, സ്മരണ സെഷനുകളില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഫസല്‍ തങ്ങള്‍ ആലത്തൂര്‍പടി, സമസ്ത മുശാവറ അംഗങ്ങളായ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, എ. മരക്കാര്‍ ഫൈസി, ഇബാദ് ഡയറക്ടര്‍ ഡോ. സാലിം ഫൈസി കൊളത്തൂര്‍, ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. അബ്ദുലത്തീഫ് കോഴിക്കോട്, അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ക്ലാസെടുത്തു. സയ്യിദ് ഉമറലി തങ്ങള്‍, അബ്ദുല്ലക്കോയ തങ്ങള്‍ പുല്ലൂര്‍, സി. മമ്മുട്ടി എം.എല്‍.എ., സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, എ.എസ്.കെ. തങ്ങള്‍, പി.എം. റഫീഖ് അഹ്മദ്, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, മുസ്തഫ അശ്‌റഫി കക്കുപ്പടി, വി.കെ.എച്ച്. റശീദ് മാസ്റ്റര്‍, ടി.വി.സി. അബ്ദുസമദ് ഫൈസി, ശമീര്‍ അസ്ഹരി, ജലീല്‍ ഫൈസി അരിമ്പ്ര, ശമീര്‍ ഫൈസി ഒടമല, സി.ടി. അബ്ദുല്‍ ഖാദര്‍, കെ.സി.നൗഫന്‍, മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍ തിരുന്നാവായ, ഐ.പി. അബു, നൗശാദ് ചെട്ടിപ്പടി നേതൃത്വം നല്‍കി. മൂന്ന് ദിവസത്തെ ക്യാമ്പില്‍ സമയനിഷ്ഠയും ഒന്നിച്ചുള്ള ഭക്ഷണരീതിയും ശ്രദ്ധേയമായി. ഇന്ന് ഉച്ചക്ക് സമാപിക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി പങ്കെടുക്കും.
- ibadkerala

ഇബാദ് ഖാഫില ക്യാമ്പുകള്‍ കൂടുതല്‍ മഹല്ലുകളിലേക്ക് വ്യാപിപ്പിക്കുന്നു

കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സ് ഇന്ന് (ഞായര്‍) സമാപിക്കും


