Showing posts with label SKSSF-State. Show all posts
Showing posts with label SKSSF-State. Show all posts

S.K.S.S.F. ഇബാദ് തസ്കിയത്ത് കോണ്‍ഫറന്‍സ് ആഗസ്ത് 5,6 തിയതികളിൽ ആലപ്പുഴയില്‍

എസ്. കെ. എസ്. എസ് എഫ്‌ മുപ്പത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ദഅവ വിഭാഗമായ ഇബാദ് സത്യം സ്വത്വം സമർപ്പണം എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന കേരള തസ്കിയത്ത് കോണ്‍ഫറന്‍സ് ഈ വരുന്ന ആഗസ്ത് 5,6 തിയതികളിൽ ആലപ്പുഴ വലിയ കുളത്ത്‌ വെച്ച് നടക്കും. കേരളത്തിന് അകത്തും പുറത്തുമുള്ള ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന വിപുലമായ പരിപാടിയാണ് തസ്കിയത്ത് കോണ്‍ഫറന്‍സ്. "ആത്മ സംസ്കരണം സംബന്ധിച്ച വ്യത്യസ്ത വിഷയങ്ങളില്‍ പ്രഗത്ഭരുടെ നേതൃത്വത്തിലുള്ള ക്ലാസുകൾ, ഇശഖ് തൗബ മജ്ലിസുകൾ, മറ്റ് വിവിധ സെഷനുകൾ എന്നിവയടങ്ങുന്നതായിരിക്കും തസ്കിയത്ത് കോണ്‍ഫറന്‍സ്. സമസ്ത പ്രസിഡന്റ് ജിഫ് രി മുത്തുകോയ തങ്ങൾ, പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍, കേന്ദ്ര മുശാവറ അംഗം അബ്ദുൽ സലാം ബാഖവി, അബ്ദുൽ ഹമീദ്‌ ഫൈസി ഓണമ്പിള്ളി, മുഹമ്മദ് ഫൈസി റഷീദ്‌ ഫൈസി വെള്ളായിക്കോട്‌, സയ്യിദ്‌ ഫഖ്‌റുദ്ദീൻ തങ്ങൾ, സയ്യിദ്‌ ഹാഷിർ അലി ഷിഹാബ്‌ തങ്ങൾ, സാലിം ഫൈസി കൊളത്തൂർ, നഷാദ്‌ ബാഖവി, മഅ്മൂൻ ഹുദവി തുടങ്ങിയ പ്രഗത്ഭരായ ആളുകൾ വിഷയാവതരണങ്ങൾക്ക് നേതൃത്വം നല്‍കും. ആധുനിക സമൂഹത്തിൽ ഉയർന്ന് വന്നുകൊണ്ടിരിക്കുന്ന ലക്ഷ്യബോധമില്ലായ്‌മക്കും ജീർണതയ്ക്കും മറ്റു സാമൂഹിക പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ് തസ്കിയത്ത് കോണ്‍ഫറന്‍സിന്റെ ലക്ഷ്യം.
- SKSSF STATE COMMITTEE

ട്രെന്റ് പ്രീസ്കൂൾ മാനേജ്മെന്റ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

കോഴിക്കോട് : എസ്. കെ. എസ്. എസ്. എഫ് ട്രെന്റ് പ്രീസ്കൂൾ മാനേജ്മെന്റ് ചെയർമാൻ കൺവീനർമാർക്കായി ഏകദിന ട്രെയിനിങ് ക്യാമ്പ് കോഴിക്കോട് വച്ച് നടന്നു. സമസ്ത കേരള എംപ്ലോയിസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് മുസ്തഫ മാസ്റ്റർ മുണ്ടുപാറ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കെ എ റഷീദ് ഫൈസി വെള്ളായിക്കോട് അധ്യക്ഷത വഹിച്ചു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സത്താർ പന്തല്ലൂർ മുഖ്യപ്രഭാഷണം നടത്തി. വിവിധ സെഷനുകളിൽ ട്രെന്റ് പ്രീസ്കൂൾ ചെയർമാൻ ഡോ അബ്ദുൽ മജീദ് കൊടക്കാട്, ട്രെന്റ് സംസ്ഥാന കൺവീനർ ഡോ അബ്ദുൽ കയ്യും, മുഹമ്മദ് റാഫി വയനാട് നേതൃത്വം നൽകി. ഷാഫി മാസ്റ്റർ ആട്ടീരി, ഫാറൂഖ് ഫൈസി മണിമൂളി, അഷ്റഫ് മലയിൽ, ഡോ അബ്ദുല്ല വേങ്ങര, ജുനൈദ് പാറപ്പള്ളി, അതാഹുല്ല റഹ്മാൻ ഫൈസി, മുഹമ്മദ് കുട്ടി കുന്നുംപുറം തുടങ്ങിയവർ സംസാരിച്ചു.
- SKSSF STATE COMMITTEE

SKSSF മുപ്പത്തി അഞ്ചാം വാര്‍ഷികം; പോസ്റ്റര്‍ പ്രകാശനം ചെയ്തു

മലപ്പുറം: സത്യം, സ്വത്വം, സമര്‍പ്പണം' എന്ന പ്രമേയവുമായി എസ്. കെ. എസ്. എസ്. എഫ് മുപ്പത്തി അഞ്ചാം വാര്‍ഷികത്തിന്റെ പോസ്റ്റര്‍ പ്രകാശനം പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. പാണക്കാട് നടന്ന ചടങ്ങില്‍ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, ഒ. പി. എം അഷ്‌റഫ് കുറ്റിക്കടവ്, ശമീര്‍ ഫൈസി ഒടമല, സയ്യിദ് അബ്ദുല്‍ റശീദ് അലി ശിഹാബ് തങ്ങള്‍, അസ്‌ലം ഫൈസി ബാംഗ്ലൂര്‍, ആര്‍. വി അബൂബക്കര്‍ യമാനി, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, ശഹീര്‍ അന്‍വരി പുറങ്ങ്, യൂനുസ് ഫൈസി വെട്ടുപാറ, നൗഷാദ് ചെട്ടിപ്പടി, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, ഫൈറൂസ് ഫൈസി ഒറവമ്പുറം, സുബൈർ ഫൈസി, എന്നിവര്‍ സംബന്ധിച്ചു.

ജുമുഅ സമയത്തുള്ള പരീക്ഷ; SKSSF സംസ്ഥാന കമ്മിറ്റി പി.എസ്.സി ചെയര്‍മാന് കത്തയച്ചു

കോഴിക്കോട്: പി.എസ്.സിയിലും ഇസ്ലാമോഫോബിയ വളരുന്നുണ്ടോയെന്ന് ആശങ്കപ്പെടുന്നതായി എസ്.കെ.എസ്.എസ്.എഫ്. ജുമുഅ സമയങ്ങളില്‍ പരീക്ഷ നിശ്ചയിക്കുന്നത് പലപ്പോഴും ആവര്‍ത്തിക്കുന്നുണ്ടെന്നും ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. കൂടുതല്‍ മുസ്ലിം ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്ന അറബിക് വെള്ളിയാഴ്ച ജുമുഅ സമയത്ത് നിശ്ചയിച്ചത് അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജുമുഅ സമയത്തെ പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ടു എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് പി.എസ്.സി ചെയര്‍മാന് കത്തയച്ചു.
- SKSSF STATE COMMITTEE

ക്യാമ്പസ് വിംഗ് സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പ് 'ഹിറ' സമാപിച്ചു

വയനാട്: എസ്. കെ. എസ്. എസ്. എഫ് ക്യാമ്പസ് വിംഗ് ദ്വിദിന സ്റ്റേറ്റ് എക്സിക്യൂട്ടീവ് ക്യാമ്പ് 'ഹിറ' സമാപിച്ചു. കാലികമായി സമൂഹത്തോട് സംവദിക്കാനും ഇടപെടാനും പ്രാപ്തരായ പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്ന ഡ്രീം ടീം പ്രൊജക്റ്റ് അവതരണവും, കര്‍മപദ്ധതികളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത ഫാറൂഖ് കോളേജ്, എം. ഇ. എ എഞ്ചിനീയറിംഗ് കോളേജ്, എന്‍. ഐ. ടി കോഴിക്കോട്, സി. ഇ. ടി തിരുവനന്തപുരം എന്നീ 4 മോഡല്‍ ക്യാമ്പസ് യൂണിറ്റുകളുടെ പ്രഖ്യാപനവും നടന്ന ക്യാമ്പില്‍ ജില്ലാ ക്യാമ്പസ് കോളുകള്‍ വിപുലമായി സംഘടിപ്പിക്കാനും തീരുമാനിച്ചു.

