സത്യത്തെ മറച്ചു പിടിക്കുന്നത്‌ ഭീരുത്വം : ഹാദിയ

നുണകള്‍ മാത്രം പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതും സത്യത്തെ മറച്ചു പിടിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതുമായ ചില അല്‍പന്മാരുടെ നിലപാട്‌ ഭീരുത്വവും ബുദ്ധിശൂന്യവുമാണെന്ന്‌ ഹാദിയ (ഹുദവീസ്‌ അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ്‌ ഇസ്‌ലാമിക്‌ ആക്‌ടിവിറ്റീസ്‌). പശ്ചിമാഫ്രിക്കന്‍ രാഷ്‌ട്രമായ സെനഗലിന്റെ തലസ്ഥാനമായ ഡക്കാറില്‍ ജൂണ്‍ 6,7,8 തിയ്യതികളില്‍ നടന്ന അന്താരാഷ്‌ട്ര മുസ്‌ലിം പണ്ഡിത സമ്മേളനത്തില്‍ ഡോ.ബഹാഉദ്ദീന്‍ നദ്‌വി പങ്കെടുത്തു എന്നത്‌ നുണയാണെന്നും സമ്മേളനത്തിലേക്ക്‌ ക്ഷണിച്ച്‌ കൊണ്ടുള്ള കത്ത്‌ പോലും അദ്ദേഹത്തിന്‌ കിട്ടിയിട്ടില്ലെന്നും മര്‍കസ്‌ മീഡിയാ ഫോറം എന്ന ഒരു സംഘം ആളുകള്‍ ഒരു ദിനപത്രത്തില്‍ നല്‍കിയ വാര്‍ത്തയോട്‌ പ്രതികരിക്കുകയായിരുന്നു ഹാദിയ. 


തങ്ങളെപ്പോലെ നുണ മാത്രം പറയുന്നവരാണ്‌ എല്ലാവരുമെന്ന ഇത്തരക്കാരുടെ ചിന്താഗതി സമൂഹത്തിന്‌ തന്നെ ഭീഷണിയാണ്‌. ഏതു പട്ടാപ്പകലും സത്യത്തെ മറച്ചു പിടിക്കാനുള്ള ചിലയാളുടെ അഹങ്കാരപൂര്‍ണമായ ധാര്‍ഷ്‌ട്യത്തെയാണിത്‌ സൂചിപ്പിക്കുന്നത്‌. എല്ലാം തങ്ങളുടെ കൈയിലാണെന്ന വല്യേട്ടന്‍ മനോഭാവവും മാപ്പര്‍ഹിക്കാത്ത ഹുങ്കുമാണ്‌ ഇവരുടേത്‌.  തെറ്റിദ്ധരിക്കപ്പെട്ട ശുദ്ധ മനസ്‌കരുടെ അറിവിലേക്കായി സമ്മേളന ഭാരവാഹികളുടെ ക്ഷണക്കത്തടങ്ങിയ രേഖകളും സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഫോട്ടോയും താഴെ കൊടുക്കുന്നു








Latest Evidence Of ''Karanthuri Fithna''

വിശ്വാസികള്‍ ആത്മീയതയിലൂന്നിയ ജീവിതം നയിക്കണം: ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍




തിരൂരങ്ങാടി : സമൂഹത്തില്‍ വളര്‍ന്നു വരുന്ന ജീര്‍ണ്ണതകളെ പ്രതിരോധിക്കാന്‍ വിശ്വാസിസമൂഹം ധാര്‍മ്മികമൂല്യങ്ങള്‍ തിരിച്ചറിഞ്ഞ്‌ ആത്മീയതയിലൂന്നിയ ജീവിതം നയിക്കണമെന്ന്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍. ഇന്ന്‌ ഏറെ ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ആത്മീയതയുടെ യഥാര്‍ത്ഥ വശങ്ങള്‍ മനസ്സിലാക്കാനും ജനങ്ങള്‍ ശ്രമിക്കണം. ദാറുല്‍ ഹുദാ ഇസ്ലാമിക്‌ യൂനിവേഴ്‌സിറ്റി ഹിദായ നഗറില്‍ സംഘടിപ്പിച്ച മിഅ്‌റാജ്‌ ദിന ദുആ സമ്മേളനത്തിന്റെ സമാപന സംഗമം ഉല്‍ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ധര്‍മനിഷ്‌ഠമായ ജീവിതമാണ്‌ മനുഷ്യനെ വിജയത്തിലേക്കു നയിക്കുകയെന്നും യുവതലമുറയുടെ തീരാത്ത സമസ്യകള്‍ക്ക്‌ ആത്മീയത മാത്രമാണ്‌ പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ദാറുല്‍ഹുദാ വൈസ്‌ പ്രസിഡണ്ട്‌ എസ്‌. എം. ജിഫ്‌രി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്‌ത വൈസ്‌ പ്രസിഡണ്ട്‌ സി.കോയക്കുട്ടി മുസ്‌ലിയാര്‍ ദിക്‌ര്‍ ദുആക്ക്‌ നേതൃത്വം നല്‍കി. എസ്‌.വൈ.എസ്‌. സംസ്ഥാന സെക്രട്ടറി അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ മിഅ്‌റാജ്‌ ദിന പ്രഭാഷണം നടത്തി.
അസര്‍ നമസ്‌കാരാനന്തരം നടന്ന ഖുര്‍ആന്‍ പാരായണത്തിനും സ്വലാത്ത്‌-ദുആ മജ്‌ലിസിനും വാവാട്‌ കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. എസ്‌.എം ജിഫ്‌രി തങ്ങള്‍ കക്കാട്‌, സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി കടലുണ്ടി, അത്തിപ്പറ്റ മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍, കെ.പി.എസ്‌ സൈതലവി കോയ തങ്ങള്‍ ജമലുല്ലൈലി വെളിമുക്ക്‌, സയ്യിദ്‌ അഹ്‌മദ്‌ ജിഫ്‌രി തങ്ങള്‍ മമ്പുറം, വി.പി അബ്‌ദുള്ള കോയ തങ്ങള്‍ മമ്പുറം, , സി.എച്ച്‌ ബാപുട്ടി മുസ്‌ലിയാര്‍ പറപ്പൂര്‍, എ. മരക്കാര്‍ മുസ്‌ലിയാര്‍ വാണിയന്നൂര്‍, കെ.ടി ബശീര്‍ ബാഖവി, സൈതാലിക്കുട്ടി ഫൈസി കോറാട്‌, കാടേരി മുഹമ്മദ്‌ മുസ്‌ലിയാര്‍, കുഞ്ഞിമുഹമ്മദ്‌ ഫൈസി ഇരുമ്പുഴി, പി.എം മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍ വെളിമുക്ക്‌, കെ.എം.സൈതലവി ഹാജി കോട്ടക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി സ്വാഗതവും യു.ശാഫി ഹാജി ചെമ്മാട്‌ നന്ദിയും പറഞ്ഞു.

ദാറുല്‍ഹുദാ ദുആ സമ്മേളനം നാളെ (29-6-2011)

തിരൂരങ്ങാടി : മിഅ്‌റാജ്‌ ദിനത്തോടനുബന്ധിച്ച്‌ വര്‍ഷം തോറും ദാറുല്‍ ഹുദായില്‍ നടത്താറുളള ദിക്‌റ്‌ ദുആ സമ്മേളനം ഇന്ന്‌ ഹിദായ നഗരിയില്‍ നടക്കും. വൈകീട്ട്‌ നാല്‌ മണിക്ക്‌ നടക്കുന്ന ഖുര്‍ആന്‍ പാരായണത്തിനും സ്വലാത്ത്‌-ദുആ മജ്‌ലിസിനും വാവാട്‌ കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.  മഗ്‌രിബ്‌ നമസ്‌കാരാനന്തരം നടക്കുന്ന ദിക്‌ര്‍ ദുആ സമ്മേളനം ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രോ.ചാന്‍സലറുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ആധ്യക്ഷം വഹിക്കും. അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ മിഅ്‌റാജ്‌ ദിന പ്രഭാഷണം നടത്തും.  തുടര്‍ന്ന്‌ നടക്കുന്ന ദിക്‌ര്‍ ദുആ മജ്‌ലിസിന്‌ സമസ്‌ത വൈസ്‌ പ്രസിഡണ്ട്‌ സി.കോയക്കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. 

എസ്‌.എം ജിഫ്‌രി തങ്ങള്‍ കക്കാട്‌, സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി കടലുണ്ടി, കെ.പി.എസ്‌ സൈതലവി കോയ തങ്ങള്‍ ജമലുല്ലൈലി വെളിമുക്ക്‌, സയ്യിദ്‌ അഹ്‌മദ്‌ ജിഫ്‌രി തങ്ങള്‍ മമ്പുറം, വി.പി അബ്‌ദുള്ള കോയ തങ്ങള്‍ മമ്പുറം, അത്തിപ്പറ്റ മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, സി.എച്ച്‌ ബാപുട്ടി മുസ്‌ലിയാര്‍ പറപ്പൂര്‍, എ. മരക്കാര്‍ മുസ്‌ലിയാര്‍ വാണിയന്നൂര്‍, കെ.ടി ബശീര്‍ ബാഖവി, സൈതാലിക്കുട്ടി ഫൈസി കോറാട്‌, കാടേരി മുഹമ്മദ്‌ മുസ്‌ലിയാര്‍, കുഞ്ഞിമുഹമ്മദ്‌ ഫൈസി ഇരുമ്പുഴി, പി.എം മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍ വെളിമുക്ക്‌ തുടങ്ങിയവര്‍ സംബന്ധിക്കും. 

മിഅ്റാജ് ദിന പ്രഭാഷണം


കേശ വിവാദം: സംശയം തീര്‍ക്കല്‍ സൂക്ഷിപ്പുകാരുടെ ബാധ്യതയെന്ന്‌ ഡോ. അലി ജുമുഅ

കോഴിക്കോട്‌ : താന്‍ സംബന്ധിച്ച സമ്മേളന വേദിയില്‍ വെച്ച്‌ അറബ്‌ സഹോദരന്‍ കൈമാറിയ മുടി സ്വീകരിക്കാനോ നിരാകരിക്കാനോ തന്റെ സാന്നിധ്യം തെളിവാകില്ലെന്നും മുടിക്ക്‌ തന്റെ അംഗീകാരമുണ്ടെന്ന പ്രചരണം തെറ്റാണെന്നും ഈജിപ്‌ത്‌ ഗ്രാന്റ്‌ മുഫ്‌ത്തി ഡോ. അലി ജുമുഅ പ്രസ്‌താവിച്ചു.

ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ നടന്ന അന്താരാഷ്‌ട്ര ഇസ്‌ലാമിക സമ്മേളനാനന്തരം പ്രമുഖ പണ്ഡിതന്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വിയുമായി അഭിപ്രായം പങ്കുവെക്കുകയായിരുന്നു ഡോ. അലി ജുമുഅ. നബി(സ്വ)യുടെ മുടിയാണോ എന്ന്‌ സംശയമുള്ള സാഹചര്യത്തില്‍ മുടിക്ക്‌ നിഴലുണ്ടോ എന്ന്‌ ബന്ധപ്പെട്ടവര്‍ പരിശോധിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. സമ്മേളന വേദിയില്‍ അലി ജുമുഅ ഉണ്ടായിരുന്നതും അദ്ദേഹം ഇതിനെ എതിര്‍ത്ത്‌ സംസാരിക്കാത്തതും തത്‌പര കക്ഷികള്‍ വലിയ തെളിവായി തെരുവ്‌ തോറും പ്രചരിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ്‌ ഡോ. അലി ജുമുഅയുടെ ഈ പ്രസ്‌താവന. ഈജിപ്‌തിലെ മസ്‌ജിദ്‌ ഹുസൈനിയിലെ തിരുകേശം ഇപ്രകാരം ഞങ്ങള്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായാണ്‌ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി സെനഗലിലെത്തിയത്‌.

ദുബൈ SKSSF മിഅ്റാജ് പ്രഭാഷണം

ദുബൈ : ദുബൈ SKSSF സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന മിഅ്റാജ് പ്രഭാഷണം ജൂലൈ 1 വെള്ളിയാഴ്ച മഗ്‍രിബ് നിസ്കാരാനന്തരം (7.30 PM) ദുബൈ സുന്നി സെന്‍ററില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. വിഷയം അവതരിപ്പിച്ച് ബഹു. അബ്ദുല്‍ ജലീല്‍ ദാരിമി മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. പ്രസ്തുത പരിപാടിയില്‍ എല്ലാ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 0559917389 (അഡ്വ. ശറഫുദ്ദീന്‍), 0552628172 (വാജിദ് റഹ്‍മാനി).
- സവാദ് പുത്തന്‍ചിറ -

സ്വാശ്രയ മാനേജ്‌മെന്റുകളെ നിലയ്ക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണം: S.K.S.S.F


കാസര്‍കോട്: രണ്ട് സ്വാശ്രയകോളേജുകള്‍ ഒരു ഗവണ്‍മെന്റ് കോളേജിന് തുല്യമെന്ന തത്വവുമായി അനുവദിക്കപ്പെട്ട കേരളത്തിലെ സ്വാശ്രയ കോളേജുകളെ മാനേജ്‌മെന്റിന്റെ തോന്നിവാസത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത് ഇവിടുത്തെ വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും ചെയ്യുന്ന കടുത്ത അനീതിയാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഇവിടെ മാറിമാറിവന്ന സര്‍ക്കാറുകള്‍ ഉപസമിതികളുണ്ടാക്കി മാനേജ്‌മെന്റിന്റെ താല്‍പര്യങ്ങള്‍ക്കനുസൃതമായി ഒത്തുത്തീര്‍പ്പുണ്ടാക്കി മാനേജ്‌മെന്റുകളെ സഹായിക്കുകയാണ്. ഇത് വിദ്യാര്‍ത്ഥികളെ ദുരിതത്തിലാഴ്ത്തുകയും ചെയ്യുന്നു. ഈ പ്രവണത അവസാനിപ്പിക്കണമെന്നും എല്ലാവര്‍ഷവും അധ്യായനം ആരംഭിക്കുമ്പോള്‍ സ്വാശ്രയത്തിന്റെ പേരില്‍ സമരകോലഹലങ്ങള്‍ക്കുളള വഴികളുണ്ടാക്കാതെ ശാശ്വത പരിഹാരത്തിനുളള നിയമങ്ങളുണ്ടാക്കി സ്വാശ്രയമാനേജുമെന്റുകളെ നിലയ്ക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

യാത്രയയപ്പ് നല്‍കി


{]-hm-k-Po-hn-Xw a-Xn-bm-¡n \m-«n-te-¡v Xn-cn-¡p-¶
ap-\o-À sN-dp-h-ä-¡vv dn-bm-Zv tIm-gn-t¡m-Sv Pn-Ãm ap-kvvenw
s^-U-td-j-sâ D-]-lm-cw A-_q-_-¡À ss^-kn
sN-§-a-\m-Sv \-Â-Ip¶p
റിയാദ്: പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന മുനീര്‍ ചെറുവറ്റക്ക് റിയാദ് കോഴിക്കോട് ജില്ലാ മുസ്്ലിം ഫെഡറേഷന്‍ യാത്രയയപ്പ് നല്‍കി. അബ്ദുസ്സമദ് പെരുമുഖത്തിന്റെ അധ്യക്ഷതയില്‍ അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ഉദ്ഘാടനം ചെയ്തു.  സംഘടനയുടെ ഉപഹാരവും മുനീറിന് അബ്ൂബക്കര്‍ ഫൈസി നല്‍കി. യോഗത്തില്‍ എന്‍.സി മുഹമ്മദ്, അലവിക്കുട്ടി ഒളവട്ടൂര്‍, മൊയ്്തീന്‍ കോയ കല്ലമ്പാറ, ഹംസ മൂപ്പന്‍ ഇരിട്ടി, ഹനീഫ മൂര്‍ക്കനാട്, ബഷീര്‍ താമരശ്ശേരി, റസാഖ് വളക്കൈ, ഷമീര്‍ മുറിയനാല്‍ എന്നിവര്‍ സംബന്ധിച്ചു. അസീസ് പുള്ളാവൂര്‍ സ്വാഗതവും ഉമ്മര്‍ മീഞ്ചന്ത നന്ദിയും പറഞ്ഞു.

ഖുര്‍ആന്‍ കോളേജ്: പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രസിഡന്റ്


മഞ്ചേശ്വരം: പ്രശസ്ത പണ്ഡിതനുംസൂഫി വര്യനുമായിരുന്ന മര്‍ഹും അഡ്യാര്‍ കണ്ണൂര്‍ മുഹമ്മദ് മുസ്ലിയാരുടെ നാമധേയത്തില്‍ മഞ്ചേശ്വരത്ത് പ്രവര്‍ത്തിക്കുന്ന ഖുര്‍ആന്‍ കോളേജിന്റെ പ്രസിഡന്റായി പണക്കാട് അബ്ബാസലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. ഹാഫിസ് വി.കെ, സുബൈര്‍ അഷ്‌റഫി സെക്രട്ടറിയും ബാവ ഹാജി ഉദ്യാവര്‍ ട്രഷറുമായ കമ്മിറ്റി നിലവില്‍ വന്നു. യോഗം സയ്യദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ ഉല്‍ഘാടനം ചെയ്തു. എസ്.പി. സലാഹുദ്ധീന്‍ അധ്യക്ഷത വഹിച്ചു. റോയല്‍ മുസ ഹാജി, ഗഫൂര്‍ ഹാജി കുന്നില്‍, അബ്ദുല്ല ഹാജി അല്‍-അമാന്‍, ഇ.കെ. അബൂബക്കര്‍ ഹാജി, മുഹമ്മദ് നായനര്‍, ഇബ്രാഹീം ഹാജി കുന്നില്‍, ശൗക്കത്തലി കുന്നില്‍, ചന്ദ്രിക മുഹമ്മദ്, അലി ബംബ്രാണ തുടങ്ങിയവര്‍ സംബന്ധിച്ചു. വി.കെ. സുബൈര്‍ അഷ്‌റഫി സ്വാഗതവും. വി.കെ. മുശ്താഖ് ദാരിമി നന്ദിയും പറഞ്ഞു.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവ് പിന്‍വലിക്കണം: SKSSF


കാസര്‍കോട്: നിത്യോപയോഗസാധനങ്ങളുടെവിലവര്‍ദ്ധനവ് കാരണം പൊറുതിമുട്ടുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇരുട്ടടിയാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവെന്ന് എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ് മാസ്റ്റര്‍ ബെളിഞ്ചം എന്നിവര്‍ സംയുക്തപ്രസ്താവനയില്‍ പറഞ്ഞു.
അടിക്കടി പെട്രോളിന്റെ വിലവര്‍ദ്ധനവ് കാരണം പൊറുതിമുട്ടുന്ന സാധാരണക്കാര്‍ക്ക് ഡീസലിന് മൂന്ന് രൂപയും മണ്ണെണ്ണയ്ക്ക് രണ്ട് രൂപയും പാചകവാതകത്തിന് അന്‍പത് രൂപയും ഒരുമിച്ച് ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത് പാവപ്പെട്ട ജനങ്ങള്‍ക്ക് താങ്ങാവുന്നതിനപ്പുറമാണെന്നും ഈ നടപടി പിന്‍വലിക്കണമെന്നും അതിന് കേന്ദ്രത്തില്‍ കേരളസര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും നേതാക്കള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഖാസിയുടെ മരണം: DYSPഹബീബുറഹ്മാനെ നുണപരിശോധനക്ക് വിധേയമാക്കണം: SYS


കാസര്‍കോട്: ഖാസി സി.എം.അബ്ദുല്ല മൌലവിയുടെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന സി.ബി.ഐ. അന്വേഷണത്തിന്റെ ഭാഗമായി അന്നത്തെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഹബീബ് റഹ്മാന്‍,സി.ഐ. അഷ്റഫ് എന്നിവരുടെ നിലപാടുകള്‍ സംശയാസ്പദമാണ്. സി.എം.അബ്ദുല്ല മൌലവിയുടെ മരണത്തെ കൊലപാതകമെല്ലന്നും ആത്മഹത്യയാണെന്ന്  ചിത്രീകരിക്കുകയും പത്രപ്രവര്‍ത്തകരെയും നാട്ടുകാരെയും തെറ്റിധരിപ്പിക്കാന്‍ ശ്രമം നടത്തിയ ഇരുവരുടെയും അന്നത്തെ നിലപാട്‌ ഏറെ ഒച്ചപ്പാടുകള്‍ക്ക് കാരണമായിട്ടുണ്ട്. ആയതിനാല്‍  ഇരുവരെയും നുണപരിശോധന അടക്കമുള്ള അന്വേഷണങ്ങള്‍ക്ക് വിധേയമാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്ന്  എസ്.വൈ.എസ്. ജില്ലാ പ്രവര്‍ത്തക സമിതിയോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് എം.എ. ഖാസിം മുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം.അബ്ബാസ് ഫൈസി സ്വാഗതം പറഞ്ഞു. ടി.കെ. പൂക്കോയ തങ്ങള്‍, എസ്.പി. സലാഹുദ്ദീന്‍, കെ.ഹംസ മൌലവി, എന്‍.പി.അബ്ദുല്‍ റഹ്മാന്‍ മാസ്റര്‍, താജുദ്ദീന്‍ ചെമ്പിരിക്ക, കെ.പി. മൊയ്തീന്‍കുഞ്ഞി മൌലവി, സി.കെ.കെ. മാണിയൂര്‍, അബ്ദുല്‍ അസീസ് അഷ്റഫി പാണത്തൂര്‍, എ.എം.അബ്ദുല്‍ റഹ്മാന്‍ മൌലവി മുഗു, സയ്യിദ് ഹാദി തങ്ങള്‍, ബി. മൂസ ഹാജി ബന്തിയോട്, പി.എസ്.ഇബ്രാഹിം ഫൈസി, അഷ്റഫ് മിസ്ബാഹി, ടി.കെ.സി.അബ്ദുല്‍ ഖാദര്‍ ഹാജി, പി.വി.അഹമ്മദ് ശരീഫ്, പി.വി.അബ്ദുസലാം ദാരിമി, യു. സഅദ് ഹാജി, അബ്ദുല്‍ റഹ്മാന്‍ ഒരുമ, ടി.കെ. ഹംസ കട്ടക്കാല്‍ സംബന്ധിച്ചു.സെക്രട്ടറി കണ്ണൂര്‍ അബ്ദുല്ല മാസ്റര്‍ നന്ദി പറഞ്ഞു.

SKSSF കാസറഗോഡ് ജില്ല: തെക്കന്‍ -വടക്കന്‍ ഏരിയ ലീഡേഴ്‌സ് മീറ്റ്


  • ജുലായ്  2ന് ശനിയാഴ്ച  വടക്കന്‍ ഏരിയ ലീഡേഴ്‌സ്  മീറ്റ് 
  • ജുലായ്  3ന് ഞായറാഴ്ച  തെക്കന്‍ ഏരിയ ലീഡേഴ്‌സ് മീറ്റ് 


കാസര്‍കോട്: 'കര്‍മ്മചേതനത്തിന് ഒരു കൈത്താങ്ങ്' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തെക്കന്‍ – വടക്കന്‍ ഏരിയകളിലായി രണ്ട് ലീഡേഴ്‌സ് മീറ്റുകള്‍ സംഘടിപ്പിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ലീഡേഴ്‌സ് മീറ്റില്‍ ശാഖ, ക്ലസ്റ്റര്‍, മേഖല തലങ്ങളിലെ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, വര്‍ക്കിംഗ് സെക്രട്ടറി എന്നിവരും അതാത് ഏരിയകളില്‍ നിന്നുളള ജില്ലാ കൗണ്‍സിലര്‍മാരും സംബന്ധിക്കും.
പരിപാടിയില്‍ ആറ് മാസത്തെ കര്‍മ്മപദ്ധതി സമൂഹത്തിന് സമര്‍പ്പിക്കും. ജുലായ് രണ്ടിന് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെര്‍ക്കള ഖൂവ്വത്തുല്‍ ഇസ്ലാം മദ്രസയില്‍ നടക്കുന്ന വടക്കന്‍ ഏരിയ ലീഡേഴ്‌സ് മീറ്റില്‍ കാസര്‍കോട്, ചെര്‍ക്കള, മുള്ളേരിയ, ബദിയടുക്ക, മഞ്ചേശ്വരം, എന്നീ മേഖലകളിലേയും ജുലായ് മൂന്നിന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നീലേശ്വരം ഇ.കെ.ടവറില്‍ നടക്കുന്ന തെക്കന്‍ ഏരിയ ലീഡേഴ്‌സ് മീറ്റില്‍ കാഞ്ഞങ്ങാട്, നീലേശ്വരം, പെരുമ്പട്ട, തൃക്കരിപ്പൂര്‍ എന്നീ മേഖലകളിലേയും നേതാക്കള്‍ സംബന്ധിക്കും. ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസിജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സലൂദ് നിസാമി, ഹാരീസ്ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പളളങ്കോട്, എം.എ.ഖലീല്‍, ഹാഷിം ദാരിമി ദേലംപാടി, താജുദ്ദീന്‍ ദാരിമി പടന്ന, മുഹമ്മദ് ഫൈസി കജ, സത്താര്‍ ചന്തേര, ഹബീബ് ദാരിമി പെരുമ്പട്ട, മൊയ്തു ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍, മുഹമ്മദലി നീലേശ്വരം തുടങ്ങിയവര്‍ സംബന്ധിച്ചു.

കേന്ദ്രമെഡിക്കല്‍ കോളേജ് പതിനൊന്നാം പഞ്ചവത്സരപദ്ധതിയില്‍ തന്നെ ഉള്‍പ്പെടുത്തണം: SKSSF

കാസര്‍കോട്: കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയില്‍ പതിനാറ് കേന്ദ്രസര്‍വ്വകാലശാലകള്‍ അനുവദിച്ചപ്പോള്‍ അതിന്റെ കൂടെ ആറ് മെഡിക്കല്‍ കോളേജുകളും നല്‍കാന്‍ തീരുമാനിച്ചിരുന്നു. അതില്‍ നിന്ന് ഒരു സര്‍വ്വകലാശാലയും ഒരു മെഡിക്കല്‍ കോളേജും കാസര്‍കോട് ജില്ലയ്ക്കാണ് അനുവദിച്ചത്. ഇപ്പോള്‍ ഫണ്ടിന്റെ ലഭ്യത കുറവാണെന്നും പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാമെന്നുമുളള കേന്ദ്രത്തിന്റെ തീരുമാനം പുനര്‍പരിശോധിക്കണമെന്നും ജില്ലയ്ക്ക് അനുവദിക്കപ്പെട്ട കേന്ദ്ര മെഡിക്കല്‍ കോളേജ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശമായ ഇവിടത്തേക്ക് പതിനൊന്നാം പഞ്ചവത്സരപദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌പെഷ്യല്‍ പാക്കേജായി അനുവദിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റി കേന്ദ്ര ഊര്‍ജ്ജസഹമന്ത്രി കെ.സി.വേണുഗോപാലിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരിസ് ദാരിമി ബെദിര, മൊയ്തു ചെര്‍ക്കള, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.


വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ കര്‍മ്മനിരതരാവണം:ഹൈദരലി ശിഹാബ് തങ്ങള്‍:
ചേളാരി: തലമുറകളെ നേര്‍വഴിയിലൂടെ നയിക്കാന്‍ പ്രാപ്തരായവരെ സൃഷ്ടിക്കുന്നതും മാനവ സമൂഹത്തിന്റെ സകല വ്യവഹാരങ്ങളും സത്യസന്ധമായി കൈകാര്യം ചെയ്യുന്നവരെ സൃഷ്ടിക്കുന്നതും അധ്യാപകരാണ്. അധ്യാപകനായിട്ടാണ് ഞാന്‍ നിയമിതനായതെന്ന മുഹമ്മദ് നബി(സ)യുടെ പ്രഖ്യാപനം നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നായകരാവാന്‍ അധ്യാപകനോളം കഴിയുന്നവനില്ലെന്ന പ്രഖ്യാപനവും കൂടിയാണന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പാണക്കാട് പ്രസ്താവിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ബോഡി ചേളാരി സമസ്താലയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

'ആദര്‍ശബോധം അടയാളപ്പെടുത്തുക' ത്വലബാ സമ്മേളനം ഇന്ന് ആരംഭിക്കും

മലപ്പുറം : എസ്.കെ.എസ്.എസ്എഫ് ദര്‍സ്/അറബിക് കോളേജ് വിദ്യാര്‍ഥി കൂട്ടായ്മയായ ത്വലബാ വിങ് ജില്ലാ പ്രതിനിധി സമ്മേളനം വെള്ളിയാഴ്ച എടക്കര ഇ.എം.ഒ കാമ്പസില്‍ തുടങ്ങും. 'ആദര്‍ശബോധം അടയാളപ്പെടുത്തുക' എന്ന പ്രമേയത്തില്‍ നടത്തുന്ന സമ്മേളനത്തില്‍ ജില്ലയിലെ വിവിധ ദര്‍സ്/അറബിക് കോളേജുകളിലെ ആയിരം പ്രതിനിധികള്‍ പങ്കെടുക്കും. വൈകീട്ട് നാലുമണിക്ക് സ്വാഗതസംഘം മുഖ്യ രക്ഷാധികാരി കളത്തിങ്ങല്‍ ഹംസഹാജി പതാക ഉയര്‍ത്തും. അഞ്ചുമണിക്ക് തമിഴ്‌നാട് ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ഹാഫിള് മൗലവി ഖലീല്‍ ഇബ്രാഹിം ദാവൂദി ഉദ്ഘാടനംചെയ്യും.സമാപന സമ്മേളനം സമസ്ത സെക്രട്ടറി ശൈഖുനാ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിക്കും.

ശിഹാബ് തങ്ങള്‍ ഉറൂസ് മുബാറക് ജൂലായ് 10ന്

മലപ്പുറം : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തിന് രണ്ടുവര്‍ഷം തികയുന്ന വേളയില്‍ വിവിധ പരിപാടികളോടെ 'ശിഹാബ് തങ്ങള്‍ ഉറൂസ് മുബാറക്' നടത്താന്‍ സുന്നി യുവജനസംഘം ജില്ലാകമ്മിറ്റി തീരുമാനിച്ചു. സിയാറത്ത്, മൗലീദ് പാരായണം, അനുസ്മരണ സമ്മേളനം, കൂട്ടപ്രാര്‍ഥന തുടങ്ങിയ വിവിധ പരിപാടികളോടെ നടത്തുന്ന ഉറൂസ് മുബാറക് ജൂലായ് 10ന് പാണക്കാട്ടും മലപ്പുറത്തുമായി നടക്കും. രണ്ടുമണിക്ക് പാണക്കാട് മഖാമില്‍ കൂട്ട സിയാറത്ത് നടക്കും. സിയാറത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വംനല്‍കും. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട മുദരിസ്സിനുള്ള ശിഹാബ് തങ്ങള്‍ പുരസ്‌കാരം അനുസ്മരണ സമ്മേളനത്തില്‍ നല്‍കും. ഉറൂസ് മുബാറക്കിന്റെ ഭാഗമായി മഹല്ല് തലങ്ങളില്‍ ആത്മീയസദസ്സുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കും.

എസ്.വൈ.എസ് വണ്ടൂര്‍ മണ്ഡലം നേതൃക്യാമ്പ് നാളെ

കാളികാവ് : സുന്നി യുവജനസംഘം വണ്ടൂര്‍ മണ്ഡലം നേതൃക്യാമ്പ് ശനിയാഴ്ച വാണിയമ്പലത്ത് നടക്കും. 9.30ന് വാണിയമ്പലം അബ്ദുറഹിമാന്‍ മുസ്‌ലിയാരുടെ ഖബറിട സന്ദര്‍ശനത്തോടുകൂടിയാണ് ക്യാമ്പ് ആരംഭിക്കുക. സമസ്ത ജില്ലാ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ ക്യാമ്പ് ഉദ്ഘാടനംചെയ്യും.

കരുവാരകുണ്ട്ദാ റുന്നജാത്ത് ഇസ്‌ലാമിക് സെന്റര്‍ ഭാരവാഹികള്‍

കരുവാരകുണ്ട് : ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്ററിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ പ്രസിഡന്റായും അഡ്വ. എം.ഉമര്‍ എം.എല്‍.എയെ ജനറല്‍ സെക്രട്ടറിയായും എ.പി.ബാപ്പുഹാജിയെ ട്രഷററായുമാണ് നജാത്ത് സെന്ററില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗം തിരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റുമാരായി പി.കുഞ്ഞാണി മുസ്‌ലിയാര്‍ കിഴക്കുംപാടം, പി.സൈതാലി മുസ്‌ലിയാര്‍ മാമ്പുഴ, സയ്യിദ് അബ്ദുറഹിമാന്‍ ഉണ്ണിക്കോയ തങ്ങള്‍ പാണ്ടിക്കാട്, ഒ.കുട്ടി മുസ്‌ലിയാര്‍ അമ്പലക്കടവ്, വി.ബാപ്പു മുസ്‌ലിയാര്‍ ഇരിങ്ങാട്ടിരി എന്നിവരെയും വര്‍ക്കിങ് സെക്രട്ടറിയായി എം.മൊയ്തീന്‍കുട്ടി ഫൈസി വാക്കോടിനെയും തിരഞ്ഞെടുത്തു. എന്‍.കെ.അബ്ദുറഹിമാന്‍, എം.ബഷീര്‍ ഹാജി, വി.അബ്ദുല്‍കരീം ബാഖവി ഇരിങ്ങാട്ടിരി, എം.അലവി, ടി.കെ.ഹംസ ഹാജി എന്നിവരെ ജോ. സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.ജനറല്‍ബോഡി യോഗം അഡ്വ. എം.ഉമര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.കുഞ്ഞാണി മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, പി.സൈതാലി മുസ്‌ലിയാര്‍, എന്‍.കെ.അബ്ദുറഹിമാന്‍, അബ്ദുല്‍കരീം ബാഖവി തുടങ്ങിയവര്‍ പ്രസംഗിച്ചു.

