സഹചാരി ഫണ്ട് ശേഖരണം വിജയിപ്പിക്കുക: ഹൈദരലി ശിഹാബ് തങ്ങള്‍

- https://www.facebook.com/SKSSFStateCommittee/photos/a.1664473340477659.1073741828.1664451827146477/1894973554094302/?type=3&theater

എസ് കെ എസ് എസ് എഫ് സ്റ്റെപ് എക്സൽ മീറ്റ് ശ്രദ്ധേയമായി

സിവിൽ സർവീസ് പരീക്ഷക്ക് തയ്യാറായി നിൽക്കുന്ന സ്റ്റെപിലെ വിദ്യാർത്ഥികൾക്കായി കോഴിക്കോട് ഇസ്ലാമിക് സെൻററിൽ സംഘടിപ്പിച്ച ഏകദിന ശിൽപശാല ശ്രദ്ധേയമായി. സ്റ്റെപ് ചീഫ് പാട്റൻ മുഹമ്മദലി ശിഹാബ് ഐ എ എസ് വ്യക്തിഗത മുഖാമുഖത്തിന് ശേഷം കുട്ടികളുമായി ദീർഖ നേരം സംവദിച്ചു. 

സ്റ്റെപ് വിദ്യാർത്ഥികൾ നടത്തിയ വിസ്ഡം റൗണ്ടിൽ യൂസുഫ് വാണിമേൽ, ജാസിർ മഞ്ചേരി, ഹാജറ എം, മുനവ്വർ വാഴക്കാട്, അബ്ദുൽ സമദ് വി. സി, ദിൽഷാദ് മലപ്പുറം, ആഷിഖ് കൊണ്ടോട്ടി, ഷഹ്സാദ് കണ്ണൂർ, നജ്മ തബ്ശീറ സംസാരിച്ചു. 

ശിൽശാല എസ്. കെ എസ് എസ് എഫ് അബൂദാബി സ്റ്റേറ്റ് കമ്മറ്റി പ്രസിഡന്റ് സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ ഉൽഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സത്താർ പന്തല്ലൂർ അധ്യക്ഷത വഹിച്ചു. ഷാഹുൽ ഹമീദ് മേൽമുറി, ഡോ: മജീദ് കൊടക്കാട്, ശംസുദ്ധീൻ ഒഴുകൂർ, റാഷിദ് വേങ്ങര, ഷംസാദ് സാലിം പൂവത്താണി, മുനീർ കെ കെ പ്രസംഗിച്ചു. ട്രെൻറ് സംസ്ഥാന കമ്മറ്റി വൈ. ചെയർമാൻ റിയാസ് നരിക്കുനി സ്വാഗതവും സ്റ്റെപ് കോർഡിനേറ്റർ റഷീദ് കോടിയൂറ നന്ദിയും പറഞ്ഞു. 

എസ്. കെ എസ് എസ് എഫ് ഷാർജ, അബുദാബി കമ്മിറ്റികളുടെ സഹായത്തോടെ ട്രെന്റിന് കീഴിൽ രണ്ട് ബാച്ചുകളിലായി നടന്നു വരുന്ന സിവിൽ സർവീസ് പരിശീലനത്തിന്റെ ഭാഗമായിരുന്നു ശിൽപശാല. 

സ്റ്റെപ് കഴിഞ്ഞ 5 വർഷമായി നടത്തി വരുന്ന ശിൽപശാലകളിലൂടെ കടന്നുപോയ 5 വിദ്യാർത്ഥികൾ ഡൽഹി, തിരുവനന്തപുരം, കോട്ടയം, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ ഒരു വർഷത്തെ തീവ്രപരിശീലനത്തിന് ശേഷം ഈ വർഷത്തെ പരീക്ഷ എഴുതുന്നുണ്ട്. തുടർന്നുള്ള വർഷങ്ങളിൽ കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതാനായി തയ്യാറെടുത്ത് വരികയാണ്. 
- https://www.facebook.com/SKSSFStateCommittee/photos/a.1664473340477659.1073741828.1664451827146477/1894377230820601/?type=3&theater

ബദിയഡുക്ക റൈഞ്ച്; സമസ്ത: മുഅല്ലിം ബ്യൂറൊ ആരംഭിച്ചു

ബദിയഡുക്ക: സമസത മദ്രസ മാനേജ് മെന്റ് അസോസിയേഷൻ ബദിയഡുക്ക റൈഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ട് നിൽക്കുന്ന റമളാൻ കാമ്പയിന്റെ ഭാഗമായി ബദിയഡുക്ക അപ്പർ ബസാറിലുള്ള ശംസുൽ ഉലമ ഇസ്ലാമിക്ക് സെൻററിൽ മുഅല്ലിം ബ്യൂറൊ ആരംഭിച്ചു. റൈഞ്ച് പരിധിയിൽ ജോലി ആവശ്യമുള്ള ഉസ്താദുമാരും സ്റ്റാഫിനെ ആവശ്യമുള്ള മഹല്ല് കമ്മിറ്റിക്കാരും പ്രവർത്തി സമയങ്ങളിൽ ഓഫീസുമായോ 9446785686 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണമെന്ന് റൈഞ്ച് മാനേജിംഗ് കമ്മിറ്റി അറിയിച്ചു. കാമ്പയിന്റെ ഭാഗമായി മഹല്ല് തലങ്ങളിൽ മതപഠന ക്ലാസ്, സ്ത്രീകൾക്ക് ക്വിസ്സ് മത്സരം, പുരുഷൻമാർക്ക് പ്രബന്ധ മത്സരം, റിലീഫ് വിതരണം എന്നിവ സംഘടിപ്പിക്കും. 

പ്രസിഡണ്ട് അൻവർ ഓസോണിന്റെ അധ്യക്ഷതയിൽ സമസ്ത ദക്ഷിണ കന്നഡ ജില്ലാ പ്രസിഡണ്ട് സയ്യിദ് എൻ. പി. എം. സൈനുൽ ആബിദീൻ തങ്ങൾ അൽ ബുഖാരി കുന്നുംകൈ മുഅല്ലിം ബ്യൂറൊഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. സുബൈർ ദാരിമി പൈക്ക, റസാഖ് അർശദി കുമ്പഡാജ, ഹുസൈൻ ഹാജി ബേർക്ക, മുഹമ്മദ് ഹാജി എരിയപ്പാടി, അബ്ദുൽ ഖാദർ നെല്ലിക്കട്ട, ഖാദർ ബാറഡുക്ക, ഹസൈനാർ ഫൈസി പുണ്ടൂർ, ആദം ദാരിമി നാരംമ്പാടി, ഖലീൽ ദാരിമി ബെളിഞ്ചം, ലത്തീഫ് കന്യാന, റസാഖ് ദാരിമി മിലാദ് നഗർ, മൂസ മൗലവി ഉമ്പ്ര ങ്കള, സിദ്ദീഖ് ബെളിഞ്ചം, അസീസ് പാട്ലടുക്ക, ഹമീദ് ഖാസിമി പൈക്ക, ബഷീർ മൗലവി കുമ്പഡാജ, അൻവർ തുപ്പക്കൽ, മുനീർ ഫൈസി ഇഡിയഡുക്ക, ഹസൈനാർ ഫൈസി, കെ. കെ. അശ്റഫ് ഫൈസി കിന്നിങ്കാർ, ലത്തിഫ് ഹാജി മാർപ്പിനടുക്ക, ഇ. കെ. മുഹമ്മദ്, ഹസൈനാർ സഖാഫി പെരഡാല, ഫസൽ മൗലവി ചെറുണി തുടങ്ങിയവർ സംബന്ധിച്ചു. 

ഫോട്ടൊ അടിക്കുറിപ്പ്: സമസത മദ്രസ മാനേജ് മെന്റ് അസോസിയേഷൻ ബദിയഡുക്ക റൈഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബദിയഡുക്ക അപ്പർ ബസാറിലുള്ള ശംസുൽ ഉലമ ഇസ്ലാമിക്ക് സെൻററിൽ ആരംഭിച്ച മുഅല്ലിം ബ്യൂറൊ സമസ്ത ദക്ഷിണ കന്നഡ ജില്ലാ പ്രസിഡണ്ട് സയ്യിദ് എൻ. പി. എം. സൈനുൽ ആബിദീൻ തങ്ങൾ അൽ ബുഖാരി കുന്നുംകൈഉൽഘാടനം ചെയ്യുന്നു. 
- Rasheed belinjam

സംസ്‌കാരം വളരേണ്ട ഇടമാണ് വീട്ടകങ്ങള്‍: അബ്ബാസലി ശിഹാബ് തങ്ങള്‍

ഹാദിയ റമദാന്‍ പ്രഭാഷണത്തിന് തുടക്കമായി 


ഹിദായ നഗര്‍ (തിരൂരങ്ങാടി): ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലശാലാ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ സംഘടിപ്പിക്കുന്ന നാലാമത് റമദാന്‍ പ്രഭാഷണപരമ്പരക്ക് ഹിദായ നഗരിയില്‍ തുടക്കമായി പഞ്ചദിന പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സാംസ്‌കാരിക വളര്‍ച്ചയിലൂടെയാണ് സമൂഹസംസ്‌ക്യതി സാധ്യമാവുകയെന്നും ധാര്‍മികവും സാമൂഹികബോധവുമുള്ള സമൂഹ സൃഷ്ടിപ്പിന് വീട്ടകങ്ങളില്‍ നിന്നുതന്നെ സംസ്‌കാരിക ബോധം വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. റമദാന്‍ സുകൃതങ്ങളുടെ കാലമാക്കണമെന്നും വീടും പരിസരവും മതകീയന്താരക്ഷീത്തില്‍ വളര്‍ത്താന്‍ വിശ്വാസികള്‍ തയ്യാറാവാണമെന്നും തങ്ങള്‍ ഓര്‍മിപ്പിച്ചു. 

ദാറുല്‍ഹുദാ ജന. സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിച്ചു. ദാറുല്‍ഹുദാ വി. സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, കെ. എം സൈദലവി ഹാജി കോട്ടക്കല്‍, സി. യൂസുഫ് ഫൈസി മേല്‍മുറി, ഹസന്‍ കുട്ടി ബാഖവി, ഡോ. യു. വി. കെ മുഹമ്മദ്, യു. ശാഫി ഹാജി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂര്‍ സംബന്ധിച്ചു. വീട് സംസാകരങ്ങള്‍ വളരുന്ന ഇടം എന്ന വിഷയത്തില്‍ മുസ്ഥഫ ഹുവദി ആക്കോട് പ്രഭാഷണം നടത്തി. സമാപന ദുആക്ക് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി നേതൃത്വം നല്‍കി. ശരീഫ് ഹുദവി ചെമ്മാട് സ്വാഗതവും പി. കെ നാസ്വിര്‍ ഹുദവി നന്ദിയും പറഞ്ഞു. 

ഇന്ന് കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമുല്ലൈലി ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ ട്രഷറര്‍ കെ. എം സൈദലവി ഹാജി കോട്ടക്കല്‍ അധ്യക്ഷത വഹിക്കും. സന്തുഷ്ട വാര്‍ധക്യം: ഹൃദ്യമരണം എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 

നാളെ സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇമാമുനാശ്ശാഫിഈ: ജ്ഞാനിയുടെ ജീവിതം എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 

ജൂണ്‍ 3 ന്. ശനിയാഴ്ച സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തും. 4 ന് ഞായറാഴ്ച സമാപന സമ്മേളനവും പ്രാര്‍ഥനയും നടക്കും. സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉ്ദ്ഘാടനം ചെയ്യും. അന്‍സ്വാറുകള്‍ അതുല്യമാതൃകകള്‍ വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 

ഫോട്ടോ: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാല പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ സംഘടിപ്പിക്കുന്ന നാലമാത് റമദാന്‍ പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു 
-  Darul Huda Islamic University

മാമ്പുഴ അല്‍ ഹസനാത്ത് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്്മ ക്ക് രൂപം നല്‍കി

മര്‍ഹൂം അലി ഹസന്‍ മുസ്ലിയാരുടെ നാമധേയത്തില്‍ മാമ്പുഴ കേന്ദ്രീകരിച്ച് നടത്തുന്ന വിദ്യഭ്യാസ സ്ഥാപനങ്ങളുടെ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ 'ഫഹ്്മ്' അലുംനി ഓഫ് ഹസനാത്ത് മാമ്പുഴ പ രൂപീകരിച്ചു സയ്യിദ് ഹിഫ്‌ള് റഹ്മാന്‍ തങ്ങള്‍ പാണ്ടിക്കാട് പ്രസിഡന്റും ശബീര്‍ ഫൈസി ഉദരംപൊയില്‍ ജന. സെക്രട്ടറിയും ഉമറുല്‍ ഫാറൂഖ് ഫൈസി മാമ്പുഴ, ഫള്‌ലുദ്ദീന്‍ ഫൈസി ഏപ്പിക്കാട് വൈസ് പ്രസിഡന്റുമാര്‍, ജംശീദ് ഫൈസി ചെമ്പ്രശേരി, റിയാസ് ഫൈസി മാളിയേക്കല്‍ ജോ. സെക്രട്ടറിമാര്‍, ഹസന്‍ ഫൈസി കൊളപ്പറമ്പ് ട്രഷററുമായാണ് പുതിയകമ്മറ്റി പ്രിന്‍സിപ്പല്‍ ഹംസ റഹ്മാനി കൊണ്ടിപറമ്പിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജ സൈതാലി മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു പി. കുഞിമുഹമ്മദ്, ടി. കുഞ്ഞാലന്‍, എ അബ്ദുട്ടി, സംസാരിച്ചു ടി കമ്മുട്ടി ഹാജി സ്വാഗതവും ശബീര്‍ ഫൈസി ഉദരം പൊയില്‍ നന്ദിയും പറഞ്ഞു. 
- JAMIA NOORIYA PATTIKKAD

ഹാദിയ റമദാന്‍ പ്രഭാഷണം ഇന്ന് മുതല്‍ ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

ഹിദായ നഗര്‍ (തിരൂരങ്ങാടി): വിശുദ്ധ റമദാന്‍ വിശ്വാസിയുടെ ആത്മഹര്‍ഷം എന്ന പ്രമേയത്തില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലശാലാ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ സംഘടിപ്പിക്കുന്ന നാലാമത് റമദാന്‍ പ്രഭാഷണപരമ്പരക്ക് ഇന്ന് ഹിദായ നഗരിയില്‍ തുടക്കമാവും. 

വാഴ്‌സിറ്റി ക്യാമ്പസില്‍ നടക്കുന്ന പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ഇന്ന് രാവിലെ ഒമ്പതിന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ദാറുല്‍ഹുദാ ജന. സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിക്കും. വീട് സംസ്‌കാരം വളരുന്ന ഇടം എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. സമാപന ദുആക്ക് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി നേതൃത്വം നല്‍കും. 

നാളെ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ ട്രഷറര്‍ കെ.എം സൈദലവി ഹാജി കോട്ടക്കല്‍ അധ്യക്ഷത വഹിക്കും. സന്തുഷ്ട വാര്‍ധക്യം: ഹൃദ്യമരണം എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 

വ്യാഴാഴ്ച സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഖാസിയും ദാറുല്‍ഹുദാ വൈസ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിക്കും. ഇമാമുനാശ്ശാഫിഈ: ജ്ഞാനിയുടെ ജീവിതം എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 

ജൂണ്‍ 3 ന് .ശനിയാഴ്ച സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തും. 4 ന് ഞായറാഴ്ച സമാപന സമ്മേളനവും പ്രാര്‍ഥനയും നടക്കും 
- Darul Huda Islamic University

'ഫാഷിസത്തിന് മാപ്പില്ല; നീതി നിഷേധം നടപ്പില്ല'; എസ് കെ എസ് എസ് എഫ് എയര്‍ പോര്‍ട്ട് മാര്‍ച്ച് ജൂണ്‍ 12 ന്

കോഴിക്കോട്: 'ഫാഷിസത്തിന്മാപ്പില്ല; നീതി നിഷേധം നടപ്പില്ല' എന്ന മുദ്രവാ ക്യവുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ജൂണ്‍ 12 ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. പരസ്പര ശത്രുതയും ഭിന്നതയും വളര്‍ത്തി രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും ന്യൂനപക്ഷവേട്ട നടത്താനുള്ള ഫാഷിസ്റ്റ് ഭരണകൂട അജണ്ടകള്‍ക്കെതിരെ കനത്ത താക്കീത് നല്‍കുന്നതായിരിക്കും എയര്‍പോര്‍ട്ട് മാര്‍ച്ച്. അധര്‍മത്തിനെതിരായ സമരസ്മരണ ഉണര്‍ത്തുന്ന ബദര്‍ ദിനത്തിലാണ് എയര്‍പോര്‍ട്ട് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. കാലത്ത് 9.30 ന് കരിപ്പൂര്‍ എയര്‍പോര്‍ട്ട് ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ചിനെ പ്രമുഖര്‍ അഭിസംബോധനം ചെയ്യും. 
- https://www.facebook.com/SKSSFStateCommittee/posts/1894091494182508

ഹദിയ കേസ് വിധി; തെറ്റായ കീഴ് വഴക്കത്തിന് തുടക്കം കുറിക്കും: എസ്. കെ. എസ്. എസ്. എഫ്

