വ്യാജ മുടി; ശ്രദ്ധേയമായ വെളിപ്പെടുത്തലുമായി കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം വീണ്ടും രംഗത്ത്‌


ജിദ്ധവ്യാജ മുടി  വിഷയത്തില്‍  പ്രമാദമായ നിരവധി വെളിപ്പെടുത്തലുകള്‍ക്കും ഇടപെടലുകള്‍ക്കും ശേഷം വ്യാജന്മാരുടെ ഉറക്കം കെടുത്തുന്ന കൂടുതല്‍ വെളിപ്പെടുത്തലുമായി കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം വീണ്ടും രംഗത്ത്‌.
വ്യാജ മുടി വിവാദത്തില്‍ കൂടുതല്‍ ശ്രദ്ധേയമായ വെളിപ്പെടുത്തല്‍ ഇന്നു രാത്രി നടക്കുന്ന ലൈവ്‌ ചര്‍ച്ചയില്‍ ഉണ്ടായിരിക്കുമെന്ന്‌ ക്ലാസ്സ്‌ റൂം വൃത്തങ്ങള്‍ അറിയിച്ചു. മര്‍കസിലേക്ക്‌ വ്യാജ മുടി കൈമാറുമ്പോള്‍ കാന്തപുരം ആവശ്യപ്പെട്ടതു പ്രകാരമാണ്‌ കുടുംബ പരമ്പര(നസബ) തയ്യാറാക്കി വായിച്ച്‌ കേള്‍പ്പിച്ചതെന്ന മുഹമ്മദ്‌ ഖസ്‌റജിയുടെ ഫോണ്‍ സംഭാഷണമടക്കം വ്യാജ മുടിയുടെ കൂടുതല്‍ വിശേഷങ്ങള്‍ ഇന്നു വൈകുന്നേരം മുതലുള്ള ചര്‍ച്ചകള്‍ക്കിടയില്‍ വ്യക്തമാക്കുമെന്നും ആര്‍ക്കും സംശയം തീരും വരെ വ്യാജ മുടിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ അവസരമുണ്ടായിരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

SKSSF വിമോചനയാത്ര; ബഹ്‌റൈന്‍ തല പ്രചരണത്തിന്‌ പ്രൌഢോജ്ജ്വല തുടക്കം

മനാമ: ‘ആത്മീയത; ചുഷണത്തിന്നെതിരെ ജിഹാദ്‌’ എന്ന പ്രമേയത്തില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന കേരള വിമോചനയാത്രയുടെ ബഹ്‌റൈന്‍ തല പ്രചരണത്തിന്‌ പ്രൌഢോജ്ജ്വല തുടക്കമായി.
മനാമയിലെ പാക്കിസ്ഥാന്‍ ക്ലബ്ബ്‌ ഓഡിറ്റോറിയത്തില്‍ നടന്ന പ്രചരണോദ്‌ഘാടനം എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മലപ്പുറം ജില്ലാ പ്രസിഡന്റ്‌ കൂടിയായ പാണക്കാട്‌ സയ്യിദ്‌ ഹമീദലി തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു.
ആത്മീയത നമ്മുടെ സുസ്ഥിതിക്കും സുകൃതങ്ങള്‍ക്കും ഏറെ അനിവാര്യമാണെന്നും അതിനാല്‍ അതു ചൂഷണോപാദിയാക്കുന്നവരെ നാം തിരിച്ചറിയണമെന്നും അവരെ പ്രതിരോധിക്കണമെന്നും  അദ്ധേഹം ഓര്‍മ്മപ്പെടുത്തി.
എസ്‌.വൈ.എസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ പ്രമേയ പ്രഭാഷണം നടത്തി. ബഹ്‌റൈനില്‍ കഴിഞ്ഞ ദിവസങ്ങ ളിലുണ്ടായ കുപ്രചരണങ്ങളുടെ വസ്‌തുതകള്‍ ക്ലിപ്പുകളുടെയും പ്രമാണങ്ങളുടെയും പിന്‍ബലത്തില്‍ അദ്ധേഹം വിശദീകരിച്ചു.
സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ ബഹ്‌റൈന്‍ ഘടകവുമായി സഹകരിച്ച്‌ ഏപ്രില്‍ ആദ്യവാരം മുതല്‍ ബഹ്‌റൈനിലെ വിവിധ ഏരിയകളിലും പ്രചരണ പരിപാടികള്‍ നടക്കും. വിമോചന യാത്രക്ക് ബഹ്റൈനില്‍ നിന്നും സ്വരൂപിക്കുന്ന ഫണ്ട്‌  ഉദ്‌ഘാടനവും നടന്നു.
സയ്യിദ്‌ അസ്‌ഹര്‍ തങ്ങള്‍, ഹംസ അന്‍വരി മോളൂര്‍, സി.കെ.പി അലി മുസ്‌ ലിയാര്‍, ഉമറുല്‍ ഫാറൂഖ്‌ ഹുദവി, എസ്‌.എം.എ വാഹിദ്‌, മുഹമ്മദലി ഫൈസി, കുന്നോത്ത്‌ കുഞ്ഞബ്‌ദുല്ല ഹാജി, നൌഷാദ്‌ വാണിമേല്‍, ഉബൈദുല്ല റഹ്‌ മാനി, മൌസല്‍മുപ്പന്‍ തിരൂര്‍ തുടങ്ങിയവരും ബഹ്‌റൈന്‍ സമസ്‌ത നേതാക്കളും പങ്കെ ടുതു.

SKSSF സഖാഫീസ്‌ സമ്മേളനം സ്വാഗതസംഘ കണ്‍വെന്‍ഷന്‍ നാളെ (ശനി)

കാസര്‍കോട്‌ : SKSSF കാസര്‍കോട്‌ ജില്ലാകമ്മിറ്റി ഏപ്രില്‍ 12ന്‌ വ്യാഴാഴ്‌ച കാസര്‍കോട്‌ ടൗണില്‍ വെച്ച്‌ നടത്തുന്ന സഖാഫീസ്‌ സമ്മേളനത്തിന്‍റെ വിജയത്തിന്‌ വേണ്ടി വിപുലമായ സ്വാഗതസംഘ രൂപീകരണ കണ്‍വെന്‍ഷന്‍ നാളെ (ശനി) ഉച്ചയ്‌ക്ക്‌ 2.30ന്‌ കാസര്‍കോട്‌ സിറ്റി ടവറില്‍ വെച്ച്‌ നടക്കും. മുഴുവന്‍ സംഘടനബന്ധുക്കളും കണ്‍വെന്‍ഷനില്‍ സംബന്ധിക്കണമെന്ന്‌ SKSSF ജില്ലാ പ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.ഏപ്രില്‍ 12ന്‌ നടക്കുന്ന പരിപാടിയില്‍ അടുത്തകലങ്ങളിലായി സമസ്‌തയിലേക്ക്‌ കടന്നുവന്ന സഖാഫികള്‍, ബാഖവികള്‍, സഅദികള്‍, മറ്റുനേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സമ്മേളനത്തിന്റെ ഭാഗമായി മേഖല-ക്ലസ്റ്റര്‍-ശാഖ തലങ്ങളില്‍ കണ്‍വെന്‍ഷനുകളും വാഹനപ്രചരണജാഥയും ശാഖാപര്യടനവും സംഘടിപ്പിക്കാന്‍ ജില്ലാനേതാക്കള്‍ ആഹ്വാനം ചെയ്‌തു.

സമസ്‌ത ജില്ലാ സാരഥി സംഗമം സമാപിച്ചു

മലപ്പുറം : 'ആത്‌മീയത; ചൂഷണത്തിനെതിരെ ജിഹാദ്‌' എന്ന പ്രമേയത്തില്‍ SKSSF വിമോചന യാത്രയോടനുബന്ധിച്ച്‌ സമസ്‌ത ജില്ലാ സാരഥി സംഗമം നടത്തി. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ചു. പ്രചാരണ ജാഥകള്‍, മഹല്ല്‌ സംഗമങ്ങള്‍, സൗഹൃദ കൂട്ടായ്‌മകള്‍, ലഘുലേഖ വിതരണം എന്നിവ നടക്കും.
പ്രഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. സമസ്‌ത ജില്ലാ സെക്രട്ടറി പി.കുഞ്ഞാണി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. SKSSF സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി പ്രമേയ പ്രഭാഷണം നടത്തി. പി.പി. മുഹമ്മദ്‌ ഫൈസി കര്‍മ്മ പദ്ധതികള്‍ വിശദീകരിച്ചു.
.എം.എസ്‌.തങ്ങള്‍, റഫീഖ്‌ അഹമ്മദ്‌ തിരൂര്‍, വി.കെ.ഹാറൂണ്‍ റഷീദ്‌ മാസ്റ്റര്‍, ഹാജി കെ.മമ്മദ്‌ ഫൈസി, കെ..റഹ്‌മാന്‍ ഫൈസി, കെ.കെ.എസ്‌.തങ്ങള്‍, പുത്തനഴി മൊയ്‌തീന്‍ ഫൈസി, കാളാവ്‌ സൈതലവി മുസ്‌ലിയാര്‍, ശാഹുല്‍ ഹമീദ്‌ മേല്‍മുറി, എം.പി.കടുങ്ങല്ലൂര്‍, .കെ.ആലിപ്പറമ്പ്‌, പി.കെ.അബ്‌ദുല്‍ ഖാദര്‍ ഖാസിമി, .കെ.എം.കുട്ടി ഉമരി, ശമീര്‍ ഫൈസി ഒടമല, ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, സലീം എടക്കര, ചെറുകുളം അബ്‌ദുള്ള ഫൈസി എന്നിവര്‍ പ്രസംഗിച്ചു.  

അബൂബക്കര്‍ ഹുദവിയുടെ ദ്വിദിന മത പ്രഭാഷണം ഏപ്രില്‍ 2, 3


കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ദര്‍സ്‌ ആരംഭിക്കുന്നു

കുവൈത്ത്‌ സിറ്റി : കുവൈത്ത്‌ ഇസ്‌ലാമിക്‌ സെന്റര്‍ അബ്ബാസിയ മേഖല കമ്മിറ്റി ഹദീസ്, ഫിഖ്‌ഹ്‌ വിഷയങ്ങളില്‍ ദര്‍സ്‌ ആരംഭിക്കുന്നു. എല്ലാ ശനിയാഴ്‌ചയും രാത്രി എട്ടുമണിക്ക്‌ നടക്കുന്ന ക്ലാസിന്‍റെ ഉദ്‌ഘാടനം മാര്‍ച്ച്‌ 31ന്‌ രാത്രി 8മണിക്ക്‌ നെന്‍മിനി മുഹമ്മദ്‌ ഫൈസി നിര്‍വഹിക്കും. സ്ഥിരപഠിതാക്കളാവാന്‍ താല്‍പര്യമുള്ളവര്‍ക്ക്‌ 90920865, 94974271 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്‌.

പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ക്കും അബ്ദുല്‍ ഹമീദ് ഫൈസിക്കും സ്വീകരണം നല്‍കി

ജിദാലി : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്റൈനിലെത്തിയ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ക്കും അബ്ദുല്‍ ഹമീദ് ഫൈസി അന്പലക്കടവിനും സമസ്ത കേരള സുന്നി ജമാഅത്ത് ജിദാലി സമസ്ത മദ്റസയില്‍ സ്വീകരണം നല്‍കി. മുഹമ്മദ് മുസ്‍ലിയാര്‍ എടവണ്ണപ്പാറ അദ്ധ്യക്ഷത വഹിച്ചു. കുന്നോത്ത് കുഞ്ഞബ്ദുല്ല ഹാജി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹമീദ് ഫൈസി, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ മറുപടി പ്രസംഗം നടത്തി. ഉമറുല്‍ ഫാറൂഖ് ഹുദവി, ഹംസ അന്‍വരി മോളൂര്‍, വി.കെ. കുഞ്ഞഹമ്മദ് ഹാജി, കളത്തില്‍ മുസ്തഫ, ലത്തീഫ് റഹ്‍മാനി പൂളപ്പൊയില്‍, അബ്ദുറഹ്‍മാന്‍ ഹാജി റിഫ എന്നിവര്‍ സംബന്ധിച്ചു. പി.വി.സി. അബ്ദുറഹ്‍മാന്‍, ഫൈസല്‍ കണ്ണൂര്‍, ഹമീദ് കൊടശ്ശേരി, അശ്റഫ് പടപ്പേങ്ങാട്, സാലിം കാഞ്ഞങ്ങാട്, മുഹമ്മദ് മുള്ളൂക്കര നേതൃത്വം നല്‍കി. ഹാശിം കൊക്കല്ലൂര്‍ സ്വാഗതവും മഹ്‍മൂദ് കാപ്പാട് നന്ദിയും പറഞ്ഞു.

പുനര്‍നിര്‍മ്മിച്ച കൊടക്കാട് പടിഞ്ഞാറെ ജുമുഅ മസ്ജിദ് ഉദ്ഘാടനം 26ന് നടന്നു

ചേളാരി : കൊടക്കാട് പടിഞ്ഞാറെ ജുമുഅ മസ്ജിദ് ഉദ്ഘാടനം 26തിങ്കളാഴ്ച മഗ്‍രിബ് നമസ്ക്കാരത്തിനു നേതൃത്വം നല്‍കി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ മഹല്ല് കമ്മറ്റിയുടെ സുവനീര്‍ "സുകൃതം " ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ പ്രകാശനം ചെയ്തു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് SKSSF കൊടക്കാട് വെസ്റ്റ് യുണിറ്റ് പുറത്തിറക്കിയ വിശേഷം സപ്ലിമെന്‍റ് കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ്‌ കോയ തങ്ങള്‍ കടലുണ്ടി കൊടക്കാട് വെസ്റ്റ് യുണിറ്റ് പ്രഥമ പ്രസിഡന്‍റ്‌ എ.എസ്.കെ. തങ്ങള്‍ക്കു നല്‍കി പ്രകാശനം ചെയ്തു. നാസര്‍ ഫൈസി കൂടത്തായി, കെ.ചെറിയ ബാവ , .പി.കെ. തങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സ്വന്തം രാജ്യത്തെ തൊഴില്‍ സാധ്യതകള്‍ പ്രവാസികള്‍ തിരിച്ചറിയണം : റിയാദ്‌ ഇസ്‌ലാമിക്‌ സെന്‍റര്‍

റിയാദ് : ജീവിതത്തില്‍ ഉത്തരവാദിത്വബോധവും സമൂഹത്തോട്‌ കരുണയുമാണ്‌ ഒരു മുസ്‌ലിമിന്‌ ഉണ്ടാകേണ്ടതെന്നും സ്വന്തം ശരീരത്തോടും കുടംബത്തോടും സമൂഹത്തോടുമുളള ബാധ്യത നിര്‍വഹണത്തില്‍ വരുത്തുന്ന വീഴ്‌ച കുടംബ രാഷ്‌ട്ര തകര്‍ച്ചക്ക്‌ കാരണമാകുമെന്നും, നിയമ സങ്കീര്‍ണതകള്‍ പ്രവാസം കൂടുതല്‍ പ്രതിസന്ധികളിലേക്ക്‌ നീങ്ങുമ്പോള്‍ സ്വന്തം രാജ്യത്തെ തൊഴില്‍ സാധ്യതകള്‍ തിരിച്ചറിയാനും മാന്‍പവറിനു കേരളത്തില്‍ ഉയരുന്ന മൂല്യവും പ്രവാസത്തിലൂടെ ലഭിക്കുന്ന നേട്ട കോട്ടങ്ങളും വിലയിരുത്തി ഉചിത മാര്‍ഗങ്ങള്‍ തെരെഞ്ഞെ ടുക്കാന്‍ പ്രവാസികള്‍ സന്നദ്ധരാകണമെന്നും റിയാദ്‌ ഇസ്‌ലാമിക്‌ സെന്‍റര്‍ പ്രവര്‍ത്തക്യാമ്പ്‌ അഭിപ്രായപ്പെട്ടു. ഉത്തമ പ്രവാചകന്‍ ഉദാത്ത മാതൃക എന്ന ത്രൈമാസ കാമ്പയിന്‍റെ ഭാഗമായി നടന്ന ഏക ദിനക്യാമ്പില്‍ ഉത്തരവാദിത്വ ബോധം പ്രവാചക വീക്ഷണം അബൂബക്കര്‍ ഫൈസി ചെങ്ങമനാട്‌, പൊതു പ്രവര്‍ത്തനം പ്രവാചക വീക്ഷണം ഫവാസ്‌ ഹുദവി പട്ടിക്കാട്‌. തൊഴില്‍ പ്രവാചക വീക്ഷണം സലീം വാഫി മൂത്തേടം തുടങ്ങിയ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഹഫീദ്‌ വഴിപ്പാറ, നൗഫല്‍ വാഫി മണ്ണാര്‍ക്കാട്‌, അബൂബക്കര്‍ ബാഖവി മാരായമംഗലം, അബ്‌ദുല്ല ഫൈസി കണ്ണൂര്‍, ഉമര്‍ കോയ യൂണിവേഴ്‌സിററി, ഹബീബുളള പട്ടാമ്പി, എന്‍ സി മുഹമ്മദ്‌ കണ്ണൂര്‍, ശബീര്‍ അലി മണ്ണാര്‍ക്കാട്‌, സി പി നാസര്‍ കണ്ണൂര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. അശ്റഫ്‌ ഫൈസി വാഴക്കാട്‌, മുഹമ്മദലി ഹാജി തിരുവേഗപ്പുറ. അലവിക്കുട്ടി ഒളവട്ടൂര്‍, റസാഖ്‌ വളകൈ, സമദ്‌ പെരുമുഖം, മുഹമ്മദ്‌ മാസ്‌ററര്‍, വളക്കൈ, മുസ്‌തഫ ചീക്കോട്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇബാദ് നോര്‍ത്ത് സൂണല്‍ കാന്പ് 30-31 ന്


അംബേദ്‌കര്‍ പുരസ്‌കാരം സൈനുല്‍ ആബിദീന്‍ ഹുദവിക്ക്‌

തിരൂരങ്ങാടി : ഓള്‍ ഇന്ത്യാ കോണ്‍ഫെഡറേഷന്‍ ഓഫ്‌ എസ്‌.സി/എസ്‌.ടി സ്റ്റേറ്റ്‌ കമ്മിറ്റി ഏര്‍പ്പെടുത്തിയ 2011-2012 വര്‍ഷത്തെ അംബേദ്‌കര്‍ പുരസ്‌കാരത്തിന്‌ അന്നഹ്‌ദ അറബിക്‌ മാസിക മാനേജിങ്‌ എഡിറ്ററും ഇസ്‌ലാമിക്‌ നെറ്റ്‌ വര്‍ക്ക്‌ ഫോര്‍ സബീല്‍ അലുംനി ജന.സെക്രട്ടറിയുമായ കെ സൈനുല്‍ ആബിദീന്‍ ഹുദവി പുത്തനഴി അര്‍ഹനായി.
2006ല്‍ പ്രസിദ്ധീകരണം ആരംഭിച്ച അന്നഹ്‌ദ അറബി മാസികയിലൂടെ കേരളത്തില്‍ അറബി ഭാഷാ പ്രചാരത്തിന്‌ നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ്‌ അവാര്‍ഡ്‌.
അലീഗര്‍ മുസ്‌ലിം യൂനിവേഴ്‌സിറ്റിയുടെ സര്‍സയ്യിദ്‌ അവാര്‍ഡ്‌, ജയ്‌ഹൂന്‍ ഓണ്‍ലൈന്‍ ഇന്റര്‍നെറ്റ്‌ ചാനല്‍ സാഹിത്യ അവാര്‍ഡ്‌, സിദ്ദീഖീസ്‌ അസോസിയേഷന്റെ ചാപ്പനങ്ങാടി ബാപ്പുമുസ്‌ലിയാര്‍ സ്‌മാരക അവാര്‍ഡ്‌ എന്നിവ നേടിയ സൈനുല്‍ ആബിദീന്‌ കെ..ടി.എഫ്‌, എം.എസ്‌.എം എന്നിവയുടെ സംസ്ഥാന തല അറബിക്‌ പ്രബന്ധ രചനാ മത്സരങ്ങളില്‍ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്‌.
പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ്‌ലാമിക്‌ കോളേജിലെ പത്ത്‌ വര്‍ഷത്തെ പഠനശേഷം ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ നിന്ന്‌ ഇസ്‌ലാമിക്‌ സ്റ്റഡീസിലും കാലിക്കറ്റ്‌ സര്‍വ കലാശാലയില്‍ നിന്ന്‌ അറബി സാഹിത്യത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്‌.
ഏപ്രില്‍ 14ന്‌ തിരുവനന്തപുരത്ത്‌ നടക്കുന്ന ചടങ്ങില്‍ നിയമാ സഭാ സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‍ അവാര്‍ഡ്‌ സമ്മാനിക്കും. പാണക്കാട്‌ സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍, സമസ്‌ത ജന.സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, മന്ത്രി എ.പി അനില്‍ കുമാര്‍, ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി എന്നിവര്‍ അനുമോദിച്ചു.  

സയ്യിദ് അസ്ഹര്‍ തങ്ങള്‍ക്ക് ബഹ്‌റൈന്‍ SKSSF ഉപഹാരം നല്‍കി

ജോലി ആവശ്യാര്‍ത്ഥം ദുബായിലേക്ക് താമസം മാറുന്ന ബഹു. സയ്യിദ് അസ്ഹര്‍ തങ്ങള്‍ക്കുള്ള ബഹ്‌റൈന്‍ SKSSF ന്‍റെ ഉപഹാരം സയ്യിദ് ഹമീദ് അലി തങ്ങളുടെ സനി ധ്യത്തില്‍ ജനറല്‍ സെക്രട്ടറി ഉബൈദുല്ല റഹ് മാനി നല്‍കുന്നു.. വര്‍ക്കിംഗ്‌ സെക്രട്ടറി മൌസല്‍ മൂപ്പന്‍, സെക്രട്ടറി ശിഹാബ് കോട്ടക്കല്‍, സിറാജ് മൌലവി എന്നിവര്‍ സമീപം

വിമോചന യാത്രയ്ക്ക് 21ന് വടകരയില്‍ സ്വീകരണം


കാസര്‍കോട് റെയിഞ്ച് ഇസ്ലാമിക് കലാമേള ചൂരിയില്‍

ചൂരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസര്‍കോട് റെയിഞ്ച്തല മത്സരം ഏപ്രില്‍ 14, 15 ന് ചൂരി വാദി ഹുദയില്‍ നടക്കും. റെയിഞ്ച് പരിധിയിലെ 26 മദ്രസകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട ആയിരത്തിലധികം അധ്യാപക വിദ്യാര്‍ത്ഥി പ്രതിഭകള്‍ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍, മുഅല്ലിം വിഭാഗങ്ങളിലായി 70 ഇനങ്ങളില്‍ ആറ് വേദികളിലായി മാറ്റുരക്കും. ചൂരി സിറാജുല്‍ ഹുദാ യുവജന സംഘത്തിന്റെ 15-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആധിത്യമരുളുന്ന കാസര്‍കോട് റെയിഞ്ച് ഫെസ്റിന്റെ വിജയത്തിനായി വന്‍ ഒരുക്കങ്ങളാണ് ചൂരിയില്‍ നടക്കുന്നത്.
റെയിഞ്ച് പ്രസിഡണ്ട് സുബൈര്‍ നിസാമി അധ്യക്ഷത വഹിച്ചു. ഖലീല്‍ ഹസീന സ്വാഗതവും ഷാഹിദ് മൌലവി നന്ദിയും പറഞ്ഞു. ബാത്തിഷ മൌലവി ചൌക്കി, അബ്ദുല്‍ സലാം ഫൈസി, സൈനുദ്ദീന്‍ ചൂരി, മുനീര്‍, ജുനൈദ്, നിഷാദ്, ഉസ്മാന്‍, ശരീഫ്, സാദിഖ് സംബന്ധിച്ചു.

ട്രെന്‍റ്‌ സംസ്ഥാനതല ദ്വിദിന ശില്‍പശാല നാളെ (30)

പെരിന്തല്‍മണ്ണ : SKSSF ന്‍റെ ഗൈഡന്‍സ്‌ വിഭാഗമായ ട്രെന്‍റ്‌ സംസ്ഥാനതല ശില്‍പ്പശാല നാളെ (30) പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യയില്‍ തുടങ്ങും. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട നൂറോളം ട്രൈനര്‍മാരാണ്‌ ശില്‍പശാലയില്‍ പങ്കെടുക്കുക. ജാമിഅഃ നൂരിയ്യയുടെ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തും പുറത്തുമായി 1000 കേന്ദ്രങ്ങളില്‍ നടത്തപ്പെടുന്ന കുരുന്നുകൂട്ടം, കരിയര്‍പ്ലാന്‍ പരിപാടികളുടെ ഭാഗമായാണ്‌ ശില്‍പശാല സംഘടിപ്പിക്കുന്നത്‌.
നാളെ വെള്ളി വൈകുന്നേരം 5മണിക്ക്‌ ജാമിഅഃ നൂരിയ്യ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ശില്‍പശാല ഉദ്‌ഘാടനം ചെയ്യും. ഹാജി കെ. മമ്മദ്‌ ഫൈസി, എന്‍. സൂപ്പി, പി. അബ്ദുല്‍ ഹമീദ്‌ പ്രസംഗിക്കും. കുഞ്ഞിമുഹമ്മദ്‌ പുലവത്ത്‌, ലത്തീഫ്‌ മാസ്റ്റര്‍ തൃശ്ശൂര്‍, ശാഹുല്‍ ഹമീദ്‌ മാസ്റ്റര്‍ മേല്‍മുറി, ഖയ്യൂം കടമ്പോട്‌, ശംസുദ്ദീന്‍ ഒഴുകൂര്‍, വിവിധ സെഷനുകള്‍ക്ക്‌ നേതൃത്വം നല്‍കും.

അബുദാബി SKSSF പ്രവര്‍ത്തക സംഗമം വെള്ളിയാഴ്ച

അബുദാബി : SKSSF അബുദാബി സ്റ്റേറ്റ് കമ്മിറ്റി പ്രവര്‍ത്തക സമിതി യോഗം നാളെ (30-03-2012 വെള്ളിയാഴ്ച) വൈകുന്നേരം 6.30 നു അബൂദാബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററില്‍ ചേരും. മുഴുവന്‍ പ്രവര്‍ത്തക സമിതി അംഗങ്ങളും ജില്ല ഭാരവാഹികളും ക്ലസ്റ്റര്‍ മെമ്പര്‍മാരും KICRഐ ടിവിംഗ് അംഗങ്ങളും മഗ്‍രിബ് നമസ്കാരാനന്തരം എത്തിച്ചേരണമെന്ന് ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി അറിയിച്ചു.

ഷെയ്ഖ്‌ ദാവൂദുല്‍ ഹക്കിം (റ.അ) വലിയുള്ളാഹി ആണ്ട് നേര്‍ച്ച


കാസര്‍കോട്: മുത്തുപ്പേട്ട ഷെയ്ഖ്‌  ദാവുദുല്‍ ഹക്കീം വലിയുള്ളാഹിയുടെ പേരിലുള്ള ആണ്ട് നേര്‍ച്ച ഏപ്രില്‍ ഏഴിന് എതിര്‍ത്തോട് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ടി.കെ എം ബാവ മുസ്ലിയാര്‍, ത്വാഖ അഹമ്മദ് മുസ്ലിയാര്‍, എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍, യു. എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, എം.എസ് തങ്ങള്‍ മദനി മസ്തിക്കുണ്ട്, എം.എ ഖാസിം മുസ്ലിയാര്‍ തുടങ്ങി പ്രമുഖ സാദാത്തുക്കളും പണ്ഡിതന്‍മാരും ആണ്ട് നേര്‍ച്ചയില്‍ പങ്കെടുക്കും. രാവിലെ 11 മണിക്ക് മൗലൂദ് പാരായണവും കൂട്ടപ്രാര്‍ത്ഥനയും തുടര്‍ന്ന് അന്നദാന വിതരണവും നടക്കും.

എസ്. എം. ജിഫ്രി തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സംഗമവു നടത്തി

തിരുരങ്ങാടി : കക്കാട് ഇസ്ലാമിക്‌ സെന്ററിന്റെ ആഭിമുഖ്യത്തില്‍  എസ്. എം. ജിഫ്രി തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സംഗമവു നടത്തി. സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്രി തങ്ങള്‍ അദ്ധ്യക്ഷതയില്‍ സയ്യിദ്‌ ജമലുല്ലെലി തങ്ങള്‍ കൂരിയാട്  ഉദ്ഘാടനം  ചെയ്തു. നാസറുദീന്‍ ബദ്രി വെണ്ണിയൂര്‍ എസ്.എം ജിഫ്രി തങ്ങള്‍ അനുസ്മരണ  പ്രഭാഷണംനിര്‍വഹിച്ചു. കക്കാട് മഹല്ല്  ഖാസി പി.എം ഹംസ മുസ്ലിയാര്‍, യു.അലി മുസ്ലിയാര്‍ കിടങ്ങയി, മിഫ്താഹുല്‍ ഉലൂം  ഹയര്‍ സെക്കന്ററി മദ്രസ സദര്‍ മുഅല്ലിം അബ്ദുസലാം ബാഖവി എന്നിവര്‍ സംസാരിച്ചു. യു.അലി മുസ്ലിയാര്‍ കിടങ്ങയി പ്രാര്‍ത്ഥനക്ക് നേത്രത്വം  നല്‍കി. മറക്കരുട്ടി മാസ്റ്റര്‍, ടി.കെ ഇബ്രാഹീം കുട്ടി ഹാജി, ഇഖ്‌ബാല്‍ കല്ലുങ്ങള്‍ പങ്കെടുത്തു .അബ്ദുസലാം മാസ്റ്റര്‍ സ്വാഗതവും അബ്ദുറഹീം മുസ്ലിയാര്‍ നന്ദിയും പറഞ്ഞു 

SKSSF അകലാട് മഹല്ല് കമ്മിറ്റി സംഘടിപ്പിക്കുന്ന വിശദീകരണ സമ്മേളനം 28 ന്


ജാമിഅഃ മൂല്യ കലകളുടെ ആലയം

ജാമിഅഃ ഫെസ്റ്റ്‌ 2012 സമാപന സമ്മേളനം
പ്രിന്‍സിപ്പാള്‍ പ്രൊഫ
. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍
ഉദ്‌ഘാടനം ചെയ്യുന്നു
  
പട്ടിക്കാട്‌ : കലായലയങ്ങള്‍ കലാപാലയങ്ങളാകുന്ന സമകാലികത്തില്‍ വിദ്യാര്‍ത്ഥി ഹൃദയാന്തരങ്ങളിലെ മൂല്യ കലകളെ തിരിച്ചറിയുകയും വികസിപ്പിക്കുകയും ചെയ്യുന്ന മഹത്തായ സ്ഥാപനമാണ്‌ ജാമിഅഃയെന്ന്‌ പ്രിന്‍സിപ്പാള്‍ ശൈഖുനാ ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്‌താവിച്ചു. ജാമിഅഃ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി നൂറുല്‍ ഉലമ രണ്ടു ദിവസങ്ങളിലായി അഞ്ച്‌ ഭാഷകളിലായി സംഘടിപ്പിച്ച ജാമിഅ ഫെസ്റ്റ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാമിഅഃ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ്‌ അദ്ധ്യക്ഷത വഹിച്ചു. മുന്‍ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ്‌ മെമ്പര്‍ വി.പി. ഹമീദ്‌, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ശിഹാബ്‌ ഫൈസി കൂമണ്ണ, ബക്കര്‍ സാഹിബ്‌, സയ്യിദ്‌ സാബിഖലി ശിഹാബ്‌ തങ്ങള്‍ പാണക്കാട്‌, സയ്യിദ്‌ ഹാരിസലി ശിഹാബ്‌ തങ്ങള്‍ പാണക്കാട്‌, ജംഷീര്‍ ആലക്കാട്‌, എന്നിവര്‍ സംസാരിച്ചു. മത്സര വിജയിക്കള്‍ക്ക്‌ ട്രോഫിയും സര്‍ട്ടിഫിക്കറ്റ്‌ വിതരണം ചെയ്‌തു. കലാപ്രതിഭയായി ശരീഫ്‌ കൊളത്തൂരിനെ തെരഞ്ഞെടുത്തു. ശാഫി കോല്‍പ്പാടം സ്വാഗതവും അബ്‌ദുസ്വമദ്‌ പാങ്ങ്‌ നന്ദിയും പറഞ്ഞു.

കോഡിനേഷന്‍ മീറ്റിംഗ്‌ നാളെ (27)

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റിയുടെ യൂ.ജി കോളേജ്‌ മാനേജ്‌മെന്‍റിന്‍റെയും പ്രിന്‍സിപ്പല്‍മാരുടെയും കോഡിനേഷന്‍ മീറ്റിംഗ്‌ നാളെ (2012 മാര്‍ച്ച്‌ 27 ചൊവ്വാഴ്‌ച്ച) ദാറുല്‍ ഹുദാ മീറ്റിംഗ്‌ ഹാളില്‍ വെച്ച്‌ നടക്കും. ദാറുല്‍ ഹുദാ അണ്ടര്‍ ഗ്രാജ്വേറ്റ്‌ കോളേജുകളുടെ പ്രസിഡന്‍റ്‌, സെക്രട്ടറി, പ്രിന്‍സിപ്പല്‍ എന്നിവര്‍ രാവിലെ പത്ത്‌ മണിക്ക്‌ മുമ്പായി ദാറുല്‍ഹുദാ മീറ്റിംഗ്‌ ഹാളില്‍ എത്തിച്ചേരണം.

SKSSF വിമോചന യാത്ര ബഹ്റൈന്‍ തല പ്രചരണ സമ്മേളനം ഏപ്രില്‍ 18-29


ആത്മീയ ചൂഷകരെ തിരിച്ചറിയുക : പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍

ബഹ്റൈന്‍ : ജീവിതത്തിന് നന്മ പകര്‍ന്നു നല്‍കേണ്ട ആത്മീയതയെ പാവപ്പെട്ട സമൂഹത്തില്‍ നിന്നും സന്പത്ത് സമാഹരിക്കാനുള്ള ഉപാധിയായി സ്വീകരിക്കുന്ന ചില തല്‍പര കക്ഷികള്‍ മാനവിക മൂല്യങ്ങളെ ചവിട്ടി മതിക്കുകയാണെന്നും അവരെ തിരിച്ചറിയാന്‍ പ്രവാസി സമൂഹം സന്നദ്ധരാവണമെന്നും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂളില്‍ നല്‍കിയ സ്വീകരണത്തിന് മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സി.കെ.പി. അലി മുസ്‍ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയുടെ ഉദ്ഘാടനം സയ്യിദ് ഫക്റുദ്ദീന്‍ തങ്ങള്‍ നിര്‍വ്വഹിച്ചു. SYS സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അന്പലക്കടവ് മുഖ്യപ്രഭാഷണം നടത്തി. രണ്ടു പതിറ്റാണ്ടുകളായി തട്ടിപ്പും വെട്ടിപ്പും നടത്തി അതിനൊക്കെ മത പരിവേഷം നല്‍കുകയും അവസാനം പ്രവാചകരുടേതെന്നു പറഞ്ഞു കൊണ്ടുവന്ന വ്യാജ മുടിയിലൂടെ കോടികള്‍ സമാഹരിച്ചു വിശ്വാസികളെ വഞ്ചിക്കുകയും ചെയ്ത കാന്തപുരം മാനവികതയുടെ പേരില്‍ നടത്തുന്നത് തികച്ചും കാപട്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, കെ.എം.സി.സി. പ്രസിഡന്‍റ് കട്ടൂസ മുണ്ടേരി, ഇന്ത്യന്‍ സ്കൂള്‍ സെക്രട്ടറി ഡോ. അശ്റഫ്, ഹാശിം ജീപാസ് ആശംസകള്‍ നേര്‍ന്നു. ജോലി ആവശ്യാര്‍ത്ഥം ബഹ്റൈനില്‍ നിന്നും ദുബായിലേക്ക് താമസം മാറുന്ന സയ്യിദ് അസ്ഹര്‍ തങ്ങള്‍ക്കുള്ള ഉപഹാര സമര്‍പ്പണം അബ്ദുല്‍ ഹമീദ് ഫൈസി നിര്‍വ്വഹിച്ചു. കന്നോത് അബ്ദുല്ല ഹാജി സ്വാഗതവും സെക്രട്ടറി എസ്.എം. അബ്ദുല്‍ വാഹിദ് നന്ദിയും പറഞ്ഞു.

SKSSF വിമോചനയാത്ര; ബഹ്‌റൈന്‍ തല പ്രചരണ സമ്മേളനം നാളെ പാക്കിസ്ഥാന്‍ ക്ലബ്ബില്‍


മനാമ: 'ആത്മീയതചുഷണത്തിന്നെതിരെ ജിഹാദ്‌എന്ന പ്രമേയത്തില്‍ കേന്ദ്ര SKSSF സംഘടിപ്പിക്കുന്ന കേരള വിമോചനയാത്രയുടെ ബഹ്‌റൈന്‍ തല പ്രചരണോത്‌ഘാടനം നാളെ (26, തിങ്കള്‍രാത്രി മണിക്ക്‌ മനാമ പാക്കിസ്ഥാന്‍ ക്ലബ്ബ്‌ ഓഡിറ്റോറിയത്തില്‍ നടക്കും. SKSSF മലപ്പുറം ജില്ലാ പ്രസിഡന്റ്‌ കൂടിയായ പാണക്കാട്‌ സയ്യിദ്‌ ഹമീദലി തങ്ങള്‍ പരിപാടി ഉദ്‌ഘാടനം ചെയ്യും. SYS സ്റ്റേറ്റ്‌ ജനറല്‍ സെക്രട്ടറി അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ പ്രമേയ പ്രഭാഷണം നടത്തുംവ്യാജ കേശത്തിന്റെ മറവിലും മറ്റും ബഹ്‌റൈനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കുപ്രചരണങ്ങള്‍ക്ക്‌ ക്ലിപ്പുകള്‍ സഹിതം അദ്ധേഹം മറുപടി പറയും
തുടര്‍ന്ന്‌ സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ ബഹ്‌റൈന്‍ ഘടകവുമായി സഹകരിച്ച്‌ ബഹ്‌റൈനിലെ വിവിധ ഏരിയകളില്‍ പ്രചരണ പരിപാടികള്‍ നടക്കുംസയ്യിദ്‌ ഫക്‌റുദ്ദീന്‍ തങ്ങള്‍സയ്യിദ്‌ അസ്‌ഹര്‍ തങ്ങള്‍ഹംസ അന്‍വരി മോളൂര്‍സി.കെ.പി അലി മുസ്‌ ലിയാര്‍ഉമറുല്‍ ഫാറൂഖ്‌ ഹുദവിഉബൈദുല്ല റഹ്‌ മാനി എസ്‌.എം.എ വാഹിദ്‌ തുടങ്ങി പ്രമുഖരും ബഹ്‌റൈന്‍ സമസ്‌ത നേതാക്കളും പങ്കെടുക്കും.

കേരള ഇസ്‍ലാമിക് ക്ലാസ് റൂം


ഹമീദലി തങ്ങളും ഹമീദ്‌ ഫൈസിയും നാളെ (26) പാക്കിസ്ഥാന്‍ ക്ലബ്ബില്‍ സംസാരിക്കും

മനാമ : 'ആത്മീയത; ചുഷണത്തിന്നെതിരെ ജിഹാദ്‌' എന്ന പ്രമേയത്തില്‍ കേന്ദ്ര SKSSF സംഘടിപ്പിക്കുന്ന കേരള വിമോചനയാത്രയുടെ ബഹ്‌റൈന്‍ തല പ്രചരണോത്‌ഘാടനം നാളെ (26, തിങ്കള്‍) രാത്രി 8 മണിക്ക്‌ മനാമ പാക്കിസ്ഥാന്‍ ക്ലബ്ബ്‌ ഓഡിറ്റോറിയത്തില്‍ നടക്കും. SKSSF മലപ്പുറം ജില്ലാ പ്രസിഡന്റ്‌ കൂടിയായ പാണക്കാട്‌ സയ്യിദ്‌ ഹമീദലി തങ്ങള്‍ പരിപാടി ഉദ്‌ഘാടനം ചെയ്യും. SYS സ്റ്റേറ്റ്‌ ജനറല്‍ സെക്രട്ടറി അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ പ്രമേയ പ്രഭാഷണം നടത്തും. വ്യാജ കേശത്തിന്റെ മറവിലും മറ്റും ബഹ്‌റൈനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കുപ്രചരണങ്ങള്‍ക്ക്‌ ക്ലിപ്പുകള്‍ സഹിതം അദ്ധേഹം മറുപടി പറയും.
തുടര്‍ന്ന്‌ സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ ബഹ്‌റൈന്‍ ഘടകവുമായി സഹകരിച്ച്‌ ബഹ്‌റൈനിലെ വിവിധ ഏരിയകളില്‍ പ്രചരണ പരിപാടികള്‍ നടക്കും. സയ്യിദ്‌ ഫക്‌റുദ്ദീന്‍ തങ്ങള്‍, സയ്യിദ്‌ അസ്‌ഹര്‍ തങ്ങള്‍, ഹംസ അന്‍വരി മോളൂര്‍, സി.കെ.പി അലി മുസ്‌ ലിയാര്‍, ഉമറുല്‍ ഫാറൂഖ്‌ ഹുദവി, ഉബൈദുല്ല റഹ്‌ മാനി എസ്‌.എം.എ വാഹിദ്‌ തുടങ്ങി പ്രമുഖരും ബഹ്‌റൈന്‍ സമസ്‌ത നേതാക്കളും പങ്കെടുക്കും.

