Showing posts with label Kuwait. Show all posts
Showing posts with label Kuwait. Show all posts
സമസ്‌ത മദ്‌റസ കുവൈത്ത്; അഡ്മിഷന്‍ തുടരുന്നു
കുവൈത്ത്: സമസ്‌ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻറെ അംഗീകാരത്തോടെ കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ വിദ്യാഭ്യാസ വിങ്ങിനു കീഴിൽ പ്രവർത്തിക്കുന്ന മദ്‌റസകൾ അഡ്മിഷനും മറ്റു വിവരങ്ങൾക്കും ബന്ധപ്പെടുക: ദാറുത്തർബിയ മദ്രസ്സ - അബ്ബാസിയ - 94974271, 99162146. ദാറുത്തഅ്ലീമിൽ ഖുർആൻ മദ്രസ്സ - ഫഹാഹീൽ - 66343039, 99286063. മദ്‌റസത്തുന്നൂർ - സാൽമിയ - 65699380, 90051620.
കുവൈറ്റ് ചാപ്റ്റർ സംഘടിപ്പിക്കുന്ന വാഫി കോൺഫറൻസ് 2019; ഒരുക്കങ്ങൾ പൂർത്തിയായി
കുവൈത്ത് സിറ്റി: മാർച്ച് 14,15 തിയ്യതികളിൽ വാഫി കുവൈറ്റ് ചാപ്റ്റർ സംഘടിപ്പിക്കുന്ന രണ്ടാമത് വാഫി കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, അബ്ദുസമദ് പൂക്കോട്ടൂർ, അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി തുടങ്ങിയവരെ കൂടാതെ
"മെലാന്‍ഷ്'19"; കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ മോട്ടിവേഷന്‍ ക്ലാസ് 25ന്
കുവൈത്ത്: ദേശീയ ദിന അവധിയോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്‌ളാസ് സംഘടിപ്പിക്കുന്നു. "മെലാന്‍ഷ്'19" എന്ന പേരില്‍ കുവൈത്ത് കേരളാ ഇസ്‌ലാമിക് കൗൺസിൽ വിദ്യാഭ്യാസ വിംഗാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 25 ന് അബ്ബാസിയ ദാറുതര്ബിയ മദ്രസയിലും (ഇന്റഗ്രേറ്റഡ് സ്കൂൾ) ഫെബ്രുവരി 26 ന്
പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർക്ക് ഇസ്‌ലാമിക് കൗൺസിൽ സ്വീകരണം നൽകി
അബ്ബാസിയ്യ: കുവൈത്ത് കേരളാ ഇസ്‌ലാമിക് കൗൺസിൽ കേന്ദ്ര കമ്മറ്റിയുടെ കീഴിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും ജാമിഅ നൂരിയ്യ പ്രിൻസിപ്പാളുമായ ശൈഖുൽ ജാമിഅ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർക്ക് സ്വീകരണവും ജാമിഅ നൂരിയ്യ പ്രചരണ സമ്മേളനവും സംഘടിപ്പിച്ചു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ
മുസ്ലിംകൾ മാതൃകാ ജീവിതം നയിക്കണം: ഹമീദലി ശിഹാബ് തങ്ങൾ
കുവൈത്ത് സിറ്റി: ഉത്തമ സമുദായമെന്നു അല്ലാഹു വിശേഷിപ്പിച്ച മുഹമ്മദ് നബി (സ)യുടെ സമുദായമായ നാം മാതൃകാപരമായ ജീവിതം നയിക്കാൻ ശ്രമിക്കണമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. മുഹമ്മദ് നബി(സ)യും അവിടുത്തെ അനുയായികളും അതിനു ശേഷം വന്ന മഹാന്മാരും ഔലിയാക്കളും
പാഠപുസ്തക ശില്പശാല നടത്തി
കുവൈത്ത് : സമസ്ത കേരളാ ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ നവീകരിച്ച സിലബസ് പ്രകാരമുള്ള മദ്രസ പാഠപുസ്തക പരിശീലന ശില്പശാല നടന്നു. അബാസിയ റിഥം ഓഡിറ്റോറിയം, മംഗഫ് മലബാർ ഓഡിറ്റോറിയം, ഫർവാനിയ മെട്രോ ഹാൾ എന്നിവിടങ്ങളിലായി മൂന്നു ദിവസങ്ങളിലായി നടന്ന പരിപാടിക്കു സമസ്ത വിദ്യാഭ്യാസ ബോർഡ്
KIC ശരീഅത്ത് സംരക്ഷണ ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു
അബ്ബാസിയ്യ: ഇസ്‌ലാമിക ശരീഅത്ത് അല്ലാഹുവിന്റെ നിയമങ്ങളാണെന്നും അതിനെ തിരുത്താൻ മനുഷ്യന് സാധിക്കില്ലെന്നും കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണ ഐക്യദാർഢ്യ സമ്മേളനം അഭിപ്രായപ്പെട്ടു. ശരീഅത്ത് വിരുദ്ധത ഇന്ത്യയിലെ കപട രാഷ്ട്രീയത്തിന്റെ
സൃഷ്ടിയാണ്, ശരീഅത്ത് വിരുദ്ധതയിലൂടെ
ശരീഅത്ത് സംരക്ഷണ ഐക്യദാർഢ്യ സമ്മേളനം 12ന് കുവൈത്തില്‍
അബ്ബാസിയ്യ: ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളുടെ സംരക്ഷണത്തിനായി സമസ്ത ആഹ്വാനം ചെയ്ത ശരീഅത്ത് സംരക്ഷണ സമ്മേളനത്തിന്റെയും
രാഷ്ട്രപതിക്ക് സമർപിക്കുന്ന ഭീമഹരജിയുടെയും ഭാഗമായി കുവൈത്തിൽ ശരീഅത്ത് സംരക്ഷണ ഐക്യദാർഢ്യ സമ്മേളനവും ഒപ്പു ശേഖരണവും സംഘടിപ്പിക്കുമെന്ന് കുവൈത്ത് കേരള
കുവൈത്ത് ഇസ്‌ലാമിക് കൗൺസിൽ മുഹബ്ബത്തെ റസൂൽ 2018
കുവൈത്ത്: പ്രവാചകർ മുഹമ്മദ് നബി (സ)യുടെ ജന്മ ദിനത്തോടനുബന്ധിച്ച് കുവൈത്ത് കേരളാ ഇസ്‌ലാമിക് കൗൺസിൽ കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മുഹബ്ബത്തെ റസൂൽ മെഗാ സമ്മേളനം നവംബർ 22, 23 (വ്യാഴം, വെള്ളി) തിയ്യതികളിൽ അബ്ബാസിയയിൽ വെച്ച് നടക്കും. മുഖ്യാതിഥികളായി എസ്. കെ. എസ്. എസ്. എഫ്
കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ഹവല്ലി മേഖല ആദർശ സമ്മേളനം സംഘടിപ്പിച്ചു
സാൽമിയ: "സമസ്ത- ആദർശ വിശുദ്ധിയുടെ നൂറു വര്ഷം" എന്ന പ്രമേയത്തിൽ കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ആചരിക്കുന്ന ആദർശ കാമ്പയിനോടനുബന്ധിച്ച് ഇസ്‌ലാമിക് കൗൺസിൽ ഹവല്ലി മേഖല ആദർശ സമ്മേളനം സംഘടിപ്പിച്ചു. സാൽമിയ ഫ്രണ്ട്‌സ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്കു തുടക്കം കുറിച്ച് കൊണ്ട് നടന്ന മജ്ലിസുന്നൂർ മജ്‌ലിസിനു പ്രമുഖ പണ്ഡിതർ നേതൃത്വം നൽകി.
ശേഷം നടന്ന പൊതു സമ്മേളനത്തിൽ ഇസ്‌ലാമിക് കൗൺസിൽ കേന്ദ്ര പ്രസിഡന്റ് ശംസുദ്ധീൻ ഫൈസി ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അബ്ദുൽ കരീം ബാഖവി ഇരിങ്ങാട്ടിരി വിഷയാവതരണം നടത്തി. കേരളത്തിൽ മുസ്ലിം സമുദായം കൈവരിച്ച ഉന്നമനത്തിൽ സമസ്തയുടെ സാന്നിധ്യം നിര്ണായകമായിരുന്നെന്ന് അദ്ദേഹം പ്രസ്താവിച്ചു. തീവ്ര- വികല വാദങ്ങളിലേക്ക് ക്ഷണിക്കുന്ന സംഘങ്ങളിൽ നിന്നും യുവാക്കളെ അരുതെന്നു പറഞ്ഞു തടഞ്ഞു നിറുത്താൻ സമസ്തയുടെ പ്രവർത്തനം സ്വാധീനം ചെലുത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
അബ്ദുറഹീം ഹസനി അധ്യക്ഷത വഹിച്ച പരിപാടിയിൽ മുഹമ്മദലി ഫൈസി, അബ്ദുൽ ഗഫൂർ ഫൈസി, ഇക്ബാൽ ഫൈസി, കുഞ്ഞഹമ്മദ് കുട്ടി ഫൈസി, അബ്ദുൽ ഹക്കീം മൗലവി, നാസർ കോഡൂർ, ഇ.എസ്. അബ്ദുറഹിമാൻ ഹാജി, ശംസുദ്ധീൻ മൗലവി തുടങ്ങിയവർ നേതൃത്വം നൽകി. മേഖലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് ഫൈസി സ്വാഗതവും മേഖലാ ജോയിന്റ് സെക്രട്ടറി അഹമ്മദ് സുബൈർ നന്ദിയും പറഞ്ഞു.
Photo: ഇസ്‌ലാമിക് കൗൺസിൽ ഹവല്ലി മേഖല ആദർശ സമ്മേളനത്തിൽ അബ്ദുൽ കരീം ബാഖവി ഇരിങ്ങാട്ടിരി വിഷയാവതരണം നടത്തി സംസാരിക്കുന്നു.
- Media Wing - KIC Kuwait

SKSSF റമളാന്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. സംസ്ഥാനതല ഉദ്ഘാടനം ദേശമംഗലം വരവൂരില്‍ സയ്യിദ് ഹമിദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു
കുവൈറ്റ് കേരള ഇസ്‌ലാമിക് കൗണ്‍സിലില്‍ എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന കമ്മിറ്റി മുഖേന തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കുന്ന റമളാന്‍ കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമിദലി ശിഹാബ് തങ്ങള്‍ ദേശമംഗലം മേഖലയിലെ വരവൂര്‍ മസ്താനുപ്പാപ്പ മഖാമില്‍ വെച്ച് വരവൂര്‍ ശാഖ ഭാരവാഹികള്‍ക്ക് കൈമാറി നിര്‍വ്വഹിച്ചു.