കോഴിക്കോട്: സ്വമേധയാ ഇസ്‌ലാം സ്വീകരിച്ച ഹദിയയുടെ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധി പൗരാവകാശം നിഷേധിക്കുന്നതും തെറ്റായ കീഴ് വഴക്കത്തിന് തുടക്കും കുറിക്കുന്നതുമാണെന്നും എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പിതാവ് വിഷയത്തെ വൈകാരികമായി സമീപിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ബുദ്ധിയും വിവേകവുമുള്ള ഒരു പെണ്‍കുട്ടി കോടതിക്ക് മുമ്പാകെ ബോധിപ്പിക്കുന്ന മൊഴി ഈ കേസില്‍ മാത്രം അവഗണിക്കുന്നത് ദുരൂഹമാണ്. വിഷയത്തെ സങ്കീര്‍ണമാകുന്നതിന് വേണ്ടി ഉന്നയിക്കുന്ന ആരോപണങ്ങള്‍ ബന്ധപ്പെട്ട ഏജന്‍സികളെ കൊണ്ട് അന്വേഷിച്ച് തെളിയിക്കേണ്ടതുമാണ്. പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള ഒരു പെണ്‍കുട്ടി തന്റെ ജീവിതം തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കോടതിക്കു മുമ്പില്‍ പറഞ്ഞ മൊഴി നിരാകരിക്കുന്നത് സാമാന്യ നീതിക്കെതിരാണ്. ഹദിയക്ക് നിഷേധിക്കപ്പെട്ട നീതി പുനസ്ഥാപിക്കാന്‍ നിയമവിധേയമായ മാര്‍ഗങ്ങള്‍ സംഘടന ആലോചിക്കാന്‍ യോഗം തീരുമാനിച്ചു. ഹബീബ് ഫൈസി കോട്ടോപ്പാടം, ഇബ്രാഹീം ഫൈസി ജെഡിയാര്‍, മുസ്ഥഫ അഷ്‌റഫി കക്കുപ്പടി, ഡോ. അബ്ദുല്‍ മജീദ്, പി. എം. റഫീഖ് അഹമ്മദ്, അബ്ദുസ്സലാം ദാരിമി, വി. കെ. എച്ച് റശീദ് മാസ്റ്റര്‍, കുഞ്ഞാലന്‍ കുട്ടി ഫൈസി, ബശീര്‍ ഫൈസി ദേശമംഗലം അഹമ്മദ് ഫൈസി കക്കാട്, ടി പി സുബൈര്‍ മാസ്റ്റര്‍, ഡോ. ജബിര്‍ ഹുദവി, ആസിഫ് ദാരിമി പുളിക്കല്‍, ഷഹീര്‍ വി പി, അബ്ദുലത്തീഫ് പന്നിയൂര്‍ എന്നിവര്‍ പങ്കെടുത്തു. ജന സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു. 
- https://www.facebook.com/SKSSFStateCommittee/posts/1893288470929477

റമദാന്‍; വിശ്വാസം മനസ്സിലുറപ്പിക്കാന്‍ വിശ്വാസിക്ക് കഴിയണം: ജിഫ്രി തങ്ങള്‍

എടവണ്ണപ്പാറ : വിശുദ്ധ റമദാനിലൂടെ ഹൃദയം ശുദ്ധീകരിച്ച് വിശ്വാസം മനസ്സിലുറപ്പിക്കാന്‍ വിശ്വാസിക്ക് കഴിയണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കണ്ണിയത്ത് ഇസ്ലാമിക് സെന്റര്‍ എടവണ്ണപ്പാറയില്‍ വെച്ച് സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു തങ്ങള്‍. വിവിധ പരീക്ഷണങ്ങളിലൂടെ മുസ്‌ലിം വിശ്വാസികള്‍ കടന്ന് പോകുമ്പോള്‍ പരിഹാരമാര്‍ഗം യഥാര്‍ത്ഥ വിശ്വാസവും ജീവിത വിശുദ്ധിയുമാണെന്നും അതിനായി റമദാനിനെ ഉപയോഗപ്പെടുത്താന്‍ സജ്ജരകാണമെന്നും, ഇന്ത്യന്‍ ഭരണഘടനയോട് നീതി പുലര്‍ത്തി രാജ്യ സ്‌നേഹം വിശ്വാസത്തിന്റെ ഭാഗമായി ജീവിക്കുന്ന മുസ്‌ലിം വിശ്വാസികളുടെ അവകാശങ്ങളെ നശിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഭരണാധികാരികള്‍ മുസ്‌ലിം സമുദായത്തോട് ചെയ്ത് കൊണ്ടിരിക്കുന്നത് ക്രൂരതയാണെന്നും തങ്ങള്‍ പറഞ്ഞു. 
ഇസ്ലാമിക് സെന്റര്‍ സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി അധ്യക്ഷനായി. ഷാജഹാന്‍ റഹ്മാനി കംബ്ലക്കാട് അതിരുകളിലാത്ത കാരുണ്യം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. സയ്യിദ് ബി. എസ്. കെ തങ്ങള്‍, കുഞ്ഞിസീതിക്കോയ തങ്ങള്‍, മമ്മുദാരിമി, അബ്ദുറഹിമാന്‍ ദാരിമി മുണ്ടേരി, സലാം മുസ്‌ലിയാര്‍ വാവൂര്‍, കബീര്‍ മുസ്‌ലിയാര്‍ മൂളപ്പുറം സംസാരിച്ചു. 
ഇന്ന് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ടി. വി. ഇബ്‌റാഹീം എം. എല്‍. എ മുഖ്യാതിഥിയാകും. ഖുര്‍ആന്‍ അത്ഭുദങ്ങളുടെ കലവറ എന്ന വിഷയത്തില്‍ മന്‍സൂറലി ദാരിമി കാപ്പ് പ്രഭാഷണം നടത്തും. 
ഫോട്ടോ: കണ്ണിയത്ത് ഇസ്ലാമിക് സെന്റര്‍ എടവണ്ണപ്പാറയില്‍ വെച്ച് സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. 
- Yoonus MP

ഹാദിയ റമദാന്‍ പ്രഭാഷണ പരമ്പരക്ക് നാളെ തുടക്കം (30 ചൊവ്വ)

ഹിദായ നഗര്‍ (തിരൂരങ്ങാടി): വിശുദ്ധ റമദാന്‍ വിശ്വാസിയുടെ ആത്മഹര്‍ഷം എന്ന പ്രമേയത്തില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലശാലാ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ സംഘടിപ്പിക്കുന്ന നാലാമത് റമദാന്‍ പ്രഭാഷണപരമ്പരക്ക് നാളെ ഹിദായ നഗരിയില്‍ തുടക്കമാവും. 
വാഴ്‌സിറ്റി ക്യാമ്പസില്‍ ഡോ. യു. ബാപ്പുട്ടി ഹാജി നഗറില്‍ രാവിലെ ഒമ്പത് മുതല്‍ നടക്കുന്ന പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ദാറുല്‍ഹുദാ ജന. സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിക്കും. വീട് സംസ്‌കാരം വളരുന്ന ഇടം എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. സമാപന ദുആക്ക് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി നേതൃത്വം നല്‍കും. 
ബുധനാഴ്ച സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ ട്രഷറര്‍ കെ. എം സൈദലവി ഹാജി കോട്ടക്കല്‍ അധ്യക്ഷത വഹിക്കും. സന്തുഷ്ട വാര്‍ധക്യം: ഹൃദ്യമരണം എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 
വ്യാഴാഴ്ച സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഖാസിയും ദാറുല്‍ഹുദാ വൈസ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിക്കും. ഇമാമുനാശ്ശാഫിഈ: ജ്ഞാനിയുടെ ജീവിതം എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 
ജൂണ്‍ 3 ന്. ശനിയാഴ്ച സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തും. 4 ന് ഞായറാഴ്ച സമാപന സമ്മേളനവും പ്രാര്‍ഥനയും നടക്കും 
- Darul Huda Islamic University

ബദിയഡുക്ക റൈഞ്ച് റമളാൻ കാമ്പയിൻ ഉൽഘാടനം ചെയ്തു

ബദിയഡുക്ക: സമസത മദ്രസ മാനേജ് മെന്റ് അസോസിയേഷൻ ബദിയഡുക്ക റൈഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ട് നിൽക്കുന്ന റമളാൻ കാമ്പയിന്റെ ഉൽഘാടനം ബാറഡുക്ക മദ്രസ പരിസരത്ത് വെച്ച് സുന്നി യുവജന സംഘം ജില്ലാ സെക്രട്ടറി സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ നിർവ്വഹിച്ചു. പ്രമുഖ വാഗ്മി ഖലീൽ ഹുദവി കല്ലായം മുഖ്യപ്രഭാഷണം നടത്തി. കാമ്പയിന്റെ ഭാഗമായി മഹല്ല് തലങ്ങളിൽ മതപഠന ക്ലാസ്, സ്ത്രീകൾക്ക് ക്വിസ്സ് മത്സരം, പുരുഷൻമാർക്ക് പ്രബന്ധ മതസരം, റിലീഫ് പ്രവർത്തനം എന്നിവ സംഘടിപ്പിക്കും. പ്രസിഡണ്ട് അൻവർ ഓസോൺ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. സുബൈർ ദാരിമി പൈക്ക, റസ്സാഖ് അർശദി കുമ്പഡാജ, മൂസ മൗല വി ഉബ്രങ്കള, ഖലീൽ ദാരിമി ബെളിഞ്ച, ഹസ്സൻ ഹുദവി തളങ്കര, ഹുസൈൻ ഹാജി ബേർക്ക, മുഹമ്മദ് ഹാജി എരിയപ്പാടി, അബ്ദുൽ ഖാദർ ബാറഡുക്ക തുടങ്ങിയവർ സംബന്ധിച്ചു. 
ഫോട്ടൊഅടിക്കുറിപ്പ്. സമസത മദ്രസ മാനേജ് മെന്റ് അസോസിയേഷൻ ബദിയഡുക്ക റൈഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ട് നിൽക്കുന്ന റമളാൻ കാമ്പയിന്റെ ഉൽഘാടനം ബാറഡുക്ക മദ്രസ പരിസരത്ത് വെച്ച് സുന്നി യുവജന സംഘം ജില്ലാ സെക്രട്ടറി സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ നിർവ്വഹിക്കുന്നു. 
- Rasheed belinjam

തൃശൂര്‍ SKSSF 'സ്‌നേഹ തണല്‍' മൂന്നാംവര്‍ഷത്തിലേക്ക്


തൃശൂര്‍: മുസ്‌ലിംകളിലെ അനാഥരുംഅഗതികളുമായ 15 വയസ്സിന് താഴെയുളളകുട്ടികള്‍, വിധവകള്‍, ആശ്രിതരില്ലാത്തവര്‍, സംരക്ഷകരില്ലാത്ത രോഗികള്‍ തുടങ്ങിയവര്‍ക്ക്‌ ചെറിയപെരുന്നാളിന് എസ്‌കെഎസ്എസ്എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി സഹചാരി റിലീഫ്‌ സെല്‍ വഴി പുത്തനുടുപ്പുകള്‍ വിതരണം ചെയ്യുന്ന സ്‌നേഹ തണല്‍ പരിപാടി മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നു. 2015 ല്‍ തുടക്കം കുറിച്ച 'സ്‌നേഹതണല്‍' പദ്ധതി വഴി ജില്ലയിലെ അര്‍ഹതപ്പെട്ടവര്‍ക്ക് മഹല്ല് കമ്മറ്റികള്‍ വഴിയും എസ്‌കെ എസ് എസ് എഫ് ശാഖാ കമ്മിറ്റികള്‍ വഴിയും ഈ വര്‍ഷം സഹായം കൂടുതല്‍ പേരിലേക്ക്‌ വ്യപിപ്പിക്കാന്‍ ജില്ലാ കമ്മറ്റി തീരുമാനിച്ചു. സ്‌നേഹ തണലിന്റെ പ്രവര്‍ത്തനങ്ങള്‍ സമസ്തകേന്ദ്ര മുശാവറഅംഗവും എസ്എംഎഫ് ജില്ലാ പ്രസിഡന്റുമായ ശൈഖുന ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍ രക്ഷാധികാരിയും ഓണമ്പിളളി മുഹമ്മദ് ഫൈസി ചെയര്‍മാനും ഷെഹീര്‍ ദേശമംഗലം കണ്‍വീനറുമായ സമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. ജൂണ്‍ 18 ഞായറാഴ്ച തൃശൂര്‍ എംഐസിയില്‍ നടക്കുന്ന ചടങ്ങില്‍ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് ഹമീദലി ശിഹാബ് തങ്ങള്‍ വസ്ത്രത്തിന്റെ വിതരണോല്‍ഘാടനം നടത്തും. സ്‌നേഹ തണലില്‍ പങ്കാളിയാവാനും സഹായങ്ങള്‍ചെയ്യാനും 9847431994 (ഷെഹീര്‍ ദേശമംഗലം), 9846845807 (സിദ്ദീഖ് ബദ്‌രി), 9995031822 (മഹ്‌റൂഫ് വാഫി), 9142291442 (അഡ്വ. ഹാഫിള് അബൂബക്കര്‍) എന്ന നമ്പറില്‍ ബന്ധപ്പെടുക. 

സ്‌നേഹ തണലിന് അപേക്ഷ ക്ഷണിച്ചു 

തൃശൂര്‍: സ്‌നേഹ തണലില്‍ യൂണിറ്റില്‍ നിന്നും അര്‍ഹരായവരുടെ ലിസ്റ്റ്‌ മേഖലാ കമ്മിറ്റികള്‍ വഴിയും മഹല്ല് കമ്മിറ്റികള്‍ രേഖാമൂലം ലെറ്റര്‍ പാഡിലും അപേക്ഷിക്കേണ്ടതാണ്. അര്‍ഹരായവരുടെ പേര്, വിലാസം, വയസ്സ്, ഫോണ്‍ നമ്പര്‍, മഹല്ല് സഹിതം ജൂണ്‍ 10 ന് വൈകിട്ട് 6 മണിക്ക് മുമ്പായി കണ്‍വീനര്‍, സ്‌നേഹ തണല്‍, എംഐസി മസ്ജിദ് തൃശൂര്‍, ശക്തന്‍ നഗര്‍ -680001 എന്ന വിലാസത്തിലോ thrissurskssf@gmail. com എന്ന മെയില്‍ ഐഡിയിലേക്കോ അയക്കേണ്ടതാണ്. 
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur 

