- SKSSF STATE COMMITTEE
Showing posts with label Anusmaranam. Show all posts
Showing posts with label Anusmaranam. Show all posts
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സെമിനാർ നാളെ
കോഴിക്കോട്: നേതൃ മഹിമയുടെ പൈതൃക വഴി' എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് സസ്ഥാന കമ്മറ്റി നടത്തുന്ന
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സെമിനാറും ഇഫ്താർ വിരുന്നും നാളെ ബുധൻ (13 - 4 - 2022 ) വൈകുന്നേരം 4 മണിക്ക് പാണക്കാട് ഹാദിയ സെന്ററിൽ നടക്കും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ സെമിനാർ ഉദ്ഘാടനം ചെയ്യും സയ്യിദ് അബ്ബാസലി തങ്ങൾ ശിഹാബ് തങ്ങൾ
സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങൾ സയ്യിദ് മുഈനലി ശിഹാബ് തങ്ങൾസമസ്ത കേന്ദ്ര മുശാവറ മെമ്പർ ശൈഖുനാ കാടേരി മുഹമ്മദ് മുസ്ലിയാർ അഡ്വകറ്റ് കെ എൻ എ ഖാദർ മലപ്പുറം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ശംസുദ്ധീൻ മുബാറക് ഡോ: കെ ടി എം ബഷീർ പനങ്ങാങ്ങര പ്രഭാഷണം നടത്തും.
- SKSSF STATE COMMITTEE
- SKSSF STATE COMMITTEE
ദാറുല്‍ഹുദാ ശില്‍പികളുടെ ധന്യസ്മരണയില്‍ പ്രാര്‍ത്ഥനാ സദസ്സ്; സൈനുല്‍ ഉലമാ സ്മാരക ദാറുല്‍ഹിക്മഃ സമുച്ചയം ഉദ്ഘാടനം ചെയ്തു
ഹിദായ നഗര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജന.സെക്രട്ടറിയും ദാറുല്‍ഹുദാ ഇസ് ലാമിക സര്‍വകലാശാലയുടെ പ്രൊ.ചാന്‍സലറുമായിരുന്ന സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ ദേഹവിയോഗത്തിന്റെ ആറാം ആണ്ടിനോടനുബന്ധിച്ച് നടന്ന അനുസ്മരണ സദസ്സ് അദ്ദേഹത്തിന്റെയും സ്ഥാപക ശില്‍പികളുടെയും ധന്യസ്മരണയില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായി.
സ്ഥാപക പ്രസിഡന്റും പ്രിന്‍സിപ്പാലുമായിരുന്ന എം.എം. ബശീര്‍ മുസ്ലിയാര്‍, സി.എച്ച് ഐദറൂസ് മുസ്ലിയാര്‍, ഡോ.യു.ബാപ്പുട്ടി ഹാജി, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി എന്നിവരുടെ അനുസ്മരണവും നടന്നു.
രണ്ടുപതിറ്റാണ്ടിലധികം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ മുഖ്യകാര്യദര്‍ശിയും മൂന്ന് പതിറ്റാണ്ടുകാലം ദാറുല്‍ഹുദായുടെ പ്രിന്‍സിപ്പാളും പിന്നീട് സര്‍വകലാശാലയായി അപ്‌ഗ്രേഡ് ചെയതപ്പോള്‍ പ്രോ.ചാന്‍സലറുമായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ നിത്യസ്മരണക്കായി കാമ്പസില്‍ പണിത സൈനുല്‍ഉലമാ സ്മാരക ദാറുല്‍ഹിക്മ: സമുച്ചയത്തിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ലൈബ്രറി, ഡിജിറ്റല്‍ ലാബ്, റീഡിങ് റൂം, സെമിനാര്‍ ഹാള്‍ എന്നിവ ഉള്‍കൊള്ളുന്ന ബഹുനില സമുച്ചയത്തില്‍ അമ്പതിനായിരത്തിലധികം ഗ്രന്ഥങ്ങളുടെ ഡിജിറ്റല്‍ ശേഖരണം, മറ്റു റഫറന്‍സ് പുസ്തകങ്ങള്‍, വായനാമുറി എന്നിവ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.
ലൈബ്രറി, റീഡിങ് റൂം നിലയുടെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി നിര്‍വഹിച്ചു. സെമിനാര്‍ ഹാള്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയും ഡിജിറ്റല്‍ ലൈബ്രറി കെ.പി.എ മജീദ് എം.എല്‍.എയും ഉദ്ഘാടനം ചെയ്തു. മഗ്‌രിബ് നമസ്‌കാരാനന്തരം നടന്ന ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ഡോ. യു.ബാപ്പുട്ടി ഹാജി എന്നിവരുടെ ഖബ്ര്‍ സിയാറത്തിന് കോഴിക്കോട് ഖാദിയും ദാറുല്‍ഹുദാ വൈ.പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കി.
അനുസ്മരണ പ്രാര്‍ത്ഥനാ സദസ്സ് സയ്യിദ് അബ്ബസാലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരടക്കമുള്ള പൂര്‍വികരുടെ നിതാന്തശ്രമങ്ങളുടെ ഫലമാണ് ദാറുല്‍ഹുദായുടെ പ്രവര്‍ത്തനം രാജ്യവ്യാപകമാക്കുന്നതില്‍ നിര്‍ണായകമായിരുന്നതെന്ന് അബ്ബാസലി ശിഹാബ് തങ്ങള്‍ അനുസ്മരിച്ചു. കേരളീയ മുസ്ലിംകള്‍ ആര്‍ജിച്ചെടുത്ത സാമൂഹികപുരോഗതികള്‍ രാജ്യവ്യാപകാക്കുന്നതിനുള്ള ദാറുല്‍ഹുദായുടെയും പൂര്‍വവിദ്യാര്‍ത്ഥികളുടെയും പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്നും സൈനുല്‍ഉലമായുടെ ജീവിത-വിജ്ഞാന മാതൃകകള്‍ തലമുറകളിലേക്കു പകരുന്നതിനു അദ്ദേഹത്തിന്റെ നാമേധയത്തിലുള്ള സമുച്ചയം നിമിത്തമാക്കട്ടെ എന്നും തങ്ങള്‍ പറഞ്ഞു.
വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷത വഹിച്ചു. ദാറുല്‍ഹിക്മയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്‍കിയ സയ്യിദ് ശാഹുല്‍ ഹമീദ് ഹുദവിക്കുള്ള മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഉപഹാരം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ കൈമാറി. ജന.സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട് സ്വാഗതം പറഞ്ഞു. ദാറുല്‍ഹുദാ സെക്രട്ടറി സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. സമാപന പ്രാര്‍ത്ഥനാ സദസ്സിന് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. കെ.എം സൈദലവി ഹാജി കോട്ടക്കല്‍, സി.യൂസുഫ് ഫൈസി മേല്‍മുറി, ഇബ്രാഹീം ഫൈസി തരിശ്, കെ.സി മുഹമ്മദ് ബാഖവി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂര്‍, പി.കെ മുഹമ്മദ് ഹാജി, കെ.പി ശംസുദ്ദീന്‍ ഹാജി വെളിമുക്ക്, റഫീഖ് ചെറുശ്ശേരി, സയ്യിദ് ശാഹുല്‍ ഹമീദ് ഹുദവി കാവനൂര്‍, സി.ടി അബ്ദുല്‍ഖാദര്‍ തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Darul Huda Islamic University

Labels:
Anusmaranam,
Darul-Huda-Islamic-University,
Kerala,
Malappuram
പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്‍ അനുസ്മരണവും പ്രാര്‍ത്ഥന സംഗമവും ഒക്ടോബര്‍ 18-ന് കോഴിക്കോട്
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ടുമായിരുന്ന പി.കെ.പി അബ്ദുസ്സലാം മുസ്ലിയാരുടെ പേരിലുള്ള അനുസ്മരണ യോഗവും പ്രാര്‍ത്ഥന സംഗമവും ഒക്ടോബര്‍ 18-ന് (തിങ്കളാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ആഭിമുഖ്യത്തിലാണ് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ അദ്ധ്യക്ഷനാവും. വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ചേലക്കാട് മുഹമ്മദ് മുസ്ലിയാര്‍ തുടങ്ങി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗങ്ങള്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി അംഗങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പോഷക സംഘടന നേതാക്കള്‍, മറ്റു പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
- Samasthalayam Chelari
- Samasthalayam Chelari
സ്വാതന്ത്ര്യസമര സേനാനിയുടെ ധന്യസ്മരണയില്‍ മമ്പുറം മഖാം
തിരൂരങ്ങാടി: മലബാറിലെ അധിനിവേശ വിരുദ്ധപോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന സ്വാതന്ത്ര്യസമര സേനാനി കൂടിയായ ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ ധന്യസ്മരണയില്‍ മമ്പുറം മഖാം.
ആണ്ടുനേര്‍ച്ചക്കിടയില്‍ വന്ന സ്വാതന്ത്യദിനത്തില്‍ അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ അനുസ്മരിക്കുന്ന വേദി കൂടിയായി മമ്പുറം മഖാം.
ആത്മീയമായും സാമൂഹികമായും ഇടപെടലുകള്‍ നടത്തി സമ്പൂര്‍ണ വിമോചന പോരാട്ടത്തിനായി ജീവിതം സമര്‍പ്പിച്ച മഹത് വ്യക്തിയായിരുന്നു മമ്പുറം തങ്ങളെന്ന് മുഖ്യപ്രഭാഷണം നടത്തിയ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
ഭിന്നിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയത്തിനെതിരെ സന്ധിയില്ലാസമരത്തിന് ആഹ്വാനം ചെയ്യുകയും ബഹുജനങ്ങളെ അണിനിരത്തി പോരാട്ടങ്ങള്‍ നടത്തുകയും ചെയ്ത മമ്പുറം തങ്ങളുടെ ചരിത്രം പുതിയ കാലത്ത് കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും മമ്പുറം തങ്ങളുടെയും മകന്‍ സയ്യിദ് ഫദ്ല്‍ പൂക്കോയതങ്ങളുടെയും ചരിത്രം സ്കൂൾ പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എം.കെ എം ജാബിറലി ഹുദവി പടിഞ്ഞാറ്റുമുറി അധ്യക്ഷനായി. യു. ശാഫി ഹാജി ചെമ്മാട്, സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, ഇസ്ഹാഖ് ബാഖവി ചെമ്മാട്, വി.പി കോയക്കുട്ടി തങ്ങള്‍ മമ്പുറം, ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി, കെ.പി ശംസുദ്ദീന്‍ ഹാജി എന്നിവർ സംബന്ധിച്ചു. വി. ജഅ്ഫർ ഹുദവി ഇന്ത്യനൂർ സ്വാഗതവും പി.കെ നാസർ ഹുദവി ഇന്ത്യനൂർ നന്ദിയും പറഞ്ഞു.
- Mamburam Andunercha

സൈനുല്‍ ഉലമാ സ്മാരക മന്ദിരം; ശിലാസ്ഥാപനം നിര്‍വഹിച്ചു
ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയില്‍ നിര്‍മിക്കുന്ന സൈനുല്‍ ഉലമാ സ്മാരക-ദാറുല്‍ഹിക്മ മന്ദിരത്തിന്റെ ശിലാസ്ഥാപനം ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലിശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ആയിരങ്ങള്‍ക്ക് മതവിജ്ഞാനം പകര്‍ന്ന്, കര്‍മശാസ്ത്ര രംഗത്തെ അവസാന വാക്കായി സമൂഹത്തില്‍ പ്രോജ്ജ്വലിച്ച് നിന്ന ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ പ്രവര്‍ത്തനമാതൃകകള്‍ പുതുതലമുറകള്‍ക്കു കൂടി കൈമാറേണ്ടതാണെന്നും അറിവും വായനയും കൈമുതലാക്കി, പൂര്‍വികപാത തുടരുന്ന പണ്ഡിത സമൂഹത്തെ നാം വാര്‍ത്തെടുക്കേതുണ്ടെന്നും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. നിര്‍മാണ ചെലവിലേക്ക് സൈനുല്‍ ഉലമായുടെ കുടുംബം നല്‍കുന്ന വിഹിതം അദ്ദേഹത്തിന്റെ മകന്‍ ചെറുശ്ശേരി റഫീഖ് സയ്യിദ് ഹൈദരലി തങ്ങളെ ഏല്‍പിച്ചു. രണ്ടു പതിറ്റാണ്ടിലേറെക്കാലംസമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജന.സെക്രട്ടറിയും ദീര്‍ഘകാലം ദാറുല്‍ഹുദായുടെ പ്രിന്‍സിപ്പാളും പിന്നീട് സര്‍വകലാശാല പ്രോ.ചാന്‍സലറുമായിസേവനമനുഷ്ഠിച്ച സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ സ്മരണാര്‍ത്ഥം വാഴ്‌സിറ്റിയുടെ ഡിഗ്രി കാമ്പസിലാണ് മന്ദിരം നിര്‍മിക്കുന്നത്.ഡിജിറ്റല്‍-റഫറന്‍സ് ലൈബ്രററി, റീഡിംഗ് റൂം, സൈമിനാര്‍ ഹാള്‍ എന്നിവയാണ് ഇരു നില മന്ദിരത്തില്‍ സജ്ജീകരിക്കുന്നത്. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, ഡോ.യു.വി.കെ മുഹമ്മദ്, സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, പി.കെ മുഹമ്മദ് ഹാജി, ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി തുടങ്ങിയവര്‍സംബന്ധിച്ചു. ദാറുൽ ഹുദ ജനറൽ സെക്രട്ടറി യു. ശാഫി ഹാജി ചെമ്മാട് സ്വാഗതവും ഡിഗ്രി പ്രിൻസിപ്പാൾ സി യൂസുഫ് ഫൈസി മേൽമുറി നന്ദിയും പറഞ്ഞു.
Labels:
Anusmaranam,
Darul-Huda-Islamic-University,
Kerala,
Malappuram
ദാറുല്‍ ഹിക്മ: സൈനുല്‍ ഉലമാ സ്മാരക മന്ദിരം: ശിലാസ്ഥാപനം നാളെ (04 ജനുവരി തിങ്കള്‍)
ഹിദായ നഗര്‍: സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ സ്മരണാര്‍ത്ഥം ദാറുല്‍ഹുദായില്‍ നിര്‍മിക്കുന്ന സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം നാളെ വൈകുന്നേരം 3.30 ന് ( 04 ജനു. തിങ്കള്‍) ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.
രണ്ട് പതിറ്റാണ്ടു കാലം സമസ്ത കേരള ജംയ്യത്തുല്‍ ഉലമായുടെ സെക്രട്ടറിയും ദാറുല്‍ഹുദായുടെ പ്രിന്‍സിപ്പാളും പിന്നീട് യൂണിവേഴ്‌സിറ്റി പ്രോ ചാന്‍സലറുമായിരുന്ന സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ പേരില്‍ ദാറുല്‍ഹുദാ ഡിഗ്രി കാമ്പസിലാണ് സ്മാരകം നിര്‍മിക്കുന്നത്. സൈനുല്‍ ഉലമാ മെമ്മോറിയല്‍ ദാറുല്‍ ഹിക്മ മന്ദിരത്തില്‍ സെമിനാര്‍ ഹാള്‍, ഡിജിറ്റല്‍ ലൈബ്രറി, റഫറന്‍സ് ലൈബ്രറി, റീഡിംഗ് റൂം എന്നിവയാണ് സജ്ജീകരിക്കുന്നത്.
