ജാമിഅഃ സമ്മേളനം നാളെ മുതൽ; 'ജാമിഅഃ കോള്‍' ഇന്ന് സമാപിക്കും

ജാമിഅഃ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം നൂറുല്‍ ഉലമ സംഘടിപ്പി
ക്കുന്ന  ജാമിഅഃ കോള്‍ വാഹന പ്രചരണ ജാഥയുടെ ക്യാപ്റ്റന് മാർക്ക്
പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാർ പതാക കൈമാറുന്നു
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 51-ാം വാര്‍ഷിക 49-ാം സനദ്ദാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം നൂറുല്‍ ഉലമാ സ്റ്റുഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ജാമിഅഃ കോള്‍ വാഹന പ്രചരണ ജാഥ ഇന്ന് സമാപിക്കും. വെസ്റ്റ് മേഖല പ്രചരണ ജാഥ പൊന്നാനി, തവനൂര്‍, കോട്ടക്കല്‍, തിരൂര്‍, താനൂര്‍, വള്ളിക്കുന്ന് മണ്ഡലങ്ങളില്‍ പ്രചരണം നടത്തി ചെമ്മാടും; ഈസ്റ്റ് മേഖല ജാഥ മഞ്ചേരി, നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് എന്നീ മണ്ഡലങ്ങളിലെ പ്രചരണത്തിന് ശേഷം എടവണ്ണയിലും സമാപിച്ചു. 
ഇന്ന് പെരിന്തല്‍മണ്ണ, മങ്കട, കൊണ്ടോട്ടി, വേങ്ങര, മലപ്പുറം എന്നീ മണ്ഡലങ്ങളില്‍ പ്രചരണം നടത്തും. വെസ്റ്റ് മേഖല ജാഥാ ക്യാപ്റ്റന്‍ സയ്യിദ് മുര്‍ശിദ് തങ്ങള്‍ക്ക് ജാമിഅഃ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരും, ഈസ്റ്റ് മേഖല ജാഥാ ക്യാപ്റ്റന്‍ സയ്യിദ് ഹബീബുള്ള തങ്ങള്‍ക്ക് സമസ്ത വൈസ് പ്രസിഡണ്ട്

ബദിയടുക്ക മേഖലSKSSF ക്ലസ്റ്റര്‍ തല ഉമറാ സംഗമം സംഘടിപ്പിക്കും

കുമ്പഡാജ: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ്വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്.60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ.എസ് .എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്. ബദിയടുക്ക മേഖല പരിധിയിലെ 4 ക്ലസ്റ്ററുകളിലും ഉമറാ സംഗമം സംഘടിപ്പിക്കാന്‍ മേഖലാ കമ്മിറ്റി യോഗം തീരുമാനിച്ചു.വൈസ് പ്രസിഡണ്ട് ആദം ദാരിമി നാരമ്പാടി അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉല്‍ഘാടനം ചെയ്തു.മുനീര്‍ ഫൈസി ഇടിയടുക്ക,ആലിക്കുഞ്ഞി ദാരിമി,റസാഖ് അര്‍ശദി കുമ്പഡാജ,സിദ്ദീഖ് ബെളിഞ്ചം,ഹമീദ് അര്‍ശദി ഉക്കിനടുക്ക,ഇബ്രാഹിം ഹുദവി,ലത്തീഫ് മാര്‍പ്പിനടുക്ക,ഖലീല്‍ ബെളിഞ്ചം,ഷരീഫ് ഹനീഫി ചെര്‍ളട്ക്ക,ബഷീര്‍ മൗലവി കുമ്പഡാജ,ഹമീദ് കാസിമി പൈക്ക,കെ.എസ്.റസാഖ് ദാരിമി,മൂസ മൗലവി ഉമ്പ്രങ്കള,അന്‍വര്‍ തുപ്പക്കല്‍,ജലാലുദ്ദീന്‍ ദാരിമി,അഷ്‌റഫ് ഹുദവി പാട്‌ലട്ക്ക,അബ്ദുല്ല ഫൈസി കുഞ്ചാര്‍ ,മുസ്തഫ ഫൈസി തുപ്പക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ദാറുല്‍ ഹുദാ ബിരുദദാന സമ്മേളനം വിജയിപ്പിക്കുക: സമസ്ത ജില്ലാ കണ്‍വെന്‍ഷന്‍

തിരൂരങ്ങാടി: ഫെബ്രുവരി 21,22,23 തിയ്യതികളില്‍ നടക്കുന്ന ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ വാര്‍ഷിക ബിരുദദാന മഹാസമ്മേളനം വിജയിപ്പിക്കുന്നതിനായി പ്രചരണം ഊര്‍ജ്ജിതമാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. കെ.എം. സൈദലവി ഹാജി കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു. യു.ശാഫി ഹാജി ചെമ്മാട്, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, ബി ജഅ്ഫര്‍ ഹുദവി, എ.കെ ആലിപ്പറമ്പ്, എം.പി കടുങ്ങല്ലൂര്‍ സംസാരിച്ചു. ഇസ്ഹാഖ് ബാഖവി ചെമ്മാട് സ്വാഗതവും അബ്ദുല്‍ അസീസ് ബാഖവി നന്ദിയും പറഞ്ഞു. കണ്‍വെന്‍ഷനില്‍

'ജാമിഅ ദര്‍സ് ഫെസ്റ്റ് 2013-2014' ഫൈനല്‍ മത്സരം ജനുവരി 1,2 തിയ്യതികളില്‍ ജാമിആ ക്യാമ്പസില്‍

 മലപ്പുറം: ജാമിഅ ദര്‍സ് ഫെസ്റ്റിന്റെ ഫൈനല്‍ മത്സരം ജനുവരി 1,2 തിയ്യതികളില്‍ പട്ടിക്കാട് ജാമിആ നൂരിയ്യ ക്യാമ്പസില്‍ നടക്കും. ഇതിനകം എട്ടു ജില്ലകളിലയായി തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തിരൂര്‍, നിലമ്പൂര്‍ മേഖലാ മത്സരം നടന്നു. മേഖല മത്സരത്തില്‍ ഫസ്റ്റും സെക്കന്റും നേടിയവരാണ് ഫൈനല്‍ മത്സരത്തില്‍ മാറ്റുരക്കുന്നത്. ജനുവരി 1 ന് വൈകീട്ട് 5 മുതല്‍ ആരംഭിക്കുന്ന നോണ്‍സ്റ്റേജ് മത്സരത്തിലും 2 ന് കാലത്ത് 8 മണിക്ക് നടക്കുന്ന സ്റ്റേജ് മത്സരത്തിലുമായി 800-ല്‍ പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. നോണ്‍സ്റ്റേജ് ഇനത്തില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികള്‍ ജനുവരി 1 ന് വൈകീട്ട് 5 മണിക്ക് മുമ്പായും സ്റ്റേജിന മത്സരത്തില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികള്‍ 2 ന് കാലത്ത് 8 മണിക്ക് മുമ്പായും ജാമിഅ ക്യാമ്പസില്‍ എത്തിച്ചേരേണ്ടതാണ്.
വിജയികള്‍ക്കുള്ള അവാര്‍ദാനം 2ന് 4.30 ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ എം അബ്ദുസ്സലാം നിര്‍വഹിക്കും. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

കാസറകോട് SKSSF സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കൂട്ടായ്മ സംഘടിപ്പിച്ചു

കാസറകോട് :പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ് വബയില്‍ വെച്ച് നടക്കുന്ന എസ്. വൈ.എസ്. 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്. കാസറകോട്ജി ല്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി ജില്ലാ സൈബര്‍സെല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കൂട്ടായ്മ സംഘടിപ്പിച്ചു.
പരിപാടി എസ്.കെ.എസ്.എസ്.എഫ്.ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചത്തിന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന ഉല്‍ഘാടനം ചെയ്തു.ഖലീല്‍ ഹസനി ചൂരി സ്വാഗതം പറഞ്ഞു.സുഹൈര്‍ അസ്ഹരി പള്ളങ്കോട്,സുബൈര്‍ നിസാമി കളത്തൂര്‍,റാഷിദ് പള്ളങ്കോട്,മൊയ്തീന്‍ ചെര്‍ക്കള, ഹസൈനാര്‍ അസ്ഹരി ആദൂര്‍,ഫാറൂഖ് കൊല്ലമ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

"നൂറുൻ അലാ നൂർ" കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം മീലാദ് കാമ്പയിൻ വ്യാഴാഴ്ച മുതൽ

ഓണ്‍ലൈൻ : അറിയാനുള്ള അഭിനിവേശം, പുതു തലമുറയെ ബിദഈ കക്ഷികളുടെ വികല വിശ്വാസങ്ങളിലേക്ക് വലിച്ചു കൊണ്ട് പോകുമ്പോൾ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അഥവാ യഥാര്ത ദീനിന്റെ നേർവഴി കാണിക്കാൻ. പൈത്ര് കത്തിന്റെയും പാരമ്പര്യത്തിന്റെയും കണ്ണി മുറിയാത്ത ആദര്ശ സംഹിതയുമായി സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ആദര്ശ ബോധന രംഗത്തെ തിളക്കമാര്ന്ന പണ്ഡിത നിരയിലെ.. പ്രമുഖ വ്യക്തിത്വങ്ങളായ ഉസ്താദ് അബ്ദുസ്സലാം ബാഖവി, ഉസ്താദ് അബ്ദുൽ ഗഫൂർ അന്‍വരി, ഉസ്താദ് എം ടി അബൂ ബകർ ദാരിമി, ഉസ്താദ് അച്ചൂര് ഫൈസി, ഉസ്താദ് അബ്ദുൽ ജലീൽ ദാരിമി, ഉസ്താദ് ടി.എച്ച് ദാരിമി, ഉസ്താദ് അലവിക്കുട്ടി ഹുദവി മുണ്ടംപറമ്പ്, ഉസ്താദ് ശംസുദ്ദീൻ ഫൈസി, ഉസ്താദ് സല്മാൻ അസ്ഹരി തുടങ്ങി പ്രമുഖ പണ്ഡിത നിരയുടെ വ്യത്യസ്ത വിഷയങ്ങളിലുള്ള പഠന പ്രഭാഷണങ്ങൾ ഉള്‍പെടുത്തി കെ.ഐ.സി.ആര്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന നബിദിന കാമ്പയിന്‍ നടത്തു. 
യു.എ.ഇ സമയം രാത്രി 9 മണി(ഇന്ത്യൻ സമയം 10.30pm) ക്കാണ് പ്രഭാഷണ പരിപാടി നടക്കുക.

