കാത്തിരിപ്പിന്‌ വിരാമം. 'സുപ്രഭാതം' ഔദ്യോഗിക പ്രഖ്യാപന സമ്മേളനം നാളെ കോഴിക്കോട്ട്‌

കോഴിക്കോട്: ഏറെ നാളത്തെ കാത്തിരിപ്പിന്‌ ശേഷം മുസ്ലിം കേരളം ആഗ്രഹിച്ചതും വര്‍ത്തമാന കേരളത്തിന്റെ പ്രതീക്ഷയുമായ സുപ്രഭാതം ദിനപത്രം പിറവിയെടുക്കുന്നു.. 
പത്രം പ്രസിദ്ധീകരണമാരംഭിക്കുന്നതിന്റെ ഭാഗമായി ബഹു. സമസ്‌ത നേതാക്കളുടെ സാന്നിധ്യത്തില്‍ നാളത്തെ പുലരിയില്‍(01-11-2013 വെള്ളി) കോഴിക്കോട്‌ വെച്ച്‌ ഔദ്യോഗിക പ്രഖ്യാപന-പ്രകാശന സമ്മേളനം നടക്കും. 
വൈകീട്ട് 4 മണിക്ക് കോഴിക്കോട് ഹോട്ടല്‍ ഹൈസന്‍ ഓഡിറ്റോറിയത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രഖ്യാപന സമ്മേളനത്തിൽ ഇഖ്‌റഅ് പബ്ലിക്കേഷന്‍ ചെയര്‍മാന്‍ കൂടിയായ ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ ശൈഖുനാ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രകാശന പ്രഖ്യാപന പ്രസംഗം നടത്തും.  കണ്‍വീനര്‍ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് സ്വാഗതമാശംസിക്കും. സമസ്ത പ്രസിഡന്റ്‌ ശൈഖുനാ ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തും,  പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍, പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, കുമരംപുത്തൂര്‍ എ.പി.മുഹമ്മദ് മുസ്‌ലിയാര്‍, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, തുടങ്ങിയ പ്രമുഖര്‍ പ്രസംഗിക്കും.

കുറ്റിപ്പുറം നിക്ഷേപതട്ടിപ്പ്; നൂര്‍-കാന്തപുരം ബന്ധം സര്‍ക്കാര്‍ അന്വേഷിക്കണം: സുന്നി നേതക്കാള്‍

തിരൂര്‍: നൂറ് കോടിയുടെ നിക്ഷേപതട്ടിപ്പ് നടത്തിയ കുറ്റിപ്പുറം സ്വദേശി അബ്ദുന്നൂറുമായി കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ ബന്ധം അന്വേഷിക്കണമെന്ന് എസ്.വൈ.എസ് എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ സംയുക്തമായി നടത്തിയ വാര്‍ത്ത സമ്മേളനം ആവശ്യപ്പെട്ടു. 
കഴിഞ്ഞ ദിവസം തിരൂര്‍ കോടതിയില്‍ കീഴടങ്ങിയ അബ്ദുന്നൂര്‍ കാന്തപുരം വിഭാഗത്തിന്റെ അഖിലേന്ത്യ ഓര്‍ഗനൈസറായി നിരവധി കാലം സേവമനുഷ്ടിക്കുകയും 2008-ല്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കാന്തപുരമായി ബന്ധപ്പെട്ടിരുന്നുവെന്നും വീഡിയോ ദൃശ്യങ്ങള്‍ സഹിതം സുന്നി മഹലില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ദീര്‍ഘകാലമായി വിദേശത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന അബ്ദുന്നൂര്‍ നാട്ടില്‍ തിരിച്ചെത്തിയ ഉടനെ ഇദ്ദേഹത്തിനെതിരെയുള്ള ആക്ഷന്‍ കണ്‍സില്‍ ചെയര്‍മാന്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയെ ഫോണില്‍ ബന്ധപ്പട്ട് ഇദ്ദേഹം കാരന്തൂര്‍ മര്‍കസില്‍

തങ്ങുന്നുവെന്ന് വിവരമറിയിച്ചിരുന്നു. പക്ഷെ ശക്തമായ ഇടപെലുകള്‍ കാരണം ഇദ്ദേഹത്തെ മര്‍കസില്‍ വെച്ച് അറസ്റ്റ് ചെയ്യാന്‍ അധികൃതര്‍ തയ്യാറാകാതിരിക്കുകയും വ്യക്തമായ ഗൂഡാലോചന നടത്തി കോടതിയില്‍ ഹാജറാവുകയുമാണ് ചെയ്തതെന്നും നേതാക്കള്‍ പ്രസ്താവിച്ചു.
2008-ല്‍ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്ന അബ്ദുന്നൂറിനെ ദിവസങ്ങളോളം മര്‍കസില്‍ താമസിപ്പിച്ച കാന്തപുരത്തത്തിന്റെ ഈ വന്‍ നിക്ഷേപ തട്ടിപ്പിലെ പങ്ക് ഭരണകൂടവും പോലീസും

ഇറാന്‍ യാത്രയുടെ യാഥാര്‍ത്ഥ്യം എന്ത്‌. വിഘടിത കുപ്രചരണങ്ങള്‍ക്ക്‌ അക്കമിട്ട്‌ മറുപടി നല്‍കി ഡോ.ബഹാഉദ്ധീന്‍ നദ്‌ വി ഉസ്‌താദ്‌ നടത്തിയ വിശദീകരണം (Record)

തന്റെ ഇറാന്‍ യാത്രയുമായി ബന്ധപ്പെട്ടുയര്‍ന്ന കുപ്രചരണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കി ഡോ.ബഹാഉദ്ധീന്‍ നദ്‌ വി ഉസ്‌താദ്‌ നടത്തിയ വിശദീകരണം കേള്‍ക്കാന്‍ 

SKSSF ബദിയടുക്ക ക്ലസ്റ്റര്‍ ക്യാമ്പ് ഇന്ന്(വ്യാഴം) കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍

ബദിയടുക്ക:സുകൃതങ്ങളുടെ സമുദ്ദാരണത്തിന്ന് എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്.കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സംഘടനാ കാമ്പയിന്റെ ഭാഗമായുള്ള ബദിയടുക്ക ക്ലസ്റ്റര്‍ കമ്മിറ്റിയുടെ പഠന ക്യാമ്പ് ഇന്ന്(വ്യാഴം) വൈകുന്നേരം 3 മണിക്ക് ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ വെച്ച് നടക്കും.ക്യാമ്പില്‍ ശാഖയില്‍ നിന്നും 15 ല്‍ കുറയാത്ത പ്രവര്‍ത്തകര്‍ സംബന്ധിക്കും.പരിപാടിയില്‍ എസ്.കെ.എസ്.എസ്.എഫ്.ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം,സെക്രട്ടറി മുനീര്‍ ഫൈസി ഇടിയടുക്ക,ജില്ലാ സെക്രട്ടറിയേറ്റ് അംഗം സുബൈര്‍ നിസാമി കളത്തൂര്‍,ആദം ദാരിമി നാരമ്പാടി,ഖലീല്‍ ഹുദവി,ഹമീദ് അര്‍ഷദി,മൂസ മൗലവി തുടങ്ങിയവര്‍ സംബന്ധിക്കും.

പി.പി മുഹമ്മദ് ഫൈസി സ്മരണിക പ്രസാധക സമിതി രൂപീകരിച്ചു

മലപ്പുറം: സുന്നി യുവജന സംഘം ജില്ലാ ജനറല്‍ സെക്രട്ടറിയും പ്രമുഖ ചരിത്ര പണ്ഡിതനുമായിരുന്ന മര്‍ഹൂം പി.പി മുഹമ്മദ് ഫൈസി സ്മരണിക പുറത്തിറക്കാന്‍ എസ്.വൈ.എസ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഡിസംബറില്‍ വേങ്ങരയില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തില്‍ പ്രകാശനം ചെയ്യാന്‍ ജില്ലാ ഭാരവാഹികളുടെയും മണ്ഡലം സെക്രട്ടറിമാരുടെയും സംയുക്ത യോഗം തീരുമാനിച്ചു. സ്മരണിക പ്രസാധക സമിതിയെ യോഗം തെരഞ്ഞെടുത്തു. ഹാജി.കെ മമ്മദ് ഫൈസി (ചെയര്‍മാന്‍) ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ (കണ്‍വീനര്‍), എം.പി മുസ്തഫല്‍ ഫൈസി, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, കെ.എ റഹ്മാന്‍ ഫൈസി, ജലീല്‍ ഫൈസി പുല്ലോങ്കോട്, പുത്തനഴി മൊയ്തീന്‍ ഫൈസി, പി. ഹൈദ്രൂസ് ഹാജി. ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സി.എച്ച് ത്വയ്യിബ് ഫൈസി, പി.കെ ലത്തീഫ് ഫൈസി, അന്‍വര്‍ സ്വാദിഖ് ഫൈസി, അമാനുല്ല റഹ്മാനി, റശീദ് ഫൈസി നാട്ടുകല്‍, അബ്ദുല്‍ ഗഫൂര്‍ മോര്യ (അംഗങ്ങള്‍), കെ.എ റഹ്മാന്‍

"സുകൃതങ്ങളുടെ സമുദ്ദാരണത്തിന്ന്" SKSSF കാമ്പയിന്‍ മേഖലാ സമ്മേളനങ്ങള്‍ ആരംഭിച്ചു

കാസറകോട്: സുകൃതങ്ങളുടെ സമുദ്ദാരണത്തിന്ന് എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്.കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സംഘടനാ കാമ്പയിന്റെ ഭാഗമായുള്ള കാസറകോട് ജില്ലയിലെ മുഴുവന്‍ മേഖലകളിലുംസമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ജില്ലാപ്രസിഡണ്ട് പി.കെ.താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.ഇബ്രാഹിം ഫൈസി ജെഡിയാര്‍,ഹാഷിം ദാരിമി ദേലമ്പാടി,സുഹൈര്‍ അസ്ഹരി പള്ളങ്കോട്,ഹമീദ് ഫൈസി കൊല്ലമ്പാടി,സി.പി.മൊയ്തു മൗലവി ചെര്‍ക്കള,സിദ്ദീഖ് അസ്ഹരി പാത്തൂര്‍,മുനീര്‍ ഫൈസി ഇടിയടുക്ക,ഷമീര്‍മൗലവികുന്നുങ്കൈ,മുഹമ്മദലി മൗലവി പടന്ന,യൂനുസ് ഹസനി,സലാം ഫൈസി പേരാല്‍,മഹ്മൂദ് ദേളി,കെ.എച്ച്.അഷ്‌റഫ് ഫൈസി കിന്നിങ്കാര്‍,റഷീദ് ഫൈസി ആറങ്ങാടി,മുഹമ്മദ് ഫൈസി കജ,മൊയ്തീന്‍ ചെര്‍ക്കള,ഖലീല്‍ ഹസനി ചൂരി,യൂസുഫ് വെടിക്കുന്ന്,സിദ്ദീഖ്‌ബെളിഞ്ചം,യൂസുഫ്ആമത്തല, സുബൈര്‍ നിസാമി കളത്തൂര്‍ ,ഫാറൂഖ് കൊല്ലമ്പാടി,ഹാരിസ് ഹസനി

'മാതൃക വിവാഹങ്ങൾ' - ക്യാമ്പസ് സെമിനാർ നവംബറിൽ

വേങ്ങര : സമൂഹത്തിൽ മാതൃകയാകേണ്ട വിവാഹ രീതികളെ സംബന്ധിച്ച് 'മാതൃക വിവാഹങ്ങൾ' എന്ന വിഷയത്തിൽ ക്യാമ്പസുകളിൽ സെമിനാർ നടത്താൻ എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് സംസ്ഥാന കൗണ്‍സിൽ തീരുമാനിച്ചു. വിപണി നിയന്ത്രിക്കുന്ന വിവാഹ രീതികളെ ലളിത രീതിയിലേക്ക് കൊണ്ട് വരാൻ യുവാക്കൾ മുന്നിട്ടിറങ്ങേണ്ട സമകാലിക സാഹചര്യത്തെ ചർച്ച ചെയ്യുകയും, സ്ത്രീധനം വാങ്ങാൻ ആഗ്രഹിക്കാത്ത യുവാക്കളെ ഒരുമിച്ച് കൂട്ടുകയും ആണ് സെമിനാർ ലക്ഷ്യമാക്കുന്നത്.
വിവാഹ ബന്ധം നിരോധിക്കപ്പെട്ടിരുന്ന സോവിയറ്റ് റഷ്യയുടെയും, സംബന്ധങ്ങൾ എന്ന പേരിൽ ഇന്ത്യയിലെ ചില വിഭാഗങ്ങളിൽ നില നിന്നിരുന്ന അനാചാരത്തിന്റെയും, ചുവട് പിടിച്ചുള്ള ചിലരുടെ ഇടപെടലുകൾ വിവാഹം എന്ന സാമൂഹിക വ്യവസ്ഥിതിയെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളാണെന്നും, സാമൂഹിക വ്യവസ്ഥിതി സംരക്ഷിക്കാൻ ക്യാമ്പസ് വിംഗ് പ്രതിജ്ഞാബദ്ധമാണെന്നും കൗണ്‍സിൽ അഭിപ്രായപ്പെട്ടു.

"വിവാഹ പ്രായം വസ്തുതയും യാഥാര്‍ത്ഥ്യവും " ഉസ്‌താദ്‌ അഡ്വ.ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി വിശദീകരിക്കുന്നു

സമസ്ത ജില്ലാ തല നേതൃസംഗമങ്ങള്‍ തുടങ്ങി

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പോഷക ഘടകങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ നടക്കുന്ന സമസ്ത നേതൃസംഗമത്തിന് തുടക്കം. നിലമ്പൂരില്‍ നടന്ന സംഗമം സമസ്ത ജില്ലാ ജന. സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. 'ആശയപ്രചാരണങ്ങളുടെ നൂതന രീതി' ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, 'ഇസ്‌ലാമിക ശരീഅത്ത്' അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, 'ശരീഅത്തും ഇന്ത്യന്‍ നിയമങ്ങളും' അഡ്വ. യു.എ. ലത്തീഫ് അവതരിപ്പിച്ചു. കെ.വി. യഅഖൂബ് ഫൈസി അധ്യക്ഷതവഹിച്ചു. ടി.പി. സലീം എടക്കര സ്വാഗതം പറഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരം മൂന്നുമണിക്ക് പുത്തനത്താണി വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമത്തില്‍ പൊന്നാനി, തവനൂര്‍, തിരൂര്‍, കോട്ടയ്ക്കല്‍ മണ്ഡലങ്ങളിലെ സമസ്തയുടെയും പോഷകഘടകങ്ങളുടെയും പ്രതിനിധികള്‍ സംബന്ധിക്കും. ബുധനാഴ്ച മലപ്പുറം സുന്നിമഹലിലും പാണ്ടിക്കാട് ടൗണ്‍ മസ്ജിദിലും നേതൃസംഗമങ്ങള്‍ നടക്കും. മൂന്നിന് ചെമ്മാട് നടക്കുന്ന നേതൃസംഗമത്തോടെ സംഗമങ്ങള്‍ക്ക് സമാപനമാകും.

സമസ്ത: പോഷക സംഘടനാ സംയുക്ത അടിയന്തിര നേതൃസംഗമം നവംബര്‍ 1 ന് കോഴിക്കോട്ട്

കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്, ഇഖ്‌റഅ് പബ്ലിക്കേഷന്‍സ് എന്നിവയുടെ നിര്‍വ്വാഹക സമിതി, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ , സുന്നി യുവജന സംഘം, സുന്നി മഹല്ല് ഫെഡറേഷന്‍ , SKSSF, സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ , സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ , ജംഇയ്യത്തുല്‍ മുഫത്തിശീന്‍ , സമസ്ത കേരള മുസ്‌ലിം എംപ്ലോയീസ് അസോസിയേഷന്‍ , സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന ഭാരവാഹികള്‍ , കണ്‍ട്രോള്‍ബോര്‍ഡ്, ആക്ടീവ് ബോര്‍ഡ് അംഗങ്ങള്‍ , പ്രൊജക്ട് ഓഫീസര്‍മാര്‍ എന്നിവരുടെ അടിയന്തിര മീറ്റിംഗ് കോഴിക്കോട് ഹോട്ടല്‍ ഹൈസണ്‍ ഓഡിറ്റോറിയത്തില്‍ 2013 നവംബര്‍ 1 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ചേരുന്നതാണ്.
കാലികവിഷയങ്ങള്‍ ഉള്‍പ്പെടെ സമസ്തയുടെ ''സുപ്രധാന'' വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുന്ന യോഗത്തില്‍ സമസ്തയുടെ പ്രമുഖ നേതാക്കള്‍ സംബന്ധിക്കുമെന്ന് ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അറിയിച്ചു- Samasthalayam Chelari

"കളവ്‌ പറയുന്നത്‌ പേരോടോ കുമ്മോളിയോ?" പേരോടിനെതിരെ ചോദ്യശരങ്ങളുതിര്‍ത്തും വായടപ്പന്‍ മറുപടി നല്‍കിയും കുറ്റ്യാടിയില്‍ ആദര്‍ശ സമ്മേളനം(RECORD)

"മുടി ഗ്രൂപ്പ്‌" കൈവിട്ടു; കുറ്റിപ്പുറം നിക്ഷേപ തട്ടിപ്പ് മുഖ്യപ്രതിയും കാന്തപുരത്തിന്റെ കൂട്ടാളിയുമായ അബ്ദുല്‍ നൂര്‍ മൗലവി കോടതിയില്‍ കീഴടങ്ങി

അബ്ദുല്‍ നൂര്‍
മൗലവി
കുറ്റിപ്പുറം: കാന്തപുരം വിഭാഗത്തിലെ മുടി  ഗ്രൂപ്പിന്റെ സംരക്ഷണത്തിൽ വിദേശത്ത് കഴിഞ്ഞിരുന്ന കുറ്റിപ്പുറം നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും  കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ വലം കയ്യുമായിരുന്ന കമ്പാല അബ്ദുല്‍ നൂര്‍ മൗലവി കോടതിയില്‍ കീഴടങ്ങി.
ഇന്നലെ ഉച്ചക്ക് 2.30 ഓടെ തിരൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെയാണ് ഒടുവില്‍ അബ്ദുല്‍ നൂറിന്റെ കീഴടങ്ങല്‍. പ്രതിയെ നവംബര്‍ 12 വരെ റിമാന്റ് ചെയ്തു. അഭിഭാഷകനോടൊപ്പമാണ് നൂര്‍ കോടതിയില്‍ എത്തിയത്. കേസിലെ കൂട്ടു പ്രതികളായ മൂന്ന് പേരെ കഴിഞ്ഞ ആഴ്ചയില്‍ ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു.
രണ്ടാം പ്രതി കുറ്റിപ്പുറം തെക്കെ അങ്ങാടി മുഹമ്മദ് മുസ്തഫ, മൂന്നാം പ്രതി പുഴക്കല്‍ മുസ്തഫ, ഓഫീസ് ജീവനക്കാരനായ നാലാം പ്രതി വളാഞ്ചേരി വലിയകുന്ന് ഹാരിസ് എന്നിവരാണ് നേരത്തെ പിടിയിലായിരുന്നത്. ഇവര്‍ റിമാന്റില്‍ കഴിയുകയാണ്.നിക്ഷേപം ഇരട്ടിച്ചു നല്‍കാമെന്ന് വിശ്വസിപ്പിച്ച് ആയിരങ്ങളില്‍ നിന്നും അബ്ദുല്‍ നൂര്‍ കോടികള്‍ തട്ടിയെടുക്കുകയായിരുന്നു. കുറ്റിപ്പുറം ഷാന്‍ എന്റര്‍ പ്രൈസസ് എന്ന പേരില്‍ തുടങ്ങിയ സ്ഥാപനത്തിലേക്ക് നിക്ഷേപകര്‍ ഒഴുകിയതോടെ ഉടമ അബ്ദുല്‍ നൂര്‍ നാട്ടിലെങ്ങും ഈ പണം ഉപയോഗിച്ച് സ്വത്തുക്കളും മറ്റും വാങ്ങി കൂട്ടി. ഇത്തരത്തില്‍ സമ്പാദിച്ച കോടിക്കണക്കിന് രൂപ വിലവരുന്ന ആഢംബര കാര്‍ കുറ്റിപ്പുറം പൊലീസ് കസ്റ്റഡിയിലുണ്ട്.

മഅ്ദനിക്ക് നീതി: എസ്.കെ.എസ്.എസ്.എഫ് ഐക്യദാര്‍ഢ്യ പ്രകടനം നടത്തി

കൊല്ലം: പതിറ്റാണ്ടുകളായി ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅ്ദനി അടക്കമുള്ള വിചാരണ തടവുകാര്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് ജില്ലാ അവകാശ സംരക്ഷണ സമിതി ചിന്നക്കടയില്‍ ഐക്യദാര്‍ഢ്യ പ്രകടനവും സംഗമവും നടത്തി. റസ്റ്റ് ഹൗസില്‍ നിന്നാരംഭിച്ച പ്രകടനത്തിന് ജില്ലാ ഭാരവാഹികളായ ഷെഹീര്‍ ബാഖവി, റാഫി റഹുമാനി, ഹാരിസ് ദാരിമി, സലീം, ഷാഹുല്‍ മണ്ണാര്‍ക്കാട്, നിയാസ് ടി.കെ.എം, നൗഫല്‍, നബീല്‍ ഓച്ചിറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് നടന്ന സംഗമത്തില്‍ ജവാദ് ബാഖവി അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ല കുണ്ടറ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ഉദ്ഘാടനം നിര്‍വഹിച്ചു.
എസ്.വൈ.എസ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എസ്.അഹമ്മദ് ഉഖൈല്‍ സമര സന്ദേശം നല്‍കി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സലീം ചടയമംഗലം സ്വാഗതവും റാഫി റഹുമാനി നന്ദിയും പറഞ്ഞു. ഷാനവാസ് മാസ്റ്റര്‍, സമദ് സംസാരിച്ചു.

എഞ്ചിനീയര്. ഇ.കെ ഇസ്മായിലിനെ ഉപഹാരം നല്‍കി ആദരിച്ചു

എഞ്ചിനീയറിംഗ് പഠനമായ ചതുര വര്‍ഷ ബിടെക് (ബിരുദം), ദ്വിവത്സര എം.ടെക് (ബിരുദാനന്തര ബിരുദം) പഠനങ്ങളില്‍ മികവ് തെളിയിച്ച എസ്.കെ.എസ്.എസ്.എഫ് അണ്ടോണ ശാഖാ മുന്‍ പ്രസിഡന്റ്‌ എഞ്ചി. ഇ.കെ ഇസ്മായിലിനുള്ള ഉപഹാരം പാണക്കാട് സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ കൈമാറുന്നു. ഇദ്ദേഹം ഇപ്പോള്‍ കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജില്‍ അസി.പ്രഫസറായി സേവനം ചെയ്യുന്നു. 

സ്വദേശി യൂണിവേഴ്സിറ്റികളുടെ സാധ്യതകള്‍ പുന:പരിശോധിക്കണം : ക്യാമ്പസ് വിംഗ്

മലപ്പുറം : പുതിയ ക്യാമ്പസുകള്‍ക്ക് വേണ്ടി ഓടുന്നതിന് മുമ്പ് കേരളത്തില്‍ നിലവിലുള്ള സര്‍വകാലശാലകളുടെ സാധ്യതകള്‍ പരിശോധിക്കണമെന്നും അക്കാദമിക് പരമായി ഉയരാനുള്ള സാഹചര്യങ്ങള്‍ ഒരുക്കണമെന്നും SKSSF ക്യാമ്പസ് വിംഗ്. യൂണിവേഴ്സിറ്റികള്‍ കുറച്ചുപേരുടെ ഉപജീവനമാര്‍ഗ്ഗമായി തരംതാഴ്‌ന്നു. തൊഴിള്‍ കമ്പനികളില്‍ നടക്കുന്ന സമരങ്ങളെക്കാള്‍ പരിതാപകരമാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ നടുമുറ്റത്തെ സമരങ്ങളുടെ അവസ്ഥ. സര്‍വകലാശാലകളിലെങ്കിലും കാര്യക്ഷമതയെ അടിസ്ഥാനപ്പെടുത്തി വേതനക്കാരുടെ ശമ്പളവും പ്രമോഷനും നിജപ്പെടുത്തണം. സംഘടനയുടെ ഹുങ്ക് കാണിച്ച് പണിയെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. നിസാര കാര്യത്തിന് വിദ്യാര്‍ത്ഥികളുടെ പഠനം മുടക്കിയുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്കുന്ന വിദ്യാര്‍ഥി സംഘടനകള്‍ ഉദ്യോഗസ്ഥ സമരത്തെ നേരിടുമെന്ന് പറയുന്നത് പരിഹാസകരമാണ്. ഇരു കൂട്ടരും പുനര്‍വിചിന്തനത്തിന് തയ്യാറാവണം. യൂണിവേഴ്സിറ്റി വിഭജിക്കണമെന്ന ആവശ്യത്തില്‍ സംഘടന ഉറച്ച് നിലക്കുന്നതായും ക്യാമ്പസ് വിംഗ് പത്ര കുറിപ്പില്‍ അറിയിച്ചു.

യുവത്വം സേവനത്തിന് ; SKSSF ഇരിവേരി യൂണിറ്റ് 14-ാം വാര്‍ഷിക സമാപന സമ്മേളനം ഇന്നും നാളെയും (ഒക്ടോ. 29, 30)

- SHAJEER IRIVERI

SKSSF അബൂദാബി സ്റ്റേറ്റ് സംഘടിപ്പിക്കുന്ന ഇസ്‍ലാമിക കലാ സാഹിത്യ മത്സരം നവംബര്‍ 1 വെള്ളിയാഴ്ച

- Sargalayam Abu Dhabi

KKSMC ല്‍ SYS സമ്മേളന കലണ്ടര്‍ പ്രകാശനം ചെയ്തു

കുവൈത്ത് : പൈതൃകത്തിന്‍റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി സമസ്ത കേരള സുന്നി യുവജന സംഗം (SYS) സംഘടിപ്പിക്കുന്ന അറുപതാം വാര്‍ഷിക മഹാ സമ്മേളനത്തിന്‍റെ പ്രചരണാര്‍ത്ഥം കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സില്‍ കലണ്ടര്‍ പുറത്തിറക്കി. കലണ്ടറിന്റെ പ്രകാശനം സിംസാറുല്‍ ഹഖ് ഹുദവി റഫീഖ് സാഹിബ് കല്ലായിക്ക് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ സുന്നി കൗണ്‍സില്‍ ചെയര്‍മാന്‍ സയ്യിദ് നാസര്‍ മഷ്ഹൂര്‍ തങ്ങള്‍ ,

