`ഇംഗ്ലീഷുകാരന്റെ ഭാഷ നരകത്തിലെ ഭാഷ' തിരിച്ചറിവിലെ ആഴവും പരപ്പും

ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിലും സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ സൃഷ്‌ടികര്‍മ്മത്തിലും ഇവിടത്തെ മുസ്‌ലിം സമൂഹം വഹിച്ച പങ്ക്‌ ഇനിയും വിശദമായ വിശകലനങ്ങള്‍ക്കും വസ്‌തുതാപരമായ വിചിന്തനങ്ങള്‍ക്കും വേണ്ടപോലെ വിഷയീഭവിച്ചിട്ടില്ല.
അതേ സമയം അധിനിവേശത്തിന്റെ കൊടിക്കൂറ കണ്ടത്‌ മുതല്‍ പ്രതിരോധനത്തിന്റെ കനല്‍ഭൂമികളില്‍ നെഞ്ചുറപ്പോടെ നിലയുറപ്പിച്ചതിന്റെ അവകാശങ്ങളത്രയും ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കുള്ളതാണെന്നത്‌ അധികമാര്‍ക്കും ദഹിക്കാത്ത ചരിത്ര വസ്‌തുതയുമാണ്‌. കന്യാകുമാരി മുതല്‍ പെഷവാര്‍ വരെയും സിന്ധ്‌ മുതല്‍ ഭൂട്ടാന്‍ വരെയും ഈ പ്രതിരോധ നൈരന്തര്യത്തിന്റെ അലയൊലികള്‍ തിരതല്ലിയതിന്‌ ചരിത്ര രേഖകളുടെ നേര്‍സാക്ഷ്യമുണ്ട്‌.
ഒരുപക്ഷെ ഇന്ത്യ കണ്ട ഏറ്റവും വലിയ അധിനിവേശ ശക്തികളായ ബ്രിട്ടീഷുകാരെ ചെറുക്കാനും പൊതുസമൂഹത്തില്‍ സാമ്രാജ്യത്വവിരോധം രൂഢമൂലമാക്കുന്നതിനും മാത്രമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിംകള്‍ മുന്‍കൈയെടുത്ത്‌ രൂപപ്പെടുത്തിയ സംഘടനകളുടെ എണ്ണം മാത്രം മതിയാവും ഈ കാഴ്‌ചപ്പാടിനെ സാധൂകരിക്കാന്‍. വടക്കേ ഇന്ത്യയില്‍ 
 അത്‌ ആള്‍ ഇന്ത്യാ ഖിലാഫത്ത്‌ കമ്മിറ്റി, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്‌, അന്‍ജുമനെ വത്വന്‍, കശ്‌മീര്‍ നാഷണല്‍ കോണ്‍ഫ്രന്‍സ്‌, ഇന്ത്യന്‍ മജ്‌ലിസുല്‍ ഉലമ... എന്നിങ്ങനെ നീണ്ട്‌ പോവുകയാണെങ്കില്‍ ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ച്‌ കേരളത്തിലെ മലബാര്‍ പോലുള്ള പ്രദേശങ്ങളില്‍ ഓരോ മുസ്‌ലിമും..

അ സ് അ ദിയ: തഹ്ഫീളുല്‍ ഖുര്‍ ആ ന്‍ കോളെജ്‌ ഉദ്ഘാടനം


പ്രവേശനോത്സവത്തോടെ മദ്രസകള്‍ പുതിയ അധ്യയനവര്‍ഷത്തിലേക്ക്

മലപ്പുറം: റംസാന്‍ അവധി കഴിഞ്ഞ് പ്രവേശനോത്സവങ്ങളോടെ മദ്രസകള്‍ പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടക്കുന്നു. ജില്ലയിലെ സമസ്തയുടെ കീഴിലുള്ള മദ്രസകള്‍ തിങ്കളാഴ്ച തുറന്നു. പ്രവേശനോത്സവങ്ങളുടെ ഭാഗമായി വിപുലമായ പരിപാടി കളാണ് മദ്രസകള്‍ നടത്തുന്നത്. പ്രവേശനോത്സവങ്ങള്‍ നടത്തി മദ്രസകള്‍ തുറക്കണ മെന്ന് സമസ്ത എല്ലാ മദ്രസകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. സന്തോഷകരമായ അന്തരീക്ഷത്തില്‍ മതപഠനം നടത്തുന്നത് കുട്ടികള്‍ക്ക് ഗുണകരമാകുമെന്ന തിരിച്ചറി വിലാണ് പുതിയ പദ്ധതികള്‍ കൊണ്ടുവന്നത്. പ്രവേശനോ ല്‍സവങ്ങളുടെ ഭാഗമായി റിലീഫ് പ്രവര്‍ത്തനങ്ങളും അവാര്‍ഡ് ദാനവും മിക്ക സ്ഥലങ്ങളിലും സംഘടിപ്പിച്ചിട്ടുണ്ട്. മധുരവിതരണം ഉള്‍പ്പെടെയുള്ള വര്‍ണാഭമായ പരിപാടി കളുമായാണ് മദ്രസകള്‍ ഇക്കുറി കുട്ടികളെ വരവേല്‍ക്കുന്നത്.
റിലീഫ് പ്രവര്‍ത്തനങ്ങളാണ് പ്രവേശനോല്‍സവങ്ങളുടെ മുഖ്യപരിപാടിയായി നടത്തുന്നത്. നിര്‍ധനരായ കുട്ടികള്‍ക്ക് പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും സൗജന്യമായി നല്‍കുന്നുണ്ട്. പാവപ്പെട്ട കുട്ടികള്‍ക്ക് വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികളും പലയിടങ്ങളിലും റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നല്‍കുന്നുണ്ട്. അതതിടങ്ങളിലെ മഹല്ല് കമ്മിറ്റികളും വിവിധ സംഘടനകളും ചേര്‍ന്നാണ് റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക കണ്ടെത്തുന്നത്.
 തിങ്കളാഴ്ച മുതല്‍ ഒരാഴ്ചക്കാലം നീളുന്ന പ്രവേശനോത്സവങ്ങള്‍ അതതിടങ്ങളിലെ സൗകര്യം നോക്കി സംഘടിപ്പി ക്കാനാണ് സമസ്ത നിര്‍ദ്ദേശിച്ചിരിക്കുന്നത്.

സുന്നി ബാലവേദി പ്രവേശനോത്സവം; ജില്ലാതല ഉദ്ഘാടനം

ഫറോക്ക്: 'മതം പഠിക്കാം ഇരുളകറ്റാം' പ്രമേയത്തില്‍ സുന്നി ബാലവേദി വിദ്യാഭ്യാസ കാമ്പയിന്റെ ഭാഗമായി മദ്രസകളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം പുറ്റെക്കാട് റഹ്മാനിയ സെക്കന്‍ഡറി മദ്രസയില്‍ പി. ഹസൈനാര്‍ നിര്‍വഹിച്ചു. പി.വി. അബ്ദുസമദ് അധ്യക്ഷത വഹിച്ചു.
എരഞ്ഞിക്കല്‍ കോയ, കള്ളിയില്‍ പരീക്കുട്ടി, പി.പി. അബ്ദുറഹിമാന്‍, സി. ഉമ്മര്‍, എ.സി. ഷാഫി, എം.എം. അഷറഫ്, ടി. കുഞ്ഞഹമ്മദ്, എം. ഇമ്പിച്ചിക്കോയ, ഇല്ലിക്കല്‍ ബാവ, കെ. മുഹമ്മദ്‌കോയ എന്നിവര്‍ പ്രസംഗിച്ചു.

ഇബാദ് ടീനേജ് കാമ്പസ് കൂടുതല്‍ മഹല്ലുകളിലേക്ക്

മലപ്പുറം: കൗമാരക്കാര്‍ക്കിടയില്‍ ധാര്‍മ്മിക മുന്നേറ്റം ലക്ഷ്യമിട്ട് എസ്.കെ.എസ്.എസ്. എഫ്. ഇബാദ് നടപ്പാക്കുന്ന ഇസ്‌ലാമിക് ടീനേജ് കാമ്പസ് പദ്ധതി കൂടുതല്‍ മഹല്ലുകളിലേക്ക് വ്യാപിപ്പിക്കുന്നു. ജീവിതാസ്വാദനം, കൗണ്‍സിലിങ്, ബൗദ്ധിക ശാക്തീകരണം തുടങ്ങിയ മേഖലകളില്‍ തുടര്‍ച്ചയായ പരിശീലനം നല്‍കുന്നതാണ് പദ്ധതി. മലപ്പുറം ജില്ലയിലെ കൂമണ്ണ ചെനക്കല്‍, ഇരുമ്പുചോല മഹല്ലുകളില്‍ തുടക്കം കുറിച്ച ഐ.ടി.സി ഈമാസം ആലത്തിയൂര്‍, എടപ്പാള്‍ മഹല്ലുകളിലേക്ക് വ്യാപിപ്പിക്കും. തുടര്‍ന്ന് സംസ്ഥാനത്തെ 313 മഹല്ലുകളില്‍ ഘട്ടം ഘട്ടമായി നടപ്പാക്കും.
ആഗസ്റ്റ് 30, 31 തിയ്യതികളില്‍ ആലത്തിയൂരില്‍ ആദ്യ ക്യാമ്പ് നടക്കും. റിസോഴ്‌സ് ട്രെയിനിങ് മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തിയായി. അബുദാബി മലപ്പുറം ജില്ലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഫണ്ടുദ്ഘാടനം ചേളാരിയില്‍ നടന്ന ചടങ്ങില്‍ അബുദാബി മലപ്പുറം ജില്ലാ എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് നൂറുദ്ദീന്‍ തങ്ങളി(എടയൂര്‍)ല്‍ നിന്ന് ഏറ്റുവാങ്ങി സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ഇബാദ് ചെയര്‍മാന്‍ സാലിം ഫൈസി കൊളത്തൂര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ആസിഫ് ദാരിമി പുളിക്കല്‍, സി.കെ. മുഹ്‌യിദ്ദീന്‍ ഫൈസി കോണോപാറ, പി.ടി. കോമുക്കുട്ടി ഹാജി, അബ്ദുറഹ്മാന്‍ ഫൈസി കൂമണ്ണ, അബ്ദുറസാഖ് പുതുപൊന്നാനി, കെ.ടി.കെ. ഇഖ്ബാല്‍, റഷീദ് ബാഖവി എടപ്പാള്‍ സംസാരിച്ചു. റിസോഴ്‌സ് പരിശീലനത്തിന് സാലിം ഫൈസി, അബ്ദുറഹീം ചുഴലി, റഷീദ് ബാഖവി നേതൃത്വം നല്‍കി.

നന്തി ദാറുസ്സലാം വാര്‍ഷിക സമ്മേളനം നവംബര്‍ 15 മുതല്‍; സ്വാഗ്ഗത സംഘ രൂപീകരണം ഇന്ന്

നന്തി : നന്തി ദാറുസലാം അല്‍ ഇസ്ലാമിയ മുപ്പതിആറാം വാര്‍ഷിക പന്ത്രന്‍ണ്ടാം സനദ്ദാന മഹാ സമ്മേളനം 2012 നവംബര്‍ 15 മുതല്‍ 18 വരെ നടക്കും. സമ്മേളനതിനുള്ള സ്വാഗ്ഗത സംഘ രൂപീകരണം ഇന്ന് (29/08/2012) രാവിലെ 11 മണിക്ക് ജാമിഅ ദാറുസ്സലാം കോളേജ് ഓഡിറ്റോറിയത്തില്‍ സമസ്ത സെക്രട്ടറി ശൈഖുന ചെറുശ്ശേറി സൈനുദ്ദീന്‍ മുസ്ലിയാര്‍ ഉത്ഘാടനം നിര്വഹിക്കും. പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ അദ്യക്ഷത വഹിക്കും.

ട്രന്റ് സിവില്‍ സര്‍വീസ് പരിശീലന ക്യാമ്പ് തുടങ്ങി

വടകര: ഷാര്‍ജ എസ്.കെ.എസ്.എസ്.എഫിന്റെ സഹകരണത്തോടെ ട്രന്റ് സംസ്ഥാന കമ്മിറ്റി പരിശീലനപദ്ധതിയായ സ്റ്റെപ്പിന്റെ ത്രിദിന റെസിഡന്‍ഷ്യല്‍ ക്യാമ്പ് ഓര്‍ക്കാട്ടേരി എം.എം. കാമ്പസില്‍ തുടങ്ങി. 30ന് സമാപിക്കും. സംസ്ഥാനത്തെ 10 ജില്ലകളില്‍നിന്നായി 150 കുട്ടികള്‍ പങ്കെടുക്കും. സ്റ്റെപ്പ് പ്രോജക്ടിന്റെ പുതിയ ബാച്ചിലേക്കുള്ള അപേക്ഷ 30 വരെ കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ സ്വീകരിക്കും.

40 വര്‍ഷം പൂര്‍ത്തിയാക്കിയ മദ്രസ അധ്യാപകരെ എസ്.കെ.എസ്.എസ്.എഫ് ആദരിക്കുന്നു

 ഉസ്താദുമാരെ കുറിച്ചുള്ള വിവരങ്ങള്‍ ഒരാഴ്ചയ്ക്കകം അറിയിക്കണം
മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് മതവിദ്യാഭ്യാസ കാമ്പയിന്റെ ഭാഗമായി ജില്ലാകമ്മിറ്റി മദ്രസ അധ്യാപന രംഗത്ത് 40 വര്‍ഷം പൂര്‍ത്തി യാക്കിയ ജില്ലയിലെ ഉസ്താദുമാരെ ആദരിക്കുന്നു. ഈ രംഗത്ത് 40 വര്‍ഷം പൂര്‍ത്തി യാക്കിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ അതത് ശാഖാകമ്മിറ്റികള്‍ മുഖേന ഒരാഴ്ചയ്ക്കകം അറിയിക്കണം. ഫോണ്‍: 9526934798, 9744059384

സമസ്ത: ‘സേ’ പരീക്ഷ സെപ്തംബര് 2 ന് ഞായറാഴ്ച

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2012 ജൂണ്‍30, ജുലൈ1 തിയ്യതികളില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, പോണ്ടിച്ചേരി, മഹാരാഷ്ട്ര, ലക്ഷദ്വീപ്, അന്തമാന്‍, മലേഷ്യ, യു.എ.ഇ, ബഹറൈന്‍, ഒമാന്‍ എന്നിവിടങ്ങളിലെ 9135 മദ്‌റസകളിലെ 5,7,10,+2 ക്ലാസുകളിലെ നടത്തിയ പൊതുപരീക്ഷയില്‍ ഒരുവിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്കുള്ള സേ പരീക്ഷ 2012 സെപ്തംബര്‍ 2 ഞായറാഴ്ച 116 കേന്ദ്രങ്ങളില്‍ നടത്തുന്നതാണ്.സേ പരീക്ഷക്ക് അപേക്ഷയും, ഫീസും അടച്ച വിദ്യാര്‍ത്ഥികളുടെ ഹാള്‍ടിക്കറ്റുകള്‍ തപാല്‍ മുഖേനെ അയച്ചിട്ടുണ്ട്. ഹാള്‍ടിക്കറ്റുമായി പരീക്ഷാ ദിവസം 10.30ന് അതാത് പരീക്ഷാ സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ അറിയിച്ചു

എസ്.കെ.എസ്.എസ്.എഫ് മതവിദ്യാഭ്യാസ കാമ്പയിന്: ജില്ലയില് അഞ്ചിന പരിപാടികള്

മലപ്പുറം: വിജ്ഞാനം മതത്തിന്റെ ജീവനാണ് എന്ന പ്രമേയമുയര്‍ത്തി എസ്.കെ.എസ്.എസ്.എഫ് ആചരിക്കുന്ന മതവിദ്യാഭ്യാസ കാമ്പയിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കി. ദര്‍സ്, അറബിക് കോളജ് പ്രവേശനം ഊര്‍ജ്ജിത മാക്കുന്നതിനും മദ്‌റസ പ്രവേശനോത്സവ പരിപാടിയായ സ്വാഗതാരവം വിജയിപ്പിക്കുന്നതിനും തീരുമാനിച്ചു.കാമ്പയിന്റെ ഭാഗമായി സേവന രംഗത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കിയ ഉസ്താദുമാരെ ആദരിക്കും. ജാമിഅ നൂരിയ, ദാറുല്‍ ഹുദാ, വാഫി, സമസ്ത 10-ാം ക്ലാസ്സ്, പ്ലസ്ടു പരീക്ഷകളിലെ റാങ്ക് ജേതാക്കളെ അനുമോദിക്കും.വിദ്യാഭ്യാസ പ്രോത്സാഹന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ലസ്റ്റര്‍, ശാഖാ തലങ്ങളില്‍ പാഠപുസ്തകങ്ങള്‍, പഠനോപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യും. പഠനോപകരണ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മമ്പുറം വെട്ടം ബസാറില്‍ ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.
ഡോ. ബഹാഉദ്ദീന്‍ നദ്‌വി, യു. ശാഫി ഹാജി, സത്താര്‍ പന്തലൂര്‍, ഇസ്ഹാഖ് ബാഖവി, അബ്ദുല്ലക്കോയ തങ്ങള്‍, അബ്ദുറഹീം ചുഴലി, പി.എം. റഫീഖ് അഹ്മദ്, സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍, വി.കെ. ഹാറൂണ്‍ റഷീദ്, ശഹീര്‍ അന്‍വരി, ഇ. സാജിദ് മൗലവി, അബ്ദുല്‍ ഹമീദ് കുന്നുമ്മല്‍, ഇബ്രാഹിം ഹാജി, സിദ്ധീഖ് ചെമ്മാട്, മജീദ് ഫൈസി ഇന്ത്യനൂര്‍, ഹമീദ് മൗലവി, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍ പ്രസംഗിച്ചു.

നിലവിളക്കും ഓണവും വിവാദ വിഷയമല്ല: സുന്നി യുവജന സംഘം

ബഹുസ്വര സമൂഹത്തില്‍ വിള്ളലുണ്ടാക്കുന്നവരെ തിരിച്ചറിയണമെന്നും നേതാക്കള്‍
Related News; 

നിലവിളക്ക് കൊളുത്തല്‍: ഫസല്‍ ഗഫൂറിന്റേത് മതാഭിപ്രായമല്ല: എസ്.വൈ.എസ്.

നിലവിളക്ക് കൊളുത്തല്‍ ഹൈന്ദവാചാരം; അനാവശ്യ വിവാദമരുത് -എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: ഇന്ത്യയിലെ വിവിധ സമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വിശ്വാസ ആചാര വൈരുദ്ധ്യങ്ങള്‍ നിലനിര്‍ത്തുന്നതിലും അവയോട് യോജിക്കുന്നതിനും വിയോജിക്കുന്നതിനും രാജ്യത്തെ ഓരോ പൗരനും അവകാശമുണ്ടെന്ന എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഇന്ത്യക്ക് ഏക ശിലാരൂപിതമായ ഒരു സംസ്‌കാരം തന്നെയില്ലെന്നത് ചരിത്ര വസ്തുതയാണ്. വിശ്വാസ ആചാരങ്ങളിലെ വൈരുദ്ധ്യങ്ങള്‍ ഒരിക്കലും സാമുദായിക സൗഹാര്‍ദത്തെ ദോശകരമായി ബാധിക്കുന്നില്ല. എന്നാല്‍ നിലവിളക്ക് കൊളുത്തല്‍ ഉള്‍പ്പെടെയുള്ള ഹൈന്ദവാചാരങ്ങളുടെ പേരില്‍ അനാവശ്യ വിവാദമുണ്ടാക്കുന്നത് സാമുദായിക സ്പര്‍ധ ഉടലെടുക്കാനാണ് നിമിത്തമാവുക. നിലവിളക്ക് കൊളുത്തല്‍ ചടങ്ങ് ദീപാരാധനയുമായി ബന്ധപ്പെട്ട ഹൈന്ദവ വിശ്വാസത്തില്‍ നിന്നും കടന്നുവന്നതാണ്. വിദ്യാരംഭം സരസ്വതീപൂജയുമായി ബന്ധപ്പെട്ടതും ഓണാഘോഷം വാമനന്‍ എന്ന അവതാര വിശ്വാസവുമായി ബന്ധപ്പെട്ടതുമാണ്. ഇതിനെയെല്ലാം മറ്റൊരു വിശ്വാസസമൂഹം സ്വീകരിക്കണമെന്ന ശാഠ്യം പിടിക്കുന്നത് സാംസ്‌കാരിക ഫാസിസമാണ്. സമൂഹത്തില്‍ തീവ്രമതേതര വാദികളായി ചമയാന്‍ തിടുക്കം കാട്ടുന്നവര്‍ നടത്തുന്ന ജല്‍പ്പനങ്ങള്‍ സ്വന്തമായി വിശ്വാസവും അതിലധിഷ്ഠിതമായി ജീവിതം നയിക്കുകയും ചെയ്യുന്നവര്‍ക്ക് ബാധകമാകില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു. പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. കെ. ടി. എം. ബഷീര്‍ പനങ്ങാങ്ങര, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തലൂര്‍, കെ. അലി, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, അബ്ദു റഹീം ചുഴലി, ഹബീബ് ഫൈസി കോട്ടോപ്പാടം, നവാസ് പാനൂര്‍, സൈദലവി റഹ്മാനി, അബൂബക്കര്‍ സാലൂദ് നിസാമി, അബ്ദുള്ള കുണ്ടറ, എസ്. എം അബ്ബാസ് ദാരിമി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും അയ്യൂബ് കൂളിമാട് നന്ദിയും പറഞ്ഞു.

സാമുദായിക പ്രതിസന്ധികള്ക്കെംതിരെ കൂട്ടായ്മ അനിവാര്യം- ശൈഖുനാ കോട്ടുമല

കാവനൂര്‍: സമുദായങ്ങള്‍ക്കും വ്യക്തികള്‍ക്കുമിടയില്‍ വര്‍ധിച്ചുവരുന്ന പ്രതിസന്ധികളും പ്രയാസങ്ങളും സാമുദായിക കൂട്ടായ്മകള്‍ തീര്‍ത്ത് പരിഹരിക്കണമെന്ന് കേരള ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ ശൈഖുനാ കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞു. കാവനൂര്‍ മജ്മഇല്‍ സംഘടിപ്പിച്ച സി.എം ഉറൂസ്- സ്വലാത്ത് വാര്‍ഷിക സംഗമങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കെ.എ. റഹ്മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു.
മിംസ് മൂസക്കോയ ഹാജി പാലാഴി, മുസ്ത്വഫ ബാഖവി പെരുമുഖം, കെ.ടി. മുഹമ്മദലി, ഒ.പി. അലിബാപ്പു ഹാജി എന്നിവര്‍ പ്രസംഗിച്ചു. സപ്ലിമെന്റ് പ്രകാശനകര്‍മം നൗഷാദലി അരീക്കോട് നിര്‍വഹിച്ചു. പോര്‍ക്കളത്തിലെ പുലികള്‍ മലപ്പുറം കിസ്സ ചരിത്രകഥാപ്രസംഗം അഹമ്മദ്കുട്ടി മൗലവി മാവണ്ടിയൂര്‍ അവതരിപ്പിച്ചു. ഇന്ന് രാവിലെ പത്തിന് നടക്കുന്ന ഹജ്ജ് പഠനക്ലാസിന് ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി നേതൃത്വം നല്‍കും.

കുവൈത്ത് സുന്നി കൗണ്‍സില്‍ ഈദ് സംഗമവും പ്രശ്നോത്തരിയും

kuwait islamic center iclamic center's profile photoകുവൈത്ത്സിറ്റി: കുവൈ ത്ത് കേരള സുന്നി മുസ്ലിം കൗണ്‍സില്‍ സെന്‍ട്രല്‍ കമ്മറ്റിയുടെ ആഭിമു ഖ്യത്തില്‍ പെരുന്നാള്‍ ദിനത്തില്‍ ഈദ് സംഗമവും പ്രശ്നോത്തിരിയും സംഘടിപ്പിച്ചു. ഫര്വാനിയ്യ ദാറുസ്വലാത്തില്‍ നടന്ന പരിപാടി സുന്നി കൗണ്‍സില്‍ ചെയര്‍മാന്‍ സയ്യിദ് നാസര്‍ തങ്ങള്‍ അല്‍-മഷ്ഹൂര്‍ ഉദ്ഘാടനം ചെയ്തു. ഈദ് ദിന ചിന്തകള്‍ എന്ന വിഷയത്തില്‍ അബ്ദു ഫൈസി സംസാരിച്ചു. ഉസ്താദ് അബ്ദുസ്സലാം മുസ്ലിയാര്‍ ഉല്‍ബോധന പ്രസംഗം നടത്തി. പ്രശ്നോത്തരി മത്സരത്തില്‍ കുണ്ടൂര്‍ അബുബക്കര്‍, മുഹമ്മദ്‌, മിസ്‌അബ് മാടംബിലത്ത് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനാര്‍ഹാരായി. മുഹമ്മദലി ഫൈസി, ഫാരുഖ് മാവിലാടം എന്നിവര്‍ പ്രശ്നോത്തിരിക്ക് നേത്രത്വം നല്‍കി.

