മലപ്പുറം : ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക്
യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി മഹാസമ്മേളനത്തില്‍ 150 ഹുദവി യുവ പണ്ഡിതന്മാര്‍
ബിരുദം ഏറ്റുവാങ്ങും. ദാറുല്‍ ഹുദാ വിഭാവനം ചെയ്യുന്ന 12 വര്‍ഷത്തെ മതഭൗതിക സമന്വയ
വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള
യുവപണ്ഡിതര്‍ പ്രബോധന വീഥിയിലിറങ്ങുന്നത്. സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന
ചടങ്ങില്‍ ദാറുല്‍ ഹുദാ ചാന്‍സലര്‍ ഹൈദരലി ശിഹാബ് തങ്ങള്‍ ബിരുദ ദാനവും
പ്രോ.ചാന്‍സലര്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ബിരുദ ദാന പ്രഭാഷണവും
നടത്തും.
കര്‍ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്‌ട്ര, ബീഹാര്‍, ഉത്തര്‍പ്രദേശ്
തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ദാറുല്‍ ഹുദാ നാഷണല്‍
ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഫോര്‍ കണ്ടംപററി ഇസ്‌ലാമിക് സ്റ്റഡീസില്‍ പഠനം
പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളും സമ്മേളനത്തില്‍ ബിരുദം ഏറ്റുവാങ്ങും. സയ്യിദലവി
മൗലദ്ദവീല ഹിഫ്‌സുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ
ഹാഫിളീങ്ങളേയും സമ്മേളനത്തില്‍ ആദരിക്കും.