സമുദായത്തെ മത ബോധത്തിന്റെ ധാര്‍മികതയില്‍ ഊട്ടി ഉറപ്പിച്ചത് സമസ്ത -അബ്ബാസലി തങ്ങള്‍

എടവണ്ണപ്പാറ: സമുദായത്തെ മതബോധത്തിന്റെ ധാര്‍മ്മികതയില്‍ ഊട്ടി ഉറപ്പിച്ചതും ദിശാബോധവും നന്മയുടെ വെളിച്ചവും പകര്‍ന്നുനല്‍കിയതും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാനപ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ അഭിപ്രായപ്പെട്ടു. എടവണ്ണപ്പാറയില്‍ മേഖലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ. വെട്ടത്തൂര്‍ അധ്യക്ഷതവഹിച്ചു. നാസര്‍ ഫൈസി കൂടത്തായ്, അബൂബക്കര്‍ ഫൈസി, കൊണ്ടോട്ടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ഹാജി, വി.കെ.എച്ച്. ഹാറൂണ്‍ റഷീദ്, സയ്യിദ് ബി.എസ്.കെ. തങ്ങള്‍, ഇബ്രാഹിം ഫൈസി ഉഗ്രപുരം, കെ.എസ്. ഇബ്രാഹിം മുസ്‌ലിയാര്‍, വലിയ്യുദ്ദീന്‍ ഫൈസി, കെ.പി. സഈദ്, ബഷീര്‍ മൗലവി, ഉമ്മര്‍ ദാരിമി, ഖാലിദ് ബാഖവി, ടി.പി. അലിഅക്ബര്‍, എം.സി. അബ്ദുറഹിമാന്‍ ഫൈസി, എം.കെ. കബീര്‍ഹാജി, കെ.പി. അബ്ദുസമദ്, സിദ്ദീഖ് പള്ളിപ്പുറായ എന്നിവര്‍ പ്രസംഗിച്ചു.

വെളിയങ്കോട് ഉമര്‍ഖാസി ആണ്ടുനേര്‍ച്ചയ്ക്ക് ഉജ്ജ്വലതുടക്കം; റഹ്മത്തുള്ള ഖാസിമിയുടെ പ്രഭാഷണം ഇന്ന്

വെളിയങ്കോട്:പ്രമുഖ പണ്ഡിതനും സൂഫിയും  സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന വെളിയങ്കോട് ഉമര്‍ഖാസിയുടെ 161-ാമത് ആണ്ടുനേര്‍ച്ചയ്ക്ക് ഉജ്ജ്വല തുടക്കം. ഞായറാഴ്ച വിവിധ സ്ഥലങ്ങളില്‍ നിന്നായി വിശ്വാസികളുടെ പ്രവാഹമായിരുന്നു.
രാത്രിയോടെ ഉമര്‍ഖാസിയുടെ മഖ്ബറയോട് ചേര്‍ന്നുള്ള പള്ളിയും പരിസരവും ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. 7.30-ഓടെ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുബാരി എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച ദിക്‌റ് ഹല്‍ഖയോടെയാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന ആണ്ടുനേര്‍ച്ചയ്ക്ക് തുടക്കമായത്.

മഅ്‌ദനിയുടെ മക്കളുടെ സെക്രട്ടേറിയറ്റ്‌ ഉപവാസം ഇന്ന്‌

മക്കൾ മഅ്‌ദനിയോ
ടൊപ്പം(ഫയൽ ചിത്രം )
തിരുവനന്തപുരം: ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട്‌ വിചാരണയും ജാമ്യവും നിഷേധിക്കപ്പെട്ട്‌ കര്‍ണാടക ജയിലില്‍ കഴിയുന്ന മഅ്‌ദനിക്ക്‌ നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട്‌ മഅ്‌ദനിയുടെ മക്കള്‍ നടത്തുന്ന സെക്രട്ടേറിയറ്റ്‌ ഉപവാസം ഇന്ന്‌. രാവിലെ 9 മുതലാണ്‌ മക്കളായ ഉമര്‍ മുഖ്‌താറും സ്വലാഹുദ്ദീന്‍ അയ്യൂബിയും മഅ്‌ദനിക്കെതിരായ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട്‌ സെക്രട്ടേറിയറ്റ്‌ പടിക്കല്‍ ഉപവസിക്കുന്നത്‌.
പിതാവിനു നീതി ലഭ്യമാക്കാന്‍ തങ്ങള്‍ നടത്തുന്ന ഉപവാസസമരത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്‌ട്‌ അബ്ദുന്നാസിര്‍ മഅ്‌ദനിക്കെതിരേ കര്‍ണാടക സര്‍ക്കാര്‍ തുടരുന്ന നീതിനിഷേധം

SKSSF താമരശ്ശേരി മേഖല കാരാടി ബാര്‍ വിരുദ്ധ സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

ബാര്‍ വിരുദ്ധ സമര പന്തൽ 
താമരശ്ശേരിഎസ്‌കെഎസ്‌എസ്‌എഫ്‌ താമരശ്ശേരി മേഖലാ കമ്മിറ്റി കാരാടി ബാര്‍ വിരുദ്ധ സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ താമരശ്ശേരിയില്‍ പ്രകടനം നടത്തി. അബ്‌ദുല്‍ ബാരി ബാഖവി ഉദ്‌ഘാടനം ചെയ്‌തു. എ.ടി. മുഹമ്മദ്‌, ഈയ്യച്ചേരി കുഞ്ഞികൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു. മിദ്‌ലാജ്‌ അലി, താജുദ്ദീന്‍ ബാഖവി, ബഷീര്‍ ദാരിമി, അബ്‌ദുല്‍ അസീസ്‌ മദനി, മിര്‍ത്താബ്‌ തങ്ങള്‍, നവാസ്‌ എകരൂല്‍, വി.പി. സലാം, വാഹിദ്‌ എന്നിവര്‍  നേതൃത്വം നല്‍കി. 

ഖുര്‍ആന്‍ കാവ്യരൂപത്തിലാക്കിയ കെ.ജി രാഘവന്‍നായര്‍ നിര്യാതനായി

ഒറ്റപ്പാലം: വിശുദ്ധഖുര്‍ആന്‍ കാവ്യരൂപത്തിലാക്കിയ കെ.ജി രാഘവന്‍ നായര്‍ (102) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രി സ്വവസതിയിലായിരുന്നു അന്ത്യം. ഖുര്‍ആന്‍ കാവ്യരൂപത്തിലാക്കി അവതരിപ്പിച്ച രാഘവന്‍ നായരുടെ അമൃതവാണി എന്ന പുസ്തകം ഏറെ ശ്രദ്ധനേടിയിരുന്നു.
ക്രൈസ്തവ ദര്‍ശനം, ആയിരത്തൊന്ന് രാവുകള്‍, നബിചരിതം, ഭാഷാതിരുക്കുറകള്‍, ഉപനിഷത്തുകള്‍ എന്നിവയും കാവ്യരൂപത്തിലാക്കിയിട്ടുണ്ട്. 1998ല്‍ സി.എച്ച് മുഹമ്മദ്‌കോയ മെമ്മോറിയല്‍ ബെസ്റ്റ് ലിറ്റേറേച്ചര്‍ അവാര്‍ഡ്, 1999ല്‍ എം.എസ്.എസ് സി.എന്‍ അഹമ്മദ് മൗലവി

ജിശാന്‍ മാഹിയുടെ പുതിയ ഫോണ്‍ ക്ലിപ്പ്‌ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ പുറത്തുവിട്ടു

തന്നെ പൂട്ടിയിട്ടത്‌ പൊന്മളയുടെ അറിവോടെയെന്ന്‌ ത്വാഹിര്‍ സഖാഫി

കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം അഡ്‌മിന്‍ അബ്‌ദുറഹ്‌ മാന്‍ സാഹിബ്‌ , ത്വാഹിര്‍ സഖാഫിയുമായി നടത്തിയ ഫോണ്‍ സംഭാഷണം

വിവാഹപൂര്‍വ്വ ശില്‍പശാല നവംബര്‍ 3 ന്

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതു വിദ്യാഭ്യാസ പദ്ധതിയായ (സെന്റര്‍ ഫോര്‍ പബ്ലിക് എജ്യുക്കേഷന്‍ & ട്രെയിനിംഗ്) ന് കീഴില്‍ നവംബര്‍ 3 ന് വാഴ്‌സിറ്റിയില്‍ വിവാഹപൂര്‍വ്വ ശില്‍പശാല സംഘടിപ്പിക്കുന്നുഈയിടെയായി വിവാഹിതാരായവരോ വിവാഹം ഉദ്ദേശിക്കുന്നവരോ ആയ യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെയായിരിക്കും ക്യാമ്പ്. അപേക്ഷാ ഫോമിന് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വെബ് സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846047066 ല്‍ ബന്ധപ്പെടാം.
- Darul Huda Islamic University

SKSSF ഇരിക്കൂര്‍ മേഖലാ സമ്മേളനം നവംബര്‍ 2, 3 തിയ്യതികളില്‍

ഇരിക്കൂര്‍ : സുകൃതങ്ങളുടെ സമുദ്ധാരണത്തിന് എന്ന് മുദ്രാവാക്യവുമായി SKSSF ഇരിക്കൂര്‍ മേഖലാ സമ്മേളനം നവംബര്‍ 2, 3 തിയ്യതികളില്‍ നടത്താന്‍ ഇരിക്കൂര്‍ മേഖലാ SKSSF കമ്മിറ്റി യോഗം തീരുമാനിച്ചു. ഉദ്ഘാടന സമ്മേളനം, ത്വലബാ മീറ്റ്, ഓര്‍ഗാനെറ്റ് പാഠശാല, അവാര്‍ഡ് ദാനം, വാഹന ജാഥ, ആദര്‍ശ സമ്മേളനം, പ്രകടനം, പൊതുസമ്മേളനം തുടങ്ങി വിവിധ പരിപാടികള്‍ മേഖലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ , മാണിയൂര്‍ അഹ്‍മദ് മുസ്‍ലിയാര്‍ , നാസര്‍ ഫൈസി കൂടത്തായി, മുജീബ് ഫൈസി പൂലോട്, അബ്ദുറഹ്‍മാന്‍ കല്ലായി, സലാം ദാരിമി കിണവക്കല്‍ തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും.