'തട്ടത്തിന്‍ മറയത്ത്' മാപ്പിളപ്പെണ്ണിന്റെ ഉടല് മാന്തുന്നവര്‍

സ്‌ത്രക്രിയാപരിശീലനങ്ങള്‍ക്ക്‌ ഭൂലോക സമൂഹം ഐക്യബോധേന തെരഞ്ഞെടുത്ത നികൃഷ്‌ട ജീവിയാണ്‌ മണ്ഡൂപം. ആര്‍ക്കും ഉരിച്ച്‌ തിന്നാവുന്ന പൊതുമേനി. പഴയ മാപ്പിള ഫോക്ക്‌ ഫോറുകളില്‍ ഒരു സിംബോളിക്‌ പാത്രമുണ്ട്‌; നൂറ്റുചട്ടി! അത്‌ പുണ്യം ചെയ്‌തൊരു പാത്രമാണ്‌. പെട്രോമാക്‌സും മഴപ്പാറ്റകളും തേങ്ങാച്ചോറും ചേര്‍ന്ന പണ്ടത്തെ മാപ്പിളകല്യാണങ്ങളിലെ പ്രധാന പന്തല്‍പ്പെരുമ്മ ഈ നൂറ്റുചട്ടിയാണ്‌. നാലില്‍ നാലോഹരിയും മുറുക്കികളായിരുന്ന കാലമായിരുന്നു അത്‌. തറവാട്ടു കാരണവന്മാരുടെ ആശീര്‍വാദത്തോടെ പന്തല്‍ക്കാലും നാട്ടി മണ്ണന്‍കുല കുണ്ടില്‍ പഴുപ്പിച്ച്‌ കൗതുകവും തീര്‍ത്ത്‌ ഒരു കല്യാണം. പന്തലില്‍ പ്രത്യേക പവലിയനില്‍ മുറുക്കാന്‍ പെട്ടിയുണ്ടാകും. അതില്‍ വെറ്റിലയും അടക്കയും പൊകലയും. പക്ഷെ, ചുണ്ണാമ്പ്‌ പെട്ടിയുണ്ടാവില്ല. അത്‌ കെട്ടിത്തൂക്കും. എല്ലാവര്‍ക്കും ഉപയോഗസൗകര്യത്തിനുവേണ്ടിയാണത്‌. ആവശ്യമുള്ളവര്‍ക്ക്‌ വിരലിട്ടു ചുണ്ണാമ്പു കോരി വെറ്റിലയില്‍ പുരട്ടാം. വിരലില്‍ പറ്റിപിടിച്ചു ബാക്കിയാവുന്നതു പാത്രത്തിന്റെ അടിയിരുലരച്ച്‌ വിരലും വൃത്തിയാക്കാം. അത്‌ രണ്ടാമത്തെ ഉപകാരമാണ്‌. ഫലത്തില്‍ എത്ര പേര്‍ കല്യാണത്തിനു പങ്കെടുത്തുവെന്നു ഉരവര നോക്കി പിന്നീട്‌ പറയാം. ഉഛിഷ്‌ടം ഉരച്ചരച്ചു വെളുത്തുപോകും ആ പാത്രം. അതാണ്‌ നമ്മുടെ `നൂറ്റുചട്ടി.’ ആര്‍ക്കും കയറിയുരക്കാമെനന്നതാണ്‌ അതിന്റെ പൊതുമഹിമ. ഇടതടവില്ലാത്ത ഈ വര്‍ത്തമാനമാണതിന്റെ അകപ്പൊലിമ.
ലോക മുസ്‌ലിം ഭൂപടത്തിലെ ഒരു ചെറിയ കഷ്‌ണമായ കേരളത്തിലും മുസ്‌ലിം പൊതുമണ്ഡലം മണ്ഡൂപസ്ഥാനിയോ അതല്ല നൂറ്റുചട്ടി സ്ഥാനിയോ എന്നതിലാണ്‌ അഭിപ്രായ ഭിന്നത. രണ്ടിലൊന്നാണുറപ്പ്‌. ആര്‍ക്കും കയറിമേയാവുന്ന പൊതുവളപ്പായി കേരളത്തിലെ മുസ്‌ലിം സാമൂഹികാവസ്ഥ മാറിയെന്നതിന്റെയും മാറ്റിയെന്നതിന്റെയും ആവര്‍ത്തനങ്ങളാണ്‌ തലങ്ങും വിലങ്ങും. കലാ സാഹിത്യങ്ങളിലൂടെ മാപ്പിളപാരമ്പര്യത്തിന്റെ തലക്കുകൊട്ടുന്ന വിനീതവിദ്വാന്മാരെ കുറിച്ച്‌ ഏറെ കഴിഞ്ഞതാണ്‌ ചര്‍ച്ചകള്‍. `ഒടുവിലിതാ’ എന്നു പറയുമ്പോഴേക്ക്‌ അടുത്തതും വരുമെന്നതിനാല്‍ `കൂട്ടത്തിലിതാ ഒന്നുകൂടി’ എന്ന അടിക്കുറിപ്പോടെ മാത്രമേ നമുക്ക്‌ തട്ടത്തിന്‍ മറയത്തേക്ക്‌ കണ്ണെറിയാന്‍ കഴിയൂ…

ലിബിയയില്‍ ഇസ്‌ലാമിക ശേഷിപ്പുകള്‍ക്കു നേരെ സലഫീ ആക്രമണം

ട്രിപ്പോളി: സൂഫിവര്യന്മാരുടെ ദര്‍ഗകള്‍ക്കും മുസ്‌ലിം മഖബറകള്‍ക്കും നേരെ ലിബിയയില്‍ സലഫി ആക്രമണം. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ മുസ്‌ലിംകള്‍ ഏറെ ആദരിക്കുന്ന പലരുടെയും ഖബറുകളും ദര്‍ഗകളും ബോംബുകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്.
തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്നും 160 കിലോമീറ്റര്‍അകലെ കിഴക്ക് ഭാഗത്ത്‌ സ്ഥിതിചെയ്യുന്ന സലതയ്ന്‍ പട്ടണത്തിലെ സൂഫി പണ്ഡിതനായിരുന്ന ശൈഖ് അബ്ദുല്‍ സലാം അല്‍-അസ്മറിന്റെ ഖബറിനു തകര്‍ക്കുകയും അദ്ദേഹത്തിന്റെ പേരിലുള്ള ലൈബ്രറി തകര്‍ക്കുകയും ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍ കത്തിക്കുകയും ചെയ്തു .പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സൂഫിയാണ് അല്‍-അസ്മര്‍.
ട്രിപ്പോളിക്ക് 200 കിലോമീറ്റര്‍ അകലെയുള്ള മിസ്രാത്തയിലെ ശൈഖ് അഹമദ്‌ സറൂഖിന്റെ ദര്‍ഗയും സലഫി തീവ്രവാദികള്‍ തകര്‍ത്തിട്ടുണ്ട്.
ശനിയാഴ്ച നടന്ന ആക്രമണത്തില്‍ തലസ്ഥാനത്തിനടുത്തുള്ള അല്‍-ശഅബ് മഖ്ബറ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. ശൈഖ് അബ്ദുല്ല അല്‍-ശഅബ് ഉള്‍പ്പെട് അമ്പതോളം സൂഫിവര്യന്മാരുടെയും സ്പാനിഷ് കൊളോണിയലിസത്തിനെതിരെ പോരാടിയ രക്തസാക്ഷികളുടെയും ഖബറുകള്‍ ഇതില്‍ ഉള്‍പ്പെടും.
ചരിത്രത്തെ തന്നെ ഇല്ലായ്മ ചെയ്യാനുള്ള ഈ ശ്രമത്ത്നെതിരെ ലിബിയയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നിയമപരമായും മതപരമായും അംഗീകരിക്കാന്‍ കഴിയാത്ത ഈ ചെയ്തികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ലിബിയന്‍ നാഷണന്‍ കോണ്ഗ്രസ് പ്രസിഡന്റ് മുഹമ്മദ് അല്‍-മഖരീഫ് പറഞ്ഞു. സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് അടിയന്തിരമായി യോഗം ചേരുമെന്ന് അദ്ദേഹം അറിയിച്ചു’.
പ്രതിഷേധവുമായി ലോക പണ്ഡിതര്‍
കൈറോ: ലിബിയയിലെ വിവിധ മുസ്‌ലിം മഖ്ബറകള്‍ക്കു നേരെയും പ്രശസ്തരായ സൂഫിവര്യന്മാരുടെ മഖാമുകള്‍ക്ക് നേരെയും തീവ്ര ‘സലഫിസ്റ്റുകള്‍’ നടത്തിയ ആക്രമണങ്ങള്‍ക്കെതിരെ മുസ്‌ലിം ലോക പണ്ഡിതര്‍ രംഗത്തിറങ്ങി.
സംഭവത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച ഈജിപ്ഷ്യന്‍ മുഫ്തി അലി ജുമുഅ ലിബിയന്‍ മുസ്‌ലിംകള്‍ക്കിടയില്‍ കുഴപ്പം സൃഷ്ടിക്കാനും വിശ്വാസികളുടെ മേല്‍ ‘അവിശ്വാസം’ ആരോപിക്കാനും ശ്രമിക്കുന്ന ഇവരുടെ മേല്‍ ഇസ്‌ലാമിനെതിരെ യുദ്ധം ചെയ്തതിനു യുദ്ധക്കുറ്റം ചുമത്തണമെന്നും ഇവര്‍ക്കെതിരെ എല്ലാവരും രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്‌ലിം സമൂഹം ഒന്നടങ്കം ആദരിക്കുന്ന മാലികി മദ്ഹബിലെ പ്രമുഖരായ അബ്ദുസ്സലാം അല്‍-അസ്മര്‍, അഹ്മദ് സറൂഖ് എന്നിവരുടെ ഖബറിടങ്ങള്‍ പൊളിച്ചത് അങ്ങേയറ്റം അപലപനീയമാണെന്നും മുഫ്തി പറഞ്ഞു.

“അല്ലാഹുവിന്റെ ഭവനങ്ങള്‍ പൊളിക്കുകയും മുസ്‌ലിംകളുടെ വിശുദ്ധ ചിഹ്നങ്ങളെ മലിനപ്പെടുത്തുകയും അല്ലാഹുവിന്റെ ഔലിയാക്കളെ അനാദരിക്കുകയും ഭൂമിയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുക്കയും ലിബിയന്‍ മുസ്‌ലിംകള്‍ക്കിടയില്‍ അനൈക്യത്തിന്റെ വിത്തുകള്‍ വിതച്ചു അവരെ ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഈ വിഭാഗം ഈ കാലഘട്ടത്തിലെ ഖവാരിജുകള്‍ ആണെന്നും” ഈജിപ്ത് ദാറുല്‍ ഇഫ്താ (ഫത്‌വ ബോര്‍ഡ്) പേരില്‍ പുറത്തിറക്കിയ പ്രസ്തവാനയില്‍ അലി ജുമുഅ വ്യക്തമാക്കി.

ആഗോള സൂഫി പണ്ഡിത സംഘടന

സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ചു ആഗോള സൂഫി പണ്ഡിത സംഘടനയും രംഗത്ത്‌ വന്നു. വഴിതെറ്റിയ വിശ്വാസങ്ങളുടെയും തെറ്റായ ചിന്താഗതികളുടെയും ഫലമാണ് ഈ ആക്രമണമെന്നും വിശ്വാസികള്‍ വെച്ചുപുലര്‍ത്താന്‍ കഴിയാത്ത അന്ധവിശ്വാസമാണ് ഇക്കൂട്ടരെ നയിക്കുന്നതെന്നും സംഘടനയുടെ തലവനും ശൈഖുല്‍ അസ്ഹറിന്റെ സീനിയര്‍ ഉപദേഷ്ടാവുമായ ഡോ. ഹസന്‍ ശാഫിഈ പറഞ്ഞു.