വൈത്തിരി വാര്‍ഡ്-80 റിസോട്ടില്‍ നടന്ന എക്സിക്യൂട്ടീവ് ക്യാമ്പ് എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന ജന. സെക്രട്ടറി റഷീദ് ഫൈസി വെളളായിക്കോട് ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, സെക്രട്ടേറിയറ്റ് ഇന്‍ചാര്‍ജ് അലി മാസ്റ്റര്‍, ട്രന്റ് മഫാസ് ഡയറക്ടര്‍ റാഫി മാസ്റ്റര്‍, ഇബാദ് സംസ്ഥാന സമിതി ജന. കണ്‍വീനര്‍ റഫീഖ് ചെന്നൈ, എസ്. കെ. എസ്. എസ്. എഫ് വൈത്തിരി മേഖല പ്രസിഡന്റ് നൗഷാദ് എന്നിവര്‍ വിവിധ സെഷനുകളില്‍ സംവദിച്ചു. ക്യാമ്പസ് വിംഗ് അലുംനി ചെയര്‍മാന്‍ ഡോ. അബ്ദുല്‍ ഖയ്യൂം, ക്യാമ്പസ് വിംഗ് സംസ്ഥാന സമിതി കോര്‍ഡിനേറ്റര്‍ മുഹമ്മദ് യാസീന്‍ വാളക്കുളം, ചെയര്‍മാന്‍ ഡോ. മുഹമ്മദ് ശാക്കിര്‍ കൊടുവള്ളി, വൈസ് ചെയര്‍മാന്‍ ബാസിത് മുസ്ലിയാരങ്ങാടി, ജനറല്‍ കണ്‍വീനര്‍ സമീര്‍ കണിയാപുരം, വര്‍ക്കിംഗ് കണ്‍വീനര്‍ അബ്ദുല്‍ ഹസീബ്, ജോയിന്റ് കണ്‍വീനര്‍മാരായ ഹസന്‍ ബസ്വരി, ഉമൈര്‍ പള്ളത്ത്, മുഹമ്മദ് അറഫാത്ത്, എസ്. ഐ. ടി. കോര്‍ഡിനേറ്റര്‍ ശഹീര്‍ കോണോട്ട്, മീഡിയ കോര്‍ഡിനേറ്റര്‍ അംജദ്, മുനീര്‍ മോങ്ങം എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
- SKSSF STATE COMMITTEE

സമസ്ത വെല്ലുവിളികളെ അതിജീവിച്ച പ്രസ്ഥാനം: മുസ്തഫല്‍ ഫൈസി

കോട്ടക്കല്‍: എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് മുന്നേറുന്ന പ്രസ്ഥാനമാണ് സമസ്തയെന്നും ഭീഷണി കൊണ്ടും കുപ്രചരണങ്ങള്‍ കൊണ്ടും സമസ്തയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വര്‍ സ്വയം തകരുമെന്നും സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ എം പി മുസ്തഫല്‍ ഫൈസി പ്രസ്ഥാവിച്ചു. കോട്ടക്കല്‍ ശീറാസ് റസിഡന്‍ഷ്യല്‍ കാമ്പസില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു. ക്യാമ്പില്‍ സംസ്ഥാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ജില്ലാ പ്രസിഡന്റ് സെക്രട്ടറിമാര്‍ സംസ്ഥാന സബ് കമ്മറ്റി ചെയര്‍മാര്‍ കണ്‍വീനര്‍മാര്‍ പങ്കെടുത്തു. എസ് കെ എസ് എസ് എഫ് സംസ്ഥാനവൈസ് പ്രസിഡന്റ് സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി.സയ്യിദ് നിയാസ് അലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സമസ്ത കേന്ദ്ര മുശാവറ അംഗം എം പി മുസ്തഫല്‍ ഫൈസി ഉദ്ഘാടനം ചെയ്തു.എസ് വൈ എസ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യ പ്രഭാഷണം നടത്തി. സത്താര്‍ പന്തലുര്‍ ആമുഖ പ്രഭാഷണവും കര്‍മ്മ പദ്ധതി അവതരണം ജന.സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോടും നടത്തി.

ക്യാമ്പില്‍ സംഘടനയുടെ ആറ് മാസത്തെ കര്‍മ്മ പദ്ധതിയും ആനുകാലിക വിഷയങ്ങളും ചര്‍ച്ച ചെയ്തു. സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി സമാപന പ്രാര്‍ത്ഥന നടത്തി. ആശിഖ് കഴിപ്പുറം ക്യാമ്പ് നിയന്ത്രിച്ചു. ബഷീര്‍ അസ്അദി നമ്പ്രം, അന്‍വര്‍ മുഹിയുദ്ധീന്‍ ഹുദവി, ഇസ്മായീല്‍ യമാനി മംഗലാപുരം, അനീസ് റഹ്മാന്‍ മണ്ണഞ്ചേരി, അബ്ദുല്‍ ഖാദര്‍ ഹുദവി പള്ളിക്കര, ത്വാഹ നെടുമങ്ങാട്, ശമീര്‍ ഫൈസി ഒടമല എന്നിവര്‍ സംസാരിച്ചു.വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മുട്ടില്‍ സ്വാഗതവും ഒ പി അഷ്‌റഫ് കുറ്റിക്കടവ് നന്ദിയും പറഞ്ഞു

പാഠ്യപദ്ധതിയിലെ ജെന്റര്‍ ന്യൂട്രല്‍ ആശയങ്ങള്‍ ഉപേക്ഷിക്കണം: എസ് കെ എസ് എസ് എഫ്

കോഴിക്കോട്: കേരള പാഠ്യ പദ്ധതി ചട്ടക്കൂടിലെ ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഇത് സംബന്ധമായി സ്‌കൂള്‍ തലങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും നടക്കുന്ന ചര്‍ച്ചകളില്‍ രക്ഷിതാക്കളും പൊതു പ്രവര്‍ത്തകരും വിയോജിപ്പ് അറിയിക്കാന്‍ മുന്നോട്ട് വരണം. ഭാവിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ലിംഗരാഹിത്യ ആശയങ്ങള്‍ സംസ്‌കാര സമ്പന്നമായ ഒരു സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ഇടകലര്‍ന്നിരിക്കുന്ന ക്ലാസ്സ് റൂമുകളും ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുകളും ഇത്തരം ആശയത്തിന്റെ സ്വാധീനഫലമായി നടപ്പാക്കുന്നതാണ്. മഹാഭൂരിപക്ഷം മതവിശ്വാസികള്‍ ജീവിക്കുന്ന കേരളത്തില്‍ ഇത്തരം പ്രതിലോമകരമായ ആശയങ്ങള്‍ പാഠ്യപദ്ധതിയിലൂടെ ഒളിച്ചുകടത്താന്‍ ശ്രമിക്കുന്നത് ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തലുര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, ആശിഖ് കുഴിപ്പുറം, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ജലീല്‍ ഫൈസി അരിമ്പ്ര, ശഹീര്‍ അന്‍വരി പുറങ്ങ്,ശമീര്‍ ഫൈസി ഒടമല, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, അബൂബക്കര്‍ യമാനി കണ്ണൂര്‍, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, അനീസ് ഫൈസി മാവണ്ടിയൂര്‍, താജുദ്ധീന്‍ ദാരിമി പടന്ന,മുഹമ്മദ് ഫൈസി കജ,ഫാറൂഖ് ഫൈസി മണിമൂളി,അലി വാണിമേല്‍ എന്നിവര്‍ സംസാരിച്ചു.ജനറല്‍ സെക്രട്ടറി റശീദ് ഫൈസി വെള്ളയിക്കോട് സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മുട്ടില്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

