ആശംസകള്‍ ...

- ഉസ്മാന്‍ എടേത്തില്‍

ദമ്മാം SKSSF സഹ്‍വ 2011 ക്യാന്പ് ഇന്ന്

ദമ്മാം : ദമ്മാം ഇസ്‍ലാമിക് സെന്‍ററിന് കീഴില്‍ SKSSF സഹ്‍വ 2011 ഏകദിന പഠന ക്യാന്പ് ഇന്ന് (വെള്ളി) രാവിലെ 9 മണി മുതല്‍ DIC ഹാളില്‍ നടക്കും. ക്യാന്പില്‍ ഖുര്‍ആന്‍ വിജയ പാത, പ്രവാസി-കുടുംബം-വിദ്യാഭ്യാസം, നമ്മുടെ സംഘടന നമ്മുടെ വഴികാട്ടി എന്നീ വിഷയങ്ങള്‍ യഥാക്രമം ബഹാഉദ്ദീന്‍ റഹ്‍മാനി, മജീദി സിജി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ എന്നിവര്‍ അവതരിപ്പിക്കും. തുടര്‍ന്ന് സംഘടനാ ചര്‍ച്ചക്ക് ശേഷം ക്യാന്പ് അമീര്‍ മുസ്തഫ റഹ്‍മാനിയുടെ സന്ദേശത്തോടെ ക്യാന്പ് അവസാനിപ്പിക്കും.
- അസ്‍ലം മൗലവി 

KICR സൗഹൃദ സംഗമം ഇന്ന്

അബൂദാബി : അബൂദാബി SKSSF .ടി. വിംഗ് സംഘടിപ്പിക്കുന്ന സൗഹൃദ സംഗമം ഇന്ന് വൈകീട്ട് 4.30 ന് അബൂദാബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററില്‍ നടക്കും. SKSSF അബൂദാബി സംസ്ഥാന പ്രസിഡന്‍റ് ഹാരിസ് ബാഖവി അധ്യക്ഷത വഹിക്കും. കേരള ഇസ്‍ലാമിക് ക്ലാസ് റൂം ചെയര്‍മാന്‍ പൂക്കോയ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും. KICR പ്രതിനിധികളായ ഉമര്‍ കൊളത്തൂര്‍, മഅ്ശൂഖ് എന്നിവര്‍ ക്ലാസ് റൂം പരിചയപ്പെടുത്തും. ഗഫൂര്‍ ഉസ്താദ് (NASWIH) സയ്യിദ് അബ്ദുറഹ്‍മാനന്‍ തങ്ങള്‍ (sec. Islamic center public relation), സുന്നി സെന്‍റര്‍ ജന.സെക്രട്ടറി ഉസ്‍മാന്‍ ഹാജി, കെ.എം.സി.സി. പ്രതിനിധി ബക്കര്‍ മുള്ളൂര്‍ക്കര, സഅദ് ഫൈസി, റശീദ് ഫൈസി അബ്ദുസ്സമദ് ഹുദവി, നൌഫല്‍ അസ്‍അദി, അബൂത്വാഹിര്‍ കൈപ്പമംഗലം എന്നിവര്‍ ആശംസകളര്‍പ്പിക്കും. പരിപാടി തത്സമയം ക്ലാസ്റൂമില്‍ ലഭിക്കുമെന്നും ഐ.ടി. വിംഗ് നേതാക്കളായ മുഹമ്മദ് കോയ തങ്ങള്‍, സജീര്‍ ഇരിവേരി, അലി അക്‍ബര്‍ ഇരിങ്ങാവൂര്‍, സക്കീര്‍ വെന്മെനാട്, മുഹമ്മദലി മണ്ണാര്‍ക്കാട്, സാജിദ് രാമന്തളി, സിയാദ്, മുനീര്‍ പരപ്പില്‍ എന്നിവര്‍ അറിയിച്ചു

വനിതാ ബാല ക്ഷേമ ബില്‍ നടപ്പാക്കരുത് : സുന്നി കൗണ്‍സില്‍

കുവൈത്ത് സിറ്റി : കേരള ഗവണ്‍മെന്‍റിന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ട വനിതാ ബാല ക്ഷേമ ബില്‍ നടപ്പാക്കരുതെന്ന് കുവൈത്ത് സുന്നി മുസ്‍ലിം കൗണ്‍സില്‍ ആവശ്യപ്പെട്ടു. ധാര്‍മ്മിക മൂല്യങ്ങളോടും സാംസ്കാരിക പൈതൃകങ്ങളോടുമുള്ള വെല്ലുവിളിയാണ് കുടുംബാസൂത്രണ നിയമം മൂലം നടപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ച കൃഷ്ണയ്യരും കൂട്ടരും നടത്തിയതെന്ന് സുന്നി കൗണ്‍സില്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. അഴിമതിക്കാരെയും പ്രകൃതി ചൂഷകരെയും അടിക്കി നിര്‍ത്തുന്നതിന് പകരം മനുഷ്യ ജീവനെ ജനിക്കാനുള്ള അവകാശം നിഷേധിക്കുന്നത് പ്രകൃതിയോടുള്ള വെല്ലുവിളിയാണെന്നും മനുഷ്യ വിഭവശേഷി വിനിയോഗിക്കുന്നതിനുള്ള ആസൂത്രണമാണ് ഇന്നിന്‍റെ ആവശ്യമെന്നും പത്രക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

വനിതാ കോഡ് ബില്‍ - മനുഷ്യത്വ വിരുദ്ധ നിര്‍ദ്ദേശങ്ങള്‍ തള്ളണം : ഹൈദരലി തങ്ങള്‍

മലപ്പുറം : രണ്ട് കുട്ടികളില്‍ കൂടുതല്‍ പാടില്ലെന്ന വനിതാ കോഡ് ബില്‍ നിര്‍ദ്ദേശം മനുഷ്യത്വ വിരുദ്ധമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു. വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്നതും മൗലികാവകാശങ്ങള്‍ക്ക് വിരദ്ധവുമായ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ തള്ളിക്കളയണം. ജനസംഖ്യാ നിയന്ത്രണത്തിന്‍റെ പേരില്‍ കൊണ്ടുവരുന്ന സന്താന നിയന്ത്രണം ഭ്രൂണഹത്യ പ്രോത്സാഹിപ്പിക്കുന്നതാണ്. പ്രത്യേകിച്ച് പെണ്‍ ഭ്രൂണഹത്യക്ക് നിയമത്തിന്‍റെ മൗനാനുവാദം നല്‍കുന്നതു കൂടിയായിരിക്കും ഇത്. വ്യക്തി, കുടുംബം തുടങ്ങിയ വിഷയങ്ങളില്‍ സ്വന്തം മതവിശ്വാസ പ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്. ബഹുഭൂരിപക്ഷത്തിന്‍റെയും മതവിശ്വാസത്തെയും ദൈവ വിശ്വാസത്തെയും പരിഗണിക്കാതെ നിയമങ്ങള്‍ നടപ്പാക്കാന്‍ നടപ്പാക്കാന്‍ കഴിയില്ല. രണ്ടിലധികം കുട്ടികളുണ്ടാവുന്നതും അതിനെ പ്രോത്സാഹിപ്പിക്കും വിധം ആശയപ്രചാരണം നടത്തുന്നതും പാടില്ലെന്ന നിര്‍ദ്ദേശം ഭരണഘടനാ വിരുദ്ധവും ശരീഅത്ത് വിരുദ്ധവുമാണ്. മാനവ വിഭവശേഷിയില്‍ അഭിമാനിക്കുന്ന പരിഷ്കൃത രാജ്യത്തിന് ചേര്‍ന്ന നിര്‍ദ്ദേശമല്ല ഇത്. രണ്ട് കുട്ടികള്‍ക്ക് ശേഷമുണ്ടാവുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം നല്‍കരുതെന്ന നിര്‍ദ്ദേശം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്. മന ന്യൂനപക്ഷ വിഭാഗങ്ങളുടെ ആശങ്കക്ക് വഴിവെച്ച നിര്‍ദ്ദേശങ്ങള്‍ ഒഴിവാക്കി ആരോഗ്യകരമായ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുകയാണ് വേണ്ടതെന്നും തങ്ങള്‍ പറഞ്ഞു.
- ഇസ്‍ഹാഖ് കാരക്കുന്ന്  -

ദമ്മാം ഇസ്‍ലാമിക് സെന്‍റര്‍ ഹജ്ജ് രജിസ്ട്രേഷന്‍ ആരംഭിച്ചു

അശ്റഫ് ബാഖവി കെ.പി.

കേരളീയ മുസ്‍ലിംകളെ സന്മാര്‍ഗ്ഗത്തിലേക്ക് നയിച്ചത് സമസ്ത : മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ

ദമ്മാം : കേരളീയ മുസ്‍ലിം സമൂഹത്തില്‍ ഇസ്‍ലാമിക ചരിത്രങ്ങളെ മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാവാതെ സന്മാര്‍ഗ്ഗത്തിലേക്ക് നയിച്ചത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉമലയാണെന്നും കര്‍ത്യവ്യ നിര്‍വ്വഹണത്തിന് സമസ്തക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹല്ല് സംവിധാനവും മദ്റസാ പ്രസ്ഥാനങ്ങളും വിദ്യാര്‍ത്ഥി പ്രസ്ഥാനവും വഹിച്ച പങ്ക് നിസ്തുലമാണെന്നും SKSSF മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ പ്രസ്താവിച്ചു. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദമ്മാമിലെത്തിയ അദ്ദേഹത്തിന് സമസ്ത കോഡിനേഷന്‍ കമ്മിറ്റി നല്‍കിയ സ്വീകരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി സമൂഹത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉയര്‍ന്നു വരുന്ന മത സാംസ്കാരിക സംഘടനകള്‍ നിര്‍വ്വഹിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാന്‍ കഴിയാത്തതാണെന്നും ആത്മാര്‍ത്ഥ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ഉദ്ദിഷ്ട ലക്ഷ്യം കൈവരിക്കാന്‍ സാധ്യമാവൂ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സി.എച്ച്. മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇസ്‍ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് യൂസുഫ് ഫൈസി വാളാട് ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ്. പ്രസിഡന്‍റ് ശാജഹാന്‍ ദാരിമി പനവൂര്‍, സി.എം. കുട്ടി സഖാഫി, ഉമര്‍ ഫൈസി ചാവക്കാട്, സലീം വാഫി, ഉമര്‍ ഓമശ്ശേരി, മുസ്തഫ റഹ്‍മാനി കാളികാവ്, അസ്‍ലം മൗലവി കണ്ണൂര്‍, മാഹീന്‍ വിഴിഞ്ഞം തുടങ്ങിയവര്‍ സംബന്ധിച്ചു. കബീര്‍ ഫൈസി പുവ്വത്താണി സ്വാഗതവും റശീദ് ദാരിമി വാളാട് നന്ദിയും പറഞ്ഞു.
- മുഹമ്മദ് അസ്‍ലം -

ജ. കൃഷ്ണയ്യരുടെ നിലപാട് തിരുത്തണം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍

ചെളാരി : വനിതാ നിയമ പരിഷ്‌കരണ നിര്‍ദേശത്തിലടങ്ങിയ മതവിരുദ്ധവും ഭരണഘടനയുടെ തത്വങ്ങള്‍ നിരാകരിക്കുന്നതുമായ ഭാഗങ്ങള്‍ തിരുത്താനുള്ള മതവിശ്വാസികളുടെ ആവശ്യം നിരാകരിച്ച ജസ്റ്റിസ് കൃഷ്ണയ്യരുടെ നിലപാട് തിരുത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കമ്മീഷന് റിപോര്‍ട്ട് തിരുത്താന്‍ അധികാരമില്ലെങ്കില്‍ സര്‍ക്കാര്‍ അക്കാര്യം നിര്‍വഹിക്കണം.  ഏകപക്ഷീയമായാണു റിപോര്‍ട്ട് തയ്യാറാക്കിയതെന്ന് കമ്മീഷന്‍ അംഗത്തിന്റെ പരാമര്‍ശം ഗൗരവം അര്‍ഹിക്കുന്നു. കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. പ്രഫ. കെ  ആലിക്കുട്ടി മുസ്‌ലിയാര്‍ ,  പിണങ്ങോട് അബൂബക്കര്‍, ഡോ. എന്‍  എ എം  അബ്ദുല്‍ഖാദിര്‍, പി പി   മുഹമ്മദ് ഫൈസി, ഹാജി കെ  മമ്മദ് ഫൈസി, കെ  പി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എ  ടി എം കുട്ടി മൗലവി, കെ സി അഹമ്മദ് കുട്ടി മൗലവി, അലവി ഫൈസി, ഇമ്പിച്ചി അഹ്മദ് ഹാജി സംസാരിച്ചു.

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം അണ പൊട്ടി; SKSSF പ്രഖ്യാപന സമ്മേളനം താക്കീതായി

50 കേന്ദ്രങ്ങളില്‍ പ്രധിഷേധ സംഗമങ്ങള്‍; ഡിസംബറില്‍ ബഹു ജന പ്രക്ഷോഭം

കോഴിക്കോട്: പ്രവാചകന്റെ പേരില്‍ വ്യാജമുടി കൊണ്ടുവന്ന് നടത്തുന്ന ആത്മീയചൂഷണം അവസാനിപ്പിക്കണമെന്ന് സമസ്ത കേരള ജംഇയത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി സൈനുല്‍ ഉലമാ ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ പറഞ്ഞു. പ്രവാചകനിന്ദ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സമിതി നടത്തിയ ക്യാമ്പിന്റെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് 50 കേന്ദ്രങ്ങളില്‍ വ്യാജമുടി പ്രദര്‍ശകര്‍ക്കെതിരെ പ്രതിഷേധ സമ്മേളനം സംഘടിപ്പിക്കും. സമാപന പ്രതിഷേധ സമ്മേളനം ഡിസംബര്‍ എട്ടിന് കോഴിക്കോട്ട് നടക്കും. സമ്മേളനം സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷതവഹിച്ചു. സെയ്ത് മുഹമ്മദ് നിസാമി വിഷയം അവതരിപ്പിച്ചു. മൗലാന മൂസക്കുട്ടി ഹസ്രത്ത്, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്'വി കൂരിയാട്‌,  ഡോ.അബ്ദുള്‍ഗഫൂര്‍ അല്‍ ഖാസിമി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സി.എസ്.കെ. തങ്ങള്‍, എം.സി. മായിന്‍ഹാജി എന്നിവര്‍ സംസാരിച്ചു. അബൂബക്കര്‍ ഫൈസി മലയമ്മ സ്വാഗതവും സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ നന്ദിയും പറഞ്ഞു.
സമാപന സമ്മേളനത്തില്‍ എം.ടി. അബ്ദുള്ള മുസ്‌ല്യാര്‍ അധ്യക്ഷതവഹിച്ചു. കോട്ടുമല ടി.എം. ബാപ്പു മുസ്‌ല്യാര്‍ പ്രതിഷേധ പ്രഖ്യാപനം നടത്തി. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ല്യാര്‍, പി.കെ. പി. അബ്ദുസലാം മുസ്‌ല്യാര്‍, എം.എം. മുഹിയുദ്ദീന്‍ മുസ്‌ല്യാര്‍, ചേലക്കാട് മുഹമ്മദ് മുസ്‌ല്യാര്‍, പി.പി. മുഹമ്മദ് ഫൈസി, ഓണംപിള്ളി മുഹമ്മദ് ഫൈസി, ഉമ്മര്‍ മുസ്‌ല്യാര്‍, റഹ്മത്തുള്ള ഖാസിമി മൂത്തേടം, കെ. മൊയ്തീന്‍കുട്ടി, എം.എ. ചേളാരി, ആര്‍.വി. കുട്ടിഹസ്സന്‍ ദാരിമി, സി.എച്ച്. മഹ്മൂദ് സഅ്ദി, പാലത്തായ മൊയ്തുഹാജി, എ.വി. അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍ എന്നിവര്‍ സംസാരിച്ചു. നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും അയ്യൂബ് കൂളിമാട് നന്ദിയും പറഞ്ഞു.

വിമന്സ് കോഡ് പരിഷ്കരണ റിപ്പോര്ട്ന് തള്ളണം: സമസ്ത

തേഞ്ഞിപ്പലം : നിയമ പരിഷ്‌കരണ സമിതിയുടെ 'വിമന്‍സ് കോഡ് പരിഷ്‌കരണ റിപ്പോര്‍ട്ട് തള്ളണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ. മതവിശ്വാസികളെ സ്പര്‍ശിക്കുന്ന വിഷയങ്ങളില്‍ പരിഷ്‌കരണം നടത്തുമ്പോള്‍ മതപണ്ഡിതന്മാരുമായി ആശയവിനിമയത്തിന് അതത് സര്‍ക്കാരുകള്‍ തയാറാകേണ്ടതുണ്ട് - സമസ്ത മുശാവറ മുന്നറിയിപ്പ് നല്‍കി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കേന്ദ്ര മുശാവറ യോഗം ഉദ്ഘാടനം ചെയ്തു. കാളമ്പാടി മുഹമ്മദ് മുസല്യാര്‍ ആധ്യക്ഷ്യം വഹിച്ചു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസല്യാര്‍, കോട്ടുമല ടി.എം. ബാപ്പു മുസല്യാര്‍, ടി.കെ.എം. ബാവ മുസല്യാര്‍, പ്രഫ. കെ. ആലിക്കുട്ടി മുസല്യാര്‍, സി.കെ.എം. സാദിഖ് മുസല്യാര്‍, എം.എം. മുഹിയദ്ദീന്‍ മുസല്യാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജസ്‌റ്റിസ്‌ കൃഷ്‌ണയ്യര്‍ കമ്മീഷന്‍ നിര്‍ദേശം അപലപനീയം: എസ്‌.കെ.എസ്‌.എസ്‌.എഫ്‌

കോഴിക്കോട്‌: ജസ്‌റ്റിസ്‌ കൃഷ്‌ണയ്യര്‍ കമ്മീഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച വിമന്‍സ്‌ കോഡ്‌ബില്‍ നിര്‍ദേശങ്ങള്‍ അപ്രായോഗികവും മൌലികാവകാശത്തോടുള്ള വെല്ലുവിളിയുമാണെന്ന്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ അബ്ബാസലി ശിഹാബ്‌ തങ്ങളും ജനറല്‍ സെക്രട്ടറി ഓണമ്പള്ളി മുഹമ്മദ്‌ ഫൈസിയും സംയുക്‌ത പ്രസ്‌താവനയില്‍ ആരോപിച്ചു. 
വിഭവങ്ങളുടെ അശാസ്‌ത്രീയമായ വിതരണമാണു ദാരിദ്ര്യത്തിനു കാരണമെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. ഈ സാഹചര്യത്തില്‍ സന്താന നിയന്ത്രണത്തിനു വേണ്‌ടി ഉന്നയിക്കപ്പെട്ട നിര്‍ദേശങ്ങള്‍ വ്യക്‌്‌തിയുടെ സ്വാതന്ത്ര്യവും അവകാശങ്ങളും നിഷേധിക്കലാണ്‌. ബില്ല്‌ പാസാക്കുന്നതിനു മുമ്പ്‌ ഉത്തരവാദപ്പെട്ടവരോട്‌ ആലോചിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന സ്വാഗതാര്‍ഹമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വ്യാജ കേശത്തിനും പ്രവാചകനിന്ദക്കുമെതിരെ SKSSF സമര പ്രഖ്യാപനവും സെമിനാറും ഇന്ന് കോഴിക്കോട്ട്

കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയ സംപ്രേഷണം
കോഴിക്കോട്‌: വ്യാജകേശത്തിന്റെ മറവില്‍ നടന്നു വരുന്ന പ്രവാചകനിന്ദക്കെതിരായ പ്രക്ഷോഭത്തിന്റെ സമര പ്രഖ്യാപനവും സെമിനാറും ഇന്ന് കോഴിക്കോട്  ഗോര്‍ഹാളില്‍ നടക്കും. 
 കാരന്തൂര്‍ മര്‍ക്കസില്‍ സൂക്ഷിക്കുന്ന വിവാദകേശത്തെ ന്യായീകരിക്കാന്‍ പ്രവാചക ചരിത്രം വളച്ചൊടിക്കാനും പ്രാകൃതനായി ചിത്രീകരിക്കാനുമുള്ള ശ്രമം തുടര്‍ന്നുകൊണ്‌ടിരിക്കുന്ന പശ്ചാത്തലത്തിലാണ്‌ സമസ്‌ത പോഷകഘടകങ്ങളുടെ സംയുക്‌താഭിമുഖ്യത്തില്‍ SKSSF ന്‍റെ ബാനറില്‍ ബഹുജന പ്രക്ഷോഭം ആരംഭിക്കുന്നതെന്ന്‌ നേതാക്കള്‍ അറിയിച്ചു. 
ഇന്ന് രാവിലെ 10ന്‌ സെമിനാറും വൈകീട്ട്‌ മൂന്നിന്‌ സമരപ്രഖ്യാപന സമ്മേളനവു മാണ് നടക്കുക. 
സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, പാറന്നൂര്‍ പി പി ഇബ്രാഹിം മുസ്‌ല്യാര്‍, കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍, എം ടി അബ്‌ദുല്ല മുസ്‌ല്യാര്‍, ടി കെ  എം ബാവ മുസ്‌ല്യാര്‍, പി കെ പി അബ്‌്‌ദുസലാം മുസ്‌ല്യാര്‍, കോഴിക്കോട്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍, മൌലാനാ മൂസക്കുട്ടി ഹസ്രത്ത്‌, സെയ്‌തു മുഹമ്മദ്‌ നിസാമി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും.
പരിപാടിയുടെ തല്‍സമയ സംപ്രേഷണവും രാത്രിവരെ നീളുന്ന തുറന്ന ചര്‍ച്ചകളും  beyluxe Messengeril  പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ രാവിലെ മുതല്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് www.sunnivision.com സന്ദര്‍ശിക്കുക.

വനിതാ ബാലക്ഷേമ ബില്‍ തിരസ്‌കരിക്കുക : കുവൈത്ത്‌ ഇസ്‌ലാമിക്‌ സെന്റര്‍

കുവൈത്ത്‌ സിറ്റി : ജസ്റ്റിസ്‌ കൃഷണയ്യര്‍ അദ്ധ്യക്ഷനായ സമിതി സംസ്ഥാന സര്‍ക്കാറിനു സമര്‍പ്പിച്ച വനിതാ ബാല ക്ഷേമ ബില്‍ ഇസ്‌ലാമിക ശരീഅത്തിന്‌ വിരുദ്ധവും ജനാതിപത്യ പൗരാവകാശങ്ങളുടെ ലംഘനവുമാണെന്നും യുക്തി ബോധമില്ലാത്ത ബില്ലിലെ പരാമര്‍ശനങ്ങള്‍ തിരസ്‌കരിക്കാന്‍ മതേതരത്വ മുസ്‌ലിം സംഘടനകള്‍ ജാഗ്രത പാലിക്കണമെന്നും കുവൈത്ത്‌ ഇസ്‌ലാമിക്‌ സെന്റര്‍ കേന്ദ്ര നിര്‍വാഹക സമിതി യോഗം അഭ്യാര്‍ത്ഥിച്ചു. സ്‌ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനെന്ന പേരില്‍ ബില്ലിലുള്ള നിര്‍ദ്ദേശങ്ങള്‍ പലതും യുക്തി രഹിതവും സംസ്‌കൃത സമൂഹത്തിന്‌ അനുയോജ്യമല്ലാത്തതുമാണ്‌. നിലവിലുള്ള സാമൂഹിക പ്രശ്‌നങ്ങള്‍ക്കെല്ലാം മൂല കാരണം ജനസംഖ്യാ വര്‍ദ്ധനവാണെന്ന്‌ വരുത്തിത്തീര്‍ക്കുന്ന ശിപാര്‍കളാണ്‌ ബില്ലിലുള്ളത്‌, മനുഷ്യാവകാശ വിരുദ്ധമായ ഇത്തരം നിലപാടുകള്‍ ജസ്റ്റിസ്‌ കൃഷണയ്യരെ പോലുള്ളവരില്‍ നിന്ന്‌ ഉണ്ടാകുന്നത്‌ ഉല്‍ഖണ്‌ഠാജനകമാണെന്നതിനോടൊപ്പം മത വിരുദ്ധ നിരീശ്വര പ്രസ്ഥാനങ്ങള്‍ക്ക്‌ ശക്തി പകരുന്നതുമാണ്‌. അതിനാല്‍ ബില്ലിലെ മത ജനാധിപത്യ വിരുദ്ധ പരാമര്‍ശങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം അഭ്യാര്‍ത്ഥിച്ചു. പ്രസിഡണ്‍ട്‌ സിദ്ധീഖ്‌ ഫൈസി അദ്ധ്യക്ഷത വഹിച്ചു. ശംസുദ്ധീന്‍ ഫൈസി, ഇല്‍യാസ്‌ മൗലവി, മന്‍സൂര്‍ ഫൈസി, ഇ.എസ്‌ അബ്ദുറഹിമാന്‍ ഹാജി, ഇഖ്‌ബാല്‍ മാവിലാടം തുടങ്ങിയവര്‍ സംസാരിച്ചു. മുഹമ്മദലി പുതുപ്പറമ്പ്‌ സ്വാഗതവും മൊയ്‌തീന്‍ഷാ മൂടാല്‍ നന്ദിയും പറഞ്ഞു. 

ബഹ്‌റൈന്‍ SKSSF ജനറല്‍ സെക്രട്ടറി ചുമതല ഉബൈദുല്ല റഹ്‌മാനിക്ക്‌

മനാമ : ബഹ്‌റൈന്‍ SKSSF കമ്മറ്റിയുടെ ജനറല്‍ സെക്രട്ടറിയായി ഉബൈദുല്ലാ റഹ്‌മാനിയെ ചുമതലപ്പെടുത്തിയതായി മനാമ സമസ്‌താലയത്തില്‍ നിന്നും അറിയിച്ചു. നാട്ടില്‍ പോകുന്ന നിലവിലെ സെക്രട്ടറി മൗസല്‍ മൂപ്പന്‍ തിരൂരിന്റെ ഒഴിവിലേക്കാണിത്‌. 
കഴിഞ്ഞ ദിവസം മനാമ സമസ്‌താലയത്തില്‍ ചേര്‍ന്ന SKSSF ബഹ്‌റൈന്‍ കമ്മറ്റിയുടെ അടിയന്തിര യോഗമാണ്‌ ഇതു സംബന്ധിച്ച തീരുമാനമെടുത്തത്‌. ഉത്തര കേരളത്തിലെ അത്യുന്നത മത കലാലയമായ കടമേരി റഹ്‌മാനിയ്യഃ അറബിക്‌ കോളേജില്‍ നിന്നും പത്തു വര്‍ഷത്തെ മത-ഭൗതിക വിദ്യഭ്യാസം പൂര്‍ത്തിയാക്കി `റഹ്‌മാനി' ബിരുദം നേടിയ അദ്ദേഹം നിലവില്‍ ബഹ്‌റൈന്‍ ചാപ്‌റ്റര്‍ റഹ്‌മാനീസ്‌ അസോസിയേഷന്‍ ഓര്‍ഗ.സെക്രട്ടറിയും SKSSF ഐ.ടി. വിംഗിനു കീഴില്‍ ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്‌ലാമിക്‌ ക്ലാസ്‌ റൂമിന്റെ ബഹ്‌റൈന്‍ അഡ്‌മിനുമാണ്‌.
ചടങ്ങില്‍ SKSSF ആക്‌ടിങ്‌ പ്രസിഡന്റ്‌ ഹംസ അന്‍വരി മോളൂര്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്‌ത കോ-ഓര്‍ഡിനേറ്റര്‍ അബ്‌ദുറസാഖ്‌ നദ്‌വി ഉദ്‌ഘാടനം ചെയ്‌തു. തിരുകേശ വിഷയത്തില്‍ അപഹാസ്യരായ വിഘടിതര്‍ ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്ന പ്രവാചക നിന്ദക്കെതിരെയും പുത്തനാശയക്കാരുടെ മത നവീകരണങ്ങള്‍ക്കെതിരെയും വിശ്വാസികളെ ബോധവത്‌കരിക്കാനുള്ള കര്‍മ്മപദ്ധതികളാവിഷ്‌കരിക്കാനും യോഗത്തില്‍ ധാരണയായി. 

ഒക്‌ടോബര്‍ 21ന്‌ സമ്പൂര്‍ണ്ണ കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കാനും ഒക്‌ടോബര്‍ 15 വരെ മെമ്പര്‍ഷിപ്പ്‌ കാമ്പയിന്‍ നീട്ടാനും തീരുമാനിച്ചു. മൗസല്‍ മൂപ്പന്‍ തിരൂരിനുള്ള യാത്രയപ്പും നടന്നു. ശഹീര്‍ കാട്ടാമ്പള്ളി, അശ്‌റഫ്‌ കാട്ടില്‍ പീടിക, ശറഫുദ്ധീന്‍ മാരായമംഗലം, ഹാശിം കോക്കല്ലൂര്‍, നൗഷാദ്‌ വാണിമേല്‍, മുഹമ്മദ്‌ മാസ്റ്റര്‍ കൊട്ടാരത്ത്‌ , ലത്വീഫ്‌ ചേരാപുരം, നൂറുദ്ധീന്‍ മുണ്ടേരി, ശൗക്കത്തലി ഫൈസി, ശംസു പാനൂര്‍, ശിഹാബ്‌ കോട്ടക്കല്‍ എന്നിവര്‍ സംസാരിച്ചു. മൗസല്‍ മൂപ്പന്‍ സ്വാഗതവും ഉബൈദുല്ലാ റഹ്‌മാനി നന്ദിയും പറഞ്ഞു.

കേരള വിമന്‍സ്‌ കോഡ്‌ ബില്ല് വ്യവസ്ഥകള്‍ പരിഷ്‌കൃത സമൂഹത്തില്‍ അനുയോജ്യമല്ല: അബ്ദുസമദ്‌ പൂക്കോട്ടൂര്‍


കോഴിക്കോട്‌: ജനസംഖ്യ നിയന്ത്രണത്തിലുള്ള വ്യവസ്ഥകള്‍ ശുപാര്‍ശ ചെയ്യുന്ന വി ആര്‍ കൃഷ്‌ണയ്യര്‍ സമിതിയുടെ കേരള വിമന്‍സ്‌ കോഡ്‌ ബില്ല്  പരിഷ്‌കൃത സമൂഹത്തില്‍ അനുയോജ്യമല്ലെന്ന്‌ എസ്‌.വൈ.എസ്‌ സംസ്ഥാന സെക്രട്ടറി അബ്ദുസമദ്‌ പൂക്കോട്ടൂര്‍ പറഞ്ഞു. കരിപ്പൂര്‍ ഹജ്ജ് ക്യാമ്പ് പരിസരത്ത് വെച്ച് ചാനല്‍ പ്രധിനിതികളുടെ ചോദ്യങ്ങളോട്പ്രതികരിക്കുകയയിരുന്നു അദ്ധേഹം. 
ലഭ്യമായ വിഭവങ്ങള്‍ ജനസമൂഹങ്ങള്‍ക്കിടയില്‍ നീതിപൂര്‍വകവും കാര്യക്ഷമവുമായി വിതരണം ചെയ്യുന്നതിനു മാര്‍ഗങ്ങള്‍ ആരായുന്നതിനു പകരം കുറുക്കുവഴികള്‍ നിര്‍ദേശിക്കുന്ന വിദഗ്‌ധ സമിതികളെ പൊതുജനം തള്ളിക്കളയു കയാണ് വേണ്ടത്..
മൂന്നാമത്തെ കുഞ്ഞിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും ശിക്ഷാവിധികള്‍ സ്വീകരിക്കുന്നതും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൌലികാവകാശമായ ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധംകൂടിയാണ്‌
ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ശരീഅത്ത്‌ വിവാദക്കാലത്തുണ്‌ടായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും പൂക്കോട്ടൂര്‍ പറഞ്ഞു. 

ഹജ്ജ് ക്യാമ്പിനു പ്രാര്‍ത്ഥനാ നിര്‍ഭര തുടക്കം; ആദ്യവിമാനം വ്യാഴാഴ്ച

ഒക്ടോബര്‍ 15 വരെ 24 മണിക്കൂറും ഹജ്ജ് ഹൗസ്
 പ്രവര്‍ത്തിക്കും
കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍  ആരംഭിച്ച സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ക്യമ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു..
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഹജ്ജ് ക്യമ്പ് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.  

ഹജ്ജ് വേളയില്‍ ഹാജിമാരുടെ ചുമതലയുള്ള മുത്തവ്വഫുമാരുടെ എണ്ണം പരിമിതപ്പെടുത്തുന്നത് തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദമാകുമെന്നും ഇക്കാര്യം സൗദി സര്‍ക്കാറുമായി ചര്‍ച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു. 

ഞായറാഴ്ച മുതല്‍ ഒക്ടോബര്‍ 15 വരെ 24 മണിക്കൂറും ഹജ്ജ് ഹൗസ് പ്രവര്‍ത്തിക്കും. 29നാണ് ആദ്യവിമാനം പുറപ്പെടുക. 28 മുതല്‍ തീര്‍ഥാടകര്‍ ക്യാമ്പിലെത്തും. വിമാനഫ്‌ളാഗ്ഓഫിനും മൂന്നുനാള്‍ മുമ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നത് ആദ്യമായാണ്. നിയമസഭാ സമ്മേളനത്തോടനുബന്ധിച്ച് മന്ത്രിക്കും ജനപ്രതിനിധികള്‍ക്കുമുള്ള അസൗകര്യം മുന്‍നിര്‍ത്തിയാണ് ക്യാമ്പ് ഉദ്ഘാടനം ഞായറാഴ്ച നടത്തിയത്.
കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍നിന്ന് 7695 ഹാജിമാരുടെ പാസ്‌പോര്‍ട്ടുകളും മറ്റു രേഖകളും ഹജ്ജ് ഹൗസില്‍ എത്തിയിട്ടുണ്ട്. സൗദി കോണ്‍സുലേറ്റില്‍നിന്ന് വിസ ലഭ്യമാകുന്ന മുറയ്ക്ക് ബാക്കിയുള്ളവരുടെ പാസ്‌പോര്‍ട്ടുകളും ലഭ്യമാക്കും.
ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റിന്റെ ഇന്‍ചാര്‍ജുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥര്‍ ഹജ്ജ് ഹൗസിലെത്തിയിട്ടുണ്ട്. 30 സര്‍ക്കാര്‍ ഉദ്യോഗസ്ഥരടങ്ങിയ ഹജ്ജ് സെല്ലിന്റെ പ്രവര്‍ത്തനം ഞായറാഴ്ച തുടങ്ങി. തീര്‍ഥാടകരെ സഹായിക്കാന്‍ ക്യാമ്പില്‍ 107 വളണ്ടിയര്‍മാരുണ്ടാകും. കാന്റീന്‍ പ്രവര്‍ത്തനത്തിന് 130 പേരടങ്ങിയ വളണ്ടിയര്‍മാരുടെ സേവനവുമുണ്ടാകും. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ക്ലിനിക്കും എം.ഇ.എസ്. മെഡിക്കല്‍ കോളേജിന്റെ കീഴിലുള്ള പ്രത്യേക ക്ലിനിക്കും ക്യാമ്പിലുണ്ടാകും. ഹോമിയോ ഡോക്ടര്‍മാരുടെ സേവനവും 24 മണിക്കൂറും ലഭിക്കും.

ഉദ്ഘാടനച്ചടങ്ങില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. പി.ടി.എ. റഹിം എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. എം.എല്‍.എ.മാരായ കെ.എന്‍.എ. ഖാദര്‍, കെ. മുഹമ്മദുണ്ണിഹാജി, അബ്ദുറഹ്മാന്‍ രണ്ടത്താണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, പി.എ. ജബ്ബാര്‍ ഹാജി, എം. അബൂബക്കര്‍ ഹാജി, അബ്ദുസമദ് പൂക്കോട്ടൂര്‍, എം.കെ. അബ്ദുള്‍ ഹമീദ്, എം. കാസിംകോയ, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, എ.വി. അബ്ദുഹാജി, അഹമ്മദ് ദേവര്‍കോവില്‍, കെ.പി. മുസ്തഫ തങ്ങള്‍, പി.കെ.എം. ഹിബത്തുള്ള തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ കളക്ടര്‍ എം.സി. മോഹന്‍ദാസ് സ്വാഗതം പറഞ്ഞു.

ചെറുവാടി ദാറുല്‍ ഹസനാത്ത് ഹജ്ജ് ക്ലാസും യാത്രയയപ്പും

മുക്കം: ചെറുവാടി ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് അക്കാദമിയുടെ കീഴില്‍ ഹജ്ജ് പഠനക്ലാസും ഹാജിമാര്‍ക്ക് യാത്രയയപ്പ് പരിപാടിയും സംഘടിപ്പിച്ചു. കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനംചെയ്തു. കേന്ദ്ര ഹജ്ജ്കമ്മിറ്റി അംഗം അബ്ദുസമദ് പൂക്കോട്ടൂര്‍ ക്ലാസ്സെടുത്തു. കെ.വി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. മുക്കം ഉമര്‍ഫൈസി, മുഹമ്മദ് അഷ്‌റഫ് റഹ്മാനി, ഇമ്പിച്ചാലി മുസ്‌ലിയാര്‍, സലാംഫൈസി, മമ്മദ് എന്നിവര്‍ സംസാരിച്ചു. കെ. മോയിന്‍കുട്ടി സ്വാഗതവും വൈത്തല അബൂബക്കര്‍ നന്ദിയും പറഞ്ഞു. 

ഹജ്ജ് യാത്രയയപ്പും പ്രാര്‍ഥനാസംഗമവും ഇന്ന് മജ്മയില്‍

കാവനൂര്‍: മജ്മ വിദ്യാഭ്യാസ കോംപ്ലക്‌സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹജ്ജ് യാത്രയയപ്പും പ്രാര്‍ഥന സംഗമവും തിങ്കളാഴ്ച രാവിലെ പത്തിന് കാവനൂര്‍ മജ്മ വിദ്യാഭ്യാസ കോംപ്ലക്‌സില്‍ നടക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം അബ്ദുസമദ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കും. സൂഫി വര്യന്‍ ശൈഖുനാ ഏലംകുളം ബാപ്പു മുസ്‌ലിയാര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും.

അറബിഭാഷാ പരിപോഷണത്തിന്ഗവേഷണ സ്ഥാപനങ്ങള്‍ അനിവാര്യം - ദാറുന്നജാത്ത് ദേശീയ അറബിക് സെമിനാര്‍

കരുവാരകുണ്ട്: ഏറെ ജോലിസാധ്യതയുള്ള അറബിഭാഷ പരിപോഷിപ്പിക്കാന്‍ സംസ്ഥാനത്ത് ഗവേഷണസ്ഥാപനങ്ങള്‍ അനിവാര്യമാണെന്ന് ദാറുന്നജാത്ത് അറബിക് കോളേജില്‍ നടന്ന ദേശീയ അറബിക് സെമിനാറില്‍ അഭിപ്രായമുയര്‍ന്നു.
വിദേശത്ത് ഏറെ ജോലി സാധ്യതയുള്ള ഭാഷയാണ് അറബിക്, കേരളത്തിന്റെ സമ്പദ്ഘടനയില്‍ വലിയ സ്വാധീനംചെലുത്തിയ ഗള്‍ഫ് നാടുകളിലെ ഔദ്യോഗിക ഭാഷയും അറബിയാണ്. എന്നാല്‍ ഈ ഭാഷയെ പരിപോഷിപ്പിക്കാന്‍ ഇവിടെ കാര്യമായ സംവിധാനങ്ങളൊന്നുമില്ലെന്ന് സെമിനാര്‍ വിലയിരുത്തി. അറബിഭാഷാ പഠനത്തിന് മികവുറ്റ കേന്ദ്രങ്ങള്‍ വേണം. കൂടാതെ അറബിഭാഷയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പുതിയ കോളേജുകളും ഗവേഷണ സ്ഥാപനങ്ങളും വേണം. അറബിക് സര്‍വകലാശാല രൂപവത്കരിക്കപ്പെടാതെ കിടക്കുകയാണെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി. 
സെമിനാറിന്റെ രണ്ടാംദിവസത്തെ പരിപാടികള്‍ ജാമിയ്യ നൂരിയ്യ അറബിക് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, അലി നൗഫല്‍, എം.കെ. സാദിഖ്, ഡോ. മുജീബുറഹ്മാന്‍, കെ. അബ്ദുല്‍ റസാഖ്, പി.എം. സക്കറിയ, ഡോ. മുഹമ്മദ്ബഷീര്‍, ഡോ. സി. സൈതലവി, അനി ജാഫര്‍, മുഹമ്മദ്ഷാ, ഹംസഅന്‍സാരി, പി.വി. അബൂബക്കര്‍, മുഹമ്മ് ത്വയ്യിബ് സുല്ലമി, എം. ഹുസ്സന്‍, കെ. അബ്ദുല്‍ മജീദ് എന്നിവര്‍ പ്രസംഗിച്ചു. സമാപനസമ്മേളനത്തില്‍ സി. ഹംസ മുഖ്യപ്രഭാഷണം നടത്തി. ഇ. അബ്ദുസ്സലാം, എം.പി. വിജയകുമാര്‍, കെ.മുഹമ്മദ്, മുസ്തഫ, മുജീബുറഹ്മാന്‍, ഉബൈദുറഹ്മാന്‍, ഡോ. സൈതലവി ഫൈസി, പി. ഷൗക്കത്തലി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഹജ്ജിലൂടെ ലക്ഷ്യപ്രാപ്തി നേടിയെടുക്കണം : സി.എം. കുട്ടി സഖാഫി കാവനൂര്‍

ദമ്മാം : ഹജ്ജ് പാപ മുക്തിക്കുള്ളതാണെന്നും ത്യഗ സ്മരണയിലൂടെ ലക്ഷ്യപ്രാപ്തി നേടിയെടുക്കാന്‍ ഓരോ ഹാജിമാരും തയ്യാറാവണമെന്നും കാവനൂര്‍ മജ്മഅ് ഇസ്‍ലാമിക് കോംപ്ലക്സ് സെക്രട്ടറി സി.എം. കുട്ടി സഖാഫി അഭിപ്രായപ്പെട്ടു. സുന്നി യുവജന സംഘം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റിയും ദമ്മാം ഇസ്‍ലാമിക് സെന്‍ററും സംയുക്തമായി നടത്തുന്ന ഹജ്ജ് സെല്ലിന്‍റെ രജിസ്ട്രേഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, യൂസുഫ് ഫൈസി വാളാട്, സി.എച്ച്. മൗലവി, ശാജഹാന്‍ ദാരിമി പനവൂര്‍, കബീര്‍ ഫൈസി പുവ്വത്താണി, ബഹാഉദ്ദീന്‍ നദ്‍വി കോഴിക്കോട്, സൈതലവി ഹാജി താനൂര്‍, അസ്‍ലം മൗലവി കണ്ണൂര്‍, റശീദ് ദാരിമി വാളാട്, അശ്റഫ് ബാഖവി താഴെക്കോട്, അബ്ദുറഹ്‍മാന്‍ മലയമ്മ, മുസ്തഫ റഹ്‍മാനി, ഖാദര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സമന്വയ വിദ്യാഭ്യാസമാണ്‌ പരിഹാരം : ഡോ. മുജീബ്‌ റഹ്‌മാന്‍

തിരൂരങ്ങാടി : വിദ്യാഭ്യാസ മേഖലയില്‍ മുസ്‌ലിംകള്‍ മതഭൗതിക സമന്വയ വിദ്യാഭ്യാസ രീതി നടപ്പിലാക്കണമെന്നും കേരളം അതിന്‌ മാതൃകയാണെന്നും ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. മുജീബ്‌ റഹ്‌മാന്‍ അഭിപ്രായപ്പെട്ടു. ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച മീറ്റ്‌ ദ ലീഡേഴ്‌സ്‌ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാറുല്‍ ഹുദാ നടപ്പിലാക്കിയ വിദ്യാഭ്യാസ രീതി കേരളേതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്‌ ഉത്തരം വിദ്യാഭ്യാസ രീതിയിലൂടെ മാത്രമേ പരിഹാരമുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സ്‌ലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി സംഗമം ഉദ്‌ഘാടനം ചെയ്‌തു. ഡോ. കെ എം ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി, ഗാസി അര്‍മാനി ബീഹാര്‍, ഗുലാം റബ്ബാനി ബീഹാര്‍, താരീഖ്‌ അന്‍വര്‍ മിസ്‌ബാഹി, മുസ്‌തഫ ഹുദവി അരൂര്‍, മുനീര്‍ ഹുദവി മാവൂര്‍, സൈതലവി ഹുദവി തയ്യാല തുടങ്ങിയവര്‍ സംബന്ധിച്ചു.

KICR സൗഹൃദ സംഗമം സെപ്തംബര്‍ 30 വെള്ളിയാഴ്ച

സമസ്ത 85-ാം വാര്‍ഷിക മഹാ സമ്മേളനം പ്രചരണോദ്ഘാടനം സെപ്തംബര്‍ 30 വെള്ളിയാഴ്ച അബൂദാബിയില്‍


സമസ്ത 85-ാം വാര്‍ഷികം- 'ഒരുക്കം- 11' ; ജില്ലാതല ഉദ്ഘാടനം ഇന്ന്

മലപ്പുറം: 'സത്യസാക്ഷികളാവുക' എന്ന പ്രമേയവുമായി ജില്ലയിലെ 16 മണ്ഡലങ്ങളില്‍ നടക്കുന്ന 'ഒരുക്കം- 11' സുന്നി സംഗമത്തിന്റെ ജില്ലാതല ഉദ്ഘാടനം ഞായറാഴ്ച മൂന്നിന് വേങ്ങര വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്ത സെക്രട്ടറി ശൈഖുനാ കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും. പി.പി. മുഹമ്മദ് ഫൈസി അധ്യക്ഷതവഹിക്കും.

20 മദ്റസകള്‍ക്ക് കൂടി സമസ്തയുടെ അംഗീകാരം


ചേളാരി: 20 മദ്റസകള്‍ക്ക് സമസ്ത കേരള  ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അംഗീകാരം നല്‍കി. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ മദ്രസാ പ്രസ്ഥാനമായ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ  അംഗീകാരമുള്ള മദ്റസകളുടെ എണ്ണം 9063 ആയി ഉയര്‍ന്നു.
അഞ്ചിനട്ക്ക ബുസ്താനുല്‍ ഉലൂം മദ്റസ, പവിത്രനഗര്‍  മദ്റസത്തുല്‍ മുഖദ്ദസ്, മുഗ്ലിയ-ബൊലമെ തഅ്ലീമുല്‍ ഇസ്ലാം, സുണ്ണമൂലെ നൂറുല്‍ ഇസ്ലാം (ദക്ഷിണ കന്നഡ ജില്ല), ബാലടുക്ക നൂറുല്‍ ഇസ്ലാം, പാഡലടുക്ക ഖിള്രിയ്യ, ഉപ്പള ട്വിങ്ക്ള്‍ കിഡ്സ് പ്ളേ സ്കൂള്‍ മദ്റസ, ലിറ്റില്‍ ലില്ലി ഇംഗ്ളീഷ് മീഡിയം സ്കൂള്‍, ചെനാന്‍ സിറാജുല്‍ ഹുദാ (കാസര്‍കോട് ജില്ല), ഗാന്ധിനഗര്‍ ദാറുസ്സലാം  (കണ്ണൂര്‍ ജില്ല), നടുവപ്പെട്ടി തന്‍വീറുസ്വിബ്യാന്‍, പാന്തറ ഇര്‍ഷാദുല്‍ വില്‍ദാന്‍, റഹ്മത്ത്നഗര്‍-കരിപ്പോല്‍ ഇമാദുല്‍ ഇസ്ലാം, കുന്നത്തുവട്ട ഹിദായത്തുസ്വിബ്യാന്‍, കുരിക്കലംപാട് ബുസ്താനുല്‍ ഉലൂം (മലപ്പുറം ജില്ല), 2-ാം മൈല്‍ ചങ്ങലീരി നൂറുല്‍ ഹുദാ മദ്റസ (പാലക്കാട് ജില്ല), തളിക്കുളം-പത്താംകല്ല് മദ്റസത്തുല്‍ ബദരിയ്യ, തളിക്കുളം നൂറുല്‍ഹിദായ മദ്റസ (തൃശൂര്‍ ജില്ല),  എസ്. ഏലൂക്കര മദ്റസത്തുരിഫാഇയ്യ (എറണാകുളം ജില്ല), ചിറ്റാറ്റുമുക്ക് ഖാദിരിയ്യ (തിരുവനന്തപുരം ജില്ല) എന്നിവക്കാണ് അംഗീകാരം ബോര്‍ഡിന്റെ ലഭിച്ചത്.
സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹകസമിതി യോഗത്തില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌  പ്രസിഡന്‍റ് ശൈഖുനാ ടി.കെ.എം. ബാവ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ ജനറല്‍ സെക്രട്ടറി ശൈഖുനാ പി.കെ.പി. അബ്ദുസലാം മുസ്ലിയാര്‍ സ്വാഗതവും മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ നന്ദിയും പറഞ്ഞു.

റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ ഫാമിലി ക്ലസ്റ്റര്‍ 29 ന്


- അബൂബക്കര്‍ ഫൈസി

ഹിദായ കോണ്‍ഫറന്‍സ്

SKSSF കളമശ്ശേരി മേഖല സംഘടിപ്പിച്ച ഹിദായ കോണ്‍ഫറന്‍സ് 2011 ടി.. അഹ്‍മദ് കബീര്‍ എം.എല്‍.. ഉദ്ഘാടനം ചെയ്യുന്നു.
മുഹമ്മദ് ഹസീം എ.പി.

ജിസാന്‍ ഇസ്‌ലാമിക് സെന്‍റെര്‍ ഹജ്ജ്‌, ഉംറ സര്‍വീസ്‌


മോര്യ മഹല്ല്‌ SKSSF ആസ്ഥാന മന്ദിരം ഉദ്‌ഘാടം ഒക്‌ടോബര്‍ 7ന്‌

- റഷീദ്‌ മോര്യ

മോര്യ മഹല്ല്‌ SKSSF ആസ്ഥാന മന്ദിരം ഉദ്‌ഘാടം ഒക്‌ടോബര്‍ 7ന്‌

നിശ്ചയദാര്‍ഢ്യത്തിന്റെ നിത്യസ്‌മാരകമായി മോര്യ ഇസ്‌ലാമിക്‌ സെന്റര്‍
- റഷീദ്‌ മോര്യ

നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും നിത്യസ്‌മാരകമാണ്‌ താനൂര്‍ മോര്യ SKSSF ശാഖാ കമ്മിറ്റിയുടെ ആസ്ഥാന മന്ദിരമായ ഇസ്‌ലാമിക്‌ സെന്റര്‍. ഒരു വിദ്യാര്‍ത്ഥി സംഘടനയുടെ ശാഖാ കമ്മിറ്റിക്ക്‌ സ്വന്തമായി ഒരു ആസ്ഥാനമെന്നത്‌ പലരുടെയും സ്വപ്‌നമായിരിക്കും. ആ സ്വപ്‌നമാണ്‌ മോര്യ മഹല്ല്‌ SKSSF കമ്മിറ്റി ഇവിടെ യാഥാര്‍ത്ഥ്യമാക്കുന്നത്‌. കഴിഞ്ഞ പത്ത്‌ വര്‍ഷത്തെ വിശ്രമമില്ലാത്ത കഠിനാധ്വാനത്തിന്റെ പരിണിതിയാണ്‌ ഈ സ്ഥാപനം. 
പത്ത്‌ വര്‍ഷം മുമ്പ്‌ രണ്ട്‌ സെന്റ്‌ സ്ഥലം വിലക്കെടുക്കണമെന്ന ആശയവുമായി മുന്നോട്ട്‌ വന്നപ്പോള്‍ പ്രോത്സാഹിപ്പിച്ചവരും പരിഹസിച്ചവരുമുണ്ടായിരുന്നു. `ഇത്‌ ഒരു കുട്ടിക്കളിയാണെന്ന്‌' പറഞ്ഞ്‌ എഴുതിത്തള്ളിയവരും അക്കൂട്ടത്തിലുണ്ട്‌. അതിലേറെ പ്രവര്‍ത്തന വഴിയില്‍ വിഘാതം സൃഷ്‌ടിക്കാന്‍ ശ്രമിച്ചവരുമുണ്ടായിരുന്നുവെന്നത്‌ യാഥാര്‍ത്ഥ്യമാണ്‌. എന്നാല്‍ ഇന്ന്‌ എല്ലാവരും അല്‍ഭുതപ്പെടുകയാണ്‌.... ആ കുട്ടിക്കളി കാര്യമായിരിക്കുന്നു. പ്രൗഢമായ ഇസ്‌ലാമിക്‌ സെന്റര്‍ 2011 ഒക്‌ടോബര്‍ 7ന്‌ വൈകുന്നേരം 7 മണിക്ക്‌ പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ നാടിന്‌ സമര്‍പ്പിക്കും. 
സംഘടനയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങളുടെ പേരില്‍ വാങ്ങിയ രണ്ട്‌ സെന്റ്‌ സ്ഥലത്ത്‌ 2001 ഏപ്രില്‍ 16ന്‌ വൈകുന്നേരം 4 മണിക്കാണ്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ഇസ്‌ലാമിക്‌ സെന്ററിന്‌ ശിലപാകുന്നത്‌. പാണക്കാട്ട്‌ വെച്ചുതന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട്‌ ഉദ്‌ഘാടനവും നടന്നു. പിന്നെ പ്രയാണമായിരുന്നു. സമസ്‌തയെ അതിരറ്റു സ്‌നേഹിക്കുന്ന പ്രവാസികളടക്കമുള്ള നിരവധി പേര്‍ നല്‍കിയ സഹായങ്ങളും മോര്യ കോട്ട്‌കാട്‌ മഹല്ല്‌ കമ്മിറ്റയും മോര്യ സബീലുന്നജാത്ത്‌ മദ്രസ കമ്മിറ്റിയുമൊക്കെ നല്‍കിയ പ്രോത്സാഹനങ്ങളും `ഇസ്‌ലാമിക്‌ സെന്റര്‍ പ്രൊജക്‌ട്‌' സമ്പൂര്‍ണ്ണ വിജയത്തിലെത്താന്‍ കാരണമായി. താഴത്തെ നിലയില്‍ ഷോപ്പിംഗ്‌ സെന്ററും മുകള്‍ നിലയില്‍ ഓഫീസും മിനി ഓഡിറ്റോറിയവുമാണ്‌ സെന്ററില്‍ സജ്ജീകരിച്ചിരിക്കുന്നത്‌. 
2011 ഒക്‌ടോബര്‍ 5, 6, 7 തിയ്യതികളില്‍ വിപുലമായ പരിപാടികളോടെയാണ്‌ ഇസ്‌ലാമിക്‌ സെന്റര്‍ ഉദ്‌ഘാടന സമ്മേളനം നടക്കുന്നത്‌. 5ന്‌ പതാകയ ഉയര്‍ത്തല്‍, ഫാമിലിമീറ്റ്‌, പ്രവാസികളുടെ ഒത്തുചേരല്‍, 6ന്‌ കുരുന്നുകൂട്ടം, സ്‌നേഹ സഗംമം, ക്ലസ്റ്റര്‍ മീറ്റ്‌ എന്നിവ നടക്കും. 7ന്‌ സമാപന സമ്മേളനത്തിന്റെ ഭാഗമായി സോവനീര്‍ പ്രകാശനം, പ്രമുഖരെ ആദരിക്കല്‍, അവാര്‍ഡ്‌ ദാനം, നിരന്തര ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനം എന്നിവ നടക്കും. 
പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പി.കെ. അബ്‌ദുറബ്ബ്‌ മുഖ്യാതിഥിയായി പങ്കെടുക്കും. അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. കോഴിക്കോട്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, സമസ്‌ത കേന്ദ്ര മുശാവറ അംഗം പി.പി. മുഹമ്മദ്‌ ഫൈസി, കെ. കുട്ടി അഹമ്മദ്‌ കുട്ടി, അബ്‌ദുറഹ്‌മാന്‍ രണ്ടത്താണി എം.എല്‍.എ., SKSSF സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ സത്താര്‍ പന്തല്ലൂര്‍, മലപ്പുറം ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ സയ്യിദ്‌ ഫക്രുദ്ദീന്‍ ഹസനി തങ്ങള്‍, സെക്രട്ടറി പി.എം. റഫീഖ്‌ അഹമ്മദ്‌, സിദ്ദീഖലി രാങ്ങാട്ടൂര്‍ തുടങ്ങിയ പ്രമുഖര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും. മൂന്ന്‌ മഹല്ലിന്റെ സമ്പൂര്‍ണ്ണ ചരിത്രമടങ്ങിയ സോവനീര്‍ സമ്മേളനത്തില്‍ പ്രകാശിതമാകും. വിപുലമായ സ്വാഗതസംഘം പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിവരുന്നു. 
സംസ്ഥാന തലത്തില്‍ SKSSF രൂപീകരിച്ച്‌ ഏതാനും മാസങ്ങള്‍ക്കകം തന്നെ ഈ മഹല്ലിലും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചിരുന്നു. വിപുലമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന ലൈബ്രററി, കൈയ്യെഴുത്ത്‌ മാസിക പ്രസിദ്ധീകരിക്കല്‍, അതാതു സമയങ്ങളില്‍ ലഘുലേഖകളിറക്കി ബോധവല്‍ക്കരണം, മതപഠന ക്ലാസുകള്‍, ഇസ്‌ലാമിക്‌ ഫാമിലി ക്ലസ്റ്റര്‍, മിടുക്കരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കല്‍, സമസ്‌ത പ്രസിദ്ധീകരണങ്ങളുടെ പ്രചരണം, മതവിദ്യാഭ്യാസ ശാക്തീകരണം, പരീക്ഷ മുന്നൊരുക്കത്തിനുള്ള ക്ലാസുകള്‍ എന്നിവ ചിട്ടയോടെ നടന്നുവരുന്നുണ്ട്‌. കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി ട്രെന്റിന്റെ പ്രവര്‍ത്തനങ്ങളും സജീവമാണ്‌. ഇസ്‌ലാമിക്‌ സെന്റര്‍ കേന്ദ്രീകരിച്ച്‌ ഖുര്‍ആന്‍ പഠനകേന്ദ്രം, എസ്‌.വൈ.എസ്‌., എസ്‌.കെ.എസ്‌.എസ്‌.എഫ്‌., എസ്‌.ബി.വി. ഓഫീസുകള്‍, ട്രെന്റ്‌, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ലൈബ്രററി തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പ്രവര്‍ത്തിക്കും. 
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹവും നാട്ടുകാരുടെ നിറഞ്ഞ പിന്തുണയും സമീപ മഹല്ലുകളുടെ പ്രോത്സാഹനവും മേല്‍ഘടകങ്ങളുടെ നിരീക്ഷണവുമൊക്കെയാണ്‌ ഈ വിജയത്തിന്റെ പിന്നിലെ രഹസ്യം.

ആശംസകള്‍ ...

- അസ്‍ലം കെ.കെ.

കരുവാരകുണ്ട് ദാറുന്നജാത്ത് - യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മീഷന്‍ സംയുക്ത ദേശീയ അറബിക് സെമിനാര്‍ ഇന്നാരംഭിക്കും


പ്രഥമ സെഷനില്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി പ്രബന്ധമവതരിപ്പിക്കും 
കരുവാരകുണ്ട്: യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മീഷനും ദാറുന്നജാത്ത് അറബിക് കോളേജും ചേര്‍ന്ന് നടത്തുന്ന ദേശീയ അറബിക് സെമിനാര്‍ ഇന്നുതുടങ്ങും. ദാറുന്നജാത്ത് അറബിക് കോളേജില്‍ നടക്കുന്ന സെമിനാര്‍ രാവിലെ 10ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനംചെയ്യും.
"സമകാലിക അറബി സാഹിത്യത്തിന്റെ നൂതന പ്രവണതകളും വെല്ലുവിളികളും" എന്നതാണ് സെമിനാറില്‍ പ്രധാന ചര്‍ച്ച.    
ഉദ്ഘാടനസമ്മേളനത്തില്‍ ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും.
ഒന്നാംസെഷനില്‍ ചെമ്മാട് ദാറുല്‍ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി അസോസിയേറ്റ്‌സ് പ്രൊഫസര്‍ ഡോ. മുജീബുറഹ്മാന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബിക് വിഭാഗം റീഡര്‍ ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദര്‍, ഫാറൂഖ് കോളേജ് അറബിക് വിഭാഗം തലവന്‍ ഡോ. എന്‍. അബ്ദുല്‍ ജബ്ബാര്‍, ഡോ. സുബൈര്‍ ഹുദവി, മഹാരാജാസ് കോളേജ് പ്രൊഫസര്‍ കെ.എ. ഹമീദ്, പ്രൊഫ. ഉബൈദ് റഹ്മാന്‍, പ്രൊഫ. റഷീദ് അഹമ്മദ് തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുന്ന രണ്ടാം സെഷനില്‍ പ്രൊഫ. ഇ. അബ്ദുസ്സലാം, ഹൈദരാബാദ് ഇ.എഫ്.എല്‍. യൂണിവേഴ്‌സിറ്റിയിലെ ഡോ. മുഹമ്മദ് ഇഖ്ബാല്‍ ഹുസൈന്‍, ഡോ. എ.ഐ. റഹ്മത്തുള്ള, ഡോ. സി.പി. അബൂബക്കര്‍, കാസര്‍കോട് ഗവ. കോളേജ് പ്രൊഫ. ബഷീര്‍ പൂളക്കല്‍, ഇ.എം.ഇ.എ കോളേജ് പ്രൊഫ. പി. മുഹമ്മദ് സ്വാദിഖ്, പ്രൊഫ. മുഹമ്മദ് മുസ്തഫ, പ്രൊഫ. മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.  

ഒരുക്കങ്ങള്‍ പൂര്‍ണ്ണം; പത്താം ഹജ്ജ് ക്യാമ്പ് നാളെ ആരംഭിക്കുന്നു..


ല്ലാഹുവിന്റെ വിളിക്കുത്തരം തേടിയുള്ള പുണ്യ ഭവനത്തിലേക്കുള്ള ഹജ്ജ് യാത്രികര്‍ക്കായി കരിപ്പൂര്‍ സംസ്ഥാന ഹജ്ജ് ഹൗസ് ഒരുങ്ങി. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പത്താം വര്‍ഷ ഹജ്ജ് ക്യാമ്പ് നാളെ മുതല്‍ ആരംഭിക്കും. ഞായറാഴ്ച രാവിലെ 10 ന് സംസ്ഥാന ഹജ്ജ് വകുപ്പുമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ക്യാമ്പിന് വേണ്ട വിപുലമായ ഒരുക്കങ്ങള്‍ ഹജ്ജ്ഹൗസില്‍ പൂര്‍ത്തിയായി. വാഹനങ്ങള്‍ പാര്‍ക്കുചെയ്യാന്‍ പ്രത്യേക ഷെഡ്ഡുകള്‍ ഒരുക്കലും ക്യാമ്പിന്റെ മുന്‍വശത്തെ മുറ്റത്ത് മണ്ണ് നിറയ്ക്കലും പൂര്‍ത്തിയായി
28 മുതലാണ് ക്യാമ്പില്‍ ഹാജിമാര്‍ എത്തിത്തുടങ്ങുക. 29 നാണ് കോഴിക്കോട്ടുനിന്നുള്ള ആദ്യ വിമാനം. 1000 പേര്‍ക്ക് ഒരേസമയം താമസിക്കാനും ഭക്ഷണം കഴിക്കാനും പ്രാര്‍ഥിക്കാനുമുള്ള സൗകര്യങ്ങളാണ് ക്യാമ്പില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 100-ലധികം വളണ്ടിയര്‍മാരെയും തിരഞ്ഞെടുത്തിട്ടുണ്ട്. ഹജ്ജ്ക്യാമ്പ്, കൗണ്ടറുകള്‍, റോഡ്, വിമാനത്താവളം എന്നിവിടങ്ങളില്‍ ഇവരുടെ സേവനം ലഭ്യമാവും. ഹാജിമാരെ ബസ്സുകളിലാണ് വിമാനത്താവളത്തിലേക്ക് എത്തിക്കുക.
ക്യാമ്പിനോടനുബന്ധിച്ച് കൊളത്തൂര്‍ കവല മുതല്‍ വിമാനത്താവളംവരെയുള്ള റോഡിന്റെ ഇരുവശത്തെയും കുറ്റിക്കാടുകള്‍ വെട്ടിമാറ്റിയിട്ടുണ്ട്. വിമാനത്താവള റോഡില്‍ വഴിവിളക്കുകള്‍ പ്രകാശിപ്പിക്കാനുള്ള നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. പ്രത്യേക പോലീസ് പട്രോളിങ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
25 നുതന്നെ സംസ്ഥാന ഹജ്ജ്‌സെല്ലും പ്രവര്‍ത്തനമാരംഭിക്കും. സൗദി വിസ പതിച്ച് എത്തിച്ച പാസ്‌പോര്‍ട്ടുകള്‍ തരംതിരിക്കുക, വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുക എന്നിവ ഇവരാണ് നിര്‍വഹിക്കുക. ഒരു ഡിവൈ.എസ്.പിയുടെ കീഴിലാണ് ഹജ്ജ്‌സെല്‍ പ്രവര്‍ത്തനമാരംഭിക്കുക. ഇതോടൊപ്പം ഹജ്ജ് സര്‍വീസ് നടത്തുന്ന സൗദി എയര്‍ലൈന്‍സിന്റെ ഓഫീസും പ്രവര്‍ത്തനമാരംഭിക്കും.അതേസമയം സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ വെയിറ്റിങ് ലിസ്റ്റിലുള്ള 20 പേര്‍ക്കുകൂടി ഹജ്ജിന് അവസരം ലഭിച്ചു. ഇതോടെ വെയിറ്റിങ്‌ലിസ്റ്റിലെ 425 വരെയുള്ളവര്‍ക്ക് ഹജ്ജിന് പോകാന്‍ അവസരമായി..

