വന്‍മരങ്ങളും പാറക്കെട്ടുകളുമായൊരു ഗ്രീന്‍ ബസ്സ്
കേരളത്തിലെ ജലക്ഷാമത്തിന് പരിഹാരം കാണാന്‍ മഴവെള്ളത്തെ സംരക്ഷിച്ചു നിര്‍ത്തി ഭൂമിയുടെ ദാഹമകറ്റുകയെന്ന സന്ദേശവുമായാണ് യാത്ര. ഗുഹാമുഖത്തിലൂടെ ആളുകള്‍ക്ക് ഉള്ളില്‍ പ്രവേശിക്കാം. ജല സംരക്ഷണത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്ന വീഡിയോ പ്രദര്‍ശനമുണ്ട്. ബസ്സിനുള്ളില്‍ ഇരുവശങ്ങളിലും മഴവെള്ള സംരക്ഷണത്തിന്റെ ആഹ്വാനവുമായുള്ള പോസ്റ്ററുകളുമുണ്ട്. ഇപ്പോള്‍ അഞ്ചു ശതമാനം മാത്രം മഴവെള്ളം സംരക്ഷിച്ചുനിര്‍ത്തുന്ന കേരളത്തില്‍ 30 ശതമാനം മഴവെള്ളം സംരക്ഷിച്ചുനിര്‍ത്താനാകുമെന്ന് ഗ്രീന്‍ മെസഞ്ചര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനുള്ള നിര്‍ദേശങ്ങളും അവതരിപ്പിക്കുന്നു.
മാതൃകര്‍ഷകമായി ഒരുക്കിയ ഗ്രീന്‍ മെസഞ്ചര്‍ കാണാന്‍ നിരവധി പേരെത്തുന്നുണ്ട്. റഹ്മ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുനവറലി ശിഹാബ് തങ്ങള്‍, പ്രസിഡന്റ് റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം, പ്രോജക്ട് മാനേജര്‍ എസ്.വി. മുഹമ്മദലി, ഐ.ടി.മാനേജര്‍ പി. പ്രജീവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഗ്രീന്‍ മെസഞ്ചര്‍ ഒരുക്കിയത്. പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരായ ശംസുദ്ദീന്‍ മുഹമ്മദ്, അബ്ദുല്‍ ഖയ്യൂം, പി. നിസാര്‍ എന്നിവര്‍ പരിപാടി വിവരിക്കുന്നു. പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനത്തിനു ശേഷമാണ് കണ്ണൂര്‍ ജില്ലയിലെത്തിയത്
ഹൈദരലി ശിഹാബ് തങ്ങളെ ഖാസിയായി അംഗികരിച്ചു
വിമാനാപകടം: ദിഖ്‌റ് ഹല്‍ഖ ഇന്ന്
എസ്.വൈ.എസ്. അനുസ്മരണസംഗമം
വാര്‍ത്ത വാസ്തവ വിരുദ്ധം: സമസ്ത
ഹജ്ജ്: നറുക്കെടുപ്പ് ഫലമറിയാം
Click Here
സമസ്ത പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും ആക്രമണം
മഹല്ല് കെട്ടിടം ഉദ്ഘാടനം
ദ്വിദിന സമ്മേളനം തുടങ്ങി
യോഗം നാളെ
സത്യധാര 2010 മെയ് 1-16 ലക്കം (മജ് ലിസ് ഇന്‍തിസ്വാബ് സ്‌പെഷ്യല്‍)
ഹജ്ജ് ട്രെയിന് പരീക്ഷണ ഓട്ടത്തിന് 55 നാള്കൂടി
ഈ ഘട്ടത്തില്‍ ഇരു ദിശയിലേക്കുമുള്ള പതിനെട്ടു കിലോമീറ്റര്‍ റെയില്‍പാളവുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളുടെ പണിയാണ് പൂര്‍ത്തീകരിച്ചത്. എട്ടു വാഗണു കള്‍ സഞ്ചരിക്കുന്നതിനുള്ള സൗകര്യമാണ് ഇപ്പോഴുള്ളത്. മണിക്കൂറില്‍ അമ്പതു മുതല്‍ എഴുപതു വരെ കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഹജ്ജ് ട്രെയിന്‍ പ്രായമേറിയ വര്‍ക്കും വികലാംഗര്‍ക്കും വേണ്ട പ്രത്യേക സൗകര്യങ്ങള്‍ സജ്ജീകരിച്ചുകൊണ്ടാവും സര്‍വീസ് തുടങ്ങുകയെന്നും ഡോ. ഹബീബ് സൈനുല്‍ ആബിദീന്‍ അറിയിച്ചു. ഭൂനിരപ്പില്‍നിന്ന് ഉയര്‍ന്നും എന്നാല്‍ ജനത്തിരക്കുള്ള ഭാഗങ്ങളോട് ചേര്‍ന്നുമാണ് ഹജ്ജ് ട്രെയിന്‍ കടന്നുപോവുക. അതോടൊപ്പം ടെന്റുകളില്‍നിന്ന് അകന്നുമായിരിക്കും ഹജ്ജ് റെയില്‍പ്പാത. ഹജ്ജ് നാളുകള്‍ക്കു പുറമെ ഉംറ തിരക്കേറിയ സന്ദര്‍ഭങ്ങളിലും റംസാനി ലും ഹജ്ജ് റെയില്‍വേ പ്രവര്‍ത്തിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ട്. തീര്‍ഥാടക ര്‍ക്ക് സൗകര്യപ്രദമായി ഹജ്ജ് സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനാണ് ഉംറ സീസണിലെ ട്രെയിന്‍ സര്‍വീസ്.
സുന്നി മഹല്ല് ഫെഡറേഷന്‍ മദ്യവിരുദ്ധ സമര പ്രഖ്യാപനം നടത്തി
സംയുക്ത ജമാഅത്ത് ഖാസിയായി ടി.കെ.എം.ബാവ മുസ്ല്യാര്‍ സ്ഥാനമേറ്റു
എസ്.കെ.എസ്.എസ്.എഫ് സമ്മേളനം
എം.ഐ.സി യത്തീംഖാന സില്‍വര്‍ജൂബിലി ആഘോഷത്തിന് സമാപനം
മാനവികതക്ക് മതവിദ്യാഭ്യാസം - ത്രൈമാസ കാന്പയിന് സ്വാഗത സംഘം രൂപീകരിച്ചു
എസ്.കെ.എസ്.എസ്.എഫ്. കിന്നിങ്കാര്‍ ശാഖാ കമ്മിറ്റി അനുശോചിച്ചു.
പ്രാര്‍ഥനാ സംഗമം 31ന്
റഹ്മ ഗ്രീന്‍ മെസഞ്ചര്‍ ഇന്ന് കൊടുവള്ളിയില്‍
എസ്.കെ.എസ്.എസ്.എഫ് കണ്‍വെന്‍ഷന്‍
കുരുന്നുജാലകം നാളെ
കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ആദര്‍ശ വിശദീകരണ സമ്മേളനം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി : അഹ്‍ലുസ്സുന്ന വല്‍ ജമാഅയുടെ ആശയാദര്‍ശ വിശദീകരണത്തിനും ബോധ വീഥിയില്‍ നവോല്‍ക്കര്‍ഷം നല്‍കാനുമായി കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിച്ചുവരുന്ന ത്രൈമാസ ആദര്‍ശ കാന്പയിന്‍റെ ഭാഗമായി ഇസ്‍ലാമിക് സെന്‍റര്‍ സിറ്റി ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആദര്‍ശ വിശദീകരണ സമ്മേളനം സംഘടിപ്പിച്ചു. സിറ്റി സംഘം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കെ.സി. ഹൈദര്‍ അധ്യക്ഷത വഹിച്ചു. മതകീയ വിജ്ഞാനങ്ങളില്‍ അവബോധമില്ലായ്മ നിമിത്തം വിശ്വാസ കര്‍മ്മ മേഖലകളില്‍ കടന്ന് കൂടിയ അനിസ്‍ലാമികതകള്‍ ഇല്ലായ്മ ചെയ്യുന്നതിന് പകരം അവക്ക് സുന്നി ദര്‍ശനവുമായി ബന്ധമുണ്ടെന്ന്കുപ്രചരണം നടത്താനാണ് ശത്രുക്കള്‍ ശ്രമിക്കുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത പ്രമുഖ പണ്ഡിതന്‍ ആര്‍.വി. അബ്ദുല്‍ ഹമീദ് മൗലവി പ്രസ്താവിച്ചു. അഹ്‍ലുസ്സുന്നയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇന്ന് ശക്തമാണെന്നും ഇതിനെ ചെറുക്കാന്‍ ആദര്‍ശ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ മുന്നേറേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇസ്‍ലാമിക് സെന്‍റര്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി വിഷയാവതരണവും സദസ്യരുടെ സംശയങ്ങള്‍ക്ക് നിവാരണവും നടത്തി. കേന്ദ്ര നേതാക്കളായ സിദ്ധീഖ് ഫൈസി, മുഹമ്മദലി പുതുപ്പറന്പ്, ഇ.എസ്. അബ്ദുറഹ്‍മാന്‍ ഹാജി, ഇഖ്ബാല്‍ മാവിലാടം തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫൈസല്‍ ഹാജി, റഊഫ്, ഉണ്ണീന്‍ കുട്ടി ദാരിമി, അലിക്കുട്ടി ഹാജി, ശുക്കൂര്‍ എടയാറ്റൂര്‍, ഫത്താഹ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സെക്രട്ടറി ഇഖ്ബാല്‍ ഫൈസി സ്വാഗതവും അയ്യൂബ് പുതുപ്പറന്പ് നന്ദിയും പറഞ്ഞു.