എസ്.കെ.എസ്.എസ്.എഫ് ദേശീയ മീറ്റ്; അന്തിമ രൂപമായി

ചെന്നൈ: എസ്.കെ.എസ്.എസ്.എഫ് ദേശിയ കമ്മിറ്റിയുടെ കീഴില്‍ ഒക്ടോബര്‍ 15,16 തിയ്യതികളില്‍ ചെന്നൈയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് ദേശീയ കൗണ്‍സില്‍ മീറ്റിനും മീലാദ് കോണ്‍ഫ്രന്‍സിനും അന്തിമ രൂപമായി. കേരളം ഉള്‍പ്പടെ പതിനഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി നൂറോളം കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുക്കും. ദിദ്വിന ദേശീയ മീറ്റിന് സമാപനം കുറിച് കൊണ്ട് ചെന്നൈ മലയാളികളെ ഉള്‍പ്പെടുത്തി മീലാദ് സമ്മേളനം നടക്കും.

15 ന് രാവിലെ നടക്കുന്ന ഖാഇദേ മില്ലത് മഖ്ബറ സിയാറത്തിന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. എഗ്മോര്‍ എം. എം എ ഹാള്‍ പരിസരത്ത് സ്വാഗത സംഘം മുഖ്യ രക്ഷാതികാരി സമസ്ത മുശാവറ അംഗം ആദൃശ്ശേരി ഹംസ കുട്ടി മുസ്ലിയാര്‍ പതാക ഉയര്‍ത്തും. ദേശീയ മീറ്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്യും. മുഫ്തി നൂറുല്‍ ഹുദ നൂര്‍ ബംഗാള്‍ അദ്ധ്യക്ഷനാകും. തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി അമ്പില്‍ മഹേഷ് പഴമൊഴി മുഖ്യഥിതിയായി പങ്കെടുക്കും. നവാസ് ഗനി എം.പി, തമിഴ്നാട് വഖഫ് ബോഡ് ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. ചടങ്ങിന് ഉദയനിധി സ്റ്റാലിന്‍ എം.എല്‍.എ ആശംസ പ്രഭാഷണം നടത്തും.

രണ്ട് ദിവസം നടക്കുന്ന സംഗമത്തില്‍ ഫെമിലിരൈസ്, ഐഡിയേറ്റ്, ഡിലൈറ്റ്, എന്‍ ലൈറ്റ്, ഇന്‍ട്രോസ്പെക്ട്, എലവേറ്റ് എന്നി സെഷനുകളിലായി മുസ്ലിം ദേശീയ പ്രശ്നങ്ങളും പദ്ധതികളും പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യും. 15 ന് ഉച്ചക്ക് രണ്ട് വര്‍ഷത്തേക്കുള്ള പദ്ധതി ആവിഷ്കരണവും രാത്രി എഴ് മണിക്ക് ഇഷ്ക് മജ്ലിസും നടക്കും. റഫീഖ് ഹുദവി കോലാര്‍ ഹുബ്ബ് റസൂല്‍ പ്രഭാഷണം നിര്‍വ്വഹിക്കും.

16 ന് രാവിലെ ആറ് മണിക്ക് ഹസീബ് അന്‍സാരി ബീവണ്ടി ആത്മീയ പ്രഭാഷണം നടത്തും. ഒമ്പതിന് മുസ്ലിം ഇന്ത്യയുടെ ഭാവി എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന സെമിനാര്‍ ഉദ്ഘാടനം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി നിര്‍വ്വഹിക്കും. അഷ്റഫ് കടക്കല്‍, ശരീഫ് കോട്ടപ്പുരത് ബാംഗ്ലൂര്‍, സുപ്രഭാതം റസിഡന്‍റ് എഡിറ്റര്‍ സത്താര്‍ പന്തലൂര്‍ പ്രബന്ധം അവതരിപ്പിക്കും. ചടങ്ങില്‍ തമിഴ്നാട് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പീറ്റര്‍ അല്‍ഫോന്‍സ, മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.എ.എം അബൂബക്കര്‍ അതിഥി കളായി പങ്കെടുക്കും. റഹീസ് അഹ്മദ് മണിപ്പൂര്‍, അനീസ് അബ്ബാസി രാജസ്ഥാന്‍, അസ്ലം ഫൈസി ബാംഗ്ലൂര്‍, ഡോ. നിഷാദലി വാഫി തൃച്ചി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. അലീഗഡ് മലപ്പുറം കാമ്പസ് ഡയരക്ടര്‍ ഡോ.ഫൈസല്‍ ഹുദവി മോഡരേട്ടറാകും. ഉച്ചക്ക് 2ന് കൗണ്‍സില്‍ മീറ്റ് ഓണമ്പള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. ഡോ.ബഷീര്‍ പനങ്ങാങ്ങര അദ്ധ്യക്ഷനാകും. കഴിഞ്ഞ രണ്ട് വര്‍ഷകാലത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ദേശീയ കോഡിനേറ്റര്‍ അഷ്റഫ് നദ്വി അവതരിപ്പിക്കും. 16ന് രാത്രി നടക്കുന്ന മീലാദ് സമ്മേളനം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ഉദ്ഘാടനം ചെയ്യും. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനാകും. മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ.ഖാദര്‍ മൊയ്ദീന്‍ മുഖ്യഥിതിയായി പങ്കെടുക്കും. ജാഫര്‍ സ്വാദിഖ് ബാഖവി ചെന്നൈ, മുനീര്‍ ഹുദവി വിളയില്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. സ്വാമി ആത്മദാസ് യമിധര്‍മ പക്ഷ, ഓണമ്പള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തലൂര്‍, റഷീദ് ഫൈസി വെള്ളായ്ക്കോട് പ്രസംഗിക്കും.

സ്വാഗത സംഘം യോഗത്തില്‍ ചെയര്‍മാന്‍ സൈത്തൂന്‍ മുഹമ്മദ് ഹാജിയുടെ അധ്യക്ഷനായി. ഡോ. ജാബിര്‍ ഹുദവി, അസ്ലം ഫൈസി ബാംഗ്ലൂര്‍, അഷ്റഫ് നദ്വി, ഉമ്മറുല്‍ ഫാറൂഖ് കരിപ്പൂര്‍, കെ. കുഞ്ഞിമോന്‍ ഹാജി, നോവല്‍ട്ടി ഇബ്രാഹിം ഹാജി, എ.ഷംസുദീന്‍,റിഷാദ് നിലമ്പൂര്‍, ലക്കി മുഹമ്മദലി ഹാജി, ക്രസന്‍റ് സൈദലവി, സാജിദ് കോയിലോത്ത്, ടി.പി മുസ്തഫ ഹാജി, സൈഫുദ്ധീന്‍ ചെമ്മാട്, ഫൈസല്‍ പൊന്നാനി സംസാരിച്ചു. ചെന്നൈ ഇസ്ലാമിക് സെന്‍റര്‍ വര്‍ക്കിംഗ് സെക്രട്ടറി ഹാഫിള് സമീര്‍ വെട്ടം സ്വാഗതവും സെക്രട്ടറി മുനീറുദ്ധീന്‍ ഹാജി നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

ധാർമ്മികതയുടെ ഉൾക്കരുത്ത് പകർന്ന ക്യാമ്പസ് വിദ്യാർത്ഥി സംഗമം അവിസ്മരണീയമായി

എസ്.കെ.എസ്.എസ്.എഫ്. നാഷണൽ ക്യാമ്പസ് കാൾ സമാപിച്ചു.