'പൈതൃകങ്ങളുടെ വീണ്ടെടുപ്പിന്' SKSSF കമ്പളക്കാട് മേഖലാ കമ്മിറ്റി നാല് മാസം നീണ്ടു നില്‍ക്കുന്ന കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ചു

SKSSF കമ്പളക്കാട് മേഖലാ സമ്മേളന പ്രഖ്യാപനം
എം
.എം. ഇമ്പിച്ചിക്കോയ മുസ്ലിയാര്‍ നിര്‍വ്വഹിക്കുന്നു
കമ്പളക്കാട് : 'പൈതൃകങ്ങളുടെ വീണ്ടെടുപ്പിന്' എന്ന പ്രമേയവുമായി ഫെബ്രുവരിയില്‍ മേഘലാ സമ്മേളനം സംഘടിപ്പിക്കാന്‍ SKSSF കമ്പളക്കാട് മേഖലാ കമ്മിറ്റി തീരുമാനിച്ചു. നാല് മാസം നീണ്ടു നില്‍ക്കുന്ന കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പില്‍ വരുത്തും. മേഖലയിലെ 14 മഹല്ലുകളിലെ കമ്മിറ്റി ഭാരവാഹികള്‍ , ഉസ്താദുമാര്‍ , യൂണിറ്റ് ഭാരവാഹികള്‍ എന്നിവരുടെ സംയുക്ത സംഗമത്തില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ട്രഷറര്‍ എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ സമ്മേളന പ്രഖ്യാപനം നടത്തി. മേഖലാ പ്രസിഡണ്ട് കെ.എ റശീദ് ഫൈസിയുടെ അദ്ധ്യക്ഷതയില്‍ SMF ജില്ലാസെക്രട്ടറി

SKSSF എന്‍ .ഐ. ടി മേഖലാ സമ്മേളനം നവംബര്‍ 11 ന് മാവൂരില്‍

കേഴിക്കോട് : സുകൃതങ്ങളുടെ സമുദ്ധരണത്തിന് എന്ന പ്രമേയത്തില്‍ SKSSF എന്‍..ടി മേഖലാ സമ്മേളനം നവംബര്‍ 11ന് ശനി മാവൂര്‍ ഉമ്മര്‍ കോയ മുസ്‌ലിയാര്‍ നഗരിയില്‍ നടക്കും. യൂണിഫോം ധാരികളായ 313 പേര്‍ അണിനിരക്കുന്ന പ്രകടനം 5:30 ന് പാറമ്മലില്‍ നിന്നും ആരംഭിക്കുംവാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ , പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ , അബ്ദുസ്സമദ് പൂക്കോട്ടൂര്‍ , നാസര്‍ ഫൈസി കൂടത്തായി, അബൂബക്കര്‍ ഫൈസി മലയമ്മ, ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം സംബന്ധിക്കും. കുഞ്ഞാലന്‍ കുട്ടി ഫൈസി എല്‍.സി.ഡി ക്ലിപ്പ് സഹിതം പ്രഭാഷണം നടത്തും. സമ്മേളന സന്ദേശ പ്രചരണയാത്ര നവംബര്‍ 6, 7 തിയ്യതികളില്‍ നടക്കും.
- Abdul BASITH.CP

വിഘടിത SYS സമ്മേളനത്തിനിടെ താഹിർ സഖാഫിയെ പൂട്ടിയിട്ടു

കഴിഞ്ഞ ദിവസം മലപ്പുറത്ത്‌ നടന്ന വിഘടിത SYS സമ്മേളനത്തിൽ താഹിർ 
സഖാഫിയെ പൂട്ടിയിട്ട സം ഭവം വിശദീകരിക്കുന്ന പത്ര വാർത്ത‍ 


ഉസ്താദ് ഡോ.ബഹാഉദ്ദീന്‍ നദ്‌വിയുടെ ഇറാന്‍ പര്യടനം സത്യമറിയേണ്ടവര്‍ക്ക് ഒരു കുറിപ്പ്

ഹുവന്ദ്യരായ ഡോ. ബഹാഉദ്ദീന്‍ നദ്‌വി ഉസ്താദിന്റെ ഇറാന്‍ പര്യടനവും ഇന്റര്‍നാഷണല്‍ കോണ്‍ഫ്രന്‍സിലെ പ്രബന്ധാവതരണവുമെല്ലാം ചിലര്‍ വിവാദമാക്കിയിരിക്കുകയാണ്. സത്യത്തില്‍ ഉസ്താദ് എന്തിനാണ് പരിപാടിയില്‍ പങ്കെടുത്തെതെന്നോ ഏത് വിഷയത്തിലാണ് ഉസ്താദിന്റെ പ്രബന്ധമെന്നോ അറിയാതെയാണ് ഇക്കൂട്ടര്‍ വിവാദമുന്നയിക്കുന്നത്. ഇറാനിലെ തെഹ്‌റാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇമാം അലി റിസേര്‍ച്ച് സെന്ററിനു കീഴിലുള്ള ഇമാം അലി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇസ്‌ലാമിക് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് സംഘടിപ്പിക്കുന്ന അല്‍ഗദീര്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ സുന്നിപക്ഷം അവതരിപ്പിക്കാനാണ് ആഗോള മതപണ്ഡിത സഭാംഗമായ ഉസ്താദിനെ ക്ഷണിച്ചിട്ടുള്ളത്. അതു തന്നെ ഔദ്യോഗികമായി ഇമെയില്‍ വഴിയും.

വിവാഹ പ്രായം; പന്ന്യന്‍ രവീന്ദ്രന് സ്റ്റാലിനിസ്റ്റ് സ്വരം : പിണങ്ങോട് അബൂബക്കര്‍

മലപ്പുറം : ശൈശവ വിവാഹ നിയമത്തിന്റെ മറവില്‍ ശരീഅത്ത് നിയമ പരിരക്ഷ നഷ്ടപ്പെടുന്ന സാഹചര്യം നേരിടാന്‍ മുസ്‌ലിം സംഘടനകള്‍ വ്യവസ്ഥാപിതമായി ബഹുമാനപ്പെട്ട സുപ്രിം കോടതിയെ സമീപിക്കുമെന്ന് പറയുന്നത് താലിബാനിസമാണന്ന പന്ന്യന്‍ രവീന്ദ്രന്റെ പരാമര്‍ശം സ്റ്റാലിനിസ്റ്റ് ഫാസിസത്തെയെയാണ് അടയാളപ്പെടുത്തുന്നതെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ അഭിപ്രായപ്പെട്ടു.
പി.ജി.ക്കും മുകളിലും വിദ്യാഭ്യാസം നടത്തുന്ന അധിക മുസ്‌ലിം പെണ്‍കുട്ടികളും വിവാഹിതരാണ്. പൂവാലശല്യവും അത് വഴി പഠന തടസ്സവും നീക്കുന്നതിനും, സുരക്ഷിതത്വവും, മികവാര്‍ന്ന പഠന പരിസരം സൃഷ്ടിക്കുന്നതിനും വിവാഹിതകള്‍ക്ക് കഴിയുന്നുണ്ടന്ന് പഠിതാക്കളില്‍ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ നിന്ന് ബോധ്യമായിട്ടുണ്ട്.
വിവാഹം പഠനത്തിന് തടസ്സമാണന്നും, പിന്നാക്കം വലിക്കലാണന്നുമുള്ള

ക്യാമ്പസ് വിംഗ് സംസ്ഥാന കൗണ്‍സില്‍ മീറ്റ് ഇന്ന് (26 ശനി)

