എസ്.വൈ.എസ്. കുമ്പള ടൗണ്‍ കമ്മിറ്റി യോഗം പ്രതിഷേധിച്ചു

കുമ്പള: എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ക്കുനേരെ നടത്തിയ അക്രമത്തില്‍ എസ്.വൈ.എസ്. കുമ്പള ടൗണ്‍ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. സയ്യിദ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ അബ്ദുള്ള അധ്യക്ഷനായി. സാലൂദ് അബൂബക്കര്‍ നിസാമി, ബി.പി.അബൂബക്കര്‍, കളത്തൂര്‍ അബ്ദുള്ള, കെ.പി.ഹംസ, സലാം ഫൈസി പേരാല്‍, കെ.എസ്. ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. കെ.എം.അബ്ബാസ് സ്വാഗതം പറഞ്ഞു.

മതവിദ്യാഭ്യാസം കാലഘട്ടത്തിന് അനിവാര്യം : ടി.പി. മുഹമ്മദ് സാഹിബ്ദമ്മാം : ലോകത്ത് വര്‍ദ്ധിച്ച് വരുന്ന അരാജകത്വത്തിന് അറുതി വരുത്താന്‍ ഈ കാലഘട്ടത്തില്‍ മതവിദ്യാഭ്യാസം അനിവാര്യമാണെന്ന് പ്രമുഖ വിദ്യാഭ്യാസ ചിന്തകനും അല്‍മുന ഇന്‍റര്‍നാഷണല്‍ സ്കൂള്‍ മാനേജിംഗ് ഡയറക്ടറുമായ ടി.പി. മുഹമ്മദ് സാഹിബ് ഉദ്ബോധിപ്പിച്ചു. മാനവികതക്ക് മതവിദ്യാഭ്യാസം എന്ന പ്രമേയവുമായി സുന്നി യുവജന സംഘം സെന്‍ട്രല്‍ കമ്മിറ്റി നടത്തപ്പെടുന്ന ത്രൈമാസ കാന്പയിന്‍റെ ഭാഗമായി നടന്ന കലാ സാഹിത്യ മത്സരത്തിന്‍റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബൂബക്കര്‍ ഹാജി ആനമങ്ങാട് അധ്യക്ഷത വഹിച്ചു. സി.എം.കുട്ടി സഖാഫി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. സഫ ഡയറക്ടര്‍ മുഹമ്മദ് കുട്ടി കോഡൂര്‍, അല്‍നൂര്‍ മദ്റസാ സ്വദര്‍ മുഅല്ലിം കബീര്‍ ദര്‍സി മുതിരമണ്ണ, ഖാസിം ദാരിമി കാസര്‍ക്കോട്, മുജീബ് ഫൈസി കക്കുപ്പടി, അബ്ബാസ് ഫൈസി കാസര്‍ക്കോട്, ബഷീര്‍ ബാഖവി, നൂറുദ്ദീന്‍ മുസ്‍ലിയാര്‍ നിലന്പൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് നടന്ന ഇസ്‍ലാമിക് കലാ സാഹിത്യ മത്സരത്തില്‍ വൈവിദ്ധ്യമാര്‍ന്ന ദഫ് പ്രകടനങ്ങള്‍ സദസ്സിദ് ആവേശമുയര്‍ത്തി. മദ്റസാ വിദ്യാര്‍ത്ഥികള്‍ക്കായി നടന്ന മത്സരയിനത്തില്‍ സീനിയര്‍ വിഭാഗത്തില്‍ കലാപ്രതിഭയായി അജില്‍ ഫറോഖ് തെരഞ്ഞുടുത്തു. ജൂനിയര്‍ വിഭാഗത്തില്‍ മുഹന്നദ് വാഴക്കാടും സബ്ജൂനിയര്‍ വിഭാഗത്തില്‍ നുസ്റത്ത് താനൂര്‍ എന്നിവരും അര്‍ഹരായി. ഫാമിലി ക്വിസ് മത്സരത്തില്‍ ഹഫ്സത്ത് മുഹമ്മദ് കുട്ടി ഒന്നാം സ്ഥാനവും ആയിശാബീവി അബ്ദുറഹ്‍മാന്‍ മലയമ്മ രണ്ടാം സ്ഥാനവും ശരീഫാ അശ്റഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കുടുംബിനി പ്രബന്ധ മത്സരത്തില്‍ ഹഫ്സത്ത് മുഹമ്മദ് ഒന്നാം സ്ഥാനവും ഷറീന അശ്റഫ് വയനാട് രണ്ടാം സ്ഥാനവും ഫാത്വിമ സൈതലവി താനൂര്‍ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് കെ.പി. മായീന്‍ ഹാജി, സൈതലവി ഹാജി താനൂര്‍ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. കബീര്‍ ഫൈസി പുവ്വത്താണി സ്വാഗതവും അഹ്‍മദ് കുട്ടി തേഞ്ഞിപ്പലം നന്ദിയും പറഞ്ഞു.

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ വെക്കേഷന്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നു

കുവൈത്ത് സിറ്റി : ഇസ്‍ലാമിക് സെന്‍റര്‍ വിദ്യാഭ്യാസ വിംഗിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ദാറുത്തര്‍ബിയ മദ്റസ, അബ്ബാസിയ്യ ദാറുതഅ്ലീമില്‍ ഖുര്‍ആന്‍ മദ്റസ ഫഹാഹീല്‍ എന്നീ സ്ഥാനപങ്ങളില്‍ വെക്കേഷന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ മൊയ്തീന്‍ഷാ മൂടാലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ വിംഗ് യോഗം തീരുമാനിച്ചു. ജൂലൈ 3 മുതല്‍ ആരംഭിക്കുന്ന ക്ലാസ്സുകള്‍ ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ എന്നീ ദിവസങ്ങളിലാണ് നടക്കുക. മാതൃഭാഷ പഠനത്തിനും ജനറല്‍ നോളജനിനും പ്രത്യേക പാഠ്യപദ്ധതി വെക്കേഷന്‍ സമയത്ത് നടപ്പിലാക്കും. വിശദവിവരങ്ങള്‍ക്ക് 99241700, 99551605 എന്നീ നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ഇസ്‌ലാമിക് സെന്ററില്‍ കമ്പ്യൂട്ടര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

എടവണ്ണപ്പാറ:മേഖല എസ്.കെ.എസ്.എസ്.എഫ് ഇസ്‌ലാമിക് സെന്ററില്‍ കമ്പ്യൂട്ടര്‍ ലാബ് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഓമാനൂര്‍ അബ്ദുറഹിമാന്‍ മൗലവി അധ്യക്ഷത വഹിച്ചു. പി.എ. ജബ്ബാര്‍ ഹാജി, കെ.ഇ. മുഹമ്മദ് ഹാജി, പി. അബൂബക്കര്‍, കെ. ഇബ്രാഹിം ഫൈസി, ഷുക്കൂര്‍ വെട്ടത്തൂര്‍, കെ.പി. പൂക്കോയതങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു. ബി.എസ്.കെ. തങ്ങള്‍ സ്വാഗതവും അലി അക്ബര്‍ നന്ദിയും പറഞ്ഞു

അജ്മീര്‍ ഖാജാ അനുസ്മരണം നടത്തി

താനൂര്‍ :ചീരാന്‍ കടപ്പുറം സമസ്തകേരള സുന്നി ബാലവേദിയുടെ കീഴില്‍ ഖാജാമുഹ്‌യുദ്ദീന്‍ ചിശ്തിയുടെ ആണ്ടിനോടനുബന്ധിച്ച് അനുസ്മരണപ്രഭാഷണവും മൗലീദ് പാരായണവുംനടത്തി. അനുസ്മരണപരിപാടിയില്‍ എം.സെയ്തലവി മുസ്‌ലിയാര്‍, ടി.ജാഫര്‍ മുസ്‌ലിയാര്‍, സ്വഫ്‌വാന്‍ തങ്ങള്‍, ബഷീര്‍ ഫൈസി, മൊയ്തീന്‍ മുസ്‌ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു. എം. അബ്ദുറഷീദ് സ്വാഗതവും കെ.പി.അബൂസ്വാലിഹ് നന്ദിയും പറഞ്ഞു.

എസ്.കെ.എസ്.എസ്.എഫ് മധ്യമേഖലാ ക്യാമ്പ് പെരിന്തല്‍മണ്ണയില്‍

മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് മധ്യമേഖലാക്യാമ്പ് ജൂലായ് ഒന്നിന് രാവിലെ ഒമ്പതിന് പെരിന്തല്‍മണ്ണ തറയില്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തുള്ള മസ്ജിദുല്‍ മാജിദൈനില്‍ നടക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

ലഹരിവിമുക്ത ജില്ല; എസ്.വൈ.എസ് കാമ്പയിന്‍

മലപ്പുറം: 'ലഹരിവിമുക്ത മലപ്പുറം ജില്ല' എന്ന സന്ദേശവുമായി ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന എസ്.വൈ.എസ് കാമ്പയിന്‍ 30 ന് 10 ന് മലപ്പുറം മുന്‍സിപ്പല്‍ ബസ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ക്ക് സ്വീകരണം നല്‍കിദോഹ : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദോഹയിലെത്തിയ ദര്‍ശന ടി.വി. ചെയര്‍മാനും എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡന്‍റുമായ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ക്ക് ഖത്തര്‍ കേരള ഇസ്‍ലാമിക് സെന്‍റര്‍ സ്വീകരണം നല്‍കി. ദോഹാ ജദീദിലെ സുന്നി സെന്‍ററില്‍ വെച്ച് നടന്ന സ്വീകരണ യോഗത്തില്‍ പ്രസിഡന്‍റ് എ.വി. അബൂബക്കര്‍ ഖാസിമി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി. പ്രസിഡന്‍റ് പി.എസ്.എച്.തങ്ങള്‍, കെ.ബി.കെ. മുഹമ്മദ്, സകരിയ്യ മാണിയൂര്‍, പുത്തലത്ത് അഹമ്മദ്, മൊയ്തീന്‍ കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

അഹ്‍ലുസ്സുന്നഃ വല്‍ ജമാഅഃ ആദര്‍ശ വിശദീകരണ സമ്മേളനം - ഹവല്ലി ബ്രാഞ്ച്

അപ്പവാണിഭ നേര്‍ച്ചയ്ക്ക് കൊടിയേറി


കോഴിക്കോട്: ഇടിയങ്ങര ശൈഖ് പള്ളിയിലെ അപ്പവാണിഭ നേര്‍ച്ചയ്ക്കു തുടക്കമായി. സത്യവിശ്വാസികളുടെ തക്ബീര്‍ധ്വനിയുടെ അന്തരീക്ഷത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ പതാക ഉയര്‍ത്തി. ഇനി മൂന്നുനാള്‍ നേര്‍ച്ചയുടെ പ്രധാന ദിനങ്ങളാണ്.

പണ്ഡിതസംഗമം ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. എം.വി. അബ്ദുറഹിമാന്‍ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. സാഖിത്ത് മൗലവി, ത്വയ്യിബ് മൗലവി എന്നിവര്‍ പ്രസംഗിച്ചു. കെ.എം. ഉമ്മര്‍കോയ ഹാജി സ്വാഗതവും കെ.കെ. അബ്ദുഹാജി നന്ദിയും പറഞ്ഞു.

തിങ്കളാഴ്ച സൂഫിവര്യന്മാരുടെയും പണ്ഡിതശ്രേഷ്ഠന്മാരുടെയും സാന്നിധ്യത്തില്‍ നടക്കുന്ന 'ഖത്തംദുഅ'യ്ക്ക് സമസ്ത പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌ല്യാര്‍, പി.കെ.പി. അബ്ദുസ്സലാം മുസ്‌ല്യാര്‍, എം.ടി. അബ്ദുള്ള മുസ്‌ല്യാര്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ല്യാര്‍ എന്നിവര്‍ നേതൃത്വം നല്കും.

ത്വലബാ വിങ് രൂപവത്കരിച്ചു

മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് മലപ്പുറം മേഖലാ ത്വലാബാ വിങ് രൂപവത്കരിച്ചു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങളുടെ ആണ്ടിനോടനുബന്ധിച്ച് മേഖലാ ദര്‍സുകളില്‍ പ്രബന്ധ മത്സരങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു. മജീദ് ഫൈസി ഉദ്ഘാടനംചെയ്തു. ഉമര്‍ഫാറൂഖ് സ്വാഗതവും സയ്യിദ് ഹിഷാം തങ്ങള്‍ നന്ദിയും പറഞ്ഞു.

ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചുകുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും സുന്നി കേരളത്തിന്‍റെ അനിഷേധ്യ നേതാവുമായിരുന്ന മര്‍ഹൂം സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ അനുസ്‍മരണം സംഘടിപ്പിച്ചു. ഉസ്‍മാന്‍ ദാരിമി അടിവാരം അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചു. ജനങ്ങള്‍ക്കിടയില്‍ ജനങ്ങള്‍ക്ക് വേണ്ടി ജീവിച്ച് ആത്മീയ പോഷണം നേടിയ ഉന്നതനായ നേതാവായിരുന്നു ഉമറലി ശിഹാബ് തങ്ങളെന്ന് അദ്ദേഹം പറഞ്ഞു. അബ്ബാസിയ്യ ദാറുത്തര്‍ബിയ്യ മദ്റസയില്‍ വെച്ച് സംഘടിപ്പിച്ച പരിപാടിയില്‍ മുഹമ്മദലി പുതുപ്പറന്പ് അധ്യക്ഷ്യം വഹിച്ചു. ഇസ്‍ലാമിക് സെന്‍റര്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള സ്വാഗതവും അബ്ദുല്‍ ശുക്കൂര്‍ എടയാറ്റൂര്‍ നന്ദിയും പറഞ്ഞു.

ആത്മീയതയിലൂടെ ജീവിതം ധന്യമാക്കുക : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍കുവൈത്ത് സിറ്റി : ആത്മീയതയില്‍ നിന്നും മനുഷ്യന്‍ അകന്നതാണ് നവലോകം അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ആത്മീയതയിലൂടെ ജീവിതത്തെ ധന്യമാക്കാന്‍ നാം തയ്യാറാവണമെന്നും അബ്ദുന്നാസര്‍ മൗലവി പറഞ്ഞു. കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ തസ്കിയത്ത് വിംഗിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തസ്കിയത്ത് കാന്പില്‍ ആത്മസംസ്കരണം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ത്വരീഖത്ത് തെറ്റും ശരിയും എന്ന വിഷയം ശംസുദ്ദീന്‍ ഫൈസി അവതരിപ്പിച്ചു. ത്വരീഖത്തിന്‍റെ പേരില്‍ ചിലര്‍ നടത്തുന്ന പൊള്ളത്തരങ്ങള്‍ തിരിച്ചറിഞ്ഞ് യാഥാര്‍ത്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നാം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. അബ്ബാസിയ്യ ദാറുത്തര്‍ബിയ്യ മദ്റസയില്‍ വെച്ച് നടന്ന പരിപാടിയില്‍ മുസ്തഫ ദാരിമി അധ്യക്ഷത വഹിച്ചു. ഉസ്മാന്‍ ദാരിമി ഉദ്ഘാടനം നിര്‍വ്വഹിച്ചു. അബ്ദുസ്സലാം മുസ്‍ലിയാര്‍ സ്വാഗതവും അലി ചാവക്കാട് നന്ദിയും പറഞ്ഞു.

സുന്നി ബാലവേദി രൂപീകരിച്ചുദമ്മാം : മാനവികതക്ക് മതവിദ്യാഭ്യാസം എന്ന പ്രമേയവുമായി സുന്നി യുവജന സംഘം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുത്തുന്ന ത്രൈമാസ കാന്പയിന്‍റെ ഭാഗമായി നടന്ന കുരുന്ന് സംഗമത്തില്‍ ദമ്മാമിലെ മദ്റസാ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സുന്നി ബാലവേദി (SBV) ക്ക് രൂപം നല്‍കി


ചെയര്‍മാനായി കബീര്‍ ഫൈസി പുവ്വത്താണി, കണ്‍വീനര്‍ കബീര്‍ ദര്‍സി മുതിരമണ്ണ, പ്രസിഡന്‍റായി മുബാറക് ആനമങ്ങാട്, വൈസ് പ്രസിഡന്‍റുമാരായി ശിഫാസ് കാസര്‍കോട്, ഫാഇസ് വയനാട്, ആശിഖ് കോഡൂര്‍, ജന.സെക്രട്ടറിയായി അജില്‍ ഫറൂഖ്, ജോ. സെക്രട്ടറിമാരായി ശഫീഖ് താനൂര്‍, സാഹിര്‍ അടൂര്‍, മഖ്ബൂര്‍ കരിങ്കപ്പാറ, വര്‍ക്കിംഗ് സെക്രട്ടറിയായി മുഹമ്മദ് വഴക്കാട്, ട്രഷററായി മുഹമ്മദ് സാലിഹ് താനൂര് ‍എന്നിവരെ തെരഞ്ഞെടുത്തു. പ്രവര്‍ത്തക സമിതി അംഗങ്ങളായി അമല്‍ ശഹബാസ്, അമീന്‍, ഹസീബ്, ഇജാസ്, ഹാശിര്‍, വാസില്‍, ഷിനാസ്, ഹാഫിള് അഫ്സല്‍ എന്നിവരെയും തെരഞ്ഞെടുത്തു.


കുരുന്ന് സംഗമം സുലൈമാന്‍ ഫൈസി വാളാട് ഉദ്ഘാടനം ചെയ്തു. ആനമങ്ങാട് അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. മുജീബ് ഫൈസി കക്കുപ്പടി മുഖ്യപ്രഭാഷണം നടത്തി. കബീര്‍ ഫൈസി പുവ്വത്താണി സ്വാഗതവും കബീര്‍ ദര്‍സി മുതിരമണ്ണ നന്ദിയും പറഞ്ഞു.

എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മെമ്പര്‍ഷിപ്പ്‌ മാന്വല്‍ പ്രകാശനം ചെയ്‌തു


കോഴിക്കോട്‌ : എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മെമ്പര്‍ഷിപ്പ്‌ കാമ്പയിന്റെ ഭാഗമായി സംസ്‌ഥാന കമ്മിറ്റിപ്രസിദ്ധീകരിച്ച മാന്വല്‍ പാണക്കാട്‌ സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ പ്രകാശനം ചെയ്‌തു. ജൂലൈന്‌ എല്ലാ ശാഖകളിലും മെമ്പര്‍ഷിപ്പ്‌ ഡേ ആയി ആചരിക്കാനും സംഘടനാ പ്രവര്‍ത്തനങ്ങള്‍കൂടുതല്‍ ശാസ്‌ത്രീയമാക്കുന്നതിന്റെ ഭാഗമായി കമ്മിറ്റി പുന:സംഘടനയോടു കൂടി ക്ലസ്റ്റര്‍ സംവിധാനംനിലവില്‍ വരുത്താനും കാമ്പയിന്‍ സമിതി യോഗം തീരുമാനിച്ചു. സംസ്ഥാനത്തും പുറത്തുംനിന്നുമായി ര്‌ ലക്ഷം സജീവാംഗങ്ങളെയാണ്‌ കാമ്പയിന്‍ ലക്ഷ്യമിടുന്നത്‌. ഒക്ടോബര്‍ 15 ന്‌ മുമ്പായിപുതിയ ശാഖാ കമ്മിറ്റികളും ഒക്ടോബര്‍ 31 ന്‌ മുമ്പായി ക്ലസ്റ്റര്‍ കമ്മിറ്റികളും രൂപീകരിക്കും. നവമ്പര്‍ന്‌ മുമ്പ്‌ മേഖലാ കമ്മിറ്റികളും 30 ന്‌ മുമ്പ്‌ ജില്ലാ കമ്മിറ്റികളും നിലവില്‍ വരും. ഡിസംബര്‍ 12 ന്‌പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വരും. യോഗത്തില്‍ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌തങ്ങള്‍ ആധ്യക്ഷ്യം വഹിച്ചും. സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍, തെരഞ്ഞെടുപ്പ്‌ കമ്മിറ്റി കണ്‍വീനര്‍കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, ഷാഹുല്‍ ഹമീദ്‌ മേല്‍മുറി, നാസര്‍ ഫൈസി കൂടത്തായി, ബശീര്‍പനങ്ങാങ്ങര, സത്താര്‍ പന്തലൂര്‍, അയ്യൂബ്‌ കൂളിമാട്‌, പി.എം. റഫീഖ്‌ അഹ്‌മദ്‌, കെ.എന്‍.എസ്‌. മൗലവി സംബന്ധിച്ചു.

-റിയാസ് ടി. അലി

അസ്‌ അദിയ്യ: ഫെസ്റ്റ്‌ .2010സമാപിച്ചു.

പാപ്പിനിശ്ശേരി വെസ്റ്റ്‌: മൂന്ന്‌ ദിവസങ്ങളായി ജാമിഅ: അസ്‌അദിയ്യ: ഇസ്‌ലാമിയ്യ: അറബിക്‌ & ആര്‍ട്‌സ്‌ കോളേജ്‌ സീനത്തുല്‍ ഉലമാ സാഹിത്യ സമാജം ആഭിമുഖ്യത്തില്‍ നടന്നു വരുന്ന അസ്‌ അദിയ്യ: ഫെസ്റ്റ്‌ .2010 സമാപിച്ചു. സമസ്‌ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്‌ പി.കെ.പി.അബ്ദു സലാം മുസ്‌ ലിയാരുടെ അദ്യക്ഷതയില്‍ സയ്യിദ്‌ അസ്‌ലം തങ്ങള്‍ അല്‍ മശ്‌ഹൂര്‍ താണ ഉദ്‌ഘാടനം ചെയ്‌തു. .ബഷീര്‍ വെള്ളിക്കോത്ത്‌ മുഖ്യ പ്രഭാഷണവും എസ്‌.കെ.ഹംസ ഹാജി, സമ്മാന ദാനവും കെ.ഇബ്രാഹിം കുട്ടി ഹാജി ട്രോഫി വിതരണവും നടത്തി .കബീര്‍ കണ്ണാടിപ്പറമ്പ്‌, , എ.കെ.അബ്ദുല്‍ ബാഖി ,ഇബ്രാഹിം മൗലവി, എ.പി.അബ്ദുല്‍ ഖാദര്‍ ഹാജി പ്രസംഗിച്ചു. അസ്‌അദിയ്യ: ഫെസ്റ്റ്‌.2010 സമാപന സമ്മേളനം സയ്യിദ്‌ അസ്‌ലം തങ്ങള്‍ അല്‍ മശ്‌ഹൂര്‍ താണ ഉദ്‌ഘാടനം ചെയ്യുന്നു.

ഖാസിയുടെ മരണം: സര്‍ക്കാര്‍ അനാസ്‌ത വെടിയുക

കൂത്തുപറമ്പ്‌: സമസ്‌ത ഉപാധ്യക്ഷന്‍ സി.എം. അബ്‌്‌ദുല്ല മുസ്‌്‌ലിയാരുടെ ദുരൂഹ മരണത്തിലെ പ്രതികളെ പിടികൂടുന്നതില്‍ സര്‍ക്കാര്‍ അനാസ്‌ത കാണിക്കുന്നത്‌ പ്രതിഷേധാര്‍ഹമാണെന്നും പ്രതികളെ ഉടന്‍ പിടികൂടി നിയമത്തിനു മുമ്പില്‍ ക1ണ്ടുവരണമെന്നും അന്വേഷണ ചുമതല സി.ബി.ഐക്ക്‌ കൈമാറണമെന്നും കൂത്തുപറമ്പ്‌ മേഖലാ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ കമ്മിറ്റി ആവശ്യപ്പെട്ടു. നസീര്‍ മൂര്യാട്‌ അധ്യക്ഷത വഹിച്ചു. സലാം ദാരിമി കിണവക്കല്‍, ആബൂബക്കര്‍ ഫൈസി മാനന്തേരി, സലീം മാലിക്‌ റഈസ്‌ പെരളശ്ശേരി, ശമീര്‍ പറമ്പായി സംസാരിച്ചു

പരപ്പനങ്ങാടി കടപ്പുറത്ത് ഹൈദരലി ശിഹാബ്തങ്ങള്‍ പ്രാര്‍ഥനക്കെത്തി

പരപ്പനങ്ങാടി: ട്രോളിങ് നിരോധനവും കടല്‍ക്ഷോഭവുമായി വറുതിയിലായ തീരപ്രദേശത്ത് പ്രത്യാശയുടെ പ്രാര്‍ഥനയുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെത്തി. പഞ്ഞമാസങ്ങളില്‍ കടല്‍ത്തീരത്ത് സാന്ത്വനവുമായി എത്താറുണ്ടായിരുന്ന പാണക്കാട് ശിഹാബ് തങ്ങളുടെ വിയോഗത്തിനുശേഷവും പാണക്കാട് തറവാട്ടില്‍ നിന്നാരെങ്കിലും പരപ്പനങ്ങാടി കടപ്പുറത്തെത്തി പ്രാര്‍ഥനക്ക് നേതൃത്വം കൊടുക്കാറുണ്ട്.

ചാപ്പപ്പടിയിലെത്തിയ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ നാട്ടുകാരണവന്മാരും നാട്ടുകാരും സ്വീകരിച്ചു.

കാരത്തൂര്‍ മര്‍ക്കസ് സമ്മേളനം സമാപിച്ചു

തിരൂര്‍: കാരത്തൂര്‍ മര്‍ക്കസ് സനദ്ദാന അജ്മീര്‍ ഉറൂസിന് ഭക്തിനിര്‍ഭരമായ സമാപനം. ശനിയാഴ്ച നടന്ന അന്നദാനത്തോടെയാണ് പരിപാടികള്‍ക്ക് സമാപനമായത്.

സമാപന പൊതുസമ്മേളനം പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അന്നദാന വിതരണോദ്ഘാടനം മുന്‍ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി നിര്‍വഹിച്ചു.

ശൈഖ് ഹസ്രത്ത് മുഹമ്മദ് മുഹിയിദ്ദീന്‍ ഷാഹ് നേതൃത്വം നല്‍കിയ ദുആ സമ്മേളനത്തിലും അന്നദാനത്തിലും ആയിരങ്ങള്‍ പങ്കെടുത്തു. ചെര്‍ക്കളം അബ്ദുല്ല, വി.പി.ഹൈദര്‍, ഇ.പി.മുയ്തീന്‍കുട്ടി, എം.സി.അബൂബക്കര്‍, നാസര്‍ മാളിയേക്കല്‍, കെ.അബ്ബാസ്, എന്‍.മുയ്തീന്‍കുട്ടി ഹാജി, ടി.അലവിഹാജി, വി.പി.അബുഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.

മസ്ജിദുല്‍ മാജിദൈന്‍ ഉദ്ഘാടനംചെയ്തു

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ടൗണ്‍ ജുമാമസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാനത്ത്മംഗലം ബൈപ്പാസ് ബസ്സ്റ്റാന്‍ഡിന് സമീപം തുടങ്ങിയ മസ്ജിദുല്‍ മാജിദൈന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്തു. കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. അബ്ദുസമദ് പൂക്കോട്ടൂര്‍, ശൈഖ് ഹമദ്ബിന്‍ മാജിദ് അല്‍ ഖാസിമി, തറയില്‍ മുസ്തഫ, കിനാതിയില്‍ ഹംസക്കുട്ടി, പി.കെ. മുഹമ്മദ്‌കോയ തങ്ങള്‍, പച്ചീരി നാസര്‍, പച്ചീരി ഫാറൂഖ്, കുറ്റീരി മാനുപ്പ, കെ. സെയ്തുട്ടിഹാജി, ആലിക്കല്‍ സക്കീര്‍ എന്നിവര്‍ പ്രസംഗിച്ചു.

അസ്അദിയ്യ ഫെസ്റ്റ് 2010 ന് തുടക്കമായിപാപ്പിനിശ്ശേരി വെസ്റ്റ് : ജാമിഅ അസ്അദിയ്യ ഇസ്‍ലാമിയ്യ അറബിക് & ആര്‍ട്ട്സ് കോളേജ് സീനത്തുല്‍ ഉലമാ സാഹിത്യ സമാജം സംഘടിപ്പിക്കുന്ന അസ്അദിയ്യ ഫെസ്റ്റ് 2010 ന് തുടക്കമായി. അബൂറാസി മൊറയൂരിന്‍റെ അധ്യക്ഷതയില്‍ സമസ്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് പി.കെ.പി. അബ്ദുസ്സലാം മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുന്നാസിര്‍ ഹൈതമി, അബൂ സുഫ്‍യാന്‍ ബാഖവി, .കെ. അബ്ദുല്‍ ബാഖി, അബ്ദുല്‍ വാഹിദ് അസ്അദി, സിറാജുദ്ദീന്‍ അസ്അദി പ്രസംഗിച്ചു.

കാരത്തൂര്‍ മര്‍ക്കസ് സമ്മേളനം ഇന്ന് സമാപിക്കും

തിരൂര്‍: കാരത്തൂര്‍ മര്‍ക്കസ് സനദ്ദാന-അജ്മീര്‍ ഉറൂസിന് ശനിയാഴ്ച സമാപനമാവും. ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന അന്നദാനം മുന്‍ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി ഉദ്ഘാടനംചെയ്യും. സമാപനസമ്മേളനം പാണക്കാട് ബഷീറലി തങ്ങള്‍ ഉദ്ഘാടനംചെയ്യും.

ജാമിഅ ബദ്‌രിയ അറബിക് കോളേജില്‍ നിന്ന് മൗലവി ഫാസില്‍ ബിരുദം നേടിയവര്‍ക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ സനദ്ദാനം നടത്തി.

ടി.കെ.എം.ബാവ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സനദ്ദാന പ്രഭാഷണം നടത്തി. ഹസ്രത്ത് മുഹമ്മദ് മുഹ്‌യുദ്ദീന്‍ ഷാഹ്, കെ.മമ്മത് ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ, ഡോ. കെ.ആലിക്കുട്ടി, കെ.കെ.എസ്.തങ്ങള്‍ വെട്ടിച്ചിറ, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ എന്നിവര്‍ സംസാരിച്ചു. ദിക്‌റ ഹല്‍ഖയ്ക്ക് വി.പി.ഹൈദര്‍ ഫൈസി നേതൃത്വം നല്‍കി.

കൊമ്പങ്കല്ല് ശാഖാ സുന്നി സെന്റര്‍ ഉദ്ഘാടനം ഇന്ന്

മേലാറ്റൂര്‍: കൊമ്പങ്കല്ല് ശാഖാ സുന്നി സെന്ററിന്റെ ഉദ്ഘാടനം ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് മാണിയംകുന്നില്‍ നടക്കുന്ന യോഗത്തില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കൊമ്പങ്കല്ല് ശാഖാ എസ്.കെ.എസ്.എസ്.എഫ്, എസ്.വൈ.എസ്. എന്നീ സംഘടനകളുടെ സംയുക്ത സംരംഭത്തോടെയാണ് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നതെന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാസെക്രട്ടറി സി.എച്ച്. നാസര്‍ ഫൈസി, സി. അബ്ദുള്‍നാസര്‍ ഫൈസി, പി.കെ. റഫീഖ്, സി.കെ. ഉബൈദുള്ള റഹ്മാനി, കെ. മന്‍സൂര്‍ അലി, കെ.പി. ഹംസ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അഹ്‍ലുസ്സുന്നത്തി വല്‍ ജമാഅ : ബ്രാഞ്ച് തല ആദര്‍ശ വിശദീകണ സമ്മേളനം : കുവൈത്ത്

അവാര്‍ഡുകള്‍ വിതരണം ചെയ്തുകുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്ലിം കൌണ്‍സില്‍ കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സമസ്ത, സിബിഎസ്ഇ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. സിബിഎസ്ഇ പരീക്ഷയില്‍ ഡിസ്റ്റിംഗ്ഷനോടെ ഉന്നത വിജയം നേടിയ സയ്യിദ് ഇമ്രാന്‍ നാസര്‍ അല്‍മഷ്ഹൂര്‍, സമസ്ത പൊതു പരീക്ഷയില്‍ കുവൈത്തില്‍ നിന്നും ഡിസ്റ്റിംഗ്ഷനോടെ ഒന്നാം സ്ഥാനം നേടിയ ഫഹഹീല്‍ മദ്രസത്തുനൂരിലെ റാഷിദ്‌ മുഹമ്മദ്‌ എന്നിവര്‍ക്ക് സുന്നി കൌണ്‍സില്‍ ചെയര്‍മാന്‍ സയ്യിദ് നാസര്‍ അല്‍മഷ്ഹൂര്‍ തങ്ങള്‍, പ്രസിഡണ്ട്‌ അബ്ദുല്‍ സലാം മുസ്ലിയാര്‍ എന്നിവര്‍ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. വൈസ് പ്രസി. സയിദലവി ഹാജി, സെക്രട്ടറി പി.എം.കെ.കുട്ടി ഫൈസി, ഷംസുദീന്‍ മൌലവി, ഇസ്മയില്‍ ഹുദവി, മരക്കാര്‍ കുട്ടി ഹാജി, നസീര്‍ ഖാന്‍ എന്നിവര്‍ സംബന്ധിച്ചു.

പാരന്പര്യത്തിന്‍റെ തനിമ നിലനിര്‍ത്തുക : SKSSF ബഹ്റൈന്‍

ബഹ്റൈന്‍ : ഇസ്‍ലാമിക പ്രചരണ വീഥിയില്‍ പൂര്‍വ്വികരുടെ സംഭാവനകള്‍ അമൂല്യമാണെന്നും നിസ്വാര്‍ത്ഥരും സദ്‍വൃത്തരുമായ മുന്‍ഗാമികളെ ആദരിക്കുകയും അനുഗമിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ യഥാര്‍ത്ഥ വിശ്വാസത്തിന്‍റെ തനിമ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്നും ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ്. ആദര്‍ശ സംഗമം അഭിപ്രായപ്പെട്ടു. മുഹമ്മദലി ഫൈസി വയനാട് അധ്യക്ഷത വഹിച്ചു. ഹംസ അന്‍വരി മോളൂര്‍ ഉദ്ഘാടനം ചെയ്തു. ഉമറുല്‍ ഫാറൂഖ് ഹുദവി ക്ലാസിന് നേതൃത്വം നല്‍കി. അശ്റഫ് കാട്ടില്‍ പീടിക, ശഹീര്‍ കാട്ടാന്പള്ളി, അബ്ദുറഹ്‍മാന്‍ ഹാജി സംബന്ധിച്ചു. മൌസല്‍ മൂപ്പന്‍ സ്വാഗതവും നൂറുദ്ദീന്‍ മുണ്ടേരി നന്ദിയും പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ്. സ്റ്റേറ്റ് സെക്രട്ടറി അബ്ദുല്ല ദാരിമിയെ മര്‍ദ്ദിച്ച പ്രതികളെ ഉടന്‍ പിടികൂടണമെന്നും യോഗം ആവശ്യപ്പെട്ടു.

സമസ്ത ഇസ്‍ലാമിക കലാമേള ശ്രദ്ധേയമായിബഹ്റൈന്‍ : വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗസിദ്ധികള്‍ ധര്‍മ്മപാതയിലൂടെ വളര്‍ത്തിക്കൊണ്ടു വരാന്‍ സമൂഹം പ്രചോദനം നല്‍കേണ്ടത് കാലത്തിന്‍റെ അനിവാര്യതയാണെന്നും വഴിവിട്ട ജീവിതത്തില്‍ നിന്ന് കരകയറാന്‍ മത വിജ്ഞാന സന്പാദനം കാര്യക്ഷമമാക്കുക മാത്രമാണ് മാര്‍ഗ്ഗമെന്നും സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‍റൈന്‍ പ്രസിഡന്‍റ് സി.കെ.പി. അലി മുസ്‍ലിയാര്‍ വാണിമേല്‍ അഭിപ്രായപ്പെട്ടു. സമസ്ത കേരള റൈഞ്ച് ജംഇയ്യത്തുല്‍ ബഹ്റൈന്‍ റൈഞ്ചും ബഹ്‍റൈന്‍ എസ്.കെ.എസ്.എസ്.എഫും സംയുക്തമായി കര്‍ണ്ണാടക ക്ലബ്ബില്‍ സംഘടിപ്പിച്ച ഇസ്‍ലാമിക കലാ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ഹുസൈന്‍ മൗലവി വെണ്ണക്കോട് അധ്യക്ഷത വഹിച്ചു. സമസ്ത പൊതുപരീക്ഷകളില്‍ വിജയിച്ചവര്‍ക്ക് റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ദാനം സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ നിര്‍വ്വഹിച്ചു. ഉമറുല്‍ ഫാറൂഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് അസ്ഹര്‍ തങ്ങള്‍, പി.കെ. ഹൈദര്‍ മൗലവി, എം.സി. മുഹമ്മദ് മൗലവി, ഹംസ അന്‍വരി മോളൂര്‍, ബശീര്‍ ദാരിമി, ശിഹാബ് അന്‍വരി, എസ്.എം. അബ്ദുല്‍ വാഹിദ്, ശഹീര്‍ കാട്ടാന്പള്ളി, കുന്നോട്ട് കുഞ്ഞബ്ദുല്ല ഹാജി, വി.കെ. കഞ്ഞിമുഹമ്മദ് ഹാജി, അബ്ദുറഹ്‍മാന്‍ ഹാജി പേരാന്പ്ര, മൊയ്തീന്‍ ഹാജി തെന്നല തുടങ്ങിയവര്‍ സംബന്ധിച്ചു. ഇബ്റാഹീം മൗലവി കാസര്‍ഗോഡ് സ്വാഗതവും മൌസല്‍ മൂപ്പന്‍ തരൂര്‍ നന്ദിയും പറഞ്ഞു.

ആശയ വിശദീകരണ സമ്മേളനം സംഘടിപ്പിച്ചു.കുവൈത്ത് സിറ്റി : അഹ്‍ലുസ്സുന്ന വല്‍ ജമാഅയുടെ ആശയാദര്‍ശ വിശദീകരണത്തിനും ബോധന വീഥിയില്‍ നവോല്‍ക്കര്‍ഷം നല്‍കാനുമായി കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിച്ചു വരുന്ന ത്രൈമാസ ആദര്‍ശ കാന്പയിനിന്‍റെ ഭാഗമായി ഇസ്‍ലാമിക് സെന്‍റര്‍ ഫര്‍വാനിയ്യ ബ്രാഞ്ച് കമ്മിറ്റി വിശദീകരണ സമ്മേളനം സംഘടിപ്പിച്ചു. ഫര്‍വാനിയ്യ എക്കോ റെസ്റ്റോറന്‍റ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം കേന്ദ്ര പ്രസിഡന്‍റ് സിദ്ദീഖ് ഫൈസി കണ്ണാടിപ്പറന്പ് ഉദ്ഘാടനം ചെയ്തു. ഇസ്‍ലാമിന്‍റെ വിശുദ്ധിയും ചൈതന്യവും കളങ്കപ്പെടുത്തിയും പ്രവാചക ചര്യയുടെ പ്രസക്തിയും പ്രായോഗികതയും ഉള്‍ക്കൊണ്ട് ജീവിതം മതകീയമായി ചിട്ടപ്പെടുത്തുന്നിതല്‍ നിന്നും നവതലമുറയെ അകറ്റിയും ഇസ്‍ലാമികതയെ അന്യം നിര്‍ത്താനുള്ള ശത്രുക്കളുടെ ഒളിയജണ്ടകള്‍ തിരച്ചറിഞ്ഞ് പ്രതിരോധിക്കുന്നതിന് പകരം അവയ്ക്ക് ന്യായീകരണം നല്‍കാനാണ് അഹ്‍ലുസ്സുന്ന വല്‍ ജമാഅയുടെ എതിരാളികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നത് ദുഃഖകരമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സിദ്ധീഖ് ഫൈസി പറഞ്ഞു.


മതപരമായ പിന്‍ബലമില്ലാത്ത ആചാരാനുഷ്ടാനങ്ങളെ നിരാകരിക്കുന്നതിന് പകരം അവയെ സുന്നി ദര്‍ശനവുമായി ബന്ധപ്പെടുത്തി സുന്നത്ത് ജമാഅത്തിന്‍റെ ആശയാദര്‍ശങ്ങളെ ഇകഴ്ത്താനുള്ള നീക്കങ്ങളെ തിരിച്ചറിയാന്‍ ഇസ്‍ലാമിക സമൂഹം തയ്യാറാവണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മുസ്തഫ ദാരിമി അധ്യക്ഷത വഹിച്ചു. ഇസ്‍ലാമിക് സെന്‍റര്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഡോ. ഖാസിമുല്‍ ഖാസിമി, മുഹമ്മദലി പുതുപ്പറന്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹക്കീം അരിയില്‍ സ്വാഗതവും അബ്ദുറഹ്‍മാന്‍ കോയ നന്ദിയും പറഞ്ഞു.

ക്ലാസ് ഉദ്ഘാടനം ചെയ്തുപാപ്പിനിശ്ശേരിവെസ്റ്റ് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പാപ്പിനിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന മത ഭൗതിക വിദ്യാഭ്യാസ സമുച്ചയമായ ജാമിഅ അസ്അദിയ്യ ഇസ്‍ലാമിയ്യ അറബിക് & ആര്‍ട്ട്സ് കോളേജ് പുതിയ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ക്ലാസ് ഉദ്ഘാടനം പി.കെ.പി. അബ്ദുസ്സലാം മുസ്‍ലിയാര്‍ നിര്‍വ്വഹിച്ചു. അബൂറാസി യൂസുഫ് ബാഖവി അധ്യക്ഷത വഹിച്ചു. അബൂസുഫിയാന്‍ ബാഖവി പ്രാര്‍ത്ഥന നടത്തി. സാബിത്ത് ബാഖവി, ഫത്താഹ് ദാരിമി, മുസ്‍തഫ മാസ്റ്റര്‍‍ ‍, ഭാര്‍ഗവന്‍ മാസ്റ്റര്‍ പ്രസംഗിച്ചു. പി.കെ. ഇബ്റാഹീം മൗലവി സ്വാഗതവും അബ്ദുല്‍ വാഹിദ് അസ്അദി നന്ദിയും പറഞ്ഞു.

ഖാസിയുടെ മരണം: എസ്.കെ.എസ്.എസ്.എഫ്. അനിശ്ചിതകാല സമരത്തിന്

കാസര്‍കോട്: സമസ്ത വൈസ് പ്രസിഡന്റും ഒട്ടേറെ മഹല്ലുകളുടെ ഖാസിയുമായിരുന്ന സി.എം.അബ്ദുല്ല മൗലവിയുടെ മരണം നടന്ന് നാല് മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടുകയോ സി.ബി.ഐ. അന്വേഷണം ആരംഭിക്കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി അനിശ്ചിതകാല സമരം തുടങ്ങാന്‍ തീരുമാനിച്ചു.

അബൂബക്കര്‍ സാലൂദ് നിസാമി അധ്യക്ഷനായി. സയ്യിദ് ഹാദി തങ്ങള്‍, ബശീര്‍ ദാരിമി തളങ്കര, ഇബ്രാഹിം ഫൈസി ജെഡിയാര്‍, സത്താര്‍ ചന്തേര, എം.എ.ഖലീല്‍, റഷീദ് ബെളിഞ്ചം, റസാഖ് അസ്ഹരി, ആലിക്കുഞ്ഞി ദാരിമി, മൊയ്തീന്‍കുഞ്ഞി ചെര്‍ക്കള, മുഹമ്മദ് ഫൈസി കജെ, അന്‍സാരി ചെമ്പരിക്ക, ഹാശിം ദാരിമി, അശ്രഫ് ഫൈസി, വൈ.ഹനീഫ് കുമ്പഡാജെ, ഹബീബ് പെരുമ്പ എന്നിവര്‍ പ്രസംഗിച്ചു. ഹാരിസ് ദാരിമി സ്വാഗതവും സുഹൈര്‍ അസ്ഹരി നന്ദിയും പറഞ്ഞു.

