സമസ്ത തൊണ്ണൂറാം വാർഷികം ആലപ്പുഴ സമ്മേളനത്തിന്റെ സമ്മേളന വേദിയുടെ 3D മാക്സ് ഡിസൈനിങ് അടക്കം സമസ്തയുടെ നിരവധി സമ്മേളന ലോഗോക്ക് രൂപം നൽകിയ മൻസൂർ എടത്തിൽ ആണ് ലോഗോ രൂപകൽപ്പന ചെയ്തത്. എസ് കെ എസ് എസ് എഫ് ഓൺലൈൻ ഖാഫില പ്രവർത്തകൻ കൂടിയാണ് മൻസൂർ. എസ്. കെ. എസ്. എസ്. എഫ് ഓൺലൈൻ ഖാഫിലയുടെ അഡിമിനും എസ്. ഐ. സി ജിദ്ദ സെന്റ്രൽ കമ്മിറ്റിയുടെ ഉന്നതാധികാരി സമിതി അംഗവുമായ ഉസ്മാൻ എടത്തിലിന്റെ മകനാണ മൻസൂർ.
പശ്ചാത്തലത്തിലെ നേർ രേഖാ ജാലകങ്ങളും നക്ഷത്രങ്ങളും അറബ് ഇസ്ലാമിക പാരമ്പര്യ ചിഹ്നങ്ങളിൽ ആധുനിക ഗ്രാഫിക്സ് സങ്കലനം നടത്തി ഇസ്ലാമിക ലോകത്തിന്റെ പാരമ്പര്യത്തെയും ട്രെൻഡുകളെയും ഒരേപോലെ ഉൾക്കൊള്ളിച്ചാണ് ലോഗോ നിർമ്മിച്ചിരിക്കുന്നത്. മിഹ്റാബ് ആകൃതിയിൽ മുകൾ ഭാഗത്തെ മൂന്നു വർണ്ണങ്ങളിൽ നൽകിയ ത്രിമാന ചിത്രം സമസ്ത പതാക സൂചകവും ഉൾക്കൊന്നുണ്ട്.
നേരത്തെ സഊദിയിലെ വിവിധ സമസ്ത സംഘടനകളെ ലയിപ്പിച്ചു രണ്ടാഴ്ച മുൻപാണ് സമസ്ത ഇസ്ലാമിക് സെന്റർ പ്രഖ്യാപനം നടത്തിയത്. ഒറ്റ സംഘടനയായി പ്രഖ്യാപിച്ച എസ് ഐ സി യുടെ വിവിധ പ്രവിശ്യ, സെൻട്രൽ കമ്മിറ്റികൾ രൂപീകൃതമായിക്കഴിഞ്ഞിട്ടുണ്ട്.
- Alavikutty Olavattoor - Al-Ghazali