Showing posts with label Al-Ain. Show all posts
Showing posts with label Al-Ain. Show all posts
സർവ്വ സമർപ്പമാണ് തസ്വവ്വുഫ്: മുസ്തഫൽ ഫൈസി
അൽ ഐൻ : ജീവിത രീതിയിലും ചിന്തയിലും ഏറ്റവും അഭികാമ്യം സൂഫിസമാണെന്നും സർവ്വ സമർപ്പണമാണ് തസവ്വു ഫെന്നും പ്രമുഖ വാഗ്മിയും സമസ്ത മുശാവറ അംഗവുമായ എം പി മുസ്തഫൽ ഫൈസി പറഞ്ഞു.
ശരീര പരിശുദ്ധിയും ആത്മീയ പുരോഗതിയും നേടാൻ ഇത്രമേൽ നല്ല ദർശനമില്ല, എളിയ സാധാരണ ജീവിതമാണ് തസ്വവ്വുഫ്, പ്രവാചകന്മാരും മഹാത്മാക്കളും അജപാലനം നടത്തിയത് ഇതിന്റെ ഭാഗമാണ്.
സഹിഷ്ണുതാ സന്ദേശം പകർന്ന് ഹാദിയ റമദാൻ സംഗമം
അൽ ഐൻ: സഹിഷ്ണുതാ വർഷത്തിന്റെ ഭാഗമായി ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്‌മ ഹാദിയയുടെ അൽ ഐൻ ചാപ്റ്റർ സംഘടിപ്പിച്ച സഹിഷ്ണുതാ സന്ദേശ പ്രചരണ റമദാൻ സംഗമം ജന ബാഹുല്യം കൊണ്ടും സംഘടന മികവ് കൊണ്ടും ശ്രദ്ധേയമായി.
സായിദ് സെൻട്രൽ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്ന
40 ആണ്ടിന്റെ സപര്യക്ക് വിട; ഹുസൈൻ മുസ്ലിയാർ നാടണയുന്നു
അൽഐൻ: നാല് പതിറ്റാണ്ടോളമായി ഒരേ പള്ളിയിൽ ഇമാമായി സേവന മനുഷ്ഠിച്ച സുകൃതവുമായി ഹുസൈൻ മുസ്ലിയാർ പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുകയാണ്. സൗമ്യവും സൂക്ഷ്മവുമായ ജീവിത ശൈലിയും ജോലിയിലുള്ള കണിശതയും ആത്മാർഥതയുമാണ് ഈ സപര്യക്ക് കാരണമെന്ന് അദ്ദേഹത്തെ അടുത്തറിയുന്ന ഏവർക്കും ബോധ്യപ്പെടും.
1977ലാണ് ജോലി ആവശ്യാർഥം അദ്ദേഹം യു.എ.ഇ ൽ എത്തുന്നത്. കുറച്ച് കാലം ബേക്കറിയിൽ ജോലി ചെയ്തു. അപ്പോഴും ഏതെങ്കിലും ഒരു പള്ളിയിൽ ജോലി ചെയ്യണം എന്ന ആഗ്രഹത്തിൽ അന്യേഷണം തുടർന്നു. അങ്ങിനെ യു.എ.ഇയുടെ ഹരിത നഗരമായ അൽ ഐനിലെ ഹീലിയിൽ ജോലി ചെയ്തിരുന്ന അത്തിപ്പറ്റ ഉസ്താദിന്റെ അടുത്ത് എത്തിച്ചേർന്നു. ഉസ്താദിന്റെ നിർദ്ദേശപ്രകാരം ജീമിയിൽ ഇമാമായി ജോലി ചെയ്തിരുന്ന അബ്ദുൽ ഖാദർ മുസ്ലിയാരുടെ കൂടെ മുഅദ്ദിനായി താത്കാലിക ജോലി ലഭിച്ചു. എന്നാൽ പത്ത് വർഷത്തോളം അതേ ജോലിയിൽ അദ്ദേഹത്തോടൊപ്പം തുടർന്നു. പിന്നീട് അബദുൽ ഖാദർ മുസ്ലിയാർക്ക് സ്ഥലംമാറ്റം ലഭിച്ച് സാഗറിലേക്ക് മാറി. പിന്നീട് കുറഞ്ഞ കാലം രണ്ട് അറബി വംശജർ ഇമാമായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് ഹുസൈൻ മുസ്ലിയാർ തന്നെ ഇവിടുത്തെ ഇമാമായി നിയോഗിക്കപ്പെട്ടു. തന്റെ ദീർഘമായ സേവന കാലഘട്ടത്തിനിടക്ക് രണ്ട് തവണ പള്ളി പുനർനിർമ്മിക്കുന്നതിന് അദ്ദേഹം സാക്ഷിയായി. 82-ൽ വിമാന മാർഗം ആദ്യമായി ഹജ്ജ് നിർവഹിക്കാൻ സാധിച്ചു.
ഇവിടെ എത്തിയത് മുതൽ അത്തിപ്പറ്റ ഉസ്താദുമായുള്ള ആത്മബന്ധം ഇപ്പോഴും തുടരുന്നു. തിരക്കുകൾക്കിടയിലും അൽ ഐൻ സുന്നി യൂത്ത് സെൻറർ, മറ്റു സാമൂഹിക സാംസ്കാരിക രംഗങ്ങളുമായുള്ള ബന്ധം തുടർന്ന് പോരുന്നു. പ്രവാസ ജീവിതത്തിനിടയിൽ ബദ്ധപ്പെട്ട എല്ലാവരുമായും നല്ലത് മാത്രം ഓർമ്മിക്കുന്ന ഹുസൈൻ മുസലിയാർ പ്രാർഥിക്കണം എന്നാണ് എല്ലാവരോടും അഭ്യർഥിക്കുന്നത്. ഇപ്പോഴും ആരോഗ്യവാനും ഊർജസ്വലനുമായ മുസ്ലിയാർ അബൂദാബി ഔഖാഫിന്റെ ഔദ്യോഗിക വിരമിക്കൽ പ്രായമായതു മൂലം സർവിസിൽ നിന്നും വിരമിക്കുകയാണ്.
മലപ്പുറം കാടാമ്പുഴ മദ്രസ്സ പടി സ്വദേശിയായ ഹുസൈൻ മുസ്ലിയാർ 4 ആണും 2പെണ്ണുമായി 6 മക്കളുടെ പിതാവാണ്. പെൺമക്കളുടെ വിവാഹം കഴിഞ്ഞു. ആൺമക്കൾ ജോലി, വിദ്യഭ്യാസം തുടങ്ങി വിവിധ മേഘലകളിൽ പ്രവർത്തിക്കുന്നു. ആമിനയാണ് ഭാര്യ, കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞിപ്പ, ഖാലിദ്, മുഹമ്മദ് സലീം, മുഹമ്മദ് റഷീദ് എന്നിവർ ആൺ മക്കളും, ഫാത്തിമ, സീനത്ത് എന്നിവർ പെൺ മക്കളുമാണ്. അബ്ദുൽ റസാഖ് ഹാജി കുറുമ്പത്തൂർ, സൈനുദ്ധീൻ ക്ലാരി മൂച്ചിക്കൽ എന്നിവർ ജാമാതാക്കളാണ്.