എസ്.കെ.എസ്.എസ്.എഫ് 'ഹരിത വസന്തം' തുടങ്ങി

മഞ്ചേരി:എസ്.കെ.എസ്.എസ്.എഫിന് കീഴിലുള്ള കാരക്കുന്ന് ജാമിഅ ഇസ്‌ലാമിയ കാമ്പസില്‍ 'ഹരിത വസന്തം' പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ പ്രഥമഘട്ടമായി 370 തൈകള്‍ നട്ടുപിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. കുഞ്ഞാപ്പുട്ടി ഹാജി നിര്‍വഹിച്ചു.

പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് പാരമ്പര്യ കൃഷിപഠനം, മാതൃകാ അടുക്കളത്തോട്ടം, ഔഷധസസ്യകൃഷി എന്നിവ നടപ്പാക്കും. ചടങ്ങില്‍ എം. അഹമ്മദ് നാണി അധ്യക്ഷതവഹിച്ചു. ആഷിഖ് കുഴിപ്പുറം, എം. കുഞ്ഞാപ്പ, സൈനുദ്ദീന്‍ ഫൈസി ഊരകം, സലിം സിദ്ദിഖി പൊടിയാട്, മൊയ്തീന്‍കുട്ടി നീലിങ്ങോട് എന്നിവര്‍ പ്രസംഗിച്ചു.

‍റഹ്‍മ - പ്രോഗ്രാം ഇന്ന് കോഴിക്കോട്

വാഫി കോഴ്‌സ് ഉദ്ഘാടനംചെയ്തു

കീഴുപറമ്പ്: ലിവ ഉല്‍ ഹുദ ഇസ്‌ലാമിക് ആര്‍ട്‌സ് കോളേജില്‍ വാഫി കോഴ്‌സിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ നിര്‍വഹിച്ചു. വൈ.സി. മൂസമൗലവി അധ്യക്ഷത വഹിച്ചു. അത്തിപ്പറ്റ മൊയ്തീന്‍കുട്ടിമുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. സെയ്ത് മുഹമ്മദ്‌നിസാമി മുഖ്യപ്രഭാഷണം നടത്തി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി കെ.എ. റഹ്മാന്‍ഫൈസി, ഹക്കീംഫൈസി ആദൃശ്ശേരി, മുഹമ്മദ്‌ഫൈസി, പി.എ. ജബാര്‍ഹാജി, വൈ.കെ. അബൂബക്കര്‍മൗലവി, വൈ.പി അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

തിന്മകള്ക്കെതിരില് വിട്ടുവീഴ്ചയില്ലാതെ പോരാടിയ ഉമര് അലി ശിഹാബ് തങ്ങള്

പാണക്കാട് ഉമര് അലി ശിഹാബ് തങ്ങള് പരലോകം പ്രാപിച്ച്, ഹിജ്റ വര്ഷംപ്രകാരം രുവര്ഷം തികയുന്നു. കേരള മുസ്ലിംകളുടെ രക്ഷാകര്ത്താവും മാര്ഗ്ഗദര്ശിയും അതോടൊപ്പം ബഹു സമൂഹത്തി ന്റെ സ്നേഹാദരങ്ങള് നേടിയ നേതാവുമായിരുന്നു അദ്ദേഹം. കൈവെക്കാത്ത മേഖലകളില്ല. എന്നാല് വോത്തിടങ്ങളില് കൈവെച്ച തുമില്ല. സമസ്ത, മുസ്ലിംലീഗ്, വഖഫ് ബോര്ഡ്, നിരവധി മത-ഭൗതിക സ്ഥാപനങ്ങളുടെ നേതൃത്വം. എത്ര ഭംഗിയായി അദ്ദേഹം കൈയാളി. നേതൃദാരിദ്ര്യം നാമറിഞ്ഞില്ല. അരക്ഷിതബോധം നമ്മെ വേട്ടയാടിയില്ല. ശങ്കകളോ സംശയങ്ങളോ ആകുലതകളോ അലോസരപ്പെടുത്തിയില്ല. പാണക്കാട്ടെ നൂര്മഹലില് ഒരു കര്ക്കശക്കാരനായ കാരണവരും കാര്യബോധമുള്ള നീതിമാനായ ഇമാമും നമുക്കുായിരുന്നു. ഉമര് അലി ശിഹാബ് തങ്ങള് നൂറുകണക്കിന് മഹല്ലുകളുടെ ഖാസിയായിരുന്നു. ആയിരക്കണക്കിന് മതസ്ഥാപനങ്ങളുടെ ശിലാസ്ഥാപകനോ ഉദ്ഘാട കനോ ആയിരുന്നു. അതുപോലെ പ്രഭാഷകനായിരുന്നു. പ്രവര്ത്തക നായിരുന്നു. എഴുതിയിരുന്നു. ഉറങ്ങാനും വിശ്രമിക്കാനും മറന്നുപോയ സ്വപിതാവ് പി.എം.എസ്.എ. പൂക്കോയതങ്ങളുടെ തനി സ്വരൂപം. അധിക ദിവസവും രാവേറെ വൈകിയാണ് നൂര് മഹലില് എത്തുക. ഒട്ടും ആലസ്യമോ ഉറക്കച്ചടവോ നീരസമോ ഇല്ലാതെ തൊട്ട പ്രഭാതം അദ്ദേഹം വീട്ടുവരാന്തയില് റെഡി. അല് അസ്ഹറില്പോയി പ്രസംഗിച്ചപ്പോഴും തങ്ങള്ക്ക് പറയാനുായിരുന്നത് ''ശരിയായ മുസല്മാന് ശരിയായ വിശ്വാസിയും ശരികള് പ്രവര്ത്തിക്കുന്ന വരുമാവണമെന്ന'' കര്ക്കശ മതാധ്യാപനം. തിന്മകള്ക്കെതിരില് വിട്ടുവീഴ്ചയില്ലാതെ പോരാടിയ തങ്ങള് നന്മകള്ക്കുവേി എത്ര വലിയ ത്യാഗത്തിനും സന്മനസ്സ് കാണിച്ചു. വാചകങ്ങളില് വ്യക്തത, തീരുമാനങ്ങളില് ദൃഢത, സമയങ്ങളില് കൃത്യത, നീക്കങ്ങളില് ജാഗ്രത, വീക്ഷണങ്ങളില് പൗരാണിക സ്പര്ശം അങ്ങനെ വിമര്ശകര്ക്ക് പഴുതുകൊടുക്കാത്ത വിശുദ്ധിയുടെ അറുപത്തിഒമ്പത് വര്ഷങ്ങള്. ''സമസ്ത'' സകല പ്രതിസന്ധികളും തരണം ചെയ്തു, ഒരു ലോക വിസ്മയമാക്കിതീര്ത്ത പലരില് ഒരാളായി ചരിത്രത്തിലദ്ദേഹം ഇടംനേടി. ദാറുല്ഹുദാ കേരളത്തിലെ പ്രഥമ ഇസ്ലാമിക് യൂണിവേഴ്സിറ്റിയാക്കാന് പാകത്തില് പടര്ത്തിയെടുത്ത് പ്രസിദ്ധനായി. കേരള വഖഫ് ബോര്ഡ് ജനകീയവല്ക്കരണത്തിലൂടെ ഇന്ത്യയിലെ ഒന്നാംകിട സ്ഥാനത്തേക്കുയര്ത്തി. വയനാടിന്റെ ഖാസിയെന്നത് കടലാസിലൊ തുക്കാതെ ഒരു ദേശത്തിന്റെ മതപരവും സംഘപരവുമായ അവസാന വാക്കിന്റെ പേരടയാളമാക്കി. സുന്നി യുവജന സംഘത്തെ സമുദായ ത്തിന്റെ നവോത്ഥാന നൗകയാക്കി. വിശ്രമമില്ലാതെ പാഞ്ഞും പണിയെടുത്തും പടനയിച്ചും പ്രവര്ത്തിച്ചും ഒരു കാലഘട്ടത്തിന്റെ ഇതിഹാസമായി ജീവിച്ചുതീര്ത്ത മഹാന്. ഉമര് അലി ശിഹാബ് തങ്ങളെപ്പോലെ മറ്റൊരാളെ കത്തൊനായെന്ന് വരില്ല. നാടിന്റെ നാനാഭാഗങ്ങളിലുള്ള പ്രസ്ഥാന ബന്ധുക്കള്, സ്നേഹിതന്മാര് എല്ലാവരുടെയും സ്വകാര്യ ആവശ്യങ്ങളില് തങ്ങള് ഉാവും. ധനം കൊും അല്ലാതെയും സഹായിക്കും. അതൊന്നും മറ്റാരും അറിയുന്നത് അദ്ദേഹത്തിനിഷ്ടമല്ല. ''വലതുകരം നല്കുന്ന ദാനം ഇടതുകരമറിയരു തെന്ന'' നബി (സ) യുടെ പ്രസ്താവന അര്ത്ഥപൂര്ണ്ണമായി സ്വീകരിച്ച സാത്വികന്. മരണംവരെ പാണക്കാട് വാര്ഡ് മുസ്ലിംലീഗ് പ്രസിഡായിരുന്നു. ഉമര് അലി ശിഹാബ് തങ്ങള് താനേറ്റ ചുമതല കണിശമായി നിര്വ്വഹിച്ചുപോന്നു. പാണക്കാട് മഹല്ലിന്റെ പതിറ്റാു കള് പിന്നിട്ട ജനറല് സെക്രട്ടറിയായിരുന്നു അദ്ദേഹം. ജമുഅത്ത് പള്ളി നിര്മ്മാണം പൂര്ത്തിയായി വരുന്നതിനിടയിലാണദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ഇന്ന് സംസ്ഥാനത്തും പുറത്തും ആ മഹാനുഭാവനെ അനുസ്മരിക്കുന്ന ചടങ്ങുകള് നടക്കുന്നു.

എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മെമ്പര്‍ഷിപ്പ്‌ കാമ്പയിന്‍ ആരംഭിക്കുന്നു

കോഴിക്കോട്‌ : എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന കമ്മിറ്റിയുടെ 2010-2012 വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പ്‌ കാമ്പയിന്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. ജൂലൈ 1 മുതല്‍ ആരംഭിക്കുന്ന കാമ്പയിന്‍ ഡിസംബര്‍ 10, 11 തിയ്യതികളില്‍ നടക്കുന്ന സംസ്ഥാന കമ്മിറ്റി പുന:സംഘടനയോടെ സമാപിക്കും. കാമ്പയിന്റെ മുന്നോടിയായി ജൂണ്‍ 26 ന്‌ ദക്ഷിണ മേഖലാ പ്രതിനിധി സംഗമം ആലപ്പുഴയിലും മധ്യമേഖലാ പ്രതിനിധി സംഗമം മലപ്പുറത്തും ഉത്തരമേഖലാ പ്രതിനിധി സംഗമം കോഴിക്കോടും ജൂലൈ 1 ന്‌ നടക്കും. സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ ചെയര്‍മാനായി പാണക്കാട്‌ സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങളും കണ്‍വീനറായി കെ.മോയിന്‍ കുട്ടി മാസ്റ്ററും തെരഞ്ഞെടുക്കപ്പെട്ടു. അശ്‌റഫ്‌ ഫൈസി കണ്ണാടിപ്പറമ്പ്‌, അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, മുസ്‌ത്വഫ മുണ്ടുപാറ, ഷാഹുല്‍ ഹമീദ്‌ മേല്‍മുറി, എസ്‌.വി. മുഹമ്മദലി എന്നിവരാണ്‌ അംഗങ്ങള്‍. അയ്യൂബ്‌ കൂളിമാട്‌ കണ്‍വീനറും സത്താര്‍ പന്തലൂര്‍, റഹീംചുഴലി എന്നിവര്‍ അംഗങ്ങളായി മെമ്പര്‍ഷിപ്പ്‌ കാമ്പയിന്‍ സമിതിയും തെരഞ്ഞെടുക്കപ്പെട്ടു. കാമ്പയിന്‍ കാലയളവില്‍ കേരളത്തിലെ 14 ജില്ലകള്‍ക്കു പുറമെ ദക്ഷിണ കന്നട, ഉഡുപ്പി, കൊടക്‌, ഹാസന്‍, നീലഗിരി, കോയമ്പത്തൂര്‍, കന്യാകുമാരി, ലക്ഷദ്വീപ്‌, അന്തമാന്‍, ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ, ന്യൂഡല്‍ഹി, ഹൈദരാബാദ്‌ എന്നിവിടങ്ങളിലും സംഘടനക്ക്‌ ഘടകങ്ങള്‍ നിലവില്‍ വരും. മെമ്പര്‍ഷിപ്പ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന ആക്ടീവ്‌ വിംഗ്‌ സംസ്ഥാന തല ശില്‍പശാല സംസ്ഥാന പ്രസിഡണ്ട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. നാസര്‍ ഫൈസി കൂടത്തായി, അബൂബക്‌ര്‍ ഫൈസി മലയമ്മ, അയ്യൂബ്‌ കൂളിമാട്‌ പ്രസംഗിച്ചു.

- റിയാസ് ടി. അലി

ഹബീബ്‌ റഹ്‌മാന്‌ സ്വീകരണം: എസ്‌. കെ. എസ്‌.എസ്‌.എഫ്‌. പ്രതിഷേധ മാര്‍ച്ച്‌ 18 ന്‌

കാസര്‍കോട്‌: ഹബീബ് റഹ്‌മാന് ചെമ്മനാട്‌ പൗരാവലി 18 ന്‌ നല്‍കുന്ന സ്വീകരണ പരിപാടിയില്‍ പ്രതിഷേധിച്ച്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. ജില്ലാ കൗണ്‍സില്‍അംഗങ്ങള്‍ പ്രതിഷേധ മാര്‍ച്ച്‌ നടത്തും. പ്രസ്‌ ക്ലബ്ബ്‌ ജംഗ്‌ഷനില്‍നിന്ന്‌ മാര്‍ച്ച്‌ ആരംഭിക്കും. അന്നേ ദിവസം ശാഖകളില്‍ പ്രതിഷേധ പ്രകടനവും നടക്കും. ആത്മീയ പണ്‌ഡിതന്റെ കൊലപാതകം തെറ്റായി വ്യാഖ്യാനിക്കാന്‍ ശ്രമിച്ച ഡി.വൈ.എസ്‌.പി. സമുദായത്തെയും ഖാസിയെ സ്‌നേഹിക്കുന്ന മുഴുന്‍ ജനങ്ങളെയും വേദിപ്പിച്ചിരിക്കുകയാണെന്ന്‌ യോഗം ആരോപിച്ചു. അബൂബക്കര്‍ സാലൂദ്‌ നിസാമി അധ്യക്ഷത വഹിച്ചു. സയ്യിദ്‌ ഹാദി തങ്ങള്‍, ബഷീര്‍ ദാരിമി തളങ്കര, ഇബ്രാഹിം ഫൈസി ജെഡിയാര്‍, സത്താര്‍ ചന്തേര, എം.എ. ഖലീല്‍, റഷീദ്‌ ബെളിഞ്ചം, അബ്‌ദുറസാഖ്‌ അസ്‌ഹരി, ആലിക്കുഞ്ഞി ദാരിമി, മൊയതീന്‍കുഞ്ഞി ചെര്‍ക്കള, മുഹമ്മദ്‌ ഫൈസി മഞ്ചേശ്വരം, അന്‍സാരി ചെമ്പിരിക്ക, ഹാഷിം ദാരിമി ദേലമ്പാടി, അഷ്‌റഫ്‌ ഫൈസി, വൈ. ഹനീഫ്‌ കുമ്പഡാജെ, ഹബീബ്‌ പെരുമ്പട്ട, ഹാരിസ്‌ ദാരിമി ബെദിര, സുഹൈര്‍ അസ്‌ഹരി പ്രസംഗിച്ചു.

ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണം നാളെ

മലപ്പുറം: പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ രണ്ടാം അനുസ്മരണ സമ്മേളനം സുന്നിമഹലില്‍ മൂന്നുമണിക്ക് നടക്കുന്ന ചടങ്ങില്‍ അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ എന്നിവര്‍ മൗലീദ് പാരായണത്തിന് നേതൃത്വം നല്‍കും. ഇതുസംബന്ധിച്ച യോഗത്തില്‍ സയ്യിദ് കോയക്കുഞ്ഞി തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി.ഹൈദ്രോസ് ഹാജി, പി.കെ.ലത്തീഫ് ഫൈസി, കെ.മുഹമ്മദലി മുസ്‌ലിയാര്‍, പി.സി.അഷ്‌റഫ് ഫൈസി എന്നിവര്‍ സംബന്ധിച്ചു. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ സ്വാഗതവും കെ.ടി.ഹസൈന്‍കുട്ടി നന്ദിയും പറഞ്ഞു

മഹല്ലുകളിലെ അധാര്‍മ്മികതക്കെതിരെ ഖത്വീബുമാര്‍ രംഗത്തിറങ്ങണം- സമസ്ത

മലപ്പുറം:മഹല്ല് തലങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന അധാര്‍മ്മികതക്കെതിരെ പൊതുജനങ്ങളില്‍ ബോധവത്കരണം നടത്താന്‍ ഖത്വീബുമാര്‍ രംഗത്തിറങ്ങണമെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമാ ഖത്വീബുസംഗമം ആവശ്യപ്പെട്ടു.

താലൂക്ക് തലങ്ങളില്‍ ജൂലായ് അവസാനവാരത്തില്‍ ഖത്വീബ് സംഗമങ്ങള്‍ നടത്താന്‍ യോഗം തീരുമാനിച്ചു. എം.ടി. അബ്ദുള്ള മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. സമസ്ത ജില്ലാ ജനറല്‍സെക്രട്ടറി പി.കുഞ്ഞാണി മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. ജലീല്‍ ഫൈസി പുല്ലങ്കോട്, അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പി.പി. മുഹമ്മദ് ഫൈസി, പുത്തനഴി മൊയ്തീന്‍ഫൈസി എന്നിവര്‍ പ്രസംഗിച്ചു.

മദ്യവിരുദ്ധ കാമ്പയിന്‍ നടത്തും

മലപ്പുറം: എസ്.വൈ.എസ്സിന്റെ നേതൃത്വത്തില്‍ ജൂണ്‍ 30മുതല്‍ മദ്യവിരുദ്ധ കാമ്പയിന്‍ നടത്തും. 30ന് രാവിലെ മലപ്പുറം ബസ്സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. കാമ്പയിനിന്റെ ഭാഗമായി ലഘുലേഖ വിതരണം, ഒപ്പുശേഖരണം, പ്രഖ്യാപനസംഗമം, ചര്‍ച്ച, പ്രഭാഷണം, കുടുംബസദസ്സ് തുടങ്ങിയവ നടക്കും. ഇത് സംബന്ധിച്ച യോഗത്തില്‍ പി.പി.മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.

വിശ്വാസം നിഷേധിച്ചാല്‍ സ്‌കൂള്‍ ബഹിഷ്‌കരിക്കും: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

തേഞ്ഞിപ്പലം: മുസ്‌ലിം വിദ്യാര്‍ഥികളുടെ മതസ്വാതന്ത്ര്യം നിഷേധിക്കാനെടുത്ത മാനേജ്‌മെന്റ് വിദ്യാലയങ്ങളുടെ നടപടിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നിര്‍വാഹകസമിതി യോഗം പ്രതിഷേധിച്ചു. ചില മാനേജ്‌മെന്റ് വിദ്യാലയങ്ങള്‍ വിദ്യാര്‍ഥികളില്‍പ്പോലും ഈ അവകാശങ്ങള്‍ നിഷേധിക്കുന്നു. വിശ്വാസാവകാശങ്ങള്‍ നിഷേധിക്കുന്നപക്ഷം ഈ വിദ്യാലയങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് യോഗം മുന്നറിയിപ്പു നല്‍കി.ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ സി.കെ.എം. സാദിഖ് മുസല്യാര്‍ ആധ്യക്ഷ്യം വഹിച്ചു. എം.എം. മുഹ്‌യുദ്ദീന്‍ മുസല്യാര്‍, എന്‍.എ.എം. അബ്ദുല്‍ ഖാദര്‍, ടി.പി. അബ്ദുല്ല മുസല്യാര്‍, മൊയ്തീന്‍ മുസല്യാര്‍, അബ്ദുല്ല കൊട്ടപ്പുറം, മൊയ്തീന്‍കുട്ടി ഫൈസി, കെ.എല്‍. ഉമര്‍ ദാരിമി, പി. ഹസന്‍ മുസല്യാര്‍, എം.എ. ചേളാരി എന്നിവര്‍ പ്രസംഗിച്ചു.

മുഖ്യമന്ത്രിയുടെ വര്‍ഗീയ പ്രസ്താവന അവാസ്തവം - സമസ്ത

മലപ്പുറം: ശരീഅത്ത് വിഷയത്തില്‍ ഇ.എം.എസ് സ്വീകരിച്ച നിലപാടിന് തുല്യമാണ് മുഖ്യമന്ത്രി സ്വീകരിച്ചുവരുന്നതെന്ന് സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹകസമിതി പ്രമേയത്തില്‍ പറഞ്ഞു. മുസ്‌ലിം ക്രൈസ്തവ വര്‍ഗീയത എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അവാസ്തവമാണ്. ഭരണാധികാരികള്‍ തന്നെ വര്‍ഗീയ ചേരിതിരിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ഗൗരവപൂര്‍വം കാണണമെന്നും പ്രമേയം പറഞ്ഞു.

പ്രവാസികള്‍ക്ക് വോട്ടവകാശം യാഥാര്‍ഥ്യമാക്കുന്ന യു.പി.എ സര്‍ക്കാരിനെയും കേന്ദ്ര ഹജ്ജ്കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട അബ്ദുസമദ് പൂക്കോട്ടൂരിനെയും യോഗം അഭിനന്ദിച്ചു. കാസര്‍കോട്, മലപ്പുറം എന്നിവിടങ്ങളിലെ മൂന്ന് മദ്രസകള്‍ക്ക് യോഗം അംഗീകാരം നല്‍കി.

ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. ടി.കെ.എം ബാവ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ്തങ്ങള്‍, കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, സി.കെ.എം സ്വാദിഖ്മുസ്‌ലിയാര്‍, എന്‍.എ.കെ ഹാജി, എം.പി.എം ഹസ്സന്‍ശരീഫ്കുരിക്കള്‍, ടി.കെ. പരീക്കുട്ടി ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു. പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍ സ്വാഗതവും പിണങ്ങോട് അബൂബക്കര്‍ നന്ദിയും പറഞ്ഞു.

കാരത്തൂര്‍ മര്‍ക്കസ് സമ്മേളനം തുടങ്ങി

തിരൂര്‍: കാരത്തൂര്‍ മര്‍ക്കസ് 20-ാം വാര്‍ഷികത്തിനും ഒമ്പതാം സനദ്ദാന സമ്മേളനത്തിനും അജ്മീര്‍ ഉറൂസിനും തുടക്കമായി. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ കെ.വി.മുഹമ്മദാജി പതാക ഉയര്‍ത്തിയതോടെയാണ് ആറുനാള്‍ നീണ്ടുനില്‍ക്കുന്ന സമ്മേളന പരിപാടികള്‍ തുടങ്ങിയത്. തിരൂര്‍ നഗരസഭാ ചെയര്‍മാന്‍ കണ്ടാത്ത് മുഹമ്മദലി സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.സി.അബൂബക്കര്‍ ദാരിമി അധ്യക്ഷതവഹിച്ചു.

ശൈഖ് ഹസ്രത്ത് മുഹമ്മദ് മുഹ്‌യിദ്ദീന്‍ ഷാഹ് പ്രാര്‍ഥന നടത്തി. സഈദ് ഫൈസി കൊല്ലം, പി.ഹസീബുള്ള ബാഖവി, എന്‍.അഹമ്മദുണ്ണി, താനൂര്‍ ബ്ലോക്ക് പ്രസിഡന്റ് പി.ടി.കെ.കുട്ടി, തിരുനാവായ പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ എടശ്ശേരി, അഡ്വ. എം.പി.ഹുസൈന്‍, എന്‍.അബ്ദുല്‍ജലാല്‍, ടി.അബുഹാജി, സി.മുഹമ്മദലിഹാജി, നാസറുദ്ദീന്‍ ബദ്രി, ഇ.പി.മൊയ്തീന്‍കുട്ടി, പി.കെ.സൈനുദ്ദീന്‍ഹാജി, ശറഫുദ്ദീന്‍ ആലപ്പുഴ, കെ.സൈതലവിഹാജി, സി.പി.ഇബ്രാഹിം ഹാജി, എ.ബാവമുസ്‌ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ചൊവ്വാഴ്ച രാവിലെ 11ന് ഖുര്‍ആന്‍ ക്ലാസ് നടക്കും. മാനുമുസ്‌ലിയാര്‍ വല്ലപ്പുഴ നേതൃത്വം നല്‍കും. വൈകീട്ട് ഏഴിന് പി.കെ.സൈനുദ്ദീന്‍ ഹാജി ഉദ്‌ബോധന പ്രസംഗം നടത്തും.

ഖത്തര്‍ കേരള ഇസ്‍ലാമിക് സെന്‍റര്‍ പ്രതിഷേധിച്ചു

ദോഹ : SKSSF സംസ്ഥാന സെക്രട്ടറി കൊട്ടില അബ്ദുല്ല ദാരിമിയെ കണ്ണൂര്‍ തളിപ്പറന്പില്‍ നിന്നും വഴിയില്‍ കാര്‍ തടഞ്ഞു ആക്രമിക്കുകയും രണ്ട് ലക്ഷം രൂപയും വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍ കവര്‍ന്നെടുക്കുകയും ചെയ്ത സി.പി.എമ്മിന്‍റെ കിരാത രാഷ്ട്രീയത്തിനെതിരെ ഖത്തര്‍ കേരള ഇസ്‍ലാമിക് സെന്‍റര്‍ ശക്തമായി പ്രതിഷേധിച്ചു. സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും നിലകൊള്ളുകയും ചെയ്യുന്ന മത സംഘടനാ പ്രവര്‍ത്തകരെയും നേതാക്കളെയും അക്രമിക്കുന്ന ഇത്തരം ഹീന പ്രവര്‍ത്തനങ്ങളില്‍ നിന്നും സി.പി.എം. പോലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്‍മാറണമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

മതപഠന ക്ലാസ് ഉദ്ഘാടനം ചെയ്തു

ദമ്മാം : ജുബൈല്‍ SKSSF ന്‍റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ് പഠന ക്ലാസിന്‍റെ ഉദ്ഘാടനം സുന്നി യുവജന സംഘം ജുബൈല്‍ സെക്രട്ടറി ബഷീര്‍ ബാഖവി നിര്‍വ്വഹിച്ചു. സൈബര്‍ കാലഘട്ടത്തില്‍ ജീവിക്കുന്ന യുവതലമുറ പരിശുദ്ധ ഖുര്‍ആന്‍റെ ശ്രേഷ്ഠതയും ആത്മാവും തൊട്ടറിയണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ബഷീര്‍ ബാഖവി ഓര്‍മ്മിപ്പിച്ചു. കോട്ട അബ്ദുറഹ്‍മാന്‍ ബദിയെടുക്ക അധ്യക്ഷത വഹിച്ചു. നാസര്‍ മൗലവി സ്വാഗതവും നൌഷാദ് കെ.എസ്.പുരം നന്ദിയും പറഞ്ഞു.

- കബീര്‍ ഫൈസി -

റൗലത്തുല്‍ ഇസ്‌ലാം മദ്രസയ്ക്ക് പുതിയ കെട്ടിടം

തലക്കുളത്തൂര്‍: പറമ്പത്ത് റൗലത്തുല്‍ ഇസ്‌ലാം മദ്രസയുടെ 25 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സുന്നി യുവജന സംഘം സംസ്ഥാനപ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ നിര്‍വഹിച്ചു. ബില്‍ഡിങ് സ്‌പോണ്‍സര്‍ ഫാത്തിമ ഹോസ്​പിറ്റല്‍ എം.ഡി. അബ്ദുള്ളമുഹമ്മദ്, സമസ്ത ജന. സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കെ.കെ. ഉമ്മറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഇ.കെ. അയൂബ് സ്വാഗതവും സി. മുഹമ്മദ് നന്ദിയും പറഞ്ഞു.

അത്തിപ്പാളി ജുമാമസ്ജിദ് ഉദ്ഘാടനം ഞായറാഴ്ച

ഗൂഡല്ലൂര്‍: പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയ അത്തിപ്പാളി ജുമാമസ്ജിദിന്റെ ഉദ്ഘാടനം ജൂണ്‍ 13ന് നാലുമണിക്ക് നീലഗിരി ഖാസി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. മഹല്ല് പ്രസിഡന്റ് അബ്ദുസമദ് അല്‍ അസ്ഹരി അധ്യക്ഷതവഹിക്കും. സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. ജനറല്‍സെക്രട്ടറി എം. ബാവ സംസാരിക്കും.

വാഫി കോഴ്‌സ് ഉദ്ഘാടനം നാളെ

അരീക്കോട്: കീഴുപറമ്പ് ലിവാഉല്‍ഹുദാ ഓര്‍ഫനേജ് ആന്‍ഡ് അറബിക് കോളേജില്‍ ആരംഭിക്കുന്ന വാഫി കോഴ്‌സിന്റെ ഉദ്ഘാടനം ശനിയാഴ്ച സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. എം.ഐ. ഷാനവാസ് എം.പി അധ്യക്ഷത വഹിക്കും. സ്വാഗതസംഘ രൂപവത്കരണ യോഗത്തില്‍ വൈ.സി. മൂസ മൗലവി, വൈ.പി. അബൂബക്കര്‍, കബീര്‍ ദാരിമി, സലാം ഫൈസി, കെ.കെ. അഹമ്മദ്കുട്ടി, എം.ടി. അബ്ദുല്‍മജീദ്, കെ. സൈദ്, വൈ.കെ. അബൂബക്കര്‍, കെ. ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.

എസ്.കെ.എസ്.എസ്.എഫ് മദ്യവിരുദ്ധറാലി ഇന്ന്

പരപ്പനങ്ങാടി: പഞ്ചായത്ത് എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി വെള്ളിയാഴ്ച വൈകുന്നേരം മദ്യവിരുദ്ധറാലി നടത്തും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍, എ.ടി.എം. കുട്ടി മൗലവി തുടങ്ങിയവര്‍ സമാപനസമ്മേളനത്തില്‍ പങ്കെടുക്കും.

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ തസ്കിയ്യത്ത് കാന്പ് ഇന്ന്

പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പ്; സ്വാഗതസംഘം രൂപവത്കരിച്ചു

പൂക്കോട്ടൂര്‍: ജൂലായ് 24, 25 തീയതികളില്‍ നടക്കുന്ന പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പ് വിജയപ്രദമാക്കുന്നതിന് ആയിരത്തി ഒന്ന് അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. യോഗം കെ.മുഹമ്മദുണ്ണി ഹാജി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എ.എം.കുഞ്ഞാന്‍ ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുസമദ് പൂക്കോട്ടൂര്‍ ക്യാമ്പിന്റെ രൂപരേഖ അവതരിപ്പിച്ചു. സ്വാഗതസംഘം ഭാരവാഹികള്‍: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍(മുഖ്യ രക്ഷാധികാരി), അഡ്വ.ഉമ്മര്‍ എം.എല്‍.എ, കെ.മമ്മദ് ഫൈസി, ഇ.കെ.കുഞ്ഞഹമ്മദ് മുസ്‌ല്യാര്‍, ശിഹാബുദ്ധീന്‍ ഫൈസി, പി.ഉബൈദുള്ള(രക്ഷാധികാരികള്‍), സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍(ചെയ.), കെ.മുഹമ്മദുണ്ണിഹാജി എം.എല്‍.എ(വര്‍ക്കിങ് ചെയ.), കെ.ഐ.മുഹമ്മദാജി, പി.എം.ആര്‍.അലവിഹാജി, കരുമ്പില്‍ മുഹമ്മദ് ഹാജി, ടി.വിഇബ്രാഹിം (വൈ.ചെയ.), പി.എം.കുഞ്ഞാന്‍ഹാജി(ജന.കണ്‍.), കെ.പി.ഉണ്ണീതുഹാജി(വര്‍ക്കിങ് കണ്‍.), മൊയ്തീന്‍ ബാപ്പു മേല്‍മുറി, അഡ്വ.കാരാട്ട് അബ്ദുറഹിമാന്‍, പി.എം.കുഞ്ഞാലന്‍ ഹാജി, ഹസന്‍ സഖാഫി, ഉമര്‍ മാസ്റ്റര്‍(കണ്‍.), ഇല്ലിക്കല്‍ മൂസഹാജി(ഖജാ.). വനിതാ വളണ്ടിയര്‍ സമിതിയും രൂപവത്കരിച്ചു. കെ.പി.ഉണ്ണീതുഹാജി സ്വാഗതവും അഡ്വ.അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി നയം വ്യക്തമാക്കണം

തിരൂര്‍: ആശയ പാപ്പരത്തം നേരിടുന്ന ജമാഅത്തെ ഇസ്‌ലാമി നയം വ്യക്തമാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈ.പ്രസിഡന്റ് ജി.എം.സലാഹുദ്ദീന്‍ പറഞ്ഞു. തിരൂര്‍ മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച 'ജനാധിപത്യവും മൗദൂദിസവും' വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തറമ്മല്‍ അബുഹാജി അധ്യക്ഷതവഹിച്ചു. എം.സൈനുദ്ദീന്‍ ഉദ്ഘാടനംചെയ്തു. സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, പി.എം.റഫീഖ് അഹമ്മദ്, ഇ.സാജിത്ത്, ഷഫീഖ് അന്നാര, കെ.സി.നൗഫല്‍, പി.ഖാലിദ്, ടി.അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു. ഹസീം ചെമ്പ്ര സ്വാഗതവും കെ.അഷ്‌റഫ് നന്ദിയും പറഞ്ഞു.

വേള്‍ഡ്‌ കപ്പ്‌ ഫുട്‌ബോള്‍ ചര്‍ച്ച 12 ന്‌ കോഴിക്കോട്‌

കോഴിക്കോട്‌ : വേള്‍ഡ്‌ കപ്പ്‌ മത്സരത്തിന്റെ പേരില്‍ വര്‍ദ്ധിച്ചുവരുന്ന ഫുട്‌‌ബോള്‍ ജ്വരത്തെക്കുറിച്ച്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട്‌ ചര്‍ച്ച
സംഘടിപ്പിക്കുന്നു. ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച്‌ യുവാക്കള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന ആഭാസങ്ങളും ധൂര്‍ത്തും ആവേശത്തിനപ്പുറം
ഒരുതരം വിധേയത്വ സംസ്‌കാരം വളര്‍ന്നുവരുന്ന സാഹചര്യത്തിലാണ്‌ ചര്‍ച്ച. 12 ന്‌ ശനിയാഴ്‌ച 3 മണിക്ക്‌ മാനാഞ്ചിറ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന പരിപാടി സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ ഉദ്‌‌ഘാടനം ചെയ്യും. മുന്‍മന്ത്രി ഡോ. എം.കെ. മുനീര്‍, സി.പി. രാജശേഖരന്‍, റഹ്‌‌മത്തുല്ലാഹ്‌ ഖാസിമി മൂത്തേടം, നാസര്‍ ഫൈസി കൂടത്തായി, അബൂബക്കര്‍ ഫൈസി മലയമ്മ തുടങ്ങിയവര്‍ പങ്കെടുക്കും.

- റിയാസ് ടി. അലി

പ്രതിഷേധപ്രകടനം നടത്തി

മേലാറ്റൂര്‍ : എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി അബ്ദുള്ളദാരിമി കൊട്ടിലയെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് മേലാറ്റൂര്‍ മേഖലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി ടൗണില്‍ പ്രകടനം നടത്തി. മതപണ്ഡിതരെ സി.പി.എം കായികമായി നേരിടുന്നത് സമൂഹത്തിന് അപമാനമാണെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. കെ.പി. ഹംസ മൗലവി, എം. യൂസഫ് അന്‍വരി, സി. അയൂബ് ദാരിമി, വി.റഷീദ്, താജുദ്ദീന്‍ മൗലവി, സിദ്ദീഖ് ഫൈസി, റഫീക് കൊമ്പങ്കല്ല് എന്നിവര്‍ പ്രകടനത്തിന് നേതൃത്വംനല്‍കി.

പ്രതിഷേധസംഗമം നടത്തി

കാളികാവ് : എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി കൊട്ടില അബ്ദുല്ല ദാരിമിക്കു നേരെ നടന്ന വധശ്രമത്തിലും ആക്രമണത്തിലും പ്രതിഷേധിച്ച് കാളികാവ് എസ്.കെ.എസ്.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധസംഗമം സംഘടിപ്പിച്ചു. കാളികാവ് ഇസ്‌ലാമിക് സെന്റര്‍ പരിസരത്ത് നടന്ന സംഗമത്തില്‍ എന്‍.കെ. റിഷാദ്, ഉബൈദുല്ല റഹ്മാനി, അസ്‌ലം, ഹാരിസ് പള്ളിശ്ശേരി, ബഹാഉദ്ദീന്‍ ഫൈസി, കെ.കെ. ബഷീര്‍, അബ്ദുറഹിമാന്‍ അഞ്ചച്ചവിടി, പി.കെ. അഫ്‌ലഹ് എന്നിവര്‍ പ്രസംഗിച്ചു.

പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

തളങ്കര: മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ തളങ്കര റെയ്ഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇസ്‌ലാമിക കലാമേളയില്‍ വിജയികളായവര്‍ക്ക് ഏര്‍പ്പെടുത്തിയ തളങ്കര ഇബ്രാഹിം ഖലീല്‍ ഹാജി സ്മാരക പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

തളങ്കര റെയ്ഞ്ച് മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ഹസൈനാര്‍ ഹാജി തളങ്കരയുടെ അധ്യക്ഷതയില്‍ മാലിക് ദിനാര്‍ വലിയ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുസ്സലാം ദാരിമി കരുവാരക്കുണ്ട് ഉദ്ഘാടനം ചെയ്തു. ഡോ. നൂറുദ്ദീന്‍, തളങ്കര മുഖ്താര്‍ അബ്ദുല്ല, മഹ്മൂദ് ഹാജി, നസീര്‍ ചട്ടഞ്ചാല്‍ എന്നിവര്‍ അവാര്‍ഡ് വിതരണം ചെയ്തു. ഷൗക്കത്തലി വെള്ളമുണ്ട മുഖ്യ പ്രഭാഷണം നടത്തി.

കെ.എം.അഹ്മദ്, എം.പി.ശാഫി ഹാജി, നൗഫല്‍ ഹുദവി, എ.പി.അബ്ദുള്‍റഹ്മാന്‍ മൗലവി, അഷ്‌റഫ് മര്‍ദ്ദള, എം.എ.അബ്ദുല്‍ഖാദിര്‍ മൗലവി, കുഞ്ഞിമൊയ്തീന്‍ ബാങ്കോട്, ഉസ്മാന്‍ കടവത്ത് എന്നിവര്‍ സംസാരിച്ചു. തളങ്കര റെയ്ഞ്ച് മാനേജ്‌മെന്റ് അസോസിയേഷന്‍ സെക്രട്ടറി സുലൈമാന്‍ ഹാജി ബാങ്കോട് സ്വാഗതവും ഫിറോസ് പടിഞ്ഞാര്‍ നന്ദിയും പറഞ്ഞു.

ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിക്ക് അന്താരാഷ്ട്ര അംഗീകാരം

മലപ്പുറം: മത-ഭൗതിക കലാലയമായ ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിക്ക് രാജ്യാന്തര അംഗീകാരം. കൈറോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റീസില്‍ (റാബിത്വത്തുല്‍ ജാമിആത്തില്‍ ഇസ്‌ലാമിയ്യ) കെയ്‌റോയില്‍ ചേര്‍ന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സി ലാണ് അംഗത്വം സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. അംഗത്വം നല്‍കിക്കൊണ്ടുള്ള അറിയിപ്പും മെമ്പര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഏറ്റുവാങ്ങി. തെന്നിന്ത്യയില്‍ നിന്ന് സംഘടനയില്‍ അംഗത്വം ലഭിക്കുന്ന ആദ്യ സര്‍വകലാശാലയാണ് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി.

എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധപ്രകടനം നടത്തി

തിരൂര്‍: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി അബ്ലുല്ല കൊട്ടിരിയെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് തിരൂരില്‍ എസ്.കെ.എസ്.എസ്.എഫ് പ്രകടനം നടത്തി. പി.എം. റഫീഖ് അഹ്മദ് ഉദ്ഘാടനംചെയ്തു. ഇ. സാജിത് അധ്യക്ഷതവഹിച്ചു. ഉമ്മര്‍, കെ.സി. നൗഫല്‍, തറമ്മല്‍ അഷ്‌റഫ്, ഹസീം ചെമ്പ്ര എന്നിവര്‍ പ്രസംഗിച്ചു.

ടി. അസീസ്, ഖാലിദ്, സൈതലവി, മനാഫ് പൂന്തല, ശഫീഖ് അന്നാര, സിറാജ്, ഐ.പി.എ. സമദ്, ബാപ്പുട്ടി എന്നിവര്‍ നേതൃത്വംനല്‍കി

ശിരോവസ്ത്ര നിന്ദ ക്രൈസ്തവ ലോബിയുടെ ഗൂഢ അജണ്ട: ഖാസിമി

കോട്ടക്കല്‍: പുതുപ്പറമ്പ് ചുടലപ്പാറ സേക്രട്ട് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അറബിക് അധ്യാപികയുടെ ശിരോവസ്ത്രം വലിച്ചൂരിയ സംഭവം ക്രൈസ്തവ ലോബികള്‍ ഇസ്്‌ലാമിനെതിരേ നടത്തുന്ന ഗൂഢഅജണ്ടയുടെ ഭാഗമാണെന്ന് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ റഹ്്മത്തുല്ല ഖാസിമി മുത്തേടം. 'ശിരോവസ്ത്ര നിന്ദ' വിഷയത്തില്‍ കോട്ടക്കല്‍ പി.എം ഓഡിറ്റോറിയത്തില്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുസ്്‌ലിം ഭൂരിപക്ഷമുള്ള ജില്ലയില്‍ ക്രൈസ്തവ അജണ്ടയില്‍ പ്രവര്‍ത്തിക്കുന്ന ലോബികള്‍ക്ക് വളംവച്ചു കൊടുക്കുന്നതും അവിടെ തങ്ങളുടെ മക്കളെ ചേര്‍ക്കുന്നതും നാട്ടിലെ പൗരപ്രമാണികളായ മുസ്്‌ലിംകളാണെന്നത് ഖേദകരമാണ്.
മക്കള്‍ക്കു ഉന്നത നിലവാരത്തിലുള്ള പഠനം ലഭ്യമാക്കാനെന്ന മോഹത്തോടെ ഇത്തരം സ്ഥാപനങ്ങളില്‍ ചേര്‍ക്കുന്നത് ഇബ്്‌ലീസിന്റെ ഭാഗത്തു നിന്നുള്ള പ്രരണയാണ്. ഇതിന് നാളെ നാഥന്റെ മുമ്പില്‍ മറുപടി പറയേണ്ടിവരും.
മതേതരത്വത്തിന്റെ പേരില്‍ അന്യ മതങ്ങളുടെ ആചാരങ്ങള്‍ നടത്തുന്നതും അതിന് കൂട്ടാളികളാവുന്നതും മതത്തിനെതിരാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ചേരിതിരിഞ്ഞു നില്‍ക്കാതെ ഇതിനെതിരേ രംഗത്തുവരേണ്ടത് ഓരോരുത്തരുടെയും കടമയാണ്. ഇതിനു ബദല്‍ സംവിധാനം കണെ്ടത്തണം.

