കോഴിക്കോട്: ദുല്‍ഖഅദ് 29നു മാസപ്പിറവി കണ്‌ടതായി വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ ദുല്‍ഹിജ്ജ: ഒന്ന് ഒക്‌ടോബര്‍ 28 ന് ശനിയാഴ്‌ച ആരംഭിച്ചുവെന്നും തദടിസ്ഥാനത്തില്‍ കേരളത്തില്‍ ബലിപെരുന്നാള്‍ നവംബര്‍ ഏഴിന് തിങ്കളാഴ്‌ചയായിരിക്കുമെന്നും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, മലപ്പുറം ഖാസി ഒ പി എം മുത്തുക്കോയതങ്ങള്‍ എന്നിവര്‍ പ്രഖ്യാ പിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ നേതാക്കളും മറ്റു മുസ്ലിം സംഘടനാ നേതാക്കളും അപ്രകാരം അറിയിച്ചിട്ടുണ്ട്. ഈ ക്രമത്തില്‍ അറഫ നോമ്പ് അനുഷ്ടിക്കേണ്ടത് ഞായറാഴ്ച യായിരിക്കും.
അതെ സമയം മാസപ്പിറവി ദൃശ്യമായതിന്‍റെ അടിസ്ഥാനത്തില്‍ സൗദി അറേബ്യയിലും പരിസര ഗള്‍ഫ് രാഷ്ട്രങ്ങളിലും ബലിപെരുന്നാള്‍ 6 ന് ഞായറാഴ്ചയാണ്. സൗദി അറേബ്യയിലെ സുപ്രീം ജുഡിഷ്യറി കൗണ്‍സിലാണ് ഇക്കാര്യം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.