മനുഷ്യജാലിക പ്രവര്‍ത്തകരെ അഭിനന്ദിച്ചു

കാസര്‍കോട്‌ : രാഷ്‌ട്ര രക്ഷക്ക്‌ സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. ജില്ലാ കമ്മിറ്റി തൃക്കരിപ്പൂരില്‍ നടത്തിയ മനുഷ്യജാലിക ചരിത്ര സംഭവമാക്കുന്നതിന്‌ പ്രവര്‍ത്തിച്ച ജില്ലാ കൗണ്‍സിലേഴ്‌സ്‌, മേഖല-ക്ലസ്റ്റര്‍ , ശാഖാ ഭാരവാഹികള്‍ , അനുബന്ധ സംഘടനാ നേതാക്കള്‍ എന്നിവരെ ജില്ലാ പ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം അഭിനന്ദിച്ചു.

ആത്മീയത ഇല്ലാത്ത ഭൗതിക പുരോഗതി അധാര്‍മികതയിലേക്ക് നയിക്കുന്നു - ചെറുശ്ശേരി

മഞ്ചേരി : ആത്മീയതയില്ലാത്ത ഭൗതിക പുരോഗതി സമൂഹത്തെ അധാര്‍മികതയിലേക്ക് നയിക്കുന്നതായി സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. ചൂളാട്ടിപ്പാറ ഒരുവിലാക്കോട് മഹല്ല് ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച സ്വലാത്ത് വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഷീര്‍ ദാരിമി പാലക്കാട് ഉദ്ഘാടനം ചെയ്തു. ഇ. അബൂബക്കര്‍ വഹബി അധ്യക്ഷതവഹിച്ചു. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, ഉമര്‍ ദര്‍സി തച്ചണ്ണ, സി.ടി. അബ്ദുറഹ്മാന്‍, വീരാന്‍കുട്ടി ഫൈസി , കബീര്‍ സഖാഫി തെഞ്ചീരി, എം. മുളനുദ്ദീന്‍ മുസ്‌ലിയാര്‍, എന്‍.സി. മമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ സംസാരിച്ചു

ദാറുല്‍ഹുദ അന്തഃകലാലയ കലോത്സവം സമാപിച്ചു

മലപ്പുറം : മൂന്നുനാള്‍ നീണ്ടുനിന്ന ദാറുല്‍ഹുദ അന്തഃകലാലയ കലോത്സവം കൊടിയിറങ്ങി. ദാറുല്‍ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ ഇരുപതോളം യു.ജി കോളേജുകളില്‍നിന്നുള്ള ആയിരത്തോളം സര്‍ഗപ്രതിഭകള്‍ മാറ്റുരച്ചു. കലയും സംസ്‌കാരവും പരസ്​പര ബന്ധിതമാണെന്നും കലാരംഗത്തെ മൂല്യശോഷണം സംസ്‌കാരത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് പറഞ്ഞു. ദാറുല്‍ഹുദ അന്തഃകലാലയ കലോത്സവ സമാപനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ധാര്‍മികതയിലും മൂല്യബോധത്തിലും ഊന്നിയുള്ള കലാസംസ്‌കാരത്തെ വളര്‍ത്തിയെടുക്കാനാണ് കാലം ആവശ്യപ്പെടുന്നത്. സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടുന്ന കലോത്സവകാലത്ത് ഇത്തരം മൂല്യാധിഷ്ഠിത കലാമേളകള്‍ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിക നാഗരികതയുടെ അവിഭാജ്യ ഘടകമായിരുന്നു കലകളെന്നും മൃതാവസ്ഥയിലുള്ള ഇത്തരം കലകളെ പുനരുജ്ജീവിപ്പിക്കാന്‍ സമൂഹം തയ്യാറാവണമെന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി ആവശ്യപ്പെട്ടു.

സമാപന സമ്മേളനത്തില്‍ ദാറുല്‍ഹുദ വൈസ്ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌നദ്‌വി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഈനലി ശിഹാബ്തങ്ങള്‍, അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ, ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, എസ്.എം. ജിഫ്‌രിതങ്ങള്‍ കക്കാട്, യു. ശാഫിഹാജി എന്നിവര്‍ പ്രസംഗിച്ചു. ഡോക്യുമെന്ററി കാലിഗ്രഫി പ്രദര്‍ശനവും മേളയ്ക്ക് കൊഴുപ്പേകി. ദാറുല്‍ഹുദ പി.ജി അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ 'മാപ്പിളകലയുടെ നാള്‍വഴികള്‍' എന്ന ഡോക്യുമെന്ററിയാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ദിശ സര്‍ഗവേദിയാണ് കാലിഗ്രഫി പ്രദര്‍ശനം ഒരുക്കിയത്.

ഉബൈദുല്ല റഹ് മാനി  -

ചാപ്പനങ്ങാടി ശാഖ സ്വാഗതസംഘം രൂപവത്കരിച്ചു

കോട്ടയ്ക്കല്‍ : എസ്.കെ.എസ്.എസ്.എഫ് ചാപ്പനങ്ങാടി ശാഖ നടത്തുന്ന മിലാദ് ഫെസ്റ്റിന് സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികള്‍: വി.കുഞ്ഞുട്ടി മുസ്‌ലിയാര്‍ (മുഖ്യ രക്ഷാ), അനസ് ഫൈസി (ജന.കണ്‍.). യോഗത്തില്‍ വി.കുഞ്ഞുട്ടി മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. എ.പി.അബ്ദുള്‍ കരീം ഫൈസി, അനീസ് ഫൈസി, പി.ടി.നിസാമുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

'അന്‍തനൂര്‍ ഫൗഖ നൂര്‍' എസ്.വൈ.എസ് നബിദിന കാമ്പയിന്‍ അഞ്ചു മുതല്‍

ചേളാരി : സുന്നി യുവജന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഫിബ്രവരി അഞ്ചു മുതല്‍ നബിദിന കാമ്പയിന്‍ നടത്തും. മലപ്പുറത്ത് സുന്നി മഹല്ലില്‍ വൈകിട്ട് നാലിന് നടക്കുന്ന ഉദ്ഗാടന സമ്മേളനം ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. 'അന്‍തനൂര്‍ ഫൗഖ നൂര്‍' പ്രമേയം മഹല്ല് തലങ്ങളില്‍ പ്രഭാഷണം നടത്താനും പഞ്ചായത്ത് തലങ്ങളില്‍ നബിദിന സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പിണങ്ങോട് അബൂബക്കര്‍, ഹാജി കെ. മമ്മദ് ഫൈസി, പി.പി. മുഹമ്മദ് ഫൈസി, അഹമ്മദ് തേര്‍ളായി, കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, കുട്ടിഹസന്‍ ദാരിമി എന്നിവര്‍ പ്രസംഗിച്ചു.

ഉന്നത വിജയത്തിനായി പരിശ്രമിക്കണം : ബശീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര

പെരിന്തല്‍മണ്ണ : മുട്ടിന്ന് വരുന്ന പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ ഉന്നത വിജയത്തിനായി പരിശ്രമിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ്. സ്റ്റേറ്റ് സെക്രട്ടറി ബശീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര അഭിപ്രായപ്പെട്ടു. പുവ്വത്താണി യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ്. ട്രെന്‍റ് കരിയര്‍ ക്ലബ് SSLC, +2 വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഗേറ്റ്‍വേ എക്സാം എന്ന ക്യാന്പില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പരസ്പര ചര്‍ച്ചയിലൂടെ കുട്ടികളില്‍ ബുദ്ധി വികാസം സാധിച്ചെടുക്കാനും സംശയ ദൂരീകരണത്തിന് അവസരമുണ്ടാക്കാനും ഇത്തരം ക്യാന്പിലൂടെ സാധ്യമാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പി.ടി. ഖാലിദ് മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ പി.കെ.. മജീദ് ദാരിമി ക്യാന്പ് ഉദ്ഘാടനം ചെയ്തു. പിലാക്കല്‍ അലി സാഹിബ്, പി.ടി. ഹദരലി മാസ്റ്റര്‍, സി. ഹംസ മാസ്റ്റര്‍, ടി.കെ. അത്ത മാസ്റ്റര്‍, പി.ടി. സൈത് മുഹമ്മദ്, പി.ടി. അന്‍വര്‍ സാദത്ത്, സി.എച്ച്. മനാഫ്, ശറഫുദ്ദീന്‍ ഫൈസി പാക്കത്ത് എന്നിവര്‍ പ്രസംഗിച്ചു. പറന്പൂര്‍ സൈതലവവി സാര്‍ സ്വാഗതവും പി.ടി. സക്കീര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ക്യാന്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 9961948060 എന്ന നന്പറില്‍ ബന്ധപ്പെടണം.
- കബീര്‍ ഫൈസി, പുവ്വത്താണി -

സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് രാജ്യദ്രോഹം : ഇ.ടി

ദുബൈ : ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും, സാമൂഹിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഓരോ പൌരനും ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടുള്ള രാജ്യവുമാണ് ഭാരതമെന്ന് ഇ.ടി. മുഹമ്മദ് ബശീര്‍ എം.പി. അഭിപ്രായപ്പെട്ടു. രാജ്യം പൌരന്മാര്‍ക്ക് നല്‍കിയ സ്വാതന്ത്ര്യം രാജ്യതാല്‍പര്യത്തിനുമപ്പുറത്ത് ദുരുപയോഗം ചെയ്യുന്നത് രാജ്യദ്രോഹമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം അയല്‍ക്കാരനെയും സ്വരാജ്യത്തെയും സ്നേഹിക്കുക എന്നതാണ് ഇസ്‍ലാം അനുശാസിക്കുന്നത്. അവിടെ ജാതിയുടെയോ മതത്തിന്‍റെയോ കാര്യം നോക്കേണ്ടതില്ല. സ്വന്തം അയല്‍ക്കാരന്‍റെ പ്രയാസം അറിഞ്ഞ് സഹായിക്കാത്തവന് രാജ്യത്തെ സ്നേഹിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളും സ്നേഹത്തിന്‍റെ സന്ദേശമാണ് നല്‍കുന്നതെന്നും രാജ്യത്ത് നടക്കുന്ന പല സംഭവങ്ങളുടെ പേരിലും നിരപരാധികള്‍ പീഡിപ്പിക്കപ്പെടുകയാണെന്നും ഇന്ത്യന്‍ മീഡിയാ ഫോറം യു... പ്രസിഡന്‍റ് ഇ. സതീഷ് അഭിപ്രായപ്പെട്ടു. മാലേഗാവ് പോലെയുള്ള സംഭവങ്ങളില്‍ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാട് ആത്മപരിശോധന നടത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് ശുഐബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ശക്കീര്‍ കോളയാട് മനുഷ്യജാലിക ദേശരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാബാ ജോസഫ്, അബ്ദുസ്സലാം ബാഖവി, ഉബൈദ് ചേറ്റുവ, ടി.എന്‍.. ഖാദര്‍ ആശംസകളര്‍പ്പിച്ചു. അബ്ദുല്‍ കബീര്‍ യമാനി പ്രമേയ പ്രഭാഷണം നടത്തി. അബ്ദുല്‍ ഹക്കീം ഫൈസി സ്വാഗതവും അഡ്വ. ശറഫുദ്ദീന്‍ നന്ദിയും പറഞ്ഞു.
- ശക്കീര്‍ കോളയാട്  -

സ്വീകരണം നല്‍കി

ദോഹ : എസ്.കെ.എസ്.എസ്.എഫ്. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ എസ്.വി. മുഹമ്മദലി മാസ്റ്റര്‍ക്ക് ഖത്തര്‍ കേരള ഇസ്‍ലാമിക് സെന്‍റര്‍ ദോഹ ജദീദിലെ ഇസ്‍ലാമിക് സെന്‍ററില്‍ സ്വീകരണം നല്‍കി. പ്രസിഡന്‍റ് എ.വി. അബൂബക്കര്‍ ഖാസിമി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ബി.കെ. മുഹമ്മദ് സ്വാഗതം പറഞ്ഞു. മൊയ്തീന്‍ കുട്ടി, മുഹമ്മദലി ഖാസിമി, ഇസ്‍മാഈല്‍ ഹുദവി തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രട്ടറി സകരിയ്യ മാണിയൂര്‍ നന്ദി പറഞ്ഞു.
- സകരിയ്യ മാണിയൂര്‍, സെക്രട്ടറി, ഖത്തര്‍ കേരള ഇസ്‍ലാമിക് സെന്‍റര്‍ -

സി.എം.ഉസ്താദ് അനുസ്മരണ സമ്മേളനം ഫെബ്രുവരി 2നു കുണിയയില്‍

കുണിയ: കുണിയ ശാഖ എസ്.വൈ.എസ്. - എസ്.കെ.എസ്.എസ്.എഫ്. സംയുക്ത കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമസ്ത ഉപാധ്യക്ഷനും, പ്രമുഖ ഗോള ശാസ്ത്ര വിദഗ്ദ്ധനും,നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായിരുന്ന ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ അനുസ്മരണ സമ്മേളനവും ദിക്ര്‍ -ദുആ സദസ്സും ഫെബ്രുവരി രണ്ടിനു ബുധനാഴ്ച വൈകുന്നേരം 6.30 കുണിയയില്‍ നടക്കും.
സമസ്ത കാസര്‍കോട് ജില്ലാ സെക്രട്ടറി യു.എം. അബ്ദുല്‍ റഹിമാന്‍ മൗലവിയുടെ അധ്യക്ഷതയില്‍ കിഴൂര്‍-മംഗലാപുരം സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹമ്മദ്‌ മൗലവി അല്‍ അസ്ഹരി സമ്മേളനം ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജെനറല്‍ സെക്രട്ടറി ഓണമ്പള്ളി മുഹമ്മദ്‌ ഫൈസി മുഖ്യ പ്രഭാഷണം നടത്തും. മുഹമ്മദ്‌ഹനീഫ ഹുദവി ദേലംപാടി അനുസ്മരണ പ്രഭാഷണം നടത്തും. സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ ദിക്ര്‍-ദുആ സദസ്സിനു നേതൃത്വം വഹിക്കും.
ഇബ്രാഹിം കുണിയ,ജില്ലാ-മേഖല നേതാക്കളായ അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്രാഹിം ഫൈസി ജെടിയാര്‍,റഷീദ് ബെലിഞ്ചം, ഹാരിസ് ദാരിമി, അബ്ദുല്ല ദാരിമി തോട്ടം, അബ്ദുല്‍ ഖാദര്‍ സഅദി, ദാവൂദ് ചിത്താരി, ഉമര്‍ തൊട്ടിയില്‍, ശറഫുദ്ധീന്‍ കുണിയ, അഷ്‌റഫ്‌ ദാരിമി കൊട്ടിലങ്ങാട്, ടി.കെ.അബ്ദുല്‍ റഹിമാന്‍ ഹാജി കുണിയ, വാര്‍ഡ്‌ മെമ്പര്‍ കരീം കുണിയ, കിഴൂര്‍ സംയുക്ത മുസ്ലിം ജമാ-അത്ത് സെക്രട്ടറി ഹമീദ്കുണിയ, ഫസല്‍ ‍റഹ്മാന്‍ ‍യമാനി, അബ്ദുല്‍ റഹിമാന്‍, കെ.എ. അബ്ദുല്‍ ഖാദര്‍ കെ.ഐ, സൈഫുദ്ദീന്‍ കെ.വി, അഷ്‌റഫ്‌ കെ.എ.എന്നിവര്‍ സംബന്ധിക്കും. പരിപാടി തത്സമയം കേരള-ഇസ്‌ലാമിക്-ക്ലാസ്സ്‌-റൂമില്‍.... 

ദാറുല്‍ഹുദാ അന്തര്‍കലാലയ കലോത്സവം: മലപ്പുറം മുന്നില്‍

മലപ്പുറം: ദാറുല്‍ ഹുദാ അന്തര്‍ കലാലയ കലോത്സവം സിബാഖ്‌ 2011 ല്‍ 247 പോയന്റുമായി മലപ്പുറം ജില്ല മുന്നേറുന്നു. കണ്ണൂര്‍, കാസര്‍കോഡ്‌ ജില്ലകളാണ്‌ രണ്ടും മൂന്നും സ്ഥാനത്തുള്ളത്‌.
സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ 70 പോയന്റുമായി ആതിഥേയരായ ചെമ്മാട്‌ ദാറുല്‍ ഹുദയാണ്‌ ഒന്നാം സ്ഥാനത്ത്‌. ദാറുല്‍ ഹസനാത്ത്‌ കണ്ണാട്ടിപ്പറമ്പ്‌, മാലിക്‌ ദീനാര്‍ തളങ്കര എന്നിവരാണ്‌ രണ്ടും മൂന്നുംസ്ഥാനങ്ങളിലുള്ളത്‌.
സീനിയര്‍ വിഭാഗത്തില്‍ ഇസ്‌ലാഹുല്‍ ഉലൂം താനൂര്‍ 15 പോയിന്റോടെ ഒന്നാംസ്ഥാനത്തും, ദാറുല്‍ ഹുദാ ചെമ്മാട്‌ രണ്ടാംസ്ഥാനത്തും നഹ്‌ജു റശാദ്‌ ചാമക്കാല മൂന്നാം സ്ഥാനത്തുമുണ്ട്‌. ജൂനിയര്‍ വിഭാഗത്തില്‍ 15 പോയിന്റുമായി ബുസ്‌താനുല്‍ ഉലൂം മാണിയൂര്‍ ആണ്‌ ഒന്നാംസ്ഥാനത്ത്‌. മന്‍ഹജു റശാദ്‌ ചേലേമ്പ്ര, നഹ്‌ജു റശാദ്‌ ചാമക്കാല എന്നിവയാണ്‌ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്‌.
സബ്‌ ജൂനിയര്‍ വിഭാഗത്തില്‍ ദാറുല്‍ ഹസനാത്ത്‌ കണ്ണട്ടിപ്പറമ്പ്‌ 15 പോയിന്‍േറാടെ ഒന്നാംസ്ഥാനത്തും, ഹിദായത്തുല്‍ ഇസ്‌ലാം കോവളം രണ്ടും ദാറുല്‍ഹുദ ചെമ്മാട്‌ മൂന്നും സ്ഥാനത്തുണ്ട്‌.
ഞായറാഴ്‌ച വൈകീട്ട്‌ നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര വിദേശകാര്യസഹമന്ത്രി ഇ. അഹമ്മദ്‌ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന വനംമന്ത്രി ബിനോയ്‌ വിശ്വം മുഖ്യാതിഥിയായിരിക്കും. ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലര്‍ ഡോ. ബഹുഉദ്ദീന്‍ നദ്‌വി അധ്യക്ഷത വഹിക്കും.

ഉപരിപഠന കാഴ്ചപ്പാട് മാറുന്നു

പിണങ്ങോട് അബൂബക്കര്‍
മാനേജര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌

സംസ്ഥാനത്ത് ആണ്‍കുട്ടികളില്‍ നല്ലൊരു ശതമാനവും പെണ്‍കുട്ടികളില്‍ ഒരു പങ്കും പ്ലസ്ടു കഴിഞ്ഞാല്‍ എന്‍ട്രന്‍സ് പരീക്ഷകളെഴുതി മെഡിസിന്‍, എഞ്ചിനീയറിംഗ് മേഖലകള്‍ തെരഞ്ഞെടുക്കുകയാണ്. നാലരവര്‍ഷത്തെ എം.ബി.ബി.എസ് പഠനവും ബി.കോം അല്ലെങ്കില്‍ എം.കോമോ നേടിയാല്‍ തൊഴില്‍ വിപണിയില്‍ കാര്യമായ അവസരമായെന്ന് രക്ഷിതാക്കള്‍ കരുതുന്നു. ലോക തൊഴില്‍ വിപണിയിലെ മികച്ച സാധ്യതകളും ലാഭവുമാണ് ഇങ്ങനെ പുതുതലമുറയെ പ്രേരിപ്പിക്കാനിടവരുത്തിയത്. ഒരു കോടി മുതല്‍ ഒന്നരകോടി രൂപ വരെ നല്‍കിയാണ് സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ മെഡിസിന് എം.ഡി.ബിരുദത്തിന് പ്രവേശനം തരപ്പെടുത്തുന്നത്. ഇന്ത്യയിലിപ്പോള്‍ 1700 പേര്‍ക്ക് ഒരു ഡോക്ടര്‍ എന്ന അനുപാതമാണുള്ളത്. വിദേശങ്ങളിലും മികച്ച സാധ്യതകള്‍ നിലവിലുണ്ട്. പ്രത്യേകിച്ചും സ്പെഷ്യലൈസ് ചെയ്തവര്‍ക്ക്.
ഗള്‍ഫ് രാഷ്ട്രങ്ങള്‍, യൂറോപ്പ്, യു.എസ്. തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ ബി.ഡി.എസിന് പോലും അന്വേഷകര്‍ ധാരാളം. ഉയര്‍ന്ന ശമ്പളവും, ആനുകൂല്യങ്ങളും നല്‍കി സ്വകാര്യഏജന്‍സികളും സര്‍ക്കാരുകളും ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിക്കുന്നു.

ബി.എ. കഴിഞ്ഞു എം.എ. എടുത്ത് ഇന്റര്‍വ്യൂ വഴിയും സിവില്‍ സര്‍വ്വീസിലേക്ക് വരാന്‍ പഠിതാക്കള്‍ക്ക് ഒട്ടും താല്‍പര്യമില്ല. നാലഞ്ച് കൊല്ലം കഷ്ടപ്പെട്ടു പഠിച്ച് പിന്നീട് സിവില്‍ പരീക്ഷ പാസായാല്‍ കിട്ടുന്നതിന്റെ പലയിരട്ടി സ്വകാര്യമേഖലയില്‍ മെഡിസിനും എഞ്ചിനീയറിംഗിനും കിട്ടുമെന്നതിനാലാണ് പഠിതാക്കള്‍ വഴിമാറി ചിന്തിക്കുന്നത്.

ഐ.എ.എസ്., ഐ.പി.എസ്, ഐ.എഫ്.എസ്, ഇന്ത്യന്‍ റെയില്‍വെ, ഇന്ത്യന്‍ കസ്റ്റംസ് തുടങ്ങി ഇരുപത്തിഏഴോളം സിവില്‍ സര്‍വ്വീസ് തസ്തികകളിലേക്ക് ആവശ്യത്തിന് അപേക്ഷകരില്ലാത്ത സാഹചര്യം ഉണ്ടായാല്‍ പോലും അല്‍ഭുതപ്പെടേണ്ടതില്ല.
ഐ.എ.എസ്. കോച്ചിംഗ് സെന്ററുകള്‍ രാജ്യവ്യാപകമായി ഉണ്ടെങ്കിലും മികച്ച നിരവധി കേന്ദ്രങ്ങള്‍ ഡല്‍ഹിയിലാണ് പ്രവര്‍ത്തിക്കുന്നത്. വിദഗ്ദ്ധരായ അധ്യാപകരും പരിശീലകരും മത്സരാടിസ്ഥാനത്തില്‍ ലഭിക്കുന്ന ഡല്‍ഹിയില്‍ മുഴുവന്‍ ചെലവുകളും വഹിക്കാമെന്ന വാഗ്ദാനവുമായി മസ്കത്ത് സുന്നി സെന്റര്‍ രംഗത്ത് വന്നെങ്കിലും അപേക്ഷകര്‍ അധികമില്ല. ലഭിക്കുന്ന അപേക്ഷാര്‍ത്ഥികളെ ഇന്റര്‍വ്യൂ വഴി തെരഞ്ഞെടുത്ത് പരിശീലനത്തിന്നയച്ചാലും പാതിവഴിയില്‍ മറ്റ് ജോലി ലഭിച്ചാല്‍ സിവില്‍ സര്‍വ്വീസ് പരിശീലനം മതിയാക്കി പോകുന്നവരാണധികവും.
ഭാവിയില്‍ രാഷ്ട്രത്തിന്റെ നട്ടെല്ലായ ഉന്നത ഉദ്യോഗങ്ങളിലേക്ക് മികച്ച ബുദ്ധിമാന്മാരും പ്രതിഭകളും കടന്നുവരാനിരിക്കുന്നതിന് ഇത് ഇടവരുത്തുന്നു. പഠനം ഒരു മേഖലയിലോ ഒന്നിലധികം മേഖലകളിലോ ഒതുങ്ങുന്നതും ശുഭകരമല്ല. സിവില്‍ സര്‍വ്വീസ് പാഠ്യപദ്ധതിയില്‍ നിലവിലുള്ള ജനറല്‍നോളജിന്നുള്ള പ്രാമുഖ്യം ലഘൂകരിച്ച് സയന്‍സിന് പ്രാധാന്യം നല്‍കാന്‍ ആലോചന ഉണ്ടത്രെ!. ഐ.എ.എസ്. പരീക്ഷയില്‍ ഉദ്യോഗാര്‍ത്ഥികളെ വെള്ളം കുടിപ്പിക്കുന്ന പൊതുവിജ്ഞാന പരിശോധനയില്‍ വലിയ കഴമ്പില്ലെന്ന് വേണ്ടപ്പെട്ടവര്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. അത് പോലെ എം.ബി.ബി.എസ് പാഠ്യപദ്ധതിയിലും വന്‍ മാറ്റം മെഡിക്കല്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
{ൈപമറി, സെക്കണ്ടറി തലങ്ങളില്‍ പോലും രോഗനിര്‍ണ്ണയം നടത്താനുള്ള ശേഷി നിലവിലുള്ള പാഠ്യപദ്ധതിയില്‍ ഇല്ലെന്നാണത്രെ മെഡിക്കല്‍ കമ്മീഷന്‍ വിലയിരുത്തുന്നത്. അത് കാരണം രോഗ നിര്‍ണ്ണയത്തിന് ഉപകരണങ്ങളുടെ സഹായം അനിവാര്യമാവുന്നു. ഈ രംഗത്ത് സമൂലമായ അഴിച്ചുപണി അനിവാര്യമാക്കുന്നതും ഇത് കാരണമാണ്.
മാര്‍ച്ച് മാസത്തോടെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ കഴിയുന്നു. കുട്ടികളുടെ ഭാവി നിര്‍ണ്ണയിക്കുന്നതിലും അവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിലും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വലിയ പങ്ക് വഹിക്കാനാവും.
കഴിവും പ്രാപ്തിയും പ്രതിഭയും ഉള്ളവരൊക്കെ ഡോക്ടറും എഞ്ചിനീയറുമാവണമെന്നതും ബാക്കി വരുന്നവര്‍ പല കടമ്പകളില്‍ തട്ടിവീണു ഏറിയാലൊരു ക്ലാര്‍ക്കിലൊതുങ്ങണമെന്നതും വികലമായ ചിന്തയാണ്. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷകളും സംസ്ഥാനത്ത് ഇയ്യിടെ ഉയര്‍ന്ന തൊഴില്‍ തട്ടിപ്പ് വിവാദങ്ങളും ഈ രംഗത്ത് നിലനില്‍ക്കുന്ന കാലഹരണപ്പെട്ട സമീപനങ്ങളേയും പഴുതുകളേയും ഓര്‍മ്മിപ്പിക്കുന്നതോടൊപ്പം വിശ്വാസ്യത വീണ്ടെടുക്കാനുള്ള തിരുത്തലുകള്‍ അനിവാര്യമാക്കുന്നുണ്ട്.
സന്നദ്ധസംഘടനകള്‍ ഉത്തരവാദിത്തം നിര്‍വ്വഹിക്കണം. വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രധാന പോരായ്മയായി പറയപ്പെടുന്നത് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലെ മികവില്ലായ്മയാണ്. പ്ലസ്ടുവിന് ശേഷം പ്രത്യേക പ്രൊഫഷണല്‍മേഖല തെരഞ്ഞെടുത്തു പഠിക്കുന്നതാണ് ഭാഷാപഠന നൈപുണ്യം നേടാനാവാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ബി.എ.ഇംഗ്ലീഷ്, എം.എ. ഇംഗ്ലീഷ് അതും നല്ല നിലവാരമുള്ള സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചു പാസാകുന്നവരും കഷ്ടപ്പെടുന്നവരും കുറഞ്ഞുവരുന്നു. റിസ്കെടുക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല.
ബി.എ..എല്‍.എല്‍.ബി, എം.എ,.എല്‍.എല്‍.ബി. തുടങ്ങിയ നിയമപഠന രംഗത്തും ആശാവഹമായ പങ്കാളിത്തം ഉണ്ടാവുന്നില്ല. ശാസ്ത്ര സാങ്കേതിക മേഖലകളിലും റിസ്കെടുത്തു പഠിച്ചു വളരാന്‍ സമയം നീക്കിവെക്കാന്‍ എന്തുകൊണ്ടോ പഠിതാക്കളും രക്ഷിതാക്കളും തല്‍പരരല്ല.
വിദ്യാഭ്യാസ കാഴ്ചപ്പാട് ധനവരുമാനത്തിന്റെ ഗുണനപട്ടികയിലൊതുക്കിയതാണ് പ്രധാന കാരണം. സ്കൂള്‍ പഠനം പൂര്‍ത്തിയാവുന്നതോടെ പഠിതാക്കള്‍ക്ക് ശരിയായ അവബോധം സൃഷ്ടിച്ചെടുക്കാന്‍ പാകത്തിലല്ല നിലവിലുള്ള പാഠ്യപദ്ധതികള്‍. എസ്.എസ്.എല്‍.സി., പ്ലസ്ടു ക്ലാസുകളില്‍ തന്നെ സിവില്‍ സര്‍വ്വീസ് പരീക്ഷകളെ സംബന്ധിച്ച് താല്‍പര്യം സൃഷ്ടിക്കുന്ന വിധമുള്ള കോച്ചിംഗുകള്‍ അനിവാര്യമാണ്. വെക്കേഷന്‍ പിരീയഡുകളില്‍ പരിശീലന മാര്‍ഗ്ഗ നിര്‍ദ്ദേശക ക്ലാസ്സുകള്‍ നടത്തി പുതുതലമുറക്ക് ദിശാനിര്‍ണ്ണയം നടത്താന്‍ അവസരം ഒരുക്കണം.
ഇരുപത്തിഏഴോളം വരുന്ന സിവില്‍ സര്‍വ്വീസ് മേഖലകളില്‍ നിന്ന് കൂട്ടത്തോടെ കുടിയൊഴിയുന്ന അവസ്ഥയാണിപ്പോള്‍ കണ്ടുവരുന്നത്. മാധ്യമങ്ങള്‍ക്കും ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കാനാവും. വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്ന ചാനലുകള്‍ ഇല്ലെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. അല്‍പ്പം ക്വിസ് പ്രോഗ്രാമുകള്‍ ഉള്ളത് വിസ്മരിച്ചു കൊണ്ടല്ല ഈ നിരീക്ഷണം. വാര്‍ത്തകള്‍ക്ക് വേണ്ടി വാര്‍ത്ത സൃഷ്ടിക്കുന്നതിലാണ് മിക്ക ചാനലുകളും മത്സരിക്കുന്നത്. വേറെ ചിലത് കോര്‍പ്പറേറ്റ് മുതലാളിമാരുടെ ഉല്‍പ്പന്ന വിപണന പരസ്യചുവരുകളായി ഒതുങ്ങുന്നു. എന്നാല്‍ പഠിതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലഭിക്കാനുള്ള ദാരിദ്യ്രം ഇല്ലാതാക്കുന്നതില്‍ മാധ്യമങ്ങള്‍ സൃഷ്ടിപരമായ ഇടപെടല്‍ നടത്തി കാണുന്നില്ല. അധ്യാപകരും വിദ്യാഭ്യാസ പ്രവര്‍ത്തകരും, സന്നദ്ധ സംഘടനകളും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ അവധിക്കാല കോച്ചിംഗ് നല്‍കി യുവതീയുവാക്കളെ അനുയോജ്യമേഖലകളിലേക്ക് തിരിച്ചുവിടണം. നല്ല ഡോക്ടറും എഞ്ചിനീയറും എന്നത് പോലെ പ്രാധാന്യമുള്ളതാണ് നല്ല കാര്‍ഷിക ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ദ്ധരും നിയമപണ്ഡിതരും കലക്ടറും പോലീസ് ഓഫീസറും നയതന്ത്ര വിദഗ്ദ്ധരുമെല്ലാം. ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് പ്രതിഭാധനരായ അധ്യാപകരുടെ ക്ഷാമമാണെന്ന് വിലയിരുത്തപ്പെട്ടത് ഈ ഘട്ടത്തില്‍ ഓര്‍മ്മിക്കേണ്ടതുണ്ട്.
 ---
TREND: Free Educational Guidance from SKSSF State Committee
Call: 9847661504 (Sharafudeen Master)

സമൂഹമാറ്റം സാധ്യമാവുന്നത് അധ്യാപകരിലൂടെ - സാദിഖലി ശിഹാബ് തങ്ങള്‍

കരുവാരകുണ്ട് : സമൂഹത്തില്‍ മാറ്റം സാധ്യമാവുന്നത് അധ്യാപകരിലൂടെയാണെന്നും അധ്യാപകര്‍ ഇക്കാര്യത്തെക്കുറിച്ച്‌ ബോധവാന്മാരാകണമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. കരുവാരകുണ്ട് ദാറുന്നജാത്ത് 35-ാം വാര്‍ഷിക കെ.ടി. മാനു മുസ്‌ലിയാര്‍ അനുസ്മരണ ദുആ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.ടി.മാനു മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണം വി.പി. സെയ്ത് മുഹമ്മദ് നിസാമി നിര്‍വഹിച്ചു. ദുആ സമ്മേളനത്തിന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, എം.എം.കുട്ടി മൗലവി, അബ്ദുസലാം ഫൈസി ഒളവട്ടൂര്‍, അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ മൂത്തേടം തുടങ്ങിയവര്‍ സംബന്ധിച്ചു.

സ്ത്രീകള്‍ക്ക് മാത്രമായി ഖുര്‍ആന്‍ ചരിത്ര സെമിനാര്‍ നടന്നു. വൈകീട്ട് നടന്ന മുതഅല്ലിം സമ്മേളനത്തില്‍ പി.എ. ജലീല്‍ ഫൈസി പുല്ലങ്കോട്, സി.കെ. അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, പി. സെയ്താലി മുസ്‌ലിയാര്‍ മാമ്പുഴ, വി. ബാപ്പു മുസ്‌ലിയാര്‍, ഇ.കെ. കുഞ്ഞമ്മദ് മുസ്‌ലിയാര്‍, കെ.കെ. അബൂബക്കര്‍ ഫൈസി, ഉമര്‍ മുസ്‌ലിയാര്‍, വി. കുട്ടിഫൈസി, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, കെ.വി. അബ്ദുറഹ്മാന്‍ ദാരിമി, എ.പി. സൈതലവി ഫൈസി, കുഞ്ഞിമുഹമ്മദ് ബാഖവി, മുഹമ്മദ്കുട്ടി ദാരിമി, ജാഫര്‍ ഫൈസി, അബ്ദുല്‍ അസീസ് ദാരിമി, ടി.കെ. ഹംസ ഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു.
- ഉബൈദ് റഹ്‍മാനി -

രാഷ്ട്ര രക്ഷക്കും സമൂഹ നന്മക്കും പരസ്പരം അടുത്തറിയുക

ഷാര്‍ജ്ജ : മതങ്ങളെയും ഇസങ്ങളെയും തിരിച്ചറിയാത്തവരാണ് സമൂഹത്തില്‍ ഛിദ്രതയും വിഭാഗീയതയും സൃഷ്ടിക്കുന്നതെന്നും യഥാര്‍ത്ഥ മതവിശ്വാസികള്‍ക്ക് പരസ്പരം കലഹിക്കാന്‍ സാധിക്കുകയില്ലെന്നും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ സബാ ജോസഫ് അഭിപ്രായപ്പെട്ടു. മതങ്ങളെ കൂടുതല്‍ അടുത്തറിയുവാനും ബന്ധങ്ങള്‍ സുദൃഢമാക്കുവാനുമുള്ള അവസരങ്ങള്‍ വര്‍ദ്ധിക്കണമെന്നും എസ്.കെ.എസ്.എസ്.എഫിന്‍റെ മനുഷ്യജാലിക ഇതിന് മാതൃകയാണെന്നും ഇത്തരത്തില്‍ എല്ലാ വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന രീതിയില്‍ പരിപാടി ഭാവിയില്‍ വിപുലമാവട്ടെ എന്നും ആശംസിച്ചു. ഇന്ത്യന്‍ റിപ്പബ്ലികിനോടനുബന്ധിച്ച് ഷാര്‍ജ്ജ സ്റ്റേറ്റ് എസ്.കെ.എസ്.എസ്.എഫ്. ഒരുക്കിയ മനുഷ്യജാലികയില്‍ കണ്ണി ചേര്‍ന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യജാലിക അബ്ദുറസാഖ് വളാഞ്ചേരിയുടെ അദ്ധ്യക്ഷതയില്‍ ഷാര്‍ജ്ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ്കെ.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് അബ്ദുറസാഖ് തുരുത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നൂറുക്കണക്കിനാളുകള്‍ പരസ്പരം കൈ കോര്‍ത്ത് ദേശീയ പതാക ഉയര്‍ത്തിപ്പിടിച്ച് തീവ്രവാദത്തിനും വര്‍ഗ്ഗീയതക്കുമെതിരെ രാജ്യത്തിന്‍റെ രക്ഷക്ക് വേണ്ടി സൗഹൃദം സൃഷ്ടിക്കാന്‍ ജാലിക സൃഷ്ടിച്ച് പ്രതിജ്ഞ ഏറ്റുചൊല്ലി. അലവിക്കുട്ടി ഹുദവി പ്രമേയ പ്രഭാഷണം നടത്തി. നിസാര്‍ തളങ്കര, കടുവല്ലൂര്‍ അബ്ദുറഹ്‍മാന്‍ മൗലവി, സഅദ് പുറക്കാട്, സയ്യിദ് ശുഐബ് തങ്ങള്‍ പ്രസംഗിച്ചു. അബ്ദുല്ല ചേലേരി, ചേറൂര്‍ അബ്ദുല്‍ ഖാദര്‍ മൗലവി, കലീലുറഹ്‍മാന്‍ കാശിഫി, മജീദ് കാഞ്ഞിരക്കോല്‍, ഖാലിദ് മാട്ടൂല്‍, സുരേന്ദ്രപിള്ള നേതൃത്വം നല്‍കി.
- ഗഫൂര്‍ റഹ്‍മാനി -

റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ മനുഷ്യജാലിക സംഘടിപ്പിച്ചു

റിയാദ് : സമുദായിക സൗഹാര്‍ദം കാക്കുക, രാജ്യത്തിന്‍െറ അഖണ്‌ഡത നിലനിര്‍ത്തുക, അഴിമതിക്കും സ്വജനപക്ഷാപാതത്തിനുമെതിരെ േബാധവല്‍ക്കരിക്കുക എന്നീലക്ഷ്യങ്ങളോടെ ഇന്ത്യന്‍ റിപ്പബ്ലിക്‌ ദിനത്തോടനുബന്ധിച്ച്‌ എസ്‌ കെ എസ്‌ എസ്‌ എഫ്‌ സംഘടിപ്പിച്ച 'മനുഷ്യജാലിക'യുടെ ഭാഗമായി റിയാദ്‌ ഇസ്‌ലാമിക്‌ സെന്‍റര്‍ സംഘടിപ്പിച്ച മനുഷ്യജ്വാലിക 2011 ജനുവരി 28 വെളളിയാഴ്‌ച ഉച്ചക്ക്‌ 1 30 ന്‌ റിയാദ്‌ ബത്ത്‌ഹ ക്ലാസിക്‌ ഓഡിറേറാറിയത്തില്‍ നടന്നു. 'ലോകത്തെ ഏററവും വലിയ ജനാധിപത്യ രാഷ്‌ട്രമായ ഇന്ത്യ ലോകത്തെ ഏററവും വലിയ അഴിമതികളിലേക്കും നാടിനെ ഭരണസ്‌തംബനത്തിലേക്കു നയിക്കുന്ന സ്വജന പക്ഷപാതത്തി ലേക്കും നീങ്ങുന്നത്‌ ആശങ്കജനകമാണ്‌. ഭീകരതയുടെ മുള്‍കിരീടത്തില്‍ ജീവിതം ദുസഹമായ ഒരു സമുദായത്തിന്‌ ആശ്വാസം പകരുന്നതാണ്‌ അസിമാനന്ദ തുടങ്ങിയവരുടെ വെളിപ്പെടുത്തലുകള്‍. പരമോന്നത നീതിപീഠത്തില്‍ വരെ അഴിമതിയുടെ അപസ്വരങ്ങള്‍ ഉയരുന്നത്‌ ആശാവഹമല്ല. ഇന്ത്യയുടെ അഖണ്ഡതയും മതനിരപേക്ഷതയും കാത്തുസൂക്ഷിക്കാന്‍ നാം കൂടുതല്‍ ജാഗ്രത പാലിക്കണം നാടുവിട്ടാലും ജന്മനാടിന്‍െറ ചിന്തകളുണര്‍ത്തി ഒരന്ത്യക്കാരന്‍െറ തന്‍െറ രാജ്യത്തോടുളള സ്‌നേഹ ചിന്തകള്‍ക്ക്‌ ആവേശം പകരും വിധം റിപ്പബ്ലിക്‌ ദിനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച മനുഷ്യജാലികയില്‍ നാം കൈകള്‍ കോര്‍ത്തത്‌ പോലെ മനസ്സുകളെ കൂടി കോര്‍ക്കാന്‍ പ്രചോദനമാകണമെന്ന്‌.' ഉല്‍ഘാടനപ്രസംഗത്തില്‍ ടി പി മുഹമ്മദ്‌ സാഹിബ്‌ (എം ഡി അല്‍ ഹുദാ സ്‌കൂള്‍ ഗ്രൂപ്പ്‌) ഉണര്‍ത്തി. 

'നമ്മുടെ നാടിന്‍െറ പൈതൃകം നനാത്വത്തില്‍ ഏകത്വമാണ്‌. സ്വാതന്ത്ര്യം നേടിയതിനു ശേഷം ഇന്നുവരെയുളള കാലഘട്ടത്തില്‍ വളരെ ചരുങ്ങിയ കാലമൊഴിച്ച്‌ ബാക്കിയെല്ലാം മതേതര ചിന്തകള്‍ ഉള്‍കൊളളുന്നവര്‍ ഇന്ത്യ ഭരിച്ചു എന്നത്‌ ഇന്ത്യയുടെ മസസ്സ്‌ എന്നും മതേതരത്വത്തിനൊപ്പമാണന്നതിന്‍െറ തെളിവാണ്‌. എല്ലാ മുസ്‌ലിംകളും ഭീകരവാദികളല്ല എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്‌ എന്ന ബുഷ്‌ മുതല്‍ മോഡി വരെയുളളവരുടെ വാദഗതികള്‍ പൂര്‍ണമായും തെററാണന്ന്‌ തെളിയിക്കുന്നവയാണ്‌ അസിമാനന്ദ തുടങ്ങിയവരുടെ വെളിപ്പെടുത്തലുകള്‍. ഭീകരതക്ക്‌ മതമില്ല എല്ലാമതങ്ങളിലും വഴി തെററി സഞ്ചരിക്കുന്നവരുണ്ട്‌ .ഭീകരതക്കും അഴിമതിക്കുമെതിരെ ബോധവല്‍ക്കരണവും രാജ്യത്തിന്‍െറ അഖണ്ഡതക്കു വേണ്ടിയുളള ഈ ഒത്തു കൂടലും സന്തേഷകരമാണ്‌.' എന്ന്‌ പ്രമേയപ്രഭാഷണത്തില്‍ അഡ്വ: ശംസുദ്ദീന്‍ (ജനറല്‍ സിക്രട്ടറി യൂത്ത്‌ ലീഗ്‌) പറഞ്ഞു അശറഫ്‌ (ജനറല്‍ സിക്രട്ടറി എം സ്‌ എഫ്‌ മലപ്പുറം ജില്ല, അഡ്വ: അജിത്ത്‌ ( ഒ ഐ സി സി), ബഷീര്‍ ഫൈസി (എസ്‌ വൈ എസ്‌), മൊയ്‌തീന്‍ കോയ ( കെ എം സി സി) തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹബീബുളള പട്ടാമ്പി പ്രതിജ്ഞക്ക്‌ നേതൃത്വം നല്‍കി അബൂബക്കര്‍ ഫൈസി, ആററകോയ തങ്ങള്‍, N C മുഹമ്മദ്‌ കണ്ണൂര്‍, ഫവാസ്‌ ഹുദവി, മുഹമ്മദലി ഹാജി, ഉമര്‍കോയ, അബദു ലത്തീഫ്‌ ഹാജി, ഷൗക്കത്ത്‌ മണ്ണാര്‍ക്കാട്‌, അബൂബക്കര്‍ ബാഖവി സമദ്‌ പെരുമുഖം, അസീസ്‌ പുളളാവൂര്‍ തുടങ്ങിയവര്‍ പ്രസീഡിയം അംഗങ്ങളായിരുന്നു. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വഗതവും സൈയ്‌താലി വലമ്പൂര്‍ നന്ദിയും പറഞ്ഞു.
‍‍അബൂബക്കര്‍ ഫൈസി -

ഹുബ്ബുറസൂല്‍ 2011 പ്രചരണ യോഗം ഉദ്ഘാടനം ചെയ്തു.

കുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ ഫെബ്രുവരി 11, 12 തിയ്യതികളില്‍ നടത്തപ്പെടുന്ന ഹുബ്ബുറസൂല്‍ മഹാസമ്മേളനത്തിന്‍റെ പ്രചരണയോഗം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ലോക സമാധാനത്തിനും ശാന്തിക്കും വേണ്ടി തസ്വവ്വുഫിന്‍റെ മാര്‍ഗ്ഗം സ്വീകരിച്ച് മുന്നോട്ടുപോകാനും ഹുബ്ബുറസൂല്‍ സമ്മേളനം അതിനുള്ള പ്രചരണ മാര്‍ഗ്ഗമാണെന്നും തങ്ങള്‍ പറഞ്ഞു.

ശൈഖ് അബ്ദുസ്സലാം മുസ്‍ലിയാര്‍ അദ്ധ്യക്ഷത വഹിച്ച യോഗം ചെയര്‍മാന്‍ നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഗാലിബ് അല്‍ മശ്ഹൂര്‍ തങ്ങള്‍, നസീര്‍ ഖാന്‍, സിറാജുദ്ദീന്‍ ഫൈസി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സെക്രട്ടറി പി.കെ.എം. കുട്ടി ഫൈസി സ്വാഗതവും ട്രഷറര്‍ സെയ്തലവി ഹാജി ചെന്പ്ര നന്ദിയും പറഞ്ഞു.
- അബ്ദു, കുന്നുംപുറം -

എസ്.കെ.എസ്.എഫ്. മണ്ണംകുഴി യൂണിറ്റ് ദശ വാര്‍ഷികത്തോടനുബന്ധിച്ച്മത പ്രഭാഷണ പരന്പര സംഘടിപ്പിക്കുന്നു

എം.കെ. സിദ്ധീഖ് ഫൈസി -

ആലപ്പുഴ ജില്ല മനുഷ്യജാലികയില്‍ നിന്ന്....- നാസറുദ്ദീന്‍ ബശീര്‍ -

'രാഷ്ട്ര രക്ഷക്ക്‌ സൌഹ്രദത്തിന്റെ കരുതല്‍' മനുഷ്യജാലിക - മംഗലാപുരം


'രാഷ്ട്ര രക്ഷക്ക്‌ സൌഹ്രദത്തിന്റെ കരുതല്‍' എന്ന പ്രമേയവുമായി റിപ്പബ്ലിക്  ദിനത്തില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ കേന്ദ്ര കമ്മിറ്റി അഹ്വാനപ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഗള്‍ഫ്‌ രാജ്യങ്ങളിലും മനുഷ്യജാലിക നടന്നു. കര്‍ണാടകയിലെ മംഗലാപുരത്തെ മൂഡബിദ്രിയില്‍ നടന്ന മനുഷ്യജാലികയില്‍ നിന്നുള്ള ദ്രശ്യം. മൂഡബിദ്രിയില്‍ നടന്ന ദക്ഷിണകന്നഡ ജില്ലാ മനുഷ്യജാലിക റാലി മംഗലാപുരം സംയുക്ത ജമാഅത്ത്‌ ഖാസി ശൈഖുനാ ത്വാഖ അഹ്മദ്‌ മൌലവി അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു.


Message of harmony delivered through 'human chain'


Mangalore : The DK district committee of Samastha Kerala Sunni Students Federation (SKSSF), the student's wing of Samastha Kerala Jam-iyyathul Ulama (SKJU) organised a mega human chain on Republic Day at Moodbidri near here.
Dressed in white, thousands of people from across the coastal region took out a rally from Jyothi Nagar and congregated at Swaraj Maidan where they created a splendid scene of human chain with the slogans of ‘Allahu Akbar’.
The aim of this activity, according the organisers, was to spread the message of unity in diversity to the society. 
Inaugurating the human chain, Central Committee (Mushawara) member of Samastha Kerala Jam-iyyathul Ulama Moulana Abdul Jabbar Musliyar called upon the huge gathering to set an example to all communities of the country through upholding the values of peace, humanity and communal harmony preached by the religion of Islam.
Mangalore Qazi Shaikhuna Thwaqa Ahmed Moulavi Al'azhari earlier inaugurated the rally after performing Du’a.
Speaking on the topic of ‘communal harmony to save the nation’ at a seminar organised at the community hall as part of the event, Haidar Darimi, Mudarris of Kalladka, said that communalism and terrorism are the two major challenges being faced by the nation and peace-loving people should counter those menaces through promoting harmony and religious values.
He said that the religion of Islam not only opposes terrorism and communal disharmony, but also shows better ways to counter them.
Although the constitution of this secular country has permitted the citizens to practice or accept any religion or philosophy, the communal and terrorist forces are opposing it, Darimi lamented.
DK district SKSSF president Abbas Darimi presided over the programme. Sirajuddin Bappalike administered the oath of harmony to the participants of human chain.
Mulky-Moodbidri MLA Abhayachandra Jain, who was the chief guest of the occasion, released the poster of the upcoming national level college students’ camp of SKSSF. Usman Faizi of Thodar released the souvenir.
Salim Faizi delivered the introductory address. KV Sadakathullah welcomed the gathering. Sirajuddin Faizi compered the programme.
Former ZP President KP Sucharitha Shetty, Shareef Faizi Kadaba, Moosal Faizi, I Moidinabba Haji, Shahul Hameed Haji, Abdul Latheef Darimi Renjadi, IK Moosa Darimi Kakkinje, Mahin Darimi Pathoor, KB Abdul Qadir Darimi, Iqbal Moodbidri and Haji HM Abdul Qadir were among those present.

ദേശരക്ഷയുടെ പ്രതിജ്ഞപുതുക്കി മനുഷ്യജാലിക

കോട്ടയ്ക്കല്‍: 'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന സന്ദേശവുമായി എസ്.കെ.എസ്.എസ്.എഫ് കോട്ടയ്ക്കലില്‍ മനുഷ്യജാലിക സംഘടിപ്പിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് അഹ്മദ് അധ്യക്ഷതവഹിച്ചു. കെ.പി.സി.സി മുന്‍ പ്രസിഡന്റ് കെ. മുരളീധരന്‍ മുഖ്യാതിഥിയായിരുന്നു.

കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, വിവേകാമൃത ചൈതന്യ സ്വാമികള്‍, ഫാ. വിന്‍സന്റ് അറയ്ക്കല്‍ എന്നിവര്‍ മനുഷ്യജാലികയിലെ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. പ്രവര്‍ത്തകര്‍ക്ക് ജില്ലാ സെക്രട്ടറി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ മുണ്ടുപാറ, അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, ഫാ. വിന്‍സന്റ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ സ്വാഗതവും യു.എ. മജീദ് ഫൈസി നന്ദിയും പറഞ്ഞു.

കവിതാമത്സര വിജയികള്‍ക്ക് എ.പി. അനില്‍കുമാര്‍ എം.എല്‍.എയും മോഡല്‍ ശാഖകള്‍ക്കുള്ള അവാര്‍ഡ് അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവും വിതരണം ചെയ്തു. പി.പി.മുഹമ്മദ്, ഹാജി കെ. മമ്മദ് ഫൈസി, സയ്യിദ് കെ.കെ.എസ്.തങ്ങള്‍ വെട്ടിച്ചിറ, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, തോപ്പില്‍ കുഞ്ഞാപ്പു ഹാജി, സയ്യിദ് സി.പി.എം.തങ്ങള്‍, കാടാമ്പുഴ മൂസഹാജി, പി.കെ.ലത്തീഫ് ഫൈസി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ശാഹുല്‍ ഹമീദ് മേല്‍മുറി, സലീം എടക്കര എന്നിവര്‍ പങ്കെടുത്തു.

മനുഷ്യജാലികയോടനുബന്ധിച്ച് നടന്ന സൗഹൃദ സെമിനാര്‍ വനംവകുപ്പ് മന്ത്രി ബിനോയ്‌വിശ്വം ഉദ്ഘാടനം ചെയ്തു. എം.പി. മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍ അധ്യക്ഷതവഹിച്ചു. അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ വിഷയാവതരണം നടത്തി. എ.പി. അനില്‍കുമാര്‍ എം.എല്‍.എ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി അബ്ദുറഹീം ചുഴലി എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കാട് മോഡറേറ്ററായിരുന്നു. റവാസ് ആട്ടീരി സ്വാഗതവും അലി കുലങ്ങര നന്ദിയും പറഞ്ഞു.

സംസ്ഥാന സെക്രട്ടേറിയറ്റംഗം ആശിഖ് കുഴിപ്പുറം, ജില്ലാ ട്രഷറര്‍ വി.കെ.എം.റശീദ്, വര്‍ക്കിങ് സെക്രട്ടറി ശമീര്‍ ഫൈസി ഒടമല, സയ്യിദ് ഒ.എം.എസ്.തങ്ങള്‍, ശഹീര്‍ അന്‍വരി പുറങ്ങ്, ജലീല്‍ ഫൈസി അരിമ്പ്ര, അബ്ദുറഹിമാന്‍ മുണ്ടേരി, ശംസുദ്ദീന്‍ ഒഴുകൂര്‍, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍, സിദ്ദീഖ് ചെമ്മാട്, ഇ.സാജിദ് മൗലവി തിരൂര്‍, ഖയ്യൂം കടമ്പോട്, റഫീഖ് ഫൈസി തെങ്ങില്‍, അലി അക്ബര്‍ ഊര്‍ക്കടവ് എന്നിവര്‍ നേതൃത്വം നല്‍കി.

സമൂഹ സമുദ്ധാരണത്തില്‍ മതപണ്ഡിതരുടെ പങ്കാളിത്തം അനിവാര്യം: സമസ്ത

 തിരുവനന്തപുരം: വളര്‍ന്നുവരുന്ന തലമുറക്ക് മതവിരുദ്ധമല്ലാത്ത വിധത്തില്‍ കാലാനുസൃതവും ശാസ്ത്രീയവുമായ മാര്‍ഗമുപയോഗിച്ച് മതശിക്ഷണം നല്‍കുന്നതിന് മതപണ്ഡിതന്മാര്‍ രംഗത്ത് വരണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തെക്കന്‍ മേഖലാ ഉലമ സമ്മേളനം മതപണ്ഡിതരോട് ആഹ്വാനം ചെയ്തു.
ഭൗതിക വിദ്യാഭ്യാസം മതധാര്‍മികതയുമായി യാതൊരു ബന്ധവുമില്ലാത്ത വിധത്തിലാണ് മുന്നോട്ട് പോകുന്നത്. പരലോക ചിന്തയും രക്ഷാശിക്ഷാ ബോധവും ഇലാഹീസ്മരണയും സമൂഹത്തിന് നല്‍കിയാല്‍ മാത്രമേ ധാര്‍മികാധിഷ്ഠിത സമൂഹത്തെ സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളു. ഇതിന് മതവിദ്യാഭ്യാസം പ്രാഥമിക തലത്തില്‍ തന്നെ കുട്ടികളെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.
അധ്യാപകര്‍, രക്ഷിതാക്കള്‍, മഹല്ല്മദ്രസ കമ്മിറ്റികള്‍ എന്നിവര്‍ കൂട്ടായി പരിശ്രമിച്ച് ഇസ്ലാമിക സമൂഹത്തെ മാതൃകാ സമൂഹമാക്കുന്നതില്‍ ശ്രദ്ധരാകേണ്ടതാണ്. പ്രവാചക കാലത്ത് തന്നെ ഇസ്ലാം പ്രചരിച്ച രാജ്യമാണ് കേരളം. അക്കാലം മുതല്‍ നിരാക്ഷേപം തുടര്‍ന്നുവരുന്ന വിശ്വാസാചാരാനുഷ്ഠാനങ്ങള്‍ക്കെതിരായി പുത്തന്‍ പ്രസ്ഥാനക്കാര്‍ നടത്തുന്ന ഉല്‍ബുദ്ധരാക്കാന്‍ മത പണ്ഡിതര്‍ രംഗത്ത് വരണമെന്ന് സമ്മേളനം അഭ്യര്‍ത്ഥിച്ചു. നൂറ്റാണ്ടുകളായി കേരള സമൂഹത്തില്‍ തുടര്‍ന്നുവരുന്ന മതസൗഹൃദം ഇതരസംസ്ഥാനങ്ങള്‍ക്ക് എന്നും മാതൃകയാണ്. ഓരോ സമൂഹവും നേടിയെടുത്ത ബഹുമുഖ നേട്ടങ്ങള്‍ ഈ സൗഹൃദത്തിന്റെ ഭാഗമാണ്.
അടുത്തകാലത്തായി ചിലര്‍ രാഷ്ട്രീയ ലക്ഷ്യം വെച്ചു നടത്തുന്ന വിഭാഗീയ വിദ്വേ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.