SKSSF യു.എ.ഇ നാഷണല്‍ സര്‍ഗലയം റാസല്‍ഖൈമയില്‍

ദുബൈ : SKSSF യു.എ.ഇ നാഷണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സര്‍ഗലയം 2014 ഫെബ്രുവരി 25 ന് റാസല്‍ഖൈമ ജം ഇയ്യത്തുല്‍ ബുഖാരിയില്‍ വെച്ച് നടക്കും. യു.എ.ഇ യുടെ ഏഴു എമിററ്റുകളില്‍ നടന്ന സംസ്ഥാന സര്‍ഗാലയത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവര്‍ ആയിരുക്കും നാഷണല്‍ ലെവലില്‍ മത്സരിക്കുക. ദുബൈ, അബുദാബി, റാസല്‍ഖൈമ എന്നീ സംസ്ഥാനങ്ങളില്‍ സര്‍ഗലയ്ം പൂര്‍ത്തിയാക്കിയിടുണ്ട്. ഷാര്‍ജ , അല്‍ ഐന്‍ തുടങ്ങി മറ്റു സംസ്ഥാനങ്ങളില്‍ ജനുവരി അവസാനത്തോടെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കും. ഫെബ്രുവരി ആദ്യവാരത്തില്‍ മത്സരാര്‍ഥികള്‍ക്കുള്ള പേര്‍ നല്‍ക്കല്‍ പൂര്‍ത്തിയാക്കുകയും ഫെബ്രുവരി പതിനഞ്ചോടെ ഓഫ് സ്റ്റേജ് മത്സരങ്ങള്‍ക്ക് തുടക്കമാകുകയും ചെയ്യും

"മര്‍ഹൂം നാട്ടിക ഉസ്‌താദ്‌, വിസ്‌മയമായ ഒരു പുരുഷായുസ്സ്‌" കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലെ അനുസ്‌മരണ പ്രഭാഷണം (REC)

മര്‍ഹൂം നാട്ടിക ഉസ്‌താദിനെ കുറിച്ചുള്ള വ്യാജകേശക്കാരുടെ കുപ്രചരണങ്ങളും അവയുടെ യാഥാര്‍ത്ഥ്യങ്ങളും വിശദീകരിച്ച്‌ കഴിഞ്ഞ ദിവസം ശംസുദ്ധീന്‍ ഫൈസി എടയാറ്റൂര്‍ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ നടത്തിയ അനുസ്‌മരണ പ്രഭാഷണം ഇവിടെ കേള്‍ക്കാം. കൂടുതല്‍ ക്ലാസ്സ്‌ റൂം റെക്കോര്‍ഡുകള്‍ക്ക്‌ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

'സുപ്രഭാതം' ദിനപത്രം; വിവിധ വിഭാഗങ്ങളിലേക്ക്‌ അപേക്ഷിക്കേണ്ട അവസാന തീയ്യതി ഇന്ന്‌


"മുത്തു നബി ; സ്‌നേഹത്തിന്റെ തിരുവസന്തം" SKSSF റബീഅ് കാമ്പയിന് അന്തിമ രൂപമായി; സംസ്ഥാന തല ഉദ്ഘാടനം ജനു.2ന് തിരുവനന്തപുരത്ത് ഒളിമ്പ്യന്‍ ഹാളില്‍

കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി www.skssfrabee.in പ്രവര്‍ത്തനമാരംഭിച്ചു

  • കവി കൈതപ്രം ദാമോദരന്‍ നമ്പൂതിരി കാമ്പയിന്‍ ഉദ്ഘാടനം ചെയ്യും
  • നബിദിനത്തില്‍ കാമ്പസുകളില്‍ ഇരുപത്തി അയ്യായിരം പാംലെറ്റ് വിതരണം ചെയ്യും 
  • യൂണിറ്റുകളില്‍ ഒന്നര ലക്ഷം ലഘുലേഖ വിതരണം ചെയ്യും 
  •  ജനുവരി ഇരുപതിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ദേശീയ സെമിനാർ 
  • എം.ഇ.എ. കോളേജില്‍ ഫിലോസഫിയ-ഇന്റര്‍ കോളേജിയേറ്റ് ക്വിസ് മത്സരം 

കോഴിക്കോട്: മുത്തുനബി സ്‌നേഹത്തിന്റെ തിരുവസന്തം എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റി നടത്തുന്ന റബീഅ് കാമ്പയിന്‍ പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കി. കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം ജനുവരി രണ്ടിന് തിരുവനന്തപുരത്ത് ഒളിമ്പ്യന്‍ ഹാളില്‍ നടക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പ്രശസ്ത കവി കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എന്‍. വീരമണികണ്ഠന്‍ വിശിഷ്ടാഥിതിയായി പങ്കെടുക്കും. ജൈഹിന്ദ് സി.ഇ.ഒ. കെ.പി. മോഹനന്‍ മുഖ്യപ്രഭാഷണം നടത്തും. 
ദാറുല്‍ ഹുദാ ഇസ്‌ലാമിക്ക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഓണംമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ പ്രമേയ പ്രഭാഷണം നടത്തും.  (ഏകീകൃത ഫ്‌ളക്‌സ്‌ ഡിസൈന്‌ ഇവിടെ ക്ലിക്ക്‌ ചെയ്യുക)
കാമ്പയിന്‍ ഭാഗമായി ജനുവരി ഇരുപതിന് പ്രവാചക പ്രകീര്‍ത്തന കാവ്യത്തെ കുറിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ദേശീയ സെമിനാറും ഫെബ്രുവരി 1 ന് എം.ഇ.എ. എഞ്ചിനിയറിംഗ് കോളേജില്‍ ഫിലോസഫിയ-ഇന്റര്‍ കോളേജിയേറ്റ് ക്വിസ് മത്സരവും നടക്കും. സ്‌നേഹ സന്ദേശ പ്രയാണം ജനുവരി 13 ന് കൊട്ടാരക്കരയില്‍ നിന്ന് ആരംഭിക്കും. ത്വലബാ വിംഗിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത മുപ്പത് സ്ഥാപനങ്ങളില്‍ മുന്‍തദല്‍ ഹദീസ്-ഹദീസ് ചര്‍ച്ചാ വേദികളും കാമ്പസ് വിംഗിന്റെ കീഴില്‍ പ്രധാന കാമ്പസുകളില്‍ അക്കാദമിക്ക് ഡയലോഗും സംഘടിപ്പിക്കും. ജനുവരി പന്ത്രണ്ടിന് ഞായറാഴ്ച യൂണിറ്റുകളില്‍ ഒന്നര ലക്ഷം ലഘുലേഖയും നബിദിനത്തില്‍ കാമ്പസുകളില്‍ ഇരുപത്തി അയ്യായിരം പാംലെറ്റും വിതരണം ചെയ്യും. കാമ്പയിന്‍ കാലയളവില്‍ നാലായിരം മന്‍ഖൂസ് മൗലിദ് സദസ്സുകളും ക്ലസ്റ്റര്‍ തലത്തില്‍ മുന്നൂറ് സീറത്തുന്നബി ജല്‍സയും മേഖലാ തലത്തില്‍ നൂറ്റി അമ്പത് സ്‌നേഹ സായാഹ്‌ന വിരുന്നുകളും നടക്കും. 
കൂടാതെ ആത്മീയ പ്രഭാഷണം, റബീഅ് ക്വിസ് മത്സരം, പ്രബന്ധാവതരണം, പ്രബന്ധ-കവിതാ രചനാ മത്സരം, ബ്ലോഗിംഗ് മത്സരം, ഹദീസ് പ്രദര്‍ശനം, പുസ്തക പ്രദര്‍ശനം, മൗലിദ് പാരായണം എന്നിവ നടക്കും. സത്യധാര റബീഅ് പ്രത്യേക പതിപ്പ്, ലഘുലേഖ-പാംലെറ്റ് എന്നിവ ജനുവരി രണ്ടിന് തിരുവനന്തപുരത്ത് പ്രകാശനം ചെയ്യും. കാമ്പയിന്‍ സമാപന സംഗമം ഫെബ്രുവരി രണ്ടിന് കോഴിക്കോട് നടക്കും. കാമ്പയിന്‍ അവലോകന യോഗത്തില്‍ സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ അധ്യക്ഷത വഹിച്ചു.
വിശദവിവരങ്ങള്‍ക്കും സര്‍ക്കുലര്‍, പോസ്റ്റര്‍, ലഘുലേഖ തുടങ്ങിയവ ഡൌണ്‍ലോഡ്‌ ചെയ്യാനും www.skssfrabee.in സന്ദര്‍ശിക്കുക 

ജാമിഅഃ സമ്മേളനം ജനു.1 മുതല്‍ 5 വരെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.. മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഉദ്ഘാടനം ചെയ്യും

ജാമിഅ; സമ്മേളനം നേതാക്കള്‍ പത്രസമ്മേളനത്തില്‍
വിശദീകരിക്കുന്നു 
ഫൈസാബാദ്: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അമ്പത്തിയൊന്നം വാര്‍ഷിക നാല്പത്തിയൊമ്പതാം സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ഭാരവാഹികളായ സയ്യിദ് സാദിഖലി തങ്ങള്‍ പാണക്കാട് , പ്രൊഫ.കെ ആലികുട്ടി മുസ്ലിയാര്‍ , ഹാജി കെ മമ്മദ് ഫൈസി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
2014 ജനുവരി 1, 2, 3, 4, 5 തിയ്യതികളില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇരുപത് സെഷനുകളിലായി നൂറോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സ്റ്റുഡന്‍സ് വര്‍ക്ക്‌ഷോപ്പ്, പ്രബോധനം, ആരോഗ്യ-പരിസ്ഥിതി സെമിനാര്‍, അലുംനി മീറ്റ്, പ്രവാസം, അറബിക് കോണ്‍ഫ്രന്‍സ്, നിയമ സമീക്ഷ, ആദര്‍ശം, അനുസ്മരണം, വഖഫ് സെമിനാര്‍ തുടങ്ങിയവയാണ് പ്രധാന സെഷനുകള്‍. 
ജനുവരി ഒന്നിന് കാലത്ത് 10 മണിക്ക് ജാമിഅഃ ജൂനിയര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ശില്‍പശാലയോടെയാണ് സമ്മേളനത്തിന് തുടക്കം കുറിക്കുക. വൈകിട്ട് 4.30ന് നടക്കുന്ന സര്‍ഘഘോഷം മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, അഡ്വ. എം. ഉമര്‍ എം.എല്‍.എ, അഡ്വ. എന്‍. ശംസുദ്ദീന്‍ എം.എല്‍.എ പ്രസംഗിക്കും. വൈകിട്ട് 6.30ന് നടക്കുന്ന ഹുബ്ബുറസൂല്‍ പരിപാടി പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ഥഫ ഫൈസി വടക്കുമുറി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ടീമുകള്‍ ഖവ്വാലി അവതരിപ്പിക്കും. ജനുവരി 2ന് വ്യാഴാഴ്ച

ബഹ്‌റൈൻ സമസ്ത ഉമ്മുല്‍ഹസ്സം ഏരിയ ഓഫീസ്ഉദ്ഘാടനം ചെയ്തു

മനാമ: സമസ്ത കേരള സുന്നി ജമാഅത് ഉമ്മുല്‍ഹസ്സം ഏരിയയുടെ പുതിയ ഓഫീസ് ഉദ്ഘാടനം പാണക്കാട്‌ സയ്യിദ്‌ സ്വാദിക്കലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. (അപ്പാച്ചിറ സ്റ്റോറണ്ടിന് മുന്‍വശം ഷാദ് ഓഡിറ്റോറിയം) ചടങ്ങി ല്‍ഇസ്മാഈല്‍ പയ്യൂ ര്‍സ്വാഗതവും, ഹനീഫ മോളൂര്‍ നന്ദിയും പറഞ്ഞു . സമസ്ത സിക്ര'റി എസ്എം അബ്ദു ല്‍വാഹിദ് ആശംസ പ്രസംഗം നടത്തി ,കുഞ്ഞമ്മദ് ഹാജി ,കു'ുസമുണ്ടേരി, കാവൂര്‍ഉസ്താദ് ,ആലിയ ഹമീദ്ഹാജി ,ഷാഫി

