സംഘടനാ അനുഭവങ്ങള്‍ പങ്കുവെച്ച് എസ്.കെ.എസ്.എസ്.എഫ് തലമുറ സംഗമം

സംഘാടകര്‍ മാതൃകാ യോഗ്യരാവണം: ഐ.ബി ഉസ്മാന്‍ ഫൈസി 

തൃക്കാക്കര: ഇസ്‌ലാം സാമൂഹിക സേവനത്തിനും അതിന് സാധ്യമാകുന്ന സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കുന്ന പ്രാധാന്യം അനിര്‍വചനീയമാണെന്നും സാമൂഹിക സേവനരംഗത്തുള്ളവര്‍ സ്വത്വ ശുദ്ധീകരണമാണ് ആദ്യമായി പാലിക്കേണ്ടതെന്നും ഇതിലൂടെ മറ്റുള്ളവര്‍ക്ക് മാതൃകയാക്കാന്‍ പറ്റുന്ന രീതിയില്‍ ഇവരുടെ ജീവിതത്തെ പാകപ്പെടുത്തിയെടുക്കണമെന്നും സമസ്ത ജില്ലാ പ്രസിഡന്റ് ഐ.ബി ഉസ്മാന്‍ ഫൈസി അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് എറണാകുളം ജില്ലാ മദീനാപാഷനില്‍ തലമുറ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സയ്യിദ് ഷെഫീഖ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. എം.പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. അലി ഫൈസി മേതല, മജീദ് നെട്ടൂര്‍, മൈതീന്‍ ഈട്ടിപ്പാറ, ഇസ്മായില്‍ ഫൈസി, സി.എം അലി മൗലവി, വി.എം.എ ബക്കര്‍, എന്‍.കെ ഷെരീഫ്, അഷറഫ് ഹുദവി, സിയാദ് ചെമ്പറക്കി, ബഷീര്‍ ഫൈസി, ഐ.എം സലാം, ഷാജഹാന്‍ കാരുവള്ളി, മന്‍സൂര്‍ മാസ്റ്റര്‍, സൈനുദ്ദീന്‍ വാഫി, സിദ്ദീഖ് ചിറപ്പാട്ട്, ജിയാദ് നെട്ടൂര്‍, സിദ്ദീഖ് കുഴിവേലിപ്പടി, റഷീദ് ഫൈസി, പി.എച്ച് അജാസ്, നിയാസ് മുണ്ടംപാലം, ഷിഹാബ് മുടക്കത്തില്‍, അബ്ദുള്‍ ഖാദര്‍ ഹുദവി, ഫൈസല്‍ കങ്ങരപ്പടി തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പെണ്‍കുട്ടികള്‍ക്കായി നടന്ന നാട്ടുനന്മ സെഷന് ആസിഫ് ദാരിമി പുളിക്കല്‍ നേതൃത്വം നല്‍കി.

എറണാകുളം ജില്ലാ മദീനപാഷന്‍ ഡെലിഗേറ്റ് മീറ്റ് ഇന്ന്. സമാപന സമ്മേളനം പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും

തൃക്കാക്കര: കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി തൃക്കാക്കര മുണ്ടംപാലം ഹുദൈബിയ നഗരിയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് എറണാകുളം ജില്ലാ മദീനപാഷന്‍ ജില്ലാ സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്ന് ജില്ലയിലെ എസ്.കെ.എസ്.എസ്.എഫ് പ്രതിനിധികള്‍ പങ്കെടുക്കുന്ന ഡെലിഗേറ്റ് മീറ്റ് നടക്കും. രാവിലെ എട്ടിന് രജിസ്‌ട്രേഷനോടുകൂടി ആരംഭിക്കുന്ന ഡെലിഗേറ്റ് മീറ്റ് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം വര്‍ക്കിംങ് ചെയര്‍മാന്‍ ജഅ്ഫര്‍ ഷെരീഫ് വാഫി അധ്യക്ഷത വഹിക്കും. ഗ്രാന്റ് അസംബ്ലിക്ക് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഷെഫീഖ് തങ്ങള്‍ നേതൃത്വം നല്‍കും. മുന്‍ അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ അഡ്വ. കെ.എ ജലീല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഹാഫിസ് അബ്ദുറഹ്മാന്‍ അന്‍വരി അനുഗ്രഹ പ്രഭാഷണം നടത്തും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, ത്വയ്യിബ് ഫൈസി, സലാം ഫൈസി അടിമാലി, എം.ടി അബൂബക്കര്‍ ദാരിമി എന്നിവര്‍ വിഷയാവതരണം നടത്തും. വൈകിട്ട് ഏഴിന് നടക്കുന്ന സമാപന സമ്മേളനം നിയുക്ത മലപ്പുറം എം.പി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ വി.കെ ഇബ്രാഹിംകുഞ്ഞ്, ടി.എ അഹമ്മദ് കബീര്‍, പി.ടി തോമസ്, അന്‍വര്‍ സാദത്ത്, മുന്‍ എം.എല്‍.എമാരായ എ.എം യൂസുഫ്, പി രാജു എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ചടങ്ങില്‍ സമസ്ത ജില്ലാ നേതാക്കളായ ഇ.എസ് ഹസ്സന്‍ ഫൈസി, ഐ.ബി ഉസ്മാന്‍ ഫൈസി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവരെ ആദരിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. സമസ്തയുടേയും പോഷക സംഘടനകളുടേയും സംസ്ഥാന ജില്ലാ നേതാക്കളും പങ്കെടുക്കുമെന്ന് സ്വാഗതസംഘം കണ്‍വീനര്‍ ഫൈസല്‍ കങ്ങരപ്പടി അറിയിച്ചു.

ലക്ഷദ്വീപ് അഗത്തി സമസ്ത സമ്മേളനത്തിന് ഉജ്വല പരിസമാപ്തി

അഗത്തി ദ്വീപ്: അഗത്തി എസ്.കെ.എസ്.എസ്.എഫും എസ്.കെ.എസ്.എം.എഫും സംയുക്തമായി സംലടിപ്പിച്ച ത്രിദിന സമസ്ത സമ്മേളനത്തിന് ഉജ്വല പരിസമാപ്തി. സമ്മേളനത്തോട് അനുബന്ധിച്ചു സമസ്ത നേതാക്കളായ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ഓണംപിള്ളി മുഹമ്മദ് ഫൈസി, ബഷീര്‍ ദാരിമി തൂത, ഹാഫിള് ആശിഖ് ഇബ്രാഹീം അമ്മിനിക്കാട് എന്നിവര്‍ക്ക് സ്വീകരണവും നല്‍കി. അഗത്തി ഖാസി എന്‍. മുഹമ്മദ് ഹനീഫ ദാരിമി പതാക ഉയര്‍ത്തി. ഉദ്ഘാടന സമ്മേളനം അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോട് അനുബന്ധിച്ചു കുടുംബ സംഗമവും മജ്‌ലിസുനൂര്‍ വാര്‍ഷികവും മതപ്രഭാഷണ പരമ്പരയും നടത്തി. തഖ്‌വിയത്തുല്‍ ഇസ്‌ലാം മദ്‌റസ തറക്കല്ലിടല്‍ കര്‍മവും സഹചാരി റിലീഫ് സെന്റര്‍ ഉദ്ഘാടനവും വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ നിര്‍വഹിച്ചു. ത്രിദിന സമ്മേളനത്തിന്റെ സമാപന സംഗമത്തിന്റെ ഉദ്ഘാടനവും മജ്‌ലിന്നുനൂറിന് നേതൃത്വവും എം.ടി ഉസ്താദ് നിര്‍വഹിച്ചു. ഹാഫിള് മുഹമ്മദ് ആശിഖ് ഇബ്രാഹീം അമ്മിനിക്കാട് മുഖ്യ പ്രഭാഷണം നടത്തി. ബഷീര്‍ ദാരിമി തൂത, അഗത്തി എസ് കെ എസ് എസ് എഫ് പ്രസിഡന്റ് ഹുസൈന്‍ ഫൈസി, ഖാലി മുഹമ്മദ് ഹനീഫ ദാരിമി, ഗഫൂര്‍ മാസ്റ്റര്‍, അബ്ദു റഊഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. എം.ടി ഉസ്താദിന്റെ നേത്യത്വത്തില്‍ എല്ലാ മദ്‌റസകളിലും പള്ളികളിലും സന്ദര്‍ശനം നടത്തി.

സമസ്ത തൃശൂര്‍ ജില്ലാ ഇസ്‌ലാമിക കലാമേള: കൊടുങ്ങല്ലൂര്‍ മേഖല ജേതാക്കള്‍

തൃശൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ ഇസ്‌ലാമിക കലാമേളയില്‍ കൊടുങ്ങല്ലൂര്‍ മേഖല ജേതാക്കളായി. വാടാനപ്പള്ളി മേഖല രണ്ടാം സ്ഥാനവും വടക്കാഞ്ചേരി മേഖല മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ്് പി.ടി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനായി. എം.ഐ.സി പ്രസിഡന്റ് അബ്ദുറഹിമാന്‍ ഹാജി സമ്മാനങ്ങള്‍ വിതരണം ചെയ്തു. പി.പി മുസ്തഫ മുസ്‌ലിയാര്‍, വി.എം ഇല്‍യാസ് ഫൈസി, ജാഫര്‍ മാസ്റ്റര്‍, വി.മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, മുസക്കുട്ടി ഹാജി, അബ്ദുല്‍ കരീം ദാരിമി, സിദ്ദീഖ് മുസ്‌ലിയാര്‍, പി.വി മൊയ്തീന്‍ മുസ്‌ലിയാര്‍, പരീത് ചിറനെല്ലൂര്‍, സി.പി മുഹമ്മദ് ഫൈസി, ശറഫുദ്ദീന്‍ പട്ടിക്കര, സി.എം ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍, മുഹമ്മദ് കുട്ടി ബാഖവി സംസാരിച്ചു.

മൊബൈലിന്റെ ദുരുപയോഗം സമൂഹത്തിന്റെ ലക്ഷ്യം തെറ്റിക്കുന്നു: ഹമീദലി ശിഹാബ് തങ്ങള്‍

ഗുരുവായൂര്‍: മൊബൈല്‍ ഫോണിന്റെ ദുരുപയോഗവും സിനിമാതാരങ്ങളെ അന്ധമായി അനുകരിക്കലും മൂലം സമൂഹം ശരിയുടെ പാതയില്‍ നിന്നും വ്യതിചലിക്കുന്നുവെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് തൈക്കാട് യൂണിറ്റിന്റെ മജിലിസുന്നൂര്‍ രണ്ടാം വാര്‍ഷികവും മതപ്രഭാഷണവും ചൊവ്വല്ലൂര്‍പടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹമീദലി ശിഹാബ് തങ്ങള്‍. സമൂഹത്തിന്റെ ആത്മീയബോധം തിരിച്ചുപിടിക്കാന്‍ മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമങ്ങള്‍ക്ക് കഴിയുമെന്നും തങ്ങള്‍ പറഞ്ഞു. മഹത്തുക്കളുടെ ജീവിതം അനുകരിക്കാന്‍ തയ്യാറായാല്‍ അനുഗ്രഹീത ജീവിതം കെട്ടിപ്പടുക്കാം. ആര്‍ദ്രമായ മനസ്സുള്ള നിസ്വാര്‍ത്ഥ സേവകരെ സമൂഹത്തിന് നല്‍കാന്‍ എസ്.കെ.എസ്.എസ്.എഫ് യൂണിറ്റുകള്‍ക്ക് കഴിയണം. വേദനിക്കുന്നവന്റെ കണ്ണീരൊപ്പുക എന്നതാണ് ‘സഹചാരി സെന്ററുകളുടെ’ ലക്ഷ്യം. സഹചാരി സെന്ററിന് നല്‍കുന്ന ഓരോ നാണയതുട്ടും പാഴാവില്ലെന്നും ഹമീദലി തങ്ങള്‍ പറഞ്ഞു. ബഷീര്‍ ഫൈസി ദേശമംഗലം അധ്യക്ഷനായി. മൊയ്തുണ്ണി ഹാജി, ഷഹീര്‍ ദേശമംഗലം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജഅഫര്‍.ടി.ജെ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് അഷ്‌റഫ് റഹ്മാനി കാസര്‍കോട് പ്രഭാഷണം നടത്തി. ഇന്ന് നടക്കുന്ന മജ്‌ലിസുന്നൂറും ആത്മീയ സംഗമവും ഇസ്മാഈല്‍ റഹ്മാനി ഉദ്ഘാടനം ചെയ്യും. ശാഹുല്‍ ഹമീദ് റഹ്മാനി അധ്യക്ഷനാകും. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. സമാപന ദുആയ്ക്ക് പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും.

ഇസ്ലാമിക കലാമേള ഇന്ന് ആരംഭിക്കും

തൃശൂര്‍: ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മദ്രസാ വിദ്യാര്‍ഥികളുടെ ഇസ്ലാമിക കലാമേള ഇന്ന് രാവിലെ 9 മണി മുതല്‍ കേച്ചേരി എം.ഐ.സി അല്‍ അമീന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിക്കും. ജില്ലയിലെ റൈഞ്ചുകളെ അഞ്ച് മേഖലകളിലാക്കി മല്‍സരം നടത്തിയതില്‍ നിന്നുള്ള വിജയികളാണ് ജില്ലയില്‍ മാറ്റുരക്കുന്നത്. മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്ന ഈ പരിപാടിയില്‍ മുന്നൂറ് വിദ്യാര്‍ഥികളും ഇരുന്നൂറോളം അധ്യാപകരുമാണ് മല്‍സരിക്കുന്നത്. മെയ് 12, 13, 14 തിയ്യതികളില്‍ കാസര്‍കോട് നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിക കാലാമേളയുടെ ഭാഗമായിട്ടാണ് ഈ മല്‍സരം നടക്കുന്നത്. സ്വാഗത സംഘം ചെയര്‍മാന്‍ ശറഫുദ്ധീന്‍ പട്ടിക്കര, കണ്‍വീനര്‍ പരീദ് ചിറനല്ലുര്‍, എസ്.കെ.ജെ.എം ജില്ലാ സെക്രട്ടറി മൊയ്തീന്‍ കുട്ടി മൗലവി, പ്രോഗ്രാം കണ്‍വീനര്‍ ജാഫര്‍ മാസ്റ്റര്‍ എന്നിവര്‍ അറിയിച്ചു.

എസ്.കെ.എസ്.ബി.വി. സംസ്ഥാന എക്‌സിക്യുട്ടീവ് ക്യാമ്പ് നാളെ മുതല്‍

ചേളാരി: എസ്.കെ.എസ്.ബി.വി. സംസ്ഥാന എക്‌സിക്യുട്ടീവ് ക്യാമ്പ് നാളെയും മറ്റെന്നാളുമായി കൊടക് ജില്ലയിലെ സൊണ്ടിക്കുപ്പയില്‍ നടക്കും. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ജില്ലാ പ്രസിഡണ്ട്, സെക്രട്ടറിമാര്‍ പങ്കെടുക്കുന്ന ക്യാമ്പ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജംയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സെക്രട്ടറി കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഹുസൈന്‍ കുട്ടി മൗലവി പുളിയാട്ടുകുളം, അബ്ദുല്‍ ഖാദര്‍ ഖാസിമി തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. ഉദ്ഘാടന സംഗമം, മീറ്റ് ദ ലീഡേഴ്‌സ്, ഗ്രൂപ്പ് ഡിസ്‌കഷന്‍, കര്‍മരേഖ അവതരണം, ഫ്യൂച്ചര്‍ പ്ലാന്‍, മജ്‌ലിസുന്നൂര്‍, സമാപനം എന്നിവ നടക്കും. പാണക്കാട് സയ്യിദ് റാജിഅലി ശിഹാബ് തങ്ങള്‍, എ.എം. അബ്ദുല്ല ഫൈസി, അബ്ദുസ്സമദ് മുട്ടം, അഫ്‌സല്‍ രാമന്തളി, ശഫീഖ് മണ്ണഞ്ചേരി, മനാഫ് കോട്ടോപാടം, അംജിദ് തിരൂര്‍ക്കാട്, ഫുആദ് വെള്ളിമാട്കുന്ന്, യാസര്‍ അറഫാത്ത് ചെര്‍ക്കള, അനസ് അലി ആമ്പല്ലൂര്‍, റിസാല്‍ദര്‍ അലി ആലുവ, റബീഉദ്ദീന്‍ വെന്നിയൂര്‍, സഅ്ദലി കോട്ടയം, സജീര്‍ കാടാച്ചിറ സംബന്ധിക്കും.
- Samastha Kerala Jam-iyyathul Muallimeen

മഹല്ല് ജാഗരണത്തിന്റെ മാതൃകകള്‍ പകര്‍ന്ന് സമ്മേളന സെഷനുകള്‍

വാദീഖുബാ : മഹല്ല് ജാഗരണത്തിന്റെയും ശാക്തീകരണത്തിന്റെയും മാതൃകകള്‍ പകര്‍ന്ന് സുന്നിമഹല്ല് ഫെഡറേഷന്‍ ദേശീയ പ്രതിനിധി സമ്മേളനത്തിലെ സെഷനുകള്‍. സംസ്ഥാനത്തെ മുഴുവന്‍ അംഗീകൃത മഹല്ലുകളില്‍നിന്നുമുള്ള അഞ്ച് വീതം പ്രതിനിധികളാണ് രണ്ട് ദിവസത്തെ മഹല്ല് സംഗമത്തിനായി തൃശൂര്‍ ദേശമംഗലത്തെ വാദീഖുബായില്‍ സംഗമിച്ചത്. മഹല്ലുകളിലെ ശാക്തീകരണ പ്രവര്‍ത്തനങ്ങളും ജാഗരണ പദ്ധതികളും സമഗ്രമായി ചര്‍ച്ചകള്‍ക്ക് വിധേയമാക്കുന്നതായിരുന്നു സമ്മേളനത്തിലെ ഓരോ സെഷനുകളും. മഹല്ല്: നവലോകത്തെ സംസ്‌കരണ മാതൃകകള്‍, സ്വയം പര്യാപ്തമാകേണ്ട മഹല്ല് സംവിധാനങ്ങള്‍, മഹല്ല് നേതൃത്വം, വ്യക്തിത്വം, സാമൂഹിക വിചാരം, കര്‍മപഥം, വിദ്യാഭ്യാസം തുടങ്ങി അഞ്ച് പ്രധാന സെഷനുകളാണ് സുന്നി മഹല്ല് ഫെഡറേഷന്റെ ദ്വിദിന പ്രതിനിധി സംഗമത്തില്‍ ചര്‍ച്ച ചെയ്തത്. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പിണങ്ങോട് അബൂബക്കര്‍, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, അഹമദ് വാഫി കക്കാട്, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്, സത്താര്‍ പന്തല്ലൂര്‍, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ വിഷയമവതരിപ്പിച്ചു. 

