തലമുറകള്‍ക്ക് സന്മാര്‍ഗം കാണിക്കലും അശരണരെ സഹായിക്കലും നമ്മുടെ ബാദ്ധ്യത : സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

ചേളാരി: തലമുറകള്‍ക്ക് സന്മാര്‍ഗം കാണിച്ച് കൊടുക്കലും അശരണരെ സഹായിക്കലും നമ്മുടെ ബാദ്ധ്യതയാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ പറഞ്ഞു. ചേളാരി സമസ്താലയത്തില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സംഘടിപ്പിച്ച റെയ്ഞ്ച് സെക്രട്ടറിമാരുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുനബിയും സഹാബത്തും കാണിച്ചു തന്ന അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ പാന്ഥാവിലൂടെ സമുദായത്തെ നയിക്കുകയെന്ന ഉത്തരവാദിത്തമാണ് മുഅല്ലിംകള്‍ നിര്‍വ്വഹിക്കുന്നത്. നീതിപീഠങ്ങളുടെ സമീപനവും ഭരണകൂടങ്ങളുടെ ഇടപെടലും വിശ്വാസികളെ വേദനിപ്പിക്കുന്നതാവരുതെന്നും അദ്ദേഹം പറഞ്ഞു.

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാ,സ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, എം.എം മുഹ്‌യദ്ദീന്‍ മൗലവി, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, എം.എ ചേളാരി പ്രസംഗിച്ചു. ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍ സ്വാഗതവും കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ഫോട്ടോ: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ചേളാരി സമസ്താലയത്തില്‍ സംഘടിപ്പിച്ച റെയ്ഞ്ച് സെക്രട്ടറിമാരുടെ സംഗമം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.
- Samasthalayam Chelari