കോഴിക്കോട് : ധാർമ്മിക ബോധത്തിന്റെയും ആദർശ സംവേദനത്തിന്റെയും ഉൾക്കരുത്ത് പകർന്ന് കോഴിക്കോട് നടന്നു വന്ന എസ് കെ എസ് എസ് എഫ് ദേശീയ വിദ്യാർത്ഥി സംഗമം സമാപിച്ചു. കുറ്റിക്കാട്ടൂർ കെ എം ഒ ക്യാമ്പസിലെ നവാസ് നിസാർ നഗറിൽ നടന്ന ഒമ്പതാമത് ത്രിദിന നാഷണൽ ക്യാമ്പസ് കാൾ ധൈഷണിക വിദ്യാർഥിത്വം വീണ്ടെടുക്കാനും കലാലയങ്ങളിൽ നൈതിക സംവേദനത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താനുമുള്ള പ്രതിജ്ഞ പുതുക്കിയാണ് അവസാനിച്ചത്. എസ് കെ എസ് എസ് എഫ് ഉപസമിതിയായ ക്യാമ്പസ് വിംഗിന്റെ നേതൃത്തിലാണ് വിവിധ കേന്ദ്ര-സംസ്ഥാന സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിച്ചത്.

സമാപന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം ഉമർ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. വിവിധ സർക്കാരുകൾ വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന പല പരിഷ്കരണങ്ങളും മത-ധാർമ്മിക സംസ്കാരത്തിന് പരുക്കേൽപ്പിക്കുന്ന വിധമുള്ളതാണെന്നും എന്നാൽ വിശ്വാസികൾ ഉള്ള കാലത്തോളം മാനവിക മൂല്യങ്ങളെ ഇല്ലാതാക്കാൻ ഒരു ശക്തിക്കും സാധ്യമല്ലെന്നും പുതിയ കാലത്തെ വിദ്യാർത്ഥികൾ കാമ്പസുകളിൽ അനുകരണീയ മാതൃകകൾ സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗത സംഘം ജനറൽ കൺവീനർ ഒ.പി.എം.അഷ്റഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് മുഖ്യപ്രഭാഷണം നടത്തി. രാവിലെ നടന്ന ഇസ്‌ലാമിക് തിയോളജി സെഷൻ സമസ്ത മാനേജർ കെ.മോയിൻ കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശുഹൈബുൽ ഹൈതമി, റശീദ് ഹുദവി ഏലംകുളം വിഷയാവതരണം നടത്തി. അലി വാണിമേൽ പ്രസീഡിയം നിയന്ത്രിച്ചു.

വിവിധ സെഷനുകളിൽ പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ, സയ്യിദ് മുബശിർ തങ്ങൾ ജമലുല്ലൈലി, ഡോ. ബഷീർ പനങ്ങാങ്ങര, ഗഫൂർ ദാരിമി മുണ്ടക്കുളം, മുഹിയുദ്ദീൻ കുട്ടി യമാനി, അയ്യൂബ് മാസ്റ്റർ മുട്ടിൽ, ഉനൈസ് ഹുദവി, കെ.പി. കോയ, സയ്യിദ് മിർ ബാത്ത് തങ്ങൾ, ടി.പി. സുബൈർ മാസ്റ്റർ, അലി അക്ബർ മുക്കം, റഹീം ആനക്കുഴിക്കര, റഫീഖ് മാസ്റ്റർ, അബൂബക്കർ ഹാജി, ഹംസ ഹാജി, പി.എം. സാലിഹ്, അലി മുസ്‌ലിയാർ കൊല്ലം, ഷാജിദ് തിരൂർ, ഡേ: എ പി ആരിഫലി, ജൗഹർ കാവനൂർ, റിയാസ് വെളിമുക്ക്, അസ്ഹർ യാസീൻ, സിറാജ് ഇരിങ്ങല്ലൂർ, ബാസിത് മുസ്ലിയാരങ്ങാടി, അബ്ഷർ നിദുവത്, റഷീദ് മീനാർകുഴി, മുനീർ മോങ്ങം, യാസീൻ വാളക്കുളം, ബിലാൽ ആരിക്കാടി, സമീർ കണിയാപുരം, ഷഹീർ കോണോട്, ഷാകിർ കൊടുവള്ളി, സൽമാൻ കൊട്ടപ്പുറം, അംജദ് എടവണ്ണപ്പാറ, ഹുജ്ജത്തുള്ള, മുനാസ്, ജുനൈദ് മാനന്തവാടി സംസാരിച്ചു.

പരിപാടിയോടനുബന്ധിച്ച് നടന്ന മെഡിക്കൽ, പുരാവസ്തു എക്സിബിഷനും ട്രെന്റ് വിദ്യാഭ്യാസ കരിയർ സ്റ്റാളും ശ്രദ്ധേയമായി.

എസ്. കെ. എസ്. എസ്. എഫ് മദീന പാഷന്‍ കാഞ്ഞങ്ങാട്ട്. സ്വാഗത സംഘം രൂപീകരിച്ചു

കാഞ്ഞങ്ങാട്: 'നീതി നീങ്ങുന്ന ലോകം, നീതി നിറഞ്ഞ തിരു നബി (സ)' എന്ന പ്രമേയത്തില്‍ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന റബീഅ് കാമ്പയിനിന്റെ ഭാഗമായി നടത്തപ്പെടുന്ന മദീന പാഷന്‍ (പ്രവാചക പ്രകീര്‍ത്തന സദസ്സ് ) സെപ്തംപര്‍ 28 ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി 10 വരെ കാഞ്ഞങ്ങാട് അതിഞ്ഞാലില്‍ നടക്കും.

പരിപാടിയുടെ വിജയത്തിന് വേണ്ടിയുള്ള സംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ അതിഞ്ഞാല്‍ അന്‍സാറുല്‍ ഇസ്ലാം മദ്‌റസ ഓഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാന ഉപാധ്യക്ഷന്‍ താജുദ്ധീന്‍ ദാരിമി പടന്നയുടെ അദ്ധ്യക്ഷതയില്‍ സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ എം മൊയ്തു മൗലവി പുഞ്ചാവി ഉദ്ഘാടനം ചെയ്തു. മുഹ്‌യുദ്ധീന്‍ കുട്ടി യമാനി വയനാട് സ്വാഗതം പറഞ്ഞു. സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, ജില്ലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പടന്ന, ട്രഷറര്‍ യൂനുസ് ഫൈസി കാക്കടവ്, വൈസ് പ്രസിഡണ്ട് സഈദ് അസ്അദി പുഞ്ചാവി, എസ് വൈ എസ് സംസ്ഥാന ഉപാദ്യക്ഷന്‍ സി കെ കെ മാണിയൂര്‍, ജില്ലാ ട്രഷറര്‍ മുബാറക് ഹസൈനാര്‍ ഹാജി, അതിഞ്ഞാല്‍ ജമാഅത്ത് മുദരിസ് ശറഫുദ്ധീന്‍ ബാഖവി, പ്രസിഡണ്ട് സി ഇബ്‌റാഹീം ഹാജി, സെക്രട്ടറി പാലാട്ട് ഹുസൈന്‍, ട്രഷറര്‍ തെരുവത്ത് മൂസ ഹാജി, ബശീര്‍ വെള്ളിക്കോത്ത്, നാസര്‍ മാസ്റ്റര്‍ കല്ലൂരാവി, പി ഇസ്മായില്‍ മൗലവി, സി മുഹമ്മദ് കുഞ്ഞി, കെ ബി കുട്ടി ഹാജി, എം കെ അബൂബക്കര്‍ ഹാജി, ഹബീബ് കൂളിക്കാട്, അബ്ദുള്ള ദാരിമി, റഹ്മാന്‍ മുട്ടുന്തല, പി പി അബ്ദുല്‍ റഹ്മാന്‍, ഖാലിദ് അറബിക്കടത്ത്, ബി മുഹമ്മദ്, റമീസ് മട്ടന്‍, റിയാസ് അതിഞ്ഞാല്‍, ബിപി ഫാറൂഖ്, പി എം ഫൈസല്‍, ശരീഫ് മാസ്റ്റര്‍ ബാവ നഗര്‍, അശ്‌റഫ് ദാരിമി കൊട്ടിലങ്ങാട്, ആരിഫ് അഹ്മദ് ഫൈസി, സിയാദ് പുഞ്ചാവി, സ്വദഖതുള്ള മൗലവി, ശരീഫ് മൗലവി, മിദ്‌ലാജ് കല്ലൂരാവി എന്നിവര്‍ സംബന്ധിച്ചു.