തിരൂര്‍: നന്‍മയുടെ വീണ്ടെടുപ്പിന് മഹല്ല് സംസ്‌കരണം ലക്ഷ്യമിട്ട് എസ് കെ എസ് എസ് എഫ് ഇബാദ് നടപ്പാക്കുന്ന ഖാഫില പ്രൊജക്ട് കൂടുതല്‍ മഹല്ലുകളിലേക്ക് വ്യാപിപ്പിക്കുന്നു. ഇബാദ് പ്രവര്‍ത്തകരുടെ തെരഞ്ഞെടുക്കപ്പെട്ട സംഘം 48 മണിക്കൂര്‍ ഒരു മഹല്ലില്‍ വിവിധ പ്രവര്‍ത്തനങ്ങളുമായി ചെലവഴിക്കുന്നതാണ് പദ്ധതി. തിരൂരില്‍ നടക്കുന്ന കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സ് പദ്ധതിയുടെ വിജയത്തിനായി പ്രവര്‍ത്തന രേഖ തയ്യാറാക്കി.
രണ്ടാം ദിവസത്തെ ക്യാമ്പ് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സ്‌നേഹപ്രപഞ്ചം സെഷനില്‍ അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍ പ്രഭാഷണം നിര്‍വഹിച്ചു. മജ്‌ലിസുന്നൂര്‍, ആത്മികം, തദ്കിറ, മനാഖിബുശ്ശാഫിഈ, തവക്കുല്‍, പ്രതിരോധം സെഷനുകളില്‍ സയ്യിദ് ഫസല്‍ തങ്ങള്‍ ആലത്തൂര്‍പടി, സമസ്ത മുശാവറ അംഗങ്ങളായ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, എ. മരക്കാര്‍ ഫൈസി, ഇബാദ് ഡയറക്ടര്‍ ഡോ. സാലിം ഫൈസി കൊളത്തൂര്‍, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ ക്ലാസെടുത്തു. സി. മമ്മുട്ടി എം.എല്‍.എ., ടി.വി.സി. അബ്ദുസമദ് ഫൈസി, മുസ്തഫ ഫൈസി വശക്കുമുറി, ശമീര്‍ അസ്ഹരി പ്രസംഗിച്ചു. സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, എ.എസ്.കെ. തങ്ങള്‍, ആസിഫ് ദാരിമി പുളിക്കല്‍, പി.എം. റഫീഖ് അഹ്മദ്, മുസ്തഫ അശ്‌റഫി കക്കുപ്പടി, വി.കെ.എച്ച്. റശീദ് മാസ്റ്റര്‍, ജലീല്‍ ഫൈസി അരിമ്പ്ര, സി.ടി. അബ്ദുല്‍ ഖാദര്‍, ശമീര്‍ ഫൈസി ഒടമല, കെ.സി.നൗഫന്‍, മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍ തിരുന്നാവായ, ഐ.പി. അബു, നൗശാദ് ചെട്ടിപ്പടി നേതൃത്വം നല്‍കി. മൂന്ന് ദിവസത്തെ ക്യാമ്പില്‍ സമയനിഷ്ഠയും ഒന്നിച്ചുള്ള ഭക്ഷണരീതിയും ശ്രദ്ധേയമായി. ഇന്ന് ഉച്ചക്ക് സമാപിക്കും. സമാപനസംഗമത്തില്‍ എസ്.കെ.എസ്.എസ്.എപ്. പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി പങ്കെടുക്കും.
- ibadkerala

ആത്മസംസ്‌കരണ ചിന്തകള്‍ വ്യാപിപ്പിക്കുക : ബശീറലി തങ്ങള്‍

കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സിന് തിരൂരില്‍ തുടക്കം


കോഴിക്കോട്: വ്യക്തിവിശുദ്ധിയാണ് സമൂഹപുരോഗതിയുടെ അടിസ്ഥാനമെന്നും അതിനായി ആത്മസംസ്‌കരണത്തിലൂന്നിയ കര്‍മപദ്ധതികള്‍ നടപ്പാക്കാന്‍ സംഘടനകള്‍ മുന്നോട്ടുവരണമെന്നും പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. എസ് കെ എസ് എസ് എഫ് ഇബാദ് സംഘടിപ്പിക്കുന്ന കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സ് തിരൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. കേവലവിദ്യ കൊണ്ട് സാംസ്‌കാരിക അപചയത്തെ തടയാനാവില്ല.  ആത്മജ്ഞാനമാണ് മനുഷ്യനെ നന്‍മയിലേക്ക് നയിക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു.  സംഘാടക സമിതി ചെയര്‍മാന്‍ കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷത വഹിച്ചു. ഇബാദ് ചെയര്‍മാന്‍ ആസിഫ് ദാരിമി പുളിക്കല്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. തിരൂര്‍ വാഗണ്‍ട്രാജഡി സ്മാരക ടൗണ്‍ഹാളിനടുത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലില്‍  വൈകുന്നേരം മൗലിദ് പാരായണത്തോടെ ആരംഭിച്ച കോണ്‍ഫറന്‍സില്‍ വചനപ്പൊരുള്‍, സ്രഷ്ടാവിലേക്ക്, തന്‍ബീഹ്, മുറാഖബ സെഷനുകളില്‍ ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, ഡോ. അബ്ദുലത്തീഫ് കോഴിക്കോട്, അബ്ദുല്ല റഹ്മാനി കാസര്‍കോട്, ഡോ. സാലിം ഫൈസി കൊളത്തൂര്‍ ക്ലാസെടുത്തു. സയ്യിദ് ഉമറലി തങ്ങള്‍, അബ്ദുല്ലക്കോയ തങ്ങള്‍ പുല്ലൂര്‍, പി.എം. റഫീഖ് അഹ്മദ്, വി.കെ.എച്ച്. റശീദ് മാസ്റ്റര്‍, ശഹീര്‍ അന്‍വരി,  സി.പി. അബൂബക്കര്‍ ഫൈസി, കെ.പി.റസാഖ് ഫൈസി, എം.പി.നുഅ്മാന്‍, എ.പി. മഅ്‌റൂഫ് ദാരിമി, കെ.എം. ശരീഫ്, ഹസന്‍ ദാരിമി കണ്ണൂര്‍, സി.കെ.എ.റസാഖ്, അബൂബക്കര്‍ പാലോളി പ്രസംഗിച്ചു. ഇന്ന് കാലത്ത് സ്‌നേഹപ്രപഞ്ചം സെഷനോടെ ആരംഭിക്കുന്ന ക്യാമ്പില്‍ പ്രമുഖ സാദാത്തീങ്ങളും പണ്ഡിതന്‍മാരും അതിഥികളായെത്തും. നാളെ ഉച്ചക്ക് സമാപിക്കും.
- ibadkerala