മുസ്തഫ ഹുദവി ആക്കോടിന്റെ ത്രിദിന റബീഅ് സന്ദേശ പ്രഭാഷണണത്തിന് തുടക്കമായി

തിരൂരങ്ങാടി: സ്ത്രീകളുടെ സുരക്ഷിതത്വവും നിയമപരിരക്ഷയും ഏറെ ചര്‍ച്ചചെയ്യപ്പെടുുന്ന വര്‍ത്തമാനകാലത്ത് സ്ത്രീക്ക് ഇസ്‌ലാം നല്‍കിയ മികച്ച പരിരക്ഷയെ വിമര്‍ശകരും ബുദ്ധിജീവികളും മാതൃകയാക്കണെമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. 
സ്ത്രീകള്‍ക്ക് പരിഗണന നല്‍കാത്ത മതമാണ് ഇസ്‌ലാമെന്ന് വാദിക്കുന്നവര്‍ സ്ത്രീ സംരക്ഷണത്തിന് ഇസ്‌ലാം കല്‍പിച്ച മാര്‍ഗ നിര്‍ദേശങ്ങളെ പഠനവിധേയമാക്കണെമെന്നും തങ്ങള്‍ പറഞ്ഞു.
ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനായ ഹാദിയയും കോഴിക്കോട് സിറ്റി എസ്.കെ.എസ്.എസ്.എഫും സംയുക്തമായി സംഘടിക്കുന്ന മുസ്തഫ ഹുദവി ആക്കോടിന്റെ ത്രിദിന റബീഅ് സന്ദേശ പ്രഭാഷണത്തിന്റെ രണ്ടാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ദാറുല്‍ ഹുദായുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ തെളിച്ചം മാസികയുടെ വാര്‍ഷിക പതിപ്പ് മനുവ്വിറലി തങ്ങള്‍ പാലത്താഴി

കടമേരി റഹ്‌ മാനിയ്യ അറബിക്‌ കോളേജ്‌ കലണ്ടര്‍ ബഹ്‌റൈനില്‍ പുറത്തിറക്കി

മനാമ : ഉത്തര കേരളത്തിലെ അത്യുന്നത മത–ഭൌതിക സമന്വയ സ്ഥാപനമായ കടമേരി റഹ്‌ മാനിയ്യ അറബിക്‌ കോളേജിന്റെ 2014 വര്‍ത്തെ കലണ്ടര്‍ ബഹ്‌റൈനില്‍ പുറത്തിറക്കി.
കഴിഞ്ഞ ദിവസം ഹമദ്‌ ടൌണില്‍ നടന്ന കോളേജ്‌ബാനി ചീക്കിലോട്ട്‌ കുഞ്ഞമ്മദ്‌ മുസ്ല്യാരുടെ അനുസ്‌മരണ ദിനാചരണത്തോടനുബന്ധിച്ച്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന റഹ്‌ മാനീസ്‌ അസോസിയേഷന്‍ ബഹ്‌റൈന്‍ ചാപ്‌റ്ററാണ്‌ കലണ്ടര്‍ ബഹ്‌റൈനില്‍ പുറത്തിറക്കിയത്‌.
ചടങ്ങില്‍ റഷീദ്‌ റഹ്‌ മാനി കൈപ്രം അനുസ്‌മരണ പ്രഭാഷണം നടത്തി. കാവന്നൂര്‍ മുഹമ്മദ്‌ മുസ്ല്യാര്‍ പ്രാര്‍ത്ഥന നടത്തി. ഖാസിം റഹ്‌ മാനി വയനാട്‌, സലീം ഫൈസി പന്തീരിക്കര, ഉബൈദുല്ല റഹ്‌ മാനി

ഷാര്ജ SKSSF പഠന ക്ലാസ് ഉദ്ഘാടനവും ഖുര്ആന് പ്രഭാഷണവും ജനുവരി 3 ന് ഷാര്ജ കെ എം സി സി ഓഡിറ്റൊരിയത്തിൽ

ഷാര്ജ : SKSSF മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന പഠന ക്ലാസ് ഉദ്ഘാടനവും ഖുര്ആന് പ്രഭാഷണവും ജനുവരി മൂന്നിന് മഗ്രിബ് നിസ്കാര ശേഷം ഷാര്ജ കെ എം സി സി ഓഡിറ്റൊരിയത്തിൽ നടക്കും "ദി ട്രൂത്ത്‌ വെ" ഖുര്ആന് സ്റ്റഡി സെന്റര് ഡയറക്ടരും "ദര്ശന" ടി വി യിലെ "ഖുര്ആന്: പ്രാപഞ്ചിക വിസ്മയങ്ങളിലൂടെ " എന്ന പരിപാടിയിലൂടെ അനേകം പേര്ക്ക് വിശുദ്ധ ഇസ്ലാമിന്റെ മഹിത പാഠങ്ങളെ പകര്ന്നു നല്കിയ തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്ലാം മുന് പ്രിന്സിപ്പലും പ്രമുഖ ചിന്തകനും പണ്ഡിതനുമായ കൊടുമുടി അബ്ദുറഹിമാന് ഫൈസി മുഖ്യ പ്രഭാഷണം നിര്

ദാറുല്‍ ഹുദാ ബിരുദദാന സമ്മേളനം വിജയിപ്പിക്കും: എസ്.വൈ.എസ്. എസ്.കെ.എസ്.എസ്.എഫ് കണ്‍വെന്‍ഷന്‍


 തിരൂരങ്ങാടി: ഫെബ്രുവരി 21,22,23 തിയ്യതികളില്‍ നടക്കുന്ന ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌ സിറ്റിയുടെ വാര്‍ഷിക ബിരുദദാന മഹാസമ്മേളനം വിജയിപ്പി ക്കുന്നതിനായി പ്രചരണം ഊര്‍ജ്ജിത മാക്കുമെന്ന് എസ്.വൈ.എസ്, എസ്.കെ. എസ്.എസ്.എഫ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.

ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. കെ.എം. സൈദലവി ഹാജി കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു. യു.ശാഫി ഹാജി ചെമ്മാട്, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, ബി ജഅ്ഫര്‍ ഹുദവി, എ.കെ ആലിപ്പറമ്പ്, എം.പി കടുങ്ങല്ലൂര്‍ സംസാരിച്ചു. ഇസ്ഹാഖ് ബാഖവി ചെമ്മാട് സ്വാഗതവും അബ്ദുല്‍ അസീസ് ബാഖവി നന്ദിയും പറഞ്ഞു. കണ്‍വെന്‍ഷനില്‍ എസ്.വൈ.എസ് മണ്ഡലം, എസ്.കെ.എസ്.എസ്.എഫ് മേഖല ഭാരവാഹികള്‍ സംബന്ധിച്ചു.

അബ്ദുൽ ഹകീം ഫൈസി ആദൃശേരിക്ക് ദുബൈയിൽ സ്വീകരണം നൽകി

ദുബൈ : ഹൃസ്വ സന്ദർശനാർത്ഥം യു.എ.ഇ.യിലെത്തിയ വളാഞ്ചേരി മർകസ് പ്രിൻസിപ്പാളും സി.ഐ.സി. കോ-ഓർടിനേറ്ററുമായ അബ്ദുൽ ഹകീം ഫൈസി ആദൃശേരിക്ക് സ്വീകരണം നൽകി. ദുബൈ അൽ നജഫ് ഹോട്ടലിൽ നടന്ന പരിപാടിയിൽ വളാഞ്ചേരി മർകസ് ദുബൈ കമ്മിറ്റി പ്രസിഡണ്ടും ദുബൈ സുന്നി സെന്റർ വൈസ് പ്രസിടണ്ടുമായ അബ്ദുസ്സലാം ബാഖവി അദ്യക്ഷം വഹിച്ചു. അലി മുസ്‌ലിയാർ അജ്മാൻ, അച്ചൂർ ഫൈസി, മുസ്തഫ എളമ്പാറ, യാഹുമോൻ ഹാജി, ഹുസൈൻ ദാരിമി, മൻസൂർ മൂപ്പൻ തുടങ്ങിയവർ സംബന്ധിച്ചു. സി.പി.അബ്ദുൽ റഹ്മാൻ വാഫി

ബഹ്‌റൈൻ സമസ്ത ഉംറക്ലാസ് മനാമയിൽ ആരംഭിച്ചു

മനാമ: ബഹ്‌റൈൻ സമസ്ത കേരള സുീ ജമാഅത്തിന്റെ നേത്രത്വത്തില്‍ യാത്രതിരിക്കു ഉംറ സംഘത്തിനുള്ള ക്ലാസിന്റെ ഉദ്ഘാടനം സമസ്ത പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ നിര്‍വഹിച്ചു. അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ ഉംറക്ലാസിന് നേത്രത്വം നല്‍കി. ബഹ്‌റൈനിനോട് വിടപറഞ്ഞു തന്റെ പ്രവര്‍ത്തന മണ്ഡലം സൗദിയിലേക്ക് മാറ്റു സമസ്ത ഉമ്മുല്‍ഹസം ഏരിയ സിക്ര'റി സലിം മാരായമംഗലത്തിന് ചടങ്ങില്‍ വെച്ച് യാത്രയയപ്പ് നല്‍കി. ഷറഫുദ്ദീന്‍ മാരായമംഗലം ചടങ്ങിനു ആശംസകള്‍ നേര്‍ു. സമസ്ത കോഡിനേറ്റര്‍മൂസ മുസ്‌ലിയാര്‍ അദ്യക്ഷത വഹിച്ച ചടങ്ങില്‍ വി.കെ കുഞ്ഞിമുഹമ്മദ് ഹാജി

മക്കാ സമസ്തകേരള ഇസ്ലാമിക്‌സെന്റര്‍ കലണ്ടര്പ്രചകാശനംചെയ്തു

മക്ക : സമസ്ത കേരള ഇസ്ലാമിക്‌ സെന്റര്‍ മക്കാ സെന്റര് കമ്മിറ്റി 2014 ലെ കലണ്ടര്‍ ഏഷ്യന്‍ പൊളിക്ലിനിക് ജെനറല്മാാനേജര്‍ നജീബ് അഹമ്മദ് കണ്ണൂരിന് ആദ്യകോപ്പി നല്കിന സൗദി എസ് .കെ .ഐ .സി ചെയര്മാ ന്‍ ഓമാനൂര്‍ അബ്ദുര്റനഹ്മാന്‍ മൌലവി പ്രകാശനം ചെയ്തു അമാനത്ത്‌ മുഹമ്മദ്‌ ഫൈസി,സിദ്ദീഖ് വളമംഗലം,സൈനുദ്ധീന്‍ പാലോളി റഫീഖ് ഫൈസി,നസീര്അപഹമ്മദ്‌,അഷ്‌റഫ്‌ ചെങ്ങര,ഹക്കീം മാവൂര്‍ ഏന്നിവര്‍ സംബന്ധിച്ചു .

