അസ്‌ലം ഹുദവി കുന്നത്തിലിന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ്

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല പൂര്‍വ വിദ്യാര്‍ത്ഥിയും ഹൈദരാബാദിലെ മൗലാനാ ആസാദ് നാഷണല്‍ ഉര്‍ദു യൂനിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസറുമായ മുഹമ്മദ് അസ്‌ലം ഹുദവി കുന്നത്തിലിന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. വ്യദ്ധ കഥാഖ്യാനങ്ങളിലെ പരസ്പരാശ്രിതത്വം എന്ന സങ്കല്‍പനം: ഇംഗ്ലീഷ് സാഹിത്യത്തിലെ തെരഞ്ഞെടുത്ത കൃതികള്‍ മുന്‍നിര്‍ത്തിയുള്ള പഠനം എന്നതായിരുന്നു ഗവേഷണ വിഷയം. മൗലാനാ ആസാദ് യൂനിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ. സയ്യിദ് മുഹമ്മദ് ഹസീബുദ്ധീന്‍ ഖാദിരിയുടെ കീഴിലായിരുന്നു ഗവേഷണം. മലപ്പുറം ജില്ലയിലെ കരിപ്പൂരിനടത്ത് കുമ്മിണിപ്പറമ്പിലെ കുന്നത്തില്‍ അബ്ദുര്‍റഹ്മാന്‍- ഫാതിമ ദമ്പതികളുടെ മകനാണ്. ദാറുല്‍ഹുദാ ഭാരവാഹികളും പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ പ്രതിനിധികളും അസ്‌ലം ഹുദവിയെ അനുമോദിച്ചു.
ഫോട്ടോ: ഡോ. അസ് ലം ഹുദവി
- Darul Huda Islamic University