ഖിബ്‌ല കൃത്യമായി കണ്ടെത്താന് ലളിതമായ ഒരു അവസരം വരുന്നു
ഖിബ്‌ല ഏറ്റവും കൃത്യമായി കണ്ടെത്താന് ലളിതമായ ഒരു അവസരം വരുന്നു. (സൗദി, യു എ ഇ പണ്ഡിതന്മാറീ ഉധരിച്ച്ച പത്രം അറ്റാച്ച് കാണുക )അതായതു അടുത്ത വെള്ളിയാഴ്ച സൗദി സമയം 12 . 18 ( ഉച്ചക്ക് ജുമുയ സമയം ) നിങ്ങളുടെ വീട്ടില്‍, താമസസ്ഥലത്ത് വെയില്‍ ഉള്ള സ്ഥലത്ത് കുത്തനെ ഒരു കമ്പ് നാട്ടിയാല്‍ അതിന്റെ നിഴല്‍ കൃത്യമായും കാബയുടെ നേരയയിരിക്കും വര്‍ഷത്തില്‍ രണ്ടു തവണ സൂര്യന്‍ കാബയുടെ കൃത്യം നേരെ മുകളില്‍ വരും ഒന്ന് മേയ് 28 നും രണ്ടാമെത്തത് ജൂലൈ 16 നും. പലരും ഇത്തരം വിഷയങ്ങള്‍ ശ്രിദ്ധിക്കാതെ നമ്മുടെ കര്‍മ്മങ്ങള്‍ പാഴാക്കി കളയാറുണ്ട് . നിങ്ങളുടെ ബന്ധുക്കളെയും സുഹ്ര്തുക്കളെയും ഇത് അറിയിച്ചു പുണ്യം നേടുക. വിശദീകരണം ആവശ്യമെങ്കില്‍ ബന്ധപ്പെടുക.
അബ്ദുല്‍ ഗഫൂര്‍ റഹ്മാനി. gafoorrahmani@gmail.com
മാമ്പുഴ നേര്‍ച്ച: പ്രഭാഷണം നടത്തി
മിന്‍ത്വഖ മഹല്ല് ഫെഡറേഷന്‍ മദ്യവിരുദ്ധ റാലി നടത്തി
വാര്‍ഷികം സമാപിച്ചു
മംഗല്‍പാടി-പൈവളിഗെ പഞ്ചായത്തുകളിലെ മഹല്ലു ജമാഅത്തുകളുടെ ഖാസിയായി ടി.കെ.എം.ബാവ ഉസ്താദ് മെയ് 28 സ്ഥാനമേല്‍ക്കുന്നു
കാസര്‍കോട് : മംഗല്‍പാടി-പൈവളിഗെ പഞ്ചായത്തുകളിലെ മഹല്ലു ജമാഅത്തുകളുടെ ഐക്യവേദിയായ സംയുക്ത ജമാഅത്തു ഖാസിയായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അദ്ധ്യക്ഷനും നിലവിലെ കാസറഗോഡ്-കുമ്പള സംയുക്ത ജമാഅത്ത് ഖാസിയുമായ ഖാസി.ടി.കെ.എം.ബാവ മുസ്ല്യാരെ ബൈഅത്ത് ചെയ്യുന്ന ചടങ്ങ് മെയ് 28 വെള്ളിയാഴ്ച അസര്‍ നിസ്‌കാരാനന്തരം ഉപ്പള ടൗണ്‍ ബദരിയ ജുമാ മസ്ജിദ് പരിസരത്ത് വെച്ചു നടക്കുമെന്ന് കാസര്‍കോട് പ്രസ് ക്ലബ്ബില്‍ വെച്ച് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.
മത പണ്ഡിതന്‍മാരുടെയും സയ്യിദുമാരുടേയും സാദാത്തുകളുടെയും സാന്നിധ്യത്തില്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍ ഖാസിയെ തലപ്പാവ് അണിയിക്കും. കാഞ്ഞങ്ങാട് ഖാസി ജിഫ്രി മുത്തുക്കോയ തങ്ങള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. വി.കെ. അബൂബക്കര്‍ മുസ്ല്യാര്‍ അധ്യക്ഷത വഹിക്കും. കുമ്പോല്‍ കെ.എസ്. അലി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. യു.എം. അബ്ദുല്‍റഹിമാന്‍ മുസ്ല്യാര്‍, ത്വാഖാ അഹമദ് മുസ്ല്യാര്‍, ചെര്‍ക്കളം അബ്ദുല്ല, സി.ടി.അഹമ്മദലി എം.എല്‍.എ എ.യു.ടി.ഖാദര്‍ എം.എല്‍.എ തുടങ്ങിയവരും പ്രമുഖ മതപണ്ഡിതന്‍മാരും ചടങ്ങില്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഹാജി വി.കെ. അബൂബക്കര്‍ മുസ്ല്യാര്‍, ഹാജി പി.കെ. അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍, മിപ്പിരി ഷാഫി ഹാജി, ബി. മൂസ്സ ഹാജി, അട്ക്കം ഇസ്മയില്‍ ഹാജി, ആബിദ് തങ്ങള്‍, എം.കെ.അലി മാസ്റ്റര്‍, ഉമ്മര്‍ രാജാവ് ബന്തിയോട് കെ.എം.അബ്ദുല്ല എന്നിവര്‍ പങ്കെടുത്തു.
സത്യധാര ഏപ്രില് 1-30 ലക്കം (സി.എം. ഉസ്താദ് സ്മരണിക)
ഖാസിയുടെ മരണം: സത്യം തെളിയുംവരെ സമരം -സംയുക്ത സമിതി
സാമൂഹികജീര്‍ണതകള്‍ക്കെതിരെ യുവാക്കള്‍ പ്രതികരിക്കണം
ഇസ്ലാമിക സൗന്ദര്യം ആസ്വദിക്കാനാവുക സൂഫിവര്യന്മാരിലൂടെ
സി.എച്ച്. ബാപ്പുട്ടി മുസ്‌ലിയാര്‍ ദാറുല്‍ഹുദാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍
വിവാഹജീര്‍ണതയ്‌ക്കെതിരെ സുന്നി മഹല്ല് ഫെഡറേഷന്‍
എസ്.കെ.എസ്.എസ്.എഫ് ആദര്‍ശ വിശദീകരണം
കെ.ടി. മാനു മുസ്‌ലിയാര്‍ ഇസ്‌ലാമിക് ആന്‍ഡ് ആര്‍ട്‌സ് കോളേജിലേക്കുള്ള പ്രവേശന പരീക്ഷ നാളെ
തിരൂര്‍ മേഖല എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി അനുശോചിച്ചു
സ്‌നേഹവും ത്യാഗവും നല്‍കുന്ന പരിശുദ്ധ കര്‍മമാണ് ഹജ്ജ് -ഹൈദരലി ശിഹാബ്തങ്ങള്‍
ദുബൈ SKSSF അറിയിപ്പ്
ദുബൈ : ദുബൈ SKSSF കൗണ്‍സില്‍ മീറ്റ് 28-05-2010 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം ദുബൈ കെ.എം.സി.സി. ഹാളില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. പുതിയ മെന്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റി പ്രസ്തുത കൗണ്‍സില്‍ മീറ്റില്‍ വെച്ച് തെരഞ്ഞെടുക്കും. ദുബൈയിലെ വിവിധ ഏരിയകളിലുള്ള മുഴുവന്‍ SKSSF പ്രവര്‍ത്തകരും പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മെന്പര്‍ഷിപ്പ് ഇനിയും ലഭിക്കാത്തവര്‍ താഴെ പറയുന്ന നന്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
അബ്ദുല്‍ ഹഖീം ഫൈസി : 050-7848515
ഷക്കീര്‍ കോളയാട് : 050-7396263
രേഖാചിത്രത്തോടൊപ്പം മുഹമ്മദ്നബിയെ പരിചയപ്പെടുത്തിയ പാഠപുസ്തകം വിവാദമായി
സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ സിലബസിന് ആശ്രയിക്കുന്ന ന്യൂജ്യോതി പബ്ലിക്കേഷന്‍സിന്റെ രണ്ടാം തരത്തിലേക്കുള്ള Stepping Sptones Voll2 എന്ന പുസ്തകത്തിലാണ് മുഹമ്മദ്നബിയുടെ പേരിനുനേരെ രേഖാചിത്രം പ്രദര്‍ശിപ്പിച്ചത്. മതനേതാക്കള്‍ എന്ന ചാപ്റ്ററില്‍ ബുദ്ധന്‍, ശങ്കരാചാര്യ, യേശു ക്രിസ്തു, ഗുരുനാനാക്, വര്‍ധമാനമഹാവീര എന്നിവരോടൊപ്പം മുഹമ്മദ്നബിയെ ഇസ്ലാമിന്റെ സ്ഥാപകനായിട്ടാണ് പുസ്തകം പരിചയപ്പെടുത്തുന്നത്. അന്ത്യപ്രവാചകനെ ഇസ്ലാമിന്റെ സ്ഥാപകനായി പരിചയപ്പെടുത്തുന്നത് തന്നെ ദുര്‍വ്യാഖ്യാനമാണ്. ഇതിന് പുറമെയാണ് മുഹമ്മദ്നബിയെന്ന നിലയില്‍ ആരുടെയോ ചിത്രവും ഒപ്പം നല്‍കിയിരിക്കുന്നത്. ഇംഗ്ലീഷ്, കണക്ക്, പരിസ്ഥിതി, പൊതുവിജ്ഞാനം എന്നിങ്ങനെ നാലുഭാഗങ്ങളായുള്ള പുസ്തകത്തിലെ പൊതുവിജ്ഞാനത്തിലാണ് തെറ്റിദ്ധരിപ്പിക്കുന്നതും മതവികാരം ഇളക്കുന്നതുമായ ഈ ഭാഗമുള്ളത്.