പാണക്കാട് തങ്ങള്മാരുടെ അനുസ്മരണ സമ്മേളനം ഇന്ന്

പെരിന്തല്‍മണ്ണ : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഉമറലി ശിഹാബ് തങ്ങളുടെയും അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച വൈകീട്ട് മൂന്നു മണിക്ക് താഴെക്കോട് മേലേ കാപ്പുപറമ്പിലെ എം.ഐ.സി. ഓര്‍ഫനേജ് കാമ്പസില്‍ നടക്കും. സുന്നി മഹല്ല് ഫെഡറേഷന്‍ താഴെക്കോട് മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടി എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും.

തന്‍ബീഹ് 2011 ദുബൈ എസ്.കെ.എസ്.എസ്.എഫ് ഏകദിന പ്രവര്‍ത്തക ക്യാമ്പ് ജൂലൈ 8 ന്

ദുബൈ : ദുബൈ എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് കമ്മിറ്റി സഘടിപ്പിക്കുന്ന ഏകദിന പ്രവര്‍ത്തക ക്യാമ്പ് " തന്‍ബീഹ് 2011" ജൂലൈ 8 രാവിലെ 9 മുതല്‍ വൈകീട്ട് 7 വരെ അല്‍ വുഹൈദ സെന്റ്രല്‍ മദ്രസ്സയില്‍ വെച്ച് നടക്കും. മൂന്ന് സെഷനുകളിലായി നടക്കുന്ന ക്യാമ്പിന്റെ ഉത്ഘാടനം കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹീം എളേറ്റില്‍ നിര്‍ വഹിക്കും. 'റമദാനിലേക്ക്' എന്ന വിഷയത്തില്‍ അലവിക്കുട്ടി ഹുദവിയും, 'സമസ്തയുടെ നാള്വഴികള്‍' എന്ന വിഷയത്തില്‍ മുസ്തഫ മൗലവി പാലക്കാടും, 'തിരുശേഷിപ്പുകളും തബറുക്കും' എന്ന വിഷയത്തില്‍ ഉസ്താദ് അബ്ദുസ്സലാം ബഖവിയും വിവിധ സെഷനുകളിലായി പ്രഭാഷണം നടത്തും.സമാപനത്തില്‍ ദുബൈ ഔഖാഫ് സീനിയര്‍ സെക്രെട്ടറി മുസ്തഫ എലംബ്ര ഉത്ഘാടനം നിര്‍ വഹിക്കും. പ്രസിഡന്റ് ഹകീം ഫൈസിയുടെ ആദ്യക്ഷതയില്‍ സെക്രട്ടറി അഡ്വ.ഷറഫുദ്ദീന്‍ സ്വാഗതവും, ഓര്‍ഗനൈസിങ് സെക്രട്ടറി ഷറഫുദ്ദീന്‍ പെരുമലമ്പാട് നന്ദിയും പറയും.

വിദേശമദ്യഷാപ്പ് അടച്ചുപൂട്ടിക്കാന്‍ എസ്.കെ.എസ്.എസ്.എഫ്. രംഗത്ത്.

പരപ്പനങ്ങാടി : അഞ്ചപ്പുരയ്ക്കടുത്ത് പ്രവര്‍ത്തിക്കുന്ന ബീവറേജസ് കോര്‍പ്പറേഷന്റെ വിദേശമദ്യഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ്. മേഖലാ കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ആദ്യപടിയായി വ്യാപകമായ ഒപ്പുശേഖരണം നടത്തി അധികാരികള്‍ക്ക് കൈമാറാനും ജൂലായ് 22ന് മദ്യഷാപ്പിനു മുന്നിലേക്ക് പ്രതിഷേധറാലി നടത്തുവാനും തീരുമാനിച്ചതായി സുബൈര്‍ ബാഖവി, നൗഷാദ് ചെട്ടിപ്പടി, പി. മുഹമ്മദ് ഷരീഫ്,ഷമീം ദാരിമി എന്നിവര്‍ അറിയിച്ചു.

ദാറുല്‍ ഹുദാ സ്റ്റുഡന്റ്‌സ്‌ യൂണിയന്‍ പഠന കോണ്‍ഗ്രസ്‌ സമാപിച്ചു

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്ലാമിക്‌ യൂനിവേഴ്‌സിറ്റി സ്റ്റുഡന്‍സ്‌ യൂണിയന്‍(ഡി.എസ്‌.യു) വിന്റെ ആഭിമുഖ്യത്തില്‍ വാഴ്‌സിറ്റിയിലേയും യു.ജി സ്ഥാപനങ്ങളിലേയും വിദ്യാര്‍ത്ഥി സംഘടനാ ഭാരവാഹികള്‍ക്കായി ഏകദിന പഠനകോണ്‍ഗ്രസ്‌ സമാപിച്ചു. ദാറുല്‍ ഹുദാ സീനിയര്‍ ലക്‌ചറര്‍ കെ.സി മുഹമ്മദ്‌ ബാഖവി കോണ്‍ഗ്രസ്‌ ഉല്‍ഘാടനം ചെയ്‌തു. ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍, പി.കെ നാസര്‍ ഹുദവി കൈപ്പുറം, വി ജഅ്‌ഫര്‍ ഹുദവി ഇന്ത്യനൂര്‍ എന്നിവര്‍ വിവിധ സെഷനുകളിലായി ക്ലാസെടുത്തു. മജീദ്‌ വയനാട്‌, ശഹ്‌സാദ്‌ വെങ്ങാലി, ഇര്‍ഷാദ്‌ നിലമ്പൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

റമളാന്‍ ഉംറ യാത്ര


കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ മദ്റസ വെക്കേഷന്‍ ക്ലാസുകള്‍ ആരംഭിച്ചു

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ വിദ്യാഭ്യാസ വിങ്ങിന് കീഴില്‍ കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്റസകളില്‍ അടുത്ത മാസം ഒന്ന് മുതല്‍ വെക്കേഷന്‍ ക്ലാസുകള്‍ ആരംഭിക്കും. തഫ്ഹീമുല്‍ ഖുര്‍ആന്‍, മലയാള ഭാഷാ പഠനം, വ്യക്തിത്വ വികസന ക്ലാസുകള്‍ മുതലായവ വെക്കേഷന്‍ ക്ലാസിന്‍റെ ഭാഗമായി സംഘടിപ്പിക്കും. വിശദ വിവരങ്ങള്‍ക്ക് 99162146, 99241700, 99852275 എന്നീ നന്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

മതപഠനരംഗത്ത്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തണം : സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍

തേഞ്ഞിപ്പലം : ആധുനിക ലോകത്തിന്റെ പരിവര്‍ത്തനങ്ങള്‍ ഉള്‍കൊണ്ട്‌ മദ്‌റസാ പഠനരംഗത്ത്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും, കാലാനുസൃത മാറ്റങ്ങള്‍ സ്വീകരിക്കണമെന്നും സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. കാലഘട്ടത്തിനനുസരിച്ച മാറ്റമെന്നത്‌ മാനുഷികമൂല്യങ്ങളെയും ധാര്‍മിക ലക്ഷ്യത്തെയും അവമതിച്ചുകൊണ്ടുള്ളതാവരുത്‌. നിക്ഷിപ്‌ത താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി വിദ്യാഭ്യാസ മേഖലയെ വളച്ചുകെട്ടുന്നതുകൊണ്ടാണ്‌ ഈ രംഗത്ത്‌ പ്രശ്‌നങ്ങളുണ്ടാവുന്നത്‌. ധാര്‍മികത വളര്‍ത്തുന്നതില്‍ മദ്‌റസയും മതപഠനവും നിസ്‌തുലമായ ദൗത്യമാണ്‌ നിര്‍വ്വഹിച്ചിട്ടുള്ളത്‌. അത്‌ നിലനിര്‍ത്തുന്നതിനും പോഷിപ്പിക്കുന്നതിനും കഴിവുറ്റ അധ്യാപകര്‍ അനിവാര്യമാണ്‌. സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മദ്‌റസാ പഠന ശാക്തീകരണത്തിനായി തയ്യാറാക്കിയ `തദ്‌രീബ്‌ 2011'ന്റെ ഭാഗമായി സംഘടിപ്പിച്ച `റിസോഴ്‌സ്‌ പേഴ്‌സണ്‍ ട്രൈനിംഗ്‌ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 


ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി അധ്യക്ഷത വഹിച്ചു. സി.കെ.എം. സ്വാദിഖ്‌ മുസ്‌ലിയാര്‍, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദര്‍, എ.ടി.എം. കുട്ടി മൗലവി, ശാഹുല്‍ ഹമീദ്‌ മാസ്റ്റര്‍ മേല്‍മുറി, എസ്‌.വി.മുഹമ്മദലി, റഹീം ചുഴലി, അലി.കെ. വയനാട്‌, അബ്ദുസ്സലാം സല്‍മാനി, ടി.കെ. അബ്ദുല്ല മൗലവി, മൊയ്‌തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്‌, എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, കെ.സി. അഹ്‌മദ്‌ കുട്ടി മൗലവി എന്നിവര്‍ സംസാരിച്ചു. എം.എ.ചേളാരി സ്വാഗതവും കൊടക്‌ അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.

ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ ദശവാര്‍ഷികം സ്വാഗത സംഘം രൂപീകരിച്ചു

കോഴിക്കോട് : ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ കേന്ദ്ര കമ്മിറ്റി നടത്തുന്ന ദശവാര്‍ഷിക റമദാന്‍ പ്രഭാഷണം വിജയിപ്പിക്കുന്നതിന് സ്വാഗത സംഘം രൂപീകരിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ (ചെയര്‍മാന്‍), അബ്ബാസലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, അബ്ദുല്‍ ഹമീദ് ഫൈസി അന്പലക്കടവ്, ആര്‍.വി. കുട്ടി ഹസന്‍ ദാരിമി, മുസ്തഫ മുണ്ടുപാറ, സി.എച്ച് മുഹമ്മദ് സഅദി, നാസര്‍ ഫൈസി കൂടത്തായി, ഓണന്പിള്ളി മുഹമ്മദ് ഫൈസി, പി.കെ. മാനു, സി.എസ്.കെ. തങ്ങള്‍, ആറ്റക്കോയ തങ്ങള്‍, മലമ്മ അബൂബക്കര്‍ ഫൈസി, കെ.ടി. ബീരാന്‍ കുട്ടി ഹാജി, എഞ്ചിനീയര്‍ മാമുക്കോയ ഹാജി (വൈ.ചെയര്‍മാന്‍മാര്‍). കെ. മൊയ്തീന്‍ കുട്ടി (ജന. കണ്‍വീനര്‍). പി.വി. ശാഹുല്‍ ഹമീദ്, ടി.പി.സി. തങ്ങള്‍, ബഷീര്‍ പനങ്ങാങ്ങര, കുഞ്ഞാലന്‍ കുട്ടി ഫൈസി, സലീം എടക്കര, എന്‍.കെ.എസ്. മൗലവി, സി.. ശുക്കൂര്‍, പി. ഇന്പിച്ചിക്കോയ, പി.കെ. ശാഹുല്‍ ഹമീദ്, അയ്യൂബ് കൂളിമാട് (കണ്‍വീനര്‍), കെ.പി. കോയ (ഖജാഞ്ചി).

യോഗത്തില്‍ മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷത വഹിച്ചു. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുനവ്വറലി ശിഹാബ് തങ്ങള്‍, ചേലേക്കാട് മുഹമ്മദ് മുസ്‍ലിയാര്‍, റഹ്‍മുതുള്ളാ ഖാസിമി മുത്തേടം, ബാപ്പു തങ്ങള്‍ തീണ്ടക്കാട്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഓണന്പിള്ളി മുഹമ്മദ് ഫൈസി, ടി.കെ പരീക്കുട്ടി ഹാജി, എഞ്ചിനീയര്‍ മാമുക്കോയ ഹാജി, നാസര്‍ ഫൈസി കൂടത്തായി, അബൂബക്കര്‍ ഫൈസി മലയമ്മ, ജബ്ബാര്‍ ഹാജി എളമരം, സി.വി.എം. വാണിമേല്‍, പി.വി. ശാഹുല്‍ ഹമീദ്, അബ്ദുല്‍ അസീസ് മുസ്‍ലിയാര്‍ മുത്തേടം, കെ.പി. കോയ, കെ. മോയിന്‍ കുട്ടി, .പി.എം. അശ്റഫ് സംസാരിച്ചു.

കാന്പയിന്‍ ഉദ്ഘാടനവും മിഅ്റാജ് അനുസ്മരണവും ഇന്ന് (24-6-2011)

കുവൈത്ത് സിറ്റി : റമദാന്‍ വിജയത്തിന് വീണ്ടെടുപ്പിന് എന്ന പ്രമേയത്തില്‍ കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ സംഘടിപ്പിക്കുന്ന കാന്പയിന്‍റെ ഉദ്ഘാടനവും ഇസ്‍റാഅ് മിഅ്റാജ് അനുസ്മരണ സമ്മേളനവും 24-6-2011 (ഇന്ന്) വെള്ളിയാഴ്ച ഫര്‍വാനിയ്യ ദാറുസ്സലാമില്‍ വെച്ച് നടത്തപ്പെടും. കാന്പയിന്‍ ഉദ്ഘാടനം സുന്നി കൗണ്‍സില്‍ ചെയര്‍മാന്‍ സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍ നിര്‍വ്വഹിക്കും. കാന്പയിന്‍റെ ഭാഗമായി ദഅ്‍വാ വിംഗ് വിതരണം ചെയ്യുന്ന സൗജന്യ പ്രഭാഷണ സി.ഡി യുടെ പ്രകാശനം ചടങ്ങില്‍ വെച്ച് നിര്‍വ്വഹിക്കും. റമളാന് ഒരു മുന്നൊരുക്കം എന്ന വിഷയത്തില്‍ ഹംസ ബാഖവിയും ഇസ്‍റാഅ് മിഅ്റാജ് ചരിത്രത്തിലേക്കൊരെത്തിനോട്ടം എന്ന വിഷയത്തില്‍ മുഹമ്മദലി ഫൈസിയും സംസാരിക്കും. രണ്ടു മാസം നീണ്ടു നില്‍ക്കുന്ന കാന്പയിനോടനുബന്ധിച്ച് ദുറൂസുല്‍ ഖുര്‍ആന്‍, സി.ഡി. വിതരണം, ലഘുലേഖ വിതരണം, റിലീഫ് വിതരണം, തസ്കിയത്ത് കാന്പ് തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്

മദ്രസ അധ്യാപക ക്ഷേമനിധി പലിശരഹിതമാക്കി നല്‍കണം - സമസ്ത


തിരുവനന്തപുരം: സിലബസ്, പാഠപുസ്തകം എന്നിവയുടെ നിര്‍മാണത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും മതവിരുദ്ധ പാഠഭാഗങ്ങള്‍ കടന്നുകൂടാതിരിക്കുന്നതിനും പുസ്തക നിര്‍മാണ സമിതി, കരിക്കുലം കമ്മിറ്റി, ടെക്സ്റ്റ് ബുക്ക് കമ്മിറ്റി, ഹയര്‍ സെക്കന്‍ഡറി സമിതി എന്നിവയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന് സമസ്ത ഭാരവാഹികള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

മദ്രസ അധ്യാപക ക്ഷേമനിധി പലിശരഹിതമാക്കി പുനഃക്രമീകരിക്കുക, എം.എസ്.ആര്‍. ഉള്ള അധ്യാപകര്‍ക്കും പണ്ഡിതര്‍ക്കും ആനുകൂല്യം ലഭ്യമാക്കുക, മുസ്‌ലിം വിവാഹം മഹല്ലുകളില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന് വ്യവസ്ഥ ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉന്നയിച്ചു.

സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദീന്‍ മുസലിയാരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്. മന്ത്രിമാരായ കെ.എം.മാണി, പി.കെ.കുഞ്ഞാലിക്കുട്ടി, പി.കെ. അബ്ദുറബ്, കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, യു.ഡി.എഫ്. കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ എന്നിവര്‍ക്കും സമസ്ത ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് പുറമെ നിവേദനം നല്‍കി.

സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസലിയാര്‍, സുന്നി യുവജനസംഘം ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസലിയാര്‍, കെ.മുഹമ്മദ് ഫൈസി, പി.പി. മുഹമ്മദ് ഫൈസി, പി.കെ.മുഹമ്മദ് ഹാജി എന്നിവരും നിവേദന സംഘത്തിലുണ്ടായിരുന്നു.

കോളേജ് കെട്ടോദ്ഘാടനവും സ്വലാത്ത് വാര്‍ഷികവും


സാന്പത്തീക ചൂഷണങ്ങളെ തിരിച്ചറിയുക സ്വാദിഖലി ശിഹാബ് തങ്ങള്‍


റിയാദ് : ധന സന്പാദനത്തിന് ഏതു മാര്‍ഗ്ഗവും സ്വീകരിക്കാന്‍ മടിയില്ലാത്ത ഒരു സമൂഹം വളരുകയാണെന്നും തന്‍റെ ധനം കൂടുതല്‍ ലാഭകരമായ മാര്‍ഗ്ഗത്തില്‍ ഉപയോഗപ്പെടുത്താനും അധിക അദ്ധ്വാനം കൂടാതെ ധനം കയ്യടക്കാനുമുള്ള മനുഷ്യന്‍റെ ത്വരയാണ് ഫ്ലാറ്റ് തട്ടിപ്പുകള്‍ മുതല്‍ സൂപ്പര്‍ മാര്‍ക്കറ്റു തട്ടിപ്പുകള്‍ വരെ സമൂഹത്തില്‍ വര്‍ദ്ധിക്കാനുള്ള കാരണമെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആട്, മാഞ്ചിയം മുതല്‍ ഫ്ലാറ്റു സമുച്ചയങ്ങള്‍ വരെ കോടികളുടെ തട്ടിപ്പുകള്‍ പുറത്ത് വരുന്പോഴും വീണ്ടും പുതിയ ചതിക്കുഴികളില്‍ വീഴാനുള്ള കാരണം പരിധി വിടുന്ന ധനമോഹങ്ങളാണ്. ചൂണഷം ഏത് പേരിലുള്ളതാണെങ്കിലും എതിര്‍ക്കപ്പെടേണ്ടതാണ്. പ്രവാസത്തിലെ പുതിയ പ്രതിസന്ധികളെ തിരിച്ചറിയാനും അതിനെ അഭിമുഖീകരിക്കാന്‍ കഴിയും വിധം ചിന്തയും പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും ക്രമീകരിക്കാനും പ്രവാസികളെ സജ്ജരാക്കാന്‍ നാം തയ്യാറാകണം. കാലിക സമൂഹത്തിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ മത സാംസ്കാരിക സംഘടനകള്‍ സജ്ജമാകണമെന്നും റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ നല്‍കിയ സ്വീകരണത്തില്‍ തങ്ങള്‍ പറഞ്ഞു.

ആര്‍..സി. കാന്പയിന്‍റെ ഭാഗമായി നടന്ന വിജ്ഞാന മത്സര വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ഷീല്‍ഡും സമ്മാനങ്ങളും തങ്ങള്‍ വിതരണം ചെയ്തു. മുസ്തഫ ബാഖവി പെരുമുഖം അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ഉദ്ഘാടനം ചെയ്തു. ഷാജി ആലപ്പുഴ, അശ്റഫ് വേങ്ങാട്, മൊയ്തീന്‍ കോയ, റസാഖ് വളകൈ, സമദ് പെരുമുഖം, നൌഷാദ് വൈലത്തൂര്‍, മുഹമ്മദലി ഹാജി, സൈതാലി വലന്പൂര്‍, അബൂബക്കര്‍ ബാഖവി മാരായമംഗലം, മുഹമ്മദ് മാസ്റ്റര്‍ വളകൈ, അസീസ് പുള്ളാവൂര്‍, അബ്ദുല്ലത്തീഫ് ഹാജി തച്ചണ്ണ, ഉമര്‍കോയ യൂണിവേഴ്സിറ്റി തുടങ്ങിയവര്‍ പങ്കെടുത്തു. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും ഹംസ മൂപ്പന്‍ നന്ദിയും പറഞ്ഞു.
- അലവിക്കുട്ടി ഒളവട്ടൂര്‍, ജന. സെക്രട്ടറി, റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ -

ദുബൈ സുന്നി സെന്‍റര്‍ ഉംറ സര്‍വ്വീസ് ബുക്കിംഗ് തുടരുന്നു


- ശറഫുദ്ദീന്‍ പെരുമളാബാദ് -

ധാര്‍മ്മികതക്കായി പ്രതിജ്ഞയെടുക്കുക - ശാജഹാന്‍ ദാരിമി


ദമ്മാം : മത മൂല്യങ്ങളില്‍ നിന്നും അതിശീഘ്രം വ്യതിചലിക്കുന്ന പുത്തന്‍ സാഹചര്യങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കു മുന്നില്‍ അന്പരന്നു നില്‍ക്കുകയാണിന്ന് മനുഷ്യനെന്നും ധാര്‍മ്മിക ച്യുതിയുടെ ഓളങ്ങള്‍ അധികാര മണ്ഡലങ്ങള്‍ മുതല്‍ ആത്മീയ സംഘങ്ങളെ പോലും ബാധിച്ചിരിക്കുകയാണെന്നും കപട ആത്മീയതയും വ്യക്തി പൂജയുമാണ് വിശ്വാസിയെ ഏറെ ചൂഷണം ചെയ്യുന്നത് എന്നും സുന്നി യുവജന സംഘം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് ശാജഹാന്‍ ദാരിമി പനവൂര്‍ അഭിപ്രായപ്പെട്ടു. സുന്നി യുവജന സംഘം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി നടത്തി വരുന്ന മാസാന്ത മത പ്രഭാഷണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഈ വെല്ലുവിളി എറ്റെടുക്കാന്‍ വിശ്വാസികള്‍ക്ക് ഖുര്‍ആനിക ദര്‍ശനങ്ങളിലേക്കും പ്രവാചക സന്ദേശങ്ങളിലേക്കും തിരിച്ച് പോക്ക് മാത്രമേ രക്ഷനല്‍കൂ എന്നും അധികാരം അര്‍പ്പണ ബോധമുള്ള കരുത്തുറ്റ കരങ്ങളിലെത്തിക്കാന്‍ കഴിയുന്പോഴേ സമാധാനം സാധ്യമാവൂ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

