പുതുപൊന്നാനി റെയ്ഞ്ച് ഇൻതിബാഹ് പ്രചരണ സമ്മേളനം സംഘടിപ്പിച്ചു
പൊന്നാനി : സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ 60-ാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി റെയ്ഞ്ച്തല പ്രചരണ സമ്മേളനം ഇൻതിബാഹ് സംഘടിപ്പിച്ചു. പുതുപൊന്നാനി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പൊന്നാനി സൗത്ത് അലിയാർ മദ്റസ പരിസത്ത് സംഘടിപ്പിച്ച പ്രചരണ സമ്മേളനം പുതുപൊന്നാനി റെയ്ഞ്ച് പ്രസിഡണ്ട് ഒ. ഒ. സി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് ഉപാധ്യക്ഷൻ സി. എം അശ്റഫ് മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു. എ. എം. ഹസൻ ബാവഹാജി, ടി. എ റശീദ് ഫൈസി, പി. കെ അശ്റഫ് മുസ്ലിയാർ, മുഹമ്മദ് കുട്ടി മുസ്‌ലിയാർ, അൻസൂർ ആനപ്പടി, എ. വി ഗഫൂർ മുസ്‌ലിയാർ, പി. പി ജലീൽ മാസ്റ്റർ വി. അബ്ദുൽ ഗഫൂർ, പി. വി. ഇബ്റാഹീം മുസ്ലിയാർ പ്രസംഗിച്ചു.
പൊന്നാനി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ബിയ്യം മദ്റസയിൽ പൊന്നാനി മഖ്ദൂം സയ്യിദ് മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് പ്രസിഡന്റ് കെ. വി. അബ്ദുൽ മജീദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ ജലീൽ റഹ് മാനി മുഖ്യ പ്രഭാഷണം നടത്തി. റഫീഖ് ഖാലിദി, അലി അക്ബർ നിസാമി, ലുഖ്മാൻ ഹഖീം ഫൈസി, കുഞ്ഞിമോൻ സാഹിബ്, ഹസൻ സാഹിബ് പ്രസംഗിച്ചു.
ഫോട്ടോ: പുതുപൊന്നാനി റെയ്ഞ്ച് ഇൻതിബാഹ് പ്രചരണ സമ്മേളനം റെയഞ്ച് പ്രസിഡണ്ട് ഒ. ഒ. സി അബൂബക്കർ മുസലിയാർ ഉദ്ഘാടനം ചെയ്യുന്നു
- CK Rafeeq