നബിദിനാഘോഷം; മുജാഹിദുകളെ മുട്ടുകുത്തിച്ച കണ്ണൂര്‍-കന്പില്‍ സംവാദം (SKICR Record)

നബിദിനാഘോഷത്തെ കുറിച്ച് കഴിഞ്ഞ ദിവസം കണ്ണൂര്‍-കന്പില്‍ നടന്ന സംവാദം  വഹാബികളുടെ ആശയ പാപ്പരത്തം വെക്തമാക്കുന്നതായിരുന്നു. സംവാദത്തെ അവലോകനം ചെയ്ത് സുന്നീ വിഭാഗം മധ്യസ്ഥന്‍ അശ്രഫ് തളിപ്പറംബ് എഴുതുന്നു-
കഴിഞ്ഞ ദിവസം കംബില്‍ നടന്ന സംവാദം മുജാഹിദ് ജിന്ന് വിഭാഗത്തിന്‍റെ ആശയ പാപ്പരത്തം വെളിവാകുന്നതായിരുന്നു. നബിദിനാഘോഷം ശിര്‍ക്കാണെന്ന് കവല പ്രസംഗം നടത്തുന്ന ഇക്കൂട്ടര്‍ വ്യവസ്ഥ തയാറാക്കുംബോള്‍ പോലും അവരുടെ വാദമായി നബിദിനാഘോഷം ശിര്‍ക്കാണെന്ന് എഴുതാന്‍ തയാറായില്ല. മാത്രമല്ല, ഈ വിഷയത്തില്‍ സുന്നികളുടെ വിജയം മുന്‍കൂട്ടി കണ്ടിരുന്ന KNM  
ഔദ്യോഗിക വിഭാഗം ഈ പരിപാടിയുമായി മുജാഹിദ് വിഭാഗത്തിന് യാതൊരു ബന്ധവുമില്ലെന്ന്‍നും ആര് ജയിച്ചാലും തോറ്റാലും ഞങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ല എന്ന് അറിയിച്ച് ഒരു കത്ത് SKJM പ്രവര്‍ത്തകരെ ഏല്പിച്ചിരുന്നു.  സംവാദത്തില്‍ സുന്നി വിഭാഗത്തിന്‍റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാന്‍ ജിന്ന് വിഭാഗം തയാറായില്ല. അവര്‍ വിതരണം ചെയ്ത ലഘുലേഖകളില്‍ നബി (സ) യുടെ വഫാത്ത് ദിനം റ.അവ്വല്‍ 12 ആണ് എന്ന കാര്യത്തില്‍ പണ്ഡിതര്‍ ഏകോപിച്ചിരിക്കുന്നു എന്ന്  എഴുതിയത് സുന്നീ വിഭാഗം പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോള്‍ അത് സമ്മതിച്ച് ലഘുലേഖ വേറെ അടിക്കാമെന്നാണ് ഫൈസല്‍ മൗലവി പറഞ്ഞത്.
ഇത് പോലെ പല വിഷയങ്ങള്‍ക്കും ലാഘവത്തോടെയാണ് ജിന്ന് വാഭാഗം മറുപടി പറഞ്ഞത്. മാത്രമല്ല, നബിദിനം ഏറ്റവും ശ്രേഷ്ഠമായ ദിനമാണെന്നും അത് ലൈലത്തുല്‍ ഖദ്റിനേക്കാള്‍ പുണ്യമേറിയതാണെന്നും K.M മൗലവിയും മറ്റും എഴുതിയത് ചൂണ്ടിക്കാണിച്ചപ്പോഴും മുജാഹിദ് കാര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.
ഒടുവില്‍ അവസാന മറുപടി സമയം ജിന്ന് വിഭാഗത്തിന് ആയതിനാല്‍ അത് ദുരുപയോഗം ചെയ്യാനാണ് അവര്‍ ശ്രമിച്ചത്. അവസാന ചോദ്യ സമയത്ത്, നബി( സ ) യുടെ ജനനത്തിന്‍റെ പേരില്‍ മൂത്താപ്പയായ അബൂലഹബ് അടിമ സ്ത്രീയെ മോചിപ്പിക്കുകയും അതിന്‍റെ കാരണമായി എല്ലാ തിന്‍കളാഴ്ചയും നരകത്തില്‍ നിന്ന് ഒരു വെള്ളം കിട്ടുന്ന സംഭവം സഹീഹുല്‍ ബുഖാരിയില്‍ നിന്ന് ഉദ്ദരിച്ച് സലീം ഇര്‍ഫാനി ചോദിച്ചു.
എന്നാല്‍ ഇനി സുന്നികള്‍ക്ക് മൈക്ക് ഇല്ല എന്ന് മനസ്സിലാക്കിയ മുജാഹിദ്കാര്‍ ആ ഹദീസ് നിഷേധിച്ചു.
അതോടെ സദസ്സ് ഇളകി.അയാള്‍ സംസാരം നിര്‍ത്തിയ ഉടന്‍  പെട്ടെന്ന് മൈക്ക് എടുത്ത് പരിപാടി പിരിച്ചുവിട്ടതായി മുജാഹിദ് മധ്യസ്ഥന്‍ പറയുകയായിരുന്നു. എന്നാല്‍ സുന്നീ മധ്യസ്ഥനായ ഈ വിനീതന്‍ സുന്നീ പണ്ഡിതര്‍ ആ ഹദീസ് സ്വഹീഹുല്‍ ബുഖാരിയില്‍ നിന്ന് കാണിക്കാന്‍ അല്പം സമയം അനുവദിച്ചുകൂടെയെന്ന് ചോദിച്ചു. എന്നാല്‍ ഫൈസല്‍ മൗലവി എന്‍റെയടുത്ത് വന്ന് അത് ഇപ്പോള്‍ വേണ്ടയെന്നും വേണമെന്‍കില്‍ അടുത്ത വ്യവസ്ഥക്ക് ഇരിക്കാമെന്നും പറയുകയായിരുന്നു. മാത്രമല്ല അവരുടെ മധ്യസ്ഥനും അവരുടെ പണ്ഡിതരും പ്രവര്‍ത്തകരും എന്നോട് നിങ്ങളുടെ പ്രവര്‍ത്തകരോട് പുറത്ത് പോകാന്‍ പറയൂവെന്നും വ്യവസ്ഥ പ്രകാരമുള്ള ചോദ്യോത്തരം കഴിഞ്ഞതിനാല്‍ ഇനി സമയം അനുവദിക്കാന്‍ പറ്റില്ല എന്ന് പറയുകയായിരുന്നു. നിങ്ങളുടെ പ്രവര്‍ത്തകര്‍ പോയതിന് ശേഷമേ ഞങ്ങള്‍ക്ക് പോകാന്‍ കഴിയൂ എന്ന് അവര്‍ പറഞ്ഞതിനാല്‍ സുന്നീ പ്രവര്‍ത്തകരോട് പുറത്തേക്ക് പോകാന്‍ അപേക്ഷിക്കുകയായിരുന്നു..സദസ്സിലുള്ള സാധാരണക്കാര്‍ പോലും ജിന്ന് വിഭാഗം നേതാക്കളോട് പലതും ചോദിക്കുന്നുണ്ടായിരുന്നു. സുന്നികളെ ശാന്തരാക്കാന്‍ കഠിന ശ്രമം തന്നെ വേണ്ടി വന്നു്.
സംവാദത്തിന്‍റെ തുടര്‍ ഭാഗങ്ങള്‍ കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

"രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്" SKSSF മനുഷ്യജാലിക ഇന്ന്



അകില സ്തുദികളും പ്രബഞ്ചനാഥന്...2

അരുളിടാം സ്വലാത്തന്ത്യ ദൂതന്...2
സമസ്തകേരള സിന്ദാബാദ്..2
മനുഷ്യ ജാലിക സിന്ദാബാദ്...2
റിപ്പബ്ലിക് ഡേ സിന്ദാബാദ്...2
ഭാരത മൈത്രി സിന്ദാബാദ്...2
SKSSF സിന്ദാബാദ്....2
മനുഷ്യ ജാലിക സിന്ദാബാദ്..2

ജയ് ഭാരതം ഭാരതം ....
ജയ് ഭാരതം ഭാരതം .....
ജയ് ഭാരതം ഭാരതം......
ജയ് ജയ് ജയ് ഭാരതം ....

കൈകൾ കോർത്ത് നിൽക്കുവാൻ വരൂ...2
കരുത്തരെന്നുരത്തിടാൻ വരൂ...2
കാലമുള്ള കാലമെത്രയും...2
കാതലോടെ ഇന്ത്യയെ കാക്കാൻ...2

സ്നേഹ ചരിത്രം തുടർന്നിടാം...2
ദേശ രക്ഷക്കായ് പൊരുതിടാം...2
പള്ളിയമ്പലങ്ങൾ ചർച്ചുകൾ...2
സൗഹാർധമൂട്ടും പുരകളാക്കിടാം...2

കോന്തു നായർ മമ്പുറം തങ്ങൾ...2
മങ്ങാട്ടച്ചൻ കുഞ്ഞായിൽ മുസ്ലിയാർ...2
സാമൂതിരി കുഞ്ഞാലി മരക്കാർ...2
മാതൃകയാമമരസ്വരങ്ങൾ...2

ജയ് ഭാരതം ഭാരതം ....
ജയ് ഭാരതം ഭാരതം .....
ജയ് ഭാരതം ഭാരതം......
ജയ് ജയ് ജയ് ഭാരതം ....

സമസ്ത തന്ന ക്ഞാനാമൃതം...2
നുണഞ്ഞു വളർന്നുള്ളോർ നമ്മൾ...2
സമർത്ഥരതിൻ സാരഥികൾ2
പകർന്നു രാജ്യ സ്നേഹ സുമങ്ങൾ...2

പാണക്കാട്ടെ പൂമരങ്ങൾ...2
പൂകൾ നിറഞ്ഞ മമ്പുറം തങ്ങൾ...2
ടിപ്പുവും ഉമർകാളിയും...2
സിരകളിലാവേശ സ്വരങ്ങൾ.2

ജയ് ഭാരതം ഭാരതം ....
ജയ് ഭാരതം ഭാരതം .....
ജയ് ഭാരതം ഭാരതം......
ജയ് ജയ് ജയ് ഭാരതം ....

മൈത്രി നാടു നീളെ തീർത്തിടാം...2
മതേതരത്വ ബോധമൂട്ടിടാം...2
സഹിഷ്ണുദക്ക് ശക്തിയേകിടാം...2
സമത്വബോധം നെഞ്ചിലേറ്റിടാം...2

ഒരുമയാലെ പെരുമ നേടിടാം.2
മുതിർന്നവരെ അധരിച്ചിടാം..2
ഇളയവർക്ക് സ്നേഹമേകിടാം...2
രമ്യതക്കു കളമൊരുക്കിടാം...2

ജയ് ഭാരതം ഭാരതം ....
ജയ് ഭാരതം ഭാരതം .....
ജയ് ഭാരതം ഭാരതം......
ജയ് ജയ് ജയ് ഭാരതം ....3

രചന : ഷാകിർ വാഫി, ആലാപനം : മുനീർ വാഫി

ജാലികാ ഗീതം (സൗണ്ട്)


മനുഷ്യ ജാലിക - സര്‍ക്കുലര്‍

മനുഷ്യ ജാലിക തീര്‍ക്കാന്‍ ഇനി മൂന്നു ദിവസം മാത്രം.. പ്രചരണ പരിപാടികള്‍ അവസാന ഘട്ടത്തിലേക്ക്

കോഴിക്കോട്‌: "രാഷ്ടരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍" എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വ്യപകമായി സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ ക്ലസ്റ്റർ-ശാഖാ തല പ്രചരണ പരിപാടികള്‍അവസാന ഘട്ടത്തിലേക്ക് കടക്കുന്നു.. 
ജില്ലാതല പ്രചരണ പരിപാടികള്‍ നേരത്തെ ആരംഭിച്ചിട്ടുണ്ട്‌. 
SKSSF സ്റ്റേറ്റ്‌ കമ്മറ്റി തയ്യാറാക്കിയ മനുഷ്യ ജാലികയുടെ ഏകീകൃത  പോസ്റ്റര്‍ ഡിസൈന്‍ ഉപയോഗിച്ച്‌ മുഴുവന്‍ ജില്ലാ കമ്മറ്റികളും ഇതിനകം പോസ്റ്റര്‍ ഡിസൈന്‍ ചെയ്‌ത്‌ പുറത്തിറക്കിയിട്ടുണ്ട്. പോസ്റ്ററിനൊപ്പം പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ പ്രകാരമാണിപ്പോള്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്‌. 
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സമസ്ത സന്ദേശ യാത്രയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചാലുടന്‍ തന്നെ മനുഷ്യജാലിക പ്രചരണ പരിപാടികളും ഊര്‍ജ്ജിതമാക്കാന്‍ മിക്ക കമ്മറ്റികളും നേരത്തെ തീരുമാനിച്ചിട്ടുണ്ട്. അടുത്ത രണ്ടു ദിവസങ്ങളിലായി SKSSF ക്ലസ്റ്ററുകളിലും ശാഖാ കേന്ദ്രങ്ങളിലും വൈവിധ്യമാര്‍ന്ന പരിപാടികളാണ്‌ നടക്കാനിരിക്കുന്നത്‌.

