ലൗ ജിഹാദിന്‍റെ ഇസ്‍ലാമിക മാനം ഇന്ന് രാത്രി ജീവന്‍ ടിവിയില്‍ (ഖാഫില പ്രോഗ്രാമില്‍ )

ദുബൈ : സത്യധാര കമ്മ്യൂണിക്കേഷന്‍സ് ആഴ്ചതോറും ജീവന്‍ ടി.വി. യില്‍ അവതരിപ്പിച്ചു വരുന്ന ഖാഫില പ്രോഗ്രാമില്‍ ഇന്ന് (30/10/2009 വെള്ളിയാഴ്ച ) രാത്രി യു.എ.ഇ. സമയം 12 മണിക്ക് ലൗ ജിഹാദിന്‍റെ ഇസ്‍ലാമിക മാനം ചര്‍ച്ച ചെയ്യും.

എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ , ഡയറക്ടര്‍ പ്രസാദ് എന്നിവര്‍ നയിക്കുന്ന ചര്‍ച്ചയില്‍ ലൗ ജിഹാദിന്നു പുറമെ ബഹു ഭാര്യത്വം , കുടുംബാസൂത്രണം, മിശ്രവിവാഹം തുടങ്ങിയ വിവാദ വിഷയങ്ങളിലെ ഇസ്‍ലാമിക മാനങ്ങളും പ്രതിപാദിക്കുന്നുണ്ട്

- ഉബൈദ് റഹ്‍മാനി -

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഹജ്ജ് ക്യാന്പ് സംഘടിപ്പിക്കുന്നു

കുവൈത്ത് സിറ്റി : പരിശുദ്ദ ഹജ്ജ് കര്‍മ്മത്തിന് കുവൈത്തില്‍ നിന്നും പുറപ്പെടുന്നവര്‍ക്കായി ഇസ്‍ലാമിക് സെന്‍റര്‍ ഹജ്ജ് ഉംറ സെല്ലിനു കീഴില്‍ ഹജ്ജ് ക്യാന്പ് സംഘടിപ്പിക്കും. 30ന് (വെളളി) 7 മണി മുതല്‍ അബ്ബാസിയ്യ ദാറുത്തര്‍ബിയ മദ്റസയില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ പ്രമുഖ പണ്ഡിതന്‍ ശംസുദ്ദീന്‍ ഫൈസി പഠന ക്ലാസിന് നേതൃത്വം നല്‍കും. വിശദ വിവരങ്ങള്‍ക്ക് 99241700, 66160955 എന്നീ നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- അബ്ദുല്‍ ഗഫൂര്‍ ഫൈസി -

സ്നേഹവും സമര്‍പ്പണവും പരസ്പര പൂരകങ്ങളാകണം : ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍



ജിദ്ദ : സച്ചരിതരായ മുന്‍ഗാമികളുടെ വഴി പിന്‍തുടരുക എന്നതാണ് പ്രവാചകന്‍മാര്‍ക്ക് പോലും നല്‍കപ്പെട്ട ദൈവിക ശാസന. മാതൃകാ യോഗ്യമായ ജീവിതത്തിലൂടെ ആ സല്‍സരണിയിലേക്ക് സമൂഹത്തെ നയിച്ച മഹാന്മാരായ റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹ്‍മദ് മുസ്‍ലിയാരും ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‍ലിയാരും അടങ്ങുന്ന പണ്ഡിതന്മാരും സാദാത്തുക്കളും കാണിച്ചു തന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പാതയില്‍ അടിയുറച്ചു നില്‍ക്കുന്നവര്‍ക്ക് യാഥാര്‍ഥ്യം കണ്ടെത്താന്‍ , പ്രകടന പരതയുടെ ക്ഷണികമായ കോലാഹലങ്ങള്‍ക്കു പിന്നാലെ പോകേണ്ടതില്ലെന്ന് ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ ചെയര്‍മാന്‍ അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ വ്യക്തമാക്കി.


സ്നേഹത്തിലധിഷ്ഠിതമായ വഴിപ്പെടലാണ് ഇസ്‍ലാം അനുശാസിക്കുന്നത്. സ്നേഹവും സമര്‍പ്പണവും പരസ്പര പൂരകങ്ങളാകുന്പോള്‍ മാത്രമേ ഈമാന്‍ പരിപൂര്‍ണ്ണമാകൂ. ഐഹിക ജീവിതത്തിന്‍റെ സുഖ സൗകര്യങ്ങളോ പ്രയാസങ്ങളോ ആയിരിക്കരുത് നമ്മുടെ ജീവിതത്തിന്‍റെ പരമമായ സ്വാധീന ശക്തി. ആത്യന്തിക ലക്ഷ്യം സദ്മരണവും ആഖിറത്തിലെ രക്ഷയുമായിരിക്കണം. രാജ്യ ഭരണവും ശ്രേഷ്ഠമായ അനുഗ്രഹങ്ങളും നല്‍കപ്പെട്ടിട്ടും പ്രവാചകനായ യൂസുഫ് നബി (അ) പ്രാര്‍ത്ഥിച്ചത് "നാഥാ നീ എന്നെ മുസ്‍ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ ശ്രേണിയില്‍ ചേര്‍ക്കുകയും ചെയ്യേണമേ" എന്നായിരുന്നു.


ജിദ്ദ ദാറുസ്സലാം ഇസ്‍ലാമിക് സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ പ്രതിവാര പഠന ക്ലാസില്‍ സംസാരിക്കുകയായിരുന്നു അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍


- ഉസ്മാന്‍ എടത്തില്‍ -

മയ്യിത്ത് നിസ്കരിക്കുക

ഡോ. ബഹാഉദ്ദീന്‍ നദ്‍വിയുടെ പിതാവ് ജമാലുദ്ദീന്‍ മുസ്‍ലിയാര്‍ മരണപ്പെട്ടു. മയ്യിത്ത് നിസ്കരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

യു.പി.എസ്‌.എ പരീക്ഷാപരിശീലനം

മലപ്പുറം : എസ്‌.കെ.എസ്‌.എസ്‌ എഫ്‌ വിദ്യാഭ്യാസ വിഭാഗമായ ട്രെന്‍ഡ്‌ സെന്റര്‍ ഫോര്‍ എക്‌സലന്‍സിന്‌ കീഴില്‍, യു.പി.എസ്‌.എ പരീക്ഷയ്‌ക്കുള്ള തീവ്ര പരിശീലന (ക്രാഷ്‌ കോഴ്‌സ്‌) കുന്നുമ്മല്‍ എ.എം.എല്‍.പി സ്‌കൂളില്‍ ആരംഭിക്കും.

പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9847661504, 9496845843 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

തിന്മക്കെതിരെ യുവാക്കള്‍ പ്രതികരിക്കണം- റഹ്‌മത്തുള്ള ഖാസിമി

പരപ്പനങ്ങാടി : സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന തിന്മക്കെതിരെ യുവസമൂഹം സംഘടിക്കണമെന്ന്‌ പണ്ഡിതനും ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടറുമായ റഹ്‌മത്തുള്ള ഖാസിമി മൂത്തേടം പറഞ്ഞു. അധാര്‍മ്മികതക്കെതിരെയും മദ്യത്തിനെതിരെയും യുവാക്കള്‍ നിലയുറപ്പിക്കണമെന്നും ലഹരിക്കടിമപ്പെട്ടവരോടുള്ള സഹവാസമാണ്‌ പലരെയും അതിനോടടുപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉള്ളണം ടൗണ്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയുടെ സമാപനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

'സമസ്‌ത' ചീഫ്‌ ട്യൂട്ടര്‍ എ.ടി.എം കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. ജഅ്‌ഫര്‍ ഫൈസി മേലാറ്റൂര്‍ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു. അബ്ദുല്‍ മജീദ്‌ ദാരിമി, കെ.പി. റഫീഖ്‌ ലത്തീഫ്‌ താപ്പി എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികളെ തിരഞ്ഞെടുത്തു

മലപ്പുറം : പട്ടിക്കാട്‌ ജാമിഅഃനൂരിയ്യ അറബിക്‌ കോളേജ്‌ പൂര്‍വ്വവിദ്യാര്‍ഥികളായ ഫൈസിമാരുടെ സംഘടന ഓസ്‌ഫോജ്‌ന(ഓള്‍ സ്റ്റുഡന്റസ്‌ ഫെഡറേഷന്‍ ഓഫ്‌ ജാമിഅ നൂരിയ) ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ ഫൈസി സംഗമത്തിലാണ്‌ ഭാരവാഹികളെ തിരഞ്ഞെടുത്തത്‌. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. പി.പി. മുഹമ്മദ്‌ ഫൈസി അധ്യക്ഷത വഹിച്ചു. ഹാജി കെ. മമ്മദ്‌ ഫൈസി നേതൃത്വം നല്‍കി. ഭാരവാഹികള്‍: പാതിരമണ്ണ അബ്ദുല്‍ റഹ്‌മാന്‍ ഫൈസി(പ്രസി.), സലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍(ജന. സെക്ര.), അലി ഫൈസി പാറല്‍(ട്രഷ.), ഗഫൂര്‍ ഫൈസി കാട്ടുമുണ്ട, അബ്ദുറഹ്‌മാന്‍ ഫൈസി അരിപ്ര, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, സുലൈമാന്‍ ഫൈസി ചുങ്കത്തറ(വൈസ്‌. പ്രസി.), ഖാസിം ഫൈസി പോത്തന്നൂര്‍, ഹംസ ഫൈസി പറങ്കിമൂച്ചിക്കല്‍, ബി.എസ്‌.കെ. തങ്ങള്‍ എടവണ്ണപ്പാറ, ശുഹൈബ്‌ ഫൈസി പൊന്മള(ജോ. സെക്ര.).