- sainualain
1977ലാണ് ജോലി ആവശ്യാർഥം അദ്ദേഹം യു.എ.ഇ ൽ എത്തുന്നത്. കുറച്ച് കാലം ബേക്കറിയിൽ ജോലി ചെയ്തു. അപ്പോഴും ഏതെങ്കിലും ഒരു പള്ളിയിൽ ജോലി ചെയ്യണം എന്ന ആഗ്രഹത്തിൽ അന്യേഷണം തുടർന്നു. അങ്ങിനെ യു.എ.ഇയുടെ ഹരിത നഗരമായ അൽ ഐനിലെ ഹീലിയിൽ ജോലി ചെയ്തിരുന്ന അത്തിപ്പറ്റ ഉസ്താദിന്റെ അടുത്ത് എത്തിച്ചേർന്നു. ഉസ്താദിന്റെ നിർദ്ദേശപ്രകാരം ജീമിയിൽ ഇമാമായി ജോലി ചെയ്തിരുന്ന അബ്ദുൽ ഖാദർ മുസ്ലിയാരുടെ കൂടെ മുഅദ്ദിനായി താത്കാലിക ജോലി ലഭിച്ചു. എന്നാൽ പത്ത് വർഷത്തോളം അതേ ജോലിയിൽ അദ്ദേഹത്തോടൊപ്പം തുടർന്നു. പിന്നീട് അബദുൽ ഖാദർ മുസ്ലിയാർക്ക് സ്ഥലംമാറ്റം ലഭിച്ച് സാഗറിലേക്ക് മാറി. പിന്നീട് കുറഞ്ഞ കാലം രണ്ട് അറബി വംശജർ ഇമാമായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് ഹുസൈൻ മുസ്ലിയാർ തന്നെ ഇവിടുത്തെ ഇമാമായി നിയോഗിക്കപ്പെട്ടു. തന്റെ ദീർഘമായ സേവന കാലഘട്ടത്തിനിടക്ക് രണ്ട് തവണ പള്ളി പുനർനിർമ്മിക്കുന്നതിന് അദ്ദേഹം സാക്ഷിയായി. 82-ൽ വിമാന മാർഗം ആദ്യമായി ഹജ്ജ് നിർവഹിക്കാൻ സാധിച്ചു.
ഇവിടെ എത്തിയത് മുതൽ അത്തിപ്പറ്റ ഉസ്താദുമായുള്ള ആത്മബന്ധം ഇപ്പോഴും തുടരുന്നു. തിരക്കുകൾക്കിടയിലും അൽ ഐൻ സുന്നി യൂത്ത് സെൻറർ, മറ്റു സാമൂഹിക സാംസ്കാരിക രംഗങ്ങളുമായുള്ള ബന്ധം തുടർന്ന് പോരുന്നു. പ്രവാസ ജീവിതത്തിനിടയിൽ ബദ്ധപ്പെട്ട എല്ലാവരുമായും നല്ലത് മാത്രം ഓർമ്മിക്കുന്ന ഹുസൈൻ മുസലിയാർ പ്രാർഥിക്കണം എന്നാണ് എല്ലാവരോടും അഭ്യർഥിക്കുന്നത്. ഇപ്പോഴും ആരോഗ്യവാനും ഊർജസ്വലനുമായ മുസ്ലിയാർ അബൂദാബി ഔഖാഫിന്റെ ഔദ്യോഗിക വിരമിക്കൽ പ്രായമായതു മൂലം സർവിസിൽ നിന്നും വിരമിക്കുകയാണ്.
മലപ്പുറം കാടാമ്പുഴ മദ്രസ്സ പടി സ്വദേശിയായ ഹുസൈൻ മുസ്ലിയാർ 4 ആണും 2പെണ്ണുമായി 6 മക്കളുടെ പിതാവാണ്. പെൺമക്കളുടെ വിവാഹം കഴിഞ്ഞു. ആൺമക്കൾ ജോലി, വിദ്യഭ്യാസം തുടങ്ങി വിവിധ മേഘലകളിൽ പ്രവർത്തിക്കുന്നു. ആമിനയാണ് ഭാര്യ, കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞിപ്പ, ഖാലിദ്, മുഹമ്മദ് സലീം, മുഹമ്മദ് റഷീദ് എന്നിവർ ആൺ മക്കളും, ഫാത്തിമ, സീനത്ത് എന്നിവർ പെൺ മക്കളുമാണ്. അബ്ദുൽ റസാഖ് ഹാജി കുറുമ്പത്തൂർ, സൈനുദ്ധീൻ ക്ലാരി മൂച്ചിക്കൽ എന്നിവർ ജാമാതാക്കളാണ്.
- sainualain
ചരിത്രം തീർത്ത് സിംസാറുൽ ഹഖ് ഹുദവിയുടെ റമദാൻ പ്രഭാഷണതിന് സമാപനം
അൽഐൻ: ഇയർ ഓഫ് സായിദിന്റെ ഭാഗമായി അൽ ഐൻ യുഎഇ യൂണിവേഴ്സിറ്റി സോഷ്യൽ ക്ലബ് ഓഡിറ്റോറിയത്തിൽ ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി പൂർവ്വ വിദ്യാർത്ഥി സംഘടന ഹാദിയ അൽ ഐൻ ചാപ്റ്റർ സംഘടിപ്പിച്ച റമദാൻ പ്രോഗ്രാമിന് പ്രൗഡോജല സമാപനം.
സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർ പങ്കെടുത്ത പ്രോഗ്രാം, ജന പങ്കാളിതം കൊണ്ടും വ്യത്യസ്ഥത കൊണ്ടും ശ്രദ്ദേയമായി. രാത്രി പത്തു മണിക്ക് ആരംഭിച്ച പ്രോഗ്രാമിൽ ഇയർ ഓഫ് സായിദുമായി ബന്ധപ്പെട്ട് വിവിധ പ്രോഗ്രാമുകൾ അരങ്ങേറി.
ബുർദ ആലാപനം, ഡോക്യൂമെന്ററി പ്രദർശനം, ശൈഖ് സായിദ് പ്രകീർത്തനം, മൊമെന്റോ പ്രസന്റേഷൻ, മത പ്രഭാഷണം, തുടങ്ങിയ വൈവിദ്ധ്യമാർന്ന പ്രോഗ്രാമുകൾ കൊണ്ടു സമ്പന്നമായി ഹാദിയറമദാൻ പ്രോഗ്രാം.
മത രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ച പ്രോഗ്രാം യു എ. ഇ യൂണിവേഴ്സിറ്റി സയൻസ് വിഭാഗം തലവൻ ഡോ. അഹ് മദ് അലി മുറാദ് നിർവഹിച്ചു. യു. എ. ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് സമാനതകൾ ഇല്ലാത്ത നേതാവ് ആയിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു.
റമദാൻ ആത്മ സമർപ്പണത്തിന്റെ ദിന രാത്രങ്ങൾ എന്ന വിഷയത്തിൽ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം നടത്തി. റമദാനിന്റെ ചൈതന്യം ജീവിതത്തിൽ ഉടനീളം പുലർത്തണമെന്ന് അദ്ദേഹം തന്റെ റമദാൻ സന്ദേശത്തിൽ ഓർമിപ്പിച്ചു.
ശൈഖ് സായിദ് ഇയറു മായി ബന്ധപ്പെട്ട വിവിധ പരിപാടികൾ അരങ്ങേറിയ വേദിയിൽ സമൂഹത്തിലെ വിവിധ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ അനുമോദിച്ചു. ചടങ്ങിൽ അബൂദാബി കമ്മ്യൂണിറ്റി പോലീസ് പ്രതിനിധികൾ, അൽ ഐൻ സുന്നീ യൂത്ത് സെന്റർ പ്രസിഡന്റ് വി.പി.പൂക്കോയ തങ്ങൾ ബാ അലവി, സുന്നീ യൂത്ത് സെന്റർ സെക്രട്ടറി ഇ കെ മൊയ്‌തീൻ ഹാജി, യു എ ഇ കെഎംസിസി സീനിയർ വൈസ് പ്രസിഡന്റ് അഷ്‌റഫ് പള്ളികണ്ടം, എസ് കെ എസ് എസ് എഫ് അൽഐൻ സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് നൗഷാദ് തങ്ങൾ ഹുദവി, ഹാദിയ അൽഐൻ ചാപ്റ്റർ പ്രസിഡന്റ് അബ്ദുൽ റഹീം ഹുദവി തുടങ്ങിയവർ സംബന്ധിച്ചു. യു എ യുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർക്ക് മികച്ച സൗകര്യമാണ് സംഘാടകർ ഒരുക്കിയിരുന്നത് .