മലപ്പുറം : SKSSF ക്യാമ്പസ് വിംഗ് സംസ്ഥാന കൗണ്‍സില്‍ മീറ്റ് വേങ്ങര ചേറൂര്‍ പി.പി.ടി.എം ക്യാമ്പസില്‍ ഇന്ന് (26 ശനി) ആരംഭിക്കും. ദ്വിദിന സംഗമത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ഭാരവാഹികളും, ജില്ലാ കമ്മറ്റി അംഗങ്ങളും, കേരളത്തിലെ 140 ക്യാമ്പസില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഓരോ പ്രതിനിധികളും പങ്കെടുക്കും. 'സ്ത്രീധന വിരുദ്ധ കാമ്പയിന്‍ ' ആണ് പ്രധാന അജണ്ട. 'പ്രായപ്പൊരുത്തം നോക്കുന്ന വിവാഹങ്ങള്‍ ' എന്ന വിഷയത്തില്‍ ക്യാമ്പസുകളില്‍ നടക്കാനിരിക്കുന്ന 'വിദ്യാര്‍ത്ഥി സംവാദത്തിന്റെ' പ്രഖ്യാപനം ക്യാമ്പില്‍ വെച്ച് നടക്കും.
- shabin muhammed

പ്രവാചക നിന്ദക്കെതിരെ; SKSSF വെന്മേനാട് കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമം നവംബര്‍ 2 ന്

- shajeer vm

SKSSF ത്വലബാ വിംഗ് തജ്‌രിബാ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനവും ത്വലബാ സമ്മേളനവും നടന്നു

SKJU ജില്ലാ പ്രസിഡന്‍റ് വിഴിഞ്ഞം സഈദ്
മുസ്‍ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു
തിരുവനന്തപുരം : സമസ്ത കേരള സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍ (SKSSF) ത്വലബാ വിംഗിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലാതല തജ്‌രിബാ ഉദ്ഘാടനവും ത്വലബാ സമ്മേളനവും തിരുവനന്തപുരം പ്രസ് ക്ലബ്ബ് (പി.പി. ഉസ്താദ് നഗറില്‍ ) നടന്നു. ത്വലബാ വിംഗ് ജില്ലാ ചെയര്‍മാന്‍ ബുഹാരി നിസാമി കണിയാപുരത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സംഗമത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം ഉദ്ഘാടനം ചെയ്തു. രണ്ട് സെഷനുകളിലായി നടന്ന സംഗമത്തില്‍

SYS 60-ാം വാര്‍ഷികം; കാമ്പളക്കാട് മേഖലയില്‍ സ്വാഗതസംഘം രൂപീകരിച്ചു

ടി സി അലി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു
കമ്പളക്കാട് : നിഷ്‌കളങ്കതയുടേയും ലാളിത്യത്തിന്റേയും നിറകുടമായിരുന്ന കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ ഏവര്‍ക്കും മാതൃകാ യോഗ്യനായ നേതാവായിരുന്നുവെന്ന് ജില്ലാ SMF പ്രസിഡണ്ട് ടി സി അലി മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. 2014 ഏപ്രിലില്‍ നടക്കുന്ന സുന്നി യുവജന സംഘം 60-ാം വാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം കമ്പളക്കാട് മേഖല കമ്മിറ്റി അന്‍സാരിയ്യ മദ്‌റസയില്‍ സംഘടിപ്പിച്ച കാളമ്പാടി ഉസ്താദ് അനുസ്മരണം മേഖലാ സ്വാഗതസംഘ രൂപീകരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേഖലാ പ്രസിഡണ്ട്

മഅ്ദനിക്ക് നീതി; മക്കള്‍ മത നേതാക്കളെ കണ്ടത് ഫലം ചെയ്യുന്നു..മഅ്ദനിയെ ജയിലില്‍ നിന്നും ബാംഗ്ലൂർ ആസ്പത്രിയിലേക്ക് മാറ്റി

അബ്ദുന്നാസിര്‍ മഅദനി
മലപ്പുറം: ഏറെ വൈകിയാണെങ്കിലും കര്‍ണാടകയിൽ 'നീതിയുടെ കിരണങ്ങൾ' കണ്ടു തുടങ്ങി.. ഇടക്കിടെ ഉണ്ടാവുന്ന ശരീരികാ അസ്വസ്ഥതകൾക്ക്പോലും ആവശ്യമായ ചികിത്സ നല്കാതിരുന്ന കര്ണാടക സർക്കാർ ഒടുവിൽ സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണെങ്കിലും   മദനിയെ കഴിഞ്ഞ ദിവസം നേത്ര ചികിത്സക്കായി ബാംഗ്ലൂരിലെ അഗര്‍വാള്‍ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സാ സമയത്ത് ഭാര്യ സൂഫിയ മഅദനിക്കു കൂടെ നില്‍ക്കാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്.
ഡിസംബര്‍ 19നു മുന്‍പ് ചികിത്സ പൂര്‍ത്തിയാക്കണമെന്നാണു നിര്‍ദേശം. മഅദനിയുടെ ഇടതുകണ്ണിന്റെ സ്ഥിതി വളരെ മോശമാണെന്ന് കഴിഞ്ഞ 17ന് അഗര്‍വാള്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു. പരിശോധന റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ് മഅദനിക്ക് ഉടന്‍ ചികില്‍സ ലഭ്യമാക്കാന്‍ കര്‍ണാടക സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചത്.
ഏതായാലും ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷം ജയിലില്‍ നിന്നും പുറത്തിറങ്ങാനും തന്റെ കുടുംബത്തോടൊപ്പം നില്‍ക്കാനും സാഹചര്യമൊരുങ്ങിയത്‌ ബഹു.പാണക്കാട്‌ സയ്യിദ്‌ ഹൈദരലി തങ്ങള്‍, ശൈഖുനാ കോട്ടുമല ബാപ്പുമുസ്ല്യാര്‍ എന്നിവരടങ്ങുന്ന സമസ്‌ത നേതാക്കളെ മക്കൾ സന്ദര്‍ശിച്ചതും അവരുടെ പ്രാര്‍ത്ഥന നേടിയതും കൊണ്ടാണെന്നാണ്‌ വിശ്വാസികൾ കരുതുന്നത്.
മഅദനിയുടെമകൻ പാണക്കാട് നൂർമഹലിൽ 
പാണക്കാട് തങ്ങളെ സന്ദർ ശിച്ചപ്പോൾ..
മഅ്ദനിക്ക് നീതി ലഭ്യമാക്കണമന്നാവശ്യപ്പെട്ട്‌ ഒക്‌ടോ. 28 മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ മക്കള്‍ നടത്താനിരിക്കുന്ന  ഉപവാസ സമരത്തിന്‌ പിന്തുണ തേടാൻ കൂടിയാണ് കഴിഞ്ഞ തിങ്കളാഴ്ച മഅ്ദനിയുടെ മക്കളായ ഉമര്‍ മുഖ്‌താര്‍, സലാഹുദ്ധീൻ  എന്നിവർ കേരള മുസ്ലിം സംയുക്ത വേദി, പി.ഡി.പി ഭാരവാഹികളോടൊപ്പം മത  നേതാക്കളെ കണ്ടിരുന്നത്‌.
അഗര്‍വാള്‍ ആസ്പത്രിയില്‍ കണ്ണിന് ശസ്ത്രക്രിയ നടത്താന്‍ സുപ്രീംകോടതി ഇന്നലെ അനുമതി നല്‍കിയ വാര്‍ത്ത അറിയുമ്പോള്‍ ഉമര്‍ മുഖ്താര്‍ 'സമസ്ത' സെക്രട്ടറി കോട്ടുമല ബാപ്പു മുസ്‌ല്യാരുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആവശ്യം അംഗീകരിക്കപ്പെട്ടതിലെ സന്തോഷം ഉമര്‍ മുഖ്താറിന്റെ മുഖത്ത് നിഴലിച്ചു. ചികിത്സാ സമയത്ത് ഉമ്മച്ചിക്ക് കൂടെ നില്‍ക്കാമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 28ന് ഞങ്ങള്‍ നടത്തുന്ന സമരം ഒരു പിതാവിന് വേണ്ടി മക്കള്‍ നടത്തുന്ന പോരാട്ടം മാത്രമല്ല, നീതി നിഷേധിക്കപ്പെടുന്ന

"വ്യാജ കേശ വാഹകർ " സംവാദത്തിന് തയ്യാറുണ്ടോ? വെല്ലുവിളി ആവർത്തിച്ച് ജിശാൻ വീണ്ടും ഓണ്‍ലൈനിൽ

ജാലിയാ വാലയെ കേരളത്തിലെത്തിക്കാനുള്ള ചിലവ് താൻ വഹിക്കാം..അദ്ധേഹത്തെ കൊണ്ട് മുസ്ഹഫ് നോക്കി ഫാത്തിഹ ഓതിക്കാൻ 'മുടിക്കാർക്ക് 'കഴിയുമോ? 
'മുടിക്കാരുടെ' സാനിധ്യത്തിൽ ജാലിയാ വാലയുമായി 10 ചോദ്യങ്ങൾ ചോദിക്കാൻ 
എനിക്കവസരം നൽകുമോ? അതോടെ ഞാനെല്ലാം തെളിയിക്കാം..    
സംവാദമില്ലെങ്കിൽ തുറന്ന ചർച്ചയാകാം നെത്ര്ത്തം നൽകാൻ തന്റെ കൂടെ ധാരാളം സഖാഫി കളും അഹ്സനി-അമാനി മാരുമുണ്ട്
'മുടിക്ക്' വേണ്ടി വാദിക്കുന്ന(വിഘടിത) ക്ലാസ്സ്‌ റൂം ഇപ്പോൾ ശുദ്ധിയായി എന്നുറപ്പുണ്ടോ? 
ഇപ്പോൾ ഉള്ള അഡ്മിൻ മാരെല്ലാം 'മുനാഫിഖുകളും മാനസിക രോഗികളും' അല്ലെന്നു വ്യക്തമാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവുമോ?
അബ്ദു നസീർ അസ്ഹരിയുടെ മഹത്വവും സ്ഥാനവും പറയുന്ന പ്രമുഖ നേതാക്കളുടെ വാക്കുകൾ തന്റെ പക്കലുണ്ട്.. അദ്ധേഹത്തിന്റെ സാക്ഷിത്വം പറ്റില്ലെന്നു തുറന്നു പറയാൻ തയ്യാറുണ്ടോ?    

ജീവകാരുണ്യം യുവസമൂഹം മുന്നിട്ടിറങ്ങണം: അബ്ബാസ് അലി ശിഹാബ് തങ്ങള്‍

അബ്ബാസ് അലി ശിഹാബ് തങ്ങള്‍ സംസ്ഥാന
സഹചാരിറിലീഫ് ഫണ്ട് ഏറ്റുവാങ്ങുന്നു.
മലപ്പുറം: സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമേകാന്‍ യുവ സമൂഹം മുന്നിട്ടിറങ്ങണമെന്ന് SKSSF സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ അഭിപ്രയപ്പെട്ടു. സംസ്ഥാന സഹചാരി റിലീഫ്ഫണ്ടി ലേക്ക്ബ ഹ്‌റൈന്‍ SKSSF നല്‍കുന്ന ധനസഹായ ചടങ്ങ് ഉല്‍ഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു തങ്ങള്.
സയ്യിദ് OMS തങ്ങള്‍ നിസാമി അദ്ധ്യക്ഷത വഹിച്ചു. എം.പി സൈതലവി മുസ്‌ലിയാര്‍, ഉമറുല്‍ഫാറൂഖ് ഹുദവി, കെ.കെ ഷാഫി, ബി.എസ്.കെ തങ്ങള്‍എടവണ്ണപ്പാറ, സി.കെ ഖാലിദ് ബാഖവി, ഇഖ്ബാല്‍അ ല്‍ഹിന്ദ്, കെ.പി സാദത്ത്, കെ ഹാശിം, പി.പി നൗഷാദ്, കെ.കെ ഇസ്മായില്‍, ശമീര്‍ഫൈസി ഒടമല, ഖാസിംഹാജി മലേഷ്യ, ഹബീബ്‌ഫൈസി കേട്ടോപ്പാടം സ്വാഗതവും പി.എം റഫീഖ്അഹമ്മദ് നന്ദിയും പറഞ്ഞു.

പാറാട് ബോംബ്‌സ്‌ഫോടനത്തില്‍ സമസ്തയേ്ക്കാ പോഷകസംഘടനകള്‍ക്കോ പങ്കില്ല - നേതാക്കള്‍

പാനൂര്‍: പാറാട്ട് നടന്ന ബോംബ്‌സ്‌ഫോടനവുമായി സമസ്തയേ്ക്കാ പോഷകസംഘടനകള്‍ക്കോ ഒരു ബന്ധവുമില്ലെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 24ന് ഇന്ന് പാനൂരില്‍ വിശദീകരണ സമ്മേളനം നടത്തും. സമ്മേളനത്തില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ , ഇസ്മയില്‍ സഖഫി തോട്ടുമുക്കം എന്നിവര്‍ പങ്കെടുക്കും
സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ എസ്.ഡി.പി.എ. പ്രവര്‍ത്തകരാണെന്നും ബോംബുനിര്‍മാണത്തിനാവശ്യമായ സാമഗ്രികള്‍ എത്തിച്ചത് എ.പി. വിഭാഗം സുന്നി പ്രവര്‍ത്തകരാണെന്നും നേതാക്കള്‍വ്യക്തമാക്കി.  . പാലത്തായി മൊയ്തു ഹാജി, എ.പി.ഇസ്മയില്‍, ആര്‍.വി.അബൂബക്കര്‍ യമാനി സഫ്‌വാന്‍ പാനൂര്‍, സലിം മാരാങ്കണ്ടി, ഒ.പി.സവാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

ആലിക്കുട്ടി മുസ്‌ലിയാര്‍ കാസര്‍ക്കോട് ഖാസി

കാസര്‍ക്കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും പട്ടിക്കാട് ജാമിഅ നൂരിയ്യ പ്രിന്‍സിപ്പലുമായ പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ കാസര്‍ക്കോട് ഖാസിയായി സ്ഥാനാരോഹണം ചെയ്തു. തളങ്കര മാലിക്ബ്‌നു ദീനാര്‍ മസ്ജിദ് പരിസരത്ത് നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ ജില്ലയിലെ പ്രമുഖ പണ്ഡിതരും ഉമറാക്കളും ആയിരക്കണക്കായ വിശ്വാസികളും സംബന്ധിച്ചു. സംയുക്ത ജമാഅത്ത് പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല സാഹിബ് അധ്യക്ഷത വഹിച്ചു.
സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി, പേഴ്‌സണല്‍ ലോബോര്‍ഡ് അംഗം, സുന്നി അഫ്കാര്‍ വാരിക ചീഫ് എഡിറ്റര്‍ തുടങ്ങി നിരവധി പദവികള്‍ വഹിക്കുന്ന ആലിക്കുട്ടി മുസ്‌ലിയാര്‍ ലോക പ്രശസ്ത പണ്ഡിതനും അനേകായിരം ശിഷ്യന്‍മാരുമുള്ള ഗുരുവര്യനുമാണ്.
ഹിജ്‌റ 22 ല്‍ (.ഡി. 646) നിര്‍മിക്കപ്പെട്ട കാസര്‍ക്കോട് പള്ളിയിലെ പ്രഥമ ഖാസി സ്വഹാബി

തജ്‌രിബ ജില്ലാ സംഗമം; സമാപനം തിരുവനന്തപുരത്ത്

കോഴിക്കോട് : SKSSF ത്വലബാവിംഗ് സംസ്ഥാന സമിതി ആവിഷ്‌ക്കരിച്ച തജ്‌രിബ മതശാക്തീകരണ പദ്ധതിയുടെ ഭാഗമായി നടക്കുന്ന ജില്ലാ സംഗമങ്ങളുടെ സമാപനം ഒക്‌ടോബര്‍ 24 വ്യാഴം തിരുവനന്തപുരത്ത് നടക്കും. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന നേതാക്കളും ജനപ്രതിനിധികളും സംബന്ധിക്കും.
കാസര്‍കോഡ് ജില്ലാ സംഗമം സമസ്ത ജില്ലാ സെക്രട്ടറി യു. എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. താജുദ്ദീന്‍ ദാരിമി പടന്ന, റശീദ് ബെളിഞ്ചം, അഫ്‌സല്‍ പടന്ന പ്രസംഗിച്ചു.
കോഴിക്കോട് ജില്ലാ സംഗമം സയ്യിദ് മുബഷിര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജുബൈര്‍ വാരാമ്പറ്റ, സയ്യിദ് ഹമീദ് തങ്ങള്‍ , ത്വയ്യിബ് കുയ്‌തേരി പ്രസംഗിച്ചു.
മലപ്പുറം ജില്ലാ സംഗമം സയ്യിദ്

സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രഭാഷണം ഇന്ന് (24 വ്യാഴം) അബൂദാബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററില്‍

അബൂദാബി : പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനും ഉജ്ജ്വല വാഗ്മിയുമായ സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രതി മാസ പ്രഭാഷണം അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററി സംഘടിപ്പിക്കാന്‍ SKSSF അബൂദാബി സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. ഇന്ന് (വ്യാഴം) രാത്രി 8.30 ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ "മരണവും അനന്തര ജീവിതവും" എന്ന വിഷയത്തില്‍ ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് എല്ലാ മാസവും വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച് ഹുദവി സംസാരിക്കും.

പൈതൃകത്തിന്‍റെ പതിനഞ്ചാം നൂറ്റാണ്ട്; ജിദ്ദ SYS ആദര്‍ശ സമ്മേളനം നടത്തി

ജിദ്ദ : ആരാധനാ കാര്യങ്ങളില്‍ മാത്രം ഒതുങ്ങാതെ മാനവ രാശിയുടെ സാര്‍വ ലൗകിക സമാധാനത്തിന്റെ ഉദാത്തമായ ഒരു നയരേഖ പോലെ പ്രവാചക തിരുമേനി () തന്റെ ഹജ്ജത്തുല്‍ വദാഇലെ ചരിത്ര പ്രസിദ്ധമായ പ്രഭാഷണത്തിലൂടെ കൈമാറിയ സന്ദേശം അക്കാലത്ത് തന്നെ ഹൃദയപൂര്‍വ്വം സ്വീകരിച്ച നാടാണ് കേരളം എന്നും, ആ നല്ല നൂറ്റാണ്ടു മുതല്‍ വിശുദ്ധ ദീനിന്റെ വൈജ്ഞാനിക രംഗത്തെ ലോകോത്തമ മാതൃകകളായ പണ്ഡിത മഹത്തുക്കളിലൂടെ കൈമാറി വരുന്നതു കൊണ്ടാണ് വികലമാക്കപ്പെടാതെ നമ്മുടെ നാട്ടില്‍ ഇന്നും ദീന്‍ നില നില്ക്കുന്നതെന്നും

സമസ്ത ബഹ്റൈന്‍ ഹജ്ജാജിമാര്‍ക്ക് സ്വീകരണം നല്‍കി

സ്വീകരണ യോഗത്തില്‍ കെ.എം
മൂസ മൌലവി വണ്ടൂര്‍ പ്രസംഗിക്കുന്നു
ബഹ്റൈന്‍ : സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈനിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം ഹജ്ജ്കര്‍മ്മം നിര്‍വഹിച്ച് തിരിചെത്തിയവര്‍ക്ക് സമസ്ത മദ്‌റസ അങ്കണത്തില്‍ സ്വീകരണം നല്‍കി. ആക്ടിംഗ് പ്രസിഡന്റ് സലിം ഫൈസിയുടെ അദ്യക്ഷതയില്‍ മുഹമ്മദ് മുസ്ലിയാര്‍ കാവനൂര്‍ ഉദ്ഘാടനം ചെയ്തു. ക്വിസ് മത്‌സര വിജയികളായ മൂസഹാജി, അബ്ദുല്‍ ഫത്ഹ് ഹാജി, മുഹമ്മദലി ഹാജി എന്നിവര്‍ക്കുള്ള അവാര്‍ഡ് വിതരണവും നടന്നു. തുടര്‍ന്ന് ഹാജിമാര്‍ അവരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്ക്‌വച്ചു. ഹജ്ജ് സംഘത്തിന്റെ അമീര്‍ മുഹമ്മദ് മുസ്ലിയാര്‍ എടവണ്ണപ്പാറ, സിക്രട്ടറി മുസ്തഫ കളത്തില്‍ മറുപടി പ്രസംഗം നടത്തി. കെ.എം മൂസ മലവി വണ്ടൂര്‍ , ഹംസ അന്‍വരി മോളൂര്‍ , എസ്.എം അബ്ദുല്‍ വാഹിദ്, ശഹീര്‍ കാട്ടാമ്പള്ളി, ഷറഫുദ്ദീന്‍ മാരായമംഗലം, നവാസ് കൊല്ലം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വി.കെ കുഞ്ഞിമുഹമ്മദ് ഹാജി സ്വാഗതവും ലത്തീഫ് പൂളപോയില്‍ നന്ദിയും പറഞ്ഞു.
- Samastha Bahrain

നാട്ടിൽ 'പുറത്താക്കലും' ഗൾഫിൽ 'അകത്തായവരെ നിരാകരിക്കലും '...മുജാഹിദുകളുടെ 'ജിന്നു ബാധ' രൂക്ഷമായി മൂര്ച്ചിക്കുന്നു..

കുഞ്ഞിമുഹമ്മദിനെ പുറത്താക്കിയ 
കാര്യം വെളിപ്പെടുത്തിയ 
വിഷയം പത്ര വാർത്ത‍
കുഞ്ഞിമുഹമ്മദ്‌ പറപ്പൂർ
കോഴിക്കോട്: ജിന്ന്‌ വിവാദം പിടിമുറുക്കിയ മുജാഹിദുകള്‍ക്കിടയിലെ വിഭാഗീയതയും ഗ്രൂപ്പിസവും കൂടുതല്‍ രൂക്ഷമായി. നിലവില്‍ എട്ടോളം ഗ്രൂപ്പുകളായി മാറിയ മുജാഹിദുകളിലെ പ്രബല വിഭാഗങ്ങളെ ഇണക്കി ചേര്‍ക്കാനുള്ള ¨²എക്യ ശ്രമങ്ങള്‍ നാട്ടില്‍ പുരോഗമിക്കുന്നതിനിടെയാണ്‌ ചിലയിടങ്ങളില്‍ പുറത്താക്കലും അകത്താക്കലും അരങ്ങു തകര്‍ക്കുന്നത്‌.
ദിവസങ്ങള്‍ക്കു മുമ്പ്‌ കെ.എന്‍.എം. സംസ്ഥാന സെക്രട്ടറി കുഞ്ഞിമുഹമ്മദ്‌ പറപ്പൂരിനെയടക്കമുള്ളവരെ സംഘടനയില്‍ നിന്ന്‌ പുറത്താക്കിയതോടെയാണ്‌ നാട്ടിലെ വിഭാഗീയത രൂക്ഷമായിരിക്കുന്നത്‌(വിശദാംശങ്ങള്‍ക്ക്‌ പത്ര റിപ്പോര്‍ട്ട്‌ കാണുക).
 അതേ സമയം ജിന്ന്‌ വിവാദമടക്കമുള്ള നിരവധി പ്രശ്‌നങ്ങളാല്‍ ഗ്രൂപ്പിസം ശക്തമായ ഗള്‍ഫ്‌ കമ്മറ്റികളിലും വിവാദം കൊഴുക്കുകയാണ്‌. കുവൈറ്റ്‌ കമ്മറ്റിയില്‍ നടന്ന പ്രശ്‌നങ്ങളുടെ പരിഹാരമായി കെ.എന്‍.എം പ്രഖ്യാപിച്ച പുതിയ കമ്മറ്റിയെ കെ.കെ.ഐ.സി. നിരാകരിച്ചിരിക്കുകയാണ്‌ ഇതു സംബന്ധിച്ച കുവൈത്തില്‍ നിന്നുള്ള പത്ര റിപ്പോര്‍ട്ട്‌ താഴെ ചേർക്കുന്നു:

കാരന്തൂരിലും പൊന്മളയിലും നടന്ന വ്യാജ കേശ വിശദീകരണ സമ്മേളനങ്ങൾ (Record)

കാസറകോട്ടെ വര്‍ഗ്ഗീയ കലാപങ്ങള്‍ ഉന്നതതല ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണം : SKSSF കാസര്‍ഗോഡ്

കാസറകോട് : കാസറകോട്ടെ വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് അറുതി വരുത്താന്‍ ജില്ലയിലുണ്ടായ കൊലപാതകങ്ങളെ കുറിച്ച് ഉന്നതതല ഏജന്‍സിയെ കൊണ്ട് പുനരന്വേഷണം നടത്തി യധാര്‍ഥ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്ന് കടുത്ത ശിക്ഷ നല്‍കണമെന്ന് SKSSF കാസറകോട് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കാസറകോടിന്റെ വിവിധ പ്രദേശങ്ങളില്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് ഗൂഡാലോചന നടത്തുകയും നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ഒരു ശിക്ഷയും നല്‍കാതെ കോടതി വെറുതെ വിടുന്നത് നിത്യസംഭവമായിരിക്കയാണ്. ഇതിന്ന് പ്രധാന കാരണം പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതും അടച്ച് കൊണ്ട് FIR തയ്യാറാക്കുന്നതില്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ പരാജയവും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ കഴിവ്‌കേടുമാണ്.

പുതിയ വെല്ലുവിളികളെ ഏറ്റെടുക്കാന്‍ സജ്ജരാകുക : കോഴിക്കോട് ഖാസി

SKSSF ട്രൈനേഴ്‌സ് ട്രൈനിംഗ് ക്യാംപ്
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ
ജമലുല്ലൈലി തങ്ങള്‍ ഉല്‍ഘാടനം ചെയ്യുന്നു
തിരൂരങ്ങാടി : മാറിയ സാഹചര്യങ്ങളിലെ ജീവിതരീതികളെ മനസ്സിലാക്കാനും ഭാവിതലമുറയെ രൂപപ്പെടുത്താനും സംഘടനാ പ്രവര്‍ത്തകര്‍ കൂടുതല്‍ ആര്‍ജ്ജവവും ഔല്‍സുക്യവും കാണിക്കണമെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ പ്രസ്താവിച്ചു. SKSSF ന്റെ പുതിയ സംഘടനാ ശാക്തീകരണ സംവിധാനമായ ഓര്‍ഗാനെറ്റ് സംസ്ഥാന സമിതിയുടെ കീഴില്‍ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ട്രൈനേഴ്‌സ് ട്രൈനിംഗ് ക്യാംപ് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓര്‍ഗാനെറ്റ് ഡയറക്ടര്‍ റഹീം ചുഴലി അധ്യക്ഷത വഹിച്ചു. യു. ശാഫി ഹാജി ആശംസകള്‍ നേര്‍ന്നുവിവിധ സെഷനുകളില്‍ വിഷയങ്ങളവതരിപ്പിച്ച്