SYS. 60-ാം വാര്‍ഷികം; റിയാദിൽ 101 അംഗ സ്വാഗതസംഘം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു

റിയാദ്: നൂററാണ്ടുകളുടെ രാജപാരമ്പര്യവും കോടികളുടെ വഖ്ഫ് സ്വത്തുമുളള ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ മതവിജ്ഞാനത്തിലും, സംഘബോധത്തിലും ഇരു'ില്‍ തപ്പുമ്പോള്‍ തലയുയര്‍ത്തി നില്‍ക്കു മതകലാലയങ്ങളും, അഭിമാനാര്‍ഹമായ മസ്ജിദുകളും, പ്രശംസനീയമായ ജീവകാരണ്യ പ്രവര്‍ത്തനങ്ങളും കേരളത്തില്‍ കാണുതിന്റെ പ്രേരകശക്തി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണെും, സമസ്തയും കീഴ്ഘടങ്ങളും നടത്തു പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഹൃസ്വസന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ തങ്ങള്‍ക്കും, സിറാജ് സുലൈമാന്‍ സേഠുവിനും എസ് വൈ എസ്സും, എസ് കെ ഐ സിയും നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുു തങ്ങള്‍. പൈതൃകത്തിന്റെ പതിനഞ്ചാം നൂററാണ്ട് എ പ്രമേയവുമായി 2014 ഫെബ്രവരിയില്‍ കാസര്‍ഗോഡ് നടക്കു എസ് വൈ എസ്സ് അറുപതാം വാര്‍ഷീക മഹാസമ്മേളനത്തിന്റെ റിയാദ് തല 101 അംഗ സ്വാഗതസംഘം തങ്ങള്‍ പ്രഖ്യാപിച്ചു. ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി (ചെയര്‍മാന്‍) അലവിക്കു'ി ഒളവ'ൂര്‍ (കവീനര്‍) എന്‍ സി മുഹമ്മദ് കണ്ണൂര്‍ (ട്രഷറര്‍) തുടങ്ങിവരാണ് ഭാരവാഹികള്‍. സിറാജ് സുലൈമാന്‍ സേഠ്, അബു'ി മാസ്‌ററര്‍ ശിവപുരം

ദുബൈ SKSSF സര്‍ഗലയം : കണ്ണൂരിന്ന് ഓവറോള്‍

ദുബൈ : ദുബൈ എസ്.കെ. എസ്.എസ്.എഫ് സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച സര്‍ഗലയം 2013 ല്‍ കണ്ണൂര്‍ ജില്ലക്ക് ഓവറോള്‍ ലഭിച്ചു. 45 ഇനങ്ങളിലായി 350 ഓളം കലാകാരന്മാര്‍ 4 വേദികളിലായി മല്‍സരിച്ച സര്‍ഗലയത്തില്‍ 90 പോയിന്റ് നേടിയാണ് ഓവറോള്‍ കിരീടം പിടിച്ചത് . ഇവര്‍ക്കുള്ള ട്രോഫി വളാഞ്ചേരി മര്‍ക്കസ് പ്രിന്‍സിപ്പള്‍ ആദ്രശ്ശേരി അബ്ദുല്‍ ഹക്കീം ഫൈസി നല്‍ക്കി. സബ് ജൂനിയര്‍ വിഭാഗത്തില്‍ ത്രശ്ശൂര്‍ ജില്ലയിലെ ഉമറുല്‍ ഫാറൂഖും , ജൂനിയര്‍ വിഭാഗത്തില്‍ കണ്ണൂര്‍ ജില്ലയിലെ ഹസം ഹംസയും സീനിയര്‍ വിഭാഗത്തില്‍ പാലക്കാട് ജില്ലയിലെ റ്റി.എം.എ സിദ്ധീഖും കാലാ പ്രതിഭാ പട്ടത്തിന് അര്‍ഹരായി. ദഫ് മത്സരത്തിലെ ഒരു ഫലം പ്രഖ്യാപിക്കാന്‍ കഴിയാത്തതിനാല്‍ റണ്ണര്‍ ട്രോഫി വിതരണം മാറ്റി വെച്ചു.
പോയന്റ് നില: കണ്ണൂര്‍ : 90, കോഴിക്കോട് : 56 ,മലപ്പുറം : 54, കാസര്‍ക്കോട് : 42, പാലക്കാട് : 37, ത്രിശ്ശൂര്‍ : 18, കര്‍ണ്ണാടക : 8, തെക്കന്‍ മേഘലക്കും , വയനാട് ജില്ലക്കും പോയന്റുകള്‍ ഒന്നും നേടാന്‍ കഴിഞ്ഞില്ല.

കോഴിക്കോട് റബീഅ് പ്രഭാഷണത്തിന് ഉജ്ജ്വല സമാപ്തി

മതപഠന സംവിധാനം കേരളേതര സംസ്ഥാനങ്ങലിലേക്കും വ്യാപിപ്പിക്കണം: സൈനുൽ ഉലമ 
കോഴിക്കോട്: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഹാദിയയും കോഴിക്കോട് സിറ്റി എസ്.കെ. എസ്.എസ്.എഫും സംയുക്തമായി സംഘടിപ്പിച്ച ത്രിദിന റബീഅ് സന്ദേശ പ്രഭാഷണത്തിന് ഉജ്ജ്വലസമാപ്തി. 
കോഴിക്കോട് കടപ്പുറത്ത് മര്‍ഹൂം ഉമറലി ശഹാബ് തങ്ങള്‍ നഗറില്‍ നടന്ന പ്രഭാഷണ പരമ്പരയുടെ സമാപന സമ്മേളനത്തിലേക്കൊഴുകിയത് വിശ്വാസി സഞ്ചമായിരുന്നു. സമ്മേളനം സമസ്ത ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രൊ ചാന്‍സലറുമായ സൈനുൽ ഉലമ ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. 
ജീവിത വിജയത്തിനും ലോക സമാധാനത്തിനും പ്രവാചക ജീവിതം മാതൃകയാക്കണം. പ്രവാചകന്‍ ഏല്‍പിച്ച വിജ്ഞാനപ്രസരണമാണ് നമ്മുടെ പ്രധാന ദൗത്യം. പ്രാഥമിക മത വിദ്യാഭ്യാസം പോലുമില്ലാത്ത കേരളേതര സംസ്ഥാനങ്ങളിലേക്കും നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണ്ടതുണ്ട്. കേരളത്തിന് പുറത്ത് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയും അതിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഹാദിയയും

വാരാമ്പറ്റ സആദ-പത്താം വാര്‍ഷികം; മഹല്ല് പര്യടനം ആരംഭിച്ചു

വാരാമ്പറ്റ: വാരാമ്പറ്റ സആദ ഇസ്‌ലാമിക് & ആര്‍ട്‌സ് കോളേജ് പത്താം വാര്‍ഷികത്തിന്റെ പ്രചരണാര്‍ത്ഥമുള്ള മഹല്ലു പര്യടനം ആരംഭിച്ചു.
പടിഞ്ഞാറത്തറ മേഖലാ പര്യടനം ഖാസിം ദാരിമി ഉദ്ഘാടനം ചെയ്തു. എ കെ സുലൈമാന്‍ മൗലവി നേതൃത്വം നല്‍കി. അബ്ബാസ് വാഫി, യു കെ നാസിര്‍ മൗലവി പങ്കെടുത്തു. 
കല്‍പ്പറ്റ മേഖലാ പര്യടനം അലി ഹൈത്തമി ഉദ്ഘാടനം ചെയ്തു. യൂനുസ് പാണ്ടംകോട്, നിസാര്‍ വാരാമ്പറ്റ നേതൃത്വം നല്‍കി.
സു. ബത്തേരി മേഖലാ പര്യടനം മുഹമ്മദ്‌കോയ ഫൈസി ഉദ്ഘാടനം ചെയ്തു. മുഹ്‌യിദ്ദീന്‍കുട്ടി യമാനി നേതൃത്വം നല്‍കി. മമ്മൂട്ടി മൗലവി, എ കെ അബു തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രവാസി സംഗമവും വനിതാ സംഗമവും 
വാരാമ്പറ്റ: ഡിസംബര്‍ 27, 28 തിയ്യതികളിലായി നടക്കുന്ന സആദ ഇസ്‌ലാമിക് & ആര്‍ട്‌സ് കോളേജിന്റെ 10-ാം വാര്‍ഷികത്തിന്റെ ഭാഗമായി 26 ന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് പ്രവാസി സംഗമം നടത്തും. സആദാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും.27 ന് വെള്ളിയാഴ്ച 2.30 ന് നടക്കുന്ന വനിതാ സംഗമത്തില്‍ റസീന ടീച്ചര്‍ ക്ലാസ്സെടുക്കും.

SYS അറുപതാം വാര്‍ഷികം; പ്രചരണം, മീഡിയ കമ്മിറ്റികള്‍ രൂപീകരിച്ചു

മുഴുവന്‍ സമ്മേളന പ്രചരണ പരിപാടികളും ഫോട്ടോകളും 
waditwaiba.mcksd@gmail.com എന്ന വിലാസത്തില്‍ അറിയിക്കണം
കാസര്‍കോട്: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14, 15, 16 തീയ്യതികളില്‍ കാസര്‍കോട് ചെര്‍ക്കള വാദി തൈ്വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്. അറുപതാം വാര്‍ഷിക സംസ്ഥാന മഹാ സമ്മേളനത്തിന്റെ ഭാഗമായി സ്വാഗതസംഘം കമ്മിറ്റിക്ക് കീഴില്‍ പ്രചരണ മീഡിയ കമ്മിറ്റികള്‍ രൂപീകരിച്ചു. യോഗത്തില്‍ എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് എം.എ. ഖാസിം മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ചന്തേര പൂക്കോയ തങ്ങള്‍, സയ്യിദ് ഹാദി തങ്ങള്‍, അബ്ബാസ് ഫൈസി പുത്തിഗെ, അഹമ്മദ് തേര്‍ളായി, ഖത്തര്‍ ഇബ്രാഹിം ഹാജി, ഖത്തര്‍ അബ്ദുല്ലഹാജി, എന്‍.പി. അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍, ഇബ്രാഹിം ഫൈസി പള്ളങ്കോട് തുടങ്ങിയവര്‍ സംസരിച്ചു.
പ്രചരണം: ഖത്തര്‍ ഇബ്രാഹിം ഹാജി (ചെയര്‍മാന്‍), ഖത്തര്‍ അബ്ദുല്ല ഹാജി (വൈസ് ചെയര്‍മാന്‍), ഇബ്രാഹിം ഫൈസി ജെഡിയാര്‍ (കണ്‍വീനര്‍), അബൂബക്കര്‍ സാലൂദ് നിസാമി, കെ.യു. ദാവൂദ്, താജുദ്ദീന്‍ ചെമ്പരിക്ക, ബഷീര്‍ ദാരിമി തളങ്കര, എം.എ. ഖലീല്‍, റഷീദ് ബെളിഞ്ചം (അംഗങ്ങള്‍)
മീഡിയ: ബദറുദ്ദീന്‍ ചെങ്കള (ചെയര്‍മാന്‍), ഹമീദ് കുണിയ (കണ്‍വീനര്‍), പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, ഷഫീഖ് ആലിങ്കല്‍, ഫഹദ് മുനീര്‍, അബ്ദുല്ലക്കുഞ്ഞി ഉദുമ, ടി.എ. ഷാഫി, ബഷീര്‍ ആറങ്ങാടി, എ.ബി. കുട്ടിയാനം, മന്‍സൂര്‍ കളനാട്, ഹാഷിര്‍ നെടുവാട്ട്, യു. സഹദ് ഹാജി, സി.ഐ. സലാം. (അംഗങ്ങള്‍).