ലേണിങ്‌ സ്‌കൂള്‍ തുടങ്ങി

മലപ്പുറം : എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മലപ്പുറം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത്‌ ഹദീസ്‌ ലേണിങ്‌ സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങി. എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന സെക്രട്ടറി സാലിം ഫൈസി കുളത്തൂര്‍ നേതൃത്വം നല്‍കി. ശാഹിദ്‌ പാണക്കാട്‌, സയ്യിദ്‌ നിയാസലി തങ്ങള്‍, ശംസു കോണോംപാറ, റഹീം പട്ടര്‍കടവ്‌, നൗഷാദ്‌ മുണ്ടുപറമ്പ്‌, ശാഫി കുന്നുമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ കൗണ്‍സില്‍ മീറ്റ്‌

മലപ്പുറം : എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ജില്ലാകൗണ്‍സില്‍ മീറ്റ്‌ ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ രണ്ടിന്‌ മലപ്പുറം സുന്നിമഹലില്‍ ചേരും.

ഖാസി ബൈഅത്ത്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

പെരിന്തല്‍മണ്ണ : നിയുക്ത ഖാസിയായ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ക്ക്‌ പെരിന്തല്‍മണ്ണ താലൂക്കിലെ മഹല്ല്‌ ഭാരവാഹികള്‍ അര്‍പ്പിക്കുന്ന ബൈഅത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ശനിയാഴ്‌ച വൈകീട്ട്‌ ടൗണിലെ ഹനഫി ജുമാ മസ്‌ജിദ്‌ പരിസരത്തുനിന്ന്‌ ഹൈദരലി ശിഹാബ്‌തങ്ങളെ സ്വീകരിച്ചാനയിച്ച്‌ ഊട്ടി റോഡിലെ ടൗണ്‍ ജുമാമസ്‌ജിദ്‌ അങ്കണത്തിലെത്തിക്കും. തുടര്‍ന്ന്‌ നടക്കുന്ന ചടങ്ങില്‍ കെ.കെ.സി.എം. തങ്ങള്‍, പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, എം.ടി. അബ്ദുള്ള മുസ്‌ലിയാര്‍ എന്നിവര്‍ പങ്കെടുക്കും. ബൈഅത്തില്‍ പങ്കെടുക്കുന്ന എല്ലാ മഹല്ല്‌ ഭാരവാഹികളും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ സൈനുദ്ദീന്‍ ഫൈസി, കെ. സെയ്‌തുട്ടിഹാജി, മൊയ്‌തീന്‍കുട്ടി ദാരിമി, ശുക്കൂര്‍ മദനി, എന്‍.ടി.സി. മജീദ്‌, പി.എ. അസീസ്‌ പട്ടിക്കാട്‌, മുസ്‌തഫ അശറഫി എന്നിവര്‍ പ്രസംഗിച്ചു.

'സഹചാരി' വിവാഹ ധനസഹായം

എരമംഗലം : എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സഹചാരി റിലീഫ്‌ സെല്ലിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധന യുവതിയുടെ വിവാഹത്തിനായുള്ള ധനസഹായം എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.എം. റാഫി ഹുദവി വിതരണം ചെയ്‌തു. ചെയര്‍മാന്‍ പി.പി.എ. ഗഫൂര്‍ അധ്യക്ഷതവഹിച്ചു. കെ.കുഞ്ഞിമോന്‍, സി.കെ.എ.റസാഖ്‌ പുതുപൊന്നാനി, പി.വി.ഇബ്രാഹിം ഖലീല്‍, പി.പി.എം.റഫീഖ്‌, സി.കെ.റഫീഖ്‌, വി.എ.ഗഫൂര്‍, ഹനീഫ, സി.പി.എ.റാസിഖ്‌, ഹബീബ്‌ എന്നിവര്‍ പ്രസംഗിച്ചു.

ബൈതുല്‍ മുഖദ്ദസിന്‍റെ പരിസര ഖനനത്തിന്നെതിരെ മുസ്‍ലിം ലോകം ഒന്നിച്ച് ശബ്ദമുയര്‍ത്തണം - റഹ്‍മാനീസ് അസോസിയേഷന്‍

ദുബൈ : മുസ്‍ലിം ലോകത്തിന്‍റെ ആദ്യ ഖിബ്‍ല (നമസ്കാര ദിശ) യും ഒട്ടനവധി ചരിത്ര സംഭവങ്ങളിലെ നാഴികക്കല്ലുമായ ബൈത്തുല്‍ മുഖദ്ദസിന്‍റെ ചുറ്റും ഇപ്പോള്‍ ഇസ്രാഈല്‍ നടത്തുന്ന ഖനനത്തിന്നെതിരെ മുസ്‍ലിം ലോകം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അത്തരം ശ്രമങ്ങളില്‍ നിന്നും അവരെ പിന്തിരിപ്പിക്കാന്‍ പുരാതന ചരിത്ര പൈതൃക സ്നേഹികളായ മുഴുവനാളുകളും ഒന്നിച്ച് ശബ്ദമുയര്‍ത്തണമെന്നും യു.എ.ഇ. ചാപ്റ്റര്‍ റഹ്‍മാനീസ് അസോസിയേഷന്‍ ജനറല്‍ ബോഡി സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


മസ്ജിദിലെ ടണല്‍ വികസിപ്പിക്കാനെന്ന പേരില്‍ 2007 ല്‍ ഇസ്രാഈല്‍ തുടങ്ങിവെച്ച ഖനനം തദ്ദേശീയരുടെ പ്രതിഷേധം അവഗണിച്ച് ഇപ്പോള്‍ ബൈതുല്‍ മുഖദ്ദസിന്‍റെ നേരെ അടിയില്‍ എത്തിയിരിക്കുകയാണ്. ഇത് തീര്‍ച്ചയായും വിശുദ്ധ ഖുദ്സിനെ തകര്‍ക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണെന്ന് മുന്പെ ആരോപണമുയര്‍ന്നിരുന്നു.


അതിന്നിടെ സന്ദര്‍ശക ബോഹുല്യം അസഹ്യമായകുന്നുവെന്നാരോപിച്ച് ഖുദ്സിനെ അവിടെ നിന്നും മക്കയിലേക്കോ മറ്റോ പൊളിച്ച് പണിയണമെന്ന് ജൂത തീവ്രവാദികള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതായുള്ള വാര്‍ത്തയും ഏറെ ഗൗരവത്തോടെ കാണണമെന്നും ഖുദ്സിനെ തകര്‍ക്കാനുള്ള കുത്സിത നീക്കങ്ങളെ ബലപ്പെടുത്തുന്നവയാണിതെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.


ദുബൈ മലബാര്‍ ഇസ്‍ലാമിക് സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് അബ്ദുല്‍ ഹകീം ഫൈസി റഹ്‍മാനിയുടെ അധ്യക്ഷതയില്‍ ബഷീര്‍ റഹ്‍മാനി ഉദ്ഘാടനം ചെയ്തു. നാസര്‍ റഹ്‍മാനി തിരുവള്ളൂര്‍ പ്രാര്‍ത്ഥന നടത്തി. ശിഹാബ് റഹ്‍മാനി കണക്കവതരിപ്പിച്ചു. തുടര്‍ന്ന് വിവിധ എമിറേറ്റുകളെ പ്രതിനിധീകരിച്ചുള്ള റഹ്‍മാനികളുടെ ചര്‍ച്ചയും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.


മുഖ്യ ഭാരവാഹികള്‍



മറ്റു പ്രധാന ഭാരവാഹികള്‍

അബ്ദുല്‍ ഗഫൂര്‍ റഹ്‍മാനി കന്പളക്കാട് (വര്‍ക്കിംഗ് പ്രസിഡന്‍റ്), അബ്ദുല്ല റഹ്‍മാനി വയനാട്, ബഷീര്‍ റഹ്‍മാനി കുറ്റിപ്പുറം (വൈ.പ്രസിഡന്‍റുമാര്‍ ), ശിഹാബുദ്ദീന്‍ റഹ്‍മാനി ചെന്പശ്ശേരി, റഫീഖ് റഹ്‍മാനി മണ്ണാര്‍ക്കാട് (ജോ. സെക്രട്ടറിമാര്‍ ), അബ്ദുസ്സലാം റഹ്‍മാനി ജീലാനി നഗര്‍ (ഓര്‍ഗ. സെക്ര), ഉബൈദുള്ള റഹ്‍മാനി കൊന്പംകല്ല് (മീഡിയ സെല്‍ )

ഇമാം ശാഫി ഇസ്‌ലാമിക്‌ അക്കാദമിക്ക്‌ ശിലയിട്ടു

കുമ്പള : കുമ്പള ബദ്‌രിയ്യാ നഗറില്‍ സ്ഥാപിക്കുന്ന ഇമാം ശാഫി ഇസ്‌ലാമിക്‌ അക്കാദിയുടെ വിവിധ സ്ഥാപനങ്ങള്‍ക്ക്‌ പാണക്കാട്‌ സയ്യിദ്‌ ബഷീറലി ശിഹാബ്‌ തങ്ങള്‍ ശിലയിട്ടു. ചെയര്‍മാന്‍ ഹാജി കെ. മുഹമ്മദ്‌ അറബി പതാക ഉയര്‍ത്തി. തുടര്‍ന്ന്‌ നടന്ന പൊതു സമ്മേളനം സമസ്‌ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനംചെയ്‌തു. സമസ്‌ത ഉപാധ്യക്ഷന്‍ ഖാസി സി.എം.അബ്ദുല്ല മൗലവി അധ്യക്ഷത വഹിച്ചു. നാസര്‍ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തി. ചെര്‍ക്കളം അബ്ദുല്ല, സയ്യിദ്‌ ബഷീറലി ശിഹാബ്‌ തങ്ങള്‍, സയ്യിദ്‌ എന്‍.പി.എം.സൈനുല്‍ ആബിദീന്‍ തങ്ങള്‍. യു.എം.അബ്ദുറഹ്‌മാന്‍ മൗലവി, ഒമാന്‍ മുഹമ്മദ്‌ ഹാജി, ഹാജി കെ.മുഹമ്മദ്‌ അറബി, സയ്യിദ്‌ അലി തങ്ങള്‍, തളങ്കര ഇബ്രാഹിം ഖലീല്‍, പി.ബി.അബ്ദുറസാഖ്‌. ഹാജി ടി.എം.കുഞ്ഞി, എം.അബ്ബാസ്‌, സോനാബസാര്‍ മമ്മൂഞ്ഞി ഹാജി, കെ.എ.ഹമീദ്‌ ഹാജി, എം.സി.ഖമറുദ്ദീന്‍, വി.പി.അബ്ദുല്‍ഖാദിര്‍ ഹാജി, ഗോള്‍ഡന്‍ അബ്ദുല്‍ഖാദിര്‍ പ്രസംഗിച്ചു. എം.എ.കാസിം മുസ്‌ലിയാര്‍ സ്വാഗതവും കെ.എല്‍.അബ്ദുല്‍ഖാദിര്‍ അല്‍ ഖാസിമി നന്ദിയും പറഞ്ഞു.

പ്രാസ്ഥാനിക സമ്മേളനം സയ്യിദ്‌ കെ.എസ്‌.അലി തങ്ങള്‍ ഉദ്‌ഘാടനംചെയ്‌തു. യു.എം.അബ്ദുറഹ്‌മാന്‍ മൗലവി അധ്യക്ഷത വഹിച്ചു. സയ്യിദ്‌ എന്‍.പി.എം.സൈനുല്‍ ആബിദീന്‍ തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തി. മുട്ടം കുഞ്ഞിക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തി. ചെര്‍ക്കളം അബ്ദുല്ല, നാസര്‍ ഫൈസി കൂടത്തായി, എം.എ.ഖാസിം മുസ്‌ലിയാര്‍, ഒമാന്‍ മുഹമ്മദ്‌ ഹാജി പ്രസംഗിച്ചു. കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ സ്വാഗതവും കെ.പി.ഹംസ നന്ദിയും പറഞ്ഞു.

ചങ്ങലയിലെ സഖാഫിക്കണ്ണി - റിയാസ് ടി. അലി


ഹജ്ജ്‌ ക്ലാസ്‌ നടത്തി

കരുവാരക്കുണ്ട്‌ : ദാറുന്നജാത്ത്‌ ഇസ്‌ലാമിക്‌ സെന്ററിന്‌ കീഴില്‍ ഹജ്ജാജിമാര്‍ക്ക്‌ ക്ലാസെടുത്തു. സമസ്‌ത ജില്ലാസെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. സൈതലവി മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. ദാറുന്നജാത്ത്‌ സെക്രട്ടറി അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, മൊയ്‌തീന്‍ ഫൈസി പുത്തനഴി. മൊയ്‌തിന്‍കുട്ടി ഫൈസി വാക്കോട്‌, സി. അബ്ദുല്ല മൗലവി എന്നിവര്‍ പ്രസംഗിച്ചു.

എസ്‌.എം.എഫ്‌ ജില്ലാകമ്മിറ്റി യോഗം

മലപ്പുറം : സുന്നി മഹല്ല്‌ ഫെഡറേഷന്‍ ജില്ലാകമ്മിറ്റി യോഗം കെ.എ. റഹ്‌മാന്‍
ഫൈസി ഉദ്‌ഘാടനംചെയ്‌തു. മഹല്ലുതല ദഅ്‌വാ പ്രവര്‍ത്തനം സജീവമാക്കാനും
സ്‌കൂള്‍തലത്തില്‍ സ്‌നേഹതീരം പരിപാടി നടത്താനും യോഗം തീരുമാനിച്ചു. കാളാവ്‌
സെയ്‌തലവി മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു.

പി.പി. മുഹമ്മദ്‌ ഫൈസി, ചെമ്മുക്കന്‍
കുഞ്ഞാപ്പുഹാജി, കെ.എം. സെയ്‌തലവിഹാജി, സി.എം. കുട്ടി സഖാഫി, സി.കെ. മുഹിയുദ്ദീന്‍
ഫൈസി, കെ.സി. ഹസന്‍കുട്ടി, ഒ.പി.കുഞ്ഞാപ്പുഹാജി, പി.ടി. ആലി മുസ്‌ലിയാര്‍, ഹംസഹാജി,
ടി.എച്ച്‌. അബ്ദുല്‍അസീസ്‌ ബാഖവി, പി. അബ്ദുറഹ്‌മാന്‍, ടി.പി. അസൈന്‍, തറമ്മല്‍
അബുഹാജി, കെ.എം. അബുട്ടിഹാജി, എന്‍. മൂസ്സക്കുട്ടിഹാജി, കെ. ബാവഹാജി, മച്ചിങ്ങല്‍
കുഞ്ഞു, അത്തിമണ്ണില്‍ അബുഹാജി, സി.എം. അബ്ദുസമദ്‌ ഫൈസി, മൂസ മുസ്‌ലിയാര്‍,
അമ്പായത്തിങ്ങല്‍ അബൂബക്കര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എ.കെ.
ആലിപ്പറമ്പ്‌ സ്വാഗതവും മുഹമ്മദ്‌ ഷാഫി നന്ദിയും പറഞ്ഞു.

യാത്രയയപ്പ്‌ നല്‍കി

തിരൂര്‍ : ഈ വര്‍ഷം ഹജ്ജിന്‌ പോകുന്ന ഹജ്ജാജിമാര്‍ക്ക്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. തിരൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ്‌ നല്‍കി. സയ്യിദ്‌ കെ.കെ.എസ്‌. തങ്ങള്‍ വെട്ടിച്ചിറ ഉദ്‌ഘാടനംചെയ്‌തു. തറമ്മല്‍ അബുഹാജി അധ്യക്ഷതവഹിച്ചു. അബ്ദുസമദ്‌ പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. സി.കെ. മൊയ്‌തീന്‍ ഫൈസി, എം. സൈനുദ്ദീന്‍, സി.പി. അബൂബക്കര്‍ ഫൈസി, ടി. സൈനുദ്ദീന്‍, എം. മന്‍സൂര്‍ മൂപ്പന്‍, ഇ. സാജിത്‌ മൗലവി എന്നിവര്‍ പ്രസംഗിച്ചു. അത്തിപ്പറ്റ മൊയ്‌തീന്‍കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ഥനയ്‌ക്ക്‌ നേതൃത്വംനല്‍കി

അറബിക്‌ കോളേജ്‌ ജനറല്‍ബോഡി യോഗം

താനൂര്‍ : ഇസ്‌ലാഹുല്‍ ഉലും അറബിക്‌ കോളേജ്‌ താനൂരിന്റെ ജനറല്‍ബോഡി യോഗം നടന്നു. ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. ഭാരവാഹികള്‍: സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ (പ്രസി.), പി.പി.തങ്ങള്‍ കണ്ണന്തളി, എസ്‌.എം.ജിഫ്രി തങ്ങള്‍ കക്കാട്‌, കോട്ടുമല ടി.എം.ബാപ്പുമുസ്‌ലിയാര്‍ (വൈസ്‌ പ്രസി), സി.കെ.എം.ബാപ്പുഹാജി (ജന. സെക്ര), സി.ഒ.അബൂബക്കര്‍ഹാജി, പി.പി.മൊയ്‌തീന്‍കുട്ടി ഹാജി (ജോ. സെക്ര), യു.ഷാഫിഹാജി (ട്രഷ), ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (മാനേജര്‍).