യോഗത്തില്‍ അശ്റഫ് ബാഖവി താഴെക്കോട് അധ്യക്ഷത വഹിച്ചു. ബഹാഉദ്ദീന്‍ നദ്‍വി കല്ലായി ഉദ്ഘാടനം ചെയ്തു. അഹ്‍മദ് ദാരിമി പേരാന്പ്ര, ജലാലുദ്ദീന്‍ മുസ്‍ലിയാര്‍ ഇരുന്പുചോല, അബ്ദുറ്ഹ‍മാന്‍ കണ്ണാടിപ്പറന്പ് എന്നിവര്‍ പ്രസംഗിച്ചു. കബീര്‍ ഫൈസി പുവ്വത്താണി സ്വാഗതവും കബീര്‍ ദര്‍സി മുതിരമണ്ണ നന്ദിയും പറഞ്ഞു.
- കബീര്‍ ഫൈസി -

കേന്ദ്രമെഡിക്കല്‍കോളേജ് :എസ്.കെ.എസ്.എസ്.എഫ് അനിശ്ചിതകാല സമരത്തിലേക്ക്


  •  20 ന്  മുഖ്യമന്ത്രിയുമായി ചര്‍ച്ച
  •  22 ന്  ജില്ലാ കൗണ്‍സിലര്‍മാരുടെ ധര്‍ണ്ണ
  •  30 ന് കേന്ദ്ര വകുപ്പ് മന്ത്രിക്ക്  ഒരു ലക്ഷം നിവേദന കാര്‍ഡുകള്‍ എല്ലാ ശാഖകളില്‍ നിന്നും അയക്കും. 


കാസര്‍കോട്: കേന്ദ്രസര്‍വ്വകലാശാലയുടെ കൂടെ കാസര്‍കോട് ജില്ലയ്ക്ക് അനുവദിച്ച മെഡിക്കല്‍ കോളേജ് ജില്ലയില്‍ തന്നെ യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം നടത്താന്‍ ജില്ലാസെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശമായ കാസര്‍ക്കോട്ട് അത്യാധുനിക സൗകര്യമുളള ആശുപത്രികളില്ലായെന്നിരിക്കെ ജില്ലയിലേക്ക് അനുവദിച്ച മെഡിക്കല്‍ കോളേജ് പത്തനംത്തിട്ട ജില്ലയിലേക്ക് കൊണ്ടുപോകാന്‍ ചില രാഷ്ട്രീയനേതാക്കളുടെ ഒത്താശയോടുകൂടി ഒരു എം.പി നടത്തുന്ന ശ്രമം അങ്ങേയറ്റം അപലപനീയവും പിന്നോക്ക പ്രദേശമായ കാസര്‍കോട് ജില്ലയോടും എന്‍ഡോസള്‍ഫാന്‍ ഇരകളോടും കാണിക്കുന്ന കടുത്ത അനീതിയാണെന്നും ജില്ലാസെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
അനിശ്ചിതകാല സമരത്തിന്റെ ആദ്യഘട്ടമെന്നനിലയില്‍ 20 ന് കാസര്‍കോട്ട് എത്തുന്ന മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താനും 22 ന് ബുധനാഴ്ച രാവിലെ 10 മണി മുതല്‍ നായന്മാര്‍മൂല കേന്ദ്രസര്‍വ്വകലാശാല ഓഫീസിന് മുന്നില്‍ ജില്ലാ കൗണ്‍സിലര്‍മാരുടെ ധര്‍ണ്ണ നടത്താനും ജൂണ്‍ 30 ന് ജില്ലയിലെ എല്ലാ ശാഖകളില്‍ നിന്നും കേന്ദ്രമാനവവിഭവശേഷി വകുപ്പ് മന്ത്രി കബില്‍സിബിലിന് കേന്ദ്രമെഡിക്കല്‍ കോളേജ് ജില്ലയില്‍ തന്നെ യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ഒരു ലക്ഷം കാര്‍ഡുകള്‍ അയക്കാനും അടക്കമുളള മറ്റ് സമരപരിപാടികളുമായി മുന്നോട്ട് പോകാന്‍ യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസിജെഡിയാര്‍ അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സലൂദ് നിസാമി, ഹാരീസ്ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പളളങ്കോട്, എം.എ. ഖലീല്‍, ഹാഷിം ദാരിമി ദേലംപാടി, താജുദ്ദീന്‍ ദാരിമി പടന്ന, മുഹമ്മദ് ഫൈസി കജ, സത്താര്‍ ചന്തേര, ഹബീബ് ദാരിമി പെരുമ്പട്ട, മൊയ്തു ചെര്‍ക്കള, കെ.എം. ശറഫുദ്ദീന്‍, മുഹമ്മദലി നീലേശ്വരം തുടങ്ങിയവര്‍ സംബന്ധിച്ചു.

ചൂതാട്ടകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പോലീസിന്റെ മൗനാനുവാദത്തോടെ: SKSSF


കാസര്‍കോട്: കുമ്പളയിലെ വിവിധ കേന്ദ്രങ്ങളിലെ ചൂതാട്ടകേന്ദ്രങ്ങള്‍ പോലീസിന്റെ ഒത്താശയോടെയും മൗനാനുവാദത്തോടെയുമാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിന് അത്തരക്കാരില്‍ നിന്ന് പോലീസുദ്യോഗസ്ഥര്‍ മാസപ്പടി വാങ്ങുന്നതായും സംശയിക്കുന്നതായി എസ്.കെ.എസ്.എസ്.എഫ് ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ സംയൂക്ത പ്രസ്താവനയില്‍ പറഞ്ഞു.
അതിന് ഏറ്റവും വലിയ തെളിവാണ് ജില്ലയിലെതന്നെ ഏറ്റവും കൂടുതല്‍ ഒറ്റനമ്പര്‍ ലോട്ടറികടകള്‍ പ്രവര്‍ത്തിക്കുന്നത് കുമ്പളപോലീസ് സ്റ്റേഷന്റെ കൈയെത്തും ദൂരത്താണ് എന്നുളളത്. ഇക്കാര്യം ഒരുചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍നിന്നും വളരെ വ്യക്തമാണ്. ജില്ലയിലെ മുഴുവന്‍ ചൂതാട്ട കേന്ദ്രങ്ങളും അടച്ചുപൂട്ടാന്‍ പോലീസ് നടപടി സ്വീകരിക്കുന്നില്ലായെങ്കില്‍ എസ്.പി.ഓഫീസ് മാര്‍ച്ചടക്കമുളള പ്രക്ഷോഭപരിപാടികളുമായി എസ്.കെ.എസ്.എസ്.എഫ് മുന്നോട്ട് പോകുമെന്നും അടുത്തമാസം മുതല്‍ ലഹരിക്കും ചൂതാട്ടിത്തിനും എതിരെ കാമ്പയിന്‍ ആചരിക്കുമെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.

കാലത്തിനനുസരിച്ചുള്ള വിദ്യ നേടണം: മുനവ്വറലി തങ്ങള്‍


നീലേശ്വരം: പുതിയ കാലഘട്ടത്തിലെ മതപണ്ഡിതന്മാര്‍ മത-ഭൗതിക വിദ്യാഭ്യാസങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ടുപോകാന്‍ പ്രാപ്തി ഉള്ളവരായിരിക്കണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പണ്ഡിതന്മാരുടെ ഉയര്‍ച്ചയും തളര്‍ച്ചയും സമൂഹത്തെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നീലേശ്വരം കണിച്ചിറയിലെ മര്‍കസുദ്ധഅവത്തില്‍ ഇസ്ലാമിയ്യ ശരിഅത്ത് ആന്റ് ആര്‍ട്‌സ് കോളജ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.പി.എം. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഇ.കെ. മഹമൂദ് മുസ്‌ല്യാര്‍, സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ല്യാര്‍, ത്വാഖ അഹമ്മദ് മുസ്‌ല്യാര്‍, യു.എം.അബ്ദുല്‍ റഹ്മാന്‍ മൗലവി, മെട്രോ മുഹമ്മദ് ഹാജി, സി.കെ.കെ. മാണിയൂര്‍, കെ.ടി.അബ്ദുല്ല ഫൈസി, ചെര്‍ക്കളം അഹമ്മദ് മുസ്‌ല്യാര്‍, എന്‍.പി.അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, അബ്ദുല്‍ അസീസ് അഷ്‌റഫി, മുഹമ്മദ് സമീര്‍ ഹൈത്തമി, കെ.വി. ഹരീഷ്, എ. മൊയ്തു മൗലവി പ്രസംഗിച്ചു.

KKSMC ദ്വൈമാസ റമളാന്‍ കാന്പയിന്‍ ഉദ്ഘാടനം 24 ന്



`തദ്‌രീബ്‌' ട്രൈനിംഗ്‌ ക്യാമ്പ്‌ തിങ്കളാഴ്‌ച

തേഞ്ഞിപ്പലം : സമസ്‌തയുടെ 9036 മദ്‌റസകളില്‍ പുതിയ പഠനരീതികളും സംവിധാനങ്ങളും ഒരുക്കുന്നതിനായി `തദ്‌രീബ്‌' എന്ന പേരില്‍ ഒരു മതപഠന ശാക്തീകരണ പദ്ധതിക്ക്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ രൂപം നല്‍കി. രണ്ട്‌ വര്‍ഷമായിരിക്കും പദ്ധതിയുടെ കാലയളവ്‌. കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും സാംസ്‌കാരിക മനോഭാവത്തിനും സഹായകമാവുന്നതും, നവീന അധ്യാപന രീതികളെ കുറിച്ചുള്ള അവബോധനവുമാണ്‌ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന്‌ ആവശ്യമായ 102 റിസോഴ്‌സ്‌ പേഴ്‌സണുകളെ പ്രത്യേക ഇന്റവ്യൂവിലൂടെ തെരഞ്ഞെടുത്തു. ഇവര്‍ക്കുവേണ്ടി പ്രത്യേക ട്രൈനിങ്‌ ക്യാമ്പ്‌ ജൂണ്‍ 20,21 തിയ്യതികളില്‍ ചേളാരിയില്‍വെച്ച്‌ നടക്കും.


സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്യും. സി.കെ.എം. സ്വാദിഖ്‌ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. ഡോക്ടര്‍ ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എസ്‌.വി. മുഹമ്മദലി, ശാഹുല്‍ ഹമീദ്‌ മാസ്റ്റര്‍ മേല്‍മുറി, എം.എ. ചേളാരി, റഹീം ചുഴലി, അലി കെ. വയനാട്‌ ക്ലാസെടുക്കും.

കാസര്‍ഗോഡ് ജില്ലാ എസ്.വൈ.എസ്. പുതിയ കമ്മിറ്റി

കാസര്‍ഗോഡ് : സുന്നി യുവജന സംഘം കാസര്‍ഗോഡ് ജില്ല കമ്മിറ്റി നിലവില്‍ വന്നു. സുന്നി മഹല്‍ ജില്ലാ ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. എം.. ഖാസി മുസ്‍ലിയാര്‍ അധ്യക്ഷനായി. കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, എം. അബ്ദുല്ല മുഗു, എസ്.വൈ.എസ്. സംസ്ഥാന ട്രഷറര്‍ അബ്ദുറഹ്‍മാന്‍ കല്ലായി, കെ. അബ്ദുല്ല ഹാജി, സയ്യിദ് ഹാദി തങ്ങള്‍, എസ്.പി. സ്വലാഹുദ്ദീന്‍, പി.എസ്. ഇബ്റാഹീം ഫൈസി, സി.കെ. മാണിയൂര്‍, ചന്തേര പൂക്കോയ തങ്ങള്‍, ബദ്റുദ്ദീന്‍ ചെങ്കള എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എം. അബ്ദുല്ല സ്വാഗതവും കെ.എം. അബ്ബാസ് ഫൈസി നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍ : എം.. ഖാസിം മുസ്‍ലിയാര്‍ (പ്രസിഡന്‍റ്), ടി.കെ. പൂക്കോയ തങ്ങള്‍, കെ. അബ്ദുല്ല ഹാജി, എസ്.പി. സ്വലാഹുദ്ദീന്‍, കെ. ഹംസ മുസ്‍ലിയാര്‍ (വൈ.പ്രസി)., കെ. അബ്ബാദ് ഫൈസി (ജനറല്‍ സെക്രട്ടറി), കണ്ണൂര്‍ അബ്ദുല്ല, എന്‍.പി. അബ്ദുറഹ്‍മാന്‍, താജുദ്ദീന്‍, കെ.പി. മൊയ്തീന്‍ കുഞ്ഞി മൗലവി (ജോ.സെക്രട്ടറി)., മെട്രൊ മുഹമ്മദ് ഹാജി (ട്രഷറര്‍).
- അബ്ദുല്ല വാള്‍വക്കാട്  -

ആദര്‍ശം ജീവിതത്തില്‍ പകര്‍ത്തി അഭിമാനിയാവുക


റിയാദ് : കാന്പയിനുകള്‍ ആചാരങ്ങളിലൊതുങ്ങാതെ അവയുടെ ആശയങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്തി മാതൃകാ യോഗ്യരാകാന്‍ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. പ്രവാചകനെ അനുഗമിച്ച സമൂഹം എന്നും അഭിമാനികളായിട്ടുണ്ട്. ആഫ്രിക്ക മുതല്‍ കേരളം വരെ നീണ്ടുകിടക്കുന്ന ചരിത്രത്തിലെ അനേകം സംഭവങ്ങള്‍ അതിന് സാക്ഷിയാണ്. പ്രവാചകനെ അറിയാനും പകര്‍ത്താനും; അതിരാവിലെ ആരംഭിക്കുന്ന മദ്റസ മുതല്‍ അര്‍ദ്ധരാത്രി വരെ നീളുന്ന മതപ്രഭാഷണങ്ങള്‍ വരെ വളരെയധികം അവസരങ്ങള്‍ കേരളീയ സമൂഹത്തിനുണ്ട്. പക്ഷേ, അവസരങ്ങള്‍ പാഴാക്കുന്നതിലാണ് നമുക്ക് താല്‍പര്യം. ഇപ്പോള്‍ നടക്കുന്ന കേശവിവാദം പോലും ബന്ധപ്പെട്ടവര്‍ അതു സംബന്ധമായ രേഖകള്‍ പ്രസിദ്ധീകരിച്ചാല്‍ മിനിട്ടുകള്‍ കൊണ്ട് അവസാനിപ്പിക്കാന്‍ കഴിയും. എന്നിട്ടും മറ്റുള്ളവര്‍ക്ക് ചിരിക്കാനും പരിഹസിക്കാനും അവസരം നല്‍കും വിധം ചര്‍ച്ചകള്‍ കാടുകയറുന്നത് ഖേദകരമാണെന്ന് ഇസ്‍ലാമിക് സെന്‍റര്‍ നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ പറഞ്ഞു. റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ നടത്തിയ പ്രവാചകനെ അനുഗമിക്കുക അഭിമാനിയാവുക എന്ന ത്രൈമാസ കാന്പയിനിന്‍റെ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കാമ്പയിന്‍െറ ഭാഗമായി മഹമ്മദ്‌ (സ) സമ്പൂര്‍ണ്ണ മനുഷ്യന്‍ (സയ്യിദ്‌ അലവി മാലിക്കി മക്ക) എന്ന പുസ്‌തകത്തെ അടിസ്‌താനമാക്കി നടത്തിയ വിജ്ഞാന മത്സരത്തില്‍ അഫീഫ അലി തച്ചണ്ണ, മുഹമ്മദ്‌ കൊടുവളളി, ശബ്‌ന മുഹമ്മദ്‌ ഒളവട്ടൂര്‍ എന്നിവരും, മാപ്പിളപ്പാട്ടു മത്സരത്തില്‍ റഷീദ്‌, അബദുല്‍ ബാരി, ഷാജഹാന്‍, മുഹമ്മദ്‌ അശ്‌ഫാഖ്‌ തുടങ്ങിയവരും യഥാക്രമം ഒന്നും രണ്ടും മുന്നും സ്ഥാനങ്ങള്‍ നേടി. കവിത രചന, മാപ്പിളപ്പാട്ട്‌ രചന, ചെറുകഥ മത്സ്‌രങ്ങളില്‍ സബീന എം സാലി, അബ്‌ദുളള വടകര, സുബൈദ ഉളളിയില്‍ എന്നിവര്‍ സമ്മാനാര്‍ഹരായി. ആര്‍ ഐ സി ഫെസ്‌ററിലെ വിവിധ മത്സരങ്ങളിലും ഇതര മത്സരങ്ങളിലുമുളള വിജയികള്‍ക്ക്‌ സര്‍ട്ടിഫിക്കററും ഷീല്‍ഡും വിവിധ സമ്മാനങ്ങളും സമ്മേളനത്തില്‍ നല്‍കുകയുണ്ടായി. എന്‍ സി മുഹമ്മദ്‌ കണ്ണൂര്‍ ഉല്‍ഘാടനവും, മുസ്‌ത്വഫ ബാഖവി പെരുമുഖം അദ്ധ്യക്ഷതയും വഹിച്ചു. മുഹമ്മദ്‌ ഹനീഫ (പ്രിന്‍സിപ്പല്‍ മോഡേന്‍ സ്‌കൂള്‍) പി വി അബ്‌ദുറഹ്‌മാന്‍ (അല്‍ഹുദ സ്‌കൂള്‍) ബഷീര്‍ ചേലേമ്പ്ര (റോയല്‍ സ്‌കൂള്‍) മൊയ്‌തീന്‍ കോയ പെരുമുഖം (കെ എം സി സി) സി എം കുഞ്ഞ്‌ (ഒ ഐ സി സി) ഇബ്‌റാഹീം സുബ്‌ഹാന്‍, റസാഖ്‌ വളകൈ, സിദ്ദീഖ്‌ ഫൈസി പത്തിരിയാല്‍, അബുട്ടി മാസ്‌ററര്‍ ശിവപുരം, അബൂബക്കര്‍ ദാരിമി പൂക്കോട്ടൂര്‍, ഹംസ മുസ്‌ലിയാര്‍ തുടങ്ങിവര്‍ പ്രസംഗിച്ചു. അശ്‌റഫ്‌ തങ്ങള്‍ ചെട്ടിപ്പടി, അബ്‌ദു ലത്തീഫ്‌ ഹാജി തച്ചണ്ണ, അബൂബക്കര്‍ കണ്ണൂര്‍, മൊയ്‌തു അററ്‌ലസ്‌, നജീബ്‌, ഹമീദ്‌ മാസ്‌ററര്‍ തുടങ്ങിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. ഹബീബുളള പട്ടാമ്പി, സൈതാലി വലമ്പൂര്‍, ഹനീഫ മൂര്‍ക്കനാട്‌, അസീസ്‌ പുളളാവൂര്‍, മുഹമ്മദലി ഹാജി, നാസര്‍ മണ്ണാര്‍ക്കാട്‌, ഉമര്‍ കോയ യൂണിവേഴ്‌സിററി, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്‌ തുടങ്ങിയവരും സമ്മേളനത്തോടനുബന്ധിച്ചുനടന്ന സര്‍ഗലയത്തിനു എം ടി പി മുനീര്‍ അസ്‌അദി, സലീം വാഫി മൂത്തേടം തുടങ്ങിയവരും നേതൃത്വം നല്‍കി. അലവിക്കട്ടി ഒളവട്ടൂര്‍ സ്വാഗതവും ഹംസ മൂപ്പന്‍ നന്ദിയും പറഞ്ഞു.

- അലവിക്കുട്ടി ഒളവട്ടൂര്‍, ജന. സെക്രട്ടറി, റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ -

ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു


കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാദ്ധ്യക്ഷനും സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്‍റുമായിരുന്ന പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ഇസ്‍റാഅ് മിഅ്റാജ് അനുസ്മരണവും സംയുക്തമായി സംഘടിപ്പിച്ചു. അബ്ബാസിയ്യ ദാറുത്തര്‍ബിയ മദ്റസ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ ഇസ്‍ലാമിക് സെന്‍റര്‍ ചെയര്‍മാന്‍ ശംസുദ്ധീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് മുസ്ഥഫ ദാരിമി അധ്യക്ഷ്യം വഹിച്ചു. സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണം ഫള്ലുറഹ്‍മാന്‍ ദാരിമിയും ഇസ്‍റാഅ് മിഅ്റാജ് അനുസ്മരണം ഹംസ ദാരിമിയും നിര്‍വ്വഹിച്ചു. ഇല്‍യാസ് മൗലവി സ്വാഗതവും മുഹമ്മദലി പുതുപ്പറന്പ് നന്ദിയും പറഞ്ഞു.  

ഡോ. ബഹാഉദ്ദീന്‍ നദ്‌വി തിരിച്ചെത്തി


തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി സെനഗലില്‍ നിന്നും തിരിച്ചെത്തി. സെനഗല്‍ പ്രസിഡണ്ട്‌ ശൈഖ്‌ അബ്‌ദുല്ല വാദിന്റെ പ്രത്യേക ക്ഷണപ്രകാരം ഡക്കാറില്‍ നടന്ന അന്താരാഷ്‌ട്ര പണ്ഡിത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രതിനിധിയായാണ്‌ അദ്ദേഹം പുറപ്പെട്ടിരുന്നത്‌. 

ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമ്പത്തിയേഴ്‌ ഇസ്‌ലാമിക രാഷ്‌ട്രങ്ങളുടെ ഐക്യസംഘടനയായ ഒ.ഐ.സി(ഓര്‍ഗനൈസേഷന്‍ ഓഫ്‌ ഇസ്‌ലാമിക്‌ കണ്ട്രീസ്‌)യുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ 6,7,8 തിയ്യതികളില്‍ നടന്ന സമ്മേളനം. 
84 രാഷ്‌ട്രങ്ങളില്‍ നിന്നും 700-ലേറെ പണ്ഡിതപ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തിന്റെ ഉദ്‌ഘാടന സെഷനില്‍ ഒ.ഐ.സി അധ്യക്ഷന്‍ കൂടിയായ അബ്‌ദുല്ല വാദും സമാപന സമ്മേളനത്തില്‍ സെനഗല്‍ പ്രധാനമന്ത്രി ശൈഖ്‌ സുലൈമാനും പങ്കെടുത്തു.