കാസര്‍കോട് ജില്ലയില്‍ പുത്തിഗെയിലെയും കോട്ടിക്കുളത്തെയും ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പുസ്തകം വിതരണം ചെയ്ത് കഴിഞ്ഞത്. അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കുന്നതിനാല്‍ പല ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും ഈ പുസ്തകം അധികൃതര്‍ വരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സ്കൂളുകളോടനുബന്ധിച്ചുള്ള ചില ഇംഗ്ലീഷ് മീഡിയം സ്കൂളിലും ഈ പബ്ലിഷറുടെ പുസ്തകം ഉപയോഗിക്കുന്നുണ്ട്. കാസര്‍കോട് ജില്ലയില്‍ പുത്തിഗെയിലെയും കോട്ടിക്കുളത്തെയും ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പുസ്തകം വിതരണം ചെയ്ത് കഴിഞ്ഞത്. അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കുന്നതിനാല്‍ പല ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും ഈ പുസ്തകം അധികൃതര്‍ വരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സ്കൂളുകളോടനുബന്ധിച്ചുള്ള ചില ഇംഗ്ലീഷ് മീഡിയം സ്കൂളിലും ഈ പബ്ലിഷറുടെ പുസ്തകം ഉപയോഗിക്കുന്നുണ്ട്.
ഖത്തീബുമാരുടെ സംഗമം
മുര്‍ശിദുല്‍ അനാം സംഘം വാര്‍ഷികം
എസ്.വൈ.എസ്. ജില്ലാ കമ്മിറ്റി അനുശോചിച്ചു
ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാല്‍ അധ്യക്ഷത വഹിച്ചു. ഹാരീസ് ബാഖവി, എ.കെ.സുലൈമാന്‍ മൗലവി, പിണങ്ങോട് അബൂബക്കര്‍, സി.കെ.അബ്ദുള്‍മജീദ് ദാരിമി, ഇ.പി. മുഹമ്മദാലി, എ.കെ.മുഹമ്മദ്ദാരിമി, വി.അബ്ദുള്‍റഷീദ്, വി.പോക്കര്‍ഹാജി, ജാഫര്‍ ഹൈത്തമി, പി.കെ.അബ്ദുള്‍അസീസ്, എടപ്പാറ കുഞ്ഞമ്മത്, എം.അബ്ദുറഹ്മാന്‍, വി.മൂസ, പി.മൊയ്തുട്ടി, ഷംസുദ്ദീന്‍ റഹ്മാനി, കെ.കുഞ്ഞമ്മദ്, പി.സുബൈര്‍, കെ.എ.നാസര്‍ മൗലവി എന്നിവര്‍ സംസാരിച്ചു
സിവില്‍സര്‍വീസ് പരിശീലനകോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
സിവില്‍സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സ് പ്ലസ്ടു പാസായവര്‍ക്കും ഡിഗ്രിക്ക് പഠിക്കുന്നവര്‍ക്കുമുള്ളതാണ്. അപേക്ഷാഫോം ചമ്രവട്ടം സെന്ററില്‍ ലഭിക്കും. ഫോം സൗജന്യമായി ലഭിക്കും. പ്രിലിമിനറിയുടെ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനദിവസം ജൂണ്‍ അഞ്ച് ആണ്. ബന്ധപ്പെടേണ്ട വിലാസം: ഐ.സി.എസ്.ആര്‍, ചമ്രവട്ടം, നിയര്‍ ചമ്രവട്ടം പ്രൊജക്ട് ഓഫീസ് കാമ്പസ്, പൊന്നാനി. ഫോണ്‍: 0494 2665489, 9495179499.
കാസര്‍കോടിന് നഷ്ടമായത് മികച്ച സംഘാടകനെ
തളങ്കര ഇബ്രാഹിം ഖലീലിന് കണ്ണീര്‍ കുതിര്‍ന്ന യാത്രാമൊഴി
സമസ്തകേരള ജം ഇയ്യത്തുല്‍ മു അല്ലിമീന്‍ ഇസ്‌ലാമിക കലാമേള സമാപിച്ചു
പൂര്‍വവിദ്യാര്‍ഥീസംഗമം നടത്തി
മംഗലാപുരം വിമാന അപകടം - ദമാം എസ്.വൈ.എസ്. അനുശോചിച്ചു
മാനവികതക്ക് മതവിദ്യാഭ്യാസം - ദമ്മാം എസ്.വൈ.എസ്. ത്രൈമാസ കാന്പയിന്‍ ആചരിക്കും
സമസ്ത കലാ മേള : കാസര്‍ക്കോട് ജില്ല വിജയ കിരീടം ചൂടി.
മണ്ണാര്‍ക്കാട്: മൂന്നു ദിവസങ്ങളിലായി മണ്ണാര്‍ക്കാട് ദാരുന്നജാത് യതീം ഖാന കാമ്പസില്‍ നടന്ന സമസ്ത സംസ്ഥാന ഇസ്ലാമിക കലാ സാഹിത്യ മത്സരങ്ങളില്‍ കൂടുതല്‍ പോയിന്റ് നേടി കാസര്‍ക്കോട് ജില്ലാ ടീം വിജയ കിരീടം ചൂടി. മലപ്പുറം ഈസ്റ്റ് രണ്ടാം സ്ഥാനത്ത് എത്തി. ആതിഥേയരായ പാലക്കാട് ജില്ല മൂന്നാം സ്ഥാനം ഉറപ്പിച്ചു.ഒന്നാം സ്ഥാനക്കാരായ കാസര്‍ക്കോട് ജില്ലാ ടീമിന് സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പി.കെ.പി അബ്‌്‌ദുസ്സലാം മുസ്‌്‌ലിയാര്‍ ട്രോഫികള്‍ സമ്മാനിക്കുന്നു. സമസ്ത സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍, si. കെ. എം സ്വാദിഖ് മുസ്ലിയാര്‍, കോട്ടുമല ബാപ്പു മുസ്ലിയാര്‍, ബഹ ഉദ്ദീന്‍ നദുവി, അബ്ദുസ്സ്വമദ് പൂക്കോട്ടൂര്‍ സമീപം. വിജയികള്‍ക്കും അണിയറ ശില്പികള്‍ക്കും കേരള ഇസ്ലാമിക് ക്ലാസ്സ് റൂമിന്റെ ആശംസകള്‍....
-റിയാസ് ടി. അലി
വിജ്ഞാനത്തോടൊപ്പം കൗതുകവും പകര്‍ന്ന് 'ഗ്രീന്‍ മെസഞ്ചര്‍' ജില്ലയില്‍ പര്യടനം തുടങ്ങി
വിജ്ഞാനത്തോടൊപ്പം കൗതുകവും പകര്‍ന്നാണ് ഗ്രീന്‍ മെസഞ്ചര്‍ ബസ് രൂപകല്പന ചെയ്തിരിക്കുന്നത്. വന്‍മരവും പാറക്കെട്ടും കൊച്ചരുവിയും പച്ചിലകളും നിറഞ്ഞുനില്‍ക്കുന്ന പ്രകൃതിഭംഗി ആവിഷ്‌കരിച്ചാണ് ഗ്രീന്‍ മെസഞ്ചറിന്റെ പ്രചാരണവാഹനം തയ്യാറാക്കിയിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ഒരു ബസ്സാണെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലാണ് നിര്‍മാണം. ബസ്സിന്റെ ഉള്‍ഭാഗം ഹോംതിയേറ്ററായാണ് ഡിസൈന്‍ചെയ്തിരിക്കുന്നത്. പ്രകൃതിപരിപാലനത്തിനും മഴവെള്ള സംരക്ഷണത്തിനും ആഹ്വാനംചെയ്യുന്ന പോസ്റ്ററുകള്‍ ഉള്ളില്‍ പതിച്ചിട്ടുണ്ട്.