എസ്. കെ. എസ്. എസ്. എഫ്. ന്റെ നേതൃത്വത്തിലുളള റമളാന്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായും ഹമിദലി തങ്ങള്‍ അറിയിച്ചു. ശാഖാ കമ്മിറ്റികളിലും, ക്ലസ്റ്റര്‍, മേഖല, ജില്ലാ കമ്മറ്റികളും വിവിധ കാരുണ്യപ്രവര്‍ത്തനങ്ങള്‍ റമളാന്‍ റിലീഫിന്റെ ഭാഗമായി നടപ്പിലാക്കുന്നുണ്ടെന്നും ഇത്തരം നന്മകള്‍ സമൂഹത്തിന്റെ പരിപൂര്‍ണ്ണ പിന്തുണ ഉണ്ടെന്നും തങ്ങള്‍ പ്രസ്താവിച്ചു.
പ്രപഞ്ചനാഥനോടുളള ആരാധനയോടൊപ്പം പരസ്പരസ്‌നേഹവും, സഹജീവികളോടുളള കാരുണ്യവും, ഹൃദയങ്ങള്‍ തമ്മിലുളള അടുപ്പവും വിശ്വാസികളില്‍ ഏറ്റവും പ്രകടമാവുന്ന പുണ്യമാസമാണ് റമളാന്‍. ഈ മാസത്തിന്റെ പവിത്രതയെ ഉള്‍ക്കൊണ്ട് കുവൈറ്റിലെ പ്രവാസി സഹോദരങ്ങള്‍ നടത്തിയ റിലീഫ് പ്രവര്‍ത്തനങ്ങള്‍ മാതൃകായോഗ്യമാണെന്നും, അഭിനന്ദനീയമാണെന്നും തങ്ങള്‍ തുടര്‍ന്ന് പറഞ്ഞു. എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഷെഹീര്‍ ദേശമംഗലം, എസ്. കെ. എസ്. എസ്. എഫ്. യു. എ. ഇ. നാഷണല്‍ കമ്മറ്റി ജോ: സെക്രട്ടറി ടി. എം. അഷറഫ് ഷാര്‍ജ, ജില്ല സര്‍ഗ്ഗലയം കണ്‍വീനര്‍ ഇസ്മയില്‍. കെ. ഇ., എസ്. വൈ. എസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ ബാദുഷ അന്‍വരി, സയ്യിദ് സൈനുല്‍ അബിദിന്‍ തങ്ങള്‍ അബൂബക്കര്‍ ബാഖവി, ഉനൈസ്. കെ. യു., ശുഹൈബ്. കെ. കെ., അല്‍ത്താഫ് എന്നിവര്‍ പങ്കെടുത്തു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

സമസ്തയുടെ ആദർശം പ്രസക്തം: ഹമീദ് ഫൈസി അമ്പലക്കടവ്
കുവൈത്ത്: അഹ്ലു സുന്നത്ത് വൽ ജമാഅത്തിന്റെ മാർഗത്തിൽ സമസ്തക്ക് ഒരു കാലത്തും ആദർശ നിലപാടുകൾ മാറ്റി പറയേണ്ടി വന്നിട്ടില്ലെന്നും സമസ്തയുടെ ആദർശം എന്നും പ്രസക്തമാണെന്നും എസ് വൈ എസ് സംസ്ഥാന വർക്കിംഗ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് പ്രസ്താവിച്ചു.
കുവൈത്ത് കേരളാ ഇസ്‌ലാമിക് കൗൺസിൽ സംഘടിപ്പിച്ച ആദർശ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഖുർആനിനെയും സുന്നത്തിനെയും വ്യാഖ്യാനിക്കാൻ അർഹരായ നബി(സ)യുടെ സ്വഹാബാക്കൾ വ്യാഖ്യാനിച്ചു വിശദീകരിച്ചു വെച്ച സംക്ഷിപ്തമായ മത വിധികൾ മദ്ഹബിന്റെ കിതാബുകളിൽ രേഖപ്പെട്ടു കിടക്കുന്നു, അത് അതേപടി അംഗീകരിക്കുന്നവരാണ് അഹ്ലു സുന്നത്ത് വൽ ജമാഅത്ത്, അതാണ് ദീനിന്റെ സംശുദ്ധമായ മാർഗം. സ്വഹാബാക്കളുടെ വ്യാഖ്യാനങ്ങളെയും പ്രമാണങ്ങളെയും മറികടന്നു സ്വന്തമായ വിശദീകരണങ്ങൾ വ്യാഖ്യാനിക്കുന്നവരാണ് പുതിയ കാലത്തെ വാദങ്ങളുമായി വരുന്നവരെന്നും അദ്ദേഹം സൂചിപ്പിച്ചു. നമ്മുടെ ആദർശം സംരക്ഷിക്കാൻ നാമോരോരുത്തരും ജാഗരൂകരായിരിക്കണമെന്നും ഹമീദ് ഫൈസി ഉണർത്തി.