SKSSF മീസെറന്‍ ക്യാന്പ് ജൂണ്‍ 26 ന്

കോഴിക്കോട് : ക്യാന്പസ് വിങ്ങിന്‍റെ ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന പഠന ശില്‍പശാല മീസെറന്‍ ട്രെയിനിംഗ് ക്യാന്പ് ജൂണ്‍ 26 ന് പെരിന്തല്‍മണ്ണ കരിങ്കല്ലത്താണി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കും. വിദ്യാര്‍ത്ഥികളുടെ ജീവിത മേഖലകളില്‍ വിജയം കൈവരിക്കേണ്ട വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും.

എസ്.വി. മുഹമ്മദലി മാസ്റ്റര്‍, റഹീം ചുഴലി, ഖയ്യും കടന്പോട്, ആരിഫ് അലി തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം വഹിക്കും. ക്യാന്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെടുക 9037213674, 9895323984
- ശാബിന്‍ മുഹമ്മദ് ഇറാനി

ദിക്റ് ദുആ മജ്‍ലിസ് ഇന്നും നാളെയും


- ജുനൈസ് -

ത്രൈമാസ കാന്പയിന്‍ സമാപന സമ്മേളനം


- നൌഷാദ് അന്‍വരി -

U.A.E-യില്‍ മിഅ്റാജ് അവധി 30ന്


ദുബൈ: ഈ വര്‍ഷത്തെ മിഅ്റാജ് അവധി ഈ മാസം 30ന് വ്യാഴാഴ്ചയായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഹുമൈദ് മുഹമ്മദ് ഉബൈദ് അല്‍ഖാത്തമി അറിയിച്ചു. ഗവ. ഓഫീസുകളിലെ ജീവനക്കാര്‍ക്ക് ഈ ദിവസം അവധി അനുവദിക്കും. റജബ് 27 ആയി വരുന്ന ബുധനാഴ്ച അവധിയുണ്ടാകില്ലെന്നും പകരം റജബ് 28നായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.അവധി ദിനത്തില്‍ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ നഹ്യാന്‍, സുപ്രീം കൗണ്‍സില്‍ അംഗങ്ങള്‍, എമിറേറ്റുകളുടെ ഭരണാധികാരികള്‍, യു.എ.ഇയിലെയും ഇസ്ലാമിക രാജ്യങ്ങളിലെയും ജനങ്ങള്‍ എന്നിവര്‍ക്ക് അദ്ദേഹം അവധി ദിന ആശംസ നേര്‍ന്നു.

എസ്‌.കെ.എസ്‌.എസ്‌.എഫ് ' മീസെറന്‍ ' ക്യാമ്പ്‌ ജൂണ്‍ 26 ന്


കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംങിന്റെ ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന പഠന ശില്‍‌പശാല "മീസെറന്‍ ട്രെയിനിംഗ് ക്യാമ്പ്" ജൂണ്‍ 26 നു പെരിന്തല്‍മണ്ണ കരിങ്കല്ലത്താണി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടക്കും. വിദ്യാര്‍ത്ഥികളുടെ ജീവിത മേഖലകളില്‍ വിജയം കൈവരിക്കേണ്ട വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും . എസ്.വി മുഹമ്മദലി, റഹീം ചുഴലി, ഖയ്യും കടമ്പോട്, ആരിഫ് അലി തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം വഹിക്കും. ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നു വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ടുക : 9037213674, 9895323984

ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍ വളാഞ്ചേരി മര്‍കസ്‌ ജനറല്‍ സെക്രട്ടറി


മലപ്പുറം: ഉന്നത മത, ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമുച്ചയമായ വളാഞ്ചേരി മര്‍കസുത്തര്‍ബിയ്യത്തില്‍ ഇസ്‌ലാമിയ്യയുടെ ജനറല്‍ സെക്രട്ടറിയായി ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാരെ തെരഞ്ഞെടുത്തു.
പാണക്കാട് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡണ്ട് സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബൂദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റര്‍, അബൂദാബി എസ്.എസ്.സി. എന്നിവയുടെ പ്രസിഡണ്ട് പദവിയിലിരുന്ന ഹംസക്കുട്ടി മുസ്‌ലിയാര്‍ മര്‍കസ്‌ സ്ഥാപക നേതാക്കളില്‍ പ്രമുഖനാണ്. സമസ്ത ജില്ലാ മുശാവറ, എസ്.വൈ.എസ്. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗമാണ്. വൈസ്‌ പ്രസിടണ്ടായി ഹാജി കെ.മമ്മദ്‌ ഫിസിയെയും തെരഞ്ഞെടുത്തു. ടി.കെ.പരീക്കുട്ടി ഹാജി, തച്ചറക്കല്‍ ഇബ്രാഹിം ഹാജി, കാളാവ് സൈതലവി മുസ്‌ലിയാര്‍, കാടാമ്പുഴ സി.മൂസ ഹാജി, കീഴെടത്തില്‍ ഇബ്രാഹിം ഹാജി തിരൂര്‍, ബീരാന്‍ മാസ്റ്റര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, പല്ലാര്‍ മുഹമ്മദ്‌ കുട്ടി മുസ്‌ലിയാര്‍, സി.പി.മുഹമ്മദ്‌ ഹാജി, പരേടത്ത് മുഹമ്മദ്‌ ഹാജി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

എസ്.കെ.എസ്.എസ്.എഫ് ത്വലബ വിംഗ് ഭാരവാഹികളെ തെരെഞ്ഞെടുത്തു.


കോഴിക്കോട്:എസ്.കെ.എസ്.എസ്.എഫ് ത്വലബ വിംഗ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. സയിദ് മുബഷിര്‍ തങ്ങള്‍ (ചെയര്മാന്‍),പി.കെ മുഹമ്മദ്,പി.കെ.അഷ്റഫ് (വൈസ്.ചെയര്‍മാന്‍),മുഹമ്മദ് തരുവണ (കണ്‍ വീനര്‍), സയ്യിദ് ഹാമിദ് തങ്ങള്‍, സലീം പില്ലാവൂര്‍ (ജോ.കണ്‍),റസാഖ് ഗൂഡലൂര്‍ (ട്രഷറര്‍),മുഹമ്മദ് നൗഫല്‍ (ഓര്‍ഗനൈസര്‍)
എസ്.കെ.എസ്.എസ്.എഫ് ത്വലബ സംഗമം 24മുതല്‍

മലപ്പുറം : എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ ത്വലബ സംഗമം 24,25 തിയ്യതികളില്‍ എടക്കര മുസ്ലിം ഓര്‍ഫനൈജ് ക്യാമ്പസില്‍ നടക്കും. തമിഴ്നാട് ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഹാഫിസ് മൗലവി ഖലീല്‍ ഇബ്രഹീം ദാവൂദി ഉത്ഘാടനം ചെയ്യും. സമ്മേളനത്തിനായി 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു. സലീം എടക്കര ആദ്യക്ഷതയില്‍ കെ.ടി.കുഞ്ഞാലന്‍ ഉത്ഘാടനം ചെയ്തു.

ഹാജിമാരെ സ്വീകരിക്കാന്‍ പുണ്യഭൂമി ഒരുങ്ങുന്നു


റിയാദ്: അല്ലാഹുവിന്റെ അതിഥികളായെത്തുന്ന ഹാജിമാരെ സ്വീകരിക്കാന്‍ വിശുദ്ധ മക്കാനഗരി അണിഞ്ഞൊരുങ്ങുന്നു. ലോകത്തെമ്പാടുമുള്ള മുസ്ലിം തീര്‍ത്ഥാടകര്‍ ഒന്നിച്ച് ഒരേ സ്ഥലത്ത് ഒരൊറ്റ മനസുമായി സംഗമിക്കുമ്പോള്‍ ഏറ്റവും മികച്ച സൗകര്യം തന്നെ അതിഥികള്‍ക്ക് നല്‍കാനാണ് സഊദി സര്‍ക്കാരിന്റെ ശ്രമം. ഇതിന്റെ ഭാഗമായി മക്കാ നഗരിയില്‍ വന്‍തോതിലുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനു പുറമെ ഹാജിമാര്‍ക്ക് താമസിക്കാനായി ഹോട്ടലുകളും ഫ്ളാറ്റുകളും റസിഡന്‍ഷ്യല്‍ സെന്ററുകളുമായി സ്വകാര്യ മേഖലയും വികസന വിപ്ലവത്തില്‍ പങ്കാളികളാകുന്നു. 25ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് കഴിഞ്ഞ തവണ ഹജ്ജിനെത്തിയത്. ഇത്തവണ ഇതില്‍ നേരിയ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ. 
മക്ക പുതിയ യുഗത്തിലേക്ക് കടന്നുവരികയാണ് മക്ക ഹില്‍ടണ്‍ ആന്റ് ടവേഴ്സ് വൈസ് പ്രസിഡന്റും പ്രോജക്ട് മാനേജറുമായ ശുജാ സെയ്ദി ഇപ്പോഴത്തെ വികസന പ്രവര്‍ത്തനങ്ങളെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. ജബല്‍ ഒമറിന്റെ നിര്‍മാണ വൈദഗ്ധ്യത്തില്‍ ഉയരുന്ന ഹോട്ടലുകള്‍ക്കായി മക്കാ ഹില്‍ടണ്‍ മുടക്കുന്നത് 550 കോടി യു.എസ് ഡോളര്‍. 26 പുതിയ ഹോട്ടലുകളിലായി 13,000ത്തിലധികം റൂമുകള്‍ ഹാജിമാരെ സ്വീകരിക്കാന്‍ സജ്ജീകരിച്ചുകഴിഞ്ഞു. എങ്കിലും എല്ലാ തീര്‍ത്ഥാടകരെയും ഉള്‍കൊള്ളാന്‍ ഇപ്പോഴുള്ള സൗകര്യം പര്യാപ്തമാണെന്ന വിശ്വാസം ഇവര്‍ക്കില്ല. ലോക മുസ്ലിംകളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവനുസരിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ ഉയര്‍ത്തേണ്ടിവരുമെന്ന് ഇവര്‍ പറയുന്നു. ഹജ്ജ്, ഉംറ കര്‍മ്മങ്ങള്‍ക്കായി 60 ലക്ഷം പേരെങ്കിലും പ്രതിവര്‍ഷം മക്കയിലെത്തുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ അന്ത്യവിശ്രമ സ്ഥാനം നിലകൊള്ളുന്ന മദീന പട്ടണവും അതിവേഗം വികസിച്ചു കൊണ്ടിരിക്കുകയാണ്. ഹോട്ടലുകളും ഫ്ളാറ്റുകളുമെല്ലാം ഇവിടെയും വ്യാപകമായിക്കൊണ്ടിരിക്കുന്നു. അടുത്ത ഒരു പതിറ്റാണ്ടിനുള്ളില്‍ മക്കമദീന പ്രദേശങ്ങളിലായി 12,000 കോടി യു.എസ് ഡോളറിന്റെയെങ്കിലും പദ്ധതികള്‍ നടപ്പാകുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. മക്കയില്‍മാത്രം നിലവില്‍ 2,000 കോടി യു.എസ് ഡോളറിന്റെ പദ്ധതികള്‍ നിര്‍മാണത്തിലിരിക്കുന്നുണ്ട്.