- sainualain
സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർ പങ്കെടുത്ത പ്രോഗ്രാം, ജന പങ്കാളിതം കൊണ്ടും വ്യത്യസ്ഥത കൊണ്ടും ശ്രദ്ദേയമായി. രാത്രി പത്തു മണിക്ക് ആരംഭിച്ച പ്രോഗ്രാമിൽ ഇയർ ഓഫ് സായിദുമായി ബന്ധപ്പെട്ട് വിവിധ പ്രോഗ്രാമുകൾ അരങ്ങേറി.
ബുർദ ആലാപനം, ഡോക്യൂമെന്ററി പ്രദർശനം, ശൈഖ് സായിദ് പ്രകീർത്തനം, മൊമെന്റോ പ്രസന്റേഷൻ, മത പ്രഭാഷണം, തുടങ്ങിയ വൈവിദ്ധ്യമാർന്ന പ്രോഗ്രാമുകൾ കൊണ്ടു സമ്പന്നമായി ഹാദിയറമദാൻ പ്രോഗ്രാം.
മത രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ച പ്രോഗ്രാം യു എ. ഇ യൂണിവേഴ്സിറ്റി സയൻസ് വിഭാഗം തലവൻ ഡോ. അഹ് മദ് അലി മുറാദ് നിർവഹിച്ചു. യു. എ. ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് സമാനതകൾ ഇല്ലാത്ത നേതാവ് ആയിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു.
റമദാൻ ആത്മ സമർപ്പണത്തിന്റെ ദിന രാത്രങ്ങൾ എന്ന വിഷയത്തിൽ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം നടത്തി. റമദാനിന്റെ ചൈതന്യം ജീവിതത്തിൽ ഉടനീളം പുലർത്തണമെന്ന് അദ്ദേഹം തന്റെ റമദാൻ സന്ദേശത്തിൽ ഓർമിപ്പിച്ചു.
ശൈഖ് സായിദ് ഇയറു മായി ബന്ധപ്പെട്ട വിവിധ പരിപാടികൾ അരങ്ങേറിയ വേദിയിൽ സമൂഹത്തിലെ വിവിധ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ അനുമോദിച്ചു. ചടങ്ങിൽ അബൂദാബി കമ്മ്യൂണിറ്റി പോലീസ് പ്രതിനിധികൾ, അൽ ഐൻ സുന്നീ യൂത്ത് സെന്റർ പ്രസിഡന്റ് വി.പി.പൂക്കോയ തങ്ങൾ ബാ അലവി, സുന്നീ യൂത്ത് സെന്റർ സെക്രട്ടറി ഇ കെ മൊയ്‌തീൻ ഹാജി, യു എ ഇ കെഎംസിസി സീനിയർ വൈസ് പ്രസിഡന്റ് അഷ്‌റഫ് പള്ളികണ്ടം, എസ് കെ എസ് എസ് എഫ് അൽഐൻ സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് നൗഷാദ് തങ്ങൾ ഹുദവി, ഹാദിയ അൽഐൻ ചാപ്റ്റർ പ്രസിഡന്റ് അബ്ദുൽ റഹീം ഹുദവി തുടങ്ങിയവർ സംബന്ധിച്ചു. യു എ യുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർക്ക് മികച്ച സൗകര്യമാണ് സംഘാടകർ ഒരുക്കിയിരുന്നത് .
- sainualain
ഹൃദയ വിശുദ്ധിയിലൂടെ വിജയം വരിക്കുക: ജിഫ്രി തങ്ങൾ
അല്‍ഐന്‍: യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദിന്റെ റമദാൻ അതിഥിയായി ഇവിടെയെത്തിയ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ അൽ ഐനിൽ നടത്തിയ പ്രഭാഷണം ജനബാഹുല്യംകൊണ്ട് ശ്രദ്ധേയമായി.
കഴിഞ്ഞ ദിവസം തറാവീഹ് നിസ്കാരാനന്തരം സറൂനി ജുമാ മസജിദിൽ തടിച്ചുകൂടിയ മലയാളികൾക്ക് ആവേശവും ആത്മ നിർവൃതിയും നൽകുന്നതായി തങ്ങളുടെ പ്രഭാഷണം. കറകളഞ്ഞ ഹൃദയ വിശുദ്ധിയിലൂടെ മാത്രമേ ദൗതികവും ആത്മീയവുമായ ജീവിത വിജയം സാധ്യമാകൂയെന്ന് ആധികാരിക രേഖകളുടെ പിൻബലത്തോടെ അദ്ദേഹം സമർഥിച്ചു. പണ്ഡിത ഭാഷയിൽ വിശ്വാസിയുടെ ഹൃദയം എന്ന് പറയുന്നത് ചാപ്പിള്ള പോലെയാണ്, ജീവിതാന്ത്യം വരെ വികാരവിചാരങ്ങളെ ഉള്ളിലൊതുക്കി കഴിയേണ്ടവരാണ് അവർ. ലോഹങ്ങൾ തുരുമ്പെടുക്കുന്ന പോലെ മനുഷ്യ ഹൃദയവും തുരുമ്പെടുക്കും. പിശാചിന്റെ ആധിപത്യമാണ് ഇതിന് പ്രധാന കാരണം. അവന്റെ ആധിപത്യമില്ലായിരുന്നുവെങ്കിൽ ആകാശത്ത് നടക്കുന്ന കാര്യങ്ങൾ പോലും അവന് അറിയുമായിരുന്നു. പിശാചിന്റെ സാന്നിദ്ധ്യം തിന്മകളെ അലങ്കാരമായി തോന്നിക്കും നന്മകളെ പിന്തിപ്പിക്കാനും ഒഴിവാക്കാനും പ്രേരിപ്പിക്കും. അത് മൂലം ഇരു ലോകവും നഷ്ടപ്പെടുന്നവരിൽ അവൻ പെടുന്നു. അതിനാൽ ദൈവസ്മരണയും പാപമോചനവും കൊണ്ടല്ലാതെ ഹൃദയം ശുദ്ധിയാകാൻ സാധ്യമല്ല. ഹൃദയ വിശുദ്ധി ഇരു ലോക വിജയത്തിലേക്ക് വിശ്വാസിയെ കൊണ്ടെത്തിക്കുന്നു.
സംഗമത്തിന് സുന്നി യൂത്ത് സെന്റർ ജന. സെക്രട്ടറി സ്വാഗതം ആശംസിച്ചു.
- sainualain
- sainualain
സിംസാറുൽ ഹഖ് ഹുദവിയുടെ പ്രഭാഷണം 31 ന് അൽ ഐനിൽ
അൽഐൻ : ഇയർ ഓഫ് സായിദിന്റെ ഭാഗമായി അൽഐൻ ഹാദിയ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഉസ്താദ് സിംസാറുൽ ഹഖ് ഹുദവിയുടെ റമദാൻ പ്രഭാഷണത്തിന്റെ ഒരുക്കങ്ങൾ അൽ ഐനിൽ പൂർത്തിയായി. മെയ് 31 നു വ്യാഴാഴ്ച അൽഐൻ ജീമിയിലെ
യു. എ. ഇ യൂണിവേഴ്സിറ്റി സോഷ്യൽ ക്ലബ് ഓഡിറ്റോറിയത്തിൽ വ്യഴാഴ്ച രാത്രി പത്തു മണിക്കാണ് പരിപാടി.