മുനവ്വറലി ശിഹാബ്തങ്ങള്‍ (ചെയ.), റഹ്മത്തുള്ളഖാസിമി (പ്രസി.) തുടങ്ങിയവരാണ് 'റഹ്മ'യുടെ സാരഥികള്‍. ഈമാസം 10ന് കോഴിക്കോട്ടുനിന്ന് ആരംഭിച്ച പ്രയാണം മന്ത്രി ബിനോയ്‌വിശ്വമാണ് ഫ്‌ളാഗ്ഓഫ് ചെയ്തത്. പാലക്കാട് ജില്ലയിലെ പട്ടാമ്പി, കൂറ്റനാട് എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷമാണ് ഗ്രീന്‍മെസഞ്ചര്‍ ജില്ലയിലേക്ക് പ്രവേശിച്ചത്. ജില്ലയില്‍ എടപ്പാള്‍, കുറ്റിപ്പുറം, വളാഞ്ചേരി, പുത്തനത്താണി, തിരൂര്‍ എന്നിവിടങ്ങളില്‍ ഗ്രീന്‍ മെസഞ്ചര്‍ ശനിയാഴ്ച പര്യടനം നടത്തി. ഞായറാഴ്ച കോട്ടയ്ക്കല്‍, മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളില്‍ പര്യടനം നടത്തും.
ഉപരിപഠനത്തിന് അവസരമൊരുക്കണം -എസ്.കെ.എസ്.എസ്.എഫ്
'അണിചേരുക ഈ ധര്‍മ്മചേരിയില്‍' എന്ന പ്രമേയത്തില്‍ നടന്ന ക്യാമ്പ് വി.ടി.എസ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സലീം കാക്കത്തടം അധ്യക്ഷതവഹിച്ചു. അലി പുതുപ്പറമ്പ്, ശിഹാബ് ഹനീഫി, ശറഫുദ്ദീന്‍ അല്‍അസ്ഹരി, യഹക്കൂബ് എടരിക്കോട്, ഒ.ടി. സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു.
മാമ്പുഴ ആണ്ടുനേര്‍ച്ച നാളെ തുടങ്ങും
തുടര്‍ന്നുള്ള ദിനങ്ങളില്‍ മതപ്രഭാഷണവും മഹല്ല് സംഗമവും വിദ്യാര്‍ഥിബോധനം, പ്രാര്‍ഥനാസദസ്സ്, മൗലീദ് പാരായണം എന്നിവയും നടക്കും.
എസ്. കെ. ജെ. എം. ഫെസ്റ്റ് പ്രതിഭകള്‍
സ്വഫ്‌വാന്‍ (സീനിയര്‍ കഥാപ്രസംഗം) വയനാട്
തംലീക് ദാരിമി (കന്നട പ്രബന്ധം) കൊടക്
ശംസുദ്ദീന്‍ (സബ്.ജൂനിയര്‍ ഖിറാഅത്ത്) മലപ്പുറം ഈസ്റ്റ്
സഅദ് (സൂപ്പര്‍ സീനിയര്‍ ബാങ്ക്) കോഴിക്കോട്
മുഹമ്മദ് മുഹ്‌സിന്‍ (സീനിയര്‍ കന്നട ഗാനം) കൊടക്
റഖീബ് തളങ്കര (സ.ജൂനിയര്‍ ഹിഫ്‌ള് ) കാസര്‍ക്കോട്
നൗഫല്‍ (ജൂനിയര്‍ അറബ് പ്രസംഗം) കാസര്‍ക്കോട്
നിഹാല്‍ (ജൂനിയര്‍ ചിത്രരചന) കണ്ണൂര്‍
മുത്വലിബ് (മുഅല്ലിം ബാങ്ക്) കാസര്‍ക്കോട്
മുഹമ്മദ് ഖാദര്‍ ശാഹിദ് (ജൂനിയര്‍ തമിഴ് ഗാനം) കന്യാകുമാരി
മുഹമ്മദ് ശഹീര്‍ (സൂപ്പര്‍സീനിയര്‍ മലയാള പ്രസംഗം) മലപ്പുറം ഈസ്റ്റ്
മുഹമ്മദ് റാശിദ് (മുഅല്ലിം മലയാള പ്രസംഗം) കാസര്‍ക്കോട്
മുഹമ്മദ് റഹീഖ് ദാരിമി (മുഅല്ലിം പടപ്പാട്ട്) പാലക്കാട്
മുഹമ്മദ് അസ്‌മില്‍ (ജൂനിയര്‍ ക്വിസ്) മലപ്പുറം ഈസ്റ്റ്
വിമാനദുരന്തത്തില്‍ അനുശോചിച്ചു
സമസ്ത സംസ്ഥാന ഇസ്‌ലാമിക കലാമേള: കാസര്‍കോട് മുന്നില്
വിമാന ദുരന്തം ദിക്ര്-ദുആ മജ്ലിസ് ഇന്ന് രാത്രി
നരിക്കുനി മജ്മഅ് വാര്‍ഷികം സമാപിച്ചു
നരിക്കുനി മജ്മഅ് 14-ാം വാര്‍ഷിക സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത ട്രഷറര്‍ പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ല്യാര്‍ അധ്യക്ഷനായിരുന്നു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയരക്ടര്‍ റഹ്മത്തുള്ള ഖാസിമി മൂത്തേടം പ്രഭാഷണം നടത്തി. എം.കെ. കുഞ്ഞിക്കോയ തങ്ങള്‍, മുസ്തഫ മുണ്ടുപാറ, മജീദ് ദാരിമി ചളിക്കോട്, പി.പി. ജലീല്‍ ബഖവി എന്നിവര്‍ സംസാരിച്ചു. പി.സി. മുഹമ്മദ് ഇബ്രാഹിം സ്വാഗതവും മുഹമ്മദ് കിഴക്കോത്ത് നന്ദിയും പറഞ്ഞു.
പൂര്‍വവിദ്യാര്‍ഥിസംഗം അബ്ദുറസാഖ് ബുസ്താനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം വി.ഇല്‍യാസ്, റിയാസ് റെഹ്മാന്‍, റഫീഖ് സക്കറിയ ഫൈസി. ആര്‍കെ. ഫാറൂഖ്, മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.
പ്രവാസി സംഗമം എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായ് ഉദ്ഘാടനം ചെയ്തു.
മഹല്ല് നേതൃസംഗമം എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കെ.സി.എ. അസീസ് അധ്യക്ഷനായിരുന്നു.
വിദ്യാര്‍ഥി യുവജനസംഗമം എസ്.കെ.എസ്.എസ്.എഫ് ജില്ലാപ്രസിഡന്റ് കെ.എന്‍.എസ്. മൗലവി ഉദ്ഘാടനം ചെയ്തു. മജ്മഅ് വൈസ് പ്രസിഡന്റ് മുഹമ്മദലി പല്ലാളൂര്‍ അധ്യക്ഷനായിരുന്നു. ബഷീര്‍ റഹ്മാനി കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തി.
ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം മതപഠനം അനിവാര്യം - ഹമീദലി ശിഹാബ്തങ്ങള്‍
വാവാട് സൈനുല്‍ ഉലമ മെമ്മോറിയല്‍ അറബി കോളേജിന്റെ ഒന്നാം വാര്‍ഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദിക്‌റ് ദു ആയ്ക്ക് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. വെള്ളമുണ്ട മമ്മൂട്ടി മുസ്‌ല്യാര്‍, അബ്ദുല്‍ ബാരി മുസ്‌ല്യാര്‍, മുഹമ്മദ് ഹസന്‍ ദാരിമി, അബ്ദുല്‍ലത്തീഫ് ഫൈസി എന്നിവര്‍ പ്രസംഗിച്ചു.
മിന്‍ തഖ മഹല്ല് ഫെഡറേഷന്‍ മദ്യവിരുദ്ധ റാലി സംഘടിപ്പിക്കും
മതസംഘടനകള്‍ രാഷ്ട്രീയം മുഖ്യ അജന്‍ഡയാക്കുന്നത് ശുഭകരമല്ല - എസ്.വൈ.എസ്
ഇസ്ലാമിന്റെ പ്രചാരണത്തിനാണെന്ന് അവകാശപ്പെട്ട് രൂപവത്കരിച്ച പ്രസ്ഥാനങ്ങള്‍ ഭരണകേന്ദ്രങ്ങളില്‍ കണ്ണുവെക്കുന്നത് വിരോധാഭാസമാണ്. മുസ്‌ലിം മനസുകള്‍ ശുദ്ധീകരിക്കാനും ഇതരസമൂഹങ്ങളില്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്താനും ശ്രമിക്കുന്നതിന് പകരം ഭരണകേന്ദ്രങ്ങളിലെത്താന്‍ പള്ളികളെയും മതസംഘടനകളെയും ഉപയോഗപ്പെടുത്തുന്ന പ്രവണത അപകടകരമാണെന്നും നേതാക്കള്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
ദാറുല്‍ ഹസനാത്ത് വാര്‍ഷികം ഇന്ന് സമാപിക്കും
വിമാനാപകടം ഖലീല്‍ ഇബ്രാഹിം തളങ്കര മരണപ്പെട്ടു
-റിയാസ് ടി അലി
അഭിനന്ദിച്ചു
അറിയിപ്പ്
സമസ്ത: ഇസ്ലാമിക കലാ മേളക്ക് ഉജ്ജ്വല തുടക്കം
മണ്ണാര്‍ക്കാട്: സമസ്ത കേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന വിദ്യാര്‍ഥി- മുഅല്ലിം ഫെസ്റ്റിന്റെ ഈ വര്‍ഷത്തെ സംസ്ഥാന കലാ മേളക്ക് മണ്ണാര്‍ക്കാട് ദാരുന്നജാത്ത് യതീം ഖാന ക്യാമ്പസില്‍ ഉജ്ജ്വല തുടക്കം. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി.കെ.എം സ്വാദിഖ് മുസ്ലിയാര്‍, കെ. ആലിക്കുട്ടി മുസ്ല്യാര്‍, ഹാജി കെ. മമാദ് ഫൈസി, കെ.സി. അബൂബക്ര്‍ ദാരിമി, കല്ലടി മുഹമ്മദ്, കളത്തില്‍ അബ്ദുള്ള തുടങ്ങിയവര്‍ ഉത്ഘാടന സെഷനില്‍ സംബന്ധിച്ചു. തുടര്‍ന്ന നടന്ന കലാനിശയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് ശ്രീ. ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു. ഡപ്യൂടി സ്പീകെര്‍ ജോസ് ബേബി, സി.എം.എ കരീം തുടങ്ങിയവര്‍ പ്രസംഗിച്ചു.