സമസ്തയുടെ പ്രവര്‍ത്തനം ദേശീയ തലത്തില്‍ വ്യാപിപ്പിക്കണം: മുഫ്തി മതീന്‍ അഹമ്മദ്

വാദീഖുബാ : കേരളത്തില്‍ മാത്രം ഒതുങ്ങേണ്ടതല്ല സമസ്തയെന്നും പ്രവര്‍ത്തനങ്ങള്‍ രാജ്യവ്യാപകമാക്കി സമസ്ത ഭാരത ജംഇയ്യത്തുല്‍ ഉലമാ എന്നാക്കണമെന്നും ആള്‍ ഇന്ത്യാ സുന്നത്ത് ജമാഅത്ത് ജനറല്‍ സെക്രട്ടറി മൗലാനാ മുഫ്തി മതീന്‍ അഹമ്മദ് കൊല്‍ക്കത്ത. ഇതര സംസ്ഥാന പ്രതിനിധികള്‍ക്കായി നടന്ന പ്രത്യേക സെഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത കേവലം കേരളത്തിലെ മാത്രം സംഘടനയല്ലെന്നും സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ചെറിയ തോതിലെങ്കിലും ഇതര സംസ്ഥാനങ്ങളിലെത്തിയിട്ടുണ്ടെങ്കിലും അവ രാജ്യവ്യാപകമാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

പ്രതിനിധികള്‍ മഹല്ലുകള്‍ സന്ദര്‍ശിക്കും

വാദീഖുബാ : ദേശീയ പ്രതിനിധി സംഗമത്തിനെത്തിയ ഇതര സംസ്ഥാന പ്രതിനിധികള്‍ കേരളത്തിലെ വിവിധ മഹല്ലുകളില്‍ സന്ദര്‍ശനം നടത്തും. സുന്നി മഹല്ല് ഫെഡറേഷനു കീഴില്‍ വിജയകരമായി നടപ്പിലാക്കിയ മഹല്ല് സംവിധാനങ്ങളും പദ്ധതികളും ഇതര സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. കേരളത്തിലെ പ്രധാന മുസ്‌ലിം കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദര്‍ശിച്ച് കേരളാ മോഡല്‍ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസിലാക്കുകയാണ് ലക്ഷ്യം. ഹാദിയക്കു കീഴില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക മദ്‌റസാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കോഡിനേറ്റര്‍മാരായിരിക്കും സന്ദര്‍ശനത്തിന് നേതൃത്വം നല്‍കുക.

ശ്രദ്ധേയമായി ഇതര സംസ്ഥാന പ്രതിനിധി സംഗമം

വാദീഖുബാ : ദേശീയ പ്രതിനിധി സമ്മേളനത്തില്‍ ഇതര സംസ്ഥാന പ്രതിനിധികള്‍ക്കായി ഒരുക്കിയ സംഗമം മഹല്ല് സംവിധാനം സാധ്യമാക്കിയ നവോത്ഥാന മാതൃകകള്‍ ചര്‍ച്ച ചെയ്യുന്ന വിവിധ സെഷനുകളാല്‍ ശ്രദ്ധേയമായി. കേരളത്തിലെ മഹല്ല് സംവിധാനങ്ങളെ കുറിച്ചും ഇതര സംസ്ഥാനങ്ങളില്‍ അവ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും പ്രായോഗിക രീതികളും ചര്‍ച്ച ചെയ്ത മൂന്നു വ്യത്യസ്ത സെഷനുകളായാണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ 9.30ന് അരങ്ങേറിയ തമദ്ദുന്‍ സെഷന്‍ ആള്‍ ഇന്ത്യാ സുന്നത്ത് ജമാഅത്ത് ജനറല്‍ സെക്രട്ടറി മുഫ്തി മതീന്‍ അഹമ്മദ് കൊല്‍ക്കത്ത ഉദ്ഘാടനം ചെയ്തു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഉമര്‍ ഫൈസി മുക്കം പങ്കെടുത്തു. സാമൂഹിക സേവനത്തിന്റെ പ്രാധാന്യം, കേരളാ മുസ്‌ലിം: മാതൃകാ സമൂഹം, എന്നീ വിഷയങ്ങളില്‍ ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, സഈദ് ഹുദവി മൂടാല്‍ സംസാരിച്ചു. 12 ന് നടന്ന തറഖി സെഷനില്‍ പ്രബോധകന്റെ കര്‍മമണ്ഡലം, മാതൃകാ മഹല്ല് എന്നീ വിഷയങ്ങളില്‍ ഷറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്, മന്‍സൂര്‍ ഹുദവി അറഫ സംസാരിച്ചു. ഉച്ചക്ക് രണ്ടിന് നടന്ന തലാഷ് സെഷന്‍ മഹല്ല് സംവിധാനം കാര്യക്ഷമമാക്കുക, പ്രാഥമിക മദ്‌റസകള്‍ സ്ഥാപിക്കുക, സമുദായ ശാക്തീകരണത്തിന് സാംസ്‌കാരികവും സാമൂഹികവുമായ പദ്ധതികള്‍ കൊണ്ടുവരിക തുടങ്ങി ഇതര സംസ്ഥാനങ്ങളില്‍ നടപ്പിലാക്കേണ്ട വിവിധ കര്‍മ പദ്ധതികള്‍ സമഗ്രമായി ചര്‍ച്ച ചെയ്തു. ത്രിപുര, വെസ്റ്റ് ബംഗാള്‍, ആന്ധ്രാപ്രദേശ്, ബിഹാര്‍, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് ചര്‍ച്ചയില്‍ സംബന്ധിച്ചത്.

മതനവീകരണവാദികളുമായി സഹകരിക്കരുത്: ജിഫ്‌രി തങ്ങള്‍

വാദീഖുബ(ദേശമംഗലം): മതനവീകരണവാദികളുമായി സഹകരിക്കുകയോ ബന്ധപ്പെടുകയോ ചെയ്യരുതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവിച്ചു. എസ്.എം.എഫ് ദേശീയ പ്രതിനിധി സമ്മേളനത്തിന്റെ സമാപന സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുജാഹിദ്, ജമാഅത്ത്, തബ്‌ലീഗ് തുടങ്ങിയ നവീനവാദികളുമായി ബന്ധപ്പെടരുതെന്ന നിലപാട് നമ്മുടെ പൂര്‍വികര്‍ ആലോചിച്ചെടുത്ത തീരുമാനമാണ്. ആ നിലപാട് ഇന്നും നിലനില്‍ക്കുന്നു. മഹാത്മാക്കളായ പ്രവാചകന്മാരും വിശുദ്ധാത്മാക്കളും ജീവിതകാലത്തെന്നപോലെ മരണാനന്തരവും സഹായിക്കും. ഭൗതികം അഭൗതികം എന്ന വേര്‍തിരിവ് ഇതിലില്ല. സൂര്യന്റെ സഞ്ചാരം ഒരു പ്രവാചകന്റെ ആവശ്യപ്രകാരം താല്‍ക്കാലികമായി നിര്‍ത്തിവച്ചതും യുദ്ധത്തില്‍ മരിക്കാനിരിക്കുന്ന ഒരു അനുയായിയെ കുറച്ച് കൂടി ജീവിപ്പിച്ച് തരണമെന്ന് അനുചരന്മാര്‍ പ്രവാചകരോട് ആവശ്യപ്പെട്ടതും ശ്രദ്ധേയമാണെന്ന് തങ്ങള്‍ പറഞ്ഞു. കേരളത്തിലെ മുസ്‌ലിംകളുടെ സാമൂഹിക നവോത്ഥാനത്തിനു ശക്തിപകര്‍ന്നത് മഹല്ല് സംവിധാനങ്ങളാണ്. വിശ്വാസവും സംസ്‌കാരവും അപകടത്തിലാവുന്ന കാലത്ത് ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് മഹല്ല് ഭാരവാഹികള്‍ മുന്നിട്ടിറങ്ങണം. മഹല്ലുകളില്‍ ഛിദ്രതയുണ്ടാക്കി മുസ്‌ലിംകള്‍ക്കിടയില്‍ കൂടുതല്‍ വിഭാഗീയതയും ശത്രുതയുമുണ്ടാക്കാന്‍ ചില കേന്ദ്രങ്ങളില്‍ നടക്കുന്ന കുത്സിത ശ്രമങ്ങള്‍ കരുതിയിരിക്കണമെന്നും തങ്ങള്‍ പറഞ്ഞു. 