വിഷന്‍ -18; SKSSF ബദിയടുക്ക മേഖല 100 ഇന പരിപാടി പ്രഖ്യാപിച്ചു

ബദിയടുക്ക: എസ്. കെ. എസ്. എസ്. എഫ് ബദിയടുക്ക മേഖല കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ സംഘടിപ്പിക്കുന്ന വിഷന്‍-18ന്റേയും 100 ഇന പരിപാടിയുടേയും പ്രഖ്യാപനം സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഖാസി എം. എ. ഖാസിം മുസ്ലിയാര്‍ നിര്‍വ്വഹിച്ചു. വിഷന്‍-18 കോ ഓഡിനേറ്റര്‍ റഷീദ് ബെളിഞ്ചം കര്‍മ്മ പദ്ധതി വിശദീകരിച്ചു. 2017 മെയ് മാസത്തില്‍ പ്രക്യാപന സമ്മേളനത്തോടെ ആരംഭിച്ച് 2018 ഏപ്രില്‍ നടക്കുന്ന മഹാസമ്മേളനത്തോടെ സമാപിക്കുന്ന 100 ഇന കര്‍മ്മ പദ്ധതിയില്‍ ശാഖ-ക്ലസ്റ്റര്‍-മേഖലാ തലത്തില്‍ വിവിധ പരിപാടി സംഘടിപ്പിക്കും. മെയ് മാസത്തില്‍ പ്രഖ്യാപന സമ്മേളനം, റമളാന്‍ കാമ്പയിന്‍ ഉദ്ഘാടനം, സ്വാഗത സംഘ രൂപീകരണം, ജൂണ്‍ മാസത്തില്‍ സ്‌കൂള്‍ പ്രവേശനോത്സവം, റമളാന്‍ പ്രഭാഷണം, റമളാന്‍ ക്വിസ്സ്, ഖുര്‍ആന്‍ ക്ലാസ്സ്, ബദ്ര്‍ സ്മരണ, സക്കാത്ത് പഠന ക്ലാസ്സ്, ഖുര്‍ആന്‍ പാരായണ മത്സരം, സമൂഹ നോമ്പ് തുറ, ഖബ്ര്‍ സിയാറത്ത്, റിലീഫ് വിതരണം, ആത്മീയ മജ്‌ലിസ്, തഖ്ബീര്‍ ജാഥ, ജുലൈമാസത്തില്‍ മദ്‌റസാ പ്രവേശനോത്സവം, ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണം, സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം, ലോക പരിസ്ഥിതി ദിനം, വായനാ ദിനം, മയ്യിത്ത് പരിപാലന ക്ലാസ്സ്, നാട്ടുകൂട്ടം (യൂണിറ്റ് സമ്മേളനം), ലോക സൗഹൃദ ദിനം, എബ്ലം പ്രകാശനം, പുതിയ 10 ശാഖാ കമ്മിറ്റി രൂപീകരണം, പരീക്ഷ വിജയികള്‍ക്കുള്ള അനുമോദനം, ത്വലബാ സമ്മേളനം, ഫ്രീഡം സ്‌ക്വയര്‍, ഇ. കെ. ഹസ്സന്‍ മുസ്ലിയാര്‍ അനുസ്മരണം, വിവാഹം ദൂര്‍ത്തിനെതിരെ (ഉല്‍ബോധനം), സ്വാതന്ത്ര്യദിന ക്വിസ്സ്, മറുനാടന്‍ കൂട്ടായ്മ, സെപ്തംബര്‍ മാസത്തില്‍ പ്രവാസി സംഗമം, കോട്ട ഉസ്താദ് അനുസ്മരണം, ഉമറാ സംഗമം, കുരുന്നുകൂട്ടം(എസ്. കെ. എസ്. ബി. വി), തളിരിടല്‍ (ക്യാമ്പസ്മീറ്റ്), സിയാറത്ത് ടൂര്‍, നേത്ര പരിശോധനാ ക്യാമ്പ്, ആക്ടീവ് വിംഗ് രൂപീകരണം, അധ്യാപക ദിനം, ഒക്‌ടോബര്‍ മാസത്തില്‍ കാളമ്പാടി ഉസ്താദ് അനുസ്മരണം, ട്രെന്റ് സെമിനാര്‍, സൈബര്‍ മീറ്റ്, ബ്ലഡ് ബാങ്ക്(ദേശീയ രക്തദാന ദിനം), നാട്ടിക ഉസ്താദ് അനുസ്മരണം, തലമുറ സംഗമം, എക്‌സികുട്ടീവ് ക്യാമ്പ്, നവംബര്‍ മാസത്തില്‍ കേരളാ പിറവി ദിനം, നിശാ കൗണ്‍സില്‍ ക്യാമ്പ്, വിദ്യാഭ്യാസ സെമിനാര്‍, മീലാദ് ക്യാമ്പയിന്‍ ഉദ്ഘാടനം, മൗലൂദ് സദസ്സ്, നബിദിന റാലി, ഡിസംബര്‍ മാസത്തില്‍ റബീഅ് പ്രഭാഷണം, ഭാഷാ സെമിനാര്‍, പ്രാര്‍ത്ഥനാ സദസ്സ്, മനുഷ്യാവകാശദിനാചരണം, വിദേശ പര്യടനം വും കമ്മിറ്റി രൂപീകരണം, ഇബാദ് ക്യാമ്പ്, പുതുവല്‍സര പുലരി, ജനുവരി മാസത്തില്‍ മുഅല്ലിം സമ്മേളനം, കണ്ണിയത്ത് ഉസ്താദ് അനുസ്മരണം, വനിതാ കുടുംബ സംഗമം, മനുഷ്യ ജാലികാ വിളംബരം, ജാലികാ വിചാരം, ശംസുല്‍ ഉലമാ അനുസ്മരണം, സ്മൃഥിപദം, ഫിഖ്ഹ് സെമിനാര്‍, ജീലാനി അനുസ്മരണം, ഫെബ്രുവരി മാസത്തില്‍ കെ. ടി. മാനുമുസ്ലിയാര്‍ അനുസ്മരണം, ആരോഗ്യ ദിനാചരണം, സി. എം. ഉസ്താദ് അനുസ്മരണം, എസ്. കെ. എസ്. എസ്. എഫ്. സ്ഥാപകദിനം, ക്ലീനിങ് ഡേ, വേ ടു എക്‌സാം, വീല്‍ ചെയര്‍വിതരണം, ചെറുശ്ശേരി ഉസ്താദ് അനുസ്മരണം, മജ്‌ലിസ്സുന്നൂര്‍ സംഗമം, മാധ്യമ സെമിനാര്‍, മെഡിക്കല്‍ ക്യാമ്പ് മാര്‍ച്ച് മാസത്തില്‍ കിസ്‌വ പൊലിവ്, വ്യവസായി സമ്മേളനം, ഭക്ഷണ ക്വിറ്റ് വിതരണം, ഓണ്‍ലൈന്‍ ക്വിസ്സ്, പ്രബന്ധ മല്‍സരം, സുവനീര്‍, ആദര്‍ശസമ്മേളനം, കൊളാഷ്, ഏപ്രില്‍ മാസത്തില്‍ സര്‍ഗോല്‍സവം, ബുര്‍ദ്ദ മല്‍സരം, ഡോക്യുമെന്ററി, പ്രദര്‍ശനം, ദഫ്മുട്ട് മല്‍സരം, പ്രഭാതഭേരി, ബൈക്ക് റാലി, പദയാത്ര, സന്ദേശയാത്ര, ഗൃഹസന്ദര്‍ശനവും ലഘുലേഖ വിതരണവും, പതാക ജാഥ, കൊടിമര ജാഥ നൂറ്റി ഒന്നാമത്തെ പരിപാടിയായി 2018 ഏപ്രില്‍ അവസാനവാരം മേഖല മഹാസമ്മേളനത്തോടെ വിഷന്‍ 18 സമാപിക്കും. 
- Rasheed belinjam

ഇന്ന് റമളാന്‍ ഒന്ന്

കോഴിക്കോട്: ഇന്നലെ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് (ശനി) റമളാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു. 
- CALICUT QUAZI 

ലീഗല്‍ ഒറിയന്റേഷന്‍ ക്ലാസ് നടത്തി

കോഴിക്കോട്: എസ്‌കെഎസ്എസ്എഫ് ക്യാമ്പസ് വിങിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നിയമവിദ്യാര്‍ത്ഥി കൂട്ടായ്മ ലീഗല്‍ ഓറിയന്റേഷന്‍ ക്ലാസ് നടത്തി. ഇസ്‌ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോഴിക്കോട് ഗവ. ലോകോളേജ് പ്രൊഫസര്‍ അനീസ് പികെ, അഡ്വ. ഷഹ്‌സാദ് ഹുദവി എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി. സ്വാദിഖ് വാഫി, അന്‍ഷിഫ്, സിറാജ്, മുഹന്നദ്, സുഫ്‌യാന്‍, ശിബിലി തുടങ്ങിയവര്‍ സംസാരിച്ചു. നൗഷിക് അരീക്കോട് സ്വാഗതവും ഖലീല്‍ ഹുദവി പള്ളം നന്ദിയും പറഞ്ഞു. 
- http://www.skssf.in/2017/05/23/ലീഗല്‍-ഒറിയന്റേഷന്‍-ക്ലാ/

സഹചാരി ഫണ്ട് ശേഖരണം; ജില്ലാ കേന്ദ്രങ്ങളില്‍ നിരീക്ഷകരെ നിയമിച്ചു

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള ആതുര സേവന വിഭാഗമായ സഹചാരി റിലീഫ് സെല്ലിലേക്ക് നടക്കുന്ന ഫണ്ട് ശേഖരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ജില്ലാ കേന്ദ്രങ്ങളില്‍ നിരീക്ഷന്മാരെ നിയമിച്ചു. വിശുദ്ധ റമളാനിലെ ആദ്യ വെള്ളിയാഴ്ചയായ ജൂണ്‍ രണ്ടിന് സംസ്ഥാനത്തെ എല്ലാ പള്ളികളിലും ശേഖരണം നടക്കും. ഫണ്ട് ശേഖരണത്തിന്റെ മുന്നോടിയായി അടുത്ത വെള്ളിയാഴ്ച പള്ളികളില്‍ പ്രത്യേക ഉദ്‌ബോധനം നടക്കും. മഹല്ല് ജമാഅത്ത് ഭാരവാഹികളും എസ്.കെ.എസ്.എസ്.എഫ് ശാഖാ കമ്മിറ്റി ഭാരവാഹികളും ഫണ്ട് ശേഖരണത്തിന് നേതൃത്വം നല്‍കും. റോഡപകടങ്ങളില്‍ പെടുന്നവര്‍ക്കുള്ള അടിയന്തിര സഹായം, കാന്‍സര്‍, വൃക്ക രോഗികള്‍ക്കുള്ള പ്രത്യേക ധന സഹായം, സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ക്കുള്ള മാസാന്ത സഹായം തുടങ്ങിയവയാണ് ഇപ്പോള്‍ സഹചാരി നടത്തുന്ന ആതുര സേവന പ്രവര്‍ത്തനങ്ങള്‍. ജില്ലാ നിരീക്ഷകന്മാര്‍: ഇബ്രാഹീം ഫൈസി ജെഡിയാര്‍(കാസറഗോഡ്),അബ്ദുല്‍ ലതീഫ് പന്നിയൂര്‍ (കണ്ണൂര്‍),ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍ (കോഴിക്കോട്),ആശിഖ് കുഴിപ്പുറം (മലപ്പുറം),ഹബീബ് ഫൈസി കോട്ടോപാടം (പാലക്കാട്),ബശീര്‍ ഫൈസിദേഷമംഗലം (തൃശൂര്‍),നൗഫല്‍ കുട്ടമശ്ശേരി (എറണാകുളം),നവാസ് അശ് റഫി പാനൂര്‍(ഇടുക്കി,കോട്ടയം,പത്തനംതിട്ട), അബ്ദുള്ള തങ്ങള്‍ അല്‍ ഹൈദ്രോസി (ആലപ്പുഴ), കെ എന്‍ എസ് മൗലവി (കൊല്ലം),അബ്ദുല്‍ സലാം വേളി (തിരുവനന്ത പുരം) 

സഹചാരി ഫണ്ട് ശേഖരണം ജൂണ്‍ രണ്ടിന്

കോഴിക്കോട്: നിര്‍ധന രോഗികള്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കുന്നതിനു വേണ്ടി കഴിഞ്ഞ പത്ത് വര്‍ഷമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സഹചാരി റലീഫ് സെല്ലിന്റെ ഫണ്ട് ശേഖരണം റമളാന്‍ ആദ്യ വെള്ളിയാഴ്ചയായ ജൂണ്‍ രണ്ടിന് നടക്കും. സംസ്ഥാനത്തെ എല്ലാ ജുമുഅത്ത് പള്ളികളില്‍നിന്നുമായി ശേഖരിക്കുന്ന തുക നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാ സഹായത്തിനാണ് നല്‍കിവരുന്നത്. കാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായം, ഡയാലിസിസ് ചെയ്യുന്നതിനുള്ള ധന സഹായം, സ്ഥിരമായി മരുന്ന് കഴിക്കുന്ന രോഗികള്‍ക്കുള്ള മാസാന്ത ധനസഹായം, ആശുപത്രികള്‍ കേന്ദ്രീകരിച്ച് മരുന്ന് വിതരണം തുടങ്ങിയവയാണ് ഇപ്പോള്‍ സഹചാരി റലീഫ് സെല്ലില്‍ നിന്നും നല്‍കി വരുന്ന സഹായങ്ങള്‍. ജൂണ്‍ രണ്ടിന് വെള്ളിയാഴ്ച മഹല്ല് തലങ്ങളില്‍ നിന്ന് ശേഖരിക്കുന്ന ഫണ്ട് മൂന്നിന് ജില്ലാ കേന്ദ്രങ്ങളിലും നാലിന് സംസ്ഥാന ഓഫീസായ കോഴിക്കോട് ഇസ്‌ലാമിക് സെന്ററിലും സ്വീകരിക്കും. സഹചാരി ഫണ്ട് ശേഖരണം വിജയിപ്പിക്കാന്‍ മേഖലാ ക്ലസ്റ്റര്‍ തലങ്ങളില്‍ പ്രചരണങ്ങളും ലഘുലേഖാ വിതരണങ്ങളും നടക്കും. വെള്ളിയാഴ്ച പള്ളികളില്‍ ഖതീബുമാരുടെ ഉദ്‌ബോധനം നടക്കും. കഴിഞ്ഞ വര്‍ഷത്തെ ഫണ്ട് ശേഖരണത്തിലൂടെ എണ്‍പത് ലക്ഷം രൂപയോളം സമാഹരിക്കുകയും അത് അര്‍ഹരായ രോഗികള്‍ക്ക് ഇതിനകം എത്തിച്ചുനല്‍കുകയും ചെയ്തു. ഫണ്ട് ശേഖരണം വിജയിപ്പിക്കാന്‍ സംഘടനാ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. 
- http://www.skssf.in/2017/05/13/സഹചാരി-ഫണ്ട്-ശേഖരണം-ജൂണ്-2/

ഹാദിയ റമദാന്‍ പ്രഭാഷണ പരമ്പര മെയ് 30 മുതല്‍

ഹിദായ നഗര്‍ (തിരൂരങ്ങാടി): വിശുദ്ധ റമദാന്‍ വിശ്വാസിയുടെ ആത്മഹര്‍ഷം എന്ന പ്രമേയത്തില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലശാലാ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ സംഘടിപ്പിക്കുന്ന നാലാമത് റമദാന്‍ പ്രഭാഷണത്തിന് മെയ് 30 ന് ചൊവ്വാഴ്ച തുടക്കമാവും 
വാഴ്സിറ്റി ക്യാമ്പസിൽ ഡോ.യു. ബാപ്പുട്ടി ഹാജി നഗറില്‍ രാവിലെ ഒമ്പത് മുതല്‍ നടക്കുന്ന പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 
മെയ് 30,31, ജൂണ്‍ 1, 4 തിയ്യതികളില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ വിവിധ ദിനങ്ങളിൽ ഉദ്ഘാടനം നിർവഹിക്കും 
ജൂണ്‍ 3 ന് ശനിയാഴ്ച സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തും.സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. 
4 ന് ഞായറാഴ്ച സമാപന സമ്മേളനവും പ്രാർഥനയും നടക്കും 
- Darul Huda Islamic University

എസ് കെ എസ് എസ് എഫ് ആദര്‍ശ മുഖാമുഖം സമാപ്പിച്ചു

സമസ്ത സത്യ പ്രസ്ഥാനം: എം.എ ഖാസിം മുസ്ലിയാര്‍ 


കാസര്‍കോട്: വര്‍ദ്ധിച്ചു വരുന്ന മത പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും ഇടയിലെ സത്യ പാത സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മാത്രമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്രാ മുശാവറ അംഗം ശൈഖുനാ എം.എ ഖാസിം മുസ്ലിയാര്‍ പ്രസ്ഥാവിച്ചു. ഖുര്‍ആനില്‍ അല്ലാഹുവിന്റെ കല്പനയാണ് സത്യവാന്മാരുടെ കൂടെ കൂടണമെന്ന്, നബി (സ)യുടെ കാലത്ത് തന്നെ കേരളത്തില്‍ ഇസ്ലാം പ്രചാരണം ആരംഭിച്ചു, സ്വഹാബത്തിന്റെ പാതയില്‍ താബിഉകള്‍ കേരളത്തിലെ ഇസ്ലാം പ്രചാരണത്തില്‍ മുഖ്യ പങ്ക് വഹിച്ചു. ശേഷം വന്ന മഹത്തുക്കളായ മഖ്ദൂമി സാദാത്തുക്കളിലൂടെ സമസ്തയുടെ കരങ്ങളില്‍ യഥാര്‍ത്ഥ ദീനിന്റെ പൈത്ര്കം വന്നു ചേര്ന്നു. കേരളത്തിലെ മത പരമായ മുന്നേറ്റത്തിന് പ്രധാന കാരണം സമസ്തയുടെ പതിനായിരത്തോളം എത്തി നില്‍ക്കുന്ന മദ്രസാ പ്രസ്ഥാനങ്ങള്‍ ആകുന്നു. പള്ളി ദര്‌സുകളും, അറബി കോളേജുകളും ഉള്‌പെടെ ഉയര്ന്ന മത വിദ്യാഭ്യാസത്തിനു സമസ്ത ഊന്നല്‍ നല്‍കി വരുന്നു. എല്ലാവരും സമസ്തയുടെ പാതയില്‍ അണിചേരണമെന്നും അദ്ധേഹം ആഹ്വാനം ചെയ്തു. സമസ്ത ജംഇയ്യത്തുല്‍ ഖുത്തുബാഅ മണ്ഡലം ട്രഷറര്‍ അഹ്മദ് ഫൈസി തുരുത്തി അദ്ധ്യക്ഷനായി. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. എം ടി അബൂബക്കര്‍ ദാരിമി പ്രഭാഷണം നടത്തി. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലുദ് നിസാമി, എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ലത്തീഫ് മൗലവി ചെര്‍ക്കള, ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി, എസ് വൈ എസ് മുന്‍ സിപ്പല്‍ പ്രസിഡന്റ് കെ.എം സൈനുദ്ധീന്‍ ഹാജി, ഹമീദ് ഹാജി ചൂരി, എസ് വൈ എസ് നേതാക്കളായ എസ് പി സലാഹുദ്ധീന്‍ യ, സി.എ അബ്ദുല്ല കുഞ്ഞി ,സി.ഐ എ സലാം ,ബഷീര്‍ ദാരിമി തളങ്കര, സ്വാഗത സംഘം ചെയര്‍മാന്‍ ഫൈസല്‍ പച്ചക്കാട്, ട്രഷറര്‍ ശാഫി ഹാജി തുരുത്തി, പെരുമ്പള ഖത്തീബ് ഖാസിം ഫൈസി, , ജമാ അത്ത് ഭാരവാഹികളായ, സത്താര്‍ ഹാജി അണങ്കൂര്‍ ,മുഹമ്മദ് ബേഡകം, അബ്ദുറസാഖ് ഹാജി, മുനീര്‍ അണങ്കൂര്‍, അബ്ദുല്ല കൊല്ലമ്പാടി, മൊയ്തീന്‍ കൊല്ലമ്പാടി, വാര്‍ഡ് കൗണ്‍സിലര്‍ ഹമീദ് ബെദിര, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, മൊയ്തീന്‍ ചെര്‍ക്കള, ഹമീദ് ഫൈസി ബെദിര, സിറാജ് ഖാസി ലൈന്‍, മുഹമ്മദലി പച്ചക്കാട്, ക്ലസ്റ്റര്‍ പ്രസിഡന്റ് സാലിം ബെദിര, ജനറല്‍ സെക്രട്ടറി,ശിഹാബ് അണങ്കൂര്‍, ആദം ദാരിമി നാരംമ്പാടി, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, ശഫീഖ് ആദൂര്‍, ഹാരിസ് ബെദിര,ഹമീദ് ഫൈസി ബെദിര, അബ്ദുസലാം മൗലവി, റൗഫ് കൊല്ലമ്പാടി, ഹാഷിം ഹുദവി അണങ്കൂര്‍,സലാം മൗലവി പള്ളങ്കോട്, ശബീബ് അണങ്കൂര്‍, ഇര്‍ഷാദ് ഹുദവി ബെദിര തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചുഹ്മ ശിഹാബ് അണങ്കൂര്‍, ആദം ദാരിമി നാരംമ്പാടി, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, ശഫീഖ് ആദൂര്‍, ഹാരിസ് ബെദിര,ഹമീദ് ഫൈസി ബെദിര, അബ്ദുസലാം മൗലവി, റൗഫ് കൊല്ലമ്പാടി, ഹാഷിം ഹുദവി അണങ്കൂര്‍,സലാം മൗലവി പള്ളങ്കോട്, ശബീബ് അണങ്കൂര്‍, ഇര്‍ഷാദ് ഹുദവി ബെദിര തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. 
- yakoob Niram 

അസ്മി അധ്യാപക പരിശീലനം കാമ്പ് ആരംഭിച്ചു.

