നാട്ടില്‍ ഇന്ന് ചെറിയ പെരുന്നാള്‍; ഗള്‍ഫില്‍ ആഘോഷം സമുചിതം

ഗള്‍ഫ്‌/കേരളം: ആത്മഹര്‍ഷത്തിന്‍റെ   വ്രതശുദ്ധിക്ക് വിടയേകി നാട്ടിലെ വിശ്വാസികള്‍ ഇന്ന് (ബുധനാഴ്ച) ഈദുല്‍ ഫിത്തര്‍ ആഘോഷിക്കും. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ്‌ നാടുകളില്‍  ഇന്നലെ ആയിരുന്നു ചെറിയ പെരുന്നാള്‍. ഒമാനിലും ഇന്ന് പെരുന്നാള്‍ ആഘോഷിക്കും. 
ഈദുല്‍ ഫിത്‌ര്‍ പ്രമാണിച്ചു പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ സംസ്‌ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കും ഇന്ന്‌ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പകരം മറ്റൊരു ദിവസം ക്ലാസ്‌ ഉണ്ടാകും. ഗവണ്മെന്റ് തലത്തില്‍ മുസ്‌ലിം ജീവനക്കാര്‍ക്ക്‌ ഇന്നു നിയന്ത്രിത അവധി ആണ്‌. എന്നാല്‍, ബാങ്കുകള്‍ക്ക്‌ ഇന്നു പ്രവൃത്തിദിനമായിരിക്കും. 
എംജി, കാലിക്കറ്റ്‌, കണ്ണൂര്‍ സര്‍വകലാശാലകള്‍ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. കേരള സര്‍വകലാശാലയിലെ കോളജുകളില്‍ പിജി പ്രവേശനത്തിനു സ്‌പോര്‍ട്‌സ്‌, മാനേജ്‌മെന്റ്‌, കമ്യൂണിറ്റി ക്വോട്ടകളിലേക്ക്‌ ഇന്നും നാലിനും നടത്താനിരുന്ന ഇന്റര്‍വ്യൂ മാറ്റി. ആരോഗ്യ സര്‍വകലാശാല ഇന്നു നടത്താനിരുന്ന ഒന്നാംവര്‍ഷ ബിഎസ്‌സി നഴ്സിങ്‌, ഒന്നാം വര്‍ഷ ബിഫാം പരീക്ഷകളും  നാളത്തേക്കു മാറ്റി യിട്ടുണ്ട്. 
ധര്‍മവും നീതിയും പുലരുന്ന സമൂഹത്തെ സൃഷ്ടിക്കുക: ഹൈദരലി തങ്ങള്‍
മലപ്പുറം: ധര്‍മവും നീതിയും പുലരുന്ന സമൂഹത്തെ സൃഷ്ടിക്കുന്നതിന് ഓരോ വിശ്വാസിയും കഠിനപരിശ്രമം ചെയ്യണമെന്ന് സമസ്ത വൈസ് പ്രസിഡണ്ട് എസ്. വൈ. എസ്. സംസ്ഥാന പ്രസിഡണ്ടുമായ  പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദുല്‍ ഫിത്വര്‍ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.
മതങ്ങളെ കേന്ദ്രീകരിച്ചുള്ള ഓരോ ആഘോഷദിനവും മാനവിക എെക്യത്തിന്റെയും നന്മയുടെയും പുതിയ മാതൃകകള്‍ സൃഷ്ടിച്ചു കൊണ്ടായിരിക്കണം. ഒരു മാസത്തെ റമസാന്‍ വ്രതം നല്‍കിയ പരിശീലനം സമത്വബോധവും സാഹോദര്യ ചിന്തയും സമൂഹത്തില്‍ പ്രചരിപ്പിക്കാനുള്ള പ്രേരണ കൂടിയാണ്. നോമ്പിന്റെ പരിസമാപ്തിയായെത്തുന്ന പെരുന്നാള്‍ ദിനത്തില്‍ ഒരാളും പട്ടിണി കിടക്കരുതെന്ന അല്ലാഹുവിന്റെ കല്‍പനയുടെ പ്രയോഗവത്ക്കരണമാണ് ഫിത്വര്‍ സക്കാത്ത്. മനുഷ്യ ജീവിതത്തിന്റെ എല്ലാ അംശങ്ങളിലും ഇസ്ലാമിന്റെ പാഠങ്ങളുണ്ട് തങ്ങള്‍ പറഞ്ഞു.
റമസാന്‍ വ്രതം പൂര്‍ത്തിയാക്കിയ സായൂജ്യവുമായി കഴിയുന്നവര്‍ ദൈവ കല്‍പനക്കൊത്ത് തുടര്‍ ജീവിതം നയിച്ചാലേ കഴിഞ്ഞ ഒരു മാസത്തെ പട്ടിണി കൊണ്ട് പ്രയോജനം സിദ്ധിക്കുകയുള്ളൂ. "നിങ്ങള്‍ക്കു പ്രിയപ്പെട്ടതെന്തോ അത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നത് വരെ നിങ്ങള്‍ ധര്‍മം പ്രാപിക്കുന്നില്ല' എന്നാണ് വിശുദ്ധ വചനം. സത്യമാര്‍ഗം മാത്രമായിരിക്കണം വിശ്വാസിയുടെ ലക്ഷ്യം. പണത്തിനും പദവിക്കും പ്രശസ്തിക്കും വേണ്ടി സന്‍മാര്‍ഗപാത ഉപേക്ഷിക്കുന്നത് സത്യവിശ്വാസത്തിനു നിരക്കാത്ത കാര്യമാണ്.
നേര്‍വഴിയാണ് പ്രവാചക തിരുമേനി കാണിച്ചുതന്നത്. തിന്മയുടെ കറ പുരളാത്ത ജീവിതം നയിക്കുന്നവര്‍ക്കു മാത്രമേ ഇഹപര വിജയം സിദ്ധിക്കുകയുള്ളൂ. സല്‍ക്കര്‍മം ചെയ്യുന്നവരെ മാത്രമേ അല്ലാഹു സ്നേഹിക്കുകയുള്ളൂവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ഒരു മാസം നീണ്ടുനിന്ന റമസാന്‍ വ്രതം ദൈവം ആഗ്രഹിക്കുന്ന പദവിയിലേക്കു മനുഷ്യന് ഉയര്‍ന്നു വരാനുള്ള അവസരമായിരുന്നു. ഭൗതികമായി ആരോഗ്യത്തെയും ആത്മീയമായി മനസ്സിനെയും ശുദ്ധമാക്കുന്ന ആരാധനയാണത്. നോമ്പ് പരിചയാണെന്ന് മുഹമ്മദ് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. തിന്മയെ തൊട്ട് തടയുന്നതിനുള്ള മനസ്സിന്റെയും ശരീരത്തിന്റെയും പരിചയാണത്.
സമൂഹത്തെ ബാധിച്ചിട്ടുള്ള എല്ലാ തിന്മകളെയും വിശ്വാസികള്‍ പ്രതിരോധിക്കണം. നന്മ നിറഞ്ഞ മനുഷ്യരാണ് നാടിന്റെ ശക്തി. 
അക്രമത്തിന്റെയും ഭീകരതയുടെയും മാര്‍ഗമല്ല, കാരുണ്യ പാതയാണ് ഇസ്ലാമിന്റേത്. മറ്റൊരു വിഭാഗത്തിന് മനോവേദനയുണ്ടാക്കി സ്വന്തം നേട്ടങ്ങള്‍ക്കു ശ്രമിക്കുന്നത് മനുഷ്യത്വമില്ലായ്മയാണ്. സമൂഹത്തില്‍ വളരുന്ന തെറ്റായ പ്രവണതകള്‍ക്കെതിരെ വിശ്വാസികള്‍ ജാഗ്രത പാലിക്കണം. ലഹരിയും ധൂര്‍ത്തും ആഢംബരവും ഒരു ഭാഗത്ത് ശക്തിപ്പെടുമ്പോള്‍ ലോകത്തിന്റെ പല കോണിലും കടുത്ത ദാരിദ്രyം അനുഭവപ്പെടുകയാണ്. ഒരു നേരത്തെ ഭക്ഷണത്തിനും മരുന്നിനും വഴിയില്ലാതെ മരിച്ചു വീഴുന്ന മനുഷ്യരുടെ ദൃശ്യങ്ങള്‍ വാര്‍ത്തകളില്‍ നിറയുന്നു. സാഹോദര്യ ചിന്തയുണരേണ്ട ഘട്ടമിതാണ്. കേരള ജനതയിലുയര്‍ന്ന പരസ്പര സഹായത്തിന്റെ കൈകള്‍ പുറം നാടുകളിലേക്കും നീളണം. 
"മനുഷ്യര്‍ക്കു വേണ്ടി നിയുക്തമായ ഉത്തമ സമുദായം' എന്ന ഖുര്‍ആന്‍ വിശേഷണം ഓരോ വിശ്വാസിയിലുമുളവാകണം. സമൂഹത്തിലെ അഗതികളുടെയും അശരണരുടെയും കാര്യം ഏത് ആഘോഷവേളയിലും ഓര്‍മിക്കണം. റമസാന്‍ വ്രതത്തിന്റെ തുടര്‍ച്ചയാണ് ഈദുല്‍ഫിത്വര്‍. ഇത് വേറിട്ടു നില്‍ക്കുന്ന ആഘോഷമല്ല. പ്രപഞ്ച നാഥന്‍ നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാനുള്ള സന്ദര്‍ഭമാണ്. പ്രാര്‍ത്ഥനകളുടെ ആഘോഷമാണ്. 
പരസ്പര സ്നേഹത്തിന്റെയും എെക്യത്തിന്റെയും രാജ്യനന്മയുടെയും വഴിയിലൂടെ മുന്നേറാന്‍ ഈദുര്‍ഫിത്വര്‍ ദിനം നമുക്ക് പ്രചോദനമാകട്ടെ. 
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദാശംസകള്‍

ചെറുമുക്ക് വെസ്റ്റ് ശാഖ SKSSF-OSF സംയുക്ത റംസാന്‍ കാമ്പയിന്‍ സമാപിച്ചു

തിരൂരങ്ങാടി: ചെറുമുക്ക് വെസ്റ്റ് ശാഖ എസ്.കെ.എസ്.എസ്.എഫും ഒ.എസ്.എഫും ചേര്‍ന്ന് സംഘടിപ്പിച്ച റംസാന്‍ കാമ്പയിന്‍ സമാപിച്ചു. സമാപന സമ്മേളനം അബ്ദുനാസര്‍ ദാരിമി ഉദ്ഘാടനം ചെയ്തു. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തി. 

ചെമ്പിരിക്ക ശാഖ SKSSF പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു

ചെമ്പിരിക്ക: ഈദുല്‍ ഫിത്വറിന്‍റെ ഭാഗമായി ചെമ്പിരിക്ക ശാഖ    എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി സംഘടിപ്പിച്ച പെരുന്നാള്‍ കിറ്റ് വിതരാണോദ്ഘാടനം ചെമ്പിരിക്ക ഖാസി ഖാസിയാരകത്ത് ത്വാഖ അഹമ്മദ്മൌലവി അല്‍ ആസ്ഹരി നിര്‍വഹിച്ചു. ഇതോടൊപ്പം നടന്ന ശാഖ  ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെനാലാം വാര്‍ഷികവും ശൈഖുനാ ഖാസി ത്വാഖ ഉസ്താദ്‌ ഉദ്ഘാടനം ചെയ്തു.പരിപാടിയില്‍ അബ്ദുസ്സലാം ഫൈസി അധ്യക്ഷത വഹിച്ചു. നൌഫല്‍ ഹുദവിപ്രഭാഷണം നടത്തി. താജുദ്ധീന്‍ സി.ഏ. സ്വാഗതവും ഖലീല്‍ ഓ.എ. നന്ദിയുംപറഞ്ഞു.

ഈദുല് ഫിത്൪ സന്ദേശം

അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍; 
ലാഹിലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍.........
നാനാഭാഗത്ത് നിന്ന് തക്ബീര്‍ ധ്വനികള്‍ മുഴങ്ങുകയായി‍...
ഇന്ന് ശവ്വാല്‍ ഒന്ന്....
       സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും
പൊന്‍‌വെട്ടവുമായി വീണ്ടുമിതാ ഒരു ഈദുല്‍ ഫിത്‌ര്‍ കൂടി..
വിശുദ്ധ റമസാന്‍ മാസത്തിന് പരിസമാപ്തി കുറിച്ചു
ലോകമുസ്ലിംകള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്.
വ്രതസമാപ്തിയുടെ വിജയാഘോഷം എന്നാണ് ചെറിയ പെരുന്നാള്‍ കൊണ്ട്
അര്ഥയമാക്കുന്നത്.
         ‘ഓരോ സമൂഹത്തിനും ആഘോഷദിനങ്ങളുണ്ട്‌. 'ഈദുല്ഫിത്വര്‍ നമ്മുടെ
ആഘോഷ ദിനമാകുന്നു‘ (ഹദീസ്‌). ആഘോഷങ്ങള്‍ സമൂഹത്തിന്റെ  ചരിത്രപരവും
പ്രകൃതിപരവുമായ ആവശ്യമാണെന്നും ആ ആവശ്യത്തെ ഇസ്ലാം മാനിക്കുന്നുവെന്നും
വിവിധ ഹദീസുകളില്‍ നിന്ന് വ്യക്തമാണ്. പെരുന്നാള്‍ സുദിനം അനുവദിനീയമായ
രീതിയില്‍ ആഘോഷിക്കാന്‍ വേണ്ടിയാണ്‌ അന്നത്തെ ദിനത്തില്‍ വ്രതാചരണം
നിഷിദ്ധമായി പ്രഖ്യാപിച്ചത്‌.
       മാനവ എൈക്യത്തിന്റ്റെയും സഹോദര സ്നേഹത്തിന്റ്റയും ഉദാത്തമായ
സന്ദേശമാണ് ഇത് നല്കുന്നത്.....സകാത്തുല് ഫിത്൪ തന്നെ ഇതിന്‍റെ പ്രത്യേകതയാണ്.മറ്റു മതങ്ങളില് ഈആഘോഷത്തിന് സമാനതകളില്ലതാനും....റമളാനില്
നേടിയെടുത്ത ആത്മ വിശുദ്ധിയുടെ പ്രകടനവും അത് ജീവിത്തില് പക൪ത്തുവാനുള്ള
പ്രതിജ്ഞ കൂടിയാണ് ഈദ്....
       അയല്‍ വാസി പട്ടിണി കിടക്കുമ്പോള് വയറ് നിറച്ചുണ്ണുന്നവ൯ നമ്മില്പെട്ടവരല്ലെന്ന് പഠിപ്പിച്ചവരാണ് പ്രവാചക൪. ഒരു പെരുന്നാള് ദിവസം പ്രവാചക൪ നടക്കാനിറങ്ങി...കുട്ടികള് കളിക്കുകയാണ് .ഒരു ബാല൯ വിഷണ്ണനായി ഇരിക്കുന്നു...പുതു വസ്ത്രമില്ല....കളിക്കുന്നുമില്
പ്രവാചക൯ അവനെ അടുത്തേക്ക് വിളിച്ചു... അവ
ന്‍റെ പിതാവ് യുദ്ധത്തില് മരിച്ചിരുന്നു... പ്രവാചക൯ അവനെ വീട്ടിലേക്ക് വിളിച്ച് ഭക്ഷണവും പുതുവസ്ത്രവും നല്കി സന്തോഷിപ്പിച്ചു.,,ഇന്ന് മുതല് മുഹമ്മദ്നബി നിന്‍റെ പിതാവും ആഇഷ നിന്‍റെ മാതാവുമാണ്... ഈ വിശുദ്ധദിനത്തില് പ്രവാചക മാതൃക നാം മുറുകെപ്പിടിക്കണം....
        മുസ്ലിമിന്‍റെ ആഘോഷങ്ങല് ഇസ്ലാമികമാകണം.ആ൪ഭാടങ്ങളും ഫാഷ൯ഭ്രമങ്ങളും അനിസ്ലാമിക പ്രവണതകളും നമ്മുടെ ആഘോഷങ്ങളെ പേക്കൂത്തുകളായി മാറ്റുന്നു....
ഒരു മാസം നീണ്ട വൃതാനുഷ്ടാനത്തിന്‍റെ പകലുകള്‍... പ്രാര്ത്ഥുനകളാല്‍ സജീവമായിരുന്ന
രാവുകള്‍... സൌഹൃദത്തിന്റേയും സ്നേഹത്തിന്റേയും ഭാഗമായ ഇഫ്ത്താറുകള്‍...
അങ്ങിനെ പലതും.. നമുക്ക് നേടി തന്ന സൌഭാഗ്യങ്ങള്‍ ഒരു ആഘോഷത്തിന്‍റെ പേരില്‍ തട്ടിത്തെറുപ്പിക്കാതിരിക്കാ൯ മുസല്മാ൯ ശ്രദ്ധിക്കണം........
        ആരവങ്ങളോടെ ഈദിനെ സ്വീകരിക്കുമ്പോഴും അതിന് പിന്നില്‍ ഒരു മനസ്സിന്‍റെ തേങ്ങല്‍ കേള്ക്കാ നാവുന്നുണ്ട്. കാരണം ഈ അതിഥി അത്രമാത്രം അവന്റെ ജീവിതത്തെ സ്വാധീനി ച്ചിരുന്നു.

ഭക്ഷണം എന്ന അടിമത്തത്തില്‍ നിന്നുള്ള മോചനം മാത്രമല്ല... വാക്കും നോക്കും പ്രഭാതവും
പ്രദോഷവും... ജീവിതമഖിലം ഈ അതിഥിയുടെ സാന്നിധ്യം പ്രകടമായിരുന്നു.
ആത്മാവും ശരീരവും സമ്പത്തും സംസ്കരിപ്പെട്ട ഒരു കാലം... ആതിഥേയന്‍റെ
സംസ്കരണത്തിനായെത്തിയ അതിഥി യാത്രപറയുന്നു... ഇനിയും ഈ അതിഥിയുടെ
മുമ്പില്‍ ആതിഥേയനാവാനുള്ള ആയുസ്സിനായുള്ള‍ പ്രാര്ത്ഥിനയോടെ ഈ പുണ്യങ്ങളുടെ പൂക്കാലത്തോട് വിട...
   ഏവ൪ക്കും ആത്മ ഹ൪ത്തിന്‍റെ ഒരായിരം ഈദുല്‍ ഈദുല്‍ ഫിത്വര്‍ ആശംസകള്‍...

-സി അബ്ദുല്‍ ബാസിത് 

ഈദ് സുഹൃദ് സംഗമം

ഈദ് ആശംസകള്‍ ...









പെരുന്നാള്‍ പൊരുള്‍


മന്‍സൂര്‍ ഹുദവി കളനാട്

വ്രതവിശുദ്ധിയുടെ പുണ്യസ്പര്‍ശമേറ്റ വിശ്വാസികള്‍ക്ക് ധര്‍മ്മത്തിലൂന്നിയ കര്‍മങ്ങളുമായി നന്മ ആഘോഷിക്കുകയും ആശംസിക്കുകയും ചെയ്യേണ്ടതുണ്ട്; അതാണ് ചെറിയ പെരുന്നാള്‍ അഥവാ ഈദുല്‍ഫിത്വര്‍. കര്‍മ്മനിര്‍വഹണത്തിന്റെ സാഫല്യത്തില്‍ ലോകരക്ഷിതാവായ അല്ലാഹു സുബ്ഹാനഉതആല തന്റെ വിശ്വാസി അടിയാളന്മാര്‍ക്ക് രണ്ടുപെരുന്നാളും മറ്റു അനവധി ദിവ്യമുഹൂര്‍ത്തങ്ങളും കനിഞ്ഞേകി. പെരുന്നാളുകള്‍ ഈദുല്‍ ഫിത്വറും ഈദുല്‍ അള്ഹയുമാണ് :ചെറിയ പെരുന്നാളും ബലി പെരുന്നാളും.

രണ്ട് പെരുന്നാളിന്റെയും പൊരുള്‍ സഹനത്തിന്റെ വഴിയില്‍ ആത്മാവിനെ ആത്മീയതയുമായി ബന്ധിപ്പിച്ചതിന്റെ വിജയാഘോഷമാണ്. ചെറിയ പെരുന്നാളില്‍ വ്രതാനുഷ്ഠാനിയുടെ സഹനജീവിതമാണെങ്കില്‍ ബലിപെരുന്നാളില്‍ ഇബ്രാഹിം നബി(അ)യുടെയും കുടുംബത്തിന്റെയും പരിത്യാഗപൂര്‍ണമായ ജീവിത സന്ദര്‍ഭങ്ങളാണ് വിജയ ഭേരി മുഴക്കുന്നത്. ഈ പെരുന്നാളുകള്‍ രണ്ടു ഇസ്‌ലാമിക നിര്‍ബന്ധങ്ങളുമായി ബന്ധിതമാണ്. ബലിപെരുന്നാളാഘോഷം ഇസ്‌ലാമിക പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമതായ ഹജ്ജ് കര്‍മ്മത്തിന്റെ സമയത്താണെങ്കില്‍ ചെറിയ പെരുന്നാളില്‍ ഫിത്വര്‍ സക്കാത്ത് നിര്‍ബന്ധമാണ്. അതായത് പെരുന്നാള്‍ ദിവസം സ്വന്തത്തിന്റെയും സ്വകുടുംബത്തിന്റെയും ആ ദിവസത്തെ ചെലവ് ഒഴിച്ച് ബാക്കി വരുന്ന മുതലില്‍ നിന്ന് നിശ്ചിത നാട്ടുഭക്ഷ്യസാധനം നിശ്ചിത അളവില്‍ നല്‍കേണ്ടതുണ്ട്.