ഇയർ ഓഫ് സായിദുമായി ബന്ധപ്പെട്ട വിവിധ ഇനം പ്രോഗ്രാമുകളും ഇതുമായി ബന്ധപ്പെട്ടു വേദിയിൽ അവതരിപ്പിക്കപ്പെടും
യുവ പണ്ഡിതനും സമകാലിക പ്രഭാഷണ വേദികളിലെ നിറ സാന്നിധ്യവുമായ ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി,
റമദാൻ ആത്മ സമർപ്പണത്തിന്റെ ദിന രാത്രങ്ങൾ എന്ന വിഷയത്തിൽ ഭാഷണം നിർവഹിക്കും.
അൽഐൻ ഹാദിയ ചാപ്റ്ററിനോടൊപ്പം അൽ ഐൻ സുന്നീ യൂത്ത് സെന്റർ, കെ. എം. സി. സി , അൽ ഐൻ എസ് കെ എസ് എസ് എഫ്, സത്യധാര തുടങ്ങിയ വിവിധ സംഘടന നേതാക്കളും പ്രവർത്തകരും പ്രോഗ്രാമിന്റെ അവസാന ഘട്ട ഒരുക്കങ്ങളിൽ സജീവമാണ്.
പ്രഭാഷണ വേദിയിൽ മുഖ്യാതിഥിയായി യു. എ. ഇ യൂണിവേഴ്സിറ്റി സയൻസ് കോളേജ് മേധാവി പ്രൊഫസർ അഹ്‌മദ് അലി മുഹമ്മദ് സംബന്ധിക്കും.
അബൂദാബി കമ്മ്യൂണിറ്റി പോലീസ് മേധാവികൾ ഉൾപ്പെടെ
വിവിധ മേഖലകളിലെ പ്രമുഖർ സംബന്ധിക്കുന്ന ചടങ്ങിൽ സ്ത്രീകൾക്കായി പ്രത്യേകം സൗകര്യം ഒരുക്കിയതായി സംഘാടകർ അറിയിച്ചു.
- sainualain
- sainualain
സമസ്ത പ്രസിഡന്റ് നാളെ അൽ ഐനിൽ
അല്‍ഐന്‍: യുഎഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ് യാന്റെ റമദാൻ അഥിതിയായി അബൂദാബി യിൽ എത്തിയ
സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റും പ്രമുഖ പണ്ഡിതനും കേരളത്തിലെ നിരവധി മഹല്ലുകളുടെ ഖാളിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളുടെ പ്രഭാഷണം നാളെ (22.05.2017 ചൊവ്വ) തറാവീഹ് നമസ്കാരാനന്തരം അല്‍ഐന്‍ ടൌൺ കോ-ഓപ്പറേറ്റീവിന് സമീപമുള്ള സർഊനി മസ്ജിദില്‍ ഉണ്ടായിരിക്കും.
- sainualain
- sainualain
അഹമദ് കബീർ ബാഖവിയുടെ പ്രഭാഷണം ഇന്ന് അല്‍ഐനില്‍
അല്‍ഐന്‍: യുഎഇ
പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ അഥിതിയായി അബൂദാബി യിൽ
എത്തിയ പ്രമുഖ പണ്ഡിതനും സുപ്രസിദ്ധ വാഗ്മിയുമായ ബഹു.അഹമദ് കബീർ ബാഖവി
കാഞ്ഞാർ ഇന്ന് (11.06.2016 ശനിയാഴ്ച്ച) തറാവീഹ് നിസ്കാരാനന്തരം അല്‍ഐന്‍
ടൌണ്‍ സെന്‍ററില്‍ കോ-ഓപ്പറേറ്റീവിന് സമീപമുള്ള സറൂനി ജൂമാ മസ്ജിദില്‍
പ്രഭാഷണം നടത്തും. പ്രദേശത്തെ എല്ലാ വിശ്വാസി സഹോദരങ്ങളും പരിപാടിയില്‍
പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടുതല്‍
വിവരങ്ങള്‍ക്ക് അല്‍ഐന്‍ സുന്നി സെന്ററുമായി 037655733 എന്ന നമ്പറില്‍
ബന്ധപ്പെടുക.
- sainu alain
സമസ്ത പൊതു പരീക്ഷ; അല്‍ ഐന്‍ ഗ്രെയ്‌സ് വാലി സ്‌കൂളിന് ഉന്നത വിജയം
അല്‍ ഐന്‍: സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡ് 2015 മെയ് 30, 31 തിയ്യതികളില്‍ നടത്തിയ പൊതു പരീക്ഷയില്‍ ഗ്രെയ്‌സ് വാലി സ്‌കൂളിന് ഉന്നത വിജയം. ഏഴാം തരത്തില്‍ പരീക്ഷക്കിരുന്ന വിദ്യാര്‍ത്ഥികളില്‍ 89% മാര്‍ക്ക് നേടിയ ആഫിയ എന്ന വിദ്യാര്‍ത്ഥിനി ടിസ്റ്റിങ്ഷനോടെ മികച്ച വിജയം നേടി.
അഞ്ചാം തരത്തില്‍ പരീക്ഷക്കിരുന്ന വിദ്യാര്‍ത്ഥികളില്‍ മുഹമ്മദ് യാസീന്‍ ഒന്നാം സ്ഥാനവും, മുഹമ്മദ് അഷ്ഫാഖ് രണ്ടാം സ്ഥാനവും, മുഹമ്മദ് സാലിഹ് മൂന്നാം സ്ഥാനവും യഥാക്രമം പങ്കിട്ടെടുത്തു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും, അദ്ധ്യാപകരായ ഇ.കെ. ബശീര്‍ ഹുദവി, മുഹമ്മദ് ശാഫി മാസ്റ്റര്‍ എന്നിവരെ സ്‌കൂള്‍ മാനേജ്‌മെന്റ് ഭാരവാഹികളായ ഇ.കെ. മൊയ്തീന്‍ ഹാജി, വി.പി. പൂക്കോയ തങ്ങള്‍, ഇ.കെ. അബ്ദുല്‍ ഖാദര്‍ ഹാജി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇ.കെ. മുഹമ്മദ് ഇബ്രാഹീം എന്നിവര്‍ അനുമോദിച്ചു.
- sainu alain
സാമൂഹ്യ പ്രതിബദ്ധത വിശ്വാസിയുടെ കടമ: പൂക്കോട്ടൂര്‍
അല്‍ ഐന്‍: സമൂഹത്തില്‍ അനുദിനം അധികരിച്ചുവരുന്ന അനീതികളൊടും അധമ്മങ്ങളോടും നിരന്തരം കലഹിക്കേണ്ടത് വിശ്വാസിയുടെ കടമയാണന്ന് പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞുതിന്മകളെ തിരുത്താനും, മുന്തിയ സാമൂഹൃന്തരീക്ഷം സൃഷ്ടിക്കാനുംശ്രമിക്കേണ്ടതുണ്ടന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യുഎഇ ഗവണ്മെന്‍റിന്‍റെ അതിഥിയായി എത്തിയ അബ്ദൂസമദ് പൂക്കോട്ടൂര്‍ അല്‍ ഐന്‍ യുനിവേഴ്സിറ്റി സോഷൃല്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു. സാമൂഹൃ പ്രതിബദ്ധത ദീനിന്‍റെ തേട്ടമാണന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. കേവലം ആരാധനകള്‍ മാത്രമല്ല ഇസ്ലാം വിഭാവനം ചെയ്യുന്നത്. എല്ലാവരുടേയും നന്മയാവണം കാക്ഷിക്കേണ്ടത്. സഹജീവികളോട് കരുണയും സ്നേഹവും കാണിക്കണം.