ജാമിഅഃ ഗോള്‍ഡന്‍ ജൂബിലി; കരിയര്‍ പ്ലാന്‍ സംസ്ഥാന തല ഉദ്‌ഘാടനം കൊല്ലത്ത്‌

കൊച്ചി : ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി നടക്കുന്ന കരിയര്‍പ്ലാന്‍ പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്‌ഘാടനം കൊല്ലത്ത്‌ നടക്കും. ഏപ്രില്‍ 2 തിങ്കളാഴ്‌ച കാലത്ത്‌ 10 മണിക്ക്‌ കൊല്ലം കണ്ണനല്ലൂര്‍ പബ്ലിക്‌ ലൈബ്രറി ഹാളില്‍ നടക്കുന്ന പരിപാടി പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. ട്രെന്റ്‌ സംസ്ഥാനതല ട്രൈനര്‍ സൈനുല്‍ ആബിദ്‌ പരിപാടിക്ക്‌ നേതൃത്വം നല്‍കും.
വേനലവധിക്കാലത്ത്‌ സംസ്ഥാനത്തും പുറത്ത് SSLC, +2 വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ്‌ പരിപാടിയില്‍ പങ്കെടുക്കുക. പുത്തന്‍ കോഴ്‌സുകളെകുറിച്ചും ജോലി സാധ്യതകളെ പറ്റിയും വിദ്യാര്‍ത്ഥികള്‍ക്ക്‌ കൃത്യമായ ദിശാബോധം നല്‍കുന്നതാണ്‌ നാല്‌ മണിക്കൂര്‍ നീണ്ട്‌ നില്‍ക്കുന്ന കരിയര്‍പ്ലാന്‍ പ്രോഗ്രാം.

അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍ 30 ന്‌ ജുബൈലില്‍

സൗദി അറേബ്യ : SYS സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍ ഈ മാസം 30 ന്‌ ജുബൈലില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. വെള്ളിയാഴ്‌ച ജുമുഅ നിസ്‌കാരാനന്തരം നടക്കുന്ന സംഗമം വിജയിപ്പിക്കാന്‍ SKSSF ജുബൈല്‍ ഘടകം കമ്മിറ്റി തീരുമാനിച്ചു.

ജാമിഅഃ ഫെസ്റ്റിന്‌ ഇന്ന്‌ (24) തുടക്കം

പട്ടിക്കാട്‌ : ജാമിഅഃ നൂരിയ്യഃ അറബിക്‌ കോളേജിന്റെ സുവര്‍ണ്ണ ജൂബിലി മഹാ സമ്മേളനത്തിന്‍റെ പ്രചരണാര്‍ത്ഥം നൂറുല്‍ ഉലമാ സ്റ്റുഡന്‍സ്‌ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ജാമിഅഃ ഫെസ്റ്റിന്‌ ഇന്ന്‌ തുടക്കം. 50 ഇനങ്ങളിലായി അഞ്ച്‌ ഭാഷകളില്‍ രണ്ട്‌ ദിവസങ്ങളിലായി നടത്തുന്ന കലാ മത്സരങ്ങള്‍ വൈകിട്ട്‌ 7ന്‌ ഫൈസാബാദ്‌ കാമ്പസില്‍ എ.പി. മുഹമ്മദ്‌ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. ഹാജി കെ. മമ്മദ്‌ ഫൈസി, കോട്ടുമല മൊയ്‌തീന്‍കുട്ടി മുസ്‌ലിയാര്‍, പി.കുഞ്ഞാണി മുസ്‌ലിയാര്‍, മുഹമ്മദലി ശിഹാബ്‌ ഫൈസി കൂമണ്ണ, സുലൈമാന്‍ ഫൈസി ചുങ്കത്തറ, സലീം ഫൈസി ഇര്‍ഫാനി മട്ടന്നൂര്‍, സയ്യിദ്‌ സാബിഖലി ശിഹാബ്‌ തങ്ങള്‍ എന്നിവര്‍ പ്രസംഗിക്കും. ഞായറാഴ്‌ച വൈകിട്ട്‌ ഫെസ്റ്റ്‌ സമാപിക്കും. സമാപന സമ്മേളനം സമസ്‌ത പ്രസിഡണ്ട്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. കാളാവ്‌ സൈതലവി മുസ്‌ലിയാര്‍, പി.ഹമീദ്‌ മാസ്റ്റര്‍, അരീക്കുഴിയില്‍ ഫാറൂഖ്‌ ഹാജി, എം.എല്‍.എ മാരായ മഞ്ഞളാംകുഴി അലി, ടി.എ അഹ്‌മദ്‌ കബീര്‍ എന്നിവര്‍ സംബദ്ധിക്കും. കുഞ്ഞാലന്‍കുട്ടി ഫൈസി മുഖ്യപ്രഭാഷണം നടത്തും

SKSSF വിമോചന യാത്ര തൃക്കരിപ്പൂരില്‍ സ്വാഗതസംഘ കണ്‍വെന്‍ഷന്‍ ഇന്ന്‌ (24)

കാസര്‍കോട്‌ : സുന്നീയുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയവുമായി 2012 ഏപ്രില്‍ 18 മുതല്‍ 29 വരെ മംഗലാപുരത്ത്‌ നിന്ന്‌ തിരുവനന്തപുരം വരെ നടത്തുന്ന SKSSF വിമോചന യാത്രയ്‌ക്ക്‌ കാസര്‍കോട്‌ ജില്ലയില്‍ തൃക്കരിപ്പൂരില്‍ നല്‍കുന്ന സ്വീകരണപരിപാടി വിജയിപ്പിക്കുന്നതിന്‌ വേണ്ടിയുളള വിപുലമായ സ്വാഗതസംഘരൂപീകരണ കണ്‍വെന്‍ഷന്‍ ഇന്ന്‌ (ശനി) വൈകുന്നേരം 4 മണിക്ക്‌ തൃക്കരിപ്പൂര്‍ മുനവ്വിറലി ഇസ്ലാം അറബിക്‌ കോളേജില്‍ വെച്ച്‌ നടക്കും. കണ്‍വെന്‍ഷനില്‍ തൃക്കരിപ്പൂര്‍ പെരുമ്പട്ട മേഖലയിലേയും ചെറുവത്തൂര്‍ പഞ്ചായത്തിലേയും പ്രവര്‍ത്തകര്‍ സംബന്ധിക്കണമെന്ന്‌ SKSSF ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം പ്രോഗ്രാം കണ്‍വീനര്‍ സഈദ്‌ ദാരിമി പടന്ന എന്നിവര്‍ അറിയിച്ചു.

ശംസുല്‍ ഉലമ അനുസ്‌മരണം നാളെ (25) സമാപിക്കും

കാസര്‍കോട്‌ : ബാപ്പാലിപ്പനം ശാഖ SYS, SKSSF ന്റെ സംയുക്ത ആഭിമുഖ്യത്തിലുളള ശംസുല്‍ ഉലമ അനുസ്‌മരണവും കണ്ണിയത്ത ഉസ്‌താദ്‌, സി.എം.ഉസ്‌താദ്‌, വടകര മുഹമ്മദ്‌ ഹാജി തങ്ങള്‍, ഫഖുറുദ്ദീന്‍ തങ്ങള്‍ തുടങ്ങിയവരുടെ ആണ്ട്‌ നേര്‍ച്ചയും ബാപ്പാലിപ്പനത്ത്‌ ആരംഭിച്ചു. നാളെ (ഞായര്‍) വൈകുന്നേരം സമാപിക്കും. വൈ.എം.അബ്‌ദുല്ല ഹാജി പതാക ഉയര്‍ത്തി. പരിപാടി സിദ്ദീഖ്‌ മുസ്ലിയാരുടെ അധ്യക്ഷതയില്‍ പാണക്കാട്‌ സയ്യിദ്‌ റഷീദലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ ആധുനിക യുഗത്തിലെ മുസ്ലിം സ്‌ത്രീ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ഇബ്രാഹിം മുണ്ട്യത്തടുക്ക, അബ്‌ദുറഹ്മാന്‍ കോട്ട, വൈ.കെ.അബ്‌ദുറഹ്മാന്‍, ശിഹാബുദ്ദീന്‍ ബി.കെ. പ്രസംഗിച്ചു. രണ്ടാം ദിവസമായ ഇന്ന രാത്രി സയ്യിദ്‌ ഹാദി തങ്ങള്‍ മൊഗ്രാലിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. അന്ത്യദിനം വിളിപ്പാടകലെ എന്നവിഷയം ബി.കെ.അബ്‌ദുല്‍ ഖാദര്‍ അല്‍ ഖാസിമി ബംബ്രാണ പ്രഭാഷണം നടത്തും. ഫഖ്രൂദ്ദീന്‍ ഹാജി, അബ്ബാസ്‌ നാലക്കര, മുഹമ്മദ്‌ ടിമ്പര്‍ സംബന്ധിക്കും. നാളെ വൈകുന്നേരം അസര്‍ നിസ്‌കാരാനന്തരം ദിഖ്‌റ്‌ ദുഅ മജ്‌ലിസിനും ശൈഖുനാ ഉസ്‌താദ്‌ പി.കെ.അബ്‌ദുല്‍ ഖാദര്‍ മുസ്ലിയാര്‍ പയ്യക്കി നേതൃത്വം നല്‌കും. വൈകുന്നേരം 7 മണിക്ക്‌ സമാപനസമ്മേളനം ഹസൈനാര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ സമസ്‌ത ദക്ഷിണകന്നഡ ജില്ലപ്രസിഡണ്ട്‌ സയ്യിദ്‌ എന്‍.പി.എം.സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ബുഖാരി കുന്നുംകൈ ഉദ്‌ഘാടനം ചെയ്യും. സുന്നീയുവജനസംഘം സംസ്ഥാന സെക്രട്ടറി മുഖ്യപ്രഭാഷണം നടത്തും. സമസ്‌ത ജില്ലാമുശാവറ അംഗം അബ്‌ദുസലാം ദാരിമി ആലംപാടി, എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം, ട്രഷറര്‍ ഹാരീസ്‌ ദാരിമി ബെദിര, ആലിക്കുഞ്ഞി ദാരിമി, എം.അബ്‌ദുല്ല മുഗു, കുഞ്ചാര്‍ മുഹമ്മദ്‌, റസാഖ്‌ മാടത്തട്‌ക്ക, പി.കെ.ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിക്കും.