രണ്ട് ഈദുകളാണല്ലൊ ഇസ്‌ലാം മതം നിയമമാക്കിയിട്ടുള്ളത്. എന്നാല്‍ ഈദ് എന്ന അറബി പദത്തിന്റെ അര്‍ത്ഥം പെരുന്നാള്‍, ആഘോഷദിനം എന്നിങ്ങനെയാണ്. പെരുന്നാളുകള്‍ വിശ്വാസികള്‍ക്ക് ആഘോഷിക്കാനുള്ളത്. ഒരു വിശ്വസിയും ആ ദിവസങ്ങളില്‍ പട്ടിണി കിടക്കാനോ പ്രയാസപ്പെടാനോ പാടുള്ളതല്ല. കുടുംബബന്ധങ്ങളും അയല്‍പക്ക സമ്പര്‍ക്കങ്ങളും സൗഹൃദ് വലയങ്ങളും സുദൃഢമാക്കേണ്ട പുണ്യനിമിഷങ്ങളായിരിക്കണം നമ്മുടെ പെരുന്നാളുകള്‍. പുണ്യങ്ങള്‍ ചെയ്യാനുള്ളതാണ് പുണ്യദിനങ്ങള്‍, ഈദുകള്‍ പുണ്യദിനങ്ങളാണെല്ലൊ. വിശ്വമാനവികതയുടെ നിത്യ ദര്‍ശനങ്ങളായ ഫിത്വര്‍ സക്കാത്തും വിശുദ്ധ ഹജ്ജ് കര്‍മ്മവും അക്കാര്യങ്ങളാണ് നമ്മെ ഉണര്‍ത്തുന്നത്. അത് കൊണ്ട് തന്നെ ആ ദിവസങ്ങളില്‍ നോമ്പനുഷ്ടിക്കല്‍ ഇസ്‌ലാമില്‍ ഹറാമുമാണ്. വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു.`ഫിത്വര്‍ സക്കാത്ത് നല്‍കുകയും തക്ബീറിലൂടെ തന്റെ റബ്ബിനെ സ്മരിക്കുകയും പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിക്കുകയും ചെയ്തവര്‍ വിജയിച്ചു` (89:14,15).

പെരുന്നാള്‍ നിസ്‌കാരം പെരുന്നാളുകളുടെ പ്രത്യേകതകളായ പുണ്യകര്‍മങ്ങളാണ്. മാത്രമല്ല, തക്ബീര്‍ മുഴക്കല്‍, ദാനധര്‍മ്മങ്ങള്‍ ചെയ്യല്‍, ബന്ധങ്ങള്‍ സൗഹൃദങ്ങള്‍ ദൃഢപ്പെടുത്തല്‍ രോഗികളെ സന്ദര്‍ശിക്കല്‍, മഹാന്മാരുടെ ഖബ്ര്‍ സിയാറത്ത് ചെയ്യല്‍, സുഗന്ധം പൂശി പുതുവസത്രം ധരിക്കല്‍ തുടങ്ങിയവയും പെരുന്നാളാഘോഷത്തില്‍ ചെയ്യേണ്ട പുണ്യകര്‍മ്മങ്ങളാണ്. മഹാനായ ഇമാം ശാഫി(റ)കിതാബുല്‍ ഉമ്മില്‍ പറയുന്നു: `പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടുന്ന പുണ്യരാവുകളില്‍ പെട്ടതാണ് പെരുന്നാള്‍രാവ്`.

ചുരുക്കത്തില്‍ പ്രത്യേക പരിധികളും പരിമിതികളും വെക്കപ്പെട്ട, പുണ്യങ്ങള്‍ ആശംസിക്കാനും ആഘോഷിക്കാനുമുള്ളതാണ് പെരുന്നാളുകള്‍. ആമോദമല്ല ആഘോഷം. ഒരിക്കല്‍ മനുഷ്യസൃഷ്ടിപ്പില്‍ കൗതുകം പൂണ്ട മലക്കുകള്‍ അല്ലാഹുവിനോട് ചോദിക്കുന്നു: രക്തമൊലിപ്പിക്കുന്ന, ഭൂമിയില്‍ അനാചാരങ്ങള്‍ ചെയ്തുകൂട്ടുന്ന ഒരു സമൂഹത്തെയാണല്ലൊ നീ സൃഷ്ടിക്കുന്നത്? അല്ലാഹു പറഞ്ഞു:`ഒരുമാസം എനിക്കായി നോമ്പനുഷ്ടിച്ച് എന്നെ ഓര്‍ത്ത് ഇവര്‍ പള്ളിയിലേക്ക് പോവുന്നത് നിങ്ങള്‍ കാണുന്നില്ലെയോ? .അത് കൊണ്ട് തന്നെ മനുഷ്യസൃഷ്ടിപ്പിന്റെ ഔചിത്യം നിലനിര്‍ത്താന്‍ നാമോരോരുത്തരും ബാധ്യസ്ഥരാണ്. അതായത് അല്ലാഹു നിര്‍ദേശിച്ച പ്രകാരമേ ആഘോഷിക്കാന്‍ പാടുള്ളൂ. അല്ലാത്ത പക്ഷം കടുത്ത ശിക്ഷയാണ് നമ്മെ കാത്തിരിക്കുന്നത്. റബ്ബ്തആല നാമേവരേയും ശരിയായ രീതിയില്‍ ആഘോഷിക്കാന്‍ അനുഗ്രഹിക്കട്ടെ. ആമീന്‍

എല്ലാവര്‍ക്കും  ഈദാശംസകള്‍

ചെറിയ പെരുന്നാള്‍; ഗള്‍ഫില്‍ നാളെ, കേരളത്തില്‍ മറ്റന്നാള്‍

ഫ്ലാഷ് ന്യൂസ്‌: ഒമാന്‍ ഒഴികെയുള്ള സൗദി അറേബ്യ, ബഹ്‌റൈന്‍, യു.എ.ഇ തുടങ്ങിയ ഗള്‍ഫ്‌ രാജ്യങ്ങളില്‍ നാളെ പെരുന്നാള്‍ ആയി പ്രഖ്യാപിച്ചു. 
കേരളത്തില്‍ ശവ്വാല്‍ മാസപ്പിറവി കാണാത്തതിനാല്‍ റംസാന്‍ 30 പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ ബുധനാഴ്ചയായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
സന്ദര്‍ശകര്‍ക്കെല്ലാം www.skssfnews.com ന്‍റെ ഈദുല്‍ ഫിത്വര്‍ ആശംസകള്‍

പെരുന്നാള്‍ സുദിനത്തില്‍ കേരള ഇസ്‍ലാമിക് ക്ലാസ് റൂമില്‍ പ്രത്യേക പരിപാടികള്‍ ...

ആത്മീയ ഉപാസനകളിലൂടെ ആരാധനാ ധന്യമായ പുണ്യമാസം വിടപറയുന്പോള്‍, വ്രത ശുദ്ധിയുടെ വിമല ഹൃദയങ്ങള്‍ക്കു മുന്നില്‍ സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും നറുമലര്‍ വിരിയുന്ന ഈദുല്‍ ഫിത്വറിന്‍റെ കവാടം തുറക്കുകയായി. പെരുന്നാള്‍ സുദിനത്തില്‍ കേരള ഇസ്‍ലാമിക് ക്ലാസ് റൂമില്‍ പ്രത്യേക പരിപാടികള്‍... മാപ്പിള സമൂഹത്തിന്‍റെ ഹൃദയ താളം... നിലാവ് പെയ്യുന്ന ഇശല്‍ തേന്‍ കണങ്ങളുമായി, ഉസ്മാന്‍ എടത്തില്‍ (മാസ്നവി) അവതരിപ്പിക്കുന്ന ഈദ് ഇശല്‍ പരിപാടിയില്‍ മാപ്പിളപ്പാട്ടുകള്‍ ആലപിക്കാന്‍ ആഗ്രഹിക്കുന്ന സുഹൃത്തുക്കള്‍ ബന്ധപ്പെടുക : usmanedathil@gmail.com

മാസപ്പിറവി; ഇസ്‌ലാമിക് സെന്ററില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കും

കോഴിക്കോട്: മാസപ്പിറവി സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതിന് കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുമെന്നു ഓഫീസില്‍ നിന്നറിയിച്ചു. ബന്ധപ്പെടെണ്ട  ഫോണ്‍ നമ്പര്‍: 0495 2700177. 

റിയാദ് കോഴിക്കോട് ജില്ലാ മുസ്‍ലിം ഫെഡറേഷന്‍ ഇറക്കിയ ഈദുല്‍ ഫിത്വര്‍ ലഘുലേഖ

- അലവിക്കുട്ടി ഒളവട്ടൂര്‍ -

ദുബൈ SKSSF ഈദ് ടൂര്‍

അമീന്‍ വാഫി -

സുന്നി കൗണ്‍സില്‍ സ്നേഹ സംഗമവും ക്വിസ് പ്രോഗ്രാമും

കുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ സ്നേഹ സംഗമം സംഘടിപ്പിക്കുന്നു. അബ്ബാസിയ്യ റിഥം ഓഡിറ്റോറിയത്തില്‍ വൈകീട്ട് 6 മണിക്ക് സുന്നി കൗണ്‍സില്‍ ചെയര്‍മാന്‍ സയ്യിദ് നാസര്‍ മശ്ഹൂര്‍ ഉദ്ഘാടനം ചെയ്യും. റമദാന്‍ മുതല്‍ റമദാന്‍ വരെ എന്ന വിഷയത്തില്‍ പ്രമുഖ പണ്ഡിതര്‍ സംസാരിക്കും. പരിപാടിയുടെ ഭാഗമായി ഇസ്‍ലാമിക് ക്വിസ് മത്സരവും ഇസ്‍ലാമിക് ഗാനാലാപനവും ഉണ്ടായിരിക്കുന്നതാണ്. മത്സര വിജയികള്‍ക്ക് സമ്മാനവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിയാദില്‍ സുന്നി അഫ്കാര്‍ വാരികയുടെ പ്രചരണ ഉദ്ഘാടനം ഇസ്‍ലാമിക് സെന്‍റര്‍ സെക്രട്ടറിയേറ്റ് മെന്പര്‍ ഇഖ്ബാല്‍ കാവനൂരിന് നല്‍കിക്കൊണ്ട് സിദ്ധീഖ് ഫൈസി അമ്മിനിക്കാട് നിര്‍വ്വഹിക്കുന്നു

- അലവിക്കുട്ടി ഒളവട്ടൂര്‍ -

ശിഹാബ്തങ്ങള്‍ അനുസ്മരണവും ഇഫ്താര്‍ സംഗമവും

മുക്കം: തെനെങ്ങാപറമ്പ് യൂണിറ്റ് എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ ശിഹാബ്തങ്ങള്‍ അനുസ്മരണവും ഇഫ്താര്‍ സംഗമവും നടത്തി. സി.മോയിന്‍കുട്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഫൈസി മലയമ്മ അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുറഹിമാന്‍ ലത്തീഫി അധ്യക്ഷതവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ്​പ്രസിഡന്റ് എന്‍.കെ.അഷ്‌റഫ്, ഇമ്പിച്ചാലി മുസ്‌ലിയാര്‍, എ.കെ.ഗഫൂര്‍ ഫൈസി, സാദിഖലി, മമ്മദ്, വൈത്തല അബൂബക്കര്‍, ഗുലാം ഹുസൈന്‍, എന്‍.കെ.നിയാസ്, ടി.സി.ഷംസുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. വി.പി.എ.ജലീല്‍ സ്വാഗതവും ടി.പി.അഹമ്മദ് നന്ദിയും പറഞ്ഞു.

