ജില്ലകൾ ഒരുങ്ങി;.."സന്നദ്ധ സേവനത്തിനൊരു യുവ ജാഗ്രത" SKSSF വിഖായ 'ഡേ നാളെ (ഞായര്‍)
കോഴിക്കോട്: 'സന്നദ്ധ സേവനത്തിനൊരു യുവ ജാഗ്രത' എന്ന പ്രമേയവുമായി എസ് കെ എസ് എസ് എഫ് വിഖായക്കു കീഴില്‍ നടത്തുന്ന വിഖായ 'ഡേ' നാളെ (ഞായര്‍) ആചരിക്കും. കേരളത്തിലെ മുഴുവന്‍ ജില്ലകളിലും വിപുലമായ രീതിയില്‍ ദിനാചരണം നടക്കും. സെമിനാറുകള്‍, ബ്ലഡ് ഡൊണേഷന്‍ ഗ്രൂപ്പുകള്‍, വിഖായാ വളണ്ടിയേഴ്‌സ് മാര്‍ച്ച്, സൈറ്റ് ലോഞ്ചിഗ്, ലഘുലേഖ വിതരണം, പൈതൃക സദസ്സുകള്‍, എക്‌സിബിഷന്‍, ശുചീകരണ യജ്ഞം, ലഹരി വിരുദ്ധ ബോധവത്ക്കരണം തുടങ്ങിയ പരിപാടികള്‍ ദിനാചരണത്തിന്റെ ഭാഗമായി നടക്കും. യോഗത്തില്‍ റഫീഖ് അഹമ്മദ് തിരൂര്‍ അദ്ധ്യക്ഷത വഹിച്ചു. നിശാദ് പട്ടാമ്പി, അബ്ദുല്‍ ഖാദര്‍ കണ്ണൂര്‍, ഷര്‍ഹബീല്‍ മഅ്‌റൂഫ്, ശിഹാബ് കുഴിഞ്ഞളം, അന്‍വര്‍ നല്ലളം എന്നിവര്‍ സംബന്ധിച്ചു. കണ്‍വീനര്‍ ജലീല്‍ ഫൈസി അരിമ്പ്ര സ്വാഗതവും സലാം മുക്കോണം നന്ദിയും പറഞ്ഞു.
കബീര്‍ ബാഖവിയുടെ മതപ്രഭാഷണ പരമ്പര നാളെ മുതല്‍; എം.പി.ആദില്‍ അസൂമി ഉദ്‌ഘാടനം ചെയ്യും
മനാമ: പ്രമുഖ വാഗ്മിയും യുവ പണ്‌ഢിതനുമായ ഹാഫിള് അഹ്‌മദ് കബീര്‍ ബാഖവി യുടെ ദ്വിദിന മത പ്രഭാഷണ പരമ്പരക്ക് നാളെ(ശനിയാഴ്‌ച) മുതല്‍ ബഹ്‌റൈന്‍ കേരളീയ സമാജം ഓഡിറ്റോറിയത്തില്‍ തുടക്കമാവും.
സമസ്‌ത കേരള സുന്നീ ജമാഅത്ത് ഗുദൈബിയ ഹൂറാ ഏരിയാ കമ്മറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന മത പ്രഭാഷണ പരമ്പര ബഹ്‌റൈന്‍ പാര്‍ലിമെന്റ് അംഗം ആദില്‍ അബ്‌ദുറഹ്‌മാന്‍ അല്‍ അസൂമി എം.പി. ഉദ്‌ഘാടനം ചെയ്യും.
സമസ്‌ത കേരള സുന്നിജമാഅത്ത് പ്രസിഡന്റും സ്വാഗത സംഘം മുഖ്യരക്ഷാധികാരിയുമായ സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ തേങ്ങാപട്ടണം അദ്ധ്യക്ഷത വഹിക്കും.
കേരളത്തിനകത്തും പുറത്തും വിശ്വാസികള്‍ തടിച്ചു കൂടുന്ന പ്രമുഖ പ്രഭാഷകനായ അഹ്‌മദ് കബീര്‍ ബാഖവി യുടെ പ്രഭാഷണം ശ്രവിക്കാന്‍ പ്രത്യേക വാഹനങ്ങളിലായി ബഹ്‌റൈനിലെ വിവിധ ഏരിയകളില്‍ നിന്നായി, സ്‌ത്രീ പുരുഷ ഭേദമന്യെ നിരവധി പേരാണ് എത്തുന്നത് എന്നതിനാല്‍ ബഹ്‌റൈനിലെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ സ്‌കൈ ഇന്റര്‍നാഷണല്‍, ദുബൈ ഗോള്‍ഡ് എന്നിവയുടെ സഹകരണത്തോടെ വിപുലമായ സൌകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പതിവ് വേദികളില്‍ നിന്നും വ്യത്യസ്‌തമായി ഹാളിനകത്തും പുറത്തും പ്രഭാഷകനെ വ്യക്തമായി കാണാനും കേള്‍ക്കാനും കഴിയുന്ന വിധമുള്ള ഡിജിറ്റല്‍ സൌകര്യമുള്ള ഡിസ്‌പ്ലെ സിസ്റ്റവും ഇതിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്.
ശനിയാഴ്‌ച മുതല്‍ ദിവസവും രാത്രി 8.മണി മുതല്‍ ആരംഭിക്കുന്ന മത പ്രഭാഷണ പരമ്പര വിജയിപ്പിക്കാനായി സമസ്‌ത കേരള സുന്നി ജമാഅത്തിന്റെയും പോഷക സംഘടനകളുടെയും കീഴില്‍ 101 അംഗ സ്വാഗത സംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0097333257944.
മഹല്ലിലെ പ്രശ്‌നങ്ങള്‍ : അക്രമികള്‍ എത്ര ഉന്നത ബന്ധമുള്ളവാരാണെങ്കിലും സംരക്ഷിക്കില്ല : മുഖ്യമന്ത്രി
കാസര്‍കോട് : പള്ളികളും മദ്രസകളും അടക്കമുള്ള ആരാധനാലയങ്ങളില്‍ വിഭാഗീയത ഉണ്ടാക്കാനും അത് വഴി അക്രമം അഴിച്ച് വിടുകയും ചെയ്യുന്നവര്‍ എത്ര ഉന്നത ബന്ധമുള്ളവരാണെങ്കിലും അത്തരക്കാരെ സംരക്ഷിക്കില്ലെന്നും നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വന്ന് മതിയായ ശിക്ഷ വാങ്ങികൊടുക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സുന്നി നേതാക്കളുമായി കാസറകോട്ട് നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി.
ജില്ലയില്‍ ഐക്യത്തോടുകൂടി നീങ്ങുന്ന മഹല്ലുകളില്‍ ഒരു ഖാസി ഉണ്ടായിരിക്കെ മറ്റൊരു ഖാസിയെ നിയമിച്ചും യഥാര്‍ത മഹല്ല് കമ്മിറ്റി ഉണ്ടായിരിക്കെ ഗ്രൂപ്പ് താല്‍പര്യം സംരക്ഷിക്കാന്‍ സമാന്തര മഹല്ല് കമ്മിറ്റി ഉണ്ടാക്കുകയും അതിന്റെ കീഴില്‍ പുതിയ ഖത്തീബിനെ നിയമിക്കുകയും ചെയ്ത് നാടുകളില്‍ ഭിന്നതയും പ്രശ്‌നവും ഉണ്ടാക്കി കാന്തപുരം ഗ്രൂപ്പ് തങ്ങളുടെ സ്വാധീന മേഘലകളില്‍ പള്ളികള്‍ പൂട്ടിപ്പിക്കുകയും മദ്രസകള്‍ക്ക് ഇടച്ചുവര് വെപ്പിക്കുകയും ചെയ്യുന്നതിനെ പ്രതിരോധിച്ചതിന്റെ പേരില്‍ മഹല്ല് ഭാരവാഹികളെ അടിച്ച് പരിക്കേല്‍പ്പിക്കുകയും വധിക്കാന്‍ശ്രമിക്കുക വരെ ചെയ്തിട്ടുണ്ട്.
അത്തരക്കാര്‍ക്കെതിരെ 307 വകുപ്പ് ചേര്‍ത്ത് വധശ്രമത്തിന്ന് എഫ്.ഐ.ആര്‍.രജിസ്റ്റര്‍ ചെയ്തിട്ടും പ്രതികളെ സമ്മര്‍ദ്ദത്തിന്ന് വഴങ്ങി പോലീസ് അറസ്റ്റ് ചെയ്യുന്നില്ല.അക്രമികള്‍ സൗര്യജീവിതം തകര്‍ത്ത് നാട്ടില്‍ വിലസുമ്പോഴും പോലീസ് ഉദ്യോഗസ്ഥര്‍ അവര്‍ ഒളിവിലാണെന്ന് പറഞ്ഞ് കയ്യൊഴിയുകയാണെന്നും നേതാക്കള്‍ മുഖ്യമന്ത്രിയോട് പറഞ്ഞു.
വിയജത്തിന്റെ അനിവാര്യതയാണ് ആത്മവിശ്വാസം ഡോ: യഹ്‌യാഖാന്‍
റിയാദ് : ടെക്‌നോളജിയുമായി പിറന്നു വീഴുന്ന പുതിയ തലമുറയെ ആത്മവിശ്വാസം നല്‍കി കരുത്തരാക്കാനും സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് പറന്നുയരാനും പര്യപ്തരാ ക്കണമെന്നും മോബൈലിന്റെയും ഇന്റര്‍നെ റ്റിന്റെയും ഉപയോഗം വഴിതെ റ്റുന്നില്ലന്ന് ഉറപ്പ് വരുത്താന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും പ്രശസ്ഥത കൗണ്‍സിലറും കാര്‍പ്പ് എടുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാനുമായ ഡോ. യഹ്‌യാഖാന്‍ കോഴിക്കോട് പറഞ്ഞു. എസ് കെ ഐ സി റിയാദ് സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് എടുക്കുകയായിരുന്നു അദ്ധേഹം.
ജീവിത വിജയങ്ങള്‍ കീഴടക്കാന്‍ അക്കാദമിക്ക് യോഗ്യതയെപ്പോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് അത്മവിശ്വാസംഎന്നും ഈ രംഗത്ത് ഉള്ള അപര്യാപ്തതയാണ് പല രംഗത്തും മലയാളികള്‍ തഴയപ്പെടുവാന്‍ ഉള്ള കാരണം എന്നും അദ്ദേഹം തുടര്‍ന്നു. സമൂഹത്തെ തിരിച്ചറിയാതെ പുതുതലമുറ വളരുകയാണെങ്കില്‍ അത് പരാജയത്തിലേക്കുള്ള വഴി തുറക്കപ്പെടുമെന്നും ഡോക്ടര്‍ സൂചിപ്പിച്ചു.
ഒരു ശതമാനം കുട്ടികള്‍ സമൂഹത്തില്‍ മന്ദബുദ്ധികളായിയാണ് ജനക്കുന്നത്. പക്ഷെ കഴിച്ചുള്ള കുട്ടികളുടെ കഴിവുകള്‍ അവര്‍ക്കോ രക്ഷിതാക്കള്‍ക്കോ തിരിച്ചറിയാതെ പോവുന്നത് കൊണ്ട് യധാര്‍ത്ഥ നേട്ടങ്ങളിലെത്താന്‍ കഴിയുന്നില്ല. കുടുംബവും അവരുടെ കഴിവുകള്‍ തിരിച്ചറിയാതെ വളരുന്നത് കൊണ്ട് അവരൂടെ ജീവിത ലക്ഷ്യങ്ങള്‍ വിജയത്തിലെത്തിക്കാന്‍ കഴിയാതെ പോവുകയാണെന്നും അദ്ധേഹം സൂചിപ്പിച്ചു.
ശംസുല്‍ ഉലമ അനുസ്മരണം ഇന്നു മുതല്‍ ബെളിഞ്ചയില്‍
ബദിയടുക്ക: ബെളിഞ്ചം ശാഖ എസ്.വൈ.എസ് -എസ്.കെ. എസ്.എസ്.എഫ് സംയുക്ത അഭിമുഖ്യത്തിലുള്ള ശംസുല്‍ ഉലമ അനുസ്മരണവും മത പ്രഭാഷണവും മാര്‍ച്ച് 28,29 തീയ്യതികളില്‍ ബെളിഞ്ച ഹദ്ദാദ് നഗറില്‍ വെച്ച് സംഘടിപ്പിക്കാന്‍ ശാഖ കമ്മിറ്റി യോഗം തീരുമാനിച്ചു.പരിപാടിയില്‍ കാസറകോട് സംയുക്ത ഖാസി പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാര്‍, സയ്യിദ് ഹംസ ബാഫഖി തങ്ങള്‍, കാന്തപുരം അബ്ദുല്‍ ബാരി ബാഖവി, അഷ്‌റഫ് അഷ്‌റഫി പന്താവൂര്‍, സിറാജുദ്ധീന്‍ ദാരിമി കക്കാട് തുടങ്ങിയവര്‍ സംബന്ധിക്കും.
യോഗത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ മൊയ്തീന്‍കുട്ടി ബൈരമൂല അധ്യക്ഷത വഹിച്ചു. എസ്.കെ. എസ്.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉദ്ഘാടനം ചെയ്തു.അബദുല്ല അലാബി,ബി.എം അഷ്‌റഫ്, അബ്ദുല്ല ഗോളിക്കട്ട, ലത്തീഫ് നാരമ്പാടി, അസീസ് ദര്‍ക്കാസ്, ശരീഫ് നെല്ലിത്തടുക്ക,റഹ്മാന്‍ ബങ്കിളിക്കുന്ന്, നാസര്‍ ചംബ്രമഞ്ചാല്‍, ഹസ്സന്‍ കുഞ്ഞി ദര്‍ക്കാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
കുവൈത്ത് ''അൽ മഹബ്ബ 2014''; നൗഷാദ് ബാഖവിയുടെ പ്രഭാഷണം ഇന്ന്; സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള് ഉദ്ഘാടനം ചെയ്യും
സമസ്ത പ്രസിഡണ്ട് ശൈഖുനാ ആനക്കര ഉസ്താദ് പങ്കെടുക്കും
അബ്ബാസിയ്യ : കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സിൽ പതിനഞ്ചാം വാർഷികം പ്രമാണിച്ച് സംഘടിപ്പിക്കുന്ന അൽ മഹബ്ബ 2014; പ്രഭാഷണവും ദുആ സമ്മേളനവുംആരംഭിച്ചു.
അബ്ബാസിയ്യ ഉമറലി ശിഹാബ് തങ്ങൾ നഗറിൽ (ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയം) മാർച്ച് 27, 28 തിയ്യതികളിൽ നടക്കുന്ന പരിപാടിയിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ഉസ്താദ് കോയക്കുട്ടി മുസ്ലിയാർ ആനക്കര, തെന്നിന്ത്യയിലെ പ്രമുഖ പ്രഭാഷകൻ നൗഷാദ് ബാഖവി ചിറയിൻകീഴ്, അബ്ദുൽ സലാം മുസ്ലിയാർ വാണിയന്നുർ, SYS സംസ്ഥാന വൈസ് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി എന്നിവരാണ് സംബന്ധിക്കുന്നത്.
മാർച്ച് 27 ന് (വ്യാഴാഴ്ച) നടക്കുന്ന ദുആ സമ്മേളനത്തിന് ഉസ്താദ് കോയക്കുട്ടി മുസ്ലിയാർ നേത്രത്വം നൽകും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള് ഉദ്ഘാടനം ചെയ്യും. നൗഷാദ് ബാഖവി ചിറയിൻകീഴ് മുഖ്യ പ്രഭാഷണം നിർവഹിക്കും.
മാർച്ച് 28 ന് (വെള്ളിയാഴ്ച) നടക്കുന്ന ഉസ്താദ് നൗഷാദ് ബാഖവിയുടെ പ്രഭാഷണം ഉസ്താദ് കോയക്കുട്ടി മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വെച്ച് സുന്നി കൗണ്‍സിൽ പ്രസിഡണ്ട് അബ്ദുൽ സലാം മുസ്ലിയാരെ ആദരിക്കും.
പരിപാടിയുടെ സ്വാഗത സംഘം യോഗത്തിൽ സയ്യിദ് നാസർ മഷ്ഹൂർ തങ്ങള്, സയ്യിദ് ഗാലിബ് മഷ്ഹൂർ തങ്ങള്, കുഞ്ഞഹമ്മദ്
‘ഗുജറാത്ത്’ മറക്കണമെന്നോ?; ത്രിശൂലത്തില്‍ കുത്തിയെടുത്ത ആ കുഞ്ഞിന് ഇപ്പോള്‍ പന്ത്രണ്ട് ആകുമായിരുന്നില്ലേ?
മുസ്‌ലിംകളോട് മാപ്പ് പറയാന്‍ തയ്യാറാണെന്ന് രാജ്നാഥ് സിംഗ് പരസ്യമായി പ്രഖ്യാപിച്ച് ഉടനെയാണ് രാജ്ദീപ് സര്‍ദേശായി ബിജെപി നേതാവ് അരുണ്‍ജയറ്റ്ലിയെ ഒരു അഭിമുഖം ചെയ്തത്. അതിലദ്ദേഹവും മുസ്ലിംകളെ മനസ്സിലാക്കുന്നതില്‍ പാര്‍ട്ടിക്ക് തെറ്റിപറ്റിയിട്ടുണ്ടെന്ന് തുറന്നുപറഞ്ഞു. (പാര്‍ട്ടിയെ മനസ്സിലാക്കുന്നതില്‍ മുസ്ലിംകള്‍ക്ക് തിരിച്ചും.)അധികാരത്തില്‍ വന്നാല്‍ മുസ്ലിംകള്‍ക്ക് വേണ്ടി പല പദ്ധതികളും നടപ്പാകുമെന്നു വരെ പറയുന്നുണ്ട് ആ അഭിമുഖത്തിലദ്ദേഹം. സിംഗ് മാപ്പ് പറയാമെന്ന് പറഞ്ഞത് ഗുജറാത്ത് കലാപത്തെ ഉദ്ദേശിച്ചല്ലെന്ന് ഡല്‍ഹിയിലെ പാര്‍ട്ടിയുടെ ദേശീയ ഓഫീസ് അടുത്ത ദിവസം തന്നെ പത്രപ്രസ്താവന ഇറക്കിയിരുന്ന കാര്യം മറച്ചുവെക്കുന്നില്ല. എന്നാല്‍ കൌതുകകരമെന്ന് പറയട്ടെ, മോഡി അതെ കുറിച്ച് ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ല. സിംഗിനോ അനുകൂലിച്ചോ പ്രതികൂലിച്ചോ.
ദിവസങ്ങള്‍ക്കു മുമ്പാണ് എന്‍ഡിടിവിയുടെ സഹകരണത്തോടെ ഫൈസ്ബുക്ക് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രമാണിച്ച് candidate-2014 എന്ന് പ്രത്യേക പരിപാടി നടത്തിയത്.
സആദ കോളേജ് ബില്‍ഡിംഗ് : പ്രവൃത്തി ഉദ്ഘാടനം ഇന്ന്
വാരാമ്പറ്റ: വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ കീഴില്‍ വാരാമ്പറ്റയില്‍ പ്രവര്‍ത്തിച്ചു വരുന്ന സആദ ഇസ്‌ലാമിക് & ആര്‍ട്‌സ് കോളേജിനു വേണ്ടി പുതുതായി നിര്‍മ്മിക്കുന്ന അക്കാദമിക് ബ്ലോക്കിന്റെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് (വ്യാഴം) വൈകുന്നേരം 4 മണിക്ക് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.
സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും.
ഖാസിം ദാരിമി പന്തിപ്പൊയില്‍ പ്രഭാഷണം നടത്തും. കബീര്‍ ഫൈസി, അലി ഹൈത്തമി, ആരിഫ് വാഫി, ഷൗക്കത്തലി മാസ്റ്റര്‍, സിറാജുദ്ദീന്‍ ഫൈസി, പി എ ആലി ഹാജി, പി അബൂബക്കര്‍ ഹാജി സംബന്ധിക്കും.
സൈനുല്‍ ഉലമക്കുവേണ്ടി പ്രാര്‍ത്ഥിക്കുക: സമസ്‌ത
കോഴിക്കോട്: അസുഖബാധിതനായി ചികിത്സയില്‍ കഴിയുന്ന സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജന.സെക്രട്ടറി സൈനുല്‍ഉലമാ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാരുടെ രോഗ ശമനത്തിന് വേണ്ടി ഇന്ന് മദ്‌റസകളില്‍ പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ മുഴുവന്‍ മദ്‌റസാ മാനേജ്‌മെന്റ് കമ്മറ്റികളോടും, മുഅല്ലിംകളോടും സമസ്‌ത നേതാക്കള്‍ ആഹ്വാനം ചെയ്‌തു.
ഇതു സംബന്ധിച്ച് സമസ്‌ത ഉപാദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി തങ്ങള്‍, ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, പ്രസിഡന്റ് ആനക്കര സി.കോയക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ ഒപ്പുവെച്ച പത്രക്കുറിപ്പ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.
നേതാക്കളുടെ ആഹ്വാന പ്രകാരം മദ്‌റസകള്‍ക്കു പുറമെ നിരവധി പള്ളികളിലും സംഘടനാ ആസ്ഥാനങ്ങളിലും മത സ്ഥാപനങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനാ മജ്‌ലിസുകള്‍
നേതാക്കളുടെ ആഹ്വാന പ്രകാരം മദ്‌റസകള്‍ക്കു പുറമെ നിരവധി പള്ളികളിലും സംഘടനാ ആസ്ഥാനങ്ങളിലും മത സ്ഥാപനങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനാ മജ്‌ലിസുകള്‍
ഖാസി കേസ് പുനരന്വേഷണ ഹര്‍ജിയില്‍ സര്‍ക്കാര്‍ കക്ഷി ചേരുന്ന കാര്യം പരിഗണനയില്‍ : മുഖ്യമന്ത്രി
കാസര്‍കോട് : കോളിളക്കം സൃഷ്ടിച്ച ഖാസി കേസില്‍ സി.ബി.ഐ യുടെ പുതിയ ടീമിനെ കൊണ്ട് പുനരന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ കേരള സര്‍ക്കാര്‍ കക്ഷി ചേരുന്നതിനെ കുറിച്ച് നിയമ വിദഗ്ദ്ധരുമായി ആലോചിച്ചിട്ടുണ്ടെന്നും പ്രസ്തുത വിശയം സജീവ പരിഗണനയിലാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സുന്നി നേതാക്കളുമായി കാസറകോട്ട് നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞു.കഴിഞ്ഞയാഴ്ച്ച ഉമ്മന്‍ചാണ്ടി കാസര്‍കോട്ടെത്തിയപ്പോള്‍ ഈ വിശയവുമായി ബന്ധപ്പെട്ട് ലോകസഭാ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ട് നില്‍ക്കാന്‍ ആലോചിച്ചിരുന്ന എസ്.കെ.എസ്.എസ്.എഫ്.നേതാക്കളെ ചര്‍ച്ചക്ക് ക്ഷണിക്കുകയും സംഘടനയുടെ സമ്മര്‍ദ്ദഫലമായി റിട്ടേഡ് എസ്.പി യായിരുന്ന ഹബീബ് റഹ്മാന്‍ മുതിര്‍ന്ന പൗരന്‍മാരുടെ പ്രശ്‌നം പരിഹരിക്കുന്നതിനുളള കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു.
അന്ന് ചര്‍ച്ചയില്‍ ആവശ്യപ്പെട്ട മറ്റൊരു പ്രധാന കാര്യം ഖാസി കേസില്‍ സര്‍ക്കാറിന്റെ ഇടപെടലാണ്.അക്കാര്യത്തില്‍ നിയമപരമായ വശങ്ങള്‍ അഡ്വക്കറ്റ് ജനറല്‍ ടി.ആസിഫലിയുമായി ചര്ച്ച ചെയ്യാമെന്നും 25 ന് കാസറകോട് വരുമ്പോള്‍ വീണ്ടും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താമെന്ന് സുന്നീ നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.
എസ്.കെ.എസ്.എസ്.എഫ് ലഹരി വിരുദ്ധ സെമിനാര്‍ 28 ന് എടവണ്ണപ്പാറയില്‍
കോഴിക്കോട്: എസ്.കെ. എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ സദ്ധ വിഭാഗമായ വിഖായയുടെ കീഴില്‍ മാര്‍ച്ച് 28 ന് ലഹരി വിരുദ്ധ സെമിനാര്‍ സഘടിപ്പിക്കാന്‍ തീരുമാനിച്ചു. വിഖായ ചെയര്‍മാന്‍ ഹബീബ് ഫൈസി കോ'ോപാടം അധ്യക്ഷത വഹിച്ചു. മാര്‍ച്ച് 30 ന് നടക്കു ''വിഖായ ഡെ'' യുടെ ഭാഗമായി സെമിനാര്‍ സംഘടിപ്പിക്കുത് വൈകു 4 മണിക്ക് എടവണ്ണപ്പാറയില്‍ നടക്കു സെമിനാറില്‍ അഭിലാഷ് (ഡി.വൈ.എസ്.പി മലപ്പുറം), ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തലൂര്‍, ജബ്ബാര്‍ ഹാജി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.