SKSSF വിമോചനയാത്ര; കുമ്പളയില്‍ 313 അംഗ സ്വാഗതസംഘം

കാസര്‍കോട്‌ : സുന്നീയുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയവുമായി 2012 ഏപ്രില്‍ 18 മുതല്‍ 29 വരെ മംഗലാപുരത്ത്‌ നിന്ന്‌ തിരുവനന്തപുരം വരെ നടത്തുന്ന SKSSF വിമോചന യാത്രയുടെ കുമ്പളയിലെ സ്വീകരണപരിപാടിയുടെ വിജയത്തിന്‌ വേണ്ടി 313 അംഗ സ്വാഗതസംഘം രൂപീകരിച്ചു. കണ്‍വെന്‍ഷന്‍ അബൂബക്കര്‍ സാലൂദ്‌ നിസാമിയുടെ അധ്യക്ഷതയില്‍ സയ്യിദ്‌ ഹാദി തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. SKSSF ജില്ലാ പ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍ മുഖ്യപ്രഭാഷണവും ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം വിഷയവതരണവും നടത്തി. ഹാരീസ്‌ ദാരിമി ബെദിര, എസ്‌.പി.സ്വലഹുദ്ദീന്‍, മൊയ്‌തീന്‍ ചെര്‍ക്കള, എം.അബ്‌ദുല്ല മുഗു, കണ്ണൂര്‍ അബ്‌ദുല്ല മാസ്റ്റര്‍, എം..ഖലീല്‍, മൂസ ഹാജി ബന്തിയോട്‌, യു.ബഷീര്‍ ഒളിയത്തടുക്ക, .കെ.ആരീഫ്‌, മുഷ്‌താഖ്‌ ദാരിമി, ഹമീദ്‌ ഫൈസി, ഫാറൂഖ്‌ കൊല്ലംപാടി, ഷരീഫ്‌ മുഗു, മുഗു അബ്‌ദുറഹ്മാന്‍ മൗലവി, മൂസ നിസാമി നാട്ടക്കല്‍, എം.പി.കെ പള്ളങ്കോട്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. സുബൈര്‍ നിസാമി സ്വാഗതം പറഞ്ഞു. സ്വാഗതസംഘ ഭാരവാഹികളായി ഖാസി ത്വാഖ അഹമ്മദ്‌ മുസ്ലിയാര്‍, യു.എം.അബ്‌ദുല്‍ റഹ്മാന്‍ മൗലവി, എം..ഖാസിം മുസ്ലിയാര്‍, പൈവളിഗ അബ്‌ദുള്‍ ഖാദര്‍ മുസ്ലിയാര്‍, ചെര്‍ക്കളം അബ്‌ദുല്ല, പി.ബി.അബ്‌ദുറസാഖ്‌ എം.എല്‍., ഇബ്രാഹിം ഫൈസി ജെഡിയാര്‍, റഷീദ്‌ ബെളിഞ്ചം, ഹാരീസ്‌ ദാരിമി ബെദിര (രക്ഷാധികാരികള്‍), സയ്യിദ്‌ ഹാദി തങ്ങള്‍ (ചെയര്‍മാന്‍), ഗോള്‍ഡന്‍ അബ്‌ദുള്‍ ഖാദര്‍, അറബി മുഹമ്മദ്‌ ഹാജി, .കെ.മുഹമ്മദ്‌, .കെ.എം.ആരീഫ്‌, സയ്യിദ്‌ ഉമ്മറുല്‍ ഫാറൂഖ്‌ തങ്ങള്‍, സയ്യിദ്‌ ഹുസൈന്‍ തങ്ങള്‍, ബഷീര്‍ ദാരിമി തളങ്കര, മുഹമ്മദ്‌ ഫൈസി കജ, ഹാഷിം ദാരിമി ദേലംപാടി, ഹനീഫ്‌ ഹാജി പൈവളിഗ, ടി.എം.ശുഹൈബ്‌ (വൈസ്‌ ചെയര്‍മാന്‍), അബൂബക്കര്‍ സാലൂദ്‌ നിസാമി (ജനറല്‍ കണ്‍വീനര്‍), സുബൈര്‍ നിസാമി (വര്‍ക്കിംഗ്‌ കണ്‍വീനര്‍), ആലിക്കുഞ്ഞി ദാരിമി, എം..ഖലീല്‍, സലാം ഫൈസി പേരാല്‍, സിദ്ദീഖ്‌ അസ്‌ഹരി, ഉമ്മര്‍ രാജാവ്‌, ഫാറൂഖ്‌ കൊല്ലംപാടി, മുനീര്‍ ഫൈസി, അഷ്‌റഫ്‌ ഫൈസി കിന്നിംഗാര്‍, മുഷ്‌താഖ്‌ ദാരിമി, ഷഫീഖ്‌ ആദൂര്‍, റസാഖ്‌ അര്‍ഷദി കുമ്പഡാജ (ജോയിന്റ്‌ കണ്‍വീനര്‍), എസ്‌.പി.സ്വലാഹുദ്ദീന്‍ (ട്രഷറര്‍), ഫിനാന്‍സ്‌: അബ്‌ദുല്ല മുഗു (ചെയര്‍മാന്‍), കണ്ണൂര്‍ അബ്‌ദുല്ല മാസ്റ്റര്‍(കണ്‍വീനര്‍), പ്രചരണം: മൊയ്‌തീന്‍ ചെര്‍ക്കള (ചെയര്‍മാന്‍), എന്‍..ഹമീദ്‌ ഫൈസി (കണ്‍വീനര്‍), സ്റ്റേജ്‌ ആന്റ്‌ ഡെക്കറേഷന്‍ : മൂസ ഹാജി ബന്തിയോട്‌ (ചെയര്‍മാന്‍), യു.ബഷീര്‍ ഒളിയത്തടുക്ക (കണ്‍വീനര്‍), സപ്ലിമെന്റ്‌: സിദ്ദീഖ്‌ പേരാല്‍ (ചെയര്‍മാന്‍), ജംഷീര്‍ ബന്തിയോട്‌ (കണ്‍വീനര്‍), ഫുണ്ട്‌ : പി.വി.അബൂബക്കര്‍ (ചെയര്‍മാന്‍), സിദ്ദീഖ്‌ മൗലവി (കണ്‍വീനര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

SKSSF വിമോജന യാത്ര ജാഥാ റൂട്ട്

18/4/2012 ബുധന്‍ 3 pm മംഗലാപുരം
19/4/2012 വ്യാഴം
9 am കുന്പള, 11 am കാഞ്ഞങ്ങാട് (ഭക്ഷണം), 3 pm തൃക്കരിപ്പൂര്‍, 5 pm പയ്യന്നൂര്‍, 7 pm തളിപ്പറന്പ് (സമാപനം)
20/4/2012 വെള്ളി
2 pm കണ്ണൂര്‍, 4 pm മട്ടന്നൂര്‍, 5 pm പാനൂര്‍, 7 pm നാദാപുരം (സമാപനം)
21/4/2012 ശനി
9 am വടകര, 11 am കൊയിലാണ്ടി, 3 pm സിറ്റി, 5 pm ഫറോക്ക്, 7 pmm കുന്ദമംഗലം (സമാപനം).
22/4/2012 ഞായര്‍
9 am മുക്കം, 11 am പൂനൂര്‍, 3 pm കല്‍പ്പറ്റ (ഭക്ഷണം), 6 pm നീലഗിരി (സമാപനം).
23/4/2012 തിങ്കള്‍
9 am കാളികാവ്‌, 11 am പെരിന്തല്‍മണ്ണ (ഭക്ഷണം), 3 pm മഞ്ചേരി, 5 pm കിഴിശ്ശേരി, 7 pm ചെമ്മാട്‌ (സമാപനം).
24/4/2012 ചൊവ്വ
9 am തിരൂര്‍, 11 am കോട്ടക്കല്‍ (ഭക്ഷണം), 3 pm വളാഞ്ചേരി, 5 pm പൊന്നാനി, 7 pm വടക്കേക്കാട്‌ (സമാപനം)
25/4/2012 ബുധന്‍
9 am പട്ടാമ്പി, 11 am ചെറുപ്പുളശ്ശേരി, 3 pm മണ്ണാര്‍ക്കാട്‌ (ഭക്ഷണം), 5 pm ആലത്തൂര്‍, 7 pm ഒറ്റപ്പാലം (സമാപനം).
26/4/2012 വ്യാഴം
9 am ചെറുതുരുത്തി, 11 am കേച്ചേരി (ഭക്ഷണം), 3 pm മൂന്നുപീടിക, 7 pm ആലുവ (സമാപനം).
27/4/2012 വെള്ളി
2 pm കളമശ്ശേരി, 4 pm മുവാറ്റുപുഴ, 7 pm തൊടുപുഴ (സമാപനം).
28/4/2012 ശനി
9 am ചങ്ങനാശ്ശേരി, 11 am മണ്ണഞ്ചേരി (ഭക്ഷണം), 3 pm ഹരിപ്പാട്‌, 5 pm കായംകുളം, 7 pm പറവൂര്‍ (സമാപനം).
29/4/2012 ഞായര്‍ തിരുവനന്തപുരം (സമാപനം

ബഹ്റൈനില്‍ എത്തിയ സയ്യിദ് ഹമീദലി തങ്ങളും ഹമീദ് ഫൈസീയും പത്ര സമ്മേളനത്തില്‍

ബഹ്റൈനില്‍ എത്തിയ സയ്യിദ് ഹമീദലി തങ്ങളും ഹമീദ് ഫൈസീയും ബഹ്‌റൈന്‍ സമസ്താലയത്തില്‍ നടന്ന പത്ര സമ്മേളനത്തില്‍ സംസാരിക്കുന്നു (വാര്‍ത്ത‍ ചുവടെ)

MIC എക്സ്പോ



വിമോചന യാത്ര പ്രഖ്യാപന സമ്മേളനം ചെറുശ്ശേരി ഉസ്താദ് കോഴിക്കോട് ഉദ്ഘാടനം ചെയ്യുന്നു


ട്രെന്‍റ്‌ സംസ്ഥാനതല ശില്‍പശാല മാര്‍ച്ച്‌ 30,31 തിയ്യതികളില്‍

പട്ടിക്കാട്‌ : SKSSFന്‍റെ ഗൈഡന്‍സ്‌ വിഭാഗമായ ട്രെന്‍റ്‌ സംസ്ഥാന തല ശില്‍പ്പശാല മാര്‍ച്ച്‌ 30, 31 (വെള്ളി, ശനി) തിയ്യതികളില്‍ പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യയില്‍ നടക്കും. ജാമിഅഃ നൂരിയ്യയുടെ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തും പുറത്തുമായി 1000 കേന്ദ്രങ്ങളില്‍ നടത്തപ്പെടുന്ന ഗൈഡന്‍സ്‌ പ്രോഗ്രാമിന്‍റെ റിസോഴ്‌സ്‌ പേര്‍സണ്‍സാണ്‌ ശില്‍പശാലയില്‍ പങ്കെടുക്കുക. 5-ാം ക്ലാസ്സ്‌ മുതല്‍ 10-ാം ക്ലാസ്സ്‌ വരെയുള്ള മദ്രസ്സ വിദ്യാര്‍ത്ഥികള്‍ക്ക്‌ കുരുന്നുകൂട്ടം എന്ന പേരിലും SSLC, +2 വിദ്യാര്‍ത്ഥികള്‍ക്ക്‌ കരിയര്‍ പ്ലാന്‍ എന്ന പേരിലുമാണ്‌ ഗൈഡന്‍സ്‌ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നത്‌.
30ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം നാല്‌ മണിക്ക്‌ പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ശില്‍പശാല ഉദ്‌ഘാടനം ചെയ്യും. ജാമിഅഃ നൂരിയ്യ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷനായിരിക്കും. ശാഹുല്‍ ഹമീദ്‌ മാസ്റ്റര്‍ മേല്‍മുറി, കുഞ്ഞിമുഹമ്മദ്‌ പുലവത്ത്‌, ശംസുദ്ദീന്‍ ഒഴുകൂര്‍, ലത്തീഫ്‌ മാസ്റ്റര്‍ തൃശ്ശൂര്‍, ഖയ്യൂം കടമ്പോട്‌ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക്‌ നേതൃത്വം നല്‍കും.

മഹാന്മാരുടെ ജീവിത ചര്യ മാതൃകയാക്കുക : അബ്ദുല്‍ ജലീല്‍ ദാരിമി

SKSSF ദുബൈ കണ്ണൂര്‍ ജില്ല കമ്മിറ്റി
സംഘടിപ്പിച്ച ശംസുല്‍ ഉലമ
കണ്ണിയത്ത്
ഉസ്താദ്‌ അനുസ്മരണ സമ്മേളനത്തില്‍
അബ്ദുല്‍ ജലീല്‍ ദാരിമി വടക്കേകാട്
മുഖ്യ പ്രഭാഷണം നടത്തുന്നു
ദുബൈ : മഹാനായ ശംസുല്‍ ഉലമയും കണ്ണിയത്ത് ഉസ്താദും ദീനിന്‍റെയും സമസ്തയുടെയും പ്രബോധന രംഗത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്നും, അവരുടെ ജീവിത ചര്യ മാതൃകയാക്കി ജീവിക്കാന്‍ നാം തയ്യാറാകണമെന്നും പ്രമുഖ വാഗ്മി അബ്ദുല്‍ ജലീല്‍ ദാരിമി വടക്കേകാട് പറഞ്ഞു. SKSSF ദുബൈ കണ്ണൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ശംസുല്‍ ഉലമ, കണ്ണിയത്ത് ഉസ്താദ് അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രസിഡന്‍റ്‌ അബ്ദുല്‍ റഹ്‍മാന്‍ വാഫിയുടെ അദ്ധ്യക്ഷതയില്‍ ഹംസകുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു. സകരിയ്യ ദാരിമി, കെ.ടി. അബ്ദുല്‍ ഖാദര്‍ കണ്ണാടിപ്പറന്പ്, സകരിയ്യ തങ്ങള്‍ പാപ്പിനിശ്ശേരി, നാസര്‍ മൗലവി, മുസ്തഫ മൗലവി ചെരിയൂര്‍, ഹൈദരലി ഹുദവി പ്രസംഗിച്ചു. സയ്യിദ് ജിഫ്രി തങ്ങളുടെ നിര്യാണത്തില്‍ അനുശോചിച്ചു പ്രത്യേക പ്രാര്‍ത്ഥന നടത്തി. ശിഹാബുദ്ധീന്‍ കാനായി സ്വാഗതവും അബ്ദുല്‍ ഹമീദ് മിസ്ബാഹി നന്ദിയും പറഞ്ഞു.

ജാമിഅ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് കുരുന്നു കൂട്ടം കരിയര്‍ പ്ലാന്‍ 1000 കേന്ദ്രങ്ങളില്‍


ശംസുല്‍ ഉലമ അനുസ്‌മരണസമ്മേളനം സമാപിച്ചു

കാസര്‍കോട്‌ : SKSSF ബെളിഞ്ചം ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശംസുല്‍ ഉലമ അനുസ്‌മരണ സമ്മേളനവും ഇസ്ലാമിക ചരിത്ര കഥാപ്രസംഗവും ബെളിഞ്ച സിറാജ്‌ ബിലാല്‍ നഗറില്‍ സമാപിച്ചു. സമാപന സമ്മേളനം SKSSF ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചത്തിന്‍റെ അദ്ധ്യക്ഷതയില്‍ സമസ്‌ത ദക്ഷിണ കന്നഡ ജില്ലാപ്രസിഡണ്ട്‌ എന്‍.പി.എം.സയ്യിദ്‌ സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ബുഖാരി കുന്നുംകൈ ഉദ്‌ഘാടനം ചെയ്‌തു. ഹുസൈന്‍ ദാരിമി രഞ്ചലാടി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍, ട്രഷറര്‍ ഹാരീസ്‌ ദാരിമി ബെദിര, ഫസലു റഹ്മാന്‍ ദാരിമി, ഹനീഫ്‌ ബദ്‌രി, ജലാലുദ്ദീന്‍ ദാരിമി, എന്‍.ബി.അഷ്‌റഫ്‌ ഫൈസി, ഷരീഫ്‌ഫൈസി കേള്‍മാര്‍, അഷ്‌റഫ്‌ ദാരിമി, സിദ്ദീഖ്‌ ബെളിഞ്ചം, അബ്‌ദുറഹ്മാന്‍ പള്ളം, അബ്‌ദുഖാദര്‍ ചമ്പ്രമഞ്ചാല്‍, മൊയ്‌തീന്‍ കുട്ടി ബൈരമുല, ഹസ്സന്‍ ദര്‍ഘാസ്‌, ബി.എം.അഷ്‌റഫ്‌, അബ്‌ദുല്ല ഗോളിക്കട്ട, അഷ്‌റഫ്‌ ചമ്പ്രമഞ്ചാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

SKSSF ബദിയടുക്ക മേഖല കൗണ്‍സില്‍ മീറ്റ്‌ സമാപിച്ചു

ബദിയടുക്ക : SYS സംസ്ഥാന സെക്രട്ടറി അബ്‌ദുല്‍ ഹമീദ്‌ ഫൈസി അന്പലക്കടവ്‌ ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയവുമായി 2012 ഏപ്രില്‍ 18 മുതല്‍ 29 വരെ മംഗലാപുരത്ത്‌ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ നടത്തുന്ന SKSSF വിമോചന യാത്രയുടെ ഭാഗമായി SKSSF ബദിയടുക്ക മേഖലാ കമ്മിറ്റി കൗണ്‍സില്‍ മീറ്റ്‌ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി മാര്‍ച്ച്‌ 25ന്‌ മുന്പ് മേഖലാ പരിധിയിലെ കുന്പഡാജ, നീര്‍ച്ചാല്‍, ബദിയടുക്ക ക്ലസ്റ്ററുകളില്‍ കൗണ്‍സില്‍ മീറ്റ്‌ സംഘടിപ്പിക്കാനും പ്രചരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും തീരുമാനിച്ചു. മേഖലാ പ്രസിഡണ്ട്‌ മുനീര്‍ ഫൈസി ഇടിയടുക്ക അദ്ധ്യക്ഷത വഹിച്ചു. ബഷീര്‍ മൗലവി കുമ്പഡാജ ഉദ്‌ഘാടനം ചെയ്‌തു. റസാഖ്‌ അര്‍ശദി, ആദം ദാരിമി, ജലാലുദ്ദീന്‍ ദാരിമി, സിദ്ദീഖ്‌ ബെളിഞ്ചം, കരീം പള്ളത്തടുക്ക തുടങ്ങിയവര്‍ പ്രസംഗിച്ചു.

മദ്രസാദ്ധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളാവുക : ഡോ. ബഹാഉദ്ദീന്‍ നദ്‌വി

