മൗലാനാ ആസാദ് ഉര്‍ദു യൂനിവേഴ്‌സിറ്റി പ്രതിനിധികളുമായി ഡോ. ബഹാഉദ്ദീന്‍ നദ് വി കൂടിക്കാഴ്ച നടത്തി

ഹൈദരാബാദ്: മൗലാനാ ആസാദ് നാഷണല്‍ ഉര്‍ദു യൂനിവേഴ്‌സിറ്റി പ്രതിനിധികളുമായി ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലാ വി. സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂടിക്കാഴ്ച നടത്തി. മൗലാനാ ആസാദ് ഉര്‍ദു യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മുഹമ്മദ് അസ്‌ലം പര്‍വേസിന്റെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച.

അക്കാദമിക രംഗത്ത് യുജിസിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് സാധ്യമാകുന്ന തരത്തില്‍ ഇരു കലാശാലകളും യോജിച്ചുപ്രവര്‍ത്തിക്കാന്‍ കൂടിക്കാഴ്ചയില്‍ ധാരണയായി. ഇതര സംസ്ഥാനങ്ങളിലെ ഉര്‍ദു വിദ്യാര്‍ത്ഥികളുടെ സമന്വയ പഠനത്തിനായി ദാറുല്‍ഹുദായില്‍ സംവിധാനിച്ച നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് സന്ദര്‍ശിക്കാനും വിദ്യാര്‍ത്ഥികളുമായി സംവദിക്കാനും വാഴ്സിറ്റിയിലെത്താമെന്ന് ഡോ. പര്‍വേസ് വ്യക്തമാക്കി. വാഴ്‌സിറ്റിയിലെ അറബിക് വിഭാഗം മേധാവി ഡോ. സയ്യിദ് അലീം അശ്‌റഫി ജൈസി, ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസര്‍ അസ്‌ലം ഹുദവി കൊണ്ടോട്ടി എന്നിവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു. Photo: മൗലാനാ ആസാദ് ഉര്‍ദു യൂനിവേഴ്‌സിറ്റി വി. സി ഡോ. മുഹമ്മദ് അസ് ലം പര്‍വേസുമായി ഡോ. ബഹാഉദ്ദീന്‍ നദ് വി കൂടിക്കാഴ്ച നടത്തുന്നു.
- Darul Huda Islamic University