തിരൂര്‍ ഒരുങ്ങി; കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സ് ഇന്ന് (വെള്ളി) തുടങ്ങും

കോഴിക്കോട്: എസ് കെ എസ് എസ് എഫ് ഇബാദ് സംഘടിപ്പിക്കുന്ന കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സിന് ഇന്ന് തിരൂരില്‍ തുടക്കമാകും. തിരൂര്‍ വാഗണ്‍ട്രാജഡി സ്മാരക ടൗണ്‍ഹാളിനടുത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ വൈകുന്നേരം അഞ്ചിന് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രചിച്ച മന്‍ഖൂസ് മൗലിദോടെ ആരംഭിക്കുന്ന കോണ്‍ഫറന്‍സില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1500 പ്രതിനിധികള്‍ പങ്കെടുക്കും. ആത്മസംസ്‌കരണം, വിശ്വാസ ശാക്തീകരണം, സ്രഷ്ടാവിലേക്ക്, സ്‌നേഹപ്രപഞ്ചം, മനാഖിബുശ്ശാഫിഈ, സുല്‍ത്വാനുല്‍ ഹിന്ദിന്റെ അമരസ്മരണകള്‍, തന്‍ബീഹ്, മുറാഖബ, മജ്‌ലിസുന്നൂര്‍ തുടങ്ങിയ സെഷനുകള്‍ക്ക് അംഗീകൃത വിശ്വാസ സരണികള്‍ക്ക് നേതൃത്വം നല്‍കുന്ന സാദാത്തീങ്ങളും സൂഫീ വര്യന്‍മാരും നേതൃത്വം നല്‍കും. നോളജ് കോര്‍ണര്‍, മുസ്വാഫഹ എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കും. ഞായറാഴ്ച ഉച്ചക്ക് സമാപിക്കും. തിരൂരില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികളായ കെ.കെ.എസ്. തങ്ങള്‍, പി.എം. റഫീഖ് അഹ്മദ്, സി.പി. അബൂബക്കര്‍ ഫൈസി, കെ.പി.അബൂബക്കര്‍ ഫൈസി, എം.പി.നുഅ്മാന്‍ അറിയിച്ചു.
- abdul razaq ck razaq puthuponnani