അസോസിയേഷന്‍ ഓഫ് സമസ്ത മൈനോരിറ്റി ഇന്‍സാറ്റ്റ്റിയൂശന്‍സ്(അസ്മി) ആദ്യഘട്ടത്തിലെ രണ്ടാം ബാച്ച് അധ്യാപക പരിശീലനം ആരംഭിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി. അഹമ്മദ് കുട്ടി ഉല്‍ഘാടനം ചെയ്തു. ധാര്‍മിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുകയാണ്, അപചയങ്ങളെ അതിജീവിക്കാനുള്ള മാര്‍ഗമെന്നും അതുവഴി നല്ല പൗരനെ സൃഷ്ടിക്കുവാന്‍ അധ്യാപകരുടെ പങ്ക് നിസിതുലമാണെന്നും ഇതില്‍ അസ്മിയുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. അസ്മി ട്രഷറര്‍ കെ. കെ. എസ്. തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷത വഹിച്ചു. യു. ശാഫി ഹാജി, നാഷണല്‍ സ്‌കൂള്‍ പ്രന്‍സിപ്പള്‍ മുഹ്‌യുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. 
ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, അബ്ദു റഹീം ചുഴലി, റഷീദ് കമ്പ്‌ളക്കാട്, അബ്ദുന്നൂര്‍ ഹുദവി, ശിയാസി ഹുദവി എന്നിവര്‍ പരിശീലനത്തിന് നേതൃത്ത്വം നല്‍കുന്നു. അസ്മി വര്‍ക്കിങ് സെക്രട്ടറി അബ്ദുറബീം ചുഴലി സ്വാഗതവും മജീദ് പറവണ്ണ നന്ദിയും പറഞ്ഞു. 
- ASMI KERALA 

ജാമിഅഃ നാഷണല്‍ മിഷന്‍ മറുനാടന്‍ തൊഴിലാളി സംഗമങ്ങള്‍ നടത്തുന്നു

പട്ടിക്കാട്: ജാമിഅഃ നൂരിയ്യക്ക് കീഴില്‍ നടക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നാഷണല്‍ മിഷന്റെ ഭാഗമായി വിശുദ്ധ റമളാനില്‍ മറുനാടന്‍ തൊഴിലാളി സംഗമങ്ങള്‍ നടത്തുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 100 കേന്ദ്രങ്ങളിലാണ് സംഗമങ്ങള്‍ നടക്കുക. 
വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തി കേരളത്തില്‍ ജോലി ചെയ്യുന്ന മുസ്‌ലിംകള്‍ക്കിടയില്‍ ധര്‍മ്മ ബോധവും സമാധാന സന്ദേശവും പ്രചരിപ്പിക്കും വിധമാണ് സംഗമങ്ങള്‍ സംവിധാനിച്ചിരിക്കുന്നത്. ഇവര്‍ക്കിടയില്‍ ദഅ്‌വാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക, ഇവരുടെ ഗ്രാമങ്ങളില്‍ കേരളീയ മാതൃകയിലുള്ള മത വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്താനുള്ള പ്രചോദനം നല്‍കുക, പ്രവാസി മലയാളികളും കൂട്ടായ്മകളും വഴി കേരളത്തില്‍ രൂപപ്പെട്ട മാറ്റങ്ങള്‍ പരിചയപ്പെടുത്തിക്കൊടുക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക. തുടങ്ങിയവയാണ് മറുനാടന്‍ തൊഴിലാളി സംഗമങ്ങള്‍ കൊണ്ട് ലക്ഷ്യമാക്കുന്നത്. 
- JAMIA NOORIYA PATTIKKAD

റമളാന്‍ മാസപ്പിറവി അറിയിക്കുക

കോഴിക്കോട്: ഇന്ന് (ശഅ്ബാന്‍ 29 വെള്ളി) റമളാന്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 2836700), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (9446629450), സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (9447630238), കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (9447172149, 9447317112), സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ (9447405099) എന്നിവര്‍ അറിയിച്ചു. 
- CALICUT QUAZI

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന് പുതിയ സാരഥികള്‍

സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ പ്രസിഡണ്ട്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സെക്രട്ടറി, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ കംബ്ലക്കാട് ട്രഷറര്‍ 


തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സംസ്ഥാന ഭാരവാഹികളായി സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ മണ്ണാര്‍ക്കാട് (പ്രസിഡണ്ട്), ടി.മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, കെ.കെ.ഇബ്രാഹീം മുസ്‌ലിയാര്‍ എളേറ്റില്‍ (വൈസ് പ്രസിഡണ്ടുമാര്‍), ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ചെമ്മാട് (ജനറല്‍ സെക്രട്ടറി), എം. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കൊടക്, കെ.ടി. ഹുസൈന്‍കുട്ടി മൗലവി മലപ്പുറം (ജോയിന്റ് സെക്രട്ടറിമാര്‍), എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ കംബ്ലക്കാട് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. മുഅല്ലിം ക്ഷേമനിധി ചെയര്‍മാനായി സി.കെ.എം. സ്വാദിഖ് മുസ്‌ലിയാരെയും ഡെപ്യൂട്ടി ചെയര്‍മാനായി എം.എം. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവയെയും അഡൈ്വസറായി പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാരെയും സെക്രട്ടറിയായി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയെയും തെരഞ്ഞെടുത്തു. 
ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എം.എം.മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്, ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, എം.എ. ചേളാരി, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, കെ.കെ. ഇബ്രാഹിം മുസ്‌ലിയാര്‍ കോഴിക്കോട്, ഹസൈനാര്‍ ഫൈസി ഫറോക്ക്, അബൂബക്കര്‍ സാലൂദ് നിസാമി കാസര്‍കോഡ്, എ.എം ശരീഫ് ദാരിമി നീലഗിരി, പി ഹസന്‍ മുസ്‌ലിയാര്‍ വണ്ടൂര്‍, അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, മുഹമ്മദലി ഫൈസി കോട്ടോപാടം, വി.എം. ഇല്യാസ് ഫൈസി തൃശൂര്‍, ഉമര്‍ ഫാറൂഖ് മൗലവി ചിക്മഗുളുരു, ടി.എഛ്. ജഅ്ഫര്‍ മൗലവി ആലപ്പുഴ, ശാജഹാന്‍ മൗലവി കൊല്ലം പ്രസംഗിച്ചു. 
- Samastha Kerala Jam-iyyathul Muallimeen

സമസ്ത പൊതു പരീക്ഷ; ദാറുതര്‍ബിയ മദ്രസ്സ ഉന്നത വിജയം നേടി

കുവൈറ്റ്‌ സിറ്റി: സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡ് 5,7 ക്ലാസ്സുകളിലേക്ക് നടത്തിയ പൊതു പരീക്ഷയില്‍ അബ്ബാസിയ ദാരുതര്‍ബിയ മദ്രസ്സ ഡിസ്ടിന്ഷന്‍ ഉള്‍പ്പെടെ ഉന്നത വിജയം കരസ്ഥമാക്കി അഞ്ചാം ക്ലാസ്സില്‍ റമീസ് അഹമദ്‌ ഒന്നാം സ്ഥാനവും സിയാദ് അബ്ദുള്ള രണ്ടാം സ്ഥാനവും അഹമദ്‌ സജ്ജാദ് മുന്നാം സ്ഥാനവും നേടി ഏഴാം ക്ലാസ്സില്‍ നഹ്ല അബ്ദുല്‍ റസാക് ഡിസ്ടിന്ഷനും മുഹമ്മദ് സാലിഹ് രണ്ടാം സ്ഥാനവും മുഷ്താക് അഹമദ്‌ മുന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികളെ കുവൈറ്റ്‌ ഇസ്ലാമിക്‌ കൌണ്‍സില്‍ കേന്ദ്ര കമ്മിറ്റിമദ്രസ്സ മാനേജ്മെന്റ് കമ്മിറ്റി എന്നിവര്‍ അനുമോദിച്ചു. 
- kuwait kerala islamic council kic

അലി അക്ബർ ഹുദവിയെ അനുമോദിച്ചു

പൊന്നാനി: വെളിയംകോട് ഉമർഖാസി (റ)വിന്റെയും, അഹ്മദ് ശാഖിയുടെയും പ്രകീർത്തന - കാവ്യ പഠനത്തിന് ഹൈദരാബാദ് ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജ്സ് യൂണീവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ പുറങ്ങ് സ്വദേശി അലി അക്ബർ ഹുദവിയെ എസ് കെ എസ് എസ് എഫ് പൊന്നാനി മേഖലാ വിഖായ അഭിനന്ദിച്ചു. സംഗമം എസ്, വൈ എസ് പൊന്നാനി മണ്ഡലം ട്രഷറർ സി, കെ, അബ്ദുറസാഖ് പുതുപൊന്നാനി ഉദ്ഘാടാനം ചെയ്തു. വി. എ ഗഫൂർ, ഹസീബ് കറുകത്തിരുത്തി, ജാബിർ ഹുദവി, ഇർഷാദ് പ്രസംഗിച്ചു. ഇൽയാസ് അൻവരി അദ്ധ്യക്ഷത വഹിച്ചു. ചിത്രം - ഡോക്ടറേറ്റ് നേടിയ അലി അക്ബർ ഹുദവിക്ക് എസ് വൈ എസ് മണ്ഡലം ട്രഷറർ സി, കെ. അബ്ദുറസാഖ് പുതുപൊന്നാനി ഉപഹാരം നൽകുന്നു 
- Rafeeq CK

അസ്മി: രണ്ടാംഘട്ട അധ്യാപക പരിശീലനം 25,26 തിയ്യതികളില്‍

ചേളാരി: അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ പ്രവര്‍ത്തനം ഏകീകരിക്കാനും ഗുണനിലവാരം മെച്ചപ്പെടുത്താനുമായി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ രൂപവല്‍ക്കരിച്ച അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സി (അസ്മി) ന്റെ കെ.ജി ക്ലാസുകളിലെ ടീച്ചേഴ്‌സിനുള്ള രണ്ടാംഘട്ട പരിശീലനം മെയ് 25,26 തിയ്യതികളില്‍ ചെമ്മാട് നാഷണല്‍ സ്‌കൂളില്‍വെച്ച് നടക്കും. 
അസ്മിയുടെ നേതൃത്വത്തില്‍ പുറത്തിറക്കിയ കെ.ജി ക്ലാസുകളിലെ ഇംഗ്ലീഷ്, കണക്ക്, പരിസര പഠനം, മലയാളം, അറബി പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് പരിശീലനം. അസ്മിയില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളിലെ ടീച്ചേഴ്‌സുമാരാണ് ക്യാമ്പില്‍ പങ്കെടുക്കുക. 
ഡോ. മുസ്തഫ മാറഞ്ചേരി, സലാം ഫൈസി ഒളവട്ടൂര്‍, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, അബ്ദുറഹീം മാസ്റ്റര്‍ ചുഴലി, റശീദ് മാസ്റ്റര്‍ കമ്പളക്കാട്, ശിയാസ് ഹുദവി, അബ്ദുന്നൂര്‍ ഹുദവി, അഹമ്മദ് വാഫി കക്കാട്, ശിബിന്‍ തലശ്ശേരി തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. 
പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിക്കും, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ഹാജി പി.കെ. മുഹമ്മദ്, കെ.കെ.എസ്. തങ്ങള്‍, പി.വി. മുഹമ്മദ് മൗലവി, അഡ്വ. ആരിഫ് പ്രസംഗിക്കും. 
- ASMI KERALA

സമുദായത്തിന്റെ നിലനിൽപ്പ് സമസ്തയിലൂടെ : സൈനുൽ ആബിദീൻ തങ്ങൾ

ബദിയഡുക്ക: പ്രയാസവും പ്രതിസന്ധിയും നിലനിൽക്കുന്ന ആധുനിക യുഗത്തിൽ സമുദായത്തിന്റെ നില നിൽപ്പ് സമസ്തയിലൂടെയാണെന്നും ഇന്ന് സമുദായം കാതോർക്കുന്നത് സമസ്തയുടെ ശബ്ദത്തിനാണെന്നും സമസ്ത ദക്ഷിണ കന്നഡ ജില്ല പ്രസിഡണ്ട് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അൽ ബുഖാരി പറഞ്ഞു എസ് കെ എസ് എസ് എഫ് ബദിയടുക്ക മേഖലാ കമ്മറ്റി സംഘടിപ്പിച്ച വിഷൻ 18 പ്രഖ്യാപനവും സമസ്ത ആശയ വിശദീകരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം മേഖലാ പ്രസിഡണ്ട് ആദം ദാരിമി നാരംമ്പാടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഖലീൽ ദാരിമി ബെളിഞ്ചം സ്വാഗതം പറഞ്ഞു. സമസ്ത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഖാസി എം.എ ഖാസിം മുസ്ലിയാർ വിഷൻ - 18 പ്രഖ്യാപനം നിർവ്വഹിച്ചു. വിഷൻ 18 കോഡിനേറ്റർ റഷീദ് ബെളിഞ്ചം കർമ്മ പദ്ധതി വിശദീകരിച്ചു. അഡ്വ: ഹനീഫ് ഹുദവി ദേലംമ്പാടി മുഖ്യ പ്രഭാഷണം നടത്തി. ഹാറൂൻ അഹ്സനി, സൈൻ സഖാഫി ആശയ വിശദീകരണ പ്രഭാഷണം നടത്തി. സുബൈർ ദാരിമി പൈക്ക, ഫള്ലുറഹ്മാൻ ദാരിമി കുമ്പഡാജ, സയ്യിദ് ഹുസൈൻ തങ്ങൾ, റസാഖ് ദാരിമി മിലാദ് നഗർ, മൂസ മൗലവി ഉമ്പ്ര ങ്കള, സിദ്ദീഖ് ബെളിഞ്ചം, റസാഖ് അർഷദി കുമ്പഡാജ, അഷ്റഫ് മിസ്ബാഹി നെല്ലിക്കട്ട, ഇബ്റാഹീം ഹനീഫി, മുഹമ്മദ് അന്നടുക്ക, സത്താർ അസ്ഹരി കുഞ്ചാർ, അസീസ് പാട്ലടുക്ക, ശരീഫ് ഹുദവി, ചിശ്തി ഹുദവി, ഹമീദ് ഖാസിമി ആലി കുഞ്ഞി ദാരിമി, ഹുസൈൻ ഹാജി ബേർക്ക, അൻവർ ഓസോൺ, എം.എസ് മൊയ്തു ഗോളിയടുക്ക, ബഷീർ മൗലവി കുമ്പഡാജ, അൻവർ തുപ്പിൽ, മുനീർ ഫൈസി ഇഡിയഡുക്ക, ഹസൈനാർ ഫൈസി, അശ്റഫ് ഫൈസി കിന്നിങ്കാർ, എരിയപ്പാടി മുഹമ്മദ് ഹാജി, ലത്തിഫ് ഹാജി മാർപ്പിനാടുക്ക തുടങ്ങിയവർ സംബന്ധിച്ചു. 