അറിയിപ്പ്

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സൈബര്‍ വിംഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രഥമ യോഗം 24.01.2016 ഞായര്‍ 2 മണിക്ക് കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ നടക്കും. എന്ന് ചെയര്‍മാന്‍ റിയാസ് ഫൈസി പാപ്ലശ്ശേരി, ഇര്‍ഷാദ് കള്ളിക്കാട് അറിയിച്ചു.
- SKSSF STATE COMMITTEE

സമസ്ത 90 ആം വാർഷികം; ജനസഞ്ചയം സാക്ഷി: സന്ദേശയാത്രകള്‍ സമാപിച്ചു

ആലപ്പുഴ: കേരളത്തിന്റെ ഇരുദിക്കുകളില്‍ നിന്നും സത്യത്തിന്റേയും വിശുദ്ധിയുടേയും ഊര്‍ജ്ജപ്രവാഹമായി വന്ന സമസ്ത സന്ദേശയാത്ര ആലപ്പുഴയുടെ ചരിത്ര ഭൂമികയില്‍ ഐതിഹാസികമായി സമാപിച്ചു. കേരളീയ മുസ്്‌ലിം കൈരളിയുടെ പൈതൃകവാഹിയായ സമസ്തയുടെ തൊണ്ണൂറാം വാര്‍ഷിക സമ്മേളനത്തിന്റെ അമരധ്വനിയുയര്‍ത്തി സെക്രട്ടറിമാരായ കോട്ടുമല ടി.എം ബാപ്പു മുസ്്‌ലിയാരും പ്രൊ.കെ ആലിക്കുട്ടി മുസ്്‌ലിയാരും നയിച്ച പ്രചാരണമാണ് സമ്മേളനം നടക്കുന്ന ആലപ്പുഴയിലെ ഹൃദയഭാഗത്തുള്ള ഇ.എം.എസ് സ്‌റ്റേഡിയത്തില്‍ സമാപിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച്ച കര്‍ണാടകയിലെ മംഗലാപുരത്തു നിന്ന് ആരംഭിച്ച ഉത്തരമേഖലാ സന്ദേശയാത്രയും തമിഴ്‌നാട്ടിലെ കൊളച്ചലില്‍ നിന്നും ആരംഭിച്ച ദക്ഷിണ സന്ദേശയാത്രയും ആണ് വരക്കല്‍ നഗറില്‍ സമാപിച്ചത്. എസ്.കെ.എസ്.എസ്.എഫിന്റെ സന്നദ്ധഭടന്മാരായ വിഖായ വളണ്ടിയര്‍മാരുടെ അകമ്പടിയോടെ കേരളം ചുറ്റി ആലപ്പുഴയിലെത്തിയത്.
ഇരു ജാഥകളും വൈകിട്ട് ഏഴുമണിയോടെ ചേര്‍ത്തലയില്‍ സംഗമിച്ച നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടുകൂടിയാണ് ആലപ്പുഴയിലേക്ക് ആനയിച്ചത്. ജാഥാ നായകരായ പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാരെയും കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാരെയും ഉപനായകന്മാരേയും തുറന്ന വാഹനത്തിലാണ് ചേര്‍ത്തല മുതല്‍ സ്വീകരിച്ചാനയിച്ചത്. കിലോമീറ്ററുകളോളം പിന്നിട്ട സ്വീകരണ ജാഥക്ക് വഴി നീളെ രാജകീയ വരവേല്‍പ്പാണ് ലഭിച്ചത്.

മനുഷ്യജാലിക 2016 ഒഫീഷ്യൽ ഫ്ലക്സ് ഡിസൈൻ


മനുഷ്യജാലിക 2016 ഒഫീഷ്യൽ ഫ്ലക്സ് ഡിസൈൻ ഡൌൺലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നഴ്‌സറി വിദ്യാഭ്യാസത്തിന് പുതിയമുഖം; സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ഇസ്‌ലാമിക് പ്രീസ്‌കൂള്‍ ആരംഭിക്കും

ചേളാരി: നഴ്‌സറി വിദ്യാഭ്യാസത്തിന് പുതിയ മുഖം നല്‍കി ആധുനിക സംവിധാനത്തോടെ ഇസ്‌ലാമിക് പ്രീസ്‌കൂളുകള്‍ ആരംഭിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സിമിതി യോഗം തീരുമാനിച്ചു. 'അല്‍ബിര്‍റ്' എന്ന പേരിലായിരിക്കും ഇത് അറിയപ്പെടുക. അടുത്ത അധ്യയന വര്‍ഷം തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ക്ലാസുകള്‍ തുടങ്ങും. അക്കാദമിക് വിദഗ്ദരുടെ മേല്‍നോട്ടത്തില്‍ നിരവധി ശില്‍പശാലകളിലൂടെ രൂപപ്പെടുത്തിയ ശിശു സൗഹൃദ കരിക്കുലവും പാഠപുസ്തകങ്ങളും ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. രണ്ട് വര്‍ഷം കൊണ്ട് വിശുദ്ധ ഖുര്‍ആനിലെ നിശ്ചിത സൂറത്തുകള്‍ ഹൃദ്യസ്ഥമാക്കാനും നിത്യജീവിതത്തില്‍ പാലിക്കേണ്ട ഇസ്ലാമിക പാഠങ്ങള്‍ ശീലിക്കാനും ഉതകുന്ന വിധത്തിലാണ് കരിക്കുലം ആവിഷ്‌കരിച്ചിട്ടുള്ളത്. നൂതന ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയുള്ള സ്മാര്‍ട്ട് ക്ലാസ്‌റൂമുകളും ശിശുസൗഹൃദ പ്ലേഗ്രൗണ്ടും മറ്റു സൗകര്യങ്ങളും ഉറപ്പാക്കും. അക്കാദമിക് വിദഗ്ദര്‍ ഉള്‍പ്പെട്ട പരിശോധന ടീം സാക്ഷ്യപ്പെടുത്തുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമായിരിക്കും അംഗീകാരം നല്‍കുക. ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ 90-ാം വാര്‍ഷിക മഹാസമ്മേളനത്തില്‍ പ്രഖ്യാപനവും തുടര്‍ന്നു അല്‍ബിര്‍റിന്റെ ലോഞ്ചിംഗും നടക്കും. 2016 മാര്‍ച്ചില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷ സ്വീകരിക്കും. ജൂണ്‍ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കും. മദ്‌റസ സംവിധാനത്തിന് ലോക മാതൃകയായ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ഈ രംഗത്തെ മുന്നേറ്റം മറ്റൊരു മാതൃക കൂടി സൃഷ്ടിക്കുകയാണ്.
- SKIMVBoardSamasthalayam Chelari

ദാറുല്‍ ഹുദാ സിബാഖ് '16: വാഹന പ്രചാരണ യാത്രയ്ക്ക് തുടക്കമായി

തളങ്കര: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ദേശീയ കലോത്സവം 'സിബാഖ് '16' ന്റെ പ്രചാരണാര്‍ത്ഥം സംഘടിപ്പിക്കുന്ന വാഹന പ്രചാരണ യാത്രയ്ക്ക് തുടക്കമായി. ഇന്ന് രാവിലെ ദാറുല്‍ ഹുദയുടെ സഹസ്ഥാപനമായ മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ മംഗലാപുരം ഖാസി ത്വാഖാ അഹ്മദ് മൗലവിയായിരുന്നു പ്രചാരണ യാത്രയ്ക്ക് ഉദ്ഘാടനം നിര്‍വഹിച്ചത്. 
ജനുവരി 22, 23, 24, 25 വെള്ളി, ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മലപ്പുറം ജില്ലയിലെ ചെമ്മാട് ദാറുല്‍ ഹുദാ യൂനിവേഴ്‌സിറ്റിയിലാണ് സിബാഖ്ഗ്രാന്റ് ഫിനാലെ നടക്കുന്നത്. ദാറുല്‍ ഹുദയുടെ ഇരുപതോളം വരുന്ന സഹസ്ഥാപനങ്ങളെ സംയുക്തമായി സംഘടിപ്പിച്ച് നടത്തുന്ന കലാമാങ്കത്തിന്റെ എലിമിനേഷന്‍ റൗണ്ടുകള്‍ വ്യത്യസ്ത കാമ്പസുകളിലായി മുമ്പ് തന്നെ സമാപിച്ചിട്ടുണ്ട്. അവയില്‍ നിന്ന് സെലക്ഷന്‍ നേടിയ മത്സരാര്‍ത്ഥികളായിരിക്കും സിബാഖ് ഗ്രാന്റ് ഫിനാലെയില്‍ മാറ്റുരക്കുക. 
അക്കാദമി പ്രിന്‍സിപ്പല്‍ സിദ്ധീഖ് നദ്‌വി ചേരൂറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിന് വൈസ് പ്രിന്‍സിപ്പല്‍ യൂനസലി ഹുദവി സ്വാഗതമോതി. ദാറുല്‍ ഹുദാ സ്റ്റുടന്റ്‌സ് യൂണിയന്‍ സെക്രട്ടറി മിദ്‌ലാജ് കെസി വിഷയാവതരണവും മഹ്ഷൂഖ് തങ്ങള്‍ പ്രമേയ ഭാഷണവും നടത്തി. മസ്‌ലക് പ്രസിഡന്റ് റഷീദ് ആലംപാടി നന്ദി പ്രകാശനവും നടത്തി.
- malikdeenarislamic academy

സമസ്ത സമ്മേളനം; മനുഷ്യ ജാലിക; SKSSF കാസർകോട് മേഖലാ വാഹന പ്രചരണ ജാഥ 23-ന്

കാസർകോട്: "രാഷ്ട്രരക്ഷയ്ക്ക് സൗഹൃദതത്തിന്റെ കരുതൽ എന്ന പ്രമേയത്തിൽ ജനുവരി 26-ന് എസ് കെ എസ് എസ് എഫ് ജില്ലാ കമീറ്റി മൊഗ്രാലിൽ സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയുടെയും, "ആദർരവിശുദ്ധിയുടെ 90 വർഷം " എന്ന പ്രമേയത്തിൽ ഫെബ്രുവരി 11, 12, 13, 14 തീയ്യതികളിൽ ആലപ്പുഴയിൽ നടക്കുന്ന സമസ്ത സമ്മേളനത്തിന്റെയും പ്രചാരണാർത്ഥം എസ് കെ എസ് എസ് എഫ് കാസർകോട് മേഖലാ പ്രസിഡണ്ട് ഹനീഫ് മൗലവി ഉളിയത്തടുക്ക ക്യാപ്റ്റനും, മേഖലാ ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര, വൈസ് പ്രസിഡണ്ട് അഷ്റഫ് റഹ്മാനി ചൗക്കി വൈസ് ക്യാപ്പ് റ്റന്മാരുമായും, ട്രഷറർ റശീദ് മൗലവി ചാലക്കുന്ന് ഡയറക്ടറും പി.എ ജലീൽ ഹിദായത്ത് നഗർ കോർഡിനേറ്ററും മായും എസ് കെ എസ് എസ് എഫ് മേഖലാ കമിറ്റി സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥ ജനുവരി 23 ന് മാലിക്ക് ദീനാറിൽ നിന്ന് തുടക്കമാവും. എസ് കെ എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ജാഥ നായകൻ ഹനീഫ് മൗലവി ഉളിയത്തടുക്കക്ക് പതാക കൈമാറി ഉദ്ഘാടനം ച്ചെയ്യുന്ന ജാഥയ്ക്ക് മേഖലയിലെ മുഴുവൻ ശാഖയിലും പര്യടനം നടത്തി മൊഗ്രാൽപുത്തൂരിൽ സമാപ്പിക്കും. സമാപനം എസ് വൈ എസ് മണ്ഡലം ജനറൽ സെക്രട്ടറി എം.എ ഖലീൽ ഉദ്ഘാടനം ചെയ്യും. വിവിധ കേന്ദ്രങ്ങളിൽ നൽകുന്ന സ്വീകരണം, ഹമീദ് മദനി,ബഷീർ ദാരിമി തളങ്കര, കെ.എം സൈനുദ്ധീൻ ഹാജി കൊല്ലമ്പാടി, എ.എ സിറാജുദ്ധീൻ, ബാസിം ഖാസാലി, സഈദ് മൗലവി ബാങ്കോട്, യു ബ ശിർ ഉളിയത്തടുക്ക, സഅദ് ഹാജി ഉളിയത്തടുക്ക, ഹാരിസ് ബെദിര, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സത്താർ ഹാജി, മുഹമ്മദ് കുഞ്ഞി തുരുത്തി, സി എ അബ്ദുല്ലക്കുഞ്ഞി ചാല, സുഹൈൽ ഫൈസി തുടങ്ങിയ പ്രമുഖർ ഉദ്ഘാടനം ചെയ്യും വർക്കിംങ്ങ് കമിറ്റി യോഗം ഹാരിസ് ദാരിമി ഉദ്ഘാടനം ചെയ്തു. ഹനീഫ് മൗലവി അദ്ധ്യക്ഷത വഹിച്ചു. ഇർഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ബഷാൽ തളങ്കര, റശീദ് മൗലവി ചാലക്കുന്ന്, ഖലീൽ തുരുത്തി, ശിഹാബ് അണങ്കൂർ, ഹാഷിം ഹുദവി, സലാം പള്ളങ്കോട്, പ്രസംഗിച്ചു.
- skssfmeghala skssfmeghala

