SKSSF ത്വലബ 'തജ്‌ലിയ' സംസ്ഥാന ലീഡേഴ്‌സ് മീറ്റ് ഇന്ന്
കോഴിക്കോട്: എസ് കെ എസ് എസ് എഫ് ത്വലബ വിംഗ് 'തജ്‌ലിയ' സംസ്ഥാന ലീഡേഴ്‌സ് മീറ്റ് ഇന്ന് (വ്യാഴം) മുക്കം ദാറുസ്സലാഹ് ഇസ്ലാമിക് അക്കാദമിയില്‍ ആരംഭിക്കും. സംസ്ഥാന ജില്ലാ ഭാരവാഹികള്‍ പങ്കെടുക്കുന്ന ലീഡേഴ്‌സ് മീറ്റ് ഇന്നും നാളെയും വിവിധ സെഷനുകളിലായി നടക്കും. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫഖ്‌റുദ്ധീന്‍ ഹസനി കണ്ണന്തളി, ഉമര്‍ ഫൈസി മുക്കം, സയ്യിദ് മുബശ്ശിര്‍ ജമലുലൈല്ലി തങ്ങള്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, കെ എന്‍ എസ് മൗലവി തിരുവമ്പാടി, സത്താര്‍ പന്തലൂര്‍, റഷീദ് ഫൈസി വെള്ളായിക്കോട്, സലാം ഫൈസി മുക്കം, കുഞ്ഞാലന്‍ കുട്ടി ഫൈസി, ഫൈസല്‍ ഫൈസി മടവൂര്‍, സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, ഒ പി എം അഷ്‌റഫ്, ഉമറുല്‍ ഫാറൂഖ് ഹുദവി പാലതിങ്ങള്‍, റഷീദ് മാസ്റ്റര്‍ കൊടിയൂറ, ബാസിത്ത് ഹുദവി ചെമ്പ്ര, റിയാസ് ഫൈസി പാപ്പിനിശ്ശേരി തുടങ്ങിയവര്‍ വിവിധ സെഷനൂകളില്‍ പങ്കെടുക്കും. ആറു മാസത്തിനുള്ള കര്‍മ പദ്ധതി ക്യാമ്പില്‍ ആസൂത്രണം ചെയ്യും.
യോഗത്തില്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, മുഹമ്മദ് ജുറൈജ് കണിയാപുരം, സൈഫുദ്ധീന്‍ തങ്ങള്‍, ഹബീബ് വരവൂര്‍, സുഹൈല്‍ ഇരുട്ടി, റാഷീദ് പന്തിയങ്കര, ആശിഖ് ഇബ്‌റാഹീം, ജുനൈദ് തങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
- SKSSF STATE COMMITTEE