"സമസ്ത: ആദർശ വിശുദ്ധിയുടെ നൂറാം വർഷത്തിലേക്ക്" എന്ന പ്രമേയത്തിൽ ആചരിക്കുന്ന കാമ്പയിനിന്റെ ഭാഗമായി നടന്ന സമ്മേളനം മംഗഫിൽ പ്രത്യേകം സജ്ജമാക്കിയ സമസ്ത നഗറിൽ ഇസ്‌ലാമിക് കൗൺസിൽ വൈസ് ചെയര്മാന് ഉസ്മാൻ ദാരിമി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശംസുദ്ധീൻ ഫൈസി അധ്യക്ഷത വഹിച്ചു.
കുവൈത്ത് ഇസ്‌ലാമിക് കൗൺസിൽ നാഷണൽ സർഗ്ഗലയത്തിന്റെ വിജയ ശില്പികളെ സമ്മേളനത്തിൽ മൊമെന്റോ നൽകി ആദരിച്ചു. സംഘടനക്ക് ഏറ്റവും കൂടുതൽ മെമ്പര്മാരെ ചേർത്തിയ യൂനിറ്റിനുള്ള ഫഹാഹീൽ മേഖലയുടെ ഉപഹാരം അബുഹലീഫ യൂണിറ്റിന് ഹമീദ് ഫൈസി സമ്മാനിച്ചു.
മുഹമ്മദലി ഫൈസി, മുസ്തഫ ദാരിമി, മുഹമ്മദലി പുതുപ്പറമ്പ്, ഇല്യാസ് മൗലവി, ഇഖ്‌ബാൽ ഫൈസി, സൈനുൽ ആബിദ് ഫൈസി, നാസർ കോഡൂർ, അബ്ദുൽ കരീം ഫൈസി, അബ്ദുൽ ഹകീം മൗലവി, കുഞ്ഞഹമ്മദ് കുട്ടി ഫൈസി, E. S. അബ്ദുറഹിമാൻ ഹാജി, അബ്ദുല്ലത്തീഫ് എടയൂർ, അബ്ദുൽ അസീസ് പാടൂർ, ശിഹാബ് കൊടുങ്ങല്ലൂർ തുടങ്ങിയവർ നേതൃത്വം നൽകി. വിഖായ വളണ്ടിയര്‍മാരുടെ സേവനം സ്തുത്യര്‍ഹമായിരുന്നു. ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ ഫൈസി പൊന്മള സ്വാഗതവും ട്രഷറർ ഇസ്മായിൽ ഹുദവി നന്ദിയും പറഞ്ഞു.
ഫോട്ടോ: കുവൈത്ത് കേരളാ ഇസ്ലാമിക് കൗണ്‍സില്‍ ആദര്‍ശ സമ്മേളനത്തില്‍ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യ പ്രഭാഷണം നിര്‍വഹിക്കുന്നു.

കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ഫഹാഹീൽ മേഖല സാരഥി സംഗമം സംഘടിപ്പിച്ചു
കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ഫഹാഹീൽ മേഖല കമ്മറ്റിക്ക് കീഴിൽ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. യൂണിറ്റ് - മേഖലാ ഭാരവാഹികൾ പങ്കെടുത്ത സാരഥി സംഗമം ഇസ്‌ലാമിക് കൗൺസിൽ കേന്ദ്ര പ്രസിഡന്റ് ശംസുദ്ധീൻ ഫൈസി ഉദ്ഘാടനം ചെയ്തു. ആദർശ ക്‌ളാസിൽ "സംഘടന സംഘാടനം" എന്ന വിഷയത്തിൽ ഗഫൂർ ഫൈസി പൊന്മളയും മോട്ടിവേഷൻ ക്ലാസ്സിൽ "Attitude and Leadership" എന്ന വിഷയത്തിൽ ശിഹാബ് മാസ്റ്റർ നീലഗിരിയും അവതരിപ്പിച്ചു.
മേഖല പ്രസിഡന്റ് സലാം പെരുവള്ളൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ കേന്ദ്ര നേതാക്കളായ മുഹമ്മദലി ഫൈസി, ഇസ്മായിൽ ഹുദവി, നാസർ കോഡൂർ എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി ഫൈസൽ ചാനെത്ത് സ്വാഗതവും റഷീദ് മസ്താൻ നന്ദിയും പറഞ്ഞു.
Photo: ഇസ്‌ലാമിക് കൗൺസിൽ ഫഹാഹീൽ മേഖല സംഘടിപ്പിച്ച സാരഥി സംഗമം കേന്ദ്ര പ്രസിഡന്റ് ശംസുദ്ധീൻ ഫൈസി ഉദ്ഘാടനം ചെയ്യുന്നു.
- Media Wing - KIC Kuwait
Photo: ഇസ്ലാമിക് കൗൺസിൽ ഫഹാഹീൽ മേഖല സംഘടിപ്പിച്ച സാരഥി സംഗമം കേന്ദ്ര പ്രസിഡന്റ് ശംസുദ്ധീൻ ഫൈസി ഉദ്ഘാടനം ചെയ്യുന്നു.
- Media Wing - KIC Kuwait
കുവൈത്ത് നാഷണൽ സർഗലയം; ഫഹാഹീൽ ചാമ്പ്യന്മാര്‍
അബ്ബാസിയ: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ സംഘടിപ്പിച്ച കുവൈത്ത് നാഷണൽ സർഗലയം സമാപിച്ചു. അബ്ബാസിയ്യ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇസ്ലാമിക് കൗൺസിലിന്റെ വിവിധ മേഖലാ ടീമുകൾ തമ്മിൽ മാറ്റുരച്ചതിൽ 173 പോയിന്റുമായി ഫഹാഹീൽ മേഖലാ ടീം ചാമ്പ്യന്മാരായി, 140 പോയിന്റുമായി ഫർവാനിയ ടീം രണ്ടാം സ്ഥാനവും 110 പോയിന്റുമായി അബ്ബാസിയ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജൂനിയർ, സീനിയർ, ജനറൽ, ഹിദായ എന്നീ നാല് വിഭാഗങ്ങളിലായി അമ്പതിൽ പരം മത്സരയിനങ്ങൾ നാല് വേദികളിലായാണ് നടന്നത്. ഖിറാഅത്ത്, ഹിഫ്ള്, ബാങ്ക്, വഅള്, മലയാള ഗാനം, അറബി ഗാനം, പടപ്പാട്ട്, ഭക്തി ഗാനം, ക്വിസ്, പ്രബന്ധം, അനൗൺസ്മെൻറ്, ചിത്ര രചന, അറബി മലയാളം ഇംഗ്ലീഷ് ഉറുദു പ്രസംഗങ്ങൾ, ട്രാൻസ്ലേഷൻ, പോസ്റ്റർ ഡിസൈനിങ്, ദഫ് പ്രദർശനം, ബുർദാലാപനം തുടങ്ങി വിവിധ കലാ വിഭാഗങ്ങളിൽ കഴിവ് തെളിയിക്കുന്നതായിരുന്ന പ്രകടനമായിരുന്നു. സഹദ് ഫർവാനിയ (ജൂനിയർ), മുഹമ്മദ് ബിൻ ഫാറൂഖ് മാവിലാടം ഫഹാഹീൽ (സീനിയർ), ഇസ്മായിൽ വള്ളിയോത്ത് അബ്ബാസിയ(ജനറൽ), അമീൻ മുസ്‌ലിയാർ ഫഹാഹീൽ(ഹിദായ) എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. വിജയികൾക്ക് ട്രോഫിയും സര്ടിഫിക്കറ്റും സമ്മാനിച്ചു.
ഇസ്ലാമിക് കൗൺസിൽ മെമ്പർഷിപ് കാമ്പയിനിലൂടെ ഏറ്റവും കൂടുതൽ മെമ്പര്മാരെ ചേർത്ത മേഖലക്കും (ഫഹാഹീൽ), യൂനിറ്റിനുമുള്ള (അബു ഹലീഫ) ട്രോഫിയും വേദിയിൽ വിതരണം ചെയ്തു. ഇസ്ലാമിക് കൗൺസിൽ നേതാക്കളായ ശംസുദ്ധീൻ ഫൈസി, ഉസ്മാൻ ദാരിമി, അബ്ദുൽ ഗഫൂർ ഫൈസി, ഇസ്മായിൽ ഹുദവി, മുഹമ്മദലി ഫൈസി, മുസ്തഫ ദാരിമി, മുഹമ്മദലി പുതുപ്പറമ്പ്, ഇല്യാസ് മൗലവി, ഇഖ്‌ബാൽ ഫൈസി, നാസർ കോഡൂർ, ആബിദ് ഫൈസി, കരീം ഫൈസി, ഹക്കീം മൗലവി, E. S. അബ്ദുറഹിമാൻ ഹാജി, കുഞ്ഞഹമ്മദ് കുട്ടി ഫൈസി, അബ്ദുല്ലത്തീഫ് എടയൂർ, ഇഖ്‌ബാൽ മാവിലാടം തുടങ്ങിയവരും സ്വാഗത സംഘം ഭാരവാഹികളായ ശിഹാബ് മാസ്റ്റർ, ഇസ്മായിൽ വെള്ളിയോത്ത്, ആദിൽ മംഗഫ്, അബ്ദു കുന്നുംപുറം, സലാം പെരുവള്ളൂർ, ഫൈസൽ ചാനെത്, ഫാസിൽ കരുവാരക്കുണ്ട്, അഷ്‌റഫ് ദാരിമി, മനാഫ് മൗലവി, ശറഫുദ്ധീൻ കുഴിപ്പുറം നേതൃത്വം നൽകി.
Photo caption: ഇസ്ലാമിക് കൗൺസിൽ സംഘടിപ്പിച്ച കുവൈത്ത് നാഷണൽ സർഗലയത്തിൽ ചാമ്പ്യന്മാരായ ഫഹാഹീൽ മേഖലക്കുള്ള ട്രോഫി സമ്മാനിക്കുന്നു.

ശൈഖ് രിഫാഇയുടെ ജീവിതം മാതൃകാപരം: കെ. ആലിക്കുട്ടി മുസ്‌ലിയാര്‍
പട്ടിക്കാട്: കഴിഞ്ഞ ദിവസം അന്തരിച്ച കുവൈത്തിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും രിഫാഈ ആത്മീയ സരണിയിലെ മാര്‍ഗദര്‍ശിയുമായിരുന്ന ശൈഖ് യൂസുഫ് ഹാഷിം രിഫാഇയുടെ ജീവിതം പുതു തലമുറക്ക് വലിയ മാതൃകയായിരുന്നുവെന്ന് സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. കേരളീയ സമൂഹത്തോട് ഏറെ അടുത്തിടപഴകിയിരുന്ന ശൈഖ് രിഫാഈ കുവൈത്തിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്കും മറ്റും ഒരു ആശ്രയ കേന്ദ്രമായിരുന്നു. ആത്മീയ മേഖലകളിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യത്യസ്ത മുസ്‌ലിം ജന വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നെന്ന് അദ്ദേഹം അനുസ്മരിച്ചു.