'ഒരു പ്രവാസി ഒരു കിത്താബ്' പദ്ധതി ഉല്‍ഘാടനം ചെയ്തു


പുസ്തകങ്ങള്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുവര്‍ ബന്ധപ്പെടുക:
ഹനീഫ്‌ ഹുദവി ദേലംപടി, മൊബൈല്‍: +91 9496846749 
ന്‍സൂര്‍ ഹുദവി, മൊബൈല്‍: +91 9562777277 

ഉദുമ: മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി പി ടി എ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലൈബ്രറി വിപുലീകരണത്തിന്റെ ഭാഗമായി 'ഒരു പ്രവാസി ഒരു കിത്താബ്' എന്ന ഗ്രന്ഥ ശേഖരണ പദ്ധതിക്ക് തുടക്കം കുറിച്ചു. എം.ഐ.സി ജനറല്‍ സെക്രട്ടറി യു എം അബ്ദുല്‍ റഹ്മാന്‍ മൗലവി വെല്‍ഫിറ്റ് ഗ്രൂപ്പ് സ്റ്റാഫ് പ്രതിനിധിയും എം ഐ സി പ്രസിഡന്റ് ത്വാഖ അഹ്മദ് മൗലവിയുടെ മകനുമായ മുഹമ്മദ് ഖാസിലൈനില്‍ നിന്നും പ്രമുഖ ഹദീസ് വ്യാഖ്യാന ഗ്രന്ഥമായ ഫത്ഹുല്‍ ബാരി സ്വീകരിച്ചു കൊണ്ടാണ് പദ്ധതി ഉല്‍ഘാടനം ചെയ്തത്.മാനേജര്‍ കെ കെ അബ്ദുല്ല ഹാജി ഖത്തര്‍, അദ്ധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റെ അബ്ദുല്‍ ഖാദിര്‍ മദനി പള്ളംങ്കോട് ചെയര്‍മാനും, ശാഫി ഹാജി ബേക്കല്‍ വൈസു ചെയര്‍മാനും, പി ടി എ ജനറല്‍ സെക്രട്ടറി മന്‍സൂര്‍ ഹുദവി, ഹനീഫ് ഹുദവി കണ്‍വീണര്‍മാരുമായ സമിതിയാണ് വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെല്‍ഫിറ്റ് ഗ്രൂപ്പ് സ്റ്റാഫ് ചേര്‍ന്ന് പ്രമുഖ ഹദീസ് ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാനമായ 16 വാള്യങ്ങളുള്ള ഫതഹുല്‍ ബാരി സ്ഥാപനത്തിന് സംഭാവന ചെയ്യുകയായിരിന്നു. ഇത് മഹത്തായ സേവനമാണെന്നും മുഴുവന്‍ പ്രവാസികളും ഈ ഉദ്യമത്തില്‍ സഹകരിക്കണമെന്നും യു എം അബ്ദുറഹ്മാന്‍ മൗലവി അഭ്യര്‍ത്ഥിച്ചു. എം ഐ സി പ്രസിഡന്റ് ത്വാഖ അഹ്മദ് മൗലവി, എം ഐ സി ദുബൈ കമ്മിറ്റി അംഗം റശീദ് ഹാജി പള്ളിക്കര, കാപ്പില്‍ ജമാഅത്ത് പ്രസിഡന്റ് കെ ബി എം ശരീഫ് കാപ്പില്‍, ശാഫി ഹാജി ബേക്കല്‍, ടി വി മുഹമ്മദ് കുഞ്ഞി ഹാജി, കെ കെ അബ്ദുറഹ്മാന്‍ ഹാജി ഉദുമപടിഞ്ഞാര്‍, പി എ റംസാന്‍, കമാലുദ്ധീന്‍ ഹാജി, അബൂബക്കര്‍ മൗലവി വിളയില്‍, അഡ്മിനിസ്‌ട്രേറ്റര്‍ പി വി അബ്ദുറഹ്മാന്‍, നാസര്‍ ഹാജി നാലപ്പാട്, ഇസ്മായില്‍ ഹുദവി, ഹസൈനാര്‍ ഫൈസി , മന്‍സൂര്‍ ഹുദവി, ഹനീഫ് ഹുദവി, മുജീബ് ഹുദവി വെളിമുക്ക് എന്നിവര്‍ സംബന്ധിച്ചു.

ശിഹാബ്തങ്ങള്‍ പുരസ്‌കാരം വയനാട് ഓര്‍ഫനേജ് സെക്രട്ടറി മുഹമ്മദ് ജമാലിന്

തിരുവനന്തപുരം: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ശിഹാബ്തങ്ങള്‍ അവാര്‍ഡിന് വയനാട് ഓര്‍ഫനേജ് സെക്രട്ടറി എം.എ.മുഹമ്മദ് ജമാല്‍ അര്‍ഹനായി. സ്ഥാപനത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരം തിരൂരങ്ങാടി യത്തീംഖാനയ്ക്കാണ്.
10001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് 26ന് ഉച്ചയ്ക്ക് 3ന് തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവാര്‍ഡ് വിതരണം നിര്‍വഹിക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന അധ്യാപകര്‍ക്കുള്ള അവാര്‍ഡിന് കോഴിക്കോട് നരിപ്പറ്റ ആര്‍.എന്‍.എം. ഹൈസ്‌കൂളിലെ സി.കെ.കാസിമും മികച്ച വിദ്യാര്‍ഥിക്കുള്ള അവാര്‍ഡിന് തിരുവനന്തപുരം ഇളവട്ടം ബി.ആര്‍.എം. ഹൈസ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ഥിനി ആര്‍ദ്രാ രാജഗോപാലും അര്‍ഹയായി.

സത്‍സരണിക്കൊരു യുവ ജാഗ്രത SKSSF ക്ലസ്റ്റര്‍ സമ്മേളന പോസ്റ്റര്‍

വലിയ സൈസ് ഇമേജിനായി താഴെയുള്ള ലിങ്കില്‍ ക്ലിക്ക്ചെയ്യുക
- SKSSF State Commitee

ഹിദായ കോണ്‍ഫറന്‍സ് ഇന്ന്

അബ്ദുസ്സമദ്, ജോ. കണ്‍വീനര്‍, പ്രോഗ്രാം കമ്മിറ്റി

'തദ്‍രീബ്' പരിശീലക സംഗമം ഒക്ടോബര്‍ ഒന്നിന്

തേഞ്ഞിപ്പലം : സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സമസ്തയുടെ 9063 മദ്റസകളില്‍ നടപ്പാക്കുന്ന പുതിയ പഠന പദ്ധതിയായ തദ്‍രീബിന്‍റെ റിസോഴ്സ് പേഴ്സണുകള്‍ക്കുള്ള രണ്ടാം ഘട്ട പരിശീലനം 2011 ഒക്ടോബര്‍ 1 ശനിയാഴ് ചേളാരി സമസ്ത പ്രസ്സ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി അറിയിച്ചു.

SKSSF കളമശ്ശേരി മേഖല സംഘടിപ്പിക്കുന്ന ഹിദായ കോണ്‍ഫറന്‍സ് (പ്രോഗ്രാം നോട്ടീസ്)

മുഹമ്മദ് ഹസീം, വൈസ് പ്രസിഡന്‍റ്, SKSSF കളമശ്ശേരി മേഖല

ഹിദായ കോണ്‍ഫറന്‍സ് ഇന്ന് തുടങ്ങും


- ഹസീം എ.പി.

ദാറുല്‍ ഇര്‍ശാദ് പുതിയ ബാച്ച് ഉദ്ഘാടനം ആരംഭിച്ചു

ഉദുമ : മലബാര്‍ ഇസ്‍ലാമിക് കോംപ്ലക്സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി പുതിയ ബാച്ചിന്‍റെ ക്ലാസ്സ് ഉദ്ഘാടനം ചെന്പരിക്ക മംഗലാപുരം സംയുക്ത ജമാഅത്ത് ഖാസിയും എം..സി. പ്രസിഡന്‍റ് കൂടിയായ ത്വാഖാ അഹമദ് മൗലവി നിര്‍വ്വഹിച്ചു. മത്നുല്‍ അര്‍ബഈനിലെ ആദ്യ ഹദീസ് ഓതിക്കൊടുത്തായിരുന്നു ഉദ്ഘാടനം. ജനറല്‍ മാനേജര്‍ കെ.കെ. അബ്ദുല്ല ഹാജി ഖത്തര്‍ അധ്യക്ഷത വഹിച്ചു. എം..സി. സെക്രട്ടറി യു.എം. അബ്ദുല്‍  റഹ്‍മാന്‍ മുസ്‍ലിയാര്‍, അഡ്മിനിസ്ട്രേറ്റര്‍ അബ്ദുല്‍ റഹ്‍മാന്‍ സാഹിബ്, ശാഫി ഹാജി ബേക്കല്‍, ശരീഫ് കാപ്പില്‍, അന്‍വര്‍ ഹുദവി, ഇസ്‍മാഈല്‍ ഹുദവി, മുജീബ് ഹുദവി, ഹനീഫ് ഹുദവി തുടങ്ങിയവര്‍ സംസാരിച്ചു. പുതുതായി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജിലേക്കുള്ള അഡ്മിഷന്‍ ഒരു മാസത്തിനകം ഉണ്ടാകുമെന്ന് മാനേജര്‍ കെ.കെ. അബ്ദുല്ല ഹാജി അറിയിച്ചു. എട്ടര വയസ്സ് പൂര്‍ത്തിയായ കുട്ടികള്‍ക്ക് പ്രവേശന പരീക്ഷ മുഖേനയാണ് അഡ്മിഷന്‍ നല്‍കപ്പെടുക.
- മുജീബ് എം.

