എസ് എം കെ തങ്ങള്‍ അനുസ്മരണം ഇന്ന് (25/09/2018)

തൃശൂര്‍: സൗമ്യമായ പെരുമാറ്റം, എളിമയാര്‍ന്ന ജീവിതം, ബന്ധങ്ങളിലെ സൂക്ഷമത, ചുരുങ്ങിയ വാക്കുകളിലെ പ്രഭാഷണം, മികവാര്‍ന്ന നേതൃപാടവം തുടങ്ങി ഒരുപാട് വിശേഷണങ്ങള്‍ക്ക് ഉടമയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റുമായിരുന്ന മര്‍ഹൂം എസ് എം കെ തങ്ങളുടെ അനുസ്മരണ പരിപാടി ഇന്ന് ഉച്ചക്ക് 2 മണിക്ക് തൃശൂര്‍ ടൗണ്‍ ഹാളില്‍ വച്ച് നടത്തപ്പെടുന്നു. സമസ്ത കേരള ജമഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം, ജില്ലാ പ്രസിഡന്റ് തുടങ്ങി സംഘടനാപരമായും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.

അനുസ്മരണ സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി ശൈഖുനാ കെ ആലിക്കുട്ടി ഉസ്താദ് മുഖ്യപ്രഭാഷണം നടത്തും. സമസ്ത മുശാവറ അംഗം ശൈഖുനാ ചെറുവാളൂര്‍ ഹൈദ്രേസ് മുസ്ലിയാര്‍ പ്രാര്‍ത്ഥനാ സദസ്സന് നേതൃത്വം നല്‍കും. ഓണമ്പിള്ളി മുഹമ്മദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തും. പി ടി കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍, നാസര്‍ ഫൈസി തിരുവത്ര, എന്‍ പി അബ്ദുല്‍ കരീം ഫൈസി, ബഷീര്‍ ഫൈസി ദേശമംഗലം, ഹംസ ബിന്‍ ജമാല്‍ റംലി, ശറഫുദ്ദീന്‍ മൗലവി വെന്മേനാട്, വി എം ഇല്യാസ് ഫൈസി, ഹുസൈന്‍ ദാരിമി അകലാട്, അന്‍വര്‍ മുഹിയുദ്ദീന്‍ ഹുദവി, പി എസ് മുഹമ്മദ് കുട്ടി ബാഖവി, സുലൈമാന്‍ ദാരിമി ഏലംകുളം, അബ്ദുല്ലത്തീഫ് ഹൈതമി, ത്രീസ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി, ഇസ്മായീല്‍ റഹ്മാനി, ആര്‍ വി സിദ്ധീഖ് മുസ്ലിയാര്‍, പി എ സെയ്തുമുഹമ്മദ് ഹാജി, ഹൈദര്‍ ഹാജി ചാമക്കാല, ശഹീര്‍ ദേശമംഗലം, വി എം മഹ്‌റൂഫ് വാഫി, അഡ്വ: ഹാഫിള് അബൂബക്കര്‍ സിദ്ധീഖ്, തുടങ്ങിയവര്‍ സംബന്ധിക്കും.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur