SKSSF ബദിയടുക്ക മേഖല വിഷൻ-18 ആയിരങ്ങളുടെ സംഗമത്തോടെ സമാപിച്ചു

ബദിയഡുക്ക: എസ്. കെ. എസ്. എസ്. എഫ്. ബദിയടുക്ക മേഖല വിഷൻ 18 " കാലം കൊതിക്കുന്നു ; നാഥൻ വിളിക്കുന്നു എന്ന പ്രമേയത്തിൽ നടന്നുവരുന്ന നൂറ് ഇന കർമ്മ പദ്ധതിയുടെ സമാപന മഹാ സമ്മേളനം ബദിയടുക്ക ബോൾക്കട്ട ഗ്രൗണ്ടിൽ ഹുദൈബിയ്യയിൽ ആയിരങ്ങളുടെ സംഗമത്തോടെ സമാപിച്ചു. സമാപന സമ്മേളനം സമസ്ത ദക്ഷിണ കന്നഡ ജില്ലാ പ്രസിഡണ്ട് സയ്യിദ് എൻ. പി. എം. സൈനുൽ ആബിദീൻ തങ്ങൾ അൽ ബുഖാരി കുന്നുംകൈ ഉൽഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ബേർക്ക അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. സമസ്ത വിദ്യാഭ്യാസ ബോഡ് സെക്രട്ടറി ശൈഖുന എം. എ. ഖാസിം മുസ്ലിയാർ മുഖ്യ പ്രഭാഷണവും സിറാജുദ്ദീൻ ഖാസിമി പത്തനാപുരം മത പ്രഭാഷണവും സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി പ്രമേയ പ്രഭാഷണവും സമസ്ത മദ്രസ മാനേജ് മെന്റ് ജില്ലാ സെക്രട്ടറി റഷീദ് ബെളിഞ്ചം വിഷൻ-18 വിശകലന പ്രഭാഷണവും നടത്തി. മേഖല പ്രസിഡണ്ട് ആദം ദാരിമി നാരമ്പാടി, ജനറൽ സെക്രട്ടറി ഖലീൽ ദാരിമി ബെളിഞ്ചം, ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ സെക്രട്ടറി സയ്യിദ് ഹുസൈൻ തങ്ങൾ, ഇ. പി. ഹംസത്തു സഅദി, മുഹമ്മദ് ഫൈസി കജ, മജീദ് ദാരിമി പൈവളിക, സിദ്ദീഖ് അസ്ഹരി പാത്തൂർ, ഫസലുറഹ്മാൻ ദാരിമി കുംബഡാജെ, ഹസൈനാർ ഫൈസി ബീജന്തടുക്ക, പി. എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, സുബൈർ ദാരിമി, അശറഫ് പള്ളിക്കണ്ടം, മളി അബ്ദുല്ല ഹാജി, സിദ്ധീഖ് ബെളിഞ്ചം, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഖാസിം ദാരിമി മണിയൂർ, അബു ഫിദാ അൽ അൻസാരി, ഹാഫിള് അബ്ദുറസാഖ് അബ്റാറി, റസാഖ് അർശദി കുമ്പഡാജ, ഹുസൈൻ ഹാജി ബേർക്ക, കെ. എച്ച് അഷ്റഫ് ഫൈസി, സി. എ. അബൂബക്കർ, ഹമീദ് ഹാജി ചർളടുക്ക, എം. എസ്. മൊയ്തു, എം. എസ്. ഹമീദ്, അബ്ദുല്ല ബെളിഞ്ചം, അൻവർ ഓസോൺ തുടങ്ങിയവർ സംബന്ധിച്ചു.


ഫോട്ടോ: മൂന്ന്ദിവസങ്ങളിലായി ബദിയഡുക്ക ബോൾകട്ട ഗ്രൗണ്ടിൽ നടന്ന എസ്. കെ. എസ്. എസ്. എഫ് ബദിയഡുക്ക മേഖല വിഷൻ - 18 സമാപന മഹാ സമ്മേളനം സമസ്ത ദക്ഷിണ കന്നഡ ജില്ലാ പ്രസിഡണ്ട് സയ്യിദ് എൻ. പി. എം. സൈനുൽ ആബിദീൻ തങ്ങൾ അൽ ബുഖാരി കുന്നുംകൈ ഉൽഘാടനം ചെയ്യുന്നു.
- Rasheed belinjam