സമുദായത്തിന്റെ ശേഷിപ്പുകള്‍ സംരക്ഷിക്കാന്‍ മുസ്‌ലിം ലോകത്തെ ആദ്യകാല സ്ഥാപനങ്ങളായ ഈജിപ്തിലെ അല്‍-അസ്ഹറും ടുണീഷ്യയിലെ സൈത്തൂനയും മൊറോക്കോയിലെ ഖര്‍വീനും മുന്‍കൈ എടുക്കണമെന്നും ശാഫിഈ അഭിപ്രായപ്പെട്ടു. മുസ്‌ലിം സമൂഹത്തിന്റെ ഐക്യം സംരക്ഷിക്കാന്‍ ‘സലഫികള്‍’ എന്ന് വിളിക്കപ്പെടുന്നവര്‍ ഇത്തരം നീച പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലിബിയന്‍ ഫത്‌വ ബോര്‍ഡ്

മുസ്‌ലിംകളുടെയോ മറ്റുള്ളവരുടെയോ ഖബറിടങ്ങള്‍ മലിനപ്പെടുതന്നത് ഇസ്‌ലാമിക വിരുദ്ധമാണെന്നും ഖബറിടങ്ങള്‍ മാന്തുകയും അതിലെ അവിശ്ഷടങ്ങള്‍ ആയുധത്തിന്റെ ശക്തി ഉപയോഗിച്ച് പുറത്തെടുക്കുകയും ചെയ്യുന്ന പ്രവണത ഇസ്‌ലാം അംഗീകരിക്കുന്നില്ലെന്നും ലിബിയന്‍ ഫത്‌വ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. സാദിഖ് അല്‍-ഗര്‍യാനി പറഞ്ഞു.

ഇബാദ് ടീനേജ് കാമ്പസ് കൂടുതല്‍ മഹല്ലുകളിലേക്ക്

ആദ്യ ക്യാമ്പ് ആഗസ്റ്റ് 30, 31 തിയ്യതികളില്‍ ആലത്തിയൂരില്‍
മലപ്പുറം: കൗമാരക്കാ ര്‍ക്കിടയില്‍ ധാര്‍മ്മിക മുന്നേറ്റം ലക്ഷ്യമിട്ട് എസ്.കെ.എസ്.എസ്. എഫ്. ഇബാദ് നടപ്പാക്കുന്ന ഇസ്‌ലാമിക് ടീനേജ് കാമ്പസ് പദ്ധതി കൂടുതല്‍ മഹല്ലു കളിലേക്ക് വ്യാപി പ്പിക്കുന്നു. ജീവിതാസ്വാദനം, കൗണ്‍സിലിങ്, ബൗദ്ധിക ശാക്തീകരണം തുടങ്ങിയ മേഖലകളില്‍ തുടര്‍ച്ചയായ പരിശീലനം നല്‍കുന്നതാണ് പദ്ധതി. മലപ്പുറം ജില്ലയിലെ കൂമണ്ണ ചെനക്കല്‍, ഇരുമ്പുചോല മഹല്ലുകളില്‍ തുടക്കം കുറിച്ച ഐ.ടി.സി ഈമാസം ആലത്തിയൂര്‍, എടപ്പാള്‍ മഹല്ലുകളിലേക്ക് വ്യാപിപ്പിക്കും. തുടര്‍ന്ന് സംസ്ഥാനത്തെ 313 മഹല്ലുകളില്‍ ഘട്ടം ഘട്ടമായി നടപ്പാക്കും.
ആഗസ്റ്റ് 30, 31 തിയ്യതികളില്‍ ആലത്തിയൂരില്‍ ആദ്യ ക്യാമ്പ് നടക്കും. റിസോഴ്‌സ് ട്രെയിനിങ് മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തിയായി. അബുദാബി മലപ്പുറം ജില്ലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഫണ്ടുദ്ഘാടനം ചേളാരിയില്‍ നടന്ന ചടങ്ങില്‍ അബുദാബി മലപ്പുറം ജില്ലാ എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് നൂറുദ്ദീന്‍ തങ്ങളി(എടയൂര്‍)ല്‍ നിന്ന് ഏറ്റുവാങ്ങി സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ഇബാദ് ചെയര്‍മാന്‍ സാലിം ഫൈസി കൊളത്തൂര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ആസിഫ് ദാരിമി പുളിക്കല്‍, സി.കെ. മുഹ്‌യിദ്ദീന്‍ ഫൈസി കോണോപാറ, പി.ടി. കോമുക്കുട്ടി ഹാജി, അബ്ദുറഹ്മാന്‍ ഫൈസി കൂമണ്ണ, അബ്ദുറസാഖ് പുതുപൊന്നാനി, കെ.ടി.കെ. ഇഖ്ബാല്‍, റഷീദ് ബാഖവി എടപ്പാള്‍ സംസാരിച്ചു. റിസോഴ്‌സ് പരിശീലനത്തിന് സാലിം ഫൈസി, അബ്ദുറഹീം ചുഴലി, റഷീദ് ബാഖവി നേതൃത്വം നല്‍കി.

ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാരുടെ ആദ്യഹജ്ജ് അനുഭവം

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട  ബഹു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും കേന്ദ്ര മുശാവറാഗവും കടമേരി റഹ്മാനിയ അറബിക് കോളജ് പ്രിന്‍സിപ്പലുമായ ശൈഖുനാ കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍ തന്‍റെ ആദ്യ ഹജ്ജനുഭവം വിവരിക്കുന്നു..
അന്നത്തെ ഹജ്ജ്
യിരത്തി തൊള്ളായിരത്തി എഴുപത്തിയെട്ടിലാണ് ആദ്യമായി ഹജ്ജിനു പോകുന്നത്. ദുല്‍ഖഅ്ദ് മാസത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഇവിടെ നിന്ന് പുറപ്പെട്ടു. ഒറ്റക്കായിരുന്നു അന്ന് യാത്രപോയത്. സാധാരണയിലുള്ള യാത്രപറയലുണ്ടായിരുന്നു. വീട്ടില്‍ വെച്ച് കുടുംബക്കാരോടും മറ്റുമൊക്കെ യാത്ര ചോദിച്ചാണ് ഹജ്ജിനു പുറപ്പെട്ടത്. നന്തി ദാറുസ്സലാം അറബിക് കോളേജില്‍ സേവനമനുഷ്ഠിക്കുന്ന കാലത്തായിരുന്നു അത്. കപ്പലില്‍ പോകാനായിരുന്നു ആദ്യം ശ്രമിച്ചത്. കപ്പല്‍ കിട്ടാത്തതിനാല്‍ യാത്ര വിമാനത്തിലാക്കേണ്ടിവന്നു. ഇന്നത്തെ അപേക്ഷിച്ച് വളരെ ബുദ്ധിമുട്ട് പിടിച്ചതായിരുന്നു യാത്ര. ഇവിടെ നിന്ന് ബസ്സിന് ബോംബെക്ക് പോയി. ബോംബെയിലെത്താന്‍ ഒന്നര ദിവസം പിടിച്ചു. ബോംബെയില്‍ നിന്ന് കപ്പല്‍ കിട്ടാന്‍ വേണ്ടി കുറേ അവിടെ കാത്തുനിന്നു.
വലിയ ബന്ധമുണ്ടായിരുന്ന കോഴിച്ചെന കുഞ്ഞു ഹാജിയുടെ ലോഡ്ജിലായിരുന്നു അന്ന് താമസിച്ചിരുന്നത്. കപ്പല്‍ യാത്ര ശരിയാക്കാന്‍ വേണ്ടി കുഞ്ഞു ഹാജി, ബീവണ്ടി ഖാദര്‍ ഹാജി തുടങ്ങിയ ചില പ്രമുഖ വ്യക്തികള്‍ ശ്രമിക്കുകയും അതിനു വേണ്ടി ദിവസങ്ങളോളം കാത്തിരിക്കുകയും ചെയ്തു. അവസാന നിമിഷം അതു ശിരിയാകാതെ വന്നപ്പോള്‍ വിമാന മാര്‍ഗമാണ് യാത്ര ചെയ്തത്.
എങ്കിലും യാത്ര വലിയ ബുദ്ധിമുട്ടായി അനുഭവപ്പെട്ടു. ദിവസങ്ങളെടുത്ത് വളരെ ചുറ്റിത്തിരിഞ്ഞാണ് അന്ന് യാത്ര പോയത്. ബോംബെയില്‍ നിന്ന് കറാച്ചിയിലേക്കും കറാച്ചിയില്‍ ഒരു രാത്രി തങ്ങിയ ശേഷം സഊദിയിലെ ദഹ്‌റാനിലേക്കും അവിടെ നിന്ന് പിറ്റേ ദിവസം ജിദ്ദയിലേക്കുമായിരുന്നു യാത്ര. അന്ന് ഒന്നിച്ച് ഫ്‌ളൈറ്റ് കിട്ടാനുള്ള പ്രയാസം കൊണ്ടാണ് ഇങ്ങനെ യാത്ര ചെയ്യേണ്ടിവന്നത്.

യാത്രാ ചെലവുകളൊക്കെ ഇന്നത്തെ അപേക്ഷിച്ച് വളരെ കുറവായിരുന്നു. വിദേശികളെ സംബന്ധിച്ചിടത്തോളം സഊദിയില്‍ വളരെ സ്വതന്ത്രമായ നിലയില്‍ താമസിക്കാന്‍ സൗകര്യമുണ്ടായിരുന്നു. മുത്വവ്വിഫും മറ്റും....

എസ്.കെ.എസ്.എസ്.എഫ്. ഖുര്‍ആന്‍ പാരായണ മത്സരം: മലപ്പുറം ജില്ലക്ക് ഇരട്ട നേട്ടം

എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന തല 
ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ വിജ
യികളായ അബ്ദുല്ല യും ഡി അബ്ദുസ്സമദും
മലപ്പുറം: റമദാന്‍ കാമ്പയിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ മലപ്പുറം ജില്ലക്ക് ഇരട്ട നേട്ടം. ആദ്യ രണ്ട് സ്ഥാനങ്ങളും ജില്ലയില്‍ നിന്നുള്ള പ്രതിഭകള്‍ സ്വന്തമാക്കി. 
തൂത സ്വദേശി മുഹമ്മദ് അബ്ദുല്ല തൂത ഒന്നാം സ്ഥാനവും ബിഡാത്തി സ്വദേശി അബ്ദുസ്സമദ് രണ്ടാം സ്ഥാനവും ലഭിച്ചു. അബ്ദുല്ല വാഫി കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. അബ്ദുസ്സമദ് മേലാറ്റൂരില്‍ ദര്‍സ് വിദ്യാര്‍ത്ഥിയാണ്. ജില്ലയില്‍ ആദ്യ സ്ഥാനക്കാരായിരുന്ന ഇരുവരും സംസ്ഥാന മത്സരത്തിലും മികച്ച പ്രകടനം കാഴ്ച വെച്ചു. ഇരുവരെയും എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയും ജില്ലാ സര്‍ഗ്ഗ സമിതിയും അനുമോദിച്ചു. പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പാണക്കാട്, ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് അഹ്മദ്, വി.കെ.എച്ച് റഷീദ്, ഫഖ്‌റുദ്ദീന്‍ തങ്ങള്‍, ശമീര്‍ ഫൈസി ഒടമല, ആശിഖ് കുഴിപ്പുറം, ശഹീര്‍ അന്‍വരി, അമാനുല്ല റഹ്മാനി, ശംസുദ്ദീന്‍ ഒഴുകൂര്‍, യു.എ. മജീദ് ഫൈസി, റവാസ് ആട്ടീരി, ജാഫര്‍ ഫൈസി പഴമള്ളൂര്‍, ഐ.പി. ഉമര്‍ വാഫി, റഫീഖ് പുതുപൊന്നാനി പ്രസംഗിച്ചു.