ദുബൈ എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിച്ച മനുഷ്യജാലികയില്‍ നിന്ന്...

- മുഹമ്മദ് സാബിര്‍, മട്ടമ്മല്‍ -

ട്രോഫി പ്രദര്‍ശിപ്പിച്ചു

തിരൂരങ്ങാടി : ദാറുല്‍ ഹുദാ അന്തര്‍കലാലയ കലോല്‍സവത്തിന്റെ ഗ്രാന്റ്‌ ഫിനാലയിലെ വിജയകള്‍ക്ക്‌ വിതരണം ചെയ്യാനുള്ള ട്രോഫികള്‍ പാണക്കാട്‌ സയ്യിദ്‌ ബശീറലി ശിഹാബ്‌ തങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ചടങ്ങില്‍ ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ , ഡോ. ബഹാഹുദ്ദീന്‍ മുഹമ്മദ്‌ നദ്‌വി , അബ്‌ദുറബ്ബ്‌ എം.എല്‍.എ സംബന്ധിച്ചു. 
- മന്‍സൂര്‍ കളനാട് -

തീവ്രവാദ സംഘടനകള്‍ സമാധാനം തകര്‍ക്കുന്നു - നാസര്‍ ഫൈസി കൂടത്തായി

കാപ്പാട്‌ : സമാധാനത്തിന്റെ പേരില്‍ രംഗത്ത്‌ വരുന്ന മത തീവ്രവാദ സംഘടനകള്‍ രാജ്യത്ത്‌ സമാധാനം തകര്‍ക്കുകയാണെന്ന്‌ നാസര്‍ ഫൈസി കൂടത്തായി പ്രസ്ഥാവിച്ചു. വികാരത്തിനു പകരം വിവേകത്തോടെയുള്ള മുന്നേറ്റമാണ്‌ മുസ്‌ലിംകള്‍ക്ക്‌ അഭികാമ്യം - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാപ്പാട്‌ ഖാസി കുഞ്ഞി ഹസ്സന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക്ക്‌ അക്കാദമിയില്‍ അല്‍ ഇഹ്‌സാന്‍ സംഘടിപ്പിച്ച 'റിപ്പബ്ലിക്ക്‌ ദിന ചിന്തകള്‍ ' പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പാള്‍ ഡോ. യൂസുഫ്‌ മുഹമ്മദ്‌ നദ്‌വി അദ്ധ്യക്ഷത വഹിച്ചു.
അബ്‌ദുറശീദ്‌ റഹ്‌മാനി കൈപ്രം ഉദ്‌ഘാടനം ചെയ്‌തു. എം.എ. അഹ്‌മദ്‌ കോയ ഹാജി പതാക ഉയര്‍ത്തി. വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച റിപ്പബ്ലിക്ക്‌ ഇന്ത്യ ശ്രദ്ധേയമായി. മാനേജര്‍ അബൂബക്കര്‍ , സയ്യിദ്‌ ശാക്കിര്‍ ഹുദവി, ഉമറലി അറക്കല്‍ , സലീം ഹുദവി, മുഹമ്മദ്‌ ഇംറാന്‍ നദ്‌വി (ഡല്‍ഹി), അബൂബക്കര്‍ ,  സ്വദഖത്തുല്ല, ശറഫുദ്ദീന്‍ , റാഫി തുടങ്ങിയവര്‍ സംസാരിച്ചു.

എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക രാഷ്ട്രസ്‌നേഹത്തിന്റെ വിളംബരമായി

മനാമ: 'രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് കര്‍ണാടക ക്ലബ്ബില്‍ സംഘടിപ്പിച്ച     മനുഷ്യജാലിക പ്രവാസി സമൂഹത്തില്‍ സ്‌നേഹ സൗഹാര്‍ദ്ദ സന്ദേശം പകരുന്നതായി. മത, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ക്കൊപ്പം നൂറുകണക്കിന് യുവജനങ്ങള്‍ പരിപാടിയില്‍ കൈകോര്‍ത്തു.

സമസ്ത കേരള സുന്നി ജമാ അത്ത് ബഹ്‌റൈന്‍ പ്രസിഡന്റ് സി.കെ.പി. അലി മുസ്ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. റേഡിയോ വോയ്‌സ് ചെയര്‍മാന്‍ പി.ഉണ്ണിക്കൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. എസ്.കെ.എസ്.എസ്. എഫ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഇബ്രാഹിം ഫൈസി പേരാല്‍ പ്രമേയ പ്രഭാഷണം നടത്തി. മെറുല്‍ ഫാറൂഖ് ഹുദവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സയ്യിദ് അസ്ഹര്‍ തങ്ങള്‍ കൊയിലാണ്ടി, കെ.എം.സി.സി. ജനറല്‍ സെക്രട്ടറി എസ്.വി. ജലീല്‍, ഒ.ഐ.സി.സി. ബഹ്‌റൈന്‍ പ്രസിഡന്റ് രാജു കല്ലുപുറം, മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ചെമ്പന്‍ ജലാല്‍, സിസിഐഎ സര്‍വ്വീസ് സെക്രട്ടറി കെ.ടി. സലീം, സിജി ബഹ്‌റൈന്‍ ചീഫ് കോര്‍ഡിനേറ്റര്‍ റഫീഖ് അബ്ദുല്ല ഹംസ അന്‍വരി, സമസ്ത ബഹ്‌റൈന്‍ ഝന. സെക്രട്ടറി എസ്.എം. അബ്ദുല്‍ വാഹിദ്, നൗഷാദ് മലയില്‍ തുടങ്ങിയവര്‍ ആസംശകളര്‍പ്പിച്ചു. ശഹീര്‍, അശ്‌റഫ് മലയില്‍, നൗശാദ് പാപ്പിനിശ്ശേരി, ഖാസിം റഹ്മാനി ദേശീയ ഗാനമാലപിച്ചു. 
ഉബൈദുല്ല റഹ് മാനി കൊമ്പംകല്ല് , മജീദ്‌ കുണ്ടോട്ടി എന്നിവര്‍ ലൈവ് പ്രോഗ്രമ്മിനു നേത്രതം നല്‍കി. എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈന്‍ പ്രസിഡന്റ് മുഹമ്മദലി ഫൈസി വയനാട് സ്വാഗതവും ജന. സെക്രട്ടറി  മൗസല്‍ മൂപ്പന്‍ നന്ദിയും പറഞ്ഞു. 

Sibaq 2011 Logo

സിബാഖ് : ടീം പരേഡ് 28ന് (ഇന്ന്)

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇന്‍റര്‍ കോളീജിയേറ്റ് മീറ്റിനോടനുബന്ധിച്ചുള്ള ടീം പരേഡ് 28ന് നടക്കും. വൈകീട്ട് 4 മണിക്ക് മഖാം സിയാറത്തോടെ ആരംഭിക്കുന്ന ടീം പരേഡ് ഘോഷയാത്ര ഹിദായ നഗറില്‍ സമാപിക്കും. കേരളത്തിലെ പതിനീറ് സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 2000 ത്തോളം പേര്‍ വ്യത്യസ്ഥ ഗ്രൂപ്പുകളിലായി പരേഡില്‍ അണിനിരക്കും. പരേഡിന് ശേഷം 5.30ന് സിബാഖ് നഗരിയില്‍ സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ കൊടിയുയര്‍ത്തുന്നതോടെ സിബാഖിന് ഔദ്യോഗിക തുടക്കമാകും.
- മന്‍സൂര്‍ ഡി.എം. കളനാട് -

തിരുവനന്തപുരം ജില്ല സംഘടിപ്പിച്ച മനുഷ്യജാലികയില്‍ നിന്ന്..

- ശമീര്‍ പെരിങ്ങുമ്മല -

എസ്.കെ.എസ്.എസ്.എഫ്. തിരുവനന്തപുരം ജില്ല മനുഷ്യജാലിക നടത്തി

തിരുവനന്തപുരം : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വിദ്യാര്‍ത്ഥി വിഭാഗമായ സമസ്ത കേരള സുന്നി സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ (SKSSF) ന്‍റെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയവുമായി തിരുവനന്തപുരം ജില്ലയുടെ മനുഷ്യജാലിക കണിയാപുരത്ത് നടന്നു.

രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന വര്‍ഗ്ഗീയ തീവ്രവാദ ഫാഷിസ പ്രവണതകളെ തടയിടാന്‍ ഗവണ്‍മെന്‍റ് തയ്യാറാകണമെന്നും ബാബരി മസ്ജിദ് യഥാ സ്ഥലത്ത് നിര്‍മ്മിക്കണമെന്നും അകാരണമായി ജയിലിലടക്കപ്പെട്ട നിരപരാധികളെ ഉടന്‍ വിട്ടയക്കണമെന്നും സമുദായത്തിന്‍റെ പേരില്‍ ചിലര്‍ നടത്തുന്ന ഇസ്‍ലാമിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്നും പ്രമേയ പ്രഭാഷണത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ ബശീര്‍ പനങ്ങാങ്ങര ആവശ്യപ്പെട്ടു.

കഴക്കൂട്ടം വെട്ടുറോഡ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച ജാലികാ സന്ദേശ യാത്രക്ക് എസ്.കെഎസ്.എസ്.എഫ്. മുന്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുസ്സലാം വേളി, ജംഇയ്യത്തുല്‍ ഉലമാ ജില്ലാ പ്രസിഡഡന്‍റ് ടി. അബൂബക്കര്‍ ഫൈസി, എസ്.കെ.ജെ.എം. ജനറല്‍ സെക്രട്ടറി നസീര്‍ ഖാന്‍ ഫൈസി, സമസ്ത ജില്ലാ കോ-ഓര്‍ഡിനേഷന്‍ ചെയര്‍മാന്‍ സഈദ് മുസ്‍ലിയാര്‍ വിഴിഞ്ഞം, എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി ആലംകോട് ഹസ്സന്‍, ഹുസൈന്‍ മുസ്‍ലിയാര്‍, അബ്ദുറഹ്‍മാന്‍ ബാഖവി വര്‍ക്കല, ഫാറൂഖ് ബീമാപ്പള്ളി, സുബൈര്‍ വഴിമുക്ക്, സക്കീര്‍ മുസ്‍ലിയാര്‍ പെരുമാതുറ, നൌഷാദ് അന്‍വരി തുടങ്ങിയ പ്രമുഖര്‍ യാത്രക്ക് നേതൃത്വം നല്‍കി. അഡ്വ. ഹലീം സാഹിബ് കണിയാപുരം, ആരിഫലി, സിദ്ദീഖ് ഫൈസി കണിയാപുരം, ശഹീര്‍ കാപ്പിക്കട, ശഹീര്‍ജി അഹമ്മദ്, നൌഷാദ് ജാവാ കോട്ടേജ്, ശറഫുദ്ധീന്‍ ബാഖവി കല്ലറ, ഫഖ്റുദ്ദീന്‍ ബാഖവി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. എസ്.കെ.എസ്.എസ്.എഫ്. ജില്ലാ സെക്രട്ടറി ശമീര്‍ പെരിങ്ങുമ്മല സ്വാഗതവും അന്‍സര്‍ മുസ്‍ലിയാര്‍ നന്ദിയും പറഞ്ഞു.
- ശമീര്‍ പെരിങ്ങുമ്മല -

ദമാം ഇസ്‍ലാമിക് സെന്‍റര്‍ മനുഷ്യജാലിക ഫോട്ടോസ്
- അബ്ദുറഹ്‍മാന്‍ മലയമ്മ -

ദേശ സ്നേഹത്തിന്‍റെ ഉണര്‍ത്തു പാട്ടായി മനുഷ്യജാലിക

തൊടുപുഴ : രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതക്കുമെതിരെ ചില ശക്തികള്‍ വളര്‍ന്നു വരുന്നത് ജനാധിപത്യ വിശ്വാസികള്‍ ഗൗരവമായി കാണണമെന്ന് പി.ജെ. ജോസഫ് എം.എല്‍.എ അഭിപ്രായപ്പെട്ടു. രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന സന്ദേശവുമായി സമസ്ത കേരള സുന്നി സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി റിപ്പബ്ലിക് ദിനത്തില്‍ തൊടുപുഴയില്‍ സംഘടിപ്പിച്ച മനുഷ്യ ജാലിക ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിവിധ മതങ്ങള്‍ തമ്മിലുള്ള ഐക്യവും പരസ്പര വിശ്വാസവുമാണ് രാജ്യത്തിന്‍റെ പൈതൃകം. ശാന്തിയും സമാധാനവും നിലനില്‍ക്കുന്ന രാജ്യത്ത് മാത്രമേ വികസനം യാഥാര്‍ത്ഥ്യമാകൂ എന്ന് അദ്ദേഹം പറഞ്ഞു. നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ കൈകള്‍ കോര്‍ത്ത് രാഷ്ട്ര സുരക്ഷ കാത്തു സൂക്ഷിക്കാനും രാജ്യത്തിന്‍റെ പുരോഗതിക്കായി പ്രയത്നിക്കാനും പ്രതിജ്ഞയെടുത്തു.
എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡന്‍റ് ജലീല്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റശീദ് ഫൈസി വെള്ളായിക്കോട് പ്രമേയ പ്രഭാഷണം നടത്തി. കോടിക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് അരീഷ്കുമാര്‍, മുഹമ്മദ് വെട്ടിക്കല്‍, കെ.എസ്. ഹസന്‍ കുട്ടി, ശിബിലി സാഹിബ്, എം.എം. അബ്ദുല്‍ ലത്തീഫ്, ..എം. അമീന്‍, വി.ബി. ദിലീപ് കുമാര്‍, വി.ആര്‍. പ്രമോദ്, ജേക്കബ് ജെ. കോണിക്കല്‍, കെ.. മുഹമ്മദ് മുസ്‍ലിയാര്‍, അബ്ദുല്‍ കരീം മൗലവി, അബ്ദുല്‍ കബീര്‍ റശാദി, ഷാജഹാന്‍ മൗലവി, പി.എസ്. അബ്ദുല്‍ ജബ്ബാര്‍, അബ്ദുറഹ്‍മാന്‍ സഅദി, പി.എസ്. സുബൈര്‍, .ബി. സൈതലവി, ഇസ്‍മാഈല്‍ ഫൈസി, ജലീല്‍ ദാരിമി, അശ്റഫ് അശ്റഫി, പരീത് മുട്ടം, പി.എസ്. മുഹമ്മദ്, വി.. സുലൈമാന്‍, വി.. അലി മാസ്റ്റര്‍, ഹനീഫ മുസ്‍ലിയാര്‍, പി.എസ്. സുലൈമാന്‍ പങ്കെടുത്തു.
- പി.കെ.. ലത്തീഫ്, തൊടുപുഴ -

ഇടുക്കി ജില്ലാ മനുഷ്യജാലിക ഫോട്ടോസ് (തൊടുപുഴ)


ഷാര്‍ജ്ജ എസ്.കെ.എസ്.എസ്.എഫ്. മനുഷ്യജാലിക നാളെ കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

ഷാര്‍ജ്ജ : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. ഷാര്‍ജ്ജ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 28 വെള്ളിയാഴ്ച വൈകുന്നേരം 7.30 ന് ഷാര്‍ജ്ജ ദഅ്‍വാ സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന മനുഷ്യജാലിക അബ്ദുറസാഖ് വളാഞ്ചേരിയുടെ അദ്ധ്യക്ഷതയില്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ യുവ പണ്ഡിതന്‍ അലവിക്കുട്ടി ഹുദവി പ്രമേയ പ്രഭാഷണം നടത്തും. സഅദ് പുറക്കാട്, നിസാര്‍ തലങ്കര, കടവല്ലൂര്‍ അബ്ദുറഹ്‍മാന്‍ മുസ്‍ലിയാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും. തുടര്‍ന്ന് എസ്.കെ.എസ്.എസ്.എഫ്. ഷാര്‍ജ്ജ സ്റ്റേറ്റ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് മനുഷ്യജാലിക തീര്‍ക്കും. തുടര്‍ന്ന് ജാലിക പ്രതിജ്ഞയും എടുക്കും. എസ്.കെ.എസ്.എസ്.എസ് ഷാര്‍ജ്ജ സ്റ്റേറ്റ് പ്രസിഡന്‍റ് അബ്ദുല്‍ റസാഖ് തുരുത്തി സ്വാഗതവും ജനറല്‍ സെക്രട്ടറി റഫീഖ് കിഴിക്കര നന്ദിയും പറയും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0557215560 എന്ന നന്പറില്‍ ബന്ധപ്പെടാവുന്നതാണ്. എസ്.കെ.എസ്.എസ്.എഫ്. ഷാര്‍ജ്ജ സ്റ്റേറ്റ് കമ്മിറ്റിയുടെ കീഴിലുള്ള മുഴുവന്‍ ജില്ലകളിലെ പ്രവര്‍ത്തകരും കൃത്യസമയത്ത് തന്നെ പരിപാടിയില്‍ എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
- ഗഫൂര്‍ റഹ്‍മാനി -

തലശ്ശേരി മനുഷ്യജാലിക ഫോട്ടോസ്
- മുഹമ്മദ് ഹാരിസ് -

മനുഷ്യജാലിക ദുബൈ : പ്രോഗ്രാം നോട്ടീസ്

- അബ്ദുല്‍ ഹക്കീം ഫൈസി -

ബഹ്റൈന്‍ മനുഷ്യജാലിക ഫോട്ടോസ്
- ഉബൈദ് റഹ്‍മാനി -