SKIMVB ലക്ഷദ്വീപ് ഡെലിഗേറ്റ്‌സ് മീറ്റ് ഡിസംബര്‍ 26, 27ന് മടവൂരില്‍

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ ലക്ഷദ്വീപുകളില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകളിലെ മാനേജ്‌മെന്റ് പ്രതിനിധികള്‍, ഖാസി- ഖത്തീബുമാര്‍, മുഅല്ലിം പ്രതിനിധികള്‍, സമസ്തയുടെയും പോഷക സംഘടനകളുടെയും പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന ഡെലിഗേറ്റ്‌സ് മീറ്റ് ഡിസംബര്‍ 26, 27 തിയ്യതികളില്‍ മടവൂര്‍ സി. എം. മഖാം ഓര്‍ഫനേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.

26ന് ബുധനാഴ്ച രാവിലെ 9 മണിക്ക് സി. എം. മഖാം സിയാറത്തിന് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പതാക ഉയര്‍ത്തും. 10 മണിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷനാകും. സമസ്ത സെക്രട്ടറി പി. പി. ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട് മുഖ്യപ്രഭാഷണം നടത്തും. കെ. ഉമ്മര്‍ ഫൈസി മുക്കം, എ. വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഡോ. എന്‍. എ. എം. അബ്ദുല്‍ഖാദിര്‍, ടി. കെ. പരീക്കുട്ടി ഹാജി, വി. മോയിമോന്‍ ഹാജി മുക്കം, എം. സി. മായിന്‍ ഹാജി, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, കെ. കെ. ഇബ്രാഹീം മുസ്‌ലിയാര്‍, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, കെ. പി. മാമുഹാജി, യു. ശറഫുദ്ദീന്‍ മാസ്റ്റര്‍ പ്രസംഗിക്കും. അബ്ദുറഹീം ചുഴലി (അധ്യാപന കല), കെ. എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം (മദ്‌റസകള്‍ മികവിന്റെ കേന്ദ്രങ്ങള്‍), പിണങ്ങോട് അബൂബക്കര്‍ (മഹല്ല് ശാക്തീകരണം), അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് (ആദര്‍ശം), എം. എ. ചേളാരി (ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സേവനപാതയില്‍ ആറു പതിറ്റാണ്ട്) എന്നിവര്‍ വിഷയം അവതരിപ്പിക്കും. രാത്രി 9 മണിക്ക് മജ്‌ലിസുന്നൂറിന് ടി. പി. സി. മുഹമ്മദ് കോയ ഫൈസി, പാറന്നൂര്‍ പി. പി. അബ്ദുല്‍ജലീല്‍ ഫൈസി എന്നിവര്‍ നേതൃത്വം നല്‍കും.

റഫീഖ് സക്കറിയ ഫൈസി കൂടത്തായിയുടെ ഉല്‍ബോധനത്തോടെ രണ്ടാംദിവസത്തെ പരിപാടികള്‍ക്ക് തുടക്കമാവും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ (സമസ്ത: ആദര്‍ശ വിശുദ്ധിയോടെ 100-ാം വാര്‍ഷികത്തിലേക്ക്) കെ. മോയിന്‍കുട്ടി മാസ്റ്റര്‍ (എസ്. കെ. ഐ. എം. വി. ബോര്‍ഡും പദ്ധതികളും), ശരീഫ് റഹ്മാനി പട്ടര്‍ക്കുളം (ഖുര്‍ആന്‍ പഠനവും പാരായണവും), നൗഫല്‍ വാഫി ഫാറൂഖ് കോളേജ് (മനഃശാസ്ത്ര സമീപനം), ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് (ഉപരിപഠനം സാദ്ധ്യതകള്‍), പി. കെ. മൂസക്കുട്ടി ഹസ്രത്ത് (ത്വരീഖത്ത് സത്യവും മിഥ്യയും) വിഷയം അവതരിപ്പിക്കും.

3 മണിക്ക് നടക്കുന്ന സമാപന സെഷന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്യും. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി. കെ. പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ അദ്ധ്യക്ഷനാകും. നാസര്‍ ഫൈസി കൂടത്തായി, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ആര്‍. വി. കുട്ടിഹസ്സന്‍ ദാരിമി, കെ. അബ്ദുല്‍ബാരി ബാഖവി, എന്‍. അബ്ദുല്ല മുസ്‌ലിയാര്‍, യു. കെ. അബ്ദുല്ലത്തീഫ് മൗലവി, എം. അബ്ദുറഹിമാന്‍ മാസ്റ്റര്‍ പ്രസംഗിക്കും.
- Samasthalayam Chelari