റംസാൻ കാമ്പയിൻ ഉൽഘാടനം നാളെ (വ്യാഴം) ബദിയഡുക്കയിൽ 

ബദിയഡുക്ക: സമസത മദ്രസ മാനേജ് മെന്റ് അസോസിയേഷൻ ബദിയഡുക്ക റൈഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ട് നിൽക്കുന്ന റമളാൻ കാമ്പയിന്റെ ഉൽഘാടനം നാളെ (വ്യാഴം) മഗ്രിരിബ് നിസ്കാരാനന്തരം ബാറഡുക്ക മദ്രസ പരിസരത്ത് വെച്ച് സുന്നി യുവജന സംഘം ജില്ലാ സെക്രട്ടറി സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ നിർവ്വഹിക്കും. കാമ്പയിന്റെ ഭാഗമായി മഹല്ല് തലങ്ങളിൽ മതപഠന ക്ലാസ്, സ്ത്രീകൾക്ക് ക്വിസ്സ് മത്സരം, പുരുഷൻമാർക്ക് പ്രബന്ധ മതസരം എന്നിവ സംഘടിപ്പിക്കാൻ മാനേജ്മെന്റ് യോഗം തീരുമാനിച്ചു.പ്രസിഡണ്ട് അൻവർ ഓസോൺ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. റസാഖ് അർശദി കുമ്പഡാജ, ഹുസൈൻ ഹാജി ബേർക്ക, മുഹമ്മദ് ഹാജി എരിയപ്പാടി, അബ്ദുല്ല നജാത്ത്, അബ്ദുൽ ഖാദർ നെല്ലിക്കട്ട, ഖാദർ ബാറഡുക്ക, ഹസൈനാർ ഫൈസി പുണ്ടൂർ, ലത്തീഫ് കന്യാന തുടങ്ങിയവർ സംബന്ധിച്ചു. 
ഫോട്ടൊഅടിക്കുറിപ്പ്.: എസ്.കെ.എസ്.എസ്.എഫ് ബദിയഡുക്ക മേഖല കമ്മിറ്റിയുടെ വിഷൻ - 18 ന്റെ ഭാഗമായുള്ള ആദർശ സമ്മേളനം സമസ്ത ദക്ഷിണ കന്നഡ ജില്ലാ പ്രസിഡണ്ട് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അൽ ബുഖാരി ഉൽ ഘാടനം ചെയ്യുന്നു. 
- Rasheed belinjam

ത്വലബാവിംങ് തജ്‌രിബ ദഅ്‌വാ പ്രോഗ്രാമിന് തുടക്കമായി

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് ത്വലബാവിംങ് സംസ്ഥാന സമിതി മഹല്ലുകളില്‍ നടപ്പിലാക്കുന്ന തജ്‌രിബ ദഅ്‌വാ പ്രോഗ്രാമിന് തുടക്കമായി. കേരളത്തിനകത്തും പുറത്തുമായി തിരഞ്ഞെടുക്കപ്പെട്ട മഹല്ലുകളിലാണ് ഫീല്‍ഡ് വര്‍ക്ക് നടത്തുന്നത്. വിവിധ ദര്‍സ് അറബിക് കോളേജുകളില്‍ നിന്നുള്ള മുപ്പത് വിദ്യാര്‍ഥികളാണ് തജ്‌രിബക്ക് നേതൃത്വം നല്‍കുന്നത്. 
രണ്ട് ദിവസത്തെ ഫീല്‍ഡ് വര്‍ക്കില്‍ മഹല്ല് സര്‍വ്വേ, മതവിദ്യാഭ്യാസ ക്യാമ്പയിന്‍, പേരന്റ് കൗണ്‍സലിംങ്, ഗൃഹസന്ദര്‍ശനം, വിദ്യാര്‍ഥി കൂട്ടായ്മ എന്നിവ നടക്കും. ഈ വര്‍ഷം തമിഴ്‌നാട് നീലഗിരി ജില്ലയിലെ പാടന്തറ, പൊട്ടുവയല്‍, മെയ്ഫില്‍ഡ്, കുറ്റിമൂച്ചി, കോഴിക്കോട് ജില്ലയിലെ ചെമ്മങ്കടവ്, പാലക്കാട് ജില്ലയിലെ മോളൂര്‍ എന്നീ മഹല്ലുകളിലാണ് തജ്‌രിബ നടക്കുന്നത്. 
കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ നടന്ന പരിശീലന ക്യാമ്പ് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ ഉദ്ഘാടനം ചെയ്തു. ത്വലബ സംസ്ഥാന ചെയര്‍മാന്‍ സി.പി ബാസിത് ഹുദവി തിരൂര്‍ അദ്ധ്യക്ഷത വഹിച്ചു. സഅദ് വെളിയങ്കോട്, ലത്തീഫ് പാലത്തുങ്കര, ഫായിസ് നാട്ടുകല്‍ സംസാരിച്ചു. ഉവൈസ് പതിയാങ്കര സ്വാഗതവും ജുറൈജ് കണിയാപുരം നന്ദിയും പറഞ്ഞു 
- twalabastate wing

ദാറുല്‍ഹുദാ: അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലും വിവിധ യു.ജി സ്ഥാപനങ്ങൡലുമുള്ള അധ്യാപക തസ്തികകളിലേക്ക് താത്പര്യമുള്ള മത ബിരുദധാരികളില്‍ നിന്നു അപേക്ഷ ക്ഷണിക്കുന്നു. 
തഫ്‌സീര്‍, ഫിഖ്ഹ്, ഹദീസ്, മന്‍ത്വിഖ്, സാഹിത്യം തുടങ്ങി വിവിധ വിഷയങ്ങളില്‍ പ്രാവീണ്യവും ദാറുല്‍ഹുദാ സംവിധാനത്തോട് പ്രതിബദ്ധതയുമുള്ളവര്‍ക്കായിരിക്കും അവസരം. ഭൗതിക മേഖലയില്‍ അവഗാഹമുള്ള അധ്യാപകര്‍ക്കും അപേക്ഷിക്കാം. 
താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യതയും അധ്യാപന പരിചയവുമടങ്ങിയ ബയോഡാറ്റ ജൂണ്‍ 5 നകം വാഴ്‌സിറ്റിയിലെ അക്കാദമിക് ഓഫീസില്‍ നേരിട്ടൊ academics@dhiu.info എന്ന മെയിലിലേക്കോ അയക്കേണ്ടതാണ്. പ്രത്യേക അഭിമുഖത്തിലൂടെയായിരിക്കും നിയമനം. വിശദ വിവരങ്ങള്‍ക്ക് 9995678529, 9447107716 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 

ദാറുല്‍ഹുദാ പിജി പ്രവേശന വൈവ 

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്്‌ലാമിക് സര്‍വകലാശാലയുടെ പിജിയിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കുള്ള പ്രവേശന വൈവ 24,25 തിയ്യതികളില്‍ കാമ്പസില്‍ വെച്ച് നടക്കുന്നതാണ്. രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് നാല് മണി വരെയായിരിക്കും വൈവ നടക്കുക. വിശദവിവരങ്ങള്‍ ദാറുല്‍ഹുദാ വെബ്‌സൈറ്റില്‍ ലഭ്യമായിരിക്കും. 
- Darul Huda Islamic University

ഷാർജ - മലപ്പുറം ജില്ലാ എസ് കെ എസ് എസ് എഫിന് പുതിയ ഭാരവാഹികൾ

ഷാർജ: എസ് കെ എസ് എസ് എഫ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ഷാർജ - മലപ്പുറം ജില്ലാ വാർഷിക കൗണ്‍സിൽ മീറ്റ് ആബിദ് യമാനിയുടെ അധ്യക്ഷതയിൽ റസാഖ് വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റാഫി അരീക്കോട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി പ്രതിനിധികളായ സുഹൈൽ വലിയ , ശംസുദ്ധീൻ കൈപ്പുറം എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹാഫിള് ത്വാഹാ സുബൈർ ഹുദവി, ഡോ: ഹാരിസ് ഹുദവി,മൊയ്തു സി സി, ഹകീം ടി പി കെ, ഫൈസൽ പയ്യനാട് എന്നിവർ സംസാരിച്ചു. ഷഫീഖ് പെരിന്തൽമണ്ണ സ്വാഗതവും മഹ്മൂദ് വാഫി നന്ദിയും പറഞ്ഞു. 
പുതിയ ഭാരവാഹികൾ : പ്രസിഡന്റ്: ആബിദ് യമാനി വളപുരം വൈ: പ്രസിഡാന്റ്: റംഷി മഞ്ചേരി, ഹാഫിള് സുഹൈർ അസ്ഹരി എടപ്പാൾ, അസ്ലം വേങ്ങര, മുഹമ്മദ് ജംഷാദ് ഏലംകുളം ജന : സി ക്രട്ടറി: മുഹമ്മദ് അബ്ദു റാഫി അരീക്കോട് വർക്കിംഗ് സിക്രട്ടറി: മഹ് മൂദ് വാഫി ചോക്കാട് ജോ:സിക്രട്ടറി: മുനീർ ഹുദവി, ഇർഷാദലി ഹുദവി, ഷഫീഖ് പെരിന്തൽമണ്ണ യാസിർ ചൂനൂർ ട്രഷറർ: സയ്യിദ് സ്വാദിഖ് തങ്ങൾ രക്ഷാധികാരികൾ: ചെയർമാൻ: ഹാഫിള് ത്വാഹ സുബൈർ ഹുദവി വൈ: ചെയർമാൻ: ബഷീർ ബാഖവി ഒളവട്ടൂർ, മുഹമ്മദ് ഫൈസി , ലത്വീഫ് ഫൈസി മേലാറ്റൂർ കൺവീനർ: അക്ബർക്ക ചെറുമുക്ക് ജോ: കൺവീനർ: അബ്ദുല്ല മാണൂർ, അബ്ദുൽ ഖാദർ കോട്ടക്കൽ, കുഞ്ഞിമുഹമ്മദ് പാലപ്പെട്ടി 
- ishaq kunnakkavu

സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുകോയ തങ്ങളുടെ ദുബൈ പ്രഭാഷണം വിജയിപ്പിക്കും

ദുബൈ അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് കമ്മിറ്റിയുടെ ഇരുപത്തിയൊന്നാം വാർഷിക റമളാൻ പ്രഭാഷണത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് കേരളത്തിലെ നിരവധി മഹല്ലുകളുടെ ഖാളിയായ അസ്സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളുടെ പരിപാടിയെ വിജയിപ്പിക്കാൻ ദുബൈ സുന്നി സെന്റർന്റെ നേതൃത്വത്തിൽ നടന്ന കാസറഗോഡ് ജില്ലയിൽ ജിഫ്രി മുത്തുകോയ തങ്ങൾ ഖാസി സ്ഥാനങ്ങൾ വഹിക്കുന്ന കാഞ്ഞങ്ങാട് - കോട്ടിക്കുളം - ആദൂർ സംയുക്ത ജമാഅത്തുകളുടെ പ്രതിനിധി യോഗം തീരുമാനിച്ചു. ജൂൺ 7നു ബുധൻ രാത്രി പത്ത് മണിക്ക് അൽ നാസർ ലിഷർ ലാൻഡ് ആഡിറ്റോറിയത്തിലാണ് പ്രഭാഷണം. 
ഷൗക്കത്തലി ഹുദവിയുടെ അധ്യക്ഷതയിൽ അബ്ദുൽ സലാം ബാഖവി യോഗം ഉദ്ഘാടനം ചെയ്തു. സലാം ഹാജി വെൽഫിറ്റ്, സി.എച്.നൂറുദ്ധീൻ കാഞ്ഞങ്ങാട്, റഷീദ് ഹാജി കല്ലിങ്കാൽ, ഇബ്രാഹിം ഫൈസി, മുസ്തഫാ മൗലവി, അബ്ബാസലി ഹുദവി പള്ളിക്കര,കബീർ അസ്അദി, റഷീദ് ഹുദവി തൊട്ടിയിൽ, ആരിഫ് ബാഖവി പൈവളികെ, ഷാഫി അസ്അദി, മുജീബ് മട്ടമ്മൽ, ഷംസുദ്ധീൻ അസ്അദി, യാഖൂബ് മൗലവി, ജംഷീദ് അടുക്കം, സിദ്ദിഖ് കനിയടുക്കം, അന്താസ് ചെമ്മനാട്, റഫീഖ് വെള്ളിക്കോത്ത്, അസീസ് ബള്ളൂർ തുടങ്ങിയവർ സംസാരിച്ചു. അസീസ് ബാഖവി കാഞ്ഞങ്ങാട് സ്വാഗതവും സുബൈർ മാങ്ങാട് നന്ദിയും പറഞ്ഞു. 
- Abdul Azeez mohammed

SKIC റിയാദ്; ഖുര്‍ആന്‍ കാമ്പയിന്‍ സമാപിച്ചു

റിയാദ്: മുസ്‌ലിം പേരുകളില്‍ അറിയപ്പെടുന്ന സംഘടനകളുടെതായി പുറത്ത് വരുന്ന വാര്‍ത്തകള്‍ ഇസ്‌ലാമിനേയും ഖുര്‍ആനിനെയും തെററിധരിക്കാന്‍ കാരണമാകുന്നുണ്ടന്നും ഖുര്‍ആന്‍ മുന്‍ഗാമികള്‍ നല്‍കിയ വ്യാഖ്യാനമടക്കം പ്രചരിപ്പിക്കലാണ് ഇവക്ക് പരിഹാരമെന്നും ഖുര്‍ആന്‍ കാമ്പയിന്‍ എസ് കെ ഐ സി റിയാദ് സമാപന സംഗമം അ'ിപ്രായപ്പെട്ടു. നസീഹത്ത് സെഷനില്‍ ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി 'ഖുര്‍ആന്‍ വഴി കാണിക്കുന്നു' മുസ്തഫ ബാഖവി പെരുമുഖം 'ആഗതമാകുന്ന റമളാന്‍' എന്നീ വിഷയ ങ്ങളില്‍ ഉല്‍ബോധനം നടത്തി. സമാപന സംഗമം മുഹമ്മദ് ഹനീഫ് ഉല്‍ഘാടനം ചെയ്തു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കുട്ടി ഒളവട്ടൂര്‍, റസാഖ് വളകൈ, ഇഖാബാല്‍ കാവനൂര്‍, ജുനൈദ് മാവൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഖുര്‍ആന്‍ എക്‌സാം, ഖുര്‍ആന്‍ പാരായണം ഹിഫ്ദ് ക്വിസ്സ് വിജയികള്‍ക്ക് എന്‍ സി മുഹമ്മദ് , അബ്ദു റഹ്മാന്‍ ഫറോഖ്, സമദ് പെരുമുഖം, എം ടി പി മുനീര്‍ അസ്അദി, സലീം വാഫി, നൗഫല്‍ വാഫി, ഉമര്‍ കോയ യൂണി വേഴ്‌സിററി, ബഷീര്‍ ചേലമ്പ്ര, അബ്ദുല്ല മൗലവി, അലി വയനാട്, മുഹമ്മദലി ഹാജി തുടങ്ങിയവര്‍ സമ്മാനങ്ങളും സര്‍ട്ടി ഫിക്കററുകളും നല്‍കി.ശാഫി ദാരിമി പാങ്ങ് അധ്യക്ഷത വഹിച്ചു. ഹബീബുളള സ്വാഗതവും മഷ്ഹൂദ് നന്ദിയും പറഞ്ഞു. ബുര്‍ദ മജ്‌ലിസിന് അബ്ബാസ് ഫൈസി, അബ്ദുറഹ്മാന്‍ ഹുദവി, സിറാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ശമീര്‍, മുഖ്ത്താര്‍, ഗഫൂര്‍, കുഞ്ഞു മുഹമ്മദ് ഹാജി,അബ്ദു സലാം മുസ്തഫ തുടങ്ങിയവര്‍ സംഗമം നിയന്ത്രിച്ചു. നാഷണല്‍ തല എക്‌സാം സെപ്തംബര്‍ അവസാന വാരം നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 
ഫോട്ടൊ : സമാപന സംഗമത്തില്‍ അബൂബക്കര്‍ ഫൈസി ചെങ്ങമനാട് പ്രസംഗിക്കുന്നു. 
- Aboobacker Faizy

ജെ.ജെ. ആക്ട്: സമസ്ത ലീഗല്‍ സെല്‍ യോഗം ഇന്ന് (23-05-2017)

ചേളാരി: ജെ.ജെ. ആക്ടുമായി ബന്ധപ്പെട്ട് നിലവിലുള്ള സാഹചര്യം ചര്‍ച്ച ചെയ്യുന്നതിന് സമസ്ത ലീഗല്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ ബന്ധപ്പെട്ടവരുടെ യോഗം ഇന്ന് (23-05-2017)ന് രാവിലെ 11 മണിക്കും പ്രശ്‌ന ബാധിത മഹല്ല് പ്രതിനിധികളുടെ യോഗം ഉച്ചക്ക് ശേഷം 2മണിക്കും കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് ചേരുന്നതാണ്. 
- SKIMVBoardSamasthalayam Chelari

പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യഃ വാര്‍ഷിക പരീക്ഷാ ഫലം പ്രഖ്യാപിച്ചു

പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയിലെ 2016-17 അധ്യയന വര്‍ഷത്തെ മൗലവി ഫാസില്‍ ഫൈസി ബിരുദ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. അബ്ദുല്‍ ഹഖ് കെ, S/O അബ്ദുല്ല ദാരിമി, ഉഗ്രപുരം ഒന്നാം റാങ്കും, താജുദ്ധീന്‍ പി, S/O കുഞ്ഞബ്ദുല്ല, അമ്പലക്കടവ് രണ്ടാം റാങ്കും, ഫായിസ് റംലി ടി.കെ, S/O ഹസന്‍, പാവുകോണം മൂന്നാം റാങ്കും കരസഥമാക്കി. പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ് ഫൈസി, മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, ടി.പി ഇപ്പ മുസ്‌ലിയാര്‍, അബ്ദുല്‍ ലതീഫ് ഫൈസി പാതിരമണ്ണ, അലവി ഫൈസി കുളപ്പറമ്പ് സംബന്ധിച്ചു. പരീക്ഷാ ഫലം www.results.jamianooriya.org എന്ന സൈറ്റില്‍ ലഭ്യമാണ്. 
ഡിസ്റ്റിംഗ്ഷന്‍ : 12, 13, 37, 44, 66, 107, 156, 165, 167, 170, 176, 177, 192, 195 
ഫസ്റ്റ് ക്ലാസ് : 14, 15, 16, 17, 23, 24, 45, 46, 49, 63, 64, 65, 68, 81, 84, 85, 86, 89, 90, 91, 93, 94, 98, 100, 101, 102, 103, 104, 105, 128, 136, 137, 138, 139, 140, 142, 143, 151, 152, 153, 154, 155, 158, 163, 164, 166, 168, 169, 172, 173, 175, 178, 179, 182, 188, 196, 203, 204 
സെക്കന്റ് ക്ലാസ് : 11, 18, 19, 20, 21, 22, 25, 26, 27, 29, 31, 32, 33, 34, 38, 40, 41, 43, 47, 48, 62, 67, 73, 75, 77, 79, 80, 82, 83, 87, 88, 92 ,95, 96, 97, 99, 108, 120, 121, 126, 127, 131, 134, 141, 146, 157, 159, 160, 161, 162, 174, 181, 183, 184, 185, 190, 191, 193, 194 
തേര്‍ഡ് ക്ലാസ് : 1, 2, 3, 4, 5, 6, 7, 8, 9, 10, 28, 30, 35, 36, 39, 42, 50, 51, 52, 53, 54, 55, 56, 57, 58, 59, 60, 61, 69, 70, 71, 72, 74, 76, 78, 106, 110, 111, 112, 113, 114, 115, 116, 117, 118, 119, 122, 123, 124, 125, 129, 130, 132, 133, 135, 144, 145, 147, 148, 149, 150, 171, 180, 186, 187, 189, 197, 198, 199, 200, 201, 202 
- JAMIA NOORIYA PATTIKKAD