ഇബാദ് കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സിന് തിരൂര്‍ ഒരുങ്ങി

കോഴിക്കോട്: മെയ് 8, 9, 10 തിയ്യതികളില്‍ തിരൂരില്‍ നടക്കുന്ന രണ്ടാമത് ഇബാദ് കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നതായി സംഘാടകര്‍ അറിയിച്ചു. മെയ് 8 ന് വെള്ളിയാഴ്ച 5 മണിക്ക് തുടങ്ങുന്ന തസ്‌കിയത്ത് കോണ്‍ഫറന്‍സ് മെയ് 10 ന് ഞായറാഴ്ച ഉച്ചക്ക് 1 മണിക്ക് സമാപിക്കും. തിരൂര്‍ വാഗണ്‍ട്രാജഡി സ്മാരക ടൗണ്‍ഹാളിനടുത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് തസ്‌കിയത്ത് കോണ്‍ഫറന്‍സ്. കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 1500-ളം പ്രതിനിധികള്‍ പങ്കെടുക്കും അള്ളാഹുവിനെ അറിഞ്ഞ് ഇബാദത്ത് ചെയ്യുക, ദഅ്‌വത്തില്‍ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എസ് കെ എസ് എസ് എഫ് ഇബാദ് സംസ്ഥാന കമ്മറ്റിയാണ് തസ്‌കിയത്ത് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ സൂഫീവര്യന്‍മാര്‍, സാദാത്തീങ്ങള്‍, പണ്ഡിതന്‍മാര്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്കും ആത്മീയ സദസ്സുകല്‍ക്കും നേതൃത്വം നല്‍കും.

സ്‌നേഹം അള്ളാഹുവിനോട്, തവക്കുല്‍, മുഹമ്മദ് റസൂല്‍ (സ) അതി ശ്രേഷ്ഠന്‍, ദിക്‌റിലൂടെ അള്ളാഹുവിലേക്ക്, റസൂല്‍ എന്തുകൊണ്ട്, അള്ളാഹുവാണ് നമ്മുടെ റബ്ബ്, അള്ളാഹുവിലേക്ക് വിളിക്കാം, മഹാന്‍മാരിലൂടെ അള്ളാഹുവിലേക്ക്, എന്നീ വിഷയങ്ങളെപ്പറ്റി പ്രമുഖര്‍ ക്ലാസ്സുകളെടുക്കും, മജ്‌ലിസ്സുന്നൂര്‍ ഉള്‍പ്പെടെ വ്യത്യസ്തമായ ആത്മ സംസ്‌കരണ സദസ്സുകള്‍ക്ക് പ്രമുഖ സൂഫീവര്യന്മാര്‍ നേതൃത്വം നല്‍കും. തിരൂരില്‍ ചേര്‍ന്ന സംഘാടകസമിതി യോഗത്തില്‍ ഇബാദ് സംസ്ഥാന ഡയരക്ടര്‍ ഡോ: സലീം ഫൈസി കുളത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. ആസിഫ് ദാരിമി, ഷരീഫ് വെളിയംങ്കോട്, അബ്ദുറസ്സാഖ് പുതുപൊന്നാനി, റഫീഖ് അഹ്മ്മദ്, ഹാറൂണ്‍ റഷീദ് മാസ്റ്റര്‍, സദക്കത്തുള്ള ഹസനി മൊറയൂര്‍, ഹസ്സന്‍ ദാരിമി കണ്ണുര്‍, അബ്ദുള്ള റഹ്മാനി കാസര്‍ഗോഡ്, അബ്ദുള്ളാഹി ലക്ഷദ്വീപ്, ഡോ. അഫ്‌സല്‍ എറണാകുളം, സിദ്ധീഖ് ബദരി തൃശ്ശൂര്‍, യഹിയ കോഴിക്കോട്, അബൂബക്കര്‍ വലിയാട്, കോമുട്ടി ഹാജി, അഹമ്മദുണ്ണി കാളാച്ചാല്‍, ജലീല്‍ റഹ്മാനി വാണിയനൂര്‍, എന്നിവര്‍ പങ്കെടുത്തു. കോണ്‍ഫറന്‍സിനെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് 94477676921 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് സംഘാടകര്‍ അിറയിച്ചു.
- ibadkerala