മര്‍ഹൂം ചെമ്പരിക്ക ഖാസിക്ക് വേണ്ടി മക്കയില്‍ പ്രാര്‍ഥനാ സദസ്സ്

മക്ക : ചെമ്പരിക്ക മംഗലാപുരം ഖാസിയായിരുന്ന മര്‍ഹൂം  അബ്ദുല്ല മൗലവിയുടെ മരണത്തെക്കുറിച്ച് സത്യാവസ്ഥ പുറത്തു കൊണ്ടു വരണ മെന്നാവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രക്ഷോഭ പരിപാടിയുടെ മുന്നോടിയായി മക്കയിലെ ഹിജ്‌റി ഇസ്മയിലില്‍ പ്രാര്‍ത്ഥന സദസ് സംഘടിപ്പിച്ചു. പ്രമുഖ സൂഫിവര്യന്‍ അസ്ലം അല്‍മസ്ദൂര്‍ തങ്ങള്‍ നേതൃത്വം നല്‍കി. എസ് കെ എസ് എസ് എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നാസര്‍ ഫൈസി കൂട്ടത്തായി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ, എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറി റഷീദ് ബെളിഞ്ചം, മുനീര്‍ ദാരിമി മൊണ്ടേരി, സത്താര്‍ ദാരിമി കൂടായി തുടങ്ങിയവരും നിരവധി പ്രവര്‍ത്തകരും നാട്ടുകാരും പ്രാര്‍ത്ഥന സംഗമത്തില്‍ പങ്കെടുത്തു.

ശവ്വാല്‍ മാസപ്പിറവി അറിയിക്കുക

കോഴിക്കോട്: ആഗസ്ത് 29-ന് തിങ്കളാഴ്ച ശവ്വാല്‍മാസപിറവി കാണുന്നവര്‍ അറിയിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ (0483 2836700),സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍സെക്രട്ടറി സൈനുല്‍ ഉലമ  ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (0483 2710146), കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ (0495 3219318, 9447172149) എന്നിവര്‍ അറിയിച്ചു.

SKSSF അബൂദാബി സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ നിന്ന്

- ഫോട്ടോസ് : സജീര്‍ അബൂദാബി -

സുന്നി അഫ്ക്കാര്‍ പുതിയ ലക്കം പുറത്തിറങ്ങി

പെരുന്നാള്‍ വിശേഷങ്ങളുമായി 
പുതിയ ലക്കം സുന്നി അഫ്ക്കാര്‍ വാരിക പുറത്തിറങ്ങി.

ത്രീവീലര്‍ സ്കൂട്ടറിന്‍റെ താക്കോല്‍ ദാനവും പൊതുസമ്മേളനവും 28 ന്


- ശമീര്‍ പെരിങ്ങാമല -

സംസ്ഥാന വാഫി കലോത്സവം 2011


for more information, please visit http://www.wafycic.com/

തിരൂര്‍ ക്ലസ്റ്റര്‍ 14-ാമത് റമദാന്‍ പ്രഭാഷണം സമാപിച്ചു

തിരൂര്‍ : SKSSF തിരൂര്‍ ക്ലസ്റ്റര്‍ കമ്മിറ്റി തിരൂര്‍ റഹ്‍മാനിയ്യ മസ്‍ജിദില്‍ സംഘടിപ്പിച്ച 14-ാമത് റമദാന്‍ പ്രഭാഷണം സമാപിച്ചു. സമാപന ദുആ സമ്മേളനം സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫക്റുദ്ദീന്‍ ഹസനി തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. പി.എം. റഫീഖ് അഹ്‍മദ്, . സാജിദ് മൗലവി, ശബീബ് ഇല്ലത്തപ്പാടം, സാജിദ് കൈതവളപ്പ്, പി.പി. ബാസിത്ത് ചെന്പ്ര പ്രസംഗിച്ചു.
23 ദിവസ പരിപാടിയില്‍ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങല്‍, ഡോ. എം.എം. ബശീര്‍ മൗലവി കൊല്ലം, നാസര്‍ ഫൈസി കൂടത്തായി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, എം.പി. കടുങ്ങല്ലൂര്‍, സി.പി. അബൂബക്കര്‍ ഫൈസി, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, കെ.പി. മുഹമ്മദ് മുസ്‍ലിയാര്‍, അബ്ദുല്‍ കരീം ബാഖവി ഇരിങ്ങാട്ടിരി, ഉമര്‍ ഹുദവി മുണ്ടംപറന്പ്, മിര്‍ശാദ് യമാനി ചാലിയം, അയ്യൂബ് സഖാഫ് പള്ളിപ്പുറം, സുലൈമാന്‍ സഖാഫി പടിഞ്ഞാറ്റുമുറി, സാലിം ഫൈസി കൊളത്തൂര്‍, മഅ്‍മൂന്‍ ഹുദവി വണ്ടൂര്‍, ജഅ്‍ഫര്‍ ഹുദവി ഇന്ത്യനൂര്‍, ബശീര്‍ ബാഖവി തനിയംപുറം, മന്‍സൂര്‍ ഹുദവി പാതിരമണ്ണ, ജാബിര്‍ എം.കെ. തൃക്കരിപ്പൂര്‍ പ്രസംഗിച്ചു. സി.പി. സെയ്തലവി മൗലവിയുടെ സ്വാതന്ത്ര്യം, കെ.എന്‍.എസ്. മൗലവിയുടെ ബദര്‍, ജലീല്‍ സഖാഫിയുടെ സക്കാത്ത് എന്നിവ ശ്രദ്ധേയമായി.
- അബ്ദുല്‍ ബാസിത്ത് സി.പി.  -