- Darul Huda Islamic University
രണ്ട് പതിറ്റാണ്ടു കാലം സമസ്ത കേരള ജംയ്യത്തുല്‍ ഉലമായുടെ സെക്രട്ടറിയും ദാറുല്‍ഹുദായുടെ പ്രിന്‍സിപ്പാളും പിന്നീട് യൂണിവേഴ്‌സിറ്റി പ്രോ ചാന്‍സലറുമായിരുന്ന സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ പേരില്‍ ദാറുല്‍ഹുദാ ഡിഗ്രി കാമ്പസിലാണ് സ്മാരകം നിര്‍മിക്കുന്നത്. സൈനുല്‍ ഉലമാ മെമ്മോറിയല്‍ ദാറുല്‍ ഹിക്മ മന്ദിരത്തില്‍ സെമിനാര്‍ ഹാള്‍, ഡിജിറ്റല്‍ ലൈബ്രറി, റഫറന്‍സ് ലൈബ്രറി, റീഡിംഗ് റൂം എന്നിവയാണ് സജ്ജീകരിക്കുന്നത്.
- Darul Huda Islamic University
Labels:
Anusmaranam,
Darul-Huda-Islamic-University,
Kerala,
Malappuram
കാളാവ് സൈദലവി മുസ്‌ലിയാര്‍ സേവന രംഗത്തെ ഉദാത്ത മാതൃക: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
ചേളാരി: സമസ്ത പ്രവാസി സെല്‍ ചെയര്‍മാനും നിരവധി സ്ഥാപനങ്ങളുടെ ജീവനാഡിയുമായിരുന്ന കാളാവ് സൈദലവി മുസ്‌ലിയാര്‍ സേവന രംഗത്തെ ഉദാത്ത മാതൃകയായിരുന്നുവെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
സമസ്ത പ്രവാസി സെല്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തെ അതിരറ്റ് സ്‌നേഹിക്കുകയും മുഴുസമയവും അതിന്റെ വളര്‍ച്ചക്കുവേണ്ടി യത്‌നിക്കുകയും ചെയ്ത മഹാനായിരുന്നു കാളാവ് സൈദലവി മുസ്‌ലിയാര്‍. പ്രവാസ ലോകത്തും വിശിഷ്യാ നാട്ടിലും ദീര്‍ഘകാലം മത-സാമൂഹിക ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കാനും സര്‍വ്വരുടെയും സ്‌നേഹാദരവുകള്‍ ഏറ്റുവാങ്ങുവാനും കാളാവ് സൈദലവി മുസ്‌ലിയാര്‍ക്ക് കഴിഞ്ഞിരുന്നു.
സമസ്ത കേന്ദ്ര മുശാവറ മെമ്പറും ഫത്‌വ കമ്മിറ്റി അംഗവുമായിരുന്ന എ. മരക്കാര്‍ മുസ്‌ലിയാര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി എന്നിവരുടെയും വിയോഗം സംഘടനക്ക് കനത്ത നഷ്ടമുണ്ടാക്കിയെന്നും അവരുടെ പ്രവര്‍ത്തനങ്ങളും എല്ലാവര്‍ക്കും മാതൃകയായിരുന്നുവെന്നും തങ്ങള്‍ തുടര്‍ന്നു പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണവും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണവും നിര്‍വ്വഹിച്ചു. പ്രാര്‍ത്ഥനക്ക് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കി. കെ.ഉമര്‍ ഫൈസി മുക്കം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ.മൊയ്തീന്‍ഫൈസി പുത്തനഴി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, സത്താര്‍ പന്തല്ലൂര്‍, ഡോ.അബ്ദുറഹിമാന്‍ ഒളവട്ടൂര്‍, സയ്യിദ് പൂക്കോയ തങ്ങള്‍ അല്‍ഐന്‍, അബ്ദുല്‍ഗഫൂര്‍ അല്‍ഖാസിമി കുണ്ടൂര്‍, പി.എസ്.എച്ച് തങ്ങള്‍, കെ.വി ശൈഖലി മുസ്‌ലിയാര്‍, കെ.വി ഹംസ മുസ്‌ലിയാര്‍, വി.പി.എ പൊയിലൂര്‍, എസ്.കെ ഹംസ ഹാജി, സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍, പല്ലാര്‍ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, ലുഖ്മാന്‍ റഹ്മാനി, അബൂബക്കര്‍ ഫൈസി ചെങ്ങമനാട് പ്രസംഗിച്ചു. സമസ്ത പ്രവാസി സെല്‍ ചെയര്‍മാന്‍ ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതവും, വര്‍ക്കിംഗ് കണ്‍വീനര്‍ ഹംസ ഹാജി മുന്നിയൂര്‍ നന്ദിയും പറഞ്ഞു.

കാളാവ് സൈദലവി മുസ്‌ലിയാര്‍ അനുസ്മരണവും പ്രാര്‍ത്ഥന സംഗമവും ഡിസംബര്‍ 7ന്
ചേളാരി : സമസ്ത പ്രവാസി സെല്‍ ജനറല്‍ കണ്‍വീനറായിരുന്ന കാളാവ് സൈദലവി മുസ്‌ലിയാരുടെ പേരില്‍ സമസ്ത പ്രവാസി സെല്‍ സംഘടിപ്പിക്കുന്ന അനുസ്മരണവും പ്രാര്‍ത്ഥന സംഗമവും 2020 ഡിസംബര്‍ 7 ന് (തിങ്കള്‍) രാവിലെ 10 മണിക്ക് ചേളാരി സമസ്താലയത്തില്‍ നടക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ത്ഥന നടത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. ജന. സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷനാകും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിക്കും. ആദൃശ്ശേരി ഹംസ കുട്ടി മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, യു മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, കെ മോയിന്‍ കുട്ടി മാസ്റ്റര്‍, എം.എ ചേളാരി, സത്താര്‍ പന്തല്ലൂര്‍, ഡോ. അബ്ദുറഹിമാന്‍ ഒളവട്ടൂര്‍, ഹംസ ഹാജി മൂന്നിയൂര്‍ പ്രസംഗിക്കും.
- SAMASTHA PRAVASI CELL
- SAMASTHA PRAVASI CELL
സച്ചരിതരുടെ പാത പിന്തുടര്‍ന്ന് ജീവിതം ചിട്ടപ്പെടുത്തുക: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
ചേളാരി: സച്ചരിതരുടെ പാത പിന്തുടര്‍ന്ന് ജീവിതം ചിട്ടപ്പെടുത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗങ്ങളായിരുന്ന ചെറുവാളൂര്‍ പി.എസ്. ഹൈദ്രൂസ് മുസ്‌ലിയാര്‍, എം.എം. മുഹ്‌യിദ്ധീന്‍ മുസ്‌ലിയാര്‍ എന്നിവരുടെ പേരില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
SKIC അൽകോബാർ സെൻട്രൽ കമ്മിറ്റി സൈനുൽ ഉലമ അനുസ്മരണം നടത്തി
അൽകോബാർ: സമസ്ത ഇസ്ലാമിക് സെന്റർ അൽകോബാർ സെൻട്രൽ കമ്മിറ്റി ഓഫീസിൽ വെച്ച് ശൈഖുനാ സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ അനുസ്മരണം നടത്തി. ബഹു: ദാവൂദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. സൈനുൽ ഉലമ പേര് സൂചിപ്പിക്കും പോലെ തന്നെ പൺഡിതൻമാർക്ക് അലങ്കാരമാണെന്നും,
കോട്ടുമല ബാപ്പു മുസ്ലിയാര്‍ അനുസ്മരണവും സഹിഷ്ണുതാ സംഗമവും വെള്ളിയാഴ്ച ദുബൈയില്‍
>>സമസ്ത നേതാക്കള്‍ ദുബൈയില്‍
ദുബൈ:
പ്രമുഖ പണ്ഡിതനും സമസ്ത നേതാവും കടമേരി റഹ് മാനിയ്യ കോളേജ്
പ്രിന്‍സിപ്പളുമായിരുന്ന ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ അനുസ്മരണ
സമ്മേളനവും യു.എ.ഇ ഭരണകൂടം പ്രഖ്യാപിച്ച സഹിഷ്ണുതാവര്‍ഷത്തിന്റെ
സന്ദേശപ്രചാരണ സംഗമവും ഡിസംബര്‍ 21 വെള്ളിയാഴ്ച വൈകുന്നേരം 7 മണിയ്ക്ക്
ദുബൈയില്‍ നടക്കുമെന്ന് കടമേരി റഹ്മാനിയ്യ കമ്മറ്റി പ്രസിഡന്റ് ഇബ്രാഹിം
മുറിച്ചാണ്ടി, സെക്രട്ടറി പി. കെ അബ്ദുൽ കരീം എന്നിവർ ദുബൈയില്‍ വാർത്താ
സമ്മേളനത്തിൽ അറിയിച്ചു. |
കണ്ണിയത്ത് ഉസ്താദ് മഖാം ഉറൂസ്; സ്വാഗതസംഘം രൂപീകരിച്ചു
എടവണ്ണപ്പാറ: ഡിസംബര്‍ 7 മുതല്‍ 12 വരെ വാഴക്കാട് കണ്ണിയത്ത് ഉസ്താദ് മഖാമില്‍ നടക്കുന്ന ഇരുപത്തിയാറാം മഖാം ഉറൂസിന്‍റെ വിജയത്തിനായി 313 അംഗ സ്വാഗതസംഘം രൂപീകരിച്ചു. വാഴക്കാട് കണ്ണിയത്ത് ഉസ്താദ് സ്മാരക ഇസ്‌ലാമിക് സെന്ററില്‍ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം കോഴിക്കോട് ഖാസി നാസർ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങൾ
SKSSF തൃശൂർ ജില്ലാ പ്രളയ ദുരിതാശ്വാസ ഭവന നിർമ്മാണ പദ്ധതിക്ക് തുടക്കമായി
തൃശൂർ: സമസ്ത ജില്ലാ പ്രസിഡന്റായിരുന്ന എസ്. എം. കെ തങ്ങളുടെ സ്മരണാർത്ഥം എസ്. കെ. എസ്. എസ്. എഫ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ കീഴിൽ ജില്ലയിൽ പ്രളയത്തിൽ തകർന്ന ദരിദ്രകുടുംബങ്ങളുടെ വീടുകൾ പുനർനിർമ്മിച്ചു നൽകുന്ന പദ്ധതി (ബൈത്തുന്നജാത്ത്) യുടെ പ്രഖ്യാപനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ
എസ് എം കെ തങ്ങള്‍ അനുസ്മരണം ഇന്ന് (25/09/2018)
തൃശൂര്‍: സൗമ്യമായ പെരുമാറ്റം, എളിമയാര്‍ന്ന ജീവിതം, ബന്ധങ്ങളിലെ സൂക്ഷമത, ചുരുങ്ങിയ വാക്കുകളിലെ പ്രഭാഷണം, മികവാര്‍ന്ന നേതൃപാടവം തുടങ്ങി ഒരുപാട് വിശേഷണങ്ങള്‍ക്ക് ഉടമയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റുമായിരുന്ന മര്‍ഹൂം എസ് എം കെ തങ്ങളുടെ അനുസ്മരണ പരിപാടി ഇന്ന് ഉച്ചക്ക് 2 മണിക്ക് തൃശൂര്‍ ടൗണ്‍
മണ്‍മറഞ്ഞ മഹാന്മാരെ വിസ്മരിക്കരുത്: അബ്ദുസ്സമദ് സമദാനി
തൃശൂര്‍: രാജ്യത്തിനും സമുദായത്തിനും വേണ്ടി ഒരു പുരുഷായുസ്സ് മുഴുവന്‍ ഉഴിച്ച് വെച്ച മഹാന്മാരായ നേതാക്കളെ മറന്ന് പോകുന്നത് ഏറെ ദുഖകരമാണന്ന് എം പി അബ്ദുസ്സമദ് സമദാനി പറഞ്ഞു. അത്തരം പ്രവണത ഇന്ന് വ്യാപകമായി കൊണ്ടിരിക്കുകയാണ്. അവരെ ഓര്‍ക്കുന്നതിലൂടെയും അവരുടെ മാതൃകകള്‍ പുതുതലമുറ പകര്‍ത്തുന്നതിലൂടെയും മാത്രമേ ലോകജനതയുടെ നിലനില്‍പ്പ് തന്നെ സാധ്യമാകുകയുള്ളൂ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മറ്റി സഘടിപ്പിച്ച നാട്ടിക ഉസ്താദ് അനുസ്മരണവും ദുആ സമ്മേളനവും ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്രമമില്ലാത്ത പോരാളിയായിരുന്നു നാട്ടിക ഉസ്താദ്. പോരാട്ടത്തിന്റെ മധ്യത്തിലാണ് അദ്ദേഹം നമ്മോട് വിട പറഞ്ഞത്. മധുരിക്കുന്ന നര്‍മ്മത്തിലൂടെ വിഷയത്തെ അവതരിപ്പിക്കാനും അനുവാചകരുടെ മനസ്സിലേക്ക് അവ സന്നിവേശിപ്പിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. ശരീഅത്ത് സംരക്ഷണത്തിന് വേണ്ടയുള്ള അക്ഷീണമായ പോരാട്ടമായിരുന്നു നാട്ടിക ഉസ്താദിന്റെ പ്രസക്തിയെ പൂര്‍ണ്ണമായും സമുദായത്തെ ബോധ്യപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ പരിശ്രമം മൂലം ശരീഅത്തിന്റെ ശത്രുക്കള്‍ മാളത്തില്‍ ഒൡക്കുന്ന കാഴ്ചയാണ് നാം കണ്ടത്. ചാട്ടുളി പോലുള്ള അദ്ദേഹത്തിന്റെ വാഗ്‌ധോരണി സമുദായത്തിന് ഏറെ മുതല്‍ക്കൂട്ടായിരുന്നുവെന്നും നേരെത്തെയുള്ള അദ്ദേഹത്തിന്റെ വിടവാങ്ങള്‍ സമുദായത്തിന് ഏറെ നഷ്ടമുണ്ടാക്കിയെന്നും സമദാനി പറഞ്ഞു. അനുസ്മരണത്തോടനുബന്ധിച്ച് ത്വലബാ വിംഗ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ആദര്‍ശ പ്രസംഗ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ക്കുളള ട്രോഫി അബ്ദുസ്സമദ് സമദാനി സമ്മാനിച്ചു.
എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മെഹ്‌റൂഫ് വാഫി അദ്ധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നടത്തി. എസ് എം എഫ് ജില്ലാ വൈസ് പ്രസിഡന്റ് ടി എസ് മമ്മി സാഹിബ്, എസ് എം എഫ് ജില്ലാ സെക്രട്ടറി ഹംസ ബിന്‍ ജമാല്‍ റംലി, മദ്രസ്സാ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ത്രീസ്റ്റാര്‍ കുഞ്ഞിമുഹമ്മദ് ഹാജി, ജംഇയ്യത്തുല്‍ ഖുത്വബാഅ ജില്ലാ സെക്രട്ടറി ഇസ്മായീല്‍ റഹ്മാനി, സിദ്ധീഖ് ബദ്‌രി, ഷെഹീര്‍ ദേശമംഗലം, സിദ്ദീഖ് ഫൈസി മങ്കര, ഷാഹുല്‍ പഴുന്നാന, തുടങ്ങിയവര്‍ സംസാരിച്ചു. എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറി അഡ്വ: ഹാഫിള് അബൂബക്കര്‍ സിദ്ധീഖ് സ്വാഗതവും ജോയിന്റെ സെക്രട്ടറി അംജദ് ഖാന്‍ നന്ദിയും പറഞ്ഞു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

ശൈഖ് രിഫാഇയുടെ ജീവിതം മാതൃകാപരം: കെ. ആലിക്കുട്ടി മുസ്‌ലിയാര്‍
പട്ടിക്കാട്: കഴിഞ്ഞ ദിവസം അന്തരിച്ച കുവൈത്തിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും രിഫാഈ ആത്മീയ സരണിയിലെ മാര്‍ഗദര്‍ശിയുമായിരുന്ന ശൈഖ് യൂസുഫ് ഹാഷിം രിഫാഇയുടെ ജീവിതം പുതു തലമുറക്ക് വലിയ മാതൃകയായിരുന്നുവെന്ന് സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. കേരളീയ സമൂഹത്തോട് ഏറെ അടുത്തിടപഴകിയിരുന്ന ശൈഖ് രിഫാഈ കുവൈത്തിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്കും മറ്റും ഒരു ആശ്രയ കേന്ദ്രമായിരുന്നു. ആത്മീയ മേഖലകളിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യത്യസ്ത മുസ്‌ലിം ജന വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നെന്ന് അദ്ദേഹം അനുസ്മരിച്ചു.
ജാമിഅഃ നൂരിയ്യയില്‍ നടന്ന രിഫാഈ അനുസമരണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാമിഅഃ നൂരിയ്യഃ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഇ. ഹംസ ഫൈസി അല്‍ ഹൈതമി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, എ. ടി മുഹമ്മദലി ഹാജി, എ. അബ്ദുപ്പ ഹാജി, ഉമറുല്‍ ഫാറൂഖ് ഹാജി, എം. അബൂബക്കര്‍ സംസാരിച്ചു.
Photo: പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ നടന്ന ശൈഖ് യൂസുഫ് ഹാശിം രിഫാഇ അനുസ്മരണം സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ. ഹംസ ഫൈസി, സുലൈമാന്‍ ഫൈസി, മുഹമ്മദലി ശിഹാബ് ഫൈസി, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍, ളിയാഉദ്ദീന്‍ ഫൈസി സമീപം
- JAMIA NOORIYA PATTIKKAD

സി. എം. ഉസ്താദ് അനുസ്മരണം നടത്തി
ഖാസി വധം: സി. ബി. ഐ പൊതു സമൂഹത്തെ വിഡ്ഢികളാക്കുന്നു: എം. എ ഖാസിം മുസ്ലിയാർ
ബദിയടുക്ക: സമസ്ത സീനിയർ വൈസ് പ്രസിഡണ്ടും നിരവധി മഹല്ലുകളുടെ ഖാസിയും ഉത്തര മലബാറിന്റെ വിദ്യാഭ്യാസ നവോത്ഥാന നായകനുമായിരുന്ന ഖാസി സി. എം. അബ്ദുല്ല മൗലവിയുടെ വധത്തിനു പിന്നിൽ പ്രവർത്തിച്ച കറുത്ത കരങ്ങളെ കുറിച്ച് കൃത്യമായ സാഹചര്യ തെളിവുകളും വ്യക്തമായ സൂചനകൾ ലഭിച്ചിട്ടും അവ അന്വോഷണ വിധേയമാക്കതെ മറ്റൊരു വഴിയിലെക്ക് ജന ശ്രദ്ധ തിരിച്ചു വിട്ട് സി. ബി. ഐ പൊതു സമൂഹത്തെ വിഡ്ഢികളാക്കുകയാണെന് സമസ്ത കേന്ദ്ര മുശാവറ അംഗം എം. എ ഖാസിം മുസ്ലിയാർ അഭിപ്രായപ്പെട്ടു. എസ്. കെ. എസ്. എസ്. എഫ്. ബദിയടുക്ക മേഖല വിഷൻ 18 ന്റെ ഭാഗമായി ബദിയടുക്ക ശംസുൽ ഉലമാ ഇസ്‌ലാമിക് സെന്ററിൽ സംഘടിപ്പിച്ച ശഹീദേ മില്ലത്ത് സി. എം. ഉസ്താദ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേഖലാ പ്രസിഡണ്ട് ആദം ദാരിമി നാരമ്പാടി അദ്ധ്യക്ഷനായി ജനറൽ സിക്രട്ടറി ഖലീൽ ദാരിമി ബെളിഞ്ചം സ്വാഗതം പറഞ്ഞു. വിഷൻ 18 കോഡിനേറ്റർ റഷീദ് ബെളിഞ്ചം, റസാഖ് ദാരിമി മീലാദ് നഗർ, ജില്ലാ വൈസ് പ്രസിഡണ്ട് സിദ്ദീഖ് ബെളിഞ്ചം, റസാഖ് അർഷദി കുമ്പഡാജ, അസീസ് പാടലടുക്ക, ജാഫർ മീലാദ് നഗർ, റഫീഖ് മുക്കൂർ, ഖലീൽ ആലങ്കോൽ, ബഷീർ പൈക്ക, അൻവർ തുപ്പക്കൽ, ഇബ്‌റാഹീം ഹനീഫി, ഫായിസ് ഗോളിയടുക്ക, കരീം ഫൈസി, ഹമീദ് ബാറക്ക, ഇബ്റാഹീം അസ്ലമി, സലാം ഹുദവി, സുബൈർ അൽ മാലികി, ശഫീഖ് മൗലവി ചർളടുക്ക, ലത്തിഫ് പുണ്ടൂർ, ഇബ്റാഹീം നെല്ലിക്കട്ട, മൂസ മൗലവി ഉബ്രങ്കള, ഹനീഫ് കരിങ്ങപ്പള്ള, ബഷീർ മൗലവി കുമ്പഡാജ, ഹനീഫ് ഉബ്ര ങ്കള, അബ്ദുറഹ്മാൻ അന്നടുക്ക, അഷ്റഫ് കറുവത്തടുക്ക, മൊയ്തു മാലവി കുമ്പഡാജ, ഹാരിസ് അന്നടുക്ക തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: എസ്. കെ. എസ്. എസ്. എഫ് ബദിയഡുക്ക മേഖല കമ്മിറ്റിയുടെ ശഹീദേ മില്ലത്ത് സി. എം. ഉസ്താദ് അനുസ്മരണം സമസ്ത വിദ്യാഭ്യാസ ബോർസ് കേന്ദ്ര കമ്മിറ്റി സെക്രട്ടറി ശൈഖുനാ എം. എ. ഖാസിം മുസ്ലിയാർ ഉൽഘാടനം ചെയ്യുന്നു.
- Rasheed belinjam
- Rasheed belinjam
സൈുല്‍ഉലമാ അനുസ്മരണ പ്രാര്‍ത്ഥനാ സംഗമം ഇന്ന് (തിങ്കള്‍) ദാറുല്‍ ഹുദയില്‍; ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും
തിരൂരങ്ങാടി: ദീര്‍ഘകാലം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജനറല്‍ സെക്രട്ടറിയും നിരവധി മഹല്ലുകളുടെ ഖാസിയും ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ പ്രോ. ചാന്‍സലറുമായിരുന്ന സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ അനുസ്മരണവും പ്രാര്‍ത്ഥനാ സംഗമം ഇന്നു വൈകീട്ട് ഏഴിന് ദാറുല്‍ഹുദാ കാമ്പസില്‍ നടക്കും.
ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ദാറുല്‍ഹുദാ ശില്‍പികളായ എം.എം. ബശീര്‍ മുസ്ലിയാര്‍, സി.എച്ച് ഐദ്രോസ് മുസ്‌ലിയാര്‍, യു.ബാപ്പുട്ടി ഹാജി എന്നിവരുടെ അനുസ്മരണവും നടക്കും. മഖ്ബറ സിയാറത്തിന് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും.
സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.എ റഹ്മാന്‍ ഫൈസി, സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് എന്നിവര്‍ പ്രസംഗിക്കും.
- Darul Huda Islamic University
- Darul Huda Islamic University
Labels:
Anusmaranam,
Darul-Huda-Islamic-University,
Kerala,
Malappuram
സൈനുല്‍ ഉലമാ അനുസ്മരണ പ്രാര്‍ത്ഥനാ സംഗമം നാളെ (ഫെബ്രുവരി 5 ന്) ദാറുല്‍ ഹുദയില്‍
തിരൂരങ്ങാടി: സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അനുസ്മരണ പ്രാര്‍ത്ഥനാ സംഗമം നാളെ വൈകീട്ട് ഏഴിന് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടക്കും.
ദാറുല്‍ ഹുദാ ശില്‍പികളായ എം.എം. ബശീര്‍ മുസ്ലിയാര്‍, സി.എച്ച് ഐദ്രോസ് മുസ്‌ലിയാര്‍, യു.ബാപ്പുട്ടി ഹാജി എന്നിവരുടെ അനുസ്മരണവും നടക്കും.
സംഗമം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.എ റഹ്മാന്‍ ഫൈസി, സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് തുടങ്ങിയവര്‍ സംസാരിക്കും.
- Darul Huda Islamic University
- Darul Huda Islamic University
Labels:
Anusmaranam,
Darul-Huda-Islamic-University,
Kerala,
Malappuram
സൈനുല്‍ ഉലമാ അനുസ്മരണ പ്രാര്‍ത്ഥനാ സദസ്സ് ഫെബ്രുവരി 5 ന്
തിരൂരങ്ങാടി: സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അനുസ്മരണ പ്രാര്‍ത്ഥനാ സദസ്സ് ഫെബ്രുവരി 5 ന് തിങ്കളാഴ്ച വൈകീട്ട് ഏഴിന് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടക്കും. ദാറുല്‍ ഹുദാ ശില്‍പികളായ എം.എം. ബശീര്‍ മുസ്ലിയാര്‍, സി.എച്ച് ഐദ്രോസ് മുസ്‌ലിയാര്‍, യു.ബാപ്പുട്ടി ഹാജി എന്നിവരുടെ അനുസ്മരണവും നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.എ റഹ്മാന്‍ ഫൈസി, സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് തുടങ്ങിയവര്‍ സംസാരിക്കും.
- Darul Huda Islamic University
- Darul Huda Islamic University
Subscribe to:
Posts (Atom)