34 പേര്‍ക്ക് നാളെ ഹിഫ്‌ള് പട്ടം നല്‍കും

മമ്പുറം സയ്യിദ് അലവി തങ്ങളുടെ ആത്മീയ തണലില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ മുപ്പത്തിനാല് വിദ്യാര്‍ത്ഥികള്‍ നാളെ ഹാഫിള് പട്ടം ഏറ്റുവാങ്ങും. മമ്പുറം ആണ്ട്ുനേര്‍ച്ചയുടെ ഭാഗമായി നാളെ രാത്രി നടക്കുന്ന പ്രാര്‍ത്ഥനാ സദസ്സില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി. കെ ആലിക്കുട്ടി മുസ്ലിയാര്‍ സനദ് കൈമാറും. ഫിഫള് പഠനത്തിന് ശേഷം ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ് ഈ വിദ്യാര്‍ത്ഥികള്‍.
2006 ലാണ് ദാറുല്‍ഹുദായില്‍ പ്രവര്‍ത്തിച്ചിരുന്ന ഹിഫ്‌ള് കോളേജ് മമ്പുറം മഖാമിന് സമീപത്തേക്ക് മാറ്റിയത്. നിരവധി ദേശീയ അന്തര്‍ദേശീയ ഖുര്‍ആന്‍ ഹോളി മത്സരങ്ങളില്‍ മമ്പുറത്തെ ഹാഫിളീങ്ങള്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന കുവൈറ്റ് ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്, 2014 ലെ ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്,2009 ലെ കൈറോ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് തുടങ്ങിയ മത്സരങ്ങളില്‍ മമ്പുറം ഹിഫള് കോളേജ് വിദ്യാര്‍ത്ഥികളാണ് രാജ്യത്തെ പ്രതിനിധീകരിച്ചത്. caption: നാളെ ഹിഫ്ള് സനദ് നല്‍കപ്പെടുന്ന മമ്പുറം ഹിഫ്ള് കോളേജില്‍ നിന്നും പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികള്‍
- Mamburam Andunercha