ജെ.ഐ.സി. മീഡിയ അക്കാദമി ഉദ്ഘാടനം ചെയ്തു.



ജിദ്ദ : എല്ലാ മുസ്‍ലിംകളും തീവ്രവാദികളല്ല, എന്നാല്‍ എല്ലാ തീവ്രവാദികളും മുസ്‍ലിംകളാണഅ എന്നുള്ള രീതിയിലുള്ള പ്രചാരണം ഉണ്ടാക്കി എടുക്കാന്‍ മീഡിയകള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും എന്നാല്‍ ധാര്‍മ്മികതയില്‍ ഊന്നിയ സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമെ കുപ്രചരണങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളുവെന്നും മുസ്‍ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി ടി.വി. ഇബ്രാഹീം പറഞ്ഞു. ഇസ്‍ലാമിക പ്രബോധന രംഗത്ത് പത്ത് വര്‍ഷം പൂര്‍ത്തീകരിക്കുന്ന ജിദ്ദ ഇസ്‍ലാമിക് സെന്‍ററിന്‍റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ദശ വര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി ആരംഭിക്കുന്ന മീഡിയ അക്കാദമിയുടെ ഉദ്ഘാടനം ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ നിര‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഇസ്‍ലാമിക് സെന്‍റര്‍ സാരഥി ടി.എച്ച്. ദാരിമി അധ്യക്ഷത വഹിച്ചു.


ആശയ പ്രചാരണ പ്രബോധന രംഗത്തിന് ഏറ്റവും ഉചിതമായ മാര്‍ഗ്ഗം അക്ഷരങ്ങള്‍ തന്നെയാണെന്നും, ഇസ്‍ലാമിക നാഗരികതയും പടര്‍ന്ന് പന്തലിച്ചത് അക്ഷരങ്ങളി‍ല്‍ കൂടി തന്നെയാണെന്നും ഗള്‍ഫ് മാധ്യമം ന്യൂസ് എഡിറ്റര്‍ കാസിം ഇരിക്കൂര്‍ പറഞ്ഞു. ആധുനിക പത്രമാധ്യമങ്ങള്‍ സൃഷ്ടിച്ച് വിടുന്ന ലൌ ജിഹാദ് പോലെയുള്ള വിഷയങ്ങള്‍ പ്രതിരോധിക്കാന്‍ ശേഷിയുള്ള മാധ്യമ പ്രവര്‍ത്തകര്‍ കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് ചടങ്ങില്‍ പ്രസംഗിച്ച എഴുത്തുകാരനായ ബഷീര്‍ വള്ളിക്കുന്ന് പറഞ്ഞു. അനാരോഗ്യകരമായ മത്സര പ്രവണതകള്‍ മാധ്യമങ്ങളെ മുഖ്യധാരയില്‍ എത്തിക്കുന്നതില്‍ വിഘാതം സൃഷ്ടിക്കുന്നുണ്ടെന്ന് മലയാളം ന്യൂസ് പത്രാധിപസമിതി അംഗവും ജെ.ഐ.സി. മീഡിയ അക്കാദമി ഡയറക്ടറുമായ സി.ഒ.ടി. അസീസ് പറഞ്ഞു.


ഇ.പി. ഉബൈദുല്ല വണ്ടൂര്‍ , ഉസ്‍മാന്‍ ഇരുന്പുഴി, ജാഫറലി പാലക്കോട്, പി.കെ. അബ്ദുസ്സലാം ഫൈസി, ഉസ്‍മാന്‍ ഇരിങ്ങാട്ടിരി തുടങ്ങിയവര്‍ പ്രസംഗിച്ചു.


ജെ.ഐ.സി. മീഡിയ വിഭാഗം പുറത്തിറക്കിയ ശിഹാബ് തങ്ങള്‍ ജീവിതവും ദര്‍ശനവും എന്ന സി.പി. സൈതലവിയുടെ പ്രഭാഷണത്തിന്‍റെ വീഡിയോ സി.ഡി. പ്രകാശനം അബൂബക്കര്‍ അരിന്പ്രക്ക് നല്‍കി കണ്‍വീനര്‍ മജീദ് ടി.വി. ഇബ്രാഹീം നിര്‍വ്വഹിച്ചു. ജെ.ഐ.സി. മീഡിയ വിംഗ് കണ്‍വീനര്‍ മജീദ് പുകയൂര്‍ സ്വാഗതവും ഉസ്‍മാന്‍ എടത്തില്‍ നന്ദിയും പറഞ്ഞു. ജഅ്ഫര്‍ വാഫി ഖിറാഅത്ത് നടത്തി. ജേണലിസം ക്ലാസ് അടുത്ത വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുന്നതാണെന്ന് അക്കാദമി ഡയറക്ടര്‍ അറിയിച്ചു.


- മജീദ് പുകയൂര്‍ & ഉസ്‍മാന്‍ എടത്തില്‍ -

ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി: ഹൈദരലി ശിഹാബ്‌തങ്ങള്‍ ചാന്‍സലര്‍

മലപ്പുറം : ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി ചാന്‍സലറായി ദാറുല്‍ഹുദാ പ്രസിഡന്റും സുന്നി മഹല്ല്‌ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌തങ്ങളെയും പ്രൊ. ചാന്‍സലറായി സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറിയും ദാറുല്‍ഹുദാ വൈസ്‌പ്രസിഡന്റുമായ ചെറുശ്ശേരി സൈനുദ്ദീന്‍മുസ്‌ലിയാരെയും തിരഞ്ഞെടുത്തു.

പ്രസിഡന്റ്‌ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി ഉന്നതാധികാര സമിതി യോഗത്തിലാണ്‌ ഇവരെ തിരഞ്ഞെടുത്തത്‌.

യോഗത്തില്‍ വൈസ്‌പ്രസിഡന്റുമാരായ എസ്‌.എം. ജിഫ്‌രിതങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ജന. സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, സെക്രട്ടറിമാരായ യു. ശാഫിഹാജി, പ്രൊഫ. ഇ. മുഹമ്മദ്‌, ട്രഷറര്‍ കെ.എം. സെയ്‌തലവിഹാജി, സയ്യിദ്‌ മുനവ്വറലി ശിഹാബ്‌തങ്ങള്‍. ഡോ. യു.വി.കെ മുഹമ്മദ്‌, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌നദ്‌വി, പി.കെ. മുഹമ്മദ്‌ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു

ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍



- usman edathil -

റഹ് മാനീസ്‌ അസോസിയേഷന്‍ അറിയിപ്പ്

Dubai : മുമ്പ്‌ പറഞ്ഞതില്‍ നിന്നും വിത്യസ്തമായി യു.എ.ഇ. ചാപ്റ്റര്‍ റഹ്‍മാനീസ് അസോസിയേഷന്‍ സംഗമവും ജനറല്‍ ബോഡി യോഗവും നാളെ ജുമുഅ നിസ്കാരാനന്തരം ദുബായ് (ദേര) നാസര്‍ സ്ക്വയറിലെ ഇഷ്ടിക പള്ളിക്ക് സമീപമുള്ള മലബാര്‍ ഇസ്ലാമിക്‌ സെന്‍ററിലാണ് നടക്കുക. നേരത്തെ അറിയിച്ചിരുന്നത് df -യില്‍ നടക്കുമെന്നായിരുന്നു.ആയതിനാല്‍ മുഴുവന്‍ യു.എ.ഇ . യിലെ മുഴുവന്‍ റഹ്‍മാനികളും ജുമുഅക്ക് നാസര്‍ സ്ക്വയറിലെ ഇഷ്ടിക പള്ളിയില്‍ എത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു

- chu.rahmani -

വീട് നിര്‍മ്മാണം രണ്ടാം ഗഡു നല്‍കി



നാട്ടില്‍ വെച്ച് വാഹനാപകടത്തില്‍ മരണപ്പെട്ട മുഹമ്മദ് ഫൈസിയുടെ കുടുംബത്തിന് വേണ്ടി എസ്.കെ.എസ്.എസ്.എഫ്. യു.എ.ഇ. കമ്മിറ്റി നിര്‍മ്മിക്കുന്ന വീടിന്‍റെ നിര്‍മ്മാണ ഫണ്ടിലേക്കുള്ള രണ്ടാം ഗഡു (രണ്ട് ലക്ഷം രൂപ) അല്‍ഐന്‍ സുന്നി സെന്‍റര്‍ പ്രസിഡന്‍റ് അത്തിപ്പറ്റ മൌയ്തീന്‍കുട്ടി മുസ്‍ലിയാര്‍ നാസര്‍ ഫൈസിയെ ഏല്‍പ്പിക്കുന്നു. ത്വയ്യിബ് ഫൈസി, അബ്ദുല്‍ കരീം എടപ്പാള്‍ തുടങ്ങിയവര്‍ സമീപം


- ഷക്കീര്‍ കോളയാട് 0507396263 -

കറാമയില്‍ ദുബൈ സുന്നി സെന്‍റര്‍ ബ്രാഞ്ച്

ദുബൈ : കറാമയില്‍ ദുബൈ സുന്നി സെന്‍ററിന്‍റെ ബ്രാഞ്ച് ഓഫീസ് ആരംഭിക്കുന്നു. ഇതിനു വേണ്ടി എടുത്ത ഫ്ലാറ്റില്‍ സമസ്തയുടെ അനുഭാവികളോ പ്രവര്‍ത്തകരോ ആയ സുന്നി ബാച്ചിലേഴ്സിനു ബെഡ്സ്പേസ് ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ ഉടന്‍ ബന്ധപ്പെടുക

0506755092, 0556133297

- ഷക്കീര്‍ കോളയാട് 0507396263 -

മതപ്രബോധന രംഗത്ത് മഖ്യപങ്ക് മദ്റസ അധ്യാപകര്‍ക്ക് : ചെറുശ്ശേരി

കോഴിക്കോട് : മതപ്രബോധനത്തിന് പ്രവാചകന്മാര്‍ക്ക് ശേഷം ദൗത്യം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നവരാണ് മതപണ്ഡിതന്മാരെന്നും വര്‍ത്തമാനകാലത്ത് അതില്‍ മുഖ്യപങ്ക് മദ്റസാ അധ്യാപകര്‍ക്കാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാര്‍ പറഞ്ഞു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച മുഅല്ലിം നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.

നവംബര്‍ 30ന് മുന്പ് മുഴുവന്‍ മദ്റസാ ഏരിയകളിലും രക്ഷകര്‍തൃയോഗം സംഘടിപ്പിച്ച് അധാര്‍മികതക്കെതിരെ ബോധവത്കരണം നടത്തും. വര്‍ഷത്തിലൊരിക്കല്‍ മുഅല്ലിം ദിനമായി ആചരിക്കും. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്ദുസ്സലാം മുസ്‍ലിയാര്‍ , കോട്ടുമല ടി.എം. ബാപ്പു മുസ്‍ലിയാര്‍ , എം.എ. മുഹ്‍യദ്ദീന്‍ മുസ്‍ലിയാര്‍ ആലുവ, കാളാവ് സയ്യിദലവി മുസ്‍ലിയാര്‍ , കെ.കെ. ഇബ്റാഹീം മുസ്‍ലിയാര്‍ , പി.എം. ഇന്പിച്ചിക്കോയ മുസ്‍ലിയാര്‍ , മാന്നാര്‍ ടി.എം. ഇസ്‍മാഈല്‍ കുഞ്ഞു ഹാജി (മസ്കത്ത്), എരമംഗലം മുഹമ്മദ് മുസ്‍ലിയാര്‍ , പുറങ്ങ് അബ്ദുല്ല മുസ്‍ലിയാര്‍ , ഡോ. അലി അസ്ഗര്‍ ബാഖവി കാവനൂര്‍ , കുഞ്ഞഹമ്മദ് ഹാജി തോടന്നൂര്‍ , സൂപ്പി ഹാജി തോടന്നൂര്‍ , അബ്ബാസലി ഫൈസി കാവനൂര്‍ , ടി.പി. അബ്ദുറഹ്‍മാന്‍ ഹാജി, ടി.എ. ഉസ്‍മാന്‍ ഹാജി, മുഹമ്മദ് അലി ഹാജി, ടി.വി. സി. അബൂബക്കര്‍ , ടി.വി.സി. അലി, അബ്ദുറഹ്‍മാന്‍ ഹാജി, ഇബ്റാഹീം ദാരിമി, ടി. മൊയ്തീന്‍ മുസ്‍ലിയാര്‍ , പി. ഹുസൈനാര്‍ ഫൈസി, മൊയ്തു മൗലവി, കെ.സി. അഹമ്മദ് കുട്ടി മൗലവി, അബൂബക്കര്‍ ഫൈസി മലയമ്മ, സി.കെ.എം. സാദിഖ് മുസ്‍ലിയാര്‍ , എം.എ. ചേളാരി എന്നിവര്‍ സംസാരിച്ചു. എസ്.വൈ.എസ്. സ്റ്റേറ്റ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ , അബ്ദുല്ല മാസ്റ്റര്‍ കൊട്ടപുറം എന്നിവര്‍ ക്ലാസെടുത്തു.

- shanu perumalabad -

സുന്നി കൗണ്‍സില്‍ മെന്പര്‍ഷിപ്പ് കാന്പയിന്‍



കുവൈത്ത് സിറ്റി : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ 2010/2011 വര്‍ഷത്തേക്കുള്ള മെന്പര്‍ഷിപ്പ് കാന്പയിന്‍ സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങളില്‍ നിന്നും അപേക്ഷ സ്വീകരിച്ചു കൊണ്ട് ശംസുദ്ധീന്‍ മൗലവി കവെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയാദര്‍ഷങ്ങളുടെ പ്രചാരണത്തിനായി കുവൈത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സുന്നി യുവജന സംഘത്തിന്‍റെ ഔദ്യോഗിക പോഷക സംഘടനയാണ് കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ . സമസ്തയെ സ്നേഹിക്കുന്ന മുഴുവന്‍ ആളുകളും സംഘടനയില്‍ അംഗങ്ങളാകണമെന്ന് യോഗം ആഹ്വാനം ചെയ്തു. മരക്കാര്‍കുട്ടി ഹാജി തലക്കടത്തൂര്‍ , ഹംസ ഹാജി കരിങ്കപ്പാറ, ശംസുദ്ധീന്‍ മൗലവി, അസീസ് ഹാജി തൊഴക്കാവ്, യൂസുഫ് തിരൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇസ്‍മാഈല്‍ ഹുദവി സ്വാഗതവും ഹക്കീം വാണിയന്നൂര്‍ നന്ദിയും പറഞ്ഞു.


- www.sunnicouncil.org -

ജെ.ഐ.സി. മീഡിയ അക്കാദമി ഉദ്ഘാടനം





- അബ്ദുല്‍ മജീദ് പുകയൂര്‍ -

ദുബൈ എസ്.കെ.എസ്.എസ്.എഫ്. തൃശൂര്‍ ജില്ല മീറ്റിംഗ്

ദുബൈ എസ്.കെ.എസ്.എസ്.എഫ്. തൃശൂര്‍ ജില്ല മീറ്റിംഗ് 16/10/2009 വെള്ളിയാഴ്ച ഇശാ നിസ്കാരത്തിന് ശേഷം അല്‍വാസല്‍ മാലിക് ബിന്‍ അനസ് മസ്ജിദില്‍ വെച്ച് നടക്കുന്നു.

ഓണ്‍ലൈന്‍ ക്ലാസ്

ബൈലക്സ് മെസഞ്ചര്‍ ഓണ്‍ലൈന്‍ ക്ലാസില്‍ ഇന്ന് (14/10/2009) വൈകീട്ട് ദുബൈ സമയം 8.45ന് അബ്ദുസ്സലാം ബാഖവി വടക്കേക്കാട് ക്ലാസെടുക്കുന്നു

വിഷയം : മദ്ഹബ്

കുളിര്‍മ കുടുംബ വേദി കുടുംബ സംഗമം

ജിദ്ദ : ജിദ്ദ ഇസ്‍ലാമിക് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ കുളിര്‍മ കുടുംബ സംഗമം ഒക്ടോബര്‍ 15 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ഷറഫിയ്യ ഇംപാല ഓഡിറ്റോറിയത്തില്‍ നടക്കുന്നതാണ്. ടി.എച്ച്. ദാരിമി, ഉസ്‍മാന്‍ ഇരുന്പുഴി, അബ്ദുറഊഫ് ഹുദവി, ഉസ്‍മാന്‍ ഇരിങ്ങാട്ടിരി തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. പരിപാടിയോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. റംസാനിന് മുന്പ് നടന്ന കുട്ടികളുടെ സര്‍ഗാത്മക കലാമത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനധാനം ചടങ്ങില്‍ വെച്ച് വിതരണം ചെയ്യുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് അബ്ദുറഹ്‍മാന്‍ ഗുഡല്ലൂര്‍ 0595930085, ഗഫൂര്‍ പട്ടിക്കാട് 0501359703 എന്നിവരുമായി ബന്ധപ്പെടണം.

- മജീദ് പുകയൂര്‍ , ജിദ്ദ -

ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ , കുടുംബ സംഗമം



- usman edathil -

ജെ.ഐ.സി. മീഡിയ അക്കാദമി ഉദ്ഘാടനം 16/10/2009 വെള്ളിയാഴ്ച

ജിദ്ദ : ജിദ്ദ ഇസ്‍ലാമിക് സെന്‍ററിന്‍റെ ആഭിമുഖ്യത്തിലുള്ള മീഡിയ അക്കാദമിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 16 വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ നടക്കും. ജിദ്ദയിലെ സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന അഭിരുചിയുള്ള പ്രവാസി മലയാളികളെ ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ ജോലി ചെയ്യാന്‍ പ്രാപ്തരാക്കി മാറ്റാനുള്ളതാണ് ഹൃസ്വകാല കോഴ്സ്. ഇസ്‍ലാമിക പ്രബോധന രംഗത്ത് പത്ത് വര്‍ഷം പൂര്‍ത്തീകരിക്കുന്ന ജിദ്ദ ഇസ്‍ലാമിക് സെന്‍ററിന്‍റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ദശ വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി ആരംഭിക്കുന്ന പത്ത് പഠന കോഴ്സുകളിലൊന്നാണിത്. ഇംഗ്ലീഷ് മലയാള പത്രപ്രവര്‍ത്തന രംഗത്ത് ഇന്ത്യയിലും വിദേശത്തും പ്രാഗത്ഭ്യം തെളിയിച്ച സി.ഒ.ടി. അസീസാണ് അക്കാദമി ഡയറക്ടര്‍ . മീഡിയ അക്കാദമിയില്‍ ജേണലിസം ക്ലാസ് ഈ മാസം 23 വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുമെന്നും താല്‍പര്യമുള്ളവര്‍ 6041721, 0508028087 എന്നീ നന്പറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നും ജെ.ഐ.സി. മീഡിയ വിഭാഗം കണ്‍വീനര്‍ അറിയിച്ചു.

- മജീദ് പുകയൂര്‍ , ജിദ്ദ -

റഹ്‍മാനീസ് ജനറല്‍ബോഡി മീറ്റിംഗ് 16/10/2009 വെള്ളിയാഴ്ച

യു.എ.ഇ. : യു.എ.ഇ. ചാപ്റ്റര്‍ റഹ്‍മാനീസ് ജനറല്‍ബോഡി മീറ്റിംഗ് 16/10/2009 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം ദേര ഹമരിയ്യ മദ്റസ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്നു. യു.എ.ഇ. യിലെ മുഴുവന്‍ റഹ്‍മാനികളും ജുമുഅക്ക് മുന്പ് തന്നെ ഹമരിയ്യ മസ്ജിദില്‍ എത്തിച്ചേരണമെന്ന് പ്രസിഡന്‍റ് അബ്ദുല്‍ ഹക്കീം ഫൈസി റഹ്‍മാനി, ജനറല്‍ സെക്രട്ടറി അബ്ദുല്ല റഹ്‍മാനി എന്നിവര്‍ അറിയിച്ചു.


- Ubaidulla rahmani -

മഖ്ദൂമിയ്യ ഇസ്‍ലാമിക് കോംപ്ലക്സ് (എം.ഐ.സി.) യതീംഖാന സില്‍വര്‍ ജൂബിലി നിറവില്‍




ജിദ്ദ : സാമ്രാജ്യത്വ അധിനിവേശ ശക്തികളുടെ ധിക്കാരത്തിന് മുന്പില്‍ മുട്ട് മടക്കാതെ സ്വതന്ത്രസമര ഭൂമിയില്‍ ജീവരക്തം കൊണ്ട് ചരിത്രം രചിച്ച മലബാറിന്‍റെ സമര ഭൂമികയില്‍ വള്ളുവന്പ്രം അത്താണിക്കലിലെ മഖ്ദൂമിയ്യ ഇസ്‍ലാമിക് കോംപ്ലക്സ് (എം.ഐ.സി.) സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നു. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം ഏല്‍പ്പിച്ച ആഘാതത്തില്‍ പിന്നോക്കം പോവേണ്ടിവന്ന ഈ പ്രദേശത്തിന്‍റെ വിദ്യാഭ്യാസവും സാംസ്കാരികവുമായ വളര്‍ച്ചയായിരുന്നു എം.ഐ.സി. യുടെ സ്ഥാപന ലക്ഷ്യം.


1985 ല്‍ ആരംഭിച്ച എം.ഐ.സി. യില്‍ ഇപ്പോള്‍ രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികളുണ്ട്. സംസ്ഥാനത്ത് ഏറ്റവും അധികം അനാഥരെ സംരക്ഷിക്കുന്ന യതീംഖാനകളില്‍ ഒന്നാണ് എം.ഐ.സി.. ഇവര്‍ക്ക് എല്‍ .കെ.ജി മുതല്‍ ഡിഗ്രി വരെയുള്ള വിദ്യാഭ്യാസത്തോടൊപ്പം ഭക്ഷണവും വസ്ത്രവും മറ്റ് താമസ സൗകര്യങ്ങളുമെല്ലാം കമ്മിറ്റി സൗജന്യമായി നല്‍കിവരുന്നു. കൂടാതെ പെരുന്നാള്‍ പോലുള്ള ആഘോഷ വേളകളില്‍ യതീം കുട്ടികളുടെ അഭിരുചിക്ക് അനുസൃതമായ വസ്ത്രങ്ങള്‍ അവര്‍ക്ക് തന്നെ തെരഞ്ഞെടുക്കാന്‍ കമ്മിറ്റി അവസരം നല്‍കുന്നു.


ഹയര്‍ സെക്കന്‍ററി സ്കൂളിന് പുറമെ ബി.എ. ഇംഗ്ലീഷ്, ബി.കോം. ഡിഗ്രികളുള്ള ആര്‍ട്സ് കോളേജും ഉള്‍കൊള്ളുന്ന എം.ഐ.സി. യില്‍ എസ്.എസ്.എല്‍ . സി. ആരംഭിച്ചത് മുതല്‍ നൂറ് ശതമാവം വിജയം കൈവരിച്ചു വരുന്നു. കേന്ദ്രസര്‍ക്കാറിന്‍റെ ഏരിയാ ഇന്‍റര്‍സീവ് പ്രോഗ്രാമിന്‍റെ കീഴില്‍ അനുവദിച്ച എല്‍ .പി. സ്കൂളും ഈ വിദ്യാഭ്യാസ സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. പുതിയ ഐ.ടി.സി. യും ആരംഭിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ ഒരു കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന മൂന്നു നിലകളുള്ള ഹോസ്റ്റല്‍ കെട്ടിടത്തിന്‍റെ പണി പുരോഗമിച്ചു വരുന്നു.


പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മുഖ്യ രക്ഷാധികാരിയും കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍ . എ. , കെ. മമ്മദ് ഫൈസി, കെ.ഐ. മുഹമ്മദ് ഹാജി, അരിന്പ്ര ബാപ്പു, പൂന്തല ബീരാന്‍ കുട്ടി ഹാജി എന്നിവര്‍ വൈസ് പ്രസിഡന്‍റുമാരും, ടി.വി. ഇബ്റാഹീം ജനറല്‍ സെക്രട്ടറിയും എ.എം. കുഞ്ഞാന്‍ ട്രഷററുമായ കമ്മിറ്റിയുടെയ മേല്‍നോട്ടത്തിലാണ് ഈ സ്ഥാപനം നടന്നുവരുന്നത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തിന് ശേഷം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് പുതിയ പ്രസിഡന്‍റ്.


സില്‍വര്‍ ജൂബിലി പ്രചാരണാര്‍ത്ഥം സൌദി അറേബ്യ സന്ദര്‍ശിക്കുന്ന കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍ . എ. യും ടി.വി. ഇബ്രാഹീമും എം.ഐ.സി. ജിദ്ദ കമ്മിറ്റി സംഘടിപ്പിച്ച വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തു. പ്രസിഡന്‍റ് എന്‍ . മുഹമ്മദിന്‍റെ അധ്യക്ഷതയില്‍ ഷറഫിയ്യ ഇംപാല ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം ഒ.കെ.എം. മൗലവി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മുഹമ്മദ് ഈസ കുട്ടി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍ .എ. , ടി.വി. ഇബ്രാഹീം, അബ്ദുഹാജി മൊറയൂര്‍ എന്നിവര്‍ പ്രസംഗിച്ചു. അരിന്പ്ര അബൂബക്കര്‍ സ്വാഗതവും എന്‍ . അലവി നന്ദിയും പറഞ്ഞു.

ജാമിഅഃ അസ്അദിയ്യഃ ക്ലാസ് ഉദ്ഘാടനം ചെയ്തു



പാപ്പിനിശ്ശേരി വെസ്റ്റ് : സമസ്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പാപ്പിനിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന മത ഭൗതിക സമന്വയ വിദ്യാഭ്യാസ സമുച്ചമായ ജാമിഅഃ അസ്അദിയ്യഃ ഇസ്‍ലാമിയ്യ അറബിക് കോളേജ് ക്ലാസ് ജാമിഅഃ അസ്അദിയ്യഃ യു.എ.ഇ. കമ്മിറ്റി രക്ഷാധികാരി സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് പി.കെ.പി. അബ്ദുസ്സലാം മുസ്‍ലിയാര്‍ അധ്യക്ഷത വഹിച്ചു. ബി.യൂസുഫ് ബാഖവി, അബൂസുഫ്‍യാന്‍ ബാഖവി, കെ. മുഹമ്മദ് ശരീഫ് ബാഖവി, എ. അബ്ദുല്ല ഹാജി, എ.കെ. അബ്ദുല്‍ ബാഖി തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്.കെ. ഹംസ ഹാജി സ്വാഗതവും എ.പി. അബ്ദുല്‍ ഖാദര്‍ ഹാജി നന്ദിയും പറഞ്ഞു.

ഫാമിലി ക്ലാസ്

ദുബൈ : റാശിദിയ്യ സുന്നി സെന്‍റര്‍ മദ്റസയിലെ ഫാമിലി ക്ലാസ് റമദാന്‍ അവധിക്ക് ശേഷം ഇന്ന് (08/10/2009) പുനരാരംഭിക്കും. യു.കെ. ജമാലുദ്ദീന്‍ മൗലവി പ്രഭാഷണം നടത്തും.

സി.എം. ഉറൂസും സ്വലാത്ത്‌ വാര്‍ഷികവും സമാപിച്ചു

മഞ്ചേരി: നാലുദിവസമായി കാവനൂര്‍ മജിമഅ്‌ മലബാര്‍ അല്‍ ഇസ്ല്‌ളാമിയില്‍ നടന്നുവരുന്ന സി.എം. ഉറൂസും, സ്വലാത്ത്‌ വാര്‍ഷികവും സമാപിച്ചു. സമാപന സമ്മേളനം എം.ഐ. ഷാനവാസ്‌ എം.പി. ഉദ്‌ഘാടനം ചെയ്‌തു. ഒ.പി. കുഞ്ഞാപ്പുഹാജി അധ്യക്ഷത വഹിച്ചു. ഖുര്‍ ആന്‍ സ്റ്റഡീ സെന്റര്‍ ഡയറക്ടര്‍ റഹ്‌മത്തുള്ളഖാസിമി മൂത്തേടം മുഖ്യപ്രഭാഷണം നടത്തി. സി.എം. കുട്ടി സഖാഫി, കുഞ്ഞിമാഹിന്‍ മുസ്‌ലിയാര്‍ എന്നിവര്‍ പ്രാര്‍ഥനയ്‌ക്ക്‌ നേതൃത്വം നല്‍കി. കാളാവ്‌ സൈതലവി മുസ്‌ലിയാര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, എം.പി.എം. ഷരീഫ്‌ കുരിക്കള്‍, കെ.സി. അബ്ദുള്ളഹാജി, നിര്‍മാണ്‍ മുഹമ്മദലി, കെ.എ. റഹ്‌മാന്‍ ഫൈസി, എന്‍.സി. മുഹമ്മദ്‌ഹാജി എന്നിവര്‍ സംസാരിച്ചു.

വിദ്യാര്‍ഥി യുവജന സമ്മേളനം പി.കെ. ബഷീര്‍ ഉദ്‌ഘാടനം ചെയ്‌തു. കൊളത്തൂര്‍ ടി. മുഹമ്മദ്‌ മൗലവി വിഷയം അവതരിപ്പിച്ചു. പി.വി. ഉസ്‌മാന്‍ അധ്യക്ഷത വഹിച്ചു. പൂര്‍വവിദ്യാര്‍ഥി സമ്മേളനത്തില്‍ കെ.എം. ബഹാവുദ്ദീന്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി. സര്‍ഗപ്രതിഭാ സംഗമം ജില്ലാ പഞ്ചായത്ത്‌ അംഗം പി.പി. സഫറുള്ള ഉദ്‌ഘാടനം ചെയ്‌തു.

- jaleel karakkunnu -

സൗദി ഹൈല്‍ ഹജ്ജ് രജിസ്ട്രേഷന്‍ ഉദ്ഘാടനം

സൗദി : സൗദി ഹൈല്‍ ഇസ്‍ലാമിക് സെന്‍റര്‍ ഈ വര്‍ഷത്തെ ഹജ്ജ് രജിസ്ട്രേഷന്‍ ഉദ്ഘാടനം വ്യാഴാഴ്ച രാത്രി 9 മണിക്ക് ഇസ്‍ലാമിക് സെന്‍റര്‍ ഓഫീസില്‍ വെച്ച് നടക്കുന്നു. ഹൈലില്‍ നിന്ന് ഹജ്ജിന് പോകാന്‍ ആഗ്രഹിക്കുന്നവര്‍ ഉടന്‍തന്നെ ഹൈല്‍ ഇസ്‍ലാമിക് സെന്‍ററുമായി ബന്ധപ്പെടുക.

അശറഫ് മാന്പ്ര 0508075375

നൌഷാദ് ഊമശ്ശേരി 0559063914

ബഷീര്‍ തൃശൂര്‍ 0559533780

- uknoushad -

SKSSF 2010 Calender

എസ്.കെ.എസ്.എസ്.എഫ്. 2010 കലണ്ടര്‍ പുറത്തിറങ്ങി

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

0495 2700177

- SKSSFNEt -

എസ്.കെ.എസ്.എസ്.എഫ്. കാന്പസ് വിംഗ് തിരുവനന്തപുരം



എസ്.കെ.എസ്.എസ്.എഫ്. കാന്പസ് വിംഗ് തിരുവനന്തപുരം ഏരിയ കമ്മിറ്റി


കാന്പസ് മീറ്റ് 2009




10 ഒക്ടോബര്‍ 2009 ശനിയാഴ്ച




രാവിലെ 9 മണി മുതല്‍ വൈകീട്ട് 4 മണി വരെ




samastha jubilee soudham




mele thampanoor




thiruvananthapuram

For more details contact campusmeet.skssf@gmail.com

ഇസ്‍ലാമിക ചര്യയിലേക്ക് തിരിച്ചു പോവുക : ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍



ജിദ്ദ : സ്വയംകൃതാനര്‍ത്ഥങ്ങളാല്‍ നേരിടുന്ന മഹാവിപത്തുകള്‍ മാനവ സമൂഹത്തെ ഒരു പുനര്‍ വിചിന്തനത്തിലൂടെ ഇസ്‍ലാമിക ചര്യയിലേക്ക് തിരിച്ചു പോകാന്‍ പ്രേരിപ്പിക്കുന്ന ദൈവീക പരീക്ഷണണാണെന്ന് ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ ഡയറക്ടര്‍ മുഹമ്മദ് ടി.എച്ച്. ദാരിമി ഉദ്ബോധിപ്പിച്ചു. ജിദ്ദ ബഗ്ദാദിയ്യ ദാറുസ്സലാം ജെ.ഐ.സി. ഓഡിറ്റോറിയത്തില്‍ നടന്ന മത പഠന ക്ലാസില്‍ H1NI ഭയാശങ്കകളെ കുറിച്ചുള്ള ഇസ്‍ലാമിക മാനം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


സമൂഹത്തില്‍ തിന്മകള്‍ വ്യാപകമാവുകയും അതു പരസ്യമായി ആഘോഷിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് മഹാമാരികള്‍ കൊണ്ടുള്ള ദുരന്ത പരീക്ഷണങ്ങള്‍ അവര്‍ക്ക് നേരിടേണ്ടി വരും എന്ന പ്രവാചക തിരുമേനിയുടെ താക്കീത് പ്രസക്തമാണ്. നിര്‍ണ്ണിതമായ ഇസ്‍ലാമിക വിധി വിലക്കുകള്‍ മനുഷ്യന്‍റെ മതപരവും ആരോഗ്യപരവും കുടുംബ പരവും സാന്പത്തികവും തുടങ്ങി നിഖില മേഖലകളുടെയം സംരക്ഷണത്തിനു വേണ്ടിയുള്ളതാണ്. യഥാവിധി സൂക്ഷ്മതയോടെ ജീവിക്കുകയും ദൈവത്തില്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുക. വഴിവിട്ട ജീവിത ക്രമങ്ങള്‍ കാരണമാണ് പല പൂര്‍വ്വ സമൂഹങ്ങളും നശിപ്പിക്കപ്പെട്ടത്. ഇന്നത്തെ ദുരന്തങ്ങള്‍ ഒട്ടുമിക്കതും പാശ്ചാത്യ സംസ്കാരത്തിന്‍റെ സംഭാവനകളായി ചരിത്രം വിലയിരുത്തും.


ഏതൊരു സമൂഹവും സ്വയം നിലപാടില്‍ മാറ്റം വരുത്തുന്നതു വരെ അല്ലാഹുവും അവന്‍റെ സമീപനത്തില്‍ മാറ്റം വരുത്തുകയില്ല എന്ന വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപനം ഉള്‍കൊള്ളുന്ന സത്യവിശ്വാസികള്‍ വ്യക്തപരവും സാമൂഹ്യവുമായ സകല തിന്മകളില്‍ നിന്നും മുക്തമാകുകയും ജീവിതത്തിന്‍റെ മുഴുവന്‍ മേഖലകളിലും പരിശുദ്ധി കാത്തു സൂക്ഷിക്കുകയും ചെയ്യാന്‍ തയ്യാറാകണം. ശാരീരിക ശുദ്ധി ആരാധനകളുടെ ഭാഗമായ മുസ്‍ലിം സമൂഹം മുക്തിയുടെ ആത്യന്തിക ശുദ്ധി കാംക്ഷിച്ചു കൊണ്ട് ഇസ്‍ലാം വിവക്ഷിക്കുന്ന മാതൃകാ സമൂഹമായി നിലകൊള്ളണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.


- Usman Edathil Jeddah -

സമസ്ത പൊതുപരീക്ഷയില്‍ ദുബൈ സുന്നി സെന്‍റര്‍ ഹമരിയ്യ മദ്റസയില്‍ നിന്നും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍


ശിഹാബ്‌തങ്ങള്‍ സ്‌മാരക സൗധം: ഫണ്ട്‌ ഉദ്‌ഘാടനം ചെയ്‌തു

മലപ്പുറം : സുന്നിമഹല്ല്‌ ഫെഡറേഷന്‍ താഴെക്കോട്‌ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിങ്കല്ലത്താണിയില്‍ നിര്‍മ്മിക്കന്ന ശിഹാബ്‌ തങ്ങള്‍ സമാരക സൗധത്തിന്റെ ഫണ്ട്‌ ഉദ്‌ഘാടനം പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ നിര്‍വഹിച്ചു. പാണക്കാട്‌ നടന്ന യോഗത്തില്‍ പാണക്കാട്‌ മുനവറലി ശിഹാബ്‌ തങ്ങള്‍, കെ.സി.അബ്ദുള്‍ ഖാദര്‍ മുസ്‌ലിയാര്‍, എ.കെ.ആലിപ്പറമ്പ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്‌കാരക സൗധ നിര്‍മ്മാണ ഭാരവാഹികള്‍: പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍(ചെയ), പി.ടി.ഖാലി(ഖാലിദ്‌- കണ്‍) പി.ടി.അബ്ദുസമദ്‌(വര്‍ക്കിങ്ങ്‌ കണ്‍), എം.എസ്‌.അലവി(കണ്‍), നാലകത്ത്‌ ഹംസ(ട്രഷ).

സത്യധാര കഴിഞ്ഞ ലക്കം

സത്യധാരയുടെ കഴിഞ്ഞ ലക്കം (ശിഹാബ് തങ്ങള്‍ - പതിപ്പ്) ഇപ്പോള്‍ ബ്ലോഗില്‍ ഉണ്ട്. വായിക്കുവാനും ഡൌണ്‍ലോഡ് ചെയ്യുവാനും വലതുവശത്തുള്ള സത്യധാര എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സത്യധാര മെയിലില്‍ ലഭിക്കുവാന്‍ skssfnews@gmail.com എന്ന ബ്ലോഗിന്‍റെ മെയില്‍ അഡ്രസ്സിലേക്ക് request അയക്കുക

അസ്അദിയ്യ കോളേജ് ഇന്ന് തുറക്കും


ഹജ്ജ്‌ പഠന ക്ലാസ്‌ ഇന്ന്‌ (03-10-2009)

ദുബൈ : ദുബൈ സുന്നി സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള ഹജ്ജ്‌ പഠന ക്ലാസ്‌ ഇന്ന്‌ (03-10-2009) രാത്രി ഇശാ നിസ്‌കാരത്തിനു ശേഷം ദേര ഹംരിയ്യ മദ്‌‌റസയില്‍ ദുബൈ സുന്നി സെന്റര്‍ ആക്‌റ്റിംഗ്‌ പ്രസിഡന്റ്‌ അബ്ദുസ്സലാം ബാഖവി ഉദ്‌ഘാടനം ചെയ്യും. സിദ്ദീഖ്‌ നദ്‌വി ചേരൂര്‍, അമീര്‍ പി.വി., മുഹമ്മദ്‌ കുട്ടി ഫൈസി, ഫൈസല്‍ നിയാസ്‌ ഹുദവി, അബ്ദുല്‍ ഹക്കീം ഫൈസി തുടങ്ങിയവര്‍ പരിപാടിക്ക്‌ നേതൃത്വം നല്‍കും.

എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മജ്‌ലിസ്‌ ഇന്‍ത്വിസാബ്‌ യു.എ.ഇ. തല കണ്‍വെന്‍ഷന്‍ ഇന്ന്‌ (02/10/2009)

ഷാര്‍ജ്ജ : 2010 ഏപ്രില്‍ 23, 24, 25 തിയ്യതികളില്‍ കോഴിക്കോട്‌ വെച്ച്‌ നടക്കുന്ന എസ്‌.കെ.എസ്‌.എസ്‌എഫ്‌ ഡെലിഗേറ്റ്‌സ്‌ കാമ്പസിന്‌ മുന്നോടിയായി വിവിധ കര്‍മ്മപരിപാടികള്‍ക്ക്‌ രൂപം നല്‍കുന്നതിനും സ്വാഗതസംഘം രൂപീകരിക്കുന്നതിനും എസ്‌.കെ.എസ്‌.എസ്‌.എഫ്‌. യു.എ.ഇ. നാഷണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന യു.എ.ഇ. തല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഇന്ന്‌ ജുമുഅക്ക്‌ ശേഷം രണ്ട്‌ മണിക്ക്‌ ഷാര്‍ജ്ജ ഇന്ത്യന്‍ ഇസ്‌‌ലാമിക്‌ ദഅ്‌വ സെന്ററില്‍ ചേരും. യു.എ.ഇ. യിലെ വിവിധ സുന്നി സെന്റര്‍ പ്രതിനിധികള്‍, എസ്‌.കെ.എസ്‌.എസ്‌.എഫ്‌ വിവിധ എമിറേറ്റ്‌ ഭാരവാഹികള്‍, യു.എ.ഇ യിലെ സഹോദര സംഘടനാ പ്രതിനിധികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

മജ്‌ലിസ്‌ ഇന്‍ത്വിസാബിന്റെ ഭാഗമായി നടത്തപ്പെടുന്ന സന്നദ്ധ പ്രവര്‍ത്തക സമ്മേളനം (വിഖായ), മത പണ്ഡിത വിദ്യാര്‍ത്ഥി സമ്മേളനം (ഹിദായ), പ്രൊഫഷണലുകളുടെ കൂട്ടായ്‌മ (സലാമ) തുടങ്ങിയവക്ക്‌ കണ്‍വെന്‍ഷന്‍ രൂപം നല്‍കും. എല്ലാ പ്രവര്‍ത്തകരും കണ്‍വെന്‍ഷനില്‍ എത്തിച്ചേരണമെന്ന്‌ പ്രസിഡന്റ്‌ ഷൗക്കത്ത്‌ മൗലവിയും ജനറല്‍ സെക്രട്ടറി ഫൈസല്‍ നിയാസ്‌ ഹുദവിയും അറിയിച്ചു.