നൂറൂല്‍ ഹുദാ മദ്‌റസ എംബേകല്ല് (ദക്ഷണ കന്നട), ബിദായത്തുല്‍ ഇസ്‌ലാം താഴെവെള്ളിയോട് മദ്‌റസ (കോഴിക്കോട്), നൂറുല്‍ ഇസ്‌ലാം മദ്‌റസ തിരുവഴാംകുന്ന് (പാലക്കാട്), നൂറുല്‍ ഇസ്‌ലാം മദ്‌റസ ഇബ്‌രി (മസ്‌കറ്റ്) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
2019 ഏപ്രില്‍ 2 മുതല്‍ 8 കൂടിയ ദിവസങ്ങളില്‍ മദ്‌റസകള്‍ക്ക് മധ്യവേനല്‍ അവധി നല്‍കാനും ലക്ഷദ്വീപുകളിലെ മദ്‌റസ മനേജ്‌മെന്റ് ഭാരവാഹികളുടെയും മുഅല്ലിം പ്രതിനിധികളുടെയും സംയുക്ത ശില്‍പശാല 2018 ഡിസംബര്‍ 26, 27 തിയ്യകികളില്‍ മടവൂര്‍ സി. എം. മഖാം ഓഡിറ്റോറിയത്തില്‍ വെച്ച് നടത്താനും യോഗം തീരുമാനിച്ചു.
സമസ്ത പ്രളയക്കെടുതി പുനരധിവാസ പദ്ധതി ഫണ്ട് സംസ്ഥാന തല വിദരണോല്‍ഘാടനം ഡിസംബര്‍ 16 ന് കോഴിക്കോട് വെച്ചും തുടര്‍ന്നു റെയ്ഞ്ച് തലങ്ങളില്‍ വെച്ച് നടത്താനും തിരുമാനിച്ചു.
പ്രസിഡണ്ട് പി. കെ. പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ അദ്ധ്യക്ഷ്യനായി. ജനറല്‍ സെക്രട്ടറി എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുഹമ്മദ്‌ക്കോയ തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സി. കെ. എം. സാദിഖ് മുസ്‌ലിയാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, പി. പി. ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യാട്, എം. എം. മുഹ്‌യദ്ദീന്‍ മൗലവി, എം. എ. ഖാസിം മുസ്‌ലിയാര്‍, കെ. ടി. ഹംസ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, എ. വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ടി. കെ. പരീക്കുട്ടിഹാജി, വി. മോയിമോന്‍ ഹാജി, എം. സി. മായിന്‍ ഹാജി, ഡോ. എന്‍. എ. എം അബ്ദുല്‍ഖാദിര്‍, എം. പി. എം. ശരീഫ് കുരിക്കള്‍, കെ. എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബുബക്കര്‍, പി. ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- Samasthalayam Chelari