സംഘാടക സമിതി:
മുഖ്യ രക്ഷാധികാരി: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, യു എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, ത്വാഖ അഹ്മദ് മൗലവി, അബ്ദുല്‍ സലാം ദാരിമി ആലംപാടി, കെ ടി അബ്ദുള്ള മൗലവി. ചെയര്‍മാന്‍: കുറ്റിക്കോല്‍ അബൂബക്കര്‍, വര്‍ക്കിംഗ് ചെയര്‍മാന്‍: തെരുവത്ത് മൂസ ഹാജി, ജനറല്‍ കണ്‍വീനര്‍: താജുദ്ധീന്‍ ദാരിമി പടന്ന, വര്‍ക്കിംഗ് കണ്‍വീനര്‍: സഈദ് അസ്അദി പുഞ്ചാവി, ട്രഷറര്‍: സി കുഞ്ഞാമദ് ഹാജി പാലക്കി.

ഫൈനാന്‍സ് കമ്മിറ്റി: ചെയര്‍മാന്‍: സി കെ കെ മാണിയൂര്‍, കണ്‍വീനര്‍: കെ ബി കുട്ടി ഹാജി.

പ്രചരണ കമ്മിറ്റി: ചെയര്‍മാന്‍: സുബൈര്‍ ദാരിമി പടന്ന, കണ്‍വീനര്‍: നാസര്‍ മാസ്റ്റര്‍ കല്ലൂരാവി.

സ്വീകരണ കമ്മിറ്റി: ചെയര്‍മാന്‍: പി ഇസ്മായില്‍ മൗലവി, കണ്‍വീനര്‍: റഹ്മാന്‍ മുട്ടുന്തല.

സ്റ്റേജ് & ഡക്കറേഷന്‍: ചെയര്‍മാന്‍: ഖാലിദ് അറബിക്കാടത്ത്, കണ്‍വീനര്‍: സി എച്ച് റിയാസ്.

ഫുഡ് & അക്കമഡേഷന്‍: ചെയര്‍മാന്‍: ബി മുഹമ്മദ്, കണ്‍വീനര്‍: റമീസ് മട്ടന്‍.

വൊളണ്ടിയര്‍: ക്യാപ്റ്റന്‍: ലത്തീഫ് തൈക്കടപ്പുറം, വൈസ് ക്യാപ്റ്റന്‍: മുസ്തഫ കൂളിക്കാട്
എന്നിവരേയും തെരെഞ്ഞെടുത്തു

- SKSSF STATE COMMITTEE

പാഠ്യ പദ്ധതി കരട് രേഖ; ട്രെന്റ് ടേബിൽ ടോക്ക്

കേരള സർക്കാർ പുറത്തിറക്കിയ പുതിയ പാഠ്യപദ്ധതി കരട് രേഖയെ അടിസ്ഥാനപ്പെടുത്തിയുള്ള ട്രെന്റ് ടേബിൽ ടോക്ക് കോഴിക്കോട് വെച്ച് നടന്നു. എസ് കെ എസ് എസ് എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രന്റ് സംസ്ഥാന സമിതിയാണ് ടേബിൾ ടോക് സംഘടിപ്പിച്ചത്. സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ ടേബിൾ ടോക് ഉൽഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ് ട്രെന്റ് സംസ്ഥാന കൺവീനർ ഡോ അബ്ദുൽ കയ്യും കടമ്പോട് മോഡറേറ്ററായി. പ്രൊഫ കെ പി അബൂബക്കർ സിദ്ധീഖ്, പ്രൊഫ. പികമറുദ്ധീൻ, വി. അബ്ദുൾ നാസിർ എന്നിവർ കരട്‌ രേഖ അവതരിപ്പിച്ചു. വളാഞ്ചേരി മർക്കസ് ബിഎഡ് കോളേജ് പ്രിൻസിപ്പാൾ ഡോ. ഫൈസൽ കുളത്തൂർ, സി കെ സി ടി മലപ്പുറം ജില്ലാ പ്രസിഡന്റ് പ്രൊഫ. ജാഫർ ഓടക്കൽ, കെ എച്ച് എസ് ടി യു സംസ്ഥാന സെക്രട്ടറി അബ്ദുൾ ജലീൽ പാണക്കാട്, കെ എസ് ടി യു സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി കെ അസീസ്, കെ യു ടി എ സംസ്ഥാന സെക്രട്ടറി ടി. അബ്ദുൾ റഷീദ്, കെ എ ടി എഫ് സംസ്ഥാന സമിതി അംഗം മൻസൂർ എം ചർച്ചക്ക് നേതൃത്വം നൽകി. ഡോ ഹസ്സൻ ശരീഫ് കെ പി, ഷിഹാബുദീൻ അലുങ്ങൽ, ഷാഫി മാസ്റ്റർ ആട്ടീരി, സലാം മലയമ്മ, റാഫി വയനാട്, കാമിൽ ചോലമാട്, ശുകൂർ കണ്ട കൈ, നിഷാദ് അടിമാലി, അംജദ് ആലപ്പുഴ, ഉസാം പള്ളങ്കോട് തുടങ്ങി വിവിധ സംഘടനാ പ്രതിനിധികൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് സമാപന സന്ദേശം നൽകി. ചർച്ചയിലെ നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാറിന് സമർപ്പിക്കും.
- SKSSF STATE COMMITTEE

SKSSF ക്യാമ്പസ് യാത്ര ഓഗസ്റ്റ് 24 മുതല്‍. പതാക കൈമാറ്റം നാളെ (തിങ്കള്‍)

മലപ്പുറം :'ധൈഷണിക യൗവനം നൈതിക സംവേദനം' എന്ന പ്രമേയത്തില്‍ എസ്. കെ. എസ്. എസ്. എഫ് ക്യാമ്പസ് വിംഗ് സംസ്ഥാന സമിതി നടത്തുന്ന ക്യാമ്പസ് യാത്രയുടെ പതാക കൈമാറ്റം നാളെ (തിങ്കള്‍ ) നടക്കും. രാവിലെ 8 മണിക്ക് ചെമ്മാട് ദാറുല്‍ ഹുദാ കാമ്പസില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ജാഥാ നായകന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ക്ക് പതാക കൈമാറും.

ചടങ്ങില്‍ സയ്യിദ് കെ കെ എസ് തങ്ങള്‍ വെട്ടിച്ചിറ, റശീദ് ഫൈസി വെള്ളയിക്കോട്, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, സത്താര്‍ പന്തലൂര്‍, ഹബീബ് ഫൈസി കോട്ടോപാടം, സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, അയ്യൂബ് മുട്ടില്‍, ബശീര്‍ അസ്അദി നമ്പ്രം, ആശിഖ് കുഴിപ്പുറം, ഒ. പി. എം അശ്‌റഫ് കുറ്റിക്കടവ്, അന്‍വര്‍ മുഹ്‌യുദ്ധീന്‍ ഹുദവി തൃശ്ശൂര്‍, ഇസ്മായില്‍ യമാനി മംഗലാപുരം, അനീസ് റഹ്മാന്‍ മണ്ണഞ്ചേരി, അബ്ദുല്‍ ഖാദര്‍ ഹുദവി പള്ളിക്കര, ത്വാഹ നെടുമങ്ങാട്, ഡോ കെ ടി ജാബിര്‍ ഹുദവി, ജലീല്‍ ഫൈസി അരിമ്പ്ര, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി, ശഹീര്‍ അന്‍വരി പുറങ്ങ്, ശമീര്‍ ഫൈസി ഒടമല, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, നാസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ്, സലീം റശാദി കൊളപ്പാടം, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, മുജീബ് റഹ്മാന്‍ അന്‍സ്വരി നീലഗിരി, നൗഷാദ് ഫൈസി എം കൊടക്, അബൂബക്കര്‍ യമാനി കണ്ണൂര്‍, സ്വാലിഹ് പി എം കുന്നം, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, മുഹ്‌യുദ്ധീന്‍ കുട്ടി യമാനി പന്തിപ്പോയില്‍, റിയാസ് റഹ്മാനി മംഗലാപുരം, അനീസ് ഫൈസി മാവണ്ടിയൂര്‍, താജുദ്ധീന്‍ ദാരിമി പടന്ന, മുഹമ്മദ് ഫൈസി കജ, ഫാറൂഖ് ഫൈസി മണിമൂളി, അലി വാണിമേല്‍, സയ്യിദ് അബ്ദു റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, അബ്ദുല്‍ ഖാദര്‍ ഖാസിമി, അബ്ദുറഹീം മാസ്റ്റര്‍ ചുഴലി, മുഹമ്മദലി മാസ്റ്റര്‍, യുനുസ് ഫൈസി വെട്ടുപ്പാറ, ഇസ്ഹാഖ് ബാഖവി ചെമ്മാട് അന്‍വര്‍ ഹുസൈന്‍ ഹുദവി, സയ്യിദ്റാജിഹ് അലി ശിഹാബ് തങ്ങള്‍, ശാഫി വയനാട, ്‌സയ്യിദ് ഉനൈസ് തങ്ങള്‍ ജമലുലൈലി, ജസീബ് വെളിമുക്ക് എന്നിവര്‍ സംബന്ധിക്കും.