പി.എസ്‌.സി ആദ്യ ഓണ്‍ലൈന്‍ പരീക്ഷ ഡിസംബറില്‍


തിരുവനന്തപുരം: ഒറ്റത്തവണ രജിസ്‌ട്രേഷനിലൂടെയും സമയബന്ധിതമായി റാങ്ക്‌ ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചും മുഖംമിനുക്കിയ പി.എസ്‌.സി നടത്തുന്ന ആദ്യ ഓണ്‍ലൈന്‍ പരീക്ഷ ഈവര്‍ഷാവസാനം. പരീക്ഷണാടിസ്ഥാനത്തില്‍ ഡിസംബറില്‍ പരീക്ഷ നടത്താനാണ്‌ പി.എസ്‌.സിയുടെ തീരുമാനം. അപേക്ഷകര്‍ കുറവുള്ളതും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളതുമായ തസ്‌തികകള്‍ക്കായിരിക്കും ആദ്യഘട്ടം ഓണ്‍ലൈന്‍ പരീക്ഷ. ടെക്‌നിക്കല്‍ പരീക്ഷകളായിരിക്കും ഇത്തരത്തില്‍ നടത്തുക.  പ്രത്യേക സോഫ്‌റ്റ്‌ വെയറിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്‌. 
സര്‍ക്കാര്‍ കോളജുകളിലെ കംപ്യൂട്ടര്‍ ലാബുകള്‍ പരീക്ഷയ്ക്കായി പ്രയോജനപ്പെടുത്താനാണ്‌ ആലോചന. പരീക്ഷകള്‍ ഓണ്‍ലൈനാക്കുന്നതിനുള്ള സാങ്കേതികനിര്‍ദേശങ്ങളടങ്ങിയ റിപോര്‍ട്ട്‌ സി–ഡിറ്റ്‌്‌ പി.എസ്‌.സിക്ക്‌ സമര്‍പ്പിച്ചു. പരീക്ഷ നടത്തുന്നവിധം സി–ഡിറ്റ്‌ സാങ്കേതിക വിദഗ്‌ധര്‍ അവതരിപ്പിച്ചു. സി–ഡിറ്റ്‌ റിപോര്‍ട്ട്‌ വിശദമായി പരിശോധിച്ച പി. എസ്‌. സി പരീക്ഷാ സോഫ്‌റ്റ്‌വെയറിന്റെ ഘടനയില്‍ വരുത്തേണ്‌ട മാറ്റങ്ങളടക്കം ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. ഇതനുസരിച്ചുള്ള മാറ്റങ്ങളോടെ സോഫ്‌റ്റ്‌വെയര്‍ നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന്‌ സി–ഡിറ്റ്‌ ടെക്‌നോളജി ഗ്രൂപ്പ്‌ കണ്‍സള്‍ട്ടന്റ്‌ ഗോപകുമാര്‍ പറഞ്ഞു. 
ഓണ്‍ലൈന്‍വഴി പരീക്ഷ നടത്തുമ്പോള്‍ ചോദ്യപേപ്പറുകള്‍ തയ്യാറാക്കേണ്‌ടവിധം, ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നതെങ്ങനെയെന്ന്‌ പരീക്ഷണാടിസ്ഥാനത്തില്‍ പരിശോധിക്കല്‍, പരീക്ഷകളുടെ രഹസ്യസ്വഭാവം നിലനിര്‍ത്തല്‍ എന്നീ കാര്യങ്ങളാണ്‌ പരിശോധിക്കുന്നത്‌. ഓണ്‍ലൈന്‍ വഴി പരീക്ഷ നടക്കുമ്പോള്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാവശ്യമായ മുന്‍കരുതല്‍  ടെക്‌നിക്കല്‍ വിഭാഗം പരിശോധിക്കുന്നുണ്‌ട്‌. വിശദമായ പരിശോധനയ്ക്കുശേഷം സി–ഡിറ്റിന്റെ അന്തിമ റിപോര്‍ട്ട്‌ കമ്മീഷന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും.(PSC)

എസ്.കെ.എസ്. എസ്.എഫ് ജില്ലാ ത്വലബാ വിംഗ് ഈദ് ബുള്ളറ്റിന്‍

പുറത്തൂര്‍: എസ്.കെ.എസ്. എസ്.എഫ് ജില്ലാ ത്വലബാ വിംഗ് പുറത്തിറക്കിയ മെഹ്ത്താബെ ഈദ് പ്രത്യേക പതിപ്പ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ജില്ലാ വൈസ് പ്രസിഡന്റ് ശഹീര്‍ അന്‍വരിക്ക് നല്‍കി പ്രകാശനം ചെയ്തു. സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍, ഹുസൈന്‍ ഫൈസി, ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് അഹ്മദ് ത്വലബാ വിംഗ് കണ്‍വീനര്‍ ഉമറുല്‍ ഫാറൂഖ് മണിമൂളി, ഇ. സാജിദ് മൗലവി, കെ.സി. നൗഫല്‍, ഐ.പി. അബ്ദുസ്സമദ്, പി. കുഞ്ഞന്‍ബാവ, ഐ.പി. അബു, കബീര്‍ പാലക്കല്‍ സംബന്ധിച്ചു.

ഇബാദ് സംസ്ഥാന ട്രെയിനിങ് ക്യാമ്പ് സെപ്തം.15ന് മലപ്പുറം മാക്‌സ് കാമ്പസില്‍

അറുനൂറില്‍ പരം ദാഇമാര്‍ പങ്കെടുക്കും 
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ്. ഇബാദ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ദ്വിദിന ദഅ്‌വാ ട്രെയിനിങ് ക്യാമ്പ് സെപ്തംബര്‍ 15, 16 തിയ്യതികളില്‍ മലപ്പുറം ജില്ലയിലെ വേങ്ങര കുന്നുംപുറം മാക്‌സ് ഇന്റര്‍നാഷണല്‍ കാമ്പസില്‍ നടക്കും. ഇബാദിനു കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അറുനൂറില്‍ പരം ദാഇമാര്‍ പങ്കെടുക്കുന്ന ക്യാമ്പ് 15ന് കാലത്ത് 10.30ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
മലപ്പുറം സുന്നി മഹലില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ ചെയര്‍മാന്‍ സാലിം ഫൈസി കൊളത്തൂര്‍ അധ്യക്ഷത വഹിച്ചു. ആസിഫ് ദാരിമി പുളിക്കല്‍, കെ.എം.ശരീഫ് പൊന്നാനി, പാലൊളി അബൂബക്കര്‍, അബ്ദുറസാഖ് പുതുപൊന്നാനി സംസാരിച്ചു.

ദുബായ് എസ്.കെ.എസ്.എസ്.എഫ്. ഈദ്‌ ടൂര്‍ ശ്രദ്ധേയമായി

എസ്.കെ.എസ്.എസ്.എഫ്. ദുബായ് സ്റ്റേറ്റ് കമ്മിറ്റി 
നടത്തിയ ഈദ്‌ ടൂര്‍ കോര്‍ഫുഖാന്‍ ബീച്ചില്‍ 
എത്തിയപ്പോള്‍ അമീര്‍ ലവികുട്ടി ഹുദവി ടൂര്‍ 
അംഗങ്ങളുമായി സംവദിക്കുന്നു.
ദുബായ് : എസ്.കെ.എസ്.എസ്.എഫ്. ദുബായ് സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെറിയ പെരുന്നാള്‍ പിറ്റേന്ന് വടക്കന്‍ എമിരറെസിലെക്ക് നടത്തിയ ടൂര്‍ ജന പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി. രണ്ടു ലക്ഷ്വറി ബസ്സുകളിലായി പത്തു ഫാമിലികളടക്കം നൂറില്‍ പരം അംഗങ്ങള്‍ ടൂറില്‍ പങ്കെടുത്തു.സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നും ദുബായ് സന്ദര്‍ശനത്തിനെത്തിയ ഫാമിലികള്‍ ടൂറില്‍ പങ്കെടുത്തത് ടൂര്‍ ഇന്റര്‍നാഷണല്‍ ടൂരായി മാറി . അലവിക്കുട്ടി ഹുദവി, അബ്ദുല്‍ ഹകീം ഫൈസി ,എന്നിവര്‍ അമീരുമാരും, ആര്‍.വി. മുസ്തഫ ത്രിശൂര്‍ (ആര്‍.വി.എം.) ടൂര്‍ ഗൈഡ് ഉം ആയിരുന്നു. മുഹമ്മഫ് സഫ്വാന്‍, ഹാഫിള് ഹസം ഹംസ,നൌഫല്‍ പെരുമാലബാദ്, സഫീര്‍ പെരുമാലബാദ്, റഫീഖ് പുളിങ്ങോം,എന്നിവരുടെ നേത്രത്വത്തില്‍ ഇസ്ലാമിക്‌ കലാ വിരുന്നു അരെങ്ങേരി. 
കോര്ഫുഖന്‍ ബീച്ചില്‍ വെച്ചു സമസ്ത ക്വിസ് മത്സരവും,വിവിധ കലാ പരിപാടികളും നടന്നു,.വിജയികള്‍ക്ക് ഒരു വര്‍ഷത്തേക്ക് സത്യധാര മാസിക സമ്മാനമായി നല്‍കുകയും ചെയ്തു.

ഇമാം റാസിയുടെ ജന്മദിന ത്തില്‍ ഗൂഗിളിന്റെ ആദരം

ഇമാം റാസിയുടെ ജന്‍മദിനമായ
ഇന്നലെ അദ്ദേഹത്തിന്റെ ഫോട്ടോ
ഡൂഡിലില്‍ അവതരിപ്പിച്ച ഗൂഗിള്‍
സെര്‍ച്ച്‌ ഹോം ഡൂ ഡി ല്‍


മക്ക: വൈദ്യ ശാസ്ത്ര ത്തിനു ഒട്ടനനവധി സംഭാവനകള്‍ നല്‍കിയ പ്രമുഖ തത്ത്വചിന്തകനും , പണ്ഡിതനുമായിരുന്ന അബൂബക്കര്‍ മുഹമ്മദ് ഇബ്നു സകരിയ്യ റാസി എന്ന ഇമാം റാസി. അദ്ധേഹത്തിന്റെ ജന്‍മദിനത്തില്‍ ഇന്‍ര്‍നെറ്റ് സേര്‍ച്ച്‌ എന്‍ജിനുകളിലെ വമ്പന്‍മാരായ ഗൂഗിളിന്റെ ആദരം. ഇമാം റാസിയുടെ ജന്‍മദിനമായ ഇന്നലെ അദ്ദേഹത്തിന്റെ ഡൂഡിലാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. പ്രത്യേക ദിനങ്ങളില്‍ ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്റെ ഹോം പേജിലെ ലോഗോയില്‍ വരുത്തുന്ന ആലങ്കാരിക മാറ്റങ്ങളാണ് ഡൂഡിലുകള്‍., ഇതോടൊപ്പം അദ്ധേഹത്തെ കുറിച്ച് വിവരിക്കുന്ന മലയാളം അടക്കമുള്ള ലോഖ ഭാഷകളിലു
ള്ള വിവരണ തിലെക്കുള്ള ലിങ്കുകളും നല്‍കിയിരുന്നു.

അബൂബക്കർ മുഹമ്മദ് ഇബ്നു സകരിയ്യ റാസി
മധ്യകാല ലോകത്തിന്റെ സ്പന്ദനങ്ങള്‍ അടുത്തറിഞ്ഞ ധിഷണാശാലിയായിരുന്നു റാസി. അബൂബക്ര്‍ മുഹമ്മദ് ബിന്‍ സകരിയ്യ അര്‍റാസി എന്നു ശരിയായ നാമം. 865 ല്‍ ജനിച്ചു. ആധുനിക ടെഹ്‌റാനിനടുത്ത റയ്യിലായിരുന്നു ജീവിതം. പാശ്ചാത്യര്‍ റാസെസ് എന്നു വിളിച്ച അദ്ദേഹം മുസ്‌ലിം ലോകം ദര്‍ശിച്ച ഏറ്റവും വലിയ വൈദ്യശാസ്ത്രജ്ഞനും രസതന്ത്രജ്ഞനുമായിരുന്നു. മത ഭൗതിക വിജ്ഞാനീയങ്ങളുടെ അല്‍ഭുതകരമായ സമന്വയം ആ ജീവിതത്തിന്റെ അസാധാരണമായ ഒരനുഭൂതിയായിരുന്നു. ഇന്നും വിശ്വാസികളുടെ മനസ്സാന്തരങ്ങളിലെന്നപോലെ ശാസ്ത്രകാരന്റെ നിഘണ്ടുവിലും ആ നാമം ജ്വലിച്ചു നില്‍ക്കുന്നു.
അറിയപ്പെട്ട ഗണിതജ്ഞനും ഫിലോസഫറുമായിരുന്നിട്ടും...

എസ്.കെ.എസ്.എസ്.എഫ് മതവിദ്യാഭ്യാസ കാമ്പയിന് തുടക്കമായി

ജീര്ണത വ്യാപിക്കുന്നത് തടയാന് മതവിദ്യ അനിവാര്യം: ഹമീദലി  തങ്ങള്‍
എസ്.കെ.എസ്.എസ്.എഫ് മതവിദ്യാഭ്യാസ കാമ്പ 
യിന്റെ ജില്ലാതല ഉദ്ഘാടനം ഹമീദലി തങ്ങള് 
നിര്വ്വഹിക്കുന്നു
മലപ്പുറം: ജീര്‍ണത വ്യാപിക്കുന്നത് തടയാന്‍ മത വിദ്യാഭ്യാസം അനിവാര്യ മാണെന്ന് എസ്.കെ.എസ്. എസ്.എഫ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ഭൗതിക ജീവിതം സമ്പന്ന മാക്കാനുള്ള വിദ്യകള്‍ തേടുന്നതിനിടയില്‍ മനു ഷ്യത്വം ശക്തി  പ്പെടുത്തുന്ന ധാര്‍മ്മിക പോ വിദ്യ നല്‍കാന്‍വിട്ടു വുക യാണ്.ഇതിന് പരിഹാര മുണ്ടാക്കി യില്ലെങ്കില്‍ ഭാവി തലമുറ നാശത്തിലകപ്പെടും. എസ്.കെ.എസ്.എസ്.എഫ് മതവിദ്യാഭ്യാസ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം മമ്പുറം വെട്ടം ബസാറില്‍ നിര്‍വ്വഹിക്കുകയായിരുന്നു തങ്ങള്‍.
ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തലൂര്‍ മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്ലക്കോയ തങ്ങള്‍, അബ്ദുറഹീം ചുഴലി, യു. ശാഫി ഹാജി, ഇസ്ഹാഖ് ബാഖവി, വി.കെ. ഹാറൂണ്‍ റഷീദ്, ശഹീര്‍ അന്‍വരി, അബ്ദുല്‍ ഹമീദ് കുന്നുമ്മല്‍, ഇബ്രാഹിം ഹാജി, സിദ്ധീഖ് ചെമ്മാട്, മജീദ് ഫൈസി ഇന്ത്യനൂര്‍, ഹമീദ് മൗലവി, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് അഹ്മദ് സ്വാഗതവും സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.

കക്കാട് ഇസ്ലാമിക്‌ സെന്‍റെര്‍ ഈദ്‌സ്നേഹ‍ സംഗമം

കക്കാട്: കക്കാട് ഇസ്ലാമിക്‌ സെന്‍റെര് ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഈദ്‌ സ്നേഹ‍ സംഗമം നടത്തി.ഒ.അബ്ദുറഹീം മുസ്ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.അബ്ദുറഹ്മാന്‍ ജിഫ്‌രി തങ്ങള്‍,കെ.മുഹമ്മദലി,ടി.കെ ഇബ്രാഹീം കുട്ടിഹാജി,റഹീംതേനത്ത്,ഒ.മുഹമ്മദ്‌റാഫി,മന്‍സൂര്‍അലി,ശിഹാബ്‌മുക്കന്‍,ശിഹാബ്‌.പി.ടി,ഇസ്മായില്‍.എ.ടി,സാദിഖ്‌അലി.ഒ,മുഷ്താഖ്.ടി,മുഹ്സിനുദ്ദീന്‍.ഒ,മുഷ്താഖ്.ഒ,ആബിദ്‌.ഒ,ബാസിത്‌.സി.വി,ഷമീം.വി,നിസാമുദ്ദീന്‍,ഹാരിസ്‌.ഒ,നൗഫല്‍ ഓഹുങ്ങല്‍ പങ്കെടുത്തു.

ബഹ്‌റൈന്‍ സമസ്ത മദ്രസ്സാ പ്രവേശനോത്സവം ഇന്ന്

ബഹ്‌റൈന്‍: മനാമ, ഹൂറ, ഗുദൈബിയ, മുഹറഖ്, റഫ, ജിദാലി, ഹമദ് ടൗണ്‍, ഹിദ്ദ് ഏരിയകളിലെ സമസ്ത മദ്‌റസകള്‍ റമദാന്‍ അവധിക്ക് ശേഷം  ഇന്ന്   തുറന്ന് പ്രവര്‍ത്തനമാരംഭിക്കും. 
ഇതിന്റെ ഭാഗമായി 'മതം പഠിക്കാം ഇരുളകറ്റാം' എന്ന സന്ദേശത്തില്‍ സമസ്ത കേരള സുന്നി ബാലവേദി സംഘടിപ്പിക്കുന്ന മതവിദ്യാഭ്യാസ കാമ്പയിന്‍ സെപ്തംബര്‍ 1 മുതല്‍ 15 വരെ നടക്കും. പ്രവേശനോത്സവം 2012  ഇന്ന്  ആരംഭിക്കുംപുതിയ അഡ്മിഷനും വിശദ വിവരങ്ങള്‍ക്കും ബന്ധപ്പെടേണ്ട  നമ്പറുകള്‍ : 39829602, 33247991..

ദുബൈ സുന്നി സെന്റെര്‍ ഹജ്ജ് ക്ലാസ്സ്‌ ഇന്ന് ആരംഭിക്കും .

ദുബൈ : സുന്നി സെന്റെര്‍ മുഖേന ഈ വര്ഷം ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്നവര്‍ക്കായി നടത്തുന്ന ഹജ്ജ് പഠന ക്ലാസ്സ്‌ ഇന്നു രാത്രി (26, ഞായര്‍) എട്ടു മണിക്ക് അല്‍ - വുഹൈദ സുന്നി സെന്റെര്‍ മദ്രസ്സയില്‍ വെച്ച് നടക്കും.ഉസ്താദ്‌ അബ്ദുസ്സലാം ബാഖവി ഉത്ഘാടനം, ചെയ്യും.ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ക്ലാസിനു അമീര്‍ : പി.വി. മുഹമ്മദ്‌ കുട്ടി ഫൈസി നേത്രത്വം നല്‍കും.വിശദ വിവരങ്ങള്‍ക്ക് :  055 93 65 651, 04 29 64 301

സ്റ്റെപ് സിവില്‍ സര്‍വീസ് പരിശീലന ക്യാമ്പ്‌ 28 മുതല്‍ ഓര്‍ക്കാട്ടേരിയില്‍


പുതിയ ബാച്ചിലേക്കുള്ള അപേക്ഷ ഓഗസ്റ്റ് 30 വരെ സ്വീകരിക്കും
വടകര: ഷാര്‍ജ എസ്.കെ. എസ്. എസ്.എഫിന്‍റെ സഹകരനതോട് കൂടി ട്രെന്‍ഡ്  സംസ്ഥാന കമ്മിറ്റി നടപ്പിലാക്കുന്ന സിവില്‍ സര്‍വീസ് പരിശീലന പദ്ധതിയായ സ്റ്റെപ്പിന്റ്റെ ത്രിദിന ക്യാമ്പ്‌ ഓഗസ്റ്റ് 28,29,30 തിയ്യതികളില്‍ ഓര്‍ക്കാട്ടേരി എം.എം കാമ്പസില്‍ വെച്ച് നടക്കും. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ്ജേതാവായ അമര്‍നാഥ്‌ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. തുടര്‍ന്നുള്ള പഠനസെഷനുകളില്‍ കെ.പി ആഷിഫ്‌, പി.കെ നംഷിദ്, ബാബുരാജ് ടി.സി, നവാസ് കല്‍പ്പറ്റ, എസ്.വി മുഹമ്മദലി, എം.ഷിജു എന്നിവര്‍ നേതൃത്വം നല്‍കും.
വിവിധ സെഷനുകളിലായി നാസര്‍ ഫൈസി കൂടത്തായി, റഫീഖ് സകരിയ്യ ഫൈസി, റഹീം ചുഴലി, അലി.കെ.വയനാട്, റിയാസ് നരിക്കുനി, കെ.മൊയ്തു മാസ്റ്റര്‍, ഡോ.സഈദ് ഹുദവി തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാനത്തെ പത്തു ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 150 വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍
പങ്കെടുക്കുക. സ്റ്റെപ് പ്രോജക്ടിന്‍റെ പുതിയ ബാച്ചിലേക്കുള്ള അപേക്ഷ ഓഗസ്റ്റ് 30 വരെ കോഴിക്കോട് ഇസ്ലാമിക്‌ സെന്റെറില്‍ സ്വീകരിക്കും. 
ഓര്‍ക്കാട്ടേരിയില്‍ ചേര്‍ന്ന സംഘാടകസമിതി യോഗം പാറക്കല്‍ അബ്ദുള്ള
ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹൈദ്രൂസ് തുറാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
സ്റ്റെപ് സംസ്ഥാന കോ-ഒര്ടിനട്ടര്‍ റഷീദ് കൊടിയുറ പ്രോഗ്രാം വിശദീകരിച്ചു.
എ.കെ ബീരാന്‍ ഹാജി, ഇ.കുഞ്ഞമ്മദ് മാസ്റ്റര്‍, പി.കെ കുഞ്ഞബ്ദുള്ളഹാജി,അലി വാണിമേല്‍, ഹിളര്‍ റഹ്മാനി, ജാബിര്‍ എടച്ചേരി പ്രസംഗിച്ചു. ഹാരിസ് റഹ്മാനി സ്വാഗതവും കെ.കെ മുനീര്‍ നന്ദിയും പറഞ്ഞു

ഹജ്ജ്: പണമടയ്ക്കാനുള്ള അവസാന തീയതി ഇന്ന്

തീര്‍ഥാടകര്‍ അടക്കേണ്ടത് 1,33,200 രൂപ
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് തീര്‍ഥാടനത്തിന് ഒടുവില്‍ അവസരം ലഭിച്ചവര്‍ക്ക് പണമടയ്ക്കാനുള്ള സമയപരിധി ശനിയാഴ്ച അവസാനിക്കും. 767 പേര്‍ക്കാണ് ഒടുവില്‍ അവസരം ലഭിച്ചത്.
1,33,200 രൂപയാണ് തീര്‍ഥാടകര്‍ നല്‍കേണ്ടത്. എസ്.ബി.ഐ ശാഖയില്‍ ബാങ്ക് റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ അക്കൗണ്ടിലാണ് പണമടയേ്ക്കണ്ടത്. അസീസിയ കാറ്റഗറിയിലാണ് മുഴുവന്‍ തീര്‍ഥാടകര്‍ക്കും താമസസൗകര്യം ലഭിക്കുക. ഗ്രീന്‍ കാറ്റഗറി നേരത്തെ പൂര്‍ണമായിരുന്നു.
ഗ്രീന്‍ കാറ്റഗറിയില്‍ താമസസൗകര്യം വേണ്ടത്ര ലഭ്യമല്ലാത്തതിനാല്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പുതുതായി വെയിറ്റിങ് ലിസ്റ്റില്‍ നിന്ന് അനുമതി ലഭിക്കുന്ന എല്ലാവര്‍ക്കും താമസസൗകര്യം അസീസിയ കാറ്റഗറിയില്‍ മാത്രമായിരിക്കും.
ഗ്രീന്‍ കാറ്റഗറിയില്‍ അപേക്ഷിച്ച് പണമടച്ചവര്‍ക്ക് അസീസിയയിലേക്ക് മാറണമെങ്കില്‍ നേരിട്ട് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് 25 ന് മുമ്പ് കിട്ടത്തക്കവിധം അപേക്ഷിക്കണം. ഫാക്‌സ് നമ്പര്‍: 022-22630461. ഇ-മെയില്‍: ceo@hajcommittee.com. കാറ്റഗറി മാറുന്നവര്‍ക്ക് അധികം അടച്ച തുക പിന്നീട് തിരിച്ചു നല്‍കും.
മക്കയില്‍ ഗ്രീന്‍ കാറ്റഗറിയില്‍ ലഭ്യമായ താമസസൗകര്യത്തേക്കാള്‍ കൂടുതല്‍ ഗ്രീന്‍ കാറ്റഗറിക്ക് അപേക്ഷ ലഭിച്ചാല്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുപ്പ് നടത്തും

കക്കാട് ഇസ്ലാമിക്‌ സെന്റെര്‍ വിജ്ഞാന സദസ്സ് സമാപിച്ചു

കക്കാട്: “റമളാന്‍ വിശുദ്ധിക്ക്,വിജയത്തിന്” കക്കാട് ഇസ്ലാമിക്‌ സെന്റെര്‍ 5മേഖലയിലായി സംഘടിപ്പിച്ച റമളാന്‍ വിജ്ഞാന സദസ്സ് സമാപിച്ചു.നിസാര്‍ അലി മുസ്ലിയാര് ഉല്‍ഘാടനം നിര്‍വഹിച്ചു.കക്കാട് മഹല് ഖാസി പി.എം.ഹംസ മുസ്ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.അബ്ദുറഹ്മാന്‍ ജിഫ്‌രി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.പ്രാമുഖ വാഗ്മിയും പണ്ഡിതനുമായ മലബാറിലെ പ്രഭാഷണ കുലപതി ഉസ്താദ്‌ അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി.
മഹല് പ്രസിഡന്‍റ് ഇ.വി അബ്ദുറഹ്മാന്‍ കുട്ടി ഹാജി, മഹല് ജന:സെക്രട്ടറി കെ.മരക്കാരുട്ടി മാസ്റ്റര്‍, മഹല് ജേ:സെക്രട്ടറി കെ.അബ്ദുറഹ്മാന്‍ കുട്ടി ഹാജി,പി.അബുബക്കര്‍ മുസ്ലിയാര്‍ സംസാരിച്ചു.തുടര്‍ന്ന്‍ നടന്ന തൌബക്ക് മിഫ്താഹുല്‍ ഉലും ഹയര്‍സെക്കണ്ടറി മദ്രസ സദര്‍ മുഅല്ലിം അബ്ദുസ്സലാം ബാഖവിയും ദുആ സമ്മേളനത്തിന് പാണക്കാട്‌ സഹീര്‍ അലി ശിഹാബ്തങ്ങളും നേതൃത്വം നല്‍കി. ഇ.വി അബ്ദുസ്സലാം മാസ്റ്റര്‍ സ്വാഗതവും ടി.കെ ഇബ്രാഹീം കുട്ടി ഹാജി നന്ദിയും പറഞ്ഞു.

ഖബര്‍ കുട്ടസിയാറത്ത്‌

   കക്കാട്: “റമളാന്‍ വിശുദ്ധിക്ക്,വിജയത്തിന്” കക്കാട് ഇസ്ലാമിക്‌ സെന്റെര്‍ 5മേഖലയിലായി സംഘടിപ്പിച്ച റമളാന്‍ വിജ്ഞാന സദസ്സിന് സമാപനംകുറിച്ച് കക്കാട് ഖബര്‍സ്ഥാന്‍ കുട്ടസിയാറത്ത്‌ സംഘടിപ്പിച്ചു. കക്കാട് മഹല് ഖാസി പി.എം.ഹംസ മുസ്ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. പാണക്കാട്‌ സഹീര്‍ അലി ശിഹാബ്തങ്ങള്‍,അബ്ദുറഹ്മാന്‍ ജിഫ്‌രി തങ്ങള്‍, മഹല് പ്രസിഡന്‍റ് ഇ.വി അബ്ദുറഹ്മാന്‍ കുട്ടി ഹാജി, മഹല് ജന:സെക്രട്ടറി കെ.മരക്കാരുട്ടി മാസ്റ്റര്‍, മഹല് ജേ:സെക്രട്ടറി കെ.അബ്ദുറഹ്മാന്‍ കുട്ടി ഹാജി,പി.അബുബക്കര്‍ മുസ്ലിയാര്‍,മിഫ്താഹുല്‍ ഉലും ഹയര്‍സെക്കണ്ടറി മദ്രസ സദര്‍ മുഅല്ലിം അബ്ദുസ്സലാം ബാഖവി,ഇ.വി അബ്ദുസ്സലാം മാസ്റ്റര്‍ ടി.കെ ഇബ്രാഹീം കുട്ടി ഹാജി,റഹീം തേനത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
ഇഫ്‌താര്‍ സംഗമം
കക്കാട്: “റമളാന്‍ വിശുദ്ധിക്ക്,വിജയത്തിന്” കക്കാട് ഇസ്ലാമിക്‌ സെന്‍റെറും എസ്.കെ.എസ്.എസ്.എഫും സംയുക്തമായി സംഘടിപ്പിച്ച റമളാന്‍ വിജ്ഞാന സദസ്സിന്‍റെ ഭാഗമായി ഇഫ്‌താര്‍ സംഗമം നടത്തി.ഉസ്താദ് സലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ നസ്വീഹത് ക്ലാസെടുത്തു. സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്‌രി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.ഇ.വി.അബ്ദു സലാം മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.തുടര്‍ന്ന്‍ നടന്ന ഇഫ്താറില്‍ മഹല്ലിലെ പ്രമുഖരും സംഘടനാ പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുത്തു.

മദ്റസ പ്രവേശനം 27ന്; ഇന്ന് പള്ളികളില് ഉല്ബോധനം നടത്തുക: സമസ്ത

ഒന്നാം തരത്തിലേക്ക് പുതുതായി 1.40 ലക്ഷം പഠിതാക്കള്‍
കോഴിക്കോട്: സദാചാര-ധര്‍മ്മ വിചാരങ്ങള്‍ അന്യമായ ജീവിത ശീലങ്ങള്‍ വര്‍ദ്ദിച്ചുവരികയും കുടുംബ-സമൂഹിക ബന്ധങ്ങളില്‍ വലിയ അളവില്‍ അരാചകത്വങ്ങള്‍ വളര്‍ന്നുവരികയുംചെയ്ത വര്‍ത്തമാന കാലഘട്ടത്തില്‍ ധാര്‍മ്മിക പഠനത്തിന്റെ പ്രാധാന്യം മാതാപിതാക്കള്‍ ഉള്‍കൊള്ളണമെന്നും വെള്ളിയാഴ്ച എല്ലാപള്ളികളിലും ജുമുഅക്ക് ശേഷം മതപഠനത്തെ സംബന്ധിച്ച് ഖത്വീബുമാര്‍ ബോധവല്‍ക്കരണം നടത്തണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് റഈസുല്‍ ഉലമാ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി സൈനുല്‍ഉലമാ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍, ട്രഷറര്‍ പി.പി.ഇബ്രാഹീം മുസ്‌ലിയാര്‍ പാറന്നൂര്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് ടി.കെ.എം.ബാവ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, ട്രഷറര്‍ പാണക്കാട് ഹൈദര്‍അലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
റമദാന്‍ അവധികഴിഞ്ഞ് 27ന് തിങ്കള്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, പോണ്ടിച്ചേരി, മഹാരാഷ്ട്ര, ലക്ഷദ്വീപ്, അന്തമാന്‍, മലേഷ്യ, ഖത്തര്‍, കുവൈറ്റ്, സഊദ്യഅറേബ്യ, ഒമാന്‍, ബഹറൈന്‍, യു.എ.ഇ എന്നിവിടങ്ങളിലെ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് റജിസ്‌ത്രേഷനുള്ള 9154 മദ്‌റസകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കും.
പുതുതായി 1.40 ലക്ഷം പഠിതാക്കള്‍ ഒന്നാം തരത്തില്‍ അഡ്മിഷന്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതു വിദ്യാലയങ്ങളില്‍ പഠിതാക്കളുടെ എണ്ണത്തില്‍ വന്‍ഇടിവ് രേഖപ്പെടുത്തുപ്പോള്‍ മദ്‌റസ കളില്‍ മികച്ച വര്‍ദ്ധനവ് രേഖപ്പെടുത്തുന്നു.
പൊതുപരീക്ഷയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 20,000 കുട്ടികള്‍ വര്‍ദ്ധിച്ചിരുന്നു. കഴിഞ്ഞ അദ്ധ്യയന വര്‍ഷം 123 മദ്‌റസകള്‍ക്ക് പുതുതായി അംഗീകാരം നല്‍കിയിരുന്നു. പ്രാഥമിക മതപഠനത്തിന് രക്ഷിതാക്കള്‍ അതീവ ശ്രദ്ധയും ജാഗ്രതയും കാണിക്കുന്നതാണ് ഈരംഗത്തെ വളര്‍ച്ചക്ക് പ്രധാനകാരണം.
എല്ലാ മദ്‌റസകളിലും നവാഗതരെ വരവേല്‍ക്കാന്‍ ഉസ്താദുമാരും നാട്ടുകാരും വന്‍ ഒരുക്കങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നേതാക്കള്‍ അഭ്യാര്‍ത്ഥിച്ചു.

ദാറുല്‍ ഹുദ; ഏകീകൃത പ്രവേശന പരീക്ഷ നാളെ

ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം 
തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിലെയും പതിനേഴ് അഫിലിയേറ്റഡ് സ്ഥാപന ങ്ങളിലെയും സെക്കന്ററി യിലേക്കും ഹിഫ്ള് കോളേജിലേക്കുമുള്ള പ്രവേശന പരീക്ഷ ആഗസ്റ് 25, ശനിയാഴ്ച്ച അതത് സ്ഥാപനങ്ങള്‍ കേന്ദ്രമായി നടത്തപ്പെടുന്നതാണ്. ഇന്റര്‍വ്യൂ ലറ്റര്‍ അതതു വ്യക്തികള്‍ക്ക് അയച്ചിട്ടുണ്ട്. ലറ്റര്‍ ഇതുവരെയും കൈപ്പറ്റിയിട്ടില്ലാത്തവര്‍ അപേക്ഷ സമര്‍പ്പിച്ച കേന്ദ്രവുമായി നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെട്ട് പരീക്ഷാ സമയം ഉറപ്പ് വരുത്തേണ്ടതാണ്. വയസ്സ് തെളിയിക്കുന്നതിനുള്ള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും മുന്‍വര്‍ഷമാണ് മദ്റസാ പൊതു പരീക്ഷയെഴുതിയതെങ്കില്‍ ആ സര്‍ട്ടിഫിക്കറ്റും ലറ്ററും അന്നേദിവസം കൊണ്ടുവരേണ്ടതാണ്.
പരീക്ഷാര്‍ഥികള്‍ക്കുള്ള റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ ഹാള്‍ ടിക്കറ്റ് അന്നേദിവസം വെരിഫിക്കേഷന്‍ കൌണ്ടറില്‍ നിന്ന് ലഭിക്കുന്നതായിരിക്കും

മടവൂര്‍ സി.എം. മഖാം ഉറൂസ് ഇന്നാരംഭിക്കും; തല്‍സമയ സംപ്രേഷണം ഓണ്‍ലൈനിലെ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കോഴിക്കോട്: മടവൂര്‍ സി.എം. മഖാം ശരീഫിലെ 22-ാം ഉറൂസ് മുബാറക് ഇന്ന് മുതല്‍ 27 വരെ നടക്കും.  ഇന്ന് രാവിലെ ഒമ്പതിന് കാഞ്ഞങ്ങാട് ഖാസി സയ്യിദ് ജിഫ്രി മുത്തുക്കോയതങ്ങളുടെ നേതൃത്വത്തിലുള്ള സിയാറത്തോടെയാണ് പരിപാടികള്‍ തുടങ്ങുക. 23-ന് രാവിലെ ഒമ്പതിന് സി.എം. അനുസ്മരണസമ്മേളനം, വൈകിട്ട് ഏഴിന് സ്വലാത്ത് മജ്‌ലിസ് എന്നിവയുണ്ടാകും. രാത്രി എട്ടിന് മതപ്രഭാഷണപരിപാടി കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയതങ്ങള്‍ ഉദ്ഘാടനം ചെയ്യും.
15 ലക്ഷംരൂപ ചെലവില്‍ മഖാംകമ്മിറ്റി നിര്‍മിച്ചുനല്‍കുന്ന വീടിന്റെ താക്കോല്‍ദാനം 24-ന് വൈകിട്ട് ഏഴിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ നിര്‍വഹിക്കും. 26-ന് വൈകിട്ട് ഏഴിന് ദിക്‌റ് ദു ആ സമ്മേളനവും 27-ന് രാവിലെ ആറുമുതല്‍ വൈകിട്ട് നാലുവരെ അന്നദാനവുമുണ്ടാകും.  ഉറൂസിന്റെ തല്‍സമയ സംപ്രേഷണം കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലും മൊബൈല്‍ റേഡിയോവിലും ലഭ്യമായിരിക്കുമെന്നു അട്മിന്‍സ് ഡസ്ക് അറിയിച്ചു.

നിലവിളക്ക് കൊളുത്തല്‍: ഫസല്‍ ഗഫൂറിന്റേത് മതാഭിപ്രായമല്ല: എസ്.വൈ.എസ്.

My Photoചേളാരി: ഓണാഘോഷവും നിലവിളക്ക് കൊളുത്തലും മതപരമായി മുസ്‌ലിംകള്‍ക്ക് അനുവദനീയമാണെന്നും ഇത് സംബന്ധിച്ച് മതപണ്ഡിതരുടെ അഭിപ്രായം തേടിയിട്ടുണ്ടെന്നുമുള്ള എം.ഇ.എസ്. പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിന്റെ പ്രസ്താവനക്ക് മതപരമായ പിന്‍ബലമില്ലന്ന് എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറിമാരായ പി.പി മുഹമ്മദ് ഫൈസി, പിണങ്ങോട് അബൂബക്കര്‍, ഉമര്‍ ഫൈസി മുക്കം, ഹാജി കെ. മമ്മദ് ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ.എ. റഹ്മാന്‍ ഫൈസി എന്നിവര്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. 
ഓണാഘോഷം മഹാബലിയെന്ന മഹാനായ ഒരു നാടുവാഴിയുടെ ഓര്‍മ്മ പുതുക്കുന്നതാണ്. ഈ ഐതിഹ്യ കഥകളും വാമനനും മതകീയ വിഷയങ്ങളായിട്ടാണ് കേരളീയര്‍ ആഘോഷിക്കുന്നത്. അതത് മതവിഭാഗങ്ങള്‍ക്ക് അത്തരം ആഘോഷങ്ങള്‍ ആഘോഷിക്കാനുള്ള അവകാശവുമുണ്ട്. അതുപോലെ പ്രവര്‍ത്തികള്‍ തുടങ്ങുന്നതിന് ഐശ്വര്യത്തിന് വേണ്ടി മതചടങ്ങായി നിലനില്‍ക്കുന്നതാണ് നിലവിളക്ക് തെളിയിക്കല്‍. 
ഇത്തരം മതപരമായ ചടങ്ങുകള്‍ മറ്റു മതവിശ്വാസികളില്‍ അടിച്ചേല്‍പ്പിക്കാവുന്നതല്ല. എല്ലാ മതങ്ങള്‍ക്കും അവരുടേതായ ചടങ്ങുകള്‍ നിലവിലുണ്ട്. അതെല്ലാം അതത് മതസ്ഥരുടെ അഭ്യന്തര കാര്യങ്ങളാണ്. മുസ്‌ലിംകള്‍ക്ക് വിശ്വാസം, കര്‍മം, ആചാരം തുടങ്ങിയവയിലെല്ലാം വേറിട്ട രീതികള്‍ നിലവിലുണ്ട്. അതിന്നപ്പുറത്ത് പോകാന്‍ മതം അനുവദിക്കുന്നില്ല. എല്ലാ വിശ്വാസങ്ങളെയും അംഗീകരിക്കുന്നതാണ് ഇസ്‌ലാമിന്റെ രീതി. എന്നാല്‍ അത് സ്വീകരിക്കുന്നതിലല്ല. 
ദ്രാവിഡ സംസ്‌കാരത്തിന് മതവും ജാതിയുമില്ലെന്ന ഫസല്‍ ഗഫൂറിന്റെ ചരിത്ര ബോധത്തിനോട് യോചിക്കാനാവില്ല. ദ്രാവിഡ സംസ്‌കാരം ഹിന്ദു ദര്‍ശനങ്ങളിലധിഷ്ഠിതമാണ്. നാഡീ ഞരമ്പുകളുടെ ബലവും ബലക്ഷയവും സംബന്ധിച്ച് പോലും ആധികാരികമായി പറയാനുള്ള പൂര്‍ണ്ണ അക്കാദമിക് യോഗ്യതയും അധികാരവും ഇല്ലാത്ത ഡോക്ടര്‍ മതപരമായ കാര്യങ്ങളില്‍ ആധികാരികാഭിപ്രായം പറയുന്നത് അവജ്ഞയുളവാക്കുന്നുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. 
ഹിന്ദു-മുസ്‌ലിം സഹോദരങ്ങള്‍ ഐക്യത്തിലും സ്‌നേഹത്തിലും മമതയിലും കഴിയുന്ന കേരളത്തില്‍ ഓണവും വിളക്കും ഉപയോഗപ്പെടുത്തി അകല്‍ച്ച ഉണ്ടാക്കാനുള്ള ഒരു നീക്കവും വിലപ്പോവില്ലെന്നും നേതാക്കള്‍ പ്രസ്താവിച്ചു.

ഹാജിമാരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പ്രയത്നിക്കും: ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ ശൈഖുനാ കോട്ടുമല

കോട്ടുമല  ബാപ്പു മുസ്ലിയാര്‍  ഹജ്ജ് കമ്മിറ്റി  ചെയര്‍മാന്‍തിരൂര്‍: :ഹാജിമാരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പരമാവധി പ്രയത്നിക്കുമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ ശൈഖുനാ കോട്ടുമല ടി എം ബാപ്പു മുസ്ലിയാര്‍ പറഞ്ഞു.റിസര്‍വ് കാറ്റഗറിയിലുള്ള മുഴുവന്‍ അപേക്ഷകര്‍ക്കും ഇത്തവണ ഹജ്ജിന് പോകാന്‍ കഴിയുമെന്നത് നേട്ടമാണ്. എടക്കുളം മഹല്ല് ജമാഅത്തും പൂര്‍വ്വവിദ്യാര്‍ഥി സംഘവും സംയുക്തമായി സംഘടിപ്പിച്ച സൗഹൃദ ഇഫതാര്‍-സ്വീകരണ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.തനിക്കു ലഭിച്ചിട്ടുള്ള പദവി ഹാജിമാര്‍ക്ക് സേവനത്തിനുള്ള അവസരമായി കാണുന്നുവെന്നും കേരളത്തിന്റെ ഹജ്ജ് ക്വോട്ട വര്‍ദ്ധിപ്പിക്കുന്നതിന് കേന്ദ്രത്തില്‍ സമ്മര്‍ദ്ധം ചൊലുത്തു മെന്നും  ശൈഖുനാ കൂട്ടിച്ചേര്‍ത്തു. 

സയ്യിദ് കെ കെ എസ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.അബ്ദുല്‍ കരീം ബാഖവി ഇരിങ്ങാട്ടിരി അധ്യക്ഷത വഹിച്ചു.ഇ പി കുട്ട്യാപ്പ ഹാജി ഹജ്ജ് കമ്മറ്റി ചെയര്‍മാനെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു.കെ അബ്ദു റഹ്മാന്‍ ദാരിമി,സീ പി പരീക്കുട്ടി ഹാജി,ഇ പി അബൂട്ടി മുസ്ലിയാര്‍ ,സീ പി മൊയ്തീന്‍ ഹാജി,സീ പി ബാവ ഹാജി,സീ പി കുഞ്ഞാലന്‍ കുട്ടി കുരിക്കള്‍,കെ എം കുട്ടി,പാന്ത്ര അബൂബക്കര്‍ ഹാജി,ഇ പി മുഹമ്മദ് കുട്ടി ഹാജി,സി അബ്ദുറഹ്മാന്‍ ഹാജി,ഇ പി മൊയ്തീന്‍കുട്ടി മാസ്റ്റര്‍,കെ പി അബൂബക്കര്‍ ഫൈസി,സീ പീ കുഞ്ഞാപ്പു ഹാജി, സീ പീ മുഹമ്മദ് കുട്ടി ഹാജി,വീ കെ ഹാറൂണ്‍റഷീദ് മാസ്റ്റര്‍,സീ പീ മുഹമ്മദ്‌ ബഷീര്‍, അഡ്വ.കെ അഹമ്മദ്‌ കബീര്‍,സീ നൗഷാദ്,കെ ഷാഹുല്‍ഹമീദ് എന്നിവര്‍ പ്രസംഗിച്ചു.

നമസ്കാരം അള്ഷിമേഴ്സ് കുറക്കുമെന്ന് പഠനം

കൃത്യസമയങ്ങളിലുള്ള നമസ്‌കാരം ഓര്‍മ്മ ശക്തി കുറയുന്ന രോഗമായ അള്‍ഷിമേഴ്‌സ് ബാധിക്കാനുള്ള സാധ്യതയെ 50 ശതമാനം കുറക്കുമെന്ന് പഠന റിപ്പോര്‍ട്ട്. അമേരിക്കന്‍ സിയോണിസ്റ്റ് ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് പ്രസതുത വസ്തുത പുറത്തുവന്നത്. തെല്‍അവീവിലെയും യാഫയിലെയും അമേരിക്കയിലെ മറ്റ് യൂനിവേഴ്‌സിറ്റികളിലെയും ശാസ്ത്രജ്ഞരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ഒര്‍മ്മ ശക്തി കുറയാതിരിക്കാന്‍ െ്രെടനിഗ് സെന്ററുകളിലും മറ്റ് സമാന രീതികളിലും പരിശീലനം നടത്തുന്നവരെക്കാള്‍ കൃത്യസമയത്ത് നമസ്‌കരിക്കുന്നവന് അള്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ ബാധിക്കാന്‍സാധ്യത കുറവാണെന്നാണ് പഠനത്തിലുള്ളത്.
ഇത്തരം ആളുകള്‍ക്ക് രോഗ കാഠിന്യം 24 ശതമാനം കുറവാണെന്നും പഠനത്തില്‍ പറയുന്നുണ്ട്. ഇത്തരം രോഗങ്ങള്‍ തടയാന്‍

ത്വലബാ വിംഗ് കാസറകോട് ജില്ലാ കമ്മിറ്റി സുപ്രഭാതം പുറത്തിറക്കി

കാസര്‍കോട്:എസ്.കെ.എസ്.എസ്.എഫ്.
ത്വലബാ വിംഗ് കാസറകോട് ജില്ലാ കമ്മിറ്റി പുറത്തിറ ക്കിയ സുപ്രഭാതം ബുള്ളറ്റിന്‍ സമസ്ത ജില്ലാ ഓഫീസില്‍ വെച്ച് എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ത്വലബാ വിംഗ് ജില്ലാ പ്രസിഡണ്ട് അഫ്‌സല്‍ പടന്നക്ക് നല്‍കി പ്രകാശനം ചെയ്തു.
എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ആലി കുഞ്ഞി ദാരിമി, ലത്തീഫ് കൊല്ലമ്പാടി, ത്വലബാ വിംഗ് ജനറല്‍ സെക്രട്ടറി സിദ്ദീഖ് മണിയൂര്‍, ഖാദര്‍ തുപ്പക്കല്‍, ആലി പുണ്ടൂര്‍, മൂസ കന്തല്‍, ശക്കീര്‍ കൊക്കച്ചാല്‍, ജുനൈദ് പെരുമ്പട്ട, അബ്ദുള്‍ റശീദ് വെളിമുക്ക്, ജലാലുദ്ധീന്‍ ഉപ്പള, മന്‍സൂര്‍ മൊഗ്രാല്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

അസം ഫണ്ട് വിജയിപ്പിക്കുക: സമസ്ത


കോഴിക്കോട്: ഭാരതത്തിന്റെ മഹത്തായ സഹിഷ്ണുതയും പാരസ്പര്യവും അടിക്കടി തകര്‍ക്കുന്നതിന് വര്‍ഗീയ ഫാസിസ്റ്റ് ശക്തി കള്‍ നിരന്തരം ശ്രമിച്ചുവരികയാണ്.  ഇന്ത്യയുടെ യശസ്സും പാരമ്പര്യവും നശിപ്പിച്ചു ലോകസമൂഹ ങ്ങള്‍ക്ക് മുമ്പില്‍ ഭാരതത്തെ അവഹേളിക്കാനാണ് വിദ്രോഹ ശക്തികള്‍ ശ്രമിക്കുന്നത്. വര്‍ഗീയ വെറിയുടെ ഇരകളായി മുസ്‌ലിം ന്യൂനപക്ഷം കൊടിയ ദുരിത ങ്ങളില്‍ അകപ്പെടുന്നു. 

ഗുജറാത്തിന്റെ മുറിവുകള്‍ ഇത്‌വരെ ഉണങ്ങിയിട്ടില്ല. വര്‍ഗീയ കലാപത്തെ തുര്‍ന്നു വിശുദ്ധറമദാനില്‍ ദുരിതക്കയത്തിലകപ്പെട്ട അസം മുസ്‌ലിംകളുടെ ക്ഷേമത്തിന് വേണ്ടി ബഹു പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ച ഫണ്ട് വന്‍വിജയമാക്കുന്നതിന് കര്‍മരംഗത്തിറങ്ങാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍,സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്പ്രസിഡണ്ട്  ടി.കെ.എം. ബാവ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡണ്ട് സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ നദ്‌വി എന്നിവര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
അസമിലെ കെടുതിയില്‍ കഷ്ഠതയനുഭവിക്കുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണവും സഹായവും ഉറപ്പ് വരുത്താനും കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളോട് നേതാക്കള്‍ ആവശ്യപ്പെട്ടു.