സക്കാത്തിന്‍റെ പ്രാധാന്യം അദ്ദേഹം വിവരിച്ചു. ഇസ്ലാമിക സമ്പദ് വ്യവസ്ഥ ഇന്ന് ലോകം അംഗീകരിച്ചു കഴിഞ്ഞു. സക്കാത്ത് അതിന്‍റെ കരുത്താണ്. നിര്‍ധനന്‍റേയും ദുര്‍ബലന്‍റേയും അവകാശമാണത്. അതർഹതപ്പെട്ടവർക്കനുവദിച്ചു നല്‍കി സ്വന്തം ധനത്തെ ശുദ്ധീകരിക്കണം. ആര്‍ജ്ജിത സമ്പത്തിന്‍റെ ഉറവിടവും പ്രയോഗവും നാളെ വിചാരണ ചെയ്യപ്പെടുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നോമ്പിന്‍റെ ആത്മാവും ചൈതന്യവും നിലനിര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൗതികതയുടെ അതിപ്രസരം കൊണ്ടും പ്രലോഭനം കൊണ്ടും ആരാധനകളുടെ ആത്മാവ് നഷ്ടപ്പെട്ടുകൂടാ; പൂക്കോട്ടൂര്‍ പറഞ്ഞു.
സുന്നി യൂത്ത് സെന്‍റര്‍ ജന: സെക്രട്ടറി ഇകെ മൊയ്തീന്‍ ഹാജി ചടങ്ങില്‍ സ്വാഗതവും നന്ദിയും പറഞ്ഞു. മുഹമ്മദ് ഉമ്മര്‍ (എംകെ ഗ്രൂപ്പ്) സി കുഞ്ഞിമരക്കാര്‍ ഹാജി, അഹമ്മദ് വല്ലപ്പുഴ, കെഎംസിസി പ്രസിഡണ്ട് സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍, ജനഃ സെക്രട്ടറി ഹാഷിം തങ്ങള്‍, ട്രഷറര്‍ തസ് വീര്‍ ശിവപുരം, കെപി ഷാഹി, ഇകെ ബക്കര്‍ , മജീദ് ഹുദവി, ഷാഹുല്‍ ഹമീദ്ഹാജി, ഫൈസല്‍ ഹംസ, പിസ് കുട്ടി വളാഞ്ചേരി, സൈനു കുറുമ്പത്തൂർ, നിസാർ പുത്തലത്ത്, അഷ്‌റഫ് വളാഞ്ചേരി, കുഞ്ഞു പകര, അലിമോൻ ആലത്തിയൂർ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
- sainu alain
- sainu alain
അബ്ദുസ്സമദ് പുക്കോട്ടൂര്‍ ഇന്ന് അല്‍ഐനില്‍
അല്‍ഐന്‍: യുഎഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ അഥിതിയായി ഇവിടെ എത്തിയ പ്രമുഖ പണ്ഡിതനും സുപ്രസിദ്ധ വാഗ്മിയുമായ അബ്ദുസമദ് പുക്കോട്ടൂര്‍ (28.06.2015 ഞായറാഴ്ച്ച) തറാവീഹ് നിസ്കാരാനന്തരം അല്‍ഐന്‍ ടൌണ്‍ സെന്‍ററില്‍ കോ-ഓപ്പറേറ്റീവിന് സമീപമുള്ള സറൂനി ജൂമാമസ്ജിദില്‍ സംബന്ധിച്ച് സംസാരിക്കും. പ്രദേശത്തെ എല്ലാ മലയാളി സഹോദരങ്ങളും പരിപാടിയില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അല്‍ഐന്‍ സുന്നി സെന്ററുമായി 037655733 എന്ന നമ്പറില്‍ ബന്ധപ്പെടുക.
- sainu alain
'രാഷ്ട്ര രക്ഷക്ക് പ്രതിജ്ഞ പുതുക്കി അല്‍ഐന്‍ SKSSF മനുഷ്യജാലിക ശ്രദ്ധേയമായി
അല്‍ഐന്‍ : റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഇന്ത്യക്കകത്തും പുറത്തുമായി വര്‍ഷംതോറും എസ് കെ എസ് എസ് എഫ് നടത്തിവരാറുള്ള മനുഷ്യജാലിക അല്‍ഐനിലും ശ്രദ്ധേയമായി. രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി എസ് കെ എസ് എസ് എഫ് അല്‍ ഐന്‍ കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യ ജാലിക അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ഓഡി റ്റൊറിയത്തില്‍ വെച്ചാണ് സംഘടിപ്പിച്ചത്. രാജ്യത്തിന്‍റെ ഐക്യത്തിനും അഖന്ധതക്കും വികസനത്തിനും പുരോഗതിക്കും വേണ്ടി ഒന്നിച്ചു നീങ്ങാന്‍ തയ്യാറാണെന്നും മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള തല്പര കക്ഷികളുടെ ഗൂഢ ശ്രമങ്ങള്‍ക്കെതിരെ സദാ ജാഗരൂകരായിരിക്കുമെന്നും പ്രതിജ്ഞ പുതുക്കി രാജ്യത്തിന്റെ ഭരണഘടനക്കും ജനാധിപത്യ സംവിധാനത്തിനും ഭീഷണി ഉയര്‍ത്തുന്ന ശക്തികള്‍ക്കെതിരെ പൗരബോധം ഉണര്‍ത്തിയാണ് ജാലിക തീര്‍ത്തത്.
ശേഷം നടന്ന സമ്മേളനം യു എ ഇ - കെ എം സി സി സീനിയര്‍ വൈസ് പ്രസിഡന്റും അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റുമായ അഷ്‌റഫ് പള്ളിക്കണ്ടം ഉദ്ഘാടനം ചെയ്തു. സ്വരാജ്യസ്നേഹം സത്യവിശ്വാസിയുടെ കടമയാണെന്ന് പഠിപ്പിച്ച ഒരു മതത്തിന്‍റെ അനുയായികള്‍ക്ക് ദേശദ്രോഹികള്‍ ആകാന്‍ കഴിയില്ലെന്നും തീവ്രവാദികള്‍ മതത്തെ പ്രതിനിദാനം ചെയ്യുന്നില്ലെന്നും അദ്ധേഹം പ്രസ്താവിച്ചു. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും മുസ്ലിംകള്‍ നാടിനു വേണ്ടി സഹിച്ച ത്യാഗങ്ങള്‍ അദ്ധേഹം അനുസ്മരിച്ചു.
ഇന്ത്യയിലെ മതേതരത്വവും മതസൗഹാര്‍ദ്ധവും കാത്തുസൂക്ഷിക്കാന്‍ മുന്‍ഗാമികള്‍ ചെയ്ത സേവനങ്ങള്‍ ആര്‍ക്കും മറക്കാന്‍ കഴിയില്ലെന്നും അത് നില നിരത്താന്‍ നാം സദാസന്നദ്ധരായിരിക്കണമെന്നും മുഖ്യപ്രഭാഷണം നടത്തിയ ഹാരിസ് ബാഖവി ഓര്‍മ്മിപ്പിച്ചു. ഗാന്ധിജിക്കും നെഹ്രുവിനുമൊപ്പം സ്വാതന്ത്ര്യസമരം നയിച്ച മൌലാന മുഹമ്മദലി കാണിച്ച പാത മതേതരത്വത്തിന്റേതായിരുന്നു. വരക്കല്‍ തങ്ങളും, ബാഫഖി തങ്ങളും പൂകോയ തങ്ങളും, ശിഹാബ് തങ്ങളും അവര്‍ നയിച്ച സമസ്തയും മതസൗഹാര്‍ദത്തിന് നല്കിയ സേവനങ്ങള്‍ വില മതിക്കാനാവാത്തതാന്. തീവ്രവാദവിത്തുകള്‍ മുളപ്പിക്കാനുള്ള ഗൂഢശ്രമം സമുദായത്തിനകത്തു നിന്നുതന്നെ കണ്ടപ്പോള്‍ അത് സമൂഹത്തോട് വിളിച്ചു പറഞ്ഞത് എസ് കെ എസ് എസ് എഫ് ആയിരുന്നു എന്നും അദ്ധേഹം പറഞ്ഞു.
പ്രസിഡണ്ട് സയ്യിദ് സൈദലവികോയ തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കി. സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ ബാഅലവി അധ്യക്ഷം വഹിച്ചു. ജ. സെക്രട്ടറി അബ്ദു റഷീദ് അന്‍വരി ജാലിക പ്രതിജ്ഞ ചൊല്ലികൊടുത്തു. ഇ കെ ബക്കര്‍, അഷ്‌റഫ് വളാഞ്ചേരി, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ താഴേക്കോട്, ഷാഫി മാസ്റ്റര്‍, സൈനുദ്ധീന്‍ കുറുമ്പത്തൂര്‍, പങ്കെടുത്തു. ജ. കണ്‍വീനര്‍ കെ. വി. ഹുസൈന്‍ മൗലവി സ്വാഗതവും വൈ. പ്ര. ഹംസ നിസാമി നന്ദിയും പറഞ്ഞു.
ഇതോടനുബന്ധിച്ച് നടന്ന സര്‍ഗലയം കലാമത്സരങ്ങള്‍ക്കു് മുജീബ് തങ്ങള്‍ കൊന്നാര്, ഇസ്'ഹാഖ് കാവുങ്ങല്‍, ഇ. കെ. അബ്ദുല്‍ മജീദ് ഹുദവി, ലത്തീഫ് മാസ്റ്റര്‍, നൗഷാദ് തങ്ങള്‍, ഉമര്‍ വാഫി, മുഹ്'യദ്ധീന്‍ മാസ്റ്റര്‍, മുഹമ്മദ് ഫൈസി അത്തിപ്പറ്റ, മുബഷിര്‍ തങ്ങള്‍, അബൂതാഹിര്‍ ഹുദവി എന്നിവര്‍ നേതൃത്വം നല്കി. സി. കുഞ്ഞിമരക്കര്‍ ഹാജി, കെ. കുഞ്ഞാലസ്സന്‍ ഹാജി, ശാഹുല്‍ ഹമീദ് ഹാജി, സമ്മാന വിതരണം നിര്‍വഹിച്ചു.
- sainu alain
അല്‍ഐന്‍ SKSSF മനുഷ്യ ജാലിക ഇന്ന് (വെള്ളി)
അൽഐൻ : ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് എസ് കെ എസ് എസ് എഫ് അല്‍ഐന്‍ ചാപ്റ്റര്‍ മനുഷ്യജാലിക ഇന്ന് (23-1-2015 വെള്ളി) നടത്തും. രാജ്യത്തിന്റെ ഭരണഘടനക്കും ജനാധിപത്യ സംവിധാനത്തിനും ഭീഷണിഉയര്‍ത്തുന്ന ശക്തികള്‍ക്കെതിരെ പൗരബോധം ഉണര്‍ത്തുകയാണ് ഈ വര്‍ഷത്തെ മനുഷ്യജാലികയുടെ മുഖ്യസന്ദേശം. രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിച്ച് നിര്‍ത്തുന്ന സാമുദായിക സൗഹൃദം പരിരക്ഷിക്കപ്പെടുന്നതിന് വേണ്ടിയുള്ള സന്ദേശങ്ങളാണ് മനുഷ്യജാലിക പ്രചാരണത്തിന്റെ ഭാഗമായി ജനങ്ങള്‍ക്ക് കൈമാറുന്നത്. തുടര്‍ന്ന് പ്രഗത്ഭ വാഗ്മി ഹാരിസ് ബാഖവി അബൂദാബി പ്രമേയത്തെ അധികരിച്ച് മുഖ്യപ്രഭാഷണം നടത്തും.
"നീതി ബോധത്തിന് നിതാന്ത ജാഗ്രത" എന്ന പ്രമേയവുമായി ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂര്‍ "സമര്‍ഖന്ദില്‍" വെച്ച് നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെ സമ്മേളന പ്രചരണവും ജനുവരി 23ന് വെള്ളിയാഴ്ച വൈകുന്നേരം 6. 30 ന് ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുമെന്ന് സംഘാടകസമിതി അറിയിച്ചു.
പരിപാടിക്ക് മുന്നോടിയായി ഉച്ചക്കുശേഷം വിവിധ കലാ പ്രതിഭകൾ മാറ്റുരക്കുന്ന സര്‍ഗലയം 2015 സംഘടിപ്പിക്കും. ജൂനിയര്‍ സീനിയര്‍ ജനറല്‍ വിഭാഗങ്ങളിലായി മദ്ഹ് ഗാനം, അറബി ഗാനം എന്നീ ഇനങ്ങളില്‍ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0552179271, 0506651574, 037655733 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
- sainu alain
പ്രവാചക സ്നേഹം തുടിച്ചു നിന്ന പരിപാടികളോടെ അല്‍ഐന്‍ സുന്നി സെന്റര് നബിദിനമാഘോഷിച്ചു
അല്‍ഐന്‍ : അല്‍ഐന്‍ ദാറുല്‍ ഹുദാ ഇസ്ലാമിക് സ്കൂള്‍ അങ്കണത്തില്‍ നടന്‍ന നബിദിന സമ്മേളനം സ്കൂള്‍ പ്രിന്‍സിപ്പല്‍ സയ്യിദ് അജ്മല്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. ചെയര്‍മാന്‍ സയ്യിദ് വി. പി. പൂക്കോയ തങ്ങള്‍ അധ്യക്ഷനായിരുന്‍നു. എസ്. വൈ. എസ്. സംസ്ഥാന സെക്രട്ടറി കെ. എ. റഹ് മാന്‍ ഫൈസി കാവനൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മാനവ കുലത്തിനു മാതൃകയാകാന്‍ പുണ്യ പ്രവാചകന്‍റെ ജീവിത ചര്യ മുറുകെ പിടച്ചുകൊണ്ട് മുന്‍നോട്ടു പോകണമെന്‍നും, സ്നേഹ കാരുണ്യങ്ങളുടെ സാക്ഷാത്കാരമായിരുന്‍നു പുണ്യ പ്രവാചകനെന്‍നും, മനുഷ്യര്‍ ഇന്‍ന്‍ അനുഭവിക്കുന്‍ന എല്ലാ പ്രയാസങ്ങള്‍ക്കും പ്രതിസന്‍ധികള്‍ക്കും പരിഹാരം ഉണ്ടാകണമെങ്കില്‍ നബിചര്യ മുറുകെ പിടിക്കണമെന്‍നും റഹ്മാന്‍ ഫൈസി ആഹ്വാനം ചെയ്തു. കണ്‍വീനര്‍ ഇ. കെ. മൊയ്തീന്‍ ഹാജി സ്വാഗതം പറഞ്ഞു. അസര്‍ നിസ്കാരത്തിന് ശേഷം ആരംഭിച്ച മൌലിദ് പാരായണത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. സമസ്ത നടത്തിയ അഞ്ച്, ഏഴ്, പത്ത്, എന്നീ ക്ലാസ്സുകളിലെ പൊതു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ദാറുല്‍ഹുദാ മദ്രസ്സ വിദ്യാര്‍ത്ഥികള്‍ക്കുള്‍ള സര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. പ്രവാചക കീര്‍ത്തനങ്ങള്‍ നിറഞ്ഞു നിന്ന ദാറുല്‍ഹുദാ മദ്റസ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ നബിദിനാഘോഷത്തിനു മാറ്റു കൂട്ടി. യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളില്‍ നിന്‍ന്‍ ആയിരങ്ങളാണ് നബിദിന ആഘോഷ നഗരിയിലേക്ക് എത്തിയത്. അയ്യായിരത്തോളം ഭക്ഷണ പാര്‍സലുകള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്തു. പരിപാടിയുടെ വിജയത്തിനായി മരക്കാര്‍ ഹാജി വേങ്ങര, കുഞാലസ്സന്‍ ഹാജി വേങ്ങര, സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍, അബ്ദുറഹ്മാാന്‍ മുസ്ലിയാര്‍ ഇരിങ്ങാവൂര്‍ എന്‍നിവരും, അല്‍ഐന്‍ സുന്‍നീ സെന്‍റര്‍ ഭാരവാഹികളും പ്രവര്‍ത്തകരും, ദാറുല്‍ ഹുദാ ഇസ്ലാമിക് സ്കൂള്‍ ജീവനക്കാരും നേതൃത്വം നല്‍കി. നബിദിന പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാവര്‍ക്കും ചെയര്‍മാന്‍ വി. പി. പൂക്കോയ തങ്ങള്‍ നന്‍ദി രേഖപ്പെടുത്തി.