ജാമിഅഃ നൂരിയ്യയില്‍ നടന്ന രിഫാഈ അനുസമരണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാമിഅഃ നൂരിയ്യഃ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഇ. ഹംസ ഫൈസി അല്‍ ഹൈതമി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, എ. ടി മുഹമ്മദലി ഹാജി, എ. അബ്ദുപ്പ ഹാജി, ഉമറുല്‍ ഫാറൂഖ് ഹാജി, എം. അബൂബക്കര്‍ സംസാരിച്ചു.
Photo: പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ നടന്ന ശൈഖ് യൂസുഫ് ഹാശിം രിഫാഇ അനുസ്മരണം സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ. ഹംസ ഫൈസി, സുലൈമാന്‍ ഫൈസി, മുഹമ്മദലി ശിഹാബ് ഫൈസി, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍, ളിയാഉദ്ദീന്‍ ഫൈസി സമീപം
- JAMIA NOORIYA PATTIKKAD

ഭരണകൂട- ആൾക്കൂട്ട ഭീകരത ഭാരതത്തെ കളങ്കപ്പെടുത്തുന്നു: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ
ഉത്തരേന്ത്യയിൽ നിന്നും ആരംഭിച്ച് ഇപ്പോൾ കേരളത്തിലും നടന്നു വരുന്ന ഭരണകൂടത്തിന്റെയും ആൾക്കൂട്ടത്തിന്റെയും ഫാഷിസ്റ്റ് ഭീകരത മതേതര ഭാരതത്തിന്റെ പൈതൃകത്തെ കളങ്കപ്പെടുത്തുന്നതാണെന്നും ഫാഷിസ്റ്റ് വിരുദ്ധരെന്നു കൊട്ടിഘോഷിക്കുന്ന ഇടതു പക്ഷ സർക്കാറിന്റെ നീക്കം ഇപ്പോൾ ഫാഷിസ്റ്റുകളെ പ്രീണിപ്പിക്കുന്ന രീതിയിലാണെന്നും കുവൈത്ത് ഇസ് ലാമിക് കൗൺസിൽ കേന്ദ്ര സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഭാരതത്തിൽ ഓരോ പൗരനും സത്യമെന്നു ബോധ്യപ്പെട്ടത് വിശ്വസിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ടെന്നിരിക്കെ തങ്ങളുടെ ആശയപ്രചരണത്തിനു ലഘുലേഖ വിതരണം ചെയ്ത വിസ്ഡം ഗ്ലോബൽ മിഷൻ പ്രവർത്തകരെ പോലീസ് സ്റ്റേഷനു മുന്നിൽ വെച്ചു പോലും മർദ്ധിച്ച സംഘ് പരിവാരങ്ങൾക്കു മുന്നിൽ നോക്കു കുത്തികളായി നിന്ന കേരള പോലീസ് അത്യന്തം ആപൽകരമായ സന്ദേശമാണു നൽകുന്നത്.ഇതിനെതിരെ മതേതര വിശ്വാസികൾ ഒന്നിക്കണം.
മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്നും ഇതിനെതിരെ കേന്ദ്രം നിയമ നിർമ്മാണം നടത്തണമെന്നുമുള്ള കോടതി വിധി ശരീ അത്ത് നിയമത്തിന്മേൽ കൈകടത്താനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്നും യോഗം അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ്. ജില്ലാതലങ്ങളിൽ നടത്തുന്ന മത സ്വാതന്ത്ര്യ സംരക്ഷണ റാലി വിജയിപ്പിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു.
പ്രസിഡന്റ് ശംസുദ്ദീൻ ഫൈസി അദ്ധ്യക്ഷത വഹിച്ചു. ഹംസ ബാഖവി, ഉസ്മാൻ ദാരിമി, മുസ്തഫ ദാരിമി, മുഹമ്മദലി ഫൈസി, നാസർ കോഡൂർ, ഇ.എസ്. അബ്ദുരഹ്മാൻ ഹാജി എന്നിവർ സംസാരിച്ചു.
- kuwait kerala islamic council kic

അംബേദ്ക്കര്‍ കോളനിയിലെ ജാതിവിവേചനം; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് SKSSF വസ്തുതാന്വേഷണ സംഘം
പാലക്കാട് : കടുത്ത ജാതീയ വിവേചനവും അരക്ഷിതാവസ്ഥയും നിലനില്‍ക്കുന്ന ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍ അടിയന്തരമായി ഇടപെടണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ വസ്തുതാന്വേഷണ സംഘം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സാംസ്‌ക്കാരിക കേരളത്തിന് അപമാനമുണ്ടാക്കുന്ന തരത്തിലുള്ള ജാതി വിവേചനവും അരക്ഷിതാവസ്ഥയുമാണ് അംബേദ്ക്കര്‍ കോളനിയിലുള്ളത്. ചക്ലിയ സമുദായാംഗങ്ങളായ കുടുംബങ്ങള്‍ താമസിക്കുന്ന വീടുകള്‍ പലതും ഏതു സമയത്തും തകര്‍ന്നുവീഴാറായ അവസ്ഥയിലാണ്. നല്ല മഴ പെയ്താല്‍ പോലും തകരാന്‍ സാധ്യതയുള്ള 40 വീടുകള്‍ കോളനിയിലുണ്ട്. ശുദ്ധമായ കുടിവെള്ളം പ്രദേശത്ത് കാണാക്കനിയാണ്. പഞ്ചായത്ത് നല്‍കിവരുന്ന വെള്ളം ശുദ്ധമല്ലെന്ന പരാതി വ്യാപകമാണ്. സാമ്പത്തിക അസമത്വവും അരക്ഷിത ബോധവും കോളനിയിലെ അന്തരീക്ഷത്തെ സ്‌ഫോടനാത്മകമാക്കിയിട്ടുണ്ട്. പ്രശ്‌നത്തെക്കുറിച്ച് പഠിക്കാനെത്തുന്ന ജനപ്രതിനിധികള്‍ ഒരു പക്ഷത്തിന്റെ മാത്രം വിശദീകരണങ്ങള്‍ കേട്ടു മടങ്ങുന്നുവെന്നും തങ്ങളുടെ പക്ഷം കേള്‍ക്കാന്‍ ആരുമില്ലെന്നുമുള്ള കോളനി നിവാസികളുടെ പരാതിക്ക് അടിസ്ഥാനമുണ്ട്. സര്‍ക്കാരിന്റെ സമീപനവും പ്രാദേശിക ജനപ്രതിനിധികളുടെ സമീപനവും ജാതീയ താല്‍പ്പര്യത്തോടെയാണെന്നും സംഘത്തോട് കോളനിക്കാര്‍ പരാതിപ്പെട്ടു. കോളനിയിലെ സമാധാനാന്തരീക്ഷവും സുരക്ഷിത ബോധവും തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കണമെന്നും സര്‍ക്കാരിന്റെ ഇടപെടല്‍ വൈകുന്തോറും കോളനിയിലെ അന്തരീക്ഷം മോശമാകുകയാണെന്നും സംഘം വ്യക്തമാക്കി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ഹബീബ് ഫൈസി കോട്ടോപ്പാടം, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയ ലെക്കിടി, എസ്.കെ.എസ്.എസ്.എഫ് നേതാക്കളായ പി.എം റഫീഖ് അഹമദ്, ഷെമീര്‍ഫൈസി കോട്ടോപ്പാടം, അന്‍വര്‍സാദിഖ് ഫൈസി, ഹസന്‍ ഫൈസി, അബ്ദുറഹീം ഫൈസി, മുസ്തഫ മുതലമട എന്നിവര്‍ സംഘാംഗങ്ങളായിരുന്നു. കോളനിയിലെത്തിയ സംഘത്തെ സമരനേതാവ് ശിവരാജന്റെ നേതൃത്വത്തില്‍ കോളനിയിലെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചിരുത്തിയാണ് കോളനിക്കാര്‍ തങ്ങളുടെ പ്രയാസങ്ങള്‍ വിശദീകരിച്ചത്. സ്ത്രീകളും കുട്ടികളുമുള്‍പ്പടെ തങ്ങളുടെ പ്രയാസങ്ങള്‍ വിശദീകരിക്കുമ്പോള്‍ പലപ്പോഴും വികാരാധീതരായി. ജാതിവ്യവസ്ഥക്കും സാമ്പത്തിക ഹുങ്കിനും മീതെ മനുഷ്യത്വനിലപാടുകളിലൂന്നി എല്ലാ പ്രയാസങ്ങളിലും കോളനി നിവാസികളോടൊപ്പം എസ്.കെ.എസ്.എസ്.എഫ് എന്നും ഉണ്ടാകുമെന്ന് നേതാക്കള്‍ കോളനി നിവാസികള്‍ക്ക് ഉറപ്പു നല്‍കി. കുവൈറ്റ് കേരള ഇസ്‌ലാമിക് കൗണ്‍സിലിന്റെ സഹകരണത്തോടെ എസ്.കെ.എസ്.എസ്.എഫ് സംഘം കോളനി നിവാസികളായ 210 കുടുംബങ്ങള്‍ക്ക് ഒരുമാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങളുടെ കിറ്റ് വിതരണം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയ ലെക്കിടി കിറ്റ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
- https://www.facebook.com/SKSSFStateCommittee/posts/1905108523080805
'ഖുര്‍ആന്‍ സുകൃതത്തിന്റെ വചനപ്പൊരുള്‍' കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ റമദാന്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു
കുവൈത്ത്‌സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ വിശുദ്ധ റമദാനില്‍ 'ഖുര്‍ആന്‍ സുകൃതത്തിന്റെ വചനപ്പൊരുള്‍' എന്ന പ്രമേയത്തില്‍ ആചരിക്കുന്ന റമദാന്‍ കാമ്പയിനിന്റെ ഉദ്ഘാടനം പ്രമുഖ പണ്ഡിതനും ഇബാദ് സംസ്ഥാന ഡയറക്ടറുമായ ഡോ. അഹമ്മദ് സാലിം ഫൈസി നിര്‍വഹിച്ചു. അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍വെച്ച് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ പ്രസിഡന്റ് ശംസുദ്ദീന്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദലി പുതുപ്പറമ്പ് കാമ്പയിന്‍ പദ്ധതികള്‍ വിശദീകരിച്ചു. ചടങ്ങില്‍ എസ്. കെ. എസ്. എസ്. എഫ് കോസ്റ്റല്‍ കെയര്‍ പദ്ധതി ഇടങ്ങളില്‍ ഇബാദ് ഖാഫില വഴി വിതരണം ചെയ്യുന്ന ആയിരം നിസ്‌കാരകുപ്പായ കിറ്റിന്റെ ഫണ്ട് ഇബാദ് സംസ്ഥാന ഡയറക്ടറായ ഡോ. അഹമ്മദ് സാലിം ഫൈസിക്ക് കൈമാറി.
കാമ്പയിനിന്റെ ഭാഗമായി ഓണ്‍ലൈന്‍ ക്വിസ്മല്‍സരം, മേഖലാതല ഇഫ്ത്വാര്‍മീറ്റ്, ദിക്‌റ് വാര്‍ഷികം, തസ്‌കിയത്ത് ക്യാമ്പുകള്‍, ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസ്, ഈദ് സംഗമം എന്നിവ നടക്കും.
ചടങ്ങില്‍ ഗഫൂര്‍ ഫൈസി പൊന്മള സ്വാഗതവും നാസര്‍ കോടൂര്‍ നന്ദിയും പറഞ്ഞു.
- kuwait kerala islamic council kic
- kuwait kerala islamic council kic
സമസ്ത പൊതു പരീക്ഷ; ദാറുതര്‍ബിയ മദ്രസ്സ ഉന്നത വിജയം നേടി
കുവൈറ്റ് സിറ്റി: സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡ് 5,7
ക്ലാസ്സുകളിലേക്ക് നടത്തിയ പൊതു പരീക്ഷയില്‍ അബ്ബാസിയ ദാരുതര്‍ബിയ
മദ്രസ്സ ഡിസ്ടിന്ഷന്‍ ഉള്‍പ്പെടെ ഉന്നത വിജയം കരസ്ഥമാക്കി അഞ്ചാം
ക്ലാസ്സില്‍ റമീസ് അഹമദ് ഒന്നാം സ്ഥാനവും സിയാദ് അബ്ദുള്ള രണ്ടാം
സ്ഥാനവും അഹമദ് സജ്ജാദ് മുന്നാം സ്ഥാനവും നേടി ഏഴാം ക്ലാസ്സില്‍ നഹ്ല
അബ്ദുല്‍ റസാക് ഡിസ്ടിന്ഷനും മുഹമ്മദ് സാലിഹ് രണ്ടാം സ്ഥാനവും മുഷ്താക്
അഹമദ് മുന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികളെ കുവൈറ്റ് ഇസ്ലാമിക് കൌണ്‍സില്‍ കേന്ദ്ര കമ്മിറ്റിമദ്രസ്സ മാനേജ്മെന്റ് കമ്മിറ്റി എന്നിവര്‍ അനുമോദിച്ചു.
- kuwait kerala islamic council kic
വിജയികളെ കുവൈറ്റ് ഇസ്ലാമിക് കൌണ്‍സില്‍ കേന്ദ്ര കമ്മിറ്റിമദ്രസ്സ മാനേജ്മെന്റ് കമ്മിറ്റി എന്നിവര്‍ അനുമോദിച്ചു.
- kuwait kerala islamic council kic
'നാം നമ്മുടെ കുടുംബം' ഫാമിലി അവൈക്കനിംഗ് പ്രോഗ്രാം കുവൈത്തില്‍
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍,'നാം നമ്മുടെ കുടുംബം' എന്ന ശീര്‍ഷകത്തില്‍ ഫാമിലി എവൈക്കനിംഗ് പ്രോഗ്രാമുകള്‍സംഘടിപ്പിക്കുന്നു. 2017 മെയ് 11 മുതല്‍ 20 വരെ നീണ്ടു നില്‍ക്കുന്ന പ്രോഗ്രാമുകള്‍ക്ക് പ്രമുഖ പണ്ഡിതനും മന:ശാസ്ത്ര വിദഗ്ദ്ധനും സോഷ്യല്‍ സര്‍വീസ മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറിയുമായ ഡോ. അഹമ്മദ് സാലിം ഫൈസി കൊളത്തൂര്‍ നേതൃത്വം നല്‍കും. ഉദ്ഘാടന സമ്മേളനം മെയ് 11 ന് വ്യാഴം വൈകുന്നേരം 7. 30 ഫഹാഹീല്‍ ദാറുല്‍ ഖുര്‍ആന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. വിവാഹിതര്‍ക്കുള്ള 'തഹ്‌നിയ' ക്യാമ്പ് 13ന് ശനി വൈകുന്നേരം 7 മണിക്ക് ഫര്‍വാനിയ ഹൈതം റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിലും കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്കുള്ള 'ടീനേജ്മീറ്റ്' മെയ് 14 ഞായര്‍ രാത്രി 8 മണിക്ക് അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിലും നടക്കും. 19 വെള്ളിവൈകുന്നേരം 7 മണിക്ക് അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍വെച്ച് പൊതു സമ്മേളനത്തില്‍ ഡോ. അഹമ്മദ് സാലിം ഫൈസി കൊളത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തും. 20 ശനി രാവിലെ 9 മണിക്ക് കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കുള്ള 'തര്‍ബിയ്യ' അബ്ബാസിയ ദാറുത്തര്‍ബിയ മദ്‌റസയില്‍ നടക്കും.
- kuwait kerala islamic council kic
- kuwait kerala islamic council kic
Subscribe to:
Posts (Atom)