ഓഗസ്റ്റ് 24 ന് തിരുവനന്തപുരം കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വച്ച് ആരംഭിക്കുന്ന യാത്ര സെപ്റ്റംബര്‍ 24ന് മംഗലാപുരത്ത് സമാപിക്കും.
- SKSSF STATE COMMITTEE

മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം; വേണ്ടത് ശാശ്വത പരിഹാരം. എസ്. കെ. എസ്. എസ്. എഫ് കലക്ടറേറ്റ് ധര്‍ണ നാളെ (വ്യാഴം)

കോഴിക്കോട്: എസ് എസ് എല്‍ സി പഠനം പൂര്‍ത്തിയാക്കുന്ന മലബാറിലെ വിദ്യാര്‍ത്ഥികള്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.ഓരോ വര്‍ഷവും ഇവ്വിഷയകമായി സമരങ്ങളും പ്രതിഷേധങ്ങളും ഉണ്ടാകുമ്പോള്‍ നിലവിലുള്ള ബാച്ചുകളില്‍ നാലോ അഞ്ചോ സീറ്റ് വര്‍ധിപ്പിച്ച് ഒഴിഞ്ഞു മാറുന്ന രീതി ഇനിയെങ്കിലും സര്‍ക്കാര്‍ അവസാനിപ്പിക്കണം. സ്‌കൂളുകളില്‍ ആവശ്യമായ പുതിയ ബാച്ചുകള്‍ അനുവദിക്കുക മാത്രമാണ് യഥാര്‍ത്ഥ പരിഹാരം. ഓരോ വര്‍ഷവും പരീക്ഷ എഴുതി വിജയിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി എല്ലാ ജില്ലകളിലും ഉപരിപഠന സൗകര്യം ഉണ്ടെന്ന് ഉറപ്പു വരുത്താന്‍ സര്‍ക്കാരിന് സാധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസ്തുത ആവശ്യങ്ങളുന്നയിച്ച് മലബാറിലെ കലക്ടറേറ്റുകള്‍ക്ക് മുന്‍പില്‍ നാളെ (വ്യാഴം) രാവിലെ 10 മണിക്ക് എസ്.കെ.എസ്.എസ്.എഫ്. ധര്‍ണ്ണ നടത്തും. കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ധര്‍ണ്ണ സംഘടിപ്പിക്കുക. പരിപാടിയുടെ വിജയത്തിനായി മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങളും ജന.സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോടും അഭ്യര്‍ത്ഥിച്ചു
- SKSSF STATE COMMITTEE

മാറ്റങ്ങളെ തിരിച്ചറിയുന്ന തലമുറയാവുക: ക്യാമ്പസ്‌ വിംഗ്‌

കൊല്ലം: പുതുതലമുറ, അനുനിമിഷം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞ് സഞ്ചരിക്കണമെന്നും, സ്വയം ചിന്തിക്കാനും കാര്യങ്ങൾ വിലയിരുത്താനുമുള്ള ശേഷി നേടിയെടുക്കണമെന്നും എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ക്യാമ്പസ്‌ വിംഗ്‌. സാമൂഹ്യ മാധ്യമങ്ങളുടെ അടിമത്വത്തിൽ നിന്നും മോചിതരായി, സൃഷ്ടിപരതയുടെ നവയുഗം നിർമ്മിക്കണമെന്നും ക്യാമ്പസ്‌ വിംഗ്‌ വിദ്യാർത്ഥികളോട്‌ ആഹ്വാനം ചെയ്തു.

ആഗസ്റ്റ് 26, 27, 28 ദിവസങ്ങളിലായി കോഴിക്കോട്‌ നടക്കുന്ന ക്യാമ്പസ് കാളിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ആസൂത്രണത്തിനായി, മൈലാപൂര് എ.കെ.എം ഹയർ സെക്കന്ററി സ്കൂളിൽ നടന്ന "റീജുവനേറ്റ് സൗത്ത് സോൺ എക്സിക്യൂട്ടിവ് ക്യാമ്പ്" പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു. എസ്.കെ.എസ്.എസ്.എഫ്‌ സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തലൂർ, സാലിം ഫൈസി കൊളത്തൂർ, സംസ്ഥാന ഓർഗനൈസിംഗ് കമ്മിറ്റി അംഗം സമീർ തിരുവള്ളൂർ, നിസാമുദ്ധീൻ കോട്ടക്കൽ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. എസ്.കെ.എസ്.എസ്.എഫ്‌ സംസ്ഥാന സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്‌ സമാപന ചടങ്ങ്‌ ഉദ്ഘാടനം ചെയ്തു. ക്യാമ്പസ് വിംഗ് ഇൻ ചാർജ് അലി മാസ്റ്റർ വാണിമേൽ,എസ്.കെ ജെ.എം ജില്ല ജനറൽ സെക്രട്ടറി ഷാജഹാൻ അമാനി, എസ്.വൈ.എസ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി അഹമ്മദ് ഉഖയിൽ, സംസ്ഥാന കോഡിനേറ്റർ സിറാജ് ഇരിങ്ങല്ലൂർ, എസ്.കെ.എസ്.എസ്.എഫ് കൊല്ലം ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി മുസ്‌ലിയാർ, ജന.സെക്രട്ടറി സലിം റഷാദി, സിറാജ് റശാദി, കബീർ കുറ്റിച്ചിറ, സുധീർ ഉലൂമി, ആസാദ് ഫൈസി, ശുഐബ് ഉലൂമി, സിറാജുദ്ദീൻ, നൗഷാദ്, നാസറുദ്ദീൻ, ശമ്മാസ് സൈനുദ്ധീൻ ഒളവട്ടൂർ, യാസീൻ കോട്ടക്കൽ, സമീർ കണിയാപുരം, ബിലാൽ ആരിക്കാടി, ഹസീബ് തൂത, അംജദ് പാഞ്ചീരി സംബന്ധിച്ചു.
- SKSSF STATE COMMITTEE

'നേര്‍ വായനയുടെ കാല്‍ നൂറ്റാണ്ട്'; സത്യധാര പ്രചാരണ കാമ്പയിന്‍ ആരംഭിച്ചു

കോഴിക്കോട്: എസ്. കെ എസ്. എസ്. എഫ് മുഖ പത്രമായ സത്യധാര പ്രചരണ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ വരിക്കാരനായി ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