സമസ്ത സമ്മേളനം;ത്വലബാ വിംഗ് പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു

കോഴിക്കോട്: സമസ്ത 90-ാം വാര്‍ഷിക മഹാ സമ്മേളനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് ത്വലബാ വിംഗ് സംസ്ഥാന സമിതി 'ആദര്‍ശ വിശുദ്ധിയുടെ 90 വര്‍ഷം' എന്ന വിഷയത്തില്‍ പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു. ദര്‍സ് അറബിക് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് മത്സരം സംഘടിപ്പിക്കുന്നത്. 5 പേജില്‍ കവിയാത്ത പ്രബന്ധങ്ങള്‍ ഫെബ്രുവരി 6ന് മുമ്പായി ഇസ്‌ലാമിക് സെന്റര്‍, ലിങ്ക് റോഡ്, കോഴിക്കോട് എന്ന അഡ്രസ്സിലോ twalabastate@gmail.com ലേക്കോ അയക്കേണ്ടതാണ്. മത്സര വിജയികള്‍ക്ക് സമസ്ത സമ്മേളന വേദിയില്‍ വെച്ച് പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും വിതരണം ചെയ്യുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9544665949,9400449981.
- uvais muhammed

ദാറുല്‍ ഹുദ വനിതാ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ചെമ്മാട്: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൊതുവിദ്യാഭ്യാസ സംരംഭമായ സിപെറ്റി (സെന്റര്‍ ഫോര്‍ പ'ിക് എജ്യുക്കേഷന്‍ ആന്റ് ട്രൈനിംഗ്) ന് കീഴില്‍ സംഘടിപ്പിക്കപ്പെടുന്ന വനിതാ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മദ്‌റസ 7ാം ക്ലാസ് / സ്‌കൂള്‍ 10ാം ക്ലാസ് വരെ പഠിച്ച 20 - 40 വയസ്സിനിടയില്‍ പ്രായമുള്ള വനിതകള്‍ക്ക് ഈ കോഴ്‌സിലേക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8089158520 എന്ന നമ്പറില്‍ ബന്ധപ്പെടുക.
- Darul Huda Islamic University

സമസ്ത 90-ാം വാര്‍ഷിക പ്രചരണ സമ്മേളനം 22ന് പെരുമണ്ണയില്‍

- Unais K Perumanna

SKSSF മനുഷ്യജാലിക മഹാസംഭവമാക്കും: SKSSF കാസര്‍കോട്

കാസര്‍കോട്: രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും മതസൗഹാര്‍ദ്ദവും സാഹോദര്യവും നിലനിര്‍ത്താനും വര്‍ഗീയതയ്‌ക്കെതിരേയും തീവ്രവാദത്തിനും എതിരെ ഒറ്റക്കെട്ടായി അണിനിരക്കാനും പ്രചോദനം നല്‍കി എസ്. കെ. എസ്. എസ്. എഫ് കാസര്‍കോട് ജില്ലാ കമ്മറ്റി മൊഗ്രാലില്‍ ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിന്റെ സായാഹ്നത്തില്‍ സംഘടിപ്പിക്കുന്ന നടക്കുന്ന മനുഷ്യജാലിക മഹാസംഭവമാക്കുമെന്ന് സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു. റിപബ്ലിക് ദിനത്തില്‍ രാവിലെ 9 ന് മൊഗ്രാലിലെ മനുഷ്യജാലിക വേദിക്കരികില്‍ പതാക ഉയര്‍ത്തും. പ്രത്യേക യൂനിഫോം ധരിച്ച വിഖായ വളണ്ടിയര്‍മാര്‍ ഫ്ലാഗ് സല്യൂട്ട് നടത്തും. വൈകീട്ട് നാലിന് മൊഗ്രാല്‍പുത്തൂര്‍ ടൗണില്‍ നിന്ന് ജാലികാ റാലി തുടങ്ങും. കറുപ്പ് പാന്റും വെള്ള ഷര്‍ട്ടുംകോട്ടും കുങ്കുമ നിറത്തിലുള്ള വിഖായ തൊപ്പിയും ധരിച്ച പ്രവര്‍ത്തകരും, വെള്ള വസ്ത്രം ധരിച്ച ത്വലബ പ്രവര്‍ത്തകരും കറുപ്പ് പാന്റ് വെള്ളഷര്‍ട്ട് പച്ചത്തൊപ്പിയും ധരിച്ച കാംപസ് പ്രവര്‍ത്തകരും റാലിയില്‍ അണിനിരക്കും. ഓരോവിഭാഗത്തിന്റെയും ക്യാപ്റ്റന്‍മാര്‍ വലിയപതാകയേന്തി റാലിയെ നയിക്കും. വിവിധ മേഖലകളിലില്‍ നിന്നും എത്തുന്ന പ്രവര്‍ത്തകരും പ്രത്യേക ബാനറുകളുടെ പിന്നില്‍ അണനിരന്ന് റാലിയെ വര്‍ണാഭമാക്കും. സംസ്ഥാന ജില്ലാ ഭാരവാഹികള്‍, സെക്രട്ടറിയേറ്റ് അംഗങ്ങള്‍, സ്വാഗതസംഘം ഭാരവാഹികള്‍ എന്നിവരും റാലിക്ക് നേതൃത്വം നല്‍കും. പരിപാടിയുടെ ഭാഗമായി സ്വാഗതം, ജാലിക തീര്‍ക്കല്‍, ദേശിയോദ്ഗ്രഥന പ്രതിജ്ഞ, ഉദ്ഘാടനം, ദേശിയോദ്ഗ്രഥന ഗാനം, പ്രമേയപ്രഭാഷണം, ജാലികാ സന്ദേശം തുടങ്ങിയവ നടക്കും. വിവിധ മത സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും. അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍ പ്രമേയ പ്രഭാഷണം നടത്തും. 
 യോഗത്തില്‍ ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരെ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളം കോട്, അബ്ദുല്‍ സലാം ഫൈസി പേരാല്‍, മഹമൂദ് ദേളി, നാഫിഅ് അസ്അദി, യൂനഫ് ഫൈസി, ശരിഫ് നിസാമി മുഗു, യൂനൂസ് ഹസനി, അബൂബക്കര്‍ സാലൂദ് നിസാമി, ശറഫുദ്ദീന്‍ കുണിയ, മുഹമ്മദലി നീലേശ്വരം, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഉമറുല്‍ ഫാറൂഖ് തങ്ങള്‍, ഇബ്രാഹീം മൗവ്വല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee.

ത്വലബാ വളണ്ടിയര്‍ ലീഡേഴ്‌സ് മീറ്റ് 22 ന്

കോഴിക്കോട്: ആലപ്പുഴയില്‍ നടക്കുന്ന സമസ്ത 90ാം വാര്‍ഷിക മഹാസമ്മേളനത്തിനുള്ള ത്വലബാ വിംഗ് വളണ്ടിയര്‍ ലീഡര്‍മാരുടെ സംഗമം ജനുവരി 22 വെള്ളി വൈകീട്ട് 4 മണിക്ക് കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ നടക്കും. നേരത്തെ രജിസ്റ്റര്‍ ചെയ്ത ദര്‍സ്  അറബിക് കോളേജുകളിലെ ടീം ലീഡര്‍മാര്‍ പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങളുമായി കൃത്യസമയത്ത് എത്തിച്ചേരണം. ബന്ധപ്പെടുക: 9496817813.
- twalabastate wing

ഹാദിയ ഹജ്ജ് ഹെല്‍പ് ഡെസ്‌ക് ഇന്നു മുതല്‍

ഈ വര്‍ഷത്തെ ഹജ്ജിന് പോവാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് അപേക്ഷ ഫോം പൂരിപ്പിച്ച് കൊടുക്കാനും മറ്റു സഹായങ്ങള്‍ക്കുമായി ദാറുല്‍ ഹുദാ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ സംഘടിപ്പിക്കുന്ന ഹജ്ജ് ഹെല്‍പ് ഡസ്‌ക് ഇന്നു വൈകീട്ട് 4 മുതല്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ഹാദിയ ഓഫീസില്‍ ആരംഭിക്കും. വിശദ വിവരങ്ങള്‍ക്ക്: 9947600046, 8606885003.
- Darul Huda Islamic University

സമസ്ത സമ്മേളനം; SKSSF കാസർകോട് മേഖലാ സെമിനാർ ശ്രദ്ധയമായി

മധൂർ: ആദർശ വിശുദ്ധിയുടെ 90 വർഷം എന്ന പ്രമേയത്തിൽ ഫെബ്രുവരി 11, 12, 13, 14 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്ന സമസ്ത സമ്മേളനത്തിന്റെ പ്രചാരണാർത്ഥം എസ് കെ എസ് എസ് എഫ് കാസർകോട് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച എസ് കെ എസ് എസ് എഫ് കാസർകോട് മേഖലാ സെമിനാർ ശ്രദ്ധയമായി. അറന്തോടിൽ വെച്ച് നടന്ന സെമിനാർ എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാർ ഉദ്ഘാടനം ചെയ്തു. പ്രവാചക പാരമ്പര്യം മുറുകെ പിടിച്ച് ജീവിക്കണമെന്നും യഥാർത്ഥ അഹ് ലുസുന്നത് വൽ ജമാ അത്ത് സമസ്തയാണന്നും സമസ്ത കാണിച്ച് തന്ന ചര്യയെ പിമ്പറ്റി സ മ സ ത യിൽ അണിനിരയ്ക്കണമെന്ന് ഇബ്രാഹിം ഫൈസി ജെഡിയാർ ഉദ്ഘാടനത്തിൽ പറഞ്ഞു. മേഖലാ പ്രസിഡണ്ട് ഹനീഫ് മൗലവി ഉളിയത്തടുക്ക അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് ശാഖ സെക്രട്ടറി ഹനീഫ് അറന്തോട് സ്വാഗതം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര അറന്തോട് ശാഖയുടെ വിഖായ സമർപ്പണം നടത്തി. അഷ്റഫ് റഹ്മാനി ചൗക്കി സമസ്ത മുത്ത് നബിയുടെ പാത എന്ന വിഷയത്തിലും, ഉമറുൽ ഫാറൂഖ് ദാരിമി രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന വിഷയത്തിലും പ്രഭാഷണം നടത്തി. ഇർഷാദ് ഹുദവി ബെദിര, യു, ബഷീർ ഉളിയത്തടുക്ക, എ.ബി അബ്ദുൽ ഖാദർ ഫൈസി, എ.എം അബ്ദുൽ ഖാദർ മൗലവി, പി.എ ജലീൽ, ഹാരിസ് എസ് പി നഗർ, എൻ എ മുഹമ്മദ് കുഞ്ഞി, റൗഫ് അറന്തോട്, നിസാമുദ്ധീൻ ഹിദായത്ത് നഗർ, ഹനീഫ് അറന്തോട് 'സുഹൈൽ ഫൈസി കമ്പാർ ഇസ്ഹാഖ് ഹനീഫി, ഹംസ എച്ച്, അബൂബക്കർ ഹാജി റശീദ് തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ: എസ് കെ എസ് എസ് എഫ് കാസർകോട് മേഖലാ കമീറ്റി സംഘടിപ്പിച്ച സെമിനാർ എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാർ ഉദ്ഘാടനം ചെയ്യുന്നു.
- irshad irshadba

ആത്മീയ നിര്‍വൃതി തേടി പതിനായിരങ്ങള്‍ എത്തി, കണ്ണിയത്ത് ഉസ്താദ് മഖാം ഉറൂസിന് ഉജ്വല സമാപനം

