ഒക്ടോബർ 12 വെളളിയാഴ്ച 6:30ന് അബ്ബാസിയ്യ റിഥം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ഐക്യദാർഢ്യ സമ്മേളനത്തിനു കുവൈത്തിലെ പ്രമുഖർ സംബന്ധിക്കും. വ്യാഴം വെളളി ദിവസങ്ങളിൽ ഏരിയാ തലങ്ങളിലും യൂണിറ്റ് തലങ്ങളിലും ഒപ്പ് ശേഖരണം നടക്കും. 13ന് ശനിയാഴ്ചയാണ് സമസ്ത ആഹ്വാനം ചെയ്ത ശരീഅത്ത് സംരക്ഷണ സമ്മേളനം കോഴിക്കോട്ട് നടക്കുന്നത്.
കുവൈത്തിലുള്ള എല്ലാ വിശ്വാസികളും ഒപ്പു ശേഖരണത്തിലും ഐക്യദാർഢ്യ സമ്മേളനത്തിലും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ഇസ്‌ലാമിക് കൗൺസിൽ അഭ്യർത്ഥിച്ചു.
- Media Wing - KIC Kuwait