SKSSF റമദാന്‍ ക്യാന്പയിന്‍ ഓഫ്‍ലൈന്‍ ക്വിസ് ഉത്തരങ്ങള്‍



ദുബൈ SKSSF ഈദ് ടൂര്‍

വെള്ളിയാഴ്ചയും ഇരുപത്തിയേഴാം രാവുംഒരുമിച്ചു; മക്കയും മദീനയും പാല്‍കടലായി

മക്ക: വിശുദ്ധ റംസാനിലെ അവസാന വെള്ളിയാഴ്ചയും അതിവിശിഷ്ട ഇരുപത്തിയേഴാം രാവും സംഗമിച്ച വെള്ളിയാഴ്ച മക്കയിലും മദീനയിലും തീര്‍ഥാടകപ്രളയം ഇതിഹാസം തീര്‍ത്തു. പടച്ചവന്റെ അനുഗ്രഹം അളവറ്റ് വര്‍ഷിച്ചശേഷം പടിയിറങ്ങുന്ന പുണ്യമാസത്തെ അഭിസംബോധനചെയ്ത് പള്ളികളിലെ ഖത്തീബുമാര്‍ ചൊല്ലി: 'അസ്സലാമു അലൈക്കും യാ ശഹര റമസാന്‍!' അതുകേട്ട് ആഗോളവിശ്വാസിസമൂഹം കണ്ണീര്‍ വാര്‍ത്തു-ശേഷിക്കുന്ന നാളുകളില്‍ പതിന്മടങ്ങ് ആവേശത്തില്‍ സത്കര്‍മകാരികളാവാനുള്ള പ്രതിജ്ഞ പുതുക്കിക്കൊണ്ട്. മുന്‍വര്‍ഷങ്ങളേക്കാള്‍ വമ്പിച്ച തീര്‍ഥാടകത്തിരക്കിനാണ് വെള്ളിയാഴ്ച മക്കയും മദീനയും സാക്ഷ്യംവഹിച്ചത്. മക്കയിലേക്കുള്ള പ്രവേശനകവാടങ്ങള്‍ ചെറുതും വലുതുമായുള്ള വാഹനങ്ങളില്‍ എത്തിക്കൊണ്ടിരുന്ന തീര്‍ഥാടകരെ ഉള്‍ക്കൊള്ളാനാകാതെ ഞെരുങ്ങി. നോമ്പുതുറ മുതല്‍ ഹറമുകളിലേക്ക് തുടങ്ങിയ തീര്‍ഥാടകരുടെ ഒഴുക്ക് വെള്ളിയാഴ്ച കാലത്ത് പത്തുമണിയോടെ മൂര്‍ധന്യത്തിലെത്തി. ഈ ഘട്ടത്തില്‍ മക്ക ഹറം പള്ളിയുടെ അകത്തേക്കുള്ള സാധാരണക്കാരുടെ പ്രവേശനം ബന്ധപ്പെട്ടവര്‍ താത്കാലികമായി തടഞ്ഞു. എന്നാല്‍, ഉംറ വേഷധാരികളായെത്തിയവരെ അപ്പോഴും എതിരേറ്റു. ജനലക്ഷങ്ങളുടെ അനുസ്യൂത പ്രദക്ഷിണവും അവിരാമ പ്രകീര്‍ത്തനവുംകൊണ്ട് മക്ക നിബിഢമായി. 
മക്ക ഹറമിലെ ജുമുഅ പ്രാര്‍ഥനയ്ക്ക് ഡോ. ശൈഖ് സഊദ് അല്‍ ശുരൈം നേതൃത്വം നല്‍കി. കണ്ണിമ വെട്ടിത്തുറക്കുന്ന മാത്രയില്‍ വിടപറയുന്ന വിശുദ്ധ മാസത്തിലെ രാവുകളും ഗ്രീഷ്മകാലത്തെ ഇലകൊഴിയുംവിധം തീര്‍ന്നുപോകുന്ന രാവുകളും വിശ്വാസികളുടെ മനസ്സില്‍ വേദന നിരത്തുന്നതായി -അദ്ദേഹം വിശേഷിപ്പിച്ചു. റംസാന്‍ കടന്നുപോകുന്നെങ്കിലും പുണ്യവും ദൈവഭയവും ജീവിതത്തില്‍നിന്ന് ഒഴിഞ്ഞുപോകരുതെന്നും അദ്ദേഹം വിശ്വാസികളെ ഉപദേശിച്ചു. 
മദീന ഹറമില്‍ ശൈഖ് അലി ബിന്‍ അബ്ദുറഹ്മാന്‍ അല്‍ ഹുദൈഫിയാണ് ജുമുഅയ്ക്ക് നേതൃത്വം നല്‍കിയത്. 
ജുമുഅയ്ക്കു ശേഷവും പ്രവാഹം തുടര്‍ന്നപ്പോള്‍ വെള്ളിയാഴ്ചത്തെ ഇഫ്താറും റെക്കോഡ് ജനപങ്കാളിത്തത്തില്‍ ചരിത്രം തീര്‍ത്തു. സെനഗല്‍ പ്രസിഡന്റ് അബുല്ലേ വാദ്, ഗാബോണ്‍ പ്രസിഡന്റ് ബോന്‌ഗോ എന്നിവര്‍ ഹറമിലെ പ്രാര്‍ഥനകളില്‍ പങ്കെടുത്ത പ്രമുഖരില്‍പ്പെടുന്നു. മുന്‍വര്‍ഷങ്ങളേക്കാള്‍ കേരളത്തില്‍നിന്നുള്ള ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ വമ്പിച്ച വര്‍ധനയാണ് ഇത്തവണയുണ്ടായത്. അതിനനുസരിച്ച് വിവിധ ട്രാവല്‍ഏജന്‍സികളുടെ പാക്കേജുകളും ഉണ്ടായിരുന്നു. ലുലു ഗ്രൂപ്പ് മേധാവി എം.കെ. യൂസഫലി, മുസ്‌ലിംലീഗ് നേതാവ് ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി. എന്നിവരും ഹറമിലെ പ്രാര്‍ഥനകളില്‍ പങ്കെടുത്തു. 
മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ കൂടുതലായി ഇത്തവണ ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ തീര്‍ഥാടകര്‍ക്ക് ഏറെ ആശ്വാസദായകമായിരുന്നു. എങ്കിലും കണക്കുകൂട്ടല്‍ തെറ്റിച്ച തീര്‍ഥാടകബാഹുല്യത്തില്‍ അവ കുറേയൊക്കെ അപര്യാപ്തമായി. വര്‍ഷാവര്‍ഷങ്ങളില്‍ പെരുകുന്ന തീര്‍ഥാടകത്തിരക്ക് പരിഗണിച്ച് ഹറമുകളില്‍ കൂടുതലായ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. സംസം ജലവിതരണം, ശുചീകരണം എന്നിവയ്ക്കും സുരക്ഷയ്ക്കും ആരോഗ്യപരിപാലനത്തിനും അതിശയിപ്പിക്കുന്ന തയ്യാറെടുപ്പുകളാണ് ഇത്തവണ ഉണ്ടായിരുന്നത്. 
റംസാന്‍ ഇരുപത്തൊന്‍പതിന് അസ്തമിച്ച സായാഹ്നത്തില്‍ ചന്ദ്രപ്പിറവി ദര്‍ശനത്തിന് മക്ക പ്രവിശ്യയിലെ ഹൈറേഞ്ച് പ്രദേശമായ ത്വായിഫിലെ ഏറ്റവും ഉയരംകൂടിയ അല്‍ഹദാ പ്രദേശത്ത് തിങ്കളാഴ്ച നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് ഗോളനിരീക്ഷണ സൊസൈറ്റി പ്രസിഡന്റ് പറഞ്ഞു. ടെലിസ്‌കോപ്പ്, ക്യാമറകള്‍ എന്നിവസഹിതമാണ് സൊസൈറ്റി പ്രവര്‍ത്തകര്‍ മലമുകളില്‍ തമ്പടിക്കുന്നത്. ചന്ദ്രപ്പിറവി കാണുകയെന്ന സൗദി പതിവുപ്രകാരമാണ് ഇവര്‍ തമ്പടിക്കുക. 
-അക്ബര്‍ പൊന്നാനി  (ലേഖന്‍ -സൗദി അറേബ്യ).

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഖത്‍മുല്‍ ഖുര്‍ആന്‍ മജ്‍ലിസ്

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ റമദാന്‍ ആത്മ വിശുദ്ധിക്ക് ധര്‍മ്മ വികാസത്തിന് എന്ന പ്രമേയത്തില്‍ നടത്തി വരുന്ന റമദാന്‍ കാന്പയിനിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ഖത്‍മുല്‍ ഖുര്‍ആന്‍ മജ്‍ലിസ് ആഗസ്ത് 28 ഞായറാഴ്ച രാത്രി 10 മണി മുതല്‍ അബ്ബാസിയ്യ റൌണ്ടബോട്ടിന് സമീപമുള്ള മസ്ജിദ് മനാഹില്‍ മുത്വൈരിയില്‍ വെച്ച് നടക്കും. ഖത്‍മുല്‍ ഖുര്‍ആന്‍ ദുആ, തസ്ബീഹ് നിസ്കാരം, ഉദ്ബോധനം തുടങ്ങിയവ മജ്‍ലിസിന്‍റെ ഭാഗമായി നടക്കും. ഖത്‍മുല്‍ ഖുര്‍ആന്‍ ദുആക്ക് പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കും.

റിലീഫ് വിതരണം ചെയ്തു

തിരൂര്‍ : എസ്.കെ.എസ്.എസ്.എഫ്. ചെന്പ്ര യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ 150 ഓളം കുടുംബങ്ങള്‍ക്ക് അരി വിതരണം ചെയ്തു. സയ്യിദ് ഫക്റുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അശ്റഫ് ഫൈസി അധ്യക്ഷത വഹിച്ചു. മൊയ്തീന്‍ മുസ്‍ലിയാര്‍, സി.കെ. ഫാരിസ്, അബ്ദുസ്സമദ് പറന്പില്‍ പ്രസംഗിച്ചു. .പി. മഅ്റൂഫ് സ്വാഗതവും സി.പി. ബാസിത്ത് നന്ദിയും പറഞ്ഞു.
- അബ്ദുല്‍ ബാസിത്ത് സി.പി. -

സുന്നി കൌണ്‍സില്‍ തസ്കിയത്ത് ക്യാന്പ് ശ്രദ്ധേയമായി

കുവൈത്ത് സിറ്റി : നമ്മുടെ ഇബാദത്തുകള്‍ ആസ്വാദകരമാകണമെങ്കില്‍ അള്ളാഹു നമ്മെ കാണുന്നുണ്ടെന്ന ബോധത്തോടെ അവനുമായി മുനാജാത്ത് ചെയ്യണമെന്നും സ്വഹാബത്തും സലഫുസ്വാഹിഹീങ്ങളും ഇത്തരത്തില്‍ ഇബാദത്തിന്‍റെ മാധുര്യം ആസ്വദിച്ചവരായിരുന്നു എന്നും ഉസ്താദ് അബ്ദു ഫൈസി ഓര്‍മ്മിപ്പിച്ചു. കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ ദഅ്‍വാ വിങ്ങിന്‍റെ ആഭിമുഖ്യത്തില്‍ സിറ്റി മസ്ജിദു സ്വഹാബ യില്‍ സംഘടിപ്പിച്ച തസ്കിയത്ത് ക്യാന്പില്‍ ഇബാദത്തിന്‍റെ മാധുര്യം എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരീരത്തില്‍ തറച്ച അസ്ത്രം ഊരിയെടുക്കാന്‍ നിസ്കാരത്തില്‍ പ്രവേശിച്ച അലി ()വും. മസ്ജിദു ന്നബവിയുടെ ചാരത്ത് വീട് വെക്കാന്‍ സ്ഥലം ആവശ്യപ്പെട്ട ബനൂ സല്‍മ ഗോത്രക്കാരോട് നബി () തങ്ങള്‍ നിങ്ങളുടെ വീട്ടില്‍ നിന്നുള്ള ഓരോ ചവിട്ടടിക്കനുസരിച്ച് പ്രതിഫലം ലഭിക്കുമെന്ന് പറഞ്ഞപ്പോള്‍ അതനുസരിച്ച് ആവശ്യത്തില്‍ നിന്നും പിന്തിരിഞ്ഞ ചരിത്രവും നാം ഓര്‍ക്കേണ്ടതുണ്ട്. ഇസ്‍ലാമിലെ ഓരോ ആരാധനക്കും പുറമേ അതിലേക്കുള്ള ഓരോ വഴികളും പ്രതിഫലം ലഭിക്കുന്നു എന്നത് ആരാധനയുടെ ആനന്ദം വര്‍ദ്ധിപ്പിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാത്രി 10 മണി മുതല്‍ 3 മണി വരെ നടന്ന പരിപാടിക്ക് കുഞ്ഞഹമ്മദ് കുട്ടി ഫൈസി, ശംസുദ്ദീന്‍ മൗലവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തസ്കിയ്യത്ത് എന്ന വിഷയത്തില്‍ ശംസുദ്ദീന്‍ മൗലവി അങ്ങാടിപ്പുറവും, തഖ്‍വ എന്ന വിഷയത്തില്‍ ഹംസ ബാഖവിയും ക്ലാസ്സെടുത്തു. അബ്ദുല്‍ ലത്തീഫ് ദാരിമി, അബ്ദു റഹ്‍മാന്‍ അശ്റഫി, സെയ്തലവി ഹാജി ചെന്പ്ര ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന തസ്ബീഹ് നിസ്കാരത്തില്‍ ഇസ്‍മാഈല്‍ ഹുദവി നേതൃത്വം നല്‍കി. ശേഷം കൂട്ട പ്രാര്‍ത്ഥനയും അത്തായ ഭക്ഷണവും ഉണ്ടായിരുന്നു.

സത്യധാര, കുടുംബം, കുരുന്നുകള്‍ ഒരു വര്‍ഷത്തേക്ക് 35 ദിര്‍ഹം മാത്രം

യു... : യു... യിലുള്ളവര്‍ക്ക് സമസ്ത പ്രസിദ്ധീകരണങ്ങളായ സത്യധാര, കുടുംബം, കുരുന്ന് എന്നിവ വരിക്കാരാവുന്നതിന് ഇപ്പോള്‍ 35 ദിര്‍ഹം മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ദുബൈ : ശറഫുദ്ദീന്‍ പെരുമളാബാദ് (050 4608326, 055 6565893), യൂസുഫ് കാലടി (050 4684579), സാബിര്‍ മെട്ടമ്മല്‍ (055 3065495)
ഷാര്‍ജ : സയ്യിദ് ശുഐബ് തങ്ങള്‍ (055 5731377)
റാസല്‍ഖൈമ : റഹ്‍മാന്‍ ഫൈസി (055 6208601)
അല്‍ഐന്‍ : 050 7738290
അബൂദാബി : റശീദ് ഫൈസി (055 9473011)

ജാമിഅ സഅദിയ്യ തൃക്കരിപ്പൂര്‍; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

തൃക്കരിപ്പൂര്‍ : സമസ്ത കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ തൃക്കരിപ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅ സഅദിയ്യ ഇസ്‍ലാമിയ്യയുടെ ജനറല്‍ബോഡി യോഗം സയ്യിദ് പൂക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഭാരവാഹികളായി ടി.കെ. പൂക്കോയ തങ്ങള്‍ (പ്രസിഡന്‍റ്), കെ.ടി. അബ്ദുല്ല മൗലവി, ജൂബിലി മൊയ്തീന്‍ കുട്ടി ഹാജി (വൈ.പ്രസി), മാണിയൂര്‍ മുഹമ്മദ് മൗലവി (ജന. സെക്രട്ടറി), പി.പി. അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ (വര്‍ക്കിംഗ് സെക്രട്ടറി), .കെ. അബ്ദുസ്സലാം ഹാജി, കെ. മുഹമ്മദ് ശാഫി ഹാജി (സെക്രട്ടറി), .ടി. അഹമ്മദ് ഹാജി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ജെംസ് ഇംഗ്ലീഷ് സ്കൂള്‍ ഭാരവാഹികള്‍ : ഖാലിദ് ഹാജി വലിയപറന്പ് (ചെയര്‍മാന്‍), ടി.കെ.സി. അബ്ദുല്‍ ഖാദര്‍ ഹാജി, വി.ടി. ശാഹുല്‍ ഹമീദ്, എം. സുലൈമാന്‍ മാസ്റ്റര്‍ വെള്ളാപ്പ് (വൈ.ചെയര്‍മാന്‍), ടി.പി. അബ്ദുല്ല കുഞ്ഞി (ജന.സെക്രട്ടറി), സി.കെ. സെയ്തു ഹാജി, എം.ടി. ഇസ്‍മാഈല്‍ മാസ്റ്റര്‍, .കെ. അബ്ദുസ്സലാം ഹാജി (സെക്രട്ടറി), സി.ടി. അബ്ദുല്‍ ഖാദര്‍ (ട്രഷറര്‍).
- അബ്ദുല്ല വള്‍വക്കാട് -

ഖുര്‍ആന്‍ സ്റ്റഡി സെന്‍റെര്‍ ദശവാര്‍ഷിക പ്രഭാഷണം ഞായറാഴ്ച സമാപിക്കും

സമാപന-ദുആ സമ്മേളനം വന്‍ വിജയമാക്കുക: എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: ഖുര്‍ആന്‍ സ്റ്റഡി സെന്‍റെര്‍ ദശവാര്‍ഷിക റമദാന്‍  പ്രഭാഷണത്തിന്റെ സമാപനത്തിന്റെ ഭാഗമായി 28 നു ഞായറാഴ്ച  കോഴിക്കോട് നടക്കുന്ന ദുആസമ്മേളനം വന്‍വിജയമാക്കാന്‍ SKSSF സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി ഓണംപില്ലി മുഹമ്മദ്‌ ഫൈസി എന്നിവര്‍ ആഹ്വാനം ചെയ്തു. ഞായറാഴ്ച കാലത്ത് 10 മണിക്ക് നിരവധി സാദാതീങ്ങളും സൂഫിവര്യരും പണ്ഡിതരും സംബന്ധിക്കുന്ന പരിപാടിയിലേക്ക് പരമാവധി വിശ്വാസികളെ എത്തിക്കാന്‍ സംഘടനയുടെ പ്രാദേശിക ഘടകങ്ങള്‍ തൊട്ടു എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് അവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

SKSSF ഇഫ്താര്‍ -സ്നേഹ സംഗമം സംഘടിപ്പിച്ചു

SKSSF സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച ഇഫ്താര്‍ -സ്നേഹ സംഗമം സയ്യിദ് സാദിഖ്‌അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ നാനാ തുറകളില്‍ പെട്ട നിരവധി പ്രമുഖര്‍ സംബന്ധിച്ചു. 

റമദാന്‍ 27; ബഹ്‌റൈന്‍ സമസ്ത ഖത്മുല്‍ ഖുര്‍ആന്‍-പ്രാര്‍ത്ഥന മജലിസ് ഇന്ന് മനാമ പള്ളിയില്‍

മനാമ: ലൈലത്തുല്‍ ഖദറിനെ പ്രദീക്ഷിക്കുന്ന ഇന്ന് (റമദാന്‍ 27) പ്രതേക പ്രാര്‍ത്ഥന മജലിസും ഖത്മുല്‍ ഖുര്‍ആനും സംഘടിപ്പി ചിട്ടുണ്ടെന്ന് ബഹ്‌റൈന്‍ സമസ്ത ആസ്ഥാനമായ മനാമ സമസ്താലയത്തില്‍ നിന്നറിയിച്ചു. മനാമ ഗോള്‍ഡ്‌ സിറ്റിക്ക് സമീപം ചൂസ് & ചീര്‍ ന് സമീപമുള്ള പുതിയ മസ്ജിദിലാണ് പരിപാടികള്‍ നടക്കുന്നതെന്നും പുലര്‍ച്ച വരെ പള്ളിയില്‍ സജീവമാക്കാനുള്ള എല്ലാ സൌകരിയങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

റമദാന്‍ കാമ്പയിന്‍; ഖുര്‍ആന്‍ ഹിഫ്ള് സംസ്ഥാന തല മത്സരം ശനിയാഴ്ച

ജില്ലാ മത്സരാര്‍ത്ഥികള്‍ 12.30- നു മുമ്പ് റിപ്പോര്‍ട്ട് ചെയ്യണം 
കോഴിക്കോട്"റംസാന്‍ പൊരുളറിയുക ചിത്തം ശുദ്ധമാക്കുക" എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ്  സംസ്ഥാന കമ്മിറ്റി നടത്തി വരുന്ന റമദാന്‍ കാമ്പയ്നിന്റെ ഭാഗമായി ഖുര്‍ആന്‍ ഹിഫ്ള് സംസ്ഥാന തല മത്സരം ശനിയാഴ്ച കോഴിക്കോട് നടക്കും. ഉച്ചക്ക് ഒരു മണിക്ക് അരയിടത്ത് പാലം പ്രഭാഷണ നഗരിയില്‍ നടക്കുന്ന മത്സര പരിപാടിയില്‍ വിവിധ ജില്ലകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകളാണ് പങ്കെടുക്കുക. മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റു നേടുന്ന വിജയിക്ക് ശിഹാബ് തങ്ങള്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ നല്‍കും. ജില്ലയില്‍ നിന്ന് സംസ്ഥാന തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ ശനിയാഴ്ച ഉച്ചക്ക് 12.30 നു മുമ്പായി പ്രഭാഷണ നഗരിയില്‍ റിപ്പോര്‍ട്ട്‌ ചെയ്യണമെന്നു കണ്‍വീനര്‍ അറിയിച്ചു.

വാര്‍ത്തകള്‍ മെയില്‍ വഴി ലഭിക്കാന്‍

എസ്.കെ.എസ്.എസ്.എഫ്. ന്യൂസ് ബ്ലോഗില്‍ പബ്ലിഷ് ചെയ്യുന്ന വാര്‍ത്തകള്‍ താങ്കളുടെ മെയിലിലും വരാന്‍ ആഗ്രഹിക്കുന്നോ ?. വലത് വശത്തുള്ള follow us by Email എന്നതില്‍ മെയില്‍ അഡ്രസ്സ് കൊടുത്ത് Submit പറയുക. വെരിഫിക്കേഷന്‍ കോഡും ടൈപ്പ് ചെയ്ത ശേഷം റിക്വസ്റ്റ് സബ്മിറ്റ് ചെയ്യുക. ശേഷം താങ്കളുടെ മെയിലില്‍ വരുന്ന വെരിഫിക്കേഷന്‍ ലിങ്കില്‍ ക്ലിക് ചെയ്ത് ആക്ടീവ് പറയുകഎല്ലാ വാര്‍ത്തകളും ഉള്‍ക്കൊള്ളുന്ന ഒരു മെയില്‍ താങ്കള്‍ക്ക് എല്ലാ ദിവസവും ലഭിക്കുന്നതാണ്. വാര്‍ത്തകളും നിര്‍ദ്ദേശങ്ങളും അയക്കേണ്ട വിലാസം skssfnews@gmail.com

SKSSF ഓണ്‍ലൈന്‍ ക്വിസ്

എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന റമദാന്‍ ഓണ്‍ലൈന്‍ ക്വിസ് അവസാന ഘട്ടത്തിലേക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.skssfcampazone.com എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ലോഗിന്‍ ചെയ്യുക

ഖാസിമിയുടെ ഖുര്‍ആന്‍ പ്രഭാഷണം സമാപിച്ചു

തിരൂര്‍ : തിരൂര്‍ നഗരിയെ അനുഗ്രഹീതമാക്കി ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ സംഘടിപ്പിച്ച റഹ്‍മത്തുള്ളാഹ് ഖാസിമിയുടെ ത്രിദിന ഖുര്‍ആന്‍ പ്രഭാഷണം സമാപിച്ചു. ജില്ലയുടെ വവിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിശ്വാസികളെ ഉള്‍ക്കൊള്ളാനാകാതെ ടൌണ്‍ ഹാളും പരിസരവും വീര്‍പ്പുമുട്ടി. ആയത്തുല്‍ കുര്‍സിയായിരുന്നു വിഷയം.

സമാപന സമ്മേളനം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഖാസിമി ഒരു ഇതിഹാസമാണ്. ഖുര്‍ആന്‍ സ്റ്റഡി സെന്‍ററിന് കീഴില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സമൂഹം ഏറ്റെടുക്കണം തങ്ങള്‍ പറഞ്ഞു. അഡ്വ. ഫൈസല്‍ ബാബു, ഡോ. ജയകൃഷ്ണന്‍, .എസ്.കെ. തങ്ങള്‍ പ്രസംഗിച്ചു.
- അബ്ദുല്‍ ബാസിത്ത് സി.പി. -

ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ ദശവാര്‍ഷികത്തിന്‍റെ ഭാഗമായി കോഴിക്കോട് സംഘടിപ്പിച്ച കേരള മുഅദ്ദിന്‍ സംഗമത്തില്‍ നിന്ന്...