വാഴക്കാട്: റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാരുടെ ഇരുപത്തിമൂന്നാം മഖാം ഉറൂസ് മുബാറകിന് ഉജ്വല സമാപനം. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച ഉറൂസ് മുബാറകാണ് പതിനായിരങ്ങള്‍ പങ്കെടുത്ത പ്രാര്‍ത്ഥന സദസ്സോടെ സമാപിച്ചത്. മഖാം സിയാറത്തിന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. സമാപന സംഗമം പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. സര്‍വ മതര്‍ക്കും സ്വീകാര്യനായി മത മൈത്രിയുടെ സന്ദേശം നല്‍കിയ മഹാപുരുഷനായിരുു കണ്ണിയത്ത് ഉസ്താദെന്നും, നിഷ്‌കളങ്കതയായിരുന്നു അവരുടെ പ്രത്യേകതയെും തങ്ങള്‍ പറഞ്ഞു. കണ്ണിയത്ത് ഇസ്ലാമിക് സെന്ററിന് വേണ്ടി അല്‍ജമാല്‍ നാസര്‍ നല്‍കിയ പത്ത് സെന്റ് ഭൂമിയുടെ പ്രമാണങ്ങള്‍ തങ്ങള്‍ ഏറ്റുവാങ്ങി. അദാനത്തിന്റെ ഉല്‍ഘാടനം കണ്ണിയത്ത് കുഞ്ഞിമോന്‍ മുസ്‌ലിയാര്‍, കണ്ണിയത്ത് അബ്ദുള്ളക്കുട്ടി മുസ്‌ലിയാര്‍ എിവര്‍ക്ക് നല്‍കി ഹൈദറലി തങ്ങള്‍ നിര്‍വഹിച്ചു. സെന്റര്‍ മാനേജര്‍ മമ്മുദാരിമി, സ്ഥാപന കെട്ടിടം നിര്‍മിച്ചു നല്‍കിയ പാലപ്ര കൊയപ്പത്തോടി മുഹമ്മദലി ഹാജി. അല്‍ജമാല്‍ നാസര്‍ എന്നിവര്‍ക്ക് കമ്മിറ്റി നല്‍കിയ ഉപഹാരവും തങ്ങള്‍ കൈമാറി. 
സ്വാഗതസംഘം ചെയര്‍മാനും സമസ്ത ട്രഷററുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. കണ്ണിയത്ത് ഇസ്ലാമിക് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കു ഹിഫ്‌സുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സനദ് ദാനം തങ്ങള്‍ നിര്‍വഹിച്ചു. 
സമസ്ത ഉപാധ്യക്ഷന്‍ എം ടി അബ്ദുള്ള മുസ്‌ലിയാര്‍, വിദ്യാഭ്യാസബോര്‍ഡ് സെക്രട്ടറി കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, സയ്യിദ് മാനുതങ്ങള്‍ വെള്ളൂര്‍, കെ മുഹമ്മദുണ്ണി ഹാജി എം എല്‍ എ, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ശിഹാബ് തങ്ങള്‍, ബാപ്പു തങ്ങള്‍ കുന്നുംപുറം, മുഹമ്മദലി ഹാജി, സയ്യിദ് ബി എസ് കെ തങ്ങള്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഉമര്‍ ഫൈസി മുക്കം, ആര്‍ വി കുട്ടിഹസന്‍ ദാരിമി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, കെ എസ് ഇബ്‌റാഹീം മുസ്‌ലിയാര്‍, അബൂബക്കര്‍ ഫൈസി മലയമ്മ, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി സലാം ഫൈസി മുക്കം, മുഹമ്മദ് ബാഖവി മാവൂര്‍, ഫസല്‍ ഹാജി കുറ്റൂര്‍, ഷമീര്‍ ഫൈസി ഒടമല, സൈദ് മുഹമ്മദ് നിസാമി, പാലപ്ര മുഹമ്മദലി ഹാജി, അബ്ദുറഹിമാന്‍ ദാരിമി മുണ്ടേരി തുടങ്ങിയവര്‍ പങ്കെടുത്തു. വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. 
ഫോട്ടോ: റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാരുടെ ഇരുപത്തിമൂന്നാം മഖാം ഉറൂസ് മുബാറകിന്റെ സമാപന സമ്മേളനം സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യുന്നു.
- Yoonus MP

ദാറുല്‍ഹുദാ സിബാഖ് കലോത്സവം; രചനാ മത്സരങ്ങള്‍ നാളെ

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയുടെ നാലാമത് സിബാഖ് ദേശീയ കലോല്‍സവത്തിന്റെ രചന മല്‍സരങ്ങള്‍ നാളെ ഏഴ് കേന്ദ്രങ്ങളിലായി നടക്കും. അറബി, ഉറുദു, ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ 36 മത്സര ഇനങ്ങളിലായി അഞ്ചൂറോളം മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും.
കേരളത്തിലെ ആറു കേന്ദ്രങ്ങളിലും ആന്ധ്രപ്രദേശിലെ പുങ്കനൂര്‍  മന്‍ഹജുല്‍ ഹുദാ അറബിക് കോളേജിലുമായി മൊത്തം ഏഴു കേന്ദ്രങ്ങളിലാണ് രചനാ മത്സരങ്ങള്‍ നടക്കുക.
കാസര്‍ഗോഡ് ജില്ലയില്‍   ഉദുമ എം.ഐ.സി ദാറുല്‍ ഇര്‍ശാദ് അക്കാദമി, കണ്ണൂര്‍ ജില്ലയില്‍ കണ്ണാടിപ്പറമ്പ് ദാറുല്‍ഹസനാത്ത് ഇസ്‌ലാമിക് കോളേജ്, കോഴിക്കോട് കൊടുവള്ളി കെ എം ഒ അക്കാദമി,  മലപ്പുറം ജില്ലയില്‍ ദാറുല്‍ ഹുദാ കാമ്പസ്, താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജ് , ദാറുല്‍ ഉലൂം  ദഅ്‌വാ കോളേജ് തൂത,എറണാകുളത്ത്  കളമശ്ശേരി  അല്‍ ഹിദായ അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളാണ് രചനാ മല്‍സരങ്ങള്‍ക്ക് വേദിയാവുന്നത്. കലോത്സവത്തിന്റെ ഗ്രാന്റ് ഫിനാലെ 22 മുതല്‍ വാഴ്‌സിറ്റി കാമ്പസില്‍ നടക്കും.

സിബാഖ് കലോത്സവം: പന്തലിനു കാല്‍ നാട്ടി


ദാറുല്‍ഹുദാ സിബാഖ് ദേശീയ കലോത്സവത്തിന്റെ ഗ്രാന്റ് ഫിനാലെക്ക് വേദിയാക്കുന്ന വാഴ്‌സിറ്റി കാമ്പസില്‍ കലോത്സവ പന്തലിനു കാല്‍നാട്ടി. നാലു പ്രധാന വേദികളടക്കം മൊത്തം എട്ടു വേദികളാണ് ദേശീയ കലോത്സവത്തിനായി വാഴ്‌സിറ്റി കാമ്പസില്‍ ഒരുക്കുന്നത്.
ദാറുല്‍ഹുദാ ട്രഷറര്‍ കെ.എം സൈദലവി ഹാജി കാല്‍നാട്ടല്‍ കര്‍മം നിര്‍വഹിച്ചു. ഹംസ ഹാജി മൂന്നിയൂര്‍, ഓമച്ചപ്പുഴ അബ്ദുല്ല ഹാജി, എം.കെ ജാബിറലി ഹുദവി പടിഞ്ഞാറ്റുമുറി, പി.കെ നാസ്വിര്‍ ഹുദവി കൈപ്പുറം, കെ.പി ജഅ്ഫര്‍ ഹുദവി കൊളത്തൂര്‍, ജഅ്ഫര്‍ ഹുദവി ഇന്ത്യനൂര്‍, ഹംസ ഹുദവി ഊരകം തുടങ്ങിയവര്‍ സംബന്ധിച്ചു.

സമസ്ത സമ്മേളനം; SKSSF കാസർകോട് മേഖലാ സെമിനാറും മനുഷ്യ ജാലിക പ്രചരണവും ഇന്ന് അറന്തോടിൽ

മധൂർ: സമസ്ത ആദർശ വിശുദ്ധിയുടെ 90 വർഷം എന്ന പ്രമേയത്തിൽ 11, 12, 13, 14 എന്നീ തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്ന സമസ്ത സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി എസ് കെ എസ് എസ് എസ് എഫ് കാസർകോട് മേഖലാ സെമിനാറും മനുഷ്യ ജാലിക പ്രചരണ സംഗമവും ജനുവരി 15 വെള്ളി ഇന്ന് ഉച്ചയ്ക്ക് 2.30 ന് അറന്തോട് മദ്റസ പരിസരത്ത് വെച്ച് നടക്കും. പരിപാടി എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാർ ഉദ്ഘാടനം ചെയ്യും മേഖലാ പ്രസിഡണ്ട് ഹനീഫ് മൗലവി ഉളിയത്തടുക അദ്ധ്യക്ഷത വഹിക്കും. എ.ബി അബ്ദുൽ ഖാദർ ഫൈസി പ്രാർത്ഥന നടത്തും അരന്തോട് ശാഖയിലെ വിഖായ സന്നദ്ധ സേവകരെ എസ് കെ എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര നാടിന് സമർപ്പിക്കും, അഷ്റഫ് റഹ്മാനി ചൗക്കി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി വിഷയവതരണം നടത്തും എം.എ ഖലീൽ, എ.എ സിറാജുദ്ധീൻ, സഅദ് ഹാജി ഉളിയത്തടുത്ത യു. ബശീർ ഉളിയത്തടുക്ക, ഇർഷാദ് ഹുദവി ബെദിര, അബ്ദുൽ ഖാദർ മൗലവി, എൻ എ മുഹമ്മദ് കുഞ്ഞി, ഹനീഫ് അറന്തോട് , റഊഫ് അറന്തോട്, ഇസ്ഹാഖ് ഹനീഫി അറന്തോട്, റശീദ് മൗലവി ചാലക്കുന്ന്, ബശാൽ തളങ്കര, ഹാരിസ് ബെദിര, പി എ ജലീൽ, സാലിം ബെദിര, ശഫീഖ് ഖാസി ലൈൻ, നിസാമുദ്ധീൻ ഹിദായത്ത് നഗർ, സുഹൈൽ ഫൈസിതുടങ്ങിയ പ്രമുഖർ സംബന്ധിക്കും.
- irshad irshadba

അന്താരാഷ്ട്ര ഖുര്‍ആനിക് കോണ്‍ഫറന്‍സ്; പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു

ചെമ്മാട്: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ ഖുര്‍ആന്‍ ആന്റ് റിലേറ്റഡ് സയന്‍സസ് ഡിപാര്‍ട്‌മെന്റിനു കീഴില്‍ 2016 മാര്‍ച്ച് 19, 20 തിയ്യതികളിലായി നടക്കുന്ന അന്താരാഷ്ട്ര ഖുര്‍ആനിക് കോണ്‍ഫറന്‍സിലേക്ക് പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു. 'ഇന്ത്യയിലെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍' എന്നതാണ് കോണ്‍ഫറന്‍സ് പ്രമേയം. ഇന്ത്യയിലെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളുടെ വികാസം, തഫ്‌സീര്‍ സാഹിത്യത്തിലെ ഇന്ത്യന്‍ സംഭാവനകള്‍, അറബി- ഉര്‍ദു- പേര്‍ഷ്യന്‍ ഭാഷകളിലെ ഇന്ത്യന്‍ തഫ്‌സീറുകള്‍, പ്രാദേശികഭാഷാ തഫ്‌സീറുകള്‍, ഇന്ത്യയിലെ പ്രമുഖ ഖുര്‍ആന്‍ പണ്ഡിതരും സംഭാവനകളും, ഇന്ത്യയിലെ പ്രധാന ഖുര്‍ആനിക പഠന കേന്ദ്രങ്ങള്‍, ഖുര്‍ആന്‍ വ്യാഖ്യാനത്തിലെ ആധുനിക സമീപനങ്ങള്‍, ഇന്ത്യന്‍ ഭാഷകളിലെ ഖുര്‍ആന്‍ പരിഭാഷകള്‍ തുടങ്ങിയവയാണ് ഉപപ്രമേയങ്ങള്‍. 
മലേഷ്യ, ഈജിപ്ത്, ജോര്‍ദാന്‍, സഊദി അറേബ്യ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെയും വിവിധ ഇന്ത്യന്‍ സര്‍വകലാശാലകളിലെയും വിശിഷ്ടാതിഥികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്. സ്വീകരിക്കപ്പെടുന്ന പ്രബന്ധങ്ങള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കും. സമ്മേളന ദിവസങ്ങളിലെ ഭക്ഷണ- താമസ സംവിധാനങ്ങള്‍ സൗജന്യമായിരിക്കും. 
പ്രബന്ധ സംക്ഷിപ്തം അയക്കാനുള്ള അവസാന തിയ്യതി: 2016 ജനുവരി 31. 
വിശദവിവരങ്ങള്‍ക്ക്: www.dhiu.info/icqi
ഫോണ്‍: +91 9961332605, 9605222963. 
- Dept. Of Qur'an and Related Sciences DHIU PG

ഹമീദലി തങ്ങള്‍ക്ക് ജില്ലയിലെ ആദ്യ സ്വീകരണം ഇമാം ശാഫി അക്കാദമിയില്‍

കുമ്പള: എസ്. കെ. എസ്.എസ്. എഫ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ക്ക് ഇമാം ശാഫി അക്കാദമി എസ്. കെ. എസ്. എസ്. എഫ് കാമ്പസ് വിംഗ് സ്വീകരണം നല്‍കി. മൂസ നിസാമിയുടെ അദ്ധ്യക്ഷതയില്‍ സഫ്‌വാന്‍ വാഫി ഉദ്ഘാടനം ചെയ്തു. അക്കാദമി സീനിയര്‍ മുദരിസ് ഹംസ മുസ്ലിയാര്‍ ഉപഹാര സമര്‍പ്പണം നടത്തി. വാഫി പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സലീം വടകരക്ക് തങ്ങള്‍ സമ്മാനം നല്‍കി. സെക്രട്ടറി അലി മുഗു സ്വാഗാതവും ശിഹാബ് കെ.സി റോഡ് നന്ദിയും പറഞ്ഞു.
- Imam Shafi Academy

പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു

കുവൈറ്റ്‌ സിറ്റി: ''സമസ്ത ആദര്‍ശ വിശുദ്ധിയുടെ 90 വര്‍ഷം'' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി 2016 ഫെബ്രുവരി 11 മുതല്‍ 14 വരെ ആലപ്പുഴ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 90-ാം വാര്‍ഷിക മഹാസമ്മേളനത്തിന്‍റെ പ്രചരണാര്‍ത്ഥം കുവൈറ്റ്‌   കേരള ഇസ്ലാമിക് കൌണ്‍സില്‍ സമ്മേളനം സംഘടിപ്പിച്ചു. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ സംഘടപ്പിച്ച സമ്മേളനത്തില്‍ ഇസ്ലാമിക് കൌണ്‍സില്‍  പ്രസിടണ്ട് ശംസുദ്ധീന്‍ ഫൈസി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ഹംസ ബാഖവി സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി  “സമസ്തയുടെ  ആദര്‍ശ വിശുദ്ധി “ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ഹംസ ദാരിമി സ്വാഗതവും ഉസ്മാന്‍ ദാരിമി നന്ദിയും  പറഞ്ഞു.
- Media KIC

കണ്ണിയത്ത് ഉസ്താദ് മഖാം ഉറൂസ് മുബാറക്

പ്രഭാഷണങ്ങള്‍ക്ക് സമാപനം, ഇന്ന് ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രാര്‍ത്ഥനാ സംഗമം 
വാഴക്കാട്: റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് ഉസ്താദ് ഇരുപത്തിമൂാം മഖാം ഉറൂസിന്റെ ഭാഗമായി സംഘടിപ്പിച്ച ആറു ദിവസത്തെ പ്രഭാഷണത്തിന് സമാപനം. സമാപന സംഗമവും പ്രാര്‍ത്ഥന സദസ്സും ഇന്ന് രാവിലെ എട്ട് മുതല്‍ ആരംഭിക്കും. ശൈഖുനാ ജിഫ്രി മുത്തുക്കോയ തങ്ങള്‍, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, വാവാട് കുഞ്ഞികോയ മുസ്‌ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സൈദ് മുഹമ്മദ് നിസാമി തുടങ്ങിയവര്‍ പങ്കെടുക്കും. 
ഇന്നലെ നടന്ന മത പ്രഭാഷണം സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. മഖാം സിയാറത്തിനു പ്രൊഫസര്‍ കെ ആലികുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. കെ ആലി അധ്യക്ഷനായി. മജ് ലിസുന്നൂര്‍ സംഗമത്തിന് സംസ്ഥാന അമീര്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കി. ഷാജഹാന്‍ റഹ്മാനി കമ്പളക്കാട് മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് ബി എസ് കെ തങ്ങള്‍, കുട്ടിഹസന്‍ ദാരിമി, കണ്ണിയത്ത് കുഞ്ഞിമോന്‍, കെ എസ് ഇബ്രാഹീം മുസ്‌ലിയാര്‍, വാര്‍ഡ് മെമ്പര്‍ അഷ്‌റഫ് ശുക്കൂര്‍ വെട്ടത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
ഫോട്ടോ: കണ്ണിയത്ത് ഉസ്താദ് മഖാം ഉറൂസിന്റെ ഭാഗമായി സംഘടിപ്പിച്ച മജ് ലിസുന്നൂര്‍ സംഗമത്തിന് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കുന്നു.
- Yoonus MP

സമസ്ത സമ്മേളനം; SKSSF കാസര്‍കോട് മേഖലാ സെമിനാറും മനുഷ്യജാലിക പ്രചാരണവും നാളെ

മധൂര്‍: സമസ്ത സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി എസ്. കെ. എസ്. എസ്. എസ്. എഫ് കാസര്‍കോട് മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറും മനുഷ്യ ജാലിക പ്രചാരണ സംഗമവും 15ന് 2. 30 മണിക്ക് അറന്തോട് മദ്രസാ പരിസരത്ത് നടക്കും. 
എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡണ്ട് ഹനീഫ് മൗലവി ഉളിയത്തടുക്ക അധ്യക്ഷത വഹിക്കും. എ. ബി അബ്ദുല്‍ ഖാദര്‍ ഫൈസി പ്രാര്‍ത്ഥന നടത്തും. അറന്തോട് ശാഖയിലെ വിഖായ സന്നദ്ധ സേവകരെ ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര നാടിന് സമര്‍പ്പിക്കും. 
അഷ്‌റഫ് റഹ്മാനി ചൗക്കി, ഫാറൂഖ് ദാരിമി, കൊല്ലമ്പാടി വിഷയാവതരണം നടത്തും. എം. എ ഖലീല്‍, എ. എ സിറാജുദ്ദീന്‍, സഅദ് ഹാജി ഉളിയത്തടുക്ക, യു. ബശീര്‍ ഉളിയത്തടുക്ക, ഇര്‍ഷാദ് ഹുദവി ബെദിര, അബ്ദുല്‍ ഖാദര്‍ മൗലവി, എന്‍. എ മുഹമ്മദ് കുഞ്ഞി, ഹനീഫ് അറന്തോട്, റഊഫ് അറന്തോട്, ഇസ്ഹാഖ് ഹനീഫി അറന്തോട്, റഷീദ് മൗലവി ചാലക്കുന്ന്, ബഷാല്‍ തളങ്കര, ഹാരിസ് ബെദിര, പി. എ ജലീല്‍, സാലിം ബെദിര, ഷഫീഖ് ഖാസിലേന്‍, നിസാമുദ്ദീന്‍ ഹിദായത്ത് നഗര്‍, സുഹൈല്‍ ഫൈസി സംബന്ധിക്കും.
- skssfmeghala skssfmeghala

ദാറുല്‍ ഹുദാ സിബാഖ് '16; നൂറ് മേനി കൊയ്ത് മാലിക് ദീനാര്‍ അക്കാദമി

തളങ്കര: ദാറുല്‍ ഹുദാ ദേശീയ കലോത്സവം സിബാഖ് '16ന്റെ പ്രാഥമിക റൗണ്ടില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി ശ്രദ്ധേയമായി. ബിദായ, ഊല, ഥാനിയ, ഥാനവിയ്യ എന്നീ നാല് വിഭാഗങ്ങളിലായി യഥാക്രമം തലശ്ശേരി ദാറുസ്സലാം ഇസ്‌ലാമിക് അക്കാദമി, മാലിക് ദീനാര്‍, എം.ഐ.സി ചട്ടഞ്ചാല്‍, ദാറുന്നജാത്ത് വല്ലപ്പുഴ എന്നീ കേന്ദ്രങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. ഇരുപതോളം സ്ഥാപനങ്ങളില്‍ നിന്ന് ആയിരത്തോളം മത്സരാര്‍ത്ഥികള്‍ നൂറില്‍പരം ഇനങ്ങളില്‍ മാറ്റുരച്ചു. വിവിധ കേന്ദ്രങ്ങളില്‍ നടന്ന ബിദായ, ഥാനിയ, ഥാനവിയ്യ വിഭാഗങ്ങളില്‍ 15, 12, 13 മത്സരാര്‍ത്ഥികളെ ഫൈനലിലെത്തിച്ച് രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയപ്പോള്‍ തളങ്കര തന്നെ ആതിഥ്യമരുളിയ ഊല വിഭാഗത്തില്‍ 25 പേരെ ഫൈനലിലെത്തിച്ച് മാലിക് ദീനാര്‍ അക്കാദമി ഒന്നാം സ്ഥാനത്തെത്തി. അന്താരാഷ്ട്ര മത്സര ഇനമായ ആലിയ വിഭാഗത്തിന്റെ മുനാളറയിലും മികച്ച പ്രകടനം നടത്തി ഫൈനലിലേക്ക് യോഗ്യത നേടി. വിജയികളെ അക്കാദമി കമ്മിറ്റി, സ്റ്റാഫ് കൗണ്‍സില്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമ, വിദ്യാര്‍ത്ഥി സംഘടന മസ്‌ലക് അഭിനന്ദിച്ചു. സിബാഖ് ഗ്രാന്റ് ഫിനാലെ ജനുവരി 22, 23, 24, 25 തിയ്യതികളില്‍ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി കാമ്പസില്‍ നടക്കും.
- malikdeenarislamic academy

മനുഷ്യജാലികക്കും സമസ്ത സമ്മേളനത്തിനും കാസര്‍കോട് ജില്ലാ SKSSF വിവിധ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി

കാസര്‍കോട്: സമസ്ത ആദര്‍ശ വിശുദ്ധിയുടെ തൊണ്ണൂറുവര്‍ഷം എന്ന സന്ദേശത്തില്‍ ഫെബ്രുവരി 11 മുതല്‍ 14 വരെ ആലപ്പുഴ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വാര്‍ഷിക സമ്മേളപ്രചരണാര്‍ഥവും ജനുവരി 26 ന് മൊഗ്രാലില്‍ നടക്കുന്ന മനുഷ്യജാലികയുടെ പ്രചരണാര്‍ഥവും എസ്. കെ. എസ്. എസ്. എഫ് കാസര്‍കോട് ജില്ലാ കമ്മറ്റി വിവിധ പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. ജില്ലാതല റോഡ് ഷോ, ലീഡേഴ്‌സ് റാലി, സംസ്ഥാന കമ്മറ്റിയുടെ നിര്‍ദേശപ്രകാരം ' സമസ്ത മുത്ത് നബിയുടെ പാത, രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന വിഷയത്തില്‍ മേഖലാതലങ്ങളില്‍ സെമിനാറുകള്‍, മേഖലാതല വാഹന ജാഥ, ക്ലസ്റ്ററുകളില്‍ സൗഹൃദ കൂട്ടായ്മ, ശാഖകളില്‍ സ്‌നേഹ സംഗമവും പ്രത്യേക കണ്‍വന്‍ഷനുകളും സംഘടിപ്പിക്കും. 16 ന് നടക്കുന്ന സമസ്ത സന്ദേശ ജാഥയ്ക്ക് വിഖായ വളണ്ടിയേഴ്‌സിന്റെ നേതൃത്വത്തില്‍ നേതാക്കളെ സ്വീകരണ വേദിയിലേക്ക് ആനയിക്കാനും ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരേ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളം കോട്, അബ്ദുല്‍ സലാം ഫൈസി പേരാല്‍, മഹമൂദ് ദേളി, നാഫിഅ് അസ്അദി തൃക്കരിപ്പൂര്‍, യൂനഫ് ഫൈസി പെരുമ്പട്ട, ശരിഫ് നിസാമി മുഗു, യൂനൂസ് ഹസനി, ഉമറുല്‍ ഫാറൂഖ് തങ്ങള്‍, അബൂബക്കര്‍ സാലൂദ് നിസാമി, ശറഫുദ്ദീന്‍ കുണിയ, മുഹമ്മദലി നീലേശ്വരം, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഇബ്രാഹീം മൗവ്വല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee.

മികച്ച ഖതീബുമാര്‍ക്കുള്ള ക്വാളിറ്റി സര്‍ട്ടിഫിക്കറ്റ് പ്രഖ്യാപിച്ചു

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് മികച്ച ഖതീബുമാര്‍ക്ക് നല്‍കുന്ന ക്വാളിറ്റി സര്‍ട്ടിഫിക്കറ്റിന് അര്‍ഹരായവരെ പ്രഖ്യാപിച്ചു. ശിഹാബ് തങ്ങള്‍ സെന്റര്‍ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് പേരുകള്‍ പ്രഖ്യാപിച്ചത്. ദഅ്‌വ, വിദ്യാഭ്യാസം, ചാരിറ്റി, റിലീഫ്, തര്‍ക്ക പരിഹാരം, ഗൈഡന്‍സ്, സന്നദ്ധ സേവനം തുടങ്ങിയ മേഖലകളില്‍ ഖതീബ് എന്ന നിലയില്‍ ചെയ്ത സേവന മികവ് പരിഗണിച്ചാണ് ക്വാളിറ്റി സര്‍ട്ടിഫിക്കറ്റിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരു വിവരം താഴെ ചേര്‍ക്കുന്നു. ജോലി ചെയ്യുന്ന സ്ഥലം ബ്രാക്കറ്റില്‍.
സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്‌രി തങ്ങള്‍, വല്ലപ്പുഴ (ആമയൂര്‍, പാലക്കാട്), ജലീല്‍ റഹ്മാനി വാണിയന്നൂര്‍ (കറുകത്തുരുത്തി, പൊന്നാനി - മലപ്പുറം), അലി ഫൈസി പാവണ്ണ (കടലുണ്ടി നഗരം - മലപ്പുറം), കെ.പി.എം അശ്‌റഫ് ഫൈസി, മേലാറ്റൂര്‍ (പാണക്കാട് - മലപ്പുറം), റാസി ബാഖവി (ഉള്ളണം കോട്ടായി - മലപ്പുറം), അബ്ദുസ്സമദ് ഫൈസി തെയ്യോട്ടുചിറ (കച്ചേരിപ്പറമ്പ്, കോട്ടോപാടം - പാലക്കാട്), മുജീബ് റഹ്മാന്‍ ദാരിമി, തത്തനംപുള്ളി (പതിയാശ്ശേരി - തൃശ്ശൂര്‍), ബശീര്‍ ഫൈസി ദേശമംഗലം (ഒരുമനയൂര്‍ നോര്‍ത്ത് - തൃശ്ശൂര്‍), ഇസ്മായില്‍ ഫൈസി വണ്ണപുറം (പായിമ്പ്ര - എറണാകുളം), കെ.കെ സുലൈമാന്‍ ദാരിമി (കടവല്ലൂര്‍ നോര്‍ത്ത് - തൃശ്ശൂര്‍), ഖാസിം ഫൈസി പോത്തനൂര്‍ (ബിയ്യം പൊന്നാനി - മലപ്പുറം), ഇബ്രാഹിം ഫൈസി കുട്ടമ്പൂര്‍ (വീര്യമ്പ്രം - കോഴിക്കോട്), റാശിദ് ഗസ്സാലി, കൂളിവയല്‍ (എരുമാട്, നീലഗിരി - തമിഴ്‌നാട്), അബൂബക്കര്‍ ഫൈസി എറണാകുളം , മുഹമ്മദ് കുട്ടി ഫൈസി കരിങ്ങനാട് (അരക്കുപറമ്പ് - മലപ്പുറം), മുഹമ്മദ് സ്വാലിഹ് ഫൈസി, പള്ളിക്കുറുപ്പ് (കുളപ്പറമ്പ് - പാലക്കാട്), ഫൈസല്‍ ഫൈസി, കൂടത്തായ് (കണ്ടംകുളങ്ങര - കോഴിക്കോട്), ടി.ടി അബ്ദുല്‍ ഹമീദ് ഫൈസി, ആക്കോട് (മൂന്നാലുങ്ങല്‍ - കോഴിക്കോട്), സയ്യിദ് മുഹമ്മദ് ഹുസൈന്‍  തങ്ങള്‍അല്‍ അസ്ഹരി, പയ്യന്നൂര്‍ (പയ്യന്നൂര്‍,കാങ്കോല്‍- കണ്ണൂര്‍), അബ്ദുസ്സമദ് ബാഖവി ചേകന്നൂര്‍ (അയിലക്കാട്, എടപ്പാള്‍ - മലപ്പുറം), മുഹമ്മദ് കുട്ടി ദാരിമി, കോടങ്ങാട് (നെല്ലിക്കുന്ന്, വേങ്ങൂര്‍ - മലപ്പുറം), അബ്ദുല്‍ കരീം ഫൈസി പരിയാപുരം (ചാപ്പനങ്ങാടി - മലപ്പുറം), ഇ.കെ ദാരിമി കാവനൂര്‍ (കൂടരഞ്ഞി), സാജിദ് ബാഖവി, വാരാമ്പറ്റ (വെങ്ങപ്പള്ളി - വയനാട്), ഇസ്മായില്‍ ഫൈസി ഒടമല (സൗത്ത് തൃപ്പനച്ചി - മലപ്പുറം).
- Secretary Jamia Nooriya