ഹജ്ജ്; കേന്ദ്രസംഘത്തിന്റെ ഓഫീസ് വെള്ളിയാഴ്ച മുതല്‍ ഹജ്ജ് ഹജ്ജ്ഹൗസില്‍

7993 പേര്‍ സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന യാത്രയാവും
കരിപ്പൂര്‍: സംസ്ഥാനഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്രഹജ്ജ് കമ്മിറ്റി നിയോഗിച്ച രണ്ടംഗസംഘം കരിപ്പൂരിലെത്തി. ഹജ്ജ്ഹൗസില്‍ കേന്ദ്രസംഘത്തിന്റെ ഓഫീസ് വെള്ളിയാഴ്ച മുതല്‍ പ്രവര്‍ത്തിക്കും.
ഹജ്ജ്‌സര്‍വീസ് നടത്തുന്ന സൗദി എയര്‍ലൈന്‍സിന്റെ അധികൃതരും വ്യാഴാഴ്ച കരിപ്പൂരിലെത്തി ഹജ്ജ് കമ്മിറ്റിയുമായി ചര്‍ച്ച നടത്തി. ഇവര്‍ക്ക് നാല് കൗണ്ടറുകള്‍ അനുവദിക്കാനും ഫോണ്‍ കണക്ഷനുകള്‍ നല്‍കാനും ധാരണയായി.
ഈ വര്‍ഷം കേരളത്തില്‍ നിന്ന് 7993 പേരെയാണ് സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന തിരഞ്ഞെടുത്തത്. കേന്ദ്ര ക്വാട്ടയില്‍നിന്ന് പ്രത്യേക അനുമതി ലഭിച്ച 295പേരും കരിപ്പൂര്‍ വഴി യാത്രയാകും. 7433 പേരുടെ പാസ്‌പോര്‍ട്ടില്‍ വിസപതിച്ച് ലഭ്യമാക്കിയിട്ടുണ്ട്. 20 കേന്ദ്രങ്ങളിലായി തീര്‍ഥാടകര്‍ക്കുള്ള പരിശീലനവും പൂര്‍ത്തിയായി. 14 ജില്ലകളിലെയും മെഡിക്കല്‍ ഓഫീസ് വഴി തീര്‍ഥാടകര്‍ക്ക് പോളിയോ, മെനിഞ്ചൈറ്റിസ് കുത്തിവെപ്പുകള്‍ ലഭ്യമാക്കി.
20 വളണ്ടിയര്‍മാരെയാണ് തീര്‍ഥാടകരുടെ സൗകര്യത്തിനായി സൗദിയിലേക്കയക്കുക. അപേക്ഷകരുടെ എണ്ണത്തിനനുസരിച്ച് ഹജ്ജ്ക്വാട്ട അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് സ്വാഗതമോതുന്ന കൂറ്റന്‍ഗേറ്റ് ഹജ്ജ്ഹൗസിന് മുന്നില്‍ സൗദി എയര്‍ലൈന്‍സ് സ്ഥാപിക്കും. ഹജ്ജ്ഹൗസിന്റെ ആവശ്യത്തിനായി ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കാനും സമീപറോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നവീകരിക്കാനും ആവശ്യപ്പെടും.
300 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങളാണ് ഹജ്ജ് സര്‍വീസിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചില ദിവസങ്ങളില്‍ മൂന്നുസര്‍വീസുകള്‍ വരെയുണ്ടാകും. സമ്മദ് പൂക്കോട്ടൂര്‍, പ്രൊഫ.അബ്ദുള്‍ ഹമീദ് എന്നിവരായിരിക്കും ക്യാമ്പിലെ ഹജ്ജ് കോ- ഓര്‍ഡിനേറ്റര്‍മാര്‍.

SKSSF അബുദാബി കമ്മിറ്റി - KICR ഐ ടി വിംഗ് സംയുക്ത യോഗം ഇന്ന്

അബുദാബി:അബുദാബി സുന്നി സെന്‍റര്‍ നടത്തുന്ന  സമസ്ത സമ്മേളന പ്രചരനോത്ഘാടനവും  കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം (KICR) സംഗമവും വിജയിപ്പിക്കുന്നതിന്റെ  ഭാഗമായി     എസ്.കെ.എസ്.എസ്.എഫ്.അബുദാബി സ്റ്റേറ്റ്  കമ്മിറ്റിയുടെ കീഴില്‍ ജില്ലാഭാരവാഹികള്‍,  KICR  ഐ ടി വിംഗ്  എന്നിവരുടെ  സംയുക്ത യോഗം നാളെ വെള്ളിയാഴ്ച  രാത്രി 7 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍  വെച്ച്  നടക്കും. ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തകരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജന. സെക്രട്ടറി റഷീദ്ഫൈസി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 055-9473011,0552010236 ല്‍ ബന്ധപ്പെടുക. 

സമസ്ത 85-ാം വാര്‍ഷിക പ്രചരണോദ്ഘാടനം സെപ്തംബര്‍ 30 ന് അബുദാബിയില്‍സമസ്ത 85-ാം വാര്‍ഷിക പ്രചരണോദ്ഘാടനം ഒക്‌ടോബര്‍ 2ന് കാസര്‍കോട്ട്

കാസര്‍കോട് : ഡിസംബര്‍ 23,24,25,26 തീയ്യതികളില്‍ മലപ്പുറം ജില്ലയിലെ വേങ്ങര വരയ്ക്കല്‍ മുല്ലക്കോയ തങ്ങള്‍  നഗറില്‍ വെച്ച് നടക്കുന്ന സമസ്ത 85-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ സംസ്ഥാനതല പ്രചരണോദ്ഘാടനം ഒക്‌ടോബര്‍ 2 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കാസര്‍കോട് പുതിയ ബസ്സ് സ്റ്റാന്റിന് സമീപത്തുളള ശഹീദേമില്ലത്ത് സി.എം. ഉസ്താദ് നഗറില്‍ വെച്ച് വിപുലമായ പരിപാടികളോടെ നടത്താന്‍ ജില്ലാസ്വാഗതസംഘയോഗം തീരുമാനിച്ചു. ചെയര്‍മാന്‍ യു.എം.അബ്ദുറഹ്മാന്‍ മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ മൌലാനാ എം.എ.ഖാസിം മുസ്ലീയാര്‍ സ്വാഗതം പറഞ്ഞു. ചെര്‍ക്കളം അബ്ദുല്ല, അബ്ബാസ് ഫൈസി പുത്തിഗ, സയ്യിദ് ഹാദി തങ്ങള്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍, റഷീദ് ബെളിഞ്ചം, ഖത്തര്‍ ഇബ്രാഹിം ഹാജി, ടി.പി.അലി ഫൈസി, എം.പി.മുഹമ്മദ് ഫൈസി, അബൂബക്കര്‍ സാലൂദ് നിസാമി, എം.എ.ഖലീല്‍, താജുദ്ദീന്‍ ദാരിമി പടന്ന, കെ.എം.സൈനുദ്ദീന്‍ ഹാജി കൊല്ലംപാടി, ലത്തീഫ് ചെര്‍ക്കള, ടി.വി.അഹമ്മദ് ദാരിമി, ഇ.എം.കുട്ടിഹാജി, മുഹമ്മദ് ഫൈസി കജ, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, ഖലീല്‍ ഹസനി, ഇബ്രാഹിം മുണ്ട്യത്തടുക്ക, മുഹമ്മദലി നീലേശ്വരം തുടങ്ങിയവര്‍ സംബന്ധിച്ചു.

അബുദാബി ഇസ്ലാമിക്‌ സെന്റെറില്‍ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം സൌഹ്രദ സംഗമംSKSBV ജ്ഞാനതീരം ടാലന്‍റ് സേര്‍ച്ച് വിജ്ഞാന പരീക്ഷ ഒക്ടോബര്‍, നവംബര്‍ മാസത്തില്‍

കോഴിക്കോട് : SKSBV സംസ്ഥാന കമ്മിറ്റി ജ്ഞാനതീരം ടാലന്‍റ് സേര്‍ച്ചിന്‍റെ ഭാഗമായി നടത്തിവരുന്ന വിജ്ഞാന പരീക്ഷ ഒക്ടോബര്‍, നവംബര്‍ മാസത്തില്‍ നടത്തുവാന്‍ സംസ്ഥാന നിര്‍വ്വാഹക സമിതി തീരുമാനിച്ചു. വിദ്യാഭ്യാസ ബോര്‍ഡിന്‍റെ കീഴിലുള്ള 9063 മദ്റസയിലെ 5, 6, 7 ക്ലാസ്സുകളിലെ മൂന്നര ലക്ഷം വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് പരീക്ഷ നടത്തുന്നത്. ഒക്ടോബര്‍ 1 മുതല്‍ 5 വരെ യൂണിറ്റ് തലം (മദ്റസ) പരീക്ഷയും ഇതില്‍ നിന്ന് വിജയിക്കുന്ന 5 പേരെ വീതം തെരഞ്ഞെടുത്ത് 16 ന് റെയ്ഞ്ച് തല എഴുത്ത് പരീക്ഷയും നടക്കും പെണ്‍കുട്ടികളുടെ മത്സരം മദ്റസാ തലം വരെയാണ് നടക്കുക. റെയ്ഞ്ച് തല പരീക്ഷയില്‍ വിജയിക്കുന്ന 5 പേര്‍ ഒക്ടോബര്‍ 30ന് നടക്കുന്ന ജില്ലാ തല പരീക്ഷയില്‍ പങ്കെടുക്കും. ഏകദിന പ്രോഗ്രാമായി നടക്കുന്ന പരീക്ഷയില്‍ വായന, രചന, പ്രസംഗം, ഖുര്‍ആന്‍, എഴുത്ത് പരീക്ഷ എന്നിവയാണ് നടക്കുക. ജില്ലയില്‍ നിന്നും വിജയിക്കുന്ന 80 % മുകളിലുള്ള 10 വിദ്യാര്‍ത്ഥികളെ നവംബര്‍ 11, 12, 13 തിയ്യതികളില്‍ നടക്കുന്ന സംസ്ഥാന ടാലന്‍റ് സേര്‍ച്ചില്‍ പങ്കെടുപ്പിക്കും. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി 58 ടാലന്‍റ് വിന്നര്‍മാര്‍ സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ ടാലന്‍റ് ക്ലബ്ബായി പ്രവര്‍ത്തിച്ചു വരികയാണ്. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിവരുന്നു. സംസ്ഥാന തലത്തില്‍ വിജയിക്കുന്ന ആദ്യത്തെ 30 വിദ്യാര്‍ത്ഥികളെ ടാലന്‍റ് വിന്നര്‍മാരായി പ്രഖ്യാപിക്കും. 1, 2, 3 സ്ഥാനക്കാര്‍ക്ക് കാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്‍കും.

ഇതുസംബന്ധിച്ച യോഗത്തില്‍ സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. SKJMCC പ്രസിഡന്‍റ് പുറങ്ങ് മൊയ്തീന്‍ മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്തു. എം.. ചേളാരി ഉപദേശ പ്രസംഗം നടത്തി. ശംസാദ് സലീം, സുഫ്‍യാന്‍ ആള്‍വാര്‍, റശീദ് മണ്ണഞ്ചേരി, ഫള്ലുല്‍ ആബിദ്, സഫറുദ്ദീന്‍ പൂക്കോട്ടൂര്‍, സഹല്‍ നല്ലളം, സനൂഫ് ഗൂഡല്ലൂര്‍ പ്രസംഗിച്ചു. ജന.സെക്രട്ടറി റശീദ് മുണ്ടേരി സ്വാഗതവും മുഈനുദ്ദീന്‍ കോക്കൂര്‍ നന്ദിയും പറഞ്ഞു.