നാളെ (7നു) റഷീദലി ശിഹാബ്‌ തങ്ങള്‍ വയനാട് ശംസുല്‍ ഉലമ അക്കാദമിയില്‍

വാഫി കോഴ്സ് ഉദ്ഘാടനം

വയനാട്ടിലെ വെങ്ങാപള്ളിയില്‍ സമസ്ത കേരള സുന്നി സ്റ്റുടെന്‍റ്സ് ഫെടെറേഷന്‍ (SKSSF) വയനാട് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ വളരെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന വയനാട്ടിലെ പ്രശസ്ത ഇസ്ലാമിക സ്ഥാപനമായ ശംസുല്‍ ഉലമ ഇസ്ലാമിക്‌ അക്കാദമിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വാഫി കോളേജിലെ ഒമ്പതാമത്‌ ബാച്ചിന്‍റെ ഉദ്ഘാടനകര്‍മ്മം പാണക്കാട് സയ്യിദ്‌ റഷീദലി ശിഹാബ്‌ തങ്ങള്‍ ജൂണ്‍ 7ന്ന് (നാളെ) ഒരു മണിക്ക് പ്രമുഖ വ്യക്തിത്വങ്ങളുടെ സാനിധ്യത്തില്‍ നിര്‍വഹിക്കുന്നു. പരിപാടിയെ സുന്നത് ജമാഅത്ത് പ്രവര്‍ത്തകര്‍ പങ്കെടുത്ത് വിജയിപ്പിക്കാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടു.

ഹിഫ്സുല്‍ ഖുര്‍ആന്‍ കോളേജ്

കൂടാതെ സ്ഥാപനത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ പഠനത്തോട് കൂടിയ ഹിഫ്സുല്‍ ഖുര്‍ആന്‍ കോളേജിലേക്ക് കുട്ടികളെ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ സ്ഥാപനവുമായോ ഹാരിസ്‌ ബാഖവിയുമായോ ബന്ടപ്പെടുക.

യോഗ്യത: സ്കൂള്‍ എഴ് കഴിഞ്ഞിരിക്കണം

കോഴ്സ് കാലാവധി: മൂന്ന് വര്ഷം (പത്തു വരെ സ്കൂള്‍ പഠനം ഉള്‍പ്പടെ)

പഠനം, താമസം, ഭക്ഷണം തുടങ്ങിയവ സൌജന്യം

ഹാരിസ്‌ ബാഖവി വയനാട്: +919447316236

Shamsul Ulama Islamic Academy, Vengapally P O, Kalpetta, Wayanad, Kerala, India

Phone : +91 4936 275246, 325597

www.wayanadacademy.org

എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറിയെ ആക്രമിച്ചുതളിപ്പറമ്പ്: എസ്.കെ.എസ്.എസ്.എഫ് സസ്ഥാന സെക്രട്ടറി കൊട്ടില അബ്ദുള്ള ദാരിമിക്ക്(27) നേരെ അക്രമം. അദ്ദേഹം സഞ്ചരിച്ച കാറും തകര്‍ത്തു. കൈയിലുണ്ടായിരുന്ന രണ്ടുലക്ഷം രൂപയും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടതായി പരാതിയുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് പരിയാരത്താണ് സംഭവം. പരിക്കേറ്റ അബ്ദുള്ള ദാരിമിയെ ലൂര്‍ദ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നില്‍ സി.പി.എം. പ്രവര്‍ത്തകരാണെന്ന് പറയുന്നു.ഓണപ്പറമ്പിലെ വീട്ടില്‍നിന്ന് പരിയാരം വഴി പിലാത്തറയിലേക്ക് കാറില്‍ പോവുകയായിരുന്ന ദാരിമിയെ വഴിക്ക് ഒരുയുവാവ് കൈനീട്ടി കാര്‍ നിര്‍ത്തിച്ചു. സുഖമില്ലാത്ത പിതാവിനെ ആസ്​പത്രിയിലെത്തിക്കാന്‍ സഹായമഭ്യര്‍ഥിച്ചു. ഓണപ്പറമ്പിനും പരിയാരത്തിനും ഇടയില്‍ വെച്ചാണ് ഇത്.ദാരിമി സഹായാഭ്യര്‍ഥന മാനിച്ച് യുവാവിനെ കാറില്‍കയറ്റി. യുവാവിന്റെ നിര്‍ദേശപ്രകാരം ഇടുങ്ങിയ റോഡിലൂടെ കാര്‍ അല്പം മുന്നോട്ട് നീങ്ങിയതോടെ വീട് എത്തി എന്നുപറഞ്ഞ് കാര്‍ നിര്‍ത്തിച്ചു. അതോടെ അവിടെ കാത്തുനിന്ന മറ്റ് മൂന്നുപേരും കൂടി ചേര്‍ന്ന് ആക്രമിച്ചു. ഓടി മറ്റൊരു വീട്ടില്‍ കയറി രക്ഷപ്പെട്ട ദാരിമിയെ പോലീസെത്തിയാണ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്.പരിയാരം, ഓണപ്പറമ്പ് അക്രമങ്ങളുടെ തുടര്‍ച്ചയാണിതെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. സമാധാന ആഹ്വാനത്തിന് ശേഷം ജില്ലാതലത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നുകൊണ്ടിരിക്കെയാണ് പരിയാരത്ത് എസ്.കെ.എസ്.എസ്.എഫ്. നേതാവിനെ ആക്രമിച്ചത്. കേന്ദ്രമന്ത്രി ഇ.അഹമ്മദ്, കെ.സുധാകരന്‍ എം.പി, വി.കെ.അബ്ദുള്‍ഖാദര്‍ മൗലവി തുടങ്ങിയവര്‍ ദാരിമിയെ ആസ്​പത്രിയില്‍ സന്ദര്‍ശിച്ചു.

രാജ്യസ്‌നേഹം ഇസ്‌ലാമിക വിശ്വാസത്തിന്റെ ഭാഗം: ഹൈദരലി തങ്ങള്‍

തിരുവനന്തപുരം: രാജ്യസ്‌നേഹം ഇസ്‌ലാമിക വിശ്വാസത്തിന്റെ ഭാഗമാണെന്നും സമസ്തയുടെ എക്കാലത്തെയും പ്രവര്‍ത്തനം ഇതിനെ ആശ്രയിച്ചാണെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഒരു യുവജനസംഘടനക്ക് വേണ്ടുന്ന വിവിധ മുഖങ്ങളെ സ്വീകരിക്കുവാന്‍ എക്കാലവും പക്വത കാണിച്ച പ്രസ്ഥാനമാണ് സുന്നി യുവജന സംഘം. മുസ്‌ലിം സമൂഹത്തെ മതത്തിന്റെ ശരിയായ പാതയില്‍ ഉറപ്പിച്ചു നിര്‍ത്തുവാനുള്ള പ്രസ്ഥാനത്തിന്റെ ദൗത്യത്തിലേക്ക് ഒന്നുതിരിഞ്ഞുനോക്കുമ്പോള്‍ അഭിമാനമാണുള്ളത്. നമ്മുടെ രാജ്യം വിഘടനവാദികളുടെയും തീവ്രവാദികളുടെയും കൈയിലകപ്പെടാന്‍ പാടില്ലെന്ന പ്രതിജ്ഞയെടുത്ത പ്രസ്ഥാനമാണിത്. സമൂഹവും രാജ്യവും കൂടുതല്‍ സങ്കീര്‍ണതകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ പ്രസ്ഥാനം അതിന്റെ ദൗത്യങ്ങള്‍ നിര്‍വ്വഹിക്കപ്പെട്ടുകൊണ്ടേയിരിക്കുകയാണ്-തങ്ങള്‍ പറഞ്ഞു.എസ്.വൈ.എസില്‍ ചേര്‍ന്നവര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു തങ്ങള്‍. മസ്‌ക്കറ്റ് ഹോട്ടല്‍ അങ്കണത്തില്‍ നടന്ന യോഗത്തില്‍ വിഴിഞ്ഞം ഹുസൈന്‍ മുസലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ആലംകോട് ഹസ്സന്‍ സ്വാഗതം പറഞ്ഞു. ഫാറൂഖ് ബീമാപള്ളി, വള്ളക്കടവ് നസീര്‍ഖാന്‍, സുലൈമാന്‍ വള്ളക്കടവ്, ജൗഫര്‍ മുസലിയാര്‍, കണിയാപുരം ഹാഷിം, സദക്കത്തുള്ള മന്നാനി, കന്യാകുളങ്ങര ഹലീല്‍ക്കോയ തങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതിഷേധിച്ചു

എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറിയും ജാമിഅ അസ്അദിയ്യ ഇസ്‍ലാമിയ്യ വര്‍ക്കിംഗ് കമ്മിറ്റി മെന്പറുമായ അബ്ദുല്ല ദാരിമി കൊട്ടിലയെ സി.പി.എം. കാപാലികര്‍ മര്‍ദ്ദിച്ച ക്രൂരകൃത്യത്തില്‍ അസ്അദിയ്യ ഫൌണ്ടേഷന്‍ യോഗം ശക്തമായി പ്രതിഷേധിച്ചു. അബ്ദുന്നാസര്‍ ഹൈത്തമിയുടെ അധ്യക്ഷതയില്‍ അബ്ദുല്‍ ഖാദര്‍ അസ്അദി യോഗം ഉദ്ഘാടനം ചെയ്തു. ബശീര്‍ അസ്അദി, റഹീസ് അസ്അദി, ശരീഫ് അസ്അദി പ്രസംഗിച്ചു. നിയാസ് അസ്അദി സ്വാഗതവും റാശിദ് അസ്അദി നന്ദിയും പറഞ്ഞു.

വധശ്രമം: സി.പി.എം ഗൂഢാലോചനയുടെ ഭാഗം: എസ്‌.കെ.എസ്‌.എസ്‌.എഫ്‌

കോഴിക്കോട്‌ : എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന സെക്രട്ടറി അബ്ദുല്ല ദാരിമി കൊട്ടിലയെ തട്ടിക്കൊണ്ടുപോയി വധിക്കാനുള്ള സി.പി.എം ശ്രമം മുസ്‌ലിം വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണെന്ന്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ ആരോപിച്ചു. അബ്ദുല്ല ദാരിമിയെ നേരിട്ട്‌ അറിയുന്ന ഒരു സി.പി.എം പ്രവര്‍ത്തകന്‍ തന്റെ അമ്മയെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായമഭ്യര്‍ഥിച്ചാണ്‌ കാര്‍ അജ്ഞാത കേന്ദ്രത്തിലേക്ക്‌ കൊണ്ട്‌പോയി ക്രൂരമായി മര്‍ദ്ദിച്ചത്‌. അവിടെ കാത്ത്‌ നിന്ന മുഖംമൂടിസംഘം കാര്‍ തകര്‍ക്കുകയും മൊബൈല്‍ ഫോണും പണവും തട്ടിയെടുക്കുകയും ചെയ്‌തു. മുസ്‌ലിം സമുദായത്തിനു നേരെ വര്‍ഗീയ ആരോപണം ഉന്നയിക്കുകയും മുസ്‌ലിം സംഘടനാ നേതാക്കളെ ഇല്ലായ്‌മ ചെയ്യാനുള്ള ഫാഷിസ്റ്റ്‌ നീക്കമാണ്‌ സി.പി.എം നടത്തുന്നത്‌. ഇത്തരം അപകടകരമായ നീക്കങ്ങള്‍ക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും പ്രതിഷേധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അബ്ദുല്ല ദാരിമിയെ വധിക്കാന്‍ ശ്രമിച്ച സി.പി.എം അക്രമി സംഘത്തിന്റെ പ്രവര്‍ത്തനതത്തില്‍ പ്രതിഷേധിച്ച്‌ നാളെ (ഞായര്‍) ശാഖാ തലങ്ങളിലും പ്രധാന ടൗണുകളിലും പ്രതിഷേധ പ്രകടനം നടത്താന്‍ യോഗം പ്രവര്‍ത്തകരോട്‌ ആഹ്വാനം ചെയ്‌തു.

- റിയാസ് ടി. അലി

അബ്ദുള്ള ദാരിമിക്ക് നേരെ സി.പി.എം വധശ്രമം: അപലപനീയമെന്ന് നേതാക്കള്‍

കോഴിക്കോട്‌ : എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന സെക്രട്ടറിയും .യുവപണ്ഡിതനുമായ അബ്‌‌ദുല്ല ദാരിമിയെ വധിക്കാന്‍ ശ്രമിച്ച സി.പി.എം അക്രമ സംഘത്തിന്റെ നീക്കം അപലപനീയമാണൈന്ന്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌്‌ലിയാരും ജന.സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌്‌ലിയാരും സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു.

സമാധാനപരമായ രീതിയില്‍ ഇസ്‌്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മതസംഘടനാ പ്രവര്‍ത്തകര്‍ക്ക്‌ നേരെയുള്ള ഇത്തരം അക്രമണങ്ങളില്‍ നിന്ന്‌ തങ്ങളുടെ പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം ശ്രമിക്കണം. രാഷ്ട്രീയ സംഘര്‍ഷം നടക്കുന്ന പ്രദേശങ്ങളില്‍ അതിന്റെ മറവില്‍ സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ലാത്ത മതസംഘടനാ പ്രവര്‍ത്തകരെ അക്രമിക്കുന്നതില്‍ ദുരൂഹതയുണ്ട്‌. അവര്‍ കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ സംഘട്ടനങ്ങളുടെ മറവില്‍ മുസ്‌്‌ലിം മത സംഘടനാ നേതാക്കളെ വകവരുത്താനുള്ള ഹീനശ്രമമാണ്‌ തളിപ്പറമ്പില്‍ നടന്നതെന്നും മതപണ്ഡിതന്മാര്‍ക്കും മതനേതാക്‌ാകള്‍ക്കുമെതിരെ നടത്തുന്ന അക്രമങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തുമെന്നും സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറി അബ്‌്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

മുസ്‌്‌ലിം ക്രൈസ്തവ വര്‍ഗീയത വളരുന്നുവെന്ന്‌ പറഞ്ഞ്‌ സി.പി.എം നേതാക്കളുടെ വി?ാഗീയ പ്രസ്‌താവനകളും എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന ജോ. സെക്രട്ടറി അബ്‌്‌ദുല്ല ദാരിമി കൊട്ടിലയെ കാര്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി വകവരുത്താന്‍ ശ്രമിച്ച സി.പി.എം അക്രമികളുടെ ചെയ്‌തികളും കൂട്ടിവായിക്കേണ്ടതാണ്‌.
കേരളത്തില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന്‌ അക്രമികളെ പിന്തിരിപ്പിക്കാന്‍ സി.പി.എം നേതാക്കള്‍ അടിയന്തിരമായി ഇടപെടേണ്ടിയിരിക്കുന്നുവെന്നും ഫൈസി പറഞ്ഞു.