കണ്ണിയത്ത് ഉസ്താദ് ഇരുപത്തിമൂന്നാം ഉറൂസ്

വാഴക്കാട്: കണ്ണിയത്ത് ഉസ്താദ് ഇരുപത്തിമൂന്നാം ഉറൂസ് മുബാറകിന്റെ ഭാഗമായി സംഘടിപിക്കുന്ന മതപ്രഭാഷണത്തിന്റെ അഞ്ചാം ദിവസത്തിലെ പ്രഭാഷണ സദസ്സ് വാഴക്കാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജൈസല്‍ എളമരം ഉല്‍ഘാടനം ചെയ്തു. വലിയുദ്ധീന്‍ ഫൈസി പൂവാട്ടുപറമ്പ് അധ്യക്ഷനായി. അറക്കല്‍ അബ്ദുറസാഖ് ദാരിമി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് സൈനുല്‍ ആബിദീന്‍ ജിഫ്രി തങ്ങള്‍ മംഗലാപുരം, കെ എസ് ഇബ്രാഹീം മുസ്ലിയാര്‍, സയ്യിദ് ബി എസ് കെ തങ്ങള്‍, നാസറുദ്ധീന്‍ ദാരിമി, കുഞ്ഞാലന്‍ കുട്ടി ഫൈസി, എം കെ സി അഡ്വ:എം കെ സി നൗഷാദ്, പി സി മുഹമ്മദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രാര്‍ത്ഥന സംഗമത്തിന് ഏലംകുളം ബാപ്പു മുസ്‌ലിയാര്‍ പ്രാര്‍ത്ഥന സംഗമത്തിന് നേതൃത്വം നല്‍കി. 
ഇന്ന് വൈകുന്നേരം ഏഴിന് നടക്കു മതപ്രഭാഷണം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഷാജഹാന്‍ റഹ്മാനി കംബ്ലക്കാട് എന്നിവര്‍ പ്രഭാഷണം നടത്തും. മജ് ലിസുൂര്‍ സദസ്സിന് കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. നാളെ രാവിലെ എട്ടിന് ഖത്മുല്‍ ഖുര്‍ആനോടെ മഖാം ഉറൂസ് സമാപിക്കും.
ഫോട്ടോ: കണ്ണിയത്ത് ഉസ്താദ് ഇരുപത്തിമൂന്നാം ഉറൂസ് മുബാറകിന്റെ ഭാഗമായി സംഘടിപിക്കുന്ന മതപ്രഭാഷണത്തിന്റെ അഞ്ചാം ദിവസത്തിലെ പ്രഭാഷണ സദസ്സ് വാഴക്കാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജൈസല്‍ എളമരം ഉല്‍ഘാടനം ചെയ്യുന്നു
- Yoonus MP

SKSSF കാമ്പസ് വിംഗ് സ്‌റ്റേറ്റ് കമ്മിറ്റി

- Irshad kallikkad

ദാറുല്‍ഹുദാ സിബാഖ് ദേശീയ കലോത്സവം; യോഗ്യതാ മത്സരങ്ങള്‍ക്ക് സമാപ്തി, ഗ്രാന്റ് ഫിനാലെ 22 മുതല്‍

തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ നാലാമത് സിബാഖ് 2016 ദേശീയ കലോത്സവത്തിന്റെ യോഗ്യതാ മത്സരങ്ങള്‍ക്ക് ഉജ്ജ്വല പരിസമാപ്തി.
മുസ്‌ലിം പൈതൃകത്തിന്റെ പ്രൗഢിയും പ്രതാപവും ഉറങ്ങിക്കിടക്കുന്ന വടക്കന്‍ കേരളത്തിലെ കണ്ണൂര്‍ തലശ്ശേരി ദാറുസ്സലാം അക്കാദമി, കാസര്‍ഗോഡ് തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി, ചട്ടഞ്ചാല്‍ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് എന്നിവടങ്ങളിലായി നടന്ന ബിദായ ഊല ഥാനിയ്യ (സബ് ജൂനിയര്‍, ജൂനിയര്‍, സീനയര്‍) വിഭാഗങ്ങളുടെ യോഗ്യതാ മത്സരങ്ങള്‍ക്കാണ് ഇതോടെ തിരശ്ശീലയായത്. നേരത്തെ വലപ്പുഴ ദാറുന്നജാത്ത് ഇസ്‌ലാമിക് കോംപ്ലക്‌സില്‍ ഥാനവ്വിയ (സീനിയര്‍ സെക്കണ്ടറി) വിഭാഗത്തിന്റെ യോഗ്യതാ മത്സരങ്ങളും നടന്നിരുന്നു.
109 മത്സര ഇനങ്ങളില്‍ നിന്നായി ആയിരത്തിയഞ്ചൂറിലേറെ വിദ്യാര്‍ത്ഥികള്‍ ഫൈനല്‍ റൗണ്ടില്‍ മാറ്റുരക്കും.
തളങ്കര മാലിക് ദീനാര്‍ അക്കാദമയില്‍ നടന്ന മത്സരങ്ങളുടെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ പി.എസ് സഗീര്‍, മംഗലാപുരം ഖാസി ത്വാഖാ അഹ്മദ് മൗലവി, യഹ്‌യ തളങ്കര, പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേറൂര് തുടങ്ങിയവര്‍ സംസാരിച്ചു. ചട്ടഞ്ചാല്‍ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ നടന്ന സമാപന പരിപാടിയില്‍ യു.എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, നൗഫല്‍ ഹുദവി കൊടുവള്ളി, സ്വലാഹുദ്ദീന്‍ ഹുദവി പറമ്പില്‍ പീടിക സംസാരിച്ചു. തലശ്ശേരി ദാറുസ്സലാം അക്കാദമിയില്‍ നടന്ന സമാപന പരിപാടിയില്‍ എ.പി മുസ്ഥഫ ഹുദവി അരൂര്‍, എം. ഫൈസല്‍ ഹാജി, അഡ്വ. പി.വി സൈനുദ്ദീന്‍, അഡ്വ. കെ.എ ലത്വീഫ്, പ്രിന്‍സിപ്പാള്‍ കബീര്‍ ഹുദവി സംസാരിച്ചു.

മുനാളറ പ്രാഥമിക മത്സരങ്ങള്‍ സമാപിച്ചു


ദാറുല്‍ ഹുദാ സിബാഖ് ദേശീയ കലോത്സവത്തിന്റെ പ്രധാന ഇനങ്ങളിലൊന്നായ മുനാളറ അറബിക് ഡിബേറ്റിന്റെ പ്രാഥമിക റൗണ്ടുകള്‍ സമാപിച്ചു. 
ആലിയ (സൂപ്പര്‍ സീനിയര്‍) വിഭാഗത്തിന്റെ മത്സരയിനമായ മുനാളറയില്‍ വിവിധ ജില്ലകളില്‍ നിന്നായി പന്ത്രണ്ടു സ്ഥാപനങ്ങളാണ് മത്സരിച്ചത്.
അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാലകളിലും ഗള്‍ഫ് രാജ്യങ്ങളിലും ഏറെ പ്രസിദ്ധി നേടിയ മത്സരങ്ങളിലൊന്നാണ് മുനാളറ. മലേഷ്യ, ഖത്തര്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ രാജ്യാന്തര മത്സരങ്ങളിലും വിവിധ സര്‍വകലാശലാകളുടെ അന്താരാഷ്ട്ര പരിപാടികളിലുമൊക്കെ മുനാളറ പ്രത്യേകം ഇടം പിടിച്ചിട്ടുണ്ട്. 
ദാറുല്‍ ഹുദാ സിബാഖ് കലോത്സവത്തില്‍ ഇതാദ്യമായാണ് മുനാളറ സ്ഥാനം പിടിക്കുന്നത്. പ്രാഥമിക റൗണ്ടില്‍ നിന്നും ദാറുല്‍ഹുദാ യു.ജി കാമ്പസ് ചെമ്മാട്, സബീലുല്‍ ഹിദായ ഇസ്‌ലാമിക് കോളേജ് പറപ്പൂര്‍, മാലിക് ദീനാര്‍ അക്കാദമി തളങ്കര, ദാറുന്നജാത്ത് ഇസ്‌ലാമിക് കോംപ്ലക്‌സ് വല്ലപ്പുഴ എന്നീ സ്ഥാപനങ്ങള്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടി.
- Darul Huda Islamic University

സമസ്ത 90-ാം വാര്‍ഷികം; സന്ദേശയാത്ര നായകര്‍ക്ക് ഹൈദരലി തങ്ങള്‍ പതാക കൈമാറും

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 90-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം ജനുവരി 15 മുതല്‍ 21 വരെ സംഘടിപ്പിച്ച സമസ്ത സന്ദേശയാത്രാ നായകര്‍ക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക കൈമാറും. 14ന് രാവിലെ 8 മണിക്ക് പാണക്കാട് നടക്കുന്ന ചടങ്ങില്‍വെച്ച് കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാരും പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാരും സമസ്തയുടെ ത്രിവര്‍ണ പതാക തങ്ങളില്‍ നിന്ന് ഏറ്റുവാങ്ങും. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതാക്കള്‍ സംബന്ധിക്കും. 15ന് വൈകു: 4 മണിക്ക് ഉത്തരമേഖല ജാഥ മംഗളൂരുവില്‍ വെച്ചും ദക്ഷിണമേഖല ജാഥ കന്യാകുമാരി ജില്ലയിലെ കുളച്ചലില്‍ വെച്ചും ആരംഭിക്കും.
16ന് രാവിലെ മുതല്‍ പ്രയാണമാരംഭിക്കുന്ന ഇരുജാഥകളും 21ന് ആലപ്പുഴയില്‍ ഒന്നിച്ച് സംഗമിച്ച് സമാപിക്കും. ഇരുജാഥകള്‍ക്കും ജില്ലകളില്‍ വന്‍ സ്വീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 90 വിഖായ അംഗങ്ങളും ആമില സംഘങ്ങളും യാത്രയെ അനുഗമിക്കും. സ്വീകരണ കേന്ദ്രങ്ങളില്‍ പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.
''സമസ്ത: ആദര്‍ശ വിശുദ്ധിയുടെ 90 വര്‍ഷം'' എന്ന പ്രമേയം വിശദീകരിക്കുന്നതിന് പ്രത്യേകം പരിശീലനം ലഭിച്ച പ്രാസംഗികര്‍ ജാഥയോടൊപ്പം അണിനിരക്കും. സ്വീകരണ കേന്ദ്രങ്ങളിലെ പരിധിയില്‍പെട്ട മഹല്ല്, മദ്‌റസ കമ്മിറ്റി ഭാരവാഹികള്‍ ജാഥാനായകര്‍ക്ക് ഉപഹാരം സമര്‍പ്പിക്കും. സന്ദേശയാത്ര വിജയിപ്പിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം അഭ്യര്‍ത്ഥിച്ചു.
- Samasthalayam Chelari