ബ്ലഡ് ഡൊണേഷന്‍ ഗ്രൂപ്പുകള്‍, വിഖായ വളണ്ടിയിയേഴ്‌സ് മാര്‍ച്ച്, സൈറ്റ് ലോഞ്ചിംഗ്, സെമിനാറുകള്‍, ലഘുലേഖ വിതരണം പൈതൃക സദസ്സുകള്‍, എക്‌സിബിഷന്‍ ശുചീകരണം, ലഹരി വിരുദ്ധ ബോധവല്‍ക്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി നടക്കും അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഉദ്ഘാടനം ചെയ്തു. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ശാഹുല്‍ ഹമീദ് മേല്‍മുറി, സത്താര്‍ പന്തലൂര്‍, റഫീഖ് അഹമ്മദ് തിരൂര്‍, ഷെര്‍ഹബില്‍ മഹ്‌റൂഫ് എിവര്‍ പ്രസംഗിച്ചു. ജലീല്‍ ഫൈസി അരിമ്പ്ര സ്വാഗതവും സലാം മുക്കോണം നന്ദിയും പറഞ്ഞു.
ബഹ്‌റൈനിൽ എം.പി മാര്‍ സമസ്ത മദ്റസ സന്ദര്‍ശിച്ചു
മനാമ: ബഹ്‌റൈന്‍ എം.പിമാരായ ബഹു. അഹ്മദ്അബ്ദുല്‍വാഹിദ് അല്‍ ഖറാത്ത, ബഹു. ഹസന്‍ ഈദ് ബുഖമ്മാസ് എന്നിവര്‍ മനാമ സമസ്ത മദ്റസ സന്ദര്‍ശിച്ചു. സ്മസ്ത ബഹ്‌റൈന്‍ പ്രസിഡണ്ട് സയ്യിദ് ഫഖ്രുദ്ദീന്‍ തങ്ങള്‍, മൂസ മൗലവി വണ്ടൂര്‍, എം.സി മുഹമ്മദ് മുസ്ലിയാര്‍, ഫൈസല്‍ ദാരിമി. അബ്ദു റഹ്മാന്‍ മുസ്ലിയാര്‍, ഖാസിം മുസ്ലിയാര്‍, ഷിഹാബ് മുസ്ലിയാര്‍. വി.കെ. കൂഞ്ഞഹമദ് ഹാജി, ഷഹീര്‍ കാട്ടാമ്പള്ളി, കളത്തില്‍ മുസ്തഫ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വിദ്യാര്‍ത്ഥികളുടെ ഖുര്‍ആന്‍ പരായണ മികവ് ഞങ്ങളില്‍ സന്തോഷം ഉളവാക്കി എന്ന് എം.പി മാര്‍ അഭിപ്രായ പെട്ടു.
കേരള ഇസ്ലാമിക് ക്ലാസ് റൂം "ബുശ്റാകുമുല് യൗം"; ഇന്ന് : ''ബാങ്കു വിളി, നേരിന്റെ നിലക്കാത്ത നാദം''
കേരള ഇസ്ലാമിക് ക്ലാസ് റൂമില്‍ പ്രമുഖ പണ്ഡിത നിരയുടെ നേതൃത്വത്തില് , ഈമാന് ഇസ്ലാം, ഇഹ്സാന് ... വിഷയ വൈവിധ്യങ്ങളാല് സമ്പന്നമായ വേറിട്ടൊരു വൈജ്ഞാനിക വിരുന്ന് "ബുശ്റാകുമുല് യൗം" യു എ ഇ സമയം 9.30 മുതല് .. എല്ലാ ദിവസവും.. ഇന്ന് : (( ബാങ്കു വിളി, നേരിന്റെ നിലക്കാത്ത നാദം ))-ഉസ്താദ് അബ്ദുൽ ജലീൽ ദാരിമി, For more Details Click here.
വാര്‍ത്ത തെറ്റിദ്ധാരണാജനകം - ശൈഖുനാ കോട്ടുമല
കോഴിക്കോട് : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമസ്തയുടെ പേരില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകവും ദൗര്‍ഭാഗ്യകര വുമാണെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി ശൈഖുനാ കോട്ടുമല ടി. എം ബാപ്പു മുസ്ലിയാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പുകളില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളേയോ സ്ഥാനാര്‍തികളേയൊ വിജയിപ്പിക്കാനോ പരാജയപ്പെടുത്താനോ തീരുമാനിക്കുന്നതും ആരീതിയില്‍ നിലപാട് പ്രഖ്യാപ്പിക്കുന്നതും സമസ്തയുടെ ശൈലിയല്ല. മറിച്ചുള്ള വാര്‍ത്തകള്‍ സമസ്തയുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു
സമസ്ത നിലപാട്; ചാനൽ വാർത്ത തെറ്റിദ്ധാരണാപരം: മുസ്തഫ മുണ്ടുപാറ
കോഴിക്കോട്: കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ നടന്ന എസ്.കെ. എസ്.എസ്.എഫ് ജില്ലാ കണ്‍വെന്‍ഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക ള്‍ക്കെതിരെ സമസ്ത നിലപാട് എടുക്കുന്നു വെന്ന വിധത്തില്‍ തന്റെ പേരില്‍ ഒരു ചാനലില്‍ വന്ന വാര്‍ത്ത വസ്തുതാപരമല്ലെന്ന് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ ഒരു പ്രാദേശിക പ്രശ്‌നം ഉദ്ധരിച്ച് രാഘവന്റെയും ടി.സിദ്ധീഖിന്റെയും പേര് പരാമര്‍ശിക്കുക മാത്രമാണ് ചെയ്തത്. സിദ്ധീഖിനും ഇക്കാര്യം ബോധ്യമുള്ളതാണ്. സമസ്തയുടെ പ്രവര്‍ത്തന ങ്ങളുമായി ടി.സിദ്ധീഖ് എല്ലാകാലത്തും സഹകരിച്ചിട്ടുണ്ട്. സമസ്തയുടെ നിലപാട് വ്യക്തമാക്കേണ്ടത് സമസ്തയുടെ കേന്ദ്ര നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.
റിട്ടേഡ് എസ്.പി. ഹബീബ് റഹ്മാന്റെ രാജി സമസ്തയുടെ വിജയം : എസ്.കെ. എസ്.എസ്.എഫ്
കാസറകോട് : മംഗലാപുരം കീഴൂര്‍ സംയുക്ത ഖാസിയും സമസ്ത കേന്ദ്രമുശാവറ ഉപാദ്ധ്യക്ഷനുമായിരുന്ന ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകത്തെ മറ്റൊരു രൂപത്തില്‍ ചിത്രീകരിച്ച് അന്വേഷണം വഴി തിരിച്ച് വിട്ട റിട്ടേഡ് എസ്.പി. ഹബീബ് റഹ് മാനെ സര്‍ക്കാര്‍ മുതിര്‍ന്ന പൗരന്‍മാരെ പുനരധിവസിപ്പിക്കുന്നതിന് രൂപീകരിക്കുന്ന ബോര്‍ഡിനെ കുറിച്ച് പഠിക്കാനുള്ള കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിയമിക്കുകയും അതിനെതിരെ എസ്.കെ. എസ്.എസ്.എഫ്. പ്രതിഷേധം ശക്തമാക്കുകയും ലോകസഭ തിരഞ്ഞടുപ്പില്‍ നിസ്സഹകരണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അതിനിടയില്‍ കഴിഞ്ഞ ആഴ്ച്ച മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി കാസറകോട് എത്തിയപ്പോള്‍ സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും നേതാക്കളെ നേരിട്ട് ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയും ചര്‍ച്ചയില്‍ ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍,ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്,ഇബ്രാഹിം ഫൈസി ജെഡിയാര്‍,താജുദ്ധീന്‍ ദാരിമി പടന്ന,റഷീദ് ബെളിഞ്ചം എന്നിവര്‍ പങ്കെടുക്കുകയും ഹബീബ് റഹ് മാനെ പ്രസ്തുത സ്ഥാനത്ത് നിന്ന് മാറ്റാതെ ഒരു വിട്ടുവീഴ്ച്ചയും ഇല്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
ഉപ്പിനങ്ങാടി ഖാസിയായി ത്വാഖ അഹമ്മദ് അല്‍-അസ്ഹരി സ്ഥാനമേറ്റു
കാസര്‍കോട് : ഉപ്പിനങ്ങാടി റൈഞ്ച് മദ്രസാ മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപ്പിനങ്ങാടി മാലിക് ദിനാര്‍ മസ്ജിദിന്റെയും അനുബന്ധമായിട്ടുള്ള പത്തൊമ്പത് മസ്ജിദുകളുടെയും ഖാസിയായി കീഴൂര്‍ മംഗലാപുരം സംയുക്ത ജമാഅത്ത് , ചിക്മംഗ്ലൂര്‍, ഉടുപ്പി, ദക്ഷിണ കനറ ജില്ലാ ഖാസി ത്വാഖ അഹമ്മദ് അല്‍-അസ്ഹരി സ്ഥാനമേറ്റെടുത്തു.
മാലിക് ദിനാര്‍ മസ്ജിദ് പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ വെച്ച് നടന്ന വര്‍ണ്ണശബളമായ ബൈഅത്ത് ചടങ്ങില്‍ സമസ്ത കേരള ജം ഈയത്തുല്‍ ഉലമ സംസ്ഥാന ട്രഷററും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷം വഹിച്ചു. സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
സമസ്ത കര്‍ണ്ണാടക പ്രസിഡണ്ട് അബ്ദുള്‍ ജബ്ബാര്‍ മുസലിയാര്‍ മിത്തബയല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉപ്പനങ്ങാടി മാലിക് ദിനാര്‍ മസ്ജിദ്, കറായ, അടയ്ക്കല്‍, ആത്തൂര്‍, കൊക്കട, കോല്‍ബേ, ബദ്രോഡി, കരവല്‍, ഇരവന്താടി, അരസിനമക്കി, ആത്തൂര്‍, പദ്രമെ, അലനേരങ്കി, പെരിയടുക്ക, മാപ്പാള്, കുദ്‌നൂറ്, ദണ്ഡിബാഗിലു, മല്ലികെമജല്‍, ബങ്കേരുകട്ട എന്നീ ഇരുപത് മഹല്ലുകളാണ് ത്വാഖ അഹമ്മദ് അല്‍-അസ്ഹരിയെ ഖാസിയായി ഇന്നലെ (ഞായര്‍) ബൈഅത്ത് ചെയ്തത്.
ഹാഫിള് അഹ്‌മദ് കബീര്‍ ബാഖവിയുടെ മത പ്രഭാഷണ പരമ്പരക്ക് ബഹ്റൈനിൽ വിപുലമായ ഒരുക്കങ്ങള്‍
ഭാരവാഹികളുടെ പത്രസമ്മേളനം |
മനാമ: സമസ്‌ത കേരള സുന്നീ ജമാഅത്ത് ഗുദൈബിയ ഹൂറാ ഏരിയാ കമ്മറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ബഹ്‌റൈനിലെ ഹാഫിള് അഹ്‌മദ് കബീര്‍ ബാഖവിയുടെ ദ്വിദിന മത പ്രഭാഷണ പരമ്പരക്ക് വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
ബഹ്‌റൈനിലെ വിവിധ ഏരിയകളിലായി പ്രവര്‍ത്തിക്കുന്ന സമസ്‌ത കേരള സുന്നി ജമാഅത്തിന്റെ 13 ഓളം ഏരിയ കമ്മറ്റികള്‍ മുഖേനെ ബഹ്‌റൈനി ലുടനീളമുള്ള മുഴുവന്‍ പള്ളികളിലും സമസ്‌ത മദ്രസകളിലും പ്രചരണപരിപാടികള്‍ നടത്തും.
കേരളത്തിനകത്തും പുറത്തും നിരവധി വിശ്വാസികള്‍ തടിച്ചു കൂടുന്ന യുവ പണ്‌ഢിതനും ഹാഫിളും വാഗ്മിയുമായ അഹ്‌മദ് കബീര്‍ ബാഖവി യുടെ പ്രഭാഷണം ശ്രവിക്കാന്‍ ബഹ്‌റൈനിലെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള സഹോദരീ സഹോദര•ാര്‍ കൂടി സംബന്ധിക്കുമെന്നതിനാല്‍ സ്‌ത്രീകള്‍ക്കും പുരുഷ•ാര്‍ക്കും പ്രത്യേക ഇരിപ്പിടങ്ങളോടു കൂടെയുള്ള സദസ്സും, സദസ്സിന്റെ എല്ലാ ഭാഗത്തു നിന്നും പ്രഭാഷകനെ കാണാനും കേള്‍ക്കാനും കഴിയുന്ന വിധമുള്ള ഡിജിറ്റല്‍ സൌകര്യമുള്ള ഡിസ്‌പ്ലെ സിസ്റ്റ വുമാണ് സജ്ജീകരിക്കുന്നത്.
ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി ദുബൈയില്‍ ക്ലാസുകള്‍ ആരംഭിക്കുന്നു
ദുബൈ : ദാറുല്‍ ഹുദാ ദുബൈ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെര്‍ട്ടിഫിക്കറ്റ് ഇന്‍ ബേസിക് ഇസ്ലാമിക് സ്റ്റഡീസ് (CBIS) എന്ന് നാമകരണം ചെയ്ത് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി CPETഅംഗീകാരത്തോടെ പുതിയ കോഴ്സിന് ഏപ്പ്രില്‍ മധ്യവാരത്തില്‍ തുടക്കം കുറിക്കും.
ഖുര്‍ ആന്‍ (തഫ്സീറും തജ് വീദും) , ഇസ്ലാമിക കര്‍മ്മ ശാസ്ത്രം, ഇസ്ലാമിക വെക്തിത്വം, ഇസ്ലാമിക സാമൂഹിക ജീവിതം, ഇസ്ലാമിക ചരിത്രം , അറബി ഭാഷാ പഠനം തുടങ്ങി വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കോഴ്സിന്ന് ഒരു വര്‍ഷം (150 മണിക്കൂര്‍) കാലാവധിയാണ്.
മദ്രസ പഠനം അഞ്ചാം ക്ലാസ് പൂര്‍ത്തിയാക്കിയവര്‍ക്കോ തത്തുല്യ പഠനം നടത്തിയവര്‍ക്കോ പ്രവേശനം നല്‍ക്കും. 18 വയസ്സ് പ്രായപരിധി നിര്‍ണ്ണയിക്കുന്ന കോഴ്സ് പ്രവാസികളില്‍ ഇസ്ലാമിക പഠനം പ്രോത്സാഹിപ്പിക്കനാണ് . അഡ്മിഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 050 3908123, 055 3271323, 050 1979353 എന്നീ നമ്പറുകളില്‍ ബന്ദപ്പെടുക.
ജമാലിയ്യ ശരീഅത്ത് കോളേജിന് ശിലയിട്ടു
മണ്ണാര്‍ക്കാട്: അമ്പംകുന്നില്‍ വീരാന്‍ ഔലിയ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴില്‍ ആരംഭിക്കുന്ന ജമാലിയ്യ ശരീ അത്ത് കോളേജ് കെട്ടിട ശിലാസ്ഥാ പനകര്‍മം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. എം.ടി. മുസ്തഫ അശ്‌റഫി അധ്യക്ഷനായി. സി.കെ.എം. സാദിഖ് മുസ്ലിയാര്‍, എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ., കാപ്പില്‍ സെയ്തലവി, എം.ടി. മുഹമ്മദാലി മുസ്ലിയാര്‍, മൂസക്കുട്ടി ഹസ്രത്ത്, മുഹമ്മദാലി ഫൈസി, ഹബീബ് ഫൈസി, അലി ഓട്ടുപാറ എന്നിവര്‍ പ്രസംഗിച്ചു.
അധികാര ദുരുപയോഗം അപകടകരം: എസ് കെ എസ് എസ് എഫ്
കോഴിക്കോട്: എട്ടര പതിറ്റാണ്ട് കാലമായി കേരളത്തില്‍ പ്രവര്‍ത്തിച്ച് വരു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉടമസ്ത തയിലുള്ള പള്ളികളും മദ്രസകളും അന്യായമായി പിടിച്ചടുക്കാന്‍ ശ്രമിക്കു കാന്തപുരം വിദഭാഗത്തിനെ പിന്തുണക്കു ഭരണ കൂടത്തിന്റെയും രാഷ്ട്രീയ സംഘടനകളുടെയും നിലപാട് പ്രതിഷേധാര്‍ഹമണ് കോഴിക്കോട് ജില്ല എസ് കെ എസ് എസ് എഫ് പ്രവര്‍ത്തക സംഗമം അഭിപ്രായപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് മുമ്പ് റജിസ്റ്റര്‍ ചെയ്ത കള്ളകേസുകള്‍ ഉപയോഗിച്ച് സുീ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു അന്യായമായി പീഠിപ്പിക്കു പോലീസ് അധികാരികളുടെ നിലപാട് അപകടകരവും കാടത്വം നിറഞ്ഞതുമാണ്.
തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കു സമയത്ത് പോലും അധികാര സിരാകേന്ദ്രങ്ങളില്‍ കയറി പ്രസ്ഥാനത്തയെും പ്രവര്‍ത്തകരേയും വേ'യാടു ചിലരുടെ അപക്വമായ നിലപാട് തിരുത്താന്‍ പാര്‍'ികള്‍ തയ്യാറാവണമെ് യോഗം ആവശ്യപ്പെട്ടു. കുഞ്ഞാലന്‍ കുട്ടി ഫൈസി അധ്യക്ഷത വഹിച്ചു.
ദുബൈ സുന്നി സെന്ററിന് പുതിയ ഭാരവാഹികള്‍; കോയമ്മ തങ്ങള്‍ വീണ്ടും പ്രസിഡന്റ്
ദുബൈ : ദുബൈ സുന്നി സെന്റര്‍ മദ്രസാഹാളില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം ദുബൈ സുന്നി സെന്ററിന് പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ പ്രസിഡണ്ടും, ശൗക്കത്തലി ഹുദവി ജനറല്‍ സെക്രട്ടറിയും, യഹ്‌യ തളങ്കര ട്രഷററും കെ.ടി അബ്ദുല്‍ ഖാദര്‍ ഓര്‍ഗസനൈസിംഗ് സെക്രട്ടറിയുമായി തെരഞ്ഞടുക്കപ്പെട്ടു.
അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, ടി.കെ.സി അബ്ദുല്‍ ഖാദര്‍ ഹാജി , പി.വി മുഹമ്മദ് കുട്ടി ഫൈസി, അലി ഹസന്‍ ഹാജി സത്‌വ, കെ.ടി ഹാശിം ഹാജി, യൂസുഫ് ഹാജി കല്ലേരി , ഉമ്മര്‍ ഹാജി മോഡേണ്‍, സി.കെ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരും, ജലീല്‍ ഹാജി ഒറ്റപ്പാലം, അബ്ദുല്‍ ഹകീം ഫൈസി , കെ.വി ഇസ്മായീല്‍ ഹാജി, ഹൈദര്‍ അലി ഹുദവി, ഹുസൈന്‍ ദാരിമി, മിഥ്‌ലാജ് റഹ്മാനി, ജമാല്‍ മഞ്ചേരി എന്നിവര്‍ സെക്രട്ടറിമാരുമാണ്.
മണ്ണാർക്കാട് സംവാദം; KKM സഅദിയുടെ വെല്ലുവിളി ജിശാൻ മാഹി ഏറ്റെടുത്തു; ഞെട്ടിപ്പിക്കുന്ന ക്ലിപ്പുകളും വെളിപ്പെടുത്തലുകളും ക്ലാസ്സ് റൂം പുറത്തു വിടുന്നു..
കഴിഞ്ഞ ദിവസം മണ്ണാർക്കാട് നടന്ന വ്യാജ കേശ സംവാദ വ്യവസ്ഥാ ചർച്ചക്കിടെ വിഘടിത ക്ലാസ്സ് റൂം ചെയർമാൻ KKM സഅദി, ജിശാൻ മാഹിക്കെതിരെ നടത്തിയ വെല്ലുവിളി, താൻ ഏറ്റെടുതായുള്ള ജിശാൻ മാഹിയുടെ പ്രഖ്യാപന വും വിശദീകരങ്ങളും ഇവിടെ കേൾക്കാം.
24 മണിക്കൂറും ഓണ്‍ലൈനിൽ പ്രവർത്തിക്കുന്ന ക്ലാസ്സ് റൂം ലൈവ് കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
24 മണിക്കൂറും ഓണ്‍ലൈനിൽ പ്രവർത്തിക്കുന്ന ക്ലാസ്സ് റൂം ലൈവ് കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
''ഇസ്തിഗാസ'' കേരള ഇസ്ലാമിക് ക്ലാസ്സ് റൂം സുന്നി-മുജാഹിദ് സംവാദം (റെക്കോർഡ്)
കഴിഞ്ഞ ദിവസം മുജാഹിദ് ക്ലാസ്സ് റൂമുമായി ഓണ്‍ലൈനിൽ നടന്ന സംവാദം ഇവിടെ കേൾക്കാം
വിവാദ കേശം യഥാര്‍ത്ഥമാണെന്ന് വാദിക്കാൻ വിഘടിത നേതാകൾക്ക് ധൈര്യമില്ല; മണ്ണാര്‍ക്കാട് സംവാദ വ്യവസ്ഥയില്‍ നിന്നും വിഘടിതര്‍ നാണംകെട്ട് പിന്മാറി
കാരന്തൂർ മര്കസിലെ കേശം വ്യാജമാണെന്ന് വിഘടിത നേതാക്കൾ തന്നെ വ്യക്തമാക്കുന്ന ചില ക്ലിപ്പുകൾ പുറത്തു വന്നതോടെ, സ്വന്തം വേദികളിൽ നിന്നും കാന്തപുരം (മുടി വിഭാഗം) മാറ്റി നിര്തപ്പെട്ട ചിലർ, തങ്ങളുടെ മുഖം മിനുക്കാൻ ഒത്തു കൂടിയ 'മണ്ണാർക്കാട് സംവാദ വ്യവസ്ഥ തയ്യാറാക്കൽ' ചടങ്ങിൽ പോലും പ്രസ്തുത മുടി നബി(സ)തങ്ങളുടെതാണെന്ന് ഉറപ്പിച്ചു പറയാന്‍, ധൈര്യമുണ്ടായില്ലെന്നു മാത്രമല്ല, നിശ്ചയിച്ച സമയം മൂന്നാം കിട പെരുമാറ്റങ്ങളോടെ പൂത്തിയാക്കി ഒടുവിൽ സംവാദത്തിൽ നിന്നും നാണംകെട്ട് പിന്മാറുന്ന രംഗവും ചർച്ച പൊളിക്കാൻ ൾ ക്കിടയിലെ അനാവശ്യ ഇടപെടലുകളും VEDIO സഹിതം കാണാൻ ഇവിടെ CLICK ചെയ്യുക..
മാലിക് ദീനാര്‍ മസ്ജിദ് ഖാസിയായി ത്വാഖാ അഹമ്മദ് അല്‍ അസ്ഹരി ഇന്ന് ബൈഅത്ത് ചെയ്യും
കാസര്‍കോട് : ദക്ഷിണ കര്‍ണാടകയിലെ ഉപ്പിനങ്ങാടി മാലിക് ദീനാര്‍ ജുമാ മസ്ജിദ് കേന്ദ്ര മഹല്ലിന്റേയും ഇരുപതോളം അനുബന്ധ മഹല്ലുകളുടെയും ഖാസിയായി കീഴൂര്‍- മംഗലാപുരം- ദക്ഷിണ കനറ ജില്ലാ ഖാസി ത്വാഖാ അഹമ്മദ് അല്‍ അസ്ഹരി ഇന്ന് (ഞായര്‍) ചുമതലയേല്‍ക്കും.
വൈകുന്നേരം നാലുമണിക്ക് ഉപ്പിനങ്ങാടി മാലിക് ദീനാര്‍ ജുമാ മസ്ജിദില്‍ വെച്ച് നടക്കുന്ന ബൈഅത്ത് ചടങ്ങില്‍ സമസ്ത കേരള ജംഇയത്തുല്‍ ഉലമ സംസ്ഥാന ട്രഷററും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സമസ്ത കര്‍ണാടക പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തവയല്‍, എസ്.കെ. എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ തുടങ്ങിയവ രുള്‍പ്പെടെ നിരവധി ഉലമാക്കളും പ്രമുഖരും പങ്കെടുക്കും.
SYS കൗണ്‍സില്‍ ക്യാമ്പും ശൈഖ് രിഫാഈ അനുസ്മരണവും ഇന്ന് മലപ്പുറം സുന്നി മഹലിൽ
മലപ്പുറം: ശൈഖ് രിഫാഈ അനുസ്മരണവും സുന്നി യുവജന സംഘം
മലപ്പുറം മണ്ഡലം കൗണ്‍സില്‍ ക്യാമ്പും ഇന്ന് (ഞായര്‍) മൂന്ന് മണിക്ക് മലപ്പുറം സുന്നി മഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മൗലിദ് പാരായണം, അനുസ്മരണം, കൂട്ട പ്രാര്‍ത്ഥന എന്നിവക്ക് ശേഷം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ എസ്.വൈ.എസ് കൗണ്‍സില്‍ സംഗമം നടക്കും.
മലപ്പുറം മണ്ഡലം കൗണ്‍സില്‍ ക്യാമ്പും ഇന്ന് (ഞായര്‍) മൂന്ന് മണിക്ക് മലപ്പുറം സുന്നി മഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മൗലിദ് പാരായണം, അനുസ്മരണം, കൂട്ട പ്രാര്‍ത്ഥന എന്നിവക്ക് ശേഷം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ എസ്.വൈ.എസ് കൗണ്‍സില്‍ സംഗമം നടക്കും.
പുല്‍പറ്റ, ആനക്കയം, മലപ്പുറം, പൂക്കോട്ടൂര്‍, കോഡൂര്‍, മുറയൂര്‍ പഞ്ചായത്തുകളിലെ തെരഞ്ഞടുക്കപ്പെട്ട പ്രതിനിധികള്‍ സംബന്ധിക്കുന്ന സംഗമത്തില്‍ സത്താര്‍ പന്തല്ലൂര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ വിഷയാവതരണം നടത്തും. ജില്ലാ സെക്രട്ടറി സലീം എടക്കര കൗണ്‍സിലിന് നേതൃത്വം നല്‍കും.
ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ പി ഹൈദ്രൂസ് ഹാജി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഇമ്പിച്ചി കോയ തങ്ങള്‍, സയ്യിദ് കോയഞ്ഞി കോയ തങ്ങള്‍, പി.കെ.എ ലത്തീഫ് ഫൈസി, സി യൂസുഫ് ഫൈസി, അബ്ദുല്‍ അസീസ് ദാരിമി,
സ്‌നേഹവും സാഹോദര്യവും നിലനിര്‍ത്തി ഐക്യത്തോടെ മുന്നേറുക : ഹൈദരലി തങ്ങള്‍
മനാമ: തിരുചര്യങ്ങള്‍ മുറുകെ പിടിച്ച് സ്നേഹവും സാഹോദര്യവും സഹാര്‍ദവും നിലനിര്‍ത്തി വിശ്വാസി കളെല്ലാം ഐക്യത്തോടെ മുറേണമെന്നും അത്കാലഘ'ത്തി ന്റെആവ ശ്യമാണെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു . ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ബഹറൈനി ലെത്തിയ ഹൈദരലി തങ്ങള്‍ക്ക് മനാമയിലെ സമസ്ത കേരള സുന്നി ജമാഅത്തിന്റെ കേന്ദ്ര ആസ്ഥാനത്ത് നല്‍കിയ സ്വീകരണത്തില്‍ സംബന്ധിച്ച് സംസാരികുകയാ യിരുന്നു അദ്ദേഹം.
ബഹ്‌റൈന്‍ എം.പിമാരായ ബഹു. അഹ്മദ് അബ്ദുല്‍ വാഹിദ് അല്‍ ഖറാത്ത, ബഹു. ഹസന്‍ ഈദ് ബുഖമ്മാസ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. നേരത്തെ കേരളത്തില്‍ ജാമിഅ: നൂരിയ്യ അറബിക് കോളേജ് സന്ദര്‍ശിച്ച പ്പോള്‍ഉണ്ടായ അനുഭവങ്ങളും പാണക്കാ ട്കുടുംബത്തിന് വിശ്വാസികള്‍
ഖാസി കേസ് : വിഘടിത പ്രസ്താവനകള്‍ വിരോധാഭാസം - റഷീദ് ബെളിഞ്ചം
കാസറകോട് : മംഗലാപുരം - ചെമ്പരിക്ക സംയുക്ത ഖാസിയും സമസ്ത കേന്ദ്ര മുശാവറ ഉപാദ്ധ്യക്ഷനുമായ സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത നീക്കണമെ ന്നാവശ്യപ്പെട്ട് എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി നടത്തി വരുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് ജില്ലയിലെ പല മത- സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ സംഘടനകളും പിന്തുണപ്രക്യാപിച്ച് പ്രക്ഷോഭത്തിന് ഇറങ്ങിയപ്പോള്‍ കാന്തപുരം ഗ്രൂപ്പിലെ ചില ഈര്‍ക്കിള്‍ നേതാക്കള്‍ പത്രമാധ്യമങ്ങളില്‍ പേര് വരാന്‍ വേണ്ടി പ്രസ്താവനയുമായി രംഗത്തു വന്നത് വിരോധാഭാ സമാണെന്നും ഖാസി കേസിന്റെ ദുരൂഹത നീക്കണമെന്ന ആവശ്യം ആത്മാര്‍ത്ഥത യോടെയാണെങ്കില്‍ ഈ വിഷയത്തില്‍ പരസ്യമായ പ്രക്ഷോഭത്തി നിറങ്ങാന്‍ കാന്തപുരം ഗ്രൂപ്പ് തയ്യാറുണ്ടോ എന്ന് എസ്.കെ. എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം പത്രക്കുറിപ്പില്‍ വെല്ലുവിളിച്ചു.
ഇത്തരക്കാരുടെ പ്രസ്താവനകള്‍ അച്ചന്‍ പത്തായത്തിലില്ലെന്ന് പറയുന്നതിന്ന് തുല്ല്യമാണ്. ഖാസി സി.എം.ഉസ്താദ് മരണപ്പെടുന്നതിന്ന് മുമ്പ് തന്നെ മരിച്ചു എന്ന് പറഞ്ഞ് വ്യാപകമായി മെസ്സേജ് അയച്ചതും കര്‍ണ്ണാടകയിലെ മുല്‍ക്കി എന്നപ്രദേശത്ത് ജോലി ചെയ്തിരുന്ന സമസ്തയുടെ പ്രവര്‍ത്തകനായ പ്രമുഖ പണ്ഡിതന്‍ അബ്ദുല്‍ ഹമീദ് മദനിയെ ചെമ്പരിക്ക ഖാസിയെ കൊലപ്പെടുത്തിയ
കുവൈത്ത് സുന്നി കൗണ്‍സില്‍ അല്‍ മഹബ്ബ 2014; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സില്‍ പതിനഞ്ചാം വാര്‍ഷികം പ്രമാണിച്ച് സംഘടിപ്പിക്കുന്ന അല്‍ മഹബ്ബ 2014; പ്രഭാഷണവും ദുആ സമ്മേളനവും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അബ്ബാസിയ്യ ഉമറലി ശിഹാബ് തങ്ങള്‍ നഗറില്‍ (ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ ഓഡിറ്റോറിയം) മാര്‍ച്ച് 27, 28 തിയ്യതികളില്‍ നടക്കുന്ന പരിപാടിയില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ഉസ്താദ് കോയക്കുട്ടി മുസ്ലിയാര്‍ ആനക്കര, തെന്നിന്ത്യയിലെ പ്രമുഖ പ്രഭാഷകന്‍ നൗഷാദ് ബാഖവി ചിറയിന്‍കീഴ്, അബ്ദുസ്സലാം മുസ്ലിയാര്‍ വാണിയന്നുര്‍, SYS സംസ്ഥാന വൈസ് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി എന്നിവര്‍ സംബന്ധിക്കും.
മാര്‍ച്ച് 27 ന് (വ്യാഴാഴ്ച) നടക്കുന്ന ദുആ സമ്മേളനത്തിന് ഉസ്താദ് കോയക്കുട്ടി മുസ്ലിയാര്‍ നേത്രത്വം നല്‍കും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള് ഉദ്ഘാടനം ചെയ്യും. നൗഷാദ് ബാഖവി ചിറയിന്‍കീഴ് മുഖ്യ പ്രഭാഷണം നിര്‍വഹിക്കും.
മാര്‍ച്ച് 28 ന് (വെള്ളിയാഴ്ച) നടക്കുന്ന ഉസ്താദ് നൗഷാദ് ബാഖവിയുടെ പ്രഭാഷണം ഉസ്താദ് കോയക്കുട്ടി മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള് ഉദ്ഘാടനം ചെയ്യും.
മാണിമൂല സംഭവം : കുറ്റവാളികളെ ഉടന്‍ പിടികൂടണം - ജംഇയത്തുല്‍ മുഅല്ലിമിന്‍
ചട്ടഞ്ചാല്‍ : നാളിതുവരെ സൗഹാര്‍ദത്തിലും പരസ്പര സ്‌നേഹത്തോടെയും ജീവിച്ചിരുന്ന മാണിമൂല പ്രദേശത്ത് സമസ്തയുടെയും വിദ്യാഭ്യാസ ബോര്‍ഡിന്റെയും കീഴില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന മാണിമൂല ജമാഅത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് പോലും മാരകായുധങ്ങളുമായി പള്ളിയില്‍ വരികയും ദീര്‍ഘകാലം ജമാഅത്ത് പ്രസിഡണ്ടും സെക്രട്ടറിയുമായിരുന്ന കുറ്റിക്കോല്‍ പഞ്ചായത്ത് സുന്നി യുവജനസംഘം പ്രസിഡണ്ടുമായ അബ്ദുല്‍ ഖാദര്‍ ഹാജി വധിക്കാന്‍ ശ്രമിച്ച് തലക്ക് മാരകമായ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവം അങ്ങേയറ്റം ഹീനവും അപലപനീയവുമാണെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് ചട്ടഞ്ചാല്‍ റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആവശ്യപ്പെട്ടു. പ്രസിഡണ്ട് എം.പി. മുഹമ്മദ് ഫൈസി അദ്ധ്യക്ഷം വഹിച്ചു. അബ്ദുല്‍ ഖാദിര്‍ നദ്‌വി കുണിയ യോഗം ഉല്‍ഘാടനം ചെയ്തു.
ഇമാദ് ട്രൈനേഴ്‌സ് ആന്റ് കൗണ്‍സിലേഴ്‌സ് ടീമിന് തുടക്കമായി
ഉദുമ: മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഇസ്ലാമിക് മൂവ്‌മെന്റ് ഫോര്‍ അലുംനി ഓഫ് ദാറുല്‍ ഇര്‍ശാദ് (ഇമാദ്) സംഘടിപ്പിക്കുന്ന ഇമാദ് ട്രൈനേഴ്‌സ് ആന്റ് കൗണ്‍സിലേഴ്‌സ് ടീമിന് തുടക്കമായി. ദാറുല്‍ ഇര്‍ശാദ് അക്കാദമി പ്രിന്‍സിപ്പാല്‍ നൗഫല്‍ ഹുദവി കൊടുവള്ളി ഉദ്ഘാടനം ചെയ്തു. കെ. കെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. സിറാജ് പറമ്പത്ത് ക്ലാസ്സെടുത്തു. അബ്ദുല്‍ റഹ്മാന്‍ ഹാജി ഉദുമ
സമസ്ത ബഹ്‌റൈന്‍ ഉംറ സംഘത്തിന് യാത്രയയപ്പ് നല്‍കി
മനാമ : സമസ്ത ബഹ്‌റൈന്‍ ഉംറ സംഘത്തിന്ന് മനാമ സമസ്ത മദ്രസ്സാ ഹാളില്‍ കുന്നോത്ത് കുഞ്ഞബ്ദുല്ല ഹാജിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മൂന്ന് ബസ്സിലായി പോകൂന്ന സംഘത്തിന്ന് ഉമറുല്‍ ഫാറൂഖ് ഹുദവി, മുഹമ്മദ് മുസ്ലിയാര്‍ എടവണ്ണപാറ, ഷൗഖത്തലി ഫൈസി വയനാട് എന്നിവര്‍ നേത്രിത്വം കൊടുകുന്നു. യാത്രയയപ്പിന്ന് ആശംസ നേര്‍ന്ന് കൊണ്ട് സെക്രട്ടറി ഷഹീര്‍ കാട്ടാമ്പള്ളി, ഉംറ കണ്‍വീനര്‍ വി.കെ. കൂഞ്ഞഹമദ് ഹാജി. എസ്.കെ. എസ് .എസ്.എഫ്. സെക്രട്ടറി അബ്ദുല്‍ മജീദ്.ടി പ്രസംഗിച്ചു. ചടങ്ങിന്ന് ഓര്‍ഗ: സെക്രട്ടറി കളത്തില്‍ മുസ്തഫ സ്വഗതവും സജീര്‍ പന്തക്കല്‍ നന്ദിയും പറഞ്ഞു.
കണ്ണിയത്ത് ഉസ്താദ് അക്കാദമി മസ്ജിദ് തറക്കല്ലിടല്‍ 23 ന്
കാസറകോട് : ബദിയടുക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതും സമസ്ത കാസറകോട് ജില്ലാ കമ്മിറ്റിക്കു കീഴില്‍ പ്രവര്‍ത്തി ക്കുന്നതുമായ കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമി കാമ്പസില്‍ പുതുതായി നിര്‍മ്മിക്കുന്ന മസ്ജിദിന്റെ തറക്കല്ലിടല്‍ മാര്‍ച്ച് 23 ന് ഞായറാഴ്ച്ച വൈകുന്നേരം 5 മണിക്ക് സമസ്ത കേന്ദ്ര മുശാവറ ഉപാദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളെ കൊണ്ട് നിര്‍വ്വഹിപ്പിക്കാന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡണ്ട് യു.എം. അബ്ദുറഹ്മാന്‍ മൗലവി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫസലുറഹ്മാന്‍ ദാരിമി സ്വാഗതം പറഞ്ഞു. എം.പി. മുഹമ്മദ് ഫൈസി, ഇ.പി. ഹംസത്തുസ്സ അദി സുബൈര്‍ ദാരിമി പൈക്ക, ബി.എച്ച് അബ്ദുല്ലകുഞ്ഞി,റഷീദ് ബെളിഞ്ചം, സി.എം.ബി.ഫൈസി. ആദൂര്‍, പി.എസ്. ഇബ്രാഹിം ഫൈസി പള്ളങ്കോട്, കോട്ട അബ്ദുറഹ്മാന്‍ ഹാജി, മുഹമ്മദ് ഹാജി വഫ,ബേര്‍ക്ക അബ്ദുല്ലകുഞ്ഞി ഹാജി ,ഇ. അബൂബക്കര്‍ ഹാജി എതിര്‍ത്തോട്, മജീദ് പൈക്ക, ബദ്‌റുദ്ധീന്‍ താസിം, അഷ്‌റഫ് പള്ളിക്കണ്ടം, ബി.അബ്ദുല്‍ ഖാദര്‍,ഹനീഫ കുവ്വത്തോട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.
സമസ്ത ബഹ്റൈന്‍ ദ്വിദിന മത പ്രഭാഷണ പരമ്പര 29, 30 തിയ്യതികളില്‍; ഹാഫിള് അഹ്‌മദ് കബീര്‍ ബാഖവി മുഖ്യപ്രഭാഷണം നടത്തും
അഹ്‌മദ് കബീര്‍ ബാഖവി(Samastha Bahrain File Photo) |
ദാറുല്‍ ഹുദായില്‍ അവധിക്കാല ക്യാമ്പ്
ചെമ്മാട്
: ദാറുല്‍
ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ
പൊതുവിദ്യാഭ്യാസ സംരംഭമായ
സെന്റര്‍ ഫോര്‍ പബ്ലിക്
എജ്യുക്കേഷന്‍ ആന്‍ഡ് ട്രൈനിംഗും
പൂര്‍വ്വ വിദ്യാര്‍ത്ഥി
സംഘടന ഹാദിയയും സംയുക്തമായി
സംഘടിപ്പിക്കുന്ന അവധിക്കാല
ക്യാമ്പ് 2014 ഏപ്രില്‍
14,15,16 തിയ്യതികളില്‍
വാഴ്‌സിറ്റി കാമ്പസില്‍
വെച്ച് നടത്തപ്പെടുന്നു.
പത്താം തരം,
പ്ലസ് വണ്‍,
പ്ലസ്ടു
വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കായി
നടത്തപ്പെടുന്ന ത്രിദിന
സഹവാസ ക്യാമ്പില്‍ കരിയര്‍
ഗൈഡന്‍സ്, വ്യക്തിത്വ
വികസനം, മുസ്‌ലിം
ഡേ, നേതൃപരിശീലനം,
ഖുര്‍ആന്‍
പാരായണ പരിശീലനം തുടങ്ങിയ
സെഷനുകള്‍ നടക്കുന്നു.
പങ്കെടുക്കാന്‍
താല്‍പര്യമുള്ള വര്‍ 9744477555,
9747508220 എന്നീ
നമ്പറുകളില്‍ വിളിച്ച്
രജിസ്റ്റര്‍ ചെയ്യുക.
വിശദ വിവരങ്ങള്‍ക്കും
അപേക്ഷാ ഫോമിനും www.darulhuda.com
സന്ദര്‍ശിക്കുക.
- Darul Huda Islamic University
കുവൈത്ത് സുന്നി കൗണ്‍സില്‍ അല്‍ മഹബ്ബ 2014; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കുവൈത്ത്
: കുവൈത്ത്
കേരള സുന്നി മുസ്ലിം കൗണ്‍സില്‍
പതിനഞ്ചാം വാര്‍ഷികം പ്രമാണിച്ച്
സംഘടിപ്പിക്കുന്ന അല്‍ മഹബ്ബ
2014; പ്രഭാഷണവും
ദുആ സമ്മേളനവും ഒരുക്കങ്ങള്‍
പൂര്‍ത്തിയായി. അബ്ബാസിയ്യ
ഉമറലി ശിഹാബ് തങ്ങള്‍ നഗറില്‍
(ഇന്ത്യന്‍
സെന്‍ട്രല്‍ സ്കൂള്‍ ഓഡിറ്റോറിയം)
മാര്‍ച്ച്
27, 28 തിയ്യതികളില്‍
നടക്കുന്ന പരിപാടിയില്‍
പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങള്, സമസ്ത
കേരള ജംഇയ്യത്തുല്‍ ഉലമ
പ്രസിഡണ്ട് ഉസ്താദ് കോയക്കുട്ടി
മുസ്ലിയാര്‍ ആനക്കര,
തെന്നിന്ത്യയിലെ
പ്രമുഖ പ്രഭാഷകന്‍ നൗഷാദ്
ബാഖവി ചിറയിന്‍കീഴ്,
അബ്ദുസ്സലാം
മുസ്ലിയാര്‍ വാണിയന്നുര്‍,
SYS സംസ്ഥാന വൈസ്
പ്രസിഡണ്ട് മെട്രോ മുഹമ്മദ്
ഹാജി എന്നിവര്‍ സംബന്ധിക്കും.
മാര്‍ച്ച് 27
ന് (വ്യാഴാഴ്ച)
നടക്കുന്ന
ദുആ സമ്മേളനത്തിന് ഉസ്താദ്
കോയക്കുട്ടി മുസ്ലിയാര്‍
നേത്രത്വം നല്‍കും.
പാണക്കാട്
സയ്യിദ് മുനവ്വറലി ശിഹാബ്
തങ്ങള് ഉദ്ഘാടനം ചെയ്യും.
നൗഷാദ് ബാഖവി
ചിറയിന്‍കീഴ് മുഖ്യ പ്രഭാഷണം
നിര്‍വഹിക്കും. മാര്‍ച്ച്
28 ന്
(വെള്ളിയാഴ്ച)
നടക്കുന്ന
ഉസ്താദ് നൗഷാദ് ബാഖവിയുടെ
പ്രഭാഷണം ഉസ്താദ് കോയക്കുട്ടി
മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍
സയ്യിദ് മുനവ്വറലി ശിഹാബ്
തങ്ങള് ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍
വെച്ച് സുന്നി കൗണ്‍സില്‍
പ്രസിഡണ്ട് അബ്ദുസ്സലാം
മുസ്ലിയാരെ ആദരിക്കും.
പരിപാടിയുടെ
സ്വാഗത സംഘം യോഗത്തില്‍
സയ്യിദ് നാസര്‍ മഷ്ഹൂര്‍
തങ്ങള്‍, സയ്യിദ്
ഗാലിബ് മഷ്ഹൂര്‍ തങ്ങള്‍,
കുഞ്ഞഹമ്മദ്
കുട്ടി ഫൈസി, അബ്ദു
ഫൈസി, ഹംസ
ബാഖവി, മുഹമ്മദലി
ഫൈസി, ഇസ്മായില്‍
ഹുദവി, നാസര്‍
കോടൂര്‍, നസീര്‍
ഖാന്‍, മിസഅബ്,
നാസര്‍ എം.ആര്‍,
സിറാജ്
എരഞ്ഞിക്കല്‍, ശംസുദ്ധീന്‍
മൗലവി, അന്‍വര്‍
കവ്വായി തുടങ്ങി പ്രമുഖര്‍
സംബന്ധിച്ചു.
- KKSMC Media
എസ് കെ ഐ സി അവൈര്‍നസ് ക്ലാസ്സ് ഇന്ന് (മാര്‍ച്ച് 22)
റിയാദ്
: ടെക്‌നോളജിയുമായി
പിറന്നു വീഴുന്ന പുതിയ തലമുറ
2020 ല്‍
എങ്ങിനെ, ഏതുവിധം
വിജയത്തിന്റെ ചവിട്ടു പടികള്‍
ചവിട്ടിക്കയറണം?.
വിദ്യാഭ്യാസ
മേഖലയില്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍,
മുന്‍കരുതലുകള്‍,
കാലത്തിന്റെ
ഗതിയറിഞ്ഞ് മുന്നേറാന്‍
പുതിയ തലമുറയെ പര്യപ്തരാക്കുന്നതിനായി
പ്രശസ്ത കൗണ്‍സിലര്‍ ഡോ:
യഹ്‌യാഖാന്‍
കോഴിക്കോട് നയിക്കുന്ന
അവെയ്ര്‍നസ് ക്ലാസ്സ് മാര്‍ച്ച്
ഇരുപത്തിരണ്ട് ശനി രാവിലെ
ഒമ്പതു മുതല്‍ ഉച്ചക്ക് ഒരു
മണി വരെ ബത്ത്ഹ സഫ മക്ക
ഓഡിറേറാറിയത്തില്‍.
ഖാസി കേസ്; കാന്തപുരം ഗ്രൂപ്പ് കഥയറിയാതെ ആട്ടം കാണുന്നു : SKSSF
കാസറകോട്
: മംഗലാപുരം
- ചെമ്പരിക്ക
സംയുക്ത ഖാസിയും സമസ്ത കേന്ദ്ര
മുശാവറ ഉപാദ്ധ്യക്ഷനുമായ
സി. എം.
അബ്ദുല്ല
മൗലവിയുടെ മരണത്തിലെ ദുരൂഹത
നീക്കുന്നതിന്റെ ഭാഗമായി
സി. ബി.
ഐ. യുടെ
പ്രത്യേക ടീമിനെ
കൊണ്ട്അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട്
SKSSF കാസറകോട്
ജില്ലാകമ്മിറ്റി മൂന്ന്
വര്‍ഷമായി നടത്തി വരുന്ന
പ്രക്ഷോഭ പരിപാടികള്‍
ശക്തമാക്കുകയും സമസ്തയുടെ
പ്രവര്‍ത്തകര്‍ക്കും
പൊതുസമൂഹത്തിനും അന്വേഷണവുമായി
ബന്ധപ്പെട്ട് ഉണ്ടായ അതൃപ്തി
പരിഹരിക്കുന്നതിന്റെ ഭാഗമായി
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
നേരിട്ട് ചര്‍ച്ചയ്ക്ക്
ക്ഷണിച്ചതിന്റെ ഭാഗമായിട്ടാണ്
സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും
നേതാക്കള്‍ മുഖ്യമന്ത്രിയുമായി
കൂടിക്കാഴ്ച്ചയില്‍
സംബന്ധിച്ചതെന്നും അല്ലാതെ
അവസരത്തിലും അനവസരത്തിലും
കാന്തപുരം ഗ്രൂപ്പ് നേതാക്കളെപ്പോലെ
വിലപേശല്‍ തന്ത്രം സമസ്തയുടേ
നേതാക്കള്‍ പ്രയോഗിക്കാറില്ലെന്നും
ഇവിഷയവുമായി കാന്തപുരം
ഗ്രൂപ്പ് കഥയറിയാതെ ആട്ടം
കാണുകയാണെന്നും SKSSF ജില്ലാ
പ്രസിഡണ്ട് താജുദ്ധീന്‍
ദാരിമി പടന്ന,ജനറല്‍
സെക്രട്ടറി റഷീദ് ബെളിഞ്ചം
എന്നിവര്‍ പത്രക്കുറിപ്പില്‍
പറഞ്ഞു. മഹാനായ
പണ്ഡിതനാണ് സി. എം.
എന്ന് ഇപ്പോള്‍
പ്രസ്താവനയിറക്കുന്ന കാന്തപുരം
ഗ്രൂപ്പ് അദ്ധേഹത്തിന്റെ
മരണത്തെ കുറിച്ചുള്ള ദുരൂഹത
നീക്കണമെന്ന് ആവശ്യപ്പെട്ട്
മൂന്ന് വര്‍ഷത്തിനിടയില്‍
ഒരുപ്രസ്താവന പോലും നടത്തിയിട്ടില്ല.
ഖാസി കേസ്
ഇപ്പോള്‍ പുരന്വേഷണം നടക്കുമെന്ന
ഘട്ടം വന്നപ്പോള്‍ എന്തിനാണ്
അതിനെ ഭയക്കുന്നതെന്നും
പ്രസ്താവനയില്‍ ചോദിച്ചു.
കേന്ദ്രത്തില്‍
നരേന്ദ്രമോഡി അധികാരത്തില്‍
വരും എന്ന് പ്രതീക്ഷിച്ച്
അദ്ധേഹത്തിന്റെ പ്രീതി നേടാന്‍
ഗുജറാത്തില്‍ ബി. ജെ.
പി.
സ്‌പോണ്‍സിഡ്
സമ്മേളനം നടത്തിയ അഖിലേന്ത്യനേതാവിന്റെ
അനുയായികള്‍ ഇവിടത്തെ
പൊതുസമൂഹത്തിന്റെ ആവശ്യമായ
ഖാസി കേസിനെ കുറിച്ച്
മുഖ്യമന്ത്രിയുമായി ചര്‍ച്ച
നടത്തിയതിനെ കുറിച്ച് പറയാന്‍
ധാര്‍മികമായി അവകാശമില്ല.
