കോഴിക്കോട്: എസ് കെ എസ് എസ് എഫ് ന്റെ ഉപ സമിതിയായ ത്വലബ വിങിന് പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. സമസ്താലയം ചേളാരിയില്‍ സയ്യിദ് ഫഖ്‌റുദ്ധീന്‍ ഹസനി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘടനം നിര്‍വഹിച്ചു.
ചെയര്‍മാന്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ (ജാമിഅ നൂരിയ്യഃ) വൈസ് ചെയര്‍മാന്‍ സയ്യിദ് അലി സൈഫുദ്ദീന്‍ തങ്ങള്‍ (കാസര്‍കോട്) , സയ്യിദ് ജുനൈദ് തങ്ങള്‍ (കോഴിക്കോട്) ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് ജുറൈജ് കണിയാപുരം (തിരുവനന്തപുരം) വര്‍ക്കിംഗ് കണ്‍വീനര്‍ ഹബീബ് വരവൂര്‍ (തൃശൂര്‍) ജോയിന്‍ കണ്‍വീനര്‍ ആഷിഖ് ഇബ്രാഹിം (ദാറുല്‍ ഹുദ) സുഹൈല്‍ (വാഫി ക്യാമ്പസ് കാളികാവ്) സമിതി മെമ്പര്‍മാര്‍: ആഷിക് (ലക്ഷദ്വീപ്) നഈം മുക്കുവേ (കര്‍ണാടക) റാഷിദ് പന്തിരിക്കര (കോഴിക്കോട്) ഫിര്‍ദൗസ് (ആലപ്പുഴ) മുആദ് (കണ്ണൂര്‍) ഹാഫിസ് സിദ്ദിഖ് (മലപ്പുറം ഈസ്റ്റ്) സ്വാലിഹ് കോട്ടക്കല്‍ (കോഴിക്കോട്) സ്വാലിഹ് (പാലക്കാട്) മുഹമ്മദ് ഷാഫി (എറണാകുളം) ഹിലാല്‍ (ആലപ്പുഴ) ഉബൈദ് (തൃശൂര്‍) റിവാദ് (തൃശൂര്‍) ഹാഫിസ് അബ്ദുറഹ്മാന്‍ തിരൂര്‍ക്കാട് (കോടങ്ങാട് ദറസ്) ഖലീല്‍ തിരുന്നാവായ (ചെമ്പ്ര ദറസ്) എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന കോര്‍ഡിനേറ്ററായി ബാസിത് ഹുദവി ചെമ്പ്രയേയും തിരഞ്ഞെടുത്തു.
എസ് കെ എസ് എസ് എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍, ഇബാദ് സംസ്ഥാന കണ്‍വീനര്‍ സാജിഹ് ശമീര്‍ അസ്ഹരി, അറബിക് കോളേജസ് അലുംനി കോ ഓര്‍ഡിനേഷന്‍ ചെയര്‍മാന്‍ ഡോ. അബ്ദുറഹിമാന്‍ ഫൈസി മുല്ലപ്പള്ളി പ്രസംഗിച്ചു. സി. പി. ബാസിത് ഹുദവി സ്വാഗതവും ജുറൈജ് കണിയാപുരം നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE