പണ്ഡിതര്‍ നിസ്വാര്‍ത്ഥ സേവകരാവണം: കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

പട്ടിക്കാട്: പ്രവാചകന്‍മാരുടെ അനന്തരാവകാശികളായ മത പണ്ഡിതന്‍മാര്‍ നിസ്വാര്‍ത്ഥ സേവകരാകണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവിച്ചു. തങ്ങളുടെ പ്രബോധിത സമൂഹത്തിന്റെ അവസ്ഥകളും സാഹചര്യങ്ങളും ഉള്‍കൊണ്ടു കൊണ്ട് പ്രബോധന-സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പണ്ഡിതന്‍മാര്‍ക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജാമിഅഃ നൂരിയ്യയുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഓസ്‌ഫോജ്‌നയുടെ മലപ്പുറം ജില്ലാ കമ്മറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. അസ്ഗറലി ഫൈസി പട്ടിക്കാട്, ബാപ്പുട്ടി ഫൈസി വേങ്ങൂര്‍, ഹംസ ഫൈസി ഹൈതമി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, മുഹമ്മദലി ഫൈസി കൂമണ്ണ, ഉമര്‍ ഫൈസി മുടിക്കോട്, ഖാദര്‍ ഫൈസി കുന്നുംപുറം, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, അലി ഫൈസി ചെമ്മാണിയോട് സംസാരിച്ചു.

മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡണ്ടായി ഏലംകുളം ബാപ്പു മുസ്‌ലിയാരെയും ജനറല്‍ സെക്രട്ടറിയായി ഇബ്രാഹി ഫൈസി തിരൂര്‍ക്കാടിനേയും, ട്രഷററായി സാബിഖലി ശിഹാബ് തങ്ങളേയും തെരഞ്ഞെടുത്തു. ഒ.എം.എസ് തങ്ങള്‍ മണ്ണാര്‍മല, അബ്ദുറഹ്മാന്‍ ഫൈസി കടുങ്ങപുരം, ബി.എസ്.കെ തങ്ങള്‍, അബ്ദുറഹ്മാന്‍ ഫൈസി പാതിരമണ്ണ എന്നിവരാണ് വൈസ് പ്രസിഡണ്ടുമാര്‍. സി.കെ മൊയ്തീന്‍ ഫൈസി കോണോംപാറയെ വര്‍ക്കിഗ് സെക്രട്ടറിയായും മുഹമ്മദ് ഫൈസി പാതാര്‍, ജലീല്‍ ഫൈസി വാക്കോട്, ഫാറൂഖ് ഫൈസി മണിമൂളി എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരെഞ്ഞെടുത്തു. ഐടി വിംഗ് ചെയര്‍മാനായി ഡോ. അബ്ദുറഹ്മാന്‍ ഫൈസി മുല്ലപ്പള്ളിയേയും ദഅ്‌വാ സെല്‍ ചെയര്‍മാനായി ശമീര്‍ ഫൈസി ഒടമലയേയും തെരഞ്ഞെടുത്തു.
- JAMIA NOORIYA PATTIKKAD