സത്യധാര, സന്തുഷ്ട കുടുംബം, കുരുന്നുകള്‍ - 35 ദിര്‍ഹം മാത്രം

റമദാന്‍ പ്രമാണിച്ച് മൂന്ന് പ്രസിദ്ധീകരണങ്ങളും ഒരു വര്‍ഷത്തേക്ക് വരിക്കാരാകുന്നവര്‍ക്ക് വെറും 35 ദിര്‍ഹം മാത്രം. യു... യിലുള്ളവര്‍ ബന്ധപ്പെടുക; യൂസുഫ് കാലടി (050 4684579), ശറഫുദ്ദീന്‍ പെരുമളാബാദ് (050 4608326, 055 6565893), സ്വാബിര്‍ മെട്ടമ്മല്‍ (055 3065495)

ദുബൈ സുന്നി സെന്‍ററില്‍ ചര്‍ച്ചാ ക്ലാസ് സംഘടിപ്പിക്കുന്നു

ദുബൈ : ദുബൈ സുന്നി സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ പണ്ഡിതന്മാര്‍ക്കായി 25-8-2011 വ്യാഴാഴ്ച രാത്രി 9.30 ന് ദുബൈ സുന്നി സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് പണ്ഡിത ചര്‍ച്ചാ ക്ലാസ് സംഘടിപ്പിക്കുന്നു. പ്രമുഖ പണ്ഡിതനും ചിന്തകനും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ എം.പി. മുസ്തഫല്‍ ഫൈസി ക്ലാസിന് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 04 2964301 (ദുബൈ സുന്നി സെന്‍റര്‍).
- ശറഫുദ്ദീന്‍ പെരുമളാബാദ് -

ഖാലിദ് ഹാജിക്ക് ദുബൈ സുന്നി സെന്‍റര്‍ യാത്രയയപ്പ് നല്‍കി

ദുബൈ : മുപ്പത്തിമൂന്ന് വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ദുബൈ സുന്നി സെന്‍റര്‍ നേതാവും പ്രമുഖ മത സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനുമായ പി.പി. ഖാലിദ് ഹാജിക്ക് ദുബൈ സുന്നി സെന്‍റര്‍ യാത്രയയപ്പ് നല്‍കി. പ്രസിഡന്‍റ് സയ്യിദ് ഹാമിക് കോയമ്മ തങ്ങളുടെ അധ്യക്ഷതയില്‍ എം.പി. മുസ്തഫല്‍ ഫൈസി ഉദ്ഘാടനം ചെയ്തു. എം.കെ. അബ്ദുന്നാസര്‍ മൗലവി, സകരിയ്യ ദാരിമി, ഹുസൈനാര്‍ തോട്ടുമുക്കം, അഹ്‍മദ് പോത്താംകണ്ടം, എം.പി. അബ്ദുല്‍ ഗഫൂര്‍ മൗലവി, കെ.ടി. അബ്ദുല്‍ ഖാദര്‍, അഡ്വക്കേറ്റ് ശറഫുദ്ധീന്‍, കരീം എടപ്പാള്‍, മുസ്തഫ മൗലവി ചെരിയൂര്‍, കെ.ടി. ഹാശിം ഹാജി, സി.കെ. അബ്ദുല്‍ ഖാദര്‍, ജമാല്‍ സാഹിബ് എന്നിവര്‍ പ്രസംഗിച്ചു. ശൌക്കത്തലി ഹുദവി സ്വാഗതവും അബ്ദുല്‍ കരീം ഫൈസി നന്ദിയും പറഞ്ഞു.
- ശറഫുദ്ദീന്‍ പെരുമളാബാദ് -

മെഗാ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ റമദാന്‍ ആത്മ വിശുദ്ധിക്ക് ധര്‍മ്മ വികാസത്തിന് എന്ന പ്രമേയത്തില്‍ നടത്തിവരുന്ന റമദാന്‍ കാന്പയിനിന്‍റെ ഭാഗമായി സംഘടിപ്പിച്ച മെഗാ ഇഫ്താര്‍ മീറ്റ് അഹ്‍മദ് ബിന്‍ ജാബിര്‍ അല്‍ അന്‍സി ഉദ്ഘാടനം ചെയ്തു. ഇസ്‍ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് സിദ്ധീഖ് ഫൈസി കണ്ണാടിപ്പറന്പിന്‍റെ അധ്യക്ഷതയില്‍ അബ്ബാസിയ്യ ദാറുത്തര്‍ബിയ മദ്റസ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ ഇസ്‍ലാമിക് സെന്‍റര്‍ ചെയര്‍മാന്‍ ശംസുദ്ധീന്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. വിശുദ്ധ ഖുര്‍ആന്‍റെ അവതരണത്തിന് തെരഞ്ഞെടുക്കപ്പെട്ട മാസമാകയാല്‍ തന്നെ ഖുര്‍ആന്‍ അനാവരണം ചെയ്യുന്ന ജീവിത ക്രമത്തെ സാധിപ്പിച്ചെടുക്കാന്‍ ഇസ്‍ലാമിക സമൂഹം കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് അദ്ദേഹം മുഖ്യപ്രഭാഷണത്തില്‍ ഉദ്ബോധിപ്പിച്ചു.
ഇഫ്താറിന് മുന്പ് നടന്ന ദിക്റ് മജ്‍ലിസിന് പ്രമുഖ പണ്ഡിതന്മാരായ മുസ്തഫ ദാരിമി, അബ്ദുന്നാസര്‍ മൗലവി, മന്‍സൂര്‍ ഫൈസി, മുജീബ് റഹ്‍മാന്‍ ഹൈതമി, അശ്റഫ് ഫൈസി, അബ്ദുന്നാസര്‍ അസ്‍ലമി, ഫള്ലുറഹ്‍മാന്‍ ദാരിമി, ഹംസ ദാരിമി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി മുഹമ്മദലി പുതുപ്പറന്പ് സ്വാഗതവും മന്‍സൂര്‍ ഫൈസി നന്ദിയും പറഞ്ഞു.  

SKSSF ക്യാന്പസ് വിംഗ് ഇഫ്താര്‍ മീറ്റ്

- ജാബിര്‍ എടപ്പാള്‍ -

ബദര്‍ ക്വിസ് വിജയികള്‍ക്ക് സമ്മാനം !!!

22/08/2011 തിങ്കളാഴ്ച കേരള ഇസ്‍ലാമിക് ക്ലാസ് റൂമില്‍ നടന്ന ഗ്രേറ്റ് ബദര്‍ സ്പെഷ്യല്‍ ക്വിസ് മത്സരത്തില്‍ റഹ്‍മാന്‍ ഫൈസി കാവനൂര്‍ റാസല്‍ഖൈമ യു... (id : blossomrose) ഒന്നാം സ്ഥാനവും റംലത്ത് മുണ്ടക്കല്‍ ജിദ്ദ സൗദി (id : walima) രണ്ടാം സ്ഥാനവും നേടി. ഒന്നാം സമ്മാനമായി വിന്നര്‍ നിര്‍ദ്ദേശിച്ച കേരളത്തിലെ മൂന്ന് വിലാസങ്ങളില്‍ സത്യധാര, സന്തുഷ്ട കുടുംബം, കുരുന്നുകള്‍ ബാലമാസിക എന്നീ പ്രസിദ്ധീകരണങ്ങള്‍ ഒന്നര വര്‍ഷവും രണ്ടാം സ്ഥാനം നേടിയ വിജയിക്ക് ഒരുവര്‍ഷവും നല്‍കും. സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തത്; ഗുഡ് ഡീല്‍ ഡോക്യുമെന്‍റ് ക്ലിയറിംഗ്, ദുബൈ. മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും കേരള ഇസ്‍ലാമിക് ക്ലാസ് റൂമിന്‍റെ അഭിനന്ദനങ്ങള്‍.
- ഉമര്‍ കൊളത്തൂര്‍ -

അബുദാബി വാഹനാപകടം: സുന്നി പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ നാട്ടില്‍ ഖബറടക്കി

കരുവാരകുണ്ട്: അബുദാബിയിലെ മുസഫയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച സുന്നി പ്രവര്‍ത്തകരായ കരുവാരകുണ്ട് ഇരിങ്ങാട്ടിരി സ്വദേശി ആമക്കുഴിയന്‍ ഹംസയുടെയും പയ്യനാട് സ്വദേശി കൊല്ലേരി ഷെരീഫിന്റെയും മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. ഹംസയുടെ മൃതശരീരം ഇരിങ്ങാട്ടിരി ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും ഷരീഫിന്‍േറത് പയ്യനാട് പഴയ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലുമാണ് ഖബറടക്കിയത്.
ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ മുസഫ കാരിഫോറിനടുത്തുവച്ചാണ് അപകടമുണ്ടായത്. ഗന്തൂരില്‍ നിന്നു മുഹമ്മദ് ബിന്‍സായിദ് സിറ്റിയിലേക്ക് വാനില്‍ വരുമ്പോള്‍ എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗന്തൂത്ത് കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരായിരുന്നു രണ്ടു പേരും. അമിത വേഗതയില്‍ എതിര്‍ദിശയില്‍ നിന്നു വരികയായിരുന്ന ട്രക്കില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടി ബ്രെയ്ക്കിട്ടതാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു. 

തുടര്‍ന്ന് അബുദാബിയില്‍നിന്ന് അഞ്ചുമണിയോടെയാണ് മൃതദേഹം കരിപ്പൂരിലെത്തിച്ചത്.
ഖദീജയാണ് മുഹമ്മദ് ശരീഫിന്റെ മാതാവ്. ഭാര്യ: ഇല്‍മുന്നീസ. മക്കള്‍: നുബ്‌ല ശരീഫ്, ലുബ്‌ന ഷെറിന്‍, നുഫ്‌ല ശിഫ. സഹോദരങ്ങള്‍: മൊയ്തീന്‍, സഫിയ, റൈഹാനത്ത്.ആബിദയാണ് ഹംസയുടെ ഭാര്യ, അമല്‍ ഇഹ്‌സാന്‍, ആദില്‍ എന്നിവര്‍ മക്കളുമാണ്.
മഞ്ചേരി പയ്യനാട് ഗ്രൗണ്ടില്‍ ഇരുവര്‍ക്കുംവേണ്ടി മയ്യിത്ത് നമസ്‌കാരം നടന്നു. നമസ്‌കാരത്തിന് സയ്യിദ് മുത്തുക്കോയ തങ്ങള്‍ നേതൃത്വംനല്‍കി. പയ്യനാട് പഴയ പള്ളിയില്‍ നടന്ന നമസ്‌കാരത്തിന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളും നേതൃത്വംനല്‍കി.
ഹംസയുടെ മൃതദേഹം ഏഴുമണിയോടെ കരുവാരകുണ്ട് ദാറുന്നജാത്തിലെത്തിച്ചു. മയ്യിത്ത് നമസ്‌കാരത്തിന് വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി നേതൃത്വംനല്‍കി. ദാറുന്നജാത്ത് അന്തേവാസികളും അധ്യാപകരും സുഹൃത്തുക്കളും മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് ഇരിങ്ങാട്ടിരിയിലെ വസതിയിലെത്തിച്ച മൃതദേഹം കാണാന്‍ സുന്നി നേതാക്കളും പ്രവര്തകരുമാടങ്ങുന്ന വന്‍ ജനാവലി യാണ് ഇവിടെ തടിച്ചു കൂടിയത്.
ഇരിങ്ങാട്ടിരി ജുമാമസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് അബ്ദുല്ലത്തീഫ് ഫൈസി പാതിരമണ്ണ നേതൃത്വംനല്‍കി. -- 


ദുബൈ എസ്.കെ.എസ്.എസ്.എഫ്. ഈദ് ടൂര്‍ സംഘടിപ്പിക്കുന്നു

ദുബൈ : എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെറിയ പെരുന്നാള്‍ പിറ്റേന്ന് അല്‍ഐന്‍ ഫണ്‍സിറ്റി, അല്‍ഐന്‍ സൂ എന്നിവിടങ്ങളിലേക്ക് ഈദ് ടൂര്‍ സംഘടിപ്പിക്കുന്നു.