ശിഹാബ് അരീകൊദ് നയിച്ച കലാ നിശ പരിപാടിക്ക് കുളിര്‍മ്മയേകി.
-റിയാസ് ടി. അലി
ജമാഅത്ത് കാപട്യം സമുദായം തിരിച്ചറിയും: എസ്.കെ.എസ്.എസ്.എഫ്
ഇസ്്‌ലാമിന്റെ രാഷ്ട്രീയ നിലപാട് രാഷ്ട്രസ്ഥാപനമാണെന്നും അതിനായി സായുധ പോരാട്ടം വേണമെന്നും പ്രചരിപ്പിക്കുകയായിരുന്നു ജമാഅത്തെ ഇസ്്‌ലാമി. മുസ്്‌ലിം സംഘടനകളുടെ തീവ്രവാദവിരുദ്ധ നിലപാടുകള്‍ കാരണം ഒറ്റപ്പെട്ടുപോയ ജമാഅത്തെ ഇസ്്‌ലാമി രംഗത്ത് ഉണെ്ടന്നു വരുത്താനും പിടിച്ചുനില്‍ക്കാനുമാണ് ജനകീയ സമരങ്ങളുടെ പക്ഷം ചേരുന്നത്. ഇടതുപക്ഷ രാഷ്ട്രീയത്തെ ആദര്‍ശമായി സ്വീകരിച്ച ജമാഅത്ത്, അടുത്ത യു.ഡി.എഫ് ഭരണം സ്വപ്നം കണ്ടാണ് വ്യക്തമായ രാഷ്ട്രീയകാരണം പോലും പറയാതെ യു.ഡി.എഫ് അനുകൂല നിലപാടു സ്വീകരിക്കുന്നത്. ജമാഅത്ത് ബന്ധം അജണ്ടയില്‍ പോലുമില്ലെന്ന മുസ്‌ലിംലീഗ് നിലപാട് സ്വാഗതാര്‍ഹമാണ്. ഇത്തരം തീവ്രവാദ മതരാഷ്ട്രവാദികളെ ജനാധിപത്യ കേരളം പൂര്‍ണമായും ഒറ്റപ്പെടുത്തുക തന്നെ വേണമെന്നു യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. നാസര്‍ ഫൈസി കൂടത്തായി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, മലയമ്മ അബൂബക്കര്‍ ഫൈസി, സലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, ബഷീര്‍ ദാരിമി തളങ്കര, ബഷീര്‍ പനങ്ങാങ്ങര സംസാരിച്ചു.
അറബിക് ആന്‍ഡ് ആര്‍ട്്‌സ് വനിതാ കോളജിന്റെ ശിലാസ്ഥാപനം നാളെ
തിരുവള്ളൂര്‍ നുസ്രത്തുല്‍ മദ്രസയുടെ സുവര്‍ണ ജൂബിലി ഇന്നു തുടങ്ങും
വള്‍വക്കാട് രാംരിനുല്‍ ഖുത്ബ വിദ്യാര്‍ഥിസമാജം മുപ്പതാംവാര്‍ഷികം ആഘോഷിച്ചു.
മൗലാന യു.അബ്ദുറഹീം ബാഖവിയെ ആദരിച്ചു. കെ.പി.അഷറഫ് മുന്‍ഷി സ്വാഗതവും ബഷീര്‍ ഫൈസി നന്ദിയുംപറഞ്ഞു.
എസ്.വൈ.എസ്. കണ്ണവം ശാഖാ കമ്മിറ്റി പ്രതിഷേധിച്ചു
എസ്.കെ.എസ്.എസ്.എഫ്. കരിയര്‍ എക്‌സ്‌പോ
ചപ്പാരപ്പടവ്: എസ്.കെ.എസ്.എസ്.എഫ്. ചപ്പാരപ്പടവ് മേഖലാ ട്രന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ട്രന്റ് കരിയര്‍ എക്‌സ്‌പോ സംഘടിപ്പിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ സര്‍വ്വകലാശാലകളെക്കുറിച്ചും എക്‌സ്‌പോയില്‍ വിശദമാക്കി. ജില്ലാ കൗണ്‍സില്‍ സി.എ.ഹുസൈനിന്റെ അധ്യക്ഷതയില്‍ അബ്ദുള്ളക്കുട്ടി ദുബായ് ഉദ്ഘാടനം ചെയ്തു. റസാഖ് കുട്ടാറമ്പ്, ഒ.കെ.ഇബ്രാഹിം കുട്ടി, മൊയ്തു ശാന്തിഗിരി, പി.അബ്ദുള്‍ ലത്തീഫ് ഹാജി, മുഹമ്മദ് ഇബ്‌നു ആദം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
നാലാങ്കേരി ഹിദായ ദര്‍സ് വാര്‍ഷികാഘോഷം ഇന്ന് തുടങ്ങും
നൂറ് വിദ്യാര്‍ഥികളെ ഏറ്റെടുക്കും.
പ്രവേശന പരീക്ഷയും കൂടിക്കാഴ്ചയും (22-05-10)ശനിയാഴ്ച പത്തുമണിക്ക്
'കപട ആത്മീയത തിരിച്ചറിയണം'
ചീക്കിലോട് കുഞ്ഞബ്ദുള്ള മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. ഇ.കെ. ഹസ്സന്‍കുട്ടി മുസ്‌ല്യാര്‍, മുടിക്കോട് മുഹമ്മദ് മുസ്‌ല്യാര്‍ എന്നിവര്‍ നേതൃത്വം നല്കി.
ഗ്രീന്‍ മെസഞ്ചര്‍ വാഹനത്തിന് മേലാറ്റൂരില്‍ സ്വീകരണം നല്‍കി
മുനവ്വറലി ശിഹാബ് തങ്ങള്‍, റഹ്മത്തുള്ള ഖാസിമി മൂത്തേടം എന്നിവര്‍ പ്രസംഗിച്ചു.
വ്യാഴാഴ്ച രാവിലെ കരുവാരകുണ്ടില്‍ നിന്ന് പ്രയാണമാരംഭിച്ച വാഹനം മേലാറ്റൂര്‍, ഉച്ചാരക്കടവ്, പട്ടിക്കാട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം പട്ടാമ്പിയില്‍ സമാപിച്ചു.
മമ്പ ഉല്‍ ഹുദാ മദ്രസ 50-ാം വാര്‍ഷികാഘോഷം സമാപിച്ചു
വിവിധ സെഷനുകളിലായി അധ്യാപകരെ ആദരിക്കല്‍, പഠന പ്രചോദന ക്ലാസ്, വനിതാ ക്ലാസ്, സുവനീര്‍ പ്രകാശനം, കലാപരിപാടികള്‍, രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് എന്നിവ നടന്നു.
സ്വാഗതസംഘം ചെയര്‍മാന്‍ പി.ബഷീര്‍ഹാജി അധ്യക്ഷതവഹിച്ചു. ജന. കണ്‍വീനര്‍ സക്കരിയ പൂഴിക്കല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുസ്തഫ ഫൈസി വടക്കുംമുറി മുഖ്യപ്രഭാഷണം നടത്തി. എം.കെ.മൊയ്തീന്‍, ഡി.പി.കുഞ്ഞോന്‍, നാസര്‍ എടരിക്കോട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
എ.മരക്കാര്‍ ഫൈസി പ്രാര്‍ഥനാസമ്മേളനത്തിന് നേതൃത്വംനല്‍കി. വിവിധ സെഷനുകളില്‍ പി.എം.കുട്ടിമൗലവി ക്ലാരി, പി.പി.ഹമീദ്‌കോയ, ഇസ്മായില്‍ , എം.സി.അബൂബക്കര്‍ ദാരിമി, തടത്തില്‍ മമ്മാലിക്കുട്ടി എന്നിവര്‍ സംസാരിച്ചു. ടി.മജീദ് നന്ദി പറഞ്ഞു.
മദ്രസ കെട്ടിട ശിലാസ്ഥാപനം
തിരുനാവായ: എടക്കുളം ഇര്‍ശാദുസ്സ്വിബിയാന്‍ മദ്രസ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പാണക്കാട് മുനവ്വറലി ശിഹാബ്തങ്ങള്‍ നിര്‍വഹിച്ചു. മഹല്ല് പ്രസിഡന്റ് എന്‍.വി. അബ്ദുല്ലഹാജി അധ്യക്ഷത വഹിച്ചു. കെ.എം. കുട്ടി, ഇ.പി. കുട്ട്യാപ്പ, സി.പി. അഹമ്മദ്കുട്ടിഗുരുക്കള്‍, സി.പി. മുയ്തീന്‍ഹാജി എന്നിവര്‍ പ്രസംഗിച്ചു.
എജ്യുഫെസ്റ്റ് പുസ്തകമേള തുടങ്ങി
ദുബൈ എസ്.കെ.എസ്.എസ്.എഫ്. മെന്പര്‍ഷിപ്പ് കാന്പയിന് തുടക്കമായി
ദുബൈ : ദുബൈ SKSSF മെന്പര്‍ഷിപ്പ് കാന്പയിന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ദേര സുന്നി സെന്‍ററില്‍ ചേര്‍ന്ന ദുബൈ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. മെയ് 15 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലാണ് കാന്പയിന്‍ നടക്കുന്നത്. മെയ് 28 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ ജനറല്‍ കൗണ്‍സില്‍ മീറ്റ് നടക്കും. കൗണ്‍സില്‍ മീറ്റില്‍ പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുക്കും. കാന്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ്. യു.എ.ഇ. ജനറല്‍ സെക്രട്ടറി ഫൈസല്‍ നിയാസ് ഹുദവി നിര്‍വ്വഹിച്ചു. വിവിധ ജില്ലാ കമ്മിറ്റികളെ പ്രതിനിധീകരിച്ച് ഹുസൈന്‍ ദാരിമി, മുസ്തഫ ദാരിമി, മന്‍സൂര്‍ മൂപ്പന്‍, ത്വല്‍ഹത്ത് ദാരിമി, ശറഫുദ്ദീന്‍ ചപ്പാരപ്പടവ്, അബ്ദുല്‍ ഖാദര്‍ അസ്അദി, അബ്ദുല്‍ കരീം എടപ്പാള്‍, അബ്ദുല്ല റഹ്‍മാനി, മഹ്ശൂഖ്, വാജിദ് റഹ്‍മാനി, ഹാഫിള് നുഅ്മാന്‍ ദാരിമി, അബ്ദുല്ല മൗലവി നുച്യാട്, റാഫി പെരുമുക്ക് തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ഹഖീം ഫൈസി അധ്യക്ഷത വഹിച്ചു. ഷക്കീര്‍ കോളയാട് സ്വാഗതവും യൂസഫ് കാലടി നന്ദിയും പറഞ്ഞു.
ഷക്കീര്‍ കോളയാട് : 050-7396263
അസ്‌അദിയ്യ: പ്രചരണം ഉദ്‌ബോധനം നടത്തുക.
കണ്ണൂര്‍ : സമസ്‌ത കണ്ണൂര്‍ ജില്ലാ ഘടകത്തിന്റെ കീഴില്‍ പാപ്പിനിശ്ശേരി വെസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത മത ഭൗതിക സമന്വയ വിദ്യാഭ്യാസ സമുച്ചയമായ ജാമിഅ: അസ്‌അദിയ്യ: ഇസ്‌ലാമിയ്യ: അറബിക് & ആര്‍ട്‌സ് കോളേജ് പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി 25നു മഹല്ലു തലങ്ങളില്‍ നടക്കുന്ന `ഒരു ദിന വരുമാനം ദീനി വിജ്‌ഞാനത്തിന് `ഫണ്ട് ശേഖരണം വിജയിപ്പിക്കുന്നതിനു ഇന്ന് വെള്ളിയാഴ്‌ച്ച ജുമുഅ: ക്ക് ശേഷം മഹല്ലുകളില്‍ ഉദ്‌ബോധനം നടത്തണമെന്ന് സമസ്‌ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി.കെ.പി.അബ്ദുസ്സലാം മുസ് ലിയാര്‍, ജനറല്‍ സെക്രട്ടറി മാണിയൂര്‍ അഹ് മദ് മൗലവി, ട്രഷറര്‍ സയ്യിദ് ഹാഷിം കുഞ്ഞി തങ്ങള്‍ എന്നിവര്‍ മഹല്ല് ഭാരവാഹികളോടും ഖത്തിബുമാരോടും അഭ്യര്‍ത്ഥിച്ചു.
സുന്നി ബാല വേദി കുവൈത്ത് കമ്മിറ്റി ഭാരവാഹികള്‍
ഷൗക്കത്തിന്റെ വേര്‍പാടില്‍ നാട് തേങ്ങി
അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും മയ്യിത്ത് നമസ്‌കരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
മത പ്രബോധന രംഗത്ത് മുഅല്ലിംകള്‍ ജാഗ്രത പാലിക്കുക : പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാര്
മൂല്യവത്തായ രചനകള്‍ സൃഷ്ടി പരതയുടെയും പ്രതിബദ്ധതയുടെയും ഉപോല്‍പന്നം
ജിദ്ദ : മൂല്യവത്തായ രചനകള്‍ സൃഷ്ടി പരതയുടെയും പ്രതിബദ്ധതയുടെയും ഉപോല്‍പന്നമാണെന്നും മാപ്പിള സാഹിത്യ രംഗത്ത് തനിമയിലൂന്നിയ പുതിയ വഴികളും ശീലുകളും സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നും ജിദ്ദ ഇസ്ലാമിക് സെന്‍റര്‍ തൊങ്കല്‍ കലാ വേദി സംഘടിപ്പിച്ച ശില്‍പാലയം 2010 അഭിപ്രായപ്പെട്ടു.
വിപണന തന്ത്രങ്ങളില്‍ നിന്ന് ഉരുവം കൊള്ളുന്ന പുതിയ രചനകളില്‍ ഇശലും മാപ്പിളയും സാഹിത്യവുമൊക്കെ മേന്പൊടിക്ക് ചേര്‍ക്കുന്ന ചേരുവകള്‍ മാത്രമാണ്. വിറ്റു കാശാക്കുക എന്ന സങ്കുചിതത്വ മനസ്ഥിതി തന്നെയാണ് മറ്റേതു രംഗത്തുമെന്ന പോലെ മപ്പിള സാഹിത്യത്തിലും അരങ്ങു തകര്‍ക്കുന്നത്.
ഇസ്‍ലാമിക സംസ്കൃതിയുടെ മുഴുവന്‍ ആവിഷ്ക്കാരങ്ങളും ഭംഗിയായി നിര്‍വ്വഹിച്ച അറബി മലയാള ഭാഷ സ്വയം അസ്തിത്വമുള്ള ഭാഷയായിരുന്നു. ഏതാണ്ടെല്ലാ വിഷയങ്ങലിലുമായി നൂറുക്കണക്കിന് ഗ്രന്ഥങ്ങളും കൈയ്യെഴുത്ത് കോപ്പികളും ആ ഭാഷയില്‍ വിരചിതമായിട്ടുണ്ട്. അക്കാലത്തെ മുസ്‍ലിംകള്‍ ആ ഭാഷയില്‍ നൂറു ശതമാനം സാക്ഷരത നേടിയവരായിരുന്നു വിഷയാവതാരകന്‍ ചൂണ്ടിക്കാട്ടി.
ടി.എച്ച്. മുഹമ്മദ് ദാരിമി, അബ്ദുസ്സലാം ഫൈസി ഇരിങ്ങാട്ടിരി, ഉമര്‍ അഞ്ചവിടി, ഉസ്‍മാന്‍ ഇരിങ്ങാട്ടിരി തുടങ്ങിയവര്‍ ഇസ്‍ലാമിന്‍റെ കലാ വീക്ഷണം, മാപ്പിള സാഹിത്യവും അറബി മലയാളവും, മാപ്പിളപ്പാട്ട് രചനയും അവതരണവും, മാപ്പിള സാഹിത്യത്തിന്‍റെ ആധുനിക സാധ്യതകള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു.
മുസ്തഫ കുണ്ടോട്ടി, ഹമീദ് കിഴിശ്ശേരി, അന്‍സാര്‍ തിരൂരങ്ങാടി, പി. അസ്‍ലം മാസ്റ്റര്‍, ആദില്‍, ഹിഷാം, അസ്‍ലം സലീം, ഇസ്‍മാഈല്‍ മുഹി, ശിഹാബ് സി.കെ., മുഹമ്മദ് റബീഅ്, തുടങ്ങിയ യുവ ഗായകര്‍ അണിനിരന്ന തൊങ്കല്‍ കലാ സായാഹ്നവും അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍, സൈതലവി ഫൈസി പൂക്കോട്ടും പാടം എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കാരാഗൃഹത്തിലെ പനിനീര്‍ പൂവ് എന്ന കഥാ കഥനവും അവതരണ മികവു കൊണ്ടും വ്യത്യസ്തത കൊണ്ടും ശ്രദ്ധേയമായി.
തൊങ്കല്‍ കലാവേദി ജിദ്ദയിലലെ യുവ ഗായകര്‍ക്കായി ജൂണ്‍ അവസാന വാരത്തില്‍ റിയാലിറ്റി പടപ്പാട്ട് മത്സരം സംഘടിപ്പിക്കുമെന്നും മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തില്‍ ഫൈനലിലെത്തുന്ന വിജയികള്‍ക്ക് പ്രശംസാ പത്രവും സമ്മാനവും നല്‍കുമെന്നും തൊങ്കല്‍ കലാവേദി ഭാരവാഹികള്‍ അറിയിച്ചു.
