മദ്‌റസാ പാദവാര്‍ഷിക പരീക്ഷ ഈ മാസം 24 ന് ആരംഭിക്കും

തേഞ്ഞിപ്പലം: പ്രളയക്കെടുതി കാരണം മാറ്റിവെച്ച മദ്‌റസാ പാദ വാര്‍ഷിക പരീക്ഷയുടെ തിയ്യിതി പുതുക്കി നിശ്ചയിച്ചു. ജനറല്‍ വിഭാഗം മദ്‌റസകളുടേത് 2018 സെപ്തമ്പര്‍ 24 മുതല്‍ ഒക്ടോബര്‍ ഒന്ന് കൂടിയ തിയ്യതികളിലും സ്‌കൂള്‍ വര്‍ഷ സിലബസ് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന മദ്‌റസകളുടേത് ഒക്ടോബര്‍ 8.9.10.11 എന്നീ തിയ്യതികളിലും നടക്കുമെന്ന് എസ്.കെ.ജെ.എം.സി.സി. ഓഫീസില്‍ നിന്നും അറിയിച്ചു.
- Samastha Kerala Jam-iyyathul Muallimeen