സമസ്ത 90-ാം വാര്‍ഷികം ചരിത്ര സംഭവമാക്കാന്‍ നാടും നഗരവും ഒരുങ്ങുന്നു

കോഴിക്കോട്: 2016 ഫെബ്രു. 11 മുതല്‍ 14 വരെ ആലപ്പുഴ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 90-ാം വാര്‍ഷിക മഹാസമ്മേളനം ചരിത്ര സംഭവമാക്കി മാറ്റാന്‍ നാടും നഗരവും ഒരുങ്ങുന്നു. ആദ്യമായി തെക്കന്‍ കേരളത്തില്‍ നടക്കുന്ന സമസ്തയുടെ വാര്‍ഷിക സമ്മേളനം വലിയ താല്‍പര്യത്തോടെയാണ് സമസ്തയുടെ ഓരോ പ്രവര്‍ത്തകനും വീക്ഷിക്കുന്നത്. സമസ്തയുടെ അനുഭാവികളെന്നപോലെ പുറത്തുള്ളവരും വലിയ കൗതുകത്തോടെയാണ് ആലപ്പുഴയില്‍ നടക്കുന്ന സമസ്തയുടെ സമ്മേളനത്തെ നോക്കികാണുന്നത്. പതിനായിരത്തോളം മദ്‌റസകള്‍ക്കും ആയിരക്കണക്കിന് മറ്റു ദീനീസ്ഥാപനങ്ങള്‍ക്കും എഞ്ചിനീയറിംഗ് കോളേജും ഉള്‍പ്പെടെ നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആദര്‍ശ വിശുദ്ധിയും സംഘശക്തിയും ലോകത്തിന് ഒരിക്കല്‍കൂടി കാണിച്ചുകൊടുക്കുന്നതാവും 90-ാം വാര്‍ഷിക മഹാസമ്മേളനം. സമ്മേളന പ്രചാരണാര്‍ത്ഥം ചുമരെഴുത്തുകളും ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. സമ്മേളന പ്രമേയം വിശദീകരിച്ചുകൊണ്ട് ഓരോ മഹല്ലിലും ആദര്‍ശ സമ്മേളനം നിശ്ചയിച്ചിട്ടുണ്ട്. 2016 ജനുവരി 15 മുതല്‍ കന്യാകുമാരിയില്‍ നിന്നും മംഗലാപുരത്ത് നിന്നും സന്ദേശ യാത്ര സംഘടിപ്പിച്ചിട്ടുണ്ട്. ഇരു ജാഥകളും 21 ന് ആലപ്പുഴയില്‍ സംഗമിക്കും.
25000 പ്രതിനിധികള്‍ പങ്കെടുക്കുന്ന പഠനക്യാമ്പിന്റെ റജിസ്റ്റ്രേഷന്‍ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. പ്രത്യേകം ബയോഡാറ്റ നല്‍കിയാണ് പ്രതിനിധികള്‍ റജിസ്റ്റര്‍ ചെയ്യുന്നത്. പ്രതിനിധികള്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. വിവിധ സബ്കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കി പ്രവര്‍ത്തിച്ചുവരുന്നു. ഫെബ്രുവരി 14ന് നടക്കുന്ന പൊതുസമ്മേളനത്തിലേക്കുള്ള വാഹനങ്ങള്‍ മഹല്ല് കമ്മിറ്റികള്‍ ഇതിനകം തന്നെ ബുക്ക് ചെയ്തിട്ടുണ്ട്. 25 ലക്ഷം പേരാണ് പൊതുസമ്മേളനത്തില്‍ പങ്കെടുക്കുക. വിശാലമായ ആലപ്പുഴ കടപ്പുറം ഇതിനായി സജ്ജീകരിക്കും. സമ്മേളനത്തോടനുബന്ധിച്ച് നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു നടത്തുന്ന പ്രദര്‍ശനം സമ്മേളനത്തിന്റെ ആകര്‍ഷകബിന്ദുവായി മാറും.
- Samasthalayam Chelari

മാനവിക മൂല്യങ്ങള്‍ മുറുകെ പിടിക്കുക: മുനവ്വറലി ശിഹാബ് തങ്ങള്‍

വാഴക്കാട്: വിശ്വാസികള്‍ മാനവിക മൂല്യങ്ങള്‍ മുറുകെ പിടിച്ച് ജീവിക്കണമെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍. കണ്ണിയത്ത് ഉസ്താദ് ഇരുപത്തിമൂന്നാം ഉറൂസ് മുബാറകിനോടനുബന്ധിച്ച് ഇന്നലെ രാവിലെ നടന്ന മതപ്രഭാഷണം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. പി എ ജബ്ബാര്‍ ഹാജി അധ്യക്ഷനായി. ഹാഫിസ് അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ മുഖ്യ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി കെ പി എ മജീദ്, ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വക്കറ്റ് വീരാന്‍ കുട്ടി, കെ മുഹമ്മദുണ്ണി ഹാജി എം എല്‍ എ, കെ എസ് ഇബ്‌റാഹീം മുസ്‌ലിയാര്‍, സയ്യിദ് ബി എസ് കെ തങ്ങള്‍, കണ്ണിയത്ത് അബ്ദുള്ളക്കുട്ടി മുസ്‌ലിയാര്‍, കൊയപ്പതൊടി മുഹമ്മദലി ഹാജി, ഇബ്‌റാഹീം ഹാജി, നാസര്‍ അല്‍ജമാല്‍, മമ്മുദാരിമി തുടങ്ങിയവര്‍ സംസാരിച്ചു. 
വൈകുന്നേരം നടന്ന മത പ്രഭാഷണത്തില്‍ മഅമൂന്‍ ഹുദവി പ്രഭാഷണം നടത്തി. ശൈഖുനാ മൂര്യാട് ഉസ്താദ് പ്രാര്‍ത്ഥന സംഗമത്തിന് നേതൃത്വം നല്‍കി. 
ഇന്ന് രാവിലെ പത്തിന് മുഅല്ലിം സംഗമം വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്യും. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ജഅഫര്‍ മാസ്റ്റര്‍ താനൂര്‍ എിവര്‍ ക്ലാസ് അവതരിപ്പിക്കും. വൈകുന്നേരം ഏഴിന് നടക്കുന്ന മത പ്രഭാഷണത്തില്‍ അബ്ദുറസാഖ് ദാരിമി പ്രഭാഷണം നടത്തും. ഏലംകുളം ബാപ്പു മുസ്‌ലിയാര്‍ പ്രാര്‍ത്ഥന സംഗമത്തിന് നേതൃത്വം നല്‍കും. 
കണ്ണിയത്ത് ഉസ്താദ് ഇരുപത്തിമൂന്നാം ഉറൂസ് മുബാറകിനോടനുബന്ധിച്ച് ഇന്നലെ രാവിലെ നടന്ന മതപ്രഭാഷണം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യുന്നു.
- Yoonus MP

മനുഷ്യജാലികയുടെ പ്രചരണത്തിന് ഗ്രാമജാലികയുമായി SKSSF തൃശൂര്‍

തൃശൂര്‍: 'രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയവുമായി റിപ്പബ്ലിക്ക് ദിനമായ ജനുവരി 26ന് വടക്കേക്കാട് തൊഴിയൂര്‍ ഉസ്താദ് നഗറില്‍ നടക്കുന്ന തൃശൂര്‍ ജില്ലാ മനുഷ്യജാലികയുടെ പ്രചരണാര്‍ത്ഥം ഗ്രാമജാലിക എന്ന പുതുമയാര്‍ പരിപാടി ജനുവരി 23 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ജില്ലയിലെ 400 കേന്ദ്രങ്ങളില്‍ നടക്കും. സമസ്ത പോഷക ഘടകങ്ങളുടെയും വിവിധ മഹല്ല് മദ്രസ കമ്മിറ്റികളുടെയും സഹകരണത്തോടെയാണ് ഗ്രാമജാലിക സംഘടിപ്പിക്കുത്. സൗഹാര്‍ദ്ദത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം കൈമാറുകയും മനുഷ്യജാലികയുടെ വിളംബരം നടത്തുകയും ചെയ്യുന്ന ഗ്രാമജാലിക വന്‍വിജയമാക്കണമെന്ന് എസ് കെ എസ് എഫ് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

9 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത: മദ്‌റസകളുടെ എണ്ണം 9595 ആയി

അടുത്ത അധ്യയന വര്‍ഷം മുതല്‍ മോഡല്‍ നഴ്‌സറി സിലബസ്


കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം 9 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കിയതോടെ സമസ്തയുടെ കീഴിലുള്ള അംഗീകൃത മദ്‌റസകളുടെ എണ്ണം 9595 ആയി ഉയര്‍ന്നു.
സീന്‍ പബ്‌ളിക് സ്‌കൂള്‍ വടകര - മുടപ്പിലാവില്‍, മിശ്കാത്തുല്‍ ഉലൂം മദ്‌റസ - ഒളോടിത്താഴ (കോഴിക്കോട്), ആയാത്തുല്‍ ബയ്യിനാത്തുല്‍ ഹയര്‍ സെക്കണ്ടറി മദ്‌റസ പള്ളിമുക്ക് - പാപ്പിനിപ്പാറ, ആയാത്തുല്‍ ബയ്യിനാത്തുല്‍ ഹയര്‍ സെക്കണ്ടറി മദ്‌റസ പാറമ്മല്‍ - പാപ്പിനിപ്പാറ, ശൈഖ മര്‍യം ഖലീഫ ശര്‍ഖി മദ്‌റസ - മണ്ണാറാട്, ബി.പി അങ്ങാടി (മലപ്പുറം), അല്‍ മദ്‌റസത്തുല്‍ ഖാദിരിയ്യ മദ്‌റസ - അകലട് (തൃശ്ശൂര്‍), അല്‍ മദ്‌റസത്തുല്‍ ഖാദിരിയ്യ ബ്രാഞ്ച് മദ്‌റസ - എടക്കഴിയൂര്‍, ദാറുല്‍ ഹുദ മദ്‌റസ - വള്ളുവള്ളി (എറണാകുളം), ദാറുല്‍ ഫൗസ് മദ്‌റസ - ജുബൈല്‍(സഊദി അറേബ്യ) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
അടുത്ത അധ്യയന വര്‍ഷം മുതല്‍ മോഡല്‍ നഴ്‌സറി സിലബസ് തയ്യാറാക്കാന്‍ യോഗം തീരുമാനിച്ചു. ഇതിനായി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ചെയര്‍മാനും കെ. ഉമ്മര്‍ ഫൈസി മുക്കം കണ്‍വീനറുമായി 17 അംഗ സമിതിയെ തെരഞ്ഞെടുത്തു.
പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ ചേര്‍ന്ന നിര്‍വ്വാഹക സമിതി യോഗത്തില്‍ വൈസ് പ്രസിഡന്റ് പ്രൊഫ: കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉദ്ഘാനം ചെയ്തു. 
ഡോ. എന്‍.എ.എം അബ്ദുല്‍ഖാദര്‍, എം.എ ഖാസിം മുസ്‌ലിയാര്‍, സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, വി. മോയിന്‍ ഹാജി, എം.പി.എം ഹസ്സന്‍ ശരീഫ് കുരിക്കള്‍, എം.സി മായിന്‍ ഹാജി, കെ. മമ്മദ് ഫൈസി, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ഡോ. ബഹാവുദ്ധീന്‍ മുഹമ്മദ് നദ്‌വി, കെ.എം അബ്ദുല്ല മാസ്റ്റര്‍, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, എം.എം മുഹ്‌യുദ്ധീന്‍ മൗലവി, കെ.ടി ഹംസ മുസ്‌ലിയാര്‍, ഒ. അബ്ദുല്‍ ഹമീദ് ഫൈസ് അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ. ഉമ്മര്‍ ഫൈസി മുക്കം, ഇ. മൊയ്തീന്‍ ഫൈസി പൂത്തനഴി, എ.വി അബ്ദു റഹിമാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ സംസാരിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- SKIMVBoardSamasthalayam Chelari

അസഹിഷ്ണുതക്കെതിരെ അറിവിനെ ആയുധമാക്കണം: എ.ജി.സി ബഷീര്‍

തളങ്കര: അറിവും അതിലൂടെ ലഭ്യമാവുന്ന വിശാല കാഴ്ചപ്പാടും സമൂഹത്തില്‍ വ്യാപകമായി വരുന്ന അസഹിഷ്ണുതക്കെതിരെയുള്ള ശക്തമായ ആയുധമായി മാറണമെന്ന് കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ പറഞ്ഞു. മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയില്‍ നടന്ന ദാറുല്‍ ഹുദാ സിബാഖ് '16 ഊലാ വിഭാഗം മത്സരങ്ങളുടെ സമാപന സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകായായിരുന്നു അദ്ദേഹം. മംഗലാപുരം കീഴൂര്‍ ഖാസി ത്വാഖ അഹ്മദ് മൗലവിയുടെ  പ്രാര്‍ത്ഥനയോടെ തുടങ്ങിയ പരിാപാടിയില്‍ അക്കാദമി ചെയര്‍മാന്‍ യഹ് യ ഹാജി തളങ്കര അദ്ധ്യക്ഷനായി. ജില്ലാ കലക്ടര്‍ മുഹമ്മദ് സഗീര്‍ ഐ.എ.എസ് വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം നടത്തി. പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ് വി ചേരൂര്‍, ഖത്തര്‍ കെ.എം.സി.സി പ്രസിഡന്റ് എസ്.എ.എം ബഷീര്‍, മുക്രി ഇബ്‌റാഹിം ഹാജി, ടി.ഇ അബ്ദുല്ല, കെ.എ ബഷീര്‍ വോളിബോള്‍, കെ.എം അബ്ദുറഹ്മാന്‍, ടി.എ ഷാഫി, ടി.എ ഖാലിദ്, മേനേജര്‍ കെ.എച്ച് അഷ്‌റഫ്, അസി.മാനേജര്‍ എന്‍.കെ അമാനുല്ല, ഹസൈനാര്‍ ഹാജി തളങ്കര,അബ്ദുറഹ്മാന്‍ ബാങ്കോട്, ടി.ഇ മുഖ്താര്‍, കെ.എം ബഷീര്‍ സംബന്ധിച്ചു. അക്കാദമി കണ്‍വീനര്‍ എ. അബ്ദുറഹ്മാന്‍ സ്വാഗതവും വൈസ് പ്രിന്‍സിപ്പാള്‍ യൂനുസലി ഹുദവി നന്ദിയും പറഞ്ഞു. 
ഫോട്ടോ: മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയില്‍ നടന്ന ദാറുല്‍ ഹുദാ സിബാഖ് '16 ദേശീയ കലോത്സവ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉല്‍ഘാടനം ചെയ്യുന്നു.
- malikdeenarislamic academy

ജാമിഅ നൂരിയ്യ സമ്മേളനത്തിന് പ്രൗഢ്വോജ്വല സമാപ്തി. പ്രബോധന വീഥിയില്‍ 180 യുവ പണ്ഡിതര്‍കൂടി

ഇസ്‌ലാമിനെ ആഗോളതലത്തില്‍ മോശമായി ചിത്രീകരിക്കുന്നത് അപലപനീയം: ഡോ. സഈദ് അബ്ദുല്ല ഹാരിബ്


പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 53-ാം വാര്‍ഷിക 51-ാം സനദ്ദാന സമ്മേളനത്തിന് ഉജ്വലപരിസമാപ്തി. സമാപന സമ്മേളനം പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ദുബൈ ഇന്റര്‍ നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് വൈസ് ചെയര്‍മാനുമായ ഡോ. സഈദ് അബ്ദുല്ല ഹാരിബ് ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിനെ ആഗോളതലത്തില്‍ മോശമായി ചിത്രീകരിക്കാന്‍ ഇസ്‌ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധികളില്‍ സമുദായം തീവ്ര നിലപാടുകളെടുക്കുകയല്ല വേണ്ടതെന്നും പ്രവാചകാധ്യാപനങ്ങളിലൂടെയാണ് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കാരുണ്യമാണ് ഇസ്‌ലാമിന്റെ മുഖമുദ്ര. പരസ്പര സ്‌നേഹവും വിശ്വാസവും നിലനിര്‍ത്താന്‍ സാധിക്കണം. വിശുദ്ധ പ്രവാചകരുടെ നിയോഗം തന്നെ സര്‍വ ലോകത്തിനും കാരുണ്യമാണെന്നും അതുകൊണ്ടുതന്നെ ഇസ്‌ലാമിക ദര്‍ശനത്തിന്റെ കാതല്‍ കാരുണ്യമാണെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് ഇല്‍ഹാം റഹ്മതുല്ല സ്വാലിഹ് ഇന്തോനേഷ്യ, ശഅ്ബാന്‍ കുക്ക് തുര്‍ക്കി, അബ്ദുല്ല അക്‌ദെ (ഹിറ മാഗസിന്‍), മാര്‍ക് ലണ്ടന്‍ വിശിഷ്ടാതിഥികളായിരുന്നു. 

സമസ്ത വൈസ് പ്രസിഡണ്ട് എ. പി. മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. വര്‍ഗ്ഗീയ ധ്രുവീകരണ സാധ്യതകള്‍ രാജ്യത്ത് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പ്രകോപനങ്ങളില്‍ വഞ്ചിതരാവരുതെന്നും, സംയമനം കൈവെടിയരുതെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. രാജ്യത്ത് സൗഹാര്‍ദ്ദ അന്തരീക്ഷം നില നിര്‍ത്തുകയും പുരോഗതി കൈവരിക്കുകയും വേണം. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള പ്രചാരണം ശക്തിപ്പെടുത്തുകയും വര്‍ഗീയ ധ്രുവീകരണത്തിനുള്ള കുല്‍സിത ശ്രമങ്ങള്‍ പരാജയപ്പെടുത്തുകയും വേണം. 

പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ്ദാന പ്രാഭാഷണം നടത്തി. പി. കെ കുഞ്ഞാലികുട്ടി, മന്ത്രി മഞ്ഞളാംകുഴി അലി, എം. ടി അബ്ദുല്ല മുസ്‌ലിയാര്‍, കോട്ടുമല ടി. എം ബാപ്പു മുസ്‌ലിയാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, സി. കെ. എം സാദിഖ് മുസ്‌ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് സംസാരിച്ചു. മസ്‌കത്ത് സുന്നി സെന്‍ര്‍, എം. ഇ. എ എഞ്ചിനീയറിഗ് കോളേജ് ശിഹാബ് തങ്ങള്‍ അവാര്‍ഡ്, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷ അവാര്‍ഡ് എന്നിവ വിതരണം ചെയ്തു. 

രാവിലെ നടന്ന ആദര്‍ശ സമ്മേളനം സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സഈദ് മുസ് ലിയാര്‍ വിഴിഞ്ഞം അധ്യക്ഷനായി. അബ്ദുള്‍ ഗഫൂര്‍ അന്‍വരി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, എം. ടി അബൂബക്കര്‍ ദാരിമി, മുസ്ഥഫ അശ്‌റഫി കക്കുപ്പടി, സി. ഹംസ, നൗഷാദ് ബാഖവി ചിറയിന്‍കീഴ് പ്രസംഗിച്ചു. പ്രാസ്ഥാനിക സമ്മേളനം കോട്ടുമല ടി. എം. ബാപ്പു മുസ്ലിയാര്‍ ഉദ്ഘാടനം ചെയത്ു. മാണിയൂര്‍ അഹ്മദ് മുസ്ലിയാര്‍ അധ്യക്ഷനായി. ഡോ. ബഹാഉദ്ദീന്‍ ഫൈസി നദ്‌വി, സത്താര്‍ പന്തലൂര്‍, പ്രസംഗിച്ചു. അറബിക് ഭാഷാ സമ്മേളനം ഡോ. എന്‍. എ. എം. അബദുല്‍ ഖാദിര്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷനായി. മാര്‍ക്ക് ലാണ്ടന്‍, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍, ലുഖ്മാനുല്‍ ഹക്കീം ഫൈസി, സൈതാലി ഫൈസി പട്ടിക്കാട് പ്രസംഗിച്ചു. ഉച്ചക്ക ശേഷം സ്ഥാന വസ്ത്ര വിതരണം, മൗലീദ് മജ്‌ലിസ് എന്നിവ നടന്നു.
ഫോട്ടോ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 53-ാം വാര്‍ഷിക 51-ാം സനദ്ദാന സമാപന സമ്മേളനം ഡോ.സഈദ് അബ്ദുല്ല ഹാരിബ് ഉദ്ഘാടനം ചെയ്യുന്നു. പി. കുഞ്ഞാണി മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ് ഫൈസി, സയ്യിദ് സാദിഖലി ശിഹാ്ബ് തങ്ങള്‍, സയ്യിദ് അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, എ.പി മുഹമ്മദ് മുസ്‌ലിയാര്‍, പി.കെ കുഞ്ഞാലിക്കുട്ടി, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, മഞ്ഞളാംകുഴി അലി, മുഹമ്മദ് ഇല്‍ഹാം റഹ്മതുല്ല സ്വാലിഹ് ഇന്തോനേഷ്യ, ശഅ്ബാന്‍ കുക്ക് തുര്‍ക്കി, മാര്‍ക് ലണ്ടന്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുല്ല അക്‌ദെ മുന്‍ നിരയില്‍
- Secretary Jamia Nooriya

ശംസുല്‍ ഉലമ ആണ്ട് നേര്‍ച്ച ഫെബ്രുവരി 4 ന്

തൃശൂര്‍: അര നൂറ്റാണ്ടോളം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജന സെക്രട്ടറിയും ആഗോള പണ്ഡിതലോകത്തെ നിറസാന്നിധ്യവുമായിരു ശംസുല്‍ ഉലമ ഇകെ അബൂബക്കര്‍ മുസ്‌ലിയാരുടെ വേര്‍പാടിന്റെ ഇരുപതാംവാര്‍ഷികം പ്രമാണിച്ച് എസ്‌കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കു ശംസുല്‍ ഉലമ ആണ്ട് നേര്‍ച്ച ഫെബ്രുവരി 4 വ്യാഴാഴ്ച തൃശൂര്‍ എംഐസി മസ്ജിജിദില്‍ നടക്കും. കാലത്ത് 10 മണിമുതല്‍ രാത്രി 8 മണി വരെ നീണ്ടു നില്‍ക്കു വിപുലമായ പരിപാടിയില്‍ ത്വലബ സംഗമം, ഖത്മുല്‍ ഖുര്‍ആന്‍, അനുസ്മരണ സമ്മേളനം, ശംസുല്‍ ഉലമ മൗലിദ് സദസ്സ്, ദുആ സമ്മേളനം തുടങ്ങിയ സെഷനുകളിലായി സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍, സമസ്ത ജില്ലാ പ്രസിഡന്റ് എസ്എംകെ തങ്ങള്‍, ജില്ലാ ജന സെക്രട്ടറി എംഎം മുഹ് യിദ്ദീന്‍ മൗലവി, എസ്എം എഫ് ജില്ലാ പ്രസിഡന്റ് ചെറുവാളൂര്‍ ഹൈദ്രൂസ് മുസ്‌ലിയാര്‍, എസ്‌കെ എസ് എസ് എഫ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ഡോ. സാലിം ഫൈസി കൊളത്തൂര്‍, അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി, എസ്‌കെ എസ് എസ്എഫ് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദ്‌രി, സൈനുദ്ദീന്‍ ഫൈസി വെള്ളാങ്ങല്ലൂര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

കുവൈറ്റ്‌ ഇസ്ലാമിക്‌ കൌണ്‍സില്‍ 2016-2017 ഭരണ സമിതി നിലവില്‍ വന്നു

കുവൈറ്റ്‌ സിറ്റി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പോഷക ഘടകമായി കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന കുവൈറ്റ്‌ കേരള ഇസ്ലാമിക് കൗണ്‍സില്‍ 2015-16 വര്‍ഷത്തേക്കുള്ള കേന്ദ്ര ഭാരവാഹികളെ തിരെഞ്ഞെടുത്തു.
നാസര്‍ മശ്ഹൂര്‍ തങ്ങള്‍ (ചെയര്‍മാന്‍), ഹംസ ബാഖവി (വൈസ് ചെയര്‍മാന്‍), ശംസ്ദ്ധീന്‍ ഫൈസി (പ്രസിഡന്ട്), ഉസ്മാന്‍ ദാരമി, മുഹമ്മദ്‌ അലി ഫൈസി, മുസ്തഫ ദാരിമി, അബ്ദുല്‍ ലത്തീഫ് എടയൂര്‍ (വൈസ് പ്രസിടന്ടുമാര്‍ ). മുഹമ്മദ്‌ അലി പുതുപ്പറമ്പ് (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ ഗഫൂര്‍ ഫൈസി, ഹംസ ദരമി, ഇസ്മയില്‍ ഹുദവി, ഇ. എസ് അബ്ദു രഹ്മാന്‍ ഹാജി (സെക്രടറിമാര്‍) നാസര്‍ കൊടുര്‍ (ട്രഷറര്‍). സബ് വിംഗ് ടയറക്ടര്‍മാരായി ശംസുദ്ധീന്‍ മൌലവി (ദഅവ), മൊയ്തീന്‍ ഷ എം. ടി മൂടാല്‍ (ഉംറ), ഇക്ബാല്‍ മാവിലാടം(വിധ്യഭ്യാസം), അബ്ദു കുന്നുംപുറം (റിലീഫ് ), മുജീബ് മൂടാല്‍ (മീഡിയ ), അബ്ദുല്‍ ഹഖീം വാനിയന്നൂര്‍ (പബ്ലികേഷന്‍സ്) എന്നിവരെയാണ് പുതിയ കമ്മറ്റി ഭാരവാഹികളായി തിരഞ്ഞടുത്തത്.
ശംസുദ്ധീന്‍ ഫൈസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൌണ്‍സില്‍ മീറ്റില്‍ സംഘടനയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഹംസ ദാരിമിയും, വരവ് ചെലവ് കണക്ക് മുഹമ്മദ്‌ അലി പുതുപ്പറമ്പും അവതരിപ്പിച്ചു. എസ്. വൈ. എസ് സംസ്ഥാന സെക്രട്രി നാസര്‍ ഫൈസി കൂടത്തായി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹംസ ബാഖവി സ്വാഗതവും മുഹമ്മദ്‌ അലി പുതുപ്പറമ്പ് നന്ദിയും പറഞ്ഞു. 
- Media KIC

News Highlights @ 2015