ചേളാരി : കേരളത്തിലെ മദ്രസകളില്‍ അദ്ധ്യാപന സേവനം ചെയ്‌തുകൊണ്ടിരിക്കുന്ന മുഅല്ലിമുകള്‍ക്കായി യു.ഡി.ഫ്‌ സര്‍ക്കാര്‍ പരിഷ്‌കരിച്ചു വിളംബരം ചെയ്‌ത മദ്രസാധ്യാപക ക്ഷേമനിധി പെന്‍ഷന്‍ പദ്ധതിയില്‍ സമ്‌സ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീനുമായി ബന്ധപ്പെട്ട എല്ലാ ഉസ്‌താദുമാരും അംഗത്വമെടുക്കണമെന്ന്‌ SKJMCC ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ നദ്‌വി ആഹ്വാനം ചെയ്‌തു.
മുന്‍ സര്‍ക്കാര്‍ പലിശയിലധിഷ്‌ഠിതമായാണ്‌ ക്ഷേമനിധി സംവിധാനിച്ചിരുന്നത്‌ എന്നതിനാല്‍ അതിന്‍റെ സത്യാവസ്ഥ വ്യക്തമാക്കിക്കൊണ്ട്‌ പണ്ഡിത നേതാക്കള്‍ മുഅല്ലിമുകളെ ബോധവല്‍ക്കരിക്കുകയും അക്കാരണത്താല്‍ തന്നെ അതില്‍ നിന്ന്‌ അവര്‍ വിട്ടുനില്‍ക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ വിഷയത്തിന്‍റെ ഗൗരവം പുതിയ സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ പലിശാധിഷ്‌ഠിത സംവിധാനത്തിനു മാറ്റം വരുത്തിയിരിക്കുകയാണ്‌. സര്‍ക്കാറിന്‍റെ പൊതു ഭരണ (ന്യുനപക്ഷ ക്ഷേമ) വകുപ്പ്‌ 57/2012 നന്പറായി 19-03-2012 ന്‌ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ ഇക്കാര്യം അര്‍ത്ഥ ശങ്കക്കിടം നല്‌കാതെ വ്യക്തമാക്കിയിട്ടുണ്ട്‌.
മദ്രസാദ്ധ്യാപക ക്ഷേമനിധി പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകുന്നവര്‍ പലിശ സംബന്ധമായ ഇടപാടില്‍ ഏര്‍പ്പെടാന്‍ ഇടവരുന്നത്‌ അവര്‍ പുലര്‍ത്തിപ്പോരുന്ന വിശ്വാസങ്ങള്‍ക്കും രീതികള്‍ക്കും നിരക്കുന്നതല്ലെന്നും അങ്ങനെ ബന്ധപ്പെടാനിടവരുന്ന തരത്തിലുള്ള പദ്ധതിയാണെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ ഇതില്‍ അംഗത്വമെടുക്കുന്നതില്‍ പലരും താല്‍പര്യം പ്രകടിപ്പിക്കുന്നില്ലെന്ന കാര്യവും വിവിധ കോണുകളില്‍ നിന്നു സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുകയുണ്ടായി
സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമായി പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പരാമര്‍ശം 1- ലെ അനുബന്ധ പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള പദ്ധതിയിലെ നിക്ഷേപകാലയളവിന്‍റെ അടിസ്ഥാനത്തില്‍ നിക്ഷേപം, ആദായം, പ്രതിമാസ പെന്‍ഷന്‍, തിരികെ ലഭിക്കുന്ന തുക എന്നിവ കാണിക്കുന്ന സ്റ്റേറ്റ്‌മെന്റ്‌ ഇതോടൊപ്പം ചേര്‍ത്തിട്ടുള്ള അനുബന്ധ പട്ടിക പ്രകാരം പലിശ രഹിതമാക്കി പരിഷ്‌കരിച്ചുകൊണ്ട്‌ ഉത്തരവാകുന്നു... സര്‍ക്കാര്‍ വിഹിതവും ക്ഷേമനിധിയുടെ മറ്റു ആനുകൂല്യങ്ങളും നല്‍കുന്നതിനു ആവശ്യമായ തുക ബഡ്‌ജറ്റില്‍ പ്രത്യേക കണക്കിനത്തില്‍ വാര്‍ഷിക ധനസഹായമായി അനുവദിക്കുന്നതാണ്‌. അതിനാല്‍ മദ്രസാദ്ധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക്‌ ലഭിക്കേണ്ട പെന്‍ഷന്‍, സമാഹൃതനിക്ഷേപതുക, മറ്റു സാമ്പത്തിക ആനുകൂല്യങ്ങള്‍ എന്നിവ ക്ഷമനിധി മാനേജര്‍ ട്രഷറി വഴിയാണ്‌ വിതരണം ചെയ്യുക.
ക്ഷേമനിധിയില്‍ അംഗത്വമുള്ള മദ്രസാധ്യാപകരുടെ B.Tech വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക്‌ സൗജന്യമായി ലാപ്‌ടോപ്‌ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും ശ്ലാഘനീയമാണ്‌. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ പരശ്ശതം വിദ്യാര്‍ത്ഥികള്‍ക്ക്‌ നേട്ടം ലഭിക്കും. ഇന്നോ നാളെയോ ഇതിനുള്ള അപേക്ഷകള്‍ നല്‍കണം.
പെന്‍ഷന്‍ പദ്ധതിയില്‍ അംഗത്വമെടുക്കുന്നതിനുള്ള അപേക്ഷാഫോറങ്ങള്‍ റെയ്‌ഞ്ച്‌ ആസ്ഥാനങ്ങളിലും സമസ്‌തയുടെ പ്രമുഖ കേന്ദ്രങ്ങളിലും എത്തിച്ചിട്ടുണ്ട്‌. വിദ്യാഭ്യാസ ബോര്‍ഡ്‌ - ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, SYS, SKSSF ആസ്ഥാനങ്ങളില്‍ നിന്നു ഫോറങ്ങളും വിശദ വിവരങ്ങളും മാര്‍ഗ ദര്‍ശനങ്ങളും ലഭിക്കുന്നതാണ്‌.
മതപരവും വിശ്വാസപരവുമായ ഗുരുതര പ്രതിസന്ധിയില്‍ നിന്നു മുഅല്ലിമുകളെ മോചിപ്പിച്ചു കൊണ്ട്‌ ഈ പദ്ധതിയെ പലിശ രഹിതമാക്കി പവിത്ര വല്‍ക്കരിച്ച യു. ഡി. എഫ്‌ സര്‍ക്കാറിനെ അഭിനന്ദിക്കുന്നതായും ഡോ. ബഹാഉദ്ദീന്‍ നദ്‌വി വ്യക്തമാക്കി.

SKSSF എടവണ്ണപ്പാറ ദഅ്‍വാ വിംഗ് സംഘടിപ്പിക്കുന്ന മതപ്രഭാഷണ പരന്പര 26-29


ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലി; താലൂക്ക്‌തല സമ്മേളനങ്ങള്‍ സമാപിച്ചു

പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യ അറബിക്‌ കോളേജിന്റെ
ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി നടത്തപ്പെട്ട
പെരിന്തല്‍മണ്ണ താലൂക്ക്‌ സമ്മേളനം സമസ്‌ത
കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന
പ്രസിഡണ്ട്‌ സി
.കെ.എംസാദിഖ്‌ മുസ്‌ലിയാര്‍
ഉദ്‌ഘാടനം ചെയ്യുന്നു
പികുഞ്ഞാണി മുസ്‌ലിയാര്‍

ടി.പിഇപ്പമുസ്‌ലിയാര്‍കാളാവ്‌ സൈതലവി മുസ്‌ലിയാര്‍
സദ്ധീഖ്‌ ഫൈസി അമ്മിനിക്കാട്‌ തുടങ്ങിയവര്‍ സമീപം
പെരിന്തല്‍മണ്ണ : പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യ അറബിക്‌ കോളേജിന്‍റെ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി നടത്തപ്പെട്ട താലൂക്ക്‌ സമ്മേളനങ്ങള്‍ സമാപിച്ചു. മത വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്താനുള്ള ക്രിയാത്മക മുന്നേറ്റങ്ങള്‍ രൂപപ്പെടുത്തണമെന്ന്‌ സമ്മേളനങ്ങള്‍ ആഹ്വാനം ചെയ്‌തു. വിദ്യഭ്യാസ കാന്പയിന്‍റെ പ്രചാരണാര്‍ത്ഥമായിരുന്നു താലൂക്ക്‌ സമ്മേളനങ്ങള്‍.
പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യയില്‍ നടന്ന പെരിന്തല്‍മണ്ണ താലൂക്ക്‌ സമ്മേളനം സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡണ്ട്‌ സി.കെ.എം. സാദിഖ്‌ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. സമസ്‌ത ജില്ലാ ജനറല്‍ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ടി.പി. ഇപ്പമുസ്‌ലിയാര്‍, കാളാവ്‌ സൈതലവി മുസ്‌ലിയാര്‍, സുലൈമാന്‍ ഫൈസി ചുങ്കത്തറ, അബ്‌ദുറഹ്‌മാന്‍ ഫൈസി പാതിരമണ്ണ, ഹംസറഹ്‌മാനി കൊണ്ടിപ്പറന്പ്, സിദ്ധീഖ്‌ ഫൈസി അമ്മിനിക്കാട്‌, മുഹമ്മദലി ഫൈസി അമ്പലക്കടവ്‌, .കെ നാസര്‍ മാസ്റ്റര്‍, മൊയ്‌തീന്‍ കുട്ടി ദാരിമി, അരീക്കുഴിയില്‍ ഉമറുല്‍ ഫാറൂഖ്‌ ഹാജി സംസാരിച്ചു.
എടപ്പാള്‍ ദാറുല്‍ ഹിദായയില്‍ ചേര്‍ന്ന പൊന്നാനി താലൂക്ക്‌ സമ്മേളനം സി. ബഷീര്‍ ഫൈസി ഉദ്‌ഘാടനം ചെയ്‌തു. മൊയ്‌തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്‌ അദ്ധ്യക്ഷത വഹിച്ചു. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഖാസിം ഫൈസി പോത്തനൂര്‍, റശീദ്‌ ഫൈസി പൂക്കരത്തറ, ശരീഫ്‌ ഫൈസി ആനക്കര, .കെ.കെ മരക്കാര്‍, മൊയ്‌തു അശ്‌റഫി പ്രസംഗിച്ചു.
ചെമ്മാട്‌ ഖിദ്‌മത്തുല്‍ ഇസ്‌ലാം മദ്രസ്സയില്‍ നടന്ന തിരൂരങ്ങാടി താലൂക്ക്‌ സമ്മേളനം ജാമിഅഃ നൂരിയ്യ പ്രൊഫസര്‍ എം.കെ മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍ വെളിമുക്ക്‌ അദ്ധ്യക്ഷത വഹിച്ചു. സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ സയ്യിദ്‌ മുഈനുദ്ദീന്‍ ജിഫ്രി തങ്ങള്‍ പ്രസംഗിച്ചു.
മോങ്ങം ഇര്‍ശാദുസ്സിബിയാന്‍ മദ്രസ്സയില്‍ ചേര്‍ന്ന ഏറനാട്‌ താലൂക്ക്‌ സമ്മേളനം കെ.എ റഹ്‌മാന്‍ ഫൈസി ഉദ്‌ഘാടനം ചെയ്‌തു. .ടി മൂസ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. അസ്‌ഗറലി ഫൈസി പട്ടിക്കാട്‌, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, മുഹമ്മദ്‌ കുട്ടി ബാഖവി, സാലിം ഫൈസി കൊളത്തൂര്‍, മുസ്ഥഫ ഫൈസി മുടിക്കോട്‌, അബ്ദുറഹ്‌മാന്‍ ഫൈസി അരിപ്ര പ്രസംഗിച്ചു.
നിലന്പൂര്‍ മജ്‌മഇല്‍ ചേര്‍ന്ന നിലമ്പൂര്‍ താലൂക്ക്‌ സമ്മേളനം കുഞ്ഞിമുഹമ്മദ്‌ മുസ്‌ലിയാര്‍ കാട്ടുമുണ്ടയുടെ അദ്ധ്യക്ഷതയില്‍ ജലീല്‍ ഫൈസി പുല്ലങ്കോട്‌ ഉദ്‌ഘാടനം ചെയ്‌തു. . കുട്ടി മുസ്‌ലിയാര്‍, പുത്തനഴി മൊയ്‌തീന്‍ ഫൈസി, മൊയ്‌തീന്‍ ഫൈസി വാക്കോട്‌, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ഹംസ റഹ്‌മാനി പ്രസംഗിച്ചു.
വളവന്നൂര്‍ ബാഫഖി യതീം ഖാനയില്‍ ചേര്‍ന്ന തിരൂര്‍ താലൂക്ക്‌ സമ്മേളനം സമസ്‌ത കേന്ദ്ര മുശാവറ അംഗം എ.മരക്കാര്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ എം.പി. മുസ്ഥഫല്‍ ഫൈസി ഉദ്‌ഘാടനം ചെയ്‌തു. മുഹമ്മദ്‌ ഫൈസി അടിമാലി, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അബ്‌ദുല്‍ ഹകീം ഫൈസി കാളാട്‌ പ്രസംഗിച്ചു.