ഫാമിലികള്‍ക്കും പങ്കെടുക്കാം, പ്രഗല്‍ഭരായ അമീറുമാരുടെ നേതൃത്വം, യാത്രയില്‍ ഇസ്‍ലാമിക് ക്വിസ് മത്സരം, ക്യാന്പസ് വിംഗ് അംഗങ്ങളുടെ കലാ വിരുന്നും ഈദ് സന്ദേശ പ്രഭാഷണവും, മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രം പങ്കെടുക്കാന്‍ അവസരം.

ബുക്കിംഗിനായി ബന്ധപ്പെടുക 050 4684579, 050 468326, 055 3065495, 055 6565893
- ശറഫുദ്ദീന്‍ പെരുമളാബാദ്  -

ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് തക്ബീര്‍ ജാഥ സംഘടിപ്പിക്കുന്നു

ഉദുമ : ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് ഉദുമ മേഖലയിലെ 10 കേന്ദ്രങ്ങളില്‍ ഈദ് മെസ്സേജ് തക്ബീര്‍ ജാഥ സംഘടിപ്പിക്കുന്നു. പ്രവര്‍ത്തകര്‍ സജീവമായി സഹകരിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു. ചെംനാട്, ഉദുമ, പല്ലിക്കര തുടങ്ങിയ പഞ്ചായത്തുകളിലെ ചെന്പരിക്ക മേല്‍പറന്പ, കളനാട്, ഉദുമ, നാലാംവാതുക്കല്‍, വെടിക്കുന്ന്, പള്ളിക്കര, തൊട്ടി, മുക്കൂട്, ബേക്കല്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ എസ്.കെ.എസ്.എസ്.എഫ്. പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും എത്തേണ്ടതാണ്.
- ഹമീദലി നദ്‍വി -

ഖത്‌മുല്‍ ഖുര്‍ആന്‍ സംഗമങ്ങള്‍ ശ്രദ്ധേയമായി

മലപ്പുറം : വിശുദ്ധ ഖുര്‍ആന്റെ സന്ദേശം തൊട്ടറിഞ്ഞ ഖത്‌മുല്‍ ഖുര്‍ആന്‍ സംഗമങ്ങള്‍ ശ്രദ്ധേയമായി. റമസാന്‍ കാമ്പയിന്റെ ഭാഗമായി എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ജില്ലാ ഇബാദ്‌ സമിതിയാണ്‌ ആറ്‌ ഏരിയാ കേന്ദ്രങ്ങളില്‍ ഖത്‌മുല്‍ ഖുര്‍ആന്‍ സംഗമവും ഇഫ്‌ത്താറും സംഘടിപ്പിച്ചു. ഖുര്‍ആന്‍ പാരായണം, പ്രാര്‍ത്ഥനാ സദസ്സ്‌, ഉദ്‌ബോധനം എന്നിവ നടന്നു.

കോട്ടക്കല്‍ ഒമ്പതിങ്ങല്‍ മസ്‌ജിദില്‍ പാണക്കാട്‌ സയ്യിദ്‌ റഷീദലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി പി.എം. റഫീഖ്‌ അഹ്‌മദ്‌ അധ്യക്ഷത വഹിച്ചു. എം.പി. കടുങ്ങല്ലൂര്‍ ഉദ്‌ബോധനം നടത്തി. മജീദ്‌ ഫൈസി ഇന്ത്യനൂര്‍, റവാസ്‌ ആട്ടീരി, ആത്തിഫ്‌ പൂക്കിപ്പറമ്പ്‌, ശിഹാബ്‌ മലപ്പുറം, സലീം കക്കാട്‌ പ്രസംഗിച്ചു.
മേലാറ്റൂര്‍ ദാറുല്‍ഹികമില്‍ സമസ്‌ത ജില്ലാ സെക്രട്ടറി പി.കുഞ്ഞാണി മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. ഒ.എം.എസ്‌. ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ ടി.എച്ച്‌ ദാരിമി മുഖ്യപ്രഭാഷണം നടത്തി. സിദ്ദീഖ്‌ ഫൈസി, ശമീര്‍ ഫൈസി ഒടമല, അബൂബക്കര്‍ ഹാജി, അയ്യൂബ്‌ ദാരിമി, കെ.പി.ഹംസ മേലാറ്റൂര്‍, താജുദ്ദീന്‍ മൗലവി പ്രസംഗിച്ചു. ഷറഫുദ്ദീന്‍ തങ്ങള്‍ തൂത സമാപന പ്രാര്‍ത്ഥനക്ക്‌ നേതൃത്വം നല്‍കി. 
കൊണ്ടോട്ടി സുന്നി മഹലില്‍ ആസിഫ്‌ പുളിക്കല്‍ ഉദ്‌ഘാടനം ചെയ്‌തു. ജലീല്‍ ഫൈസി അരിമ്പ്ര അധ്യക്ഷത വഹിച്ചു. ഇബ്രാഹീം ഫൈസി ഉഗ്രപുരം, ശിഹാബ്‌ കുഴിഞ്ഞോളം, ഹംസ ഒഴുകൂര്‍, അലവിക്കുട്ടി ഫൈസി, ഉമര്‍ ദാരിമി, ശിഹാബ്‌ ഊര്‍ക്കടവ്‌, ഉമറലി വാഴക്കാട്‌ പ്രസംഗിച്ചു. 
തിരൂര്‍ ടൗണ്‍ മസ്‌ജിദില്‍ ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ഇ. സാജിദ്‌ മൗലവി അധ്യക്ഷത വഹിച്ചു. കെ.സി. നൗഫല്‍, സിദ്ദീഖ്‌ ചെമ്മാട്‌, ഹനീഫ അയ്യായ, കെ.എം. സിറാജുദ്ദീന്‍ മൗലവി, ഐ.പി. അബു പ്രസംഗിച്ചു. 
നിലമ്പൂര്‍ ചുങ്കത്തറ ടൗണ്‍ മസ്‌ജിദില്‍ ബഷീര്‍ ഫൈസി ചുങ്കത്തറ ഉദ്‌ഘാടനം ചെയ്‌തു. കബീര്‍ അന്‍വരി എടക്കര അധ്യക്ഷത വഹിച്ചു. സലീം എടക്കര, കെ.ടി കുഞ്ഞാന്‍, ലത്തീഫ്‌ മണിമൂളി, അമാനുല്ല ദാരിമി, അഷ്‌റഫ്‌ എടക്കര പ്രസംഗിച്ചു.
വളാഞ്ചേരി ടൗണ്‍ മസ്‌ജിദില്‍ വി.കെ.എച്ച്‌. റഷീദ്‌ ഉദ്‌ഘാടനം ചെയ്‌തു. അനീസ്‌ ഫൈസി അധ്യക്ഷത വഹിച്ചു. റസാഖ്‌ പുതുപൊന്നാനി, കെ.കെ. റഫീഖ്‌, സിദ്ദീഖ്‌ ദാരിമി, ഹാഫിസ്‌ ഹംസ, ഫാറൂഖ്‌ വെളിയങ്കോട്‌, കെ. കെ. മൊയ്‌തീന്‍ കുട്ടി പ്രസംഗിച്ചു. 

റമസാന്‍ പ്രഭാഷണം

പൊന്നാനി : സലാമത്തുല്‍ ഇസ്ലാം മദ്‌റസ പരിസരത്ത്‌ ഇബാദ്‌ സംഘടിപ്പിച്ച ദ്വിദിന റമസാന്‍ പ്രഭാഷണം എ.എം. ഹസ്സന്‍ബാവ ഹാജി ഉദ്‌ഘാടനം ചെയ്‌തു. സദര്‍ മുഅല്ലിം കെ.വി. മുജീബ്‌ റഹ്മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. 'നമ്മുടെ മക്കള്‍', 'മരിക്കണം നമുക്ക്‌ ' എന്നീ വിഷയങ്ങള്‍ അബ്‌ദുല്‍ ജലീല്‍ റഹ്‌മാനി വാണിയന്നൂര്‍ അവതരിപ്പിച്ചു. സി.കെ.എ. റസാഖ്‌, കെ. മുനീര്‍, സി.എസ്‌. അനീര്‍ പ്രസംഗിച്ചു. സമാപന പ്രാര്‍ത്ഥനാ സംഗമത്തില്‍ ടി.എ. റഷീദ്‌ ഫൈസി, മന്‍സൂറലി അസ്‌ഹരി സംബന്ധിച്ചു. 

അധാര്‍മ്മികതക്കെതിരെ പടപൊരുതുക : സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍

തിരൂര്‍ : സത്യസരണിയിലൂടെയുള്ള ജീവിതമാമ് ഇസ്‍ലാം ഉദ്ഘോഷിക്കുന്നതെന്നും ഉന്നതമായ നേതൃത്വവും സാമൂഹിക മുന്നേറ്റത്തിന് വേണമെന്നും സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അധാര്‍മ്മികതക്കെതിരെ പോരാടാന്‍ സമൂഹം തയ്യാറാകണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഹക്കീം ഫൈസി ആദൃശ്ശേരി അധ്യക്ഷത വഹിച്ചു. സയ്യിദ് എ.എസ്.കെ. തങ്ങള്‍, വി.കെ.എച്ച്. റശീദ്, പി.ടി.കെ. കുട്ടി, റഹ്‍മാന്‍ രണ്ടത്താണി പ്രസംഗിച്ചു.
- അബ്ദുല്‍ ബാസിത്ത് സി.പി. -