- മജീദ് പുകയൂര്‍ -
പ്രവാസികളേ ഒരു നിമിഷം...
ഉരുകിയൊലിക്കുന്ന വിയര്പ്പു കണങ്ങള്ക്കും നശിച്ചു കൊണ്ടിരിക്കുന്ന ജീവിതത്തിനും മുന്നില് നിസ്സഹായരായി തല കുനിക്കുന്ന പ്രവാസികള്.
ഊണും ഉറക്കവും ഇല്ലാതെ മാസാമാസം കിട്ടുന്ന ശമ്പളത്തില് അധിക ഭാഗവും തന്റെ കുടുംബത്തിലേക്ക് അയച്ച് അവരെ സസുഖം വാഴ്ത്തുന്നവരാണ്. എന്നാല് നാം ഓരോരുത്തരും മനസ്സിലാക്കുക .കാലം കുടുതല് ദുഷിച്ചിരിക്കുന്നു ചുറ്റും നടക്കുന്ന സംഭവങ്ങള് അതാണ് ചുണ്ടി കാണിക്കുന്നത്. സ്ത്രീസുരക്ഷ ഇന്നൊരു കേട്ട്കേള്വി മാത്രമാണ് .സ്ത്രീ ചതിക്കപ്പെടാനും നശിക്കാനും ഒളിച്ചോടാനും എല്ലാം കാരണം സ്ത്രീ തന്നെയാണ് . എങ്കിലും അതില് വലിയൊരു പങ്ക് പ്രവാസികളായ നമുക്കും ഇല്ലേ ?.... ഒരുനിമിഷം ആലോചിച്ചു നോക്കൂ നാം ഒഴുക്കുന്ന വിയര്പ്പിന്റെ ഫലം മാസാമാസം നാട്ടിലേക്കു വിടുമ്പോള് നാം അറിയുന്നുവോ ഏതെല്ലാം വഴിയിലാണ് കാശിന്റെ ചെലവെന്ന്.
ഇപ്പോഴുള്ള അവസ്ഥ മിക്കവാറും വീടുകളില് ഉമ്മയും രണ്ടോ മൂന്നോ കുഞ്ഞുങ്ങളും മാത്രമായിരിക്കും. എന്നാലും അമിതമായി വരുന്ന കരണ്ട് ബില്ലും മൊബൈല് ചാര്ജും കഴിഞ്ഞാല് മറ്റുള്ള ഫാഷന് തരംഗങ്ങളിലേക്ക് ഒഴുകുന്ന കാശിന്റെ കണക്കു അറ്റമില്ലാത്തതാണ്. ഭീമമായ വില കൊടുത്തു വാങ്ങിയ സാരിയും ചുരിദാറും ആവട്ടെ ഒരു പ്രാവശ്യം ഒരു പാര്ട്ടിക്ക് ഉപയോഗിച്ചുവെങ്കില് മറ്റൊരു പാര്ട്ടിക്ക് അത് പോര പിന്നീട് അതുപയോഗി ച്ചാല് താന് തരം താണു എന്ന മനസ്ഥിതി. ഇത് നാം തന്നെയല്ലേ വരുത്തിവെക്കു ന്നത്.
ഒരുമാസം എത്ര കണ്ടു ചെലവ് വരുമെന്നതിന്റെ അല്പം കുറവ് വരുത്തി അയച്ചു കൊടുക്കുക തന്റെ ജോലിയും കഷ്ട്ടപ്പാടും അവരെ പറഞ്ഞു ബോധ്യപ്പെടുത്തുക. ആ വരുമാനത്തിലമര്ന്ന ജീവിത ശൈലിക്ക് അവരെ നിര്ബന്ധിതരാക്കുക. സെല്ഫോണിന്റെ ദുരുപയോഗം ഇന്ന് മിക്കവാറും കുടുംബങ്ങളില് ഒളിച്ചോട്ടത്തിലാണ് കലാശിക്കുന്നത്. ഗള്ഫുകാരുടെ കുടുംബത്തെ കുറിച്ച് ചെറിയൊരു അന്വേഷണത്തില് മിക്ക വീട്കളിലും രാവിലെ ഒന്പതു മണിയോടെ വീട്ടമ്മമാര് തനിച്ചാണ്. ഈ സമയം അപഹരി ക്കുന്നത് ദൃശ്യ മാധ്യമങ്ങളാണ് സീരിയലുകളും സിനിമകളും ഭൌതിക ജീവിത ത്തിലെ ആഡംബര ത്തോടുള്ള അമിതമായ ആര്ത്തി ഫാഷന്, മോഡല്, സിരിയല്, സിനിമ, രംഗത്തേക്കുള്ള യുവതികളുടെ ഒഴുക്ക് മഴവെള്ള പ്പാചിലിനെകാളും ശക്തിആര്ജ്ജിച്ചിരിക്കയാണ്. ഈ കാലഘട്ടം മാധ്യമങ്ങളും സമുഹവും അവര്ക്ക് നല്കുന്ന പരിഗണനയുടെ ഫലമായി പണവും പ്രശസ്തിയും ആഗ്രഹിച്ച് കടിഞ്ഞാന് വിട്ട കുതിരയെ പോലെ ഓടുന്ന യുഗം. ഇതിനിടയില് ജീവിതത്തിലെ പലതും ഹോമിക്കപ്പെടുന്നു.
ക്രുരമായ കുറ്റകൃത്യങ്ങള് വേണ്ട രീതിയില് ചിട്ടപ്പെടുത്താത്ത അവതരണം നമ്മുടെ കുട്ടികളിലും സ്ത്രീകളിലും വരുത്തുന്ന മാറ്റങ്ങള് ഭയാനകമാണ്. പുരുഷന്മാരില്ലാത്ത വീട്ടില് അതിന്റേതായ അച്ചടക്കങ്ങള് പാലിക്കേണ്ടത് സ്ത്രീകളാണ്. ബാക്കി ഭാഗം പ്രവാസികളായ നമ്മുടെ കൈകളിലാണ് തന്റെ മക്കള് സെല്ഫോണിനോ കംപ്യുട്ടറിനോ ആവശ്യപ്പെട്ടാല് ഒന്നും ആലോചി ക്കാതെ തന്റേ കയ്യിലില്ലാത്ത കാശിനു പരക്കം പാഞ്ഞു നാട്ടിലേക്ക് അയക്കു മ്പോള് ചിന്തിക്കുക. ശേഷം അവയെ ദുരുപയോഗപ്പെടുത്താതിരിക്കാന് ഉത്തര വാദപെട്ടവരെ പറഞ്ഞു ഏല്പ്പിക്കുക. കമ്പ്യുട്ടറിന്റെയും സെല്ഫോണി ന്റെയും ദുരുപയോഗം ഇന്ന് നിത്യ കാഴ്ചയാണ് ബ്ലൂട്ടൂത്ത് വഴി വരുന്ന വൃത്തിഹീനമായ കാഴ്ചകളും കോളുകളും പകര്ത്തി മറ്റുള്ളവരുടെ മൊബൈലില് സെന്റ് ചെയ്യുമ്പോള് ഓര്ക്കുക തനി ക്കുമുണ്ട് സിസ്റ്റവും സെല്ലും ഉപയോഗിക്കുന്ന മക്കള് എന്നുള്ളകാര്യം. എന്റെ മക്കള്ക്ക് ഒന്നിനും ഒരു കുറവും വരരുത് എന്റെ കാലത്ത് എനിക്ക് അതിനൊന്നും ഭാഗ്യമുണ്ടായില്ല എന്ന വേവലാതിയാണ് പലപ്പോഴും നമ്മെ ഇതിനെല്ലാം പ്രകോപിപ്പിക്കുന്നത്.
നമ്മുടെ കുടുംബത്തിന്റെ കടിഞ്ഞാണ് നമ്മുടെ കയ്കളിലാണ് കാശിന്റെ ഉറവിടം നാമാണെങ്കില് തേരാളിയും നാം തന്നെയാണ് ആവശ്യവും, അനാവശ്യവും, അത്യാവശ്യവും തരം തിരിക്കുക. അത്യാവശ്യത്തെ സീകരിക്കുക, അനാവശ്യത്തെ ഒഴിവാക്കുക ആവശ്യത്തെ ചുറ്റുപാടുകളുടെ അവസ്ഥക്ക് അനുസരിച്ച് നീങ്ങുക . തന്റേ കുടുംബം കുടുംബിനിയുടെ കയ്യില് ചിട്ടയിലാണോ എന്ന് പരിശോധിക്കുക. അല്ലെങ്കില് നമ്മുടെ വിയര്പ്പുകണങ്ങള് ഉരുകിയത് നമുക്കുതന്നെ വിനയായി മാറും. വീട്ടിലെ സെല്ലും ലോക്കല് ഫോണും ദുരുപയോഗം ചെയ്യാതിരിക്കാന് ശ്രദ്ധിക്കുക. കംപ്യുട്ടറും ടിവിയും പൊതു സ്ഥലങ്ങളില് സ്ഥാപിക്കുക. ഒഴിവു സമയങ്ങളില് മാത്രം മാധ്യമങ്ങളെ ആശ്രയിക്കുക. നാം നമ്മള്ആണെന്ന് മനസ്സിലാക്കുക.മറ്റുള്ളവരെ പ്പോലെ ആവാന് ശ്രമിക്കാതിരിക്കുക. തനിക്കു കിട്ടുന്ന വരുമാനത്തിന്റെ ചുടും ചൂരും അവരെ പറഞ്ഞു മനസ്സിലാക്കുക
സമസ്ത ഇസ്‌ലാമിക കലാസാഹിത്യ മത്സരങ്ങള്‍ക്ക് ദാറുന്നജാത്ത് കാമ്പസ് ഒരുങ്ങി
മൂന്നുദിവസങ്ങളിലായാണ് മത്സരങ്ങള്‍. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളിലായി മദ്രസ വിദ്യാര്‍ഥികള്‍ക്കും മുഅല്ലിം വിഭാഗത്തില്‍ അധ്യാപകര്‍ക്കും മലയാളം, അറബിക്, തമിഴ്, കന്നഡ, ഉറുദു ഭാഷകളില്‍ മത്സരങ്ങളുണ്ടെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാരും കണ്‍വീനര്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി പത്രസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തെ 14 ജില്ലകളില്‍നിന്നുള്ളവര്‍ കൂടാതെ ദക്ഷിണകന്നഡ, നീലഗിരി, കുടക്, കന്യാകുമാരി എന്നീ ജില്ലകളില്‍നിന്നുള്ളവരും മത്സരത്തിനുണ്ട്. മൊത്തം 109 ഇനങ്ങളിലാണ് മത്സരം.
വെള്ളിയാഴ്ച നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ മേഖലയിലെ 200 മദ്രസകളെയും 11 റേഞ്ചുകളെയും പ്രതിനിധാനംചെയ്തുള്ള സംഘങ്ങളുണ്ടാകും. 6 മണിക്ക് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ മേള ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കലാനിശയുണ്ട്.
22ന് രാവിലെ എട്ടുമുതല്‍ എട്ട് വേദികളിലായി നടക്കുന്ന മത്സരങ്ങള്‍ ഞായറാഴ്ച സമാപിക്കും.
ഖാസിയുടെ മരണം: കണ്‍വെന്‍ഷന്‍ നാളെ
എസ്.കെ.എസ്.എസ്.എഫ്. ദശവാര്‍ഷികം ആഘോഷിച്ചു
എസ്.കെ.എസ്.ബി.വി വ്യക്തിത്വ വികസന ക്ലാസ് നടത്തി
സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്
ഹബീബ് റഹ്മാന് സ്വീകരണം: സമുദായത്തിന് അപമാനം
ഉദുമ (കാസറഗോഡ്) : പാണ്ഡിത്യംകൊണ്ടും ജീവിത രീതികൊണ്ടും ലോകശ്രദ്ധ പറ്റിയ മഹാനായ പണ്ഡിതനായ ഖാസി സി.എം മൗലവിയുടെ മരണാനന്തരം അവഹേളിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥന് സ്വീകരണം നല്‍കുന്നവര്‍ മുസ്ലീം സമുദായത്തിന് അപമാനമാണെന്ന് എസ്.കെ.എസ്.എസ്.എഫ് ഉദുമ മേഖല എക്‌സിക്യുട്ടീവ് യോഗം പ്രസ്താവിച്ചു. പണ്ഡിതന്റെ മരണം ലോകത്തിന്റെ മരണമാണെന്ന് പ്രഖ്യാപിച്ച നബിതിരുമേനിയുടെ സമുദായം അങ്ങനെയുള്ള പണ്ഡിതനെ അവഹേളിച്ച പൊലീസ്‌കാരനെ സ്വീകരിക്കുന്നത്, ഈ സമൂഹത്തിന് അപമാനമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡണ്ട് അന്‍സാരി ചെമ്പരിക്ക അധ്യക്ഷത വഹിച്ചു. അബ്ദുല്ല മൗലവി മേല്‍പറമ്പ്, അഷ്‌റഫ് വള്ളിയോട്, ഇംഭാദ് പള്ളിപ്പുഴ,അബുസമദ് ദേളി, ഫഹദ് ഉദുമ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കണ്ണവം ടൗണിലെ എസ്‌വൈഎസ്, എസ്‌കെഎസ്എസ്എഫ് ഓഫിസുകള്‍ക്കു നേരെ ആക്രമണം
മദ്രസ സമാധാനത്തിന്റെ ചാലകശക്തി: ഹൈദരലി തങ്ങള്‍
ദൈവ സ്മരണയിലൂടെ ജീവിത വിജയം കൈവരിക്കണം മുജീബ് ദാരിമി
ദമ്മാം : പ്രതിസന്ധികളും ദുരിതങ്ങളും നേരിടുന്ന സമൂഹത്തിന്‍റെ രക്ഷക്ക് പുണ്യ കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ട് അള്ളാഹുവിലേക്ക് അടുക്കല്‍ മാത്രമാണ് പരിഹാര മാര്‍ഗ്ഗമെന്നും പരീക്ഷണങ്ങള്‍ ഉണ്ടാകുന്പോള്‍ ദൈവ സ്‍മരണയിലൂടെ വിജയം കൈവരിക്കണമെന്നും പ്രമുഖ മത പണ്ഡിതനും ചിന്തകനുമായ മുജീബ് റഹ്‍മാന്‍ ദാരിമി അഭിപ്രായപ്പെട്ടു. സുന്നി യുവജന സംഘം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച മാസാന്ത മതപ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂസുഫ് ഫൈസി വാളാട് യോഗം ഉദ്ഘാടനം ചെയ്തു. സി.എച്ച്. മൗലവി അധ്യക്ഷത വഹിച്ചു. അഹ്‍മദ് കുട്ടി തേഞ്ഞിപ്പലം സ്വാഗതവും ഖാസിം ദാരിമി കാസര്‍ക്കോട് നന്ദിയും പറഞ്ഞു.
-കബീര്‍ ഫൈസി പുവ്വത്താണി-
ശിലാസ്ഥാപനം നാളെ
അക്രമത്തില്‍ പ്രതിഷേധം
കുറ്റകൃത്യങ്ങള്‍ക്കെതിരെ മഹല്ല് കമ്മിറ്റികള്‍ ജാഗ്രത പാലിക്കണം
എസ്.കെ.എസ്.എസ്.എഫ്. വാര്‍ഷികം
ഹജ്ജ് വളണ്ടിയര്‍: അപേക്ഷ ക്ഷണിച്ചു
അപേക്ഷാഫോറം ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിന്ന് നേരിട്ടും www.keralahajcommittee.org, haj.kerala.nic.in എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483-2710717 എന്ന നമ്പറിലോ നേരിട്ടോ ബന്ധപ്പെടുക.
വിലാസം: എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി, കാലിക്കറ്റ് എയര്‍പോര്‍ട്ട് പി.ഒ, മലപ്പുറം-673 647.
അനുസ്മരണവും പ്രാര്‍ത്ഥനാസംഗമവും
ദാറുല്‍ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി സംഘടനയുടെ നൂറുദിന കര്‍മ്മപരിപാടിക്ക് കാമ്പസ്സില്‍ തുടക്കമായി. സുഹൈല്‍ കെ. ഹിദായ അധ്യക്ഷത വഹിച്ചു. ഫാറൂഖ് സി. മൂന്നിയൂര്‍, യൂനുസ് അസ്‌ലം, ഉനൈസ് പാതാര്‍ എന്നിവര്‍ പ്രസംഗിച്ചു.
മാമ്പുഴ അലിഹസ്സന്‍ മുസ്‌ലിയാര്‍ ആണ്ടുനേര്‍ച്ച
യാത്രയയപ്പ് നല്കി
ശിരോ വസ്ത്രം പ്രിന്‍സിപ്പലിന്‍റെ നടപടി സാംസ്കാരിക കേരളത്തിന് അപമാനം - എസ്.വൈ.എസ്. ദമാം
ദമാം : ശിരോ വസ്ത്രം ധരിക്കാന്‍ അനുവദിക്കാതെ ഒന്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ടി.സി. കൊടുത്ത് പറഞ്ഞുവിട്ട ആലപ്പുഴ ഗുരുപുരം ബിലിവേഴ്സ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പ്രിന്‍സിപ്പലിന്‍റെ നടപടി തികച്ചും പ്രതിഷേധാര്‍ഹമാണെന്നും സാംസ്കാരിക കേരളത്തിന്ന് അപമാനമാണെന്നും ദമാം എസ്.വൈ.എസ്. സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇത്തരം മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്ന സംഭവങ്ങള്‍ തുടച്ചുനീക്കാനുള്ള മുന്‍കരുതലുകള്‍ ഗവണ്‍മെന്‍റ് സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ആനമങ്ങാട് അബൂബക്കര്‍ ഹാജി, സക്കരിയ്യാ ഫൈസി പന്തല്ലൂര്‍, അശ്റഫ് ബാഖവി താഴെക്കോട്, ഹമീദ് മുസ്‍ലിയാര്‍ പെര്‍ള, സി.എച്ച്. മുഹമ്മദ് മുഗു., ജലാലുദ്ദീന്‍ മുസ്‍ലിയാര്‍, കബീര്‍ താനൂര്‍, ഖാസിം ദാരിമി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കബീര്‍ ഫൈസി പുവ്വത്താണി സ്വാഗതവും അഹ്‍മദ് കുട്ടി തേഞ്ഞിപ്പലം നന്ദിയും പറഞ്ഞു.