2022 ജൂണ്‍ 15 മുതല്‍ 2022 ജൂലൈ 15 വരെയാണ്‌ സത്യധാര പ്രചാരണ കാമ്പയിന്‍ നടക്കുന്നത്. കാമ്പയിന്റെ ഭാഗമായി സംസ്ഥാനതല ശില്‍പശാല ജൂണ്‍ 18 ന് കോഴിക്കോട് വെച്ച് നടക്കു൦. ജില്ലാതലങ്ങളിലും മേഖല തലങ്ങളിലും കാമ്പയിന്റെ ഭാഗമായി ശില്‍പശാലകള്‍ നടക്കു൦ . ജൂലൈ ഒന്നിന്‌ സത്യധാര സര്‍ക്കുലേഷന്‍ ഡേ ആചരിക്കും. പാണക്കാട് നടന്ന ചടങ്ങില്‍ ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്, അബ്ദുറശീദ് ശിഹാബ് തങ്ങള്‍, ഫാറൂഖ് ഫൈസി മണിമൂളി, അനീസ് ഫൈസി മാവണ്ടിയൂര്‍, മുഹമ്മദലി മാസ്റ്റര്‍ പുളിക്കല്‍, മുഹമ്മദ് കുട്ടി മുസ്ലിയാര്‍ കുന്നുംപുറം, നൂറുദ്ധീന്‍ യമാനി കിഴിശ്ശേരി, ശറഫുദ്ധീന്‍ ഒമാന്‍, സൈനുദ്ധീന്‍ ഒളവട്ടൂര്‍, ശാക്കിര്‍ ഫൈസി പന്തലൂര്‍ എന്നിവര്‍ പങ്കെടുത്തു. കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയതു.

'ചൂഷണമുക്ത ആത്മീയത സൗഹൃദത്തിന്റെ രാഷ്ട്രീയം'; തീവ്ര നിലപാടുകളെയും ആത്മീയ ചൂഷണങ്ങളെയും ചെറുത്ത് തോല്‍പിക്കുക: എസ്. കെ. എസ്. എസ്. എഫ്

കോഴിക്കോട്: ഫാസിസത്തിന് ശക്തി പകരാന്‍ മാത്രമേ തീവ്രവാദ ധാരകളുടെ പ്രവര്‍ത്തനങ്ങള്‍ ഉപകരിക്കുവെന്നും തീവ്ര നിലപാടുകള്‍ ഇസ്‌ലാമികമല്ലെന്നും സമസ്ത മുശാവറ മെമ്പര്‍ ഉമര്‍ ഫൈസി മുക്കം അഭിപ്രായപ്പെട്ടു. 'ചൂഷണ മുക്ത ആത്മീയത, സൗഹൃദത്തിന്റെ രാഷ്ട്രീയം' എന്ന പ്രമേയത്തില്‍ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ദ്വൈമാസ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച സ്പീക്കേഴ്‌സ് ഡിബേറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിനെ തന്മയത്തത്തോടെ സമര്‍പ്പിക്കാന്‍ നമുക്ക് കഴിയണം. സ്വപ്നം പറഞ്ഞും ഇല്ലാ കഥകള്‍ പ്രചരിപ്പിച്ചും മഹത്വവത്കരിക്കുന്നത് ഇസ്‌ലാമികമോ അഹ്‌ലുസുന്നയുടെ ധാരയോ അല്ല. അത്തരം കേന്ദ്രങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും വിട്ട് നില്‍ക്കാന്‍ സമൂഹം തയ്യാറാകണം.

സംസ്ഥാന ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് അധ്യക്ഷനായി. സത്താര്‍ പന്തലൂര്‍, മുജ്തബ ഫൈസി ആനക്കര നേതൃത്വം നല്‍കി. സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, ആര്‍. വി അബൂബക്കര്‍ യമാനി, അലി അക്ബര്‍ മുക്കം, ശഫീഖ് പന്നൂര്‍ സംസാരിച്ചു. സെക്രട്ടറി ഒ. പി അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതവും അനീസ് ഫൈസി മാവണ്ടിയൂര്‍ നന്ദിയും പറഞ്ഞു

മത സൗഹാർദ്ധം തകർക്കുന്നത് മതം പഠിക്കാത്തവർ: ജിഫ്രി തങ്ങൾ

മംഗലാപുരത്ത് ആയിരങ്ങൾ പങ്കെടുത്ത സൗഹാർദ സമ്മേളനം

മാംഗലൂർ: മത സൗഹാർദ്ധം തകർക്കുന്നത് മതം പഠിക്കാത്തവരാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു. മംഗലാപുരം ടൗൺ ഹാളിൽ എസ് കെ എസ് എസ് എഫ് സംഘടിപ്പിച്ച സൗഹൃദ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത തീവ്രവാദ ആശയങ്ങൾ രാജ്യത്തിന്റെ സ്വസ്ഥതയെയും വളർച്ചയെയും ബാധിക്കുന്നു. ഇന്ത്യയിലേക്ക് ഇസ്ലാം മതം കടന്നു വന്ന കാലത്ത് ഇവിടെ ഉണ്ടായിരുന്ന വാസ്തു ശൈലിയിൽ അന്നത്തെ ഹിന്ദുക്കളുടെ സഹകരണത്തോടെ നിർമിച്ച പള്ളികൾ ഇന്ന് വർഗീയ ശക്തികളുടെ കുപ്രചരണങ്ങൾക് ഇരയാകുന്നത് ദൗർഭാഗ്യകരമാണ്.

ഖുർആനിലെ ആശയങ്ങളെ തെറ്റായ രീതിയിൽ വ്യാഖ്യാനം നൽകപ്പെടുന്നു. ഏതെങ്കിലും നിഘണ്ടു നോക്കിയല്ല അതിനെ മനസ്സിലാക്കേണ്ടത്. കൊലയും മറ്റു ഹിംസാത്മക വിഷയങ്ങളിൽ ഖുർആനിലെ ആശയങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളാണ് ഇവിടെ പ്രചരിക്കപ്പെടുന്നു.

എല്ലാ മതങ്ങളും മനുഷ്യത്വത്തിന്റെയും സാമൂഹ്യ സേവനത്തിന്റയും ആശയങ്ങളെ യാണ്പഠിപ്പിക്കുന്നതെന്ന് തങ്ങൾ കൂട്ടിച്ചേര്‍ത്തു. ജനറൽസെക്രട്ടറി കെ എ റഷീദ് ഫൈസി വെള്ളായിക്കോട് അദ്ധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥികളായി ഡോ: ശ്രീ വിജയാനന്ത സ്വാമി. ഡോ: ശ്രീ ജയ ബസവാനന്ത സ്വാമി, ഫാതർ ക്ലിഫോഡ് ഫെർണാണ്ടിസ്, അഡ്വ: സുധീർ കുമാർ മറോളി, എക്സ് മിനിസ്റ്റർ രമണാ ത്രൈ, കെ പി സി സി സെക്രട്ടറി ഇനായത്തിലി, തുടങ്ങിയവർ പ്രഭാഷണം നടത്തി.

എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തലൂർ, എസ്.ബി മുഹമ്മദ് ദാരിമി അബദുൽ അസീസ് ദാരിമി വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. സയ്യിദ് ഫഖറുദ്ധീൻ തങ്ങൾ, സയ്യിദ് ഹാഷിറലി തങ്ങൾ, അയ്യൂബ് മാസ്റ്റർ, താജുദീൻ ദാരിമി പടന്ന, ആഷിഖ് കുഴിപ്പുറം, ജലീൽ മാസ്റ്റർ പട്ടർ കുളം, ഒ പി അഷ്റഫ് കുറ്റിക്കടവ്, ജലീൽ ഫൈസി അരിമ്പ്ര, ശമീർ ഫൈസി ഒടമല, അനീസ് ഫൈസി മാവണ്ടിയൂർ, ഫാറൂഖ് ഫൈസി മണിമൂളി, മുഹമ്മദ് ഫൈസി കജ, അനീസ് റഹ്മാൻ ആലപ്പുഴ, നൂറുദ്ധീൻ ഫൈസി, നൗഷാദ് ഫൈസി കൊടക്,, അമീർ തങ്ങൾ, ഖാസിം ദാരിമി,താജുദ്ധീൻ റഹ് മാനി ഹാരിസ് കൗസരി, സിദ്ധീഖ് ബൻഡ്വൽ, റഷീദ് റഹ് മാനി റഷീദ് ഹാജി, തുടങ്ങിയവർ പങ്കെടുത്തു. ഇബ്രാഹിം ബാഖവി പ്രാർത്ഥന നടത്തി അനീസ് കൗസരി സ്വാഗതവും ഇസ്മാഈൽ യമാനി നന്ദിയും പറഞ്ഞു.

