അറബി ഭാഷാ പഠനത്തിന് ഉന്നത തല സംവിധാനം വേണം: ത്വലബാ വിംഗ്

കോഴിക്കോട്: കേരളത്തിന്റെ വാര്‍ഷിക വരുമാനങ്ങളില്‍ ഭൂരിഭാഗവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിദേശനാണ്യങ്ങളാണ്. വിദേശ രാഷ്ട്രങ്ങളില്‍ തൊഴിലിനും വിദ്യാഭ്യാസത്തിനും ഉപയുക്തമാകുന്നതിന് അറബി ഭാഷ പ്രാവീണ്യം വര്‍ധിപ്പിക്കുവാന്‍ കേരളത്തില്‍ അറബി ഭാഷാ പഠനത്തിന് ഉന്നത തല സംവിധാനം ആവശ്യമാണെന്ന് എസ് കെ എസ് എസ് എഫ് ത്വലബാ വിംഗ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ചു ത്വലബാ വിംഗ് അറബിക് ക്യാമ്പയിന്‍ ആചരിക്കുന്നതിന്റെ ഭാഗമായി അറബിക് മുനാളറ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു.

സയ്യിദ് ഫഖ്‌റുദ്ധീന്‍ അല്‍ ഹസനി തങ്ങള്‍ കണ്ണന്തളി ഉല്‍ഘാടനം നിര്‍വഹിച്ചു. ത്വലബാ വിംഗ് സംസ്ഥാന ചെയര്‍മാന്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ ചേളാരി അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ ബാര്‍ വാഫി അസ്ഹരി, ആഷിഖ് റഹ്മാന്‍, സ്വബീഹ് മുഷ്‌രിഫ് എന്നിവര്‍ മുനാളറക്ക് നേത്രത്വം നല്‍കി. ആഷിഖ് ഇബ്രാഹിം അമ്മിനിക്കാട്, സുഹൈല്‍ ഇരിട്ടി, ഫാഇസ് അമ്പലവയല്‍, റിവാദ് കീച്ചേരി, ആഷിഖ് ലക്ഷദ്വീപ്, ഉബൈദ് ഖാദിരി, ഖലീല്‍ തിരുനാവായ, ഫിര്‍ദൗസ് ആലപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.
- SKSSF STATE COMMITTEE