SKSBV സില്‍വര്‍ ജൂബിലി സ്വാഗത സംഘം യോഗം നാളെ (തിങ്കള്‍)

ചേളാരി: സമസ്ത കേരള സുന്നി ബാലവേദി ഡിസംബര്‍ 24, 25, 26 തിയ്യതികളില്‍ മലപ്പുറം ബൈത്തുല്‍ ഹിക്മയില്‍ വെച്ച് കൊണ്ട് സംഘടിപ്പിക്കുന്ന സില്‍വര്‍ ജൂബിലിക്ക് മുന്നോടിയായുള്ള സ്വാഗത സംഘം ഭാരവാഹികളുടെയും സംഘടന നേതാക്കളുടെയും സുപ്രധാന യോഗം നാളെ വൈകിട്ട് 3 മണിക്ക് വലിയാട്ടുപടി മേല്‍മുറി നിബ്രാസുല്‍ ഇസ്‌ലാം മദ്‌റസയില്‍ വെച്ച് നടക്കും. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘ ഭാരവാഹികളും ഉപസമിതി അംഗങ്ങളും കൃത്യ സമയത്ത് പങ്കെടുക്കണമെന്ന് ജനറല്‍ കണ്‍വീനര്‍ കെ. ടി ഹുസൈന്‍ കുട്ടി മുസ്‌ലിയാര്‍ അറിയിച്ചു.
- Samastha Kerala Jam-iyyathul Muallimeen