എസ് കെ എസ് എസ് എഫ് സഹചാരി റിലീഫ് സെല്‍ നിര്‍ദ്ധനരായ 723 കാന്‍സര്‍ രോഗികൾക്ക് സ്‌പെഷ്യല്‍ ധന സഹായംനല്‍കി

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആതുര സേവന വിഭാഗമായസഹചാരി റിലീഫ് സെല്ലില്‍ നിന്നും നിര്‍ദ്ധനരായകാന്‍സര്‍ രോഗികള്‍ക്ക് 29 ലക്ഷം ധന സഹായം നല്‍കി. സഹചാരി ഫണ്ട് ശേഖരണത്തിന്റെമുന്നോടിയായി സ്പഷ്യല്‍ധന സഹായത്തിനായി ഓണ്‍ ലൈന്‍ അപേക്ഷ ക്ഷണിച്ചിരന്നു. വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ 723 രോഗികള്‍ക്കായി 29 ലക്ഷംരൂപയാണ് നൽകിയത്
- SKSSF STATE COMMITTEE

ബാബരിയുടെ ദുരനുഭവം ഗ്യാൻ വാപിയിലൂടെ ആവർത്തിക്കരുത്: എസ്. കെ. എസ്. എസ്. എഫ്

കോഴിക്കോട് : ആധുനിക ഇന്ത്യാചരിത്രത്തിലെ കറുത്ത അധ്യായമായി മാറിയ ബാബരി ധ്വംസനത്തെ അനുസ്മരിപ്പിക്കും വിധം പുതുതായി ഉയർന്നുവന്ന ഗ്യാൻ വാപി മസ്ജിദ് വിവാദം നീതിപൂർവകമായ ഇടപെടലുകളിലൂടെ അവസാനിപ്പിക്കണമെന്ന് എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മതത്തിനും ആരാധനാലയങ്ങൾക്കും പൊതുസമൂഹത്തിലുള്ള വിശ്വാസ്യതയെയും ആദരവിനെയും രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ചൂഷണം ചെയ്യുന്നതിന്റെ ഭാഗമാണ് ആവർത്തിക്കപ്പെടുന്ന ഇത്തരം വിവാദങ്ങൾ. നൂറ്റാണ്ടുകളായി ഒരു മതവിഭാഗം പരിപാലിച്ച് പോരുന്നതും ആരാധനകൾ നടത്തിവരുന്നതുമായ കേന്ദ്രങ്ങൾ സാമാന്യബുദ്ധിക്ക് യോജിക്കാനാകാത്ത നടപടികളിലൂടെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നത് രാജ്യത്ത് അവശേഷിക്കുന്ന ജനാധിപത്യ- മതേതര ബോധത്തെ പരിഹസിക്കുന്നതിനു തുല്യമാണ്. മതവിശ്വാസികൾക്കിടയിൽ വെറുപ്പും വിദ്വേഷവും വർദ്ധിപ്പിച്ച് മുതലെടുപ്പ് നടത്താൻ സംഘ്പരിവാർ നേതൃത്വത്തിൽ നടത്തുന്ന പുതിയ ശ്രമങ്ങളെ മുളയിലെ നുള്ളാൻ ദേശസ്നേഹികൾ കൈകോർക്കണം.

ബാബരി വിഷയത്തിൽ ഉണ്ടായതുപോലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേട്ടങ്ങൾ കൊയ്യുന്നതിനുവേണ്ടി ഇതിനെ ഒരു വിവാദമായി നിലനിർത്താനുളള സാധ്യതകൾ മുൻകൂട്ടി കണ്ടറിഞ്ഞ് നീതിപൂർവകമായി പ്രവർത്തിക്കാൻ മുഴുവൻ രാഷ്ട്രീയ - സാമൂഹിക പ്രസ്ഥാനങ്ങളും തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷതവഹിച്ചു. സത്താർ പന്തലൂർ, സയ്യിദ് ഹാശിർ അലി ശിഹാബ് തങ്ങൾ പാണക്കാട്, താജു ദ്ധീൻ ദാരിമി പടന്ന, ഒ പി അഷ്‌റഫ്‌, അൻവർ മുഹ്‌യുദ്ധീൻ ഹുദവി, അനീസ് റഹ്മാൻ മണ്ണഞ്ചേരി, ത്വാഹ നെടുമങ്ങാട്, ഡോ. കെ ടി ജാബിർ ഹുദവി, ജലീൽ ഫൈസി അരിമ്പ്ര, അബ്ദുൽ ഖാദർ ഫൈസി തലക്കശ്ശെരി, മുജീബ് റഹ്മാൻ അൻസ്വരി, അബൂബക്കർ യമാനി, ശമീര്‍ ഫൈസി ഒടമല, സ്വാലിഹ് പി എം ഇടുക്കി, നാസിഹ് മുസ്ലിയാര്‍ ലക്ഷദ്വീപ്, നൂറുദ്ധീൻ ഫൈസി മുണ്ടുപാറ, അനീസ് ഫൈസി മാവണ്ടിയൂർ, അലി വാണിമേൽ, മുഹമ്മദ്‌ ഫൈസി കജ എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി റശീദ് ഫൈസി സ്വഗതവും ആഷിഖ് കുഴിപ്പുറം നന്ദിയും പറഞ്ഞു
- SKSSF STATE COMMITTEE

'ചൂഷണമുക്ത ആത്മീയത സൗഹൃദത്തിന്റെ രാഷ്ട്രീയം' എസ് കെ എസ് എസ് എഫ് ദ്വൈമാസ കാമ്പയിന്‍

കോഴിക്കോട്: യഥാര്‍ത്ഥ ആമ്മീയതയുടെയും സൗഹൃദ രാഷ്ട്രീയത്തിന്റെയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി എസ് കെ എസ് എസ് എഫ് ദ്വൈമാസ കാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചു. കാമ്പയിന്റെ ഭാഗമായി ലീഡേഴ്‌സ് പാര്‍ലമെന്റ്, സ്പീക്കേഴ്‌സ് ഡിബേറ്റ്, സൗഹൃദ സമ്മേളനം, വീഡിയോ സന്ദേശം, ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിരോധ നിര, പൊതുസമ്മേളനം, മേഖലകളില്‍ പദയാത്ര, നേതൃ സംഗമം, ക്ലസ്റ്ററുകളില്‍ പ്രമേയ പ്രഭാഷണം, യുണിറ്റുകളില്‍ കുടുംബ സംഗമം, ലഘുലേഖ വിതരണം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. സംസ്ഥാനതല ഉല്‍ഘാടനം മേയ് 21 ന് മലപ്പുറം വെസ്റ്റ് ജില്ലയില്‍ അങ്ങാടിപ്പുറത്ത് വെച്ച് നടത്താനും തീരുമാനിച്ചു.

യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ഇസ്മായില്‍ യമാനി മംഗലാപുരം, അബ്ദുല്‍ ഖാദര്‍ ഹുദവി പള്ളിക്കര, ജലീല്‍ ഫൈസി അരിമ്പ്ര, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, അബൂബക്കര്‍ യമാനി കണ്ണൂര്‍, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, മുഹ്‌യുദ്ധീന്‍ കുട്ടി യമാനി പന്തിപ്പോയില്‍, അനീസ് ഫൈസി മാവണ്ടിയൂര്‍, മുഹമ്മദ് ഫൈസി കജ, ഫാറൂഖ് ഫൈസി മണിമൂളി, അലി വാണിമേല്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി റശീദ് ഫൈസി വെള്ളയിക്കോട് സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മുട്ടില്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE