ചേളാരി: ബഹുസ്വര സമൂഹത്തെ ഉള്‍ക്കൊണ്ടും മാനിച്ചുമാണ് ലോകത്തുടനീളം മതപ്രബോധനം നടന്നിട്ടുള്ളതെന്ന് കോഴിക്കോട് ഖാസിയും സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. സമസ്താലയത്തില്‍ നടന്ന എസ് കെ എസ് എസ് എഫ് ത്വലബാ വിംഗ് സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഹുസ്വരതയെ തിരസ്‌കരിക്കുന്ന പ്രബോധന ശൈലി മതത്തെ തെറ്റുദ്ധരിപ്പിക്കുന്നതാണ്. പാരമ്പര്യ ഇസ് ലാമിന്റ പ്രബോധന രീതിക്ക് ഇന്ന് സ്വീകാര്യത വര്‍ദ്ധിച്ചിരിക്കുകയാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ത്വലബാ വിംഗ് സംസ്ഥാന എക്‌സിക്യുട്ടീവ് ക്യാമ്പ് ആഗസ്റ്റ് 10 ന് കോഴിക്കോട് നടക്കും. സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ അധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍, ഇബാദ് സംസ്ഥാന കണ്‍വീനര്‍ ശാജി ശമീര്‍ അസ്ഹരി, അറബിക് കോളേജസ് അലുംനി കോ - ഓര്‍ഡിനേഷന്‍ ചെയര്‍മാന്‍ ഡോ.അബ്ദുറഹിമാന്‍ ഫൈസി മുല്ലപ്പള്ളി പ്രസംഗിച്ചു. സി.പി.ബാസിത് ഹുദവി സ്വാഗതവും ജുറൈജ് കണിയാപുരം നന്ദിയും പറഞ്ഞു.
ഫോട്ടോ: എസ് കെ എസ് എസ് എഫ് ത്വലബാ വിംഗ് സംസ്ഥാന കണ്‍വെന്‍ഷന്‍ ചേളാരി സമസ്താലയത്തില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യുന്നു.
- https://www.facebook.com/SKSSFStateCommittee/