- sainu alain
അല്‍ ഐന്‍ സുന്നീ സെന്റര്‍ നബിദിനാഘോഷം ഇന്ന് (വെള്ളി)
അല്‍ ഐന്‍ : വിപുലമായ പരിപാടികളോടെ അല്‍ ഐന്‍ സുന്നീ യൂത്ത് സെന്റര്‍ നബിദിനാഘോഷം 09-01-2015 വെള്ളിയാഴ്ച്ച ദാറുല്‍ ഹുദാ ഇസ്ലാമിക് സ്കൂള്‍ അങ്കണത്തില്‍ നടക്കും. അസര്‍ നമസ്‌കാരാനന്തരം നടക്കുന്ന മൗലിദ് പാരായണത്തോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവും. മഗ്‍രിബ് നിസ്‌കാരാനന്തരം ദാറുല്‍ ഹുദാ മദ്രസ്സാ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാ സാംസ്‌കാരിക പരിപാടികളും പ്രവാചക ജീവിതം അനാവരണം ചെയ്യുന്ന പ്രഭാഷണങ്ങളും ഉണ്ടായിരിക്കും. സമസ്ത നടത്തിയ അഞ്ച്, ഏഴ്, ക്ലാസ്സുകളിലെ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും. നബിദിനത്തിന്റെഭാഗമായി ആയിരങ്ങള്‍ക്ക് ഭക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നബിദിനാഘോഷ നഗരിയിലേക്ക് അസര്‍ നമസ്‌കാരത്തിനു ശേഷം അല്‍ഐനിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടന്നും നബിദിനാഘോഷം വിജയമാക്കാനുള്ളഎല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും കൂടുതല്‍വിവരങള്‍ക്ക് അല്‍ ഐന്‍സുന്നീ യൂത്ത് സെന്ററുമായി (037655733) ബന്ധപ്പെടണമെന്നും സഘാടകര്‍ അറിയിച്ചു.
- sainu alain
അല്‍ഐന്‍ SKSSF സില്‍വര്‍ ജൂബിലി കലണ്ടര്‍ പുറത്തിറക്കി
അല്‍ഐന്‍ : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം അല്‍ഐന്‍ എസ് കെ എസ് എസ് എഫ് പുറത്തിറക്കുന്ന 2015 എസ് കെ എസ് എസ് എഫ് പ്രചരണ കലണ്ടര്‍ വി.പി. പൂക്കോയ തങ്ങള്‍ അഹ്മദ് സാഹിബ് വല്ലപ്പുഴക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ വിജയത്തിന് വേണ്ടി നിരവധി പരിപാടികള്‍ സംഘടിപ്പിക്കും. അല്‍ഐനിലുള്ള മലയാളികള്‍ താമസിക്കുന്ന ഓരോ റൂമുകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങി സമ്മേളന പ്രചാരണം ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചതായി നേതാക്കള്‍ അറിയിച്ചു. മനുഷ്യജാലിക, സര്‍ഗ്ഗലയം എന്നിവ കൂടുതല്‍ ജനപങ്കാളിത്തത്തോടെ പൊതുവേദികളില്‍ വെച്ച് നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.
- sainu alain
അമ്പലക്കടവിന്റെ റമളാന്‍ പ്രഭാഷണം 12ന്; അല്‍ഐനില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പെടുത്തി
അല്‍ ഐന്‍ : ദുബൈ ഇന്റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 12നു ശനിയാഴ്ച രാത്രി 10 മണിക്ക് ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന്റെ റമളാന്‍ പ്രഭാഷണ നഗരിയിലേക്ക് അല്‍ ഐനില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പെടുത്തി. പരിപാടിക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ വെള്ളിയാഴ്ച്ചക്ക് മുമ്പായി താഴെ കാണുന്ന നമ്പറുകളില്‍ വിളിച്ച് പേര് രജിസ്ടര്‍ ചെയ്യണ്ടതാണ്. 03/7655733, 0507603637, 0505735292.
- sainu alain
മുസ്തഫല്‍ ഫൈസിയുടെ പ്രഭാഷണ സദസ്സ് ഇന്ന് (22 ശനി) അല്‍ഐനില്‍
അല്‍ഐന്‍
: പ്രമുഖ
ചിന്തകനും വാഗ്മിയുമായ
എസ്.വൈ.എസ്.
സംസ്ഥാന
സെക്രട്ടറി എം.പി.
മുസ്തഫല്‍
ഫൈസിയുടെ പ്രഭാഷണ സദസ്സ്
ഇന്ന് (22 ശനി)
വൈകുന്നേരം
7 മണിക്ക്
അല്‍ഐന്‍ സുന്നി യൂത്ത്
സെന്‍റര്‍ മജ്‍ലിസില്‍
നടക്കും. കൂടുതല്‍
വിവരങ്ങള്‍ക്ക് 037655733.
പ്രവാചക സ്നേഹം തുടിച്ചു നിന്ന പരിപാടികളോടെ അല്‍ഐന്‍ സുന്നി സെന്റര് നബിദിനമാഘോഷിച്ചു
അല്‍ഐന്‍
: ഉസ്താത്
അത്തിപ്പറ്റ മുയ്തീന്‍ കുട്ടി
മുസ്ലിയാരുടെ മഹനീയ
സാന്നിദ്ധ്യത്തില്‍ പ്രവാചക
സ്നേഹം തുടിച്ചു നിന്ന
പരിപാടികളോടെ അല്‍ ഐന് സുന്നി
സെന്റര് നബിദിനമാഘോഷിച്ചു.
ദാറുല്‍ഹുദാ
ഇസ്ലാമിക് സ്കൂള്‍ അങ്കണത്തില്‍
നടന്ന ചടങ്ങ് സ്കൂള്‍
പ്രിന്‍സിപ്പാള്‍ സയ്യിദ്
അജ്മല്‍ മാസ്റ്റര്‍ ഉദ്ഘാടനം
ചെയ്തു. മൂല്യങ്ങളെ
തിരസ്കരിക്കുകയും ഭൗതികതയോട്
അന്തമായ ഭ്രമം പ്രകടിപ്പിക്കുകയും
ചെയ്യുന്ന വര്‍ത്തമാന കാല
സമൂഹം മോചനത്തിന്റെ ഭാഗമായ
പ്രവാചക ചര്യയിലേക്ക്
മടങ്ങണമെന്ന് സയ്യിദ് അജ്മല്‍
മാസ്റ്റര്‍ ഉദ്ഘാടന പ്രസംഗത്തില്‍
ഉണര്‍ത്തി. വിശ്വാസത്തിന്റെ
പൂര്‍ത്തീകരണത്തിന് പ്രവാചക
സ്നേഹം അനിവാര്യമാണെന്ന്
മുഖ്യ പ്രഭാഷണം നടത്തിയ
സലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ
പറഞ്ഞു. ചെയര്‍മാന്
സയ്യിദ് വി.പി.
പൂക്കോയ തങ്ങള്‍
അധ്യക്ഷനായിരുന്നു.
കണ്‍വീനര്‍
ഇ.കെ.
മൊയ്തീന്‍
ഹാജി സ്വാഗതം പറഞ്ഞു.
പ്രാര്‍ത്ഥനക്ക്
മുഈനുദ്ദീന്‍ ജിഫ്രി തങ്ങള്‍
നേത്രത്വം നല്‍കി. അസര്‍
നിസ്കാരത്തിന് ശേഷം ആരംഭിച്ച
മൌലിദ് പാരായണത്തോടെയാണ്
പരിപാടികള്‍ക്ക് തുടക്കം
കുറിച്ചത്. സമസ്ത
നടത്തിയ അഞ്ച് , ഏഴ്,
പത്ത് ,
എന്നീ ക്ലാസ്സുകളിലെ
പൊതു പരീക്ഷകളില്‍ ഉന്നത
വിജയം കരസ്ഥമാക്കിയ ദാറുല്‍ഹുദാ
മദ്രസ്സ വിദ്യാര്‍ത്തികള്‍ക്കുള്ള
സര്‍റ്റിഫിക്കറ്റുകള്‍
ഉസ്താദ് മുയ്തീന്‍ കുട്ടി
മുസ്ലിയാര്‍ ചടങ്ങില്‍ വിതരണം
ചെയ്തു. വിദ്യാര്‍ത്തികള്‍ക്കായി
സുന്നി ബാലവേദി നടത്തിയ കലാ
മത്സരങ്ങളില്‍ വിജയിച്ച
വര്‍ക്കുള്ള സമ്മാന ദാനവും
നടന്നു. പ്രൊഫസര്‍
സയ്യിദ് അജ്മല്‍ മാസ്റ്റര്‍
, സൈനുദ്ധീന്‍
മാസ്റര്‍ , ആറ്റക്കോയ
തങ്ങള്‍ , തുടങ്ങിയവര്‍
സമ്മാന ദാനം നിര്‍വഹിച്ചു.
പ്രവാചക
കീര്‍ത്തനങ്ങള്‍ നിറഞ്ഞു
നിന്ന ദാറുല്‍ഹുദാ മദ്രസ്സ
വിദ്ധ്യാര്‍ത്ഥികളുടെ കലാ
പരിപാടികള്‍ നബിദിനാഘോഷത്തിനു
മാറ്റു കൂട്ടി. യു.എ.ഇ.
യുടെ വിവിധ
ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങള്‍
ആണ് ആഘോഷ നഗരിയിലേക്ക് എത്തിയത്.
അയ്യായിരത്തില്‍പരം
ഭക്ഷണ പാര്‍സലുകള്‍ ജനങ്ങള്‍ക്ക്
വിതരണം ചെയ്തു. പരിപാടിയുടെ
വിജയത്തിനായി മരക്കാര്‍ ഹാജി
വേങ്ങര, കുഞാലസ്സന്‍
ഹാജി വേങ്ങര, അബ്ദുറഹ്‍മാന്‍
മുസ്ലിയാര്‍ ഇരിങ്ങാവൂര്‍
, അബ്ദുല്‍
വാഹിദ് മുസ്ലിയാര്‍ അത്തിപ്പറ്റ,
ഹംസ നിസാമി
പായിപ്പുല്ല്, ഇ.കെ.ബക്കര്‍
തിരുന്നാവായ, ശാഹുല്‍
ഹമീദ് ഹാജി പല്ലാര്‍ ,
സൈനുദ്ധീന്‍
കുറുമ്പത്തൂര്‍ , പി.എം
ഷരീഫ് , അബൂബക്കര്‍
ഹാജി, കുഞ്ഞാപ്പു,
മുഹമ്മദലി
ഹാജി, ഹംസഹാജി
, ഉമ്മര്‍
കോയ ഹാജി, അലവിക്കുട്ടി
ഹാജി തുടങ്ങിയര്‍ നേതൃത്വം
നല്‍കി.
- sainu alain
അല്‍ ഐന്‍ സുന്നീ സെന്റര്‍ നബിദിനാഘോഷം നാളെ (17 വെള്ളിയാഴ്ച്ച)
അല്‍
ഐന്‍ : വിപുലമായ
പരിപാടികളോടെ അല്‍ ഐന്‍ സുന്നീ
യൂത്ത് സെന്റര്‍ നബിദിനാഘോഷം
വെള്ളിയാഴ്ച്ച ദാറുല്‍ ഹുദാ
ഇസ്ലാമിക് സ്കൂള്‍ അങ്കണത്തില്‍
നടക്കും. അസര്‍
നമസ്‌കാരാനന്തരം നടക്കുന്ന
മൗലിദ് പാരായണത്തോടെ ആഘോഷ
പരിപാടികള്‍ക്ക് തുടക്കമാവും.
മഗ് രിബ്
നമസ്‌കാരാ ത്തിനു ശേഷം നടക്കുന്ന
പൊതു സമ്മേളനത്തില്‍ അറബ്
പ്രമുഖരും , പണ്ടിതരും
, പ്രവാസി
നേതാക്കളും സംബന്ധിക്കും.
തുടര്‍ന്ന്
ദാറുല്‍ ഹുദാ മദ്രസ്സാ
വിദ്യാര്‍ത്തികള്‍ അവതരിപ്പിക്കുന്ന
കലാ സാംസ്‌കാരിക പരിപാടികളും
പ്രവാചക ജീവിതം അനാവരണം
ചെയ്യുന്ന പ്രഭാഷണങ്ങളും
ഉണ്ടായിരിക്കും. ഉസ്താദ്
അത്തിപ്പറ്റ മുയ്തീന്‍ കുട്ടി
മുസ്ലിയാരുടെ നേതൃത്ത്വത്തില്‍
ആണ് പരിപാടികള്‍ നടക്കുക,,
സമസ്ത നടത്തിയ
അഞ്ച് , ഏഴ്,
ക്ലാസ്സുകളിലെ
പൊതു പരീക്ഷകളില്‍ ഉന്നത
വിജയം നേടിയ വിദ്യാര്‍ത്തികള്‍ക്കുള്ള
സമ്മാനങ്ങള്‍ ചടങ്ങില്‍
വിതരണം ചെയ്യും,
നബിദിനത്തിന്റെ
ഭാഗമായി ആയിരങ്ങള്‍ക്ക്
അന്നധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നബിദിനാഘോഷ
നഗരിയിലേക്ക് വൈകുന്നേരം
അല്‍ഐനിന്റെ വിവിത ഭാഗങ്ങളില്‍
നിന്നും വാഹന സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുണ്ടന്നും
നബിദിനാഘോഷം ഗംബ്ബീര
വിജയമാക്കാനുള്ള എല്ലാ
ഒരുക്കങ്ങളും പൂര്‍ത്തിയായതായും
സഘാടകര്‍ അറിയിച്ചു.
- sainu alain
Subscribe to:
Posts (Atom)