കോഴിക്കോട്
: 2014 ഏപ്രില്‍
4,5,6 തിയ്യതികളില്‍
കാസര്‍ഗോഡ് വാദീ ത്വൈബയില്‍
നടക്കുന്ന സുന്നി യുവജന സംഘം
അറുപതാം വാര്‍ഷി സമാപന
സമ്മേളനത്തിന്റെ ഭാഗമായി
ആറുമേഖലാ വര്‍ക്കേഴ്‌സ്
ക്യാമ്പുകള്‍ നടത്താന്‍
സ്വാഗതസംഘം പദ്ധതികള്‍
ആവിഷ്‌കരിച്ചു. 2013 മെയ്
30 മുതല്‍
ജൂണ്‍ 15 വരെയുള്ള
കാലയളവുകളിലാണ് ക്യാമ്പുകള്‍
നടക്കുക. ദക്ഷിണ
കന്നട, കാസര്‍ഗോഡ്,
കണ്ണൂര്‍
ജില്ലകള്‍ക്ക് പെരുമ്പയിലും
വഴനാട്, കൊടുക്,
കോഴിക്കോട്
ജില്ലകളുടേത് പുതുപ്പാടിയിലും
കോയമ്പത്തൂര്‍, നീലഗിരി,
പാലക്കാട്,
മലപ്പുറം
ജില്ലകളുടേത് പെരിന്തല്‍മണ്ണയിലും,
തൃശൂര്‍,
ആലപ്പുഴ,
എറണാകുളം,
കോട്ടയം
ജില്ലകളുടേത് ആലപ്പുഴയിലും
ഇടുക്കി, പത്തനംതിട്ട
ജില്ലകളുടേത് തൊടുപുഴയിലും,
തിരുവനന്തപുരം,
കൊല്ലം,
കന്യാകുമാരി
ജില്ലകളുടേത് തമ്പാനൂരും
വെച്ച് നടക്കും.
പഞ്ചായത്ത്,
മണ്ഡലം ഭാരവാഹികളും
ജില്ലാ കൗണ്‍സിലര്‍മാരും
ക്യാമ്പില്‍ സംബന്ധിക്കും.
'സമസ്ത:
നിയോഗവും
ദൗത്യവും', 'മഹല്ലുകള്‍
കരുതലുകളും കരുതിവെപ്പും',
'വിദ്യാഭ്യാസം
അതിജീവന മാര്‍ഗ്ഗം'
തുടങ്ങി
വിഷയങ്ങളില്‍ രാവിലെ 10
മണിമുതല്‍ 3
മണിവരെ ക്ലാസും,
ആനുകാലിക
വിഷയങ്ങളില്‍ ചര്‍ച്ചയും
നടക്കും.
സ്വാഗതസംഘം
ഓഫീസ് ജൂണ്‍ 8 ന്
കാസര്‍ഗോഡ് സയ്യിദ് ഹൈദഗലി
ശിഹാബ് തങ്ങള്‍ ഉദ്ഘാടനം
ചെയ്യും. സ്വാഗത
സംഘത്തിന്‍ യോഗത്തില്‍ പ്രൊഫ.
കെ.
ആലിക്കുട്ടി
മൂസ്‌ലിയാര്‍ അധ്യക്ഷത
വഹിച്ചു. ഉമര്‍ഫൈസി
മുക്കം സ്വാഗതം പറഞ്ഞു .
പിണങ്ങോട്
അബൂബക്കര്‍ പ്രൊജക്ട്
അവതരിപ്പിച്ചു.കോഴിക്കോട്
ഖാസിമാരായ സയ്യിദ് മുഹമ്മദ്
കോയ തങ്ങള്‍ ജമലുല്ലൈലി,
പാണക്കാട്
സയ്യിദ് നാസിര്‍ ഹയ്യ് ശിഹാബ്
തങ്ങള്‍, കുംബള
ഖാസിം മുസ്‌ലിയാര്‍ കാസര്‍ഗോഡ്,
, ജലീല്‍ ഫൈസി
പുല്ലംകോട്, കെ.
റഹ്മാന്‍ ഫൈസി,
കെ.കെ.എസ്
തങ്ങള്‍ വെട്ടിച്ചിറ,
കാടാമ്പുഴ
മൂസഹാജി, മെട്രോ
മുഹമ്മദ് ഹാജി കാസര്‍ഗോഡ,അഹമ്മദ്
തെര്‍ളായി കണ്ണൂര്‍,
ഇ.പി
മുഹമ്മദലി സുല്‍ത്താന്‍
ബത്തേരി, എം.സി
സൈതലവി മുസ്‌ലിയാര്‍ നീലഗിരി,
സലീം എടക്കര
മലപ്പുറം, ടി.കെ
മുഹമ്മദ് കുട്ടി ഫൈസി പാലക്കാട്,
നിസാര്‍ പറമ്പന്‍
ആലപ്പുഴ, ഇബ്രാഹിം
ഹാജി, ഉമര്‍
സാഹിബ് തൃശൂര്‍ ,ഹസന്‍
ആലംകോട് തിരുവനന്തപുരം,
കെപി മുഹമ്മദ്
ഹാജി, മുണ്ടൂര്‍
അബൂബക്കര്‍, മുസ്തഫ
മാസ്റ്റര്‍ മുണ്ടുപാറ,
ഹാജി കെ.
മമ്മദ് ഫൈസി,
സലാം ഫൈസി
മുക്കം, മോയിന്‍കുട്ടി
മാസ്റ്റര്‍, തുടങ്ങിയവര്‍
ചര്‍ച്ചയില്‍ പങ്കെടുത്തു.
വാക്കോട്
മൊയ്തീന്‍ കുട്ടി ഫൈസി നന്ദി
പറഞ്ഞു