പ്രളയക്കെടുതി ഫണ്ട് വിനിയോഗം സമസ്ത വിവരശേഖരണം നടത്തി

ചേളാരി: പ്രളയക്കെടുതിക്കിരയായവരെ സഹായിക്കുന്നതിനും തകര്‍ന്നതും കേടുപാടുകള്‍ പറ്റിയതുമായ പള്ളികളും മദ്‌റസകളും മറ്റും പുനഃസ്ഥാപിക്കുന്നതിലേക്കുമായി സമസ്ത രൂപീകരിച്ച പുനരധിവാസ പദ്ധതി ഫണ്ട് വിനിയോഗത്തിന് വിവരശേഖരണം നടത്തി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിയോഗിച്ച മുഫത്തിശുമാര്‍ മുഖേനയാണ് വസ്തുത വിവരം ശേഖരിച്ചത്. 105 മുഫത്തിശുമാര്‍ ദുരിതബാധിത പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് ശേഖരിച്ച റിപ്പോര്‍ട്ടിന്മേല്‍ ആവശ്യമായ നടപടികള്‍ കൈകൊള്ളുന്നതിന് ഒക്ടോബര്‍ 3 ന് സമസ്ത പ്രളയക്കെടുതി പുനരധിവാസ പദ്ധതി സമിതി യോഗം ചേരും.
- Samasthalayam Chelari