തിരഞ്ഞെടുപ്പ്
കഴിയുന്നത് വരെ നിലപാട്
വ്യക്തമാക്കാതെ സഹായിച്ചവരെ
സഹായിക്കും എന്ന് പറഞ്ഞ്
ഒളിച്ച് കളിക്കുകയും
തിരഞ്ഞെടുപ്പിന് ശേഷം
വിജയിച്ചവരുടെ കൂടെനിന്ന്
ഞങ്ങളാണ് വിജയിപ്പിച്ചതെന്ന്
പറയുന്ന എട്ട്കാലി മമ്മുഞ്ഞി
വാദമല്ല മറിച്ച് ന്യായമായ
ആവശ്യം ആരുടെ മുമ്പിലും മുട്ട്
വിറയ്ക്കാതെ പറഞ്ഞ് ഏത്
സമയത്തും നേടിയെടുത്ത ചരിത്രമാണ്
സമസ്തയ്ക്കുള്ളതെന്നും
വോട്ടിന്റെ വലിപ്പം പറഞ്ഞ്
വീമ്പളക്കുന്ന കാന്തപുരം
ഗ്രൂപ്പിന്റെ വോട്ടിന്റെ
എണ്ണം പൊതുസമൂഹത്തിനും
രാഷ്ട്രീയപാര്‍ട്ടികള്‍ക്കും
നന്നായറിയാമെന്നും 2009
- ലെ പൊന്നാനിയിലെ
ലോകസഭ തിരഞ്ഞെടുപ്പും ഫലവും
ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും
പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
കണ്ണിയത്ത് ഉസ്താദ് അക്കാദമി മസ്ജിദ് തറക്കല്ലിടല്‍ 23 ന്
കാസറകോട്
: ബദിയടുക്ക
കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതും
സമസ്ത കാസറകോട് ജില്ലാകമ്മിറ്റിക്കു
കീഴില്‍ പ്രവര്‍ത്തിക്കുന്നതുമായ
കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക്
അക്കാദമി കാമ്പസില്‍ പുതുതായി
നിര്‍മ്മിക്കുന്ന മസ്ജിദിന്റെ
തറക്കല്ലിടല്‍ മാര്‍ച്ച്
23 ന്
ഞായറാഴ്ച്ച വൈകുന്നേരം 5
മണിക്ക് സമസ്ത
കേന്ദ്രമുശാവറ ഉപാദ്ധ്യക്ഷന്‍
പാണക്കാട് സയ്യിദ് ഹൈദറലി
ശിഹാബ് തങ്ങളെ കൊണ്ട്
നിര്‍വ്വഹിപ്പിക്കാന്‍
കമ്മിറ്റി യോഗം തീരുമാനിച്ചു.
പ്രസിഡണ്ട്
യു. എം.
അബ്ദുറഹ്മാന്‍
മൗലവി അദ്ധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി
ഫസലുറഹ്മാന്‍ ദാരിമി സ്വാഗതം
പറഞ്ഞു. എം.
പി. മുഹമ്മദ്
ഫൈസി, ഇ.
പി.
ഹംസത്തുസ്സഅദി,
സുബൈര്‍ ദാരിമി
പൈക്ക, ബി.
എച്ച്
അബ്ദുല്ലകുഞ്ഞി, റഷീദ്
ബെളിഞ്ചം, സി.
എം. ബി.
ഫൈസി.
ആദൂര്‍,
പി. എസ്.
ഇബ്രാഹിം ഫൈസി
പള്ളങ്കോട്, കോട്ട
അബ്ദുറഹ്മാന്‍ ഹാജി,
മുഹമ്മദ് ഹാജി
വഫ, ബേര്‍ക്ക
അബ്ദുല്ലകുഞ്ഞി ഹാജി,
ഇ. അബൂബക്കര്‍
ഹാജി എതിര്‍ത്തോട്,
മജീദ് പൈക്ക,
ബദ്‌റുദ്ധീന്‍
താസിം, അഷ്‌റഫ്
പള്ളിക്കണ്ടം, ബി.
അബ്ദുല്‍
ഖാദര്‍, ഹനീഫ
കുവ്വത്തോട്ടി തുടങ്ങിയവര്‍
സംബന്ധിച്ചു.
- Rasheed belinjam
SKSSF കോട്ടുമല യൂണിറ്റിന് കീഴില്‍ ഖുർആൻ ക്ളാസ്സ് ഉദ്ഘാടനം ചെയ്തു
ഊരകം : കോട്ടുമല യൂണിറ്റ് SKSSF ന്റെ കീഴിൽ നടത്തുന്ന മുസ്തഫ ഫൈസി വടക്കുമുറിയുടെ മാസാന്ത ഖുർആൻ ക്ളാസ്സ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത മുശാവറ അംഗം എം കെ മൊയ്തീൻകുട്ടി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. മുസ്തഫ ഫൈസി വടക്കുമുറി ക്ലാസെടുത്തു. ഷരീഫ് മച്ചിഞ്ചേരി സ്വാഗതം പറഞ്ഞു. അടുത്ത ക്ളാസ് ഏപ്രിൽ 24 വ്യാഴാഴ്ച നടക്കും.
- Muhammed Swadiq
'ട്രാക്ക് യുവര്‍സെല്‍ഫ്' ട്രെയിനേഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാം ഇന്ന്
കോഴിക്കോട്
: എസ്.കെ.എസ്.എസ്.എഫിന്റെ
വിദ്യാഭ്യാസ വിഭാഗമായ ട്രെന്റ്
അവധിക്കാല ട്രെയിനിംഗ്
പരിപാടികളുടെ ഭാഗമായി നടത്തുന്ന
സമ്മര്‍ഗൈഡ് 2014 ന്റെ
ട്രെയിനേഴ്‌സ് ട്രെയിനിംഗ്
പ്രോഗ്രാം ഇന്ന് വാണിമേല്‍
വെച്ച് നടക്കും. വിവിധ
ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത
റിസോഴ്‌സ് അംഗങ്ങള്‍ക്കാണ്
ട്രെയിനംഗ് നല്‍കുന്നത്.
ട്രെയിനിംഗ്
പരിപാടി എസ്.കെ.എസ്.എസ്.എഫ്
ജന.സെക്രട്ടറി
ഓണംപിള്ളി മുഹമ്മദ് ഫൈസി
ഉദ്ഘാടനം ചെയ്യും.
സി.വി.എം.
വാണിമേല്‍
മുഖ്യാതിഥിയായിരിക്കും. ടി.പി.എസ്.
തങ്ങള്,
എ.കെ.
മൊയ്തുഹാജി,
മുഹമ്മദ്
കണ്ടിയില്‍, നവാസ്
പാലേരി, എം.കെ.
അഷ്‌റഫ്,
റിയാസ് നരികുനി,
ഡോ. വി
സുലൈമാന്‍, റഷീദ്
കൊടിയൂറ, പ്രൊ.മജീദ്
കൊടക്കാട്, ഡോ.ശശി
കുമാര്‍ പൊയില്‍കടവ്,
പ്രൊ.നിസാര്‍
അഹമദ്,അന്‍വര്‍
അടുക്കത്ത്, ജലാലുദ്ധീന്‍
റഹ്മാനി, കയ്യും
കടമ്പോട് എന്നിവര്‍ സംബന്ധിക്കും.
- skssf TREND
ഇസ്ലാമിക് മൂവ്‌മെന്റ് ഫോര്‍ അലുംനി ഓഫ് ദാറുല്‍ ഇര്‍ശാദ് (ഇമാദ്) ട്രൈനേഴ്‌സ് ആന്റ് കൗണ്‍സിലേഴ്‌സ് ടീമിന് തുടക്കമായി
പ്രിന്‍സിപ്പാല്‍ നൗഫല്‍ ഹുദവി കൊടുവള്ളി ഉദ്ഘാടനം ചെയ്യുന്നു |
ഉദുമ
: മലബാര്‍
ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍
ഇര്‍ശാദ് അക്കാദമി പൂര്‍വ്വ
വിദ്യാര്‍ത്ഥി സംഘടന ഇസ്ലാമിക്
മൂവ്‌മെന്റ് ഫോര്‍ അലുംനി
ഓഫ് ദാറുല്‍ ഇര്‍ശാദ് (ഇമാദ്)
സംഘടിപ്പിക്കുന്ന
ഇമാദ് ട്രൈനേഴ്‌സ് ആന്റ്
കൗണ്‍സിലേഴ്‌സ് ടീമിന്
തുടക്കമായി. ദാറുല്‍
ഇര്‍ശാദ് അക്കാദമി പ്രിന്‍സിപ്പാല്‍
നൗഫല്‍ ഹുദവി കൊടുവള്ളി
ഉദ്ഘാടനം ചെയ്തു. കെ.
കെ അബ്ദുല്ല
ഹാജി അധ്യക്ഷത വഹിച്ചു.
സിറാജ് പറമ്പത്ത്
ക്ലാസ്സെടുത്തു. അബ്ദുല്‍
റഹ്മാന്‍ ഹാജി ഉദുമ പടിഞ്ഞാര്‍,
സയ്യിദ്
ബുര്‍ഹാന്‍ ഇര്‍ശാദി
മാസ്തിക്കുണ്ട്, ജാബിര്‍
ഇര്‍ശാദി ചാനടുക്കം,
മന്‍സൂര്‍
ഇര്‍ശാദി പള്ളത്തടുക്ക,
സിറാജുദ്ദീന്‍
ഇര്‍ശാദി ബെദിമല,അബ്ദുല്‍
റഹ്മാന്‍ ഇര്‍ശാദി തൊട്ടി,
സ്വാദിഖ്
ഇര്‍ശാദി ആലക്കോട്,
ജാബിര്‍ ഇര്‍ശാദി
രാമന്തളി, മന്‍സൂര്‍
ഇര്‍ശാദി കളനാട്, ഫഹദ്
ഇര്‍ശാദി മാറമ്പള്ളി,
മാജിദ് ഇര്‍ശാദി,
സവാദ് ഇര്‍ശാദി
കട്ടക്കാല്‍, ശൗഖുല്ലാഹ്
ഇര്‍ശാദി, ഇര്‍ശാദ്
ഇര്‍ശാദി കുണിയ, മുസ്തഫ
ഇര്‍ശാദി, ഹക്കീം
ഇര്‍ശാദി ഹദ്ദാദ് നഗര്‍
തുടങ്ങിയവര്‍ സംബന്ധിച്ചു.
- MIC Chattanchal Kasaragod
മുസ്തഫല്‍ ഫൈസിയുടെ പ്രഭാഷണ സദസ്സ് ഇന്ന് (22 ശനി) അല്‍ഐനില്‍
അല്‍ഐന്‍
: പ്രമുഖ
ചിന്തകനും വാഗ്മിയുമായ
എസ്.വൈ.എസ്.
സംസ്ഥാന
സെക്രട്ടറി എം.പി.
മുസ്തഫല്‍
ഫൈസിയുടെ പ്രഭാഷണ സദസ്സ്
ഇന്ന് (22 ശനി)
വൈകുന്നേരം
7 മണിക്ക്
അല്‍ഐന്‍ സുന്നി യൂത്ത്
സെന്‍റര്‍ മജ്‍ലിസില്‍
നടക്കും. കൂടുതല്‍
വിവരങ്ങള്‍ക്ക് 037655733.
ഉപ്പിനങ്ങാടി മാലിക് ദീനാര്‍ മസ്ജിദ് ഖാസിയായി ത്വാഖാ അഹമ്മദ് അല്‍ അസ്ഹരി നാളെ (ഞായര്‍) ബൈഅത്ത് ചെയ്യും
കാസര്‍കോട്
: ദക്ഷിണ
കര്‍ണാടകയിലെ ഉപ്പിനങ്ങാടി
മാലിക് ദീനാര്‍ ജുമാ മസ്ജിദ്
കേന്ദ്ര മഹല്ലിന്റേയും
ഇരുപതോളം അനുബന്ധ മഹല്ലുകളുടെയും
ഖാസിയായി കീഴൂര്‍ -
മംഗലാപുരം -
ദക്ഷിണ കനറ
ജില്ലാ ഖാസി ത്വാഖാ അഹമ്മദ്
അല്‍ അസ്ഹരി നാളെ (ഞായര്‍)
ചുമതലയേല്‍ക്കും.
വൈകുന്നേരം
നാലുമണിക്ക് ഉപ്പിനങ്ങാടി
മാലിക് ദീനാര്‍ ജുമാ മസ്ജിദില്‍
വെച്ച് നടക്കുന്ന ബൈഅത്ത്
ചടങ്ങില്‍ സമസ്ത കേരള ജംഇയത്തുല്‍
ഉലമ സംസ്ഥാന ട്രഷററും കാഞ്ഞങ്ങാട്
സംയുക്ത ജമാഅത്ത് ഖാസിയുമായ
സയ്യിദ് മുഹമ്മദ് ജിഫ്‌രി
മുത്തുക്കോയ തങ്ങള്‍,
സമസ്ത കര്‍ണാടക
പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍
മുസ്‌ലിയാര്‍ മിത്തവയല്‍,
എസ്.കെ.എസ്.എസ്.എഫ്.
സംസ്ഥാന
സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍
തുടങ്ങിയവരുള്‍പ്പെടെ നിരവധി
ഉലമാക്കളും പ്രമുഖരും
പങ്കെടുക്കും. നിലവില്‍
കീഴൂര്‍ - മംഗലാപുരം
- ചിക്കമംഗ്ലൂര്‍
- ഉഡുപ്പി
- കുഞ്ചത്തൂര്‍
- മഞ്ചേശ്വരം
- ദക്ഷിണ
കനറ ജില്ലകളുള്‍പ്പെടെ
ഇരുനൂറിലധികം മഹല്ലുകളുടെ
ഖാസി സ്ഥാനം വഹിക്കുകയും
സമസ്ത കേരള ജംഇയത്തുല്‍ ഉലമ
കേന്ദ്ര മുഷാവറ അംഗവും
ജംഇയത്തുല്‍ ഉലമ കാസര്‍കോട്
ജില്ല പ്രസിഡണ്ടും കൂടിയാണ്
ഖാസി ത്വാഖാ അഹമ്മദ് മൗലവി.
- HAMEED KUNIYA Vadakkupuram
മാണിമൂല സംഭവം : കുറ്റവാളികളെ ഉടന്‍ പിടികൂടണം ജംഇയത്തുല്‍ മുഅല്ലിമിന്‍
ചട്ടഞ്ചാല്‍
: നാളിതുവരെ
സൗഹാര്‍ദത്തിലും പരസ്പര
സ്‌നേഹത്തോടെയും ജീവിച്ചിരുന്ന
മാണിമൂല പ്രദേശത്ത് സമസ്തയുടെയും
വിദ്യാഭ്യാസ ബോര്‍ഡിന്റെയും
കീഴില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന
മാണിമൂല ജമാഅത്തിന്റെ
പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും
വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന്
പോലും മാരകായുധങ്ങളുമായി
പള്ളിയില്‍ വരികയും ദീര്‍ഘകാലം
ജമാഅത്ത് പ്രസിഡണ്ടും
സെക്രട്ടറിയുമായിരുന്ന
കുറ്റിക്കോല്‍ പഞ്ചായത്ത്
സുന്നി യുവജനസംഘം പ്രസിഡണ്ടുമായ
അബ്ദുല്‍ ഖാദര്‍ ഹാജി വധിക്കാന്‍
ശ്രമിച്ച് തലക്ക് മാരകമായ
പരിക്കേല്‍പ്പിക്കുകയും
ചെയ്ത സംഭവം അങ്ങേയറ്റം ഹീനവും
അപലപനീയവുമാണെന്നും കുറ്റവാളികളെ
ഉടന്‍ പിടികൂടി നിയമത്തിന്റെ
മുന്നില്‍ കൊണ്ടുവരണമെന്ന്
ചട്ടഞ്ചാല്‍ റെയിഞ്ച്
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
ആവശ്യപ്പെട്ടു. പ്രസിഡണ്ട്
എം.പി.
മുഹമ്മദ് ഫൈസി
അദ്ധ്യക്ഷം വഹിച്ചു.
അബ്ദുല്‍
ഖാദിര്‍ നദ്‌വി കുണിയ യോഗം
ഉല്‍ഘാടനം ചെയ്തു. ജനറല്‍
സെക്രട്ടറി ഹുസൈന്‍ തങ്ങള്‍
സ്വാഗതം പറഞ്ഞു. ജമാല്‍
ദാരിമി ടി.കെ.
അബ്ദുല്‍
റഹ്മാന്‍ ഹാജി, കുണ്ടൂര്‍
അബ്ദുല്ല, അബൂബക്കര്‍
മൗലവി നാരമ്പാടി, വി.
അബ്ദുല്ല,
അബ്ദുല്‍
അസീസ്, മുഹമ്മദ്
കുഞ്ഞി, എസ്.കെ.
അബ്ദുല്ല,
ഹനീഫ് ദാരിമി,
റിയാസ് മൗലവി,
മുഹമ്മദ് റഫീഖ്
ഫൈസി, പി.വി.
ഇഖ്ബാല്‍ മൗലവി
എന്നിവര്‍ സംബന്ധിച്ചു.
സ്‌നേഹവും സാഹോദര്യവും നിലനിര്‍ത്തി ഐക്യത്തോടെ മുന്നേറുക : ഹൈദരലി തങ്ങള്‍
മനാമ
: തിരുചര്യങ്ങള്‍
മുറുകെപിടിച്ച് സ്നേഹവും
സാഹോദര്യവും സഹാര്‍ദവും
നിലനിര്‍ത്തി വിശ്വാസികളെല്ലാം
ഐക്യത്തോടെ മുറേണമെന്നും
അത് കാലഘട്ടത്തിന്റെ
ആവശ്യമാണെന്നും പാണക്കാട്
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
അഭിപ്രായപ്പെട്ടു.
ഹൃസ്വസന്ദര്‍ശനാര്‍ത്ഥം
ബഹറൈനിലെത്തിയ ഹൈദരലി
തങ്ങള്‍ക്ക് മനാമയിലെ സമസ്ത
കേരള സുന്നീ ജമാഅത്തിന്റെ
കേന്ദ്ര ആസ്ഥാനത്ത് നല്‍കിയ
സ്വീകരണത്തില്‍ സംബന്ധിച്ച്
സംസാരികുകയായിരുന്നു അദ്ദേഹം.
ബഹ്‌റൈന്‍
എം.പി
മാരായ ബഹു. അഹ്മദ്
അബ്ദുല്‍ വാഹിദ് അല്‍ ഖറാത്ത,
ബഹു. ഹസന്‍
ഈദ് ബുഖമ്മാസ് എന്നിവരും
ചടങ്ങില്‍ സംബന്ധിച്ചു.
നേരത്തെ
കേരളത്തില്‍ ജാമിഅ:
നൂരിയ്യ അറബിക്
കോളേജ് സന്ദര്‍ശിച്ചപ്പോള്‍
ഉണ്ടായ അനുഭവങ്ങളും പാണക്കാട്
കുടുംബത്തിന് വിശ്വാസികള്‍
നല്‍കുന്ന പരിഗണനകളും അവര്‍
എടുത്തു പറഞ്ഞു. ചടങ്ങില്‍
സമസ്ത കേരള സുന്നീ ജമാഅത്ത്
പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍
കോയ തങ്ങള്‍ അദ്ധ്യക്ഷത
വഹിച്ചു. സമസ്ത
കേന്ദ്ര, ഏരിയ
നേതാക്കളും മദ്രസാ അദ്യാപകരും
പങ്കെടുത്തു.
- Samastha Bahrain
- Samastha Bahrain
സമസ്ത ബഹ്‌റൈന്‍ ഉംറ സംഘത്തിന് യാത്രയയപ്പ് നല്‍കി
സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്യുന്നു |
മനാമ :
സമസ്ത ബഹ്‌റൈന്‍ ഉംറ
സംഘത്തിന്ന് മനാമ സമസ്ത
മദ്രസ്സാ ഹാളില്‍ കൂന്നോത്ത്
കൂുഞ്ഞബ്ദുല്ല ഹാജിയുടെ
അദ്ധ്യക്ഷതയില്‍ സയ്യിദ്
ഫഖ്‌റുദ്ദീന്‍ തങ്ങള്‍
ഉദ്ഘാടനം ചെയ്തു. മൂന്ന്
ബസ്സിലായി പോകൂന്ന സംഘത്തിന്ന്
ഉമറുല്‍ ഫാറൂഖ് ഹുദവി,
മുഹമ്മദ് മുസ്ലിയാര്‍
എടവണ്ണപാറ, ഷൗഖത്തലി
ഫൈസി വയനാട് എന്നിവര്‍
നേത്രിത്വം കൊടുക്കൂന്നു.
യാത്രയയപ്പിന്ന്
ആശംസ നേര്‍ന്ന് കൊണ്ട്
സെക്രട്ടറി ഷഹീര്‍ കാട്ടാമ്പള്ളി,
ഉംറ കണ്‍വീനര്‍ വി.കെ.
കൂഞ്ഞഹമദ് ഹാജി.
എസ്.കെ.എസ്
.എസ്.എഫ്.
സെക്രട്ടറി അബ്ദുല്‍
മജീദ്.ടി പ്രസംഗിച്ചു.
ചടങ്ങിന്ന് ഓര്‍ഗ:സെക്രട്ടറി
കളത്തില്‍ മുസ്തഫ സ്വഗതവും
സജീര്‍ പന്തക്കല്‍ നന്ദിയും
പറഞ്ഞു.
- Samastha Bahrain
ഖാസി കേസ്; അച്ചന്‍ പത്തായത്തിലില്ലെന്ന് വിളിച്ച് പറയേണ്ട : റഷീദ് ബെളിഞ്ചം
കാസറകോട്
: മംഗലാപുരം -
ചെമ്പരിക്ക സംയുക്ത
ഖാസിയും സമസ്ത കേന്ദ്ര മുശാവറ
ഉപാദ്ധ്യക്ഷനുമായ സി. എം.
അബ്ദുല്ല മൗലവിയുടെ
മരണത്തിലെ ദുരൂഹത
നീക്കണമെന്നാവശ്യപ്പെട്ട്
എസ്. കെ. എസ്.
എസ്. എഫ്.
കാസറകോട് ജില്ലാ
കമ്മിറ്റി നടത്തി വരുന്ന
പ്രക്ഷോഭ പരിപാടികള്‍ക്ക്
ജില്ലയിലെ പല മത-സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ
സംഘടനകളും പിന്തുണപ്രഖ്യാപിച്ച്
പ്രക്ഷോഭത്തിന് ഇറങ്ങിയപ്പോള്‍
കാന്തപുരം ഗ്രൂപ്പിലെ ചില
ഈര്‍ക്കിള്‍ നേതാക്കള്‍
പത്രമാധ്യമങ്ങളില്‍ പേര്
വരാന്‍ വേണ്ടി പ്രസ്താവനയുമായി
രംഗത്തു വന്നത് വിരോധാഭാസമാണെന്നും
ഖാസി കേസിന്റെ ദുരൂഹത നീക്കണമെന്ന
ആവശ്യം ആത്മാര്‍ത്ഥതയോടെയാണെങ്കില്‍
ഈ വിഷയത്തില്‍ പരസ്യമായ
പ്രക്ഷോഭത്തിനിറങ്ങാന്‍
കാന്തപുരം ഗ്രൂപ്പ് തയ്യാറുണ്ടോ
എന്ന് എസ്. കെ.
എസ്. എസ്.
എഫ് ജില്ലാ ജനറല്‍
സെക്രട്ടറി റഷീദ് ബെളിഞ്ചം
പത്രക്കുറിപ്പില്‍ വെല്ലുവിളിച്ചു.
ഇത്തരക്കാരുടെ
പ്രസ്താവനകള്‍ അച്ചന്‍
പത്തായത്തിലില്ലെന്ന്
പറയുന്നതിന്ന് തുല്ല്യമാണ്.
ഖാസി സി. എം.
ഉസ്താദ് മരണപ്പെടുന്നതിന്ന്
മുമ്പ് തന്നെ മരിച്ചു എന്ന്
പറഞ്ഞ് വ്യാപകമായി മെസ്സേജ്
അയച്ചതും കര്‍ണ്ണാടകയിലെ
മുല്‍ക്കി എന്നപ്രദേശത്ത്
ജോലി ചെയ്തിരുന്ന സമസ്തയുടെ
പ്രവര്‍ത്തകനായ പ്രമുഖ
പണ്ഡിതന്‍ അബ്ദുല്‍ ഹമീദ്
മദനിയെ ചെമ്പരിക്ക ഖാസിയെ
കൊലപ്പെടുത്തിയ രൂപത്തില്‍
തന്നെ വധിക്കുമെന്ന്
ഭീഷണിപ്പെടുത്തുകയും ഗുണ്ടകളെ
പറഞ്ഞയച്ച് വധിക്കാന്‍
ശ്രമിക്കുകയും ഈ അടുത്ത്
ഖാസി കൂടിയായ അയിനിക്കാട്
ഇബ്രാഹിം മുസ്ലിയാരെ ഫോണ്‍
വിളിച്ച് നിങ്ങള്‍ക്കും സി.
എം. ന്റെ
ഗതിവരുമെന്ന് ഭീഷണിപ്പെടുത്തിയത്
ആരാണെന്നും പൊതുസമൂഹത്തിനറിയാമെന്നും
പ്രസ്താവനയില്‍ പറഞ്ഞു.
ചേകന്നൂര്‍ മൗലവി
തിരോധാന സി. ബി.
ഐ അന്വേഷണം സാമ്പത്തിക
പ്രലോഭനം മുഖേന വഴി തിരിച്ചു
വിട്ടവര്‍ ഖാസി കേസ് അന്വേഷണവും
വഴി തിരിച്ച് വിടുന്നുണ്ടോ
എന്ന് മുസ്ലിം സമൂഹം
സംശയിക്കുന്നതില്‍ തെറ്റില്ലെന്നും
പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
- Secretary, SKSSF Kasaragod Distict Committee
Subscribe to:
Posts (Atom)