SKIC റിയാദ് സംഘടിപ്പിച്ച ഖുര്‍ആന്‍ പരീക്ഷ; വിജയികളെ പ്രഖ്യാപിച്ചു

റിയാദ്: സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ റിയാദ് പ്രൊവിന്‍സ് അടിസ്ഥാനത്തില്‍ നടത്തിയ ഖുര്‍ആന്‍ പരീക്ഷയിലെ വിജയികളെ പ്രഖ്യാപിച്ചു. റിയാദ് പ്രൊവിന്‍സിലെ വിവിധ സെട്രല്‍ കമ്മിററികള്‍ നടത്തിയ സെന്‍ട്രല്‍ തല പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരാണ് പ്രൊവിന്‍സ് തല പരീക്ഷയില്‍ പങ്കെടുത്തത്. സല്‍മ മുഹമ്മദ് ഒന്നാം സ്ഥാനവും ഹൈറുന്നിസ സിറാജ്, അഫീഫഅലി രണ്ടാം സ്ഥാനവും തസ്‌ലീന ശരീഫ് മൂന്നാം സ്ഥാനവും നേടി. ഉമ്മു കുല്‍സു ഹബീബ്, ആയിശ സാജിത, ശിഫ അശറഫ്, ഷഹ്‌ല മുനീബ, സലീന നാസര്‍, സിയാന മുഹമ്മദ്, സബിത ദില്‍ഷാര്‍, മന്‍സൂറ റഫീഖ്, റജിത ജാബിര്‍, സുബൈദ ബഷീര്‍, ഹംദിയ തുടങ്ങിയവര്‍ എ പ്‌ളസും നാഷണല്‍ തല പരീക്ഷയിലേക്ക് അര്‍ഹതയും നേടി. സെപ്തംബര്‍ അവസാന വാരം സൗദി യിലെ തെരെഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ നാഷണല്‍ തല പരീക്ഷ നടക്കും സമസ്ത കേരള ജംഇത്തുല്‍ ഉല മസെക്രട്ടറിയായിരുന്ന മര്‍ഹും കെ വി മുഹമ്മദ് മുസ്‌ലിയാരുടെ 'ഫത്തഹു റഹ്മാന്‍ ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍' എന്ന ഖുര്‍ആന്‍ വ്യഖ്യാനത്തെ അടിസ്ഥാനമാക്കിയാണ് പരീക്ഷകള്‍ നടന്നത്. റിയാദ് പ്രൊവിന്‍സില്‍ ആയിരത്തിഅഞ്ഞൂര്‍ ആളുകള്‍ പരീക്ഷകളില്‍ പങ്കാളികളായി. വിജയികളെ എസ് കെ ഐ സി റിയാദ് പ്രൊവിന്‍സ്, സെന്‍ട്രല്‍ കമ്മിററി നേതാക്കളായ എന്‍ സി മുഹമ്മദ്, റസാഖ് വളകൈ, ശാഫി ദാരിമി, ഹബീബുളള, മുസ്തഫ ബാഖവി അബ്ദു റഹ്മാന്‍ ഫറോഖ്, അലവിക്കുട്ടി ഒളവട്ടൂര്‍ അശറഫ് മൗലവി മുഹമ്മദ് രാജ തുടങ്ങിയവര്‍ അനുമോദിച്ചു 
- Aboobacker Faizy

ദ്വിദിന അസ്മി ടീച്ചേർസ് പരിശീലന ക്യാമ്പ് സമാപിച്ചു

ക്രസൻറ് സ്കൂളിൽ രണ്ടു ദിവസമായി നടന്ന അസ്മി ടീച്ചേർസ് പരിശീലന ക്യാമ്പ് സമാപിച്ചു. പരിഷ്കരിച്ച അസ്മി കിഡ്സ് പുസ്തകങ്ങളെ അടിസ്ഥാനമാക്കിയും മാറിയ വിദ്യാഭ്യാസ രീതിയും പരിശീലനത്തിൽ ചർച്ച ചെയ്തു. അസ്മി ട്രഷറർ K.K.S തങ്ങൾ അധ്യക്ഷത വഹിച്ചു. Dr N.A.M. അബ്ദുൽഖാദർ ഉദ്ഘടാനം ചെയ്തു. K മോയിൻകുട്ടി മാസ്റ്റർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ജന: M.A ഖാദർ Rtd AEO പി രാജമോഹനൻ എന്നിവർ സംസാരിച്ചു. അസ്‌മി ജനറൽ സെക്രട്ടറി ഹാജി പികെ മുഹമ്മദ് സ്വാഗതം പറഞ്ഞു. ശാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി, അബ്ദുറഹീം ചുഴലി, റഷീദ് കമ്പളക്കാട്, അബ്ദുനൂർ ഹുദവി, ഷിയാസ് ഹുദവി എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്ത്വം നൽകി. 
- SKIMVBoardSamasthalayam Chelari

സ്‌കൂള്‍ സമയമാറ്റം നീക്കം ഉപേക്ഷിക്കണം - സമസ്ത

കോഴിക്കോട്: സ്‌കൂളുകളുടെ പഠനസമയത്തില്‍ മാറ്റം വരുത്താനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാരും ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാരും ആവശ്യപ്പെട്ടു. സ്‌കൂളുകളില്‍ നിലവിലുള്ള സമയക്രമത്തില്‍ മാറ്റം വരുത്തുന്നത് സംസ്ഥാനത്ത് വ്യവസ്ഥാപിതമായി നടന്നുവരുന്ന മദ്‌റസ പഠനത്തിന്റെ തകര്‍ച്ചക്ക് കാരണമാവും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ മാത്രം പതിനായിരത്തോളം മദ്‌റസകളിലായി പത്ത് ലക്ഷം കുട്ടികള്‍ മദ്‌റസ പഠനം നടത്തുന്നുണ്ട്. 
2007ല്‍ അന്നത്തെ സര്‍ക്കാര്‍ സ്‌കൂള്‍പഠന സമയത്തില്‍ മാറ്റം വരുത്താന്‍ നീക്കം നടത്തിയപ്പോള്‍ സമസ്തയുടെയും മറ്റു മുസ്‌ലിം സംഘടനകളുടെയും ശക്തമായ എതിര്‍പ്പു നേരിടേണ്ടിവരികയും പ്രക്ഷോഭത്തെ തുടര്‍ന്ന് സമയമാറ്റ നീക്കം ഉപേക്ഷിക്കുകയുമാണുണ്ടായത്. അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ. ബേബി മുസ്‌ലിം സംഘടനകള്‍ക്ക് രേഖാമൂലം നല്‍കിയ ഉറപ്പ് തുടര്‍ന്നും പാലിക്കാന്‍ നിലവിലുള്ള സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും അവര്‍ പറഞ്ഞു. 
- SKIMVBoardSamasthalayam Chelari

ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിക്കു കീഴിലുള്ള വിവിധ കോഴ്‌സുകളിലേക്ക് വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്നതിനായി രക്ഷിതാക്കളില്‍ നിന്നു അപേക്ഷകള്‍ ക്ഷണിച്ചു. 
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അഞ്ചാം തരം പാസായവരോ ഈ കൊല്ലത്തെ പൊതുപരീക്ഷയില്‍ വിജയം പ്രതീക്ഷിക്കുന്നവരോ ആയ ജൂണ്‍ 15 ന് പതിനൊന്നര വയസ്സ് കവിയാത്ത ആണ്‍കുട്ടികള്‍ക്ക് ദാറുല്‍ഹുദായുടെയും വിവിധ യു.ജി സ്ഥാപനങ്ങളുടെയും സെക്കണ്ടറി ഒന്നാം വര്‍ഷത്തിലേക്ക് അപേക്ഷിക്കാം. 
സമസ്തയുടെ മൂന്നാം ക്ലാസ് പാസ്സായ ജൂണ്‍ 15 ന് ഒമ്പത് വയസ്സ് കവിയാത്ത ആണ്‍കുട്ടികള്‍ക്ക് വാഴ്‌സിറ്റിക്കു കീഴിലുള്ള മമ്പുറത്തെ സയ്യിദ് അലവി മൗലദ്ദവീല ഹിഫളുല്‍ ഖുര്‍ആന്‍ കോളേജിലേക്കു അപേക്ഷിക്കാം. 
വാഴ്‌സിറ്റിയുടെ ഫാഥിമ സഹ്‌റാ ഇസ്‌ലാമിക് വനിതാ കോളേജിലേക്ക് സമസ്തയുടെ ഏഴാം ക്ലാസ് പൊതുപരീക്ഷ പാസായ ജൂണ്‍ 15 ന് പതിമൂന്നര വയസ്സ് കവിയാത്ത പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. 
മുഴുവന്‍ കോഴ്‌സുകളിലേക്കും ദാറുല്‍ഹുദായുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.dhiu.in വഴി ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി റമദാന്‍ 20. 
ജൂലൈ 2 ന് ഞയാറാഴ്ച മുഴുവന്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ നടക്കും. ദാറുല്‍ഹുദായുടെയും യു.ജി കോളേജുകളുടെയും സെക്കണ്ടറിയിലേക്ക് ഏകീകൃത പ്രവേശന പരീക്ഷയായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ ജില്ലകളിലുളള പരീക്ഷാ സെന്ററുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്. 
വിശദ വിവരങ്ങള്‍ക്ക് 0494 2463155, 2464502,2460575 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. 
- Darul Huda Islamic University

അണങ്കൂരിൽ സുന്നി-മുജാഹിദ് ആദർശ മുഖാമുഖത്തിന് വേദിയൊരുങ്ങുന്നു മെയ് 21 ന്

മെയ് 21 ഞായർ രാത്രി 7 മണിക്ക് അണങ്കൂർ ജംഗ്ഷനിൽ നടക്കുന്ന പരിപാടി എം.എ ഖാസിം മുസ്ലിയാർ ഉദ്ഘാടനം ചെയ്യും 


അണങ്കൂർ: കാലാകാലങ്ങളായി അഹലു സുന്നത്തി വല്‍ ജമാഅത്തിന്റെ ഉറച്ച കേന്ദ്രമായിരുന്ന മഹല്ലുകളിൽ അഹലുസുന്നത്തിന്റെ ആശയാദര്‍ശങ്ങളെ ചോദ്യം ചെയ്യുകയും പുത്തന്‍ ആശയങ്ങള്‍ പകര്‍ന്ന് നല്‍കുകയും ചെയ്ത് പുതിയ തലമുറയെ കുരുതികൊടുക്കാന്‍ ചിലര്‍ തന്ത്രംമെനയുന്ന സാഹചര്യത്തിൽ പുതിയ തലമുറക്ക് അഹലുസുന്നത്ത് വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ പറഞ്ഞുകൊടുക്കാനും സംശയങ്ങള്‍ ദൂരീകരിക്കാനുംവേണ്ടി എസ് കെ എസ് എസ് എഫ് അണങ്കൂർ ക്ലസ്റ്റർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് 21 ഞായർ രാത്രി7 മണിക്ക് അണങ്കൂർ ജംഗ്ഷനിൽ സുന്നി-മുജാഹിദ് ആദർശ മുഖം മുഖം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറീയിച്ചു മതമൗലീകത ചമയുന്നവരെയും പുത്തനാശയങ്ങൾ പ്രചരിപ്പിക്കുന്നവരെയും ശക്തമായി എതിർത്തും അവരുടെ കുത്സിത നീക്കങ്ങൾക്കെതിരെ ശക്തമായ ചെറുത്ത് നിന്നും തന്നെയാണ് മുസ്ലിം പണ്ഡിതരുടെ ആധികാരിക കൂട്ടായ്മയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ക്കാലവും അതിന്റെ ദൗത്യം നിർവഹിച്ചുവരുന്നത്. മത തീവ്രവാദത്തെയോ തീവ്രമായ മതമൗലികതയെയോ പ്രചരിപ്പിച്ചുള്ള ഒരു നീക്കം സമസ്തയ്ക്ക് അന്യവുമാണ്. അത് കൊണ്ട് തന്നെ സമുദായം ഏതു രീതിയിലും ചൂഷണം ചെയ്യപ്പെടുന്നതിനെതിരെ സമസ്തയും അതിന്റെ പോഷക ഘടകങ്ങളും ശക്തമായി നിലകൊണ്ടിട്ടുണ്ട്. 
ഇവിടെ മതാചരങ്ങളെയും അതിന്റെ ആശയങ്ങളെയും വികലമാക്കി പരിശുദ്ധ ഇസ്ലാം മതത്തെ സമൂഹത്തിന് മുന്നിൽ തെറ്റിദ്ധരിപ്പിക്കുകയാണ് ചിലർ. അവിടെയാണ് ഐ എസ് ആരോപണവും ഭീകര സoഘടനാ ബന്ധവുമൊക്കെ ഇസ്ലാം മതത്തിനെതിരെ ചാർത്തപ്പെടുന്നത്. 
കാലാകാലങ്ങളായി അഹലു സുന്നത്തി വല്‍ ജമാഅത്തിന്റെ ഉറച്ച കേന്ദ്രമായിരുന്ന മഹല്ലുകളിൽ അഹലുസുന്നത്തിന്റെ ആശയാദര്‍ശങ്ങളെ ചോദ്യം ചെയ്യുകയും പുത്തന്‍ ആശയങ്ങള്‍ പകര്‍ന്ന് നല്‍കുകയും ചെയ്ത് പുതിയ തലമുറയെ കുരുതികൊടുക്കാന്‍ ചിലര്‍ തന്ത്രംമെനയുന്ന സാഹചര്യത്തിലാണ് എസ് കെ എസ് എസ് എഫ് ആദർശ മുഖാ മുഖം സംഘടിപ്പിക്കുന്നത് . പരിപാടി സമസ്ത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി എം എ ഖാസിം മുസ്ലിയാർ ഉദ്ഘാടനം ചെയ്യും, പ്രമുഖ പണ്ഡിതൻ എം.ടി അബൂബക്കർ ദാരിമി മുഖാമുഖത്തിന് നേതൃത്വം നൽകും, സമസ്തയുടെ യും പോഷക സംലടനകളുടെയും നേതാക്കൾ ,ബെദിര, അണങ്കൂർ, കൊല്ലമ്പാടി, തുരുത്തി, പെരുമ്പള എന്നീ പ്രദേശത്തെ മഹല്ല് ഖത്തീബുമാർ ഭാരവാഹികൾ സംബന്ധിക്കും 
വാർത്ത സമ്മേളനത്തിൽ: സ്വാഗതസംഘം ജനറൽ കൺവീനർ ഇർഷാദ് ഹുദവി ബെദിര, വർക്കിംങ്ങ് കൺവീനർ ശിഹാബ് അണങ്കൂർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഫാറൂഖ് ദാരിമി കൊല്ലമ്പാടി, മേഖല പ്രസിഡന്റ്,ഹാരിസ് ബെദിര,എസ് ബി വി അണങ്കൂർ റൈഞ്ച് കൺവീനർ ഹാഷിം ഹുദവി അണങ്കൂർ, എസ് വൈ എസ് മുൻസിപ്പൽസെക്രട്ടറി അബ്ദുസലാം മൗലവി, എസ് കെ എസ് എസ് എഫ് ക്ലസ്റ്റർ പ്രസിഡന്റ് സാലിം ചുടു വളപ്പിൽ, എന്നിവർ സംബന്ധിച്ചു 
- irshad irshadba

സമസ്ത: പൊതുപരീക്ഷയും മൂല്യനിര്‍ണയവും മാതൃകാപരം - മലപ്പുറം ഡി.ഡി.ഇ

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പൊതുപരീക്ഷയും മൂല്യനിര്‍ണയവും മാതൃകയാണെന്ന് മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയരക്ടര്‍ പി. സഫറുല്ല പറഞ്ഞു. ചേളാരി സമസ്താലയത്തില്‍ നടന്നുവരുന്ന സമസ്ത പൊതുപരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പരീക്ഷ എങ്ങിനെ കുറ്റമറ്റ രീതിയില്‍ നടത്താനാവും എന്നതിന് മികച്ച ഉദാഹരണമാണ് സമസ്തയുടെ പൊതുപരീക്ഷ സംവിധാനം. ഇതിന്റെ നന്മകള്‍ പൊതുവിദ്യാഭ്യാസ വകുപ്പിനുകൂടി കൈമാറുക എന്ന ലക്ഷ്യം കൂടിയുണ്ട് എന്റെ സന്ദര്‍ശനത്തിന്. ഇത്രയേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഒരു മദ്‌റസ പരീക്ഷ ലോകത്ത് വേറെ കാണില്ലെന്നും ഇത് സമസ്തയിലൂടെ കേരളത്തിന് മാത്രം അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, കെ. ഉമര്‍ ഫൈസി മുക്കം, എം.സി. മായിന്‍ ഹാജി, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം തുടങ്ങിയവരും ക്യാമ്പ് സന്ദര്‍ശിച്ചു. കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ഇന്ന് സമാപിക്കും. 
- SKIMVBoardSamasthalayam Chelari

അസ്മി കിഡ്‌സ് പാഠപുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

തേഞ്ഞിപ്പലം : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ രൂപീകൃതമായ അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ് (അസ്മി)-ന്റെ പ്രീപ്രൈമറി ക്ലാസിലേക്കുള്ള പരിഷ്‌കരിച്ച കിഡ്‌സ് പുസ്തക പ്രകാശനം സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, അസ്മി പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സമസ്ത ജന.സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജന.സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ നിര്‍വ്വഹിച്ചു. 
ചടങ്ങില്‍ ഉമര്‍ ഫൈസി മുക്കം, ഹാജി കെ മമ്മദ് ഫൈസി, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, കെ മോയിന്‍കുട്ടി മാസ്റ്റര്‍, എം.എ ചേളാരി, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ഹാജി പി.കെ മുഹമ്മദ്, പി.വി മുഹമ്മദ് മൗലവി, സലാം ഫൈസി ഒളവട്ടൂര്‍, അബ്ദു റഹീം ചുഴലി, റശീദ് കംബ്ലക്കാട്, അഡ്വ. പി. പി ആരിഫ്, നവാസ് ഓമശ്ശേരി, മജീദ് പറവണ്ണ, കെ.എം കുട്ടി എടക്കുളം തുടങ്ങിയവര്‍ സംബന്ധിച്ചു. 
പരിഷ്‌കരിച്ച പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശീലനം ഇന്നും നാളെയുമായി വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്‌റസയില്‍വെച്ച് നടക്കും. ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്യും, ഡോ. മുസ്ഥഫ മാറഞ്ചേരി, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, റഹീം മാസ്റ്റര്‍ ചുഴലി, റശീദ് മാസ്റ്റര്‍ കംബ്ലക്കാട്, അഹമ്മദ് വാഫി കക്കാട്, ശിയാസ് ഹുദവി, അബ്ദുന്നൂര്‍ ഹുദവി എന്നിവര്‍ നേതൃത്വം നല്‍കും. 
- SKIMVBoardSamasthalayam Chelari

മൂല്യനിര്‍ണയ ക്യാമ്പ് സന്ദര്‍ശിച്ചു

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മെയ് 6, 7 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു. മൂല്യനിര്‍ണയ ക്യാമ്പിന് ഒരുക്കിയ സജ്ജീകരണങ്ങളിലും കുറ്റമറ്റ രീതിയിലുള്ള ഉത്തരപരിശോധന രീതിയിലും തങ്ങള്‍ സംതൃപ്തി രേഖപ്പെടുത്തി. 
- SKIMVBoardSamasthalayam Chelari

SKSSF ട്രന്റ്‌ തൃശൂർ ജില്ലാ എക്സലൻഷ്യ ക്യാമ്പ്‌ ചൊവ്വാഴ്ച

തൃശൂർ : എസ്‌.എസ്‌.എൽ.സി മുതൽ പ്ലസ്‌ ടു വരെയുള്ള ആൺകുട്ടികൾക്കായി എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ട്രന്റ്‌ തൃശൂർ ജില്ലാ സമിതി എക്സലൻഷ്യ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. മെയ്‌ 23 ചൊവ്വ രാവിലെ 9 മുതൽ വൈകീട്ട്‌ 4 വരെ പെരുമ്പിലാവ്‌ കൊരട്ടിക്കര മജ്ലിസുൽ ഫുർഖാനിലാണു പരിപാടി. കരിയർ പ്ലാനിംഗ്‌, ടീൻ ടീം എന്നീ സെഷനുകൾക്ക്‌ പുറമേ വിദ്യാർത്ഥികൾക്കായി അഭിരുചി പരീക്ഷയും ടാലന്റ്‌ ഹണ്ടും ക്യാമ്പിൽ വെച്ച്‌ സംഘടിപ്പിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക്‌ മാത്രമേ ക്യാമ്പിൽ പങ്കെടുക്കാൻ സധിക്കൂ. രജിസ്ട്രേഷന് ബന്ധപ്പെടുക: 9567064161, 9995340219 
- Shahul Hameed

അസ്മി കേന്ദ്ര ഓഫീസ് ഉദ്ഘാടനം ചെയ്തു

തേഞ്ഞിപ്പലം : അണ്‍എയ്ഡഡ് സ്‌കൂളുകളുടെ പ്രവര്‍ത്തനം ഏകീകരിക്കാനും ഗുണനിലവാരം മെച്ചപ്പെടുത്താനുമായി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ രൂപീകരിച്ച അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ് (അസ്മി) ന്റെ കേന്ദ്ര ഓഫീസ് സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ അസ്മി പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ.ആലിക്കുട്ടി മുസ്‌ലിയാര്‍ ബ്രോഷര്‍ പ്രകാശനവും വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അസ്മി കിഡ്‌സ് പുസ്തകങ്ങളുടെ പ്രകാശനവും നിര്‍വ്വഹിച്ചു. ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, ഹാജി കെ മമ്മദ് ഫൈസി, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, പി.കെ മുഹമ്മദ് ഹാജി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, എം.എ ചേളാരി, പി.വി മുഹമ്മദ് മൗലവി, സലാം ഫൈസി ഒളവട്ടൂര്‍, അബ്ദുറഹീം ചുഴലി, റശീദ് കംബ്ലക്കാട്, അഡ്വ. ആരിഫ്, നവാസ് ഓമശ്ശേരി, വി.സി ഇഖ്ബാല്‍, മജീദ് പറവണ്ണ തുടങ്ങിയവര്‍ സംബന്ധിച്ചു. 
പ്രകാശനം ചെയ്ത പ്രീപ്രൈമറി ക്ലാസിലെ ബുക്കുകളുടെ അടിസ്ഥാനത്തിലുള്ള ടീച്ചേഴ്‌സ് ട്രൈനിംഗ് മെയ് 18,19 തിയ്യതികളില്‍ വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്‌റസയില്‍വെച്ച് നടത്തും. 
- ASMI KERALA

അസ്മി: അധ്യാപക പരിശീലനം 18,19 തിയ്യതികളില്‍

ചേളാരി: അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ പ്രവര്‍ത്തനം ഏകീകരിക്കാനും ഗുണനിലവാരം മെച്ചപ്പെടുത്താനുമായി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ രൂപവല്‍ക്കരിച്ച അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സി (അസ്മി) ന്റെ കെ.ജി ക്ലാസുകളിലെ ടീച്ചേഴ്‌സിനുള്ള ആദ്യഘട്ട പരിശീലനം മെയ് 18,19 തിയ്യതികളില്‍ വെളിമുക്ക് ക്രസന്റ് റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കും. 
അസ്മിയുടെ നേതൃത്വത്തില്‍ പുറത്തിറക്കിയ കെ.ജി ക്ലാസുകളിലെ ഇംഗ്ലീഷ്, കണക്ക്, പരിസര പഠനം, മലയാളം, അറബി പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് പരിശീലനം. അസ്മിയില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളിലെ ടീച്ചേഴ്‌സുമാരാണ് ക്യാമ്പില്‍ പങ്കെടുക്കുക. 
ഡോ. മുസ്തഫ മാറഞ്ചേരി, സലാം ഫൈസി ഒളവട്ടൂര്‍, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, അബ്ദുറഹീം മാസ്റ്റര്‍ ചുഴലി, റശീദ് മാസ്റ്റര്‍ കമ്പളക്കാട്, ശിയാസ് ഹുദവി, അബ്ദുന്നൂര്‍ ഹുദവി, അഹമ്മദ് വാഫി കക്കാട്, ശിബിന്‍ തലശ്ശേരി തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. 
ഡി.ഡി.ഇ സഫറുല്ല ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിക്കും. ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ഹാജി പി.കെ. മുഹമ്മദ്, കെ.കെ.എസ്. തങ്ങള്‍, പി.വി. മുഹമ്മദ് മൗലവി, അഡ്വ. ആരിഫ് പ്രസംഗിക്കും. 
- ASMI KERALA

സമസ്ത: പൊതുപരീക്ഷ; കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് തുടങ്ങി

ചേളാരി: മെയ് 6, 7 തിയ്യതികളില്‍ കേരളത്തിനകത്തും പുറത്തും നടത്തിയ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷയുടെ ഉത്തരപേപ്പര്‍ പരിശോധനക്കുള്ള കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ചേളാരി സമസ്താലയത്തില്‍ ആരംഭിച്ചു. 
അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ നിന്ന് പൊതുപരീക്ഷയില്‍ പങ്കെടുത്ത 2,23,151 കുട്ടികളുടെ പത്ത് ലക്ഷത്തോളം ഉത്തരപേപ്പറുകളുടെ മൂല്യനിര്‍ണയമാണ് അഞ്ച് ദിവസങ്ങളിലായി നടക്കുന്നത്. ഇതിനായി 18 സൂപ്രണ്ടുമാരെയും 906 മുഅല്ലിംകളെയും 9 ചെക്കിംഗ് ഇന്‍സ്‌പെക്ടര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. 
 കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, കെ. ഉമര്‍ ഫൈസി മുക്കം, ഹാജി കെ. മമ്മദ് ഫൈസി, എം.എ. ചേളാരി, കെ.പി. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും കെ.സി. അഹ്മദ് കുട്ടി മൗലവി നന്ദിയും പറഞ്ഞു. 
- SKIMVBoardSamasthalayam Chelari

ഇമാമ തര്‍ബിയ കോഴ്‌സ് നാളെ സമാപിക്കും; എം.എസ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും

ചെര്‍ക്കള: മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമയുടെ നേതൃത്വത്തില്‍ ചെര്‍ക്കള മലബാര്‍ അക്കാദമിയില്‍ നാല്‍പ്പത് ദിവസത്തോളമായി നടന്നു വരുന്ന തര്‍ബിയ വെക്കേഷന്‍ കോഴ്‌സ് സമാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നാളെ നടക്കും. ഖുര്‍ആന്‍ -തജ്‌വീദ്, ആത്മസംസ്‌കരണം, കര്‍മ്മശാസ്ത്രം, കുടുംബ ശാസ്ത്രം തുടങ്ങിയ നിത്യവിഷയങ്ങള്‍ക്ക് പുറമെ ദാമ്പത്യ-കുടുംബ ജീവിതത്തെക്കുറിച്ചുള്ള സ്‌പെഷ്യല്‍ ക്ലാസുകളും മറ്റിതര ക്ലാസുകളും കോഴ്‌സിന്റെ ഭാഗമായി നടന്നിരുന്നു. പ്രഗല്‍ഭരായ വനിതാ ഫാക്കല്‍റ്റീസിന്റെ കീഴില്‍ കര്‍മ്മ കാര്യങ്ങളില്‍ കൃത്യമായ പരിശീലനം നല്‍കി, എല്ലാവരും കൂടിയിരുന്നുള്ള നസ്വീഹത്ത് സെഷനോടെയായിരുന്നു ഓരോ ദിവസത്തെ ക്ലാസുകളും അവസാനിപ്പിച്ചിരുന്നത്. 
രാവിലെ പത്ത് മണിക്ക് നടക്കുന്ന സമാപന പരിപാടി എം.എസ് തങ്ങള്‍ മദനി ഉല്‍ഘാടനം ചെയ്യും. റഷീദ് മാസ്റ്റര്‍ ബെളിഞ്ചം അദ്ധ്യക്ഷനാവും. കോഴ്‌സ് കോര്‍ഡിനേറ്റര്‍ അസ്‌ലം ഹുദവി നായന്മാര്‍മൂല, മൊയ്തു ചെര്‍ക്കള, സി.പി മൊയ്തു മൗലവി, കെ.എം അബ്ദുല്ല ഹാജി, ഇമാമ പ്രസിഡന്റ് ആരിഫ് ഹുദവി കുന്നില്‍, ജനറല്‍ സെക്രട്ടറി മന്‍സൂര്‍ ഹുദവി മുള്ളേരിയ, കോര്‍ഡിനേറ്റര്‍ സ്വാദിഖ് ഹുദവി ആലംപാടി തുടങ്ങിയവര്‍ സംബന്ധിക്കും. 
- imama mdia

അലി അക്ബര്‍ ഹുദവിക്ക് അറബി സാഹിത്യത്തില്‍ ഡോക്റ്ററേറ്റ്

തിരൂരങ്ങാടി: ഹൈദരാബാദ് ഇംഗ്‌ളീഷ് & ഫോറിംഗ് ലാഗ്വേജസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു ആധുനിക അറബി സാഹിത്ത്യത്തില്‍ അലി അക്ബര്‍ ഹുദവിക്ക് ഡോക്റ്ററേറ്റ് ലഭിച്ചു വെളിയംകോട് ഉമര്‍ഖാളിയുടെയും ഈജിപ്ഷ്യന്‍ കവി അഹ്മദ് ശൗഖിയുടെയും പ്രവാചക പ്രകീര്‍ത്തന കവിതകളുടെ താരതമ്യ പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. 
ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദാന്തര ബിരുദം നേടിയ അലിഅക്ബര്‍ ദാറുല്‍ഹുദാക്ക് കീഴിലുള്ള താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജില്‍ നിന്നാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. 
വളവന്നൂര്‍ ബാഫഖി റസിഡന്‍ഷ്യല്‍ ഹൈസ്‌കൂളില്‍ പ്രധാന അധ്യാപകനായി ജോലി ചെയ്യുന്ന അദ്ദേഹം മാരാമുറ്റം ഖത്തീബ് കെവി കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍-മറിയു ദമ്പതികളുടെ മകനാണ്.
- Darul Huda Islamic University

ജമാലിയ്യ ദഅ്‌വാ കോളേജ്; സെലക്ഷന്‍ പരീക്ഷ 23 ന്

കൊണ്ടോട്ടി: മുണ്ടക്കുളം ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്ലാമിക് കോംപ്ലക്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജമാലിയ്യ ദഅ്‌വാ കോളേജിലേക്കുള്ള സെലക്ഷന്‍ പരീക്ഷ മെയ് 23 ന് രാവിലെ 10 മണിക്ക് ശംസുല്‍ ഉലമാ കോംപ്ലക്‌സില്‍ വെച്ച് നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു. എസ്.എസ്.എല്‍.സി, +2, ഡിഗ്രി, പി.ജി, ഉള്‍പടെ 12 വര്‍ഷത്തെ സമന്വയ വിദ്യഭ്യാസമാണ് ദഅ്‌വാ കോളേജില്‍ നല്‍കിവരുന്നത്. സ്‌കൂള്‍ അഞ്ചാ തരം പൂര്‍ത്തിയായവര്‍ക്ക് സെലക്ഷനില്‍ പങ്കെടുക്കാം. ഫോണ്‍ : 98 47 232 786, 94 96 446 093 
- SMIC MUNDAKKULAM

റഹ്മത്തുല്ലാഹ് ഖാസിമിയുടെ പ്രഭാഷണം മെയ് 30, 31, ജൂണ്‍ 1 തിയ്യതികളില്‍ കൊടിഞ്ഞിയില്‍

- pmkutty kodinhi

സമസ്ത പൊതുപരീക്ഷ; മൂല്യനിര്‍ണയ ക്യാമ്പിന് ഇന്ന് തുടക്കം

ചേളാരി: മെയ് 6, 7 തിയ്യതികളില്‍ നടന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പ് ഇന്ന് (15-05-2017) രാവിലെ 9 മണിക്ക് ചേളാരി സമസ്താലയത്തില്‍ നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പിന് വിപുലമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ആയിരത്തോളം പരിശോധകര്‍ അഞ്ച് ദിവസങ്ങളിലായി പത്ത് ലക്ഷം പേപ്പറുകളുടെ മൂല്യനിര്‍ണയമാണ് നടത്തുക. പകലും രാത്രിയിലുമായി നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും ഭക്ഷണവും താമസവും ഒരുക്കിയിട്ടുണ്ട്. ഉത്തരപേപ്പര്‍ പരിശോധനക്ക് നിയമിക്കപ്പെട്ടവര്‍ രാവിലെ 8.30ന് ക്യാമ്പില്‍ എത്തിച്ചേരണമെന്ന് മാനേജര്‍ അറിയിച്ചു. 
- SKIMVBoardSamasthalayam Chelari

എട്ട് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത മദ്‌റസകളുടെ എണ്ണം 9709 ആയി

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം പുതുതായി എട്ട് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്തയുടെ കീഴിലുള്ള അംഗീകൃത മദ്‌റസകളുടെ എണ്ണം 9709 ആയി ഉയര്‍ന്നു. 
തഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്‌റസ - മുസഫ്ഫ (അബൂദാബി), തഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്‌റസ - ബനിയാസ് (അബൂദാബി), ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ - ചളവറ (പാലക്കാട്), മദ്‌റസത്തുല്‍ ഫതഹ് മ്ദറസ - വഴിപ്പാറ (മലപ്പുറം), മിഫ്താഹുല്‍ഹുദാ ബ്രാഞ്ച് മദ്‌റസ - ചുങ്കത്തറ (മലപ്പുറം), മുഹ്‌യദ്ദീന്‍ മദ്‌റസ - പുലിക്കുന്ന് (കാസര്‍ഗോഡ്), ആദര്‍ശ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ - മിജാര്‍ (ദക്ഷിണകന്നട), ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ - ഗുഡീനപാലി (ദക്ഷിണകന്നട) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്. 
കോഴിക്കോട് സമസ്ത കാര്യാലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡണ്ട് പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. കെ.ടി.ഹംസ മുസ്‌ലിയാര്‍, ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ.ഉമര്‍ ഫൈസി, എ.വി.അബ്ദുറിഹമാന്‍ മുസ്‌ലിയാര്‍, ഡോ.എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, ടി.കെ.പരീക്കുട്ടി ഹാജി, എം.സി.മായിന്‍ഹാജി, ഹാജി കെ.മമ്മദ് ഫൈസി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, കെ.എം.അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, പി.എ.ജബ്ബാര്‍ ഹാജി, പിണങ്ങോട് അബൂബക്കര്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു. 
- samastha legalcell

സമസ്ത ഇസ്‌ലാമിക് കലാമേള മലപ്പുറം ഈസ്റ്റും കാസര്‍കോടും മുന്നില്‍ മാഹിനാബാദ്

(കാസര്‍കോട്): സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന കലാമേളയില്‍ മലപ്പുറം ഈസ്റ്റും ആതിഥേയ ജില്ലയായ കാസര്‍കോടും കുതിപ്പ് തുടരുന്നു. മദ്ഹ് ഗീതങ്ങളുടെയും ബൈത്തിന്റെ ഈണങ്ങളുടെയും സ്വരമാധുര്യം നിറഞ്ഞ് നിന്ന എട്ടോളം വേദികളില്‍ വാശിയേറിയ മത്സരമാണ് നടന്നത്. കേരളത്തിനകത്ത് പുറത്ത് നിന്നുമുള്ള ഇരുപതോളം ജില്ലകളില്‍ നിന്നുള്ള സര്‍ഗ പ്രതിഭകളാണ് മത്സരത്തില്‍ മാറ്റുരച്ചത്. മലയാളത്തിന് പുറമെ ഉറുദു, കന്നഡ, തമിഴ് വിഭാഗങ്ങളിലും മത്സരം നടന്നു. മത്സരം ഇന്ന് വൈകുന്നേരത്തോടെ സമാപിക്കും. 
കാസര്‍കോട് എം.ഐ.സിയില്‍ നടക്കുന്ന കലാമേളയുടെ രണ്ടാം ദിനം അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടന ചടങ്ങോടെ ആരംഭിച്ചു. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. സയ്യിദ് ടി.കെ പൂക്കോയ തങ്ങള്‍ ചേന്തേര പ്രാര്‍ത്ഥന നടത്തി. സമസ്ത ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, കരുണാകരന്‍ എം.പി, യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, എം.എ ഖാസിം മുസ്‌ലിയാര്‍, സി.കെ.കെ മാണിയൂര്‍, എം.എ ചേളാരി, ടി.പി അലി ഫൈസി, അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഖലീല്‍ റഹ്മാന്‍ കാശിഫി തുടങ്ങിയവര്‍ സംബന്ധിച്ചു.

കലാ സാഹിത്യം നന്മക്ക് വേണ്ടിയാവണം: സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍


മാഹിനാബാദ് (കാസര്‍കോട്): ധാര്‍മ്മിക മൂല്യങ്ങള്‍ നശിച്ചു കൊണ്ടിരിക്കുന്ന ലോകത്ത് കലാ സാഹിത്യങ്ങള്‍ നന്മക്ക് വേണ്ടി ഉപയോഗപ്പെടുത്തണമെന്നും അതാണ് പ്രവാചക പാരമ്പര്യമെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന കലാ സാഹിത്യ മത്സരത്തിന്റെ രണ്ടാം ദിവസത്തെ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളില്‍ ഉറങ്ങിക്കിടക്കുന്ന വാസനകള്‍ ഉണര്‍ത്താന്‍ കലാ സാഹിത്യ മത്സരങ്ങള്‍ക്ക് കഴിയും. വിദ്യാര്‍ഥികള്‍ക്ക് ഉത്തമ മാതൃക സൃഷ്ടിക്കുന്ന മുഅല്ലിം സംഘടനയുടെ കീഴില്‍ നടക്കുന്ന കലാ സാഹിത്യ മത്സരം സമൂഹത്തിനും നാടിനും വെളിച്ചം വീശുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
പടം; ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന കലോത്സവത്തിന്റെ രണ്ടാം ദിവസത്തെ ചടങ്ങ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. 

സമസ്തയെ പറ്റി സമൂഹത്തിന് നല്ല തിരിച്ചറിവുണ്ട് ; പി.കരുണാകരന്‍ എം.പി 



മാഹിനാബാദ്(കാസര്‍കോട്). സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഒന്‍പത് പതിറ്റാണ്ട് പിന്നിട്ട പ്രവര്‍ത്തനങ്ങളെ സമൂഹത്തിന് നല്ല തിരിച്ചറിവുണ്ടെന്നു പി.കരുണാകരന്‍ എം.പി.പറഞ്ഞു. സമസ്തയുടെയും അതിന്റെ പോഷക സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് മാതൃകാപരമാണെന്നും എം.പി.പറഞ്ഞു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ഇസ്‌ലാമിക് കലാമേളയുടെ രണ്ടാം ദിവസത്തെ ചടങ്ങില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലകളെ കൊണ്ട് മത സൗഹാര്‍ദ്ദത്തിന്റെ പൂര്‍ത്തീകരണമാണ് ലക്ഷ്യമാക്കുന്നത്. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പതിനാലാമത് കലാമേള എന്റെ മണ്ഡലമായ കാസര്‍ക്കോട് സംഘടിപ്പിച്ചതില്‍ അത്യധികം ആഹ്ലാദമുണ്ട്. മഹിതമായ ഒരു പ്രസ്ഥാനം സംഘടിപ്പിച്ച കലാമേള ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചത് വലിയൊരു ഭാഗ്യമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. 
പടം: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇസ് ലാമിക കലാമേളയില്‍ പി കരുണാകരന്‍ എം.പി പ്രസംഗിക്കുന്നു 

കലകളെ ദീനിന്റെ വളര്‍ച്ചക്ക് ഉപയോഗിക്കണം; സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ 


മാഹിനാബാദ്(കാസര്‍കോട്); ഇസ്‌ലാമിക കലകളെ ദീനിന്റെ വളര്‍ച്ചക്ക് ഉപയോഗിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പതിനാലാമത് ഇസ്‌ലാമിക് കലാമേളയുടെ രണ്ടാം ദിവസത്തെ ചടങ്ങില്‍ അധ്യക്ഷ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രവാചകന്റെ കാലത്ത് തന്നെ കലകളെ പ്രോത്സാഹിപ്പിക്കുകയും,മത്സരങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈ മത്സരങ്ങളൊക്കെയും അവരവരിലുള്ള കലാവാസനകളെ പ്രോത്സാഹിപ്പിക്കാനും അതിനെ പരിപോഷിച്ച് കലാകാരന്മാരെ നല്ല പ്രതിഭകളാക്കി ഉയര്‍ത്തി കൊണ്ടുവരാനും വേണ്ടിയായിരുന്നു . അതല്ലാതെ ഒന്നാം സ്ഥാനം കിട്ടിയാല്‍ വാഹനങ്ങളില്‍ കയറി ആര്‍പ്പു വിളിക്കുന്നതിന് വേണ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിക കലകളെ അതിന്റേതായ പവിത്രതയോടെ കാണുകയും അതിനെ ദീനിന്റെ വളര്‍ച്ചക്ക് വേണ്ടി നന്നായി ഉപയോഗിക്കാന്‍ സാധിക്കുകയും ചെയ്യണം. ഇസ്‌ലാമിക കലകള്‍ പരിപോഷിക്കപ്പെടേണ്ടതും,അത് ദീനിന്റെ വളര്‍ച്ചക്ക് വേണ്ടി ഉപയോഗിക്കേണ്ടതും വിശ്വാസികളുടെ കടമയാണ്. അതാണ് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നടത്തുന്ന ഇസ്‌ലാമിക കലാമേളയെന്നും ഈ രീതിയിലുള്ള മത്സരങ്ങളില്‍ പ്രഗത്ഭരെ കണ്ടുപിടിക്കാമെന്നും തങ്ങള്‍ പറഞ്ഞു. 
പടം. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ഇസ്‌ലാമിക് കലാമേളയുടെ രണ്ടാം ദിവസ ചടങ്ങില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രഭാഷണം നടത്തുന്നു. 
- Ahmedharis Rahmani

അസ്മി ഓഫീസ് ഉദ്ഘാടനവും പാഠ പുസ്തക,ബ്രോഷർ പ്രകാശനവും നാളെ

ചേളാരി:സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ ആരംഭിച്ച അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് (അസ്മി) ഓഫീസ് ഉദ്ഘാടനം നാളെ (മെയ്‌ 15 രാവിലെ 9 മണിക്ക് ചേളാരി സമസ്താലയത്തിൽ സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. അസ്മി പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷനാകും. ബ്രോഷർ പ്രകാശനം സമസ്ത ജന.സെക്രട്ടറി പ്രഫസർ കെ.ആലിക്കുട്ടി മുസ്ല്യാരും കെ.ജി ബുക്സ് പ്രകാശനം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജന.സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ല്യാരും നിർവ്വഹിക്കും.ഉമർ ഫൈസി മുക്കം, ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, കെ.മോയിൻ കുട്ടി മാസ്റ്റർ, എം.എ ചേളാരി സംബന്ധിക്കും.
ടീച്ചേഴ്സ്, മാനേജ്മെൻറ്, പാരൻറ്സ് എന്നിവർക്ക് മികച്ച ട്രൈനിങ് നൽകുകയും ഏകീകരിച്ച സംവിധാനത്തിലൂടെ നിലവാരമുള്ള പാഠപുസ്തകങ്ങൾ തയ്യാറാക്കുകയും ചെയ്യുക വഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഇംഗ്ലീഷ് മീഡിയം സ്കൂളുകളെ ഉയർത്തൽ, ധാർമ്മികതയിലധിഷ്ഠിതമായി ഉപജില്ലാ, ജില്ലാ, സംസ്ഥാന കലാ കായിക മത്സരങ്ങൾ, മത്സര പരീക്ഷകൾ എന്നീ വൈധ്യങ്ങളായ പദ്ധതികളാണ് അസ്മി ലക്ഷ്യമിടുന്നത്. 
ഇതിൻെറ ഭാഗമായി സമസ്തയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ മാനേജ്മെൻറ് പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ട് ഉത്തര, ദക്ഷിണ മേഖല മാനേജ്മെൻറ് വർക്ക്ഷോപ്പ് കഴിഞ്ഞ മാസങ്ങളിലായി നടന്നു. ഈ അധ്യായന വർഷത്തിൽ വിതരണം ചെയ്യുന്നതിനായി കെ.ജി ക്ലാസുകളിലേക്ക് വേണ്ടി അസ്മി കിഡ്സ് എന്ന പേരിൽ പാഠപുസ്തങ്ങൾ പ്രസിദ്ധീകരിച്ചു. ഇവക്ക് വൻ അംഗീകാരമാണ് വിദ്യാഭ്യാസ വിദഗ്ധരിൽ നിന്നും ലഭിച്ച് കൊണ്ടിരിക്കുന്നത്.ഈ പാഠപുസ്തകം അനുസരിച്ച് ക്ലാസെടുക്കുന്നതിന്ന് വേണ്ടി ടീച്ചേഴ്സിനെ പ്രാപ്തരാക്കാൻ വേണ്ടിയുള്ള ട്രൈനർമാർക്കുള്ള പരിശീലനം പ്രമുഖ ഫാക്വൽറ്റിയുടെ നേതൃത്വത്തിൽ 10,11 തിയ്യതികളിൽ നടന്നു.ഒന്നാം ഘട്ട ടീച്ചേഴ്സ് ട്രൈനിംഗ് 18, 19 തിയ്യതികളിൽ വെളിമുക്ക് ക്രസൻ.റ് സ്കൂളിൽ വെച്ച് നടക്കും. 
- ASMI KERALA 

സംസ്ഥാന ഇസ്‌ലാമിക് കലാമേളക്ക് അരങ്ങുണര്‍ന്നു. കാസര്‍കോട് എം.ഐ.സിയില്‍ ഇനി കലയുടെ സുവര്‍ണ്ണനാളുകള്‍

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ഇസ്‌ലാമിക കലാ സാഹിത്യ മത്സരങ്ങള്‍ക്ക് കാസര്‍കോട് മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ തുടക്കമായി. കേരളത്തിനകത്തും പുറത്തുമുള്ള ഇരുപതോളം ജില്ലകളിലെ സമസ്തയുടെ മദ്‌റസകളില്‍ നിന്നുള്ള രണ്ടായിരത്തോളം സര്‍ഗ പ്രതിഭകളാണ് ഇന്നും നാളെയും എം.ഐ.സിയില്‍ മാറ്റുരക്കുക. 
ഇന്നലെ ഉച്ചക്ക് ഓലമുണ്ട എം.എസ് തങ്ങള്‍ മദനിയുടെ നേതൃത്വത്തില്‍ സി.എം ഉസ്താദ് മഖ്ബറയില്‍ നടന്ന സിയാറത്തോടെയാണ് പരിപാടിക്ക് ഔദ്യോഗിക തുടക്കമായത്. തുടര്‍ന്ന് എം.ഐ.സി കാമ്പസില്‍ പ്രസിഡന്റ് ത്വാഖാ അഹ്മദ് മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. വൈകുന്നേരം എം.ഐ.സി കാമ്പസില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി അധ്യക്ഷനായി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സ്ംസ്ഥാന പ്രസിഡന്റ് സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സ്വാഗതം പറഞ്ഞു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി എം.എം ഖാസിം മുസ്‌ലിയാര്‍, നീലേശ്വരം ഖാസി മഹ്മൂദ് മുസ്‌ലിയാര്‍, എം.എല്‍.എമാരായ പി.ബി അബ്ദുര്‍ റസാഖ, എന്‍.എ നെ്‌ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, പി.എ അശ്‌റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, കെ.ടി അബ്ദുല്ല മൗലവി പടന്ന, ടി.പി അലി ഫൈസി, കെ.ആര്‍ അബ്ദുല്ല ഹാജി, എം.സി ഖമറുദ്ദീന്‍, ലത്വീഫ് മൗലവി ചെര്‍ക്കള, ലത്വീഫ് ഹാജി ബാഡൂര്‍, ടി.എം അബ്ദുല്‍ റഹ്മാന്‍ ഹാജി, സാലൂദ് അബൂബക്കര്‍ നിസാമി, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, കെ.എ അബ്ദുല്ല മാസ്റ്റര്‍ കോട്ടപ്പുറം, മെട്രോ മുഹമ്മദ് ഹാജി, കല്ലട്ര മാഹിന്‍ ഹാജി, നിസാര്‍ പാദൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 
തുടര്‍ന്ന നടന്ന ആത്മീയ സദസ്സ് വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുല്‍ സലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പി.പി ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട് അധ്യക്ഷനായി. സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ പ്രാര്‍ഥന നടത്തി. ടി മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ് സ്വാഗതം പറഞ്ഞു. സമസ്ത മുശാവറ അംഗം മാണിയൂര്‍ എം അഹ്മദ് മുസ്‌ലിയാര്‍ ഉദ്‌ബോധന പ്രസംഗം നടത്തി. കെ.ടി ഹുസൈന്‍ കുട്ടി മൗലവി നന്ദി പറഞ്ഞു. തുടര്‍ന്ന് ആസ്വാദകരുടെ മനം കുളിര്‍പ്പിച്ച് മുഅല്ലിംക ളുടെ ബുര്‍ദ്ധ മത്സരവും അരങ്ങേറി. 
ഇന്ന് രാവിലെ എട്ടര മുതല്‍ എട്ടോളം വേദികളിലായി വിവിധ ഇനം മത്സരങ്ങള്‍ നടക്കും. മലയാളത്തിന് പുറമെ കന്നഡ, തമിഴ്, ഉറുദു ഇനങ്ങളിലും മത്സരങ്ങളുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും മത്സരത്തില്‍ പങ്കെടുക്കാനായി ഇന്നലെ തന്നെ വിദ്യാര്‍ഥികള്‍ എം.ഐ.സി കാമ്പസിലെത്തിയിരുന്നു. ഇന്നും നാളെയും എം.ഐ.സിയുടെ മടിത്തട്ടില്‍ സര്‍ഗ കലാ മേളയുടെ സുവര്‍ണ്ണനാളുകളാണ് അരങ്ങേറുക. 
പടം: 1 സമസ്ത ഇസ്‌ലാമിക് സംസ്ഥാന കലാ സാഹിത്യ മത്സരങ്ങള്‍ക്ക് തുടക്കും കുറിച്ച് കൊണ്ട് കാസര്‍കോട് എം.ഐ.സി കാമ്പസില്‍ ത്വാഖാ അഹ്മദ് മുസ്‌ലിയാര്‍ പതാക ഉയര്‍ത്തുന്നു.
2 ചെമ്പരിക്ക സി.എം ഉസ്താദ് മഖാമില്‍ നടന്ന സിയാറത്തിന് എം.എസ് തങ്ങള്‍ മദനി ഓലമുണ്ട നേതൃത്വം നല്‍കുന്നു.
3 സമസ്ത സംസ്ഥാന കലാമേളക്ക് എം.ഐ.സി കാമ്പസില്‍ ഒരുക്കിയ കവാടം 
4 സമസ്ത ഇസ്‌ലാമിക കലാ സാഹിത്യ മത്സരം എം.ഐ.സി കാമ്പസില്‍ സി.കെ.എം സ്വാദിഖ് മുസ്ലിലാര്‍ ഉദ്ഘാടനം ചെയ്യുന്നു. 
- Ahmedharis Rahmani