SMF സമ്മേളനം; സുപ്രഭാതം പേപ്പര്‍ കട്ട്‌

- http://suprabhaatham.com/epaper/index.php?date=2017-04-28&pageNo=2&location=kozhikode

മാതൃകാ മഹല്ല് എക്‌സിബിഷന്‍ ഡിസംബറില്‍

വാദീഖുബാ : സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബറില്‍ കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂരില്‍ മാതൃകാ മഹല്ല് എക്‌സിബിഷന്‍ സംഘടിപ്പിക്കും. കേരളത്തില്‍ നടപ്പിലാക്കേണ്ട മഹല്ല് പ്രവര്‍ത്തനങ്ങളുടെ മാതൃകകള്‍ നേരിട്ടു മനസിലാക്കുന്നതിനും പഠനവിധേയമാക്കുന്നതിനുമായി റോഡ് ടു മദീനാ എന്ന പേരില്‍ നടത്തുന്ന പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനം സമസ്ത പ്രസിഡന്റ് ജിഫ്‌രി മുത്തുക്കോയ തങ്ങളാണ് സമ്മേളനത്തിന്റെ സമാപന വേദിയില്‍ നടത്തിയത്.

റോഡപകടങ്ങള്‍: മഹല്ലുകളില്‍ ബോധവല്‍ക്കരണം നടത്തണം

വാദീഖുബാ : സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന റോഡപകടങ്ങളെ മുന്‍ നിര്‍ത്തി മഹല്ലുകളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കണമെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. പള്ളികളില്‍ റോഡ് സുരക്ഷയെ സംബന്ധിച്ചുള്ള സന്ദേശം കൈമാറുകയും ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്യണമെന്നും തങ്ങള്‍ പറഞ്ഞു. 

മഹല്ല് ശാക്തീകരണ പ്രതിജ്ഞയുമായി എസ്.എം.എഫ് ദേശീയ പ്രതിനിധി സമ്മേളനത്തിന് സമാപ്തി

വാദീഖുബാ (ദേശമംഗലം): സാമൂഹിക ഉത്ഥാനത്തിന്റെയും വിദ്യാഭ്യാസ ജാഗരണത്തിന്റെയും അനിവാര്യതപകര്‍ന്ന് മഹല്ല് ശാക്തീകരണ പ്രതിജ്ഞയുമായി സുന്നി മഹല്ല് ഫെഡറേഷന്‍ ദേശീയ പ്രതിനിധി സമ്മേളനത്തിന് ഉജ്ജ്വല സമാപ്തി. രണ്ടുദിവസങ്ങളിലായി തൃശൂര്‍ ദേശമംഗലം മലബാര്‍ എന്‍ജിനീയറിങ് കോളജിലെ വാദീഖുബായില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി അയ്യായിരത്തോളം മഹല്ല് ഭാരവാഹികളാണ് പങ്കെടുത്തത്. മഹല്ല് ശാക്തീകരണത്തിനും ജാഗരണത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനരീതികള്‍ ദേശീയാടിസ്ഥാനത്തില്‍ വ്യാപിപ്പിക്കാനുള്ള പദ്ധതികള്‍ ചര്‍ച്ചചെയ്ത സമ്മേളനം സുന്നി മഹല്ല് ഫെഡേഷന്റെ ചരിത്രത്തിലെ പ്രധാന വഴിത്തിരിവാകും. പ്രതിനിധികള്‍ക്ക് മഹല്ല് തലത്തില്‍ നടപ്പാക്കേണ്ട വിവിധ പദ്ധതികളടങ്ങിയ കരടുരേഖ വിതരണം ചെയ്തു. വൈകിട്ട് നാലോടെ നടന്ന സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. മൗലാനാ മുഫ്തി മതീന്‍ അഹ്മദ് കൊല്‍ക്കത്ത, ഡോ. മുസ്തഫ കമാല്‍ ത്രിപുര, അബൂസഈദ് മുഹമ്മദ് അബ്ദുല്ല നുഅ്മാന്‍ ത്രിപുര തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഉമര്‍ ഫൈസി മുക്കം, ഹംസ ബിന്‍ ജമാല്‍ റംലി, കാളാവ് സൈതലവി മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ബശീര്‍ ഫൈസി ദേശമംഗലം, ഉസ്മാന്‍ കല്ലാട്ടയില്‍, സി.ടി അബ്ദുല്‍ ഖാദിര്‍, സലാം ഫൈസി മുക്കം, ഹംസ ഹാജി മൂന്നിയൂര്‍, എസ്.കെ ഹംസ ഹാജി, ആര്‍.വി കുട്ടി ഹസന്‍ ദാരിമി, എം.പി സിദ്ദീഖ് ഹാജി, ഒ.എം ശരീഫ് ദാരിമി കോട്ടയം സംബന്ധിച്ചു. യു ശാഫി ഹാജി ചെമ്മാട് സ്വാഗതവും ബശീര്‍ കല്ലേപാടം നന്ദിയും പറഞ്ഞു.

വര്‍ഗീയ ശക്തികളെ തിരിച്ചറിയണം: എസ്.എം.എഫ്

വാദീഖുബ : നൂറായിരം വര്‍ഷത്തെ മഹിതമായ സഹിഷ്ണുത നിലനിന്ന ഭാരതത്തില്‍ മതത്തിന്റെ പേരില്‍ അസഹിഷ്ണുത വളര്‍ത്തി വംശീയ മതിലുകള്‍ ഉയര്‍ത്തി അധികാരമുറപ്പിക്കാന്‍ തല്‍പര കക്ഷികള്‍ നടത്തുന്ന നീക്കം ഭരണഘടന അനുവദിച്ച മാര്‍ഗം ഉപയോഗപ്പെടുത്തി തടയാന്‍ മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന ഓരോ ഭാരതീയനും കഴിയണം. എല്ലാ മനുഷ്യാവകാശങ്ങളേയും മാനിക്കാനുള്ള മനസ് പാകപ്പെടുത്താന്‍ മത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരിശ്രമിക്കണമെന്നും യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. 

മഹല്ലുകളെ ശിഥിലീകരിക്കുന്നവരെ ഒറ്റപ്പെടുത്തുക 

ഇസ്‌ലാമിക നവോത്ഥാനങ്ങളുടെ അടിസ്ഥാന ഇടമായ മഹല്ലുകള്‍ ശിഥിലീകരിക്കാന്‍ ചിലര്‍ നടത്തുന്ന നീക്കം സത്യവിശ്വാസികള്‍ തിരിച്ചറിയണം. പള്ളിമദ്‌റസകള്‍ ഉയര്‍ത്തുന്ന സത്യസന്ധതയുടെ ഭാഗം തകര്‍ത്ത് സ്ഥാപന കൈയേറ്റങ്ങളും വ്യവഹാരങ്ങളും നടത്തുന്ന മത വിരുദ്ധശക്തികളെ പ്രതിരോധിക്കാന്‍ സമസ്തയുടെ തണലില്‍ ഒത്തുചേരാന്‍ എല്ലാ വിശ്വാസികളോടും യോഗം ആവശ്യപ്പെട്ടു.

SMF ദേശീയ പ്രതിനിധി സംഗമം; ആതിഥ്യത്തില്‍ മാതൃകയായി തൃശൂര്‍ ജില്ലാകമ്മിറ്റി

തൃശൂര്‍: എസ്.എം.എഫ് ദേശീയ പ്രതിനിധി സംഗമത്തിന് മാതൃക പരമായ ആതിഥ്യമൊരുക്കി എസ്.എം.എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി. രണ്ടു ദിവസങ്ങളിലായി മലബാര്‍ എന്‍ജിനിയറിങ് കോളജില്‍ നടന്ന പ്രതിനിധി സംഗമത്തിനെത്തിയ അയ്യായിരത്തോളം മഹല്ല് ഭാരവാഹികള്‍ക്ക് ആവശ്യമായ വിവിധയിനം ഭക്ഷണങ്ങള്‍, കുടിവെള്ളം, ശീതീകരിച്ച ക്വാമ്പ് ഹാള്‍, ഗതാഗതം തുടങ്ങിയ സൗകര്യങ്ങല്ലെമൊരുക്കി എസ്.എം.എഫ് ജില്ലാ കമ്മിറ്റി. ജില്ലാ കമ്മിറ്റിക്കു കീഴില്‍ എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയേഴ്‌സ്, മലബാര്‍ എന്‍ജിനിയറിങ് കോളജ് എന്‍.എസ്.എസ് വളണ്ടിയേഴ്‌സ്, ദാറുല്‍ ഹുദാ പി.ജി ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ എന്നിവരാണ് സംഗമത്തിന് വേണ്ട സംവിധാനങ്ങള്‍ തയ്യാറാക്കിയത്. ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, ഹംസ ബിന്‍ ജമാല്‍ റംലി ബശീര്‍ ഫൈസി കല്ലേപാടം എന്നിവരുടെ നേതൃത്വത്തില്‍ ബശീര്‍ ഫൈസി ദേശമംഗലം, ഉസ്മാന്‍ കല്ലാട്ടയില്‍ ശംസുദ്ദീന്‍ വി്ല്ലനൂര്‍, വി.എം മുബാറക്, ഷാഹിദ് കോയ തങ്ങള്‍, ഇല്യാസ് ഫൈസി തുടങ്ങിയ വിവിധ പോഷക സംഘടനാ ഭാരവാഹികളാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. 

താനൂര്‍ തീരദേശ വിദ്യാഭ്യാസ പദ്ധതി; SKSSF കൗൺസിലിംഗ് ക്യാമ്പ് നാളെ

കോഴിക്കോട്: താനൂരിലെ തീരദേശ മേഖലയിലെ പ്രശ്‌നബാധിത പ്രദേശങ്ങളിലെ പത്തിനും പതിനെട്ടിനും മധ്യേ പ്രായമുള്ള വിദ്യാര്‍ത്ഥികളെ ദത്തെടുത്ത് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്നതിന്റെ ഭാഗമായി എസ്. കെ. എസ്. എസ്. എഫ് കൗൺസിലിംഗ് ക്യാമ്പ് 29-04-2017 ശനിയാഴ്ച താനൂർ എച്ച് എസ് എം ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. രാവിലെ ഒൻപത് മണിക്ക് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ത്ഥികള്‍ പോലും ലഹരിക്കടിമപ്പെടുകയും വിവിധ റാക്കറ്റുകളുടെ ഭാഗമായി മാറുകയും ചെയ്യുന്ന സാഹചര്യം മേഖലയിലുണ്ട്. ഇത്തരം പ്രശ്‌നങ്ങളെ മറികടക്കാന്‍ മതബോധമുള്ള വിദ്യാഭ്യാസവും ശിക്ഷണവും നല്‍കുകയാണ് സംഘടന ലക്ഷ്യമിടുന്നത്. ഇതിന് വേണ്ടി വിദ്യാര്‍ത്ഥികളെ പ്രത്യേകം ഇന്റര്‍വ്യൂ നടത്തി വിവിധ മത ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സൗജന്യ പഠനത്തിന് അവസരമൊരുക്കും. താനൂർ തീരദേശ മേഖലയിലെ പതിമൂന്ന് മഹല്ലുകളിൽ നിന്ന് ഇന്റർവ്യുവിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക. സംഘടനയുടെ വിദ്യാഭ്യാസ വിഭാഗമായ ട്രെന്റിന്റെ അക്കാദമിക് പാനൽ സെലക്ഷൻ പരീക്ഷക്കും ഇൻറർവ്യുവിനും നേതൃത്വം നൽകും. Contact: 9562697525

ഫ്രൈഡേ മെസേജ്‌

- https://www.facebook.com/SKSSFStateCommittee

പണ്ഡിതര്‍ ധര്‍മ്മ നിര്‍വ്വഹകരാവുക: കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

പട്ടിക്കാട്: വളര്‍ന്നു വരുന്ന പണ്ഡിതര്‍ ധര്‍മ്മ നിര്‍വ്വഹകരാവണമെന്നും പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ പറഞ്ഞു. പട്ടിക്കാട് ജാമിഅ:നൂരിയ്യയില്‍ സംഘടിപ്പിച്ച ഖത്്മുല്‍ ബുഖാരി സദസ്സിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത ജില്ലാ സെക്രട്ടറി പി. മുഹമ്മദ് കുഞ്ഞാണി മുസ്്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്്‌ലിയാര്‍, ഹംസ ഫൈസി അല്‍ ഹൈത്തമി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ സംസാരിച്ചു. നജീബുള്ള പള്ളിപ്പുറം സ്വാഗതവും ഉവൈസ് പതിയാങ്കര നന്ദിയും പറഞ്ഞു. ഫോട്ടോ ക്യാപ്ഷന്‍: പട്ടിക്കാട് ജാമിഅയില്‍ നടന്ന ഖത്്മുല്‍ ബുഖാരി സദസ്സിന് സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്നു
- Secretary Jamia Nooriya

ബറാഅത്ത് രാവ് മെയ് 11 വ്യാഴാഴ്ച്ച

കോഴിക്കോട്: റജബ് 30 പൂര്‍ത്തീകരിച്ച് ഇന്ന് (വെള്ളി) ശഅ്ബാന്‍ ഒന്നാണെന്നും അതനുസരിച്ച് മെയ് 11 വ്യാഴാഴ്ച്ച അസ്തമിച്ച രാത്രി ബറാഅത്ത് രാവായിരിക്കുമെന്നും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
- CALICUT QUAZI

സമസ്ത: ഖുര്‍ആന്‍ പൊതുപരീക്ഷ 30ന്

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ജനറല്‍ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന അംഗീകൃത മദ്‌റസകളില്‍ അഞ്ച്, ഏഴ് ക്ലാസുകളിലെ ഖുര്‍ആന്‍ പൊതുപരീക്ഷ ഏപ്രില്‍ 30ന് ഞായറാഴ്ച നടക്കും. കേരളത്തിന് പുറമെ തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, അന്തമാന്‍, ലക്ഷദ്വീപ് പ്രദേശങ്ങളിലും, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, മലേഷ്യ, സഊദി അറേബ്യ എന്നീ വിദേശരാഷ്ട്രങ്ങളിലുമായി 6842 സെന്ററുകളില്‍ വെച്ചാണ് പരീക്ഷ നടക്കുന്നത്. 26,404 മുഅല്ലിമീങ്ങളുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തും. പരീക്ഷക്ക് വേണ്ട ക്രീമകരണങ്ങള്‍ ചെയ്യാന്‍ മദ്‌റസ കമ്മിറ്റി ഭാരവാഹികളോടും മുഅല്ലിംകളോടും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അഭ്യര്‍ത്ഥിച്ചു.
- SKIMVBoardSamasthalayam Chelari

എസ്.എം.എഫിന് കോഴിക്കോട്ട് ആസ്ഥാന മന്ദിരം

ദേശമംഗലം (വാദി ഖുബാ): സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ആസ്ഥാന മന്ദിരം കോഴിക്കോട്ട് നിര്മിറക്കും. ദേശീയ പ്രതിനിധി സംഗമത്തില്‍ സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 20 കോടി ചെലവില്‍ നിര്മിചക്കുന്ന മന്ദിരത്തില്‍ മസ്ജിദ്, ഖാസി മന്ദിരം, ട്രെയ്‌നിങ് സെന്റര്‍, വ്യക്തിത്വ വികാസ കേന്ദ്രം, ഡി അഡിക്ഷന്‍ സെന്റര്‍ തുടങ്ങിയ ബഹുമുഖ സംരംഭങ്ങളാണ് ഒരുക്കുന്നത്. മന്ദിര നിര്മാകണത്തിന്റെ വിഭവ സമാഹരണത്തിനായി മഹല്ലു ഭാരവാഹികളും നിവാസികളും മുന്നിട്ടിറങ്ങണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടു. 

രാജ്യത്ത് നടക്കുന്നത് ഭരണഘടനയെ തകര്‍ക്കാനുള്ള ഏകാധിപത്യശ്രമം: ഹൈദരലി തങ്ങള്‍

ദേശമംഗലം (വാദി ഖുബാ): എന്ത് കഴിക്കണം എന്ത് ധരിക്കണമെന്ന് നിര്ബടന്ധിക്കുന്ന അവസ്ഥയാണ് രാജ്യത്ത് നിലനില്ക്കുതന്നതെന്ന് എസ്.എം.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. എസ്.എം.എഫ് നാഷനല്‍ ഡെലിഗേറ്റ്‌സ് മീറ്റില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഭരണഘടനയെ തകര്ക്കാ നുള്ള ഏകാധിപത്യ പ്രവര്ത്തുനത്തിന്റെ ഭാഗമായാണ് ഇത്തരം നീക്കങ്ങള്‍. ശരീഅത്തിനെ ചോദ്യം ചെയ്യുന്ന പ്രവണതകള്ക്കെ തിരേ സമുദായം ഒറ്റക്കെട്ടായി നില്ക്കിണം. തെറ്റിദ്ധാരണ പരത്തുമ്പോള്‍ ഏതാണ് ശരിയെന്ന് സമുദായത്തെ പഠിപ്പിച്ച് കൊടുക്കണം. എല്ലാവര്ക്കും അവരവരുടെ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇവിടെ കഴിയും. തീവ്രവാദം പരിശുദ്ധ ഇസ്‌ലാമിനെതിരാണ്. തീവ്രവാദംകൊണ്ട് ഒരു ഗുണവും ഉണ്ടായിട്ടില്ല. തെറ്റിലേക്ക് പോകുമ്പോള്‍ തിരുത്താനുള്ള ശക്തി നമ്മുടെ മുന്ഗാണമികള്ക്ക്് ഉണ്ടായിരുന്നു. തെറ്റിനെ തെറ്റാണെന്ന് പറയാനുള്ള ധൈര്യം നാം കാണിക്കണം. മഹല്ലുതലത്തില്നിെന്നുള്ള സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്ത്തിനങ്ങള്‍ ഉന്നത മത വിദ്യാഭ്യാസ തലങ്ങളില്‍ മാതൃകയാകുന്ന ചരിത്രമാണ് നമ്മുടേത്. അത്തരം പ്രവര്ത്ത നങ്ങള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കണം. സാമൂഹിക ഉന്നമനത്തിന് മഹല്ല് തലത്തില്‍ താഴെ തട്ടിലുള്ള പ്രവര്ത്തടനങ്ങള്‍ ഇതര സംസ്ഥാനങ്ങളില്‍ സജീവമായി നടത്താന്‍ നാം മുന്നോട്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

