ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും മൗലിദ് സദസ്സുകളും മേഖലകളിൽ മദ്ഹുറസൂൽ പ്രഭാഷണവും ജീവകാരുണ്യ പ്രവർത്തനങ്ങളും നടക്കും. കാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം നേരത്തെ ചൊവ്വല്ലൂർപടിയിൽ നടന്നിരുന്നു.
ഡിസംബർ 10ന് നടക്കുന്ന ഭാരതീയത്തിന്റെ ഒരുക്കങ്ങൾ യോഗം വിലയിരുത്തി. യൂണിറ്റ്, ക്ലസ്റ്റർ, മേഖല കമ്മറ്റികളുടെ നേതൃത്വത്തിൽ നടക്കേണ്ട വിവിധ പ്രചരണ പരിപാടികൾ ആവിഷ്കരിച്ചു.
2019 ജനുവരി 26 ലെ മനുഷ്യജാലിക പഴയന്നൂരിൽ വെച്ച് നടത്താനും എസ് എം കെ തങ്ങൾ സ്മാരക പ്രളയ ദുരിതാശ്വാസ ഭവന പദ്ധതിയുടെ ആദ്യത്തെ വീടിന്റെ തറക്കല്ലിടൽ കർമം നവംബർ 23 വെള്ളിയാഴ്ച നടത്താനും തീരുമാനിച്ചു.
ജില്ലാ കമ്മറ്റിയിൽ ഒഴിവുവന്ന സ്ഥാനങ്ങളിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഓർഗനൈസിംഗ് സെക്രട്ടറിമാരായി സുധീർ നാട്ടിക, സുബൈർ മാള, ഓർഗാനെറ്റ് കൺവീനറായി അബ്ദുറഹ്മാൻ ചിറമനേങ്ങാട്, സെക്രട്ടറിയേറ്റ് അംഗങ്ങളായി അൻസിൽ വാഫി കൈപ്പമംഗലം, അസീസ് കാരുമാത്ര എന്നിവരെ തെരഞ്ഞെടുത്തു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur