- Samastha Kerala Jam-iyyathul Muallimeen
SKSBV സില്‍വര്‍ ജൂബിലി; സംസ്ഥാന നേതൃസംഗമം 20ന്
ചേളാരി: സമസ്ത കേരള സുന്നി ബാലവേദി ഡിസംബര്‍ 24, 25, 26 തിയ്യതികളില്‍ മലപ്പുറം ബൈത്തുല്‍ ഹിക്മയില്‍ വെച്ച് സംഘടിപ്പിക്കുന്ന സില്‍വര്‍ ജൂബിലി സമ്മേളനത്തിന് മുന്നോടിയായുള്ള റെയ്ഞ്ച് എസ്. കെ. എസ്. ബിവി. ചെയര്‍മാന്‍, കണ്‍വീനര്‍മാരുടെ സംസ്ഥാനതല നേതൃസംഗമം ഇരുപതിന് രാവിലെ 10 മണിക്ക് ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കും. റെയ്ഞ്ച് തലങ്ങളിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും യൂണിറ്റ്തല പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി സംഘടിപ്പിക്കുന്ന നേതൃസംഗമത്തില്‍ പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് റാജിഅലി ശിഹാബ് തങ്ങള്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഡോ. എന്‍. എ. എം. അബ്ദുല്‍ ഖാദര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, മഅ്മൂന്‍ ഹുദവി വണ്ടൂര്‍, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്, എം. എ. ചേളാരി, കെ. കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, കെ. ടി. ഹുസൈന്‍ കുട്ടി മൗലവി, ഹസൈനാര്‍ ഫൈസി ഫറോക്ക്, അബ്ദുസ്സമദ് മുട്ടം, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, ശഫീഖ് മണ്ണഞ്ചേരി, അഫ്‌സല്‍ രാമന്തളി, സയ്യിദ് സദഖത്തുല്ല തങ്ങള്‍, ഫുആദ് വെള്ളിമാട്കുന്ന്, റബീഉദ്ദീന്‍ വെന്നിയൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സില്‍വര്‍ ജൂബിലി നേതൃസംഗമത്തില്‍ മുഴുവന്‍ റെയ്ഞ്ച് ചെയര്‍മാന്‍, കണ്‍വീനര്‍മാരും കൃത്യസമയത്ത് തന്നെ സംബന്ധിക്കണമെന്ന് സംസ്ഥാന ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
- Samastha Kerala Jam-iyyathul Muallimeen
- Samastha Kerala Jam-iyyathul Muallimeen