എസ്.എം.എഫ് ദേശീയ പ്രതിനിധി സംഗമത്തിന് പ്രൗഢോജ്ജ്വല തുടക്കം

ദേശമംഗലം (വാദി ഖുബാ): സുന്നി മഹല്ല് ഫെഡറേഷന്റെ പ്രഥമ ദേശീയ പ്രതിനിധി സംഗമത്തിന് വാദി ഖുബായില്‍ (ദേശമംഗലം മലബാര്‍ എന്ജിപ. കോളജ് ) പ്രൗഢോജ്ജ്വല തുടക്കം. സമസ്ത കേന്ദ്ര മുശാവറ അംഗം ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ പതാക ഉയര്ത്തി യതോടെയാണ് രണ്ടുദിവസം നീണ്ടുനില്ക്കുറന്ന പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. വൈകിട്ട് നടന്ന പ്രതിനിധി സമ്മേളനം ആള്‍ ഇന്ത്യാ ഇസ്‌ലാഹി മിഷന്‍ പ്രസിഡന്റ് മുഫ്തി ശരീഫ് റഹ്മാന്‍ രിസ്‌വി ബിഹാര്‍ ഉദ്ഘാടനം ചെയ്തു. സാമൂഹിക ശാക്തീകരണത്തിനും വിദ്യാഭ്യാസ ജാഗരണത്തിനും വേണ്ടത് പണ്ഡിത സമുദായ സംഘടിത നേതൃത്വമാണെന്ന് അദ്ദേഹം പറഞ്ഞു. സമുദായ ശാക്തീകരണത്തിലൂടെ മാത്രമേ മുസ്‌ലിം പിന്നോക്കാവസ്ഥക്ക് പരിഹാരം കണ്ടെത്താനാവൂ. സമുദായത്തിന്റെ അസ്ഥിത്വവും നിലനില്പ്പുംൂ ചോദ്യംചെയ്യപ്പെടുന്ന വര്ത്ത മാന സാഹചര്യത്തില്‍ രാജ്യത്തെ മുസ്‌ലിംകളില്‍ സാമൂഹിക, സാംസ്‌കാരിക മുന്നേറ്റം സാധ്യമാവണമെങ്കില്‍ കേരള മോഡല്‍ മഹല്ല് സംവിധാനം രാജ്യവ്യാപകമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാര്‍, ത്വാഖാ അഹ്മദ് മുസ്‌ലിയാര്‍, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, എസ്.എം.കെ തങ്ങള്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, ഹംസ മുസ്‌ലിയാര്‍ വയനാട്, ഡോ. ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട്, ഹാജി കെ മമ്മദ് ഫൈസി, മുഹ്‌യുദ്ധീന്‍ മുസ്‌ലിയാര്‍ ആലുവ, ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, പി കുഞ്ഞാണി മുസ്‌ലിയാര്‍, മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ വാക്കോട്, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ നന്തി, ചെര്ക്ക്ളം അബ്ദുല്ല, അശ്‌റഫ് കോക്കൂര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഖത്തര്‍ ഇബ്‌റാഹീം ഹാജി, ഹംസ ഹാജി മലബാര്‍, ശാഫി ഹാജി ചെമ്മാട്, നൗഷാദ് ബാഖവി ചിറയിന്കീാഴ്,ഹംസ ബിന്‍ ജമാല്‍ റംലി സംബന്ധിച്ചു. ഉമര്‍ ഫൈസി മുക്കം സ്വാഗതവും എ.കെ ആലിപ്പറമ്പ് നന്ദിയും പറഞ്ഞു. 

സമസ്ത: സ്‌കൂള്‍വര്‍ഷ പൊതുപരീക്ഷ: 92.53% വിജയം. റാങ്കുകള്‍ അധികവും പെണ്‍കുട്ടികള്‍ക്ക്

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ ഏപ്രില്‍ ഒന്ന്, രണ്ട് തിയ്യതികളിലും, വിദേശങ്ങളില്‍ മാര്‍ച്ച് 31, ഏപ്രില്‍ ഒന്ന് തിയ്യതികളിലും നടത്തിയ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു.
അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ രജിസ്തര്‍ ചെയ്ത 12,914 വിദ്യാര്‍ത്ഥികളില്‍ 12,720 പേര്‍ പരീക്ഷക്കിരുന്നതില്‍ 11,720 പേര്‍ വിജയിച്ചു (92.53 ശതമാനം). കേരളം, കര്‍ണാടക, കുവൈത്ത്, ഖത്തര്‍, സഊദി അറേബ്യ, അന്തമാന്‍ ദ്വീപ് എന്നിവിടങ്ങളിലായി 224 സെന്ററുകളിലാണ് പരീക്ഷ നടന്നത്. മുന്‍വര്‍ഷത്തേക്കാള്‍ 988 കുട്ടികള്‍ ഈ വര്‍ഷം അധികമായി പരീക്ഷ എഴുതിയിട്ടുണ്ട്.
അഞ്ചാം ക്ലാസില്‍ പരീക്ഷക്കിരുന്ന 6503 പേരില്‍ 5621 പേര്‍ പാസായി 86.44 ശതമാനം. 236 ഡിസ്റ്റിംഗ്ഷനും, 1053 ഫസ്റ്റ് ക്ലാസും, 834 സെക്കന്റ് ക്ലാസും, 3498 തേര്‍ഡ്ക്ലാസും ലഭിച്ചു. ഏഴാം ക്ലാസില്‍ പരീക്ഷക്കിരുന്ന 4938 പേരില്‍ 4891 പേര്‍ വിജയിച്ചു. 99.05 ശതമാനം. 1102 ഡിസ്റ്റിംഗ്ഷനും,  2027 ഫസ്റ്റ് ക്ലാസും, 724 സെക്കന്റ് ക്ലാസും, 1038 തേര്‍ഡ്ക്ലാസും ലഭിച്ചു. പത്താം ക്ലാസില്‍ പരീക്ഷക്കിരുന്ന 1221 പേരില്‍ 1201 പേര്‍ വിജയിച്ചു. 98.36 ശതമാനം. 212 ഡിസ്റ്റിംഗ്ഷനും, 446 ഫസ്റ്റ് ക്ലാസും, 204 സെക്കന്റ് ക്ലാസും, 339 തേര്‍ഡ്ക്ലാസും ലഭിച്ചു. പ്ലസ്ടു ക്ലാസില്‍ പരീക്ഷക്കിരുന്ന 57 പേരും വിജയിച്ചു. 100 ശതമാനം. 15 ഫസ്റ്റ് ക്ലാസും, 12 സെക്കന്റ് ക്ലാസും, 30 തേര്‍ഡ്ക്ലാസും ലഭിച്ചു.
അഞ്ചാം ക്ലാസില്‍ കോഴിക്കോട് ജില്ലയിലെ നാദാപുരം അല്‍ഹുദാ ഇസ്‌ലാമിക് മദ്‌റസയിലെ ഫാത്വിമ സഫ 500ല്‍ 485 മാര്‍ക്ക് വാങ്ങി ഒന്നാം റാങ്കും, മലപ്പുറം ജില്ലയിലെ വാദിനൂര്‍ ചെമ്മാട് അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയിലെ ഫാത്വിമ റിന്‍ഷ പി.കെ. 500ല്‍ 482 മാര്‍ക്ക് നേടി രണ്ടാം റാങ്കും, മോങ്ങം അത്താണിക്കല്‍ എം.ഐ.സി. യത്തീംഖാന മദ്‌റസയിലെ മിര്‍ഹ പി.കെ.  500ല്‍ 481 മാര്‍ക്ക് വാങ്ങി മൂന്നാം റാങ്കും കരസ്ഥമാക്കി.
ഏഴാം ക്ലാസില്‍ മലപ്പുറം ജില്ലയിലെ വളവന്നൂര്‍ കടുങ്ങാത്തുക്കുണ്ട് ബാഫഖി യത്തീംഖാന മദ്‌റസയിലെ ഫാത്വിമ തഹാനി സി. 400ല്‍ 396 മാര്‍ക്ക് വാങ്ങി ഒന്നാം റാങ്കും, ഫാത്വിമ ഫിദ വി 400ല്‍ 395 മാര്‍ക്ക് വാങ്ങി രണ്ടാം റാങ്കും, എടപ്പാള്‍ ഹിദായ നഗര്‍ ദാറുല്‍ ഹിദായ മദ്‌റസയിലെ സല്‍മാന്‍ ഫാരിസ് കെ വി. 400ല്‍ 394 മാര്‍ക്ക് വാങ്ങി മൂന്നാം റാങ്കും കരസ്ഥമാക്കി.
പത്താം ക്ലാസില്‍ മലപ്പുറം ജില്ലയിലെ കുണ്ടൂര്‍ അത്താണി മര്‍ക്കസുസഖാഫത്തില്‍ ഇസ്‌ലാമിയ്യ മദ്‌റസയിലെ ശഹാന മുശ്തരി വി.എം. 400ല്‍ 393 മാര്‍ക്ക് നേടി ഒന്നാം റാങ്കും,  കൊളത്തൂര്‍ ഇശാഅത്തുത്തഖ്‌വാ ഇസ്‌ലാമിക് മദ്‌റസയിലെ ആയിശ ഉമൈറാഅ് പി 400ല്‍ 389 മാര്‍ക്ക് വാങ്ങി രണ്ടാം റാങ്കും, താനൂര്‍ ഹസ്രത്ത് നഗര്‍ കെ.കെ. ഹസ്രത്ത് മെമ്മോറിയല്‍ സെക്കന്ററി മദ്‌റസയിലെ ദിയ കെ.കെ. 400ല്‍ 387 മാര്‍ക്ക്  വാങ്ങി മൂന്നാം റാങ്കും കരസ്ഥമാക്കി.
പ്ലസ്ടു ക്ലാസില്‍ കാസര്‍ഗോഡ് ജില്ലയിലെ ബന്തിയോട് പച്ചമ്പള മല്‍ജഉല്‍ ഇസ്‌ലാം ഓര്‍ഫനേജ് മദ്‌റസയിലെ മുഹമ്മദ് അല്‍ത്വാഫ് 400ല്‍ 351 മാര്‍ക്ക് വാങ്ങി ഒന്നാം റാങ്കും, മുഹമ്മദ് ശരീഫ് 400ല്‍ 330 മാര്‍ക്ക് വാങ്ങി രണ്ടാം റാങ്കും, കാസര്‍ഗോഡ് ജില്ലയിലെ കോട്ടിക്കുളം ഉദുമ പടിഞ്ഞാര്‍ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയിലെ ജഅ്ഫര്‍ ഹസന്‍ പി.യു. 400ല്‍ 325 മാര്‍ക്ക് വാങ്ങി മൂന്നാം റാങ്കും കരസ്ഥമാക്കി.
ജനറല്‍ കലണ്ടര്‍ അനുസരിച്ചു പ്രവര്‍ത്തിക്കുന്ന മദ്‌റസകളിലെ പൊതുപരീക്ഷ മെയ് 6, 7 തിയ്യതികളിലാണ് നടക്കുന്നത്. 6,842 സെന്ററുകളിലായി 2,23,101 കുട്ടികള്‍ പരീക്ഷക്ക് രജിസ്തര്‍  ചെയ്തിട്ടുണ്ട്.
പൊതുപരീക്ഷാ ഫലം www.samastha.info, www.result.samastha.info എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കുന്നതാണ്. മാര്‍ക്ക്‌ലിസ്റ്റ് അതാത് സെന്ററുകളിലേക്ക് തപാലില്‍ അയച്ചിട്ടുണ്ട്. പുനര്‍മൂല്യ നിര്‍ണയത്തിനുള്ള അപേക്ഷ 2017 മെയ് 3 വരെ സ്വീകരിക്കുമെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.
- SKIMVBoardSamasthalayam Chelari

ഉസ്താദ് ഖലീല്‍ ഹുദവിയുടെ ഇമാമ ഖുര്‍ആന്‍ പ്രഭാഷണം വ്യാഴാഴ്ച്ച

തളങ്കര: മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പൂര്‍വ്വ തളങ്കര: മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഇമാമ നടത്തുന്ന ഉസ്താദ് ഖലീല്‍ ഹുദവിയുടെ ഇമാമ ഖുര്‍ആന്‍ പ്രഭാഷണം വ്യാഴാഴ്ച്ച രാത്രി 7.30 ന് തളങ്കര മുസ്ലിം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. വിശുദ്ധ ഖുര്‍ആനിലൂടെ വിജയ തീരത്തേക്ക് എന്ന പ്രമേയത്തില്‍ ഇമാമ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പ്രഭാഷണ സദസ്സ് കാസറഗോഡ് സംയുക്ത ജമാഅത്ത് ഖാസി ശൈഖുനാ പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. കീഴൂര്‍ മംഗലാപുരം ഖാസി ത്വാഖ അഹ്മദ് മൗലവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി അനുഗ്രഹ ഭാഷണം നടത്തും. കാസറഗോഡ് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് മുഖ്യാതിഥിയായിരിക്കും. മാലിക് ദീനാര്‍ ജമാഅത്ത് പ്രസിഡന്റ് യഹ് യ ഹാജി തളങ്കര, സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, ട്രഷറര്‍ മുക്രി ഇബ്രാഹീം ഹാജി, അക്കാദമി പ്രിന്‍സിപ്പാള്‍ സിദ്ധീഖ് നദ് വി ചേരൂര്‍, വൈസ് പ്രിന്‍സിപ്പാള്‍ യൂനുസലി ഹുദവി ചോക്കാട്, സംഘാടക സമിതി ചെയര്‍മാന്‍ സയ്യിദ് ഫസല്‍ ഹാമിദ് കോയമ്മ തങ്ങള്‍, കണ്‍വീണര്‍ ഇബ്രാഹീം മാലികി കളനാട്, ടി.ഇ അബ്ദുല്ല, കെ.എ മുഹമ്മദ് ബഷീര്‍, കെ.എം അബ്ദുല്‍ റഹ്മാന്‍, ടി.എ ശാഫി, മുക്രി സുലൈമാന്‍ ഹാജി, കെ.എച്ച് മുഹമ്മദ് അശ്റഫ്, കെ.എ മുഹമ്മദ് ഹാജി വെല്‍ക്കം, എന്‍.കെ അമാനുല്ല, ഹസൈനാര്‍ ഹാജി തളങ്കര, ടി.ഇ മുഖ്താര്‍, ടി.എ കുഞ്ഞഹമ്മദ് മാസ്റ്റര്‍, സുല്‍ഫികര്‍ അലി, അബ്ദുല്‍ റഹ്മാന്‍ ബാങ്കോട്, എം. ഹസന്‍ തളങ്കര, മുജീബ് കെ.കെ പുറം, ആരിഫ് റഹ്മാന്‍ ഹുദവി, മന്‍സൂര്‍ ഹുദവി മുള്ളേരിയ, സ്വാദിഖ് ഹുദവി ആലംപാടി തുടങ്ങിയവര്‍ സംബന്ധിക്കും. 
- imama mdia

എസ്.എം.എഫ്. ദേശീയ പ്രതിനിധി സംഗമം ഇന്നും നാളെയും. പ്രോഗ്രാം നോട്ടീസ്‌

For big size image, you can find it on Suprabhatham from below link
http://suprabhaatham.com/epaper/index.php?userDate=25-04-2017&date=2017-04-25&pageNo=12&location=thrissur&submit=GO

ശഅബാന്‍ മാസപ്പിറവി അറിയിക്കുക

കോഴിക്കോട്: ഇന്ന് (റജബ് 29 ബുധന്‍) ശഅബാന്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ  പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 2836700), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (9446629450), സമസ്ത ജനറല്‍ സെക്രട്ടറി  പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (9447630238), കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (9447172149, 9447317112) എന്നിവര്‍ അറിയിച്ചു.
- CALICUT QUAZI

എസ്.കെ.എസ്.ബി.വി. സംസ്ഥാന എക്‌സിക്യുട്ടീവ് ക്യാമ്പ് കൊടകില്‍

ചേളാരി:  എസ്.കെ.എസ്.ബി.വി. സംസ്ഥാന എക്‌സിക്യുട്ടീവ് ക്യാമ്പ് ഏപ്രില്‍ 30, മെയ് 1 ദിവസങ്ങളില്‍ കൊടക് ജില്ലയിലെ സൊണ്ടിക്കുപ്പയില്‍ നടക്കും. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളും ജില്ലാ പ്രസിഡണ്ട്, സെക്രട്ടറിമാരുമാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഉദ്ഘാടന സംഗമം പൈതൃക ബോധനം, ലീഡേഴ്‌സ് ടോക്ക്, മജ്‌ലിസുന്നൂര്‍, ഗ്രൂപ്പ് ഡിസ്‌കഷന്‍, കര്‍മരേഖ അവതരണം എന്നിവ നടക്കും. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, റാജിഅലി ശിഹാബ് തങ്ങള്‍, എസ്.കെ.ജെ.എം.സി.സി. സംസ്ഥാന സെക്രട്ടറി കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഹുസൈന്‍ കുട്ടി മൗലവി പുളിയാട്ടുകുളം, അബ്ദുല്‍ ഖാദര്‍ ഖാസിമി, അബ്ദുസ്സ്വമദ് മുട്ടം, അഫ്‌സല്‍ രാമന്തളി, ശഫീഖ് മണ്ണഞ്ചേരി, മനാഫ് കോട്ടോപാടം, അംജിദ് തിരൂര്‍ക്കാട്, ഫുആദ് വെള്ളിമാട്കുന്ന്, യാസര്‍ അറഫാത്ത് ചെര്‍ക്കള, അനസ് അലി ആമ്പല്ലൂര്‍, റിസാല്‍ദര്‍ അലി ആലുവ, റബീഉദ്ദീന്‍ വെന്നിയൂര്‍, സഅ്ദലി കോട്ടയം, സജീര്‍ കാടാച്ചിറ സംബന്ധിക്കും.
- Samastha Kerala Jam-iyyathul Muallimeen

ഹാദിയക്ക് പുതിയ ഭാരവാഹികള്‍. സയ്യിദ് ഫൈസല്‍ ഹുദവി തളിപ്പറമ്പ് പ്രസിഡന്റ്

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്‌ലാമിക് ആക്ടിവിറ്റീസ്-ഹാദിയക്ക് പുതിയ ഭാരവാഹികള്‍.
വാഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ഹുദവികളുടെ വാര്‍ഷിക സംഗമത്തിലാണ് 2017-19 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 120 കൗണ്‍സിലറര്‍മാരും 59 എക്‌സിക്യൂട്ടീവ് അംഗങ്ങളുമടങ്ങിയതാണ് ഹാദിയ പ്രവര്‍ത്തക സമിതി.
സംഗമം ദാറുല്‍ഹുദാ വി.സി ഡോ.ബഹാഉദ്ദീന്‍ നദ്‌വി സംഗമം ഉദ്ഘാടനം ചെയ്തു. അലി മൗലവി ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഹാദിയ സി.എസ്.ഇ ബുക്ക് പ്ലസ് പുറത്തിറക്കിയ നാലു പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു.ശാഫി ഹാജി ചെമ്മാട്, കെ.പി ശംസുദ്ദീന്‍ ഹാജി, ഹംസ ഹാജി മൂന്നിയൂര്‍ സംബന്ധി്ച്ചു. റാശിദ് ഹുദവി പുതുപ്പള്ളി സ്വാഗതവും പി.കെ ന്വാസിര്‍ ഹുദവി കൈപ്പുറം നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികള്‍: സയ്യിദ് ഫൈസല്‍ ഹുദവി തളിപ്പറമ്പ് (പ്രസിഡന്റ്), സി.എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ്, കെ.ടി അശ്‌റഫ് ഹുദവി പൈങ്കണ്ണൂര്‍, സയ്യിദ് മഹ്ശൂഖ് ഹുദവി കുറുമ്പത്തൂര്‍ (വൈ.പ്രസിഡന്റുമാര്‍), മുഹമ്മദ് ശരീഫ് ഹുദവി ചെമ്മാട് (ജന.സെക്രട്ടറി), ഇ.കെ റഫീഖ് ഹുദവി കാട്ടുമുണ്ട (വര്‍ക്കിംഗ് സെക്രട്ടറി), മുഹമ്മദ് ശരീഫ് ഹുദവി കാപ്പ്, ഇസ്ഹാഖ് ഹുദവി ചങ്ങരംകുളം, ശബീര്‍ ഹുദവി അരക്കുപ്പറമ്പ് (ജോ. സെക്രട്ടറിമാര്‍), നദീര്‍ ഹുദവി വേങ്ങര (ട്രഷറര്‍).
- Darul Huda Islamic University

ട്രെയിനിങ് പ്രോഗ്രാം

ബംഗളൂരു: ഹോസ്റ്റലിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ബംഗളൂരുവില്‍ സ്മാര്‍ട്ട് ട്രെയിനിങ് റൂം സജ്ജമാക്കുന്നു. വിദ്യാര്‍ഥികള്‍ക്കും ജോലി അന്വേഷകര്‍ക്കും ആവശ്യമായ സോഫ്റ്റ് സ്‌കില്‍ ട്രെയിനിങ്ങുകളും ടെക്‌നിക്കല്‍ ട്രെയിനിങ്ങുകളും ട്രെന്‍ഡുമായി സഹകരിച്ച് നടപ്പില്‍ വരുത്തും.
ബംഗളൂരുവിലെ പ്രധാന ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുമായി സഹകരിച്ച് കൊണ്ട് ഹോസ്റ്റല്‍ സൗകര്യം ഉപയോഗപ്പെടുത്തി മിതമായ ഫീസില്‍ ഹ്രസ്വ കാല ട്രെയിനിങ് പ്രോഗ്രാമുകള്‍ ആവിഷ്‌കരിച്ച് വരുന്നു.
ഇതിന്റെ ഭാഗമായി ഇന്‍സ്‌പോറ ഫിനിഷിങ് സ്‌കൂളുമായി സഹകരിച്ച് 20 ദിവസത്തെ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ ട്രെയിനിങ് ക്യാംപ് മെയ് മാസം സംഘടിപ്പിക്കുന്നു.
ഇംഗ്ലീഷ് അനായാസേന കൈകാര്യം ചെയ്യാനും പ്രൊഫഷണല്‍ സ്‌കില്‍സ് ആര്‍ജിച്ചെടുക്കാനും ട്രെയിനിങ് സഹായിക്കും.
രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ പരിശീലകരാണു നേതൃത്വം നല്‍കുന്നത്. വിവരങ്ങള്‍ക് സെളൈയഹൃ@ഴാമശഹ.രീാ എന്ന ഇ മെയില്‍ ഐഡിയില്‍ ബന്ധപ്പെടുക.

സമസ്ത നേതാക്കള്‍ വാദീ ഖുബാ സന്ദര്‍ശിച്ചു

ദേശമംഗലം: സുന്നി മഹല്ല് ഫെഡറേഷന്‍ ഏപ്രില്‍ 26,27 തിയതികളില്‍ തൃശൂര്‍ വാദീ ഖുബാ (ദേശമംഗലം മലബാര്‍ എന്‍ജിനീയറിങ് കോളജ്) യില്‍ വച്ച് നടത്തുന്ന നാഷനല്‍ ഡെലിഗേറ്റ്‌സ് മീറ്റിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും, എസ്.എം.എഫ്. സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ മുക്കം ഉമര്‍ ഫൈസിയുടെ നേതൃത്വത്തില്‍ സംസ്ഥാന ജില്ലാ നേതാക്കള്‍ വാദിഖുബ സന്ദര്‍ശിച്ചു. കോളജില്‍ വച്ച് ചേര്‍ന്ന അവലോകന യോഗം മുക്കം ഉമര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. എസ്.എം.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ ബിന്‍ ജമാല്‍ റംലി അധ്യക്ഷനായി. സ്‌റ്റേറ്റ് ഓര്‍ഗനൈസര്‍ എ.കെ ആലിപ്പറമ്പ്, സലാം ഫൈസി മുക്കം, പ്രൊജക്ട് ഡയറക്ടര്‍ സി.ടി അബ്ദുള്‍ ഖാദര്‍ ഹാജി തൃക്കരിപ്പൂര്‍ എന്നിവര്‍ പ്രസംഗിച്ചു. അവലോകന യോഗത്തിനു ശേഷം നേതാക്കള്‍ സൗകര്യങ്ങള്‍ വിലയിരുത്തി. വാദി ഖുബയില്‍ ഡെലിഗേറ്റ്‌സിനെ വരവേല്‍ക്കാന്‍ എസ്.എം.എഫ്. തൃശൂര്‍ ജില്ലാ കമ്മിറ്റി ഒരുക്കിയ സംവിധാനങ്ങളില്‍ നേതാക്കള്‍ സംതൃപ്തി അറിയിച്ചു.
നാഷനല്‍ ഡെലിഗേറ്റ്‌സ് മീറ്റില്‍ കേരളത്തിനകത്തും പുറത്തും നിന്നുമായി ഏകദേശം പതിനായിരത്തോളം പ്രതിനിധികള്‍ വാദിഖുബയിലെത്തും. പ്രതിനിധികള്‍ താമസത്തിനായി ബെഡ്ഷീറ്റ് കരുതണമെന്നും ഭാരവാഹികള്‍ അറിയിച്ചു.

SKSSF ബംഗളൂരു ചാപ്റ്റര്‍ ഹെല്‍പ് ഡെസ്‌ക്

ബംഗളൂരു: വ്യാജ ഏജന്റുമാരുടെ ചതിക്കുഴിയില്‍ വിദ്യാര്‍ഥികള്‍ അകപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ ബംഗളൂരുവില്‍ അഡ്മിഷന് എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് എസ്.കെ.എസ്.എസ്. എഫ് ബംഗളൂരു ചാപ്റ്റര്‍ ഹെല്‍പ് ഡെസ്‌ക് ഒരുക്കുന്നു. കോഴ്‌സ്, കോളജ് സംബന്ധിച്ച വിവരം, പ്രവേശന നടപടികള്‍ തുടങ്ങിയവ ഹെല്‍പ് ഡെസ്‌കില്‍ നിന്ന് ലഭ്യമാകും. അഡ്മിഷനുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ skssfblr@gmail.com  എന്ന ഇ മെയിലില്‍ അയക്കണം.

SKSSF ബംഗളൂരുവില്‍ ഹോസ്റ്റല്‍ സംവിധാനം വിപുലപ്പെടുത്തുന്നു

ബംഗളൂരു: എസ്.കെ.എസ്.എസ്. എഫ് ബംഗളൂരുവിലെ ഹോസ്റ്റല്‍ സംവിധാനം വിപുലപ്പെടുത്തുന്നു. നിലവില്‍ ഹെബ്ബാളിലുള്ള ഹോസ്റ്റല്‍ ജൂണ്‍ ആദ്യത്തോടെ കൂടുതല്‍ സൗകര്യമുള്ള ബനശങ്കരിയിലെ പുതിയ ബില്‍ഡിങ്ങിലേക്ക് മാറും. ഇതോടെ 50 ഓളം ആളുകള്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ടാകും.
പ്രസിഡന്‍സി, ആചാര്യ തുടങ്ങി ബംഗളൂരുവിലെ നിരവധി കോളജുകളില്‍ പഠിക്കുന്നവര്‍ക്ക് വളരെ സൗകര്യപ്രദമായ ഹോസ്റ്റല്‍ നഗരത്തിലെ പ്രധാന ഐ.ടി പാര്‍ക്കുകളിലൊന്നായ മാന്യത ടെക് പാര്‍ക്കിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്.
ബനശങ്കരിയില്‍ 50 ഓളം ആളുകള്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള പുതിയ ഹോസ്റ്റല്‍ മെയ് ആദ്യ വാരം പ്രവര്‍ത്തനമാരംഭിക്കും. നിരവധി എന്‍ജിനീയറിങ്, ബിസിനസ് മാനേജ്‌മെന്റ് കോളജുകള്‍, മെഡിക്കല്‍, പാരാ മെഡിക്കല്‍ കോളജുകള്‍ നിലകൊള്ളുന്ന മേഖലയാണിത്. ബന്ധപ്പെടേണ്ട നമ്പറുകള്‍: 8892258999, 9945882526, 7353590808.
- http://suprabhaatham.com/എസ്-കെ-എസ്-എസ്-എഫ്-ബംഗളൂരു/