സൗദി ശരീഅത്ത് ഐക്യദാര്‍ഢ്യ സംഗമം ഒക്‌ടോബര്‍ 12ന്‌ - SKIC സൗദി നാഷണല്‍ കമ്മിററി

റിയാദ്: ഭരണഘടന നല്‍കുന്ന പൗരാവകാശങ്ങളെ ഹനിക്കുന്ന കോടതി വിധികള്‍ക്കും ഓര്‍ഡിനന്‍ സുകള്‍ക്കുമെതിരെ ഒക്‌ടോബര്‍ പതിമൂന്നിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ കോഴിക്കോട് നടക്കുന്ന ശരീഅത്ത് സംരക്ഷണ റാലിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് എസ് കെ ഐ സി ഒക്‌ടോബര്‍ പത്രണ്ടിന് സൗദിയിലെ വിവിധ കേന്ദ്രങ്ങളില്‍ ശരീഅത്ത് ഐക്യദാര്‍ഢ്യ സംഗമം നടത്തും ഇതിന്റെ ഭാഗമായി സെമിനാര്‍, സിംബോസിയം, തുടങ്ങിയവ നടക്കും മത സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ഐക്യദാര്‍ഢ്യ സംഗമത്തില്‍ മുത്തലാഖ്, സ്വവര്‍രതി, വിവാഹേതരലൈംഗീക ബന്ധം ഇവയിലെ കോടതി വിധികള്‍ സൃഷ്ടിക്കുന്ന ദുരന്തങ്ങളും ഭരണഘടനക്ക് നേരെ നടക്കുന്ന കയ്യേററങ്ങളും ഇസ്‌ലാമിക വീക്ഷണവും ചര്‍ച്ച ചെയ്യും. പത്രണ്ടിന് നടക്കുന്ന ശരീഅത്ത് ഐക്യദാര്‍ഢ്യ സംഗമത്തേട് സഹകരിക്കണമെന്ന് സൗദി നാഷണല്‍ കമ്മിററി ഭാരവാഹികളായ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കുട്ടി ഒളവട്ടൂര്‍, സെയ്തു ഹാജി മുന്നിയൂര്‍, ഉബൈദുളള തങ്ങള്‍ മേലാററൂര്‍, ഇബ്രാഹീം ഓമശ്ശേരി, സുബൈര്‍ ഹുദവി കുപ്പം തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു.
- Aboobacker Faizy