- റിയാസ് ടി. അലി

ഉത്തമ സമൂഹ സൃഷ്ടിക്ക് മതവിദ്യാഭ്യാസം അനിവാര്യം - സി.എം.കുട്ടി സഖാഫിദമ്മാം : ലോകത്ത് സമാധാനവും സാഹോദര്യവും ധര്‍മ്മവും ഉള്‍ക്കൊള്ളുന്ന ഉത്തമ സമൂഹ സൃഷ്ടിപ്പിന് മതവിദ്യാഭ്യാസം അനിവാര്യമാണെന്നും രാജ്യത്ത് നടക്കുന്ന തീവ്രവാദ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ മതത്തെ അടുത്തറിയാത്തവരാണെന്നും എസ്.വൈ.എസ്. സംസ്ഥാന സമിതി അംഗവും കാവനൂര്‍ മജ്മഅ് വിദ്യാഭ്യാസ കോംപ്ലക്സ് സെക്രട്ടറിയുമായ സി.എം.കുട്ടി സഖാഫി അഭിപ്രായപ്പെട്ടു. മാനവികതക്ക് മതവിദ്യാഭ്യാസം എന്ന പ്രമേയവുമായി സുന്നി യുവജന സംഘം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി നടത്തപ്പെടുന്ന ത്രൈമാസ കാന്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറ്റ്ലാന്‍റിക്കിന്‍റെ കരയില്‍ കക്കയും ഞണ്ടും പെറിക്കി ജീവിച്ചിരുന്ന യൂറോപ്യന്‍ ജനതക്ക് വിജ്ഞാനത്തിന്‍റെ വെള്ളിവെളിച്ചം പകര്‍ന്ന് നല്‍കി അവരെ ലോകത്തിന്‍റെ ജേതാക്കളാക്കിയ പൂര്‍വ്വ സൂരികളായ മുസ്‍ലിം പണ്ഡിതരുടെ പാത പിന്തുടരാന്‍ ആധുനിക മുസ്‍ലിംകള്‍ തയ്യാറാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.


സഫാ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ഉദ്ഘാടന സെഷനില്‍ അബൂബക്കര്‍ ഹാജി ആനമങ്ങാടിന്‍റെ അധ്യക്ഷതയില്‍ ഖാസിം ദാരിമി കാസര്‍ക്കോട് പ്രമേയ പ്രഭാഷണം നടത്തി. കലാം ബാഖവി കോഡൂര്‍, ഇബ്റാഹീം ദാരിമി ബെളിഞ്ച, സിദ്ധീഖ് അസ്ഹരി കാസര്‍ക്കോട്, കബീര്‍ ഓര്‍സി മുതിരമണ്ണ, സഫ ഡയറക്ടര്‍ മുഹമ്മദ് കുട്ടി കോഡൂര്‍, ജലാല്‍ മുസ്‍ലിയാര്‍ ഇരുന്പുപോല എന്നിവര്‍ പ്രസംഗിച്ചു. സൈതലവി ഹാജി താനൂര്‍, സി.എച്ച്, മുഹമ്മദ് മുഗു എന്നിവര്‍ സദസ്സ് നിയന്ത്രിച്ചു. കബീര്‍ ഫൈസി പുവ്വത്താണി സ്വാഗതവും അഹ്‍മദ് കുട്ടി തേഞ്ഞിപ്പലം നന്ദിയും പറഞ്ഞു.


- കബീര്‍ ഫൈസി -

മദ്യം നിരോധിക്കണം: സുന്നി യുവജനസംഘം

പെരിന്തല്‍മണ്ണ: മദ്യം സമ്പൂര്‍ണമായി നിരോധിക്കണമെന്നും അതിന് രാഷ്ട്രീയ-മത-സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും സുന്നി യുവജന സംഘം മണ്ഡലം കൗണ്‍സില്‍ മീറ്റ് ആവശ്യപ്പെട്ടു. സുന്നി മഹല്ലില്‍ നടന്ന കൗണ്‍സിലില്‍ പ്രസിഡന്റ് പി.ടി. അലി മുസല്യാര്‍ കട്ടുപ്പാറ ആധ്യക്ഷ്യം വഹിച്ചു. ഒ.എം.എസ്. തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.കെ. മുഹമ്മദ് കോയ തങ്ങള്‍, ഷംസുദ്ദീന്‍ ഫൈസി, ശമീര്‍ ഫൈസി ഒടമല, സി.എം. അബ്ദുല്ല, നാലകത്ത് റസാഖ് ഫൈസി, പി.ടി. അസീസ് ഹാജി, ഹംസ ഫൈസി കട്ടുപ്പാറ എന്നിവര്‍ പ്രസംഗിച്ചു.

പരിസ്ഥിതി സംരക്ഷിക്കാന്‍ പ്രതിജ്ഞ ചെയ്യുക: ഹൈദരലി തങ്ങള്‍

കോഴിക്കോട്: യാതൊരു ധാര്‍മികതയുമില്ലാതെ പ്രകൃതിക്കു നേരെ മനുഷ്യന്‍ നടത്തുന്ന കടന്നാക്രമണവും ചൂഷണവുമാണ് ഇന്ന് മനുഷ്യനനുഭവിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ അടിസ്ഥാനമെന്നും ഇത്തരം ചൂഷണങ്ങള്‍ക്കെതിരായ പ്രതിജ്ഞയാണ് പാരിസ്ഥിതിക ദിനങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നതെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആവശ്യമായതെല്ലാം പ്രകൃതി കനിഞ്ഞരുളിയിട്ടും മനുഷ്യന്റെ ഉപഭോഗ ഭ്രമം അവനെ ദയാരഹിതമായ പ്രകൃതി ചൂഷണത്തിന് പ്രേരിപ്പിക്കുകയാണ്. പരിസ്ഥിതി എല്ലാ ജീവജാലങ്ങള്‍ക്കും വസിക്കാനും ഉപയോഗിക്കാനുമുള്ളതാണ്. മനുഷ്യനെ പോലെ ഇവിടെ ജീവിക്കാന്‍ എല്ലാ ജീവികള്‍ക്കും അവകാശമുണ്ട്. പക്ഷേ മനുഷ്യന്‍ അതിനെ അമിതമായി ചൂഷണം ചെയ്യുന്നതുമൂലം പല ജീവികള്‍ക്കും വംശനാശം നേരിട്ടിട്ടും ഭാവി തലമുറയെ കുറിച്ചോ, പ്രപഞ്ചത്തിലെ ആവാസ വ്യവസ്ഥ നശിക്കുന്നതിനെ കുറിച്ചോ മനുഷ്യന്‍ ബോധവാനാകുന്നില്ല. ഇതു വന്‍ വിപത്തിലേക്കാണ് അവനെ കൊണ്ടെത്തിക്കുക. മരങ്ങള്‍ വെച്ച് പിടിപ്പിച്ചും പരിപാലിച്ചും മനുഷ്യന്‍ അവന്റെ സാമൂഹിക കടമ നിറവേറ്റണം. 'ഹരിതം മനോഹരം' എന്നതൊരു സന്ദേശമായി എല്ലാവരും ഏറ്റെടുക്കണമെന്നും തങ്ങള്‍ പറഞ്ഞു.

ആശയ വിശദീകരണവും മുഖാമുഖവും ഇന്ന്

ചെറുവത്തൂര്‍: എസ്.കെ.എസ്.എസ്.എഫ്. പടന്ന വടക്കേപ്പുറം ശാഖയുടെ ആഭിമുഖ്യത്തില്‍ സുന്നി ആശയ വിശദീകരണവും മുഖാമുഖം പരിപാടിയും ജൂണ്‍ അഞ്ചിന് വൈകുന്നേരം അഞ്ചിന് പടന്ന റഹ്മാനിയ മദ്രസ അങ്കണത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തളങ്കര ഇബ്രാഹിം ഖലീല്‍ നഗറില്‍ കെ.ടി.അബ്ദുല്ല ഫൈസി വെളിമുക്ക് ഉദ്ഘാടനംചെയ്യും. പി.സി.മുസ്തഫ ഹാജി അധ്യക്ഷനാകും. യു.എം.ജമാലുദ്ദീന്‍ ഫൈസി പ്രാര്‍ഥന നടത്തും. പി.കെ.താജുദ്ദീന്‍ ദാരിമി, പി.സി.മുസ്തഫ ഹാജി, അബ്ദുള്‍സത്താര്‍ ചന്തേര, അഷ്‌റഫ് മിസ്ബാഹി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ഖുര്‍ആന്‍ പ്രഭാഷണം

താമരശ്ശേരി: പൂനൂര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ റഹ്മത്തുള്ള ഖാസിമിയുടെ ഖുര്‍ആന്‍ പ്രഭാഷണം ജൂണ്‍ ആറിന് വൈകീട്ട് ഏഴുമണിക്ക് പൂനൂര്‍ ഗാഥ കോളേജില്‍ നടക്കും

എസ്.കെ.എസ്.എസ്.എഫ് തിരൂര്‍ മുനിസിപ്പല്‍ പൊതുയോഗം നാളെ

തിരൂര്‍: എസ്.കെ.എസ്.എസ്.എഫ് തിരൂര്‍ മുനിസിപ്പല്‍ കമ്മിറ്റി ഞായറാഴ്ച വൈകീട്ട് ഏഴിന് തിരൂര്‍ റിങ്‌റോഡ് പരിസരത്ത് പൊതുയോഗം നടത്തും. റഷീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. യോഗത്തില്‍ തറമ്മല്‍ അഷറഫ്, മുസ്തഫ ഒഴൂര്‍, ഇ. സാജിത്, ഹസീം ചെമ്പ്ര, മുസ്തഫ മതിലിങ്ങല്‍, എം.പി. അബുത്വാഹിര്‍, എം. മനാസ്, കരീം നടുവിലങ്ങാടി എന്നിവര്‍ പ്രസംഗിച്ചു.

വിജയികളെ ആദരിച്ചു

തിരൂര്‍: എസ്.കെ.എസ്.എസ്.എഫ് അനന്താവൂര്‍ യൂണിറ്റ് ചേരൂരാല്‍ സ്‌കൂളില്‍നിന്ന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരെ ആദരിച്ചു. അസ്‌ലം, ആഷിഖ്, ഐശ്വര്യ, ആദില, അമീറ എന്നീ വിദ്യാര്‍ഥികളെയാണ് ആദരിച്ചത്. ചടങ്ങില്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണം വിതരണംചെയ്തു. പഞ്ചായത്ത് വൈസ്​പ്രസിഡന്റ് അടിയാട്ടില്‍ കോയാമു ഉദ്ഘാടനംചെയ്തു. ആലിങ്ങല്‍ ബാവ, കെ.കെ. മഹ്മൂദ്, എ. യൂനുസ് എന്നിവര്‍ പ്രസംഗിച്ചു.

ആദര്‍ശ വിശദീകരണ സമ്മേളനം നടത്തികുവൈത്ത് സിറ്റി : അഹ്‍ലുസ്സുന്ന വല്‍ജമാഅ യുടെ ആശയാദര്‍ശ വിശദീകരണത്തിനും ബോധന വീഥിയില്‍ നവോല്‍ക്കര്‍ഷം നല്‍കാനുമായി കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിച്ചുവരുന്ന ത്രൈമാസ ആദര്‍ശ കാന്പയിന്‍റെ ഭാഗമായി ഇസ്‍ലാമിക് സെന്‍റര്‍ അബ്ബാസിയ്യ ഹസാവി ബ്രാഞ്ച് കമ്മിററികള്‍ സംയുക്തമായി വിശദീകരണ സമ്മേളനം സംഘടിപ്പിച്ചു. അബ്ബാസിയ്യ റിഥം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിശുദ്ധമായ വിശ്വാസവും തനിമയാര്‍ന്ന കര്‍മ്മനിഷ്ടയും തിരുനബിയില്‍ നിന്നും പകര്‍ത്തിയെടുത്ത പ്രവാചകാനുചരന്മാരില്‍ നിന്ന് ഇസ്‍ലാമിനെ അനുശീലിക്കാന്‍ ഭാഗ്യം ലഭിച്ചവരാണ് കേരള മുസ്‍ലിംകളെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ തങ്ങള്‍ പറഞ്ഞു. ഇക്കാലമത്രയും പാരന്പര്യത്തിന്‍റെയും പൈതൃകത്തിന്‍റെയും കണ്ണികള്‍ അറ്റുപോകാതെ അഹ്‍ലുസ്സുന്ന വല്‍ജമാഅ യുടെ ആശയാദര്‍ശങ്ങള്‍ ബോധനം നടത്താനും വിശ്വാസ കര്‍മ്മാനുഷ്ടാനങ്ങളില്‍ വൈകല്യം വിതക്കുന്ന നവീനവാദക്കാരുടെ ശ്രമങ്ങളെ തകര്‍ക്കാനും ആഗോളതലത്തില്‍ ഇസ്‍ലാമിനെ തകര്‍ക്കാനുള്ള നീക്കങ്ങളെ ഇല്ലായ്മ ചെയ്യാനുമാണ് സമസ്തയും കീഴ്ഘടകങ്ങളും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും മശ്ഹൂര്‍ തങ്ങള്‍ അഭിപ്രായപ്പെട്ടു.

ഹസാവിയ്യ ബ്രാഞ്ച് പ്രസിഡന്‍റ് അശ്റഫ് ദാരിമി അധ്യക്ഷത വഹിച്ചു. ഇസ്‍ലാമിക് സെന്‍റര്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഡോ. ഖാസിമുല്‍ ഖാസമി, എസ്.കെ. ഹംസ ഹാജി, ഉസ്‍മാന്‍ ദാരിമി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. അബ്ബാസിയ്യ ബ്രാഞ്ച് സെക്രട്ടറി അബ്ദുല്‍ ഹമീദ് അന്‍വരി സ്വാഗതവും മുജീബ് റഹ്‍മാന്‍ ഹൈതമി നന്ദിയും പറഞ്ഞു.