SYS. 60-ാം വാര്‍ഷികം; 414 റൈഞ്ചുകളിലായി കാല്‍ലക്ഷം ''ശജറത്തു ത്വൈബ'' നടും

മരം നടല്‍ ചടങ്ങുകൾ  2014 ജനുവരി 4 (ശനി) രാവിലെ 11 മണിക്ക് 
മലപ്പുറം: സുന്നി യുവജന സംഘം 60-ാം വാര്‍ഷിക മഹാ സമ്മേളനത്തിന്റെ ഭാഗമായി കാല്‍ലക്ഷം മരം നടും. 414 റൈഞ്ചുകളില്‍ ഓരോ റൈഞ്ചുകളിലും തെരഞ്ഞെടുക്കപ്പെട്ട 60 സ്ഥലങ്ങളിലാണ് മരങ്ങള്‍ നടുക. 2014 ജനുവരി 4 ശനി രാവിലെ 11 മണിക്ക് മരം നടല്‍ ചടങ്ങ് നടത്തും. സമ്മേളന നഗരിയെ അനുസ്മരിക്കുന്ന ''ശജറത്തു ത്വൈബ'' എന്ന നൈം ബോര്‍ഡും സ്ഥാപിക്കും.
പള്ളി, മദ്‌റസ, പോലീസ് സ്റ്റേഷന്‍, പോസ്റ്റ് ഓഫീസ്, സ്‌കൂള്‍, കോളേജ്, ബസ് സ്റ്റോപ്പ് എന്നിവടങ്ങിലാണ് മരങ്ങള്‍ നടേണ്ടത്. തണല്‍ മരങ്ങള്‍, മാവ്, പ്ലാവ്, കേരം, ആരിവേപ്പ് തുടങ്ങിയ കൂടുതല്‍ ഉപകാരപ്രദങ്ങളായ മരങ്ങളാണ് വെച്ച്പിടിപ്പിക്കേണ്ടത്. തുടര്‍ന്ന് മരത്തൈകള്‍ക്ക് സംരക്ഷണം നല്‍കി വളര്‍ത്തി എടുക്കുന്നതിന് പ്രാദേശിക പ്രവര്‍ത്തകനെ ചുമതലപ്പെടുത്തും. 
ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ സാദാത്തുകള്‍, മതപണ്ഡിതര്‍ തുടങ്ങിയവരാണ് നടല്‍ കര്‍മ്മം നടത്തുക. പാണക്കാട് ചേര്‍ന്ന സംസ്ഥാന സ്വാഗതസംഘം ഭാരവാഹികളുടെ യോഗത്തില്‍ ഹൈദര്‍അലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷതവഹിച്ചു. പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. താഖാ അഹ്മദ് മൗലവി (മംഗലാപുരം) കുമ്പള ഖാസിം മുസ്‌ലിയാര്‍, ഖത്തര്‍ ഇബ്രാഹീം ഹാജി, മെട്രോ മുഹമ്മദ് ഹാജി, അബ്ബാസ് ഫൈസി പുത്തിഗെ (കാസര്‍ഗോഡ്), അഹ്മദ് തേര്‍ളായി, അബൂബക്കര്‍ ബാഖവി (കണ്ണൂര്‍), നാസ്വിര്‍ ഫാസി കൂടത്തായി, ഉമര്‍ ഫൈസി മുക്കം, മോയിന്‍കുട്ടി മാസ്റ്റര്‍, മഹമൂദ് സഅദി, മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ, മുജീബ് ഫൈസി പൂലോട് (കോഴിക്കോട്), എം.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ (ഗൂര്‍ഗ്), ശരീഫ് ദാരിമി (നീലഗിരി), പിണങ്ങോട് അബൂബക്കര്‍, ഇബ്രാഹീം

നാട്ടിക ഉസ്‌താദ്‌ അനുസ്‌മരണ പ്രഭാഷണം ഇന്ന്‌ രാത്രി (ഞായറാഴ്ച)ഓണ്‍ലൈനില്‍

ഓണ്‍ലൈന്‍: പ്രമുഖ വാഗ്മിയും പണ്‌ഢിതനും സുന്നി കൈരളിയുടെ അഭിമാനവുമായിരുന്ന മര്‍ഹൂം നാട്ടിക വി.മൂസ മുസ്ലിയാരുടെ അനുസ്‌മരണം ഇന്ന്‌ രാത്രി ഇന്ത്യന്‍ സമയം 10.30 മുതല്‍ (സഊദി സമയം.8.മണി) കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ നടക്കുമെന്ന്‌ അഡ്‌മിന്‍ ഡസ്‌ക്‌ അറിയിച്ചു. വിഘടിതരുടെയും പുത്തനാശക്കാരുടെയും പേടി സ്വപ്‌നമായിരുന്ന നാട്ടിക ഉസ്‌താദിനെ കുറിച്ച്‌, ഇപ്പോള്‍ വിഘടിതര്‍ നടത്തുന്ന കുപ്രചരണങ്ങള്‍ക്ക്‌ കൂടി മറുപടി നല്‍കുന്ന അനുസ്‌മരണത്തിന്‌ ഉസ്‌താദിന്റെ നാട്ടുകാരന്‍ കൂടിയായ പണ്‌ഢിതന്‍ ശംസുദ്ധീന്‍ ഫൈസി എടയാറ്റൂര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന്‌ ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും പതിവു ചര്‍ച്ചകളും നടക്കും. 24 മണിക്കൂറും ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ടിവി–റേഡിയോ എന്നിവക്ക്‌ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

“മുത്തുനബി സ്‌നേഹത്തിന്റെ തിരുവസന്തം” സമസ്‌ത ബഹ്‌റൈന്‍ നബിദിന കാമ്പയിന്‍ സ്വാഗത സംഘം രൂപീകരിച്ചു

മനാമ: “മുത്തുനബി സ്‌നേഹത്തിന്റെ തിരുവസന്തം” എന്ന പ്രമേയത്തില്‍ സമസ്‌ത കേരള സുന്നി ജമാഅത്ത്‌ കേന്ദ്ര കമ്മറ്റി ഒരു മാസം നീണ്ടു നില്‍ക്കുന്ന നബിദിന കാമ്പയിന്‍ സംഘടിപ്പിക്കുന്നു. കഴിഞ്ഞ ദിവസം മനാമ സമസ്‌ത കേന്ദ്ര ആസ്ഥാനത്ത്‌ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ്‌ ഇതു സംബന്ധിച്ച തീരുമാനമെടുത്തത്‌. റബീഉല്‍ അവ്വല്‍ മാസം ആരംഭിക്കുന്ന 2014 ജനു.2ന്‌ വ്യാഴാഴ്‌ച മുതല്‍ കാമ്പയിന്‌ തുടക്കമാവും. 
കാമ്പയിന്‍ ഭാഗമായി റബീഉല്‍ അവ്വല്‍ 1 മുതല്‍ 12- –ാം രാവ്‌ വരെ, സമസ്‌ത കേന്ദ്ര മദ്രസ്സാ ഹാളിലും വിവിധ ഏരിയാ കേന്ദ്രങ്ങളിലും പ്രവാചക പ്രകീര്‍ത്തനങ്ങളും പ്രഭാഷണങ്ങളുമടങ്ങുന്ന മൌലിദ്‌ സദസ്സുകള്‍ നടക്കും. തുടര്‍ന്ന്‌ റബീഉല്‍ അവ്വല്‍ 12ന്‌ വിപുലമായ മൌലിദ്‌ സദസ്സ്‌ പള്ളിയില്‍ വെച്ച്‌ നടക്കും.
ഒരു മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികളാണ്‌ ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. വിവിധ ചടങ്ങുകളിലായി ബഹ്‌റൈനിലെ മത–സാമൂഹിക–രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും സ്വദേശി പ്രമുഖരും സംബന്ധിക്കും. 
പരിപാടിയുടെ വിജയത്തിനായി സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ചെയര്‍മാനും എസ്‌.എം. അബ്‌ദുല്‍ വാഹിദ്‌ ജനറല്‍ കണ്‍വീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്‌.
സ്വാഗത സംഘത്തിലെ മറ്റു മുഖ്യഭാരവാഹികള്‍ ഇപ്രകാരമാണ്‌: സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ (ചെയര്‍മാന്‍), ഉമറുല്‍ ഫാറൂഖ്‌ ഹുദവി, സൈദലവി മുസ്ല്യാര്‍, ഹംസ അന്‍വരി, അബ്‌ദുറഹ്മാനാന്‍ ഹാജി (വൈ.ചെയര്‍.), അബ്‌ദുല്‍ വാഹിദ്‌ (ജന.കണ്‍), മുസ്ഥഫ കളത്തില്‍ ശറഫുദ്ധീന്‍ മാരായമംഗലം, അശ്രറഫ്‌ കാട്ടില്‍ പീടിക(ജോ.കണ്‍.), ശഹീര്‍ കാട്ടാമ്പള്ളി(പ്രോഗ്രാം കണ്‍വീനര്‍), ഖാസിം റഹ്‌ മാനി പടിഞ്ഞാറത്തറ(ജോ.കണ്‍), മൂസ മൌലവി വണ്ടൂര്‍(പ്രോഗ്രാം കോ–ഓര്‍ഡിനേറ്റര്‍), മജീദ്‌ ചോലക്കോട്‌ (കണ്‍വീനര്‍–പബ്ലിസിറ്റി) ഉബൈദുല്ല റഹ്‌മാനി, ബഷീര്‍ പി.പി, സജീര്‍ പന്തക്കല്‍, നവാസ്‌

കലാ സാഹിത്യ രംഗങ്ങളില്‍ എസ്.കെ.എസ്.എസ്.എഫിന്റെ പങ്ക് വിലമതിക്കാനാവാത്തത് :ഇ.ടി മുഹമ്മദ് ബഷീര്‍

ദുബൈ : ഒരു സമൂഹ ത്തിന്റെ നിര്‍മിതിക്ക് നേത്രത്വം നല്‍കുന്ന മുഴുവന്‍ ആശയങ്ങളേയും പ്രാവര്‍ത്തികമാ ക്കുന്നത്തിലും കലാ സാഹിത്യ രംഗങ്ങളിലും സേവന രംഗങ്ങളിലും എസ്.കെ. എസ്.എസ്.എഫ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് മുസ്ലിം ലീഗ് സെക്രെട്ടറിയും പാര്‍ലമെന്റ് അംഗവുമായ ഇ.ടി മുഹമ്മദ് ബഷീര്‍ സാഹിബ്ബ് പറഞ്ഞു. ദുബൈ സ്റ്റേറ്റ് എസ്.കെ എസ്.എസ്.എഫ് സര്‍ഗാലയത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്തയും അതിന്റെ പോഷക സംഘടനകളും കൈരളിക്ക് അനുഗ്രഹമാണെന്നും , ദുബൈ എസ്.കെ.എസ്.എസ്.എഫ് നടത്തിയ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രവാസ മേഖലയിലെ കലാകാരന്മാര്‍ക്ക് അവരുടെ..

SYS 60-ാംവാര്‍ഷികം; SKSSF കാസറകോട് ജില്ലാ കൗണ്‍സില്‍ ക്യാമ്പ് സമാപിച്ചു

കാസറകോട്: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ്വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്.60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ്. കാസറ കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിക്ക് അന്തിമ രൂപം നല്‍കുന്നതിന്ന് ജില്ലാ കൗണ്‍സിലര്‍മാരുടേയും ഉപസമിതി ചെയര്‍മാന്‍ കണ്‍വീനര്‍മാരുടേയും ക്യാമ്പ് സമാപിച്ചു. 
 പരിപാടി ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്നയുടെ അധ്യക്ഷതയില്‍ സമസ്ത ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖ അഹമ്മദ് മൗലവി അല്‍ - അസ്ഹരി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഖത്തര്‍ ഇബ്രാഹിം ഹാജി, ബഷീര്‍ ദാരിമി തളങ്കര, ഇബ്രാഹിം ഫൈസി ജെഡിയാര്‍, അബൂബക്കര്‍ സാലൂദ് നിസാമി, ഹാശിം ദാരിമി ദേലമ്പാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഹാരീസ് ദാരിമി ബെദിര, സി. പി. മൊയ്തു മൗലവി ചെര്‍ക്കള, സിദ്ധിഖ് അസ്ഹരി പാത്തൂര്‍, സലാം ഫൈസി പേരാല്‍,

മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ്; ത്വാഖാ അഹ്മദ് മൗലവി പ്രസിഡണ്ട്, യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ ജനറല്‍ സെക്രട്ടറി, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് ട്രഷറര്‍

ചട്ടഞ്ചാല്‍: മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ജനറല്‍ ബോഡി യോഗം ചട്ടഞ്ചാല്‍ മാഹിനാബാദ് എം.ഐ.സി ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. ത്വാഖാ അഹ്മദ് മൗലവി അധ്യക്ഷത വഹിച്ചു. യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. സയ്യിദ് കെ. പി. കെ തങ്ങള്‍ മാസ്തിക്കുണ്ട്, കെ. മൊയ്തീന്‍ കുട്ടി ഹാജി ചട്ടഞ്ചാല്‍, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, കെ. കെ അബ്ദുല്ല ഹാജി ഖത്തര്‍, ടി. ഡി അഹ്മദ് ഹാജി ചട്ടഞ്ചാല്‍, എം. പി മുഹമ്മദ് ഫൈസി, കെ. എം സ്വാലിഹ് മാസ്റ്റര്‍, പി. വി അബ്ദുല്‍ സലാം ദാരിമി, ടി. ഡി അബ്ദുല്‍ റഹ്മാന്‍ ഹാജി, ഡോ. എന്‍. എ മുഹമ്മദ്, പാദൂര്‍ കുഞ്ഞാമു ഹാജി, അഡ്വ: സി.എം ഇബ്രാഹിം, സയ്യിദ് എം. എസ് മദനി തങ്ങള്‍ ഓലമുണ്ട, നെക്കര അബൂബക്കര്‍ ഹാജി, പി മുഹമ്മദ് ഹാജി പള്ളം, ഷാഫി ഹാജി, ജലീല്‍ കടവത്ത്, കല്ലട്ര അബ്ദുല്‍ ഖാദര്‍, സി. എച്ച് അബ്ദുല്ല കുഞ്ഞി ഹാജി, മുബാറക് ഹസൈനാര്‍ ഹാജി, ചെര്‍ക്കള മുഹമ്മദ് ഹാജി ഗോവ, നിസാര്‍ കല്ലട്ര, എം മൊയ്തു, കെ ഹംസ, ചെര്‍ക്കള അഹ്മദ് മുസ്ലിയാര്‍, സിദ്ധീഖ്

സമസ്ത സൗദി നാഷണല്‍ കമ്മിററിയും മൗലിദ് സദസ്സും പ്രവര്‍ത്തക സംഗമവും 2014 ജനുവരി 2 ന്

മദീന : സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ സൗദി നാഷണല്‍ കമ്മിററിയും മൗലിദ് സദസ്സും പ്രവര്‍ത്തക സംഗമവും 2014 ജനുവരി 2 1435 റ:അവ്വല്‍ 01 വ്യാഴം മദീനയില്‍ നടക്കും പ്രമുഖ വെക്തികള്‍ പങ്കെടു സംഗമത്തിന് സൗദിയിലെ എല്ലാ എസ് കെ ഐ സി കമ്മിററികളിലെയും അംഗങ്ങളും പങ്കെടുക്കണമെും സര്‍ക്കുലറുകള്‍ ലഭിക്കാത്ത കമ്മിററികള്‍ താഴെ നമ്പറില്‍ ബന്ധപ്പെടെണമെും എസ് കെ ഐ സി സൗദി നാഷണല്‍ കമ്മിററി ഭാരവാഹികള്‍ അറിയിച്ചു.വിവരങ്ങൾക്ക് ബന്ധപ്പെടുക : സെക്ര'റി അലവിക്കു'ി ഒളവ'ൂര്‍, 0502195506

SYS കണ്ണൂര്‍ ജില്ലാ ആദര്‍ശ സമ്മേളനം (Record)

കണ്ണൂരില്‍ നടന്ന ജില്ലാ SYS ആദര്‍ശ സമ്മേളനത്തിലെ പ്രമുഖരുടെ പ്രഭാഷണങ്ങള്‍ പൂര്‍ണ്ണമായി കേള്‍ക്കാന്‍ (കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം തല്‍സമയം സംപ്രേഷണം ചെയ്ത ഭാഗം

പരപ്പനങ്ങാടി ആദര്‍ശ സമ്മേളനം (Record)

കഴിഞ്ഞ ദിവസം കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം തല്‍സമയം സംപ്രേഷണം ചെയ്‌ത പരപ്പനങ്ങാടി ആദര്‍ശ സമ്മേളനം ഇവിടെ കേള്‍ക്കാം. കൂടുതല്‍ ക്ലാസ്സ്‌ റൂം റെക്കോര്‍ഡുകള്‍ക്ക്‌ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ദുബൈ സര്‍ഗലയം; ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പങ്കെടുക്കും

ദുബൈ : എസ്.കെ. എസ്.എസ്. എഫ് ദുബൈ സ്റ്റേറ്റ് കമ്മറ്റി സംഘടിപ്പിക്കു ഇസ്ലാമിക കലാ സാഹിത്യ മല്‍സരം സര്‍ഗലയം 2013 , ഡിസംബര്‍ 27 ഇന്ന് വെള്ളിയാഴ്ച ഹോര്‍ അല്‍ അന്‍സ് ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളില്‍ നടക്കും . മുസ്ലിം ലീഗ് സെക്രെട്ടറിയും പാര്‍ലമെന്റ് അംഗവുമായ ഇ.ടി മുഹമ്മദ് ബഷീര്‍ സാഹിബ് ഉച്ചക്ക് ശേഷം നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും
ഖിറാഅത്ത്, മാപ്പിളപ്പാ'്, അറബിഗാനം, വിവിധ ഭാഷാ പ്രസംഗങ്ങള്‍, പോസ്റ്റര്‍ ഡിസൈനിംഗ്, മലയാള പ്രബന്ധം, അനൗസ്‌മെന്റ്, സമൂഹഗാനം, ദഫ്മു'്, തുടങ്ങി 45 ല്‍ പരം ഇനങ്ങളിലായി ജൂനിയര്‍, സീനിയര്‍, ജനറല്‍ വിഭാഗങ്ങളില്‍ ജില്ലാ തല മല്‍സരങ്ങളില്‍ ഒും രണ്ടും സ്ഥാനങ്ങള്‍ നേടിയ 500 ല്‍ പരം മല്‍സരാര്‍ത്ഥികളാണ് സത്യധാര, അല്‍ മുഅല്ലിം, സുപ്രഭാതം, കുടുംബം എന്നീ പേരുകള്‍ നല്‍ക്കപ്പെട്ട വേദികളിലായി നടക്കു മല്‍സരത്തില്‍ മാറ്റുരക്കുന്നത്.കൂടുതല്‍ വരങ്ങള്‍ക്ക് www.sargalayam.dubaiskssf.com സന്ദര്‍ശിക്കുക.

'മനുഷ്യജാലിക' തീര്‍ക്കാന്‍ ഒരു മാസം മാത്രം... SKSSF ക്ലസ്റ്റർ-ശാഖാ തല പ്രചരണ പരിപാടികള്‍ സജീവമാകുന്നു..

കോഴിക്കോട്‌: "രാഷ്ടരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍" എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വ്യപകമായി സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ ക്ലസ്റ്റർ-ശാഖാ തല പ്രചരണ പരിപാടികള്‍ സജീവമാകുന്നു.. 
ജില്ലാതല പ്രചരണ പരിപാടികള്‍ നേരത്തെ ആരംഭിച്ചിട്ടുണ്ട്‌. ഈ മാസം രണ്ടാം വാരം കാസര്‍കോട്‌ നടന്ന പ്രഖ്യാപന സമ്മേളനത്തോടെയാണ്‌ ജില്ലാ തല പ്രചരണ പരിപാടികള്‍ക്ക്‌ തുടക്കമായത്. SKSSF കേന്ദ്ര കമ്മറ്റി പ്രസിഡന്റുകൂടിയായ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളാണ്‌ ജാലികയുടെ ജില്ലാ തല പ്രഖ്യാപനം തൃക്കരിപ്പൂരില്‍ വെച്ച് നിര്‍വ്വഹിച്ചത്‌.
തുടര്‍ന്ന്‌ സ്റ്റേറ്റ്‌ കമ്മറ്റി തയ്യാറാക്കിയ മനുഷ്യ ജാലികയുടെ ഏകീകൃത  പോസ്റ്റര്‍ ഡിസൈന്‍ ഉപയോഗിച്ച്‌ മുഴുവന്‍ ജില്ലാ കമ്മറ്റികളും ഇതിനകം പോസ്റ്റര്‍ ഡിസൈന്‍ ചെയ്‌ത്‌ വിതരണമാരംഭിച്ചിട്ടുണ്ട്‌.(ഏകീകൃത പോസ്റ്റര്‍ ഡിസൈന്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക). പോസ്റ്ററിനൊപ്പം പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ പ്രകാരമാണിപ്പോള്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്‌. വരും ദിനങ്ങളില്‍ ക്ലസ്റ്ററുകളിലും ശഖാ കേന്ദ്രങ്ങളിലും വൈവിധ്യമാര്‍ന്ന പരിപാടികളാണ്‌ നടക്കാനിരിക്കുന്നത്‌.
Related News: SKSSF 'മനുഷ്യജാലിക'ക്ക്‌ കാസര്‍കോട്ട്‌ പ്രഖ്യാപനമുയര്ന്നു.. നാടും നഗരവും ഇനി ജാലിക പ്രചരണത്തിലേക്ക്‌..

SKSSF കണ്ണൂർ ജില്ലാ മനുഷ്യജാലിക കൂത്തുപറമ്പിൽ; ബ്രോഷർ പ്രകശനം ചെയ്തു

കൂത്തുപറമ്പിൽ നടക്കുന്ന എസ്‌.കെ.എസ്‌.എസ്‌.എഫ്‌.മനുഷ്യജാലികയുടെ ബ്രോഷർ
പ്രകശനം പാണക്കാട്‌ സയ്യിദ്‌ റശീദലി ശിഹാബ്‌ തങ്ങൾ നിർവ്വഹിക്കുന്നു   

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ; SKSSF ദുബൈ സര്‍ഗലയം നാളെ ഹോര്‍ അല്‍ അന്‍സ് ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളില്‍

ദുബൈ : എസ്.കെ. എസ്.എസ്. എഫ് ദുബൈ സ്റ്റേറ്റ് കമ്മറ്റി സംഘടിപ്പിക്കു ഇസ്ലാമിക കലാ സാഹിത്യ മല്‍സരം സര്‍ഗലയം 2013 , ഡിസംബര്‍ 27 നാളെ വെള്ളിയാഴ്ച ഹോര്‍ അല്‍ അന്‍സ് ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളില്‍ നടക്കും . കാലത്ത് 08 മണിക്ക് ഉദ്ഘാടന സമ്മേളനം , 10 മണിമുതല്‍ 09 മണിവരെ കലാ സാഹിത്യ മല്‍സരങ്ങള്‍ എന്നിവ നടക്കും. തുടര്‍് 09 മണിക്ക് നടക്കു സമാപന പൊതു സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള ട്രോഫികളും സര്‍'ിഫിക്കറ്റുകളും വിതരണം ചെയ്യും. സമാപന സമ്മേളനത്തില്‍ മത ,സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.ഖിറാഅത്ത്, മാപ്പിളപ്പാ'്, അറബിഗാനം, വിവിധ ഭാഷാ പ്രസംഗങ്ങള്‍, പോസ്റ്റര്‍ ഡിസൈനിംഗ്, മലയാള പ്രബന്ധം, അനൗസ്‌മെന്റ്, സമൂഹഗാനം, ദഫ്മു'്, തുടങ്ങി 45 ല്‍ പരം

സമസ്ത സൗദി നാഷണല്‍ കമ്മിററിയും മൗലിദ് സദസ്സും ജനുവരി 2 ന് മദീനയില്‍

മദീന : സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ സൗദി നാഷണല്‍ കമ്മിററിയും മൗലിദ് സദസ്സും പ്രവര്‍ത്തക സംഗമവും 2014 ജനുവരി 2 1435 റ:അവ്വല്‍ 01 വ്യാഴം മദീനയില്‍ നടക്കും പ്രമുഖ വെക്തികള്‍ പങ്കെടു സംഗമത്തിന് സൗദിയിലെ എല്ലാ എസ് കെ ഐ സി കമ്മിററികളിലെയും അംഗങ്ങളും പങ്കെടുക്കണമെും സര്‍ക്കുലറുകള്‍ ലഭിക്കാത്ത കമ്മിററികള്‍ താഴെ നമ്പറില്‍ ബന്ധപ്പെടെണമെും എസ് കെ ഐ സി സൗദി നാഷണല്‍ കമ്മിററി ഭാരവാഹികള്‍ അറിയിച്ചു.
സെക്ര'റി അലവിക്കു'ി ഒളവ'ൂര്‍, 0502195506

കാസര്‍കോട് 'ദേശീയ വിദ്യാഭ്യാസ സെമിനാര്‍' അറിവിന്റെ അനശ്വര സാക്ഷ്യമായി

കാസര്‍കോട്: മലബാറിലെ സമുന്നതമായ സമന്വയവിജ്ഞാനീയ കേന്ദ്രങ്ങളിലെ വിദ്യാര്‍ത്ഥികൂട്ടായ്മകള്‍ ഞായറാഴ്ച കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സി.എം അബ്ദുല്ല മൗലവി മെമ്മോറിയല്‍ ലക്ചറും ഏകദിന ദേശീയ വിദ്യാഭ്യാസ സെമിനാറും അറിവിന്റെ അനശ്വര സാക്ഷ്യമായി. സമൂഹം മറക്കപ്പെടുകയും ഓര്‍ക്കപ്പെടാ തിരിക്കുകയും ചെയ്ത ആഗോള വിദ്യാഭ്യാസ പരിവര്‍ത്തനത്തെ അവലോകനം ചെയ്യുന്ന ചരിത്ര മുഹൂര്‍ത്തമായിരുന്നു സത്യത്തിലത്. അറിവിന്റെ നവ്യാനുഭവം തീര്‍ത്ത രണ്ടു സെഷനിലുകളായി സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ സെമിനാറില്‍ ആധുനിക വൈജ്ഞാനിക രംഗത്തെ മുസ്‌ലിം സംഭാവനകളും സമന്വയവിദ്യാഭ്യാസത്തിന് നാന്ദികുറിക്കപ്പെട്ടതിന്റെ ആവശ്യകതയും അതിന്റെ പരിഷ്‌കര്‍ത്താക്കളെക്കുറിച്ചും ആഴത്തില്‍ പഠനവിധേയമാക്കിയ സെമിനാര്‍ പേപ്പറുകള്‍ അവതരിപ്പിക്കപ്പെട്ടു. 
ഏതൊരു പരിപാടിയുടെയും ആസൂത്രണ കൃത്യതയും സമൃദ്ധ സദസ്സിനുമപ്പുറം, ഗഹനഗംഭീരവും സമ്പൂര്‍ണ്ണ സാരവത്തുമായിരുന്നു പ്രബന്ധങ്ങള്‍. രണ്ടു വ്യത്യസ്ത ധ്രുവങ്ങളിലായി സഞ്ചരിക്കുന്ന വിദ്യാഭ്യാസ മേഖലകളെ ഒരു കുടക്കീഴില്‍ നിര്‍ത്തി വിശാലമായ വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കുക എന്നതായിരുന്നു സമന്വയമെന്നതിന് വിദ്യാഭ്യാസ വിചക്ഷണര്‍ നല്‍കിയ നിര്‍വചനം. അത് അനുസ്യൂതം മാറിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ ലോകത്തെ പിന്തുടര്‍ന്നു കൊണ്ടേയിരുന്നു. കാലാനാസൃതമായി പരിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്ന പരിസരത്തോട് സംവദിച്ച് ജീര്‍ണ്ണതയ്ക്കുള്ള ഉത്തരം കണ്ടെത്തലാണ് സമന്വയം കൊണ്ട് സാധിതമാകുന്നതും സാധിതമായതും. വിദ്യാഭ്യാസത്തെ ഒന്നും രണ്ടുമെന്ന് ക്ലാസിഫിക്കേഷന്‍ നടത്തുന്നതിന് പകരം രണ്ടിന്റേയും മൂല്യം തോരാത്ത വിധത്തില്‍ കാലോചിതമായി ഉയര്‍ത്തപ്പെടുകയും വളര്‍ത്തപ്പെടുകയും ചെയ്യുക എന്നുള്ള മുസ്‌ലിം പാരമ്പര്യം വീണ്ടെടുക്കപ്പെടുകയാണിവിടെ സമന്വയവിദ്യാഭ്യാസ സംവിധാനത്തിലൂടെ ചെയ്യുന്നത്. 

ജാമിഅ അല്‍ഹിന്ദ് സംസ്ഥാന പ്രബന്ധ രചന മത്സരം; പറപ്പൂര്‍ സബീലുല്‍ ഹിദായ വിദ്യാര്‍ത്ഥി ഫസ്‌ലുല്‍ ആബിദീന് ഒന്നാം സ്ഥാനം

'അന്നഹ്ദ' യുടെ അസി. പി.ആര്‍.ഒയാണ് ഫസ്‌ലുല്‍ ആബിദീന് 
മലപ്പുറം: ലോക അറബിക് ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി ജാമിഅ അല്‍ഹിന്ദ് നടത്തിയ സംസ്ഥാന തല അറബി പ്രബന്ധ രചന മത്സരത്തില്‍ പറപ്പൂര്‍ സബീലുല്‍ ഹിദായ അറബിക് കോളേജ് ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഫസ്‌ലുല്‍ ആബിദീന്‍ കെ.എം ഒന്നാം സ്ഥാനം നേടി.
പെരിന്തല്‍മണ്ണയിലെ ചെറുകരയിലെ ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ 5000 കാശ് അവാര്‍ഡും ഫലകവും നല്‍കി. നിലവിലെ പ്രമുഖ അറബിക് മാസികയായ 'അന്നഹ്ദ' യുടെ അസി. പി.ആര്‍.ഒയാണ് ഇദ്ദേഹം. 

ബഹ്‌റൈൻ സമസ്ത ഉമ്മു ല്‍ഹസ്സം ഏരിയ ഓഫീസ്ഉല്‍ഘാടനം ഇന്ന് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും

മനാമ : സമസ്ത കേരള സുന്നീ ജമാഅത്ത് ഉമ്മു ല്‍ഹസ്സം ഏരിയ പുതിയ ഓഫീസിന്റെ ഉല്‍ഘാടനം ഇന്ന് (26/12/13) വ്യാഴം രാത്രി 7:30 നു ഉമ്മുല്‍ഹസ്സം അപ്പാച്ചി റസ്റ്റോറണ്ടിന് മുന്‍വശം ഷാദ് മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ ബഹുമാനപ്പെ' പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു പ്രമുഖ പണ്ഡിതരും വ്യക്തിത്വങ്ങളും പങ്കെടുക്കുന്ന അനുഗ്രഹീത സദസ്സിൽ സ്വലാ ത്ത്മജ്‌ലി സിനു സമസ്ത കേന്ദ്ര പ്രസിഡണ്ട്‌ സയ്യിദ് ഫഖ്രുദ്ധീന്‍ തങ്ങള്‍ നേതൃത്വം നൽക്കും

ഹളര്‍മൗത്ത് ഗവേഷകന്‍ ആംഗ്‌സന്‍ങ് ഹോ ചരിത്രവേരുകള്‍ തേടി പാണക്കാട്ട്..


മലപ്പുറം: ഹളര്‍മൗത്തില്‍ നിന്നുള്ള സയ്യിദരെയും ഹള്‌റമികളെയും കുറിച്ച് ഗവേഷണം നടത്തുന്ന ചരിത്രകാരന്‍ വേരുകള്‍ തേടി പാണക്കാട്ടെത്തി. ഡ്യൂക് യൂണിവേഴ്‌സിറ്റിയിലെ ആന്ത്രോപോളജി പ്രഫസറും പ്രശസ്ത ചരിത്രകാരനുമായ ആംഗ്‌സന്‍ങ് ഹോ ആണ് ഇന്നലെ പാണക്കാട് കൊടപ്പനക്കലെത്തിയത്.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവരുമായി ദീര്‍ഘനേരം ചര്‍ച്ച നടത്തി. അദ്ദേഹം രചിച്ച പ്രശസ്തമായ ദി ഗ്രേവ്‌സ് ഓഫ് തരീം എന്ന ഗ്രന്ഥം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. ഹളര്‍ മൗത്തിലെ തരീമില്‍ നിന്ന് ഇന്ത്യന്‍ തീരത്തുടനീളമുള്ള സയ്യിദ് വംശാവലിയും സഞ്ചാരവും പഠനഗ്രന്ഥത്തില്‍ വിശദമാക്കുന്നുണ്ട്.
2006-ല്‍ പ്രസിദ്ധീകരിച്ച പുസ്തകം ഈ രംഗത്തെ ആധികാരികമായ ഗവേഷക ഗ്രന്ഥമെന്ന നിലക്ക് ലോകമൊട്ടുക്കും അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. കാലിഫോര്‍ണിയ, ചിക്കാഗോ, സ്റ്റാന്റ്‌ഫോര്‍ഡ്, ബേക്ക്‌ലി, മിഷിഗന്‍, ഹാര്‍വാര്‍ഡ് സര്‍വകലാശാലകളില്‍ ദി ഗ്രേവ്‌സ് ഓഫ് തരീം പാഠ്യ വിഷയമായി തെരഞ്ഞെടുത്തിട്ടുണ്ട്.
ഇന്ത്യന്‍ തീരത്തെ വിവിധ ഭാഗങ്ങളില്‍ ഹളര്‍ മൗത്തിലെ തരീമില്‍ നിന്നുള്ള പ്രഗല്‍ഭര്‍ ഇസ്‌ലാം പ്രചാരണത്തിന് പുറപ്പെടുകയും വിജയിക്കുകയും ചെയ്തതായി ആംഗ്‌സന്‍ങ് ഹോ പറഞ്ഞു. ഇസ്‌ലാമിക മുന്നേറ്റത്തില്‍ അവര്‍

എസ്.കെ.എസ്.എസ്.എഫ്.മദ്ധ്യമേഖല പ്രതിനിധി സമ്മേളനംസമാപിച്ചു

കാസറകോട് :പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ് വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്.60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ .എസ് .എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി നടത്തുന്ന മദ്ധ്യമേഖല പ്രതിനിധി സമ്മേളനം ് വിദ്യാനഗര്‍ എസ്.വൈ.എസ്.60-ാം വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഹാളില്‍ വെച്ച് നടന്നു..പരിപാടി ഹാരിസ്ദാരിമി ബെദിരയുടെ അധ്യക്ഷതയില്‍ സമസ്ത ജില്ലാമുശാവറ അംഗം ഓലമുണ്ട എം.എസ്.തങ്ങള്‍ മദനി ഉദ്ഘാടനം ചെയ്തു.എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം കര്‍മ്മ പദ്ധതി അവതരിപ്പിക്കും.സുഹൈര്‍ അസ്ഹരി പള്ളങ്കോടി,,ഹമീദ് ഫൈസി കൊല്ലമ്പാടി,ഇംദാദ് പള്ളിപ്പുഴ,സാലിം ബെദിര,ലത്ത്#ീഫ് കൊല്ലമ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

ദുബൈ SKSSF സ്റ്റേറ്റ് സര്‍ഗലയം 27 ന്; വിജയിപ്പിക്കാൻ ഹാദിയ ദുബൈ ചാപ്റ്റര്‍ അഭ്യര്‍ഥിച്ചു

ദുബൈ : എസ്.കെ. എസ്.എസ്. എഫ് ദുബൈ സ്റ്റേറ്റ് കമ്മറ്റി ഡിസംബര്‍ 27 ന് വെള്ളിയാഴ്ച ഹോര്‍ അല്‍ അന്‍സ് ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളില്‍ വെച്ച് സംഘടിപ്പിക്കുന്ന ഇസ്ലാമിക കലാ സാഹിത്യ മല്‍സരം സര്‍ഗലയം 2013 വിജയിപ്പിക്കാന്‍ ഹാദിയ ദുബൈ ചാപ്റ്റര്‍ അഭ്യാര്‍ഥിച്ചു . കാലത്ത് 08 മണിക്ക് ഉദ്ഘാടന സമ്മേളനം , 10 മണിമുതല്‍ 09 മണിവരെ കലാ സാഹിത്യ് മല്‍സരങ്ങള്‍ എന്നിവ നടക്കും തുടര്‍ന്ന് 09 മണിക്ക് നടക്കു സമാപന പൊതു സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള ട്രോഫികളും സര്‍'ിഫിക്കറ്റുകളും വിതരണം ചെയ്യും. സമാപന സമ്മേളനത്തില്‍ മത ,സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.
ഖിറാഅത്ത്, മാപ്പിളപ്പാ'്, അറബിഗാനം, വിവിധ ഭാഷാ പ്രസംഗങ്ങള്‍, പോസ്റ്റര്‍ ഡിസൈനിംഗ്, മലയാള പ്രബന്ധം, അനൗസ്‌മെന്റ്, സമൂഹഗാനം, ദഫ്മു'്, തുടങ്ങി 45 ല്‍ പരം ഇനങ്ങളിലായി ജൂനിയര്‍, സീനിയര്‍, ജനറല്‍ വിഭാഗങ്ങളില്‍ ജില്ലാ തല മല്‍സരങ്ങളില്‍ ഒും രണ്ടും സ്ഥാനങ്ങള്‍ നേടിയ 500 ല്‍ പരം മല്‍സരാര്‍ത്ഥികളാണ് 4 വേദികളിലായി

ഹൃദയമന്ത്രംപോല്‍ 'സബ്ബിഹിസ്മ... '

അല്ലാഹുവിനെ അഗാധമായ നന്ദിയോടെ സ്മരിച്ചുകൊണ്ട,് അവന്റെ അനുഗ്രഹങ്ങളെക്കുറിച്ചുള്ള വികാര സാന്ദ്രമായ വിചാരങ്ങളില്‍ മുഴുകാന്‍ ലഭ്യമാകുന്ന സന്ദര്‍ഭങ്ങള്‍ ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ അതി നിര്‍ണ്ണായകമായിത്തീരുന്നു. സ്രഷ്ടാവും സംരക്ഷകനും സന്‍മാര്‍ഗ ദാതാവും വിധികര്‍ത്താവുമായിരിക്കുന്ന കാരുണ്യവാന്റെ ദയാദാക്ഷിണ്യത്തില്‍ നമുക്ക് ലഭ്യമായ വിലയേറിയൊരു ജീവിതവും അതിലെ അമൂല്യമായ അനുഗ്രഹങ്ങളും... എല്ലാം അവന്റെ നിര്‍ണയത്തില്‍ നിന്ന് തുടങ്ങുകയും അതില്‍തന്നെ ചെന്ന് അവസാനിക്കുകയും ചെയ്യുന്നു.
പ്രാര്‍ത്ഥനക്കായി എഴുന്നേറ്റുനിന്ന് സ്വന്തം ഹൃദയത്തിന്റെ പരിദേവനം സമര്‍പ്പിക്കുമ്പോഴും ദൈവ സ്മരണയുടെ ഇതര സാഹചര്യങ്ങളെ സജീവമാക്കുമ്പോഴും വിശുദ്ധ ഖുര്‍ആന്‍ വിശ്വാസിയായ ദാസന്റെ ആത്മാവില്‍ മന്ത്രിക്കുകയാണ്; പലപ്പോഴും നാം പാരായണം ചെയ്യുന്ന 'അല്‍-അഅ്‌ലാ' അധ്യായത്തിലൂടെ: സൃഷ്ടിക്കുകയും സംവിധാനിക്കുകയും ചെയ്ത അത്യുന്നതനായ നിന്റെ രക്ഷകന്റെ നാമം പ്രകീര്‍ത്തിക്കുക. വ്യവസ്ഥ നിര്‍ണ്ണയിച്ചു മാര്‍ഗം കാണിച്ച (രക്ഷകന്റെ നാമം)''.
പ്രപഞ്ച സംവിധാനത്തിന്റെ സകലമാന വ്യവസ്ഥകളും ആദിമ കാലം മുതലേ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. സൃഷ്ടിയും സംവിധാനവും പോലെത്തന്നെ പ്രധാനമാകുന്നു ഈ നിര്‍ണ്ണയവും. തൊട്ട് പിറകെ വരുന്നത് സര്‍വോപരി

കക്കാട് ആദർശ സമ്മേളനം (Record)

കക്കാട് ആദർശ സമ്മേളനം റെക്കോർഡ്‌ ഇവിടെ കേൾക്കാം

വിഘടിതര്‍ വെട്ടിലായ കൊടിഞ്ഞി മുഖാമുഖം(Record)

വിഘടിതരെ വെട്ടിലാക്കിയ കൊടിഞ്ഞി ആദര്‍ശ സമ്മേളന മുഖാമുഖം ഇവിടെ കേള്‍ക്കാം

'സി.എം അബ്ദുല്ല മൗലവിയുടെ ഗോളശാസ്ത്ര പഠനങ്ങള്‍ ' പ്രകാശിതമാവുന്നു

കാസര്‍ഗോഡ്: കേരളത്തിലെ പ്രമുഖ ഗോളശാസ്ത്ര പണ്ഡിതനും വിദ്യാഭ്യാസ ചിന്തകനുമായ സി.എം അബ്ദുല്ല മൗലവിയുടെ ഗോളശാസ്ത്ര ലേഖനങ്ങളുടെ സമാഹാരം ഇന്ന് (21.12.2013 ശനിയാഴ്ച) പ്രകാശിതമാവുന്നു. സി.എം അബ്ദുല്ല മൗലവിയുടെ വേര്‍പാടിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍ഗോഡ് മുന്‍സിപ്പല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന മെമ്മോറിയല്‍ ലക്ചറിന്റെയും ദേശീയ വിദ്യാഭ്യാസ സെമിനാറിന്റെയും പ്രഥമ സെഷനില്‍ ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ധീന്‍ നദ്‌വി കൂരിയാട് പുസ്തകം പ്രകാശനം ചെയ്യും.
വിവിധ കാലങ്ങളിലായി സി.എം അബ്ദുല്ല മൗലവി തയ്യാറാക്കിയ ഗോളശാസ്ത്ര പഠനങ്ങളുടെ സമാഹാരമാണ് ക്യതി. മൂന്നു ഭാഗങ്ങളായി തിരിച്ച പുസ്തകത്തില്‍ ഖിബ്‌ലാ നിര്‍ണയം, തവുക്ക പ്രയോഗം, കാലം-ദിശ-സമയം എന്നിവയെ കുറിച്ച് സമഗ്രപഠനം, മാഗ്നറ്റിക് കോംപസിന്റെ ഉപയോഗം തുടങ്ങി ഇല്‍മുല്‍ ഫലകിന്റെ (ഗോളശാസ്ത്രം) വിവിധ വശങ്ങള്‍ കൈകാര്യം ചെയ്യുന്നു.